For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

ആദിത്യന്‍റെ അച്ഛന്‍




'മദ്യം ശത്രുവാണ്'
(കുട്ടിക്കാലത്ത് അമ്മ തന്ന ഉപദേശങ്ങളില്‍, ഞാന്‍ ഏറ്റവും മാനിക്കുന്ന ഉപദേശം.)
'ശത്രുവിനെയും സ്നേഹിക്കുക'
(വളര്‍ന്ന് വന്നപ്പോള്‍ ജീവിതത്തില്‍ യാഥാര്‍ത്ഥ്യമാക്കിയ മറ്റൊരു ഉപദേശം.)
ഈ കഥ ഇവിടെ തുടങ്ങുന്നു..
(ഉത്സവങ്ങളും ആഘോഷങ്ങളും സന്തോഷങ്ങളും സങ്കടങ്ങളും, മദ്യത്തില്‍ അര്‍പ്പിച്ച് ജീവിക്കുന്ന, നല്ലവരായ എല്ലാ കുടിയന്‍മാരുടെയും, കരളിനും, വൃക്കക്കുമായി ഞാന്‍ ഈ കഥ സമര്‍പ്പിക്കുന്നു..
മേരേ പ്യാരാ കരള്‍സ്സ്, ദിസ് ഈസ് എ ഡ്രിങ്ക് സ്റ്റോറി..
ഇതൊരു മദ്യപാന കഥയാണ്..
ആദിത്യന്‍റെ അച്ഛന്‍ അഥവാ എന്‍റെ ഗള്‍ഫ് അളിയന്‍)

ഇനി ഭൂതകാലം..
ഒരു കുലയില്‍ മിനിമം അഞ്ച് കരിക്ക് എങ്കിലും വേണമെന്ന് വിശ്വസിച്ചിരുന്ന അമ്പതുകളിലാണ്‌ എന്‍റെ അമ്മ ജനിച്ചത്.അതിനാല്‍ തന്നെ, എണ്ണി ചുട്ട അപ്പം പോലെ അഞ്ച് സഹോദരങ്ങള്‍ അമ്മക്ക് ഉണ്ടായിരുന്നു.എന്‍റെ ഭാഷയില്‍ പറഞ്ഞാല്‍, രണ്ട് അമ്മാവന്‍മാര്‍, രണ്ട് വല്യമ്മമാര്‍, ഒരു കുഞ്ഞമ്മ.ഇവരെയൊക്കെ ഞാന്‍ പരിചയപ്പെട്ടത് എന്‍റെ ജനന ശേഷമാണ്, അതായത് എണ്‍പത് കാലഘട്ടത്തില്‍..

'നാം രണ്ട്, നമുക്ക് രണ്ട്' എന്ന ആപ്തവാക്യമായിരുന്നു എണ്‍പതുകളുടെ പ്രത്യേകത.ഏത് വീട്ടില്‍ ചെന്നാലും രണ്ടെണ്ണം കാണും, ഒരു ആണ്‍കുട്ടിയും, ഒരു പെണ്‍കുട്ടിയും.എന്നാല്‍ കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍ വളര്‍ന്ന എനിക്ക് പെങ്ങന്‍മാര്‍ കുറഞ്ഞു എന്നൊരു വിഷമം ഇല്ലായിരുന്നു.സ്വന്തമായി ഒരു പെങ്ങള്‍, പിന്നെ കുടുംബത്തിലെ കുറേ പെങ്ങന്‍മാര്‍, ഇതൊന്നും പോരാഞ്ഞിട്ട് നാട്ടിലെ ആ കാലഘട്ടത്തില്‍ ജനിച്ച വേറെ കുറെ പെങ്ങന്‍മാര്‍, സംഭവം കുശാലായി!!
(ഈ ഒരു ഒറ്റ കാരണത്താലാണ്, 'എല്ലാ ഭാരതിയരും എന്‍റെ സഹോദരി സഹോദരന്‍മാരാണ്' എന്ന പ്രതിജ്ഞ ചൊല്ലി തന്ന ഹെഡ്മാസ്റ്ററോട്, 'ആവശ്യത്തിനു പെങ്ങന്‍മാര്‍ വീട്ടിലുണ്ടന്നും, തത്ക്കാലം വെളിയില്‍ നിന്ന് ആളെ എടുക്കുന്നില്ലന്നും' പറയാന്‍ എന്നെ പ്രേരിപ്പിച്ചത്.)

ഇനി ഒരു പെങ്ങളെ പരിചയപ്പെടുത്തി തരാം..
അവളാണ്‌ ധന്യ..
രണ്ടാമത്തെ വല്യമ്മയുടെ രണ്ടാമത്തെ സന്താനം..
എന്നെക്കാള്‍ ഒരു വയസ്സ് മാത്രം ഇളപ്പമുള്ള എന്‍റെ പെങ്ങള്‍..
മിടുക്കി, മിക്കുടി, തക്കുടു, കുക്കുടു..
(ഇത് കുട്ടിക്കാലം)

വര്‍ഷങ്ങള്‍ ഓടി മറഞ്ഞു, ഈ ധന്യ വളര്‍ന്നു...സ്വാഭാവികം!!
വല്യമ്മ ഒരു ഗള്‍ഫ്കാരനു അവളെ കെട്ടിച്ച് കൊടുത്തു...സ്വാഭാവികം!!
അവര്‍ക്കൊരു കുട്ടി ജനിച്ചു...അതും സ്വാഭാവികം!!
ആ കുട്ടിയുടെ പേരാണ്‌ ആദിത്യന്‍.പക്ഷേ ഈ കഥയില്‍ നായകന്‍ ആദിത്യനല്ല, അവന്‍റെ അച്ഛനാ.മഹേഷ് എന്ന പേരില്‍ അറിയപ്പെടുന്നവനും, ധന്യയുടെ കെട്ടിയോനുമായ മഹിളിയന്‍ അഥവാ എന്‍റെ മഹി അളിയന്‍.

ഇവരുടെ കഥ ഇവിടെ നില്‍ക്കട്ടെ, ഇനി എന്‍റെ കാര്യം നോക്കാം..
ധന്യയെക്കാള്‍ ഒരു വര്‍ഷം മുമ്പേ ഞാന്‍ വളര്‍ന്നു...സ്വാഭാവികം!!
വീട്ടുകാര്‍ ഒരു നാടന്‍ പെണ്ണിനെ കെട്ടിച്ച് തന്നു..സ്വാഭാവികം!!
പക്ഷേ ഇത് വരെ കുട്ടി ജനിച്ചില്ല...അത് അസ്വഭാവികം!!

ബാംഗ്ലൂരില്‍ കുടുംബ സമേതം കഴിയുന്ന എന്നെ, എല്ലാ വെള്ളിയാഴ്ചയും മുടങ്ങാതെ വിളിക്കുന്ന മഹിളിയന്‍ പുതിയതായി ഒരു വീട് വച്ചു.വീട് ആറ്‌ നിലയാണെന്നും, വീടിന്‍റെ പാലുകാച്ചിനു വേണ്ടി ഓണത്തോട് അനുബന്ധിച്ച് നാട്ടില്‍ വരുമെന്നും, അപ്പോള്‍ നാട്ടിലെ യാത്രക്ക് ഒരു ബെന്‍സ് വാങ്ങിയെന്നും, ചന്തയില്‍ മീന്‍ വാങ്ങാന്‍ പോകാന്‍ സാന്‍ഡ്രോ വാങ്ങിയെന്നുമുള്ള ബഡായിസിനു ശേഷം പാലുകാച്ചിനു വരണം എന്നൊരു വാക്കും പറഞ്ഞു.ഓണം കൂടാന്‍ ഒരാഴ്ചത്തെ ലീവ് നേരത്തെ വാങ്ങിയ എനിക്ക്, അളിയന്‍റെ വീടിന്‍റെ പാലുകാച്ചിനു കൂടി ലീവ് തരാന്‍ കമ്പനി എന്‍റെ അച്ഛന്‍റെ വക അല്ലാത്തതിനാല്‍ ഓണത്തിനു വരുമ്പോള്‍ കാണാം എന്ന് ഉറപ്പ് കൊടുത്തിട്ട് ഞാന്‍ അളിയനോട് പറഞ്ഞു:
"ചേട്ടാ, ചിലവ് ചെയ്യണം"
"മനു കഴിക്കുമോ?" അളിയന്‍റെ മറു ചോദ്യം.
ആ ചോദ്യം കേട്ടതും എനിക്കങ്ങ് അത്ഭുതമായി.കാരണം അമ്മയുടെ വീട്ടില്‍ ആരും കഴിക്കാറില്ല.മദ്യപാനം എന്തോ വലിയ പാപമാണെന്ന ചിന്ത.അതിനാല്‍ തന്നെ അളിയനോട് ഞാനായിട്ട് ഒരിക്കലും വെള്ളമടിയെ പറ്റി സംസാരിച്ചിട്ടില്ല.ഇതാ ഒരു സുവര്‍ണ്ണ അവസരം..
ഞാന്‍ പതിയെ പറഞ്ഞു:
"കഴിക്കും"
"എന്നാല്‍ ഓണത്തിനു വരുമ്പോള്‍ വീട്ടിലോട്ട് വാ"
ശരി, ഏറ്റു!!

അളിയന്‍ അങ്ങനെ പറഞ്ഞതോട് കൂടി ഒരു സൈഡില്‍ സന്തോഷവും, മറുസൈഡില്‍ ടെന്‍ഷനുമായി.
ടെന്‍ഷനടിക്കാന്‍ പ്രധാനമായും മൂന്ന് കാര്യങ്ങളായിരുന്നു..
ഒന്ന്: ഗായത്രി സമ്മതിക്കണം.
രണ്ട്: ഗള്‍ഫില്‍ നിന്ന് കൊണ്ട് വരുന്ന സ്ക്കോച്ച് വിസ്കി എന്ന് കേട്ടിട്ടുള്ളതല്ലാതെ, ഇതിനെ കുറിച്ച് ഒരു പിടിയുമില്ല.സാധാരണ പോലെ ഗ്ലാസില്‍ ഒഴിച്ച് കുടിക്കണോ അതോ സ്ട്രോ ഇട്ട് കുടിക്കണോന്ന് ഒരു സംശയം.
മൂന്ന്: കട്ടന്‍ചായ പോലത്തെ കാടന്‍ റമ്മിനകത്ത് വെള്ളമൊഴിച്ച്, ഇടത്തെ കൈ വച്ച് മൂക്ക് പൊത്തി പിടിച്ച്, വലത്തെ കൈ കൊണ്ട് ഗ്ലാസിലെ ദ്രാവകം അണ്ണാക്കിലോട്ട് കമത്തുന്ന 'വെള്ളമടി' മാത്രമേ എനിക്ക് അറിയൂ, അത് അളിയന്‍ കണ്ടാല്‍ മോശമല്ലേ!!
കര്‍ത്താവേ, എന്തോ ചെയ്യും??

പോം വഴി ഇല്ലാത്ത കാര്യമില്ലല്ലോ, പ്രത്യേകിച്ച് വെള്ളമടിക്ക്..
പ്രശ്നം ഉണ്ടാക്കി പരിഹരിക്കുന്നതില്‍ പേരു കേട്ട എനിക്ക് ഇതൊക്കെ സിംപിളായിരുന്നു..
മേല്‍ സൂചിപ്പിച്ച മൂന്ന് പ്രശ്നത്തിനും ഞാന്‍ പോംവഴി കണ്ടെത്തി..
ഒന്ന്: ഗായത്രിയുടെ കാല്‌ പിടിച്ചു.വര്‍ഷത്തില്‍ ഒരിക്കല്‍ സ്ക്കോച്ച് വിസ്ക്കി കഴിക്കുന്നത് വെളുക്കാന്‍ നല്ലതാണെന്ന് കേട്ടപ്പോള്‍ അവള്‍ സമ്മതിച്ചു.നന്നായി വെളുക്കുമെങ്കില്‍ ഒരു ഗ്ലാസ് അവള്‍ക്കും വേണമത്രേ(പടച്ചോനേ!!).ഒടുവില്‍ സ്ക്കോച്ച് കുടിക്കുന്നത് ഗര്‍ഭപാത്രത്തില്‍ വിള്ളലുണ്ടാക്കും എന്നൊരു കളവ് പറഞ്ഞു.
രണ്ട്:സ്ക്കോച്ച് ഐസ് ഇട്ടാണ്‌ കുടിക്കേണ്ടതെന്ന് ധാരണയായി.
മൂന്ന്: സുഹൃത്തുക്കളുടെ സഹായത്താല്‍ സിപ്പ് ചെയ്ത് കഴിക്കാന്‍ പഠിച്ചു.ഒരു ഗ്ലാസ്സ് വെള്ളവുമായി, അലമാരയുടെ മുന്നിലുള്ള കണ്ണാടിയില്‍ നോക്കി നാല്‌ പ്രാവശ്യം 'ചിയേഴ്സ്' പറഞ്ഞതോട് കൂടി സ്വയം ഒരു ആധൂനിക കുടിയനാണെന്ന് വിശ്വാസമായി.
അങ്ങനെ ഓണം അവധിയായി..

ഓണത്തിനു ശേഷമുള്ള ശനിയാഴ്ച വൈകുന്നേരം ഞാന്‍ അളിയന്‍റെ വീട്ടിലേക്ക് യാത്രയായി.സൈഡ് സീറ്റില്‍ ഗായത്രിയെ ഇരുത്തി കാറോടിക്കുന്ന കൂട്ടത്തില്‍, അവളെ നോക്കി ഒരു കള്ള ചിരിയോടെ ഞാന്‍ പാടി..

"നീയറിഞ്ഞോ മേലേ മാനത്ത്
ആയിരം ഷാപ്പുകള്‍ തുറക്കുന്നുണ്ട്.."

കാര്‍ അളിയന്‍റെ വീട്ടിലെത്തി.അളിയനും പെങ്ങളും ആദിത്യനും സന്തോഷപൂര്‍വ്വം ഞങ്ങളെ സ്വീകരിച്ചു.ഹാളിലോട്ട് കയറിയ എന്നെ നോക്കി ചിരിച്ചോണ്ട് ഒരാള്‍ ചോദിച്ചു:
"ങ്ഹാ, മോനിങ്ങ് വന്നോ?"
ആ ചോദ്യകര്‍ത്താവിന്‍റെ തിരുമോന്ത കണ്ടതും എന്‍റെ ചങ്കൊന്ന് പിടച്ചു..
കടവുളേ, പണിക്കത്തി തള്ള!!

അവരെ കുറിച്ച് പറയാനാണെങ്കില്‍ കുറേ ഉണ്ട്....
വളരെ വളരെ നല്ലൊരു സ്ത്രീ, ഒരു കുടുംബം കലക്കാന്‍ ഒറ്റക്ക് കഴിവുള്ളവള്‍!!
കുട്ടിക്കാലത്ത് എന്നെ എടുത്തോണ്ട് നടന്നത് മാത്രമാണ്‌ ഞങ്ങള്‍ തമ്മിലുള്ള ആകെ ബന്ധം.ആ ബന്ധത്തിനെ പറ്റി വിവരിച്ച് തുടങ്ങി, ഒടുക്കം ഞാന്‍ പായില്‍ പെടുത്ത കഥ വരെ അവര്‍ ഗായത്രിയോട് പറഞ്ഞു.ഇടക്കിടെ എന്നോട് ചോദിക്കും:
"മോനിതൊക്കെ ഓര്‍മ്മയുണ്ടോ?"
എവിടെ??
മറുപടിയായി ഒന്ന് ചിരിച്ച് കാണിച്ചിട്ട്, മനസില്‍ അറിയാവുന്ന ഭാഷയിലൊക്കെ അവരെ തന്തക്ക് വിളിച്ചോണ്ടിരുന്ന എന്നോട് അളിയന്‍ ചോദിച്ചു:
"ഈ കുരിശ് പോയിട്ട് കഴിച്ചാല്‍ പോരെ?"
മതി, എനിക്ക് ധൃതിയില്ല!!

ഒടുവില്‍ പണിക്കത്തി തള്ള പോയി.ഞാനും ഗായത്രിയും അളിയനും കുടുംബവും മാത്രം ബാക്കിയായി.കാത്തിരുന്ന നിമിഷം ആഗതമായി..
ഡൈനിംഗ് ടേബിളിലേക്ക് ഞങ്ങള്‍ സ്വീകരിക്കപ്പെട്ടു..
സ്ക്കോച്ച് വിസ്ക്കിക്ക് എന്ത് നിറമായിരിക്കുമെന്ന് ചിന്തിച്ചിരുന്ന എന്‍റെ മുന്നില്‍ ഒരു പ്ലേറ്റില്‍ രണ്ട് ചപ്പാത്തിയും, മറ്റൊരു പ്ലേറ്റില്‍ ഒരു ചിക്കന്‍ കറിയും വച്ചിട്ട് അളിയന്‍ പറഞ്ഞു:
"കഴിച്ചോ"
ങ്ങേ!!
മനസിലായില്ല!!
ഇതെന്ത് കൂത്ത്??
എന്നെക്കാള്‍ അമ്പരപ്പ് ഗായത്രിക്കായിരുന്നു.അളിയന്‍ സ്ക്കോച്ച് കൊണ്ട് വയ്ക്കുമ്പോള്‍ പരിഭവത്തോടെ എന്നെ നോക്കാനും, എന്നിട്ട് മനസില്ലാമനസ്സോടെ സമ്മതിക്കാനും റിഹേഴ്സല്‍ നടത്തി വന്ന അവളുടെ മുഖത്തും ഒരു കരിവാളിപ്പ്.
വിറക്കുന്ന സ്വരത്തില്‍ ഞാന്‍ ചോദിച്ചു:
"അളിയാ, വീശാന്‍ ഒന്നുമില്ലേ?"
അളിയനെല്ലാം മനസിലായി, ഓന്‍ ധന്യയോട് പറഞ്ഞു:
"എടീ, ആ ഫാനൊന്ന് ഇട്ടേ"
ഇങ്ങേരെന്താ പൊട്ടനാണോ??
ഇനി ഗായത്രി ഇരിക്കുന്ന ചമ്മല്‌ കൊണ്ടായിരിക്കുമെന്ന് കരുതി ഞാന്‍ മനസ്സ് തുറന്നു:
"അളിയാ കുടിക്കാന്‍ ഒന്നും ഇല്ലേന്നാ ചോദിച്ചത്"
അത് കേട്ടതും അളിയന്‍ ഗായത്രിയെ ഒന്ന് നോക്കി.കുഴപ്പമില്ല എന്ന മട്ടില്‍ അവള്‍ ചിരിച്ച് കാണിച്ചു.ധൈര്യം കിട്ടിയ അളിയന്‍ പറഞ്ഞു:
"ടാങ്ക് ഉണ്ട്"
കിണര്‍ ഇല്ലേ??
പിന്നല്ല..
സ്ക്കോച്ച് വിസ്ക്കിയും സ്വപ്നം കണ്ടിരുന്ന എന്നോട് ടാങ്ക് കലക്കി തരാമെന്ന്..
മിസ്റ്റര്‍ ബ്രദറിന്‍ ലോ..
പെങ്ങള്‍ വിധവയാകുമെന്നോര്‍ത്താ, അല്ലായിരുന്നേല്‍ ഞാന്‍ തല്ലികൊന്നേനെ!!

താമസിയാതെ ടാങ്ക് കലക്കിയ വെള്ളം മുന്നിലെത്തി.നമ്മുടെ ചെങ്കല്‍ റോഡിലെ ഗട്ടറില്‍ കാണുന്ന പോലത്തെ നിറമുള്ള ദ്രാവകം.എന്‍റെ അവസ്ഥ കണ്ട് കരയണോ അതോ ചിരിക്കണോന്ന് അറിയാതെ വിഷമിച്ചിരിക്കുന്ന ഗായത്രിയെ നോക്കി ഞാന്‍ വിമ്മിഷ്ടപ്പെട്ടപ്പോള്‍ അളിയന്‍ പറഞ്ഞു:
"ചപ്പാത്തി കഴിക്ക്"
പഴയൊരു പാട്ടാ ഓര്‍മ്മ വന്നത്..
'അളിയാ പൊന്നളിയാ തിന്നളിയാ ചപ്പാത്തി!!'
കഷ്ടം..
ഒരോ കുരിശ് വരുന്ന വഴിയേ!!
കാലേല്‍ വീണാല്‍ കാലൊടിയും, പട്ടിയെ എറിഞ്ഞാല്‍ പട്ടി ചാവും എന്ന രീതിയിലുള്ള രണ്ട് ചപ്പാത്തി തിന്നെന്നു വരുത്തി കൈ കഴുകി.ഏഴെട്ട് ചപ്പാത്തി കഴിക്കേണ്ട സ്ഥാനത്ത് വെറും രണ്ട് ചപ്പാത്തി കഴിച്ചതിലുള്ള സങ്കടം അളിയന്‍ രേഖപ്പെടുത്തി:
"മനു കഴിക്കുമെന്ന് പറഞ്ഞപ്പോള്‍ ഇങ്ങനല്ല ഞാന്‍ പ്രതീക്ഷിച്ചത്"
അതിനെക്കാള്‍ സങ്കടത്തില്‍ എന്‍റെ മനസ്സ് പറഞ്ഞു..
ചേട്ടന്‍ കഴിക്കുമോന്ന് ചോദിച്ചപ്പോള്‍ ഇങ്ങനല്ല ഞാനും പ്രതീക്ഷിച്ചത്!!

തിരിച്ച് പോകാന്‍ കാറില്‍ കയറിയ എന്നോട് അളിയന്‍ പറഞ്ഞു:
"അളിയാ, അടുത്ത വരവ് കുറച്ച് കൂടി കൊഴുപ്പിക്കണം"
'അത് തന്‍റെ മറ്റവനോട് പറ' എന്ന് മനസിലും പറഞ്ഞ്, 'ശരി അളിയാ, കൊഴുപ്പിക്കാം' എന്ന് ഉറക്കെയും പറഞ്ഞ് ഞാന്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്തു.ഈ പ്രാവശ്യം പാട്ട് പാടിയത് ഗായത്രിയായിരുന്നു, അതും ഒരു കള്ള ചിരിയോടെ..

"എന്തെല്ലാം എന്തെല്ലാം മോഹങ്ങളാണെന്നോ..
എന്തെല്ലാം എന്തെല്ലാം സ്വപ്നങ്ങളാണെന്നോ..
അളിയനെ കാണേണം, ഗ്ലാസൊന്നെടുക്കേണം..
സ്ക്കോച്ചിലൊരു ഐസിട്ട് വീശേണം.."

പിന്‍കുറിപ്പ്:
സ്ക്കോച്ച് വിസ്ക്കിയുമായി വരുന്ന കൂട്ടുകാരനെ കാത്തിരിക്കുകയാണെന്ന് പറഞ്ഞ് ഈ കഥക്ക് ഉള്ള ത്രെഡ് തന്ന പ്രിയ സുഹൃത്തിനു നന്ദി.ഈ കഥ വായിച്ചിട്ട് ഏതെങ്കിലും അളിയനു ഇത് താനാണെന്ന് തോന്നുന്നെങ്കില്‍ ഒരു വാക്ക്..
"അളിയാ, ഇത് അളിയനല്ല"
വേറെ അളിയനാ!!

112 comments:

അരുണ്‍ കരിമുട്ടം said...

ജോലിത്തിരക്ക് കാരണം കഴിഞ്ഞ രണ്ടാഴ്ച ബൂലോകത്ത് നിന്ന് വിട്ട് നില്‍ക്കേണ്ടി വന്നു.
ഇവിടെ എന്താ വിശേഷം??

ജോ l JOE said...

അളിയനെ കാണേണം, ഗ്ലാസൊന്നെടുക്കേണം..
സ്ക്കോച്ചിലൊരു ഐസിട്ട് വീശേണം.......

ജോ l JOE said...
This comment has been removed by the author.
കണ്ണനുണ്ണി said...

അളിയാ ഇത്രേം പറഞ്ഞ സ്ഥിതിക്ക് ഒരു കാര്യോടെ ചോദിക്കട്ടെ...
അളിയന്‍ വീശുമോ?
ക്രിസ്തു മസിനു ഒന്ന് കൂടിയാലോ ?? :)

Sabu Kottotty said...

വിട്ടുനിന്നതിന്റെ ഫലം കാണാനുമുണ്ട്. പോസ്റ്റിന്റെ നിലവാരം വളരെ മെച്ചപ്പെട്ടു. സ്വാഭാവിക രീതിയില്‍ നിന്ന് ഒരുപാടു മെച്ചപ്പെട്ടതായി തോന്നുന്നു (മുമ്പുള്ളതു മോശമെന്നല്ല കേട്ടോ).
വളരെ നന്നായി അരുണ്‍
ആശംസകള്‍...

ramanika said...

വായിച്ചു കഴിഞ്ഞപ്പോള്‍ ശരിക്കും ഫിറ്റായി
ചിരിച്ചിട്ട്

അരുണ്‍ കരിമുട്ടം said...

ജോ: കഥ കണ്ടോ, കൊള്ളാമോ??
കണ്ണനുണ്ണി, കൊട്ടോട്ടിക്കാരന്‍:നന്ദി:)
രമണിക, പാമരന്‍: ഇനിയും കാണണേ..:)

അരുണ്‍ കരിമുട്ടം said...


ഒരു കാര്യം പറയാന്‍ മറന്നു..
നാളെ ദീപയുടെ പിറന്നാളാ..
അപ്പോ അടിച്ച് പൊളിക്കട്ടെ!!

Anil cheleri kumaran said...

കലക്കി.. ഹഹഹ... ചിരിച്ചു മറിഞ്ഞു.. ഒന്നു കൂടണം കേട്ടോ... ചിയേഴ്സ്.

ജന്മദിനാശംസകള്‍.. ദീപയ്ക്ക്...

നിഷാർ ആലാട്ട് said...

അളിയന് കഴിക്കുമോ? എന്നു ചോദിച്ചത് സ്വാഭാവികം,

വായുംപ്പോളന്നു ചെന്നത് സ്വാഭാവികം,

അളിയൻ പററിച്ചത് അതും സ്വാഭാവികം,

ഇനി അളിയനെന്നു കേട്ടാൽ ഓടുന്നത്
അത് (അ)സ്വഭാവികം!!

നിഷാർ ആലാട്ട് said...

ദീപയ്ക്ക്...

ജന്മദിനാശംസകള്‍..

ചിരീക്കിടായിൽ കമന്ററ്റുമ്പോൽ മറന്നതാ‍ാ
സോറി

Arun G S said...

അളിയനാനളിയാ അളിയന്റെ അളിയന്‍!!! അതാനളിയാ അളിയന്‍!!! ഹാഹാ കാലില്‍ വീണാല്‍ കാലോടിയും പട്ടിയെ എറിഞ്ഞാല്‍ പട്ടി ചാവും, ഇല്ലെങ്കില്‍ തിരിച്ചു വന്നു മിനിമം അഞ്ചു കടി എങ്കിലും തരും! എന്തായാലും ഗായത്രിക്ക് ഒരാഴ്ചത്തേക്ക് പോരിക്കാനുള്ളത് കിട്ടി അല്ലേ! ;-)

നമുക്ക് ഒന്ന് കൂടണം! വേണ്ട വേണ്ടാ!!! രഹസ്യമായി മതി! ;)

Super post saareee!

ചിരിച്ചു മരിച്ചളിയയാ! :-D

കാപ്പിലാന്‍ said...

ഒടുവില്‍ സ്ക്കോച്ച് കുടിക്കുന്നത് ഗര്‍ഭപാത്രത്തില്‍ വിള്ളലുണ്ടാക്കും എന്നൊരു കളവ് പറഞ്ഞു.
:)
ചിരിച്ചു നന്നായി ചിരിച്ചു :)

Rani said...

ഹ ഹ ഹ കടുവയെ പിടിച്ച കിടുവാ...

അരവിന്ദ് :: aravind said...

സൂപ്പര്‍ :-)

പണ്ട് ബ്ലോഗിലെവിടെയോ വായിച്ചു..ഓന്‍സൈറ്റ് പോയി വന്ന ആരോ മുന്തിയ സാധനമാണെന്ന് പറഞ്ഞ് എന്തോ വാങ്ങിക്കൊണ്ടുവന്നു. മച്ചാന്‍‌മാര്‍ എല്ലാം കൂടെ പൊട്ടിച്ച് പങ്കിട്ടു വെച്ചു വിശി. ഒരു എഫക്റ്റില്ല...മുന്തിയ സാധനമാ..എഫക്റ്റ് പതിയെ ആയിരിക്കും എന്ന് ഒരുത്തന്‍...ഉം ചെറുതായി വരുന്നുണ്ടെന്ന് വേറെ ഒരുത്തന്‍...പണ്ടു കഴിച്ച ഫോറിനും ഇങ്ങനെ സ്ലോ എഫക്റ്റാണെന്ന് വേറെ ഒരുത്തന്‍-വന്നു കഴിഞ്ഞാല്‍ അതിഭയങ്കരം ആയിരിക്കുമത്രേ എന്നും പറഞ്ഞു. ഒരു പിണ്ണാക്കും തോന്നണില്ല എന്ന് പറഞ്ഞ് ഒരു സത്യസന്ധന്‍ കുപ്പിയെടുത്ത് വിശദമായി വായിച്ചു നോക്കിയപ്പോഴാ..കോക്‌ടെയിലില്‍ ഒഴിക്കുന്ന കാര്‍ബണേറ്റഡ് കരിക്കിന്‍ വെള്ളമോ മറ്റോ ആയിരുന്നത്രേ!

എന്തിനാ ഇവിടെ പറഞ്ഞതെന്നോ? വെര്‍തെ...;-)

ഷിബിന്‍ said...

ഹോ! ഇത് പോലെ ഒരു അളിയനെ എനിക്ക് കിട്ടിയില്ലല്ലോ.... വെള്ളമടിച്ചു അളിയന്റെ കൂമ്പ്‌ വാട്ടണ്ടാ എന്ന് കരുതിയല്ലേ സ്നേഹനിധിയായ ആ അളിയന്‍ പ്രോടീന്‍ നിറഞ്ഞ ചപ്പാത്തിയും വിറ്റാമിന്‍ നിറഞ്ഞ കോഴിയും ദുഫായീന്ന് കൊണ്ട് വന്ന ടാങ്കും തന്നത്??? അതൊന്നും മനസ്സിലായില്ലേ??

p.s.: ഒരു പാക് ടാങ്കിനു എന്താ വില എന്ന് വല്ല വിവരവുമുണ്ടോ??? ഇത്രയും പൈസയും കളഞ്ഞു ടാങ്ക് കുടിക്കാന്‍ തന്നിട്ട്... പാവം അളിയന്‍..

ജോണ്‍ ചാക്കോ, പൂങ്കാവ് said...

ടാങ്കല്ല.. കിണറ് കിണറ്...
കൊള്ളാം :)

പകല്‍കിനാവന്‍ | daYdreaMer said...

തമ്പിയളിയോ... :):)

Calvin H said...

കേട്ടിട്ടില്ല്ലേ അറബി പഴഞ്ചൊല്ല്?

“ഇമാ ഗൾഫ അൽ ഗരീബു ഗിൽത്തി അൽ ഫത്തലു “

യേതൊരുവൻ ഗൾഫിൽ നിന്നും വന്ന ശേഷം കള്ളു ഫ്രീ ആയി തരുന്നില്ലയോ, അൽ ഫത്തലു - അവനെ പത്തലുകൊണ്ടടിക്കണം.

പോസ്റ്റ് കലക്കി :)

ഹാഫ് കള്ളന്‍||Halfkallan said...

ചീയേര്‍സ് !
ഗള്‍ഫ്‌ ...അളിയന്‍ ...സ്കോച്ച് .. ഐസ് .. സിപ്‌ .. കഴിക്കല്‍ ... എന്തൊക്കെ ആയിരുന്നു .. അവസാനം .. സ്കോച്ച് ടാങ്ക് ആയി ..
അങ്ങനെ തന്നെ വേണം !

VEERU said...

പക്ഷേ കഥ പറഞ്ഞു വന്നപ്പോൾ പ്രതീക്ഷിച്ചതു ഈ അളിയനെയല്ലാ ട്ടാ...ആ പൊങ്ങച്ചവും മറ്റും കേട്ടപ്പോൾ ഒരു “ജഗതി” കഥാപാത്രം ആണു മനസ്സിലേക്കു വന്നത്...അളിയനായാൽ ഇങ്ങനെ വേണം !!
എന്തായാലും കഥയുടെ ടൈറ്റ്ല് അത്രക്കങ്ങട് ചേർന്നില്ലെങ്കിലും എഴുത്ത് എന്നത്തെയും പോലെ മനോഹരം !! ‘കാതര’ യെ ക്കാൾ ഒരു പടി മുൻപിലാൺ റേറ്റിംഗ് !!!ആശംസകൾ.

Kalesh said...

oru kuppiyumaayi varatte .....

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat said...

അങ്ങനെ ടാങ്കും കുടിച്ചു ടാങ്കായി നടന്നല്ലെ... ;)
കലക്കി..

പയ്യന്‍സ് said...

ഹ ഹ.. ഇഷ്ടപ്പെട്ടു:)

ശ്രീ said...

ശ്രീഹരിയുടെ അറബി ചൊല്ല് കണ്ടില്ലേ... ലത് തന്നെ. അളിയനാണോന്നൊന്നും നോക്കണ്ട ;)

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ജോലിത്തിരക്ക് കാരണം കഴിഞ്ഞ രണ്ടാഴ്ച ബൂലോകത്ത് നിന്ന് വിട്ട് നില്‍ക്കേണ്ടി വന്നു..
അങ്ങനെത്തന്നെ വേണം .നിങ്ങള്‍ക്കങ്ങനെ തന്നെ വേണം...

കനല്‍ said...

അളിയന്‍ വെള്ളമടിക്കുമോ?

“ഹും, അടിക്കുമോന്ന് ,
ഞാനൊക്കെ വലിയ ടാങ്കല്ലേ?”

ഇങ്ങനെയൊക്കെ വെച്ച് കാച്ചുന്ന അളിയന്മാര്‍ക്ക് ഇതൊരു പാഠമാകട്ടെ

Unknown said...

ഇഷ്ടായി പെരുത്തിഷ്ടായി

നീര്‍വിളാകന്‍ said...

പണ്ട് സൌദി അറേബ്യയില്‍ ആദ്യമായി വന്ന പയ്യന് ഞങ്ങള്‍ ഇവിടുത്തെ നോണ്‍ ആല്‍ക്കഹോളിക്ക് ബിയര്‍ വാങ്ങി കൊടുത്ത് ഫിറ്റാക്കിയ ഒരു കഥയുണ്ട്... കുടിക്കുന്നത് നോണ്‍ ആല്‍ക്കഹോളിക്ക് ബിയര്‍ ആണെന്ന് മനസിലാകാതെ പാവം പയ്യന്‍ കൂടെ ഇരിക്കുന്നവര്‍ എന്തു വിചാരിക്കും എന്നു കരുതി ഫിറ്റായി എന്ന് അഭിനയിക്കുക്കയായിരുന്നു.... അരുണിനും ചപ്പാത്തി തിന്ന് ഒരു മനസമാധാനത്തിന് ഉറക്കാത്ത കാലുകളുമായി അളിയന്റെ വീട്ടില്‍ നിന്ന് ഇറങ്ങാമായിരുന്നു....!!!!

Jikkumon - Thattukadablog.com said...

കൊള്ളാം നാം പെരുത്ത് ഇഷ്ടായിഷ്ടാ.... ഞാന്‍ ലീവിനു നാട്ടില്‍ വരുമ്പോള്‍ ഒരു ഫുള്ളും കൊണ്ട് കായംകുളത്ത് വരുന്നുണ്ട്.... http://thattukadail.blogspot.com/

pandavas... said...

വീശാം
വീശാം
വീശിക്കോണ്ടിരിക്കാം
വീശണ നേരത്തീ കഥ പറയാം...

കാലുപീടുത്തത്തില്‍ അണ്ണനോരു പുലിയായിരുന്നല്ലേ.....

സന്തോഷ്‌ പല്ലശ്ശന said...

വീശാനുള്ള ആ മോഹം മനസ്സില്‍ നിന്നു പോയിട്ടില്ലെങ്കില്‍ ഈ വഴിക്കു വരികയാണെങ്കില്‍ എന്നെ ഒന്നു വിളിക്കണം. ഞാന്‍ നിങ്ങടെ ആളിയനെ പോലെ ആയിരിക്കുകയില്ല ട്ടൊ...നല്ല അസ്സല്‌ കമ്പനിയാ...... ഹീ... ഹീ.. ഹീ...

PONNUS said...

ഉം നന്നായിട്ടുണ്ട് !!!!!!!!!!!!!

rajesh said...

ayye enthoru naari aliyan.
Adutha thanava avane namukku quotations kodukkam

Sukanya said...

ചപ്പാത്തി എന്താ കഴിക്കാനുള്ളതല്ലേ? :)

അപ്പൊ വീശും അല്ലെ ? അമ്മയുടെ ഉപദേശം മാനിക്കുന്ന ആളാണെന്നു നുണ പറഞ്ഞതാ?
എന്നത്തെപോലെ ചിരിപ്പിച്ചു.

രാജീവ്‌ .എ . കുറുപ്പ് said...

മേരേ പ്യാരാ കരള്‍സ്സ്, ദിസ് ഈസ് എ ഡ്രിങ്ക് സ്റ്റോറി.. (ഹോ നിന്നെ സമ്മതിച്ചു )

ഒരു കുലയില്‍ മിനിമം അഞ്ച് കരിക്ക് എങ്കിലും വേണമെന്ന് വിശ്വസിച്ചിരുന്ന അമ്പതുകളിലാണ്‌ എന്‍റെ അമ്മ ജനിച്ചത് (അളിയാ ഇത് വായിച്ചു കുറെ ചിരിച്ചു)

കട്ടന്‍ചായ പോലത്തെ കാടന്‍ റമ്മിനകത്ത് വെള്ളമൊഴിച്ച്, ഇടത്തെ കൈ വച്ച് മൂക്ക് പൊത്തി പിടിച്ച്, വലത്തെ കൈ കൊണ്ട് ഗ്ലാസിലെ ദ്രാവകം അണ്ണാക്കിലോട്ട് കമത്തുന്ന 'വെള്ളമടി' മാത്രമേ എനിക്ക് അറിയൂ, (ഹ ഹ ഹ നമിച്ചു മച്ചൂ )

നന്നായി വെളുക്കുമെങ്കില്‍ ഒരു ഗ്ലാസ് അവള്‍ക്കും വേണമത്രേ(പടച്ചോനേ!!).(എന്നാ അലക്കാടാ മനു അളിയാ)

ഞാന്‍ ഇനി മുതല്‍ ഒരു അളിയന്റെ കൂടെ കമ്പനിക്ക്‌ ഇല്ലേ
മച്ചൂ സൂപ്പര്‍ പോസ്റ്റ്‌, ഇപ്പോള്‍ നിന്റെ പോസ്റ്റില്‍ ഏറ്റവും ഇഷ്ടം ഇതാണ്, എന്നാ പിടി ഒരു സെലിബ്രേഷന്‍ റമ്മിന്റെ ഫുള്‍

അഭിമന്യു said...

കലക്കിയളിയാ...............

Anonymous said...

അരുണ്‍... ആ ചമ്മിയ പോസില്‍ ഒരു ഫോട്ടോ ഇടാമായിരുന്നില്ലേ...:)

Sinochan said...

പണ്ട് ഇതു പോലെ എന്റെ കൂട്ടുകാര്‍ പട പടാന്ന് റം അടിച്ചോണ്ടിരുന്നപ്പോള്‍ ഞാന്‍ സിപ് ചെയ്തടിച്ചപ്പോള്‍ എല്ലാവരും വിചാരിച്ചു ഞാന്‍ ഭയങ്കര പാര്‍ട്ടി ആണെന്ന്. ഒരു കവിളില്‍ കൂടുതല്‍ ഒന്നിച്ചു ചെന്നാല്‍ അതപ്പോള്‍ തന്നെ പുറത്തു വരുന്ന കാരണം, ഞാന്‍ ഓരോ കവിള്‍ വിഷമം പുറത്തു കാട്ടാതെ അടിച്ചതാണെന്ന് ആരറിയാന്‍.

ങാ‍ാ അതൊക്കെ ഒരു കാലം, ഇപ്പോള്‍ ജളുകു ജളുക് എന്നായി അടി.

എന്താന്നറിയില്ല മദ്യം എന്നു കേള്‍ക്കുമ്പോളേ ഒരു കുളിര്....

വാഴക്കോടന്‍ ‍// vazhakodan said...

അളിയാ അളിയനൊരു അളിയനാണോ അളിയാ?
അളിയന്റെ അളിയനാണ് അളിയന്‍!
കലക്കി മച്ചൂ , അല്ലെങ്കില്‍ വേണ്ട കലക്കി അളിയാ.... :)

Anonymous said...
This comment has been removed by a blog administrator.
Junaiths said...

അളിയന്സിന്റെ ഒരു കളീസ്..

കുഞ്ഞൻ said...

തമ്പിയളിയോ..ഇതിന്റെ പാര ആ ധന്യപ്പെങ്ങൾ തന്നെ...സംഗതി ഇങ്ങനെ..മനുവേട്ടനു (ഏട്ടാന്നുള്ള വിളി ചുമ്മാ ചേർത്തതാ)വേണ്ടി മഹിയളിയൻ ബ്ലൂലേബൽ വിസ്കിയും സോഡയും ഐസ് ക്യൂമ്പും ശരിയാക്കി കാത്തിരുന്നപ്പോൾ..
ധന്യ: ഹേയ് മനുഷ്യാ നിങ്ങളേതായാലും മുക്കുടിയനായി ഇനി എന്റെ പുന്നാര മനുവേട്ടനെയും കുടി പഠിപ്പിച്ച്, ആ ഗായത്രി ചേച്ചിയെ കണ്ണീരു കുടിപ്പിക്കാൻ ഞാൻ സമ്മതിക്കൂല്ലാ‍ാ..(പാവം ധന്യപ്പെങ്ങൾ അവരറിയുന്നുണ്ടൊ ആങ്ങള കുടിയിൽ ഡോക്ട്രേറ്റിനു വേണ്ടി കഠിനാധ്വാനം ചെയ്യുന്നവനാണെന്ന്)
മഹിയളിയൻ: ഡി ധന്യമോളൂ.. ഞാനവന് ഒറ്റപ്പെഗ്ഗെ കൊടുക്കുകയൊള്ളൂ കൂടുതൽ ഡ്രിങ്കിക്കാതെ ഞാൻ നോക്കിക്കോളാം..
ധ: നിങ്ങൾ ഒരു പെഗ്ഗും കൊടുക്കേണ്ടാ എന്റെ ഏട്ടന്,ഞങ്ങളുടെ കുടുംബത്തിൽ ഒരു ദുശ്ശീലങ്ങളും ഇല്ലാത്ത ഒരേയൊരുയാൾ ഞങ്ങളുടെ മനുവേട്ടൻ മാത്രമാണ്...ആ മനുവേട്ടനെ നിങ്ങളായിട്ട് നശിപ്പിക്കല്ലേ.............

ഇപ്പൊ മനസ്സിലായില്ലെ മനുമാഷെ സ്കോച്ച് കിട്ടാത്തതിനു പിന്നുലുള്ള സീക്രട്ട്..പാവം മഹിയളിയൻ..!

..:: അച്ചായന്‍ ::.. said...

"അളിയാ, ഇത് അളിയനല്ല"
വേറെ അളിയനാ!!

അളിയോ തമ്പി അളിയോ അലക്കി വാരിയല്ലോ എന്റെ മനു മാഷെ ഹിഹിഹി കോടളിയ കൈ :D

ചിതല്‍/chithal said...

ദീപക്ക്‌ പിറന്നാളാശംസകള്‍!
ജാതി വിഡല്‍സാണല്ല! ഇനിയും പോരട്ടേ!
(ഞാന്‍ ആലൊചിക്കുകയായിരുന്നു... ഈ പോസ്റ്റ്‌ എന്തേ എനിക്കെഴുതാന്‍ തോന്നിയില്ല?)
കലക്കി മച്ചൂ!!!

വീശാന്‍ ഒന്നുമില്ലേ? ഫാന്‍ ഉണ്ട്‌!
ടച്ചിങ്ങ്സ്‌ ചോദിക്കാമായിരുന്നു.. അതുമാത്രം അളിയന്‍ കറക്റ്റ്‌ ആയി തരും.. കുറച്ച്‌ അച്ചാര്‍! ചപ്പാത്തിയുടെ കൂടെ നല്ലതാണത്രെ!

ചേര്‍ത്തലക്കാരന്‍ said...

മനൂ.....
അഭിനന്ദനങ്ങൾ.... മനുവിന്റെ കധാസമാഹരത്തിൽ ഏറ്റവും ഇഷ്ടം ഇപ്പോൽ ഈ സംഭവമാ... മഹിഅളിയൻ പുലിയാ കേട്ടോ... അളിയൻ ഈ പൊസ്റ്റ് കണ്ടെങിലും അടുത്തവരവിനു അളിയന്റെ കയ്യിൽ നിന്നും ഒരു സ്കോച്ച് തട്ടണം എന്നല്ലെ മനസിലിരിപ്പ്.... ഗൊച്ഛു ഗള്ളൻ...


നന്നയി രസിച്ചു അരുണേ....

nandakumar said...

"അളിയന്‍ സ്ക്കോച്ച് കൊണ്ട് വയ്ക്കുമ്പോള്‍ പരിഭവത്തോടെ എന്നെ നോക്കാനും, എന്നിട്ട് മനസില്ലാമനസ്സോടെ സമ്മതിക്കാനും റിഹേഴ്സല്‍ നടത്തി വന്ന അവളുടെ മുഖത്തും ഒരു കരിവാളിപ്പ്." :)
ആ നിരീക്ഷണത്തിനു(അങ്ങിനെ ഒന്നെഴുതിയതിനു)ഫുള്‍ മാര്‍ക്ക് :)

അളിയോ അളിയന്‍ വീശുമെന്ന് പറഞ്ഞിരുന്നെങ്കില്‍...ബാംഗ്ലൂര് എന്തോരം ചാന്‍സുണ്ടായിരുന്നു :)

മുഫാദ്‌/\mufad said...

ചിരിച്ചു...

മുരളി I Murali Mudra said...

ഈ ദുനിയാവിലെ എല്ലാ 'വിശുദ്ധ' അളിയന്മ്മാര്‍ക്കും നമോവാകം..

നരിക്കുന്നൻ said...

ചിരിക്കാതിരിക്കാൻ കഴിയുന്നില്ല. അല്ലെങ്കിലും എന്തിനാ ചിരിക്കാതിരിക്കുന്നെ. ആദ്യം മുതൽ ചിരിച്ച് ഒരു മാതിരിയായതാ... ദാ അളിയന്റെ ‘അടുത്ത പ്രാവശ്യം കൊഴുപ്പിക്കണം’ എന്ന് വായിച്ചതോട് കൂടി എല്ലാ കണ്ട്രോളും വിട്ടു.

Pongummoodan said...

കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ സ്കോച്ച് കിട്ടുമെന്നറിഞ്ഞ് വന്നതാ...
ദാ! വച്ചിരിക്കുന്നു കുട്ടകം സോറി ഗ്ലാസ്സ്.

ചീയേഴ്സ് പറയാന്‍ നാവ് തരിക്കുന്നു. :)

poor-me/പാവം-ഞാന്‍ said...

ചാം ചച ചൂം ചച്ച ചൂമരി ചച്ച ച്ച ച്ക
ഓ നിങള്‍ക്ക് ചൈനിസ് അറിയില്ലല്ലെ? വിഷമിക്കേണ്ട ഞാന്‍ ഈ ചൈനീസ് പഴമൊഴി മലയാളത്തില്‍ പറഞു തരാം അന്യന്റെ കുപ്പിയിലെ കള്ളു്‌ കണ്ടു അവനവന്റെ കരള്‍ വാട്ടാമെന്നു മോഹിക്കരുത്....
അളിയനു എന്റെ വക ചപ്പാത്തിയും കോഴിക്കറിയും വാഗ്ഗ്‌ദാനം ചെയ്യുന്നു....

saju john said...

ഒരു പോസ്റ്റില്‍ നിന്നും, മറ്റോരു പോസ്റ്റിലേക്കുള്ള ദൂരമാണ് ഒരു ബ്ലോഗരുടെ വിജയം, അതായത് കഥയില്‍, സമീപനത്തില്‍,ശൈലിയില്‍ എല്ലാം അയാള്‍ പുലര്‍ത്തുന്ന നവീനമായ കയ്യടക്കമാണ് ഒരു എഴുത്ത്കാരനില്‍ വേണ്ടത്, അതിനു അയാളെ സഹായിക്കേണ്ടത് ഞാനടക്കമുള്ള വായനക്കാര്‍ ആണ്.

അതുപോലെ ഏതോരു ബ്ലോഗരുടെയും പരാജയത്തിനു കാരണം ആരാധകരുടെ കമന്റുകള്‍ക്കനുസരിച്ച് അയാള്‍ തന്റെ എഴുത്തിനെ ഫില്‍ട്ടര്‍ ചെയ്യുമ്പോഴാണ്.

വായിക്കാന്‍ വേണ്ട പോസ്റ്റുകള്‍ ഒരു എഴുത്തുക്കാരന്‍ എഴുതുകയല്ല വേണ്ടത്, മറിച്ച് ആ വിധത്തിലേക്ക് ഓരോ എഴുത്തുകാരെയും മാറ്റുകയാണ് ഓരൊ വായനക്കാരന്റെയും ദൌത്യം.

പ്രദീപ്‌ said...

kollam !!!!!!!!!!!

jayanEvoor said...

അളിയോ.... തമ്പിയളിയോ....!
കലക്കി!

അരുണ്‍ കരിമുട്ടം said...

കുമാരന്‍:തീര്‍ച്ചയായും കൂടണം:)
നിഷാദ്:നന്ദി:)
അരുണേ:രഹസ്യമായാലും പരസ്യമായാലും കൂടണം:)
കാപ്പിലാന്‍:നന്ദി:)
റാണി:നന്ദി:)
അരവിന്ദേട്ടാ: ഈ അബദ്ധം മിക്കവര്‍ക്കും പറ്റണതാ:)
കൊസ്രാ കൊള്ളി:പ്രോട്രീന്‍ നിറഞ്ഞ ചപ്പാത്തിയോ!!
ജോണ്‍:നന്ദി:)
പകലേ:നന്ദി:)
ലക്ഷ്മി:ങ്ഹാ, ഇങ്ങനൊരാള്‌ ഉണ്ടോ??
കാല്‍വിന്‍:ഹ..ഹ..ഹ അത് കൊള്ളാം
ഹാഫ് കള്ളന്‍:ഉവ്വ
വീരു:അളിയന്‍ പാവമാ:)
കലേഷ്:വിത്ത് ഫുഡ്
കിഷോര്‍:നന്ദി:)

അരുണ്‍ കരിമുട്ടം said...

പയ്യന്‍സ്:നന്ദി:)
ശ്രീ: ഇനി അതൊന്ന് പരീക്ഷിക്കണം
പ്രവീണ്‍:ഉവ്വ ഉവ്വ
കനല്‍;ഇങ്ങനെ എത്ര അളിയന്‍മാര്‍
പുള്ളിപുലി:നന്ദി:)
നീര്‍വിളാകന്‍:ഹത് നല്ല ഐഡിയയാ:)
ജിക്കുമോന്‍:നന്ദി:)
പാണ്ഡവാസ്സ്:പിന്നെ ജീവിക്കേണ്ടേ:)
സന്തോഷ്:ഏറ്റു
മുംബൈ മലയാളിസ്:നന്ദി:)
രാജേഷ്:ഉം..ഉം
സുകന്യ ചേച്ചി:നന്ദി:)
കുറുപ്പേ:സംഭവം കള്ള്‌ ആയതിനാലാണോ ഇഷ്ടമായത്
അഭിമന്യു:നന്ദി:)
ഷീല ചേച്ചി: പിന്നെ ഇപ്പോ ഇടാം:)

ശ്രീജിത്ത് said...

അളിയാ, നീ വെള്ളമാണോ?ഹിഹിഹി(ഇത് പോരെ കുടുംബകലഹത്തിനു?)

വിനോദ് said...

ഈയിടയായി പാട്ട് എഴുതാറുണ്ടല്ലേ.അതിലും ഒരു ഭാവിയുണ്ട്.വരികളൊക്കെ നല്ല മാച്ചാ, ചിരിയും വരും.
പോസ്റ്റ് നന്നായെന്ന് ഞാന്‍ പറയേണ്ടല്ലോ:)

Anonymous said...

:))

jamal|ജമാൽ said...

വ്യത്യസ്തനാം ഒരു കുടിയനാം അരുണിനെ
സത്യത്തിലളിയൻ തിരിച്ചറിഞില്ല
ചതിയൻ അളിയൻ..:)

ഫോട്ടോഗ്രാഫര്‍ said...

ഒരു പക്ഷേ ഇത് അരുണിന്‍റെ നല്ല പോസ്റ്റില്‍ ഒന്നാണെന്ന് പറയാം.ഒരു പാട് ചിരിച്ചു.ആരെന്ത് അഭിപ്രായം പറഞ്ഞാലും വിരോധം കാട്ടാതെ പിന്നെയും ചിരിപ്പിക്കാനുള്ള ഈ കഴിവാണ്‌ അരുണിന്‍റെ പ്രത്യേകത.ആശംസകള്‍

വിന്‍സ് said...

ആര്‍ക്കും ഒരു ഉപകാരമില്ലാത്ത അളിയന്‍ :)

Venniyodan said...

allelum ee gulf aliyanmarokke inganeya....

Rakesh R (വേദവ്യാസൻ) said...

അളിയോ അളിയാനളിയാ എന്റളിയന്‍ :)

പെങ്ങള്‍ക്ക് ജന്മദിനാശംസകള്‍ (താമസിച്ചുപോയതിന് ക്ഷമാപണം)

പാര്‍ത്ഥന്‍ said...

ഇമ്മാതിരി അളിയന്മാരെ ഇപ്പോഴും എവിടേങ്കിലും കണ്ടവരുണ്ടോ ?

വശംവദൻ said...

:)

ചാര്‍ളി (ഓ..ചുമ്മാ ) said...

കൊള്ളാം കൊള്ളാം.
ഇതിലും വലുതെന്തോ വരാനിരുന്നതാ...
സ്കോച്ചു കഴിക്കാന്‍ പടിച്ചോ...
അടുത്താഴ്ച ബാഗ്ലൂര്‍ വരാംട്ടൊ

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:“സ്ക്കോച്ച് വിസ്ക്കി കഴിക്കുന്നത് വെളുക്കാന്‍ നല്ലതാ”-- ദിവസവും കഴിച്ചാല്‍ പെട്ടന്ന് വെളുക്കും --കുടുംബം.
എന്തായാലും പുതിയ അളിയന്‍ ഇതു വായിച്ചിട്ട് സ്കോച്ചും കൊണ്ട് വന്നില്ലേ?

ഭായി said...

ഒരളിയന്റളിയനും ഈ ഗതി വരുത്തരുദേ..എന്റെ വാക്കര്‍മുത്തപ്പാ‍..........


@@@വര്‍ഷത്തില്‍ ഒരിക്കല്‍ സ്ക്കോച്ച് വിസ്ക്കി കഴിക്കുന്നത് വെളുക്കാന്‍ നല്ലതാണെന്ന് കേട്ടപ്പോള്‍ അവള്‍ സമ്മതിച്ചു.നന്നായി വെളുക്കുമെങ്കില്‍ ഒരു ഗ്ലാസ് അവള്‍ക്കും വേണമത്രേ(പടച്ചോനേ!!).ഒടുവില്‍ സ്ക്കോച്ച് കുടിക്കുന്നത് ഗര്‍ഭപാത്രത്തില്‍ വിള്ളലുണ്ടാക്കും എന്നൊരു കളവ് പറഞ്ഞു.@@@
അരുണ്‍...ദേ..ഇതിനൊരു 5 സ്റ്റാര്‍..

Unknown said...

അക്രമം...!

ആ വെളുക്കുന്ന സ്കോച്ച് ഏതാണെന്ന് പറഞ്ഞു തരാവൊ?!

വിനുവേട്ടന്‍ said...

ഹ ഹ ഹ.... ശരിക്കും ചിരിച്ചു പോയി അരുണ്‍... അച്ഛന്റെ കമ്പനി അല്ലാതിരുന്നിട്ടും ഇല്ലാത്ത സമയമുണ്ടാക്കി കഴിക്കാന്‍ വേണ്ടി ചെന്ന അരുണിനെ കഴിപ്പിച്ചു വിട്ട അളിയനാണ്‌ അളിയന്‍... ആശംസകള്‍...

Sunish Menon said...

Ha ha. Super :D

hshshshs said...

അരുണളിയനു ശേർന്ത ഇന്ത നല്ല തങ്കമാന അളിയനെ എനക്കും പുടിച്ചാച്ച്..
യെനക്കും ഒരളിയനിരുക്ക്..തണ്ണി കേട്ടാൽ കൂടെ (‘ര’ ശേർത്താൽ സാരായമാവുമെന്നു നിനയ്ച്ച് സായ കൂടെ കുടിക്കാത്ത എനക്കു) സാരായത്തെ ഊത്തിടുവേൻ അന്ത തെമ്മാടിപ്പയൽ !!

അഭി said...

"അളിയാ, ഇത് അളിയനല്ല"
വേറെ അളിയനാ!!
കൊള്ളാം അരുണ്‍ അടിപൊളി !

ചെലക്കാണ്ട് പോടാ said...

'മദ്യം ശത്രുവാണ്'
(കുട്ടിക്കാലത്ത് അമ്മ തന്ന ഉപദേശങ്ങളില്‍, ഞാന്‍ ഏറ്റവും മാനിക്കുന്ന ഉപദേശം.)
'ശത്രുവിനെയും സ്നേഹിക്കുക'
(വളര്‍ന്ന് വന്നപ്പോള്‍ ജീവിതത്തില്‍ യാഥാര്‍ത്ഥ്യമാക്കിയ മറ്റൊരു ഉപദേശം.)
ഈ കഥ ഇവിടെ തുടങ്ങുന്നു..

പല പല ഫ്ലാഷ് ബാക്കുകളും പല പല സംശയങ്ങളും നിറഞ്ഞ പോസ്റ്റ് കലക്കി...

കഴിക്കുമോ എന്ന നിര്‍ദ്ദോഷകരമായ ചോദ്യം കേട്ട്, കാള പെറ്റു കയറെടുക്കു എന്ന മട്ടില്‍ ഇറങ്ങിയ അരുണിനെ പറഞ്ഞാല്‍ മതിയല്ലോ....

ഒന്നുമില്ലെങ്കിലും സ്വന്തം അമ്മവീട്ടുകാരുടെ കുടി ചരിത്രമെങ്കിലും അറിഞ്ഞ് വയ്ക്കേണ്ടേ?

മഹിയളിയനാണ് അളിയാ അളിയന്‍

കാങ്ങാടന്‍ said...

'മദ്യം ശത്രുവാണ്'
(കുട്ടിക്കാലത്ത് അമ്മ തന്ന ഉപദേശങ്ങളില്‍, ഞാന്‍ ഏറ്റവും മാനിക്കുന്ന ഉപദേശം.)


അമ്മയുടെ ഉപദേശം മാനിക്കുന്നൂന്ന് കള്ളം പറഞ്ഞതിനു ദൈവം തന്ന ശിക്ഷയാ...
സംഭവം കലക്കി.
ആശംസകള്‍....

പാവത്താൻ said...

ഇതു കൊള്ളാമല്ലോ...

രാധിക said...

ee tank kalakki tharam paranjappol njetti poya oru anubhavam enikku sherikumundayittundu.pinne etta, "Ganapathiye nama:" ennallallo "Ganapathaye nama:" ennalle sheri.malayala font work avunnilla athonda ingane ezhuthendi vannathu.

ചേച്ചിപ്പെണ്ണ്‍ said...

Happy Reading ...!

ചേച്ചിപ്പെണ്ണ്‍ said...

Happy Reading ...!

നിങ്ങളുടെ സ്വന്തം ടുട്ടുസ് :) said...

കൊള്ളാം !!

Muralee Mukundan , ബിലാത്തിപട്ടണം said...

മച്ചാനെ വിട് ഗെഡീ..
എത്രണ്ണംവ്വേണം അതും ഒറിജിനൽ..സാനം

ഉഗ്രൻ തണ്ണ്യടായിട്ട്ണ്ട്ട്ടാ..

തൃശൂര്‍കാരന്‍ ..... said...

ഹ ഹ...കലക്കി...എന്നാലും ഇങ്ങനൊരു ചതി വേണ്ടായിരുന്നു..ഇങ്ങനേം ഉണ്ടോ ഒരു അളിയന്‍..!!!

Rajesh said...

kalakki makane.

Anonymous said...

എടാ...എനിക്ക് ഇങ്ങനെ തന്നെ വേണം...കാര്യം നിന്റെ വർധിച്ച് വരുന്ന ആരാധകരെ സുഖിപ്പിക്കാൻ വിഷയ ദാരിദ്ര്യം അനുഭവപ്പെടുന്ന നിന്റെ അവസ്ഥ എനിക്ക് മനസ്സിലാവും !!പെങ്ങളെ കെട്ടിയെന്നതൊഴിച്ചാൽ പിന്നെന്തു തെറ്റാണളിയാ ഞാൻ നിന്നോട് ചെയ്തത്?? ബ്ലാക്ക് ലേബലൊരെണ്ണം പൊട്ടിച്ച്..എരുമ കാടി മോന്തണ പോലെ കുടിച്ചു തീർത്ത്..എന്റെ വിസിറ്റിംഗ് ഹാളിലെ ഫ്ലവർ വേയ്സ് രണ്ടെണ്ണം പൊട്ടിച്ചതും സോഫയിൽ തങ്കവാളൂരി പൂക്കളം തീർത്തതും സ്വന്തമായൊരു ബ്ലോഗോ സമയമോ ഇല്ലാത്തതു കൊണ്ട് മാത്രമല്ല ഞാൻ നാട്ടുകാരോട് വിളമ്പാഞ്ഞത് ..എന്റെ അളിയന്റെ ഉള്ള സൽ‌പ്പേര് കളയണ്ടാന്നു കൂടി കരുതിയാണ്..അത്ര പോലും നിനക്കു തോന്നിയില്ലല്ലോ അളിയാ...
സ്വന്തം അളിയൻ
മഹേഷ്(ആദിത്യന്റെ അച്ഛൻ)

വിജയലക്ഷ്മി said...

ഈ രുചികരമായ വിഭവം കഴിച്ചിട്ട് എന്തുതോന്നിയെന്നു ഞാന്പറയാതെ തന്നെ മോന് അറിയാമല്ലോ ?രണ്ടാഴ്ച വിട്ടുനിന്നാലെന്ത വിഭവം ഉഗ്രന്‍ .

വയനാടന്‍ said...

അളിയനാണളിയാ യഥാർത്ഥ അളിയൻ.
കൊടു കൈ.
പോസ്റ്റ്‌ ഉഗ്രൻ!!!!!!

അഭിലാഷ്‌ said...

കൊള്ളാം, കഥ ഉഷാറായി

കഥകള്‍ വായിക്കാന്‍ രസമുണ്ട് പക്ഷെ അത് ഒര്‍ജിനല്‍ അല്ല എന്നറിയുമ്പോള്‍ കഥയുടെ സുഖം പോകുന്നു(എല്ലാം സാങ്ങല്പികം മാത്രം എന്ന് അറിയാമെങ്ങ്തില്‍ പോലും) ആത് കൊണ്ട് ത്രെഡ് കിട്ടുയത് എങ്ങനെ എന്ന് പറയാതിരുന്നാല്‍ നന്നായിരുന്നു.

Readers Dais said...

അരുണേ... ഇന്നാ .. തല്‍കാലം ഒരു അഞ്ഞൂരിട്ടു.... ,പോയി മൂന്തിയ സ്കോച്ച് ഒരെണ്ണം തന്നേ മേടിച്ചോ, ഞാന്‍ അളിയനെയും പൊക്കി വരാം ,ടച്ചിങ്ങ്സായി ചപ്പാത്തിയും പൊതിയാം ,ടാന്ഗ് വേണോ ?..സോഡാ വേണോ ? എന്തായാലും എടുക്കാം... ,എങ്ങിനെ കഴിക്കും എന്ന് നമുക്ക് അളിയനെ കാണിച്ചു കൊടുക്കാം ..എന്താ റെഡിയല്ലേ...??

അരുണ്‍ കരിമുട്ടം said...

വാഴക്കാവരയന്‍:അതു ശരി മദ്യത്തിനും കുളിരോ??
വാഴക്കോടന്‍:നന്ദി അളിയാ:)
ജൂനൈത്ത്:നന്ദി:)
കുഞ്ഞന്‍:നല്ല എക്സ്പീരിയന്‍സാണല്ലേ(ഞാന്‍ ഓടി)
അച്ചായാ:നന്ദി:)
ചിതല്‍:അത് മറന്നു, ടച്ചിംഗ്സ്സ് ആവാരുന്നു:)
ചേര്‍ത്തലക്കാരന്‍:ഇതാണോ ഇഷ്ടം, എന്തേ, മദ്യം?
നന്ദേട്ടാ: നന്ദിയേട്ടാ:)
മുഫാദ്:നന്ദി:)
മുരളി:നന്ദി:)
നരിക്കുന്നാ:ഹ..ഹ..ഹ പിന്നല്ല:)
പോങ്ങു ചേട്ടാ: 'ല' ഹരി പോയില്ലേ?
പാവംഞാന്‍:ച്ക്ക് ച്ക്ക് ച്ക്ക് (കുഴപ്പമില്ല, ജപ്പാനീസ്സ്)
നട്ടപിരാന്തന്‍:എനിക്ക് ഒന്നും മനസിലായില്ല

raadha said...

അരുണേ ടൈറ്റില്‍ ഇത് പോര..'അളിയാനളിയാ അളിയന്‍..' എന്നാക്കാമായിരുന്നു..! എന്നാലും ഈ മനുവിന് നേരിടുന്ന അബദ്ധങ്ങള്‍ നോക്കണേ..മനുഷ്യന് ചിരി അടക്കാന്‍ ശ്രമിച്ചിട്ടും പറ്റുന്നില്ല.. :D

ഭായി said...

അഹങ്കാരം മനുഷ്യനാപത്ത്...
ഒന്നുമില്ലെങ്കിലും മറ്റുള്ളവരുടെ കമെന്റ് കണ്ടു എന്നെങ്കിലും ബോധിപ്പിക്കാം...
ഒരു ചെറിയ ഉപദേശം.. ആരെയും അവഗണിക്കരുത്
നല്ലതു വരട്ടെ...വീണ്ടും കാണാം

Ashly said...

ഐസ് ഇട്ട് സ്കോച്ച് കുടിച്ചാല്‍ ഓടിച്ചിട്ട്‌ തല്ലും. നീറ്റ്‌ ...ഒരു സിപ്‌ എടുത്തു, അത് റോള് ചയ്തു ....പിന്നെ വിസ്കി ലെഗ്സ്‌ എല്ലാം കണ്ടു വേണ്ടേ നിര്‍വാണം അടയാന്‍ ? ഐസ് ഇട്ട് സ്കോച്ച്നെ നശിപ്പിച്ക്കും എന്ന് ന്യൂസ്‌ കിട്ടിയിട്ട് ആയിരിക്കും അളിയന്‍ കുപ്പി മുക്കിയത്

അരുണ്‍ കരിമുട്ടം said...


പ്രിയപ്പെട്ട ഭായി,
താങ്കളുടെ കമന്‍റ്‌ കണ്ടു.അഹങ്കാരമല്ല, കഴിഞ്ഞ ഒരു മാസമായി ബ്ലോഗിംഗില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ്.ഈ പോസ്റ്റില്‍ ഞാന്‍ കമന്‍റുകള്‍ക്ക് മറുപടി പറഞ്ഞ് നോക്കിയാല്‍ മനസിലാകും.ഒരു സൈഡില്‍ നിന്ന് ഒരോ ഓര്‍ഡറില്‍ മറുപടി നല്‍കി വരുന്നേ ഉള്ളു.ബൂലോകത്തോടൊപ്പം ഭൂലോകവും നോക്കണ്ടേ ഭായി, വിട്ട് കള.
:)

അരുണ്‍ കരിമുട്ടം said...

ഒരു ദേശത്തിന്റെ കഥ:നന്ദി:)
ജയന്‍,ശ്രീജിത്ത്, വിനോദ്, കണ്ഡാരി:നന്ദി:)
ജമാല്‍:അയ്യോ, ഞാന്‍ കുടിയനല്ല:)
പോരാളി, വിന്‍സ്, വെണിയോടന്‍,വേദവ്യാസന്‍:നന്ദി:)
പാര്‍ത്ഥാ:എല്ലാ അളിയന്‍മാരും ഈ ടൈപ്പാ:)
വംശവദാ:നന്ദി:)
ചാര്‍ളി:ധൈര്യമായി പോരെ:)
കുട്ടിച്ചാത്താ:അളിയനും ഒരു ചാത്തനാ:)
ഭായി:നന്ദി:)
സന്തോഷ്:'ലെമണ്‍പമ്പര്‍'
ഉഗാണ്ഡ:നന്ദി:)
വിനുവേട്ടാ:അളിയനൊരു ഒന്നൊന്നര അളിയനാ:)
സുനീഷ്:നന്ദി:)
hshshshs:ഹ..ഹ..ഹ

മൊട്ടുണ്ണി said...

അളിയാ, നീ സമാധാനമായിട്ട് വാ

അരുണ്‍ കരിമുട്ടം said...

അഭി:നന്ദി:)
ചെലക്കാണ്ട് പോടാ:മഹിളിയന്‍ മഹിളിയനാണ്!!
കാങ്ങാടന്‍:ഈശ്വരാ, ഇതും ശിക്ഷയില്‍ വരുവോ?
പാവത്താന്‍:നന്ദി:)
രാധിക:ഓഫീസില്‍ അഡ്മിന്‍ പവറില്ല, അത് ഞാന്‍ മാറ്റാമേ, നന്ദി:)
ചേച്ചിപെണ്ണ്,ജവാഹിര്‍ ,ബിലാത്തിപ്പട്ടണം:നന്ദി:)
തൃശൂര്‍കാരന്‍:നന്ദി:)
രാജേഷ്, അനോണി:നന്ദി:)
വിജയലക്ഷ്മി ചേച്ചി:നന്ദി:)
ദീപു, വയനാടന്‍:നന്ദി:)
അഭിലാഷ്‌:നന്ദി പ്രകടിപ്പിക്കാതിരിക്കുന്നത് കഷ്ടമല്ലേ ഭായി
റീഡേഴ്സ് ഡയസ്സ്:അഞ്ഞുറിനു എവിടാ മാഷേ സ്ക്കോച്ച്??
രാധ:അളിയന്‍റെ അളിയനെന്നാക്കിയാലോ??
ഭായി:നേരത്തെ മറുപടി പറഞ്ഞതാണെങ്കിലും ഒന്നൂടി, ഒന്നും മനപൂര്‍വ്വമല്ല, ക്ഷമിക്കുക:)
ക്യാപ്റ്റന്‍:ഉവ്വ, ഉവ്വ
മൊട്ടുണ്ണി:ഏറ്റു

കരിമുട്ടം അരവിന്ദ് said...

:)

Readers Dais said...

ഹല്ലോ മാഷേ അഞ്ഞൂരിട്ടു എന്നാ പറഞ്ഞത്...പിരിവ്....പിരിവേ !! മൊത്തം ഓസണോ ??, മദ്യത്തിന്റെ
വിലവിവര പട്ടിക എന്റെ സ്ക്രീന്‍ സേവര്‍ ആണ് കേട്ടോ :)

രാധിക said...

melle sheriyaakkiyal mathi,athu kandappol oru confusion ayi athondu chodichatha tto.

SimplyMe said...

First time i am reading your blog ...and sathyamayittum kidilam...chirichu chirichu oru vakayayi :) ...

priyag said...

arun chetta ithu ithiri kadanna kayyayi poyi alle? dialoges aipli aanu ketto?

ഭായി said...

ഭായി:നേരത്തെ മറുപടി പറഞ്ഞതാണെങ്കിലും ഒന്നൂടി,

അതെന്നെയൊന്ന് ആക്കിയതാണല്ലേ.. :-))

hi said...

പഴയ ഗുമ്മു കിട്ടീല്ലാട്ടോ...എന്നാലും ചിരിച്ചു..


ഈയിടേ ചില പ്രശ്നങ്ങള്‍ കാരണം ബ്ലോഗില്‍ നോക്കാന്‍ സമയം കിട്ടാറില്ലാ..
:(
കാണാം :)

Anonymous said...

നന്നായിട്ടുണ്ട്... കായംകുളം അല്ലേ നന്നാവാതെ ഇരിക്കുവോ... :) .

Anonymous said...

നന്നായിട്ടുണ്ട്... കായംകുളം അല്ലേ നന്നാവാതെ ഇരിക്കുവോ... :) .

അരുണ്‍ കരിമുട്ടം said...

കരിമുട്ടം അരവിന്ദ്,
റീഡേഴ്സ് ഡയസ്,
രാധൈക,
രമ്യ,
ഉണ്ണിമോള്‍,
ഭായി,
അബ്ക്കാരി,
സുഹറ

: എല്ലാവര്‍ക്കും നന്ദി :)

Sudheer Oasis said...

Bahuth achha hai Arun. R

sm sadique said...

ഞാനും ഒരു കായംകുളം സ്വദേശി .കള്ള്കുഡി വര്‍തമാനം കൊള്ളാം.അസ്സലായി........

Anonymous said...

Ha ha good one ... I m sharing this ...

Aadu Thoma said...

Ponnaliyaa! Thakarthu ennu paranjaal mathi. Ee blogile aa 'ethnic day' kadha around 1 year munpu mail aayi kittiyathaa. Sookshichu vachathu kondu innale atheduthu Google searchi ivide ethi :D

Starting muthal vaayichukondirikkuvaa. Ithaanu enikku eattavum ishtappettathu :D
"ടാങ്ക് ഉണ്ട്"
കിണര്‍ ഇല്ലേ??
പിന്നല്ല..
സ്ക്കോച്ച് വിസ്ക്കിയും സ്വപ്നം കണ്ടിരുന്ന എന്നോട് ടാങ്ക് കലക്കി തരാമെന്ന്..
മിസ്റ്റര്‍ ബ്രദറിന്‍ ലോ..
പെങ്ങള്‍ വിധവയാകുമെന്നോര്‍ത്താ, അല്ലായിരുന്നേല്‍ ഞാന്‍ തല്ലികൊന്നേനെ!!

Namichaliyaa! Aa vinuaxavierinte wordpress aayirunnu ithuvare ulla oru aashwaasam. Lavan ezhuthu nirthiyennu thonnunnu :( Ippol ithu vere oru aashwaasam aakumennu pratheekshikkunnu :D

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com