For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

മന്ദാകിനി പൂത്തപ്പോള്‍





വര്‍ഷങ്ങളോളം ഗള്‍ഫ് രാജ്യങ്ങളില്‍ പണി എടുത്ത് നാട്ടിലേക്ക് വരുന്ന മലയാളികളുടെ മനസ്സില്‍ വിവിധ തരം മോഹങ്ങള്‍ ചേക്കേറാം.ചിലര്‍ക്ക് പെങ്ങളെ കെട്ടിക്കണം,മറ്റു ചിലര്‍ക്ക് വീട് വയ്ക്കണം, ഇനി കുറേ പേര്‍ക്ക് സ്വയം കെട്ടണം....
അങ്ങനെ അങ്ങനെ ആഗ്രഹങ്ങളുടെ ഒരു കൂമ്പാരം!!
ഇതില്‍ എത്ര ആഗ്രഹങ്ങള്‍ സഫലമാകും?
ദൈവത്തിനു മാത്രം മറുപടി പറയാന്‍ പറ്റുന്ന ഒരു ചോദ്യം!!!
പക്ഷേ ഒന്ന് ഉറപ്പുണ്ട്, ആ ആഗ്രഹങ്ങള്‍ സഫലമാകുമോ വിഫലമാകുമോ എന്ന് ആലോചിച്ച് വിഷമിച്ച് നില്‍ക്കാതെ പ്രവാസികള്‍ അതിനു വേണ്ടി ഇറങ്ങി തിരിക്കും.വീട്ടുകാരുടെയും കൂട്ടുകാരുടെയും സഹായത്തോടെ എങ്ങനെയും തന്‍റെ ആഗ്രഹത്തെ സഫലമാക്കാന്‍ ശ്രമിക്കും.
ഇതാ അത്തരം ഒരു ശ്രമത്തിന്‍റെ കഥ...
മന്ദാകിനി പൂത്തപ്പോള്‍...

ഇരുപത്തി ഒന്നാം നൂറ്റാണ്ട്..
ഈ-മെയിലും മൊബൈലും വ്യാപകമായ ഈ കാലഘട്ടത്തില്‍ ആരും കത്തെഴുതാന്‍ മുതിരാറില്ല.പക്ഷേ കഴിഞ്ഞ ശനിയാഴ്ച എനിക്ക് ഒരു കത്ത് കിട്ടി,അതും ഗള്‍ഫില്‍ നിന്നും അയച്ച ഒരു കത്ത്.അതില്‍ ഇപ്രകാരം എഴുതിയിരുന്നു..

'പ്രിയ മനു,
നീണ്ട പത്ത് വര്‍ഷത്തിനു ശേഷം ഞാന്‍ തിരിച്ച് വരുന്നു.ഈ വരവിനു ഒരു ഉദ്ദേശം മാത്രം, മന്ദാകിനിയെ കല്യാണം കഴിക്കണം.ഞാന്‍ പഠിപ്പ് നിര്‍ത്തിയ സമയത്താണ്‌ അവളെ അവസാനമായി കണ്ടത്, എനിക്ക് വേണ്ടി കാത്തിരിക്കാം എന്ന് അവള്‍ അന്ന് പറയുകയുണ്ടായി.
അന്ന് അവള്‍ വിടരാന്‍ നില്‍ക്കുന്ന ഒരു മൊട്ടായിരുന്നു, ഇന്നവള്‍ വിടര്‍ന്ന് ഒരു പൂവായി കാണും.ആ പൂവ്വ് എനിക്ക് സ്വന്തമാക്കണം.ഇതിനു നീ എന്നെ സഹായിക്കണം.
എന്ന്
നിഷാദ്'

ഭൂമി കുലുക്കം ആണോ, അതോ കത്തിന്‍റെ ഉള്ളടക്കമാണോ കാരണം എന്നറിയില്ല, ആ കത്ത് എന്‍റെ കൈയ്യിലിരുന്ന് വിറയ്ക്കാന്‍ തുടങ്ങി.വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഇത് പോലെ ഒരു കത്തായിരുന്നു എന്നേം, മന്ദാകിനിയേയും, നൌഷാദിനെയും സുഹൃത്തുക്കളാക്കിയത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്ന് പറയുമ്പോള്‍ എനിക്ക് ഒരു പതിനൊന്ന് വയസ്സ് പ്രായം, ഞാന്‍ നവോദയ സ്ക്കൂളില്‍ പഠിക്കാന്‍ ചേര്‍ന്ന ആദ്യവര്‍ഷം.അവിടെ എന്‍റെ സഹപാഠികളായിരുന്നു നൌഷാദും, മന്ദാകിനിയും.

സ്ക്കൂളിന്‍റെ ഹോസ്റ്റലില്‍ തന്നെ നിന്ന് പഠിക്കണം എന്ന് നിര്‍ബന്ധമുള്ള നവോദയില്‍, എല്ലാ ആഴ്ചയും വീട്ടില്‍ നിന്നും അയക്കുന്ന കത്ത് ആയിരുന്നു എനിക്ക് ഏക ആശ്വാസം.അങ്ങനെ ഒരു ശനിയാഴ്ച എനിക്ക് ഒരു കത്ത് വന്നു, എന്‍റെ അനിയത്തിക്കുട്ടി എഴുതിയ കത്ത്.അത് ഇപ്രകാരം ആയിരുന്നു..

'Manu CHETTA,
എന്താ ഇപ്പോള്‍ വീട്ടില്‍ വരാത്തത്?
ഞാന്‍ പിണക്കമാ.
മിനി'

അനിയത്തി എഴുതിയ കത്താണെന്നും, വീട്ടില്‍ ചെല്ലാത്തതിനു അവള്‍ പിണക്കമാണെന്നും എനിക്ക് മനസ്സിലായി.പക്ഷേ മനു എന്ന പേരിനൊപ്പം എന്താ അവള്‍ ഇംഗ്ലീഷില്‍ അഭിസംബോധന ചെയ്തത് എന്ന് എനിക്ക് മനസിലായില്ല.
'C-H-E-T-T-A'
എന്ന് വച്ചാല്‍???
വായിക്കാന്‍ ബുദ്ധിമുട്ടുന്ന എനിക്ക് വേണ്ടി സഹപാഠിയായ നൌഷാദ് അത് വായിച്ച് തന്നു:
"ചീത്ത!!"
മനു ചീത്ത!!!
അയ്യോ..
എനിക്ക് കരച്ചില്‍ വന്നു.കുഞ്ഞിപെങ്ങള്‍ പറഞ്ഞത് കേട്ടില്ലേ?
ഞാന്‍ ചീത്തയാന്ന്!!
പൊട്ടികരഞ്ഞ എന്നെ ആശ്വസിപ്പിച്ചത് മന്ദാകിനി ആയിരുന്നു.അവള്‍ പറഞ്ഞു:
"മനു, 'CHETTA' എന്ന് പറഞ്ഞാല്‍ ചീത്ത എന്നല്ല"
പിന്നെ??
ആകാംക്ഷയോടെ അവളുടെ മുഖത്ത് നോക്കിയ എന്നോട് അവള്‍ 'CHETTA' എങ്ങനെ കൂട്ടി വായിക്കണം എന്ന് പറഞ്ഞു തന്നു:
"ചെറ്റ"
മനു ചെറ്റ!!!
ദൈവമേ..
ചീത്ത ആയിരുന്നു ഭേദം.
ഇനി ജീവിച്ചിരുന്നിട്ട് എന്ത് കാര്യം?
ചത്തേക്കാം!!
ആത്മഹത്യയുടെ അനന്തസാധ്യതകള്‍ തേടി നടന്ന എന്നോട് സ്ക്കൂളിലെ ഇംഗ്ലീഷ് മാഷ് പറഞ്ഞു:
"'CHETTA' എന്നാല്‍ നീ കരുതുന്ന ഒന്നുമല്ല, ചേട്ടാ എന്നാ"
മനു ചേട്ടാ!!
ശരിയാ, അങ്ങനെയും വായിക്കാം!!
കര്‍ത്താവിനു സ്തോത്രം!!

അന്നത്തെ ആ കത്ത് വായന ഞങ്ങളെ ഉറ്റ കൂട്ടുകാരാക്കി.പിന്നീട് നൌഷാദ് പഠിത്തം നിര്‍ത്തി പോയപ്പോള്‍ എന്നോടൊപ്പം മന്ദാകിനിയും കരഞ്ഞത് ഈ ഒരു പ്രേമം മൂലമാണെന്ന് എനിക്ക് അറിയില്ലാരുന്നു.ഇന്നിതാ നൌഷാദ് തിരിച്ച് വരുന്നു,
മന്ദാകിനിയെ തേടി...
നൌഷാദ് മുസ്ലിമല്ലേ? മന്ദാകിനി ഹിന്ദുവല്ലേ?
അപ്പം ഇവരുടെ കല്യാണം എന്ന് പറയുമ്പോള്‍....?
ദൈവമേ ഇനി എന്തെല്ലാം സംഭവിക്കും?

നൌഷാദ് തിരിച്ച് വരുന്നതില്‍ സന്തോഷമുണ്ടെങ്കിലും ആ കത്തിന്‍റെ ഉള്ളടക്കത്തെ കുറിച്ച് ഓര്‍ത്തപ്പോള്‍, കല്യാണ സദ്യ ഉണ്ണാനിരുന്നപ്പോള്‍ ടോയ്‌ലറ്റില്‍ പോകാന്‍ തോന്നിയ അവസ്ഥയില്‍ ആയി ഞാന്‍.ഒരു കത്തും പിടിച്ച് മുഖത്ത് വിവിധ ഭാവങ്ങള്‍ വരുത്തുന്ന കണ്ടാകണം, ഭാര്യ ചോദിച്ചു:
"എന്താ ചേട്ടാ, എന്ത് പറ്റി?"
ആകാംക്ഷ നിറഞ്ഞ ആ ചോദ്യത്തിനു ഞാന്‍ മറുപടി പറഞ്ഞു:
"മന്ദാകിനി പൂത്തു"
എന്ത്???
എന്‍റെ മറുപടി കേട്ട് അന്തം വിട്ട് നിന്ന അവള്‍ക്ക് ഞാന്‍ എല്ലാം വിവരിച്ച് കൊടുത്തു.മിശ്രവിവാഹം ഉണ്ടാക്കാന്‍ സാധ്യതയുള്ള പൊല്ലാപ്പുകളെ കുറിച്ച് ആലോചിച്ച് ഭയന്ന് പോയ അവള്‍ ചോദിച്ചു:
"ഈ കേസിനു സഹായിക്കാന്‍ പോകണോ?"
വേണം, അവര്‍ എന്‍റെ സുഹൃത്തുക്കളാണ്.

കത്ത് എത്തി രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ നൌഷാദ് നാട്ടിലെത്തി.അതും കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞ്, അതായത് ബുധനാഴ്ചയാണ്‌ ഞാന്‍ അവനെ കാണാന്‍ ചെന്നത്.ഗള്‍ഫില്‍ നിന്ന് കൊണ്ട് വന്ന സ്ക്കോച്ച് വിസ്ക്കിയില്‍ രണ്ട് പെഗ്ഗ് കഴിച്ചിട്ട് അവന്‍ പറഞ്ഞു:
"മന്ദാകിനിയെ കാണാന്‍ പോകാം"
"ഇപ്പോഴോ?"
"എന്ത് തന്നെയായാലും നാട് മൊത്തം അറിയും, പിന്നെ അത് ഇച്ഛിരി നേരത്തെ ആയാലെന്താ"
അങ്ങനെ ഞങ്ങള്‍ അമ്പലപ്പുഴ ജംഗഷനിലെത്തി.അമ്പലപ്പുഴ കൃഷ്ണ സ്വാമി അമ്പലത്തിനടുത്താണ്‌ മന്ദാകിനിയുടെ വീട്.പക്ഷേ അമ്പലത്തിലോട്ട് പോകാനുള്ള വഴി അറിയില്ല.അത് കൊണ്ട് തന്നെ കാര്‍ അവിടെ നിര്‍ത്തി അടുത്ത് കണ്ട ചേട്ടനോട് ഞാന്‍ ചോദിച്ചു:
"ചേട്ടാ, അമ്പലത്തിലോട്ട് പോകുന്നത് ഏത് വഴിയാ?"
അത് കേട്ടതും അമ്പലത്തിനു നേര്‍ക്കുള്ള വഴി ചൂണ്ടി ആ നല്ല മനുഷ്യന്‍ പറഞ്ഞു:
"ഇതിലെ നേരെ പോയാല്‍ മതി"
അത്രയും പറഞ്ഞിട്ട് എന്തോ മഹാകാര്യം ചെയ്ത ചാരിതാര്‍ത്ഥ്യത്തില്‍ നിന്ന അദ്ദേഹത്തോട് നൌഷാദ് ചോദിച്ചു:
"പിന്നെ വളവൊക്കെ നിന്‍റെ അപ്പന്‍ തിരിക്കുമോ?"
എന്‍റെ കൃഷ്ണാ!!!
ഇവന്‍ എന്‍റെ കാലനായിട്ടാണോ ഗള്‍ഫില്‍ നിന്ന് വന്നത്??
അടി പാഴ്സലായിട്ട് കിട്ടും എന്ന് മനസ്സിലായ ഞാന്‍ ആക്സിലേറ്ററില്‍ ആഞ്ഞ് ചവിട്ടി.അങ്ങനെ മന്ദാകിനിയുടെ വീട്ടിലെത്തി.

ഞങ്ങള്‍ മന്ദാകിനിയുടെ പഴയ സഹപാഠികളാണെന്ന് അറിഞ്ഞപ്പോള്‍ ആ വീട്ടുകാര്‍ സന്തോഷത്തോടെ സ്വീകരിച്ചു.ഹാളിലുള്ള കസേരയില്‍ ഞങ്ങളെ ഇരുത്തിയിട്ട് അവളുടെ അച്ഛന്‍ അകത്തേക്ക് നോക്കി വിളിച്ചു:
"മോളേ, മന്ദാകിനി"
കാമുകി കാമുകന്‍മാരുടെ സംഗമത്തിനു സാക്ഷിയാവാന്‍ തയ്യാറായി ഇരുന്ന എന്‍റെ മുമ്പില്‍ കതക് തുറന്ന് ആദ്യം വന്നത് ഒരു വലിയ വയറായിരുന്നു.ഉടനെ തന്നെ കയ്യില്‍ ഒരു പെണ്‍കുട്ടിയേയും പിടിച്ച്, ഒക്കത്ത് വേറെ ഒരു ട്രോഫിയും വച്ച്, ആ വലിയ വയറിനു ഉടമയായ മന്ദാകിനിയും പ്രത്യക്ഷപ്പെട്ടു.
അതോട് കൂടി എനിക്ക് ഒരു കാര്യം ഉറപ്പായി...
മന്ദാകിനി പൂക്കുക മാത്രമല്ല, കായ്ക്കുകയും ചെയ്തു!!!
വേണേല്‍ നൌഷാദിനെ ആശ്വസിപ്പിക്കാന്‍ വേണ്ടി കൈയ്യിലുള്ള കൊച്ചും ഒക്കത്തുള്ള കൊച്ചും മന്ദാകിനിയുടെ ചേച്ചിയുടെ ആണെന്ന് പറയാം, പക്ഷേ വയറ്റിലുള്ള കുഞ്ഞ് ചേച്ചിയുടെ ആണെന്ന് എങ്ങനെ പറയും?
ഞാന്‍ ആകെ കണ്‍ഫ്യൂഷനിലായി!!

ഒളികണ്ണിട്ട് ഞാന്‍ നൌഷാദിനെ ഒന്ന് നോക്കി..
ഒരുതരം ചക്ക കൂട്ടാന്‍ കണ്ട വെകിളി പിള്ളാരുടെ ഭാവം!!
അവനെ നാല്‌ ചീത്ത പറയാന്‍ തോന്നിയെങ്കിലും ഒന്നും പറഞ്ഞില്ല.
പതിനാലാം വയസ്സില്‍ പഠിത്തം നിര്‍ത്തി പോയപ്പോള്‍ കാത്തിരിക്കാം എന്ന ഒരുത്തിയുടെ വാക്കും കേട്ട്, പതിനാലു വര്‍ഷം കഴിഞ്ഞ് പെണ്ണ്‌ കാണാന്‍ വന്ന അവനെ എന്ത് പറയാന്‍?
ഇത്രയും വലിയ ഒരു മണ്ടത്തരത്തിനു കാറും എടുത്ത് ഇറങ്ങിയ എന്നെ പറഞ്ഞാല്‍ മതിയല്ലോ!!
അവിടെ വരെ വന്ന സ്ഥിതിക്ക് എന്തെങ്കിലും ചോദിക്കണം എന്ന് കരുതി ഞാന്‍ അവളോട് ചോദിച്ചു:
"ഹസ്സ്‌ബന്‍ഡ്?"
അഭിമാനത്തോടെ തല ഉയര്‍ത്തി അവള്‍ പറഞ്ഞു:
"ശാസ്ത്രജ്ഞനാ"
ഓഹോ!!
ആ ശാസ്ത്രജ്ഞന്‍റെ ഒരു കണ്ട് പിടുത്തത്തിന്‍റെ എങ്കിലും പേര്‌ അറിയാനുള്ള ആകാംക്ഷയില്‍ ഞാന്‍ ആരാഞ്ഞു:
"മോളുടെ പേരെന്താ?"
"മണിക്കുട്ടി"
ശരി!!
അഞ്ച് മിനിട്ടത്തെ കുശലപ്രശ്നങ്ങള്‍ക്ക് ശേഷം അവിടുന്ന് ഇറങ്ങിയപ്പോള്‍ മന്ദാകിനി പറഞ്ഞു:
"എന്തെങ്കിലും കഴിച്ചിട്ട് പോകാം"
വേണ്ടാ, വയറ്‌ നിറഞ്ഞു!!

83 comments:

അരുണ്‍ കരിമുട്ടം said...

ഈ പോസ്റ്റ് കണ്ടോ?
ഹിഹിഹിഒരു വര്‍ഷം മുമ്പ് രൂപം കൊണ്ട ഒരു ബ്ലോഗിലെ ആദ്യ പോസ്റ്റ്.
അതേ എന്‍റെ പ്രിയ സുഹൃത്തിന്‍റെ രസികന്‍ എന്ന ബ്ലോഗിനു ഒരു വയസ്സ് ആകാന്‍ പോകുന്നു.
ഈ പോസ്റ്റ് ആ ബ്ലോഗിനു വേണ്ടി.

'ഹാപ്പി ബര്‍ത്ത്‌ഡേ രസികന്‍'

കണ്ണനുണ്ണി said...

((((((( ഠിം ))))))))))
തേങ്ങയടിക്കുന്നു... ബാക്കി പിന്നാലെ എഴുതാട്ടോ.. :)

കണ്ണനുണ്ണി said...

പാവം നൌഷാദ്‌....2 പെഗ്ഗിന്റെ കെട്ട് അപ്പൊ തന്നെ ഇറങ്ങി കാണും ..... ല്ലേ ?

the man to walk with said...

ishtaayi

Calvin H said...

എന്നത്തേയും പോലെ കൊള്ളാം :)

മഞ്ഞുതുള്ളി said...

'C-H-E-T-T-A' ennathu pala typpil vayikkamennu manassilaayii

കെ.കെ.എസ് said...

വളവൊക്കെ നിന്‍റെ അപ്പന്‍ തിരിക്കുമോ?
രസമായിരിക്കുന്നു.

ധൃഷ്ടദ്യുമ്നന്‍ said...

ഹ ഹഹ..ഇവിടെ ആദ്യായിട്ടാ..എഴിത്തുകൊള്ളാം..കേട്ടൊ...ഇനിയും വരാം

ശ്രീഇടമൺ said...

"എന്തെങ്കിലും കഴിച്ചിട്ട് പോകാം"
വേണ്ടാ, വയറ്‌ നിറഞ്ഞു!!

നന്നായിട്ടുണ്ട്...*

Rare Rose said...

രസികനു എന്റെ വകേം ബ്ലോഗ് വാര്‍ഷികാശംസകള്‍..
മന്ദാകിനീ ചരിതം കൊള്ളാം ട്ടോ.. chetta എന്നുള്ളതിനു രണ്ടു കൂട്ടുകാരും കൂടി പലവിധ മാനങ്ങള്‍ നല്‍കിയത് കണ്ട് ഞെട്ടിപ്പോയി..:)

അരുണ്‍ കരിമുട്ടം said...

കണ്ണനുണ്ണി: തേങ്ങ ഉടച്ചതിനു നന്ദി
the man to walk with:thanks
കാല്‍വിന്‍,കെ.കെ.എസ്സ്,ശ്രീഇടമണ്‍:നന്ദി
മഞ്ഞുതുള്ളി,ധൃഷ്ടദ്യുമ്നന്‍:ഇനിയും വരണേ

അരുണ്‍ കരിമുട്ടം said...

Rare Rose:എന്‍റെ കൂടെ രസികനു ആശംസ നേര്‍ന്നതിനു നന്ദി

krish | കൃഷ് said...

:)

ശ്രീ said...

അത് നേര്. വയര്‍ നിറഞ്ഞത് മനസ്സിലായതു കൊണ്ടാണല്ലോ ഇനി ചായേം വേണ്ട ഒരു കുന്തവും വേണ്ട എന്ന് തീരുമാനിച്ചത് അല്ലേ?

ഹന്‍ല്ലലത്ത് Hanllalath said...

ക്ലൈമാക്സ്‌ എന്തൊക്കെയോ പ്രതീക്ഷിച്ചു ...
നൌഷാദ്‌ ചളമാക്കിയില്ല അല്ലെ..?
ഇഷ്ടപ്പെട്ടു പോസ്റ്റ്‌...

Anil cheleri kumaran said...

ചിരിച്ചു മറിഞ്ഞു അരുണ്‍.. ടൈറ്റില്‍ കലക്കി.. ക്ലൈമാക്സ് ഇങ്ങനെ ആയിരിക്കുമെന്ന് ഊഹിക്കാന്‍ കഴിഞ്ഞില്ല. അടിപൊളി.
രസികനു കൊടുക്കാനുള്ലത് ഞാന്‍ അവിടെ കൊടുത്തു കൊള്ളാം. ഒരു വാക്ക് പറഞ്ഞില്ലെന്നേയ്.

കല്യാണിക്കുട്ടി said...

hahaha....assalaayi..............noushaadinu jeevithathodu vrakthi thonnikkaanum alle...............
:-)

riyavins said...

അങിനെ എത്ര എത്ര മന്ദാകിനിമാര്‍ അല്ലെ.....

വാഴക്കോടന്‍ ‍// vazhakodan said...

കലക്കീണ്ട് ഗഡീ, ഇഞ്ഞും ബരാട്ടോ! അന്നെ പെരുത്ത് ഇഷ്ടായി!

അരുണ്‍ കരിമുട്ടം said...

കൃഷ്:നന്ദി
ശ്രീ:ഹ..ഹ..അത് കൊള്ളാം, അതെനിക്ക് ഇപ്പോഴാ കത്തിയത്
hAnLLaLaTh: ഹേയ്,അതുണ്ടായില്ല.
കുമാരേട്ടാ:ഇത് രസികനു വേണ്ടി എഴുതിയതാ
riyavins,കല്യാണിക്കുട്ടി:നന്ദി
വാഴക്കോടന്‍:ഇനിയും വരണേ.

Bindhu said...

Adutha postum itto?manthakini kaychu enna vari vayichu orupadu chirichu.Sarikkum nadannathano?Evide,puluvayirikkum alle:)

രസികന്‍ said...

പ്രിയപ്പെട്ട അരുണ്‍ : നന്ദി എങ്ങിനെ ചൊല്ലേണ്ടു എന്നെനിക്കറിയില്ല, എന്റെ ബ്ലോഗ് തുടങ്ങിയിട്ട് ഇന്നത്തേയ്ക്ക് ഒരു വര്‍ഷമായി ... വാര്‍ഷികദിനത്തില്‍ ഒരു ഉഗ്രന്‍ പോസ്റ്റുതന്നെ എനിക്കു സമ്മാനിച്ച അരുണിനോട് ഒരുപാടൊരുപാടു നന്ദിയുണ്ട് ... തിരക്കു കാരണം ഇപ്പഴാണ് പോസ്റ്റു കാണാന്‍ കഴിഞ്ഞത് . അതിനു പ്രത്യേകം ക്ഷമ ചോദിക്കുന്നതോടൊപ്പം ഒരിക്കല്‍ക്കൂടി നന്ദി പറയുന്നു .
Rare Rose : നന്ദിയുണ്ട്
കുമാര്‍ ജീ .. എനിക്കു കിട്ടി ....

സസ്നേഹം രസികന്‍

abhi said...

തകര്‍ത്തു ... കലക്കി... അടിപൊളി... ഇതൊക്കെ കേട്ട് കേട്ട് മടുത്തു കാണുമല്ലോ അല്ലെ :)
അതുകൊണ്ട് പുതിയ വാക്കുകള്‍ പറയാം ... ഫാന്ടാസ്ടിക് , ബോംബാസ്ടിക്, ഇലാസ്ടിക്, പ്ലാസ്റ്റിക് !
കിടു പോസ്റ്റ്‌ തന്നെ !

ബിച്ചു said...

ഞാന്‍ മന്ദാകിനിയെ പിന്താങ്ങുന്നു .....
ചേട്ടാ അല്ല "ചെറ്റ" ആണ് കറക്റ്റ് .....

അല്ലെങ്കിലും ഈ മാഷ്മാര്‍ക്ക്‌ അന്നും അറിയില്ല

വിനോദ് said...

ഒരുതരം ചക്ക കൂട്ടാന്‍ കണ്ട വെകിളി പിള്ളാരുടെ ഭാവം!!
അത് എന്ത് ഭാവമാ മാഷേ?
ആദ്യമായി കേള്‍ക്കുവാ.എന്തായാലും സംഗതി തകര്‍ത്തു.അവതരണം വളരെ ഡിഫ്രന്‍റ്‌.പിന്നെ രസികനു ഞാനും ആശംസകള്‍ നേരുന്നു
മാഷിന്‍റെ ആദ്യ പോസ്റ്റ് ജൂണ്‍ 20 അല്ലേ?വാര്‍ഷികത്തിനു കിടു പോസ്റ്റ് കാണുമോ?

അരുണ്‍ കരിമുട്ടം said...

ബിന്ദു:ഹേയ് നടന്നതൊന്നും അല്ല.
രസികാ:കുറേ നാളായല്ലോ പോസ്റ്റിട്ടട്ട്, വാര്‍ഷിക സ്പെഷ്യല്‍ ഒന്നും ഇല്ലേ?
അബി:അമോനാപ്പിക്സ്സ്,ലോലാപ്പിക്സ്സ്,ലെറ്റ്യാപ്പിസ്സ് എന്നി വാക്കുകളും ഉപയോഗിക്കാം:)
ബിഷാദ്:നന്ദി
വിനോദ്:അതൊരുതരം പ്രത്യേക ഭാവമാ:)

വിജയലക്ഷ്മി said...

ponnumone mnukkutta: manthaakini poothhukkaaichathu monte nallakaalam ..allenkkil paavam baaryakku paniaayene(aavipidikkal)bhrokkar pani aarogyathhinu haanikaramaanennu ariyaanpaadillaayirunno?haavoo..manthaakini rekshaykkethhiyathu mote sahadharmminiyude baagyam..

അരുണ്‍ കരിമുട്ടം said...

രസികാ ആശംസകള്‍
മന്ദാകിനിയെ ഞാനും അന്വേഷിച്ചതായി പറയണേ
:)

മൊട്ടുണ്ണി said...

കൊള്ളാം
അതേ, ഈ രസികനാണോ നൌഷാദ്?അല്ല മന്ദാകിനിയെ അന്വേഷിച്ചതായി പറയണം എന്ന് കമന്‍റ്‌ എഴുതിയത് കണ്ട് ചോദിച്ചതാ
ഹിഹിഹി

അരുണ്‍ കരിമുട്ടം said...

അയ്യോ അല്ല മൊട്ടുണ്ണീ,
മെയ് 13 നാണ്‌ ഞാന്‍ പോസ്റ്റിട്ടത്.മെയ് 14 ആണ്‌ രസികന്‍റെ വാര്‍ഷിക ദിവസം.അതാ ഇന്നൊരു ആശംസ ഇട്ടത്.പിന്നെ മന്ദാകിനിയെ തിരക്കണം എന്ന് വെറുതെ ഒരു തമാശയ്ക്ക് പറഞ്ഞതാ.
വിജയലക്ഷ്മി ചേച്ചി: ഇത് ബ്രോക്കര്‍ പണി അല്ല, എന്‍റെ ഒരു നമ്പരല്ലേ?:)

രാജീവ്‌ .എ . കുറുപ്പ് said...

അരുണ്‍ നന്നായിരിക്കുന്നു, അമ്പലപ്പുഴ ഞങ്ങളുടെ ഏരിയ ആണ്. ആ ചേട്ടനെ എവിടായ കണ്ടേ എന്ന് പറയാവോ. അരുണിന്റെ അഡ്രസ്‌ കൊടുക്കാനാ.
ആശംസകള്‍ സുഹൃത്തേ

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പൂത്തുകായ്ച മന്ദാകിനീചരിതം രസായി

രസികന് ആശംസകള്‍

Rajesh said...

Manthakini sundari ano?ini manu ano aa shastrajnan?alla anganeum sambavikam, pravasi nushad thirichu pokumallo
hi..hi..

സൂത്രന്‍..!! said...

അണ്ണാ കലക്കി ......

സൂത്രന്‍..!! said...

മന്ദാകിനി കൊഴിയുബോള്‍ പറയണേ ....

siva // ശിവ said...

ഹ ഹ....പാവം മന്ദാകിനി പൂക്കുകയും കായ്ക്കുകയും ചെയ്തു....:)

siva // ശിവ said...

രസികന്റെ ബ്ലോഗിന് വാര്‍ഷികാശംസകള്‍...ഒപ്പം രസികനും...

സന്തോഷ്‌ പല്ലശ്ശന said...
This comment has been removed by the author.
അരുണ്‍ കരിമുട്ടം said...
This comment has been removed by the author.
സന്തോഷ്‌ പല്ലശ്ശന said...

ഹേയ്‌ മനുഷ്യനേ...... നിങ്ങള്‍ക്കും നിങ്ങളുടെ കൂട്ടുകാരന്‍ ആ നൌഷാദിനും ദെന്തിണ്റ്റെ കേടാ... !!പതിനഞ്ചു വര്‍ഷക്കാലം മന്ദാകിനി പുത്തു പഴുത്ത്‌ "മന്താകിണി" യാകുന്നതു വരെ അയാള്‌ ഗള്‍ഫില്‌ എന്തെടുക്കുവാരുന്നു. ഒരു പ്രേമം ആകുമ്പൊ ഇടക്ക്‌ ഇടക്ക്‌ റീഫ്രഷ്‌ ചെയ്തില്ലെങ്കിലേ...മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടു പോകും... തള്ളേ ഞാനെന്തിനാ നിങ്ങളൊട്‌ ഇതൊക്കെ പറയണ്‌നിങ്ങളുമായിട്ടല്ലെ കൂട്ട്‌ അങ്ങനെയല്ലെ വരത്തൊള്ള്‌... തള്ളെ ഒരു കൂട്ടു കാരന്‍മാര്‌ വന്നിരിക്കണ്‌ മനുഷേനെ ചിരിപ്പിച്ചു കൊല്ലാനായിക്കൊണ്ട്‌.... തള്ളേ കൊള്ളാം...

അരുണ്‍ കരിമുട്ടം said...

സൂത്രാ,ശിവാ:നന്ദി

അരുണ്‍ കരിമുട്ടം said...

സന്തോഷ്:
ഞാന്‍ സന്തോഷിന്‍റെ മുകളില്‍ ഇട്ട കമന്‍റ്‌ കണ്ടോ?അത് എനിക്ക് മെയിലില്‍ കിട്ടിയതാ.ഞാന്‍ നൌഷാദ് എന്ന് ആരെയാണോ കരുതിയത് അയാള്‍ കാര്യം മനസ്സിലാക്കി എനിക്ക് എഴുതിയത്.കൂടെ കുറച്ച് നല്ല വര്‍ത്തമാനവും ഉണ്ടായിരുന്നു.അതൊക്കെ എന്തിനാ ഇവിടെ എഴുതി നിങ്ങളെ ബോര്‍ അടിപ്പിക്കുന്നത്?
എന്തായാലും വന്ന് അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി

ഫോട്ടോഗ്രാഫര്‍ said...

"വര്‍ഷങ്ങളോളം ഗള്‍ഫ് രാജ്യങ്ങളില്‍ പണി എടുത്ത് നാട്ടിലേക്ക് വരുന്ന മലയാളികളുടെ മനസ്സില്‍ വിവിധ തരം മോഹങ്ങള്‍ ചേക്കേറാം.ചിലര്‍ക്ക് പെങ്ങളെ കെട്ടിക്കണം,മറ്റു ചിലര്‍ക്ക് വീട് വയ്ക്കണം, ഇനി കുറേ പേര്‍ക്ക് സ്വയം കെട്ടണം...."

ഞാനും ഒരു പ്രവാസിയാണേ, ഈ പറഞ്ഞതെല്ലാം സത്യം.പിന്നെ കഥയുടെ പോക്ക്.
ഹി..ഹി

Suмα | സുമ said...

അയ്യോ ഞാന്‍ ലേറ്റ് ആണല്ലോ... :-/
എന്തായാലും സന്തോഷ്‌ പല്ലശ്ശനെടെ കമന്‍റ് ഇങ്ങോട്ട് കോപി-പേസ്റ്റ്!

വശംവദൻ said...

ഇത്രയും കാലം കാത്തിരുന്നാൽ മന്ദാകിനിയല്ല, നീലക്കുറിഞ്ഞി വരെ പൂക്കും!!

പോസ്റ്റ് പതിവ്പോലെ തകർത്ത്ക്ക്ണ്‌.....!!

അരുണ്‍ കരിമുട്ടം said...

ഞാന്‍ സന്തോഷിന്‍റെ മുകളില്‍ ഇട്ട കമന്‍റ്‌ നൌഷാദിന്‍റെ അപരന്‍റെ അഭിപ്രായപ്രകാരം ഡിലീറ്റ് ചെയ്തു.
അജ്ഞാതാ:എല്ലാ പ്രവാസികളെയും ഉദ്ദേശിച്ച് പറഞ്ഞതല്ല.
സുമ,വംശവദാപ്പ്: നന്ദി

Lathika subhash said...

ഹിഹിഹി!

!!!!ഗോപിക്കുട്ടന്‍!!Gopikuttan!!!! said...

ആ ശാസ്ത്രജ്ഞന്‍റെ ഒരു കണ്ട് പിടുത്തത്തിന്‍റെ എങ്കിലും പേര്‌ അറിയാനുള്ള ആകാംക്ഷയില്‍ ഞാന്‍ ആരാഞ്ഞു:
"മോളുടെ പേരെന്താ?"
............................

മന്ദാകിനിയുടെ സ്വഭാവമനുസരിച്ച് കണ്ടുപിടിച്ചത് മാത്രമെ ശാസ്ത്രജ്ഞന്‍ ആകാന്‍ വഴിയുള്ളൂ.. റോ മറ്റീരിയല്‍സ് ചിലപ്പോള്‍ നൌഷാദ് തനെന്‍ അയച്ചു കൊടുത്തതാകും... എന്താ മാഷേ കൂട്ട്കാരെല്ലാം ഈ ടൈപ്പ് ആണല്ലോ

ഇ.എ.സജിം തട്ടത്തുമല said...

പകലിന്റെ കവിതയിൽകണ്ട കമന്റുവഴി ചോദിയ്ക്കാതെയും പറയാതെയും ഇവിടെയെത്തി. പിന്നെ എത്തി എന്ന ആ മഹാകാര്യം ഒന്ന്‌ ഉണർത്തിച്ചീട്ടു പോകാമെന്നു കരുതി. മഹാ വായിനോക്കിയാ-സോറി- ബ്ലോഗുനോക്കിയാ! വല്ലതോ വച്ചു മറച്ചില്ലെങ്കിൽ ഇനിയും വന്നു നോക്കിയെന്നിരിയ്ക്കും. ഇഷ്ടപ്പെട്ടിട്ടാ! ഒരു പോസ്റ്റേ തൽക്കാലം വായിച്ചിട്ടുള്ളു ഇനിയും ‘ബ്ലോഗുനോക്കാ‘നുള്ളതാ! പോട്ടേ? വീണ്ടും കാണാം!

സബിതാബാല said...

ഇത്രയും കാലം കാത്തിരിക്കാന്‍ തക്ക സ്നേഹം ഇയാളുടെ സുഹൃത്ത് കൊടുത്തിരുന്നോ എന്നു കൂടി ആലോചിച്ചിരിക്കണം...
പിന്നെ അത്രയ്ക്ക് ആത്മര്‍ത്ഥതയുണ്ടായിരുന്നു ആ ബന്ധത്തിനെങ്കില്‍ സുഹൃത്തിനു ഇത്രയും കാത്തിരിയ്ക്കേണ്ടി വരില്ലായിരുന്നു,,...,,...

ബിന്ദു കെ പി said...

“മന്ദാകിനി പൂക്കുക മാത്രമല്ല, കായ്ക്കുകയും ചെയ്തു!!!”
ഹ..ഹ..പോസ്റ്റ് രസകരമായി

അരുണ്‍ കരിമുട്ടം said...

ലതി:നന്ദി
ഗോപിക്കുട്ടാ:ഓഹോ, ചിന്ത അങ്ങനെ പോയോ?:) നിന്നെ കൊണ്ട് തോറ്റു.
സജി:വീണ്ടും വരണേ
സബിതാബാല:സീരിയസ്സ് ആയി എടുക്കല്ലേ പെങ്ങളെ, വെറുതെ കള്ളം എഴുതി വിടുന്നതല്ലേ?പിന്നെ പറഞ്ഞ ഒരു കാര്യം വാസ്തവമാ, ഇന്നത്തെ കാലത്ത് അങ്ങോട്ട് കാട്ടിയാലേ സ്നേഹം തിരിച്ച് കിട്ടു.കലികാലം!!
ബിന്ദു:ഇനിയും വരണേ

!!!!ഗോപിക്കുട്ടന്‍!!Gopikuttan!!!! said...

അല്ലേലും സത്യം പറയുന്നവര്‍ക്ക് ഈ ലോകത്ത് ജീവിച്ചു പോകാന്‍ കഷ്ട്ടപ്പാടാ.. അരുണേട്ടന്‍ ഓര്‍കൂട്ടില്‍ ഇല്ലേ? ഞാന്‍ ജി മെയില്‍ ഐ ഡി നോക്കി അതും കണ്ടില്ല... ഒന്നു വേണായിരുന്നു.. കാശു കടം ചോദിക്കാനല്ല.. തെറി വിളിക്കാനാണോ എന്നു ചോദിച്ചാല്‍ ..... പിന്നെ പറയാം!!

!!!!ഗോപിക്കുട്ടന്‍!!Gopikuttan!!!! said...

എല്ലാരോടും വീണ്ടും വരണേ എന്നൊക്കെ പറയും..പറയുന്ന കേട്ടാല്‍ തോന്നും ഇവിടെ വരുന്നവര്‍ക്കൊക്കെ ചായയും പരിപ്പു വടയും ഫ്രീ ആണെന്ന് ;)

അരുണ്‍ കരിമുട്ടം said...

ഗോപിക്കുട്ടാ,
ചായയും പരിപ്പുവടയും മാത്രമല്ല മോനെ സദ്യയുമുണ്ട്,
ശരിയാക്കി തരാം:))
ഞാന്‍ ഓര്‍ക്കൂറ്റില്‍ ഉണ്ട്, ഈ പേരു വച്ച് ഒന്ന് സെര്‍ച്ച് ചെയ്തേ
Arun Radhakrishna Pillai

Suraj P Mohan said...

പക്ഷേ വയറ്റിലുള്ള കുഞ്ഞ് ചേച്ചിയുടെ ആണെന്ന് എങ്ങനെ പറയും?
ഞാന്‍ ആകെ കണ്‍ഫ്യൂഷനിലായി!!

ആ ശാസ്ത്രജ്ഞന്‍റെ ഒരു കണ്ട് പിടുത്തത്തിന്‍റെ എങ്കിലും പേര്‌ അറിയാനുള്ള ആകാംക്ഷയില്‍ ഞാന്‍ ആരാഞ്ഞു:
"മോളുടെ പേരെന്താ?"

ചിരിക്കാന്‍ ഒരു ബ്ലോഗ്‌ കൂടി കിട്ടി.......... ഞാന്‍ പിന്തുടരുന്നു.

ഗോപക്‌ യു ആര്‍ said...

ഈ രാത്രിയിൽ ഇങനെ ചിരിപ്പിക്കല്ലെ
അരുണ്....

പിന്നെ സുഖം തന്നെയല്ലെ?

Typist | എഴുത്തുകാരി said...

“മന്ദാകിനി പൂത്തപ്പോള്‍“ ആ തലക്കെട്ട് കലക്കി. കഥയും ഇഷ്ടായീ‍ട്ടോ.
രസികനു് ആശംസകള്‍.

nandakumar said...

അത്രക്കങ്ങ്ട് ഗുമ്മില്ലാട്ടോ. കുറച്ചു പരിചിതമാ‍യ തമാശകള്‍ ഉണ്ടായിരുന്നതും കൊണ്ടാകാം. പക്ഷെ ചിരിച്ചു.

ഏറ്റവും ഇഷ്ടപ്പെട്ട വെടിമരുന്ന് : “നൌഷാദിനെ ആശ്വസിപ്പിക്കാന്‍ വേണ്ടി കൈയ്യിലുള്ള കൊച്ചും ഒക്കത്തുള്ള കൊച്ചും മന്ദാകിനിയുടെ ചേച്ചിയുടെ ആണെന്ന് പറയാം, പക്ഷേ വയറ്റിലുള്ള കുഞ്ഞ് ചേച്ചിയുടെ ആണെന്ന് എങ്ങനെ പറയും?“ :)

Phayas AbdulRahman said...

ശെടാ... ഈ മന്ദാകിനിയുടെ ഒരു കാര്യം അല്ലെ..?? പിന്നെ മനു ചെറ്റാ അയ്യോ തെറ്റി.. മനുച്ചേട്ടാ.. എന്നു വിളിക്കാനുള്ള ആഗ്രമുണ്ടായിട്ടും വിളിക്കാതിരുന്ന എന്നെ കൊണ്ട് അതു വായിപ്പിച്ചപ്പോള്‍ സമാധാനമായല്ലോ അരുണെ..?? എന്നിട്ടു അവിടിരുന്ന നൗഷാദ് ആവിയായി പോയൊ..??
അടിപൊളി അരുണ്‍... keep going... :)

smitha adharsh said...

ഞാനും "ചെറ്റ'' എന്നാ വായിച്ചത്..
മന്ദാകിനി ഈ ചതി ചെയ്യേണ്ടായിരുന്നു...
വയറ്റിലുള്ള കുഞ്ഞ് ചേച്ചിടെ ആവും..
പാവം നൌഷാദ്‌..
മന്ദാകിനി പൂത്തതും,കായ്ച്ചതും അറിഞ്ഞില്ല..അല്ലെ..
പതിവുപോലെ,പോസ്റ്റ്‌ കിടിലന്‍..

anupama said...

reached your post late.simple and touching.i enjoyed it.
happy blogging!
sasneham,
anu

kichu... said...

"എന്തെങ്കിലും കഴിച്ചിട്ട് പോകാം"
വേണ്ടാ, വയറ്‌ നിറഞ്ഞു!!

Kalakki machoooo.............

kichu... said...

CETTA...........

manthakini paranjathu thanneya currect....

അരുണ്‍ കരിമുട്ടം said...

സുരാജ്: സ്വാഗതം, നൂറ്‌ വട്ടം സ്വാഗതം
ഗോപക്‌ യു ആര്‍:ഒരുപാട് നാളായി കണ്ടിട്ട്:)
എഴുത്തുകാരി :ഇനിയും വരണേ
നന്ദേട്ടാ:ചുമ്മാതെ എഴുതി പിടിപ്പിക്കുന്നതല്ലേ?ശരിയാ, പഴയത് പോലെ ശരിയായില്ലന്ന് തോന്നുന്നു
ഫായസം :നന്ദി
സ്മിത ചേച്ചി:ഹി..ഹി..നന്ദി
അനു:സന്തോഷമായി, ലേറ്റാണെങ്കിലും ലേറ്റസ്റ്റായി വന്നല്ലോ?
കിച്ചു:വളരെ നന്ദി

ബഷീർ said...

അരുൺ,

13 നു തന്നെ ഈ ട്രെയിൻ കണ്ടിരുന്നു. വായിക്കാനായി തുറന്നപ്പോൾ ഒരു പാര വാതിൽ തുറന്ന് വന്നു. പിന്നെ അവനെ ഒഴിവാക്കി വരുമ്പോഴേക്കും സമയം പോയി..ഇന്നാണിതീന്റെ സംഗതികളുടെ കിടപ്പ് വശം മനസ്സിലായത്. രസികന്റെ പോസ്റ്റും കണ്ടു..

ഇന്ന് ഇലക്ഷൻ റിസൽട്ടറിഞ്ഞ സന്തോഷങ്ങട് പോയിക്കിട്ടി. അല്ല വിഷമങ്ങട് പോയി.. ഹി ഹി..
തിരിച്ചും മറിച്ചും വായിക്കാം

പി.സി. പ്രദീപ്‌ said...

മനുക്കുട്ടോ..,
കൊള്ളാം.

കാര്‍ത്ത്യായനി said...

ഒരു ദുരന്ത ലവ് സ്റ്റോറി വായിച്ച് പൊട്ടിച്ചിരിച്ചു ആദ്യമായി :)

poor-me/പാവം-ഞാന്‍ said...

Dear late comer's friend
kayamkulam fast was late by 10 years and the drunkard failed to invent her before the scientist..

അരുണ്‍ കരിമുട്ടം said...

ബഷീറിക്ക:ഇലക്ഷന്‍ റിസള്‍ട്ട് എപ്പടി?വല്ല പ്രതീക്ഷയ്ക്കും വകയുണ്ടോ?
പ്രദീപ്,കാര്‍ത്യായനി:നന്ദി
പാവം ഞാന്‍:എനിക്ക് ഒന്നും മനസിലായില്ല:)

പ്രണയം said...

Arun,,

kazhinja 2-3 divasamayi iyalde post complete vayikkunna thirakkilayirunnu. Ellam superb..

pakshe aa thakarppan std ithinu vannillennoru thonnal..

ജ്വാല said...

കൊള്ളാം അരുണ്‍.നിഷ്കളങ്ക ഹാസ്യം ആസ്വദിക്കുന്നു

അരുണ്‍ കരിമുട്ടം said...

പ്രണയം:ഇത് പെട്ടന്ന് എഴുതിയതാ, അതും എന്‍റെ ഒരു സുഹൃത്തിന്‍റെ ബ്ലോഗിനു സമ്മാനമായി.താങ്കളുടെ അഭിപ്രായം എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നു.ഞാന്‍ അതിനെ വിലമതിക്കുന്നു.ഇനി ശ്രമിക്കാം.നന്ദി
ജ്വാല:വളരെ നന്ദി

Kichu $ Chinnu | കിച്ചു $ ചിന്നു said...

കുറച്ച് ദിവസായി ഇവിടെ വന്നിട്ട്... വായിക്കാതെ വിട്റ്റ പോസ്‌റ്റൊക്കെ ഒറ്റയിരിപ്പിന് വായിച്ച് തീര്‍ത്തു.. എല്ലാം കിടിലം...

Kunjipenne - കുഞ്ഞിപെണ്ണ് said...

ഒക്കത്തൊരു ട്രോഫി

Bindhu Unny said...

രസികന് വേണ്ടിയുള്ള പോസ്റ്റ് രസമുണ്ട്. :-)

Lichu........ said...

ha..haa..haaa.....nannayittund....pavam noushad......(othiri chirippichu)

അരുണ്‍ കരിമുട്ടം said...

കിച്ചു $ ചിന്നു :അതേ , ഒരുപാട് നാളായി കണ്ടിട്ട്
കുഞ്ഞിപെണ്ണ്, ബിന്ദു,ലിച്ചു:നന്ദി

ഹാഫ് കള്ളന്‍||Halfkallan said...

കൊള്ളാല്ലോ വീഡിയോണ്‍ !!!

അരുണ്‍ കരിമുട്ടം said...

ഹാഫ് കള്ളന്‍ :നന്ദി:)

Kalesh said...

മന്ദാകിനി പൂക്കുക മാത്രമല്ല, കായ്ക്കുകയും ചെയ്തു!!!

Adipoli...
Chetta ennulla vili (Aadyuam uddesichathu pole thanne vaayikkam) vaayichappol oorma vannathu navodaya thanne aaanu...mau -il ninnum migrationil vanna aalkkar palareyum angane aanu vilichirunnathu...avar artham arinjano atho manpoorvam aano vilichathennu ippozhum ariyilla....

അരുണ്‍ കരിമുട്ടം said...

കലേഷ്:ഹി..ഹി..ഹി

സുധി അറയ്ക്കൽ said...

ശാസ്ത്രജ്ഞന്‍റെ ഒരു കണ്ട് പിടുത്തത്തിന്‍റെ എങ്കിലും പേര്‌ അറിയാനുള്ള ആകാംക്ഷയില്‍ ഞാന്‍ ആരാഞ്ഞു:


ഹാ ഹാ ഹാ.

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com