
'ഭൂമിയുടെ സ്പന്ദനം കണക്കിലാണ്'
സിനിമാപ്രേമികളായ മലയാളികള്‍ എന്നും ഓര്‍ത്ത് വയ്ക്കുന്ന ഒരു വാചകം...
ക്രൂരനും കണിശക്കാരനുമായ ചാക്കോ മാഷിന്‍റെ മാസ്റ്റര്‍ പീസ്സ് ആയിരുന്നു ഈ വാചകം.
സ്ഫടികം എന്ന സിനിമയില്‍ മോഹന്‍ലാലിന്‍റെ അച്ഛന്‍ വേഷത്തില്‍ മഹാനായ നടന്‍ തിലകനായിരുന്നു ചാക്കോ മാഷിനെ അവതരിപ്പിച്ചത്.
ഉള്ളില്‍ പുത്ര സ്നേഹം ഉണ്ടങ്കിലും പുറമേ കാട്ടാത്ത ഒരു ക്രൂരനായ കണക്ക് മാഷ്,
അതായിരുന്നു ചാക്കോ മാഷ്.
എന്നാല്‍ ഞാന്‍ പറയുന്നു ഈ ചാക്കോ മാഷ് പാവമാണെന്ന്!!!
ഒരു വര വരച്ചിട്ട് അതിനെ ചെറുതാക്കാന്‍ ആ വരയ്ക്ക് അടുത്ത് അതിനെക്കാള്‍ വലിയ ഒരു വര വരച്ചാല്‍ മതി എന്ന ഉട്ടോപ്യന്‍ സിദ്ധാന്ത പ്രകാരമാണ് ഞാന്‍ ഇങ്ങനെ ഒരു പ്രഖ്യാപനം നടത്താന്‍ തയ്യാറായത്.
ഇവിടെ ചെറിയ വര ചാക്കോ മാഷാണെങ്കില്‍, വലിയ വര എന്നെ സാമൂഹ്യപാഠം പഠിപ്പിച്ച കുറുപ്പ് സാറാണ്.കുറുപ്പ് സാറിന്‍റെ ക്രൂരതയുമായി കംപയര്‍ ചെയ്യുമ്പോള്‍ ചാക്കോമാഷ് ഒരു പാവമാണ്,ഒരു പഞ്ചപാവം.
എ പുവര്‍ മാന്‍ ലൈക്ക് 'കലമാന്‍'!!!
ഈ കുറുപ്പ് സാറുമായുള്ള എന്‍റെ സമരം തുടങ്ങുന്നത് ഞാന്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്.ആ വര്‍ഷം ബുധനാഴ്ച ദിവസം ആദ്യ പിരീഡ് സാമൂഹ്യപാഠമാണ്.ഒരു ബുധനാഴ്ച താമസിച്ച് വന്ന എന്നെ സാര്‍ എതിരേറ്റത് ഒരു ചോദ്യത്തോടെ ആയിരുന്നു.ബോര്‍ഡില്‍ തൂക്കിയിട്ടിരിക്കുന്ന ഇന്ത്യയുടെ വലിയ ഭൂപടത്തിലോട്ട് ചൂരല്‍ വടി ചൂണ്ടിയാണ് സാറ് ആ ചോദ്യം ചോദിച്ചത്:
"ഇന്ത്യയുടെ തലസ്ഥാനം ഏത്?"
എന്തൊരു സിംപിള്‍ ചോദ്യം???
ഇന്ത്യയുടെ ഭൂപട പ്രകാരം തല സ്ഥാനത്ത് കാശ്മീരും, വാല്‍ സ്ഥാനത്ത് കന്യാകുമാരിയുമാണെന്ന് ഏത് പൊട്ടനും മനസിലാകും.എന്നിട്ടും ഇമ്മാതിരി ഒരു സാദാ ചോദ്യം എന്നെ പോലെ ഒരു മിടുക്കനോട് ചോദിച്ചതിലെ അന്തസത്ത മനസിലാകാത്ത ഞാന്‍ മറുപടി പറഞ്ഞു:
"കാശ്മീര്‍"
ങ്ങേ!!!!
എന്‍റെ മറുപടി കേട്ട് വിശ്വാസം വരാത്തവണ്ണം എന്നെ തുറിച്ച് നോക്കി നിന്ന സാറിനെ നോക്കി ഞാന്‍ ഉത്തരം പൂര്‍ത്തിയാക്കി:
"ജമ്മു-കാശ്മീര്‍"
ഡല്‍ഹി എന്ന മനോഹര സ്ഥലം ഇന്ത്യയുടെ നെഞ്ച് സ്ഥാനം ആണെന്നും, തല സ്ഥാനത്ത് ജമ്മു-കാശ്മീരാണ് ഉള്ളതെന്നും ആയ ഈ കണ്ട് പിടിത്തമാണ് എന്നെ സാറിന്‍റെ മുഖ്യശത്രു ആക്കിയത്.
ഇനി നിങ്ങള്‍ക്ക് ഞാന്‍ ആ കാലഘട്ടത്തിലെ ഒരു തിങ്കളാഴ്ച പരിചയപ്പെടുത്താം,
എന്‍റെ ജീവിതത്തില്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒരു തിങ്കളാഴ്ച...
അന്ന് രാവിലെ സ്ക്കുളിലെ ഹെഡ്മിസ്ട്രസ്സായ ശാന്തകുമാരിയമ്മ ടീച്ചര്‍ കുറുപ്പ് സാറിനെയും കൂട്ടി ക്ലാസ്സിലെത്തി, എന്നിട്ട് ഞങ്ങളെ അഭിസംബോധന ചെയ്തു:
"പ്രിയപ്പെട്ട കുട്ടികളേ, നിങ്ങളോട് ഞാനൊരു സന്തോഷവാര്‍ത്ത പറയാന്‍ പോകുകയാണ്"
തീരെ പ്രതീക്ഷിക്കാത്ത നേരത്ത് ടീച്ചര്‍ അങ്ങനെ പറഞ്ഞതോട് കൂടി ഞങ്ങളുടെയെല്ലാം ആകാംക്ഷ വര്‍ദ്ധിച്ചു.എന്താ സന്തോഷവാര്‍ത്ത എന്ന് കാത്തിരുന്ന ഞങ്ങളെ നോക്കി ടീച്ചര്‍ പറഞ്ഞു:
"ഇന്ന് മുതല്‍ കുറുപ്പ് സാറാണ് നിങ്ങളുടെ ക്ലാസ്സ് ടീച്ചര്‍"
കര്‍ത്താവേ!!!
ടീച്ചര്‍ ഏതോ മലമറിക്കുന്ന സന്തോഷവാര്‍ത്ത പറയും എന്ന് കരുതി ലാസ്റ്റ് ബഞ്ചേല്‍ ഇരുന്ന എനിക്ക് ആരോ കുടം വച്ച് തലയ്ക്കടിച്ച പോലെ ഒരു ഫീലിംഗ് ഉണ്ടായി.
ഇത് കൊലച്ചതിയായിപ്പോയി!!!
ഒരു വെള്ള പേപ്പര്‍ കൈയ്യിലുണ്ടായിരുന്നെങ്കില്‍ രാജി എഴുതി കൊടുക്കാമായിരുന്നു.
കുറുപ്പ് സാറിന്‍റെ ശത്രുത പിടിച്ച് പറ്റാന്‍ സഹായിച്ച സന്ദര്‍ഭങ്ങളെ മനസ്സാല്‍ ശപിച്ചിരുന്ന ആ നിമിഷം എന്‍റെ ചെവിയില്‍ അമൃതായി ടീച്ചറിന്‍റെ അടുത്ത വാചകം ഒഴുകിയെത്തി:
"ഇനി നിങ്ങളിലാരെങ്കിലും സാറിനെ ക്ലാസ്സിലോട്ട് സ്വാഗതം ചെയ്യ്"
ദൈവമേ,കാത്തു!!!
മനം മയക്കുന്ന ഒരു വാചകത്തിലൂടെ സ്വാഗതം ചെയ്ത് സാറിന്‍റെ അരുമ ശിഷ്യനാകാന്‍ പറ്റിയ സമയം.കിട്ടിയ അവസരം മുതലാക്കാനായി ഞാന്‍ സ്വാഗതം ചെയ്യാന്‍ തയ്യാറായി.
ഞങ്ങളുടെ ക്ലാസ്സിലെ പെണ്‍കുട്ടികളെയെല്ലാം സാറിനു ഭയങ്കര കാര്യമാണ്, അദ്ദേഹത്തിനു പെണ്‍മക്കളില്ലാത്തതാണത്രേ അതിനു കാരണം.സാറിന്‍റെ പെണ്‍കുട്ടികളോടുള്ള ഈ മമതയെ ഹൈലൈറ്റ് ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു.അപ്പോള്‍ ടീച്ചറിന്‍റെയും പെണ്‍കുട്ടികളുടെയും സിംപതിയും കിട്ടും സാറിന്‍റെ മനവും മയങ്ങും.
ഒരു വെടിയ്ക്ക് രണ്ട് പക്ഷി!!!
സകല ദൈവങ്ങളേയും മനസ്സില്‍ വിളിച്ച് എനിക്ക് അറിയാവുന്ന മലയാളത്തില്‍ ഞാന്‍ സാറിനെ സ്വാഗതം ചെയ്തു:
"തികച്ചും സ്ത്രീലമ്പടനായ കുറുപ്പ് സാറിനെ ഞാന്‍ ഈ ക്ലാസ്സിലേക്ക് സ്വാഗതം ചെയ്യുന്നു"
ഞാന്‍ സ്വാഗതം ചെയ്തതും, ക്ലാസിലുള്ള കൂട്ടുകാരെല്ലാം കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ചതും ഒരേ നിമിഷമായിരുന്നു.സാറിന്‍റെ മനം മയങ്ങിയോ എന്നറിയാന്‍ തിരിഞ്ഞ് നോക്കിയ ഞാന്‍ കണ്ടത് ദേഷ്യത്താല്‍ ചുവന്ന കണ്ണുകളുമായി ഒരു ചൂരലും പിടിച്ച് നില്‍ക്കുന്ന കുറുപ്പ് സാറിനെയാണ്.
എവിടെയോ ഒരു ചെറിയ മിസ്റ്റേക്ക് പറ്റിയെന്ന് തോന്നുന്നു.
എന്താണാവോ??
എനിക്ക് വേണ്ടി ക്ഷമ ചോദിച്ച് കൊണ്ട് അച്ഛന്‍റെ കൈയ്യില്‍ നിന്നും ഒരു ലെറ്റര്‍ വാങ്ങി ഇനി ക്ലാസ്സില്‍ കയറിയാല്‍ മതി എന്ന ഓഫര്‍ നല്‍കിയാരുന്നു അന്ന് എല്ലാവരും എന്നെ സ്ക്കുളില്‍ നിന്നും യാത്ര ആക്കിയത്.സ്വാഗതത്തിനു പ്രതിഫലം ശാസനം ആണെന്ന് തിരിച്ചറിഞ്ഞ ദിവസം.
അച്ഛന്‍റെ കൈയ്യില്‍ നിന്നും ലെറ്ററോ?
ഇംപോസിബിള്‍!!!
ഇനി എന്ത്???
അങ്ങനെയാണ് അച്ഛന്‍ എഴുതുന്ന പോലെ സ്വന്തമായി ഒരു ലെറ്റര്‍ എഴുതാന്‍ ഞാന്‍ തീരുമാനിച്ചത്.രണ്ടും കല്‍പിച്ച് ഒരു വെള്ള പേപ്പറില്‍ ഞാന്‍ ആ കത്തെഴുതി,
'കുറുപ്പ് സാര്‍,
മനുമോന് വേണ്ടി ഞാന്‍ ക്ഷമ ചോദിക്കുന്നു
എന്ന്
എന്‍റെ അച്ഛന്‍'
കുറുപ്പ് സാറിന്‍റെ കൈയ്യില്‍ ആ കത്ത് കൊടുക്കുന്നതിനു മുമ്പ് ഞാന്‍ അത് എന്‍റെ ആത്മാര്‍ത്ഥ സുഹൃത്ത് ജോസിനെ ഒന്ന് കാണിച്ചു, കാണിക്കുന്നത് കള്ളത്തരം ആണെങ്കിലും പിടിക്കപ്പെടില്ല എന്ന് ഉറപ്പ് വരുത്തേണ്ടേ?
ഒരു ആവര്‍ത്തി കത്ത് വായിച്ചതിനു ശേഷം ജോസ് എന്നോട് പറഞ്ഞു:
"മച്ചാ, ഇത് നീ എഴുതിയതാണെന്ന് ദൈവം തമ്പുരാന്‍ പോലും കണ്ട് പിടിക്കില്ല"
ഹോ, എന്നെ സമ്മതിക്കണം!!!
ഞാന്‍ വച്ച് നീട്ടിയ കത്ത് വായിച്ചിട്ട് സാര്‍ ഒരു നിമിഷം സ്തംഭിച്ച് നിന്നു, എന്നിട്ട് ദയനീയമായ സ്വരത്തില്‍ എന്നോട് ചോദിച്ചു:
"എന്തോന്നാടാ ഇത്?"
"അച്ഛന്‍ എഴുതിയ കത്താണ് സാര്‍" ആത്മവിശ്വാസം തുളുമ്പുന്ന മറുപടി.
ഒരുകാലത്തും ഞാന്‍ നന്നാവില്ല എന്ന് കരുതിയതിനാലാവണം, ആ കത്ത് കീറി കളഞ്ഞിട്ട് എന്നോട് ക്ലാസ്സില്‍ കയറി കൊള്ളാന്‍ അദ്ദേഹം പറഞ്ഞു.സാറിനെ വീണ്ടും മണ്ടനാക്കിയ സന്തോഷത്തില്‍ ഞാന്‍ ക്ലാസ്സിലേക്കും പ്രവേശിച്ചു.
എന്നെ പിന്നെം സമ്മതിക്കണം!!
81 comments:
ഏപ്രില്‍ 19 നു വിവാഹിതനാകുന്ന ലതീഷിനും,
ഏപ്രില്‍ 28 നു വിവാഹിതയാകുന്ന മിനിയ്ക്കും,
മെയ് 10 നു വിവാഹിതനാകുന്ന സ്ജിത്തിനും
'വിവാഹാശംസകളോടെ' ഞാന്‍ ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു.
ഒരു വെടിയ്ക്ക് മൂന്ന് പക്ഷി!!!
ഹോ എന്നെ പിന്നെം പിന്നെം സമ്മതിക്കണം
പിന്നേം പിന്നേം സമ്മതിച്ചിരിക്കുന്നു...:)
ഞാന്‍ ചിരിച്ചതിനു കണക്കും സാമൂഹ്യപാഠവുമില്ല..
ഇത്ര കൊച്ച് പോസ്റ്റ് വായിച്ചിട്ട് ഇത്രയും ഞാന്‍ ഇതുവരെ ചിരിച്ചിട്ടില്ല ഞാന്‍, മുന്‍പ് :)
താങ്ക്സ് മാന്‍ :)
സമ്മതിച്ചിരിക്കുന്ന്നു അരുൺ സമ്മതിച്ചിരിക്കുന്നു... :)
പോരട്ടങ്ങനെ..
ശിവ,ശ്രീലാല്‍: നന്ദി
ശ്രീഹരി:ഇഷ്ടപ്പെട്ടന്നറിഞ്ഞതില്‍ സന്തോഷം
:)
ഞാന്‍ ആരാ മോന്‍ അല്ലേ!? സമ്മതിച്ചീരിക്കുന്നു...മൊത്തം എത്ര പക്ഷികളെ കിട്ടി ഇതുവരെയായി?!
ചെറുപ്പത്തിലേ അതിബുദ്ധിമാനായിരുന്നല്ലേ? :-)
(ഇംഗ്ലീഷ് അക്ഷരമാല തെറ്റിച്ചതിന് പതിനൊന്നുകാരിയുടെ തല പിടിച്ച് ബെഞ്ചിലിടിച്ച്, രണ്ട് തോളിലും ഇഷ്ടിക വെച്ച്, രണ്ടുമണിക്കൂര്‍ പൊരിവെയിലത്ത് നിര്‍ത്തിയ ഗുരുവിനെ വെച്ച് നോക്കുമ്പോള്‍ ചാക്കോമാഷും കുറുപ്പ്സാറും എത്രയോ ഭേദം. ജീവന് വേണ്ട് മല്ലടിക്കുന്ന ആ കുരുന്നിനെ ഓര്‍ത്ത് മനസ്സ് നോവുന്നു)
മടായി:നന്ദി
ബിന്ദു:ഇത് വായിച്ച ആരെങ്കിലും ഏതെങ്കിലും അധ്യാപകരുടെ ക്രൂരത ഓര്‍ക്കുന്നെങ്കില്‍ അത്രയുമാകട്ടെ എന്നേ ഞാനും കരുതിയുള്ളു.
പണ്ടേ ഒരു വെടിക്കാരന്‍ ആരുന്നു അല്ലേ ...:D
എന്തായാലും കുറുപ്പ് മാഷ് ലാസ്റ്റ് നമിച്ചു കുമ്പിട്ടു ദക്ഷിണ വെച്ച് പോയോ മാഷെ :D
സ്ത്രീലമ്പടനായ അരുണ്‍ ചേട്ടന്റെ പോസ്റ്റിനും ഒരു സ്ത്രൈണതയുണ്ട്. ;)
എന്നേയും സമ്മതിക്കണം. യശശരീരനായ അരുണ്‍ ചേട്ടന്റെ പോസ്റ്റ് വായിച്ച് ചിരിക്കുന്നത് കണ്ട് എന്റെ അമ്മ എന്നോട് ചോദിച്ചു ‘എന്താടാ ഒരു മ്ലാനത?”.. ഇഷ്ട്ടായി കെട്ടോ..നല്ല തല്ലിപ്പൊളി പോസ്റ്റ്!!
എങ്ങനെ ചിരിക്കാതിരിക്കും!
:-)
സമ്മതിച്ചിരിക്കുന്നു...
അടിപൊളി പോസ്റ്റ് തന്നെ...
ഹ ഹ ഹ...
ഇന്ന് മുതല്‍ കുറുപ്പ് സാറാണ് നിങ്ങളുടെ ക്ലാസ്സ് ടീച്ചര്‍"
കര്‍ത്താവേ!!!
കുറുപ്പ് സാറിനെ സ്വപ്നം കണ്ടു പേടിച്ചു മുത്രമോഴിച്ചന്നു കേട്ടത് നേരാണോ?
മിക്കവാറും എല്ലാവര്ക്കും കാണും ഇങ്ങനെ ക്രൂരനായ ഒരു മാഷെ കുറിച്ച് ഓര്‍ക്കാന്‍. എനിക്കുമുണ്ട് .
പക്ഷെ കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ ആ വെറുപ്പെല്ലാം മഞ്ഞുരുകുന്ന പോലെ ഉരുകി പോയിരിക്കുന്നു .
ഏതായാലും കുറെ ചിരിച്ചു .നന്ദി
അച്ചായാ:ഉം..ഉം..കിട്ടിയ ഗ്യാപ്പിനിട്ട് വയ്ക്കുവാ അല്ലേ?
ഗോപിക്കുട്ടാ:'യശശരീരനായ അരുണ്‍ ചേട്ടന്റെ പോസ്റ്റ് വായിച്ച്',ഈ വരികള്‍ എഴുതിയതിന്‍റെ പേരില്‍ താങ്കള്‍ക്ക് ആദരാജ്ഞലികള്‍
അരവിന്ദ്,കുമാരന്‍:നന്ദി
പാവപ്പെട്ടവന്‍:ഹേയ്, അത് ഞാനല്ല
മനു:എന്‍റെ കഥകളിലെ നായകന്‍റെ പേരും മനു എന്നാ, എനിക്ക് വളരെ ഇഷ്ടമാ ഈ പേര്.നന്ദി
cheriya post anengilum pazhaya nilavaram ethi
:)
good
ഗുഹ..ഹ..ഹ..
ഇത് നൂറ് ദിവസം തികക്കും,ഉറപ്പ്
കലക്കി
എന്റെ അരുണ്‍ നീ പിന്നേം കലക്കി...
:)
അയ്യോ...അരവിന്ദ്?
അരവിന്ദേട്ടനാണൊ?
നമ്മുടെ മൊത്തം ചില്ലറഎന്‍റെ മാഷേ നിങ്ങളുടെ ബ്ലോഗ് വായിച്ചാ ഞാന്‍ ഈ പണി തുടങ്ങിയത് തന്നെ.
ഇവിടെ വന്നതിന്‍ നന്ദി
ഷീജ,വിനോദ്: നന്ദി
പകല്‍കിനാവന്‍:ഇത് ഇഷ്ടപ്പെട്ടോ?നന്ദി
അതെ. ചാക്കോ മാഷു പാവമായിരുന്നു. ദാ കുറുപ്പുമാഷിനേം പാവമാക്കിയില്ലേ! ഇങ്ങനെയുള്ള നല്ല ശിഷ്യരെ കിട്ടിയാൽ ഏതു മാഷായാലും പാവമായി പോകും
കലക്കി അരുൺ. ശരിക്കും ഇഷ്ടപ്പെട്ടു പോസ്റ്റ്
കൊള്ളാം
മൊട്ടുണ്ണിയുടെ അടുത്ത കഥ വരുന്നുണ്ടേ...
Arun, e pravashyam kalakki
congrts
ലക്ഷ്മി:ഒരോ അവന്‍മാര് ഇങ്ങനെ ഇറങ്ങി തിരിച്ചാല്‍ എന്താ ചെയ്യുക?
മൊട്ടുണ്ണി,ബിന്ദു: നന്ദി
ഞാനാണെങ്കില്‍ എന്താ അരുണേ :-)
മൊത്തം ചില്ലറ വായിച്ചിരുന്നു എന്ന് കേട്ടതില്‍ സന്തോഷം.
പക്ഷേ ഈ റ്റൈപ്പ് അപാര കോമഡിയൊന്നും എന്റെ കൈയ്യിലില്ലാ ട്ടാ.
നമ്മള് ഇവിടെ സ്ഥിരം ഫാനാ.
അരവിന്ദേട്ടാ,
ഇവിടെ വന്ന് നിങ്ങളൊക്കെ വായിക്കാറുണ്ടോ?
ഈശ്വരാ!!!
ഞാന്‍ കൃതാര്‍ത്ഥനായി..
ഞാന്‍ ഇവിടെ ബാംഗ്ലൂരില്‍ ആദ്യമായി വന്നിട്ട് പണിയൊന്നും ശരിയാകാതെ വിഷമിച്ച് ഇരുന്നപ്പോള്‍ എന്‍റെ മൂഡൌട്ട് മാറ്റാന്‍ റൂംമേറ്റ്സ്സ് ആണ് കൊടകരപുരാണത്തിന്‍റെയും, മൊത്തം ചില്ലറയുടെയും പ്രിന്‍റ് എടുത്ത് എനിക്ക് കൊണ്ട് തന്നത്.
അതെല്ലാം വായിച്ച് ചിരിച്ച് അടപ്പിളകി..
പിന്നീട് ജോലി കിട്ടി ഓഫീസില്‍ ഒരു പണിയുമില്ലാതിരുന്നപ്പോഴാ ഞാന്‍ ബ്ലോഗെഴുതാന്‍ തീരുമാനിച്ചത്.അങ്ങനെ നിങ്ങളെന്നെ ബ്ലോഗറാക്കി.
വിശാലേട്ടനോ അരവിന്ദേട്ടനോ ഇയുള്ളവന്‍റെ ബ്ലോഗിലൊന്ന് കേറി നോക്കണേ എന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു.
ഇപ്പോ സന്തോഷമായി
നന്ദി
അച്യുതന്‍ എന്ത് പറയുന്നു?
സുഖമാണോ?
സ്വാഗതത്തിനു പ്രതിഫലം ശാസനം ആണെന്ന് തിരിച്ചറിഞ്ഞ ദിവസം.
kalakki :)
കൊറേ ചിരിപ്പിച്ചു മാഷെ...എന്നാലും ഈ അഞ്ചാം ക്ലാസ്സിലെ ടൈം ടേബിള്‍ ഒക്കെ ഇത്ര ഓര്‍മയോ?
തകര്‍ത്തു !!
'എന്ന്
എന്‍റെ അച്ഛന്‍' --> ഇതാണ് ഹൈലൈറ്റ് !
കുട്ടികാലത്തെ വീരചരിതങ്ങള്‍ ഒരുപാട് സ്റ്റോക്ക് ഉണ്ടെന്നു തോന്നുന്നുണ്ടല്ലോ :)
അരുണേ,
ചിരിച്ചു ചിരിച്ചു ഊപ്പാടു വന്നു.
ഓരോ അനുഭവങ്ങളും വളരെ നര്‍മ്മത്തോടെ അവതരിപ്പിക്കുന്നതു കൊണ്ടാണത്.
keep it up:)
അനോണി:നന്ദി
dispassionate observer:എവിടെ പോയി ബ്ലൊഗ്?നന്ദി
അബി,പ്രദീപ്:ഇഷ്ടപ്പെടുന്നു എന്ന് അറിഞ്ഞതില്‍ വളരെ സന്തോഷം
a poor man like kalamaan...
കൊള്ളാല്ലോ മാഷേ..
ഇങ്ങനെ ഒരു വെടിക്ക് രണ്ടും മൂന്നും പക്ഷി വീഴാന്‍ തുടങ്ങിയാല്‍
അധികംതാമസിയാതെ നാട്ടില്‍ പക്ഷിയില്ലാതാവും...
സാലിം അലിയുടെ അനുയായികള്‍
ഇയാളെ വെടിവയ്ക്കും....
പ്രമേയം കൊള്ളാം...
ഹരിപ്പാട് ഞാന്‍ പഠിച്ച സ്കൂളിലും
ഇതുപോലൊരാളുണ്ടായിരുന്നു....
മറന്ന് തുടങ്ങിയവ വീണ്ടും ഓര്‍മ്മപ്പെടുത്തിയതിന്
നന്ദി...
ഞാൻ മൊത്തമായി സമ്മതിച്ച് തന്നിരിക്കുന്നു. :)
സ്ത്രീലമ്പടനായ ചാക്കോമാഷിന് എന്തിനു ദേശ്യം വന്നു എന്നാലോചിച്ചിട്ട് ഒരു എത്തും പിടുത്തവും കിട്ടുന്നില്ല. ഇനി മാഷ് ആ നാട്ടുകരാനായിരിക്കില്ലേ ??
സബിതാബാല: അപ്പോള്‍ നമുക്ക് കായംകുളത്ത് ഹരിപ്പാട് ഏരിയയില്‍ ഉള്ളവര്‍ക്കാണോ ഇങ്ങനെ മാഷിനെ പേടിക്കേണ്ടി വരുന്നത്
ബഷീറിക്ക:മാഷ് ഈ നാട്ടുകാരനേ അല്ല.:)
ഇതഴുതിയ അരുണിന് എന്റെ 'ആദരാഞ്ജലികള്‍' ...എപ്പോഴും താങ്കളുടെ മുഖത്ത് ഈ 'മ്ലെചത' കണ്ടാല്‍ മതി ...എഴുത്തിലും .....
കൊള്ളാം നന്നായിട്ടുണ്ട് . ഇത്തരം അനുഭവങ്ങളിലൂടെ തന്നെയാണ് എന്റെയും ബാല്യകാലം കടന്നു പോയത് .കുറുപ്പ് സാറും ചെല്ലപ്പന്‍ സാറും നിറഞ്ഞു നിന്ന ബാല്യകാലം .ഒരിക്കല്‍ എന്റെ കൂടുകാരന് ഞാന്‍ കാരണം പറ്റിയ അബദ്ധം ഓര്‍ത്തു പോകുന്നു .പക്ഷെ അത് കോളേജില്‍ ആണ്. തിരുവനന്തപുരം യുനിവേഴ്സിടി കോളേജില്‍ നമ്മുടെ മലയാള വിഭാഗം മേധാവി ആയിരുന്ന അലിയാര്‍ സാര്‍ ( സിനിമ സീരിയല്‍ നടന്‍ , ശബ്ദ ലേഖകന്‍ ).പുള്ളി പോയപ്പോള്‍ ഞാന്‍ പാടി " അലിയാരെ..അലിയാരെ......മലയാളത്തിന്റെ കണ്ണീരെ......" ( പെരിയാറേ...)..നിര്‍ഭാഗ്യത്തിനു പുള്ളി അത് കേട്ടു.പിടിച്ചത് എന്റെ കൂട്ടുകാരനെ ....പിന്നെ അവന്‍ ഒരാഴ്ച വെളിയില്‍ ആയിരുന്നു ......
അസ്സലായിരിക്കുന്നു...
കൊള്ളാം കുരുത്തക്കേടുകള്‍ ഓരോന്ന് ഒപിച്ചിട്ട് 'സ്വയം പൊക്കി'
നടപ്പാണല്ലെ... ഇപ്പോഴും ഇങ്ങിനെ തന്നെയാണാ....
ആ സ്ത്രീ ലംബടന്‍ കുറുപ്പാശാന്‍ ഇപ്പോഴും ഉണ്ടൊ ? കായം കുളം സൂപ്പര്‍ ഫാസ്റ്റ് മുംബയിലെക്കൊന്നു നീട്ടാമൊ
ആശംസകള്‍
സന്തോഷ് പല്ലശ്ശന, മുംബയ്
rajesh :യശ്വശരീരനായ താങ്കളെ ഞാന്‍ ആദ്യമേ സ്തുതിക്കട്ടെ.വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദിയോടെ :)
സ്മിത ചേച്ചി:നന്ദി
സന്തോഷ് :കുരുത്തക്കേടിന് ഒരു കുറവുമില്ല മാഷേ.ഹി..ഹി..
'കുറുപ്പ് സാര്‍,
മനുമോന് വേണ്ടി ഞാന്‍ ക്ഷമ ചോദിക്കുന്നു
എന്ന്
എന്‍റെ അച്ഛന്‍'
ha ha kalakiii,,, pandu leave letter ezhuthiyathu orma varunnuuu...
സമ്മതിച്ചു ചിരിക്കുന്നു... ഇനീം സമ്മതിക്കണോ... ഏഹ്... വേണോ.. വേണെങ്കി പറ..എന്തൂട്ട്നാ നാണിക്കണേ.. ഇപ്പോ സമയക്കുറവു കാരണം ഞാന്‍ വണ്ടി വിടട്ടേട്ടോ... കുറച്ചു കഴിഞു വന്നു ഇനീം സമ്മതിക്കാം.... എന്റെ ഒരു കാര്യമേ... എന്നെ കൊണ്ടൂ ഞാന്‍ ജയിച്ചു.. ശ്ശോ....
ഹോ ഭയങ്കര ബുദ്ധിമാന്‍ ദേ പിന്നേം ഞാന്‍ സമ്മതിച്ചു ,കായംകുളത്ത് ഏതു സ്കൂളിലാണ് പഠിച്ചത് .? :)
എന്നാലും സാര്‍ വേറൊന്നും ചെയ്യാതെ ആ കത്ത് കീറിക്കളഞ്ഞതെന്തിനാകും?
;)
akc :എല്ലാവര്ക്കും ഇത്തരം അനുഭവം ഉണ്ടല്ലേ?
fayaz:വീണ്ടും വരണേ..
കാപ്പിലാനെ:അങ്ങനെ ഇന്ന സ്ക്കൂള്‍ എന്നോന്നും ഇല്ല(പിന്നെ നവോദയില്‍ ഉണ്ടായിരുന്നു)
ശ്രീ:നന്ദി
ഡല്‍ഹിയില്‍ ഒരു കുട്ടിയെ തലകടിച്ചു കൊന്ന ആ ടീച്ചര്‍ എന്ത് കൊണ്ട് കായംകുളം സ്കൂളില്‍ പഠിപ്പിക്കാന്‍ ചെന്നില്ല എന്നൊരു വിഷമം ....
ചുമ്മാ പറഞ്ഞതാണ് .......
ചെറിയ പോസ്റ്റ് പക്ഷെ വലിയ ചിരി
ഒരു ആവര്‍ത്തി കത്ത് വായിച്ചതിനു ശേഷം ജോസ് എന്നോട് പറഞ്ഞു:
"മച്ചാ, ഇത് നീ എഴുതിയതാണെന്ന് ദൈവം തമ്പുരാന്‍ പോലും കണ്ട് പിടിക്കില്ല\
:D :D :D
aale chirippichu kollumallo maashe :)
നന്നായി ചിരിപ്പിച്ചു മാഷെ ..വളരെ നന്നായിരിക്കുന്നു.വര്‍ക്ക് ടെന്‍ഷന്‍ മുഴുവന്‍ തീര്‍ന്നു
ബിഷാദ്:സത്യമാ,ഡല്‍ഹിയിലെ കേസ്സ് ഇനി ആവര്‍ത്തിക്കാതിരിക്കട്ടെ
ഷമ്മി:എന്നെ കൊണ്ട് തോറ്റു
സോജന്‍:വര്‍ക്ക് ടെന്‍ഷന്‍ മുഴുവന്‍ തീര്‍ന്നു എന്നറിഞ്ഞതില്‍ സന്തോഷമുണ്ട്
hii arun,
oru comment nte vaalil thoongiyaanu ivide ethiyathu...............
thaankale thanneyum pinneyum sammathichirikkunnu............
really funny...............
chacko maash maathramalla kurupp maashum oru paavamaayirunnu........oru panchapaavam....
hahaha..............
എന്റെ അരുണേ, സമ്മതിച്ചു. ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച് നീ വീണ്ടും എന്നെ വല്ലാതെ സന്തോഷിപ്പിക്കുന്നു. പകരം തരാൻ എന്റെ കയ്യിൽ ഒരായിരം ആശംസകൾ മാത്രം.
പഴയ സ്കൂൾ ജീവിതത്തിന്റെ മറന്ന് തുടങ്ങിയ നുറുങ്ങ് ഓർമ്മകളിലേക്ക് ഒരുവട്ടം എന്നെ കൊണ്ട് പോയതിന് നന്ദി.
സസ്നേഹം
നരിക്കുന്നൻ
ha ha ha
kure chirippichu.ini idakkidakku ivide varendi varumenna thinnunne
കല്യാണിക്കുട്ടി:ഇവിടെ വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.ഇഷ്ടപ്പെട്ടന്ന് വിശ്വസിക്കുന്നു
നരിക്കുന്ന്:ആ ആയിരം ആശംസകള്‍ ഞാന്‍ സ്വീകരിക്കുന്നു
അനോണി:നന്ദി
എന്റെ സ്വന്തം കുറുപ്പ് മാഷിനെ വില്ലനാക്കി അല്ലെ???
കയ്യിലിരുപ്പു ഇതൊക്കെ ആണേ ക്ലാസിലല്ല വീട്ടില്‍ പോലും ഇരുത്തില്ല...
എന്നിട്ട് 'സമ്മതം' ചോദിച്ചു വന്നേക്കുന്നു...
"ഇല്ലാ ഇല്ലാ സമ്മതിക്കില്ലാ... ഒരിക്കല്‍ പോലും സമ്മതിക്കില്ലാ..."
(ഇതൊക്കെയാ പറയാന്‍ വന്നേ... പറഞു തീര്‍ത്തു... സമാധാനമായി)
നന്നായിരുന്നു അനുഭവം... ;-)
congrats
സത്യമായിട്ടും അദ്ദേഹം പാവമായിരുന്നു അരുണേ, അതുകൊണ്ട് ഞാന്‍ മച്ചാനെ പിന്നേം പിന്നേം സമ്മതിച്ചു തന്നു
'കുറുപ്പ് സാര്‍,
മനുമോന് വേണ്ടി ഞാന്‍ ക്ഷമ ചോദിക്കുന്നു
എന്ന്
എന്‍റെ അച്ഛന്‍'
ho enne sammathikkanam......
മാഷെ...
ഒരു പക്ഷെ സഖാവ് "ബിന്ദു" പറഞ്ഞതിനെ മാഷ് സപ്പോര്‍ട്ട് ചെയ്തത് ഒട്ടും ശരിയായില്ല. വിരലിലെണ്ണാവുന്ന ഒന്നോ രണ്ടോ അദ്ധ്യാപകരുടെ ദുഷ് പ്രവൃത്തി മൂലം ശിക്ഷകള്‍ നടപ്പാക്കുന്ന എല്ലാ അദ്ധ്യാപകരും ക്രൂരന്മാരൊന്നുമല്ല... എല്ലാം തങ്ങളുടെ വിദ്യാര്ത്ഥികള്‍ പഠിച്ച് നല്ലവരാകാന്‍ വേണ്ടി ചെയ്യുന്നതായിരിക്കും... അല്ലെങ്കില്‍ മാഷൊന്ന് തിരിഞ്ഞ് നോക്കിക്കെ... ഒരുപക്ഷെ അന്ന് അങ്ങനൊരു അദ്ധ്യാപകനില്ലായിരുന്നെങ്കില്‍ സാമൂഹികപാഠത്തില്‍ മാഷിനിപ്പോള്‍ ഉള്ള ഒരു അവഗാഹം ഉണ്ടാകുമായിരുന്നോ?????
Any have.... പോസ്റ്റ് എന്നത്തേയും പോലെ കിടിലോല്‍ കിടിലന്‍ തന്നെ കെട്ടാ...
Keep it up...
ചിരിച്ചു...ഉള്ളു തുറന്നു ചിരിച്ചു...
:)
സന്തോഷവും നന്‍മയും നേരുന്നു...
ഡിഷ്യൂ...
കൊള്ളാം അരുണേ...., കിടിലനായിരിക്കുന്നു....
പോരട്ടേ, പോരട്ടേ....
സുധീഷ്:ഒടുവിലതു പറഞ്ഞ് തീര്‍ത്തു അല്ലേ?:)
എം.സങ്ങ്,കിച്ചു,കുറുപ്പേ.ചെറിയനാടാ, hAnLLaLaTh:നന്ദി
രതീഷേ:അപ്പോ സാറിന്‍റെ ആളാ അല്ലേ?
കലക്കി മാഷേ.ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി.അഭിനന്ദനങ്ങൾ.
എന്തോ പറയാന്‍ വന്നല്ലോ?
എന്താത്?
കലക്കീന്ന്...അതെ...കലക്കി...
തുമ്പന്‍,ഉഗാണ്ട രണ്ടാമന്‍ : നന്ദി, വന്നതിനും വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും.എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്.
arunbhai... ith kalakki...
ennu ente achan... hahaha athaanu suuuperrr....
പ്രൊ. കോട്ടയം കുഞ്ഞച്ചന്‍: thank you :)
പതിവുപോലെ രസകരം.
ജ്വാല:നന്ദി
ഹി..ഹി..
ഇത് മെഗാഹിറ്റ് തന്നെ
Stranger: നന്ദി, ഇനിയും വരണേ
ഞാന്‍ പറയും കുറുപ്പ് സര്‍ ഉം പാവമാണെന്ന്..ഇപ്പുറത്ത് അതിലും വല്യ വര കിടക്കുവല്ലേ..പാവം മാഷേ സ്ത്രീ ലംബടനക്കിയിട്ടും , അച്ചന്റെ പേരില്‍ പ്രോക്സി കത്ത് കൊടുത്തിട്ടും മതിവരാതെ അദ്ധേഹത്തെ ദുഷ്ടനായി ചിത്രീകരിക്കുന്ന അരുണേ.. നമിച്ചു..ഹി ഹി
കണ്ണനുണ്ണി:നന്ദി
'കുറുപ്പ് സാര്‍,
മനുമോന് വേണ്ടി ഞാന്‍ ക്ഷമ ചോദിക്കുന്നു
എന്ന്
എന്‍റെ അച്ഛന്‍'
നന്നേ ചിരിപ്പിച്ച പോസ്റ്റ്....
സമ്മതിച്ചു...."ചാക്കോമാഷ് പാവമായിരുന്നു"
പഞ്ചപാവം...ഹ ഹ ഹ..
ശ്രീഇടമൺ:എന്നെ സമ്മതിക്കണം :)
നന്ദി
സമ്മതിച്ചേ പറ്റു .. !!!!! :-D
ഹാഫ് കള്ളന്‍ :നന്ദി:)
oru rakshayumillallo mashe thankale kondu.....thankalude GK sammadikkathe vayya, bayankara observation thanne ketto indiayude "thalasthanm kashmir",keralathinte "deshiya pakshi Kaka" etc etc
ദിവ്യം:ഹി..ഹി..ഹി
അരുനേട്ടാ പൊളിച്ചടുക്കി !!! വന്സംഭവം !!! :)
അരുണ്‍:വളരെ വളരെ നന്ദി :)
ingaloru sambhavam thanne mahaaa!!! :-)
Post a Comment