
'വാലന്‍ഡൈന്‍സ്സ് ഡേ'
പ്രണയം എന്ന വികാരത്തിനായി പതിച്ചു നല്‍കിയ ദിവസം.സ്നേഹിക്കുന്നവര്‍ക്കും സ്നേഹിക്കപ്പെടുന്നവര്‍ക്കുമായി, പ്രണയമാസം എന്ന് കവികള്‍ വാഴ്ത്തി പാടുന്ന ഫെബ്രുവരിയിലെ പതിനാലാം ദിവസം.എല്ലാ വര്‍ഷവും ഫെബ്രുവരി പതിനാലിനു പ്രണയത്തിന്‍റെ മധുരം നമ്മള്‍ കൊതിക്കുന്നു.പക്ഷേ ദൈവവിധി എന്നൊന്ന് ഉണ്ടല്ലോ,അത് നമ്മള്‍ക്ക് വേണ്ടി കരുതിവയ്ക്കുന്നത് പ്രണയത്തിന്‍റെ മധുരം ആകെണമെന്നില്ല,പകരം ചെറിയ നൊമ്പരങ്ങളാവാം.ഇതാ അത്തരം ഒരു നൊമ്പരത്തിന്‍റെ കഥ...
ഈ കഴിഞ്ഞ ഒന്നാം തീയതി,ശരിക്ക് പറഞ്ഞാല്‍ ഫെബ്രുവരി ഒന്നിനു എന്‍റെ റുംമേറ്റ് ഒരു കവര്‍ എന്‍റെ കൈയ്യില്‍ തന്നു.എന്നിട്ട് പറഞ്ഞു:
"മനു,ഇതാ ഞാന്‍ പറഞ്ഞ സാധനം"
വ്യക്തമാക്കി പറയുകയാണെങ്കില്‍ അത് ഒരു പ്രേമലേഖനം അടങ്ങിയ കവറാണ്.അവന്‍റെ കൂട്ടുകാരിയും സമീപത്തുള്ള പോളിടെക്നിക്കലിലെ അദ്ധ്യാപികയുമായ ഒരു പെണ്‍കുട്ടിക്ക് കൊടുക്കാനുള്ള പ്രേമലേഖനമാണ് ആ കവറിനകത്ത്.
അവന്‍റെ അഭിപ്രായത്തില്‍ അവള്‍ ഒരു മാടപ്രാവാണത്രേ!!!
മാടിന്‍റെ ശരീരവും പ്രാവിന്‍റെ ഹൃദയവും ഉള്ളവള്‍.അതുകൊണ്ടാവാം അവന്‍റെ ഹൃദയമാകുന്ന കാലിത്തൊഴുത്തില്‍ ചേക്കേറാമോ എന്ന ചോദ്യത്തോടെ അവന്‍ പ്രേമലേഖനം അവസാനിപ്പിച്ചത്.ഈ വരുന്ന ഫെബ്രുവരി പതിനാലിനു കാണണം എന്ന് അവള്‍ പറഞ്ഞിട്ടുണ്ട്,അന്ന് ഈ എഴുത്ത് അവന്‍ അവള്‍ക്ക് കൊടുക്കും.
എന്നെ പോലെ കല്യാണം കഴിഞ്ഞവര്‍ക്കെല്ലാം ഇനി പേരന്‍സ്സ് ഡേയും ചില്‍ഡ്രണ്‍സ്സ് ഡേയും മാത്രമേ പറഞ്ഞിട്ടുള്ളു എന്നും വാലന്‍ഡൈന്‍സ്സ് ഡേ അവന്‍റെ അപ്പന്‍റെ സ്വത്താണ് എന്നും പ്രഖ്യാപിച്ചിട്ടാണ് അവന്‍ ആ കവര്‍ എന്‍റെ കയ്യില്‍ തന്നതു തന്നെ.
ആ കവര്‍ കൈയ്യില്‍ കിട്ടിയപ്പോള്‍ മുതല്‍ എന്‍റെ കണ്ണുകള്‍ ആ കവറില്‍ തന്നെയായിരുന്നു.അതിന്‍റെ പുറത്ത് എഴുതി വച്ചിരുന്ന ഒരു വാചകമായിരുന്നു എന്നെ അത്രയധികം ആകര്‍ക്ഷിച്ചത്.ആ വാചകം ഇപ്രകാരമായിരുന്നു,
'സ്നേഹപൂര്‍വ്വം ശരണ്യയ്ക്ക്'
അതുവരെ സന്തോഷത്തോടെ ഇരുന്ന ഞാന്‍ ആ വാചകം വായിച്ചതോടെ ആ കവറും കൈയ്യില്‍ പിടിച്ച് അമ്പരന്ന് നിന്നു.അതിനു കാരണം മറ്റൊരു ശരണ്യയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഫെബ്രുവരി പതിനാലിനു അവള്‍ക്ക് ഞാന്‍ എഴുതിയ പ്രേമലേഖനം ഇട്ട കവറിലും മേല്‍സൂചിപ്പിച്ച വാചകമായിരുന്നു ഉണ്ടായിരുന്നത്.
ആ ശരണ്യ മറ്റൊരു മാടപ്രാവ് ആയിരുന്നു!!!
ഒരേ ഒരു വ്യത്യാസം എന്തെന്നാല്‍ എന്‍റെ ശരണ്യ പ്രാവിന്‍റെ ശരീരവും മാടിന്‍റെ ഹൃദയവും ഉള്ളവളായിരുന്നു.അല്ലെങ്കില്‍ എന്നോട് അങ്ങനെ ചെയ്യുമായിരുന്നോ?
വിധി അല്ലാതെന്താ???
നവോദയ സ്ക്കുളില്‍ പത്താം തരത്തില്‍ പഠിക്കുന്ന കാലത്തായിരുന്നു ഞാന്‍ ആ ശരണ്യയെ ആദ്യമായി കണ്ടത്.കണ്ണുകളില്‍ കുസൃതിയും ചുണ്ടില്‍ ചെറു പുഞ്ചിരിയുമായി ഒരു ജൂണ്‍ മാസത്തില്‍ രാവിലെ ആണ് അവള്‍ ആദ്യമായി സ്ക്കൂളിലേക്ക് വന്നതു.കുണുങ്ങി കുണുങ്ങിയുള്ള അവളുടെ വരവ് കണ്ട് ഞാനടക്കം എല്ലാവരും എഴുന്നേറ്റു,എന്നിട്ട് ഒരേ സ്വരത്തില്‍ പറഞ്ഞു:
"ഗുഡ് മോര്‍ണിഗ് ടീച്ചര്‍"
അതേ,ഈ ടീച്ചറാണ് എന്‍റെ കഥയിലെ നായിക,പത്താം ക്ലാസ്സിലെ എന്‍റെ കണക്ക് ടീച്ചര്‍,ശരണ്യ!!!
ഒരു നല്ല കുടുംബത്തില്‍ പിറന്നതിനാലാവാം ,പണ്ടേ ഈ പ്രേമം എന്ന വികാരം ഒരു പാപം ആണെന്ന ചിന്ത എന്‍റെ മനസ്സില്‍ ഉണ്ടാക്കിയത്.ആദാമിനെ തെറ്റ് ചെയ്യാന്‍ പ്രേരിപ്പിച്ചത് ഹവ്വയല്ലേ,അതേ പോലെ ഈ ശരണ്യ ടീച്ചറായിരുന്നു പ്രേമം എന്ന പാപത്തിലേക്ക് എന്നെ തള്ളിയിട്ടത്.ടീച്ചറിനു എന്നോട് പ്രേമമുണ്ടന്ന് ഞാന്‍ പ്രഖ്യാപിച്ചത് ഒരു ജനുവരിയിലായിരുന്നു.നീണ്ട മൂന്നാലു മാസത്തെ ടീച്ചറിന്‍റെ പെരുമാറ്റത്തെ നിരീക്ഷിച്ചതിനു ശേഷമായിരുന്നു ഞാന്‍ ആ നിഗമനത്തിലെത്തിയത്.
എന്നോട് പ്രേമമില്ലെങ്കില്‍ എന്തിനാ എന്നെ എപ്പോഴും നോക്കുന്നത്?
എന്തിനാ ഞാന്‍ വല്ലതും കഴിച്ചോ എന്ന് അന്വേഷിക്കുന്നത്?
എന്തിനാ ഒരോ കണക്ക് ചെയ്യുമ്പോഴും എന്നെ പ്രോത്സാഹിപ്പിക്കുന്നത്?
എന്നെ വിളീക്കുന്നത് തന്നെ മനുകുട്ടാ എന്നാ...
പ്രേമിക്കുന്നവരല്ലേ കുട്ടാ,കുട്ടൂസ്സ്,ചക്കരെ,മുത്തേ എന്നെല്ലാം വിളിക്കുന്നത്?
അല്ലെങ്കില്‍ എന്നെ മനു എന്ന് വിളീച്ചാല്‍ പോരായിരുന്നോ?
ഇതെല്ലാമായിരുന്നു എന്‍റെ നിഗമനങ്ങള്‍!!!
പക്ഷേ ഇത്രയൊക്കെ ആയിട്ടും ടീച്ചര്‍ ഇത് വരെ എന്നോട് 'ഐ ലൌ യൂ' എന്ന് പറഞ്ഞിട്ടില്ല.പെണ്ണല്ലേ,മടി കാണും.മാത്രമല്ല ഇത്തരം കാര്യങ്ങളില്‍ ആണുങ്ങള്‍ തന്നെയാണ് മുന്‍കൈ എടുക്കേണ്ടത്.അങ്ങനെയാണ് ഞാന്‍ ടീച്ചര്‍ക്ക് ആ പ്രേമലേഖനം എഴുതിയത്.
പ്രിയപ്പെട്ട ശരണ്യ ടീച്ചര്‍,
ടീച്ചര്‍ എന്‍റെ മനസ്സിന്‍റെ കുളിരാണ്,കുളിരിലെ തളിരാണ്,തളിരിലെ മൊട്ടാണ്.ഞാന്‍ ഒന്നു ചോദിച്ചോട്ടേ,
എന്തിനു എന്നെ ഇങ്ങനെ സ്നേഹിക്കുന്നു?
ഞാന്‍ അത്രയ്ക്ക് സുന്ദരനാണോ?
അതോ കണക്ക് സോള്‍വ്വ് ചെയ്യാനുള്ള എന്‍റെ പാടവമാണോ ടീച്ചറെ എന്നിലേക്ക് ആകര്‍ക്ഷിച്ചത്?
എന്ത് തന്നെയായാലും എന്‍റെ മനസ്സ് ഞാന്‍ ടീച്ചറിനായി തുറക്കുന്നു.
'ഐ ലൌ യൂ'
സ്നേഹപൂര്‍വ്വം,
ടീച്ചറിന്‍റെ മനുകുട്ടന്‍.
ഇത്രയും എഴുതി,ആ പ്രേമലേഖനം ഒരു കവറിലിട്ട് കവറിന്‍റെ മുകളില്‍ ഒരു വാചകവും ഫിറ്റ് ചെയ്തു,
'സ്നേഹപൂര്‍വ്വം ശരണ്യയ്ക്ക്'
ഇനി ഇത് എപ്പോള്‍ കൊടുക്കണം?
അതായിരുന്നു അടുത്ത പ്രശ്നം.അപ്പോഴാണ് ശരണ്യടീച്ചര്‍ ഒരു ചോദ്യം ചോദിച്ചത്:
"മനുകുട്ടാ,ഈ വരുന്ന ഫെബ്രുവരി പതിനാല് ഞയറാഴ്ചയാ,അന്ന് ഉച്ചക്കത്തെ ചിലവ് എന്‍റെ വക,കാവേരി റെസ്റ്റോറന്‍റില്‍ .ഓക്കെ?"
യാഹൂഹൂഹൂ....
ഫെബ്രുവരി പതിനാല്,വാലന്‍ഡൈന്‍സ്സ് ഡേ.
പ്രേമലേഖനം കൊടുക്കാന്‍ പറ്റിയ ദിവസം.അത് കൊണ്ട് തന്നെ ഞാന്‍ ഓക്കെ പറഞ്ഞു.അതു കേട്ടതും ടീച്ചര്‍ ചിരിച്ച് കൊണ്ട് ഒരു പോക്ക്.
കൊച്ച് കള്ളി,ശരിയാക്കിത്തരാം.
അങ്ങനെയാണ് ആ ഫെബ്രുവരി പതിനാലിനു പ്രേമലേഖനം എഴുതിയ കവറും പോക്കറ്റിലിട്ട് ടീച്ചറിന്‍റെ കൂടെ ഞാന്‍ ആ റെസ്റ്റോറന്‍റില്‍ പോയത്.ആഹാരം കഴിഞ്ഞ് ഇറങ്ങാന്‍ നേരമേ എഴുത്ത് കൊടുക്കുന്നുള്ളു എന്ന് ഞാന്‍ ആദ്യമേ തീരുമാനിച്ചു,അതുകൊണ്ട് തന്നെ ഞാന്‍ വളരെ റിലാക്സ്ഡ് ആയിരുന്നു.ഒരോ സൂപ്പും ഓര്‍ഡര്‍ ചെയ്തു ഞങ്ങള്‍ കഴിച്ചു കൊണ്ട് ഇരുന്നു.
അപ്പോഴാണ് എനിക്ക് തീരെ പരിചയം ഇല്ലാത്ത ഒരു വ്യക്തി അങ്ങോട്ട് വന്നത്.അയാള്‍ ടീച്ചറിനെ നോക്കി ചിരിച്ച് കൊണ്ട് ഞങ്ങളുടെ അടുത്ത് ഇരുന്നു എന്നിട്ട് എന്നോട് ഒരു ചോദ്യം:
"അളിയോ സുഖമാണോ?"
അളിയാന്ന്...??
എന്നെ അങ്ങനെ വിളിക്കാനുള്ള അവകാശം രണ്ട് പേര്‍ക്ക് മാത്രമാണ്.ഒന്ന് എന്‍റെ പെങ്ങളെ കെട്ടുന്നവനു രണ്ടാമത്തേത് ഞാന്‍ കെട്ടുന്ന പെണ്ണീന്‍റെ ആങ്ങളയ്ക്ക്.ഇയാള്‍ എന്തായാലും എന്‍റെ പെങ്ങളെ കെട്ടാന്‍ പോകുന്നില്ല അപ്പോള്‍ ഇത് ടീച്ചറിന്‍റെ ആങ്ങള തന്നെ.ടീച്ചറിനെ എനിക്ക് കെട്ടിച്ച് തരുന്നതിനെ പറ്റി സംസാരിക്കാന്‍ വന്നതായിരിക്കും.അപ്പോള്‍ തന്നെ ഒരു കാര്യം ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു,ഇയാള്‍ എത്ര നിര്‍ബദ്ധിച്ചാലും കുറച്ച് നാള്‍ പ്രേമിച്ച് നടന്നതിനു ശേഷം മതി കല്യാണം.
അതുകൊണ്ട് തന്നെ ഞാന്‍ ഇച്ചിരി പരുക്കനാണെന്ന് അയാള്‍ക്ക് തോന്നട്ടെ എന്നു കരുതി കാലിന്‍ മേല്‍ കാല് കേറ്റി വച്ച് ഞാന്‍ പറഞ്ഞു:
"സുഖം"
"ഇതാണോ നീ പറഞ്ഞ ആള്?" ഈ പ്രാവശ്യം അയാളുടെ ചോദ്യം ടീച്ചറിനോടായിരുന്നു.
ആ ചോദ്യം കേട്ടതും ചിരിച്ച് കൊണ്ട് ടീച്ചര്‍ മറുപടി പറഞ്ഞു:
"അതേ ഇതാ മനുകുട്ടന്‍"
കള്ളി പെണ്ണ്,നാണം കണ്ടില്ലേ?
പരിചയപ്പെടുത്തലിന്‍റെ രണ്ടാം ഭാഗം എന്ന നിലയില്‍ ടീച്ചര്‍ അയാളെ എനിക്ക് പരിചയപ്പെടുത്തി തന്നു:
"ഇത് ദിലീപ്,എന്നെ കെട്ടാന്‍ പോകുന്ന ആളാ"
ങേ!!!
അത് ഏത് കോപ്പിലേ പരിപാടിയാ?
ടീച്ചര്‍ എങ്ങനാ രണ്ട് പേരെ കല്യാണം കഴിക്കുന്നത്?
ഇനി പാഞ്ചാലി അഞ്ച് പേരെ കല്യാണം കഴിച്ചു എന്ന പോലെ വേറെ മൂന്നു പേരൂടെ കാണുമോ?
ഇത് മാത്രമായിരുന്നില്ല എന്‍റെ വിഷമം....
അഞ്ച് പേരെ കല്യാണം കഴിക്കാന്‍ ടീച്ചറിന്‍റെ വീട്ടുകാരും ബാക്കി നാലു പേരുടെ വീട്ടുകാരും സമ്മതിച്ചാലും, വേറെ നാലുപേരു കെട്ടിയ ഒരു പെണ്ണീനെ കെട്ടാന്‍ എന്‍റെ അമ്മ സമ്മതിക്കില്ല.
അത് ഓര്‍ത്തപ്പോള്‍ എനിക്ക് തലകറങ്ങി.
ഇങ്ങനെ വിഷമിച്ചിരുന്ന എന്നെ ടീച്ചര്‍ ആ ദിലീപിനു വിശദമായി പരിചയപ്പെടുത്തി:
"ഞാന്‍ പറഞ്ഞിട്ടില്ലേ?മനു എന്‍റെ ശിഷ്യന്‍ മാത്രമല്ല,അനുജനെ പോലെയാ"
നയവഞ്ചകി!!!
ആറടി ഉയരവും കട്ടി മീശയും ഉള്ള ഒരുത്തനെ കണ്ടപ്പോള്‍ എന്‍റെ പോസ്റ്റ് മാറ്റിയിരിക്കുന്നു.കുറച്ച് നിമിഷം മുമ്പ് വരെ കാമുകനായിരുന്ന ഞാന്‍ ഇപ്പോള്‍ അനുജനാണത്രേ.എന്‍റെ അടുത്തിരിക്കുന്ന ദിലീപിനു കൊമ്പും വാലും മുളയ്ക്കുന്നതായി എനിക്ക് തോന്നി.
ഈ ദിലീപിനെ തല്ലി കൊന്നാലോ?
അല്ലെങ്കില്‍ ലോകത്തോട് ഇവളെന്‍റെ കാമുകിയാണെന്ന് വിളിച്ച് കൂവിയാലോ?
മിനിമം ദിലീപിനോടെങ്കിലും ടീച്ചര്‍ എന്‍റെ കാമുകിയാണ് എന്ന് പറയാമെന്ന് വിചാരിച്ച നിമിഷത്തിലാണ് ടീച്ചര്‍ ഒരു കാര്യം കൂടി പറഞ്ഞത്:
"അതേ,ദിലീപ് ഇവിടുത്തെ പോലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടറാ"
ആണോ?
നന്നായി!!!
ഇനി എന്ത് പറയാന്‍?
ടീച്ചര്‍ എനിക്ക് ചേച്ചിയേ പോലെയാണ് എന്ന വാചകം വേണേല്‍ പറയാം.
ഒന്നും പറഞ്ഞില്ല!!!
കാലിന്‍ മേല്‍ കാല് കേറ്റി വച്ചിരുന്ന ഞാന്‍ ആ പൊസിഷന്‍ ഒക്കെ മാറ്റി വളരെ നല്ല കുട്ടിയായിരുന്നു,ഒന്നും മിണ്ടാതെ സൂപ്പൂം കുടിച്ച് അവരെ അവരുടെ പാട്ടിനു വിട്ട് ഇറങ്ങി നടന്നു.പോകുന്ന വഴിക്ക് നിറകണ്ണൂകളോടെ ഞാന്‍ ടീച്ചറെ ഒന്നു തിരിഞ്ഞ് നോക്കി,എന്നിട്ട് മനസ്സ് നിറഞ്ഞ് അനുഗ്രഹിച്ചു,
എടി മഹാപാപി,ഇതൊരു മറ്റേടത്തെ പണിയായി പോയി,നിനക്ക് നല്ലത് വരട്ടേ.
"നീ സ്വപ്നം കാണുവാണൊ?"
റുംമേറ്റിന്‍റെ ചോദ്യമാണ് എന്നെ ഭൂതകാലത്ത് നിന്നും കൂട്ടികൊണ്ട് വന്നത്.ഒരു മറുപടിയും പറയാതെ ആകെ വിളറി വെളുത്ത് ആ കവറും പിടിച്ച് നിന്ന എന്നോട് അവന്‍ വീണ്ടും ചോദിച്ചു:
"ഈ കവറു കൊടുക്കുന്നതിനെ പറ്റി എന്താ നിന്‍റെ അഭിപ്രായം?"
ചോദിച്ചതല്ലേ,ഞാന്‍ എന്‍റെ നയം വ്യക്തമാക്കി:
"നീ ഇത് കൊടുക്കുമ്പോള്‍ ഒരാള്‍ കൂടി കൂടെ കാണും.ഒരുപക്ഷേ അത് അവളുടെ കോളേജിലേ ഒരു വിദ്യാര്‍ത്ഥിയാകാം അല്ലെങ്കില്‍ അതൊരു ഇന്‍സ്പെക്ടറായിരിക്കും"
ലോകത്ത് ഒരു ജ്യോത്സ്യനും പറയാത്ത തരത്തിലുള്ള ഒരു വൃത്തികെട്ട പ്രവചനം കേട്ട് അവനൊന്ന് ഞെട്ടി.ഭ്രാന്തെടുത്ത പോലെ തല ഒന്നു വെട്ടിച്ച് അവന്‍ ചോദിച്ചു:
"നിന്‍റെ ദേഹത്ത് എന്താ ചാത്തന്‍ കയറിയോ?"
ചാത്തന്‍ നിന്‍റെ മറ്റവന്‍റെ ദേഹത്താടാ കയറിയത് എന്ന് മനസ്സില്‍ മൂന്നുപ്രാവശ്യം ഉരുവിട്ട് കൊണ്ട് ഞാന്‍ ആ കവര്‍ തിരിച്ച് കൊടുത്തു.എന്നിട്ട് ഒന്നും മിണ്ടാതെ ദൈവത്തോട് പ്രാര്‍ത്ഥിച്ചു,
'ദൈവമേ അന്ന് പ്രായത്തിന്‍റെ അവിവേകമായിരുന്നു,എന്‍റെ തെറ്റുകള്‍ പൊറുക്കേണമേ'
ടീച്ചറേ,മാപ്പ്...
61 comments:
ഇത് പൂര്‍ണ്ണമായും ഒരു സാങ്കല്‍പിക കഥ മാത്രം.
ഒരു കഥ എന്ന രീതിയില്‍ വായിച്ചോളു,ഇഷ്ടപ്പെട്ടതിനെ ഉള്‍കൊണ്ടോളു,ദഹിക്കാത്തത് ദയവ് ചെയ്ത് മറക്കു.
ഇതൊരു അപേക്ഷയാണ്....
എല്ലാവര്‍ക്കും വാലന്‍ഡൈന്‍സ് ദിന ആശംസകള്‍
സ്നേഹപൂര്‍വ്വം
ഞങ്ങള്‍
അഞ്ച് പേരെ കല്യാണം കഴിക്കാന്‍ ടീച്ചറിന്‍റെ വീട്ടുകാരും ബാക്കി നാലു പേരുടെ വീട്ടുകാരും സമ്മതിച്ചാലും, വേറെ നാലുപേരു കെട്ടിയ ഒരു പെണ്ണീനെ കെട്ടാന്‍ എന്‍റെ അമ്മ സമ്മതിക്കില്ല.
ഹ.... ഹ... ഹ ....ശരിക്കും ചിരിച്ചുപോയി
വളരെ സരസമായി എഴുതി ഇരിക്കുന്നു... :) നല്ലോണം ചിരിച്ചു
എസ്പെഷ്യലി മാടപ്രാവിന്റെ വിഗ്രഹാര്‍ഥം :)
എന്റെ നൈരാശ്യകഥ ഇവിടെ
ഹഹഹ അടിപൊളി...
മുന്‍കൂര്‍ ജാമ്യം ആദ്യ കമെന്റില്‍...
കൊള്ളാട്ടോ... !!
:)
ഗൊച്ചു ഗള്ളന്‍! അടിപൊളി അരുണ്‍. നന്നായി ചിരിപ്പിച്ചു.
ഓ:ടോ:എന്റെ ആദ്യ പ്രണയവും ടീച്ചരോടായിരുന്നു - പക്ഷെ അത് പത്താം ക്ലാസ്സില്‍ പഠിക്കുംപോഴോന്നുമല്ല, ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍! മാത്രമല്ല അതിങ്ങനെ പാളിപ്പോയിട്ടുമില്ല (അതിനുമുന്‍പ് ടീച്ചര്‍ സ്ഥലം മാറി പോയി)!
കൊള്ളാം കെട്ടിയിട്ടും പൂവാലന്‍സ് ഡേ മറന്നിട്ടില്ല അല്ലേ ..മോശം മോശം :D
മാഷേ അടിപൊളി കേട്ടോ ... ശരിക്കും ഒരു ഒരു കുഞ്ഞു മൂവി കണ്ട പോലെ ഉണ്ടാരുന്നു
ശ്ശെ.. ആ കത്ത് കൊടുക്കാമായിരുന്നു.
പോസ്റ്റ് നന്നായി. സിമ്പിള്‍ റീഡിങ്.
ജോ:തേങ്ങ അടിച്ചതിനു നന്ദിയുണ്ട് കേട്ടോ
ശ്രീഹരി:നൈരാശ്യകഥ വായിക്കാന്‍ ഞാന്‍ വരുന്നുണ്ട്
പഹല്‍കിനാവ്: ജാമ്യം അത്യാവശ്യമാണെന്ന് എനിക്ക് തോന്നി
BS Madai :സത്യം പറഞ്ഞാല്‍ തല്ല് കൊള്ളുന്ന അവസ്ഥയാ മാഷേ
അച്ചായോ:അങ്ങനെ മറക്കാന്‍ പറ്റുമോ?
കുമാര:ഒരു വഴിക്കായി കണ്ടാലെ മതിയാകു അല്ലേ?
സാങ്കൽപ്പികമാണല്ലേ?ഛെ!നശിപ്പിച്ചു:)
കൊള്ളാം,ട്ടോ.അരുൺ.
പതിവുപോലെ.. ഇഷ്ടപ്പെട്ടു..
എന്നാലും ആ കത്ത് കൊടുക്കാമായിരുന്നു..
എന്ത്?? ഇതു സാങ്കല്പികമാണെന്നോ..!! ബ്ലോഗന്മാരോടും ബ്ലോഗിണിമാരോടും കള്ളം പറയാന്‍ പാടില്ല..
ചാത്തന്‍ നിന്‍റെ മറ്റവന്‍റെ ദേഹത്താടാ കയറിയത്.......
അപ്പോള്‍ റൂമ്മേറ്റ് ഗേ ആണോ?
എന്തായാലും വല്ല്യ കളികളൊന്നും വേണ്ട.. ഭാര്യമാര്‍ വല്ലാവ്ന്റെ കൂടെ ഒളിച്ചോടി പ്പോയ കുറേ ഭര്‍ത്താക്കന്മാര്‍ ചേര്‍ന്ന് ശ്രീരമന്റെ പേരില്‍ ഉണ്ടാക്കിയ സംഘടനക്കാരെങ്ങാന്‍ ഈ കത്തിന്റെ വിവരമറിഞ്ഞാല്‍...
വികടശിരോമണി:എന്താ മാഷേ സാങ്കല്‍പികം ആണെന്ന് കേട്ടപ്പോള്‍ ഒരു വിഷമം..?:)
ശ്രീക്കുട്ടാ:കത്ത് കൊടുക്കണമായിരുന്നല്ലേ..ആഹാ
ഗോപിക്കുട്ടാ:നീ ഇങ്ങനേ ചിന്തിക്കു അല്ലേ?കഷ്ടം.അക്രമം തന്നെ
ഹഹ ... എനിക്കേറ്റവും ഇഷ്ടപ്പെട്ട വരികള്‍ ഇതാണ് ....
‘അപ്പോള്‍ തന്നെ ഒരു കാര്യം ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു,ഇയാള്‍ എത്ര നിര്‍ബദ്ധിച്ചാലും കുറച്ച് നാള്‍ പ്രേമിച്ച് നടന്നതിനു ശേഷം മതി കല്യാണം.’
നന്നായിരുന്നു അരുണ്‍.. ആശംസകള്‍
മാനസ മൈനെ വരൂ
മധുരം നുള്ളി തരൂ....
ഹ...ഹ...ഹാാ...
വാലന്: ഡെയിൽ വിശ്വാസമില്ലാത്തതിനാൽ അതിനായി ആസംശകൾ ഇല്ല....:)
രസികാ:നന്ദി
OAB:അതെന്താ മാഷേ വിശ്വാസമില്ലാത്തത്?
Aa teacher rekshappettu. Nannayirikkunnu.
ചേട്ടനു പറയാം..എനിക്കു ചിന്തിക്കാന്‍ പറ്റില്ല അല്ലേ.. ആ ഇതാ പറയുന്നേ അമ്മായിഅമ്മയ്ക്കു അടുപ്പിലുമാകാം...
"അതേ,ദിലീപ് ഇവിടുത്തെ പോലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടറാ"
ആണോ?
നന്നായി!!!
ഇനി എന്ത് പറയാന്‍?
ടീച്ചര്‍ എനിക്ക് ചേച്ചിയേ പോലെയാണ് എന്ന വാചകം വേണേല്‍ പറയാം.
ഒന്നും പറഞ്ഞില്ല!!!
ഹ ഹ ഹ .... ചിരിപ്പിചു മാഷെ!
"നീ ഇത് കൊടുക്കുമ്പോള്‍ ഒരാള്‍ കൂടി കൂടെ കാണും.ഒരുപക്ഷേ അത് അവളുടെ കോളേജിലേ ഒരു വിദ്യാര്‍ത്ഥിയാകാം അല്ലെങ്കില്‍ അതൊരു ഇന്‍സ്പെക്ടറായിരിക്കും"
ഇതും ഏറെ ഇഷ്ടപ്പെട്ടു
"അഞ്ച് പേരെ കല്യാണം കഴിക്കാന്‍ ടീച്ചറിന്‍റെ വീട്ടുകാരും ബാക്കി നാലു പേരുടെ വീട്ടുകാരും സമ്മതിച്ചാലും, വേറെ നാലുപേരു കെട്ടിയ ഒരു പെണ്ണീനെ കെട്ടാന്‍ എന്‍റെ അമ്മ സമ്മതിക്കില്ല.
അത് ഓര്‍ത്തപ്പോള്‍ എനിക്ക് തലകറങ്ങി."
ഇതുവായിച്ച് ഒന്നുറക്കെ ചിരിക്കണമെന്ന് തോന്നി!
പോസ്റ്റ് കലക്കി!
Happy Valentine's day...
കിച്ചു & ചിന്നു,നിലാവ്, Thaikaden:നന്ദി
ഗോപിക്കുട്ടാ:ഞാന്‍ സുല്ലിട്ടു
കലക്കി, അരുണ്‍!
:)
എന്നെ പോലെ കല്യാണം കഴിഞ്ഞവര്‍ക്കെല്ലാം ഇനി പേരന്‍സ്സ് ഡേയും ചില്‍ഡ്രണ്‍സ്സ് ഡേയും മാത്രമേ പറഞ്ഞിട്ടുള്ളു എന്നും വാലന്‍ഡൈന്‍സ്സ് ഡേ അവന്‍റെ അപ്പന്‍റെ സ്വത്താണ് എന്നും പ്രഖ്യാപിച്ചിട്ടാണ് അവന്‍ ആ കവര്‍ എന്‍റെ കയ്യില്‍ തന്നതു തന്നെ.
അത് തകര്‍ത്തു. നന്നായി അരുണ്‍, പിന്നെ ഞാനും ഒരു ടീച്ചറെ പ്രേമിച്ചത് കാരണം ഫീലിങ്ങ്സ് പെട്ടന്ന് മനസിലാവും.
തുടരുക, ആശംസകള്‍
ശ്രീ:നന്ദി
കുറുപ്പേ:അപ്പം എല്ലാവരും ഒരേ ലൈനില്‍ ഉള്ളവരാ അല്ലേ?കൊള്ളാം
നല്ല രസകരമായി പറഞിട്ടുണ്ടു.മാടപ്രാവിനു ഇങ്ങനെയും അര്‍ത്ഥമുണ്ടല്ലേ?
അരുണേ കലക്കിയിട്ടുന്ട്...കഥ എന്ന രീതിയില്‍ തന്നെയാണ് വായിച്ചത് കേട്ടോ..ഹി... ഹി
ജ്വാലാ:നന്ദി
പ്രിയ:ഹി..ഹി..അങ്ങനെ കരുതിയാല്‍ മതി
ടീച്ചർക്കു പോയിട്ട് ഒപ്പം പഠിക്കുന്ന കുട്ടിക്കു വരെ പ്രേമലേഖനം കൊടുക്കാൻ ധൈര്യമില്ലതിരുന്ന ഞാൻ നിങ്ങളൊക്കെ എങ്ങനാ ടീച്ചറെ ലൈനടിച്ചേ എന്ന കാര്യം ഓർക്കുകയായിരുന്നു. നന്നായിട്ടുണ്ട്
Great..Like very much
വരവൂരാ:ഇത് വെറും കഥയല്ലേ മാഷേ?
Bindu:ബിന്ദു ചേച്ചിയാണോ?ആണെങ്കിലും അല്ലെങ്കിലും നന്ദി,വന്നതിനും അഭിപ്രായം പറഞ്ഞതിനും
അഞ്ച് പേരെ കല്യാണം കഴിക്കാന്‍ ടീച്ചറിന്‍റെ വീട്ടുകാരും ബാക്കി നാലു പേരുടെ വീട്ടുകാരും സമ്മതിച്ചാലും, വേറെ നാലുപേരു കെട്ടിയ ഒരു പെണ്ണീനെ കെട്ടാന്‍ എന്‍റെ അമ്മ സമ്മതിക്കില്ല
നന്നായിട്ടുണ്ട്....*
Arun,Ganesh here.Ormaundo?Mattam..
kollam bhayi.Ale vachu ezhuthikkunathano?
ശ്രീഇടമണ്‍:നന്ദി
ഗണേഷ്:സുഖമാണോ?ഓര്‍ക്കൂട്ടില്‍ കാണാം.പിന്നെ ആക്കല്ലേ
ചാത്തന്‍ നിന്‍റെ മറ്റവന്‍റെ ദേഹത്താടാ കയറിയത് എന്ന് മനസ്സില്‍ മൂന്നുപ്രാവശ്യം ഉരുവിട്ട് കൊണ്ട് ......
ഹ.... ഹ... ഹ ....കലക്കി
മാടപ്രാവിന്റെ അര്ത്ഥം കൊള്ളാം :)
ചേട്ടാ ഇപ്പോള്‍ കോമഡി കുറവാണല്ലേ?
(പഴയ ചില കഥയുമായി നോക്കുമ്പോള്‍)
അടുത്ത പ്രാവശ്യം പരിഹരിക്കണേ
മൊട്ടുണ്ണി,മേരിക്കുട്ടി:നന്ദി
വിനോദ്:അയ്യോ അങ്ങനെ പറയരുത്.കഥയ്ക്ക് അനുസരിച്ചാണെങ്കില്‍ കോമഡി എഴുതാന്‍ ശ്രമിക്കാം,പക്ഷേ കോമഡിയ്ക്ക് വേണ്ടി കോമഡി എഴുതിയാല്‍ കുളമായി പോകും.അത് കൊണ്ടാ.
നീ ഇത് കൊടുക്കുമ്പോള്‍ ഒരാള്‍ കൂടി കൂടെ കാണും.ഒരുപക്ഷേ അത് അവളുടെ കോളേജിലേ ഒരു വിദ്യാര്‍ത്ഥിയാകാം അല്ലെങ്കില്‍ അതൊരു ഇന്‍സ്പെക്ടറായിരിക്കും"
മാടപ്രാവിന്റെ വിഗ്രഹാര്‍ഥം ugran
Very good.
Manukuttaa.. ethu amma allenkil chechhy ..ennanilayilaane vilikkunnathu..bhaavana kollaam..chirichhu mookku kuthhichhuu..evidunnu kittunnu ithraykkum narmmabhaavana..aashamsakal!
അല്ല, നവോദയ സ്കൂളിൽ പഠിച്ചു എന്നതു നേരാണോ? ആലപ്പുഴ??? കഥ വായിച്ചു. കൊള്ളാം...പക്ഷേ ആദ്യ കഥകളുടെയത്ര പോരാ.....
അരുണ്‍,ആശംസകള്‍
സ്നേഹപൂര്‍വ്വം
shihab b
അരുൺ,
എഴുത്ത് വളരെ നന്നായിട്ടുണ്ട്. പലകൗമാരക്കാർക്കും ഈ വികാരം ചെറുപ്പക്കാരികളായ അദ്ധ്യാപികമാരൊടുണ്ടാകാറുണ്ട്.
good,Arun ,but somehow,somewhere ur story reminds me of padmarajansfilm DKK.may be it is
coincidental
പ്രിയ സുഹൃത്തേ,
താങ്ങളുടെ ബ്ലോഗ് ഈ അടുത്താണ് ഒരു സുഹൃത്ത് കാണിച്ചുതന്നത്. വായിച്ചുതുടങ്ങിയപ്പോള് ഒരുപാട് രസിച്ചു.
ചിരിച്ചു ചിരിച്ച് ഊപ്പാടിളകി
അക്രമ പെടകള്തന്നെ....(കൊ.പു)
തുടര്ന്നും നല്ല നല്ല പോസ്റ്റുകള് പ്രതീക്ഷിക്കുന്നു
ഇത് ഈയൊരു പോസ്റ്റിനുമാത്രമല്ല മുന്പത്തേ എല്ലാ പോസ്റ്റിനും കൂടെയുള്ള അഭിപ്രായമയി കാണുക. :))
ഹഹഹഹഹഹ ഇതു കലക്കി
നാട്ടില്പോയിവന്നതിന്റെ മൂഡോഫിലാ അളീ.. ഒന്ന് ശരിയായി വരാന്‍ വേണ്ടിയാണ് ഇതിലെ കയറിയത്. നന്നായിരിക്കുന്നു...
പഴയപോസ്റ്റുകളും ഒന്ന് നോക്കട്ടെ, എസ്പെഷ്യലി, മറ്റേ.. ബ്രോക്കറായി കോഴിക്കോട് വന്ന, ആ കഥ...
താങ്ക്സ് മാന്‍...
വിനോദ്:ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ വളരെ സന്തോഷം
വിജയലക്ഷ്മി ചേച്ചി:അമ്മയായിട്ടോ ചേച്ചിയായിട്ടോ എങ്ങനെ വേണേലും വിളിച്ചോ,അതാ എനിക്കും ഇഷ്ടം.
പാവത്താനേ:അതേ,ചെന്നിത്തല നവോദയ,ആദ്യത്തെ ബാച്ച്(ആലപ്പുഴ)
ഷിഹാബ് ,പിന്‍:നന്ദി
കെ.കെ.എസ്: എനിക്ക് മനസ്സിലായില്ല,എന്തായാലും അത് മനപ്പൂര്‍വ്വം അല്ല മാഷേ
കണ്ണാ:വളരെ നന്ദിയുണ്ട്.ഇതെല്ലാം വായിച്ചതിനും ഇത്ര ആത്മാര്‍ത്ഥമായ ഒരു അഭിപ്രായം പറഞ്ഞതിനും
ചിലന്തിമോന്‍:നന്ദി
കുറ്റ്യാടിക്കാരോ:അത് ശരി.ഞാന്‍ കരുതി ആള് മുങ്ങിയതാണന്ന്.ഇപ്പോ ഓക്കെ ആയി
കുറച്ചു കാലം ചെന്നിത്തല നവോദയയിൽ ഞാനുമുണ്ടായിരുന്നു.ഒരു പക്ഷെ അരുൺ പൊയിക്കഴിഞ്ഞായിരിക്കാം ഞാൻ വന്നത്.10ത് കഴിഞ്ഞപ്പോൾ പോയൊ? അതൊ 12 വരെ ഉണ്ടായിരുന്നോ?സുരേന്ദ്രൻ സാറിനെയും ജോയ് സാറിനെയും സജീവ് സാറിനെയും ഒക്കെ അറിയുമായിരിക്കുമല്ലോ അല്ലേ?
"എന്നെ പോലെ കല്യാണം കഴിഞ്ഞവര്‍ക്കെല്ലാം ഇനി പേരന്‍സ്സ് ഡേയും ചില്‍ഡ്രണ്‍സ്സ് ഡേയും മാത്രമേ പറഞ്ഞിട്ടുള്ളു എന്നും വാലന്‍ഡൈന്‍സ്സ് ഡേ അവന്‍റെ അപ്പന്‍റെ സ്വത്താണ് എന്നും പ്രഖ്യാപിച്ചിട്ടാണ് അവന്‍ ആ കവര്‍ എന്‍റെ കയ്യില്‍ തന്നതു തന്നെ."
KOLLAM!!!!
kollam
പാവത്താനേ:ഞാന്‍ ആദ്യ ബാച്ച് ആയിരുന്നു,മനീഷിന്‍റെ ബാച്ച്.സുരേന്ദ്രന്‍സാന്‍(ഹിസ്റ്ററി),ജോയി സാര്‍(മലയാളം) അല്ലേ?
പോട്ടപ്പന്‍,എന്‍റെ വീട്:നന്ദി
കലക്കി മച്ചൂ......
ശരിക്കും ചിരിച്ചു.......
ദിലീപ് ഒരു പോലീസ് ഇന്‍സ്പെക്റ്റര്‍ അല്ലായിരുന്നെങ്കിലോ?......
കിച്ചു:അല്ലായിരുന്നെങ്കില്‍ ഒരു പക്ഷേ.....?
അന്ന് അടി വാങ്ങിയേനെ
ആളു കൊള്ളാമല്ലോ..
ബഷീറിക്ക:നന്ദി
saankalpikam ennath saankalpikam maathram alle?
ശ്രവണ്‍:നന്ദി ബോസ്സ്:)
chetta vayikkan kurachu latayipoyi,
pakshe sangathi kidilan.
Onnu chodichotte, navodaya schoolil junil vaccationalle??
ആശംസകള്‍
ഈ ബ്ലോഗ് വായിച്ചപ്പോള്‍ കുറച്ചുനാള്‍ മുംബ് വായിച്ച മറ്റൊരു ബ്ലോഗ് ഓര്‍മ വന്നു.. ബുക്മാര്‍ക്ക് ചെയ്തു വെച്ചതിനാല്‍ എളുപ്പം കിട്ടി..
http://mrinaldasv.blogspot.com/2011/07/blog-post_10.html
Post a Comment