ഇതാണ് കരിമുട്ടം ദേവിക്ഷേത്രം..
കായംകുളം റെയില്‍വേസ്റ്റേഷനു അടുത്ത് പെരിങ്ങാല എന്ന പ്രദേശത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.സകല അഭിഷ്ട പ്രദായിനി ആയ ഭദ്രദേവി ആണ് ഇവിടെ കുടികൊള്ളുന്നത്, എന്റെ കരിമുട്ടത്തമ്മ.ഈ ക്ഷേത്രത്തിനടുത്തായി കണ്ഠകാളന്‍ നട മഹാദേവക്ഷേത്രവും സ്ഥിതി ചെയ്യുന്നു.
ക്ഷേത്രത്തിലേക്കുള്ള വഴി..
കായംകുളത്ത് നിന്നും അടൂര്‍ഭാഗം ലക്ഷ്യമാക്കി പോകുന്ന കെ.പി റോഡില്‍ കൂടി ഒന്നെര കിലോമീറ്റര്‍ അഥവാ ഒരു മൈല്‍ സഞ്ചരിക്കുമ്പോള്‍ ഒന്നാംകുറ്റി എന്ന സ്ഥലത്ത് എത്തുന്നു.അവിടെ നിന്നും ഇടത് വശത്തേക്ക് ഒരു കിലോമീറ്റര്‍ ദൂരം യാത്ര.
പത്താമുദയം:
മേടമാസത്തിലെ പത്താമുദയ മഹോത്സവം ആണ് ഇവിടുത്തെ പ്രധാന ഉത്സവം.അന്നേ ദിവസം ഊരുവലത്ത്, നൂറ്റി ഒന്ന് കലം വഴിപാട്, കെട്ടുകാഴ്ച, ദീപാരാധന, സേവ, കളമെഴുത്തും പാട്ടും എന്നിവ ഉണ്ടായിരിക്കുന്നതാണ്.
പറയ്ക്ക് എഴുന്നെള്ളിപ്പ്:
മകരമാസത്തിലെ നാലാമത്തെ വെള്ളിയാഴ്ചയാണ് സാധാരണയായി പറക്ക് എഴുന്നെള്ളിപ്പ് ആരംഭിക്കുന്നത്.വെള്ളിയാഴ്ച തെക്കേ കരയിലും, ശനിയാഴ്ച വടക്കേ കരയിലും, ഞയറാഴ്ച കിഴക്കേ കരയിലും, തിങ്കളാഴ്ച പടിഞ്ഞാറേ കരയിലും അമ്മ പറയ്ക്ക് എഴുന്നെള്ളുന്നു.തുടര്‍ന്നുള്ള നാല് ദിവസങ്ങളില്‍ ഇതേ കര ക്രമത്തില്‍, അമ്മ ഈ കരകളില്‍ നിന്നും അന്‍പൊലി സ്വീകരിക്കുന്നു.അങ്ങനെ എട്ട് ദിവസം നീണ്ട് നില്ക്കുന്ന പറയ്ക്ക് എഴുന്നെള്ളിപ്പ് സമാപിക്കുന്നു.
പൊങ്കാല:
മകരമാസത്തിലെ രണ്ടാമത്തെ ഞയറാഴ്ച അമ്മയുടെ സന്നിധിയില്‍ പൊങ്കാല സമര്‍പ്പിക്കുന്നതിനുള്ള ഭാഗ്യവും ഇവിടുത്തെ ഭക്തര്‍ക്ക് ലഭിച്ചിരിക്കുന്നു.
നവാഹയജ്ഞം:
ശ്രീഭദ്രാ പൌര്‍ണ്ണമി സംഘത്തിന്റെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും ഇവിടെ നവാഹയജ്ഞം നടത്താറുണ്ട്.ഒമ്പത് നാള് അന്നദാനത്തോടൊപ്പം നടത്തുന്ന നവാഹയജ്ഞത്തോട് അനുബന്ധിച്ച് ക്ഷേത്രത്തില്‍ ലക്ഷാര്‍ച്ചനയും നടത്തി വരുന്നു.
നവരാത്രി മഹോത്സവം:
വിവിധ സംഗീത പരിപാടികളോട് ആഘോഷിക്കുന്ന നവരാത്രി മഹോത്സവമാണ് ഇവിടുത്തെ മറ്റൊരു പ്രധാന ആഘോഷം.
വിനായകചതുര്‍ത്ഥി:
അന്നേ ദിവസം ആയിരത്തെട്ട് നാളീകേരം സമര്‍പ്പിച്ചുള്ള അഷ്ടദ്രവ്യ ഗണപതി ഹോമം ഉണ്ടായിരിക്കുന്നതാണ്.
വൃശ്ചികചിറപ്പ്:
ഇതിനോട് അനുബന്ധിച്ച് നാല്പത്തി ഒന്ന് ദിവസം വായനയും അയ്യപ്പന്മാരുടെ ആഭിമുഖ്യത്തില്‍ കഞ്ഞിയും നടത്തി പോകുന്നു.
പൌര്‍ണ്ണമി:
എല്ലാ പൌര്‍ണ്ണമിക്കും ശ്രീഭദ്രാ പൌര്‍ണ്ണമി സംഘത്തിന്റെ നേതൃത്വത്തില്‍ വായന ഉണ്ടായിരിക്കുന്നതാണ്.
എല്ലാവര്ക്കും കരിമുട്ടത്തമ്മയുടെയും, കണ്ഠകാളന്‍ നട മഹാദേവന്റെയും അനുഗ്രഹം ലഭിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ..
അരുണ്‍ കായംകുളം