
"ഭ്രാന്ത് ഒരു രോഗമല്ല, അതേ പോലെ രോഗം ഒരു ഭ്രാന്തുമല്ല.എന്നാല്‍ ചില രോഗങ്ങള്‍ ചില നേരങ്ങളില്‍ നമ്മളെ ഭ്രാന്ത് പിടിപ്പിക്കും"
മേല്‍ സൂചിപ്പിച്ച വരികള്‍ പറഞ്ഞത് സ്വാമി വിവേകാനന്ദനോ, സുഭാഷ് ചന്ദ്രബോസോ ഒന്നുമല്ല, എന്‍റെ റൂംമേറ്റാണ്, ബാച്ചിലര്‍ ലൈഫിലെ എന്‍റെ റൂം മേറ്റ്, സന്ദീപ്.
അവന്‍ എന്തിനിത് പറഞ്ഞു?
ഇങ്ങനെ ഒരു സ്റ്റേറ്റ്മെന്‍ഡ് ഇറക്കാന്‍ തക്കതായി എന്ത് പ്രചോദനം?
ഇങ്ങനെ കുറേ ചോദ്യങ്ങള്‍ ആരുടെയെങ്കില്ലും മനസില്‍ ഉണ്ടായെങ്കില്‍ അതിനു മറുപടിയാണ് ഈ കഥ.ഇതിലൂടെ അവന്‍റെ ചേതോവിഹാരങ്ങളുടെ അവലോകനമാണ് (എന്താണോ എന്തോ??) ഞാന്‍ വിവരിക്കാന്‍ ഉദ്ദേശിക്കുന്നത്...
ഞാനും തടിയനും സന്ദീപും...
പെര്‍ഫെക്റ്റ് റൂം മേറ്റ്സ്സ്!!!
ആര്‍ക്കും പരസ്പരം ശല്യമില്ലാതെ കഴിഞ്ഞ് കൂടുന്ന കാലം.മൂന്ന് പേര്‍ക്ക് കുടി കഴിയാന്‍ ഒരു റൂമേ ഉള്ളെങ്കിലെന്താ, ഒരുമയുണ്ടെങ്കില്‍ ഉലക്ക മേലും കിടക്കാമെന്നത് സത്യമാണെന്ന് തെളിയിക്കാന്‍ ഒരിക്കല്‍ റൂമില്‍ വന്നാല്‍ മതി.ഒരു പഴമേ കിട്ടിയുള്ളെങ്കിലും, 'പഴമെനിക്ക്, തൊലി നിനക്ക്' എന്ന് പറയുന്ന സ്വഭാവം മൂന്ന് പേര്‍ക്കുമില്ല, അത്ര ഒരുമ!!
അങ്ങനെ ജീവിച്ച് പോകവേ, ഒരു വെള്ളിയാഴ്ച ഓഫീസില്‍ പോകാനായി തയ്യാറായ എന്നോട് തടിയന്‍ പറഞ്ഞു:
"അണ്ണാ, കണ്ണില്‍ പൊടി വീണെന്നാ തോന്നുന്നത്, ഒരു കിരുകിരുപ്പ്"
"കണ്ട അവളുമാര് റോഡില്‍ കൂടി പോകുമ്പോള്‍ കണ്ണ് തുറിച്ച് നോക്കിയിരുന്നാല്‍ ഇങ്ങനിരിക്കും" എന്‍റെ സ്വാന്തനം.
"എന്നിട്ട് സന്ദീപ് ചേട്ടനു കുഴപ്പമില്ലല്ലോ?" അവന്‍റെ സംശയം.
ഇത് കേട്ടതും ഓഫീസില്‍ പോകാന്‍ ബാഗും എടുത്ത് ഇറങ്ങിയ സന്ദീപ് ബാഗ് താഴേക്കിട്ട് ഒരു അലര്‍ച്ച:
"എടാ മനു, ഇവന്‍റെ പല്ലിന്ന് ഞാന്‍ അടിച്ച് താഴെയിടും"
അരുത്...
മാ നിഷാദാ...അരുത് കാട്ടാളാ!!!
സന്ദീപ് ഒന്ന് അടങ്ങി, കൂടെ ഒരു ഡയലോഗും:
"നീ പറഞ്ഞിട്ടാ, അല്ലേല്‍ കാണാരുന്നു"
ശരിയാ, തടിയന്‍ സന്ദീപിന്‍റെ കൂമ്പ് നോക്കി ഇടിക്കുന്നത് കാണാരുന്നു.
ആ പകല്‍ ഓഫീസില്‍ തീര്‍ന്നു..
തിരികെ റൂമിലെത്തിയപ്പോള്‍ സന്ദീപ് വാതുക്കല്‍ നില്‍ക്കുന്നു, അതും പ്രേതത്തെ കണ്ട് ഞെട്ടിയ പോലെ.ആ ഭാവം കണ്ട് ഭയന്ന് ഞാന്‍ ചോദിച്ചു:
"എന്താ, എന്ത് പറ്റി?"
"പ്രശ്നമാ"
എന്ത് പ്രശ്നം??
"അകത്ത് കയറി നോക്കിയേ"
അവന്‍റെ മറുപടി കേട്ട് ഞാന്‍ അകത്ത് കയറി, ഒന്ന് നോക്കി, തിരിച്ച് വെളിയില്‍ ചാടി!!!
"കണ്ടോ?" സന്ദീപ്.
"കണ്ടടാ കണ്ട്"
"ഇനി എന്ത് ചെയ്യും?"
"ആ..."
അകത്ത് കണ്ട് കാഴ്ച അത്ര ഭീകരമായിരുന്നു...
കടമിഴിയില്‍ കമലദളവുമായി തടിയന്‍...
'മദ്രാസ് ഐ' അഥവാ ചെങ്കണ്ണ്!!!
'വിത്ത് ഇന്‍ നോ ടൈം' ഞങ്ങളെയും ബാധിക്കാവുന്ന രോഗം.
'ഇനി എന്ത് ചെയ്യും?" വീണ്ടും സന്ദീപ്.
വെള്ളിയാഴ്ച രാത്രി എന്ത് ചെയ്യാന്‍, കഴിഞ്ഞ് കൂടുക തന്നെ.
ശനിയാഴ്ച രാവിലെ...
വിവരം അറിഞ്ഞ് തടിയന്‍റെ അമ്മുമ്മ ഫോണ്‍ വിളിച്ചു, അവരുടെ ആവശ്യപ്രകാരം തടിയന്‍ ഫോണ്‍ എന്‍റെ കൈയ്യില്‍ തന്നു, അവര്‍ എന്നോട് പറഞ്ഞു:
"പേടിക്കേണ്ടാ മോനേ, കുറച്ച് മുലപ്പാല് കണ്ണിലൊഴിച്ചാല്‍ തീരുന്ന പ്രശ്നമേയുള്ളു.വേണേല്‍ നിങ്ങടെ കണ്ണിലും ഒഴിച്ചോ, പകരില്ല"
നല്ല ഐഡിയ!!!
മുലപ്പാല് വാങ്ങി കണ്ണിലൊഴിച്ചാല്‍ മതി പോലും!!!
ഇതെന്നതാ കടയില്‍ കിട്ടുന്ന വല്ലതുമാണോ??
ഇടി വാങ്ങി കൂട്ടാന്‍ വേറെ എന്നാ വേണം???
വിവരം അറിഞ്ഞപ്പോഴേ സന്ദീപ് പറഞ്ഞു:
"ആ തള്ളക്ക് വട്ടാ"
ശരിയാ, അല്ലേല്‍ ബാംഗ്ലൂരില്‍ ബാച്ചിലര്‍ ലൈഫ് നയിക്കുന്നവരോട് ഇങ്ങനെ പറയുമോ??
ആ ഐഡിയ പ്രാവര്‍ത്തികമാക്കേണ്ടതില്ലെന്ന് തീരുമാനമായി.
പക്ഷേ കുറേ സമയം കഴിഞ്ഞപ്പോള്‍ ഒരു ഉള്‍വിളി, വെറുതെ ചെങ്കണ്ണ് വരുന്നതില്‍ നല്ലതല്ലേ ഐഡിയ ഒന്ന് പ്രാവര്‍ത്തികമാക്കാന്‍ നോക്കുന്നത്?
അതേ, നല്ലത് തന്നെ.
അങ്ങനെ അടുത്തിടക്ക് പ്രസവിച്ച സ്ത്രീകളുടെ ലിസ്റ്റെടുക്കാമെന്ന് കരുതിയപ്പോഴാണ് സന്ദീപ് ഒരു സത്യം ബോധിപ്പിച്ചത്.അവന്‍റെ ഒരു കൂട്ടുകാരന്‍റെ വൈഫിനു ഒമ്പത് മാസം ആയിരുന്നത്രേ, ഇപ്പോ പ്രസവിച്ച് കാണും പോലും, കുറേ ദൂരെ ആണെന്ന പ്രശ്നം മാത്രമേ ഉള്ളു.ഒടുവില്‍ പ്രസവിച്ചോന്ന് അറിയാന്‍ വിളിച്ച് നോക്കാമെന്ന് തീരുമാനമായി.സന്ദീപ് ഫോണെടുത്ത് അവനെ വിളിച്ചു:
"ഹലോ ഡേവിഡേ, എന്തായി? കുഞ്ഞ് എന്ത് ചെയ്യുന്നു?"
"എന്താവാന്‍, കുഞ്ഞിവിടെ തലകുത്തി മറിയുകയാ"
അപ്പോ പ്രസവം കഴിഞ്ഞു, സന്തോഷമായി!!!
നേരെ ബൈക്കില്‍ ഞാനും സന്ദീപും ഡേവിഡിന്‍റെ വീട്ടിലേക്ക്, ട്രാഫിക്കിലൂടെ ഒരു മണിക്കൂര്‍ യാത്ര.ഡേവിഡിനോട് കാര്യം അവതരിപ്പിച്ച് കഴിയുന്നത്രേ ശേഖരിക്കുക എന്ന ഉദ്ദേശത്തില്‍ ഒരു ഫ്ലാസ്ക്കും കൈയ്യില്‍ വച്ച് നേരെ ലക്ഷ്‌യ സ്ഥാനത്തേക്ക്...
ഡേവിഡിന്‍റെ വീട്..
ചെന്ന് കയറിയ ഞങ്ങളെ സ്വീകരിച്ച് ഇരുത്തിയ ഡേവിഡിനോട് സന്ദീപ് ചോദിച്ചു:
"വൈഫ് വിശ്രമിക്കുകയായിരിക്കും അല്ലേ?"
"ഹേയ്, ദാ നില്‍ക്കുന്നു"
അവന്‍ ചൂണ്ടി കാണിച്ചിടത്തേക്ക് നോക്കിയ ഞങ്ങളൊന്ന് ഞെട്ടി..
നിറവയറുമായി അതാ അവന്‍റെ വൈഫ്!!!!
പ്രസവിച്ചില്ലേ??
അതോ പിന്നേം ഗര്‍ഭിണിയായോ??
ആ സംശയത്തിനു എന്ന പോലെ ഡേവിഡ് മറുപടി നല്‍കി:
"നാളെയാ ഡേറ്റ്"
അത് നന്നായി!!
"അല്ല, കുഞ്ഞ് തലകുത്തി മറിയുവാന്നെന്ന് പറഞ്ഞത്?" സന്ദീപിന്‍റെ സംശയം.
"അതേ, വയറ്റില്‍ കിടന്ന് ഒരേ കളിയാ.ഇടക്കിടെ അവടെ വയറ്റില്‍ ചവിട്ട് കിട്ടാറുണ്ട്"
അത് കേട്ടതും പല്ല് കടിച്ച് സന്ദീപ്:
"അവടെ അല്ല, ഇവന്‍റെ വയറ്റിനിട്ടാ ചവിട്ടേണ്ടത്"
മിണ്ടാതിരിയെടാ!!
"നിങ്ങളെന്താ ഫ്ലാസ്ക്കുമായി?" ഡേവിഡിന്‍റെ ചോദ്യം.
"വെറുതെ, മൂടി തുറന്ന് വച്ചാല്‍ ചൂട് പോകുന്നു.ഇവിടൊരു കടയില്‍ കൊടുത്ത് നോക്കിക്കാമെന്ന് കരുതി ഇറങ്ങിയതാ"
"ഓ അത് ശരി"
മണ്ടന്‍!!!
അധികം സംസാരിക്കാതെ യാത്ര പറഞ്ഞ് ഇറങ്ങിയപ്പോള്‍ ഡേവിഡ് ചോദിച്ചു:
"ഇനി എന്നാ ഇങ്ങോട്ടൊക്കെ?"
"കണ്ണ് ശരിയായില്ലെങ്കില്‍ പ്രസവിച്ച് കഴിയുമ്പോ അറിയിച്ചാല്‍ മതി, വരാം"
സന്ദീപിന്‍റെ മറുപടി ശരിയാണെന്ന അര്‍ത്ഥത്തില്‍ ഞാനും തലയാട്ടി.
തിരിച്ച് നട്ടുച്ച വെയിലത്ത് വണ്ടി ഓടിച്ചപ്പോള്‍ സന്ദീപിന്‍റെ കലിപ്പ് ഇരട്ടിയായി:
"പണ്ട് ഇവന്‍റെ തന്തേടെ കാലേല്‍ ഗുളികന്‍ ഉണ്ടായിരുന്നു, അത് പിന്നെ ഇവന്‍റെ കാലേല്‍ കയറി, ഇപ്പോ ഇവന്‍റെ കുഞ്ഞിന്‍റെ കാലേല്‍ കയറി കാണും, അതാ കുഞ്ഞ് കിടന്ന് തുള്ളുന്നത്"
"പോട്ടടാ"
"പിന്നല്ല, ഈ പരമ നാറിക്ക് ഫോണ്‍ വിളിച്ചപ്പോ പറഞ്ഞ് കൂടാരുന്നോ പ്രസവിച്ചില്ലെന്ന്"
ശരിയാ, പറയാമായിരുന്നു!!
ഞങ്ങള്‍ റൂമിലേക്ക്...
ചെന്ന് കയറിയപ്പോള്‍ തടിയന്‍ ആകാംക്ഷയോടെ ഫ്ലാസ്ക്ക് തുറന്നു, എന്നിട്ട് ചോദിച്ചു:
"അണ്ണാ പാലെന്തിയേ?"
"ആവിയായി പോയി"
"അയ്യോ, ഇനി എന്ത് ചെയ്യും?"
മറുപടി പറഞ്ഞില്ല, കാരണം ഞങ്ങളുടെ മനസിലും ആ ചിന്തയായിരുന്നു...
ഇനി എന്ത് ചെയ്യും??
വീടിനടുത്ത് ഒരു തമിഴത്തി അടുത്ത കാലത്ത് പ്രസവിച്ചാരുന്നു.എന്നും രാത്രിയില്‍ കുഞ്ഞിന്‍റെ കരച്ചിലും അതിലും ഉച്ചത്തില്‍ താരാട്ട് പാട്ടും അവിടെ നിന്ന് കേള്‍ക്കാറുണ്ട്.അവരുടെ തള്ള മാത്രമേ ആ വീട്ടിലുള്ളു എന്ന് അറിയാവുന്നതിനാല്‍ ഒന്ന് ശ്രമിച്ച് നോക്കാമെന്ന് തീരുമാനമായി.
ഞാനും സന്ദീപും നേരെ ആ വീട്ടിലേക്ക്...
വാതില്‍ തുറന്ന തള്ള എന്നെ ഒന്ന് നോക്കി, ഞാന്‍ മലയാളിയാണെന്ന് അറിയാവുന്ന അവര്‍, അവരെ കൊണ്ട് പറ്റുന്ന മലയാളത്തില്‍ ചോദിച്ചു:
"എന്നാ കണ്ണാ?"
"തന്നെ കണ്ണാ. എന്നുടെ ഫ്രണ്ടുക്ക്"
"എന്നാ?"
"ഫ്രണ്ടുക്ക് ഒടമ്പ് ശരിയല്ല, കൊഞ്ചം പാല് വേണം" പറഞ്ഞ് ഒപ്പിച്ചു.
"അവളുതാനാ, ഒരു നിമിഷം" അവര്‍ അകത്തേക്ക് പോയി.
ഞാന്‍ സന്ദീപിനെ നോക്കിയപ്പോള്‍ എല്ലാം ശരിയായ സന്തോഷം അവന്‍റെ മുഖത്ത്.
ഒരു മിനിറ്റ് എന്ന് പറഞ്ഞ് പോയവര്‍ ഒരു മൂന്ന് മിനിറ്റ് കഴിഞ്ഞ് വാതുക്കല്‍ വന്ന് പറഞ്ഞു:
"ഉക്കാറുങ്കോ, കൊഞ്ചം ടൈമാവും"
ഞങ്ങള്‍ പതുക്കെ ഹാളില്‍ ഇരുന്നു, സന്ദീപ് ആശ്വസിക്കുന്ന രീതിയില്‍ സ്വയം പറഞ്ഞു:
"ശരിയാ, വരണ്ടേ"
അതേ, അതേ...
അഞ്ചാറ് മിനിറ്റ് കഴിഞ്ഞപ്പോഴും ആരേം കാണാത്തപ്പോള്‍ എനിക്കൊരു സംശയം:
"വരില്ലേ?"
എന്‍റെ ചോദ്യത്തിനു സന്ദീപ് ആധികാരികമായി മറുപടി നല്‍കി:
"ഈയിടെ പ്രസവം കഴിഞ്ഞതല്ലേ, വരണ്ടതാണ്, വരും"
"അതല്ലടാ പോത്തേ, തള്ള തിരിച്ച് വരില്ലേ?"
"ഓ അവരോ, അവര്‍ വരും"
അവന്‍ പറഞ്ഞത് സത്യമായിരുന്നു, പത്ത് മിനിറ്റ് കഴിഞ്ഞപ്പോള്‍ അവര്‍ വന്നു.കൈയ്യിലിരുന്ന ഒരു കവര്‍ മില്‍മാ പാല്‍ നീട്ടിയട്ട് അവരൊരു ഡയലോഗ്:
"ഇങ്കെയിരുന്നതെല്ലാം മുടിഞ്ഞ് പോച്ച്, ഇത് പക്കത്ത് മാമിയാര്‍ വീട്ടിന്ന് കിടച്ചത്"
കര്‍ത്താവേ!!!
തള്ള മാമിയാര്‍ വീട്ടില്‍ പോയി പാലും വാങ്ങി വന്നിരിക്കുന്നു!!!
"ഇത് പോതുമാ? ഇങ്കെ മുടിഞ്ഞ് പോച്ച്" തള്ള.
ഇത് പോതും, ഇവിടം മുടിഞ്ഞ് പോട്ടെ!!!
പതിയെ കവറുമായി വെളിയിലേക്ക്, റൂമിലെത്തിയപ്പോള്‍ തടിയനു സംശയം...
"ഇതെന്താ?"
"ഇപ്പോ ഇങ്ങനാ കിട്ടുന്നത്"
"കവറിലോ?"
"ഉം"
പിന്നെ ആര്‍ക്കും മിണ്ടാട്ടമില്ല.
ഹൌസ് ഓണറുടെ വൈഫിന്‍റെ അനുജത്തി പ്രസവിച്ച് കിടക്കുകയാണെന്ന് അറിയാം.അവരു ഇത്തിരി ബോള്‍ഡ് ക്യാരക്റ്ററാ, മാത്രമല്ല അവിടെ അവരുടെ അമ്മാവന്‍ മാത്രമേ ഉള്ളു.പുള്ളിയുമായി ഞാന്‍ നല്ല കമ്പനിയുമാ, രണ്ടും കല്‍പ്പിച്ച് അവിടെ പോകാന്‍ തീരുമാനമായി.ഒരിക്കല്‍ കൂടി ഞാനും സന്ദീപും ഒരുങ്ങി പുറപ്പെട്ടു..
"എന്താ മനു, എന്തോ പറ്റി?" അമ്മാവന്‍.
"നമ്മുടെ ഒരു പയ്യനു ഇച്ചിരി മുലപ്പാലിന്‍റെ ആവശ്യമുണ്ടായിരുന്നു, വേറെ ഒരു വഴിയും ഇല്ലാഞ്ഞിട്ടാണ്"
അമ്മാവന്‍ എന്നെ ആശ്വസിപ്പിച്ചു:
"അതിനെന്താ, നല്ല കാര്യമല്ലേ. നീ ആ പയ്യനെ ഇങ്ങ് കൊണ്ട് വാ.ഞാന്‍ അവളോട് പറയാം ഇച്ചിരി പാല് കൊടുക്കാന്‍"
എന്‍റമ്മേ!!!
ഞെട്ടലീന്ന് വിമുക്തമായപ്പോള്‍ സത്യം ബോധിപ്പിച്ചു, ചമ്മലീന്ന് മോചനമായപ്പോള്‍ അമ്മാവന്‍ കാര്യം സാധിച്ച് തന്നു..ഒരു ചെറിയ മരുന്ന് കുപ്പിയില്‍ പാലുമായി വീട്ടിലേക്ക്...
അങ്ങനെ ഒടുവില്‍ ഒരു തരം ഭ്രാന്ത് പിടിച്ച അവസ്ഥയില്‍ നിന്ന് വിമുക്തമായി റൂമിലെത്തി.എല്ലാവരുടെയും കണ്ണില്‍ രണ്ട് തുള്ളി വീതം പാല് ഒഴിച്ചു.കണ്ണും തലയും തണുത്തപ്പോള്‍ സന്ദീപ് പറഞ്ഞു:
"ഭ്രാന്ത് ഒരു രോഗമല്ല, അതേ പോലെ രോഗം ഒരു ഭ്രാന്തുമല്ല.എന്നാല്‍ ചില രോഗങ്ങള്‍ ചില നേരങ്ങളില്‍ നമ്മളെ ഭ്രാന്ത് പിടിപ്പിക്കും"
സത്യം, അനുഭവം ഗുരു.
69 comments:
'മറക്കരുത് ഈയൊരു നാള്‍' എന്ന പേരില്‍ സാക്ഷാല്‍ ബാപ്പൂജിയുടെ അന്ത്യ നിമിഷങ്ങള്‍ ഒരു കഥയായി പകര്‍ത്തിയപ്പോള്‍, അത് എന്താണെന്ന് കൂടി വായിച്ച് നോക്കാതെ ഒരു അനോണി വന്ന് 'അരുണേ, നിന്‍റെ നായകന്‍ മനു എപ്പോഴും ഇങ്ങനെ ജഗദീഷിനെ പോലെ വളിപ്പ് പറയുന്നത് നല്ലതല്ല, ഒന്ന് മാറ്റി ചിന്തിച്ച് കൂടെ' എന്നൊരു കമന്‍റിട്ടു.
എനിക്കങ്ങ് സന്തോഷമായി!!!
'എടാ, പരട്ട അനോണി' എന്ന് വിളിക്കാതെ മാന്യമായി 'ചേട്ടനത് ഒന്ന് വായിച്ചിട്ട് കമന്‍റിട്ടാല്‍ പോരായിരുന്നോ' എന്ന് ഞാന്‍ തിരികെ മറുപടി ഇട്ടു.നല്ലവരായ സുഹൃത്തുക്കള്‍ അതിനെ പിന്തുണക്കുകയും ചെയ്തു.
വീണ്ടും മനു വരികയാണ്...
ജഗദീഷിനെ പോലെ വളിപ്പുമായി...
കതിനാവെടി ചാണ്ടിച്ചന്റെ വക....ഇനി വായിക്കട്ടെ...
അവനൊക്കെ മുലപ്പാലല്ല, കഴുതപ്പാലാ ഒഴിക്കേണ്ടത്...അല്ലാ പിന്നെ....
അല്ല … പിന്നെ, മുലപ്പാലിന് ഫ്ലാസ്ക്കുമായി പോയ മണ്ടന്മാർ; ഇവർ എങ്ങനെ കായംകുളത്ത് ജനിച്ച്. ഞങ്ങളെ പോലെ ബുദ്ധിയുള്ളവരെ പറയിക്കാൻ.
അല്ല… പിന്നെ.
കൊള്ളാം
മനു ഏട്ടാ
ആ അമ്മാവന്‍ ഒരു പുലി തന്നെ ... പുലിപ്പാല് വേണേ അങ്ങേരു കൊടുത്തേനെ
മൂടി തുറന്നാ ഫ്ലാസ്കിന്റെ ചൂട് പോകുന്നുണ്ടല്ലേ ... കടക്കാരന്‍ പറ്റിച്ചു..
പശുവും ഒരു പെണ്ണല്ലേ.... അതിന്റെ പാലും വരുന്നത് വേറെ എന്ഗുന്നും അല്ലല്ലോ...
അതോണ്ട്.. പശുവിന്‍ പാലിനെ തീര്‍ത്തും അങ്ങട് ഇഗ്നോര്‍ ചെയ്യണ്ടാ ട്ടോ
"അതിനെന്താ, നല്ല കാര്യമല്ലേ. നീ ആ പയ്യനെ ഇങ്ങ് കൊണ്ട് വാ.ഞാന്‍ അവളോട് പറയാം ഇച്ചിരി പാല് കൊടുക്കാന്‍" I am the dead
"പണ്ട് ഇവന്‍റെ തന്തേടെ കാലേല്‍ ഗുളികന്‍ ഉണ്ടായിരുന്നു, അത് പിന്നെ ഇവന്‍റെ കാലേല്‍ കയറി, ഇപ്പോ ഇവന്‍റെ കുഞ്ഞിന്‍റെ കാലേല്‍ കയറി കാണും, അതാ കുഞ്ഞ് കിടന്ന് തുള്ളുന്നത്"
anna super
ഇങ്ങിനെ അബദ്ധങ്ങള്‍ മാത്രം പറ്റുന്നതും ഒരു രോഗമാണോ? :) :)
കൊള്ളാം
( “മൂന്ന് പേര്‍ക്ക് കുടി കഴിയാന്‍ ഒരു റൂമേ ഉള്ളെങ്കിലെന്താ“
മൂന്ന് പേര്‍ക്ക് ‘കുടി’ കഴിയാന്‍ എന്നാണോ?) :) :)
പഴയ ഒരു സിനിമാ വിറ്റ് ഓര്‍ക്കുവാ...
ധീം തരികിട തോം എന്നാ സിനിമായിലെ
"ചേട്ടാ....ഇവിടെ എങ്ങനെയാ പൊതുവേ.....
പൊതുവേ ഒരു പത്തു പതിനഞ്ചു ചായയും കടിയുമൊക്കെചെലവാകും...
അതല്ല....പൊതുവേ....ഈ സ്ത്രീകളൊക്കെ...നല്ല സഹകരണ മനോഭാവമുള്ളവരാണോ
അത് ശരി....അടിയെടാ ഇവനെ...."
വെറുതെ നല്ല ഉദ്ദേശത്തോടെ നാടകനടിയെ തപ്പി ഇറങ്ങിയ ആളുകള്‍ക്ക് ഇങ്ങനെയാണ് ഗതി എങ്കില്‍ പാലും തപ്പി ഇറങ്ങിയ നിങ്ങള്‍ രക്ഷപ്പെട്ടത് തന്നെ ഭാഗ്യം !
“ഡേവിഡിനോട് കാര്യം അവതരിപ്പിച്ച് കഴിയുന്നത്രേ ശേഖരിക്കുക എന്ന ഉദ്ദേശത്തില്‍ ഒരു ഫ്ലാസ്ക്കും കൈയ്യില്‍ വച്ച് നേരെ ലക്ഷ്‌യ സ്ഥാനത്തേക്ക്...“
ഹ..ഹ.. ഇതാണ് ടാമാര്‍.. പമാര്‍..
അരുണിന്റെ പോസ്റ്റിനു കട്ടയ്ക്ക് കട്ട നില്‍ക്കുന്നതാണ് സാദിക്കിന്റെ കമെന്റ്. അടിപൊളി!
അനോനികളുടെ ശല്യം ഒഴിവാക്കാന്‍ settings> comments പേജില്‍ "Registered Users - includes OpenID" സെലക്ട് ചെയ്യുക. മറഞ്ഞുനിന്ന് കല്ലെറിയുന്നവരെ എനിക്കും ഇഷ്ടമല്ല.
ഇത് വായിച്ചപ്പം എന്റെ കണ്ണ് ചൊറിയാൻ തുടങ്ങി. ആ തള്ള പറഞ്ഞത് മുലപ്പാൽ ഒഴിക്കാനല്ലെ. അപ്പോ പശുവിന്റെ മുലയിലെ പാല് ഒഴിച്ചാൽ മതിയല്ലൊ?
hehehe athu kalakki
എല്ലാ കഥകളും സുഹൃത്തുക്കളുടെ അനുഭവം ആണ് ഞാന്‍ ഇവിടെ ഇതെല്ലാം എന്‍റെ പേരില്‍ കുറിക്കുന്നു... എന്നാണ് അരുണിന്റെ ലൈന്‍ എങ്കിലും ഇത്രക്കും സുഹൃത്തുക്കള്‍ അരുണിന് കഥയെഴുതാന്‍ വേണ്ടി മാത്രം അബദ്ധം കാണിക്കാന്‍ ഉണ്ടോ...
"ഒരു ഫ്ലാസ്ക്കും കൈയ്യില്‍ വച്ച് നേരെ ലക്ഷ്‌യ സ്ഥാനത്തേക്ക്..."
ദൈവമേ തലയ്ക്കകത്തെങ്ങനാ ഇത്രയും ചെളി കയറിയത് ?
Dear Arun(manu)
sambhavam kollam.nannayi.
murali nair,Dubai
ചില പോസ്റ്റുകള്‍ ചില നേരങ്ങളില്‍ നമ്മളെ വല്ലാണ്ടെ ചിരിപ്പിക്കും.......
അഭിനന്ദനങ്ങള്‍ ..
പുലിപ്പാല് വേണം എന്ന് തോന്നിയില്ലല്ലോ ...ഭാഗ്യം
Bucketum kond pokanjath nannayi
പ്രസവിച്ചില്ലേ??
അതോ പിന്നേം ഗര്‍ഭിണിയായോ??
ha ha ha.. enikkettavaum ishtaaya sthalam... ha ha.. arun chettan back in action.....kidu kikkidu..
flask thurannu vechaal choodu pkunnu.. ha ha h ha :-D
കൊള്ളാം.പക്ഷെ മൂന്നു സ്ത്രീകളെ തേടിപ്പോകാതെ ആദ്യ സംഭവത്തില്‍ വച്ച് തന്നെ ഇത് രസകരമാക്കാമായിരുന്നു.
ഒരു കഥ എന്നാ നിലയിലാണ് ഈ അഭിപ്രായം. അഥവാ സത്യത്തില്‍ ഉണ്ടായതാണ് എങ്കില്‍ സോറി.
പാവം ബാച്ചിലര്‍ക്ക് കണ്ണിനു അസുഖം വന്നാല്‍ എന്ത് ചെയ്യും . :(
@ആളവന്താന്:
ഇത് ഒരു കഥ എന്ന രീതി തന്നെ.പക്ഷേ 'ആദ്യ സംഭവത്തില്‍ വച്ച് തന്നെ ഇത് രസകരമാക്കാമായിരുന്നു' എന്നത് എങ്ങനാണെന്ന് മനസിലായില്ല.ഒന്ന് വിശദീകരിക്കാമോ?
അടുത്ത കഥ എഴുതുമ്പോള്‍ ഒരു ഹെല്‍പ്പ് ആയേനേ, പ്ലീസ്.
സത്യമായിട്ടും..മുലപ്പാല് ഫ്ലാസ്കില്‍ ഒഴിക്കേണ്ട ആവശ്യം ഉണ്ടോ ? ഹി ഹി !
രോഗം പകര്‍ന്നോ ഇല്ലേ അത് പറഞ്ഞില്ല.....
കൊള്ളാം..ആശംസകള്‍..!!
പ്രിയപ്പെട്ട മനു
കലക്കീട്ടാ
പശുവിന്‍റെ പാലും മുലയില്‍ നിന്ന് തന്നെ അല്ലെ ? അതോ
മനുവേ...എന്നായിത്?.
കലക്കി.
ഫ്ലാസ്കിനു പകരം ഒരു കുടം തന്നെ എടുക്കാമായിരുന്നു :)
ബ്ലും!
എന്നിട്ട് കൂട്ടുകാരന്റെ ചെങ്കണ്ണ് ബാക്കി രണ്ടാൾക്കും കിട്ടിയോ!?
അതോ രക്ഷപ്പെട്ടോ!?
കൊള്ളാം..നന്നായി രസിച്ചു..
നന്നായിട്ടുണ്ട്...
അടിപൊളിയായിട്ടുണ്ട് മാഷേ.
അപ്പോഴൊന്നും മനസ്സ് "വേണ്ട്രാ.. വേണ്ടടാ..." എന്നു് പറഞ്ഞില്ലേ?
എന്തൊരു കഥ!!
തമിഴത്തി "ആദ്യത്തെ കണ്മണി" സിനിമ കണ്ടിട്ടുണ്ടെന്നു് തോന്നുന്നു..?
good
മുലപ്പാല് പോലെ നൈർമ്മ്യല്ലമുള്ള നർമ്മം...!
പിന്നെ ഇവിടെ ബിലാത്തിയിലൊക്കെ ഫാർമസിയിൽ മുലപ്പാലൊക്കെ പാക്കറ്റിൽ കിട്ടും കേട്ടൊ,ഡോക്ട്ടറുടെ കുറിപ്പ് വേണമെന്നുമാത്രം..!
അയ്യേ നിങ്ങളൊക്കെ ഈ ടൈപാ????.........സസ്നേഹം
നന്നായിട്ടുണ്ട്...
"പ്രസവിച്ചില്ലേ??
അതോ പിന്നേം ഗര്‍ഭിണിയായോ??"
എപ്പോളെത്തെപ്പോലെ ഇന്നും ചിരിച്ചു .....
ഓഫീസില്‍ എല്ലാരും പറയുന്നുണ്ട്,ദേവൂട്ടി കായംകുളം സൂപ്പര്‍ ഫാസ്റ്റ് വായിക്കുന്നുണ്ടാവും എന്നു ......
അസ്സലായി .......
ആശംസകള്‍ ....
മുലപ്പാൽ അന്വേഷിച്ച് ഈ ഓട്ടം അത്രയും ഓടിയതെന്തിനപ്പീ...?
ആ മിൽമാ പാൽ തന്നെ പോരായിരുന്നോ..?!! അതും ‘മുലയിൽ’നിന്നു തന്നെയല്ലെ വരുന്നത്...!??
"നിങ്ങളെന്താ ഫ്ലാസ്ക്കുമായി?" ഡേവിഡിന്‍റെ ചോദ്യം.
"വെറുതെ, മൂടി തുറന്ന് വച്ചാല്‍ ചൂട് പോകുന്നു.ഇവിടൊരു കടയില്‍ കൊടുത്ത് നോക്കിക്കാമെന്ന് കരുതി ഇറങ്ങിയതാ"
"ഓ അത് ശരി"
മണ്ടന്‍!!!
kidilam dialogue aayirunnu.
Nannayittund bhayiiiiiiiiiiii
ഈ പോസ്റ്റ് അസ്സലായി അരുണേ... ഒരുപാട് ചിരിപ്പിച്ചു, പ്രത്യേകിച്ചും ബാച്ചീസിന്റെ ചമ്മൽ...
"ഇത് പോതുമാ? ഇങ്കെ മുടിഞ്ഞ് പോച്ച്" തള്ള.
ഇത് പോതും, ഇവിടം മുടിഞ്ഞ് പോട്ടെ!!!
Great arun.
അരുണ്‍ ഭായ്...
കൊള്ളാം ട്ടാ...
ആ തമിഴത്തി ആന്റിയുടെ ടയലോഗ് കലക്കി..
ഫ്ലാസ്കിന്റെ കാര്യം വായിച്ചപ്പോള്‍ ശരിക്കും പൊട്ടിപ്പൊട്ടിച്ചിരിച്ചു പോയി..
നല്ലൊരു ചിരി രസായനമായിരുന്നു ഈ പോസ്റ്റ്..
അരുണേ..മാഷേ..സ്വസ്തി...ഓ വെറുതെ മൂടി തുറന്നു
വെക്കുമ്പോ ഫ്ലാസ്കിന്റെ ചൂട് പോകുന്നു.അതൊന്നു
കാണിക്കാന്‍ വന്നതാണേ...
ഇങ്ങനെ ചിരിപ്പിയ്ക്കാൻ പറ്റുന്നത് ഒരു വലിയ കഴിവാണ്. വേഗം പോയി കടുകുഴിഞ്ഞിട്ടോ, അല്ലെങ്കിൽ ............
പിന്നേ എനിയ്ക്ക് രണ്ട് ബുക്കും കിട്ടി. കലിയുഗ വരദൻ വായിച്ചപ്പോഴാണ് ഈ എഴുത്തുകാരൻ ഭയങ്കരനാണെന്ന് മനസ്സിലായത്. അതുവരെ ഒരു വാത്സല്യവും സ്നേഹവും ഒക്കെയായിരുന്നു. അതു വായിച്ചപ്പോ വലിയ ഭയ ഭക്തി ബഹുമാനമായി.....
അരുൺ വളരെ നല്ല എഴുത്തുകാരനാണ്.കൂടുതൽ പുസ്തകങ്ങൾ പ്രതീക്ഷിയ്ക്കുന്നു. അഭിനന്ദനങ്ങൾ.
ishtaayi... nannayi chirichu
കടമിഴിയില്‍ കമലദളവുമായി തടിയന്‍...
ഹ ഹ..കലക്കി..എന്നാലും മുലപ്പാലിന് ഫ്ലാസ്കുമായി പോയെന്നത് പുളു..
അമ്മാവന്‍ ഒരു നിഷ്കളങ്കന്‍ അല്ലെ മനു..
എന്നാലും ഇത്തിരി മുലപ്പാലിനു വേണ്ടി ഫ്ലാസ്കുമായി ഇറങ്ങിതിരിച്ചല്ലോ പഹയന്മാര്‍ .. ഇക്കണക്കിനു മൂത്രം പരിശോധിക്കാനായി ബക്കറ്റുമായി ഇറങ്ങുവല്ലോ ...
നല്ല രസികൻ വായന..
ഹ..ഹ..ഹ
kanikantUnaraaththa nanma!!!
ഒരു വിധത്തില്‍ അടി കൊള്ളാതെ കാര്യം സാധിച്ചെടുത്തു... അല്ലേ? :)
"ഈ ബാച്ചിലേഴ്സിന്‍റെ ഓരോരോ പ്രോബ്ലെംസേ...." നന്നായിട്ടുണ്ട്...
:) ശരിക്കും ചിരിച്ചു.
ഓരോ പണി വരുന്ന വഴിയേ..എന്തായാലും തടി കേടാകാതെ കാര്യം സാധിച്ചല്ലോ.
satheeshharipad.blogspot.com
കടമിഴിയിൽ കമലദളം കവിളിണയിൽ കൈപ്പത്തി പതിഞ്ഞേനേ....
ഷ്ടായിട്ടാ...
സത്യമായിട്ടും തല്ലു കിട്ടാഞ്ഞത് ഭാഗ്യം കൊണ്ടാ
കണ്ണിന് അസുഖം വരാതിരിക്കാൻ മുലപ്പാൽ അന്വേഷിച്ചിരങി അവസാനം നാട്ടുകാർ കണ്ണടിച്ച് പൊട്ടിച്ച് കളയാതിരുന്നത് ഫാഗ്യം!
രസിപ്പിച്ചു. :))
നന്ദി.
havoo.. ethayalum mulappalu kittiayallo..
Nannaayi chirichu...... abhinandanangal....
ഒരു ബ്ളോഗ് വായിച്ച് നന്നേ ചിരിച്ചത് ആദ്യമായാണ്.
ഒരു കേൊമഡി തിരക്കഥ എഴുതിക്കൂടേ.....വേണമെങ്കില്‍ ഞാനും കൂടാം.
നന്നായിട്ടുണ്ടു കേട്ടേൊ.....
suppper ayittundu tto
chirichu maduthuttooooo
നന്നായി, വളരെ വളരെ നന്നായി....
Super
Post a Comment