For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

കര്‍ക്കടക രാമായണം





(കൊല്ലവര്‍ഷം 1184 ലെ കര്‍ക്കടകമാസത്തില്‍, രാമായണ കഥ എല്ലാവര്‍ക്കും വേഗത്തില്‍ മനസിലാക്കാന്‍, ഞാന്‍ ഒരുക്കിയ ഒരു എളിയ സംരംഭമാണ്‌ ഈ കര്‍ക്കടക രാമായണം. അതിനിടയായ സാഹചര്യം ഒരു കഥയായി ഇവിടെ പറയുന്നു).

ശ്രീരാമ..രാമ..രാമ..
ശ്രീരാമനാമത്തിന്‍റെ മഹത്വം വളരെ വലുതാണ്..
കൈലാസത്തില്‍ വാഴുന്ന മഹാദേവന്‍ പോലും ആ നാമമാണ്‌ ജപിക്കുന്നത്.എന്തിനു, ഒരു കാട്ടാളന്‍ രാമനാമം ജപിച്ച് മഹാ മുനിയായി മാറി, ആ മുനിയാണ്‌ വാല്‌മീകി.ഇദ്ദേഹമാണ്‌ പില്‍ക്കാലത്ത് രാമായണം എന്ന മഹാകാവ്യം എഴുതിയത്.അതിനു ശേഷം എഴുത്തച്ഛന്‍ ഇതേ രാമായണം കിളിപ്പാട്ട് രൂപത്തില്‍ എഴുതി.
ഈ കലിയുഗത്തില്‍ മേല്‍ പറഞ്ഞ രാമായണ കഥ ഞാനും എഴുതി.
ആ കഥ എഴുതാനുള്ള കാരണം അറിയണ്ടേ??
അത് പറയാം..

മധ്യതിരുവിതാംകൂറിലെ ഒരു മാതൃകാ പോലീസ് സ്റ്റേഷന്‍..
കൊമ്പന്‍ മീശ വച്ച ഒരു സബ് ഇന്‍സ്‌പെക്ടറേയും, സമീപത്ത് വിനയകുനയിതനായി നില്‍ക്കുന്ന എന്നെയും നിങ്ങള്‍ക്ക് ഇവിടെ കാണാം.മൌനം വാചാലമെന്നല്ലേ?
അവരുടെ മൌനത്തില്‍ പോലും ഒരു ചോദ്യോത്തര പരിപാടി നടക്കുന്നുണ്ട്..
ഇന്‍സ്‌പെക്ടര്‍ ചോദ്യം ചോദിക്കുന്നു, ഞാന്‍ ഉത്തരം പറയുന്നു.
ഒന്ന് ശ്രദ്ധിച്ചേ, ഇപ്പോള്‍ നിങ്ങള്‍ക്കും അത് കേള്‍ക്കാം..

ആരെടാ നീ?
ഞാന്‍ അരുണ്‍ കായംകുളം.

കായംകുളം മൊത്തം നിന്‍റെയാണോ?
അയ്യോ അല്ല!!

പിന്നെ അരുണ്‍ കായംകുളമെന്ന് പറഞ്ഞത്?
അത് സ്റ്റൈലിനു വിളിക്കുന്നതാ.

ആര്‌ വിളിക്കുന്നത്?
ഞാന്‍ തന്നെ!!

പരിചയപ്പെടല്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിനു ഒരു കാര്യം മാത്രം അറിഞ്ഞാല്‍ മതി.കര്‍ക്കടക രാമായണം എന്ന ബ്ലോഗ് തുടങ്ങിയതും, അതില്‍ രാമായണത്തെ ഒരു കഥയായി എഴുതിയതിനു പിന്നിലെ ചേതോവികാരവും എന്താണെന്ന്?
അതിനു മറുപടിയായി ഞാന്‍ വിശദീകരിച്ചത് ഒരു കഥയാണ്,
ആ കഥ ഞാന്‍ ഇവിടെ വിവരിക്കാം..

ഒരിക്കല്‍ കൂടി എന്‍റെ കഥയില്‍ ഞാന്‍ നായകനാകുന്നു.
കാരണം??
ബാക്റ്റീരിയ അല്ല!!
പിന്നെ??
വൈറസ്സ്..
കമ്പ്യൂട്ടര്‍ വൈറസ്സ്!!
സംഭവം ഇങ്ങനെ..
പുതിയ പ്രോജക്റ്റ് തുടങ്ങി.ഞാന്‍ അതില്‍ ജോയിന്‍ ചെയ്ത അന്ന് തന്നെ കമ്പനിയിലെ കമ്പ്യൂട്ടറുകളില്‍ വൈറസ്സ് കേറി.ഒറ്റ ദിവസത്തിനുള്ളില്‍ കമ്പനിയിലെ എല്ലാ ജോലികളും നിലച്ചു.
കമ്പിനിക്ക് എന്തിനാ എതിരാളികള്‍?
എന്നെ പോലെ ഒരു ജോലിക്കാരന്‍ പോരെ??
നല്ല ഐശ്വര്യമാ!!
ഇപ്പോള്‍ ആകെ ജോലി ഹാര്‍ഡ്‌വെയര്‍ എഞ്ചിനിയേഴ്സിനു മാത്രം.
പുതിയ ഓപ്പറേറ്റിഗം സിസ്റ്റം ഇടുന്നു, സോഫ്റ്റ്‌വെയെഴ്സ് ഇന്‍സ്റ്റാള്‍ ചെയ്യുന്നു..
അങ്ങനെ ആകെ ജഗപൊഗ!!
എനിക്കും കിട്ടി പുതിയൊരു കമ്പ്യൂട്ടര്‍, പക്ഷേ അതില്‍ ജോലി ചെയ്യാമെന്ന് വച്ചാല്‍ എനിക്ക് വേണ്ടതൊന്നും അതിലില്ല.പുതു പെണ്ണിനെ തൊടാന്‍ നാണിക്കുന്ന നവവരനെ പോലെ, രണ്ട് ദിവസം അതിനു മുമ്പില്‍ കൈയ്യും കെട്ടി ഞാന്‍ ഇരുന്നു.
മൂന്നാം നാള്‍..
അന്നൊരു സംഭവമുണ്ടായി..
ആ ദിവസം ഒരു വഴിത്തിരിവായി..

2009 ജൂലൈ 15
പതിവു പോലെ കമ്പ്യുട്ടറിനെ നോക്കി നാണിച്ചിരുന്ന എന്നോട്, ആ യന്ത്ര തരുണി ഒരു ചോദ്യം ചോദിച്ച ഫീലിംഗ്:
"ചേട്ടനൊരു കഥ എഴുതി കൂടെ?"
അത് കേട്ടതും ഒരു പഴയ സിനിമയിലെ ആദ്യരാത്രിയുടെ സീന്‍ ഓര്‍മ്മ വന്നു..
അതില്‍ നാണിച്ച് നില്‍ക്കുന്ന നവവരനോട് പുതുപെണ്ണ്‌ പറഞ്ഞു,
ചേട്ടനു പേടിയാണെങ്കില്‍ എന്നോട് ചേര്‍ന്നിരുന്നോ!!
ബെസ്റ്റ്!!
കഥയെങ്കില്‍ കഥ..
പക്ഷേ എന്ത് കഥ??
ആ ചിന്തയാണ്‌ രാമായണം എഴുതാനുള്ള പ്രചോദനമായത്!!

ആദ്യം വിഘ്നേശ്വരനോട് അനുവാദം ചോദിച്ചു, അദ്ദേഹം സമ്മതിച്ചു.പിന്നെ ശ്രീരാമദേവനോട് ചോദിച്ചു, പുള്ളിക്കും നോ പ്രോബ്ലം.എന്നിട്ടും തൃപ്തി വരാതെ ഞാന്‍ ഭാര്യയെ വിളിച്ചു:
"മോളേ, ഒരു കാര്യം പറയാന്‍ വിളിച്ചതാ"
"എന്താ ചേട്ടാ?"
"ഞാന്‍ ബ്ലോഗില്‍ രാമായണം എഴുതിയാലോന്ന് ആലോചിക്കുവാ.."
ഒരു നിമിഷം..
മറുഭാഗത്ത് നിശബ്ദത.
പിന്നെ കേള്‍ക്കുന്നത് സത്യന്‍ അന്തിക്കാടിന്‍റെ പടത്തില്‍, കെ.പി.എ.സി ലളിത പറയുന്ന പോലെ ഒരു ഡയലോഗ്:
"എന്‍റീശോയേ, അതിയാനു ഇത് എന്തിന്‍റെ കേടാ?"
എന്തേ??
തുണിയുടുക്കാതെ തമ്പാനുര്‍ സ്റ്റേഷനില്‍ നില്‍ക്കട്ടേ എന്നല്ലല്ലോ ചോദിച്ചത്??
രാമായണം എഴുതിയാലോന്നല്ലേ??
മറുപടി പറയാതെ അവള്‍ ഫോണ്‍ ഡിസ്കണക്റ്റ് ചെയ്തു.

പതുക്കെ ഞാന്‍ പെങ്ങളെ വിളിച്ചു, എന്നിട്ട് രാമായണം എഴുതുന്നതിനെ കുറിച്ച് പറഞ്ഞു.മറുഭാഗത്ത് നിന്നും മറുപടി പ്രതീക്ഷിച്ച എന്‍റെ കാതില്‍ അവളുടെ വായില്‍ നിന്നും വന്ന, ഒരു അക്ഷരം മാത്രം ആവര്‍ത്തിച്ച് കേട്ടു:
"ഹി..ഹി..ഹി..ഹി..ഹി"
അവള്‍ ചിരിക്കുന്നു!!
ആരോഹണത്തില്‍ നിന്ന അവരോഹണത്തിലേക്കും, പിന്നീട് അവരോഹണത്തില്‍ നിന്ന് ആരോഹണത്തിലേക്കും സഞ്ചരിച്ച് ഒരു പൊട്ടിച്ചിരിയില്‍ അവസാനിപ്പിച്ച ശേഷം അവള്‍ പറഞ്ഞു:
"അയ്യോ.. കഷ്ടം!!"
വേണ്ടായിരുന്നു, ഇവളെ വിളിക്കണ്ടായിരുന്നു!!

ഭാര്യയും, പെങ്ങളും കൈവിട്ടിടത്ത് സുഹൃത്ത് ശരണം എന്ന് കരുതി, ഞാന്‍ മൊട്ടുണ്ണി എന്ന പേരില്‍ ബ്ലോഗെഴുതുന്ന സുഹൃത്തിനെ വിളിച്ചു, എന്നിട്ട് പറഞ്ഞു:
"എടാ, ഞാന്‍ രാമായണം എഴുതാന്‍ പോകുവാ"
അത് കേട്ടതും അവനൊരു സംശയം, അതവന്‍ മറച്ച് വയ്ക്കാതെ ചോദിച്ചു:
"അരുണേ, അത് പണ്ട് വാല്‍മീകി എഴുതിയതല്ലേ?"
ഓഹോ..
അതെനിക്കറിയില്ലാരുന്നു!!
നിനക്ക് ഇത്രക്ക് വിവരമോ??
തിളച്ച് വന്ന ദേഷ്യം കടിച്ചമര്‍ത്തി ഞാന്‍ പറഞ്ഞു:
"വാല്‍മീകി മാത്രമല്ല, എഴുത്തച്ഛനും എഴുതിയതാ"
അത് കേട്ട് അവന്‍ മറുപടി പറഞ്ഞു:
"എന്നാല്‍ വേണ്ടളിയാ, പുതുമയുള്ള വല്ല കഥയും എഴുത്"
കഷ്ടം!!
ഇവനോട് ചോദിച്ച എന്നെ തല്ലണം!!
ഞാന്‍ ഫോണ്‍ ഡിസ്കണക്റ്റാക്കി.

അങ്ങനെ വിഷമിച്ചിരുന്ന എനിക്ക് ഒരു ഫോണ്‍ വന്നു, സ്വന്തം അളിയന്‍റെ ഫോണ്‍.കമ്പ്യൂട്ടറിനെ കുറിച്ചും, ഇലക്ട്രോണിക്സ്സ് ഐറ്റങ്ങളെ കുറിച്ചും നല്ല ബോധമുള്ള അവന്‍, എന്‍റെ ഭാര്യയില്‍ നിന്നും ഞാന്‍ കഥ എഴുതാന്‍ പോകുന്ന വിവരം അറിഞ്ഞ് വിളിച്ചതാ.ഫോണ്‍ എടുത്ത എന്‍റെ കാതില്‍, അവന്‍റെ ചോദ്യം കുളിര്‍മഴയായി:
"ചേട്ടന്‍ രാമായണം എഴുതുന്നെന്ന് കേട്ടു"
"അതേ അളിയാ, ആധുനിക ജനതയ്ക്ക് എളുപ്പം ദഹിക്കുന്ന രീതിയില്‍ ഒരു ആവിഷ്ക്കാരം"
അളിയന്‌ എല്ലാം മനസിലായി, അവന്‍ ആകാംക്ഷയോട് ചോദിച്ചു:
"അപ്പോള്‍ രാമരാവണയുദ്ധത്തില്‍ തോക്ക്‌ ഒക്കെ കാണുവോ?"
തോക്കോ??
രാമരാവണ യുദ്ധത്തിലോ??
കാണും കാണും..
എന്തിനാ തോക്ക് മാത്രം ആക്കുന്നത്??
ജറ്റ്, ടാങ്കര്‍, സ്ക്കഡ്, പേട്രിയറ്റ്, കുഴിബോംബ്..
അങ്ങനെ എന്തെല്ലാമുണ്ട്!!

തലക്ക് കൈയ്യും വച്ചിരുന്ന എന്നോട് അവന്‍ പിന്നെയും ചോദിച്ചു:
"ആധൂനിക രീതിയിലാണോ കഥയും ആവിഷ്ക്കരിക്കുന്നത്?"
അതേ അളിയാ, അതേ..
ഹനുമാന്‍ ലങ്കയിലോട്ട് ചാടുന്നതിനു പകരം എയര്‍ ഇന്ത്യായുടെ വിമാനത്തില്‍ പോകും..
ലങ്കാദഹനത്തിനു പകരം ലങ്കയില്‍ ബോംബ് വയ്ക്കും..
ബാലി എന്ന കുരങ്ങനെ രാമന്‍ എന്‍കൌണ്ടറില്‍ കൊല്ലും..
മാരീചന്‍ കമ്പ്യൂട്ടര്‍ ഗ്രാഫിക്സ്സ് ഉപയോഗിച്ച് മാനാകും..
രാവണന്‍ സീതയെ കിഡ്നാപ്പ് ചെയ്യും..
ഗവണ്‍മെന്‍റ്‌ രാവണന്‍റെ തലക്ക് വിലയിടും..
ഒരു തലക്ക് പത്ത് ലക്ഷം..
മൊത്തം പത്ത് തല, അപ്പോള്‍ ഒരു കോടി രൂപ!!
രാവണനെ വെടി വച്ച് കൊന്നിട്ട്, പാരിതോഷികം സ്വന്തമാക്കി എല്ലാരും സുഖമായി ജീവിക്കുന്നു.
അങ്ങനെ ആകെ മൊത്തം ഒരു ഫാമിലി ആക്ഷന്‍ ത്രില്ലര്‍!!
ആധുനിക കഥ കേട്ട് അളിയനു സന്തോഷമായി, അവന്‍ ചോദിച്ചു:
"അപ്പോള്‍ ഇതാണോ ചേട്ടന്‍റെ പ്ലാന്‍?"
ഇത് മാത്രമല്ല, ഒരു ചിരവ എടുത്ത് നിന്‍റെ തലക്കടിക്കാനും പ്ലാനുണ്ട്!!
പിന്നല്ല!!
മേല്‍ പറഞ്ഞ മനോഭാവത്തില്‍ ഇരുന്ന എന്നോട് അളിയന്‍ പിന്നേയും ചോദിച്ചു:
"എന്നാ ചേട്ടാ എഴുതുന്നത്?"
ഇല്ലളിയാ, ഞാന്‍ ഒന്നും എഴുതുന്നില്ല!!

ഞാന്‍ പറഞ്ഞ ഈ കഥ കേട്ട് ഇന്‍സ്‌പെക്ടര്‍ വീണ്ടും ചോദിച്ചു:
"അപ്പോള്‍ നീ രാമായണം എഴുതിയില്ലേ?"
എഴുതി!!
ഇന്‍സ്‌പെക്ടറുടെ ആ ചോദ്യത്തിനു മറുപടിയായി, ആദ്യം പറഞ്ഞ കഥയുടെ ബാക്കി ഞാന്‍ പറഞ്ഞു:
"എന്‍റെ സാറേ, ഹനുമാന്‍സ്വാമി എഴുതാന്‍ പറഞ്ഞു.എഴുതിയില്ലങ്കില്‍ എന്നേയും, അതിനു തടസ്സം നില്‍ക്കുന്നവരെയും ശരിയാക്കുമെന്ന് അദ്ദേഹം പറഞ്ഞപ്പോല്‍ ഞാന്‍ എഴുതി"
ഇത് കേട്ട് ഇന്‍സ്‌പെക്ടര്‍ ഞെട്ടി, ഇനി ഹനുമാന്‍ സ്വാമി അങ്ങേരെ ശരിയാക്കുമെന്ന് കരുതിയാകും, അയാള്‍ പറഞ്ഞു:
"നീ പോയ്ക്കോ"
അങ്ങനെ ഞാന്‍ കുറ്റവിമുക്തനായി.
കഥ തീര്‍ന്നു, പക്ഷേ ശരിക്കും കാരണം അറിയുമോ?
അത് പറയാം..

കൊടകരപുരാണത്തിന്‍റെ കര്‍ത്താവായ വിശാലേട്ടന്‍റെ, മഹാഭാരത കഥകള്‍ എന്ന ബ്ലോഗ് കണ്ടപ്പോള്‍ മനസില്‍ തോന്നിയ ആശയം.ഈശ്വരാനുഗ്രഹത്തോടൊപ്പം, സ്വന്തം ഭാര്യയായ ദീപയുടെയും, അനിയത്തി ചിത്രയുടെയും, അളിയന്‍ ഗോപന്‍റെയും, മച്ചുനന്‍ വിനോദിന്‍റെയും, മറ്റ് ബ്ലോഗേഴ്സായ സുഹൃത്തുക്കളുടെയും അകമഴിഞ്ഞ പ്രോത്സാഹനത്തില്‍ യാഥാര്‍ത്ഥ്യമായി.
ആ ബ്ലോഗിന്‍റെ ലിങ്ക് താഴെ കൊടുക്കുന്നു..

കര്‍ക്കടക രാമായണം

ഈ സംരംഭത്തെ നല്ല രീതിയില്‍ ഉള്‍ക്കൊണ്ട എല്ലാവര്‍ക്കും നന്ദി.
ശ്രീരാമഭഗവാന്‍റെ അനുഗ്രഹം ഏവര്‍ക്കുമുണ്ടാകാന്‍ പ്രാര്‍ത്ഥിക്കുന്നു.

ഇനി..
കര്‍ക്കടക രാമായണത്തെ കുറിച്ചുള്ള നിങ്ങളുടെ..
വിലയേറിയ അഭിപ്രായങ്ങള്‍..
വിലയേറിയ നിര്‍ദേശങ്ങള്‍..
വിലയേറിയ വിമര്‍ശനങ്ങള്‍..
അറിയിക്കണേ..

156 comments:

അരുണ്‍ കരിമുട്ടം said...

പ്രിയപ്പെട്ടവരേ ഒരു നിമിഷം,
ഭക്തിപൂര്‍വ്വമായ പാരായണം എന്നതിലുപരി, രാമായണ കഥ എല്ലാവരിലും എത്തിക്കണം എന്ന എന്‍റെ ആഗ്രഹത്തിന്‍റെ പരിണിത ഫലമായിരുന്നു കര്‍ക്കടക രാമായണം എന്ന ഈ സംരംഭം.കഥ എഴുതിയ ഫ്ലോയില്‍ വന്ന വാക്കുകളും, വാചകങ്ങളും ഞാന്‍ അതേ പടി പകര്‍ത്തി.ആ സമയത്ത വാക്കുകള്‍ ഇംഗ്ലീഷാണോ, മലയാളമാണോ, അറബിയാണോ എന്നൊന്നും നോക്കിയില്ല.മാത്രമല്ല അതിനുള്ള സമയവുമില്ലായിരുന്നു, സത്യം.
ഇതിന്‍റെ പേരില്‍ രോക്ഷം കൊള്ളുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളു..
ദയവായി ക്ഷമിക്കുക!!

'ലക്ഷ്മണരേഖ', 'ബാലി അടുത്തജന്മത്തില്‍ വേടനായി വന്നു ശ്രീകൃഷ്ണനെ കൊല്ലുന്നത്', 'ഇന്ദ്രജിത്തിന്‍റെ വരം' തുടങ്ങി കേട്ട് പരിചയമുള്ള ചില കഥകള്‍ കിളിപ്പാട്ട് രാമായണത്തില്‍ വിശദീകരിച്ചിട്ടില്ലാത്തതിനാല്‍, എഴുത്തച്ഛന്‍റെ വരികളെ ആസ്പദമാക്കി എഴുതിയ ഈ കഥയില്‍, ഞാനും മേല്‍ സൂചിപ്പിച്ച സംഭവങ്ങള്‍ ഉള്‍പ്പെടുത്തിയില്ല എന്ന കാര്യം വ്യസനപൂര്‍വ്വം അറിയിക്കട്ടേ.

ഒരു കാര്യം ഉറപ്പുണ്ട്, ഈശ്വരന്‍മാരുടെ അനുഗ്രഹത്താല്‍ മാത്രമാണ്‌ ഇത്രയും വലിയ ഒരു സംരംഭം നല്ല രീതിയില്‍ എഴുതി തീര്‍ക്കാന്‍ കഴിഞ്ഞത്.ഈശ്വരവിശ്വാസി ആയതിനാല്‍, ഭക്തി എന്ന വികാരത്തെ വൃണപ്പെടുത്താതെയാണ്‌, രാമായണം ഒരു കഥയായി പറഞ്ഞത് എന്ന് എനിക്ക് ഉത്തമവിശ്വാസവുമുണ്ട്.അതല്ലാതെ, ഇതില്‍ ഭക്തിയില്ല എന്ന് കരുതുന്ന ആരെങ്കിലുമുണ്ടെങ്കില്‍ ഒന്ന് കൂടി ഓര്‍മ്മപ്പെടുത്തട്ടേ, ഭക്തിപൂര്‍വ്വമായ പാരായണത്തിനു അദ്ധ്യാത്മ രാമായണം തിരഞ്ഞെടുക്കുക.അതിന്‍റെ ലിങ്ക്, കര്‍ക്കടക രാമായണം എന്ന ബ്ലോഗിന്‍റെ സൈഡില്‍ ഞാന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

തെറ്റുകളും കുറവുകളും ക്ഷമിച്ച് പ്രോത്സാഹിപ്പിച്ച എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി പറയുന്നതിനൊപ്പം, കര്‍ക്കടക രാമായണത്തെ കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുമെന്ന പ്രതീക്ഷയില്‍..
സ്നേഹപൂര്‍വ്വം
അരുണ്‍ കായംകുളം

വാല്‍ക്കഷ്ണം:
1) രാമായണ കഥ എഴുതി പൂര്‍ത്തിയാക്കി, ഈ കര്‍ക്കടകത്തില്‍ തന്നെ പബ്ലിഷ് ചെയ്തു തീരുന്ന രീതിയില്‍ ഷെഡ്യൂളും ചെയ്തു.അതാ, ധൈര്യമായി അഭിപ്രായം ചോദിക്കുന്നത്:)
എന്തെങ്കിലും തെറ്റു പറ്റിയെങ്കില്‍ തിരുത്താന്‍ ഈ സമയം ഉപകരിക്കുമല്ലോ എന്നൊരു പ്രതീക്ഷയും ഇല്ലാതില്ല:)

2) അക്ഷരതെറ്റോ, ആശയപരമായ കഥയിലെ വ്യത്യാസമോ, എന്ത് തന്നെയായാലും ചൂണ്ടികാട്ടിയാല്‍ അതെനിക്ക് വളരെ സഹായകമാകും.
(ഒരു പ്രാവശ്യം തെറ്റു ചൂണ്ടിക്കാട്ടി തിരുത്താന്‍ സഹായിച്ച ബ്ലോഗര്‍ കുട്ടിച്ചാത്തനു ഇവിടെ ഞാന്‍ നന്ദി രേഖപ്പെടുത്തി കൊള്ളട്ടേ:)

3) ഇന്ന് കര്‍ക്കടകത്തിലെ ചതയമാണ്.വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ പോലൊരു കര്‍ക്കടകത്തിലെ ചതയത്തിനാണ്‌ അടിയന്‍ ഭൂജാതനായത്.ഒന്നു കൂടി വിശദീകരിച്ചാല്‍,
ഇന്നെന്‍റെ പിറന്നാളാണ്.
(നിങ്ങള്‍ക്കു സദ്യയോ തരാന്‍ പറ്റണില്ല, എന്നാലും പിറന്നാള്‍ അറിയിക്കാനുള്ള എന്‍റെ ഈ സന്മനസ്സിനെ സമ്മതിക്കണം)
:)

ചാണക്യന്‍ said...

അരുണിന് എന്റെ ജന്മദിനാശംസകള്‍....

രാമായണം വായിക്കുന്നുണ്ട്, എഴുത്ത് തുടരുക..ഭാവുകങ്ങള്‍.....

അരവിന്ദ് :: aravind said...

നല്ല ഉദ്യമം.
ഓര്‍മ്മ പുതുക്കാന്‍ എന്നും വായിക്കുന്നുണ്ട്. :-)

Faizal Kondotty said...

ജന്മദിനാശംസകള്‍....

കര്‍ക്കടക രാമായണംക്കുറിച്ചുള്ള എന്റെ അഭിപ്രായം ഇ മെയിലിലൂടെ അറിയിച്ചിരുന്നല്ലോ ..
ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍ !

അരുണ്‍,
അരുണിന്റെ എഴുത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു ഈ വരുന്ന നോമ്പ് കാലത്ത് ( ഒരു മാസം ) വിശുദ്ധ ഖുറാനിനെ ബേസ് ചെയ്തു പോസ്റ്റുകള്‍ എഴുതിയാലോ എന്ന് ആലോചിക്കുന്നുണ്ട് .. എല്ലാവര്ക്കും മനസ്സിലാകുന്ന രീതിയില്‍ നിത്യ ജീവിതത്തെ ബന്ധപ്പെടുത്തി കൊണ്ട് ...

Calvin H said...

ഓഹ് അതാരുന്നോ അപ്പോ കാരണം.. ഞാങ്കരുതി ആരെങ്കിലും “കഥയമമ കഥയമമ കായങ്കുളപ്പൈതലേ“ എന്നു അരുണിനോട് പറഞ്ഞ് കാണും ന്നു ;)

ഹാഫ് കള്ളന്‍||Halfkallan said...

രാവിലെ ക്ലൈന്റ് ന്റെ തപാല്‍പെട്ടി തുറക്കുന്നതിനു മുന്നേ തന്നെ അരുണ്‍ ചേട്ടന്റെ രാമായണം വായിക്കാറുണ്ട് ..
കഥകള്‍ മറന്നിട്ടില്ലെങ്കിലും നടന്ന ക്രമങ്ങളും കൊച്ചു കൊച്ചു സംഭവങ്ങളും വിട്ടു പോവാറുണ്ട് അതിനു ഒരു ഓര്മ പുതുക്കല്‍ ആയി ഇത് ..
ആവശ്യത്തിനു തമാശയും സീരിയസ് ആവേണ്ട ഇടങ്ങളില്‍ സീരിയസ് ആയും കംപോസ്ദ്‌ ആയ രചനാ ശൈലി , ബാലകാന്ടത്തില്‍ നിന്നും സുന്ദര
കാണ്ഡത്തില്‍ എത്തിയപ്പോള്‍ രാമായണവും സുന്ദരമായിരിക്കുന്നു .. ശ്രീ രാമചന്ദ്രന്‍ അനുഗ്രഹിക്കട്ടെ .. ആശംസകള്‍

ramanika said...

ജന്മദിനാശംസകള്‍....
കലിയുഗ വാല്മീകി
വായിച്ചപ്പോള്‍ ആരോഹണത്തില്‍ നിന്ന അവരോഹണത്തിലേക്കും, പിന്നീട് അവരോഹണത്തില്‍ നിന്ന് ആരോഹണത്തിലേക്കും സഞ്ചരിച്ച് ഒരു പൊട്ടിച്ചിരിയില്‍ നിന്നുകൊണ്ടാണ് (ഇരുന്നുകൊണ്ട്‌) ഇതെഴുതുന്നത് .
പിന്നെ രാമായണം അത് ശരിക്കും ഉഗ്രന്‍ !
അരുണ്‍ ഒരു കലിയുഗ വാല്മീകി തന്നെ!

anupama said...

dear arun,
WISHING YOU A WONDERFUL BIRTHDAY TODAY,ON THIS AUSPICIOUS DAY OF SATURDAY,CHATHAYAM STAR.....MAY LORD KRISHNA,KARIMUTTATHAMMA,SREE RAMA AND SHRI GANESH BLESS YOU!
MANY MANY HAPPY RETURNS OF THE DAY....
i have done my share of popularising your birthday,giving on line status message......;D
comments on Ramayanam were informed on time;but I'm religiously reading Sundara Kandam.
you did a good job and it's so difficult to write a daily post.hearty congrats......
hey,didn't i encourage you for writing Ramayana?
but,really sad,this popular hero of kayamkulam didn't recognise the voice of sincerely yours.........
once again,wishing you the best in life and happy blogging.........
keep smiling and cause a smile.....it will make the difference to this beautiful day..........
sasneham,
anu

അനില്‍@ബ്ലോഗ് // anil said...

അരുണേ,
ജന്മദിനാശംസകള്‍.

nandakumar said...

എഡേയ് നീ ആളു കൊള്ളാമല്ലോ! കായംകുളം വാത്മീകിയോ?!
അരുണിന്റെ എഫര്‍ട്ട്നെ സമ്മതിക്കണം, ക്കുന്നു... :) ഒരു പോസ്റ്റ് നേരെ ചൊവ്വെ എഴുതാന്‍ മടികാണിക്കുന്നയാളാ ഞാന്‍. അതിനിടയിലാ ‘പോസ്റ്റ് പോസ്റ്റായിനുരയുന്ന ഇവനുടെ രാമായണം...’ :)

എല്ലാത്തിനും ആശംസകള്‍.
(പായസം വാങ്ങാന്‍ ഞാനങ്ങോട്ട് വരുന്നുണ്ട്)

കണ്ണനുണ്ണി said...

ആദ്യമേ തന്നെ ജന്മദിനാശംസകള്‍... പായസവും കൊണ്ട് എപ്പോഴാ അല്സൂരിലേക്ക് വരുന്നത്?

ഇനി രാമായണം,
നൂറു അഭിനന്ദനങള്‍ പറഞ്ഞാലും മതിയാവില്ല. തീര്‍ച്ചയായും വാക്കുകള്‍ക്കു അപ്പുറത്തുള്ള അധ്വാനം ആ സംരംഭത്തിന് പിന്നില്‍ ഉണ്ടെന്നു അറിയാം. കുടുംബസ്ഥനായ ഒരു വ്യക്തി, ജോലിക്കും മറ്റു കാര്യങ്ങള്‍ക്കും എല്ലാം ഇടയ്ക്ക് വായിക്കാനും, എഴുതാനും അതും നിത്യേന, സമയം കണ്ടെത്തുന്നത് തീര്‍ച്ചയായും വളരെയേറെ ബുദ്ധിമുട്ടിയാവുമല്ലോ. കര്‍ക്കിടക രാമായണം തുടങ്ങിയ ദിവസം മുതല്‍ ഇന്ന് വരെ ഞാന്‍ വായിക്കുന്നുണ്ടായിരുന്നു. ഞാന്‍ പറഞ്ഞു എന്റെ പല സുഹൃത്തുക്കളും അത് ഒരു പതിവാക്കി. ഹാസ്യത്തിന്റെ വരമ്പത്ത് കൂടെ മാത്രം പോയ ലളിതവും മനോഹരവും ആയ ആഖ്യാന ശൈലി. അതില്‍ തെറ്റുകള്‍ ഒന്നും തന്നെ പറയുവാന്‍ ഉണ്ടെന്നു തോനുന്നില്ല. ഇനിയും ഇത് പോലെ നല്ല സംരംഭങ്ങള്‍ക്ക്‌ മുന്നിട്ടു ഇറങ്ങുക. പിന്തുണയുമായി ഞങ്ങള്‍ ഉണ്ടാവും.

അപ്പൊ പായസത്തിന്റെ കാര്യം മറക്കല്ലേ.. :)

പഞ്ചാരക്കുട്ടന്‍.... said...

ഹായി അരുണ്‍..
പിറന്നാളാണെന്നു അറിഞ്ഞു...
അറിഞ്ഞപ്പോള്‍ ആശംസികാതിരിക്കുന്നതു മോശമല്ലെ?
എന്റെ മനസ്സു നിറഞ്ഞ പീറന്നാള്‍ ആശംസകള്‍...
സ്നേഹപൂര്‍വം...
ദീപ്....

INDULEKHA said...

കായംകുളം വാല്മീകിക്ക് ജന്മദിനാശംസകള്‍ :)

രതീഷ്കുമാര്‍ തങ്കപ്പമേനോന്‍ said...

പിറന്നാള്‍ ആശംസകള്‍...

അരുണിന്‍റെ എഴുത്ത് വളരെ നന്നാകുന്നുണ്ട്...

രാമായണം വായിക്കാനാകുന്നില്ലല്ലോ എന്ന ഒരു ദു:ഖം ഉണ്ടായിരുന്നു... അരുണ്‍ എഴുതുന്നത് വായിക്കുമ്പോള്‍ അത് ഇല്ലാതാകുന്നുണ്ട്... കുറച്ച് കൂടി വിശദ്ദീകരിക്കാമായിരുന്നോ എന്ന് ഒരു സംശയം മാത്രമേയുള്ളു. എല്ലാം കൊണ്ടും നന്നാകുന്നുണ്ട്...

Junaiths said...

മച്ചു‌ എന്നതാ ഈ കേട്ടത്,പിറന്ത നാള്‍ ആണെന്നോ?അങ്ങനാണെങ്കില്‍ സൂപ്പര്‍് ഫാസ്ടിന് ഈ ഗരീബ് രഥിന്റെ വക ഒരായിരം രാജധാനി ആശംസകള്‍..ചുമ്മാ ഇരിക്കട്ടെ..
കലിയുഗ വാല്മീകി കലക്കി,അളിയന്റെ ഹൈ ടെക്ക് രാമായണം ഇഷ്ടായി..

പാവത്താൻ said...

പിറന്നാളാശംസകള്‍.
ശ്രീരാമനും രാവണനുമൊക്കെ തമാശയാസ്വദിക്കുമായിരിക്കുമായിരിംക്കുമാ....
പക്ഷെ ഹനുമാന്‍ സ്വാമിയോടു തമാശ പറഞ്ഞു റിസ്കെടുക്കാന്‍ അല്പം പേടിയുണ്ട് അല്ലേ?
(എനിക്കു തോന്നിയതാണേ)

Bindu said...

I appreciate for the great effort.May God bless you with all happiness.Jai sreeram....

അരുണ്‍ കരിമുട്ടം said...

ചാണക്യന്‍, അരവിന്ദേട്ടാ :നന്ദി:)
ഫൈസല്‍:അതൊരു നല്ല കാര്യമാ, ഇപ്പോഴേ എഴുതി തുടങ്ങുക
കാല്‍വിന്‍, ഹാഫ് കള്ളന്‍, രമണിക ചേട്ടാ: നന്ദി:)
അനുപമ:ഭക്തി ഇല്ല എന്നത് ഞാന്‍ ആദ്യമേ സൂചിപ്പിച്ചിരുന്നല്ലോ, കഥ എല്ലാവരും മനസിലാക്കണം എന്നേ കരുതിയുള്ളു:)
അനിലേട്ടാ, നന്ദേട്ടാ, കണ്ണനുണ്ണി:നന്ദി:)
രതീഷ്:വിശദമാക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും സമയകുറവാണ്‌ തടസ്സമായത്
പാവത്താന്‍:രാവണനെ തമാശയാക്കി, ശ്രീരാമനെ ആക്കിയില്ല.പിന്നെ ഹനുമാന്‍സ്വാമിയെ നല്ല ബഹുമാനമാ:)
പഞ്ചാരക്കുട്ടന്‍, ഇന്ദുലേഖ, ജൂനിയത്ത്, ബിന്ദുചേച്ചു:നന്ദി:)

എല്ലാവര്‍ക്കും പായസമുണ്ടേ:)

ആല്‍ബര്‍ട്ട് said...

അരുണ്‍ നല്ല ഒരു സംരംഭമാണ്.എനിക്ക് ഇപ്പോള്‍ കഥ നല്ല രീതിയില്‍ അറിയാം.ഓര്‍മ്മയും നില്‍ക്കുന്നു.
ജന്മദിനാശംസകള്‍(എന്‍റെയും, ഷീജയുടെയും വക)
കലിയുഗ വാല്മീകി ചിരിപ്പിച്ചു

ഷീജ said...

Arun,
പിറന്നാള്‍ ആശംസകള്‍
:)

Rare Rose said...

അരുണ്‍ ജീ.,കര്‍ക്കടക രാമായണം വന്നു വായിക്കാറുണ്ടായിരുന്നു..ഇത്ര ക്ഷമയോടെ വിജയകരമായി പൂര്‍ത്തിയാക്കിയതിനു അഭിനന്ദനങ്ങള്‍...ഒപ്പം പിറന്നാളാശംസകളും..:)

കുക്കു.. said...

പിറന്നാള്‍ ആശംസകള്‍...
:)
കര്‍ക്കടക രാമായണം ഞാന്‍ വായിക്കാറുണ്ട്...

വിനോദ് said...

അരുണ്‍ ചേട്ടാ, എന്താപ്പോ പറയുക?നന്നായിരിക്കുന്നു, അടിപൊളി ഇങ്ങനൊക്കെ പറഞ്ഞാല്‍ അതൊരു തരം താണ കമന്‍റായി പോകും.ശരിക്കും മനോഹരം.ഈ ശ്രമത്തിനുള്ള ഫലം ദൈവം തരും, തീര്‍ച്ച!

ശ്രീജിത്ത് said...

ഓടേ: നീ ആരുവാ? വാത്മീകിയോ? ഹി.ഹി.ഹി
കൊള്ളാം:)
നന്നായെടാ, നല്ല ഇഫര്‍ട്ടാ:)
ആശംസകള്‍

Anonymous said...

പടം വരക്കുമ്പോള്‍ എന്തിനാ കണ്ണടച്ച് നിന്നത്?.... ഫോട്ടോയില്‍ കാണുന്നതിനെക്കാള്‍ ഭംഗിയുണ്ട്....:)
തുടര്‍ന്ന് nalla പോസ്റ്റുകള്‍ ഇടാന്‍ എല്ലാ ഭാവുകങ്ങളും നേരുന്നു...

Anil cheleri kumaran said...

കമ്പിനിക്ക് എന്തിനാ എതിരാളികള്‍?
എന്നെ പോലെ ഒരു ജോലിക്കാരന്‍ പോരെ??...

പുതു പെണ്ണിനെ തൊടാന്‍ നാണിക്കുന്ന നവവരനെ പോലെ...

ഒരു തലക്ക് പത്ത് ലക്ഷം..
മൊത്തം പത്ത് തല, അപ്പോള്‍ ഒരു കോടി രൂപ!!...

(ഒക്കെ കലക്കി. അരുണ്‍..)
രാമായണം ബ്ലോഗിലെഴുതുക എന്നത് പോലെ ഒരു ആശയം തന്നെ വിപ്ലവമായിരുന്നു. അതു മനോഹരമായി പൂര്‍ത്തിയാക്കിയെന്നതില്‍ എന്റെ ഉള്ളില്‍തട്ടിയുള്ള അഭിനന്ദനങ്ങള്‍!

ഒരായിരം ജന്മദിനാശംകള്‍!!

jamal|ജമാൽ said...

കലിയുഗ വാല്മീകീ...
ജന്മദിനാശംസകൾ

|santhosh|സന്തോഷ്| said...

പിറന്നാളാശംസകള്‍..
കായംകുളം വായിക്കറൂണ്ട്. :)


(നമ്മളെയൊക്കെ ഒന്നു പരിഗണിക്കണേ.. ) :)

Vellayani Vijayan/വെള്ളായണിവിജയന്‍ said...

ആശംസകള്‍.......

അരുണ്‍ കരിമുട്ടം said...

ആല്‍ബര്‍ട്ട്, ഷീജ, റെയര്‍ റോസ്സ്: നന്ദി:)
കുക്കു, വിനോദ്, ശ്രീജിത്ത്: നന്ദി:)
ഷീലചേച്ചി:ഫോട്ടോയില്‍ കാണുന്നതിനെക്കാള്‍ ഭംഗിയുണ്ട്, അല്ലേ?ഹ..ഹ..ഹ
കുമാരേട്ടാ:വളരെ വളരെ നന്ദി:)
ജമാല്‍, സന്തോഷ്, വിജയന്‍ ചേട്ടാ: നന്ദി:)

ഘടോല്‍കചന്‍ said...

കര്‍ക്കിടക രാമായണത്തിന് എല്ലാവിധ ആശംസകളും....
ഒപ്പം ജന്മദിനാശംസകളും...... :)

വീകെ said...

സംഭവം കലക്കി.
രാമായണം വായിച്ചിട്ടില്ല.

ആശംസകൾ.

വരവൂരാൻ said...

കര്‍ക്കടക രാമായണം എന്നും മുടങ്ങാതെ വായിച്ചിരിന്നു...പ്രശംസനാർഹമായ
അരുണിന്റെ ഉദ്യമത്തിനു അഭിനന്ദനങ്ങൾ..നന്നായി അവതരിപ്പിച്ചിട്ടുണ്ട്‌..എല്ലാവിധ ഭാവുകങ്ങളും നന്മയും നേരുന്നു കൂടെ പിറന്നാളാശംസകളും..

Jijo said...

Arun,Happy Biirtyday
I congratulte your sincere work and dedication.
Eniyum ethu pole narmathil chalicha va poratte.
SIBI.

siva // ശിവ said...

ഹായ് കൂട്ടുകാരാ,

പിറന്നാള്‍ (പീറ നാള്‍ അല്ല)ആശംസകള്‍....

കര്‍ക്കടക രാമായണം വളരെ നല്ല ഉദ്യമം,

സര്‍വ്വേശ്വരന്‍ എല്ലാവരെയും അനുഗ്രഹിക്കട്ടെ....

Balu said...

എന്ത്?? ബര്‍ത്ത് ഡേയോ??

/നിങ്ങള്‍ക്കു സദ്യയോ തരാന്‍ പറ്റണില്ല, എന്നാലും പിറന്നാള്‍ അറിയിക്കാനുള്ള എന്‍റെ ഈ സന്മനസ്സിനെ സമ്മതിക്കണം/

സമ്മതിച്ചു.. ഇനി ആരെങ്കിലും ഗിഫ്റ്റ് തന്നാലോ എന്ന പ്രതീക്ഷയല്ലേ ഗൊച്ചുഗള്ളാ ഇതൊക്കെ അറിയിക്കുന്നതിന്റെ ഉദ്ദേശം?

വന്ന കാര്യങ്ങള്‍ പറയാന്‍ മറന്നേനെ.. രാമായണം രസമുണ്ട് വായിക്കാന്‍.. ഒരു ബാലസാഹിത്യം പോലെ.. സിമ്പിള്‍, പക്ഷേ കാര്യങ്ങള്‍ ഒക്കെ വെടിപ്പായി പറഞ്ഞിട്ടുണ്ട്. ഇത് ഒരു ബാലസാഹിത്യകൃതിയായി പ്രസിദ്ധീകരിക്കാം.

പിന്നെ ജന്മദിനം.. ഇതിനിപ്പോ എന്താ പറയുക.. വിഷ് യു എ ഹാപ്പി മാരീഡ് ലൈഫ് എന്നൊക്കെ ഫോര്‍മല്‍ ആയിട്ട് പറയാം(കടപ്പാട്: നടന്‍ സുധീഷ്, സിനിമ: നന്ദനം).. :P

രാജന്‍ വെങ്ങര said...

ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍...
നല്ലതൊക്കെ അനുഭവിക്കാന്‍ യോഗഭാഗ്യമുണ്ടാവട്ടെ...

ബഷീർ said...

>>കമ്പിനിക്ക് എന്തിനാ എതിരാളികള്‍?
എന്നെ പോലെ ഒരു ജോലിക്കാരന്‍ പോരെ?? <<

സ്വയം വിലയിരുത്താനുള്ള കഴിവ്.. അതും ഒട്ടും അഹങ്കാരമില്ലാതെ.. എന്നെപ്പോലെ വളരെ ചുരുക്കം ചിലർക്ക് മാത്രം ഉള്ള ഈ സിദ്ധി കാത്ത് സൂക്ഷിക്കാൻ എല്ലാ ആശംസകളും നേരുന്നു.

വാൽമാക്രി രാമായണം മുഴുവനായി വായിച്ചിട്ടില്ല. വായിക്കും. സോഫ്റ്റ്വെയർ അമ്മച്ചിയാണേ സത്യം.

ബഷീർ said...

പിറന്നാൾ ആശംസകൾ ..സ്ന്നേഹപൂർവ്വം

അരുണ്‍ കരിമുട്ടം said...

ഘടോല്‍കചന്‍,
വീ കെ,
വരവൂരാ,
ജിജോ,
ശിവ,
ബാലു,
രാജേട്ടാ,
ബഷീറിക്ക:

എല്ലാവര്‍ക്കും നന്ദി, ഇവിടെ വന്നതിനും അഭിപ്രായം പറഞ്ഞതിനും.

അങ്ങനെ ഒരു പിറന്നാള്‍ കൂടി കഴിഞ്ഞു.പിറന്നാള്‍ ആശംസനേര്‍ന്ന പ്രിയ സുഹൃത്തുക്കളെ,
നന്ദി, നന്ദി, നന്ദി:)

krish | കൃഷ് said...

അരുണ്‍, ജന്മദിനാശംസകള്‍!

ബ്ലോഗ് രാമായണം അവസാനത്തെ മൂന്ന് നാല് പോസ്റ്റുകള്‍ ഒഴിച്ച് വായിച്ചു. തിരക്ക് കാരണം ബ്ലോഗ് പോസ്റ്റുകള്‍ നോക്കാന്‍ സമയം കിട്ടാറില്ല.
പിന്നെ, രാമായണം വായിക്കുന്നതുകൊണ്ട് അരുണിന്റെ പോസ്റ്റ് നോക്കാനും താല്പര്യമുണ്ട്.

Unknown said...

അരുണേ ഇപ്പഴാ ഇത് കണ്ടത്.രാമായണം ഞാൻ ഒരു ഭാഗം വായിച്ചിരുന്നു.നല്ല അറിവാണ്.വെറുമൊരു കായങ്കുളം അല്ല വലിയ അറിവുള്ള ആളു തന്നെ

Areekkodan | അരീക്കോടന്‍ said...

തുടരുക..ഭാവുകങ്ങള്‍.....

ഫോട്ടോഗ്രാഫര്‍ said...

അരുണ്‍ ചേട്ടാ,
രാമായണം ഇങ്ങനെ പറഞ്ഞ് തന്നതിനു നന്ദി.ദിവസവും വായിക്കാറുണ്ട്.സിംപിളായി മനസിലാവുന്നുമുണ്ട്.
പിറന്നാള്‍ ആശംസകള്‍

വിനുവേട്ടന്‍ said...

ഇനി യുദ്ധം... യുദ്ധമൊക്കെ ഒന്ന് കഴിഞ്ഞിട്ട്‌ എപ്പോഴാ അരുണ്‍ ഒന്ന് ഫ്രീ ആകുന്നത്‌?..

ബോണ്‍സ് said...

അരുണേ...കുറെ ദിവസം കൂടി ഇന്നാണ് ബൂലോകത്ത് കയറിയത്....അത് കര്‍കിടത്തില്‍ ചതഞ്ഞു വന്നതാണല്ലേ... ജന്മദിനാശംസകള്‍ ....

Anonymous said...

Mone, njan karkkadaka ramayanama adhyam kandathu.nannayirikkunnu.pinneya ii blog kandathu.oru padu chirichu.ii postum kolam.thamasichu poyenkilum pirannal asamsa.
shobha chechi

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

pirannaal aasamsakal..

hi said...

ഒരു ദിവസം വൈകിയ പിറന്നാള്‍ ആശംസകള്‍ !!!
രാമായണത്തെ പറ്റി ചാറ്റില്‍ പറഞ്ഞതാണല്ലോ.. അത് കൊണ്ട് കൂടുതല്‍ ഒന്നും പറയുന്നില്ല. ആശംസകള്‍ :)

Unknown said...

Arunetta,

Arunetta,

Happy B’day.

I read Ramanyanam everyday. Although I’m a Christian, I read that with full spirit. I thought to write the comment when it is finished. However writing this to say a happy birthday.


Malayalam board has some probs. Hence comments in English.

അരുണ്‍ കരിമുട്ടം said...

കൃഷ് ചേട്ടാ:രാമായണം അടുത്ത ഞയറാഴ്ചയെ പൂര്‍ത്തിയാകു:)
അനൂപ്:ഹ..ഹ..ഹ കൊള്ളാം, നന്ദി:)
അരീക്കോടന്‍, പോരാളി:നന്ദി
വിനുവേട്ട:ഇപ്പോള്‍ ഫ്രീ ആയി, ഇനി എല്ലാരുടെയും പോസ്റ്റുകള്‍ വായിക്കണം:)
ബോണസ്സ്, ശോഭചേച്ചി, രാമചന്ദ്രന്‍, അബ്ക്കാരി:നന്ദി
അരുണ്‍:വായിക്കുന്നുണ്ട് എന്നറിഞ്ഞതില്‍ സന്തോഷം.മതങ്ങള്‍ക്കും ജാതികള്‍ക്കും അതീതമായി, രാമായണ കഥ എല്ലാവരും അറിയേണം എന്നതായിരുന്നു എന്‍റെ ആഗ്രഹം:)

അജ്ഞാതന്‍ said...

അലമ്പില്ലാതെ അവതരിപ്പിക്കുന്നത് തന്നെ മഹാ കാര്യമാ.നന്നായിരിക്കുന്നു കര്‍ക്കടക രാമായണം.എല്ലാ വിധ ആശംസയും നേരുന്നു

yetanother.softwarejunk said...

അരുണ്‍‌, ഒരു ഓഫ് ടോപ്പിക്ക്.

ട്രെയിനിലെ യാത്രക്കാര്‍‌ക്ക് കളിക്കാനായി ഒരു പദപ്രശ്നവും സം‌ശയനിവാരണത്തിനായി ഒരു നിഘണ്ടുവും ലിങ്ക് ചെയ്യുമോ?

http://www.mashithantu.com/

Unknown said...

ജന്മദിനാശംസകൾ..

ജ്വാല said...

കലിയുഗ വാല്മീകിക്ക് ജന്മദിനാശംസകള്‍.
നന്നായിട്ടുണ്ട് കേട്ടോ.

smitha adharsh said...

വരാന്‍ വൈകി..
Belated B'day Wishes..
അരുണിന്റെ രാമായണം എന്നും വായിക്കുന്നുണ്ട് ട്ടോ..അതി ഗംഭീരം..ഇനിയും ജോറായി മുന്നോട്ടു പോട്ടെ..
ഓ.ടോ.ശിവേടെ കമന്റ്‌ വല്ലാതെ ഇഷ്ടപ്പെട്ടു..ആ പീറ..നാള്‍..ആദ്യായിട്ട് കേള്‍ക്ക്വാ..അങ്ങനെ ഒന്ന്.

Anonymous said...

2007 കർക്കിടകത്തിൽ ഗുരുസല്ലാപം എന്ന ബ്ലോഗിൽ ഒരു രാമകഥ വന്നത് ഒർക്കുന്നു. അരുൺ ഈ ലിങ്ക് ശ്രദ്ധിക്കുമല്ലോ
http://gurusallapam.blogspot.com/

Sabu Kottotty said...

ബാംഗ്ലൂര് പഞ്ചസാരയ്ക്ക് ഇത്രയ്ക്കു ക്ഷാമമോ...!അതോ കാശുകൊടുത്തു വാങ്ങാനുള്ള മടിയോ...? ഏതായാലും മധുരം കുറച്ചുകൂടി ഇടാമായിരുന്നു...

കര്‍ക്കടക രാമായണം നന്നായി ആസ്വദിയ്ക്കാന്‍ കഴിയുന്നുണ്ട്...

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat said...

അണ്ണാ.. അണ്ണനെ വേണേല്‍ വാല്‍മീകി എന്നു വിളിക്കാം.. കുറുപ്പണ്ണനാരുന്നേല്‍ വാള്‍..മീകി എന്നു വിളിക്കേണ്ടി വന്നേനെ.. ;)
രാമായണം നന്നാവുന്നുണ്ട്..

അരുണ്‍ കരിമുട്ടം said...

അജ്ഞാതാ:നന്ദി:)
മഷിത്തണ്ട്:തീര്‍ച്ചയായും ശ്രമിക്കാം
കുഞ്ഞന്‍സ്,ജ്വാല,സ്മിത ചേച്ചി:നന്ദി:)
കൊട്ടോട്ടിക്കാരാ:പഞ്ചസാരയോ?ഹ..ഹ..ഹ
കിഷോര്‍:കുറുപ്പാണേല്‍ വാള്‍ മതി മീകി വേണ്ടാ:)

രാജീവ്‌ .എ . കുറുപ്പ് said...

അളിയോ തമ്പി അളിയോ, കലിയുഗ വാല്മീകി കലക്കി, എന്ന ഒരു അലക്കാന്നെ അലക്കിയെ,
അപ്പോള്‍ പിറന്നാള്‍ ആശംസകള്‍ നേരിട്ട് പറഞ്ഞതല്ലേ, ഇനി പറയണോ കമന്റില്‍ കൂടി, ഓഹ് വേണ്ട,
കര്‍ക്കിടക രാമായണം വളരെ മനോഹരമായി തന്നെ അവസനിപ്പിചു. ആവിശ്യത്തിന് നര്‍മവും, എന്നാല്‍ ഭക്തിയുടെ അന്തസത്ത ഒട്ടും ചോര്‍ന്നു പോകാതെ തന്നെ എഴുതി. ഈ ഒരു സംരംഭം തുടങ്ങാന്‍ കാണിച്ച അളിയന്റെ ആത്മാര്‍ത്ഥമായ പരിശ്രമങ്ങള്‍ വിജയത്തില്‍ എത്തിച്ചു എന്ന് അറിഞ്ഞതില്‍ ഈ ടി ടി ആറും സന്തോഷിക്കുന്നു.
(എന്നാലും ഒരു മാസം നിര്‍ത്തി ഇട്ടിരുന്ന സൂപ്പര്‍ ഫാസ്റ്റ് എന്നും കഴുകേം തുടക്കേം ചെയ്ത എന്നെ പോസ്റ്റില്‍ പരാമര്‍ശിച്ചില്ല എന്നത് ഖേദകരം തന്നെ)

അരുണ്‍ കരിമുട്ടം said...

പ്രിയപ്പെട്ട അനോണി,
ഇങ്ങനെ ഒരു ലിങ്ക് തന്നതിനു ആദ്യമേ നന്ദി പറയട്ടെ.ഞാന്‍ അത് വായിച്ചു കൊണ്ട് ഇരിക്കുകയാണ്.അതില്‍ രാമായണ കഥ എന്നതിലുപരി, രാമകഥ മനുഷ്യമനസ്സുമായി താരത്മ്യപ്പെടുത്തി, ഒരു പ്രഭാക്ഷണം എന്ന രീതിയില്‍ പറഞ്ഞിരിക്കുന്നു.മനോഹരം, വാക്കുകള്‍ക്ക് അതീതം.
ഒരിക്കല്‍ കൂടി നന്ദി, താങ്കള്‍ക്കും രാമകഥ വിശദീകരിച്ച് എഴുതിയ ബ്ലോഗര്‍ ശിഷ്യനും.
(പ്രിയ അനോണി, താങ്കളെ പരിചയപ്പെടുവാന്‍ അതിയായ ആഗ്രഹമുണ്ട്)

പ്രിയ ബൂലോകരെ,
200 ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി ഗുരുസല്ലാപം എന്ന ബ്ലോഗില്‍ രാമകഥ ആധികാരികമായി വിവരിച്ചിട്ടുണ്ട്.അതിന്‍റെ ലിങ്ക് താഴെ കൊടുത്തിരിക്കുന്നു..

ഗുരുസല്ലാപം


ശ്രീരാമദേവനെയും, അദ്ദേഹം നേരിട്ട പരീക്ഷണങ്ങളെയും കുറിച്ച് ആധികാരികമായി അറിയണമെന്നുള്ളവര്‍ക്ക് വളരെ ഉപയോഗപ്രദമാണിത്.

അരുണ്‍ കരിമുട്ടം said...

കുറുപ്പേ,
നിനക്ക് ഒരു സ്പെഷ്യല്‍ നന്ദി.
രാമായണത്തെ കുറിച്ച് ദിവസവും വിളിച്ച് അഭിപ്രായം പറഞ്ഞതിനു..
ഈ പോസ്റ്റിനെ കുറിച്ച് നല്ലത് എഴുതിയതിനു..
ഫോണിലൂടെ ജന്മദിന ആശംസ നേര്‍ന്നതിനു..
പിന്നെ കഴിഞ്ഞ ഒരു മാസം സൂപ്പര്‍ഫാസ്റ്റ് കഴുകി വൃത്തിയാക്കിയതിനു.(ഹ..ഹ..ഹ)
നന്ദി അളിയാ..

Pradeep Kumar said...

വളരെ വളരെ നല്ല കാര്യമാണ്.ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകും

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

കാട്ടാളന് രാമകഥ എഴുതാമെങ്കില്‍ സോഫ്റ്റ്‌വെയര്‍ കുളാണ്ടര്ക്കും എഴുതാം (ഈ കുളാണ്ടര്‍ കായംകുളത്ത് തെറിയല്ലല്ലോ അല്ലെ?) ..
നന്ദി ...ഇങ്ങനെ ഒരു അവസരം ശ്രീരാമ ഭക്തര്‍ക്ക്‌ തന്നതിന്..വാല്മീകി രാമായണത്തിലെ കഥകള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ നന്നായിരുന്നു..

ഒരു തൃപ്രയാറുകാരന്‍

രഘുനാഥന്‍ said...

അരുണേ ..........
ആദ്യം മണി മണി കാപ്പി കിട്ടെന്സ് ഓഫ് ദി ഡേ പറയട്ടെ..

(അതായത്, ഞങള്‍ക്ക് പൈസ മുടക്കാതെ കാപ്പി കുടിക്കാന്‍ പറ്റിയ ഈ ദിവസം എല്ലാ വര്‍ഷവും സമാഗതമാകട്ടെ)

രാമായണം വായിക്കുന്നുണ്ട്...നന്നാകുന്നുണ്ട് ..ആശംസകള്‍

കാലചക്രം said...

രാമായണം വായിക്കുന്നതിനിടയില്‍
വെറുതെ സൂപ്പര്‍ഫാസ്റ്റിലൊന്ന്‌
കയറി ഇറങ്ങിയതാ..
ദാ കിടക്കുന്നു ഒരു സ്‌പെഷല്‍ വണ്ടി..
രാമായണ സംരംഭം കലക്കനാ..
നല്ല ശ്രദ്ധ കൊടുത്തെഴുതേണ്ട സംഭവം
നന്നായി കൈകാര്യം ചെയ്‌തിരിക്കുന്നു..
പിന്നെ ഭാര്യയെയും പെങ്ങളെയും പറഞ്ഞിട്ട്‌ കാര്യമില്ല..
സ്വന്തം ഭര്‍ത്താവിനും ആങ്ങളയ്‌ക്കും
എന്തോ സംഭവിക്കുന്നുണ്ടെന്ന തോന്നല്‍
അരുണിന്റെ ചോദ്യം കേട്ടാല്‍ തോന്നും...
ഏതായാലും കുഴപ്പമൊന്നുമില്ലെന്ന്‌ തെളിയിച്ചല്ലോ
ഇപ്പോ സമാധാനമായിക്കാണും!!!
പിന്നെ പിറന്നാള്‍...
താമസിച്ചുപോയി..
എങ്കിലും
Belated birthday wishes

ശ്രീ said...

അങ്ങനെ ഒരു വാല്‍മീകി കൂടി ആയി.


ജന്മദിനാശംസകള്‍... :)

ഗോപന്‍ said...

നല്ല ഉദ്യമം ആണ്.
ആശംസകള്‍:)

Geeth said...

arunetta, nanadyamayi anu comnt cheyunne.ramayanam ellam vayikkarundu.valare valare nannayittundu.kadha enna rethiyil manasilakunnundu.ellam vayichu kazhinju visadamayi abhipraym parayam

വശംവദൻ said...

പിറന്നാൾ ആശംസകൾ.
രാമായണം നന്നായി അവതരിപ്പിച്ചിട്ടുണ്ട്‌.

അരുണ്‍ കരിമുട്ടം said...

പ്രദീപ്:നന്ദി:)
പ്രവീണ്‍:ക്ഷമിക്കണം, വാല്മീകി രാമായണം ഞാന്‍ വായിച്ചിട്ടില്ല:)
രഘുനാഥന്‍:നന്ദി
കാലചക്രം:അത്ര മോശം ചോദ്യമാണൊ?:)
ശ്രീ,ഗോപന്‍:നന്ദി
ഗീത്:വിശദമായ അഭിപ്രായം പ്രതീക്ഷിക്കുന്നു
വംശവദന്‍:നന്ദി:)

അരുണ്‍ കരിമുട്ടം said...

Hi arun,

i read all of ur posts of ramayana..
it is so nice to read..
keep going with good work..

Regards,

bogger satha.


നന്ദി സത, വളരെ വളരെ നന്ദി
:)

poor-me/പാവം-ഞാന്‍ said...

Wish you all the best ...

Roshini said...

അരുണ്‍ ചേട്ടാ,

ആശംസകള്‍
ആശംസകള്‍
ആശംസകള്‍
നൂറ്‌ നൂറ്‌ ആശംസകള്‍
:)

റോഷിനി

ആദര്‍ശ്║Adarsh said...

ആദ്യം തന്നെ ബ്ലോഗ്ഗര്‍ വാല്മീകിക്ക് ,വൈകിയ പിറന്നാള്‍ ആശംസകള്‍ നേരുന്നു..
'കര്‍ക്കിടക രാമായണം 'എല്ലാ പോസ്റ്റുകളും വായിച്ചിട്ടിലെന്കിലും തുടക്കം മുതല്‍ ശ്രദ്ധിച്ചിരുന്നു.എന്തായാലും ഇങ്ങനെയൊരു ഉദ്യമത്തിന് മുതിര്‍ന്നത് തന്നെ നല്ലകാര്യം..മാലി രാമായണം ,ബാലരാമായണം എന്നൊക്കെ പറയുന്നത് പോലെ ഇനി ബ്ലോഗ്‌ രാമായണവും..

ആനക്കാട്ടില്‍ ചാക്കോച്ചി said...

Arun... many many happy returns of the day... thamasichenkil belated happy b'day... Ramayanam njan ennum vayikkunnundu... nannayittundu...

Sanil said...

Mashe, Ramayanam valare nannayittundu.......Adiyan valare bahkthiyodu koodi vayikkanam ennu vicharikkumpol sammatyhikkilla alle? Ee ramayanam vayichu ippol tamilil translate cheythu kodukkuvanu ente official day-ile aadhyatthe apripadi....avarude vakayaum abhinandhangal ariyikkunnu........

ചന്തു said...

ബൂലോകത്ത് വല്ലപ്പോഴും കാണുന്ന നന്മയുടെ വെളിച്ചം .

Remya said...

Really good.My heartly congrats.

Sureshkumar Punjhayil said...

കര്‍ക്കടക രാമായണം vayikkunnundu. Ashamsakal, Prarthanakal...!!!

അരുണ്‍ കരിമുട്ടം said...

പാവം ഞാന്‍, റോഷിനി, ആദര്‍ശ്: നന്ദി
ചക്കോച്ചി: എന്നും വായിക്കുന്നു എന്നറിഞ്ഞതില്‍ നന്ദിയുണ്ട്:)
സനില്‍:നന്ദി, ഭക്തി മനസിലല്ലേ മാഷേ:)
ചന്തു, രമ്യ, സുരേഷ്:നന്ദി:)

ഉഗ്രന്‍ said...
This comment has been removed by the author.
ഉഗ്രന്‍ said...

അരുണ്‍,

ഒരു വൈകിയ പിറന്നാളാശംസകള്‍... വിവരം ഇന്നാണ്‌ കണ്ടത്...

അരുണിന്റെ രാമായണം ദിനേന വായിക്കാറുണ്ട്. ഇഷ്ടമാണ്. നല്ല തമാശയും ആണ്‌. എന്നാലും അധ്യായങ്ങള്‍ ഒരല്പ്പം ചെറുതായി പോയില്ലേ എന്നൊരു സന്ദേഹം. സമയക്കുറവും മറ്റു ബുദ്ധിമുട്ടുകളും മനസ്സിലാക്കാഞ്ഞിട്ടാണെന്ന് കരുതരുത്. പക്ഷെ എന്തൊക്കെയൊ വിട്ടു പോകുന്നില്ലേ എന്ന് ഇടക്കിടക്ക് തോന്നുന്നു. അല്പം സമയം കൂടി അരുണ്‍ ചിലവഴിച്ചിരുന്നെങ്കില്‍ എന്നൊരു 'ദുരാഗ്രഹം'.

:)

എന്റെ പിറന്നാള്‌ ഇന്നലെ (ആഗസ്റ്റ് പത്ത്) ആയിരുന്നൂട്ടോ... തിരിച്ചും ഒന്നാശംസിക്കണേ... (ആശംസകള്‍ കിട്ടാനുള്ള പാട് നമുക്കല്ലേ അറിയൂ)

ചന്ദനമരം said...
This comment has been removed by the author.
ചന്ദനമരം said...

അരുണേ ഗുരുസല്ലാപത്തിലെ രാമകഥ കഴിഞ്ഞ കർക്കടകത്തിലാണെന്ന് തോന്നുന്നു ബോംബെയിൽ നിന്നുള്ള കലാകൌമുദി പത്രത്തിലും അച്ചടിച്ചു വന്നിരുന്നു. ഈ ലിങ്ക് അന്ന് പത്രത്തോടൊപ്പം കണ്ടതാണു. അന്നിത് ആരാണെന്നറിയാൻ ഞാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സെബിൻ ജേക്കബ്ബ് എന്ന ഒരു പത്രപ്രവർത്തകനാണു ഇതിനു പിന്നിലെന്ന് ആരോ പറഞ്ഞറിഞ്ഞു.sebinajacob@gmail.com എന്ന ഈ മെയിൽ ഐ.ഡിയിൽ ഒന്ന് ശ്രമിച്ചു നോക്കു.
പിന്നെ അരുണിന്റെ സംരംഭം തെറ്റില്ല. വിശേഷിച്ച് ഇക്കാലത്ത്. സീത രാമന്റെ ആരാ എന്ന് ചോദിക്കുന്ന കാലം.

പൂതന/pooothana said...

കായങ്കുളത്തു കാരനാണെല്ലേ വളരെ സന്തോഷമ്...ഇത്തരക്കാരെയാണ്‍ എനിക്കിഷ്ട്ഠം...മീണ്ടും സന്തിച്ചു കൊണ്ടേയിരുക്കലാം അല്ലവാ?

അനീഷ് രവീന്ദ്രൻ said...

കണ്ട് കേട്ടറിഞ്ഞ് വന്നപ്പോൾ താമസിച്ചു. ഒന്നു രണ്ട് ഭാഗം വായിച്ചു. ഒറിജനൽ വായിച്ചു തീർക്കാനുള്ള തെരക്കിനിടയിലാ. ഇല്ലത്തൂന്നെറങ്ങുവേം ചെയ്തു അമ്മാത്തൊട്ടെത്തിയുമില്ല എന്ന പോലെയാ തത്കാലം സ്ഥിതി. ആശംസകൾ!

Prabhakaran said...

Hallo Arun,

Good efforts being appreciated from Chandigarh. Here we are doing malayalam classes during vacation for children or Kerala Origin born and bought up here. Can I take a copy of Your Karkadaka Ramanayam for their use. While getting the copies I will definitely mention "Courtely Arun Kayamkulam" on each page. Hope you will come back with your response.

Regards
Prabhakaran

അരുണ്‍ കരിമുട്ടം said...

ഉഗ്രന്‍:സമയക്കുറവാണു കാരണം.ഇപ്പോള്‍ ഇങ്ങനെ എഴുതി പോകുന്നു.ഒന്നു പരിഷ്കരിക്കണമെന്ന് ആഗ്രഹമുണ്ട്.പിറന്നാള്‍ ആശംസ നേര്‍ന്നിരുന്നു ട്ടോ
ചന്ദനമരം:ഗുരുസല്ലാപം തീര്‍ച്ചയായും വായിക്കേണ്ടത് തന്നെയാണ്.വളരെ അറിവുള്ള ഒരു ഗുരുവില്‍ നിന്നും അറിയാനുള്ള ഭാഗ്യം അത് വായിച്ചാല്‍ ലഭിക്കും.ആ ലിങ്ക് തന്നതിനു ഒരിക്കല്‍ കൂടി നന്ദി:)
പൂതന:വീണ്ടും സന്തിക്കണം:)
മുണ്ഡിതശിരസ്ക്കന്‍:പെട്ടന്ന് വായിക്ക്, ഞാനും യുദ്ധകാണ്ഡം വായിച്ച് തുടങ്ങിയേ ഉള്ളു.

അരുണ്‍ കരിമുട്ടം said...

പ്രിയപ്പെട്ട പ്രഭാകരന്‍ ചേട്ടാ,

കര്‍ക്കടക രാമായണം വായിക്കുന്നുണ്ട് എന്ന് അറിഞ്ഞതില്‍ വളരെ സന്തോഷം.രാമായണ കഥ എല്ലാവരിലും എത്തിക്കുക എന്ന ഉദ്ദേശത്തോട് കൂടിയാണ്‌ ഇത് എഴുതിയത്.കുട്ടികള്‍ക്ക് വായിക്കാവുന്ന രീതിയില്‍ ഇതൊരു പുസ്തകമാക്കണം എന്ന് ആഗ്രഹവുമുണ്ട്, സാമ്പത്തിക പ്രശ്നം കാരണമാണ്‌ താമസിക്കുന്നത്.

അവിടെയുള്ള കുട്ടികള്‍ക്കായി ഇതിന്‍റെ പ്രിന്‍റെടുത്ത് ഉപയോഗിക്കുന്നതില്‍ സന്തോഷമേയുള്ളു.ഇങ്ങനെ ഒരു ആഗ്രഹം അറിയിച്ച സന്മനസ്സിനു നന്ദി.ഒരോ പേജിലും എന്‍റെ പേരു സൂചിപ്പിക്കും എന്ന് പറഞ്ഞതില്‍ വളരെ സന്തോഷം.കായംകുളത്ത് ഒരുപാട് അരുണന്‍മാര്‍ ഉള്ളതിനാല്‍ പേരു സൂചിപ്പിക്കുന്നതിനൊപ്പം, കര്‍ക്കടക രാമായണത്തിന്‍റെ ലിങ്ക് കൂടി കൊടുത്താല്‍ വളരെ ഉപകാരമായേനെ..
:)

രാമായണം എഴുതി കഴിഞ്ഞെങ്കിലും, അതിലെ അക്ഷര തെറ്റുകള്‍ മാറ്റി കൊണ്ടിരിക്കുന്ന സമയമാണിത്.അതിനാല്‍ ഈ കര്‍ക്കടകമാസത്തിനു ശേഷം, അതായത് ചിങ്ങം 1 (ആഗസ്റ്റ് 17) നു ശേഷമേ പ്രിന്‍റ്‌ എടുക്കാവു എന്ന് അപേക്ഷിക്കുന്നു.

സ്നേഹപൂര്‍വ്വും
അരുണ്‍ കായംകുളം

മുരട്ടുവാദി said...

പ്രഭാകരന്‍ ചേട്ടാ
പിള്ളേരെ എന്തിനാ ഇതൊക്കെ പഠിപ്പിക്കുന്നേ ,വരും തലമുറക്കുള്ള നല്ല നിര്ദ്ദേശങ്ങള്‍ ഇവിടെ കാണാം

Sukanya said...

അരുണ്‍, ഈ ഉദ്യമത്തിന് ആദ്യം നന്ദി പറയട്ടെ. ഇതു വായിക്കുക മാത്രമല്ല, ഓരോ അധ്യായത്തിന്റെയും പ്രിന്റ് എടുത്തു രണ്ടു കോപ്പി. ഒരു കോപ്പി എനിക്കും മറ്റൊന്ന് എന്റെ ഓഫീസിലെ ഇരട്ടകുട്ടികളുടെ അമ്മയ്ക്കും. കുട്ടികള്‍ക്ക് ഒട്ടും പ്രയാസമില്ലാതെ, രസിച്ചു വായിക്കാന്‍ പറ്റുന്ന തരത്തില്‍ എഴുതി. അങ്ങനെ എല്ലാര്‍ക്കും കഴിയുന്ന കാര്യമല്ല അരുണ്‍ ചെയ്തത്‌. കളിയാക്കിയല്ലാതെ പറയുന്നു, കലിയുഗ വാല്മീകിക്ക് നമോവാകം.
പിന്നെ കര്‍ക്കിടക ചതയം നാളുകാരന് വൈകിയ പിറന്നാള്‍ ആശംസകള്‍.

Anonymous said...

njanum print ayi sukshichittundu.Nalla oru karyam anu.valaye upakaram.
god bless you

Madhu
AP

Unknown said...

hai wish u a happy birth day. kaliyuga valmakri nannayittundu

മൊട്ടുണ്ണി said...

കള്ളം, കള്ളം, കള്ളം.എന്നെ വിളിച്ചിട്ടേ ഇല്ല!തത്ക്കാലത്തേക്ക് ക്ഷമിക്കുകയാ:)
ആശംസകള്‍

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

ഡിയര്‍ അരുണ്‍ .. വളരെ വൈകിയ പിറന്നാള്‍ ആശംസകള്‍ ..
കര്‍ക്കിട രാമായണം കുറച്ചേ വായിക്കാന്‍ കഴിഞ്ഞുള്ളൂ ... ‍ എഴുത്തച്ചന്‍ പണ്ടെടുത്ത റിസ്കാണ് മലയാളിക്കൊരു ഭാഷയും, സാഹിത്യവും, ഭക്തിയും എല്ലാം വളര്‍ത്താന്‍ ഉപകരിച്ചത് ...
തന്റെ ഈ റിസ്കിനു എല്ലാ ഭാവുകങ്ങളും നേരുന്നു ...സമയം പോലെ എല്ലാം വായിച്ചു കൊള്ളാം ...

ആത്മവിശ്വാസവും , തന്റേടവും സമ്മതിക്കാതെ തരമില്ല ..

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

ആദ്യം വാത്മീകി എഴുതി ..പിന്നെ വീണ്ടും ചില മാറ്റങ്ങള്‍ വരുത്തി വാത്മീകി പിന്നെയും എഴുതി ..ഗായത്രീ രാമായണം ..പിന്നെയും എത്രയോ പേര്‍ ... കമ്പര്‍ എഴുതിയ കമ്പ രാമായണം , തുളസീ ദാസിന്റെ തുളസീ രാമായണം അങ്ങനെ മുന്നൂറിലധികം രാമായണങ്ങള്‍ ..ഒടുവില്‍ രാവണനെ നായകനാക്കി ഒരു കീമായണവും ഉണ്ടത്രേ ... പിന്നെ നമ്മുടെ സ്വന്തം എഴുത്തച്ഛന്റെ അധ്യാത്മ രാമായണവും .. രാമ ഭക്തി നിറഞ്ഞു നില്‍ക്കുന്ന ഒന്ന്.. അവസാനം കര്‍ക്കിട രാമായണവും ..സഭാഷ്‌ ..

വിജയലക്ഷ്മി said...

കലിയുഗ വാത്മീകിക്ക്‌ ആയുരാരോഗ്യ സൌഖ്യം നേര്‍ന്നുകൊണ്ട് ജന്മ ദിനാശംസകള്‍ !രാമായണം ...മോന്റെ രസകരമായ ഹാസ്യത്തിന്റെ മേമ്പൊടി ചാലിച്ച് ,അതി മനോഹരമായ ആഖ്യാന ശൈലി ,ആര്‍ക്കും രാമായണ കഥ എളുപ്പത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ പറ്റും ..സരസമായി സരസ്വതി മോന്റെ മനസ്സില്‍ വിളയാടുന്നുണ്ടെന്നു സാരം ..ellaavidha ഈശ്വരാനുഗ്രഹങ്ങളും കൂടെ യുണ്ടെന്ന വിശ്വാസത്തോടെ തുടരുക ...

വിജയലക്ഷ്മി said...

കലിയുഗ വാത്മീകിക്ക്‌ ആയുരാരോഗ്യ സൌഖ്യം നേര്‍ന്നുകൊണ്ട് ജന്മ ദിനാശംസകള്‍ !രാമായണം ...മോന്റെ രസകരമായ ഹാസ്യത്തിന്റെ മേമ്പൊടി ചാലിച്ച് ,അതി മനോഹരമായ ആഖ്യാന ശൈലി ,ആര്‍ക്കും രാമായണ കഥ എളുപ്പത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ പറ്റും ..സരസമായി സരസ്വതി മോന്റെ മനസ്സില്‍ വിളയാടുന്നുണ്ടെന്നു സാരം ..ellaavidha ഈശ്വരാനുഗ്രഹങ്ങളും കൂടെ യുണ്ടെന്ന വിശ്വാസത്തോടെ തുടരുക ...

Prabhakaran said...

Dear Arun
Thank you very much. As desired I can wait till you do the corrections.

അരുണ്‍ കരിമുട്ടം said...

മുരട്ടുവാദി: അത് വിന്‍സിന്‍റെ ലേഖനമല്ലേ? അതും കുട്ടികള്‍ അറിഞ്ഞിരിക്കേണ്ടത് തന്നെ:)
സുകന്യ:ഈ പ്രോത്സാഹനത്തിനു നന്ദി
മധു, ശ്രീ, മൊട്ടുണ്ണീ:നന്ദി:)
ശാരദനിലാവ്:കീമായണത്തെ പറ്റി ഇപ്പോള്‍ കേള്‍ക്കുവാ, അങ്ങനെ ഒന്ന് ഉണ്ടോ?
വിജയലക്ഷ്മി ചേച്ചി:എല്ലാവരുടെയും അനുഗ്രഹം ഉണ്ടായാല്‍ മതി
പ്രഭാകരന്‍:ഈ ആഴ്ചയില്‍ ശരിയാക്കാം, ചിങ്ങം 1 മുതല്‍ ഒറിജിനല്‍ വേര്‍ഷന്‍ ആയിരിക്കും:)

ചാര്‍ളി (ഓ..ചുമ്മാ ) said...

അണ്ണോ, വൈകിയാണേലും അടിയന്റെ പിറന്നാള്‍ ആശംസകള്‍ സദയം സ്വീകരിച്ചാലും..
ദിവസോം വന്നു രാമായണ വായിച്ചിട്ട് പോയിട്ടും ഈ കുന്തം ഇവിടെ സ്ഥാപിച്ചകാര്യം നോട്ട് ചെയ്തില്ല.
കമന്റ് ഓപ്ക്ഷന്‍ ഇല്ല എന്നു വിചാരിച്ചിരിക്കുകയായിരുന്നു.
രാമായണ കഥാഖ്യാനത്തിന്‌ ഒത്തിരി നന്ദിയോടെ...

smitha adharsh said...

ഏതോ ഒരു പോസ്റ്റ്‌ ഇട്ടിരുന്നില്ലേ? ഇത് കഴിഞ്ഞിട്ട്..?
ഞാന്‍ അത് അന്വേഷിച്ചു വന്നതാ..
അത് എവിടെപ്പോയി?

രതീഷ്കുമാര്‍ തങ്കപ്പമേനോന്‍ said...

പ്രിയപ്പെട്ട അരുണ്‍...

വളരെ നല്ല ഒരു സംരംഭം... അത് ഇത്രയും വൃത്തിയും അച്ചടക്കത്തോടേയും മനോഹരമായും മുഴുമിപ്പിച്ചതിന് എന്‍റെയും മറ്റ് വായനക്കാരുടേയും അഭിനന്ദനങ്ങള്‍ അറിയിക്കട്ടേ... മറ്റ് വായനക്കാര്‍ എന്ന് ഉദ്ദേശിച്ചത് പാരായണം ചെയ്തിട്ടും മറുപടിയൊന്നും പറയാന്‍ സമയമില്ലാത്തവരോ സൌകര്യമില്ലാത്തവരേയോ ഉദ്ദേശിച്ചാണ്...

എന്ത് തന്നെയായാലും ശ്രീമദ് ആദ്ധ്യാത്മരാമായണം മുഴുവന്‍ പാരായണം ചെയ്ത ഒരു സുഖം ശ്രീരാമ പട്ടാഭിഷേകവും കൂടി പാരായണം ചെയ്തപ്പോള്‍ കിട്ടുന്നുണ്ട്.

ഒരിക്കല്ക്കൂടി നന്ദിയുടെ പൂച്ചെണ്ടുകള്‍ വാരിവിതറുന്നു..
ശ്രീരാമദേവന്‍ എല്ലാവിധ നന്മകളും ഐശ്വര്യങ്ങളും നല്കുമാറാകട്ടെ...

ജോണ്‍ ചാക്കോ, പൂങ്കാവ് said...

അരുണ്‍ ഒരു ശുദ്ധനായ ദൈവ ഭക്തന്‍ ആണെന്നാണ്‌ എനിക്ക് തോന്നുന്നത്.
എന്നും ഒര്മിക്കപെടുന്ന ഒരു സംരഭം ആണ് അരുണിന്റെ ലളിതമായ രാമായണ പാരായണം.
നന്നായി.ആശംസകള്‍.

Muralee Mukundan , ബിലാത്തിപട്ടണം said...

hey Thirumanase ,Kaliyugavaatmeeki ;
നാളത് വയസ്സുക്ക്കൂട്ടുവാന്‍ വേണ്ടി വന്നെത്തുന്നൂ ,പിറന്ന
നാളു പേരില്‍ ആഘോഷങ്ങലാക്കുവാന്‍ നേരുന്നിതായീ
നാളില്‍ ഉണ്ടാകട്ടെ നന്മകള്‍ നാനാവിധം നിനക്കെന്നുമെന്നും
നാളെ മുതല്‍ ഇനിയുള്ള ജീവിത കാലം മുഴുവനും സ്വകുടുംബമായി !

അരുണ്‍ കരിമുട്ടം said...

ചാര്‍ളി:വളരെ വളരെ നന്ദി:)
സ്മിത ചേച്ചി:അത് ഈ ബ്ലോഗിലല്ല, ആല്‍ത്തറയിലാ, ഓണം സ്പെഷ്യല്‍
ലിങ്ക്:
http://aaltharablogs.blogspot.com/2009/08/blog-post_11.html
രതീഷ്, ജോണ്‍: തീര്‍ച്ചയായും ഈശ്വരഭക്തി ഉണ്ട്.എല്ലാവരും വായിക്കുന്നുണ്ട് എന്നറിഞ്ഞതില്‍ സന്തോഷവുമുണ്ട്:)
ബിലാത്തിപ്പട്ടണം:നന്ദി:)

ആദിത്യഹൃദയം എഴുതിയപ്പോഴുണ്ടായ അക്ഷരതെറ്റുകള്‍ മെയില്‍ വഴി ചൂണ്ടി കാണിച്ച ബ്ലോഗര്‍ കുഞ്ഞന്‍സിനു നന്ദി.

വരവൂരാൻ said...

ഒരിക്കൽ കൂടി നന്ദിയും സ്നേഹവും അറിയിക്കുന്നു..നന്മകളോടെ

Typist | എഴുത്തുകാരി said...

അരുണ്‍, സമ്മതിച്ചിരിക്കുന്നൂട്ടോ. അല്ലാതെന്താ പറയുക. You have done a wonderful job! ഇത്തിരി വൈകിയാണെങ്കിലും പിറന്നാളാശംസകള്‍. ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ എപ്പോഴും.

VEERU said...

വരാനല്പം വൈകി ..എന്നാലും പറയട്ടെ...”ഭാരത് മാതാ കീ ജയ്” കർക്കട രാമായണം സൂപ്പറായി ട്ടാ !!!!ഇനിയും പുതുമ നിറഞ്ഞ സംരംഭങ്ങൽ പ്രതീക്ഷിക്കുന്നു..!!!

Phayas AbdulRahman said...

അരുണേ... രാമായണം വായിച്ചു അടിപൊളി ആയിട്ടുണ്ട്.. അഭിനന്ദനങ്ങള്‍...!!

പണ്ടു സ്കൂളില്‍ പോയിരുന്ന കാലത്ത് (പഠിച്ചു എന്നു പറയുന്നില്ല) പൂംമ്പാറ്റ അമര്‍ ചിത്രകഥയിലാണ് ഞാന്‍ രാമായണവും മഹാഭാരതവും വായിച്ചിട്ടുള്ളത്. എന്റ കൂട്ടുകാരുടെ ഇടയില്‍ സംസാരിക്കുംബോള്‍ രാമായണവും മഹാഭാരതവും കഥകള്‍ അറിയാം എന്നുള്ള ഒരു അഹങ്കാരവും ഞാന്‍ കാണിക്കമായിരുന്നു.. കാരണം ആരായിരുന്നാലും ഇതൊക്കെ അറിയുന്നവര്‍ ഇന്നു വളരെ കുറവാണ്.

അരുണിന്റെ രാമായണം മുഴുവനും ഞാന്‍ വായിച്ചു കഴിഞപ്പോഴാണ് അഹങ്കരിക്കാന്‍ മാത്രം ഒന്നും എനിക്കറിയില്ലായിരുന്നു എന്നു മനസ്സിലായത്. പക്ഷെ ഇനി എനിക്കു ധൈര്യമായിട്ട് അഹങ്കരിക്കാം.. ആരു എന്തു സംശയം ചോദിച്ചാലും ധൈര്യമായി ബ ബ്ബ ബ്ബാ.. അടിക്കാതെ പറഞു കൊടുക്കാം..

നല്ല ഒരു ശ്രമം അരുണ്‍..ഇങ്ങനെ ഒരു നല്ല കാര്യം ചെയ്തതിനും, എനിക്കു ധൈര്യമായി അഹങ്കരിക്കാനുള്ള വക നല്‍കിയതിനും ഒരുപാട് നന്ദി...

ഭഗ്‌വത് ഗീത ഒന്നു ശ്രമിച്ചു നോക്കിക്കൂടെ..?? യൂ കാന്‍ ഡൂ ഇറ്റ് അരുണ്‍... കാത്തിരിക്കാം...!!!

രാഹുല്‍ said...

It was a great effort. Time constraints doesn't permit me to go for the malayalam fonts or a big comment. Continue your works.

ANITHA HARISH said...

nalla avatharanam. ethupole thudarnnum pretheekshikkunnu.

മാണിക്യം said...

ശ്രീ അരുണ്‍ കായംകുളത്തിന്റെ ബ്ലോഗ്‌ രാമായണം, വളരെ അതിശയത്തോടെ ആണു വായിച്ചു തീര്‍ത്തത്
ഒരു ഇളം തലമുറക്കാരന്‍ ഈ വിധം എഴുതിയതില്‍
അങ്ങേ അറ്റം അഭിമാനം കൊള്ളുന്നു
വളരെ ലളിതമായി ഏവര്‍ക്കും ഉള്ക്കൊള്ളത്തക്ക രീതിയിലുള്ള രചന അഭിനന്ദനീയം തന്നെ.


ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍ !

അരുണ്‍ കരിമുട്ടം said...

keraladasanunni k to me

അരുണ്‍ ,
കര്‍ക്കിടക രാമായണം വായിച്ചു. ധന്യാത്മാവേ എന്ന് വിളിക്കാനാണ്'
തോന്നിയത്. പുണ്യമാസത്തില്‍ ഇതിഹാസം സ്വന്തം വാക്കുകളില്‍
അവതരിപ്പിക്കാന്‍ കഴിഞ്ഞത് ദൈവാനുഗ്രഹം തന്നെയാണ്. അതിന്‍റെ ഗുണം
എന്തായാലും ലഭിക്കും. സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ തുടക്കത്തേക്കാള്‍
ക്രമേണ രചന ഭക്തിസാന്ദ്രമായി തീര്‍ന്നു . പുസ്തക രൂപത്തില്‍ പ്രകാശനം
ചെയ്യുന്നുണ്ടോ. എന്തുകൊണ്ടോ പലവട്ടം കമന്‍റ്' ഇടാന്‍ ശ്രമിച്ച്
പറ്റാത്തതിനാലാണ്' മെയില്‍ ചെയ്യുന്നത്. താങ്കളുടെ ഉദ്യമത്തെ
പ്രശംസിക്കാതെ വയ്യ.
സസ്നേഹം
palakkattettan.

ധനേഷ് said...

ഗംഭീര വിജയം....
അഭിനന്ദനങ്ങള്‍...

Unknown said...

ആശംസകള്‍

തൃശൂര്‍കാരന്‍ ..... said...

വളരെ വളരെ നന്നായിട്ടുണ്ട്....പുതിയ തലമുറ തീര്ച്ചയായും വായിച്ചിരിക്കേണ്ടതാണ് എല്ലാം...
ആശംസകള്‍..

Arun G S said...

അരുനെട്ടാ, വളരെ നന്ദി ഉണ്ട് ഇങ്ങനെ ഒരു സംരംഭത്തിന്. കര്‍ക്കിടകമാസത്തില്‍ രാമായണം വായിക്കുന്ന ശീലം എനിക്കും ഉണ്ട്. ഇത് വലിയ ഒരു ഹെല്പ് ആണ് പുതിയ തലമുറയ്ക്ക്. ഒരു ചെറിയ തിരുത്ത്‌ പറഞ്ഞോട്ടെ.. വിശ്വാമിത്രന്‍ രാമന് ഉപദേശിക്കുന്ന മന്ത്രങ്ങള്‍ "ബല" യും "അതിബലയും" (പുനരതിബല അല്ല) ആണ്. "ബലയും പുനരതിബലയും" എന്നത് ശ്രീ എഴുത്തച്ചന്‍ സംസ്കൃതം ഉപയോഗിച്ചാണ്‌ രാമായണത്തില്‍ പറയുന്നത്, അത് മലയാളത്തില്‍ ആക്കുമ്പോ ബാലയും പിന്നെ അതിബലയും എന്നാകും.. ഞാന്‍ പറഞ്ഞത് ശേരിയാനെന്കില്‍ തിരുത്തുമല്ലോ. ആ ഭാഗം വരെയേ വായിച്ചുള്ളൂ.. ബാക്കി വായിക്കട്ടെ..

രാമായ രാമഭദ്രായ രാമചന്ദ്രായ വേധസേ
രഘുനാധായ നാധായ സീതയാം പതയെ നമ:

സ്നേഹത്തോടെ
അരുണ്‍

അരുണ്‍ കരിമുട്ടം said...

ധനേഷ്, ദീപ, തൃശൂര്‍ക്കാരന്‍: നന്ദി :)
അരുണ്‍: ശരിയാണ്‌, അതെനിക്ക് തെറ്റ് പറ്റിയതാ.ചൂണ്ടി കാട്ടിയതിനു നന്ദി.വീട്ടിലെ സിസ്റ്റം ഇന്ന് കേടായി, ഓഫീസില്‍ അഡ്മിന്‍ പവ്വര്‍ ഇല്ല.അതിനാല്‍ എപ്പോള്‍ ഒരു സാഹചര്യം ലഭിക്കുന്നോ, അപ്പോള്‍ തിരുത്തുന്നതായിരിക്കും.ഇനി എന്തേലും പാളിച്ച കണ്ടാല്‍ ചൂണ്ടി കാട്ടണേ
വളരെ വളരെ നന്ദി

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

"രാമായ രാമഭദ്രായ രാമചന്ദ്രായ വേധസേ
രഘുനാധായ നാധായ സീതയാം പതയെ നമ:"

ഏതായാലും തിരുത്തുകളായതു കൊണ്ട്‌ ഇതു കൂടി

നാഥായ (നാധായ അല്ല)

"സീതായാഃ പതയേ" = സീതയുടെ പതിയ്ക്കായിക്കൊണ്ട്‌

സീതായാം എന്നതിന്‌ സീതയില്‍ എന്നര്‍ഥം വരും

jayanEvoor said...

അരുണ്‍..

ഞാനിതു വായിക്കാന്‍ താമസിച്ചു പോയി!

'ഓ... രാമായണം ഇനി എന്തര്‌ വായിക്കാന്‌....' എന്നും ചെല്ലിയിരിക്കുവാരുന്നിതു വരെ...

വായിച്ചു വന്നപ്പോ സത്യത്തീ പൊളപ്പന്‍ മച്ചമ്പീ!

Hari said...

kutti aayirunnappol tv il kandu marannathaanu...cheriya tips maathrame orma undaayirunnullo...inganeyum chila sambhavamgal nadannittu ennu manassilaayi...thanks chetaa...

അരുണ്‍ കരിമുട്ടം said...

ഇന്‍ഡ്യാഹെറിറ്റേജ്: അയ്യോ ഇത് എവിടെയാ? ഞാന്‍ എല്ലായിടവും നോക്കിയിട്ട് മനസിലായില്ല:(
ജയന്‍:നന്ദി മച്ചമ്പി
ഹരി:ഇന്നും ആരെങ്കിലുമൊക്കെ വായിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ വളരെ സന്തോഷം.കഥ എല്ലാവരിലും എത്തണം എന്നായിരുന്നു ആഗ്രഹം, അത് നടന്നെന്നാ വിശ്വാസം:)

Concrete Advocate said...

veendum njan kshamikkunnu....

റൊമാന്‍സ് കുമാരന്‍ said...

പുതുമയുള്ള ഒരു രാമായണം എഴുതണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഇതുവരെ നടന്നില്ല.

Sureshkumar Punjhayil said...

Arun.. Vaikiyenkilum jangalude snehashamsakal...!! Prarthanakal. Ithupolullamaha samrambhangal iiyumundakatte...!!!

ദീപക് -:-Deepak said...

അരുണ്‍,
വളരെ നന്നായിട്ടുണ്ട്. ഇത്ര ചുരുക്കത്തില്‍ രാമായണം അവതരിപ്പിച്ചതും അതിനു തിരഞ്ഞെടുത്ത രീതിയും ഇഷ്ടമായി. ഒറ്റ ഇരിപ്പിനു ഒരാവര്‍ത്തി വായിച്ചു. ഇനി വീട്ടില്‍ അമ്മയ്ക്കും അമ്മായിക്കും വായിക്കാന്‍ recommend ചെയ്യട്ടെ. നന്ദി.

"ഒരിക്കല്‍ ഈ മായാവി ബാലിയെ യുദ്ധത്തിനു വിളിച്ചു.
മായാവി ആയാലും, ലുട്ടാപ്പി ആയാലും, പുട്ടാലു ആയാലും, ബാലിക്ക് ഒരു പോലാ.അതിനാല്‍ തന്നെ ആരു യുദ്ധത്തിനു വിളിച്ചാലും, 'സോറി, നാളെയാട്ടേ' എന്ന് പറയുന്ന സ്വഭാവം ബാലിക്കില്ല.കാരണം ബാലി വ്യത്യസ്തനാണ്..
യുദ്ധത്തിനു വിളിച്ചാല്‍ ചെല്ലുക, യുദ്ധം ചെയ്യുക, എതിരാളിയെ എടുത്തിട്ട് ചാര്‍ത്തുക..
ഇതാണ്‌ ബാലിയുടെ ഒരു ലൈന്‍!!"

Jay said...

കൊള്ളാം !!!!!!!!! ഉജ്വലമായിരിക്കുന്നു പ്രകടനം !!!! വായിച്ചു തീര്‍ക്കാന്‍ അല്പം സമയമെടുത്തെങ്കിലും കുഴപ്പമില്ല ..(അല്ല പെട്ടന്ന് വായിച്ചു തീര്‍ത്തിട്ട് വേറെ പണിയൊന്നും എനിക്കുമില്ലലല്ലോ!!!!

Sulfikar Manalvayal said...

രാമായണത്തിന്റെ ആധുനിക വെര്‍ഷന്‍ . അത് അടി പൊളി ആയി കേട്ടോ.
ഏതായാലും ഞാന്‍ തുടരുന്നുണ്ട്.

K V Madhu said...

arun jee
ningaloru sambavamanallo. i am too late to enter the blog. congradulations...

ശോഭിത said...

ആശംസകള്‍

Unknown said...

സുഹ്രുത്തുക്കളെ,
എന്താണു നിങ്ങളുടെ വിശ്വാസം?
ആരാണു നിങ്ങളെ സൃഷ്ടിച്ച സ്രഷ്ടാവ്‌? എന്താണതിനു തെളിവ്‌?

ആരാണ്‌ ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചത്‌? എന്താണ്‌ തെളിവ്‌?

ആരാണ്‌ നമ്മെയും മുൻ ഗാമികളായ എല്ലാ മനുഷ്യരേയും സൃഷ്ടിച്ചത്‌? എന്താണ്‌ തെളിവ്‌?

എന്താണ്‌ നമ്മുടെ ജീവിത ലക്ഷ്യം? എന്താണ്‌ തെളിവ്‌?

നാം മരണപ്പെട്ട്‌ തിരിച്ചുപോകുന്നത്‌ എങ്ങോട്ടാണ്‌ ? എന്താണ്‌ തെളിവ്‌?

തെളിവന്വേഷിച്ചു യഥാർത്ഥ വിശ്വാസത്തിലേക്ക്‌ വരിക. സത്യമതത്തിലേക്ക്‌. കാരണം തെറ്റായ വിശ്വാസത്തിന്റെ വില നമ്മുടെ ജീവിതത്തിന്റെ വിലയാണ്‌......സ്നേഹപൂർവ്വം നിങ്ങളുടെ ഗുണകാംക്ഷി

ajayan said...

istapettu, iniyum puranna kadhakal pratheekshikkunnu....

sijogeorgechazhur@blogspot.com said...

Nice attempt!!!!!!!I will expect more from you in future......

Unknown said...

Dear Arun,
Congratulations!!!...
Why not you can publish this in the form of book also? The way of expression is very good and simple to understand.
Unexpectly i entered in to your blog. Now i am trying to visit regularly. Good work & dedication.
I would like to introduce me, i.e. my name is Bharathan!!!, a native of Adoor, now in Delhi.

ente lokam said...

അരുണ്‍ പൊന്നപ്പന്‍....അല്ല..
തങ്കപ്പന്‍.....

സമ്മതിച്ചു..വായിക്കാന്‍ നേരമില്ലാത്ത
കാലത് ഇതെല്ലാം ..!!!അഭിനന്ദനങ്ങള്‍...

പിന്നെ ചതയ ദിന ആശംസകളും....

Anonymous said...

gud work...uthara ramayanam koodi vayikanam ennund..njngale pole aithihyangal ariyathavarude request aanu..pls pen down that also...

Anonymous said...

പ്രിയപ്പെട്ട അരുൺ കായംകുളം,
അക്ഷരത്തെറ്റുകൾ ഉണ്ട്. ‘അക്ഷരതെറ്റ്’ എന്നതിൽത്തന്നെ അക്ഷരത്തെറ്റുണ്ട്.അടുത്ത എഡിഷനിൽ തിരുത്തുമെന്നു പ്രതീക്ഷിക്കുന്നു.

ഭാവുകങ്ങൾ നേർന്നുകൊണ്ട്,

കെവിയെസ് കൊരട്ടി

Jenish said...

ഒറ്റയടിക്ക് രാമായണം മുഴുവന്‍ വായിച്ചു തീര്‍ത്തു.. കൊള്ളാം.. വളരെ നന്നായിട്ടുണ്ട്..

Prabhan Krishnan said...

കൂട്ടുകാരാ,
ഈ പരിശ്രമത്തിനു മുന്നില്‍ നമിക്കുന്നു.താങ്കള്‍ പറഞ്ഞതു പോലെ നിറഞ്ഞഭക്തിയുടെ നിറവില്‍ ,
പിറന്ന ആത്മവിശ്വാസവും പിന്നെ അശ്രാന്ത പരിശ്രമവും തന്നെയാണ് ഈ വിജയത്തിനു പിന്നില്‍. വായിച്ചു തുടങ്ങിയിട്ടേയുള്ളു,ഈ കര്‍ക്കിടകം തന്നെയാണിതിനു പറ്റിയസമയം.
ഇനിയും എഴുത്തിന്റെ പാതയില്‍ ഒരുപാടുമുന്നേറട്ടെ.
ആശംസകളോടെ..പുലരി

Unknown said...

muzhuvznum vayichu valare nannayitund.... ezhuthinte shyli orupad ishtapettu 10/10 mark.. :)

Vinod menampally said...

വളരെ നല്ല കാര്യം .....എല്ലാവരും വായിക്കട്ടെ ......https://www.facebook.com/ChettikulangaraAmmaChettikulangaraAmma

മിഥു said...

അരുണ്‍ ചേട്ടാ..

ഞാൻ ഇപ്പൊ കായംകുളം സൂപ്പർ ഫാസ്റ്റിലെ ഒരു സ്ഥിരം യാത്രക്കാരാൻ ആണ്.. :)

കർക്കിടക മാസം വന്നിട്ട് കർക്കിടക രാമായണം വായിക്കാം എന്ന് കരുതി Bookmark ചെയ്തു വച്ചിരിക്കുകയായിരുന്നു ഈ ബ്ലോഗ്‌.

ഒരു മാസം മുഴുവനായി വേണ്ടി വന്നില്ല വായിച്ചു തീർക്കാൻ.. അതെങ്ങനാ, പിടിച്ചിരുത്തുന്ന തരത്തിലുള്ള എഴുത്തല്ലേ... :P

രാമായണത്തിന്റെ പുണ്യം ഇത്ര സരസമായി അവതരിപ്പിച്ച അരുണ്‍ ചേട്ടന് ഒരായിരം നന്ദി... :)

[ഇത് പുസ്തക രൂപത്തിൽ ഇറക്കുവാനെങ്കിൽ അറിയിക്കണേ, ഒരെണ്ണം വാങ്ങി വക്കാനാ...]

Anonymous said...

ore oru samshayam.. ee maya seetha nnoru concept kandallo.. appo sherikum ulla seethaye alle ravanan kondupoyath..??? appo original evde?

Anonymous said...

sorry chetta.. nerathe dhe ith "ore oru samshayam.. ee maya seetha nnoru concept kandallo.. appo sherikum ulla seethaye alle ravanan kondupoyath..??? appo original evde?" paranja same aala.. motham vayichittndayirunnilla.. but ennalum oru doubt.. ellam ariyunna bhagavan ithu poloru drama kanikkanda karyam enthayirunnu.. n belated bday wishes.. :) :)

Anonymous said...

Hi Arun,
This effort is much appreciated. I read fully. Thanks a ton. I have noted points down and going to write and keep it in a book. So that I can refer and tell this story to my daughter. Thanks again.
Next we are expecting BHAGAVATHGEETHA :):):):)

Unknown said...

വളരെ നന്നായി ആസ്വദിച്ചു, ഇപ്പോള്‍ സുന്ദര കാണ്ഡത്തിലോട്ട് കടന്നു. അതെ ഒറ്റയിരിപ്പിന് പതൊന്‍പത് അദ്ധ്യായങ്ങള്‍. ഞാന്‍ തികഞ്ഞൊരു ഇസ്ലാം മത വിശ്വാസിയാണ്, മറ്റുള്ള മതങ്ങളെ പറ്റി അറിഞ്ഞിരിക്കേണ്ടത് നല്ലതാണെന്ന് ഞാന്‍ കരുതുന്നു. ലക്ഷ്മണ രേഖ എവിടെ എന്ന് ഞാനും ഓര്‍ത്തു..

Unknown said...

a very good attempt,congratulations

hansavineesh said...

എന്റെ പോന്നു മാഷേ...ഒന്നും പറയാനില്ലാ......ഞാനിതൊക്കെയും കടമെടുക്കുകയാണ്....കുറെ കുട്ടിപ്പട്ടാളങ്ങള്‍ ചുറ്റിലുമുണ്ടേ ......അവര്‍ക്കൊക്കെയും കൊടുക്കാന്‍ പോവുകയാ....അനുവദിക്കണം

Unknown said...

ഞാൻ ശ്രീകാന്ത്. ഞാൻ ഇതൊന്ന് കടമെടുക്കുകയാണ് ji. ദയവായി അനുവാദം തരണം

Unknown said...

ഹായ് എനിക്ക് ഇതിൽ നിന്ന്
പഠിക്കുവാൻ ഉണ്ട് അരുൺ

Unknown said...

Nalla super ayit ezhuthi chetta.... Kuttukalk oke oru katha parayumbole vayichu manasilakkan pattum.... Ithinte pdf version indo???

Unknown said...

നന്നായിട്ടുണ്ട് സഹോദരാ. മഹാഭാഗവതം ഇതുപോലെ എഴുതി തരുവോ

Unknown said...

വളരെ നന്നായിട്ടുണ്ട്. ഞാൻ കുട്ടികൾക്ക് youtube വഴി കഥ പറഞ്ഞു കൊടുക്കാൻ വേണ്ടി കടം എടുക്കുകയാണ്‌.

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com