For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

രാജാവ് നഗ്നനല്ല

കായംകുളം സൂപ്പര്‍ഫാസ്റ്റിനു നാലു വയസ്സ് തികയുകയാണ്, ഒപ്പം എന്‍റെ എഴുത്തിനും.നന്ദിയുണ്ട്, എല്ലാവരോടും.ഈ നാലാം ജന്മദിന വേളയില്‍, ഐ.ടി മേഖലയില്‍ ജീവിതം ഹോമിച്ച (തുലച്ചത് എന്ന് പറയുന്നതാണ്‌ കൂടുതല്‍ ശരി) , എന്‍റെ എല്ലാ ഐ.ടി സുഹൃത്തുക്കള്‍ക്കുമായി ഞാന്‍ ഈ കഥ ഡെഡിക്കേറ്റ് ചെയ്യുന്നു...
രാജാവ് നഗ്നനല്ല!!!
(ഇതൊരു നര്‍മ്മ കഥയല്ല, ആക്ഷേപ ഹാസ്യമാണ്)

കഷായം എന്ന തന്‍റെ പുസ്തകത്തില്‍ സുകുമാര്‍ സാര്‍ പറഞ്ഞത് ഒന്ന് ഓര്‍മ്മിപ്പിക്കട്ടെ...

'നര്‍മ്മമെന്നതൊരു മലര്‍ശരം താന്‍
ശരവ്യനും അതാഹ്ലാദമേകണം,
ഹാസ്യമെന്നത് ഗുസ്ബെറിയല്ലയോ
കയ്പാണാദ്യം മധുരമൊടുക്കവും'

നിങ്ങളുടെ അനുവാദത്തോടെ കഥക്കുള്ള ബെല്ലടിക്കാന്‍ പോകുകയാണ്.
ടിര്‍ണി...ടിര്‍ണി...ടിര്‍ണി....

ഭാരതം..
നമ്മുടെ നാട്...
വേദങ്ങളാലും ഉപനിഷത്തുകളാലും സമ്പന്നമായ സംസ്ക്കാരമുള്ള രാജ്യം!!
എന്നാല്‍ ഈ വേദങ്ങളും ഉപനിഷത്തുകളും എന്നും സാധാരണക്കാരനു അപ്രാപ്യമായിരുന്നു, അവയുടെ അന്തസത്ത മനസിലാക്കുവാന്‍ അവനു കഴിയാതെ വന്നു.ഇത് മനസിലാക്കിയതിനാലാവാം, നമ്മുടെ ഋഷിവര്യന്‍മാര്‍ പുരാണ കഥകളിലൂടെയും, ഇതിഹാസങ്ങളിലൂടെയും ഇവയുടെ വിശദീകരണം തരാന്‍ തയ്യാറായത്...
അങ്ങനെ രാമായണവും മഹാഭാരതവും ഉടലെടുത്തു.
ഭാരതത്തിലെ ഇതിഹാസങ്ങള്‍!!!

ഇതിഹാസം...
ഇതിഹ അഥവാ മൂല്യം, അത് ഉള്ളതെന്തോ അതാണ്‌ ഇതിഹാസം.
രാമായണത്തിലൂടെ ധര്‍മ്മിഷ്ടനായ മനുഷ്യജീവിതത്തിന്‍റെ അര്‍ത്ഥം അറിയിക്കാന്‍ വാല്മീകി ശ്രമിച്ചപ്പോള്‍ മഹാഭാരതത്തിലൂടെ ലോകത്തെ തന്നെ അറിയിക്കുവാനാണ്‌ വ്യാസന്‍ ശ്രമിച്ചത്.അതിനായി അദ്ദേഹം മഹാഭാരതത്തെ കഥകളുടെ കൂമ്പാരമാക്കി, ഒരോ കഥാപാത്രത്തിനും, ഒരോ സന്ദര്‍ഭത്തിനും ഒരോ കഥകള്‍, ഒരോ കഥകള്‍ക്കും ഒരോ ഉപകഥകള്‍, അവയ്ക്ക് പിന്നെയും ശാഖകള്‍, കഥകള്‍ തമ്മിലുള്ള ബന്ധങ്ങള്‍...
അങ്ങനെ മഹാഭാരതം ഇതിഹാസങ്ങളുടെ ഇതിഹാസമായി!!

എന്നാല്‍ കഥകളുടെ അക്ഷയഖനി എന്നറിയപ്പെടുന്നത് നമ്മുടെ മഹാഭാരതമല്ല എന്നത് തികച്ചും വിരോധാഭാസമാണ്.അതിനുള്ള ഭാഗ്യം സിദ്ധിച്ചത് മറ്റൊരു ഗ്രന്‌ഥത്തിനാണ്, അതാണ്‌ അറബിക്കഥകളുടെ വിളഭൂമിയായ ആയിരത്തൊന്നു രാവുകള്‍ എന്ന കൃതി.

കഥ ഇങ്ങനെ...
തന്നെ വഞ്ചിച്ച രാജ്ഞിയെ വധിച്ചു കളയുന്ന സുല്‍ത്താന്‍, സ്ത്രീകള്‍ പൊതുവേ ചതിക്കുന്നവരാണെന്ന് വിശ്വസിക്കുന്നു.അതിനാല്‍ ദിവസവും ഒരോ കന്യകയെ വിവാഹം കഴിക്കുകയും, ആ രാത്രി അവരോടൊത്ത് കഴിഞ്ഞിട്ട് അടുത്ത ദിവസം രാവിലെ അവരെ വധിക്കുകയും ചെയ്യുന്നു, എന്നിട്ട് അടുത്ത കന്യകയെ വിവാഹം കഴിക്കുന്നു.
(ജനിക്കുവാണേല്‍ ഇമ്മാതിരി സുല്‍ത്താനായിട്ട് ജനിക്കണം, ഹല്ല പിന്നെ!)

അങ്ങനെ ആ നാട്ടില്‍ കന്യകമാര്‍ കുറഞ്ഞ് കുറഞ്ഞ് വന്നു.ഇതിനൊരു പരിഹാരം കാണാനായി മന്ത്രികുമാരി സുല്‍ത്താന്‍റെ മണവാട്ടിയായി.അന്ന് രാത്രിയില്‍ നേരത്തെ നിശ്ചയിച്ച പ്രകാരം മന്ത്രികുമരിയുടെ അനുജത്തിയും മണിയറയില്‍ കയറി കൂടുന്നു, തുടര്‍ന്ന് മന്ത്രികുമാരിയോട് ഒരു കഥ പറയാന്‍ ആവശ്യപ്പെടുന്നു.

കുമാരി കഥ പറഞ്ഞ് തുടങ്ങി, ആവേശമുണര്‍ത്തുന്ന ആ കഥയുടെ ക്ലൈമാക്സ് ആകുന്നതിനു മുന്നേ സൂര്യനുദിച്ചു.കഥ കേള്‍ക്കാനുള്ള ആഗ്രഹത്തില്‍ സുല്‍ത്താന്‍ അന്ന് അവളെ വധിച്ചില്ല.ഇങ്ങനെ ആയിരത്തൊന്നു രാവുകള്‍ സുല്‍ത്താനു കഥ പറഞ്ഞ് കൊടുത്ത് മന്ത്രികുമാരി അദ്ദേഹത്തിന്‍റെ മനസ്സ് മാറ്റിയെടുക്കുന്നതാണ്‌ ആയിരത്തൊന്നു രാവുകള്‍ എന്ന കഥയുടെ പ്ലോട്ട്.

കാലഘട്ടത്തിനനുസരിച്ച് കഥകള്‍ ചേര്‍ക്കാന്‍ കഴിയും എന്നത് ആയിരത്തിന്നു രാവുകളെ കഥകളുടെ അക്ഷയ ഖനിയാക്കി.അതായത് പുതിയൊരു കഥാകൃത്തിനു ഇതില്‍ ഒരു കഥ ചേര്‍ക്കണമെങ്കില്‍, 'ആ കഥക്ക് ശേഷം മന്ത്രികുമാരി ഈ കഥ പറഞ്ഞു...' എന്നൊരു ആമുഖത്തോടെ ചേര്‍ക്കാന്‍ കഴിയും.ഇതേ രീതിയില്‍ കാലഘട്ടത്തിനനുസരിച്ച് വികസിപ്പിക്കാവുന്ന, അല്ലെങ്കില്‍ പുതിയ പുതിയ കഥകള്‍ ചേര്‍ക്കാവുന്ന ഒരു പ്ലോട്ട് നമുക്കും ഉണ്ടായിരുന്നു...
അതായിരുന്നു വിക്രമാദിത്യനും വേതാളവും ഉള്‍പ്പെട്ട കഥകള്‍..
വിക്രമാദിത്യ കഥകള്‍!!!

എന്നാല്‍ ഭാഗ്യമോ നിര്‍ഭാഗ്യമോ, വിക്രമാദിത്യകഥകള്‍ വികസിച്ചില്ല.അത് ആദ്യമുണ്ടായ ചട്ടക്കൂടില്‍ തന്നെ നിന്നു.വേതാളത്തെ തേടി പോകുന്ന വിക്രമാദിത്യനും, കഥ പറഞ്ഞ ശേഷം തിരികെ മുരിക്ക് മരത്തിലേക്ക് പറക്കുന്ന വേതാളവും നമുക്ക് മനസ്സില്‍ എണ്ണാവുന്ന കഥകള്‍ പറഞ്ഞ് അവസാനിപ്പിച്ചു.
ഒന്നു ചിന്തിക്കു സുഹൃത്തുക്കളെ...
ആയിരത്തൊന്നു രാവുകള്‍ പോലെ ഈ വിക്രമാദിത്യ കഥകളും വികസിച്ചിരുന്നെങ്കിലോ??
കാലഘട്ടത്തിനനുസരിച്ച് അക്ഷരസ്നേഹികള്‍ പുതിയ പുതിയ കഥകള്‍ ചേര്‍ത്തിരുന്നെങ്കിലോ??
തീര്‍ച്ചയായും വിക്രമാദിത്യകഥകളും മറ്റൊരു അക്ഷയഖനി ആയേനെ.അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ഈ കാലഘട്ടത്തിലും വേതാളത്തിനു പറയാന്‍ ഒരു കഥ കാണും, ഒരു ഐ.ടി കമ്പനിയുടെ കഥ.ഒരു പക്ഷേ ഐ.ടി കമ്പനികളിലോ, അതിനു സമാനമായ ചുറ്റുപാടുകളിലോ ജോലി ചെയ്യുന്നവര്‍ക്ക് മാത്രം മനസിലാവുന്ന ഒരു കഥ.
പ്രത്യേകം ഓര്‍ക്കുക..
കഥയും കഥാപാത്രങ്ങളും ഐ.ടി കമ്പനിയും വെറും സാങ്കല്‍പ്പികമാണ്.
(വേറെ ഒരു കാര്യം എന്തെന്നാല്‍, ഞാന്‍ ജോലി ചെയ്തതോ, ചെയ്ത് കൊണ്ടിരിക്കുന്നതോ ആയ ഒരു കമ്പനിയുമായും ഈ കഥക്ക് ബന്ധമില്ല)

പഴയ പ്ലോട്ടിലേക്ക് ഒരു യാത്ര...
ശ്മശാനത്തിനു മുന്നില്‍ നില്‍ക്കുന്ന വിക്രമാദിത്യ ചക്രവര്‍ത്തി.ശവപറമ്പില്‍ എരിഞ്ഞടങ്ങുന്ന മനുഷ്യശരീരങ്ങള്‍, ആ വെളിച്ചം ചക്രവര്‍ത്തി ഊരി പിടിച്ച വാളിലും പ്രതിഫലിക്കുന്നു.
അതാ അങ്ങ് ദൂരെ...
മുരിക്കില്‍ തൂങ്ങി കിടക്കുന്ന പ്രേതം, അത് വേതാളമാണ്.ചക്രവര്‍ത്തി ഒരിക്കല്‍ കൂടി അതിനെ താഴെയിറക്കി, തുടര്‍ന്ന് തോളത്ത് തൂക്കിയിട്ട് യാത്ര ആരംഭിച്ചു...
"ഹി...ഹി...ഹി..ഹി.." വേതാളത്തിന്‍റെ ചിരി അവിടെങ്ങും മുഴങ്ങി.
അത് സംസാരിച്ച് തുടങ്ങി...
"മഹാരാജന്‍, ഈ യാത്രയുടെ വിരസത അകറ്റാന്‍ ഞാനൊരു കഥ പറയട്ടെ...."
കഥ തുടരുന്നു...

വലിയ വലിയ ഐ.ടി കമ്പനികളില്‍ പുതിയ വര്‍ക്ക് പിടിക്കുന്നതിനു മാര്‍ക്കറ്റിംഗ് വിഭാഗം പ്രത്യേകമായി ഉണ്ടായിരിക്കും.എന്നാല്‍ ഇടത്തരം കമ്പനികളിലും, ചില വലിയ കമ്പനികളിലും ഇത് എം.ഡിയോ, സി.ഇ.ഒ യോ നേരിട്ടായിരിക്കും ചെയ്യുന്നത്.അതിനായി അവര്‍ക്ക് ക്ലൈന്‍റുമായി ചില സല്‍ക്കാരങ്ങളില്‍ പങ്കെടുക്കേണ്ടി വരുന്നു.
അത്തരം ഒരു സല്‍ക്കാരവേള...
ക്ലൈന്‍റിനെ കൈയ്യിലെടുക്കാനായി എം.ഡി കസറുകയാണ്:

"ലോകത്തിലെ നമ്പര്‍ വണ്‍ ഐ.ടി കമ്പനിയാണ്‌ എന്‍റെതെന്ന് എനിക്ക് അഭിപ്രായമില്ല സര്‍, എന്നാല്‍ മൈക്രോസോഫ്റ്റിനെ മാറ്റി നിര്‍ത്തിയാല്‍ ഒരു പക്ഷേ ഞങ്ങളുടെ സ്ഥാനം അതാവാം"

മൂന്നാമത്തെ പെഗ്ഗില്‍ നിന്ന് രണ്ടാമത്തെ സിപ്പ് എടുക്കുന്ന കൂട്ടത്തില്‍ എം.ഡി ഒളികണ്ണിട്ട് ഒന്നു നോക്കി, ഏല്‍ക്കുന്ന ലക്ഷണമുണ്ട്.മണ്ടന്‍ ക്ലൈന്‍ഡ് മൈക്രോസോഫ്റ്റ് കഴിഞ്ഞാല്‍ തന്‍റെ കമ്പനിക്കാണ്‌ അടുത്ത സ്ഥാനമെന്ന് വിശ്വസിച്ച മട്ടാണ്.
അത് ശരിയായിരുന്നു!!
ആ വിശ്വാസത്തില്‍ ക്ലൈന്‍ഡ് ചോദിച്ചു:
"എങ്കില്‍ നിങ്ങള്‍ക്ക് എനിക്ക് വേണ്ടി ഒരു സോഫ്റ്റ്‌ വെയര്‍ ഉണ്ടാക്കി തരാന്‍ പറ്റുമോ?"
എന്താ എം.ഡി സാറേ, മനസിലൊരു ലഡു പൊട്ടിയോ??
പൊട്ടി...പൊട്ടി..ലഡു പൊട്ടി.
എം.ഡി ഒറ്റ ശ്വാസത്തിനു ചോദിച്ചു:
"എന്ത് സോഫ്റ്റ് വെയറാണ്‌ സാറിനു വേണ്ടത്?"
"എനിക്കൊരു ആനയെ തളക്കുന്ന സോഫ്റ്റ് വെയര്‍ വേണം" ക്ലൈന്‍റ്.
ങ്ങേ!!!!
ഇപ്പോ എംഡിയുടെ മനസ്സില്‍ ലഡുവല്ല, ബോംബാ പൊട്ടിയത്!!
ആനയെ തളക്കുന്ന സോഫ്റ്റ് വെയറോ??
സാറ്‌ തമാശിച്ചതാണോ??
"നോ, ഐ യാം സീരിയസ്സ്, എനിക്കൊരു ആനയെ തളക്കുന്ന സോഫ്റ്റ്  വെയര്‍ വേണം, എന്താ പറ്റില്ലേ?"
എന്‍റെ പൊന്നു സാറേ, എന്‍റെത് വലിയ കമ്പനിയൊന്നുമല്ല, കുട്ടന്‍ ചേട്ടന്‍റെ പെട്ടിക്കട പോലൊരു സാധനമാ, എന്നെ വെറുതെ വിട്ടേരെ...എന്ന് പറയണോ, അതോ, കൊട്ടേഷന്‍ ഏക്കണോ?
എം.ഡി ആലോചിച്ച് നില്‍ക്കേ ക്ലൈന്‍ഡ് വീണ്ടും ചോദിച്ചു:
"പറ്റില്ലേ??"
"പറ്റും..പറ്റും..."
ഇല്ലേല്‍ പറ്റിക്കാം.
"എപ്പോഴത്തേക്ക് ശരിയാവും?" വീണ്ടും ക്ലൈന്‍റ്.
"അതിപ്പോ തളക്കണ്ടത് ആനയെ ആവുമ്പോള്‍ ഡൊമൌന്‍ കരയാണ്.ഞങ്ങളുടെ മെയിന്‍ ഡൊമൈന്‍ കടലാണ്.അവിടെ നീല തിമിംഗലത്തിനെ തളക്കാനുള്ള സോഫ്റ്റ് വെയര്‍ ഞങ്ങടെ കൈയ്യിലുണ്ട്, ഒന്ന് ആള്‍ട്ടര്‍ ചെയ്യണം"
എം.ഡി പറഞ്ഞത് മനസിലായില്ലെങ്കിലും ക്ലൈന്‍ഡ് മൊഴിഞ്ഞു:
"ഐ യം എഗ്രീഡ്"
എം.ഡി തത്ക്കാലം രക്ഷപെട്ടു.

ഓഫീസിലെത്തി പ്രോജക്റ്റ് മാനേജരോടായി എം.ഡി പറഞ്ഞു:
"നമുക്ക് ഒരു സോഫ്റ്റ് വെയര്‍ ഉണ്ടാക്കണം, ഒരു ആനയെ തളക്കാനുള്ള സോഫ്റ്റ് വെയര്‍"
ഇത് കേട്ടതും പ്രോജക്റ്റ് മാനേജര്‍ ഒന്ന് ചിരിച്ചു, അതും ഫ്രണ്ട്സ്സ് സിനിമയില്‍ ശ്രീനിവാസന്‍ ചിരിച്ച പോലെ, എന്നിട്ട് കൂട്ടത്തില്‍ പറഞ്ഞു:
"സമ്മതിക്കണം, സാറിന്‍റെ ചില നേരത്തെ തമാശകള്‍!! ഹോ അമേസിംഗ്"
"തമാശയല്ല, സീരിയസ്സാ" എം.ഡി.
മാനേജരുടെ ചിരി മാഞ്ഞു.
"എന്താ?"
"എത്രയും പെട്ട്ന്ന് ആനയെ തളക്കുന്ന് സോഫ്റ്റ് വെയര്‍ ഉണ്ടാക്കണം..."
ഒന്ന് നിര്‍ത്തിയട്ട് എംഡി തുടര്‍ന്നു:
"സോഫ്റ്റ് വെയര്‍ നെയിം ഈസ്സ് എലിഫെന്‍റ്‌ ട്രാക്കര്‍"
"ക്രാക്കര്‍" പിറുപിറുത്ത് കൊണ്ട് മാനേജര്‍ ഇറങ്ങി.

അന്ന് രാത്രി അദ്ദേഹം ഉറങ്ങിയില്ല.വാമഭാഗം ചോദിച്ചു:
"എന്താ ചേട്ടാ?"
"ആനയെ തളക്കാന്‍ എന്താ വഴിയെന്ന് ആലോചിക്കുവാ" മറുപടി.
നല്ലൊരു സോഫ്റ്റ് വെയര്‍ ജോലി ഉപേക്ഷിച്ച് ആനയെ തളക്കാന്‍ അതിയാനിത് എന്തിന്‍റെ സൂക്കേടാണെന്ന് ചിന്തിച്ച് ആ സാധു സ്ത്രീ തിരിഞ്ഞ് കിടന്നു.
പിറ്റേന്ന് പ്രഭാതം.
ഇക്കുറി ലീഡ്സ്സിനാ പണി കിട്ടിയത്.കേട്ട പാടെ അന്തം വിട്ട് അവര്‍ ഒരേ സ്വരത്തില്‍ ചോദിച്ചു:
"ആനയോ?"
"അതേ..കണ്ടിട്ടില്ലേ..മറ്റേ..കറുത്ത, കൊമ്പും വാലും തുമ്പിക്കൈയ്യുമുള്ള...അതിനെ തളക്കണം"
ലീഡുകള്‍ പുറത്തേക്ക്...

ലീഡില്‍ നിന്ന് വാര്‍ത്ത ഡവലപ്പറിലേക്ക് പാഞ്ഞു.അന്തം വിട്ട് ലീഡിന്‍റെ മുറിയില്‍ നിന്ന് ഇറങ്ങി വന്ന ഡെവലപ്പറോട് കൂട്ടുകാരനായ ടെസ്റ്റര്‍ ചോദിച്ചു:
"എന്താടാ?"
"അയാള്‍ക്ക് വട്ടാഡാ!!!!!!" ഡെവലപ്പറുടെ മറുപടിയില്‍ എല്ലാമുണ്ടായിരുന്നു.
ഒടുവില്‍ ടെസ്റ്റര്‍ നിര്‍ബന്ധിച്ചപ്പോള്‍ ഡെവലപ്പര്‍ കാര്യം പറഞ്ഞു.എല്ലാം കേട്ടതോടെ ടെസ്റ്റര്‍ ഒന്ന് ഞെട്ടി.കാരണം വര്‍ഷങ്ങളായി കാണുന്നതാ ഈ ഡെവലപ്പറിനെ, എന്ത് ചെയ്താലും പൊളിയും.ഇവന്‍ ഉണ്ടാക്കുന്ന 'എലിഫെന്‍റ്‌ ട്രാക്കര്‍' ടെസ്റ്റ് ചെയ്യാന്‍ പോയാ, ആന ചവുട്ടി കൊല്ലും, നൂറ്‌ തരം.
എന്ത് ചെയ്യും??
ഭീകരത മയപ്പെടുത്താന്‍ ടെസ്റ്റര്‍ ചോദിച്ചു:
"എന്തിനാടാ ആന, വല്ല കുഴിയാനയും പോരേ?"
ഡെവലപ്പറിനിതാ ഒരു രക്ഷാ മാര്‍ഗ്ഗം.
അവന്‍ ലീഡിന്‍റെ റൂമിലേക്ക്...

ഡെവലപ്പര്‍ ലീഡിനോട്:
"സാര്‍, വല്ല കുഴിയാന ആണെങ്കില്‍ നോക്കാം"
ലീഡ് മാനേജരോട്:
"കുഴിയാനയെ വച്ച് ഒരു പ്രോട്ടോടൈപ്പ് ഉണ്ടാക്കി നോക്കാം സാര്‍, ശരിയായാല്‍ ആനയെ നോക്കാം"
മാനേജര്‍ എം.ഡിയോടെ:
"കുഴിയാന ശരിയായി സാര്‍"
"എന്താ?"
"കുഴി...ആന...ശരിയായി...ബാക്കി നോക്കുവാ"
എംഡി ക്ലൈന്‍റിനോടേ:
"എന്‍റെ കുട്ടികള്‍ മിടുക്കരാണ്‌ സാര്‍, കുഴിയില്‍ ആനയെ വീഴിക്കുന്നത് ശരിയായി, ഇനി ബാക്കി നോക്കണം."
"ബാക്കി എന്താ?"
"അതായത്, ചങ്ങലക്ക് ഇടുന്നത്, വടം വച്ച് തളക്കുന്നത്, എക്സട്രാ..എക്സട്രാ...." എം.ഡി പൂര്‍ത്തിയാക്കി.
ഇത് കേട്ടതും സന്തുഷ്ടനായ ക്ലൈന്‍റ്‌ അപ്പോഴേ അഡ്വാന്‍സ് കൊടുത്തു.തുടര്‍ന്ന് മൂന്ന് മാസം കൊണ്ട് റിസള്‍ട്ട് വേണമെന്ന് പറയുകയും ചെയ്തു.

എം.ഡി മാനേജരോട്:
"രണ്ടര മാസത്തിനുള്ളില്‍ എലിഫെന്‍റ്‌ ട്രാക്കര്‍ പൂര്‍ത്തിയാക്കണം"
"സാര്‍ അത്..."
"ഒന്നും പറയണ്ട, രണ്ടര മാസം"
മാനേജര്‍ ലീഡിനോട്:
"രണ്ട് മാസത്തിനുള്ളില്‍ എലിഫെന്‍റ്‌ ട്രാക്കര്‍ പൂര്‍ത്തിയാക്കണം"
"അയ്യോ സാര്‍, ഞാന്‍ അന്ന് പറഞ്ഞില്ലേ?"
"അതൊന്നും എനിക്കറിയേണ്ടാ, രണ്ട് മാസം"
ലീഡ് ഡെവലപ്പറോട്:
"ഒന്നര മാസത്തിനുള്ളില്‍ എലിഫെന്‍റ്‌ ട്രാക്കര്‍ പൂര്‍ത്തിയാക്കണം"
"എങ്ങനെ?"
"തനിക്ക് അതിനുള്ള കഴിവ് ഉണ്ടെന്ന് എനിക്കറിയാം.ചിയറപ്പ് മാന്‍"
ഡവലപ്പറില്‍ നിന്ന് വിവരമറിഞ്ഞ ടെസ്റ്റര്‍ ഞെട്ടി.ഒന്നര മാസത്തിനുള്ളില്‍ ആന ചവുട്ടി ചാവുന്നതില്‍ നല്ലത് രാജി ആണെന്ന് കരുതി, അയാള്‍ രാജി വച്ചു.

ഇനി എന്ത് സംഭവിക്കും??
ഒന്നുങ്കില്‍ ഒരു തട്ടി കൂട്ട് പ്രോജക്റ്റ് ഉണ്ടാകാം, അല്ലേല്‍ ഈ പ്രോജക്റ്റ് പൊളിയാം, അതിന്‍റെ പേരില്‍ ഡവലപ്പറെ പറഞ്ഞ് വിട്ടെന്ന് വരാം, ഒരു പക്ഷേ കമ്പനിക്കെതിരെ ക്ലൈന്‍ഡ് കേസ്സ് കൊടുത്തെന്നും വരാം.മാക്സിമം ദുഃഖപര്യവസായി ആകാവുന്ന ഈ കഥ വേതാളം ഇങ്ങനെ പറഞ്ഞു തീര്‍ത്തു.

"മഹാരാജന്‍ കഥ മനോഹരമല്ലേ?" വേതാളത്തിന്‍റെ ചോദ്യം.
വിക്രമാദിത്യന്‍ മിണ്ടിയില്ല, കാരണം അതാണ്‌ കരാര്‍.ചക്രവര്‍ത്തി മിണ്ടിയാല്‍ വേതാളം തിരികെ പോകും.
"എനിക്കൊരു ചോദ്യമുണ്ട് മഹാരാജന്‍, ഉത്തരം അറിയാമെങ്കില്‍ അങ്ങ് തീര്‍ച്ചയായും പറയണം, ഇല്ലെങ്കില്‍ അങ്ങയുടെ തല പൊട്ടി തെറിച്ച് പോകും"
വേതാളത്തിന്‍റെ വാക്കുകള്‍.
ഒരു നിമിഷത്തെ നിശബ്ദതക്ക് ശേഷം വേതാളം ചോദിച്ചു:
"മഹാരാജന്‍ ഈ കഥയില്‍ ആരാണ്‌ തെറ്റുകാരന്‍?"
ക്ലൈന്‍റോ, എം.ഡിയോ, മാനേജരോ, ലീഡോ, ഡവലപ്പറോ, ടെസ്റ്ററോ അതോ ആനയോ???
വിക്രമാദിത്യന്‍ പറഞ്ഞു:
"ടെസ്റ്ററാണ്‌ തെറ്റുകാരന്‍"
"കാരണം?"
"ആനയെ തളക്കണ്ട ആവശ്യം കുഴിയാന എന്ന് ഡീവിയേറ്റ് ചെയ്തു, പിന്നെ ആവശ്യ സമയത്ത് ഉത്തരവാദിത്തം മറന്ന് രാജി വച്ചു"
ഇത് കേട്ടതും വേതാളം വിക്രമാദിത്യനില്‍ നിന്ന് സ്വതന്ത്രനായി.എന്നിട്ട് ചിരിച്ച് കൊണ്ട് പറഞ്ഞു:
"അല്ലേലും ഭരിക്കുന്നവര്‍ എന്നും ഒറ്റക്കെട്ടാണ്"
തുടര്‍ന്ന് വേതാളം പറന്നകന്നു, രാജാവ് നഗ്നനാണെന്ന് പറയാന്‍ തന്‍റെടമുള്ള പുതിയൊരു വിക്രമാദിത്യനെ പ്രതീക്ഷിച്ചു കൊണ്ട്, തന്‍റെ പഴയ വാസ സ്ഥാനത്തേക്ക്...
അപ്പോഴും വിക്രമാദിത്യന്‍ സ്വയം ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു...
ടെസ്റ്റര്‍ തന്നെയാണ്‌ തെറ്റുകാരന്‍.
രാജാവും ചക്രവര്‍ത്തിയും ഒരിക്കലും തെറ്റുകാരാവില്ല.
അദ്ദേഹത്തിന്‍റെ മനസ്സ് മന്ത്രിച്ചു...
അല്ല..അല്ല..ഒരിക്കലുമല്ല..
രാജാവ നഗ്നനല്ല!!

58 comments:

അരുണ്‍ കരിമുട്ടം said...

ഒരുപാട് നന്ദിയുണ്ട്, എല്ലാവരോടും.
വായിച്ച, പ്രോത്സാഹിപ്പിച്ച, തെറ്റ് ചൂണ്ടി കാട്ടിയ, തെറ്റ് തിരുത്തിച്ച, അഭിപ്രായം പറയുന്ന...
എല്ലാവരോടും...
നന്ദി..ഒരായിരം നന്ദി.

ലംബൻ said...

ചിരിച്ചു പണ്ടാരമടങ്ങിപോയി... എന്റമ്മോ... വയര് വേദനിക്കുന്നു... ഉഗ്രന്‍..

ദീപ എന്ന ആതിര said...

ലത് കലക്കി ...ആശംസകള്‍

ajith said...

വേതാളക്കഥകള്‍ തുടരുമോ...ഒന്ന് ഡവലപ് ചെയ്തു നോക്കൂ അരുണ്‍. ഇത് നന്നായിരുന്നു.

കൊച്ചു കൊച്ചീച്ചി said...

എനിക്കും സംശയമൊട്ടുമില്ല. ടെസ്റ്റ് ചെയ്യാതെ ഓടിയ 'ടെസ്റ്റര്‍' തന്നെ കുറ്റക്കാരന്‍.

ആരവിടെ! മാനേജര്‍ക്കും ലീഡിനും ഡെവലപ്പര്‍ക്കും പൊന്നാടയും ബോണസ്സും നല്‍കാന്‍ നാം ഇതാ ഉത്തരവാക്കിയിരിക്കുന്നു!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

"ഇതി ഹ ആസ" ഇപ്രകാരം സംഭവിച്ചു പോല്‍ എന്നാണ്‌ ഇതിഹാസം എന്നതിനര്‍ത്ഥം എന്നാണ്‌ ഞാന്‍ പഠിച്ചത്‌

ഇങ്ങനൊരര്‍ത്ഥം കൂടി ഉണ്ടൊ?

ശ്രീകൃഷ്ണവിലാസം കാവ്യത്തിനെ ആദ്യ 23 ശ്ലോകങ്ങള്‍ 6 മാസം എടുത്ത്‌ പഠിപ്പിച്ച സംസ്കൃതവിദ്വാനായിരുന്നു ഇതു പറഞ്ഞു തന്നത്‌ . അതുകൊണ്ടാണു സംശയം. അദ്ദേഹം ഈ അര്‍ത്ഥം പറഞ്ഞു തന്നില്ലെന്നെ ഉള്ളൊ
ആയിരിക്കും അല്ലെ ?

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഹ ഹ ഹ ഞാന്‍ ഒരിക്കല്‍ കണ്ട സ്വപ്നത്തില്‍ ടീവിയില്‍ നിന്നും ഒരു സുന്ദരി ഇറങ്ങി വന്ന് എനികൊരു മുത്തം തന്നിരുന്നു. അതുപോലെ കമ്പ്യൂട്ടറില്‍ നിന്നു വടം വരാനുള്ള സോഫ്റ്റ്വെയര്‍ വരുമായിരിക്കും അല്ലെ

:)

ഇനിയും പോരട്ടെ ഇതുപോലെ വേതാളകഥകള്‍

ഒരു ദുബായിക്കാരന്‍ said...

ടെസ്ട്ടെര്‍ ഒരിക്കലും തെറ്റുകാരനല്ല...രേക്വയര്‍മെന്റ് ഗാതെരിംഗ് ടെസ്റെരുടെ പണിയല്ല...എന്തിനും ടെസറെര്‍മാരെ പഴി ചാരുന്ന പ്രവണത എന്റെ കമ്പനിയില്‍ മാത്രമല്ല ഇതൊരു ആഗോള പ്രതിഭാസമാണെന്ന് മനസ്സിലായി... ഒരു ടെസ്ട്ടെര്‍ എന്ന നിലയില്‍ ഞാന്‍ എന്റെ പ്രതിഷേധം അറിയിക്കുന്നു...ഇന്ന പിടിച്ചോ എന്റെ രാജിക്കത്ത് :-)

Kannur Passenger said...

ഞാന്‍ ഇതിനു ശക്തി യുക്തം എതിര്‍ക്കുന്നു, കാരണം ഞാന്‍ ഒരു ടെസ്ട്ടെര്‍ ആണ്..
എന്തായാലും കഥ കലക്കി അരുണ്‍ ഭായ്..
എന്‍റെ ബ്ലോഗ്ഗില്‍ പുതിയ കഥ,
ആ മകന്‍റെ കരച്ചില്‍ കേട്ടപ്പോള്‍ ആ അമ്മ എന്ത് ചെയ്യുകയായിരിക്കും??
http://www.kannurpassenger.blogspot.in/2012/05/blog-post_30.html
Read n Comment ..

മണ്ടൂസന്‍ said...

ഇതിലെ കഥയും കഥാപാത്രവും ഒന്നും ജീവിച്ചിരിക്കുന്നവരല്ല എന്ന് ആദ്യം പറഞ്ഞത് കൊണ്ട് മാത്രം ഞാനാരേയും സംശയിക്കുന്നില്ല. ഇല്ലേൽ ഞാൻ എന്റെ കമ്പനിയെ സംശയിച്ച് ആപിലായേനെ.! നല്ല രസമായിട്ടുണ്ട് ട്ടോ, ആ വിക്രമാദിത്യൻ വേതാളം കഥ. ആശംസകൾ.

Joji said...

good one. Enjoyed !

ചിതല്‍/chithal said...

അരുൺ, ദിസ് ഈസ് എ മാസ്റ്റർ പീസ്! സൂപ്പർ കഥ!!
4 വയസ്സുകാരനു് ആശംസകൾ!!

ചിതല്‍/chithal said...

വിക്രമരാജാവിന്റെ തല പൊട്ടിത്തെറിക്കാഞ്ഞതുകൊണ്ടു് മൂപ്പർ പറഞ്ഞതു് സത്യമാവാനാണു് സാധ്യത. ടെസ്റ്റർ തന്നെ കുറ്റക്കാരൻ

mini//മിനി said...

നാലാം വർഷ ആശംസകൾ,, ആനക്കഥകൾ സൂപ്പർഫാസ്റ്റായി തുടരട്ടെ,,,

Joselet Joseph said...

ബ്ലോഗുലക കാടും, കടലും ഇതിഹാസവും വേതാളവും വിക്രമാദിത്യനും താണ്ടി കായംകുളം സൂപ്പര്‍ഫാസ്റ്റ്‌ നാലാം വര്‍ഷം ഐ.ടി സ്റേഷനില്‍ എത്തിനിക്കുന്നു.
ഇഷ്ടമായി!!!

kARNOr(കാര്‍ന്നോര്) said...

കൊള്ളാം വിക്രം വേതാള്‍

Rakesh KN / Vandipranthan said...

Ithu kidu, I am rated 5/5 :) Thanks

പുസ്തകപുഴു said...

(വേറെ ഒരു കാര്യം എന്തെന്നാല്‍, ഞാന്‍ ജോലി ചെയ്തതോ, ചെയ്ത് കൊണ്ടിരിക്കുന്നതോ ആയ ഒരു കമ്പനിയുമായും ഈ കഥക്ക് ബന്ധമില്ല) ഉവ്വ ഉവ്വാ ........ ( തിലകന്റെ ശബ്ദത്തില്‍)

കലക്കോടന്‍ said...

കൊള്ളാം ; സൂപ്പര്‍ ......
ഞാന്‍ ഒരു ഐടിക്കാരന്‍ ആയതു കൊണ്ടാകും കൂടുതല്‍ സുഖിച്ചത് .
കുഴിയാനെ തളക്കുന്ന പ്രോട്ടോ ടൈപ് കിട്ടിയാല്‍ ഉറപ്പായും പറ്റും മാഷെ .
ബട്ട്‌ നമ്മള്‍ ഹൈദ്രോളിക് പവര്‍ കൂടി ഉപയോഗിക്കേണ്ടി വരും .എമ്ബ്ബടെദ് സിസ്റെംസ് സൈഡ് നോക്കുന്നതാവും ബുദ്ധി .... we can do it....
Guruvayoor devaswathinu venel namukku flavor matti kodukkam mashe....

Sutulu said...

Gooooooooooooooooodddddddddddddd

കുന്നെക്കാടന്‍ said...

ബെസ്റ്റ് ട്ടാ.....

Echmukutty said...

കഥയുടെ രാഷ്ട്രീയം കേമമായി.
നാലു വയസ്സുള്ള വാവയ്ക്ക് എല്ലാ ആശംസകളും നേരുന്നു..ഒരു മിടുമിടുക്കനാകട്ടെ.

vip@[in] said...

Adi poli Arun...pakshe oridathu "മന്ത്രികുമാരി സുല്‍ത്താന്‍റെ മണവാളിയായി"....enagne oru thetu varutharuthayirunu..thamshsaku ano?? pakshe ethu vare malayalm thetichu type aki kanditila ee blogil...

jayanEvoor said...

തകർപ്പൻ പോസ്റ്റ്.

ഐ.റ്റി. ഫീൽഡിൽ വേതാളം ഒന്നേ ഉള്ളോ!?

(ഞങ്ങക്കൊക്കെ ഒരു വിക്രമാദിത്യന് ഒൻപത് വേതാളങ്ങളാ!!!)

Jenish said...

കൊള്ളാം.. സൂപ്പര്‍..

മനുവിനെ കളഞ്ഞ് വേതാളത്തിലേക്ക്...

Joymon said...

സമ്മതിച്ചാശാനെ സമ്മതിച്ചു...

കണ്‍സള്‍ട്ടിങ് പ്രോജക്റ്റ് ആണെങ്കില്‍ എല്ലായിടത്തും നടക്കുന്നന്ത് ഇതാണ്.എല്ലാവര്‍ക്കും അറിയുകയും ചെയ്യാം. പക്ഷേ ഒന്നും ചെയ്യാന്‍ പറ്റുന്നില്ല.

ചെറിയ ഒരു ഷോപ്പിങ് സൈറ്റിനെ ക്ലൈന്‍റിന് മുന്പില്‍ ഗൂഗിള്‍ പോലുള്ള ഡാറ്റമൈനിങ് സൈറ്റാക്കിയത് ഇന്നും ഓര്‍ക്കുന്നു. ഈ പാപങ്ങളെല്ലാം എവിടെ കൊണ്ട് കഴുകുമോ എന്തോ?

Anonymous said...

Ha ha..ethu testerka pani kittiyathu?paavam.....

അരുണ്‍ കരിമുട്ടം said...

@ vip@[in]

നന്ദി, തെറ്റ് ചൂണ്ടി കാട്ടിയതിനു.അത് തിരുത്തി.
:)
ശ്രദ്ധിച്ചില്ലാരുന്നു :(


വായിക്കുന്ന, പ്രോത്സാഹിപ്പിക്കുന്ന എല്ലാവര്‍ക്കും നന്ദി
:)

പപ്പനാവന്‍ said...

nannayittundu... pakshe aashayathil puthuma undennu parayan kazhiyilla. ithe pole ulla concept evide okkeyo vayichapole. ennalum avathranam gambeeram... Wish you all the best. Kayamkulam superfastinu pirnannal asamsakal....

Anonymous said...

:)

Lonely soul said...

എനിക്ക് വയ്യ
:) :) :)

ചെലക്കാണ്ട് പോടാ said...

അപ്പോള്‍ നിങ്ങള്‍ ഒരു ടെസ്റ്ററാണല്ലേ......

Subi Velur said...

kidilan..

jeevanism said...

"അന്ന്യായം അണ്ണാ, അന്ന്യായം .. ജീവിക്കാന്‍ വേണ്ടി developer ആയ ഹത ഭാഗ്യന്‍ ആണ് ഈയുള്ളവനും. ഹൂ, ചിരിച്ചു മതിയായി. തീര്‍ച്ചയായും തെറ്റുകാരന്‍ ക്ലയന്റ് തന്നെ. പക്ഷെ ഈ മണ്ടന്‍ ക്ലയാന്റുകള്‍ ഉള്ളത് കൊണ്ട് നമ്മളൊക്കെ ജീവിച്ചു പോകുന്നു. ...ആശംസകള്‍ "

അജീഷ്.പി.ഡി said...

ഈ നൂറ്റാണ്ടിലെ വിക്രമാദിത്യനും വേതാളവും കലക്കി,,,എവിടുന്നു കിട്ടുന്നു ഇമ്മാതിരി ഐഡിയാസ്????? എല്ലാവിധ ആശംസകളും നേരുന്നു...

Admin said...

ഒടുവില്‍ ടെസ്റ്റര്‍ നിര്‍ബന്ധിച്ചപ്പോള്‍ ഡെവലപ്പര്‍ കാര്യം പറഞ്ഞു.എല്ലാം കേട്ടതോടെ ടെസ്റ്റര്‍ ഒന്ന് ഞെട്ടി.കാരണം വര്‍ഷങ്ങളായി കാണുന്നതാ ഈ ഡെവലപ്പറിനെ, എന്ത് ചെയ്താലും പൊളിയും.ഇവന്‍ ഉണ്ടാക്കുന്ന 'എലിഫെന്‍റ്‌ ട്രാക്കര്‍' ടെസ്റ്റ് ചെയ്യാന്‍ പോയാ, ആന ചവുട്ടി കൊല്ലും, നൂറ്‌ തരം.
ഇത് കിടിലന്‍

ഞാനൊരു ടെസ്റ്ററായിരുന്നതു കൊണ്ടായിരിക്കും എനിക്കിത് വളരെ ഇഷ്ടായി...

Unknown said...

സത്യം ...ഒരിക്കലും ചക്രവര്‍ത്തിയും രാജാവും മന്ത്രിയും കുറ്റക്കാരാവില്ല....

എന്ന്,
ഐടി യില്‍ കിടന്നു നരകിക്കുന്ന ഒരു ഡെവലപ്പര്‍

satheesh said...

super..

tcs said...

good one

krishna said...

Njan vayikkunna moonamathe bloganu ithu. appozhe ariyalo e fieldil puthiyathanennu. Ente frndinte blogil avanu ettavum istapetta blog enna link kanda njan e super fastil kayariye. Officil workillathapo veruthe onnu kayariyatha. njan page copy cheythu wordil itanu vayikkunnathu.athondu arun sradikkilla. adyamayi vayichannu njan thaniye irunnu chirikune kandu eniku vattanonnu Officil oru samsaravum ayi. Thripthiyayalo. Ella bhavukangalum nerunnu

തിരുവല്ലഭൻ said...

Classy

മലര്‍വാടി ആര്‍ട്ട്‌സ് ക്ലബ്ബ് said...

ഉം..എല്ലാം മനസിലായിട്ടോ....അരുണ്‍

നാലു വയസ് തികഞ്ഞ ബ്ലോഗ്ഗിനു ബ്ലോഗാംശസകള്‍
അരുണിനു വെറും ആശംസകളും..

വെമ്പള്ളിനിവാസി said...

അടിപൊളി ചിരിച്ചെ ഒരു പരുവം ആയി

Unknown said...

വളരെ നന്നായി പുതിയ വിക്രമാദിത്യ കഥ \

അഭിനന്ദനങ്ങള്‍

എന്നെ ഇവിടെ വായിക്കുക
http://admadalangal.blogspot.com/

Arun Kumar Pillai said...

:)chirikkan thonnunnilla.. karanam njn ippol oru aanaye thalachu kondirikkuva..

kochumol(കുങ്കുമം) said...

കൊള്ളാം ട്ടോ ...))

കുര്യച്ചന്‍ @ മനോവിചാരങ്ങള്‍ .കോം said...

രസകരം.... ആശംസകള്‍.....

കുര്യച്ചന്‍ @ മനോവിചാരങ്ങള്‍ .കോം said...

രസകരം.... ആശംസകള്‍.....

ശ്രീ said...

വാര്‍ഷിക ആശംസകള്‍, അരുണ്‍.

സാധാരണ കഥകള്‍ പോലെ ചിരിപ്പിച്ചില്ല, എങ്കിലും വ്യത്യസ്തമായ ആശയം തന്നെ.

TLegend... f@!z said...

മുന്‍പേ ആരോ കംമെന്റിയടു പോലെ ആരും കുറ്റം കേള്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല... ഒരു റെസ്റെര്‍ എങ്ങനെ ആണ് ഇവിടെ കുറ്റക്കാരന്‍ ആകുന്നതു???... Requirement Phase-ile പോരയിമ അല്ലെ ഇവിടെ പ്രതിഫലിക്കുന്നത്???? എന്തായാലും കഥ കലക്കി.... :) Funny and Interesting.. :)

Bibin said...

Kolaam gambheeram.

Enthokke unde aliyaa visheshangal...

Varughese from the Old Shamanna Building

ഭായി said...

വളരെ നാളുകൾക്ക് ശേഷം അരുണിന്റെ ഒരു പോസ്റ്റ് വായിയ്ക്കാൻ കഴിഞ്ഞു.
നന്ദി.

Satheesan OP said...

നല്ല നര്‍മ്മം ...ചിരിപ്പിച്ചു ..:D

Anonymous said...

കുറെ നാളായല്ലോ ലഡ്ഡു പൊട്ടിയിട്ട് ?

ഹാരിസ് നെന്മേനി said...

nannayi changathi...

Shinoj CP said...

പിറന്നാള്‍ ആശംസകള്‍ ... :)

യദു കൃഷ്ണന്‍ said...

Arun cheta nice awesome......correct story related to a developer


by,Yedu

Abhilash Muraleedharan said...

നന്നായി ഇഷ്ടപെട്ടിരികുന്നു ! :)

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com