For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

താഴത്തൊടിമഠത്തില്‍ ഭൈരവന്‍





ഭാസ്ക്കരേട്ടന്‍..
മറക്കില്ല ഈ മനുഷ്യനെ, നന്മയുടെ ഒരു നിറകുടം.
ഭാസ്ക്കരേട്ടാ എന്നാണ്‌ വിളിക്കുന്നതെങ്കിലും, എന്‍റെ അച്ഛനെക്കാള്‍ പത്ത് വയസ്സ് കൂടുതലുണ്ട്.എല്ലാരും ഭാസ്ക്കരേട്ടാ എന്ന് വിളിച്ചപ്പോള്‍ ഞാന്‍ 'ഭാസ്ക്കരേട്ടനമ്മാവാ' എന്ന് വിളിച്ചു.
ഒരുതരം ആണും പെണ്ണും കെട്ട വിളി!!
ഇനി എനിക്ക് കുട്ടികളുണ്ടാവുന്ന കാലഘട്ടത്തില്‍ 'ഭാസ്ക്കരേട്ടനമ്മാവനപ്പുപ്പാ' എന്ന വിളി കേള്‍ക്കേണ്ടി വരും എന്ന് ഭയന്നാകണം അദ്ദേഹം പറഞ്ഞു:
"മനുമോന്‍ എന്നെ ഭാസ്ക്കരേട്ടാ എന്ന് വിളിച്ചാല്‍ മതി"
മതിയെങ്കില്‍ മതി.
എനിക്കെന്താ ചേതം?
അങ്ങനെ അദ്ദേഹം എനിക്ക് ഭാസ്ക്കരേട്ടനായി.

പലപ്പോഴും അദ്ദേഹത്തെ കുറിച്ച് നാല്‌ വാക്ക് എഴുതണം എന്ന് ആഗ്രഹിച്ചിട്ടുണ്ട്, പക്ഷേ കഴിഞ്ഞിട്ടില്ല.എന്ന് എഴുതാന്‍ തയ്യാറായാലും എന്‍റെ മുമ്പില്‍ തെളിഞ്ഞ് വരുന്ന ഒരു രംഗമുണ്ട്..
വെള്ളത്തുണിയില്‍ പൊതിഞ്ഞ് നിലത്ത് കിടക്കുന്ന ഭാസ്ക്കരേട്ടന്‍..
ശാന്തമായി ഉറങ്ങുന്ന പോലെ മുഖഭാവം..
തലക്കു സമീപം കത്തികൊണ്ടിരിക്കുന്ന നിലവിളക്ക്..
അന്തരീക്ഷത്തിലെങ്ങും ചന്ദനത്തിരി ഗന്ധം..
ആ കാഴ്ച മറക്കാന്‍ പറ്റണില്ല.
അന്ന് ഭാസ്ക്കരേട്ടന്‍റെ അടുത്തിരുന്ന് വാവിട്ട് കരയുന്ന സ്ത്രീജനങ്ങളെ കണ്ടപ്പോള്‍ എന്‍റെ കണ്ണും അറിയാതെ നിറഞ്ഞു.ഒരു ചേച്ചി നിലവിളിച്ച് കരയുന്നു:
"ഞാനിത് എങ്ങനെ സഹിക്കുമെന്‍റെ ദൈവമേ.."
ഏതാ ആ ചേച്ചി?
ആവോ, ആര്‍ക്കറിയാം!!
ആ ചേച്ചി ആരാണെന്നറിയണമെങ്കില്‍ ഇനി ഈ സീരിയല്‍ മൊത്തം കാണണം!!
ഞാന്‍ ഇത്രയും ചിന്തിച്ചപ്പോഴത്തേക്ക് സംവിധായകന്‍ പറയുന്നത് കേട്ടു:
"ഓക്കെ, കട്ട്"
ചത്ത പോലെ അഭിനയിച്ച് കിടന്ന ഭാസ്ക്കരേട്ടന്‍ എണിറ്റ് എന്‍റെ അരികില്‍ വന്നു.എന്നിട്ട് ചോദിച്ചു:
"എങ്ങനുണ്ടടാ എന്‍റെ അഭിനയം?"
ഞാന്‍ എന്ത് പറയാന്‍??
ആകെ ഒരേ ഒരു സീനില്‍..
അതും ശവമായി!!
ഇതില്‍ എന്തഭിനയം??
എങ്കിലും പറഞ്ഞു:
"ഭേഷായി"
"കുറച്ചു കൂടി ഭാവാഭിനയം ആവാരുന്നു. അല്ലേ?" ഭാസ്ക്കരേട്ടന്‍റെ സംശയം.
ഉവ്വ!!
ഇടക്കിടക്ക് ഒന്ന് പൊട്ടി ചിരിക്കാമായിരുന്നു!!
ചിരിക്കുന്ന ശവം, കുറച്ചു കൂടി ഭേഷായേനെ!!

ഈ ഭാസ്ക്കരേട്ടന്‍ വലിയൊരു ആനപ്രേമിയാ..
ഉത്സവങ്ങള്‍ ഇഷ്ടപ്പെടുന്ന, ചെണ്ടമേളം ഇഷ്ടപ്പെടുന്ന ഒരു ആനപ്രേമി.
വടക്കന്‍ വീരഗാഥയിലെ ചന്തുവിനെ പോലെ ഭാസ്ക്കരേട്ടനെ പറ്റി നാട്ടുകാര്‍ പറയാറുണ്ട്..
ആനയെ കാണാന്‍ തേനിയില്‍ പോയ പാക്കരന്‍!!
ആനയെ പോലുള്ള രാധയെ കെട്ടിയ പാക്കരന്‍!!
രാധയെ കെട്ടുവാന്‍ ഫാദറെ തട്ടിയ പാക്കരന്‍!!
അതാണ്‌ പാക്കരന്‍..
ഭാസ്ക്കരേട്ടന്‍ സ്വന്തം വൈഫിനെ കമ്പയര്‍ ചെയ്യുന്ന പോലും ആനയോടാരുന്നു:
"എന്‍റെ രാധക്ക് ഒരു ആനചന്തമാ"
അത് ശരിയാ..
വലിയ ശരീരം, കറുത്ത നിറം, ചെറിയ കണ്ണുകള്‍, തുമ്പിക്കൈയ്യും വാലും ഉണ്ടോ എന്തോ??
അതെനിക്കറിയില്ല!!

അദ്ദേഹത്തിന്‍റെ ആനപ്രേമത്തെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ടങ്കിലും അതിന്‍റെ തീവ്രത മനസ്സിലാക്കിയത് കുട്ടിക്കാലത്തെ ഒരു ഉത്സവ സീസണില്‍ ആയിരുന്നു..
ഞാനും ഭാസ്ക്കരേട്ടനും കൂടി അടുത്തുള്ള ഒരു ക്ഷേത്രത്തില്‍ ഉത്സവം കൂടാന്‍ പോയി.
മെയിന്‍ റോഡില്‍ നിന്നിറങ്ങിയാല്‍ സാമാന്യം വീതിയുള്ള ഒരു ഗ്രാവല്‍ റോഡിലൂടെ അരകിലോമീറ്റര്‍ നടക്കണം, എന്നാലേ ക്ഷേത്രത്തില്‍ എത്തുകയുള്ളു.
അങ്ങനെ നടന്നപ്പോള്‍ വഴിയിലതാ രണ്ടെണ്ണം,
ആനയല്ല, ആനപിണ്ഡം!!
വൈക്കോല്‍ വച്ച് ഉരുള ഉണ്ടാക്കിയ പോലെ, നല്ല ഷേപ്പ്!!
ഒരു വല്ലാത്ത മണം..
എനിക്ക് ശര്‍ദ്ദിക്കാന്‍ വരുന്ന പോലെ.
എന്നാല്‍ ഭാസ്ക്കരേട്ടന്‍ ആ മണം ആസ്വദിച്ച് കൊണ്ട് പറഞ്ഞു:
"താഴത്തൊടി മഠത്തിലെ ഭൈരവനാ, ഒത്ത ആനയാ"
അത് കേട്ടതും എനിക്കൊരു കാര്യം ഉറപ്പായി..
യഥാര്‍ത്ഥ ആനപ്രേമി ഭാസ്ക്കരേട്ടനാ!!
അല്ലേല്‍ ആനപിണ്ഡം മണത്ത് നോക്കി ആനയുടെ പേര്‌ പറയുമോ??
ഭാസ്ക്കരേട്ടാ, ചേട്ടനൊരു സംഭവമാ!!
ആ മുട്ടന്‍ ആനപ്രേമിയെ നോക്കി ബഹുമാനത്തോട് നിന്ന എന്നോട് അദ്ദേഹം വിശദീകരിച്ചു തന്നു:
"ഈ ഭൈരവനാ എല്ലാ വര്‍ഷവും വരുന്നത്"
ശ്ശെടാ, അങ്ങനാണോ?
അപ്പോള്‍ പിണ്ഡം മണത്ത് പറഞ്ഞതല്ല.
ഛേ, വെറുതെ തെറ്റിദ്ധരിച്ചു!!
എന്നാല്‍ ഭാസ്ക്കരേട്ടാ, ചേട്ടന്‍ അത്ര വലിയ സംഭവമൊന്നുമല്ല!!

ഒരിക്കല്‍ ഇദ്ദേഹം എനിക്കൊരു ഉപകാരം ചെയ്തു, എന്നെ ആനപുറത്ത് കയറ്റി.
അന്ന് ഞാന്‍ ആറിലാ പഠിക്കുന്നത്..
ഞങ്ങളുടെ നാട്ടിലെ ദേവിക്ഷേത്രത്തില്‍ ഉത്സവത്തിനു ഊരുവലത്ത് എന്നൊരു പരിപാടിയുണ്ട്.അമ്പലത്തിലെ തിരുമേനിയും, കൂടെ ദേവിയുടെ ഉടവാള്‍ പിടിച്ച ഒരു കുട്ടിയും കൂടി ആനപുറത്ത് കേറി നാട് മൊത്തം ചുറ്റും.നാട്ടില്‍ അലഞ്ഞ് നടക്കുന്ന ഭൂത പ്രേതാതികളെ ആവാഹിച്ച് ക്ഷേത്രത്തില്‍ എത്തിക്കുന്നതായോ മറ്റോ ആണ്‌ ഐതിഹം.അക്കുറി തിരുമേനിയുടെ കൂടെ ഭാസ്ക്കരേട്ടന്‍ കയറ്റി വിട്ടത് എന്നെയായിരുന്നു, അതും താഴത്തൊടിമഠത്തിലെ ഭൈരവന്‍റെ പുറത്ത്..
നാലു മണിക്കൂര്‍ ആനപുറത്ത്...
ആരാധനയോടെ നോക്കുന്ന ബാല്യകാല സഖികള്‍..
അസൂയയോടെ നോക്കുന്ന കളിക്കൂട്ടുകാര്‍..
വളരെ വ്യത്യസ്തമായ ഒരു അനുഭവം!!
പെട്ടന്ന് ഞാന്‍ പ്രശസ്തനായ പോലെ!!

എന്നാല്‍ ശരിക്കും ഞാന്‍ പ്രശസ്തനായത് അന്നായിരുന്നില്ല, പിറ്റേ ദിവസമായിരുന്നു, ആ ഉത്സവത്തിന്‍റെ പിറ്റേ ദിവസം..
അന്നേ ദിവസം രാവിലെ കട്ടിലേന്ന് എഴുന്നേറ്റ് അടുക്കളയിലോട്ട് നടന്നപ്പോള്‍ എന്തോ ഒരു വൈക്ലബ്യം!!
കാല്‌ തമ്മില്‍ ചേര്‍ക്കാന്‍ പറ്റണില്ല.
ദൈവമേ..
ഇതെന്താ ഇങ്ങനെ??
അന്നത്തെ കാലത്ത് യൂറോപ്യന്‍ ക്ലോസറ്റ് ഇല്ലല്ലോ, ആകെയുള്ളത് ഇന്ത്യന്‍ ക്ലോസറ്റാ.അതിലോട്ട് ഇരിക്കാന്‍ നോക്കിയപ്പോള്‍ അതും പറ്റണില്ല.നില്‍പ്പും നടപ്പും, കാല്‌ കവച്ച് വച്ച് മാത്രമേ പറ്റുന്നുള്ളു.കാല്‌ തമ്മില്‍ ഒന്ന് അടുപ്പിക്കാനോ എവിടെയേലും സ്വസ്ഥമായി ഇരിക്കാനോ പറ്റുന്നില്ല.
ആനപ്പുറത്ത് ഇരുന്നാല്‍ ചന്തിക്ക് തഴമ്പെന്ന് കേട്ടിട്ടുണ്ട്..
അയ്യോ!!
അതാണോ ഇത്??
എനിക്ക് പേടിയായി തുടങ്ങി.
എന്‍റെ മനസിന്‍റെ കോണിലിരുന്നൊരു ആന ചിന്നം വിളിച്ചു!!
എന്‍റെ ദേവി, ഞാനിനി എന്തോ ചെയ്യും??
ഓട്ടംതുള്ളലുകാരെ പോലെ ഓടി നടന്ന പയ്യനാ, ദേ ഇപ്പോള്‍ കഥകളിക്കാരെ പോലെ..
എനിക്ക് തലകറങ്ങി തുടങ്ങി.

അയലത്തെ വീട്ടിലെ അപ്പുപ്പനാ ഇത് ആദ്യം കണ്ടെത്തിയത്.
അദ്ദേഹം ചോദിച്ചു:
"നിന്‍റെ കാലിങ്ങനിരിക്കാന്‍ ആരേലും കോലിട്ട് കുത്തിയോ?"
നല്ല പ്രാസം!!
അസ്ഥാനത്ത് അപ്പുപ്പന്‍റെയൊരു തമാശ.
കാരണവരെ, ഐ വില്‍ കൊല്ല്‌ യൂ..
ഞാന്‍ നിങ്ങളെ കൊന്ന് കളയും!!
"എന്താടാ?" വീണ്ടും.
ഞാന്‍ ദയനീയ സ്വരത്തില്‍ പറഞ്ഞു:
"ഇന്നലെ ആനപ്പുറത്ത് കയറിയതാ"
അത് കേട്ടതും അപ്പുപ്പന്‍റെ കണ്ണുകളില്‍ ഒരു അങ്കലാപ്പ്, പുള്ളി അടുത്ത് വന്ന് ചോദിച്ച്:
"എന്തേ, ആന അവിടെ തന്നെ ഇരിപ്പുണ്ടോ?"
പിന്നേ, എന്‍റെ ചോട്ടില്‍ തന്നെ ഇരുപ്പുണ്ട്!!
പ്രായമൊന്നും നോക്കരുത്, കാല്‌ മടക്കി ചവിട്ടണം!!
ഇങ്ങനെയൊക്കെ മനസ്സിലോര്‍ത്തെങ്കിലും, മനസ്സ് നിയന്ത്രിച്ച് ഞാന്‍ പറഞ്ഞു:
"ഇല്ല, അതിന്നലെ പോയി"
എന്‍റെ മറുപടി കേട്ടതും അപ്പുപ്പനൊന്ന് ചിരിച്ചു, പൊട്ടി പൊട്ടി ചിരിച്ചു.
അതൊരു കൊലച്ചിരി ആയിരുന്നു!!

അങ്ങേര്‌, അങ്ങേരെ കൊണ്ട് ആവാവുന്നത് ചെയ്തു..
നാട് മൊത്തം ഈ ന്യൂസ്സ് എത്തിച്ചു.
കേട്ടവര്‍ കേട്ടവര്‍ വീട്ടിലേക്ക് വന്നു, അങ്ങനെ വീടൊരു പൂരപ്പറമ്പായി.
തലേന്നത്തെ ഉത്സവത്തെക്കാള്‍ വലിയ ആള്‍ക്കൂട്ടം.
പല പല അഭിപ്രായങ്ങള്‍..
പല പല കണ്ടെത്തലുകള്‍..

ആദ്യം തുടങ്ങിയത് കല്യാണിയമ്മയാ:
"ഇന്നലെ ആനപുറത്ത് വാളും പിടിച്ചിരുന്ന പയ്യനാ..."
ഇത്രയും പറഞ്ഞ് എന്നെ നോക്കി ഒന്ന് നെടുവീര്‍പ്പിട്ടട്ട് ആ വാചകം പൂര്‍ത്തിയാക്കി:
"..ഇന്നിതാ പാറപ്പുറത്ത് കാലും കവച്ചിരിക്കുന്നു"
അയ്യേ!!
എന്തൊക്കെയാ ഈ പെണ്ണുമ്പിള്ള പറയുന്നത്??
എനിക്കാണെങ്കില്‍ ആകെ തൊലി ഉരിയുന്ന പോലെ.
ഏത് നശിച്ച നേരത്താണോ ആന പുറത്ത് കേറാന്‍ തോന്നിയത്??

ആള്‍ക്കൂട്ടത്തില്‍ നിന്നും എന്നെ നോക്കുന്ന ഒരു തല, ബാല്യകാല സഖി ശാരി.
സംഭവം കേട്ട് വിഷമിച്ച് വന്നവള്‍ എന്‍റെ അവസ്ഥ കണ്ട് സങ്കടത്തോട് ചോദിച്ചു:
"എന്നാ പറ്റി?"
ഓ, ഇനി എന്നാ പറ്റാനാ??
കണ്ടില്ലേ??
ശാരി അടിമുടി എന്നെ നോക്കി, എന്നിട്ട് പൊട്ടിച്ചിരിച്ച് കൊണ്ട് തിരിഞ്ഞോടി.
പാവം..
ചിരിക്കുന്നു!!
ഒരു പക്ഷേ സങ്കടം രേഖപ്പെടുത്തിയതായിരിക്കും!!
പ്രിയപ്പെട്ട ശാരി..
നീ ഇങ്ങനെ ചിരിക്കാതെ..
ഇതൊരു താല്‍ക്കാലിക പ്രതിഭാസമാ!!

ഇങ്ങനെ ആകെ വിഷമിച്ച് നിന്ന എന്നോട് നാണുമൂപ്പത്തി പറഞ്ഞു:
"മോനൊന്ന് നടന്നേ"
അത്യാവശ്യം വൈദ്യമൊക്കെ അറിയാവുന്ന സ്ത്രീ.ഒരു പക്ഷേ എന്നെ രക്ഷിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞേക്കും.ആ വലിയ ആള്‍ക്കൂട്ടത്തിനിടയിലൂടെ ഞാന്‍ നടന്നു കാണിച്ചു.
അഞ്ച് മിനിറ്റ് എന്‍റെ നടപ്പ് ശ്രദ്ധിച്ചിട്ട് നാണുമൂപ്പത്തി പറഞ്ഞു:
"ശരിയാ, കാല്‌ കവച്ചാ നടക്കുന്നത്"
ആണല്ലേ??
പരമദ്രോഹി..
ഇത് പറയാനാണോ എന്നെ നടത്തിയത്??
നിങ്ങളെ ആന കുത്തി ചാവട്ടെ!!

അന്ന് ലോക്കല്‍ കേബിള്‍ ടിവിക്കാര്‍ ഉണ്ടായിരുന്നെങ്കില്‍..
എന്നെ വീഡിയോയില്‍ പിടിച്ച് ടീവിയില്‍ കാണിച്ചേനേ.
എന്നിട്ട് കൂടെ ഒരു അനൌണ്‍സ്സ്‌മെന്‍റും..

"ഇതാ ഒരു അപൂര്‍വ്വസംഭവം..
നിങ്ങളിപ്പോള്‍ കണ്ട്കൊണ്ടിരിക്കുന്നത് മനുവിനെയാണ്..
ആനപ്പുറത്ത് കേറി കാല്‌ കവച്ചു പോയ പാവം മനുവിനെ!!
താനിപ്പോഴും ആനപ്പുറത്താണെന്നും, തന്‍റെ ചോട്ടിലൊരു ആനയുണ്ടെന്നുമുള്ള മാനസിക വിഭ്രാന്തിയാവാം ഇതിനു പിന്നിലെന്നാണ്‌ പ്രശസ്ത മനശാസ്ത്രജ്ഞന്‍ ഡോ.അഡോള്‍ഫ് കുല്‍ക്കര്‍ണി വെളിവാക്കുന്നത്.
താഴത്തൊടിമഠത്തില്‍ ഭൈരവന്‍ എന്ന ആനയുടെ പുറം വ്യാസവും, കവച്ച് വച്ചിരിക്കുന്ന കാലിന്‍റെ അകം വ്യാസവും ഒന്ന് തന്നെ ആയതിനാല്‍, പ്രസ്തുത ആനക്കെതിരെ കേസ്സെടുക്കാന്‍ വകുപ്പൂണ്ട് എന്ന് പ്രശസ്ത അഡ്വക്കേറ്റ് പ്രെഫ.മരീഡിയ പ്രഖ്യാപിച്ചു.എന്നാല്‍ മനു ഇരുന്ന കാരണം ആനയുടെ പുറത്ത് ഒരു കുഴി ഉണ്ടായി എന്ന താഴത്തൊടി മഠത്തിലെ കുടുംബ വക്കിലിന്‍റെ വാദം മാത്രമാണ്‌ കേസെടുക്കുന്നതിനു ഒരേ ഒരു അപവാദം.
എന്നിരുന്നാലും മനു അനുഭവിക്കുന്ന ദുഃഖം ഇപ്പോള്‍ നിങ്ങള്‍ക്ക് നേരിട്ട് കാണാം."

തുടര്‍ന്ന് ഞാന്‍ നടക്കുന്ന പല ദൃശ്യങ്ങള്‍..
കവച്ച് വച്ച കാലും, ആനയുടെ പുറവും..
നാട്ടുകാര്‍ തേങ്ങി കരയുന്ന രീതിയില്‍, എന്‍റെ മുഖത്തെ ഭാവങ്ങള്‍..
സമീപവാസികളുടെ തേങ്ങലോട് കൂടിയ പല പല വിശദീകരണങ്ങള്‍..

ആദ്യ ഊഴം ശങ്കരേട്ടന്‍റെത്:
"മനു ഒരു പാവമാ, ആ ആനയാ ചതിച്ചത്"
ശരിയാ!!
വഴിയേ നടന്ന് പോയ എന്നെ തുമ്പിക്കൈയ്യില്‍ എടുത്ത് തോളേല്‍ വച്ചു!!

ബുദ്ധിജീവി സദാശിവന്‍:
"ആഗോള സാമ്പത്തികമാന്ദ്യത്തില്‍ നിലത്ത് നില്‍ക്കാന്‍ ബുദ്ധിമുട്ടുന്ന പുതിയ തലമുറയുടെ പ്രതീകമാണ്‌ മനു"
കര്‍ത്താവേ..
ഇങ്ങേരുടെ ഊശാന്താടിക്ക് തീ പിടുപ്പിക്കേണ്ട സമയം അതിക്രമിച്ചു!!

മൃഗസ്നേഹി പുഷ്ക്കരാക്ഷന്‍:
"ആനയെ കുറ്റം പറയരുത്, ആനയും ഒരു മനുഷ്യനാ"
അത് ശരി!!
എന്താണാവോ ഉദ്ദേശിച്ചത്??

അങ്ങനെ ആകെ ജഗപൊക.
ഭാഗ്യത്തിനു ഇങ്ങനെയൊന്നും സംഭവിച്ചില്ല..
കാരണം അന്ന് ലോക്കല്‍ കേബിള്‍ ഇല്ലാരുന്നു!!

കാര്യം ഇങ്ങനൊക്കെ ആണേലും, ഞാന്‍ ആകെ വെട്ടിലായി.
ഈശ്വരാ, എന്നെ സഹായിക്കാന്‍ ആരുമില്ലേ??
ഭൂമിയുടെ രണ്ട് അറ്റത്തായി വിടര്‍ന്ന് നില്‍ക്കുന്ന കാലുകളെ നോക്കി ഞാന്‍ നെടുവീര്‍പ്പിട്ട് നിന്ന സമയത്ത് ഭാസ്ക്കരേട്ടന്‍ അവിടെ വന്നു.
എന്‍റെ അവസ്ഥ കണ്ടിട്ട് പറഞ്ഞു:
"മോന്‍ പേടിക്കേണ്ടാ, ഇത് നാളെ ശരിയാവും"
"ഉറപ്പ്?"
ഉറപ്പ്!!
അത് ശരിയായിരുന്നു, പിറ്റേന്ന് ശരിയായി!!

കാലം കടന്നു പോയി..
ഞാന്‍ വലുതായി, ഭാസ്ക്കരേട്ടനു വയ്യാതായി..
കഴിഞ്ഞ മാസം ഭാസ്ക്കരേട്ടനെ കണ്ടപ്പോള്‍ വളരെ അവശനായിരുന്നു.
ഞാന്‍ ബാംഗ്ലൂരിലാണെന്നും, ഒരു അമേരിക്കന്‍ ഐടി കമ്പനിയിലാണെന്നും കേട്ടപ്പോള്‍ അദ്ദേഹം വാര്‍ദ്ധക്യ അവശത മറന്ന് ചോദിച്ചു:
"നിങ്ങളുടെ കമ്പനിയില്‍ ആനയുണ്ടോ?"
ആനയോ??
ഐടി കമ്പനിയിലോ??
ഇല്ല ഭാസ്ക്കരേട്ടാ, അവിടെ പണിയെടുക്കുന്ന കഴുതകള്‍ മാത്രം..
കുറേ കോവര്‍ കഴുതകള്‍!!

121 comments:

അരുണ്‍ കരിമുട്ടം said...

ഈ കഥയുടെ ലാസ്റ്റ് പാരഗ്രാഫില്‍ ഞാന്‍ സൂചിപ്പിച്ച ഐടി കമ്പനിക്ക്, ജീവിച്ചിരിക്കുന്നതോ, മരിച്ച് പോയതോ ആയ ഒരു ഐടി കമ്പനിയുമായും ബന്ധമില്ല, ഇതൊരു സാങ്കല്‍പ്പിക കമ്പനിയാണ്.ഈ കമ്പിനിയെ കുറിച്ചോ, ഇവിടെ സൂചിപ്പിച്ചിരിക്കുന്ന കഴുതകളെ കുറിച്ചോ ഉള്ള സാമ്യം മനപൂര്‍വ്വമല്ല, തികച്ചും യാദൃശ്ചികമാണ്‌ എന്ന് ഞാനിവിടെ പ്രഖ്യാപിക്കുന്നു.
ഹ..ഹ..ഹ
ഇനി ആര്‍ക്കും എന്നെ കുറ്റം പറയാന്‍ പറ്റില്ല,
കാരണം സത്യം ഞാന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു!!

ഈ കഥ മലയാളത്തിലെ ടെക്നിക്കല്‍ ഡിസ്കഷന്‍ ഫോറമായ സൈബര്‍ജാലകത്തിനും, അതോടൊപ്പം ചെറായി മീറ്റിനും ഉള്ള എന്‍റെ ആശംസയാണ്..

സൈബര്‍ ജാലകം സിന്ദാബാദ്..
ചെറായി മീറ്റ് സിന്ദാബാദ്..

anupama said...

dear arun,
hearty congrats ,manu.i was feeling low and your post could cheer me up!i was laughing loudly after a long time!hey,elephant is my favourite animal and my childhood is spent among knowing them well.near my house more than sixty five elephants live in Aanathavalam of LORD GURUVAYOORAPPAN!and GURUVAYOOR KESHavan IS OUR FAVOURITE.Amma has written a poem on Keshavan!
enjoyed thorughly and just tell me where is sari now.
hey,you just didn't know.bhskarettan is right.there is an elephant in your I.T.company.try to find out.
and i must tell you,i had a secret dream of sitting on an elephant!but bhaskarettan preferred boys to girls!
and now,you can start adding the title,manu who climbed an elephant.........oru veer shringala thannotte?
have a great day!and arun,excellent drawing!you can start taking orders!shall i give one?
hey,iam so happy,iam the first one to put a comment!
sasneham,
anu

ramanika said...

ലോക്കല്‍ കേബിള്‍ ടീവീ കാരുടെ തല്‍സമയ പ്രസരണം മനസ്സില്‍ കണ്ടു !
ആനയും ആന പ്രേമിയും മാറില്ല വേറെ എന്ത് മാറിയാലും !
പോസ്റ്റ്‌ ഗംഭീരം as usual

ഡോക്ടര്‍ said...

അരുണ്‍ ഭായ്,

ശരിക്കും ചിരിപ്പിച്ചു...നല്ല എഴുത്ത്‌.. ആന പുറത്ത്‌ കേറിയാല്‍ ഇങ്ങനെയും പ്രശ്നങ്ങള്‍ ഉണ്ടല്ലേ... :-)

ANITHA HARISH said...

ചിരി ആരോഗ്യതിനുത്തമം. കായം കുളം സൂപ്പര്‍ ഫാസ്റ്റിലെ യാത്ര ചിരിക്കുതമം. അപ്പോള്‍ കായം കുളം സൂപ്പര്‍ഫാസ്റ്റ്‌ ആരോഗ്യതിനുതമം. ഗണിത ശാസ്ത്രം വിജയിക്കട്ടെ......

കണ്ണനുണ്ണി said...

അരുണിന് ഓര്‍മ്മയുണ്ടോ പുല്ലുകുളങ്ങര അമ്പലത്തിലെ ഗണേശന്‍ ആനയെ..ഒരീസം അവന്റെ പുറത്തു ഞാനും കയറിയിട്ടുണ്ട് , പക്ഷെ അഞ്ചു മിനിറ്റ് ഇരുന്നുല്ലുട്ടോ..
അത് കൊണ്ട് തന്നെ കാലിനു കുഴപ്പം ഒന്നും പറ്റിയില്ല.

ഭാസ്കരെട്ടനും, ഭൈരവനും, അവസാനം പറഞ്ഞ 'കോവര്‍ കഴുതകളും' ഒക്കെ ജോര്‍ ആയിട്ടോ..
പിന്നെ ആ കൊവര്കഴുതകളെ അറിയില്ല എന്ന് പറഞ്ഞാലും,
#define kovarKazhutha = soft.engrs ( including you & me) haha

വരവൂരാൻ said...

താഴത്തൊടിമഠത്തില്‍ ഭൈരവന്‍ v/s അരുണ്‍ കായംകുളം... ഇഷ്ടപ്പെട്ടു ആശംസകൾ

പഞ്ചാരക്കുട്ടന്‍.... said...

ഹായി അരുണ്‍..
മനു അവസാനം പറഞ്ഞതു ഞാനും സമ്മതിക്കുന്നു... ആ കമ്പനിയില്‍ കോവര്‍ കഴുതകാളാണു...
എന്തായാലും... കൊള്ളാം....
പിറ്റേന്നു കാലടുത്തതു നന്നായി അല്ലെങ്കിലത്തെ അവസ്ത.... എന്റമ്മോ..... ഓര്‍ത്തിട്ടുതന്നെ ചിരിസഹിക്കുന്നില്ല.....
ഇതു അരുണിനിട്ട് വെചതായിട്ടു തോന്നിയെങ്കില്‍ അതു യാദൃശ്ചികമല്ല... മനപ്പൂര്‍വ്വമാണു.....
സ്നേഹപൂര്‍വ്വം..ദീപ്...

Typist | എഴുത്തുകാരി said...

പിറ്റേന്നു് അതു് ശരിയാവാതിരുന്നാല്‍ എങ്ങനെയിരിക്കുമെന്നാ ഞാനോര്‍ത്തതു്!(തല്ലല്ലേ, ഞാനോടി).

അരുണ്‍ കരിമുട്ടം said...

അനുപമ:ആദ്യ കമന്‍റിനു നന്ദി:), ഇഷ്ടമായി എന്നറിഞ്ഞതിലും, ആനകളെ ഇഷ്ടമാണ്‌ എന്നതിലും വളരെ സന്തോഷമുണ്ട്
രമണിക:കേബിള്‍ ടിവിക്കാരുണ്ടാരുന്നേല്‍ നേരിട്ട് കാണാരുന്നു:)
ഡോക്ടര്‍:ഒരു ഡോക്ടറായിട്ട് ഇതൊന്നും അറിയില്ലേ?
അനിത:ഈ ഗണിത ശാസ്ത്രം ഞാനൊരു വിഷയമാക്കും, അടുത്ത പോസ്റ്റില്‍:)
കണ്ണനുണ്ണി:ഗണേശന്‍ ഞങ്ങടെ നാട്ടിലെ അമ്പലത്തിലും വരാറുണ്ടാരുന്നു:)
വരവൂരാ:നന്ദി:)
ദീപ്:മനസിലായി മനസിലായി:))
എഴുത്തുകാരി:നന്നായിരുന്നേനെ:)

Phayas AbdulRahman said...

"നിങ്ങളുടെ കമ്പനിയില്‍ ആനയുണ്ടോ?"
ആനയോ??
ഐടി കമ്പനിയിലോ??
ഇല്ല ഭാസ്ക്കരേട്ടാ, അവിടെ പണിയെടുക്കുന്ന കഴുതകള്‍ മാത്രം..
കുറേ കോവര്‍ കഴുതകള്‍ !!

എങ്കിലും എന്റെ ഭസ്കരേട്ടാ.. ഈ ചതി വേണ്ടായിരുന്നു മനുവിനോട്..
അല്ല മനുവേ...
ആനയില്ലെങ്കിലെന്താ കേറാനായി കുറെ കഴുതകളെ കിട്ടിയില്ലെ..??
കഴുതകള്‍ ആയതു കൊണ്ടിപ്പോള്‍ ആ കവക്കിത്തിരി വ്യാസം കുറവുണ്ടാകും അല്ലേ..?? ഇപ്പൊ ദിവസവും എത്ര മണിക്കൂര്‍ വീതം കഴുതപ്പുറത്ത് കേറാറുണ്ട്...??
കൊള്ളാം കേട്ടൊ.. അടിപൊളി ആനക്കഥ.. !!

വിനോദ് said...

ചേട്ടനിത് നാളെയെ ഇടൂ എന്ന് പറഞ്ഞിട്ട് ഇന്ന് പോസ്റ്റി അല്ലേ?തേങ്ങാ അടിക്കാന്‍ പറ്റിയില്ല എന്ന ഒറ്റ വിഷമം മാറ്റിയാല്‍ കഥ തകര്‍ത്തു.ചിരിച്ച് ചിരിച്ച് ഒരു വഴിയായി.
"നിങ്ങളുടെ കമ്പനിയില്‍ ആനയുണ്ടോ?"
ആനയോ??
ഐടി കമ്പനിയിലോ??
:))

ശ്രീജിത്ത് said...

ഓടേ: സൂപ്പര്‍.ഇത് കലക്കീടാ.പിന്നെ ആദ്യം ഞെട്ടി പോയി.സെന്‍റി ആനെന്ന് കരുതി.പിന്നെ പതുക്കെ കത്തിച്ച് തുടങ്ങി.
ആശംസകള്‍

ശ്രീ said...

ഇത്തവണയും കലക്കി, അരുണ്‍.
:)

VEERU said...

Kalakki mashe......
pinne ("ആഗോള സാമ്പത്തികമാന്ദ്യത്തില്‍ നിലത്ത് നില്‍ക്കാന്‍ ബുദ്ധിമുട്ടുന്ന പുതിയ തലമുറയുടെ പ്രതീകമാണ്‌ മനു") annum ee mandyam undayirunno??

രാധിക said...

ഭൈരവനെ വരച്ചതാണോ നന്നയിട്ടുന്ടു ട്ടൊ,കഥയും നല്ലതാ

Sheeja said...

Arun,today I laughed very much.I don't know what happened.Anyway thank you very much.I will tell to albert about this.He will call you:)
very good work

Sabu Kottotty said...

വെറുതേ അതിമിതും പറഞ്ഞ് കോവര്‍കഴുതകളോട് ഉപമിയ്ക്കരുത്. ബാഗ്ലൂരുള്ള കഴുതകളോട് പ്രത്യേകിച്ചും.... അത് അവര്‍ക്കു നാണക്കേടുണ്ടാക്കും...

പിന്നെ പോസ്റ്റ്, അത്
നല്ലതല്ലെന്നില്ലാത്തതല്ലാതാവില്ലാതില്ല... ആസ്വദിച്ചു...

ഫോട്ടോഗ്രാഫര്‍ said...

വെറുതെ കേറിയതാ, അപ്പോളുണ്ട് പുതിയ പോസ്റ്റ്.വായിച്ചുപാതി ആയപ്പോല്‍ തുടങ്ങിയ ചിരിയാ ഇപ്പോഴും നിര്‍ത്തിയില്ല.നല്ല ഭാവന.ശരിയാ ഇത് നടക്കാന്‍ ചാന്‍സുള്ളത് തന്നാ.നന്ദി, വീണ്ടും ചിരിപ്പിച്ചതിനു.വളരെ വളരെ നന്ദിra

Sureshkumar Punjhayil said...

കുറേ കോവര്‍ കഴുതകള്‍!! Athe nammalellam anginethanne... Manoharam, Ashamsakal...!!!

സൂത്രന്‍..!! said...

arun ഇത് കലക്കി ..... ഹോ ഞാന്‍ കരുതി ആദ്യം മൂലക്കുരു ആയിരിക്കും എന്ന്. ഇപ്പോള്‍ വല്ലാതെ അഭിമാനിക്കുന്നുണ്ടാവും ല്ലേ ? ആ സ്ഥലത്തിന്റെ ഒരു ഫോട്ടോ കൂടി ഇടമായിരുന്നു ഒരു രസത്തിനു..

!!!!ഗോപിക്കുട്ടന്‍!!Gopikuttan!!!! said...

അറിയാന്‍ മേലാഞ്ഞിട്ടു ചോദിക്കുവാടോ കോപ്പേ താന്‍ എന്താ ആനയുടെ പുറത്തു കയറിയിട്ടു ചെയ്തേ?

പിന്നെ ആ ഐ ടി കംപനിയില്‍ ജോലി ചെയ്തവരെല്ലാം കഴുതകള്‍ ആണെന്നു പറയേണ്ടായിരുന്നു. ചേട്ടന്‍ ചേട്ടനെ മാത്രേ ഓര്‍ത്തുള്ളൂ ;)

Helper | സഹായി said...

അരുൺ ജീ,

കമന്റിലെ മധുരം കണ്ടില്ലെന്ന് നടിക്കരുത്‌. അപ്പോൾ ആരാണ്‌ ആ ആന എന്ന് കണ്ട്‌പിടിക്കാൻ ബുദ്ധിമുട്ടില്ലല്ലോ?.

സ്ഥിരം റൂട്ട്‌ മാറ്റി കായകുളം ഒടുന്നതിലെ അസ്കിത ഇത്തിരി ഈ പോസ്റ്റിലുണ്ടെന്ന് സമ്മതിക്കാതെ വയ്യ. ആനപുറത്ത്‌ കയറിയോ അരുണും?

അടിതെറ്റിയാൽ എക്സ്പ്രസും ആനപുറത്ത്‌നിന്നും വീഴും.

കുക്കു.. said...

അരുണ്‍ ചേട്ടാ ..ഇപ്പോള്‍ ഞാന്‍ ഓഫീസ് ല്‍ ആണ് ..ഇവിടെ ഇരുന്നു ചിരിച്ചു കൊളമാക്കുന്നില്ല.....സൊ വീട്ടില്‍ ചെന്നിട്ടു വായിച്ചു കമന്റ്‌ ചെയ്യാം...
:)

smitha adharsh said...

ഞാനും ആദ്യം വിചാരിച്ചത് സെന്റി ആണെന്നാ..പിന്നെ പിടി കിട്ടി.
എന്നാലും അതെങ്ങനെയാ പിറ്റേ ദിവസം ശരിയായത്?

Bindu said...

Kollam.......Aanakadha vayichu chirichu.......Verutheyalla Bannarghatta aanasavari de karyam paranjapol ho athonnum shariyavilla paranjathu........hehe

Anil cheleri kumaran said...

...ഐടി കമ്പനിയിലോ??
ഇല്ല ഭാസ്ക്കരേട്ടാ, അവിടെ പണിയെടുക്കുന്ന കഴുതകള്‍ മാത്രം..
കുറേ കോവര്‍ കഴുതകള്‍!! ...
അത്രക്ക് വേണ്ടാരുന്നു....
കാലെങ്ങനെ ശരിയായി... കൈയ്യിലിരിപ്പ് ശരിയായില്ലല്ലോ?.. ഹ ഹ ഹ..
കലക്കി ബോസ്..

ലേഖ said...

കലക്കി അരുണ്‍.. നല്ല തമാശ കഥ.. :D

Kalesh said...

മനു ഇരുന്ന കാരണം ആനയുടെ പുറത്ത് ഒരു കുഴി ഉണ്ടായോ .... പാവം ആന... :) .. പോസ്റ്റ്‌ കൊള്ളാം ..... "എന്തേ, ആന അവിടെ തന്നെ ഇരിപ്പുണ്ടോ?"... സ്ഥിരമായിട്ട് ആന വരുന്ന സോഫ്റ്റ്‌വെയര്‍ കമ്പനി ഉണ്ട് ..... അത് കണ്ടാല്‍ നിങ്ങള്ക്ക് ഒരു പോസ്റ്റ്‌ ഇടാനുള്ള വക കിട്ടും ....

Kalesh said...

മനു ഇരുന്ന കാരണം ആനയുടെ പുറത്ത് ഒരു കുഴി ഉണ്ടായോ .... പാവം ആന... :) .. പോസ്റ്റ്‌ കൊള്ളാം ..... "എന്തേ, ആന അവിടെ തന്നെ ഇരിപ്പുണ്ടോ?"... സ്ഥിരമായിട്ട് ആന വരുന്ന സോഫ്റ്റ്‌വെയര്‍ കമ്പനി ഉണ്ട് ..... അത് കണ്ടാല്‍ നിങ്ങള്ക്ക് ഒരു പോസ്റ്റ്‌ ഇടാനുള്ള വക കിട്ടും ....

പാവത്താൻ said...

പിറ്റേ ദിവസം ആ ഭൈരവനാന എങ്ങിനെയാ നടന്നതെന്നാ ഞാനാലോചിക്കുന്നത്...
കഥ നന്നായിട്ടുണ്ട്.....
ചെറായിയില്‍ കാണാം...

കുക്കു.. said...

ഇതും സൂപ്പര്‍....
:))....ചിത്രവും നന്നായിട്ടുണ്ട്.....
മനു ആനപുറത്ത് ഇരിക്കുനത് കൂടി വരയ്ക്കാമായിരുന്നു....
;)

വിനുവേട്ടന്‍ said...

ഹ ഹ ഹ ... അതായിരുന്നുവല്ലേ അന്ന് ജനക്കൂട്ടത്തില്‍ നിന്ന് ആരോ വിളിച്ച്‌ പറഞ്ഞത്‌ ... "ദേ, ആനപ്പുറത്തൊരു കഴുത" എന്ന് ... എനിക്ക്‌ ചിരിക്കാന്‍ വയ്യേ...

ബഷീർ said...

ആദ്യം ഞാനും കരുതിയത് ഇത് സെന്റിയാണെന്നാ.. പിന്നെയല്ലേ അല്ല അല്പം മെന്റിയാണെന്ന് മനസ്സിലായത്.. കൊള്ളാം .. അരുൺ ആനപുരാണം :)

പിന്നെ നിങ്ങൾ വരച്ച ആടിനെന്താ ആനയുടെ പോലുള്ള കൊമ്പുകൾ ??

നന്നായിട്ടുണ്ട് അരുൺ വരയും :)

ഹാഫ് കള്ളന്‍||Halfkallan said...

"എന്നാലും ആനയും ഒരു മനുഷ്യനല്ലേ" .. ഹി ഹി തകര്‍ത്തു :-)

ആകെ ഒരു വിഷമമേ ഒള്ളു ഒരു ദിവസം കൊണ്ട് എല്ലാം ശരി ആയല്ലേ .. ഛെ ഛെ .


ആശംസകള്‍ ..

വയനാടന്‍ said...

"'ഭാസ്ക്കരേട്ടനമ്മാവനപ്പുപ്പാ' എന്ന വിളി കേള്‍ക്കേണ്ടി വരും എന്ന് ഭയന്നാകണം അദ്ദേഹം പറഞ്ഞു:
"മനുമോന്‍ എന്നെ ഭാസ്ക്കരേട്ടാ എന്ന് വിളിച്ചാല്‍ മതി"

അപാര പ്രയോഗങ്ങൾ, കുമ്പിടുന്നു സുഹ്രുത്തേ

ആർപീയാർ | RPR said...

ഹി...ഹി...

ചാണക്യന്‍ said...

അരുണേ,
“എന്നാല്‍ ഭാസ്ക്കരേട്ടന്‍ ആ മണം ആസ്വദിച്ച് കൊണ്ട് പറഞ്ഞു:
"താഴത്തൊടി മഠത്തിലെ ഭൈരവനാ, ഒത്ത ആനയാ"
അത് കേട്ടതും എനിക്കൊരു കാര്യം ഉറപ്പായി..
യഥാര്‍ത്ഥ ആനപ്രേമി ഭാസ്ക്കരേട്ടനാ!!..”-

ഹിഹിഹിഹിഹിഹിഹിഹി അത് കൊള്ളാം....

ആനപ്പുറത്തേറിയ അരുണിന്റെ പിന്നത്തെ നടത്തം ആലോചിക്യാണ്...ശരിക്കും എന്താ സംഭവിച്ചത്.....:):):):)

വിന്‍സ് said...

:)

സെറീന said...

മനസ്സറിഞ്ഞു ചിരിച്ചു!!
നല്ല ശൈലി, എഴുത്ത്.
ആശംസകള്‍.

കൊട്ടോട്ടിക്കാരന്‍ said...

എന്റമ്മോ...
ബൂലോകത്തു മുഴുവന്‍ പുലികളാണല്ലോ...
അണ്ണാ.., പോസ്റ്റ് അടിപൊളി...
കൊറേ പോസ്റ്റുണ്ടല്ലോ
അതൊക്കെയൊന്നു വായിക്കട്ടെ.

അരുണ്‍ കരിമുട്ടം said...

കടിഞൂല്‍ പൊട്ടന്‍:ദിവസം 8 മണിക്കൂര്‍ കഴുത പുറത്താ:)

വിനോദ്:എഴുതി കഴിഞ്ഞപ്പോള്‍ ഇട്ടു:)

ശ്രീജിത്ത്,ശ്രീ:നന്ദി:)

വീരു:ഇല്ല, അതുകൊണ്ടല്ലേ മാഷേ ഇന്നത്തെ പോലെ ലോക്കല്‍ കേബിള്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് പറഞ്ഞത്

രാധിക:നന്ദി

ഷീജ:ആല്‍ബര്‍ട്ട് വിളിച്ചിരുന്നു, നന്ദി:)

കൊട്ടോട്ടിക്കാരന്‍:"നല്ലതല്ലെന്നില്ലാത്തതല്ലാതാവില്ലാതില്ല", എന്തിര്??

സ്ട്രെയിന്‍ജര്‍, സുരേഷ്:നന്ദി:)

അരുണ്‍ കരിമുട്ടം said...

സൂത്രന്‍:ഏത് സ്ഥലത്തിന്‍റെ ..ആനയുടെ പുറത്തിന്‍റെയോ, അതോ.......?

ഗോപിക്കുട്ടാ:ഐടി കമ്പനിയില്‍ ജോലി ചെയ്യുന്നവര്‍ കഴുതകളാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല:)

സഹായി:ഹ..ഹ..ഹ ആദ്യമായി ഒരു കമന്‍റ്‌ വായിച്ച് ഞാന്‍ അന്തം വിട്ട് നിന്നു:)

കുക്കു:വായിച്ചിട്ടുള്ള കമന്‍റ്‌ കണ്ടു, നന്ദി:)

സ്മിതചേച്ചി:അതങ്ങ് ശരിയായി:)

ബിന്ദുചേച്ചി:ചൂടു വെള്ളത്തില്‍ വീണ പൂച്ച....

കുമാരന്‍, ലേഖ:നന്ദി:)

കലേഷ്:അതേതു കമ്പനിയാ ബോസ്സ്?

അരുണ്‍ കരിമുട്ടം said...

പാവത്താന്‍:ആന കൂനി ആകണം നടന്നത്:)

വിനുവേട്ടാ:ഉം..ആനപ്പുറത്തിരിക്കുമ്പോള്‍ പട്ടിയെ പേടിക്കേണ്ടാന്ന് ഞാന്‍ അയാളെയും നോക്കി വിളിച്ച് പറഞ്ഞാരുന്നു:)

ബഷീറിക്കാ:അത് ആടല്ല, സിംങ്കമാ:)

ഹാഫ് കള്ളന്‍:അതങ്ങ് ശരിയായി:)

വയനാടന്‍,ആര്‍പിയാര്‍:നന്ദി:)

ചാണക്യാ:എല്ലാം ചെറായി വരുമ്പോള്‍ പറഞ്ഞ് തരാം:)

വിന്‍സ്, സെറിന, മാക്രി:നന്ദി:)

Bindhu said...

ravile kandarunnu.vayikkan thamasichu poyi.monday alle, mail check chythu kazhinje samadanamaku.aruninte post swathamayirunnu vayikkanam.allel oru sugam kanilla.vayichu kazhinjappol chiri nirthan pattiyilla.nannayirikkunnu ennu paranjal kuranju pokum.very very good

ഈയുള്ളവന്‍ said...

അരുണ്‍ ചേട്ടാ, വന്‍ വ്യത്യസ്തതയാണെല്ലോ അവതരണം.ഞാന്‍ കരുതി ഭാസ്ക്കരേട്ടന്‍ മരിച്ചത് ആന ചവിട്ടിയാണെന്ന് പറയാന്‍ പോകുവാണെന്നാ.പിന്നെ മനസിലായി അങ്ങേരിത് വായിച്ച് ചിരിച്ച് ചിരിച്ചാ വയ്യാതായേന്ന്.അടിപൊളി കഥയാണ്.

Anonymous said...

ആനയുടെ പടം നന്നായിരിക്കുന്നു. ഇനി വരുന്ന പോസ്റ്റുകളിലും പടം ഉണ്ടായാല്‍ ചിരികുന്നതിനൊപ്പം പടമും കണ്ടു ആസ്വതിക്കാമല്ലോ? നന്ദി:)

Faizal Kondotty said...

:)

Roshini said...

പടവും കലക്കി കഥയും കലക്കി അരുണേട്ടാ:)

ഉഗ്രന്‍ said...

"ഭാസ്ക്കരേട്ടനമ്മാവനപ്പുപ്പാ...."

ഉഗ്രന്‍ പോസ്റ്റ്!
:)

Albert said...

Yesterday I told you about my opinions.But once again

1.Please put your paintings insted of pencil drawing
2.Try to write in third man angle

Arun, now it is the time for thinking in different view
all the best

VEERU said...

Dear Arun,
Alochichottunnumalla...Enthenkilumokke parayende ennu karuthi paranjatha. karanam ee superfastile commentukalkkum maru commentukallkum vare comedy yude sparshamundu !!!
Keep it up !!!!!!

അരുണ്‍ കരിമുട്ടം said...

ബിന്ദു:എത്ര താമസിച്ചാലേന്താ, വായിക്കുനുണ്ടല്ലോ.സന്തോഷം

ഈയുള്ളവന്‍:നന്ദി:)

ഷീല ചേച്ചി:പടമിടാം, ആസ്വതിച്ചോ...ഇനി ഓര്‍ക്കുട്ടില്‍ അപ്ഡേറ്റ് ചെയ്യാം:)

ഫൈസല്‍ , റോഷിനി, ഉഗ്രന്‍:നന്ദി:)

ആല്‍ബര്‍ട്ട്:അളിയാ എനിക്ക് ഒന്നും മനസിലായില്ല.ഇന്നലെയും ഇന്നും(അപ്പോള്‍ നീ ഇന്നലെ വെള്ളമല്ലാരുന്നോ?:))

വീരു:ഹ..ഹ..ഹ എന്തേലും പറയാനാണോ? എന്നാല്‍ ഇന്നസെന്‍റ്‌ പറഞ്ഞതാ നല്ലത്, "ഭാരത് മാതാ കീ ജയ്"

hi said...

''എന്നാലും ആനയും ഒരു മനുഷ്യനല്ലേ" .. ഹി ഹി ഹി

രഘുനാഥന്‍ said...

അരുണേ ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ "സ്കന്ദനെ" കണ്ടിട്ടുണ്ടോ?.....കൊച്ചു പിള്ളാരുടെ സ്വഭാവമാ അവന്‌.. ഞാന്‍ ചിലപ്പോഴൊക്കെ അവനെക്കാണാന്‍ കുളത്തിനു വടക്ക് വശത്തുള്ള പുരയിടത്തില്‍ പോയി നോക്ക് നില്‍കാറുണ്ട്..

ഏതായാലും അരുണിന്റെ ആനക്കഥ കലക്കി..കാല് ഇപ്പോഴും കവച്ചു വച്ചാണോ നടക്കുന്നത്..

പാവം ശാരി....ആനപ്പുറത്തിരുന്നവന്റെ 'കുണ്ടി വേദന' കേറിയവര്‍ക്കല്ലേ അറിയൂ?

വിപ്ലവാഭിവാദ്യങ്ങള്‍ ......

രാജീവ്‌ .എ . കുറുപ്പ് said...

ആദ്യം തുടങ്ങിയത് കല്യാണിയമ്മയാ:
"ഇന്നലെ ആനപുറത്ത് വാളും പിടിച്ചിരുന്ന പയ്യനാ..."
ഇത്രയും പറഞ്ഞ് എന്നെ നോക്കി ഒന്ന് നെടുവീര്‍പ്പിട്ടട്ട് ആ വാചകം പൂര്‍ത്തിയാക്കി:
"..ഇന്നിതാ പാറപ്പുറത്ത് കാലും കവച്ചിരിക്കുന്നു"

അളിയോ തമ്പി അളിയോ ശേ അരുണ്‍ അളിയോ, ആ മുകളിലെ സാധനം കലക്കി. അല്ല അതൊക്കെ പോട്ടെ ശാരിടെ കല്യാണം കഴിഞ്ഞോ?
അളിയാ പോസ്റ്റ്‌ കലക്കി, ആദ്യ കമന്റില്‍ താന്‍ മുന്‍‌കൂര്‍ ജാമ്യം എടുത്തു പോയില്ലേ, ഇല്ലേല്‍ ഐ ടീ പിള്ളേര് ടൂള്‍സ് എടുത്തേനെ, ആനയുടെ പടം കലക്കി, ഞാന്‍ വരച്ച ഈ പടം അയച്ചു തരാന്‍ നീ പറഞ്ഞപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ലാ. സന്തോഷം ആയി പ്രിയ കൂട്ടുകാരാ.

nandakumar said...

:D
Arun, as usual...rasippichu.

വാഴക്കോടന്‍ ‍// vazhakodan said...

കമന്റ് നൂറില്‍ കൂടിയെങ്കില്‍ പോസ്റ്റിയത് അരുണ്‍ കായംകുളം തന്നെ !!

മോനെ കുട്ടാ ഇത് ഞാന്‍ നിനക്ക് ഡിഡിക്കെറ്റു ചെയ്തു കേട്ടാ.

ഇതും ബെസ്റ്റ് കണ്ണാ ബെസ്റ്റ്!

keraladasanunni said...

കുട്ടിക്കാലത്ത് പല തവണ ആനപ്പുറത്ത് കയറിയിട്ടുണ്ട്. ഇത് പോലെ ഒരു ഗ്രഹപ്പിഴ അന്ന് സംഭവിക്കാത്തത് ദൈവകൃപ.
palakkattettan

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അരുണ്‍ ,
പടം ഇത്തവണ നന്നായി ഇഷ്ടപ്പെട്ടു.

"തുള്ളല്‍ക്കാരനെ പോലെ ചാടി നടന്നവന്‍ കഥകളിക്കാരനെ പോലെ "
രസമുള്ള ഉപമകള്‍ ആകെ കൂടി വായിക്കാന്‍ രസമുള്ള ഒരു ബ്ലോഗും കൂടി കിട്ടിയതില്‍ സന്തോഷം

ശ്രീഇടമൺ said...

താഴത്തൊടിമഠത്തില്‍ ഭൈരവചരിതം നന്നായിട്ടുണ്ട്...
പതിവുപോലെ രസിപ്പിച്ചു...
:)

അരുണ്‍ കരിമുട്ടം said...

അബ്ക്കാരി:ആണോ, ആന മനുഷ്യനാണോ?

രഘുനാഥന്‍:സുബ്രഹ്മണ്യ ക്ഷേത്രത്തിലെ സ്കന്ദന്‍, മൂടയില്‍ കൃഷ്ണ ക്ഷേത്രത്തിലെ ഹരി..എല്ലാരെയും അറിയാം:)

കുറുപ്പേ:പറഞ്ഞപ്പോള്‍ തന്നെ പടം അയച്ച് തന്നതിനു നന്ദി.അളിയന്‍ അയച്ചു തന്ന പടത്തിനെ ഇപ്പോള്‍ കാണുന്ന പോലെ ആനയാക്കി മാറ്റാന്‍ കുറേ പാട് പെട്ടു.ഹ..ഹ..ഹ

നന്ദേട്ടാ:നന്ദിയേട്ടാ:)

വാഴക്കോടന്‍:ഞാന്‍ കണ്ടാരുന്നു, നന്ദി:)

കേരളദാസനുണ്ണീ:നന്ദി

ഇന്‍ഡ്യാഹെറിറ്റേജ്‌:അപ്പോള്‍ ഇനിയും വരുമെന്ന് വിശ്വസിക്കുന്നു:)

ശ്രീഇടമണ്‍:നന്ദി:)

Sukanya said...

അരുണ്‍, നന്നായി, വളരെ, വളരെ. ഇനിയും ഇതുപോലെ എഴുതി ഞങ്ങളെയൊക്കെ ചിരിപ്പിക്കൂ. പിന്നെ വരയും നന്നാവുന്നുണ്ട്.
കേബിള്‍ ടിവി സംപ്രേക്ഷണം ഉണ്ടായിരുന്നുവെങ്കില്‍, ഞങ്ങള്‍ക്കും ലൈവ് ആയി അരുണിന്റെ അവസ്ഥ കാണാമായിരുന്നു.
ഓര്‍ത്ത്‌ നോക്കി ചിരിച്ചു. :-)

Sreejith said...

good arun bhai aparam thanne

Unknown said...

ഞാന്‍ ദയനീയ സ്വരത്തില്‍ പറഞ്ഞു:
"ഇന്നലെ ആനപ്പുറത്ത് കയറിയതാ"
അത് കേട്ടതും അപ്പുപ്പന്‍റെ കണ്ണുകളില്‍ ഒരു അങ്കലാപ്പ്, പുള്ളി അടുത്ത് വന്ന് ചോദിച്ച്:
"എന്തേ, ആന അവിടെ തന്നെ ഇരിപ്പുണ്ടോ?"
പിന്നേ, എന്‍റെ ചോട്ടില്‍ തന്നെ ഇരുപ്പുണ്ട്!!
പ്രായമൊന്നും നോക്കരുത്, കാല്‌ മടക്കി ചവിട്ടണം!!

ithu kalakki...

PIN said...

NIce writing.

Regards to Ana, Anapindam, Bhaskarettan and Kovar kazhuthas...

Anonymous said...

അരുണേട്ടാ,

കമന്റുകള്‍ വാരിക്കുട്ടാന്‍ ചേട്ടന്‍ പെടുന്ന പാട്‌. ഈ പാടോക്കെ കാണുമ്പോള്‍ സങ്കടം വരണില്ല്യാ.

സ്വന്തം അനുപമ

അരവിന്ദ് :: aravind said...

തകര്‍ത്തൂരാ.
"ആനപിണ്ഡം മണക്കുന്നത് " സിനിമാക്കാര് കണ്ടാല്‍ അടിച്ചു മാറ്റുന്ന തമാശ് ആണ് ട്ടാ.
:-)

ഓടോ: അരുണിനെ ഇരട്ട പെറ്റതാ? അതോ എന്ത് കണ്ടാലും രണ്ടെണ്ണം എടൂക്കുന്ന സ്വഭാവമാ അല്ലേ?
., !, ? എല്ലാം പ്രാസമൊപ്പിച്ച് രണ്ടെണ്ണം വെച്ചാ-ത്രൂ ഔട്ട്! ഒന്നിനും ഒരു കുറവുമില്ല. നന്നായി വരും. ;-)

രാജന്‍ വെങ്ങര said...

aaanappuRaththeRiya aruN...posttitta annu thanne vaayikkaan kazhinjilla..puthiya post vannaal annu thanne ariyaan entha vazhi kuttaa...

കൂട്ടുകാരൻ said...

അരുണ്‍ ചേട്ടാ...പതിവ് പോലെ ബ്ലോഗ്‌ കേമം ആയി. വരയും കൊള്ളാട്ടോ.ഇത ചെട്ടനുള്ള എന്റെ ആദ്യ കമന്റ്‌ ആണ്. നാണുമൂപ്പത്തിനെ പ്രാകിയത് തികച്ചും touching ആണ്. ഹി ഹി

Patchikutty said...

ശരിക്കും ചിരിച്ചു... ചിത്രം വളരെ ഇഷ്ടമായി.

അരുണ്‍ കരിമുട്ടം said...

സുകന്യ ചേച്ചി:ഹ..ഹ..ഹ ടിവി സംപ്രേക്ഷണം ഇല്ലല്ലോ?

ശ്രീജിത്ത്:നന്ദി:)

നായരേട്ടാ:നന്ദിയേട്ടാ:)

പിന്‍:തീര്‍ച്ചയായും.

അനോണി:പ്രിയപ്പെട്ട പെങ്ങളേ, സങ്കടിക്കാതെ സന്തോഷിക്കു

അരവിന്ദേട്ടാ:ശരിയാ ചേട്ടാ, പക്ഷേ ഒരു വ്യത്യാസം.എന്ത് കണ്ടാലും കേട്ടാലും രണ്ട് അഭിപ്രായം മനസില്‍ വരും.ഒന്ന് നല്ലതും മറ്റേത് കുരുത്തം കെട്ടതും ആയിരിക്കും.നേരിട്ട് പറയുമ്പോള്‍ നല്ലത് പറയും, പോസ്റ്റാക്കുമ്പോള്‍ കുരുത്തം കെട്ടത് എഴുതും.ഹി..ഹി..ഹി എന്‍റെ ഒരു കാര്യം

രാജേട്ടാ:ഇനി ഓര്‍ക്കുട്ടില്‍ അപ്ഡേറ്റ് ചെയ്യാം:)

കൂട്ടുകാരാ:ഇനിയും വരണേ

പാച്ചിക്കുട്ടി:വളരെ നന്ദി:)

jamal|ജമാൽ said...

‘‘ശാരി അടിമുടി എന്നെ നോക്കി, എന്നിട്ട് പൊട്ടിച്ചിരിച്ച് കൊണ്ട് തിരിഞ്ഞോടി.
പാവം..
ചിരിക്കുന്നു!!
ഒരു പക്ഷേ സങ്കടം രേഖപ്പെടുത്തിയതായിരിക്കും!!
പ്രിയപ്പെട്ട ശാരി..
നീ ഇങ്ങനെ ചിരിക്കാതെ..
ഇതൊരു താല്ക്കാലിക പ്രതിഭാസമാ!!’’
രാശി ചിരിച്ചത്‌ ഭാവിയിൽ ക തിർമണ്ടപത്തിൽ യൂറൊപ്യൻ ക്ലോസ്റ്റ്‌ മോഡൽ ഇരിക്കുന്നതോർത്തായിരിക്കുമല്ലേ
കലക്കി ഇഷ്ടാ കലക്കി..

Unknown said...

"എന്തേ, ആന അവിടെ തന്നെ ഇരിപ്പുണ്ടോ?"
പിന്നേ, എന്‍റെ ചോട്ടില്‍ തന്നെ ഇരുപ്പുണ്ട്!!
പ്രായമൊന്നും നോക്കരുത്, കാല്‌ മടക്കി ചവിട്ടണം!!

ഹ ഹ ഹ...

അരുണിന് മാന്ദ്യമൊന്നും ഇല്ലല്ലോ അല്ലേ?????
ഗ്രിപ്പ് കുറച്ച് കൂടി കൂട്ടാമായിരുന്നു....
എന്നാലും നന്നായിട്ടുണ്ട് മുകളില്‍ സൂചിപ്പിച്ചതും ലാസ്റ്റ് പാരഗ്രാഫും

[ആത്മകഥാംശം നിറഞ്ഞ് നില്ക്കുന്നുണ്ടോ ലാസ്റ്റ് "പാര" യില്‍'] :-D

കാളിന്ദി said...

ഞാനും ഒരു ആന പ്രേമി ആണ്. ആന പുറത്തിരുന്നാൽ മുടി (ആനടെ മുതുകത്ത)കുത്തും എന്നു കേട്ടിട്ടുണ്ട് ശരിയാണോ?

Sreejith said...

hai arun bhai nice one

ബോണ്‍സ് said...

അരുണേ..വരാന്‍ വൈകി...അപ്പോള്‍ ശരിക്കും തഴമ്പ് അല്ലായിരുന്നു അല്ലെ...:)

Jayasree Lakshmy Kumar said...

ഓട്ടംതുള്ളലുകാരെ പോലെ ഓടി നടന്ന പയ്യനാ, ദേ ഇപ്പോള്‍ കഥകളിക്കാരെ പോലെ..

പതിവു പോലെ രസികൻ പോസ്റ്റ് അരുൺ :))

വിജയലക്ഷ്മി said...

മോന്റെ പോസ്റ്റിനെ പറ്റി എന്താ അഭിപ്രായം പറയാ???? അടിപൊളി :) ചിരിച്ചു വയറുപൊട്ടി ..

അരുണ്‍ കരിമുട്ടം said...

ജമാല്‍, ശ്രീ സുബ്രഹ്മണ്യായ നമ: :നന്ദി, ഇനിയും വരണേ:)

കാളിന്ദി:അത് ശരിയാ:)

ശ്രീജിത്ത്, ബോണസ്സ്:നന്ദി:)

ലക്ഷ്മി, വിജയലക്ഷ്മി ചേച്ചി:നന്ദി:)

Suraj P Mohan said...

ഇത് തകര്‍ത്തു കളഞ്ഞു... ആശംസകള്‍.. പിന്നീട് ആനപ്പുറത്ത് കയറാന്‍ അവസരം കിട്ടിയില്ലേ?

ങ്യാ ഹ ഹ ഹ said...

ങ്യാ ഹ ഹ ഹ
ഗോള്ളാം ഗൊച്ചു ഗള്ളന്‍ ..

ആര്‍ദ്ര ആസാദ് / Ardra Azad said...

:)
ഒന്നാം ക്ലാസ്സ് നുണയാണെങ്കിലും വായിക്കാന്‍ രസണ്ട്....

Hari Menon said...

വളരെ നന്നയിരിക്കുന്നു. ഹൃദയം തുറന്ന് ചിരിക്കാൻ അവസരം ഉണ്ടാക്കി തരുന്നതിന് നന്ദി. :o)

ജോണ്‍ ചാക്കോ, പൂങ്കാവ് said...

ബ്ലോഗ്ഗര്‍ ചാണ്ടിയുടെ പെണ്ണുകാണല്‍

രാജന്‍ വെങ്ങര said...

ആനപ്പുറത്തേറിയ അരുണചരിതം അതിരസത്തോടെ വായിച്ചു.ആ ഉപമയുണ്ടല്ലോ...“തുള്ളല്‍ കാരനെ പോലെ ചാടി നടന്നവന്‍,കഥകളിക്കാരനെ പോലെയായി“ എന്നതു. ആ രംഗത്തിനെ മുഴുവാനായി കൊഴുപ്പിച്ചു ആനപ്പുറത്താക്കി എന്ന് പറഞ്ഞാല്‍ മതിയല്ലോ..മൊത്തം ഇതൊര് വല്ല്യ കൊലകൊമ്പന്‍ ആനരസമായി..
അപ്പൊ ഇതിനായി ഇത്തിരി ഇമ്മിണി വല്ല്യ “ആനഭാവുകങ്ങള്‍“ ഇരിക്കട്ടെ..

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat said...

“സൂചിപ്പിച്ച ഐടി കമ്പനിക്ക്, ജീവിച്ചിരിക്കുന്നതോ, മരിച്ച് പോയതോ ആയ ഒരു ഐടി കമ്പനിയുമായും ബന്ധമില്ല, ഇതൊരു സാങ്കല്‍പ്പിക കമ്പനിയാണ്.ഈ കമ്പിനിയെ കുറിച്ചോ, ഇവിടെ സൂചിപ്പിച്ചിരിക്കുന്ന കഴുതകളെ കുറിച്ചോ ഉള്ള സാമ്യം മനപൂര്‍വ്വമല്ല, തികച്ചും യാദൃശ്ചികമാണ്‌ എന്ന് ഞാനിവിടെ പ്രഖ്യാപിക്കുന്നു.”

ഇതെന്തായാലും നന്നായി അല്ലെങ്കില്‍ എല്ലാവന്മാരും ഇതു എന്റെ കമ്പനിയെ കുറിച്ചല്ലെ എന്ന് വിചാരിച്ചു പോയേനെ..

കിഡിലനണ്ണാ.. കിഡിലന്‍.. :D

monutty said...

very very good ninte ee naku keduvarathe sukshikanam

അരുണ്‍ കരിമുട്ടം said...

സുരാജ്,ങ്യാ ഹ ഹ ഹ,ആര്‍ദ്ര,ഹരി:നന്ദി:)
രാജേട്ടാ:ഹ..ഹ..ഹ.ആനഭാവുകങ്ങളൊ.എന്ന് വച്ചാല്‍?
കിഷോര്‍:ഞാനായിട്ടെന്തിനാ ഇടി വാങ്ങുന്നേ?
നരിക്കുന്നാ:നന്ദി:)

മൊട്ടുണ്ണി said...

കായംകുളം സൂപ്പര്‍ഫാസ്റ്റ് അങ്ങനങ്ങ് നില്‍ക്കില്ലല്ലോ?
ഇതൊക്കെ പോരെ?
:))

മൊട്ടുണ്ണി said...

കായംകുളം സൂപ്പര്‍ഫാസ്റ്റ് അങ്ങനങ്ങ് നില്‍ക്കില്ലല്ലോ?
ഇതൊക്കെ പോരെ?
:))

കാലചക്രം said...

അരുണേ..
എപ്പോഴും കലക്കി കലക്കി എന്നുപറഞ്ഞാല്‍
ഇയാള്‍ക്ക്‌ അഹങ്കാരമായിപ്പോവും..
എന്നാലും പറയാതെ വയ്യ..കലകലക്കി...!
ഓഫീസില്‍ എഴുതിയെഴുതി മുഷിയുമ്പോള്‍
(കൂലിയെഴുത്താണല്ലോ പണി, അപ്പോ ചിലനേരം ബോറഡിക്കും!!!!)
അരുണിന്റെ സൂപ്പര്‍ഫാസ്റ്റിനെ ഞാന്‍ എന്റെ സ്റ്റോപ്പില്‍
കൈകാണിച്ച്‌ നിര്‍ത്താറുണ്ട്‌.
മുഴുവന്‍ സഞ്ചരിച്ച്‌ തിരിച്ച്‌ സ്വന്തം സ്റ്റോപ്പില്‍ വന്നിറങ്ങുമ്പോള്‍ നല്ല രസമാണ്‌..കുറെ കാഴ്‌ചകള്‍ കണ്ട അനുഭവം...

വശംവദൻ said...

മൃഗസ്നേഹി പുഷ്ക്കരാക്ഷന്‍:
"ആനയെ കുറ്റം പറയരുത്, ആനയും ഒരു മനുഷ്യനാ"

:) ചിരിപ്പിച്ചു...

Anonymous said...

ellam adipoli kadhakal.orupadu ishtamayi.iniyum ezhuthuka.
Rani

മുക്കുറ്റി said...

നിങ്ങളുടെ കമ്പനിയില്‍ ആനയുണ്ടോ?"
ആനയോ??
ഐടി കമ്പനിയിലോ??
ഇല്ല ഭാസ്ക്കരേട്ടാ, അവിടെ പണിയെടുക്കുന്ന കഴുതകള്‍ മാത്രം..
കുറേ കോവര്‍ കഴുതകള്‍!!
ha ha ha ha

('!')

അരുണ്‍ കരിമുട്ടം said...

മൊട്ടുണ്ണി:ദൈവം സഹായിച്ചാല്‍ നില്‍ക്കില്ല:)
കാലചക്രം:വളരെ വളരെ നന്ദി ബോസ്സ്, ഈ നല്ല വാക്കിന്:)
വംശവദന്‍,റാണി,മുക്കുറ്റി:നന്ദി:)

ജോണ്‍ ചാക്കോ, പൂങ്കാവ് said...

കലക്കി അരുണ്‍.....
അഭിനന്ദനങള്‍

ചെലക്കാണ്ട് പോടാ said...

കഥാപാത്രങ്ങളെ എല്ലാം ഇഷ്ടായി..

ഭാസ്കരേട്ടന്‍..
കല്യാണിയമ്മ, ബാല്യകാല സഖി,നാണു മൂപ്പത്തി

പിന്നെ താഴത്തൊടിമഠത്തിലെ ഭൈരവന്‍


ആനപിണ്ഡം സീക്വന്‍സ്, അപ്പൂപ്പന്‍ ഡയലോഗ്, കേബിള്‍ ടീവി...

എല്ലാം നന്നായി....

മറ്റൊരു കോവര്‍ കഴുത.......

വിനോദ് said...

വെറുതെ വന്നതാ, വായിച്ചപ്പോള്‍ രേഖപ്പെടുത്താന്‍ തോന്നി
:)
പിന്നെ രാമായണം തുടങ്ങി അല്ലേ?

അരുണ്‍ കരിമുട്ടം said...

ജോണ്‍ ചേട്ടാ: നന്ദി:)
ചെലക്കാണ്ട് പോടാ:ഹ..ഹ..ഹ
വിനോദ്:തുടങ്ങി, കണ്ടില്ലേ?

ജ്വാല said...

അരുണ്‍,
രാമായണം തുടങ്ങുന്നതിനു എല്ലാ ആശംസകളും

സന്തോഷ്‌ പല്ലശ്ശന said...

അതിവേഗം വായിച്ചു പോകാനായി. പലയിടത്തും ചിരി ഒരു പൊട്ടിച്ചിരിയുടെ വക്കിലെത്തിച്ചു..... പതിവുപോലെ ഒരു മെഗാഹിറ്റുകൂടി..... :):):)

രഞ്ജിത്ത് ലാല്‍ എം .എസ്. said...

നിങ്ങളുടെ കമ്പനിയില്‍ ആനയുണ്ടോ?"
ആനയോ??
ഐടി കമ്പനിയിലോ??
ഇല്ല ഭാസ്ക്കരേട്ടാ, അവിടെ പണിയെടുക്കുന്ന കഴുതകള്‍ മാത്രം..
കുറേ കോവര്‍ കഴുതകള്‍!!


.......................


ഒടുവില്‍ താങ്കളതു കണ്ടെത്തി....ശരിക്കും കാര്യങ്ങള്‍ കാണാനും തിരിച്ചറിയാനും കഴിയുന്നവര്‍ ക്കേ സ്വന്തം ജീവിതത്തില്‍ നിന്നും തമാശ കണ്ടെത്താനാകൂ..

തികച്ചും ഒടുവിലത്തെ ഈ വരികളാണ്‍ ഏറ്റവും മികച്ചത്...

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

അരുണേ...എന്താ പറയാ. ആസ്വദിച്ചു..കൊട്ടിക്കയറുന്ന ഇലഞ്ഞിത്തറമേളം പോലെ ...ഒരു പാട് വൈകിപ്പോയി വായിക്കാന്‍..

Muralee Mukundan , ബിലാത്തിപട്ടണം said...

donkey donkey zindaabaadu ! !!

ജിജി വെള്ളിവെളിച്ചം said...

ഇങ്ങനെ ആകെ വിഷമിച്ച് നിന്ന എന്നോട് നാണുമൂപ്പത്തി പറഞ്ഞു:
"മോനൊന്ന് നടന്നേ"
അത്യാവശ്യം വൈദ്യമൊക്കെ അറിയാവുന്ന സ്ത്രീ.ഒരു പക്ഷേ എന്നെ രക്ഷിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞേക്കും.ആ വലിയ ആള്‍ക്കൂട്ടത്തിനിടയിലൂടെ ഞാന്‍ നടന്നു കാണിച്ചു.
അഞ്ച് മിനിറ്റ് എന്‍റെ നടപ്പ് ശ്രദ്ധിച്ചിട്ട് നാണുമൂപ്പത്തി പറഞ്ഞു:
"ശരിയാ, കാല്‌ കവച്ചാ നടക്കുന്നത്"
ആണല്ലേ??
പരമദ്രോഹി..
ഇത് പറയാനാണോ എന്നെ നടത്തിയത്??
നിങ്ങളെ ആന കുത്തി ചാവട്ടെ!!
i enjoyed this portion very much

i didn't read kayamkulam super fast before. its very funny and i expect post like this in future

priyag said...

arunetta varan thamasichupoyi but i laugh alot again

ഗുരുജി said...

ആനക്കഥ അതി ഗംഭീരമായി

വിഷ്ണു | Vishnu said...

"ഈ കഥയുടെ ലാസ്റ്റ് പാരഗ്രാഫില്‍ ഞാന്‍ സൂചിപ്പിച്ച ഐടി കമ്പനിക്ക്, ജീവിച്ചിരിക്കുന്നതോ, മരിച്ച് പോയതോ ആയ ഒരു ഐടി കമ്പനിയുമായും ബന്ധമില്ല, ഇതൊരു സാങ്കല്‍പ്പിക കമ്പനിയാണ്"

സത്യമായും ഞാന്‍ വിചാരിച്ചു ടെക്നോ പാര്‍ക്കിലെ ഏതോ 'അമേരിക' കാരന്റെ ഐ ടി കമ്പനി ആരിക്കും എന്ന് ;-)
നല്ല പോസ്റ്റ്‌......ശരിക്കും ആസ്വദിച്ചു

അരുണ്‍ കരിമുട്ടം said...

ജ്വാല,
സന്തോഷ്,
രഞ്ജിത്ത്,
പ്രവീണ്‍,
ബിലാത്തിപ്പട്ടണം,
ആറ്റിങ്ങല്‍,
ഉണ്ണിമോള്‍,
ഗുരുജി,
വിഷ്ണു
:
എല്ലാവര്‍ക്കും,
നന്ദി,നന്ദി, നന്ദി!!
രാമായണം എഴുതുന്ന തിരക്കിലായതിനാല്‍ ആരേയും വന്നു കാണാന്‍ പറ്റിയില്ല, ക്ഷമിക്കുക.

Shravan RN said...

late aayippoyi.. kalakkan post.. aa shari eppo evida?

അരുണ്‍ കരിമുട്ടം said...

ശ്രവണ്‍:നന്ദി:)

ഗോപന്‍ said...

ha ha ha ha ha
kollam
:)

അരുണ്‍ കരിമുട്ടം said...

ഗോപാ,
നന്ദി:)

PONNUS said...

പോസ്റ്റ്‌ വായിച്ചു .നന്നായിട്ടുണ്ട്
കലക്കന്‍ പോസ്റ്റ്‌ !!!!!!!

തൃശൂര്‍കാരന്‍ ..... said...

"എന്തേ, ആന അവിടെ തന്നെ ഇരിപ്പുണ്ടോ?", നല്ല പോസ്റ്റ് ....രണ്ടു പ്രാവശ്യം വായിച്ചു...കലക്കീട്ടുണ്ട്...എന്റെ വകയും കിടക്കട്ടെ ഒരു തേങ്ങ..."റോ"

അരുണ്‍ കരിമുട്ടം said...

മുംബൈ മലയാളിസ്, തൃശൂര്‍ക്കാരന്‍ : നന്ദി :)

സുനിൽ ചന്ദ്രൻ. said...

നന്നായിട്ടുണ്ട്. ആശംസകൾ.

Arun Soman said...

edo manushyaa ningale enikkonn contact cheyyanam...its me arun soman the old frnd from kokkatt it park meet me @
arun5056@gmail.com

Arun Soman said...

edo manushyaa ningale enikkonn contact cheyyanam...its me arun soman the old frnd from kokkatt it park meet me @
arun5056@gmail.com

Anoop said...

Hi Arun,

Great story.I enjoyed alot

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com