
അര്‍ദ്ധനാരീശ്വരന്‍!!!!
ശിവനും ശക്തിയും ചേര്‍ന്നത് എന്നു സങ്കല്‍പ്പം. മഹത്തായ ഈ തത്വം മലയാളികരിച്ചാല്‍ ഒരു അര്‍ത്ഥം ഇപ്രകാരമാകാം. ആണായാല്‍ ഒരു പെണ്ണു വേണം,എങ്കിലെ പൂര്‍ണ്ണത വരു.അതിനു പഴമക്കാര്‍ തുടങ്ങിവച്ചതും ഇപ്പോള്‍ തുടരുന്നതുമായ ഒരു ചട ങ്ങാണു വിവാഹം.
എന്നാല്‍ ഇതിനു കടമ്പകള്‍ ഏറെ.എല്ലാ തടസ്സങ്ങളും തകര്‍ത്ത് വിവാഹം കഴിക്കണമെന്ന മോഹം എനിക്കുമുണ്ട്.എന്നാല്‍ ഇതുവരെ ശരിയായില്ല. കാരണം തുടക്കത്തിലെ പിഴച്ചു.അതിനെപ്പറ്റി പറയുന്നതിനു മുമ്പ് ഞാന്‍ എന്നെ സ്വയം പരിചയപ്പെടുത്താം.
എന്‍റെ പേര് മനു.
ഞാനൊരു സാങ്കല്‍പ്പിക കഥാപാത്രമാകാം,എങ്കിലും ഈ കഥയില്‍, സ്വയം ഒരു സുന്ദരന്‍ എന്നു വിശേഷിപ്പിക്കുന്ന ഞാന്‍ താന്നെ നായകന്‍.ഞാന്‍ മാത്രം. എന്നെ പറ്റി പറഞ്ഞാല്‍ പഠിത്തം കഴിഞ്ഞു.ജോലിയും ആയി.അനിയത്തിയുടെ വിവാഹവും ഉറച്ചു.കൂടെ പഠിച്ചവരും പിന്നെ പഠിച്ചവരും കെട്ടി.അപ്പോള്‍ ഈയുള്ളവനും തോന്നി,കെട്ടിക്കളയാം.പക്ഷേ ഞാന്‍ മാത്രം വിചാരിച്ചാല്‍ പോരാല്ലോ.മോനേ നീ കെട്ടിക്കോ എന്നു അച്ഛന്‍ പറയണ്ടേ.അതിനായി എന്‍റെ അടുത്ത ശ്രമം.
ആദ്യം അനിയത്തിയുടെ അടുത്ത് മുട്ടി നോക്കി:
"എടീ,ഇങ്ങനൊക്കെ നടന്നാല്‍ മതിയോ?നാത്തൂനുമായിട്ട് വഴക്ക് ഒക്കെ ഇടണ്ടേ?"
അവളുടെ പ്രതികരണം പെട്ടന്നായിരുന്നു:
"ഭഗവാനേ, ഒരിക്കലും അതിനു ഇടവരുത്തല്ലേ"
ഈശ്വരാ!!!
എന്താണവോ അവള്‍ ഉദ്ദേശിച്ചത്?നാത്തൂനുമായി വഴക്കിനു ഇടവരുത്തരുതെന്നോ അതോ ഞാന്‍ കെട്ടി ഒരു നാത്തൂന്‍ വരുന്നതിനു ഇടവരുത്തരുതെന്നോ?
എന്തായാലും അത് പാളി,അടുത്തത് അമ്മ.അതുകൊണ്ട് തന്നെ അമ്മ ചോര്‍ വിളമ്പുമ്പം ഞാന്‍ പറയും:
"അമ്മേ,കുറച്ച് വിളമ്പിയാല്‍ മതി ബാക്കി വച്ചാല്‍ കഴിക്കാനാരുമില്ലല്ലോ?"
ഭര്‍ത്താവ് കഴിച്ചതിന്‍റെ ബാക്കി ഭാര്യ കഴിക്കും എന്ന പഴയ ശീലം അമ്മയ്ക്കും അറിയാവുന്നതാണല്ലോ എന്ന് കരുതിയാ ഞാന്‍ അത്രയും പറഞ്ഞത്.അതിനു മറുപടിയായിട്ടുള്ള അമ്മയുടെ പ്രകടനം ഗംഭീരമായിരുന്നു. നാട്ടുകാരോടും വീട്ടുകാരോടും അമ്മ പറഞ്ഞു:
"അവനു എന്തോ സൂക്കേടുണ്ടന്നാ തോന്നുന്നെ.പഴയപോലെ ഒന്നും കഴിക്കുന്നില്ല."
എനിക്കിത് എന്തിന്‍റെ സൂക്കേടാണന്ന് അച്ഛനെങ്കിലും മനസ്സിലായാല്‍ മതിയാരുന്നു. എവിടെ?
ഇനി ഒരു വഴിയുണ്ട്,ദിവസവും പുതക്കുന്ന പുതപ്പിന്റെ പാതി കീറി അച്ഛന്റെ കൈയ്യില് കൊടുത്തിട്ട് ചോദിക്കണം:
"അച്ഛാ,എനിക്ക് മാത്രം പുതയ്ക്കാന് പാതി പുതപ്പ് പോരേ?"
പക്ഷേ അങ്ങനെ ചെയ്യുന്നത് മോശമല്ലേ?
മാത്രമല്ല ഇത് കേട്ടിട്ട് അച്ഛന്‍ പോയി ഒരു ഈരേഴന്‍ തോര്‍ത്ത് വാങ്ങി തന്നിട്ട് മോനേ നിനക്ക് മാത്രം പുതക്കാന്‍ ഇതായാലും മതി എന്ന് പറഞ്ഞാല്‍ തീര്‍ന്നു!!!!
അതുകൊണ്ട് ആ ശ്രമം ഉപേക്ഷിച്ചു.
ഇനി അറ്റകൈ?
സാങ്കല്‍പികമായി ഒരു പെണ്ണിനെ ഉണ്ടാക്കി എന്നിട്ട് കൂടെ ജോലി ചെയ്യുന്നതാണെന്നും,സുന്ദരിയാണന്നും വേറെ ജാതിയില്‍ പെട്ടതാണന്നും ആദ്യം തന്നെ അമ്മയെ ബോധിപ്പിച്ചു.പിന്നെ ഇരുപത്തിനാലു മണിക്കൂറും അവളെ പറ്റി മാത്രമായി എന്‍റെ സംസാരം. അന്നനടയാണന്നും,മുടി അഴിച്ചിട്ടാല്‍ താഴെ കിടക്കുമെന്നും(തിരുപ്പനല്ല..),അവള്‍ ചിരിച്ചാല്‍ മുത്ത് പൊഴിയും എന്നും, അതു പെറുക്കുന്നതാ എനിക്ക് ജോലി എന്നും മറ്റും ഞാന്‍ വച്ച് കാച്ചിയപ്പോള്‍ അമ്മ പേടിച്ചു പോയി.എന്‍റെ ആ നമ്പര്‍ ഏറ്റു.അമ്മ അച്ഛനോട് എന്തോക്കെയോ സംസാരിച്ചിട്ട് വന്ന് പറഞ്ഞു:
"എടാ,ഇനി ഇങ്ങനെ കാള കളിച്ച് നടന്നാല്‍ ശരിയാകില്ല.നീ ഒരു പെണ്ണു കെട്ടണം"
കാള കളിച്ച് നടന്നാല്‍ ശരിയാകില്ല എന്ന് പറയുന്നത് ചുമ്മാതാ,ഞാന്‍ മറ്റവളെ കെട്ടിക്കോണ്ട് വരുമെന്ന് പേടിച്ചിട്ടാ. അച്ഛനും അമ്മയും സമ്മതിച്ചതല്ലേ,മാത്രമല്ല ഇച്ചിരി നേരം കഴിഞ്ഞ് വേണ്ടാ എന്നു പറഞ്ഞാലോ?അതുകൊണ്ട് ഞാന്‍ ഒന്നും ആലോചിച്ചില്ല,അപ്പോള്‍ തന്നെ സമ്മതിച്ചു.കെട്ടിയേക്കാം
ഒരു കടമ്പ കഴിഞ്ഞു,വീട്ടുകാര്‍ സമ്മതിച്ചു.ഇനി വിവാഹസമയം ആയോ എന്നറിയണം.പ്രേമിക്കുന്നവര്‍ പോലും ജാതകം നോക്കി പ്രേമിക്കുന്ന കാലം.അപ്പോള്‍ ഇതിന്‍റെ കാര്യം പറയണോ?
ജോതിഷി കവടി നിരത്തി.ഈ പഹയന്‍ എന്നും പറയുന്ന ഒരു വാചകമുണ്ട്:
"കഷ്ടകാലമാ.."
ഇത് കേട്ട് നമ്മളൊന്ന് ഞെട്ടും,അപ്പോള്‍ നമ്മളെ ആശ്വസിപ്പിക്കാന്‍ എന്നവണ്ണം പറയും:
"പേടിക്കണ്ടാ,നല്ല കാലത്ത് ഗുണം വരും"
അങ്ങനുള്ള ഒരു കാലന്‍റെ മുമ്പിലാ ഇരിക്കുന്നത്.എന്താണാവോ തിരുമൊഴി?
തെറ്റിയില്ല,പതിവ് പല്ലവി:
"കഷ്ടകാലമാ.."
ദ്രോഹി!!!!
ഞാന്‍ ചുറ്റും നോക്കി.അപ്പുറത്ത് മാറി ഒരു വെട്ടുകത്തി ഇരിക്കുന്നത് കണ്ടു.എടുത്ത് ഒറ്റ വെട്ട് കൊടുത്താലോ?എന്‍റെ സ്വപ്നത്തിനു ചിത ഒരുക്കിയിട്ട് ഇവന്‍ സുഖിക്കേണ്ടാ. ഞാനിങ്ങനെയെല്ലാം വിചാരിക്കുന്നതിന്‍റെ ഇടക്ക് അങ്ങേര്‍ പിന്നെയും മൊഴിഞ്ഞു:
" പിന്നെ കഷ്ടകാല സമയത്ത് വിവാഹം കഴിക്കുത് നല്ലതാ,തീര്‍ന്ന് കിട്ടും"
ആര്?ഞാനോ അതോ കഷ്ടകാലമോ?
ഇങ്ങനെ തന്നെ ചോദിക്കാനാ വായില്‍ വന്നത്.പക്ഷേ ചോദിച്ചില്ല.അതു നന്നായി,അതുകൊണ്ട് തന്നെ അയാള്‍ ഞാന്‍ കെട്ടിക്കോ എന്നാ പറഞ്ഞത് എന്ന് അമ്മ ഉറപ്പിച്ചു. ഒരു പച്ചകൊടി...
അപ്പോള്‍ തന്നെ മൂന്നാന്‍ അഥവാ ബ്രോക്കര്‍ എന്നറിയപ്പെടുന്ന സമൂഹത്തിനു മുമ്പില്‍ ഞാന്‍ എന്നെ സമര്‍പ്പിച്ചു.അവരെല്ലാവരും ചോദിച്ചു:
"പെണ്‍കുട്ടിയെ കുറിച്ചുള്ള സങ്കല്‍പ്പം?"
ഞാന്‍ എന്‍റെ അജണ്ട വ്യക്തമാക്കി:
"ഐശ്വര്യാ റായ്,സുസ്മിതാ സെന്‍,ഡയാനാ രാജകുമാരി......."
ആത്മഗതം പോലെ എന്തോ പറഞ്ഞ് കൊണ്ട് എല്ലാവരും പോയി.ഇവന്‍ കെട്ടിയത് തന്നെ എന്നോ മറ്റോ ആണോ?
എന്തായാലും ഉടനെ വിവാഹം നടക്കും എന്ന വിശ്വാസത്തില്‍ ഞാന്‍ ജോലി സ്ഥലത്തേക്ക് പോയി.ദൂരെ എവിടെയോ മത്തിയുടെ തലയും വെട്ടി ഇരിക്കുന്ന ആ അറിയാത്ത സുന്ദരിയെ കുറിച്ചോര്ത്ത് ഞാന് ദിവസങ്ങള് തള്ളി നീക്കി. അങ്ങനെയിരിക്കെ അമ്മയുടെ ഫോണ്‍ വന്നു.ഒരു ആലോചന വന്നിട്ടുണ്ടത്രേ.ജാതകവും ചേരും.പെണ്ണുകാണാന്‍ ഞയറാഴ്ച ചെല്ലണമെന്ന്.പ്രിയ സ്നേഹിതരേ,ഈ പെണ്ണാണ്‍ എന്‍റെ കഥയിലെ നായിക.അവളുടെ പേരാണ്,
ഉത്തര.
പത്താംക്ളാസ്സില്‍ പരീക്ഷ എഴുതാന്‍ പോകുന്ന വിദ്യാര്‍ത്ഥികളുടെ വെപ്രാളമായിരുന്നു പിന്നെ എനിക്ക്.പെണ്ണു കാണലില്‍ പി.എച്ച്.ഡി എടുത്ത എല്ലാ മഹാന്‍മാരോടും ഞാന്‍ ചോദിച്ചു,എങ്ങനാ സംഭവം?അവര്‍ പെണ്ണിനോട് ചോദിക്കാന്‍ കുറെ ചോദ്യങ്ങളും പഠിപ്പിച്ചു തന്നു.അതായത്,
ഉത്തരേ,എന്താ നിന്‍റെ പേര്?
ഉത്തരക്ക് പച്ചമോര് കലക്കാനറിയാമോ?
ആഭരണങ്ങളോടും തുണിയോടും എല്ലാം താല്‍പര്യം വളരെ കുറവായിരിക്കും.ഇല്ലേ?
എന്നിങ്ങനെ കുറെ ചോദ്യങ്ങള്‍.ഇനി പെണ്ണിന്‍റെ മനസില്‍ എന്തായിരിക്കും?ഉടയതമ്പുരാനു പോലും മറുപടി പറയാന്‍ പറ്റാത്ത ചോദ്യം.ഒരു പെണ്ണിന്‍റെ മനസ്സ് മറ്റൊരു പെണ്ണിനറിയാം എന്നല്ലേ,അതുകൊണ്ട് എന്‍റെ കൂട്ടുകാരിയോട് ഞാന്‍ ചോദിച്ചു:
"ചെറുക്കന്‍ കാണാന്‍ വരുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ എന്താ തോന്നുക?"
നിനക്കിത് പറഞ്ഞ് തരാന്‍ ഈ ഭൂലോകത്ത് ഇപ്പോള്‍ ഞാന്‍ മാത്രമേ ഉള്ളു എന്ന ഭാവത്തില്‍ അവള്‍ വിശദീകരിച്ചു തന്നു.അതില്‍ നിന്ന് ഞാന്‍ മനസിലാക്കിയത് പെണ്ണിന്‍റെ മനസില്‍ പയ്യനെ കുറിച്ചുള്ള ചിന്തകള്‍ ഇപ്രകാരമാകാം.
പയ്യന്‍ വലിക്കുമോ? കുടിക്കുമോ? ചൊറിയുമോ? പിച്ചുമോ? മാന്തുമോ?
അങ്ങനെ ഞയറാഴ്ചയായി.'ബ്ളാക്ക് ബേബി' എന്നറിയപ്പെടുന്ന കറുത്ത കുഞ്ഞാണ് മൂന്നാന്‍.അങ്ങേര് പെണ്ണിന്‍റെ വീട്ടില്‍ കാണും നേരിട്ടങ്ങ് ചെന്നാല്‍ മതി എന്നു നേരത്തെ ബോധിപ്പിച്ചിട്ടുണ്ട്.ഞാനും ചേട്ടനും കൂടിയാണ്‍ പോകുന്നത്.ചേട്ടന്‍ എന്നാല്‍ അപ്പച്ചിയുടെ മകന്‍.എന്നെക്കാള്‍ ഇരുപത് വയസ്സ് മൂപ്പ്.ഇറങ്ങാന്‍ നേരം അമ്മ പറഞ്ഞു:
"എടാ,അവിടെ ചെന്ന് വള വളാന്ന് സംസാരിക്കരുത്.ചോദിക്കുന്നതിനു മാത്രം ഉത്തരം പറഞ്ഞാല്‍ മതി.ഇല്ലങ്കില്‍ പെണ്ണ് കിട്ടത്തില്ല."
അതെനിക്കൊരു പുതിയ അറിവായിരുന്നു.സംസാരിച്ചാല്‍ പെണ്ണ് കിട്ടത്തില്ല!!!!
ഉത്തരയ്ക്ക് ഒരു ചേട്ടന്‍ ഉണ്ടന്ന് അറിയാം,പിന്നെ അച്ഛനും അമ്മയും.ഇത്രയും പേരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് മനസ്സിലുറപ്പിച്ചു ആ വീട്ടിലോട്ട് ചെന്ന ഞാന്‍ ഞെട്ടിപ്പോയി.ഒരു പൂരത്തിനുള്ള ആള്‍ക്കര്‍ വീടിനു മുമ്പില്‍.
ആരെങ്കിലും ചത്തോ?
ഇതായിരുന്നു എന്‍റെ പേടി.അപ്പോഴാണ് ബ്ളാക്ക് ബേബി കാര്യം പറഞ്ഞത്:
"കൂട്ടുകുടുംബമാ!!,ഇന്നു വരാന്‍ പറ്റിയത് ഭാഗ്യം.എല്ലാവരുമുണ്ട്"
ചതി!!!!
ചതിയല്ലടാ ഇത് നിന്‍റെ വിധി എന്ന മട്ടില്‍ ചേട്ടന്‍ പറഞ്ഞു:
"ബാ,കേറാം"
തിരിച്ച് കാറിലോട്ട് കയറാനായിരുന്നെങ്കില്‍ ഞാന്‍ ചാടി കയറിയേനെ,ഇതാ വീട്ടിലോട്ട് കയറാനാ പറഞ്ഞത്.വിറയ്ക്കുന്ന കാല്‍ വയ്പ്പോടെ ഞാനാ വീട്ടില്‍ കയറി.
വിശാലമായ അകത്തളം.കുട്ടികളെകൂട്ടി മൊത്തം ഒരു നാല്‍പത് പേര് കാണും.പെണ്ണുങ്ങളാ കൂടുതല്‍.ആണുങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്ന മൂന്ന് കാരണവന്‍മാര്‍,ഇതു കൂടാതെ ഒരു മുതു കാരണവരും.അവിടെ നില്‍ക്കുന്ന പെണ്‍കുട്ടികളെ എല്ലാം കാണാന്‍ കൊള്ളാം.ഇതിലാരായിരിക്കും ഉത്തര എന്നു ഞാനാലോചിച്ചു നിന്നപ്പോള്‍ മുതു കാരണവര്‍ മൊഴിഞ്ഞു:
"ആസനസ്ഥനാകിന്‍"
എന്തോന്ന്?ഓ!! ഇരിക്കാന്‍.ഇങ്ങേര് പഴയ മലയാളം വിദ്ധ്വാനാണന്നാ തോന്നുന്നത്. ഇരുന്നു എന്ന് തോന്നും എന്നാല്‍ കസേരയില്‍ മുട്ടിയട്ടില്ലാത്ത ഒരു രീതി ഉണ്ടല്ലോ,ആ ഇരുപ്പാണ് ഞാന്‍ ഇരുന്നത്. കാര്‍ഗില്ലില്‍ പാകിസ്ഥാന്‍ പട്ടാളത്തിനു ഇടക്ക് അകപ്പെട്ട ഇന്ത്യക്കാരന്‍റെ അവസ്ഥ ഞാന്‍ ശരിക്കും മനസിലാക്കി. വായില്‍ ഉപ്പ് നോക്കാന്‍ പോലും ഉമിനീര്‍ ഇല്ലാത്ത അവസ്ഥ. ആകെ ഉള്ള സമാധാനം ചേട്ടനാണ്.
ഒന്നാമത്തെ കാരണവര്‍ ഒരു ചോദ്യം,അതും എന്നെ ചൂണ്ടിക്കൊണ്ട്:
"ഇതായിരിക്കും പയ്യന്‍ അല്ലേ?"
വിവരക്കേട് തന്നെ????
ഞങ്ങള്‍ മൂന്ന് പേരാ ചെന്നത്.അതില്‍ ഒന്നു ബ്രോക്കറാ,പിന്നെ ചേട്ടന്‍.കണ്ടാലറിയാം ചേട്ടനു നല്ല പ്രായമുണ്ടന്ന്.അപ്പോള്‍ ശരിക്കും അനാവശ്യമായ ഒരു ചോദ്യം.സാമാന്യമര്യാദയ്ക്ക് എന്ന പോലെ ചേട്ടന്‍ മറുപടി പറഞ്ഞു:
"അതേ, ഇവനാ പയ്യന്‍.പക്ഷേ, ഭയങ്കര നാണക്കാരനാ"
ദുഷ്ടന്‍!!!!
കൌരവപ്പടയിലേക്ക് കാല്‍ മാറിയിരിക്കുന്നു.
എന്തിനാ ശത്രുക്കള്‍,ഇതുപോലെ ഒരു ചേട്ടനുണ്ടായാല്‍ പോരെ?
ഇനി താന്‍ പറയണ്ടാ എന്ന മട്ടില്‍ ചേട്ടനെ രൂക്ഷമായി ഒന്നു നോക്കിയട്ട് അടുത്ത കാരണവര്‍ എന്നോട് ഒരു ചോദ്യം:
"എന്താ പേര്?"
മഹിക്ഷാസുരന്‍!!!!
ഈ മറുപടിയാ പറയണ്ടേ.പിന്നല്ല,എന്നെ കുറിച്ച് ലോകം മൊത്തം തിരക്കിയതാ.എന്നിട്ട് ചോദിച്ച ചോദ്യം കണ്ടില്ലേ?പോട്ടെ,പെണ്ണു കിട്ടണ്ടതല്ലേ എന്നു കരുതി ഞാന്‍ വിനയകുനയിതനായി പറഞ്ഞു:
"മനു"
എന്നിട്ട് എല്ലാരുടെയും മുഖത്ത് നോക്കി,നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ലങ്കില്‍ ഗസറ്റില്‍ മാറ്റാം എന്ന അര്‍ത്ഥില്‍.കുഴപ്പമില്ല,എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു.
രണ്ടാമത്തെ കാരണവരുടെ ഊഴം:
"എന്ത് ചെയ്യുന്നു?"
എന്തും ചെയ്യും എന്നു പറഞ്ഞാല്‍ അപ്പോള്‍ തന്നെ ഇറക്കി വിടും.അതുകൊണ്ട് ഞാന്‍ സത്യം ബോധിപ്പിച്ചു:
"ബാംഗ്ളൂരില്‍ എഞ്ചിനിയറാ"
അന്നേരം തന്നെ വന്നു ആ കാരണവരുടെ കമന്‍റ്:
"ഇവിടുത്തെ ബാലു അമേരിക്കയിലാ"
അതിനു ഞാന്‍ എന്തോ വേണം?തലയും കുത്തി നില്‍ക്കണോ?
അപ്പോ ഴാണ് മൂന്നാമത്തെ കാരണവര്‍ തന്‍റെ വിവരക്കേട് വെളിവാക്കാനായി ഒരു ചോദ്യം ചോദിച്ചത്:
"പാടുമോ?"
എന്തിനാ കച്ചേരി നടത്താനാ? എന്നാ ചോദിക്കണ്ടേ,എങ്കിലും ഞാന്‍ പറഞ്ഞു:
"ഇല്ല"
"അയ്യേ,അങ്കിളിനു പാടാന്‍ അറിയില്ല"
ങേ!!!ഒരു കാന്താരി,മൂന്നിലോ നാലിലോ പഠിക്കുന്ന പ്രായം.അവളിത് പറഞ്ഞതും എല്ലാവരും കൂടി ഒറ്റ ചിരി.ഇതില്‍ എന്തോന്നിത്ര ചിരിക്കാന്‍?
മാക്രി വരെ കേറി മജിസ്ടേറ്റാകുന്ന കാലം.
കാര്യങ്ങളുടെ കിടപ്പ് വശം ഇങ്ങനാണങ്കില്‍ പെണ്ണു എന്നെ കാണാന്‍ എന്‍റെ വീട്ടില്‍ വന്നാല്‍ മതിയാരുന്നു.ഞാനൊരു പാവാടയും ബ്ളൌസ്സുമിട്ട് ചായ കൊണ്ട് കൊടുത്തേനെ.
അതായിരുന്നു ഇതിനെക്കാള്‍ ഭേദം!!!!
"എന്നാലിനി പെണ്ണിനെ വിളിക്കാം.അല്ലേ?"
അതു പറഞ്ഞ അമ്മാവനെ ഞാന്‍ മനസാല്‍ നമിച്ചു.കൈയ്യില്‍ ചായയുമായി വന്ന ഉത്തരയെ ഞാന്‍ ഒന്നു നോക്കി,ഒന്നേ നോക്കിയുള്ളു.മതിയായി.
പെണ്ണു സുന്ദരി തന്നെ.പക്ഷേ അന്നനടയ്ക്ക് പകരം ഒരു ആനനട.നല്ല വണ്ണം.സുനാമിയ്ക്ക് മുമ്പില്‍ പെട്ട മുക്കുവന്‍റെ അവസ്ഥയായി എന്‍റേത്.
ഗുരുവായൂര്‍ കേശവനു ചേര്‍ന്ന പെണ്ണിനെയാണോടാ എനിക്ക് കണ്ട് പിടിച്ചത് എന്ന അര്‍ത്ഥത്തില്‍ ഞാന്‍ കറുത്തകുഞ്ഞിനെ ഒന്നു നോക്കി.എന്നാല്‍ അയാളുടെ മുഖഭാവം ക്ണ്ടാല്‍ തോന്നും ഞങ്ങള്‍ തമ്മില്‍ നല്ല ചേര്‍ച്ചയാണന്ന്,രാവണനും മണ്ഡോദരിയും പോലെ.
ഒരു വിധത്തിലാ അവിടുന്നു ഊരിപോന്നത്.അവരുടെ വീട്ടില്‍ വിളിച്ച് എന്ത് മറുപടി പറയും എന്ന് വിചാരിച്ചിരുന്ന എന്നെ ഞെട്ടിക്കുന്നതായിരുന്നു മൂന്നാന്‍ കൊണ്ട് വന്ന വാര്‍ത്ത.
പെണ്ണിന്‍ എന്നെ ഇഷ്ടപ്പെട്ടില്ലന്ന്.അതിനു രണ്ടാ കാരണം.
ഒന്ന്: ഞാന്‍ സുന്ദരനല്ലത്രേ!!!!
എന്‍റെ വലിയ ഒരു അഹങ്കാരം അവിടെ തീര്‍ന്ന് കിട്ടി.
രണ്ട്: ഞാന്‍ ആള്‍ക്കരുമായി മിംഗിള്‍ ചെയ്യില്ലന്ന്???
അമ്മേ,നന്ദി!!!
അമ്മ അധികം സംസാരിക്കരുത് എന്നു പറഞ്ഞിട്ടാ,ഇല്ലങ്കില്‍ അതെന്‍റെ തലയില്‍ ആയേനെ.
പെണ്ണു കാണലിനെ കുറിച്ച് അന്വേഷിക്കാന്‍ വന്നവരോടെല്ലാം ഞാന്‍ പറഞ്ഞു:
"പെണ്ണു സുന്ദരിയാ,പക്ഷേ വേണ്ടാന്നു വച്ചു.അവള്‍ക്ക് ഭയങ്കര വണ്ണം"
ഇത് കേട്ടവരുടെ കണ്ണിലെല്ലാം ഒരു സംശയം ഞാന്‍ കണ്ടു,ഇതാ പഴയ കുറുക്കനല്ലേ എന്ന സംശയം,
കിട്ടാത്ത മുന്തിരി പുളിക്കും എന്നു പറഞ്ഞ കുറുക്കന്‍.
46 comments:
വണ്ണമുള്ള സ്ത്രീവിരുദ്ധ തീവ്രപുരുഷപക്ഷ എഴുത്ത്.
വണ്ണം കൂടിയതുകൊണ്ട് സൌന്ദര്യം കുറയുമോ എന്നു ഭാര്യയോടു ചോദിച്ചു നോക്കട്ടെ. (ഒവ്വ. അതിനുള്ള ധൈര്യം ഉണ്ടായിരുന്നെങ്കില്‍......)
“പിന്നെ കഷ്ടകാല സമയത്ത് വിവാഹം കഴിക്കുത് “നല്ലതാ,തീര്‍ന്ന് കിട്ടും"
ആര്?ഞാനോ അതോ കഷ്ടകാലമോ?”
ശരിക്കും ചിരിച്ചു പോയി. അതും ഉച്ചത്തില്‍.
പിന്നെ ഒരു കാര്യം പറയാം ആരും അറിയണ്ടാ..ഡബിള്‍ ബെല്ലു കൊടുത്തോ.മനസ്സിലായിക്കാണുമല്ലോ...മുമ്പോട്ടു പോയ്ക്കോട്ടെ.......ഠിം..ഠിം.........
എല്ലാവര്‍ക്കും ഒരു സംശയം വരാം.എന്തേ ഈ പേര്‍ നല്‍കി എന്ന്?
ഉത്തര നായിക.സ്വയംവരം എന്നാല്‍.അവള്‍ക്ക് തീരുമാനിക്കാം വരനെ.
മൂന്നാം ഭാഗം എന്നാല്‍ ഞാന്‍ ഉദ്ദേശിച്ചത് മൂന്നാന്‍റെ ഭാഗം എന്നാ.
തെറ്റിപ്പോയെങ്കില്‍ ക്ഷമിക്കുക.
Aliya
njagalum parthikkunnu uthraye polulla onnine kittan.
rajesh,remya,kannan
uae
കൊള്ളാം. വായിച്ച രണ്ടു പൊസ്റ്റുകളും നന്നായിരിക്കുന്നു. ബ്ലൊഗ്ഗിൽ ഇതുപോലെ നിഷ്കളങ്കമായ ഹാസ്യം കണ്ടു കിട്ടാൻ വലിയ പാടാണ്.
തുടർന്നും എഴുതുക.
കലക്കി അരുണെ
ചിരിക്കു വകുപ്പുണ്ടാക്കി എന്നു പ്രത്യേകം പറയേണ്ടല്ലോ
ആശംസകള്‍
വളരെ ഇഷ്ടമായി ഈ പെണ്ണുകാണല്‍...ഇത് ഇങ്ങനെ തുടര്‍ന്ന് പോട്ടെ...അങ്ങനെയാവുമ്പോള്‍ ഇതുപോലെ നല്ല പോസ്റ്റുകള്‍ വായിക്കാമല്ലോ...
സസ്നേഹം,
ശിവ
നന്നായി അരുണ്‍....
എന്റെ പെണ്ണ്‍ കാണല്‍
'കകകരാമ" [older post]
ഉണ്ട്...വേണമെങ്കില്‍ നോക്കാം...
മി.എതിര്‍ കതിര്‍,തേങ്ങാ ഉടച്ചതിനു നന്ദി.
കിലുക്കാംപെട്ടി ചേച്ചിയെ,വണ്ടി മുമ്പോട്ട് തന്നെ,
ഭൂലോകം ചേട്ടാ,അളിയാ കാണണം,
രസികരാജാവേ,ശിവാ ബൂലോകതറവാടില്‍ കാണാം.
ഗോപക് ഞാന്‍ ആ ബ്ളോഗ് വായിച്ചു.കൊള്ളാം
അടിപൊളി മാഷേ, അടിപൊളി.
നല്ല രസകരമായ എഴുത്ത്. പലയിടത്തും ചിരിപ്പിച്ചു. അടുത്ത പെണ്ണുകാണല്‍ പോസ്റ്റ് എഴുതൂ മാഷേ.
:)
ശ്രീയെ,
മാഷിന്‍റെ മറുനാട്ടിലെ ആക്സിഡന്‍റ് വായിച്ചാരുന്ന്ന്.
നന്നായിരുന്നു
എന്നാലും ഒരു പെണണ്‍ കെട്ടാന്‍ പറയാതെ,പെണണ്‍ കണ്ടിട്ട് പോസ്റ്റ് എഴുതാന്‍ പറഞ്ഞല്ലോ ശ്രീ?
ചോദ്യം.സാമാന്യമര്യാദയ്ക്ക് എന്ന പോലെ ചേട്ടന്‍ മറുപടി പറഞ്ഞു:
"അതേ, ഇവനാ പയ്യന്‍.പക്ഷേ, ഭയങ്കര നാണക്കാരനാ"
Ayyo...Entammo...Chirichu chathu...
Arun Chettai..Simply marvelous..
"പേടിക്കണ്ടാ,നല്ല കാലത്ത് ഗുണം വരും"
കൊള്ളാം. തുടരുക.:)
ഇവിടെ ഇങ്ങനെ ഒക്കെ ഉള്ളത് ഇപ്പോഴാ അറിഞ്ഞേ...
എഴുത്തിന്റെ ശൈലി വല്ലാതെ ഇഷ്ടപ്പെട്ടു...
ചിരിച്ച് ചിരിച്ച് കണ്ണിന്നു വെള്ളം വന്നു,
അത് വെറുതെ?
അല്ലന്നേ.. സത്യം.. സത്യം...
“പിന്നെ കഷ്ടകാല സമയത്ത് വിവാഹം കഴിക്കുത്
“നല്ലതാ,തീര്‍ന്ന് കിട്ടും"ആര്?ഞാനോ അതോ കഷ്ടകാലമോ?”
അടുത്ത പോസ്റ്റിനു കാത്തിരിക്കുന്നു...
പെട്ടെന്ന്...
അരുൺ, ഈയിടെ അളിയന്റെ കൂടെ അവനു പെണ്ണുകാണാൻ പോയകാര്യങ്ങളാണ് ഇതു വായിക്കുമ്പോൾ ഓർമ്മവന്നത്. ചിരിച്ചൊരുവഴിക്കായി. അല്ല, ഈ പെമ്പിള്ളേർക്കെല്ലാം എന്തുപറ്റി. എല്ലാം ആന നടകൾ!
ഓ.ടൊ. കായങ്കുളത്ത് എവിടാ? ഞങ്ങളൊക്കെ ഓലകെട്ടികളാണേ
മിത്ത് മേക്കര്‍,ചൊക്കി എവിടം വരെയായി?
വേണു ചേട്ടാ ,നന്ദി
സ്നേഹിതാ,ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ടാ എന്ന പഴമൊഴി സത്യമാണെന്ന് ബോദ്ധ്യമായി.
അപ്പു.ഞാന്‍ ഓലകെട്ടിക്കടുത്താ.
thankyou for your valuable feedback,expect it again and again...........kayamkulathu njan vannittundu...............
വണ്ണമുള്ള പെണ്‍കുട്ട്യോള്‍ക്കും വേണ്ടേ ഒരു ചെക്കന്‍? നിങ്ങളൊക്കെ ഇങ്ങനെ തഴഞ്ഞാലോ
ഇനി കിട്ടുന്ന മുന്തിരി പുളിക്കാതിരിക്കാന്‍ പുറത്ത് നിന്ന് കണ്ട് ഇഷ്ടപ്പെട്ടാല്‍ മാത്രം വീട്ടില്‍ പോയി കാണുക.
പ്രിയത്തില്‍ ഒഎബി.
ക്ഷ പിടിച്ചു മാഷേ... സ്വയം വരം ഭേഷായി.... ചിരിച്ചു കുടല്‍ വായില്‍ വന്നു ...:)
മനോഹരം
ആശംസകള്‍
മനോഹരം
ആശംസകള്‍
വയിക്കാന്‍ അല്പം വൈകി....കീചകവധം നടന്നീല്ലല്ലൊ....നന്നായിട്ടുന്ദ്
‘അര്‍ദ്ധനാരീശ്വരന്‍‘ എന്നൊക്കെ തുടങ്ങിയപ്പോ ഞാന്‍ കരുതി സീരിയസ് കഥയാണെന്ന്. നല്ല ഹാസ്യം. കൊള്ളാം. :-)
അരുണ്‍ ..
പേരില്‍ ഒരു സംശയം തോന്നാതിരുന്നില്ല. രണ്ട് ഭാഗങ്ങള്‍ എവിടെ എന്ന ഒരു പൊട്ടചോദ്യം ചോദിയ്ക്കാനിരിക്കായായിരുന്നു.അപ്പോഴാ താങ്കളുടെ മറുപടി കണ്ണില്‍ ഉടക്കിയത്..
നന്നായി ചിരിപ്പിച്ചു.. കണ്ടാല്‍ ഇത്രെം പൊട്ടത്തരങ്ങള്‍ ഉള്ളിലുണ്ടെന്ന് തോന്നുകയില്ല.
അഭിനന്ദനങ്ങള്‍
nalla kidilan post...chirikkan dhaaralam items undu....
keep postin such things
happy birthday 2 u
കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ ഞാനിന്നാണു കേറുന്നത്.....നേരത്തേ കേറേണ്ടതായിരുനു എന്നിപ്പോള്‍ തോന്നുന്നു...അത്രക്കുണ്ട് ഉത്തരാസ്വയംവരത്തില്‍ ചിരിക്കാനുള്ള വക...:)...ചിരിക്കു വേണ്ടി യാതൊന്നും കുത്തിതിരുകാതെ നന്നായി അവതരിപ്പിച്ചിരിക്കുന്നു....അപ്പോള്‍ ചിരിയുടെ പൂത്തിരിയുമായി ഫാസ്റ്റ് യാത്ര തുടരൂ...:)
ഇതും ഇഷ്ടമായി :)
:)
ഹഹഹ നന്നായിട്ടുണ്ട്..എഴുതിയ്യ രീതി..പെണ്ണ് കാണലല്ല ...
അരുണേ , പുതിയ കഥ കാണുന്നില്ല
ചാത്തനേറ്: എന്റെ സ്വയംവരപ്രവാളത്തിനു 30 കാണ്ഡാ... എഴുതിത്തകര്‍ക്കൂ
ഓടോ: ജോലി എവിടെയാ കിട്ടിയത്?
ബ്ലോഗില്‍ അങ്ങനെ പുലികളുടെ കുട്ടത്തിലേക്ക് ഒരു പുലി കൂടെ സൂപ്പര്‍ മാഷേ തകര്‍പ്പന്‍ വേണ്ടും പോരട്ടേ വെടികെട്ടുകള്‍
നല്ല ഒഴുക്കുള്ള എഴുത്ത്.
പെണ്ണു കാണല്‍ ഒരു സംഭവം തന്നെ.
കാര്യങ്ങളുടെ കിടപ്പ് വശം ഇങ്ങനാണങ്കില്‍ പെണ്ണു എന്നെ കാണാന്‍ എന്‍റെ വീട്ടില്‍ വന്നാല്‍ മതിയാരുന്നു.ഞാനൊരു പാവാടയും ബ്ളൌസ്സുമിട്ട് ചായ കൊണ്ട് കൊടുത്തേനെ.
അതായിരുന്നു ഇതിനെക്കാള്‍ ഭേദം!!!!
ഇയാള്‍ക്ക് വേറെ ഒരു പണിയും ഇല്ലെടോ?
മനുഷ്യനെ ചിരിപ്പിച്ചു കൊല്ലാന്‍ നടക്കുന്നു...
വൃത്തികെട്ടവന്‍..!
എല്ലാ പോസ്റ്റും വായിച്ചു മാഷേ..സൂപ്പര്‍..സൂപ്പര്‍..സൂപ്പര്‍..ഇവിടെ വരാന്‍ വൈകിയതിന് ഒരു സോറി...
അരുണ്‍...
ഈ പോസ്റ്റ് വായിക്കാന്‍ അല്‍പ്പം വൈകിപ്പോയി. സംഭവം അടിപൊളി മച്ചാ...
പിന്നെ കാണാന്‍ പോയില്ലേ... ഇതോടെ നിര്‍ത്തിയോ?
ആദ്യത്തെ രണ്ട് പോസ്റ്റുകളേക്കാളും വളരെയേറെ ഇഷ്ടമായി.
ഇനിയും പെണ്ണ്കാണൂ... പോസ്റ്റുകളിടൂ...
പുതിയ ചരിതങ്ങള്‍ ഒന്നും വന്നില്ലേ ...
ഒന്നു വേഗം ആവട്ടെ ഒന്നു ചിരിക്കട്ടെ
അരുണ്‍,
ഞാന്‍ വളരെ വൈകി.
എങ്കിലും,
ചിരിക്കാന്‍ ഒട്ടും വൈകിയില്ല.
പ്രീയപ്പെട്ടവരെ നിങ്ങളുടെയൊക്കെ പ്രാര്‍ത്ഥനയുടെ ഫലമാകാം എനിക്കും പെണ്ണു കിട്ടി.വിവാഹനിശ്ചയം ഈ വരുന്ന ആഗസ്റ്റ് 31നു.
ഇതിനു കമന്‍റടിച്ച എല്ലാവര്‍ക്കും നന്ദി.
മറ്റൊരു സീതയെ കാട്ടിലേക്കയക്കുന്നു..
ഹലോ.. എന്നെ വിളിച്ചോ (ഞാന്‍ പോയി )
ഒരു അഡ്വാന്‍സ് ആശംസ ഇരിയ്ക്കട്ടെ.. : )
parachchil kollaam. rasikan. pennukaanal kathakal eppozhum abadhangalute kathayumaakam alleeeeeeee? thutaruuuuu
ബഷീറിക്കായ്ക്കും യാഥാര്‍ത്ഥ്യനും നന്ദി
ദിവസവും പുതക്കുന്ന പുതപ്പിന്റെ പാതി കീറി അച്ഛന്റെ കൈയ്യില് കൊടുത്തിട്ട് ചോദിക്കണം:
"അച്ഛാ,എനിക്ക് മാത്രം പുതയ്ക്കാന് പാതി പുതപ്പ് പോരേ?"
ദൂരെ എവിടെയോ മത്തിയുടെ തലയും വെട്ടി ഇരിക്കുന്ന ആ അറിയാത്ത സുന്ദരിയെ കുറിച്ചോര്ത്ത് ഞാന് ദിവസങ്ങള് തള്ളി നീക്കി.
കൊള്ളാം മാഷേ...
മുണ്ഡിത ശിരസ്കന്‍:നന്ദി,ഈ വഴിക്ക് വന്നതിനും അഭിപ്രായം പറഞ്ഞതിനും
ഇതും തരക്കേടില്ല...
(പാവം മനു)
കൊട്ടോട്ടിക്കാരന്‍:നന്ദി
Post a Comment