ഇത് എന്‍റെ പുതിയ ബ്ലോഗാണ്.
എന്താണ് കാര്‍ക്കോടക പുരാണം എന്ന ചോദ്യമാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതിനു മുമ്പ് എന്താണ് പുരാണം എന്ന ചോദ്യം നിങ്ങള്‍ നേരിടേണ്ടി വരും.
എന്താണ് പുരാണം?
അത് മറ്റൊന്നുമല്ല, പ്രപഞ്ച രഹസ്യങ്ങളും, ധര്‍മ്മസംഹിതകളും സാധാരണക്കാരനു മനസിലാകുന്ന രീതിയില്‍ കഥയായി രചിക്കപ്പെട്ടവയാണ്.
പുരാണങ്ങള്‍ ഏതെല്ലാമാണ്?
പ്രധാനമായും പുരാണങ്ങള്‍ പതിനെട്ട് എണ്ണമാണെന്നാണ് പറയപ്പെടുന്നത്.
അവ താഴെ സൂചിപ്പിച്ചിരിക്കുന്നു..
1 ബ്രഹ്മപുരാണം
2 വിഷ്ണുപുരാണം
3 ശിവപുരാണം
4 ഭാഗവതപുരാണം
5 പദ്മപുരാണം
6 നാരദപുരാണം
7 മാര്‍ക്കണ്ഡേയപുരാണം
8 ഭവിഷ്യപുരാണം
9 ലിംഗപുരാണം
10 വരാഹപുരാണം
11 ബ്രഹ്മവൈവര്‍ത്തപുരാണം
12 സ്കന്ദപുരാണം
13 വാമനപുരാണം
14 മത്സ്യപുരാണം
15 കൂര്‍മ്മപുരാണം
16 ഗരുഡപുരാണം
17 ബ്രഹ്മാണ്ഡപുരാണം
18 അഗ്നിപുരാണം
വേറെയും പുരാണങ്ങളില്ലേ?
ഉണ്ടല്ലോ, ഹിന്ദു ക്ഷേത്രങ്ങളുടെ ഉല്പത്തിയെപ്പറ്റിയും, ആത്മീയ ചരിത്രത്തെപ്പറ്റിയും മറ്റും പ്രതിപാദിക്കുന്ന സ്ഥലപുരാണങ്ങള്‍, ഒരു പ്രത്യേക കുലത്തിന്റെ ഉല്പത്തിയെപ്പറ്റിയും, ഐതിഹ്യങ്ങളെപ്പറ്റിയുമുള്ള കുലപുരാണങ്ങള്‍ ഇവയെല്ലാം പുരാണങ്ങളില്‍ ഉള്‍പ്പെടുത്താം.
അപ്പോള്‍ ഉപപുരാണങ്ങളോ?
അവയും പുരാണങ്ങള്‍ തന്നെ.
സനല്‍ക്കുമാരം, നാരസിംഹം, നാരദീയം, ശിവം, ദുര്‍വ്വസസ്സ്, കാപിലം, മാനവം, ഉശനസ്സ്, വാരുണം, കാളികം, സാംബം, സൌരം, ആദിത്യം, മാഹേശ്വരം, ദേവിഭാഗവതം, വാസിഷ്ടം, വിഷ്ണുധര്‍മ്മോത്തരം, നീലമറപുരാണം എന്നിങ്ങനെ പതിനെട്ട് ഉപപുരാണങ്ങള്‍ ഉണ്ടത്രേ.
ഇതിലൊന്നും കാര്‍ക്കോടക പുരാണം ഇല്ലല്ലോ?
ഇല്ല, കാരണം ഇതെന്‍റെ സൃഷ്ടിയാണ്.
എങ്കില്‍ പറയൂ, എന്താണ് കാര്‍ക്കോടക പുരാണം?
ഞാന്‍ ആദ്യമേ പറഞ്ഞില്ലേ, ഇത് എന്‍റെ പുതിയ ബ്ലോഗാണ്.
ഇടക്കിടെ ബ്ലോഗ് തുടങ്ങാന്‍ താങ്കള്‍ക്ക് ബ്ലോഗിന്‍റെ അസ്കിത ഉണ്ടോ?
അയ്യേ, ഛീ..ഛീ..അതില്ല.
പിന്നെ എന്തോന്നാടേ ഇത്?
അമ്മുമ്മക്കഥ കേള്‍ക്കാത്ത പുതുതലമുറക്ക് സൌകര്യാര്‍ത്ഥം വായിക്കാന്‍ ഒരു പുരാണം, അതാണ് കാര്‍ക്കോടക പുരാണം.സംഭവം പുരാണമാണെങ്കിലും വിവരണം എന്‍റെ ശൈലിയാണ്.
അപ്പോള്‍ ഭക്തിയാണല്ലേ?
അല്ലേ അല്ല...
പുരാണത്തിലെ ഒരോ കഥകള്‍, കഴിവതും തിങ്കളാഴ്ചതോറും പബ്ലിഷ് ചെയ്യാന്‍ ഒരു ശ്രമം.ഒരു ആഴ്ചയില്‍ ഒരു കഥ എന്ന രീതിയില്‍ കഴിയുന്നത്ര കഥ എഴുതുക.ചിലപ്പോള്‍ നര്‍മ്മമാകാം, ചിലപ്പോള്‍ യുദ്ധമാകാം, ചിലപ്പോള്‍ പ്രേമമാകാം, അങ്ങനെ വരുമ്പോള്‍ ഒരുപക്ഷേ ഭക്തിയുമാകാം.
അരുണേ, ഒന്നും മനസിലാവുന്നില്ല...!!!
ഞാന്‍ എന്ത് ചെയ്യാനാ, ഒരു കാര്യം ചെയ്യ്, കൂടുതല്‍ അറിയേണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ദയവായി താഴെയുള്ള ലിങ്ക് നോക്ക്, എല്ലാം അതിലുണ്ട്..
കാര്‍ക്കോടക പുരാണം
ഇത് കൊണ്ട് അരുണിന് എന്താ ഗുണം?
"വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം"
അറിവ് പകരും തോറും വളരും.എന്‍റെ ഒരു കഥ വായിക്കുമ്പോള്‍ അതിനെ കുറിച്ച് കൂടുതല്‍ അറിവുള്ളവര്‍ കമന്‍റിലൂടെ പങ്ക് വച്ചാല്‍ അത് എനിക്കും പഠിക്കാം, അത്ര തന്നെ.
ഇനി വല്ലതും പറയാനുണ്ടോ?
ഒരു കാര്യം കൂടി..
ഈ ബ്ലോഗിലെ പോസ്റ്റുകള്‍ക്ക് ഒരു കമന്‍റ് ഓപ്ഷന്‍ ഇല്ല.പൊതുവായി ഒരേ ഒരു കമന്‍റ് ഓപ്ഷന്‍ ഉള്ളതാണ് ബ്ലോഗിന്‍റെ സൈഡില്‍ 'വായനക്കാരുടെ അഭിപ്രായങ്ങള്‍' എന്ന ലിങ്ക്.കായംകുളം സൂപ്പര്‍ഫാസ്റ്റിലെ 'കാര്‍ക്കോടക പുരാണം' എന്ന ഈ പോസ്റ്റിന്‍റെ കമന്‍റ് ബോക്സിലേക്കുള്ള ലിങ്കാണത്.
നിങ്ങളുടെ അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും, വിമര്‍ശനങ്ങളും...
ദയവായി ഇവിടെ രേഖപ്പെടുത്തുക..
ഒരിക്കല്‍ കൂടി എല്ലാവരുടെയും സഹകരണം പ്രതീക്ഷിച്ച് കൊണ്ട്..
സ്നേഹപൂര്‍വ്വം
അരുണ്‍ കായംകുളം

