എന്‍.ബി പബ്ലിക്കേഷന്‍സിന്റെ ഒരു മുതലാളിയായ കണ്ണനുണ്ണി, പുസ്തകപ്രകാശനത്തിനു കാറില്‍ പോകാമെന്ന് പറഞ്ഞപ്പോ എന്തെന്നില്ലാത്ത സന്തോഷം.കമ്പനിക്ക് മൊട്ടുണ്ണി എന്ന ബ്ലോഗെഴുതുന്ന റോഹനും കൂടി വരാമെന്ന് പറഞ്ഞപ്പോ സന്തോഷം ഇരട്ടിയായി...
കണ്ണനുണ്ണിയുടെ ഹോണ്ടാ സിറ്റിയില്‍ നാട്ടിലേക്ക്...

മുതലാളി കാറിന്റെ പിന്നില്‍ കിടന്ന് സുഖ ഉറക്കം, റോഹന്‍ മുന്‍ സീറ്റില്‍ വന്നിരുന്നു ഡൈവ് ചെയ്യുന്ന എനിക്കും, ആ സീറ്റില്‍ ചാരികിടന്നുറങ്ങി കണ്ണനുണ്ണിക്കും ഒരേ സമയം കമ്പനി നല്കി.
ശനിയാഴ്ച കാറ് ഒരുവിധം നാട്ടിലെത്തിച്ചു.

വൈകിട്ട് ജോയും, നന്ദേട്ടനും, ഷാജി ചേട്ടനും എത്തി.കണ്ണനുണ്ണിയും, മാര്‍ക്കറ്റിംഗ് വിഭാഗം കൈകാര്യം ചെയ്യുന്ന ദിലീപിനോടും ഒപ്പം കാര്യ പരിപാടികള്‍ ആസൂത്രണം ചെയ്തു.അങ്ങനെ ഞയറാഴ്ചയായി, പുണ്യമായ വിജയദശമി ദിനം, കായംകുളം സൂപ്പര്‍ഫാസ്റ്റ് എന്ന ബുക്കിന്റെ പ്രകാശന ദിനം..
സ്ഥലം: കരിമുട്ടും ദേവീക്ഷേത്രം
അന്ന് രാവിലെ തന്നെ ബ്ലോഗേഴ്സ് എല്ലാം എത്തി. ബ്ലോഗമാരായ ജി മനുവും , വേദവ്യാസനും സകുടുംബം ആണ് ചടങ്ങിനു എത്തിയത്.എന്‍ ബി പബ്ലിക്കേഷന്‍ ഡയരക്ടര്‍ ശ്രീ കണ്ണനുണ്ണി, മറ്റ് ബ്ലോഗ്ഗറുമാരായ ഡോ.ജയന് ഏവൂര്‍, വാഴക്കോടന്‍, ധനേഷ്, പഥികന്, മുള്ളൂക്കാരന്‍, നന്ദന്, ഹരീഷ് തൊടുപുഴ, മൊട്ടുണ്ണി, സാബു കൊട്ടോട്ടിക്കാരന്, ലീഗല്‍ അഡ്വൈസര്‍ അഡ്വ.വിഷ്ണു സോമന്, എന്‍ ബി പബ്ലിക്കേഷന്‍ മാര്‍ക്കറ്റിംഗ് വിഭാഗം കൈകാര്യം ചെയ്യുന്ന ദിലീപ്.കെ എന്നിവരും അവിടെ ഹാജര്‍.
"എന്താ അരുണേ സ്പെഷ്യല്‍?" ചോദ്യം ഷാജി ചേട്ടന്റെ വകയാ.
വിട്ട് കൊടുത്തില്ല, വച്ച് കാച്ചി:
"പ്രകാശന സമയത്ത് ഹെലികോപ്റ്ററില്‍ ആകാശത്ത് നിന്നു പുഷ്പവൃഷ്ടി"
അത് കേട്ടതും പുട്ട് കുറ്റി പോലത്തെ ക്യാമറയും തൂക്കി നാലുപേര്‍ ആകാശത്ത് നോക്കി നില്‍പ്പായി.
അഹോ, കഷ്ടം!!!
ചടങ്ങ് തുടങ്ങി, മനു ചേട്ടന്റെ സ്വാഗത പ്രസംഗം..

അദ്ധ്യക്ഷന്‍ വരേനില്‍ പരമേശ്വരന് പിള്ള യോഗം ഉദ്ഘാടനും ചെയ്തു..

അതിനു ശേഷം ശശിസാര്‍ ബുക്ക് പ്രകാശനവും ചെയ്തു...
ഹരീഷേട്ടന് നിലത്തിരുന്ന് ഫോട്ടോ എടുക്കുന്നത് കണ്ടപ്പോള്‍ മുണ്ട് ഉടുക്കാതെ പാന്‍സ് ഇട്ടാ മതിയാരുന്നെന്ന് മനസ്സ് പറഞ്ഞു...
തുടര്‍ന്ന് പ്രസാധകന് ജോ ഒരു പ്രസംഗം പ്രസംഗിച്ചു...
ഞാനൊരു പ്രാരാബ്ധക്കാരനാണെന്നും, ഷര്‍ട്ട് പോലുമില്ലാതെയാണ് കായംകുളത്ത് വന്നതെന്നും, മേശപ്പുറത്ത് വിരിച്ചിരിക്കുന്ന ബഡ്ഷീറ്റ് കീറി താല്‍ക്കാലികമായി തയ്പ്പിച്ച ഷര്ട്ടാണിപ്പൊ ഇട്ടിരിക്കുന്നതെന്നും അതിയാന് വച്ച് കാച്ചിയപ്പോള്‍ സദസ്യര്‍ വിങ്ങി പൊട്ടി, ഞാന്‍ അറിയാതെ നെഞ്ചില്‍ കൈ വച്ചു...
അടുത്തത് പുസ്തകം ഏറ്റ് വാങ്ങിയ ജയപ്രകാശിന്റെ വക ആശംസകള്‍...
'എന്റെ കര്‍ത്താവേ, ആദ്യപ്രതി എന്നെ പിടിച്ചേല്പ്പിച്ചല്ലോന്ന്' അദ്ദേഹം വാവിട്ട് നെഞ്ചില്‍ കൈ വച്ചപ്പോള്‍ പ്രസാധകന് മ്ലാനനായി, പ്രകാശകന്‍ മൂക്കില്‍ കൈ വച്ചു, പാവം ഞാന്‍ പിന്നിലേക്ക് ബോധം കെട്ട് വീണു.

തുടര്‍ന്ന് വാഴക്കോടനും, ജയന് ഏവൂരും ആശംസകള്‍ അര്‍പ്പിച്ചു.എനിക്ക് ബ്ലോഗിലൂടെ ഇത് വരെ നാല് ലക്ഷത്തോളം ഹിറ്റ് കിട്ടിയെന്നവരിലൂടെ അറിഞ്ഞപ്പോ സദസ്സില്‍ ഇരിക്കുന്ന പലരും എന്നെ പരിഭവത്തോറ്റെ നോക്കി...
'ഇത്രേം കിട്ടിയിട്ട് നീ ഞങ്ങക്കൊന്നും തന്നില്ലല്ലോടാ!!'
ആ നോട്ടവും അവരുടെ മുഖഭാവത്തിലെ ചോദ്യവും കണ്ടപ്പോള്‍ അന്ന് തന്നെ ഹിറ്റുകള്‍ വീതിച്ച് കൊടുക്കാന്‍ ഞാന്‍ തീരുമാനിച്ചു.
അങ്ങനെ വിശദമായി പറഞ്ഞിട്ട് വാഴക്കോടനും, ജയന് ഏവൂരും എന്നെ ഒരു നോട്ടം നോക്കി, എനിക്ക് എല്ലാം മനസിലായി...
'എടാ അരുണേ, പറഞ്ഞ് തന്ന പോലെ പറഞ്ഞിട്ടുണ്ട്, തരാമെന്ന് പറഞ്ഞ കാശ് തരണം'
തരാമേ!!!

തുടര്‍ന്ന് എന്റെ മറുപടി പ്രസംഗം.എന്താണെന്ന് അറിയില്ല, ആ പ്രസംഗം തുടങ്ങി രണ്ട് മിനിറ്റിനുള്ളില്‍ ആശാനും വിളക്കും മാത്രം ബാക്കിയായി...

ഈ ചടങ്ങുകള്‍ വിശദമായി കാണണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് താഴെ കാണുന്ന വീഡിയോകള്‍ നോക്കാവുന്നതാണ്...
കായംകുളം സൂപ്പര്‍ഫാസ്റ്റ് ഭാഗം ഒന്ന്
കായംകുളം സൂപ്പര്‍ഫാസ്റ്റ് ഭാഗം രണ്ട്
ഒരു സന്തോഷ വാര്‍ത്ത :
18-11-2010 ലെ മെട്രോ വാര്‍ത്തയുടെ പ്രിന്റ് എഡീഷനിലെ പതിമൂന്നും പതിനാലും പേജുകളില്‍, 'മാദാമ്മ നായരാണോ?' എന്ന ടൈറ്റിലില്‍ അനൂപ് മോഹന്‍ എഴുതിയ ലേഖനത്തിലൂടെ, എന്‍.ബി പബ്ലിക്കേഷന്‍ പുറത്തിറക്കിയ കായംകുളം സൂപ്പര്ഫാസ്റ്റെന്ന ബുക്കിനെ, അവര്‍ പരിചയപ്പെടുത്തിയിരിക്കുന്നു..

ലേഖനം പൂര്‍ണ്ണമായി വായിക്കണമെന്നുള്ളവര്‍ക്ക് താഴെയുള്ള ഓണ്‍ലൈന്‍ വാര്‍ത്താ ലിങ്ക് ഉപകാരമാകുമെന്ന് കരുതുന്നു..
അനൂപിന്റെ ലേഖനം
നന്ദി അനൂപ്, നന്ദി മെട്രോ വാര്‍ത്ത, നന്ദി ജയകൃഷ്ണന് ചേട്ടാ.
ബുക്ക് വേണമെന്ന് ആഗ്രഹമുള്ളവര്‍ ദയവായി താഴെ കാണുന്ന ഐഡിയിലേക്ക് മെയില്‍ അയക്കുക...
orders@nbpublication.com
എല്ലാവര്ക്കും ഒരിക്കല്‍ കൂടി നന്ദി, സഹായ സഹകരണങ്ങള്‍ തുടര്‍ന്നും പ്രതീക്ഷിക്കുന്നു
സ്നേഹപൂര്‍വ്വം
അരുണ്‍ കായംകുളം