
സാമാന്യ ബുദ്ധിക്ക് ഒരു ചോദ്യം വരാം.ഇതെന്ത് പേര്?ഫോട്ടോ ജനിക്ക് പാലുകാച്ചോ?എന്തേ ഈ പേരു കൊടുത്തു എന്ന് മനസ്സിലാകണമെങ്കില്‍ സ്വല്പം പുറകോട്ട് പോകണം.ക്ഷമിക്കണം,ഇത് വായിച്ച് ആരും കമ്പ്യൂട്ടറിന്റെ മുമ്പില്‍ നിന്നും എഴുന്നേറ്റ് പുറകോട്ട് പോകരുത്.ഞാന്‍ പറയാന്‍ വന്നത് കുറച്ച് വര്‍ഷം പുറകോട്ട് സഞ്ചരിക്കണം എന്നാണേ.എന്നിട്ട് നിങ്ങള്‍ക്ക് തന്നെ തീരുമാനിക്കാം ഈ കഥയ്ക്ക് ഈ പേരു ചേരുമോ എന്ന്?ഒരു 2002 കാലഘട്ടം..
"അളിയാ ഗിഫ്റ്റ് വാങ്ങുന്ന കാര്യം മറക്കല്ലേ"
ശേഷാദ്രി എന്നറിയപ്പെടുന്ന മനോജിന്റെ വകയാ ഉപദേശം.ഈ മഹത്തായ ഉപദേശം ലഭിച്ച സ്ഥലം ആനവണ്ടി എന്നറിയപ്പെടുന്ന കെ.എസ്.ആര്.ടി.സി സൂപ്പര്‍ ഫാസ്റ്റിന്റെ ലാസ്റ്റ് സീറ്റില്‍ വച്ച്.സമയം,നാഗര്‍കോവിലില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ബസ്സ് യാത്ര തുടങ്ങി ഏതാനും മിനിറ്റ് കഴിഞ്ഞപ്പോള്‍.
സംഭവം മറ്റൊന്നുമല്ല.ഞങ്ങളുടെ ക്ലാസ്സ്`മേറ്റായ രാകേഷിന്റെ പുതിയ വീട്ടിലേക്ക് താമസം മാറുന്ന ചടങ്ങാണു നാളെ,നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ പാലു കാച്ചല്.അപ്പോള്‍ തീര്‍ച്ചയായും കൂടെ പഠിക്കുന്ന ഞങ്ങള്‍ അതില്‍ പങ്ക് ചേരുക തന്നെ വേണം.അതിനുവേണ്ടിയാണു കോളേജില്‍ നിന്ന് ഇരുപത്തിമൂന്ന് പേരടങ്ങുന്ന സംഘം തലേദിവസമേ പുറപ്പെട്ടത്.രാകേഷിനു വാങ്ങേണ്ട ഗിഫ്റ്റിനെ കുറിച്ചാണ് ശേഷാദ്രി ഓര്‍മ്മിപ്പിച്ചത്.എനിക്കും അത് ഓര്‍മ്മയുണ്ട്,പക്ഷേ ഇപ്പോള്‍ വൈകുന്നേരത്തിനു മുമ്പ് ആറ്റിങ്ങല്‍ എത്തണം എന്ന ചിന്ത മാത്രമേ ഉള്ളു.കാരണം ആറ്റിങ്ങലാണേ അവന്റെ വീട്.
"ബോസ്സ്,വാട്ട് യൂ മീന്‍ ബൈ പാല് കാച്ച്?"
കൊള്ളാം!!!
ചോദിച്ചത് ആന്ധ്രാക്കാരന് സുധീറാണു.എന്തോ പാര്‍ട്ടിയുണ്ട് എന്നു കേട്ട് ചാടി ഇറങ്ങിയതാ.കൂട്ടത്തില്‍ ആരോ പറഞ്ഞു കേട്ടു,പാലു കാച്ചല് എന്ന്.അത് എന്താണെന്ന് അറിയാനുള്ള ചോദ്യമാ.എത്രയോപേരു കൂടെയുണ്ട്,ഇവിനിത് വേറെ ആരോടെങ്കിലും ചോദിച്ചു കൂടെ?അവനു വിശദീകരിച്ചു കൊടുക്കാന്‍ മടി ഉണ്ടായിട്ടല്ല.മലയാളത്തില്‍ പറഞ്ഞാല്‍ അവനറിയില്ല,ഇംഗ്ലീഷില്‍ പറയണം.അത് എങ്ങനെ വേണം എന്നു ചിന്തിച്ചിരുന്നപ്പോഴാണ് എന്നെ സഹായിക്കാനായി വേണു മറുപടി പറഞ്ഞത്:
"സുധീര്‍,ഇറ്റ് ഈസ്സ് നോട്ട് പാല് കാച്ച്,ഇറ്റ് ഈസ്സ് ഒള്ളി പാലു കാച്ചല്"
അവന്റെ മറുപടി കേട്ട് സുധീര്‍ മാത്രമല്ല,ഞാനും ഒന്നു അമ്പരന്നു.ഇത് എന്തോന്ന് ഇംഗ്ലീഷ്?
ഞങ്ങളുടെ അമ്പരപ്പ് കണ്ടായിരിക്കണം വേണു ഒന്നു കൂടി ഇംഗ്ലീഷ് വല്ക്കരിച്ചു പറഞ്ഞു:
"സുധീര്‍ ദാറ്റ് മീന്സ്സ് ഹൌസ്സ് ബേണിംഗ്"
എന്റെ പറശ്ശിനിക്കടവ് മുത്തപ്പാ...
ഇവന് എന്താ ഉദ്ദേശിച്ചത്?ഹൌസ്സ് വാമിംഗാണോ അതോ മില്‍ക്ക് വാമിംഗാണോ എന്നേ എനിക്ക് സംശയം ഉണ്ടായിരുന്നുള്ളു,ഇതെന്തോന്നാ ഈ ഹൌസ്സ് ബേണിംഗ്? ഇത് കേട്ട് സുധീറിന്റെ അവസ്ഥ പറയുകയേ വേണ്ട.അവന് ആദ്യമായിട്ടായിരിക്കും നാട്ടുകാരെ വിളിച്ചു കൂട്ടി വീട് കത്തിച്ചു കളയുന്നതിനു പാര്‍ട്ടി ഉണ്ടെന്നു കേള്‍ക്കുന്നത്.അവന് എന്നെ ദയനീയമായി നോക്കി,ഇതെന്താടാ നിന്റെ നാട്ടില്‍ ഇങ്ങനെ എന്ന മട്ടില്‍...
അവന്റെ അവസ്ഥ കണ്ടപ്പോള്‍ എനിക്ക് പാവം തോന്നി,അതിനാല്‍ കുറെ വിശദീകരിക്കേണ്ടി വന്നെങ്കിലും ഒടുവില്‍ ഞാന്‍ ബോധിപ്പിച്ചു,പാലു കാച്ചല് എന്നാല്‍ പുതിയ വീട്ടിലേക്കുള്ള പ്രവേശനം എന്ന ചടങ്ങാണെന്നു.വൈകുന്നേരം കിട്ടാന്‍ പോകുന്ന പാര്‍ട്ടിയെ കുറിച്ച് ഓര്‍ത്തുകൊണ്ട് ,എത്രയും വേഗം തിരുവനന്തപുരം എത്താന്‍ പ്രാര്‍ത്ഥിച്ചു കൊണ്ട് ഞങ്ങള്‍ യാത്ര തുടര്‍ന്നു...
ആറ്റിങ്ങല്‍...
ശരിക്കും നാലു മണിക്കുറോളം വേണ്ടി വന്നു നാഗര്‍കോവിലില്‍ നിന്നും ആറ്റിങ്ങല്‍ എത്തിച്ചേരാന്‍.ആറ്റിങ്ങല്‍ എത്തിയപാടെ ഞങ്ങള്‍ രാകേഷിന്റെ വീട്ടിലേക്ക് ഒരു മാര്‍ച്ച് ആയിരുന്നു:
ലഫ് റൈറ്റ്,ലഫ് റൈറ്റ്,ലഫ് റൈറ്റ്..(ഇരുപത്തിമൂന്നു പേരുള്ള ഒരു ജാഥ.)
ആദ്യം ആ വീട്ടിലോട്ട് കയറി ചെന്നത് ഞാനായിരുന്നു.അവസാന മിനുക്കു പണി എന്ന മട്ടില്‍ പൂന്തോട്ടത്തില്‍ ചെടിച്ചട്ടി അടുക്കി വയ്ക്കുന്ന രാകേഷിനെ കണ്ടതും സന്തോഷത്തോടെ ഞാന്‍ വീളിച്ചു:
"അളിയാ.."
എന്റെ സ്വരം കേട്ട് ചിരിച്ചുകൊണ്ട് തല ഉയര്ത്തിയവന് എന്റെ കൂടെ ഒരു പട തന്നെ ഉണ്ടു എന്നു കണ്ടതോടെ ഒന്നു സ്റ്റക്കായി,എങ്കിലും ആത്ഥിത്യമര്യാദ എന്ന മട്ടില്‍ ഒരു ചോദ്യം:
"ആഹാ,ആരൊക്കെയാ ഇത്?"
ഒന്നുങ്കില്‍ ഇത്രയും പേരെ ഒന്നിച്ച് കണ്ടപ്പോള്‍ തല കറങ്ങിയ കാരണം ആരൊക്കെയാണ് എന്നു മനസിലായികാണില്ല,അല്ലെങ്കില്‍ എന്തിനാടാ എല്ലാരും കൂടി കെട്ടി എഴുന്നെള്ളിയത് എന്നുമാവാം ആ ചോദ്യത്തിന്റെ അര്‍ത്ഥം.എന്തായാലും വീട്ടില്‍ എത്തിയതല്ലേ വീടൊക്കെ ഒന്നു കണ്ടുകളയാം എന്നുകരുതി ഞങ്ങള്‍ ചുറ്റുവട്ടത്തുകൂടെ ഒന്നു നടന്നു നീങ്ങി,ആ നേരത്ത് സമയം പതുക്കെ ഇഴഞ്ഞു നീങ്ങി.വൈകുന്നേരവും കഴിഞ്ഞ് സന്ധ്യയായി.
രാകേഷാണൊങ്കില് ഞങ്ങളുടെ താമസസൌകര്യം എവിടെയാണെന്ന് പറയുന്നുമില്ല.അവസാനം എല്ലാരുടെയും പ്രതിനിധി എന്ന നിലക്ക് ഞാന്‍ അവനോട് ചോദിച്ചു:
"എടാ ഞങ്ങളിന്നെവിടാ താമസിക്കുന്നത്?"
"ഗൌരി തീയറ്ററിനു അടുത്തൊരു ലോഡ്ജുണ്ട്,പിന്നല്ലേല്‍ ബസ്സ് സ്റ്റാന്‍ഡിന്റെ അടുത്താ."
അവന്റെ ഈ മറുപടിയില്‍ നിന്നും അവനെവിടെയാ ബുക്ക് ചെയ്തത് എന്നു മനസിലായില്ല.അതിനാല്‍ ഞാന്‍ ഒന്നുകൂടി എടുത്തു ചോദിച്ചു:
"അല്ല ഞങ്ങളിതില്‍ എവിടെ പോകണം?"
"അയ്യോ,അത് അവിടെ പോയി നോക്കിയാലെല്ലേ മുറിയുണ്ടോ എന്ന് അറിയാന്‍ പറ്റു.",രാകേഷിന്റെ മറുപടി.
അതു ശരി????
അപ്പം ഈ പരമ നാല്ക്കാലി ഞങ്ങള്‍ക്ക് റൂമൊന്നും ബുക്ക് ചെയ്തിട്ടില്ല.ഈശ്വരാ,എന്തെല്ലാം പ്രതീക്ഷിച്ചു.എല്ലാം വെള്ളത്തിലായോ?
"അപ്പം ആഹാരം?"
അതൊരു ചോദ്യം ആയിരുന്നില്ല,ആരുടെയോ ഒരു രോദനം ആയിരുന്നു.ഞാനും രാകേഷിനെ പ്രതീക്ഷയോടെ നോക്കി,അതെങ്കിലും അവന് തയാറാക്കിയോ എന്നറിയാന്‍.
"അത് തട്ടുകടയില്‍ നിന്നു കഴിച്ചാല്‍ മതി"
ഹും!! അവന്റെ ഒരു ഉപദേശം,ഇവന് പറഞ്ഞിട്ടു വേണോ ഞങ്ങള്‍ക്ക് തട്ടുകടയില്‍ കയറി വല്ലതും കഴിക്കാന്‍.തകര്‍ന്ന മനസ്സുമായി അവിടെ നിന്നും ഇറങ്ങി നടന്നപ്പോള്‍ പുറകില്‍ നിന്നും രാകേഷിന്റെ വക ഒരു മഹത് വചനം കൂടി:
"അളിയാ,ഗൌരി തീയറ്ററിന്റെ തെക്കേവശത്താ ലോഡ്ജ്.മനസ്സിലായോ?"
മനസ്സിലായടാ മരമാക്രി,എല്ലാം മനസ്സിലായി.ഇതില്‍ കൂടുതല്‍ എന്തോന്നു മനസ്സിലാക്കാന്‍?എന്നാലും ഡാഷേ,ഈ കൊലച്ചതി ഞങ്ങളോട് വോണമായിരുന്നോ?
കര്‍ത്താവേ നീ എത്ര വലിയവനാ?കൈയ്യിലിരുന്ന കാശു കൊണ്ട് ഇവനു ഗിഫ്റ്റ് വാങ്ങിയിരുന്നെങ്കില്‍ ഇന്നു ബസ്സ് സ്റ്റാന്‍ഡില്‍ കിടക്കേണ്ടി വന്നേനെ.
പക്ഷേ കുറ്റം പറയരുത്,അന്നു രാത്രിയില്‍ അവന് റൂമില്‍ വന്നു.അതിനു ഒരു കാരണവും ഉണ്ടായിരുന്നു.അവന്റെ കൈയ്യില്‍ ഒരു ക്യാമറയുണ്ട്,അതില്‍ അവന് വീടിന്റെയും മുറിയുടെയും എല്ലാം ഫോട്ടോ എടുത്തിട്ടുമുണ്ട്.ആറോ ഏഴോ ഫോട്ടോ എടുക്കാനുള്ള ഫിലിം ബാക്കിയുണ്ട്,അതില്‍ പാലുകാച്ചിന്റെ ഫോട്ടോ എടുത്ത് കൊടുക്കണം.അതാണു അവന്റെ ആവശ്യം.ക്യാമറയുമായി നാലുപേരുടെ ഇടയില്‍ കിടന്നു ചെത്താന്‍ പറ്റിയ അവസരം,ഞാന്‍ കേറി ഏറ്റു.ആ ക്യാമറ കൈയ്യില്‍ വാങ്ങിയ നിമിഷം ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയില്ല അത് കുരിശാകുമെന്നു,അല്ലങ്കില്‍ ഞാനത് വാങ്ങുകയില്ലാരുന്നു.
പിറ്റേന്ന് രാവിലെ,അതായത് പാലുകാച്ചല്‍ ദിവസം.
രാവിലെ എഴുന്നേറ്റപ്പോള്‍ താമസിച്ച് പോയി.ഒരു കപ്പ് വെള്ളത്തില്‍ കൈ മുക്കി തലയില്‍ തുടച്ച് കുളിച്ചെന്നു വരുത്തി,ഒരു പാന്റും ഷര്‍ട്ടും എടുത്ത് അതിനകത്ത് എന്നെ പ്രതിഷ്ഠിച്ച് ഞാനിറങ്ങി ഓടി.കാരണം ഞാനാണല്ലോ ഫോട്ടോഗ്രാഫര്‍.ലോഡ്ജില്‍ നിന്ന് സ്റ്റാര്‍ട്ട് ചെയ്ത ഓട്ടം സഡന്‍ബ്രേക്ക് ഇട്ടത് രാകേഷിന്റെ വീട്ടിനു മുമ്പിലാണു.
അതാ അവിടെ ഒരു ആള്‍ക്കൂട്ടം....,
ഒരു പൂരത്തിനുളള ആളുണ്ട്,അതും ഗേറ്റ് വരെ.ആലോചിച്ചു നില്‍ക്കനുള്ള സമയം ഇല്ല.എന്ത് റിസ്ക്കെടുത്തും ഫോട്ടോ എടുത്തെ പറ്റു.ഹനുമാന് സ്വാമിയെ മനസ്സില്‍ ധ്യാനിച്ചു മതിലിനു മുകളിലൂടെ എടുത്ത് ചാടി.ഹനുമാന് സ്വാമി മഹാനായിരുന്നു.അദ്ദേഹം ഒറ്റ ചാട്ടത്തിനു ലങ്കയില്‍ എത്തി.ഞാനോ?മുഖം അടിച്ചാണു വീണത് എന്നാണു ഓര്‍മ്മ.കണ്ണില്‍ ഒരു വെള്ളിടി വെട്ടിയത് ഓര്‍മ്മയുണ്ട്.ഭാഗ്യത്ത് ബോധം പോയില്ല(ദയവായി അത് ഉണ്ടായിട്ടു വേണ്ടേ എന്നു കരുതരുത്).ചാടി എഴുന്നേറ്റ് നോക്കിയത് ക്യാമറയിലാ,അതും കൈയ്യില്‍ പിടിച്ചാണല്ലോ ചാടിയത്.ദൈവം കാത്തു,ഒന്നും പറ്റിയില്ല.
അതാ അവന്റെ അമ്മയും അയലത്തെ വീട്ടിലെ കുറെ ചേച്ചിമാരും കൂടി വീടിനകത്തെക്ക് പോകുന്നു.
ആഹാ!!!,അവരുടെ പിറകിനു ഞാനും ഓടി.ആ ഓട്ടത്തില്‍ തന്നെ രണ്ടു ഫോട്ടോ എടുത്തു.
അതാ അമ്മ പാലുകാച്ചാന്‍ തീപ്പെട്ടി ഉരക്കുന്നു,കിടക്കട്ടെ അതിന്റെ ഒരു ഫോട്ടോയും. ആ ചടങ്ങ് കഴിഞ്ഞു.
വീടിനു പിറകില്‍ പന്തലിട്ടാണു വിരുന്നുകാര്‍ക്ക് ഇഡലിയും സാമ്പാറും കൊടുക്കുന്നത്.അവിടെ എത്തിയപ്പോള്‍ രാകേഷിനു ഒരു ആഗ്രഹം പന്തലിനു സൈഡില്‍ നിന്നു ഒരു ഫോട്ടോ എടുക്കണമെന്ന്.അതിനു ശ്രമിച്ചപ്പോള്‍ ക്യാമറ ക്ലിക്കാകുന്നില്ല.തറയില്‍ ഒന്നു കുടഞ്ഞിട്ട് ക്ലിക്ക് ചെയ്തപ്പോള്‍ ഫ്ലാഷ് അടിച്ചു.
സ്നേഹിതനു വേണ്ടി ഒരു വലിയ ഉപകാരം ചെയ്ത ചാരിതാര്‍ത്ഥ്യത്തില്‍ ക്യാമറ തിരികെ അവനെ ഏല്‍പ്പിച്ച് ഞങ്ങള്‍ കോളേജിലേക്ക് മടങ്ങി.
ഒരാഴ്ച്ച കഴിഞ്ഞു.ഞങ്ങള്‍ എല്ലാവരും വെറുതെ ഒരോ നുണ കഥകള്‍ പറഞ്ഞ് ക്ലാസ്സില്‍ ഇരിക്കുന്ന നേരത്താണ് രാകേഷ് അങ്ങോട്ട് വന്നത്.വന്ന പാടെ ഒരു ആല്‍ബം എടുത്ത് എന്റെ നേരെ എറിഞ്ഞു,എന്നിട്ട് ഒരു അലര്‍ച്ച:
"എന്ത് കോപ്പാടാ നീ കാണിച്ചു വച്ചേക്കുന്നത്?"
എന്ത് പറ്റി????
ഞാന്‍ ആല്‍ബം എടുത്ത് നോക്കി.കൊള്ളാം.അവന്റെയും അവന്റെ വീടിന്റെയും പല പോസ്സിലുള്ള ഫോട്ടോകള്‍.ഇതിനെന്തിനാ ഇവന് ചൂടാകുന്നതു?
എന്റെ സംശയം മനസ്സിലാക്കി ആകണം അവന് വീണ്ടും ആക്രോശിച്ചു:
"പുല്ലേ,നീ എടുത്ത അവസാനത്തെ ആറു ഫോട്ടോ നോക്കെടാ"
ങേ!!!അതെന്താ അങ്ങനെ??
ഞാന്‍ ആല്‍ബം മറിച്ചു നോക്കി.അതാ ഞാനെടുത്ത ഫോട്ടോകള്‍.
ഒന്നാമത്തെ ഫോട്ടോ:
'കുറെ കാലുകള്‍ മാത്രം'
എന്‍ കടവുളെ,ഇതെങ്ങനെ സംഭവിച്ചു?
ഞാന്‍ മനസ്സില്‍ ഒന്നു റീവൈന്‍ഡ് ചെയ്തു നോക്കി.ഹനുമാന് സ്വാമിയെ മനസ്സില്‍ ധ്യാനിച്ച് മതിലെടുത്ത് ചാടിയതും മുഖമടിച്ച് വീണപ്പോള്‍ കണ്ണില്‍ വെള്ളിടി വെട്ടിയതും ഓര്‍മ്മ വന്നു.
ഈശ്വരാ,
അപ്പം അത് വെള്ളിടി അല്ലായിരുന്നോ?ക്യാമറയുടെ ഫ്ലാഷ് അടിച്ചതായിരുന്നോ?ചുമ്മാതല്ല കുറേ കാലുകള്‍ മാത്രം.ഭൂമി നിരപ്പിനോട് ചേര്‍ന്നെടുത്ത ഫോട്ടോ അല്ലേ?ഞാന്‍ തല ഉയര്‍ത്തി രാകേഷിനെ നോക്കി.അവന് എന്നെ തുറിച്ചു നോക്കി നില്ക്കുകയാ.ഞാന്‍ അവനു വിശദികരിച്ചു കൊടുത്തു:
"അളിയാ, ഇത് കാലാ"
"അതേടാ,കാലാ"അവന്റെ മറുപടി.
അതെനിക്ക് മനസ്സിലായില്ല.ഞാന്‍ അവിടെ കൂടി നിന്നവരുടെ കാലാ കാണുന്നത് എന്ന് പറഞ്ഞത് സമ്മതിച്ചതാണോ അതോ എന്നെ കാലാ എന്ന് അഭിസംബോധന ചെയ്തതാണോ?
"നീ എന്താ ഉദ്ദേശിച്ചത്?"ഈ കുറി ചോദ്യം ശേഷാദ്രിയുടെ വകയാ.(ചോദ്യം എന്നോടാണേ)
മതിലു ചാടി വീണപ്പോള്‍ അബദ്ധം പറ്റിയതാണു എന്നു പറയാന്‍ പറ്റുമോ?അതിനാല്‍ ഞാന്പറഞ്ഞു:
"ഇത് ഒരു സിംപോളിക്ക് ഫോട്ടോയാ.ഒരുപാട് ആളു വന്നിട്ടുണ്ടന്നു കാണിക്കാനാ ഇത്രയും കാലിന്റെ ഫോട്ടോ എടുത്തത്"
ഭാഗ്യം,ആര്‍ക്കും മറുപടി ഇല്ല.
രണ്ടാമത്തെയും മൂന്നാമത്തെയും ഫോട്ടോ:
'രാകേഷിന്റെ അടുത്ത വീട്ടിലെ ചേച്ചി വീടിനകത്തേക്ക് കയറുന്നത്,അതും...പുറകില്‍ നിന്നുള്ള ഒരു ഫോട്ടോ'
ഞാന്‍ എങ്ങനെ വിശദീകരിക്കും.അവന്റെ അമ്മയും അയലത്ത് വീട്ടിലെ ചേച്ചിമാരും പാലുകാച്ചിനു വീട്ടിലോട്ട് കയറിയപ്പോള്‍ വെപ്രാളത്തിനു പുറകിലൂടെ ഓടി ചെന്നു എടുത്ത് ഫോട്ടോകളാണന്നു പറയാന്‍ പറ്റുമോ?
ആ വെപ്രാളത്തിനിടയില്‍ ക്യാമറയുടെ ലെന്‍സ് എങ്ങോട്ടാണെന്ന് നോക്കാതിരുന്നത് എന്റെ തെറ്റ്.അതിന്?
നീ എങ്ങനാടാ ഇത്ര കറക്റ്റായി ഫോക്കസ്സ് ചെയ്തത് എന്ന മട്ടില്‍ എല്ലാരും എന്നെ തന്നെ നോക്കി നില്ക്കുന്നു.ഒന്നും മനപൂര്‍വ്വമല്ല എന്ന് വിളിച്ചു കൂവണം എന്നുണ്ടായിരുന്നു.പക്ഷേ എന്തോ,ഒന്നും പറയാന്‍ പറ്റുന്നില്ല.
"ഇതും സിംപോളിക്കായിരിക്കും.അല്ലേ?"
കൂട്ടത്തില്‍ നില്ക്കുന്ന ഏതോ പരമ ദ്രോഹിയുടെ വക അഭിപ്രായം.അവന്റെ ഒക്കെ ടൈം.അല്ലാതെന്താ?
മൂന്നാമത്തെ ഫോട്ടോ:
'തീ കത്തി നില്ക്കുന്ന ഒരു തീപ്പെട്ടി കൊള്ളി'
പാലു കാച്ചാന്‍ അമ്മ തീപ്പെട്ടി കൊള്ളി ഉരച്ചപ്പോള്‍ എടുത്ത ഫോട്ടോ.ഈശ്വരാ,അത് ഇങ്ങനെയായോ?
ഞാന്‍ ദയനീയമായി രാകേഷിനെ നോക്കി.പാലു കാച്ചാന്‍ അമ്മ തീപ്പെട്ടി കൊള്ളി ഉരച്ചപ്പോള്‍ എടുത്ത ഫോട്ടോ ആണെന്ന് എന്റെ നോട്ടത്തില്‍ നിന്നും അവനു മനസ്സിലായി എന്നു തോന്നുന്നു.അതുകൊണ്ടായിരിക്കണം അവനൊരു ചോദ്യം:
"ഇതില്‍ എന്റെ അമ്മ എന്തിയേടാ?"
കൊള്ളാം.വളരെ അര്‍ത്ഥവത്തായ ചോദ്യം!!!
അതാ ഞാനും ആലോചിക്കുന്നത്.ഞാന്‍ ഫോട്ടോ എടുത്തപ്പോള്‍ അവന്റെ അമ്മ എവിടായിരുന്നു?
അഞ്ചാമത്തെ ഫോട്ടോ:
'ഒരു തെങ്ങിന് തോപ്പില്‍ കിടക്കുന്ന കുറെ എച്ചില്.ആരൊക്കെയോ തിന്ന ഇഡ്ഡലിയുടെയും സാമ്പാറിന്റെയും ബാക്കിപത്രം.'
ഇതെങ്ങനെ?
ഓഹോ,പന്തലിന്റെ അടുത്ത് വച്ച് രാകേഷിന്റെ ഫോട്ടോ എടുക്കാന്‍ നേരം ക്ലിക്ക് അടിക്കാന്‍ പറ്റാത്തപ്പോള്‍ താഴോട്ട് ക്യാമറ ഒന്നു കുടഞ്ഞത് ഓര്‍മ്മയുണ്ട്.അപ്പോള്‍ ഫ്ലാഷ് അടിച്ചാരുന്നോ?
എന്റെ സമയം ഇത്ര നല്ലാതായിരിക്കും എന്ന് എനിക്ക് അറിയില്ലാരുന്നു,അല്ലേല്‍ ഞാന്‍ ഒരു ഏലസ്സ് ജപിച്ച് കെട്ടിയേനേ.പിന്നല്ലാതെ,വിളമ്പിവച്ച ആഹാരത്തിന്റെ ഫോട്ടോ ആണെങ്കില്‍ പറയാമായിരുന്നു ഏതു ചടങ്ങിനും കലവറയുടെ ഫോട്ടോ എടുക്കും എന്ന്.ഇതിപ്പോള്‍?
അല്ലേല്‍ പറയണം എല്ലാവരും വയര്‍ നിറച്ച് കഴിച്ചു എന്നുള്ളതിന്റെ തെളിവാണ് ഇതെന്ന്.
ഒരു സിംപോളിക്ക് ഫോട്ടോ!!!
"എന്തോന്നാടാ ഇത്?"അവന്റെ വക ചോദ്യം.
ചോദിച്ചതല്ലേ,വിശദീകരിച്ചേക്കാം:
"സിംപോളിക്കാ.."
ഞാന്‍ പറഞ്ഞ് തുടങ്ങിയതെ ഉള്ളു,അവന്റെ വിധം മാറി.അവന് അലറി പറഞ്ഞു:
"സിം അല്ലെടാ പൊളിക്കേണ്ടത്, നിന്റെ മുഖമാ അടിച്ചു പൊളിക്കേണ്ടത്"
വേണ്ടായിരുന്നു.വെറുതെ അവനെ പ്രകോപിപ്പിച്ചു.കൂട്ടുകാരൊക്കെ അവനെ പിടിച്ചിരുത്തി ആശ്വസിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ അവന്റെ വക ഒരു അപേക്ഷ:
"നിങ്ങളൊക്കെ ആ അവസാന ഫോട്ടോ കൂടി ഒന്നു നോക്കിയേ"
എന്റെ റബ്ബേ!!! ഇത് തീര്‍ന്നില്ലേ?അക്ഷയപാത്രം പോലെയാണോ ഈ ആല്‍ബം.തീരുമ്പോള്‍ തീരുമ്പോള്‍ ഫോട്ടോ വരാന്‍.എന്ത് കുരിശാണോ എന്തോ ഈ ഫോട്ടോ?
ആറാമത്തെ ഫോട്ടോ:
'ഒന്നുമില്ല,ഫോട്ടോ മൊത്തം ഒരു വെള്ള നിറം'
എനിക്ക് സമാധാനമായി.കാരണം ചിലപ്പോഴൊക്കെ ഇങ്ങനെ സംഭവിക്കാറുണ്ട്.ഇത് ഞാന്‍ രാകേഷിനെ പന്തലിന്റെ അടുത്ത് വച്ച് എടുത്ത ഫോട്ടോയാ,പക്ഷേ ലാസ്റ്റ് ഫിലിം ആയതിനാല്‍ ഒന്നും പതിഞ്ഞില്ല.മൊത്തം ഒരു വെള്ള കളര്‍ മാത്രം.പക്ഷേ ഇപ്പോഴത്തെ അവസ്ഥയില്‍ ഈ പൊട്ടന്മാര്ക്ക് അത് മനസ്സിലാകുമോ എന്തോ?
എന്റെ സംശയം ശരിയായിരുന്നു.എല്ലാരും ഒരേ സ്വരത്തില്‍ ചോദിച്ചു:
"എന്തോണാവോ ഇത്?"
എന്തായാലും ഇത്രയും ആയി.ഇനി മുന്‍ പിന് നോക്കാനില്ല.ഞാന്‍ വച്ച് കാച്ചി:
"പാലുകാച്ച് അല്ലേ,തിളയ്ക്കുന്ന പാലിന്റെ ഫോട്ടോയാ.അതാ മൊത്തം വെളുത്തിരിക്കുന്നത്."
ഇത് കേട്ടതോടെ രാകേഷിന്റെ സകല കണ്ട്രോളും പോയി.കോളേജ് മൊത്തം വിറയ്ക്കുന്ന രീതിയില്‍ അവന് അലറി പറഞ്ഞു:
"അത് പാല് അല്ലേടാ,....#$^&&#@..."
ക്ഷമിക്കണം.അത്ര നല്ല വാക്കുകള്‍ ആയിരുന്നു.ഇവിടെ വിവരിക്കാന്‍ കഴിയില്ല,അത്ര നല്ല അര്‍ത്ഥസംപൂര്‍ണ്ണമായ പദങ്ങള്‍.ഭാഷാ നിഘണ്ടുവില്‍ ഒന്നും കാണാന്‍ കഴിയില്ല.മനോഹരമായിരുന്നവ,വളരെ മനോഹരം.
ആരൊക്കെയോ ചേര്‍ന്ന് അവനെ എന്റെ അടുത്ത് നിന്നു വലിച്ചു പിടിച്ചു കൊണ്ട് പോകുമ്പോള്‍ എന്നെ ചൂണ്ടി കൊണ്ട് അവന് അലറി പറയുന്നുണ്ടായിരുന്നു:
"ഇവനെ സൂക്ഷിച്ചോ,ഇവന് അപകടകാരിയാ.കല്യാണത്തിന്റെ ഫോട്ടോ എടുക്കാന്‍ പറഞ്ഞാല്‍ കടവാവ്വലിന്റെ ഫോട്ടോ എടുക്കുന്ന ടൈപ്പാ.എന്നിട്ട് പറയും, ജീവിതം തലകീഴായ് പോയതിന്റെ സിംപോളിക്കാണന്നു.ഇവനാര്,സിംപോളിക്ക് ഫോട്ടോഗ്രാഫറോ?"
ഇതികര്‍ത്തവ്യമൂഡന്‍ എന്നൊരു പദം കേട്ടിട്ടുണ്ടോ?ഞാന്‍ ആലോചിച്ചിട്ടുണ്ട്,എന്തിനാ മലയാളം ഭാഷയില്‍ ഇത്രയ്ക്ക് കട്ടിയുള്ള ഒരു പദം എന്നു.അന്നെനിക്ക് മനസ്സിലായി ആ പദം വേണം.കാരണം അന്നു ഞാന്‍ അതായി.അപ്പോള്‍ കൂട്ടുകാരെല്ലാം എന്നെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു.ആ നോട്ടത്തില്‍ ഒരു ചോദ്യം ഉള്ളതു പോലെ എനിക്ക് തോന്നി:
അളിയാ അബദ്ധം പറ്റിയതാണോ അതോ മനപ്പൂര്‍വ്വം പണിഞ്ഞതാണോ?
66 comments:
അളിയാ അബദ്ധം പറ്റിയതാണോ അതോ മനപ്പൂര്‍വ്വം പണിഞ്ഞതാണോ?
dont wory anil....he deservs it.....nannaayirikkunnu...
sorry ARUN...
ഹോ! നൈസ് സിംബോളിക് ഫോട്ടോഗ്രാഫി....ഈ ഫോട്ടോകളും കൂടി ആയപ്പോള്‍ ആണ് ഇതു ശരിക്കും ഹൌസ് ബേര്‍ണിങ്ങ് ആയത്....റിയലി എ ഫോട്ടോജെനിക് പാലുകാച്ചല്‍ സോറി ഹൌസ് ബേര്‍ണിങ്ങ്....
ചിരിച്ചു ചിരിച്ച് ഒരു വഴിയ്ക്കായി മാഷേ... തികച്ചും അര്‍ത്ഥവത്തായ തലക്കെട്ട്...
;)
ചാത്തനേറ്:
ഒരു സിമ്പോളിക് പാലു കാച്ച് ... എന്നാലും ഒരു ഫോട്ടോ എങ്കിലും നേരാം വണ്ണം എടുത്ത് കൊടുക്കായിരുന്നില്ലേ!!!!
"അത് പാല് അല്ലേടാ,....#$^&&#@..."
എത്ര അടുക്കും ചിട്ടയുമുള്ള വാക്കുകള്‍ !! നമ്മുടെ രാകേഷിനോട് പറയാന്‍ മേലായിരുന്നോ . “ പഹയാ അനക്കൊരു കവിതയെഴുതിക്കൂടേ” എന്ന്.
പതിവുപോലെത്തന്നെ അരുണിന്റെ ചിരിപ്പടക്കപ്പോസ്റ്റ് നന്നായിരുന്നു .
പിന്നെ വേറെ ഒരു കാര്യം കുരുക്കു വീണോ? ലതോ ലതിന്റെ തിരക്കിലാണൊ?
ഗോപക്:തേങ്ങാ ഉടച്ചിതിനു നന്ദി.അരുണോ അനിലോ എന്തുമാകട്ടേ?നമുക്കിടയില്‍ ഒരു പേരില്‍ എന്തിരിക്കുന്നു?
ഇപ്പം മനസ്സിലായോ ശിവാ ഞാനും ഒരു ഫോട്ടോഗ്രാഫര്‍ ആണെന്ന്?
ഒന്നും പറയേണ്ടാ ശ്രീ,ഒരോ അബദ്ധങ്ങള്‍
ചാത്തനിട്ട് തിരിച്ചേറ്:പറ്റിപോയി.ക്ഷമിക്കണേ
രസികാ:നന്ദി.കുരുക്ക് മനസ്സിലായി.ഡിസംബറിലാ,വിളിക്കാം.
ഹ്മം...ഭാഗ്യം,കാലുകളും..അമ്മ & അയല്‍ ചേച്ചിമാരുടെ പുറകു വശം,ഇഡ്ഡലി-സാമ്പാര്‍ ഇല...ഇതൊക്കെ മാത്രം എടുക്കാനുള്ള ആ ഫോട്ടോഗ്രാഫി സ്കില്‍ കിട്ടിയത്...
ഇല്ലെങ്കില്‍ ആ സെയിം ക്യാമറയില്‍ അരുണിന്റെ കാലൊടിഞ്ഞ ഒരു ഫോട്ടോ കൂടി രാകേഷ് എടുത്തേനെ..
ചിരിച്ചു കേട്ടോ..ഇഷ്ടപ്പെട്ടു..പോസ്റ്റ്.
ബെസ്റ്റ് ഫോട്ടോഗ്രാഫര്‍..
വിവരണം കലക്കി.
same type of photography, same spirit-il ഇപ്പോഴും തുടരുന്നുണ്ടോ!? ഒത്തീരി ചിരിച്ചു. നല്ല പോസ്റ്റ്. എന്തായാലും ഒരു വാക്ക് കിട്ടി - സിംബോളിക് ഫോട്ടോഗ്രാഫി, എല്ലാവര്‍ക്കൂം അത്യാവശ്യം ഉപയോഗപ്പെടും.....
കായംകുളം
ചിരിച്ചു മാനം കെട്ടു എന്ന് പറഞ്ഞ പോലെയായായി.. (മാനം = ആകാശം , മറ്റേ മാനമല്ല )
ഹൗ ആ സിമ്പോളിക് ഫോട്ടോ (കാലുകള്‍ ) ഓര്‍ത്ത് ചിരി അടങ്ങുന്നില്ല .
പാലുകാച്ചലായത് നന്നായി. താലികെട്ടിന്റെ ഫോട്ടോ ആയിരുന്നെങ്കില്‍ ഒരു വിഗലാംഗനെ ബ്ലോഗില്‍ കാണാനുള്ള ഭാഗ്യം. ഛെ. അത് നഷ്ടമായി..
ഹി..ഹി..ഇങ്ങനെ പ്രതീകാത്മകമായി ഫോട്ടോ എടുത്തതു കണ്ടു ചിരിച്ചു ചിരിച്ചു ചത്തു...:)..കലക്കന്‍ എഴുത്ത് ട്ടാ..
ഇങ്ങിനെ ഒന്നും എഴുതി മനുഷ്യരെ വിഷമിപ്പിക്കരുതു കെട്ടോ. ചിരി ആരോഗ്യത്തിനു വളരേ നല്ലതാണെങ്കിലും ഇങ്ങിനെ ചിരിച്ചാൽ ഞാൻ ശ്വാസം കിട്ടാതെ മരിച്ചു പോകും
അസ്സലായി എഴുത്ത്. പറഞ്ഞ പോലെ ആ ഫോട്ടൊസ് കൂടി ഇട്ടിരുന്നെങ്കിൽ ഞാനിപ്പോൾ പരലോകം പൂകിയിട്ടുണ്ടായേനേ
കുളിമുറിയുടെ വഴിക്കെങ്ങും ക്യാമറ കൊണ്ടു പോവാഞ്ഞത് കാര്യമായി അരുണേ,ഇത് വായിച്ച് ചിരിക്കാനെങ്കിലുമിപ്പോ ബാക്കിയായല്ലോ :)
ആ രോദനം കലക്കി..!
സ്മിതാ:ഒരു അബദ്ധം പറ്റി പോയതല്ലേ.ഇപ്പം ഞാന്‍ ശരിയായി.
കുമാരന്:നന്ദി
bs madai:ഞാന്‍ ഫോട്ടോഗ്രാഫി നിര്‍ത്തി.
ബഷീറിക്കാ:ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല.പേടിച്ചിട്ടാ,ഇല്ലങ്കില്‍ ഒരു താലികെട്ടിന് ഫോട്ടോ എടുത്തേനെ.
rare rose:തല്ലി കൊല്ലത്തില്ലേല് ഇങ്ങനത്തെ സിംപോളിക്ക് ഫോട്ടോ ഞാന്‍ ഇനിയും എടുക്കും.
lakshmy:ഫോട്ടോസ്സ് ഇടണം എന്നു ആഗ്രഹം ഉണ്ടായിരുന്നു.പിന്നെ എന്തിനാ വെറുതെ എന്ന് ഓര്‍ത്താ...
kiranz:പൊന്നു മാഷേ,ഞാന്‍ ആ വഴിക്കേ പോയില്ല.
:D
ഞാനും മനസ്സറിഞ്ഞു ചിരിച്ചൂട്ടോ :)
വഴിപോക്കാ:ഈ വഴി പോയതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.
സ്നേഹതീരം:അഭിപായം വരവു വച്ചേ!!!
അരുണ്‍ ആദ്യമായ് തേങ്ങയുടച്ചതിനു നന്ദി മോനേ . "പാലുകാച്ചല്‍" ഒരു അടിചിരി(അടിപൊളി )പോസ്റ്റുതന്നെ .ചിരിച്ചുചിരിച്ചു മണ്ണുകപ്പി എന്നൊരു പഴമൊഴിയുണ്ടല്ലൊ അതുതന്നെ സംഭവിച്ചൂ.എന്റെപ്രായം മറന്നു ,ചെറുപ്പക്കാരെപോലെ നിര്ത്താന്പറ്റാത്ത ചിരികണ്ട് ,എന്റെമോളും വന്നു വായ്ച്ചുനോക്കി അവളും ചിരിയുടെ മാലപടക്കത്തിന് തീ കൊടുത്തു .വേണുവിന്റെ "ഹൌസ്ബേണിംഗ്" ഉഷാറായിട്ടണ്ട് ,വിവരണം രാകേഷ് അറിയാത്തത് ഭാഗ്യം. അരുണിലെ ഫോട്ടോ ഗ്രാഫറ് മനസ്സില്നിറഞ്ഞുനില്ക്കുന്നു.വീണ്ടും പറയട്ടെ ഇങ്ങെനെയുള്ള നല്ല പോസ്റ്റുകളെനിയും പിറക്കട്ടെ ,നന്മകള്നേരുന്നു.പഴയപോസ്റ്റ്വായിക്കാനായ് വീണ്ടും വരാം.
ഹൊ ഇങ്ങനേം മഹാന്മാര് ഉണ്ട് അല്ലെ :D എനിക്ക് വയ്യ സൂപ്പര്‍ :D
കല്യാണി ചേച്ചി:പാലു കാച്ചല് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്.
അച്ചായോ:നന്ദിയുണ്ട് കേട്ടോ
അരുണ്‍, നന്നായിരിക്കുന്നു.
സിമ്പോളിക് ഫോട്ടോഗ്രാഫറേ.. നന്നായിട്ടുണ്ട് ട്ടാ. ചിരിച്ചു :)
ക്വോട്ടാനാണെങ്കില്‍ ഒരുപാടുണ്ട്.. മൊത്തത്തില്‍ “സ്പാറി”
വിനോദ്:അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി.
കിച്ചു & ചിന്നു:ഇഷ്ടപ്പെട്ടന്നു കേട്ടപ്പോള്‍ ആശ്വാസമായി
:D :D :D :D
സിമ്പോളിക്കായി ഒന്നു ചിരിച്ചതാ അത്.
"അളിയാ, ഇത് കാലാ"
"അതേടാ,കാലാ"അവന്റെ മറുപടി.
മച്ചു നന്നായിട്ടുണ്ട്. എന്നാലും ഒന്നുകൂടി ശ്രമിച്ചിരുന്നെങ്കില്‍ ഒരൊന്നാന്തരം നര്‍മ്മ പോസ്റ്റ് ആകുമായിരുന്നില്ലേ? അതിനുള്ള വകയൊക്കെ സംഭവത്തിലുണ്ട്. (മോശമായീ എന്നല്ല കെട്ടോ)
ഒരു വിനയന് ചിത്രത്തിലെ കലാഭവന്‍ മണിയുടെ കഥാപാത്രം മനസ്സില്‍ വരുന്നു...ഇത് വായിച്ചപ്പോള്‍
ശരിയാ നന്ദേട്ടാ എനിക്കും തോന്നി.ഇനി ഞാന്‍ ശ്രമിക്കാം.
അരുണേ,
നന്ദൻ പറഞ്ഞതു തന്നെ. ഒന്നുകൂടെ ചിന്തേരിടാമായിരുന്നു. എങ്കിലും നന്നായിരിക്കുന്നു. ഇന്നാണ് ഈ ബ്ലോഗു കണ്ണില്പെട്ടത്.
ഹലൊ..കൊച്ചുണ്ണീ..
കണ്ണില്‍ പെടാന്‍ ഇച്ചിരി വൈകി..സ്വാറി..;)
ഇനിയും പോരട്ടെ ഇതുപോലുള്ളത്,
സത്യമായും പറയാം ചിരിച്ച് അടപ്പിളകി
അഭിനന്ദനാാാാാാാാസ്
ചെറിയനാടാ:നന്ദിയുണ്ട് കേട്ടോ.ഒറ്റ ഇരുപ്പിനു എഴുതിയതാ.അതായിരിക്കും കുഴപ്പം.
പ്രയാസി:വന്നതിനു അഭിപ്രായും പറഞ്ഞതിനും നന്ദി.ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷമുണ്ടേ!!
yes its 'super' fast only.
മാന്യ മിത്രമേ,
" പ്രാദേശിക കക്ഷികള്‍'' എന്ന എന്ടെ ബ്ലൊഗ് പൊസ്റ്റ് വായിച്ച് അഭിപ്രായം എഴുതണം എന്നു് അപേക്ഷിക്കുന്നു. നന്ദി
വിധേയന് www.manjaly-halwa.blogspot.com പാവം-ഞാന്‍
അളിയന് പണിഞ്ഞത് ആകാനാണ് വഴി .കായകുളത് പ്രതെയ്ക വിശേഷം ഒന്നും ഇല്ലല്ലോ അല്ലേ കുഞ്ഞാടെ :)
പാവം ഞാന്‍:നന്ദി
കാപ്പിലാനേ:പണിഞ്ഞതാണോ?അവിടെ എല്ലാവര്ക്കും സുഖം.
വളരെ രസകരമായ വിവരണം.
ആശംസകൾ...
ഹൊ!!!ആ പാവത്തിനെ എന്തിനാ പറ്റിച്ചത്...
പിന്:നന്ദി.
തമാശന്:നമ്മളെകൊണ്ട് ഇത്ര ഒക്കെയെ പറ്റത്തൊള്ളു.:)
ഹൊ... സൂപ്പര്‍ അളിയാ..
ബഷീര്‍ക്ക പറഞ്ഞതുപോലെ ചിരിച്ച് മാനം കെട്ടു.
കാലാ...
ഡിസംബറിന് അധികം സമയമില്ല. വിളിക്ക് ചെങ്ങായീ...
കുറ്റ്യാടിക്കാരന്‍ :മാഷ് എവിടെയാരുന്നു.കുറെ നാളായി കാണാനേ ഇല്ല.ബിസിയാ?
വിളിക്കുന്നുണ്ട്,വിളിക്കുന്നുണ്ട്... എല്ലാരെയും വിളിക്കുന്നുണ്ട്.
ഹ ഹ കൊള്ളാം അരുണ്‍.. അവന്റെ കല്യാണം കഴിഞ്ഞോ? ഇല്ലെങ്കില്‍ അന്ന് ഒരു ക്യാമറയും വാങ്ങി പോകണം കേട്ടോ ?
അപ്പം അത് വെള്ളിടി അല്ലായിരുന്നോ?ക്യാമറയുടെ ഫ്ലാഷ് അടിച്ചതായിരുന്നോ?...........
ഇന്നത്തേക്ക് ഇത്രേം മതി മാഷേ........ :)
കുഞ്ഞന്‍സ്സ്:അവന്റെ കല്യാണം ഒന്നു ആയിക്കോട്ടെ ഞാന്‍ ശരിയാക്കുന്നുണ്ട്.
മുരളി:നന്ദി
ഹഹ ഇത് കലക്കി... നിങ്ങള്‍ എന്നെ സസ്പെന്‍ഡ് ചെയ്യിപ്പിക്കും... ചിരിച്ചു ഒരു വഴിയായി... അവസാനം പെരുവഴിയാകണ്ടിരുന്ന മതി...
ചാക്കോച്ചി:ഞാന്‍ എന്നാ പറയാനാ.നന്ദിയുണ്ട് മാഷേ
തകര്‍പ്പന്‍ ഹൌസ് ബേര്‍ണിംഗ്....തികച്ചും ഒരു
"ഒരു ഫോട്ടോജനിക്ക് പാലുകാച്ചല്‍"
ശ്രീഇടിമണ്‍:നന്ദി
Laughed reading ur post!!!
Superrrrrrrrrb!!!!!!!!!!!
anthi(Kaden),പോട്ടപ്പന്‍:നന്ദി
kalkkki chetta adyavasanam vare kannedukkan thonniyill athrakku nannayittundu vivaranam
by santhosh pallassana
Santhosh : Thanks
സിംബോളിക് വായന നടത്താമെന്നു കരുതി...
......!!!!!!
കൊട്ടോട്ടിക്കാരന്:നന്ദി
മൂന്നാമത്തെ ഫോട്ടോ:
'തീ കത്തി നില്ക്കുന്ന ഒരു തീപ്പെട്ടി കൊള്ളി'
ഇത് വായിച്ചപ്പോള്‍ എന്തോ അറിയാതെ ചിരിച്ചു പോയി....
ചോദ്യങ്ങള്‍ക്കുള്ള മറുപടി ഇഷ്ടപ്പെട്ടു......
സിംപിള്‍ സിംബോളിക് ഫോട്ടോസ്......
സൂപ്പര്‍ ഫാസ്റ്റ് പതുക്കെ പതുക്കെ വായിച്ചു വരികയാണ്.... :)
ചെലക്കാണ്ട് പോടാ:അപ്പോള്‍ ഇനിയും വരുമല്ലോ അല്ലേ?:)
സത്യം പറ.... അത് പണി കൊടുത്തതല്ലേ ??
എന്റെ വയറു വേദനിക്കുന്നു...
കൊസ്രാ കൊള്ളി : നന്ദി
തകര്‍ത്തു.. ഈ കഥയിലെ മാഷിന്റെ കൂട്ടുകാരനും എനിക്കും ഒരേ പേരാണു:) മാഷിന്റെ എല്ലാ കഥകളും വായിച്ചു കേട്ടോ.. ഇനി പുതിയ സംഭവങ്ങല്ക്കായി കാത്തിരിക്കുന്നു..
പയ്യന്‍സ്:നന്ദി:)
mashe kidu..kidu ennu parenjal kikidu...kidilolkidilan...parayathirikkan mela athaaa..superb..wishing u all the best
jerrinz : Thanks
chirichu chirichu njan maduthu... Nice humour... :)
ഒരു റീ പോസ്റ്റ്, വെറുതെ.
:)
ഇത്രേം കട്ടിയുള്ള വാക്ക് മലയാളത്തില്‍ എന്തിനാ എന്ന് എനിക്കും തോന്നിയിട്ടുണ്ട് :). കലക്കി അരുണ്‍
Did you get any chances like this at Bengaluru?
ഇത് നേരത്തെ ഇവിടെത്തന്നെ വായിച്ചപോലെ ഒരു തോന്നല്‍
അതിപ്പോ.... നമ്മളൊക്കെ പോളിടെക്നിക് പഠിച്ചിട്ടാണോ ഫോട്ടോ എടുക്കുന്നെ... എഞ്ചിന്റെ പ്രവര്‍ത്തനം അറിയില്ലാലോ.. അതാ...
Post a Comment