For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

സംഭവം ക്ലാസിക്കാണ്..


വാര്‍ഷിക പോസ്റ്റ്...


ഈ മൂന്നാം വാര്‍ഷികത്തില്‍ പ്രിയസ്നേഹിതര്‍ക്കായി ഒരു പുതിയ കഥ...
സംഭവം ക്ലാസിക്കാണ്‌.

വീട്ടില്‍ പോകണം, മോളേ കളിപ്പിച്ച് രണ്ട് ദിവസം തള്ളി നീക്കണം, തിരിച്ച് വരണം.ഈ കഴിഞ്ഞ വെള്ളിയാഴ്ച ബാംഗ്ലൂരില്‍ നിന്ന് നാട്ടിലേക്ക് പോയപ്പോള്‍ എന്‍റെ മനസ്സില്‍ ഈയൊരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു, ശനിയാഴ്ച രാവിലെ കുളിച്ചൊരുങ്ങി അമ്പലത്തില്‍ പോകുന്നത് വരെ...

അന്ന് അമ്പലത്തില്‍ തൊഴുത് തിരിച്ച് വീട്ടിലേക്ക് നടക്കുമ്പോഴാണ്‌ പാമ്പ് ശൂളം കുത്തുന്ന പോലെ ഒരു ശബ്ദം കേട്ടത്...
'ശൂ..ശൂ...ശൂ...'
തിരിഞ്ഞ് നോക്കി, നിറഞ്ഞ ചിരിയുമായി കുമാരന്‍.
"എടാ മനു, നീ ഇങ്ങ് വന്നേ?" എന്തോ രഹസ്യമാ.
അടുത്തേക്ക് ചെന്ന എന്നോടവന്‍ പറഞ്ഞു:
"നീയറിഞ്ഞോ, സരോജയില്‍ മറ്റത് വന്നിട്ടുണ്ട്"
സരോജ (പേര്‌ സാങ്കല്‍പ്പികം) ഞങ്ങളുടെ ഗ്രാമത്തിനടുത്തുള്ള പട്ടണത്തിലെ പ്രസിദ്ധമായ തീയറ്ററാണ്, അവിടെ എന്ത് വന്നെന്ന്??
എന്‍റെ സംശയത്തിനു മറുപടി എന്ന പോലെ അവന്‍ പറഞ്ഞു:
"എടാ മറ്റേത്, രതിനിര്‍വ്വേദം, നമ്മടെ ശ്വേത..."
അയ്യേ, ഇച്ഛീച്ഛി!!!
ആരെങ്കിലും കേട്ടോന്നറിയാന്‍ ഞാന്‍ ചുറ്റും നോക്കി, ഭാഗ്യം ആരുമില്ല.പരിസരത്ത് ഞാനും കുമാരനും മാത്രമേ ഉള്ളെന്ന് ഉറപ്പായപ്പോള്‍ അറിയാതെ ചോദിച്ചു:
"സത്യം?"
സത്യം, പരമമായ സത്യം!!!
സരോജയില്‍ ഇന്നലെ മുതല്‍ നാല്‌ ഷോ...

രതിനിർവ്വേദം!!!

കുറച്ച് ചരിത്രം...
പത്മരാജന്റെ 'പാമ്പ്' എന്ന നോവൽ ഒരിക്കല്‍ കേരളശബ്ദം വാരികയിൽ "രതിനിർവ്വേദം" എന്ന പേരിൽ പ്രസിദ്ധീകരിച്ചു. ആ കഥ പിന്നീട് രതിനിര്‍വ്വേദം എന്ന പേരില്‍ തന്നെ മലയാളത്തിലെ ഒരു ക്ലാസിക്ക് സിനിമയായി രൂപം കൊണ്ടു.നിർവ്വേദം എന്നാല്‍ ദു:ഖം എന്നര്‍ത്ഥം.കഥയുടെ അന്ത്യം രതിയെന്ന വികാരം ദു:ഖത്തിലേക്ക് മാറിയപ്പോള്‍ രതിനിര്‍വ്വേദം സൂപ്പര്‍ഹിറ്റായി.രതിയായി ജയഭാരതി തകര്‍ത്ത് അഭിനയിച്ച ആ ചിത്രം മലയാളികളുടെ പ്രിയപ്പെട്ട സംവിധായകന്‍ ഭരതനായിരുന്നു അണിയിച്ചൊരുക്കിയത്.

വര്‍ഷങ്ങള്‍ കഴിഞ്ഞു...
അതേ കഥ, കാലഘട്ടത്തിന്‍റെ മാറ്റങ്ങളുമായി രാജീവ് കുമാര്‍ വീണ്ടും അണിയിച്ചൊരുക്കി.ഇവിടെ രതിയായി അഭിനയിക്കുന്നത് ശ്വേതാമേനോനാണ്.മലയാളികളുടെ മനസ്സില്‍ തീയും കുളിരും കോരിയിടുവാന്‍ വീണ്ടും ഒരു മലയാള സിനിമ.അത് ഞങ്ങളുടെ നാട്ടിലും റിലീസായിരിക്കുന്നു...
സരോജയില്‍ ഇന്നലെ മുതല്‍ നാല്‌ ഷോ...
രതിനിർവ്വേദം.
ടം ഡ ഡേ!!!!

ആല്‍ത്തറയില്‍ മൂന്ന്‌ പേര്‍...
ഞാനും, കുമാരനും, സുഗുണനും.
സംസാരത്തിനു തുടക്കമിട്ടത് കുമാരനായിരുന്നു:
"ഈ സിനിമ കാണണമെടാ, അല്ലേല്‍ വന്‍ നഷ്ടമാ"
അത് ശരിയാ!!!
"അണ്ണന്‍ പഴയത് കണ്ടിട്ടുണ്ടോ?" സുഗുണന്‍.
"ഇല്ല"
"അയ്യോ അണ്ണാ അത് ക്ലാസിക്കാ, ക്ലാസിക്ക്"
"നീ കണ്ടിട്ടുണ്ടോ?"
"ഇല്ല"
"പിന്നെ നിനക്കെങ്ങനറിയാം അത് ക്ലാസിക്കാണെന്ന്?"
"അത് ഞാന്‍ ഫോട്ടോ കണ്ടിട്ടുണ്ട്"
ഓഹോ....
അറിയാതെ ചോദിച്ച് പോയി:
"അല്ല സുഗുണാ, ഈ ക്ലാസിക്ക്..ക്ലാസിക്ക് എന്ന് പറയുമ്പോള്‍ നീ എന്തുവാ ഉദ്ദേശിക്കുന്നത്?"
അവനു ആകെ ഒരു പരുങ്ങല്‍..
"അത് പിന്നെ...അത് തന്നെ..മറ്റേത്.. ക്ലാസിക്ക്"
കര്‍ത്താവേ!!!
ഈ പ്രോഗ്രാം എന്തായി തീരുമോ എന്തോ??

ഒടുവില്‍ മാറ്റിനിക്ക് പോകാന്‍ തീരുമാനമായി, അങ്ങനെ ഊണ്‌ കഴിഞ്ഞപ്പോള്‍ പതിയെ ഞാന്‍ ഒരുങ്ങി പുറത്തേക്കിറങ്ങി...
"അല്ല, ഈ നട്ടുച്ചക്ക് എങ്ങോട്ടാ?" ഭാര്യയുടെ സ്വരം.
എന്ത് പറയും??
ഒരു നിമിഷത്തെ ആലോചനക്ക് ശേഷം മുഖത്ത് ഒരു ദേഷ്യഭാവം വരുത്തി, സ്വരം കടുപ്പിച്ച് ചോദിച്ചു:
"ഒരു നല്ല കാര്യത്തിനു ഇറങ്ങുമ്പോള്‍ പുറകിനു വിളിക്കരുതെന്ന് പറഞ്ഞിട്ടില്ലേ?"
അവളുടെ മുഖത്ത് ആകെ വിഷമം.
സമാധാനിപ്പിക്കാനായി ഒരു കള്ളം പറഞ്ഞു:
"മാവേലിക്കര വരെ പോകുവാ, അവിടെ എന്‍റെയൊരു കൂട്ടുകാരന്‍റെ അച്ഛന്‍ സീരിയസ്സായി കിടക്കുന്നു"
"ഇതാണോ നല്ല കാര്യം?" അവളുടെ ചോദ്യം.
ശ്ശെടാ.
പറയാന്‍ മറുപടിയില്ലാത്തതിനാല്‍ മിണ്ടാതെ പുറത്തേക്ക് നടന്നു...

തീയറ്ററിന്‍റെ ഓപ്പസിറ്റ് ബസ്സിറങ്ങുന്ന വരെ ഒരു പ്രശ്നവുമില്ലായിരുന്നു, എന്നാല്‍ ബസ്സിറങ്ങി മുമ്പോട്ട് നോക്കിയപ്പോള്‍ തീയറ്ററിനു സൈഡിലായി പല രൂപത്തിലും ഭാവത്തിലുമുള്ള നായികയുടെ പോസ്റ്ററ്‌ കണ്ടതോടെ ആകെ ഒരു അങ്കലാപ്പ്...
ഈ സിനിമക്ക് കയറുന്നത് ആരെങ്കിലും കണ്ടാലോ??
അയ്യേ, പിന്നേം ഇച്ഛീച്ഛി!!!
കാര്യം കേട്ടപ്പോള്‍ കുമാരന്‍ ചോദിച്ചു:
"എടാ എനിക്ക് എത്ര കൊച്ചുങ്ങളുണ്ടെന്ന് അറിയാമോ?"
"ഞാന്‍ അറിഞ്ഞു മൂന്ന് പിള്ളേര്"
"ഹാ, നീ അറിഞ്ഞ് മാത്രമല്ല, ഇപ്പോഴും ആ മൂന്നേ ഉള്ളു, നിനക്കോ?"
"എനിക്കൊരു പെണ്‍കുട്ടിയാ"
"എടാ നമ്മള്‌ കെട്ടി കൊച്ചുങ്ങളുമായി, ഇനി ആരാ ചോദിക്കാന്‍"
അത് സത്യമാ.
ധൈര്യത്തെ കയറാന്‍ പോയപ്പോള്‍ പിന്നില്‍ നിന്ന് സുഗുണന്‍:
"അയ്യോ അണ്ണാ എനിക്ക് കൊച്ചുങ്ങളായില്ല"
"അതെന്താ?"
"ഞാന്‍ കല്യാണം കഴിച്ചിട്ടില്ല"
ടു ഹരിഹര്‍ നഗറിലെ ജഗദീഷിന്‍റെ വാചകമാ ഓര്‍മ്മ വന്നത്...
മറുപടി തൃപ്തികരമല്ല!!!
പറഞ്ഞില്ല, പകരം അവനെ ആശ്വസിപ്പിച്ചു:
"കുഴപ്പമില്ലടാ, ഭാവിയില്‍ നീയും കല്യാണം കഴിക്കും, നിനക്കും കുട്ടികള്‍ ജനിക്കും, അത് കൊണ്ട് ഈ പടം നിനക്കും കാണാം"
ധൈര്യപൂര്‍വ്വം മൂവര്‍ സംഘം തീയറ്ററിനു നേരെ...

തീയറ്ററിലോട്ട് കയറുന്നതിനു മുന്നേ പിന്നില്‍ നിന്നൊരു വിളി..
"മനുവല്ലേ?"
ഹേയ് അല്ല, ഞാന്‍ മനുവല്ല, എന്ന മുഖഭാവത്തില്‍ പതിയെ തിരിഞ്ഞു.ഒരു നാല്‍പ്പത് വയസ്സ് തോന്നിക്കുന്ന ചുള്ളന്‍, ആരാണോ ആവോ?
"മനുവിനെന്നെ മനസിലായോ?"
"ഇല്ല"
"ഞാന്‍ സുരേന്ദ്രന്‍, മനുവിന്‍റെ ഭാര്യ ഗായത്രിയുടെ വീടിനടുത്താ എന്‍റെ വീട്.നമ്മള്‌ നേരത്തെ കണ്ടിട്ടുണ്ട്, ഓര്‍മ്മയില്ലേ?"
കുരിശ്.
എന്ത് പറയണമെന്നറിയാതെ അന്തം വിട്ട് നിന്നപ്പോള്‍, തീയറ്ററിലേക്കുള്ള എന്‍റെ കാലിന്‍റെ പൊസിഷനും, തീയറ്ററിനു മുകളിലുള്ള പോസ്റ്ററിലെ ശ്വേതയുടെ പൊസിഷനും നോക്കിയട്ട് സുരേന്ദ്രനൊരു ചോദ്യം:
"മറ്റേത് കാണാന്‍ പോകുവാ അല്ലെ?"
ഛേ, സുരേന്ദ്രന്‍ തെറ്റിദ്ധരിച്ചിരിക്കുന്നു!!!
വിശദമാക്കി കൊടുത്തു:
"അയ്യോ ചേട്ടാ ഇത് ക്ലാസിക്കാ"
ഞാന്‍ പറഞ്ഞത് മനസിലായ പോലെ അയാള്‍ പോസ്റ്ററില്‍ നോക്കി ഒന്ന് നിര്‍വൃതിയടഞ്ഞു, എന്നിട്ടൊരു ചോദ്യം:
"എന്നാ ഗായത്രിയെ കൂടി കൂട്ടാമായിരുന്നില്ലേ?"
ഗായത്രിയെ മാത്രമല്ല, അച്ഛനെയും അമ്മയേയും കൂടി കൊണ്ട് വരാന്‍ പ്ലാനുണ്ടായിരുന്നെന്ന് പറയാന്‍ പോയപ്പോഴാണ്‌ ഒരു മുപ്പത്തഞ്ച് വയസ്സ് പ്രായമായ ഒരു സ്ത്രീ ഞങ്ങളുടെ അടുത്തേക്ക് വന്നത്.സുരേന്ദ്രന്‍ അവരെ പരിചയപ്പെടുത്തി തന്നു...
"ഇതെന്‍റെ ഭാര്യ വത്സല..."
തുടര്‍ന്ന് അവരോട് :
"നിനക്ക് മനസിലായോ ഇത് ആരാണെന്ന്?"
"പിന്നെ, മനുവെന്താ ഇവിടെ?" അവരുടെ ചോദ്യം.
എന്ത് പറയണമെന്ന് ആലോചിച്ച് നിന്ന എന്നെ സുരേന്ദ്രന്‍ സഹായിച്ചു:
"മനു രതിനിര്‍വ്വേദം കാണാന്‍ വന്നതാ"
ഠോ!!!
ചേച്ചിയുടെ മുഖത്തെ ചിരി മാഞ്ഞു.വെപ്രാളത്തിനു എന്‍റെ മുന്നില്‍ നിന്ന് നടന്ന് നീങ്ങുന്ന കൂട്ടത്തില്‍ അവര്‍ സുരേന്ദ്രനെ വിളിക്കുന്നുണ്ടായിരുന്നു...
"എന്‍റെ മനുഷ്യാ, അവിടെ വായി നോക്കി നില്‍ക്കാതെ ഒന്ന് വരുന്നുണ്ടോ"
'എന്‍ജോയ് ചെയ്യ്' എന്നൊരു ഉപദേശം എനിക്ക് നല്‍കി സുരേന്ദ്രന്‍ നടന്ന് നീങ്ങി, തല കറങ്ങിയട്ടാണോ അതോ ബോധം പോയിട്ടാണോന്ന് അറിയില്ല, ഞാന്‍ പതിയെ നിലത്തേക്കിരുന്നു..

"എടാ കുമാരാ, ഞാന്‍ വരുന്നില്ല" ഞാന്‍ എന്‍റെ നയം വ്യക്തമാക്കി.
"എന്‍റെ മനു, എന്തായാലും നനഞ്ഞു, ഇനി കുളിച്ച് കയറാം, നീ വാ" കുമാരന്‍റെ ഉപദേശം.
അങ്ങനെ ഞങ്ങള്‍ മൂന്നു പേരും തീയറ്ററിലേക്ക് കയറി.സൂപ്പര്‍സ്റ്റാറുകളുടെ പടത്തിലെ വെല്ലുന്ന തിരക്ക്.ടിക്കറ്റ് എടുക്കാന്നായി കുമാരനും സുഗുണനും ക്യൂവില്‍ കയറി.ഞാനാണെങ്കില്‍ ഈ പടം കാണാന്‍ വന്നതല്ല, വെറുതെ പ്രകൃതി ഭംഗി ആസ്വദിക്കാന്‍ വന്നതാണ്‌ എന്ന ഭാവത്തില്‍ ചുറ്റുമുള്ള തെങ്ങിന്‍റെയും മാവിന്‍റെയും കൊമ്പത്തോട്ട് ദൃഷ്ടി മാറ്റി മാറ്റി നോക്കി...
മാവേല്‍ വരെ പോസ്റ്ററുകള്‍!!!
ശ്വേതാ മേനോന്‍ അരകല്ലിനു അടുത്ത് നിന്ന് അരക്കുന്ന പോസ്റ്ററുകളാണ്‌ എല്ലായിടവും.വെറുതെ ഒരു പോസ്റ്ററില്‍ നോക്കിയപ്പോള്‍ അടുത്ത് നിന്ന കിളവനൊരു സംശയം...
"മോനെന്തുവാ നോക്കുന്നത്?"
ചോദ്യം കേട്ടില്ലെന്ന് നടിച്ചു.
"അല്ല മോനേ, മോനെന്തുവാ നോക്കുന്നത്?" വീണ്ടും.
"അരക്കുന്നത് ചമ്മന്തിക്കാണോ അതോ സാമ്പാറിനാണൊന്ന് നോക്കുവാ" മറുപടി നല്‍കി.
മറുപടി ദഹിച്ചിട്ടാകണം, കുറേനേരം ആ പോസ്റ്ററില്‍ നോക്കിയട്ട് കിളവന്‍:
"പണ്ട് ജയഭാരതിയായിരുന്നു, ഇപ്പോ പുതിയ പിള്ളേരാ, ഇത് ഏതാ?"
"ഇത് ശ്വേതാ"
"ഏതാ?"
"ശ്വേതാ"
"ഏതാന്ന്?"
"ശ്വേതാന്ന്"
"ഞാന്‍ ഏതാന്ന് ചോദിക്കുമ്പോ, നീ ഏതാന്ന് എന്നോട് ചോദിക്കുന്നോ? നിന്‍റെ അപ്പനോടാണെങ്കില്‍ നീ ഇങ്ങനെ ചോദിക്കുമോടാ?"
ങ്ങേ!!!
ഇതെന്ത് കുരിശ്??
ഞാന്‍ 'ശ്വേതാന്ന്' പറഞ്ഞത് ഇങ്ങേര്‌ 'ഏതാന്ന്' ആണോ കേട്ടത്??
അന്തം വിട്ട് നിന്ന എന്നെ രൂക്ഷമായി നോക്കിയട്ട് കിളവന്‍ നടന്ന് പോയി...

ഒടുവില്‍ ടിക്കറ്റുമായി കുമാരന്‍ വന്നു, രക്ഷപ്പെട്ടെന്ന് കരുതി അകത്തേക്ക് കയറാന്‍ പോയപ്പോള്‍ മുന്നില്‍ പൊട്ടി വീണ പോലെ കുറുപ്പ് സാറ്.പഴയ കണക്ക് മാഷാണ്‌, ഈയൊരു അവസരത്തില്‍ ബഹുമാനം കാണിക്കണോ വേണ്ടായോന്ന് സംശയം, ഒടുവില്‍ പറഞ്ഞു:
"ഗുഡാഫ്റ്റര്‍ നൂണ്‍ സാര്‍"
"നീയെന്താ ഇവിടെ?"
ഒരു ചായ കുടിക്കാന്‍ വന്നതാ!!
വായില്‍ തികട്ടി വന്ന മറുപടി വിഴുങ്ങി, ഒരു വിധം പറഞ്ഞ് ഒപ്പിച്ചു:
"ഈ പടം കാണാന്‍..."
"ഉം..!!" സാറൊന്ന് ഇരുത്തി മൂളി.
"അല്ല, സാറെന്താ ഇവിടെ?"
"ഈ പടത്തിലെ പയ്യന്‍ എന്‍റെ ഒരു സ്റ്റുഡന്‍റാ, അവന്‍റെ അഭിനയം കാണാന്‍ വന്നതാ"
അമ്പട പുളുസ്സൂ!!!
ശ്വേതാ മേനോനെ കാണാനോ, അതുപോലെ പടം ക്ലാസിക്കാണെന്ന് അറിഞ്ഞിട്ട് കാണാനോ വന്നതല്ല.സ്റ്റുഡന്‍റിന്‍റെ അഭിനയം മാത്രം കാണാന്‍ വന്നതാ പോലും, ഗ്രേറ്റ്.

കൂടുതല്‍ പരിക്കൊന്നുമില്ലാതെ പടം കണ്ടു.തിരികെ വീട്ടിലെത്തിയപ്പോള്‍ ഭാര്യ ചോദിച്ചു:
"സുഹൃത്തിന്‍റെ അച്ഛനു എങ്ങനുണ്ട്"
വിഷമഭാവം മുഖത്ത് വരുത്തി പറഞ്ഞു:
"അങ്ങേര്‌ ചത്ത് പോയി"
"അത് കൊണ്ടായിരിക്കും വേണ്ടാത്ത പടമൊക്കെ കാണാന്‍ പോയത്?"
കടവുളേ, വത്സല ചതിച്ചോ??
മിണ്ടാതെ നിന്ന എന്നോട് അവളൊരു ചോദ്യം:
"ഒരു കൊച്ചൊക്കെ ആയില്ലേ, നിങ്ങക്ക് നാണമില്ലേ?"
"എടീ സംഭവം ക്ലാസിക്കാ"
"അയ്യേ, കണ്ടതും പോരാ ഇപ്പോ അത് ക്ലാസിക്കാണെന്ന്"
ശ്ശെടാ!!!
എന്ത് പറയും??
ഒന്നും വേണ്ടി വന്നില്ല, ഈ ഡയലോഗ് പറഞ്ഞിട്ട് മോളെ എടുത്ത് അവള്‍ അകത്തേക്ക് പോയി.പുറകിനു അകത്തേക്ക് കയറിയ എനിക്ക് മറ്റുള്ളവരുടെ നോട്ടം കണ്ടപ്പോള്‍ ഒരു കാര്യം ഉറപ്പായി, സിനിമകാര്യം എല്ലാവരും അറിഞ്ഞിരിക്കുന്നു, ഗ്രേറ്റ്.ഇനി എനിക്ക് ഒന്നും നോക്കാനില്ല, ആരു ചോദിച്ചാലും ഞാന്‍ പറയും...
സംഭവം ക്ലാസിക്കാണ്.

67 comments:

അരുണ്‍ കരിമുട്ടം said...

എഴുതാന്‍ അനുഗ്രഹിച്ച ഈശ്വരന്‍മാരോടും, വായിച്ച് പ്രോത്സാഹിപ്പിക്കുന്ന പ്രിയ സുഹൃത്തുക്കളോടും ഒരുപാട് നന്ദിയുണ്ട്...
ഈശ്വരന്‍ സഹായിക്കുന്നിടത്തോളം കാലം എഴുതണമെന്ന് ആഗ്രഹവുമുണ്ട്...
എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

സ്നേഹപൂര്‍വ്വം,
അരുണ്‍

അരുണ്‍ കരിമുട്ടം said...

പടം റിലീസായത് ഇന്നലെ.
ഇന്ന് ആദ്യ ശനി, ഇപ്പോ കറക്റ്റ് മാറ്റിനി സമയം.
ഉറപ്പായില്ലേ, സംഭവം സാങ്കല്പികമാണെന്ന്, സോറി ക്ലാസിക്കാണെന്ന്.

വിഷ്ണു said...

എന്തിനാ അണ്ണാ വെറുതെ തടിതപ്പാന്‍ നോക്കുന്നത്? റിലീസ് ആയ ദിവസം തന്നെ പോയി കണ്ടതും പോരാ, അതിന്റെ കഥമുഴുവന്‍ ഇവിടെ വിളമ്പിയതും പോരാ, എന്നിട്ട് സംഭവം സാങ്കല്‍പ്പികമാണെന്ന്!!! അമ്പട പുളുസൂ..

jayanEvoor said...

സത്യായിട്ടും ക്ലാസിക്കാണോ.....
കള്ളം പറയല്ലും...!

(കണ്ടിട്ട് കാശുപോയ ദു:ഖമല്ലെ ഇത്!?)

hi said...

എന്റെ പൊന്നണ്ണോ... ക്ലാസിക് പടത്തിനൊക്കെ പോകുമ്പോ സെക്കന്റ് ഷോയ്ക്ക് കേറണമെന്ന് അറിഞ്ഞുകൂടേ ? ഹിഹിഹി.. അയ്യേ!

Rakesh KN / Vandipranthan said...

ഹം എനിക്കും കാണണം ക്ലാസ്സിക്

വശംവദൻ said...

റിലീസിന്റെ അന്ന് തന്നെ കണ്ടു അല്ലേ? മിടുക്കന്‍ !

അല്ലെങ്കിലും എപ്പോഴും ക്ലാസിക്കുകള്‍ ആദ്യത്തെ ഒന്ന് രണ്ട്ട് ദിവസത്തിനുള്ളില്‍ തന്നെ കാണനം. എന്നാലെ ശരിക്കും ആസ്വദിക്കാന്‍ പറ്റൂ. രണ്ടു മൂന്നു ദിവസം കഴിഞ്ഞാല്‍ പല മര്മെപ്രധാനമായ സീനുകളും വെട്ടിക്കളയാന്‍ ചാന്സുണ്ടു.

പണ്ടു ‘പിടികിട്ടാപ്പുള്ളി’ എന്ന ഒരു ക്ലാസിക്ക് ഇറങ്ങ്ങ്ങിയിരുന്നു. നായകന്‍ ഭീമന്‍ രഘു. വളരെ നല്ല സിനിമയായിരുന്നു.

നാല് ദിവസം കഴിഞ്ഞു ഒന്ന് കൂടി വിശദമായി ആസ്വദിക്കാമല്ലോ എന്ന് കരുതി കയറിയപ്പോള്‍ ആദ്യദിവസം കാണിച്ച പല നല്ല സീനുകളും ഇല്ല. ആരോട്‌ പരാതി പറയാന്‍? കൂടെയുണ്ടായിരുന്ന ഹതഭാഗ്യരെയോര്ത്ത്് സഹതപിക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ.

KURIAN KC said...

സംഭവം ക്ലാസിക്കാണ്. :)

mjithin said...

""ക്ലാസിക് പടത്തിനൊക്കെ പോകുമ്പോ സെക്കന്റ് ഷോയ്ക്ക് കേറണമെന്ന് അറിഞ്ഞുകൂടേ"""

ദതാണ്!!! :))))

സങ്കൽ‌പ്പങ്ങൾ said...

സൂപ്പര്‍...താങ്ങളുടെ പ്രായമൊക്കെയുള്ള ഒരു പുതിയ ബ്ലോഗര്‍ ..ര്‍.ര്‍.ര്‍ ആണുകെട്ടോ..സംഗതിവായിച്ചു ..സംഗതി സാങ്കല്‍പ്പികമാണെങ്കില്ലും അല്ലെങ്കില്ലും സംഗതിമിക്കയിടത്തും സംഭവിച്ചുകാണും ..എന്റെ കാര്യമല്ലകെട്ടോ.

ചാണ്ടിച്ചൻ said...

കുമാരന്‍ നമ്മുടെ ബ്ലോഗര്‍ കുമാരനാണോ!! എന്നാ സുഗുണനെ മാറ്റി ചാണ്ടി എന്ന് കൂടി ആക്കാമായിരുന്നു...
നല്ല നര്‍മം....നന്നായി ആസ്വദിച്ചു....
മൂന്നു കൊല്ലത്തില്‍ 850 അനുഗാമികളെ സമ്പാദിച്ചു കൂട്ടിയതിനു അസൂയകള്‍...അല്ലാ...ആശംസകള്‍...

Rakesh R (വേദവ്യാസൻ) said...

(A) (A) (A) (A) (A) ക്ളാസിക്കാ അല്ലേ :)

Phayas AbdulRahman said...

"പണ്ട് ജയഭാരതിയായിരുന്നു, ഇപ്പോ പുതിയ പിള്ളേരാ, ഇത് ഏതാ?"
"ഇത് ശ്വേതാ"
"ഏതാ?"
"ശ്വേതാ"
"ഏതാന്ന്?"
"ശ്വേതാന്ന്"
"ഞാന്‍ ഏതാന്ന് ചോദിക്കുമ്പോ, നീ ഏതാന്ന് എന്നോട് ചോദിക്കുന്നോ? നിന്‍റെ അപ്പനോടാണെങ്കില്‍ നീ ഇങ്ങനെ ചോദിക്കുമോടാ?"
ങ്ങേ!!!

ഹെന്റമ്മോ... ചിരിച്ചു പണ്ടാരമടങ്ങി.. (അതവിടെ നിക്കട്ട്.. സംഭവം ശെരിക്കും ക്ലാസ്സിക്കാണാ.. ടിക്കറ്റ് കാശു പോകുമൊ എന്തോ.. )

ഹരീഷ് തൊടുപുഴ said...

:)

കുഞ്ഞൂസ് (Kunjuss) said...

മനുവിന് വയസു കൂടുന്നു ല്ലേ.... ആശംസകള്‍ ...!

ഏതു തീയേറ്ററിലാ മനു പോയത്, ബി.പി.എം , ലക്ഷ്മി ഒക്കെ പൂട്ടിപ്പോയില്ലേ... അപ്പൊ 'ക്ലാസ്സിക് ' കാണാന്‍ എത്ര ദൂരം പോയി...? ഉം, ക്ലാസ്സിക് ആയതു കൊണ്ടാവും ല്ലേ...?

അനൂപ്‌ said...

അല്ല അണ്ണാ പടം ശരിക്കും ക്ലാസിക്കാണോ ? ( ഇതൊക്കെ ബാംഗ്ലൂര്‍ വെച്ച് കണ്ടാല്‍ പോരാരുന്നോ )

"അല്ല മോനേ, മോനെന്തുവാ നോക്കുന്നത്?" വീണ്ടും.
"അരക്കുന്നത് ചമ്മന്തിക്കാണോ അതോ സാമ്പാറിനാണൊന്ന് നോക്കുവാ

നന്നായി മാഷെ വാര്‍ഷിക പോസ്റ്റ്‌ ശരിക്കും ചിരിപ്പിച്ചു

ajith said...

"ഒരു കൊച്ചൊക്കെ ആയില്ലേ, നിങ്ങക്ക് നാണമില്ലേ?"

(എനിക്കും ചോദിക്കാന്‍ വേറൊന്നുമില്ല!!!!)

Manoraj said...

അരുണേ.. മൂന്നാം വര്‍ഷത്തിന് അഭിനന്ദനങ്ങള്‍. ഈ ക്ലാസിക്ക് സംഭവം കാണാനാണല്ലേ അപ്പോള്‍ നാട്ടിലേക്ക് വന്നത്. അന്ന് വിളിച്ചപ്പോള്‍ പറഞ്ഞിരുന്നല്ലോ വരുന്ന വിവരം:) (എന്നോടാ കളി) നമ്മട കുമാരന്‍ ഒരു പാവമല്ലേ. ആ പാവത്തിനെ എന്തിനു വെറുതെ സിനിമക്ക് കേറ്റിയത്; ഇത് വായിച്ചപ്പോള്‍ ഒരു സുഹൃത്തിന്റെ അച്ഛന്‍ സുഹൃത്തിനോട് പറഞ്ഞത് ഓര്‍ത്ത് പോയി. എടാ നീ ഇന്ന് സിനിമക്ക് പോണുണ്ടെങ്കില്‍ മാറ്റിനിക്ക് പൊക്കോണം; ഫസ്റ്റിന് ഞാന്‍ പോണൂണ്ട്..ഹി..ഹി.

Bijith :|: ബിജിത്‌ said...

സാംസ്കാരിക നഗരമായ തൃശ്ശൂരില്‍ ഈ ക്ലാസ്സിക് പടത്തിന്റെ പോസ്ടരുകള്‍ 'പ്രസക്ത' ഭാഗങ്ങള്‍ കളഞ്ഞിട്ടാണ് കോര്‍പറേഷന്‍ ഒട്ടിക്കാന്‍ സമ്മതിച്ചുള്ളൂ. ഇതിനെതിരെ ആരുടേയും ശബ്ദം കേട്ടില്ലാ...

toms/thattakam.com said...

വാര്‍ഷിക പോസ്റ്റ്‌ നന്നായി

രസികന്‍ said...

സംഗതി സാങ്കല്പികമാണെന്നുമാത്രം ഞാൻ വിശ്വസിക്കില്ല :)

മൂന്നാം 'ജന്മദിനാ'ശംസകൾ

ആളവന്‍താന്‍ said...

ഏതാ?
ശ്വേത..
ഏതാന്ന്?
ശ്വേതാന്ന്‍...!!!

ഹ ഹ ഹ അത് കലക്കന്‍...
ഇന്ന് ഉച്ചയ്ക്ക് ഞാനും ആ ക്ലാസിക്‌ കാണാന്‍ പോകുവാ... അബുദാബിയില്‍ ആവുമ്പോ ആരെയും പേടിക്കണ്ടല്ലോ....!!

Anonymous said...

അയ്യേ ഇച്ചിച്ചി

അടിപൊളി മനുവേ..

Unknown said...

ഈ ക്ലാസ്സിക്‌ റിലീസ്‌ ആയതിന്റെ പിറ്റേ ദിവസം തന്നെ ശ്വേതയുടെ വിവാഹം കഴിഞ്ഞു . ഇനി അവരുടെ " രതി" " "നിര്‍വേദം " അവ്വാതിരിക്കട്ടെ!

മൂന്നാം പിറന്നാളിനു ആശംസകള്‍

ഉസ്മാന്‍ പള്ളിക്കരയില്‍ said...

നന്നായി ചിരിപ്പിച്ചു. നന്ദി.

Admin said...

"അരക്കുന്നത് ചമ്മന്തിക്കാണോ അതോ സാമ്പാറിനാണൊന്ന് നോക്കുവാ" മറുപടി നല്‍കി.

സംഗതി ക്ലാസിക്ക് ആയതു കൊണ്ടായിരിക്കും പതിവില്ലാതെ ഇന്ന് കോഴിക്കോട് കൈരളിക്കു മുന്‍പില്‍ ക്യൂ നിയന്ത്രിക്കുന്നത് പോലീസ് ആണ്.

അണ്ണാറക്കണ്ണന്‍ said...

അയ്യേ ഇച്ചീച്ചി...

---------
മൂന്നാം ബ്ലോഗ് പിറന്നാളാശംസകള്‍

ഷബീര്‍ - തിരിച്ചിലാന്‍ said...

ഹ..ഹ.ഹ... സംഭവം ക്ലാസ്സിക്കാണ്...

കാന്താരി said...

മൂന്നാം ബ്ലോഗ് പിറന്നാളാശംസകള്‍

Maradu Muthappan said...

entha ithra nannikkan, dhyramayi parayu njan rathinirvetham kandu ennu...

Unknown said...

Dear Arun.. Superb ennallathe enthaa parayaan. Enthanishta oru bhasha... thaankalude ella postum njaan vaayikkarundu (munpokke anony aayirunnu).. Engne ee Malyalathil matter input cheyyunnathu ennu onnu Aruli cheythu eeyullavante ee eliya blog oru Smbhavam aakki tharanae....

ശ്രീജിത് കൊണ്ടോട്ടി. said...

നര്‍മ്മം നന്നായി അവതരിപ്പിച്ചു... :)

രമേശ്‌ അരൂര്‍ said...

സംഭവം ക്ലാസ്സിക് ആണ് ...:)

ജെ പി വെട്ടിയാട്ടില്‍ said...

താങ്കളുടെ രാമായണം കണ്ടു, അത് കോപ്പി അടിക്കാന്‍ പറ്റുന്നില്ലല്ലോ?
വേറെ ടെക്സ്റ്റ് ഫയല്‍ കിട്ടാനുണ്ടോ? താങ്കളുടേത് വേണമെന്നില്ല,മറ്റാരുടെയെങ്കിലും........

ramanika said...

പടം ക്ലാസ്സിക് ആണോ നോ ഐഡിയ
എന്തായാലും ഈ പോസ്റ്റ്‌ ക്ലാസ്സിക് തന്നെ !

ദൃശ്യ- INTIMATE STRANGER said...

ha ha ha..kollam
arakkunathu chammathikko sambarino ennu manssilayo?
hi hi...
moonnam pirannal aashamsakal..tto..

ഭായി said...

ഹ ഹ ഹ ഹ ഹ :))))
ചിരിച്ച് മതിയായി അരുൺ..:))
കടിപൊളി..!!!

ഭായി said...

മൂന്നാം വാർഷികാശംസകൾ.!!!

അനേകമനേകം വർഷങൾ ഇതുപോലെ ഞങളെ പൊട്ടിച്ചിരിപ്പിക്കാൻ, ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ഉല്ലാസ് said...

ഇത്‌ സാങ്കല്‍പ്പികമാണെന്നു വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണു, അരുണ്‍ 200 രൂപാ അധികം കൊടുത്തു കല്ലട ബസ്സില്‍ ഒരു ഡ്രൈവറ്‍ സീറ്റ്‌ തരപ്പെടുത്തി നാട്ടില്‍ പോയതൊക്കെ ബംഗളൂരില്‍ പാട്ടാണു!!

Sukanya said...

സംഭവം ക്ലാസിക് ആണ്. അതെ. കായംകുളം സൂപ്പര്‍ ഫാസ്റ്റ് പോസ്റ്റുകള്‍ എല്ലാം ക്ലാസ്സിക്‌ ആണ്. സംഭവവും ആണ്

Ashly said...

അത് ശരി...കഴിഞ്ഞ രണ്ടു ദിവസം ഫോണ്‍ ചെയ്തപോഴും തിയെറ്റര്‍റില്‍ ആണ് എന്ന് പറഞ്ഞത്‌ ഇതാണ്, ല്ലേ.

നികു കേച്ചേരി said...

ക്ലാസിക്ക് പോസ്റ്റിനും ബ്ലോഗിനും...ആശംസകൾ‘

കൊച്ചു കൊച്ചീച്ചി said...

അരുണ്‍, അബ്കാരി, വശംവദന്‍ എന്നിവര്‍ക്ക് ഇതിനാല്‍ ഓരോ വെറ്റിലയും അടയ്ക്കയും ദക്ഷിണയായി സമര്‍പ്പിച്ച് പ്രണമിച്ചുകൊള്ളുന്നു.

Salini Vineeth said...

മൂന്നാം വാര്‍ഷികത്തിന്റെ ആശംസകള്‍.. എനിക്കെന്തായിലും കാണാന്‍ കഴിയില്ല ഈ ക്ലാസ്സിക്‌, കേരളത്തിലെ പുരുഷ സമൂഹം ഇതിനെ ഒരു മെന്‍ ഒണ്‍ലി സിനിമ ആക്കിക്കളഞ്ഞില്ലേ.. ഒരു ക്ലാസ്സിക്‌ മിസ്സായി :(

keraladasanunni said...

പടത്തിനേക്കാള്‍ ക്ലാസ്സിക്കായി ഈ എഴുത്ത്.

ചെലക്കാണ്ട് പോടാ said...

​എല്ലാം കൊള്ളാം
സുരേന്ദ്രനെ കണ്ടതും, അമ്മാവനോട് ഏതാ ശ്വേതാ ചോദ്യവും എല്ലാം പക്ഷേ പടത്തിനെക്കുറിച്ച് ഒന്നും പറയാതെ അവസാനിപ്പിച്ചത് ശരിയായില്ല

Lipi Ranju said...

പിറന്നാളാശംസകള്‍...
സംഭവം ക്ലാസ്സിക് ആയിട്ടോ... :)

Jay said...

Kollaaam Arunchettaa.... Vallappolum ithu vazhiyum onnu kerikkoloooo :-)
http://conceptsandconvictions.blogspot.com/

Villagemaan/വില്ലേജ്മാന്‍ said...

ഏതാന്നു ...ശ്വേതാന്നു...അത് കലക്കി!


ഈശ്വരന്‍ ഇനിയും നല്ല പോസ്റ്റുകള്‍ എഴുതാന്‍ സഹായിക്കട്ടെ..

ഈ സൂപ്പര്‍ ഫാസ്ടിനു എല്ലാ അഭിനന്ദനങ്ങളും !

ശ്രീ said...

മൂന്നാം വാര്‍ഷികാശംസകള്‍!

ക്ലാസ്സിക്‍ ആയതു കൊണ്ട് കണ്ടതാണല്ലേ?

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ മൂന്നാം വാർഷികത്തിലും
സംഭവം ക്ലാസ്സിക് തന്നെ...!
എല്ലാഭാവുകങ്ങളും കേട്ടൊ അരുൺ

Unknown said...

മനോഹരമായിരിക്കുന്നു. എല്ലാ ആശംസകളും.

നെല്‍സണ്‍ താന്നിക്കല്‍ said...

സംഭവം ക്ലാസ്സിക്‌ തന്നെ ആണോ? അതോ ഇനി വല്ല ...............

വെണ്ണിയോടന്‍ said...
This comment has been removed by the author.
വെണ്ണിയോടന്‍ said...

ഞാനും ഇതൊന്നു കാണണമെന്ന് വിചാരിച്ചതാ... ഇനി ഏതായാലും ഒരു റിസ്ക്‌ എടുക്കുന്നില്ല... അയ്യേ ഇച്ചീച്ചീ....

Suhas Nair said...

chetta adipoli .....

തൂവലാൻ said...

ക്ലാസ്സിക്കിനു പോകുന്നേൽ അത് നൂൻഷോയ്ക്ക് പോണം..തകർപ്പൻ..ഇനിയും വർഷങ്ങളോളം നന്നായി തന്നെ എഴുതാൻ കഴിയട്ടെ,,

ഇ.എ.സജിം തട്ടത്തുമല said...

സംഗതി ക്ലാസിക്കാ; ഒരു പക്ഷെ ഇനി അതു കാണേണ്ടി വരുന്നെങ്കിലോ!

Sudheer Oasis said...

Valare estapettu. Eniyum varate ethe polathe items....

Sudheer Oasis said...

Valare estapettu. Eniyum porette ethe polethe items....

Ajith said...

superb ,you r back in form....amazing narration..keep it up..

Echmukutty said...

അഭിനന്ദനങ്ങൾ, അരുൺ. വളരെ നന്നായി എഴുതി.

മൂത്താപ്പ said...

രസകരമായി എഴുതി.. നന്നായിരിക്കുന്നു..

ഒടിയന്‍/Odiyan said...

"എന്റെ കൂടെ കോളേജില്‍ പടിച്ചിട്ടുള്ളതാ ഈ നായകന്‍" എന്നു അങ്ങ് തട്ടി വിട്ടിരുന്നെങ്കില്‍ വല്ല കുഴപ്പവും വരുമാരുന്നോ..ഒരു സംശയം ,ഏത് ക്ലാസ്സ്‌ ടിക്കെറ്റില്‍ കയറി കാണുന്നതാ ക്ലാസ്സിക്ക്.....??

sree said...
This comment has been removed by the author.
sree said...

ee movie kanan ethra olichum pathum okke pokanamenna abhiprayathodu enikku yojikkan pattunnila ketto.. A rated onnum allallo olichu poyi kanan..

Muralee Mukundan , ബിലാത്തിപട്ടണം said...

കൂടുതൽ പാശ്ചാത്യവായനക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടി ഇതിന്റെ ലിങ്ക് ഈയാഴ്ച്ചയിലെ ‘ബിലാത്തി മലയാളിയുടെ’ വരാന്ത്യത്തിൽ ഞങ്ങൾ കൊടുത്തിട്ടുണ്ട് കേട്ടൊ അരുൺ...
നന്ദി.
ദേ...ഇവിടെ https://sites.google.com/site/bilathi/vaarandhyam

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com