For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

മംഗല്യ തന്തുനാനേന




ജീവിതം ഒരു പ്രഹേളികയാണ്..
ദിവസങ്ങളും മാസങ്ങളും എത്ര വേഗമാണ്‌ ഓടിപോകുന്നത്!!
ഈ ജീവിത തിരക്കിനിടയില്‍ പഴയ കാര്യങ്ങള്‍ അയവിറക്കുന്നത് ഒരു സുന്ദരമായ ഭാഗ്യമാണ്.ജീവിതത്തിലെ സന്തോഷങ്ങളും കൊച്ചു കൊച്ചു നൊമ്പരങ്ങളും മനസിലോടിയെത്തുമ്പോള്‍, നാമറിയാതെ ഒരു പുഞ്ചിരി നമ്മളില്‍ വിടരും.
ഈ പോസ്റ്റും ഒരു യാത്രയാണ്..
ഭാവിയില്‍ നിന്നും ഭൂതകാലത്തേക്കൊരു യാത്ര..

2008 ജൂലൈ 19..
അന്നേ ദിവസം അതിരാവിലെ ഏഴ് മണിക്കാണ്‌ ഞാന്‍ ബാംഗ്ലൂരില്‍ നിന്നും ബസ്സില്‍ കായംകുളത്ത് വന്ന് ഇറങ്ങിയത്.ഈ വരവിനു ഒരു ഉദ്ദേശമുണ്ട്..
സെപ്റ്റംബര്‍ ആദ്യ ആഴ്ച നിശ്ചയം നടക്കുന്ന അനുജത്തിക്ക് ഒരുങ്ങാന്‍ സാരി വാങ്ങണം!!
അതിനായി ആദ്യം കോട്ടയത്ത് പോകാനായിരുന്നു തീരുമാനം.പുറമേ നിന്ന് നോക്കിയാല്‍ ചെറിയ കടയാണെന്നും, അതിനകത്ത് കയറി പുറത്തേക്ക് നോക്കിയാല്‍ വേറെ ഒരു വലിയ കട കാണാമെന്നുമുള്ള പരസ്യം കേട്ടപ്പോള്‍ ആലപ്പുഴയില്‍ പോയാല്‍ മതിയെന്ന് അമ്മ തീരുമാനിച്ചു.ആ തീരുമാനം നടപ്പിലാക്കുക എന്നതാണ്‌ എന്‍റെ വരവിന്‍റെ ഉദ്ദേശം തന്നെ.

കായംകുളം പ്രൈവറ്റ് ബസ്സ് സ്റ്റാന്‍ഡില്‍ ചെന്ന് അടൂരിനുള്ള ബസ്സില്‍ കയറിയിരുന്നു.ബസ്സിലൊന്നും ആളേ ഇല്ല, സാധാരണ കായംകുളത്ത് വന്നിറങ്ങുന്ന നേരത്ത് തന്നെ ഒരു നാല്‌ പേരെങ്കിലും അന്വേഷണം നടത്തുന്നതാ..
ഞാന്‍ അത്ര ഫെയ്മസ്സ് ആണേ!!
ഇന്നാണെങ്കില്‍ ഒരു പട്ടികുഞ്ഞു പോലും തിരിഞ്ഞ് നോക്കുന്നില്ല.
"ചേട്ടാ, രാവിലെ എങ്ങോട്ട്?" ഒരു ചോദ്യം.
ആരാത്??
ഒരു ഇരുപത്തിയഞ്ച് വയസ്സ് പ്രായം വരുന്ന പയ്യന്‍.
നേരത്തെ കണ്ട ഒരു പരിചയം വരുന്നില്ല, എത്ര ആലോചിച്ചിട്ടും ആരാണെന്ന് ഓര്‍മ്മ കിട്ടണില്ല.എങ്കിലും സ്നേഹത്തിന്‍റെ പുറത്ത് ചോദിച്ചതല്ലേ, മറുപടി വിശദീകരിച്ച് നല്‍കി:
"അനുജത്തിയുടെ നിശ്ചയം വരുന്നു, ആലപ്പുഴയില്‍ പോയി തുണിയെടുക്കാന്‍ വന്നതാ"
അത് കേട്ടതും അവനങ്ങ് സന്തോഷമായി, ഓന്‍ പറഞ്ഞു:
"ചേട്ടാ ഈ വണ്ടി അടൂരിനുള്ളതാ, ആലപ്പുഴക്ക് പോകില്ല"
കാലമാടന്‍!!
കണ്ടക്ടറായിരുന്നോ??
"ഒരു ഒന്നാംകുറ്റി" ഞാന്‍ പതിയെ പറഞ്ഞു.

ഒന്നാംകുറ്റിയില്‍ ഇറങ്ങി വീട്ടിലേക്ക് നടപ്പ്..
ഒരു കിലോമീറ്റര്‍ ദൂരം.സാധാരണ ആരെങ്കിലും ലിഫ്റ്റ് തരുന്നതാ, ഇതിപ്പോ വഴിയിലെങ്ങും ആരുമില്ല.വീട് അടുക്കാറായപ്പോള്‍ എതിരെ ഒരു രൂപം വന്നു..
വീട്ടിലൊക്കെ പാല്‌ കൊണ്ട് തന്നോണ്ടിരുന്ന പാല്‍ക്കാരന്‍ അപ്പുപ്പന്‍.
അദ്ദേഹത്തെ കണ്ടപ്പോള്‍ എനിക്ക് ഒരു കാര്യം ഉറപ്പായി..
ഒരാഴ്ച മുമ്പ് ഒരു അപ്പുപ്പന്‍ ചത്ത് പോയെന്ന് അമ്മ വിളിച്ച് പറഞ്ഞായിരുന്നു, അത് ഇങ്ങേരല്ല!!
എന്നേ കണ്ടതും അദ്ദേഹം ചോദിച്ചു:
"ഓ, വന്നോ?"
ഈ ചോദ്യത്തിനൊരു അര്‍ത്ഥമുണ്ട്..
നാശംപിടിച്ചവനേ, നീ പിന്നെയും വന്നോ??
മാത്രമല്ല, ഇതിനൊരു വ്യംഗ്യാര്‍ത്ഥവുമുണ്ട്..
വരില്ല, വരില്ല എന്ന് കരുതി.ഒടുവില്‍ വന്നു അല്ലേ??
അതേ, വന്നു!!

ആലപ്പുഴക്ക് പോകാന്‍ സമയമായി..
വീട്ടിലെല്ലാവരും കണ്‍ഫ്യൂഷനിലാണ്..
സാരി എടുക്കാന്‍ പോകുന്നതിനു, ഏത് സാരി ഉടുക്കണമെന്ന കണ്‍ഫ്യൂഷന്‍ അമ്മക്ക്..
കാഞ്ചീപുരം വേണോ, ബനാറസ്സ് വേണോ, അതോ കാശിപട്ടോ എന്ന കണ്‍ഫ്യൂഷന്‍ പെങ്ങക്ക്..
സാരി വാങ്ങാനോ, അതോ തുണിക്കട മൊത്തത്തില്‍ വാങ്ങാനോ ഈ പോക്കെന്ന കണ്‍ഫ്യൂഷന്‍ അച്ഛന്..
നിശ്ചയത്തിനു ഇങ്ങനെങ്കില്‍, കല്യാണത്തിനു എങ്ങനെയെന്ന കണ്‍ഫ്യൂഷന്‍ എനിക്ക്..
ആകെ മൊത്തം ടോട്ടല്‍ കണ്‍ഫ്യൂഷന്‍!!

ഈ സമയത്താണ്‌ വീട്ടിലെ ഫോണ്‍ ബെല്ലടിച്ചത്..
അത് അറ്റന്‍ഡ് ചെയ്തിട്ട് അമ്മ വന്നു പറഞ്ഞു:
"ഹരിപ്പാട്ടു ഭാഗത്തുള്ള ഒരു ബ്രോക്കറാ, ആലപ്പുഴക്ക് പോകുന്ന വഴി ഹരിപ്പാട് ഒരു വീട്ടില്‍ കയറി പെണ്ണ്‌ കാണാന്‍ പറ്റുമോന്ന് ചോദിക്കാന്‍ വിളിച്ചതാ"
"പിന്നെ, ആനക്കാര്യത്തിനിടയിലല്ലേ ചേനക്കാര്യം?"
ഇങ്ങനെ ഒരു ചോദ്യം ചോദിച്ചിട്ട് അടുത്തുള്ള ബ്യൂട്ടി പാര്‍ലറിലേക്ക് ഞാനോടി..
ഇനി ചിലപ്പോ പെണ്ണ്‌ കാണേണ്ടി വന്നാലോ??
മുഖത്ത് വൈറ്റ് വാഷടിച്ച്, എന്‍റെ തിരിച്ചുള്ള വരവ് കണ്ട് അച്ഛന്‍ പറഞ്ഞു:
"പോകുന്ന വഴി നിങ്ങളവിടൊന്ന് കേറിയേരെ"
അച്ഛന്‍ നിര്‍ബന്ധിച്ചതല്ലിയോ...
എങ്ങനാ പറ്റില്ലാന്ന് പറയുക??
ഞങ്ങള്‍ ഹരിപ്പാട്ടെ വീട്ടില്‍ കയറി പെണ്ണ്‌ കാണാന്‍ തീരുമാനിച്ചു.

എന്‍റെ ജീവിതത്തിലെ ആദ്യത്തെ പെണ്ണ്‌ കാണല്‍..
പെണ്ണ്‌ പെരക്കകത്താ, അവടെ അമ്മ അടുക്കളയിലും.ആങ്ങള ഒരുത്തനുണ്ടെന്ന് കേട്ടതല്ലാതെ അരങ്ങത്ത് പ്രത്യക്ഷമായില്ല.പെണ്ണിന്‍റെ അച്ഛന്‍ മാത്രം ഹാളിലുണ്ട്..
വളരെ നല്ല മനുഷ്യന്‍, എന്തെല്ലാമോ സംസാരിക്കുന്നുണ്ട്.പക്ഷേ ടെന്‍ഷന്‍ കാരണം എനിക്ക് ഒന്നും ശ്രദ്ധിക്കാന്‍ പറ്റണില്ല.എനിക്ക് ആകെ സപ്പോര്‍ട്ട്, കൂടെയിരിക്കുന്ന അമ്മയും പെങ്ങളുമാ.അനുജത്തിയാണെങ്കില്‍ ഇടക്കിടെ കണ്ണ്‌ കൊണ്ട് എന്തെങ്കിലും സംസാരിക്കാന്‍ ആംഗ്യം കാണിക്കുന്നുണ്ട്.
എന്ത് സംസാരിക്കാന്‍??
പെണ്ണിന്‍റെ അച്ഛനോട് എന്ത് ചോദിക്കാന്‍??
ആകെ ടെന്‍ഷന്‍!!
ഒടുവില്‍ ആ വീട്ടിലേക്ക് കയറുന്നതിനു മുമ്പ് ബ്രോക്കര്‍ തന്ന ജാതകത്തില്‍ പെണ്ണിന്‍റെ പേര്‌ കണ്ട ഓര്‍മ്മക്ക് ചോദിച്ചു:
"മോള്‍ക്ക് എന്തേ ഭരണി എന്ന് പേരിട്ടത്?"
അച്ഛന്‍റെ മുഖത്തൊരു അമ്പരപ്പ്, അദ്ദേഹം പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു:
"ഭരണി മോളുടെ നാളാ, പേര്‌ ദീപാന്നാ"
എന്‍റമ്മച്ചിയേ.
അലറി വിളിച്ചോണ്ട് ആ വീട്ടില്‍ നിന്നിറങ്ങി ഓടാന്‍ തോന്നി!!
അനുജത്തിയുടെയും അമ്മയുടെയും മുഖത്ത് ചോരമയമില്ല..
പെണ്ണിന്‍റെ നാള്‌ മൂലം ആകാഞ്ഞത് നന്നായി!!

താമസിയാതെ പെണ്ണിന്‍റെ ആങ്ങള രംഗപ്രവേശനം ചെയ്തു.ഇന്ത്യയുടെ സിലിക്കണ്‍ വാലിയായ ബാംഗ്ലൂരില്‍ അശ്വമേധം നടത്തിയ ജന്മം.വന്നപാടെ എന്നോട് ചോദിച്ചു:
"ഏത് കമ്പനിയിലാ ജോലി?"
ഞാന്‍ കമ്പനിയുടെ പേരു പറഞ്ഞു.
അവന്‍ ആ കമ്പനിയെ പറ്റി കേട്ടിട്ടുണ്ടത്രേ!!
ഭയങ്കരന്‍!!
ഞാന്‍ പോലും ഇന്‍റര്‍വ്യൂവിനു വന്നപ്പോഴാ ആദ്യമായി കമ്പനിയുടെ പേര്‌ കേട്ടത്.അതിനാലാവാം ആ ആങ്ങളയോട് എനിക്കൊരു ബഹുമാനം തോന്നിയത്, സത്യം!!

എന്തിനേറെ പറയുന്നു, ആ പെണ്ണ്‌ കാണലങ്ങ് കുറിക്ക് കൊണ്ടു.പെങ്ങടെ നിശ്ചയത്തിനു തുണിയെടുക്കാന്‍ പോയ ഞാന്‍ എനിക്ക് പറ്റിയൊരു പെണ്ണിനെ കണ്ട് പിടിച്ചു..
പിന്നീട് ചടങ്ങുകളുടെ ബഹളമായിരുന്നു..
കൊട്ടക്കകത്ത് കോഴിക്കുഞ്ഞുങ്ങളെ അടുക്കി വക്കുന്ന പോലെ ബന്ധുക്കളെ നിറച്ച വാനുമായി അച്ഛന്‍ ഹരിപ്പാട്ടേക്ക്.ചാടി അടിക്കുന്നവനെ പറന്ന് വെട്ടുന്ന രീതിയില്‍ ഹരിപ്പാട്ടു നിന്ന് ഒരു കൂട്ടര്‌ വീട്ടിലേക്ക്.പറന്ന് വെട്ടുന്നവനെ എറിഞ്ഞിടും എന്ന ഭാവത്തില്‍ അച്ഛനും അപ്പച്ചിമാരും അങ്ങോട്ട്..
ഇത് കേരളത്തില്‍.

ഇനി ബാംഗ്ലൂരില്‍ എന്നെ കുറിച്ച് അന്വേഷിക്കാന്‍ സി.ഐ.ഡി ഇറങ്ങി.
ആ സി.ഐ.ഡി മറ്റാരും ആയിരുന്നില്ല, അത് എന്‍റെ വരുംകാല അളിയനായിരുന്നു!!
അദ്ദേഹം അന്വേഷണാര്‍ത്ഥം വന്നത് എന്‍റെ ഓഫീസിലായിരുന്നു..
ഞാനാരാ മോന്‍??
എന്‍റെ കൂടെ ജോലി ചെയ്യുന്നവര്‍ക്ക് ചിലവ് ചെയ്യാം എന്ന ഉറപ്പില്‍ അളിയന്‍റെ മുന്നില്‍ വച്ച് എല്ലാവരെ കൊണ്ടും എന്നെ സാറേ എന്ന് വിളിപ്പിച്ചു..
അതങ്ങ് ഏറ്റു!!
അളിയന്‍ വീട്ടിലോട്ട് സ്വല്പം സ്റ്റാറ്റസ്സ് കൂട്ടി വിളിച്ച് പറഞ്ഞു:
"അച്ഛാ, സൂപ്പര്‍ ബന്ധം.ചേട്ടനു ബാംഗ്ലൂരില്‍ പത്ത് കമ്പനിയുണ്ട്"
നന്ദി അളിയാ, നന്ദി!!

അങ്ങനെ അനുജത്തിയുടെ നിശ്ചയത്തിനു ഒരാഴ്ച മുന്നേ എന്‍റെ നിശ്ചയം നടന്നു.പെങ്ങടെ കല്യാണം ഒരു വര്‍ഷം കഴിഞ്ഞ് മതിയെന്നും, എന്‍റെ കല്യാണം ഉടനെ നടത്താമെന്നും തീരുമാനമായി..
ഇത് ഒരു പുതിയ പ്രശ്നത്തിനു വഴി തെളിച്ചു!!
സാധാരണ രീതിയില്‍ ഞങ്ങളുടെ നാട്ടില്‍ പെണ്‍കുട്ടിയുടെ കല്യാണ ശേഷം മാത്രമേ ആങ്ങളയുടെ കല്യാണം നടത്തുകയുള്ളു.ഇത് നിയമമൊന്നുമല്ല, കാലാകാലങ്ങളായി തുടരുന്ന ഒരു സമ്പ്രദായം.അത്രേയുള്ളു!!
അതിനെതിരായ അച്ഛന്‍റെ പ്രവൃത്തിയറിഞ്ഞ് ഒരു കാരണവര്‍ വീട്ടിലെത്തി, എന്നിട്ട് അച്ഛനെ ഉപദേശിച്ചു:
"ആദ്യം മോടെ കല്യാണം നടത്തിയാല്‍ മതി എന്നാ എന്‍റെ അഭിപ്രായം"
സത്യം പറയണമല്ലോ, ആ അഭിപ്രായം കേട്ടപ്പോള്‍ ആ പഹയന്‍റെ മോന്തക്കൊരു കടി കൊടുക്കാന്‍ തോന്നി!!
ദുഷ്ടന്‍..
ഈ മാതിരി ജന്മങ്ങളാ നമ്മുടെ നാട് വളരാന്‍ സമ്മതിക്കാത്തത്!!
എന്തായാലും അങ്ങേരുടെ വിലപ്പെട്ട ആ വാചകം ഒരു തുറന്ന ചര്‍ച്ചക്ക് വകയൊരുക്കി.അച്ഛന്‍ തന്‍റെ തീരുമാനത്തില്‍ ഉറച്ച് നിന്നു, എന്ത് സംഭവിച്ചാലും ആദ്യം മകന്‍റെ കല്യാണം എന്ന തീരുമാനത്തില്‍!!
കുത്തിതിരുപ്പ് ഉണ്ടാക്കാന്‍ ഒരു വഴിയും കാണാഞ്ഞപ്പോള്‍ കാരണവര്‍ എടുത്ത് ചോദിച്ചു:
"ഒന്നൂടൊന്ന് ആലോചിച്ച് കൂടെ?"
അത് കേട്ടതും അടുത്തോട്ട് ചെന്ന് ഞാന്‍ ആ മഹാന്‍റെ ചെവിയില്‍ പറഞ്ഞു:
"ഇനി ഇവിടെ നിന്നാല്‍ തന്‍റെ പതിനാറടിയന്തിരം ഞാന്‍ ആലോചിക്കും"
അദ്ദേഹം കൃതാര്‍ത്ഥനായി!!
തിരിച്ചുള്ള യാത്രയില്‍ വഴിയില്‍ കണ്ടവരോടൊക്കെ പുള്ളിക്കാരന്‍ പറഞ്ഞു:
"രാധന്‍റെ മോന്‍ നല്ല വകതിരിവുള്ളവനാ"
ഉവ്വ!!

ദിവസങ്ങള്‍ മുന്നോട്ട് നീങ്ങി..
ഇപ്പോള്‍ എന്‍റെ ആശ്രയം റിലയന്‍സ് ഫോണാ, ബാംഗ്ലൂരില്‍ നിന്ന് കേരളത്തിലേക്ക് എസ്.റ്റീ.ഡി ഫ്രീ!!
പണ്ട് കോളേജില്‍ പഠിച്ചിരുന്ന കാലത്ത്, ചില റോമിയോകള്‍ തങ്ങളുടെ ജൂലിയറ്റിനെ വിളിച്ചുള്ള കിന്നാരങ്ങള്‍ എന്‍റെ ജീവിതത്തിലും സംഭവിച്ച് തുടങ്ങി.തലവഴി മൂടി കിടക്കുന്ന റൂംമേറ്റിനെ മൈന്‍ഡ് ചെയ്യാതെ ഫോണുമായി ഞാനിരിക്കും, എന്നിട്ട് അന്വേഷണങ്ങള്‍ തുടങ്ങുകയായി..
"കഴിച്ചോ?"
"കഴിച്ചു"
"എന്തുവാ?"
"ചോറ്"
"കൂട്ടാന്‍?"
"മീന്‍"
"വറുത്തതോ, പൊരിച്ചതോ?"
"അല്ലെടാ, തൊ#$@*#$ച്ചത്........!!!!"
ങ്ങേ!!
ആ മറുപടി ഭാവിവധുവിന്‍റെ ആയിരുന്നില്ല, റൂംമേറ്റിന്‍റെതായിരുന്നു!!
പെട്ടന്നുണ്ടായ ഷോക്കില്‍ ഫോണ്‍ കട്ട് ചെയ്ത് നിന്ന എന്നോടവന്‍ പറഞ്ഞു:
"കേറി കിടന്നുറങ്ങടാ പുല്ലേ, പാതിരാത്രിക്കാ ഒരു കിന്നാരം"
എനിക്കെല്ലാം മനസിലായി, അവന്‌ അസൂയയാ!!

അങ്ങനെ ആ ദിവ്യദിനം ആഗതമായി..
കതിര്‍മണ്ഡപത്തില്‍ വിറയലോടിരുന്ന എന്‍റെ കൈയ്യില്‍ താലിചരട് കിട്ടി..
"കെട്ടടാ"
ആണ്‍കെട്ടോ പെണ്‍കെട്ടോ ഏതാ ആദ്യം??
പത്താംക്ലാസ്സ് പരീക്ഷയ്ക്ക് ഉത്തരം അറിയാത്തവന്‍ അടുത്ത പേപ്പറില്‍ എത്തിനോക്കുന്നപോലെ സംശയത്തോടെ ഞാന്‍ അച്ഛനെയൊന്നു നോക്കി.
"മുഹൂര്‍ത്തം കഴിയാറായി,കെട്ടടാ" അച്ഛന്‍ ഒരു അലര്‍ച്ച.
പിന്നെ ഒന്നും ആലോചിച്ചില്ല,കെട്ടി.
ഒന്നല്ല,രണ്ടല്ല,മൂന്നല്ല...
പല പ്രാവശ്യം,ചറപറാന്ന് കെട്ടി...
ആണ്‍കെട്ട്,പെണ്‍കെട്ട്,വലംപിരികെട്ട്,ചവട്ടികൂട്ടി കെട്ട് എന്ന് വേണ്ടാ, താലിചരട് കെട്ടി കെട്ടി പൂമാലയുടെ വലിപ്പം ആകുന്നവരെ ഞാന്‍ കെട്ടി.

'മംഗല്യ തന്തുനാനേന, മമ ജീവന ഹേതുനാ'
ഈശ്വരന്‍മാരേ, കാത്തുകൊള്ളേണേ!!

അപ്പോള്‍ പറഞ്ഞ് വന്നത് എന്തെന്നാല്‍ 2008 ഡിസംബര്‍ 22 ആയിരുന്നു ആ സുദിനം.ഇന്ന് മറ്റൊരു ഡിസംബര്‍ 22.ഞങ്ങളുടെ ദാമ്പത്യജീവിതത്തിലെ ആദ്യത്തെ വിവാഹവാര്‍ഷികം!!
അവളങ്ങ് കേരളത്തിലും, ഞാനിങ്ങ് ബാംഗ്ലൂരും..
ഇന്നും റിലയന്‍സ് തന്നെ ശരണം!!
ഈശ്വരന്‍മാര്‍ കഴിഞ്ഞാല്‍ നന്ദി പറയേണ്ടത് അംബാനി കുടുംബത്തിനാ, ഈ റിലയന്‍സ് കണ്ട് പിടിച്ചതിന്.ഒത്താല്‍ ഇന്ന് അമ്പലത്തില്‍ പോയി അവരുടെ കുടുംബവഴക്ക് തീരാന്‍ ഒരു അര്‍ച്ചന നടത്തണം!!
ഇനി ഞാന്‍ അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചാലും ഇല്ലെങ്കിലും നിങ്ങളെല്ലാം ഞങ്ങക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം, ഒരു അപേക്ഷയാണ്..
എല്ലാവരുടെയും അനുഗ്രഹം എന്നും ഉണ്ടാവണം..

വാല്‍ക്കഷണം അഥവാ ടെയില്‍ പീസ്സ്:

ദീപ നാട്ടില്‍ ആയി പോയതിന്‍റെ കാരണം അറിയേണ്ടേ, എന്‍റെ നിശ്ചയം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞ് നിശ്ചയിച്ച അനുജത്തിയുടെ കല്യാണമാ.ഞങ്ങളുടെ അമ്മാവന്‍റെ മകനാ വരന്‍..

ഇനി ഔദ്യോഗികമായി പറഞ്ഞാല്‍..
ചിത്രയും വിനോദും തമ്മിലുള്ള വിവാഹം 2010 ജനുവരി ഒമ്പതിനു കായംകുളം ട്രാന്‍സ്പോര്‍ട്ട് ബസ്സ് സ്റ്റാന്‍ഡിനു അടുത്തുള്ള ജി.ഡി.എം ആഡിറ്റോറിയത്തില്‍ വച്ച് നടക്കുന്നതാണ്.ഉച്ചക്ക് 12 നും 12.30നും ഇടക്കാണ്‌ മുഹൂര്‍ത്തം.എല്ലാ പ്രിയ സുഹൃത്തുക്കളുടെയും സഹകരണവും, അനുഗ്രഹവും പ്രതീക്ഷിക്കുന്നു..

ഒരു കാര്യം കൂടി..
എല്ലാ സ്നേഹിതര്‍ക്കും ഞങ്ങളുടെ ക്രിസ്തുമസ്സ്-പുതുവത്സര ആശംസകള്‍!!

സ്നേഹപൂര്‍വ്വം
അരുണ്‍ ആന്‍ഡ് ഫാമിലി..
ഫ്രം കായംകുളം.

119 comments:

അരുണ്‍ കരിമുട്ടം said...

ഇത് കായംകുളം സൂപ്പര്‍ഫാസ്റ്റിലെ അംഗീകൃത പോസ്റ്റുകളില്‍ അമ്പതാമത്തേതാണ്, അല്ലെങ്കില്‍ ഇതിനെ ഞാന്‍ അമ്പതാമത്തെ പോസ്റ്റാക്കി...
:)

എല്ലാവര്‍ക്കും ക്രിസ്തുമസ്സ്-പുതുവര്‍ഷ ആശംസകള്‍!!

സൂപ്പര്‍ഫാസ്റ്റ് വീണ്ടും നിരത്തിലിറക്കിയപ്പോള്‍ പോസ്റ്റിനെ കുറിച്ച് അറിയാന്‍ ഒരു ആഗ്രഹം.
ഇഷ്ടമായാല്‍ അറിയിക്കണേ..

Typist | എഴുത്തുകാരി said...

ആദ്യം ഐശ്വര്യമായിട്ടൊരു തേങ്ങ.

തീര്‍ച്ചയായും പ്രാര്‍ത്ഥിക്കാം. ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവും.

അനിയത്തിക്കും എല്ലാ നന്മകളും ആശംസകളും.

ക്രിസ്തുമസ് പുതുവസ്തരാശംസകള്‍.

രായപ്പന്‍ said...

പെണ്ണിന്‍റെ നാള്‌ മൂലം ആകാഞ്ഞത് നന്നായി!!...


തീര്‍ച്ചയായും ഞങ്ങള്‍ പ്രാര്‍ത്ഥിക്കാം.അനിയത്തിക്കും എല്ലാ ആശംസകളും.

എന്റെയും ക്രിസ്തുമസ് പുതുവസ്തരാശംസകള്‍.

രായപ്പന്‍ & ഫാമിലി (ആയിട്ടില്ലേയും)

ദീപു said...

Happy anniversary...

തെക്കുവടക്കൻ said...

"ഹൃദയം കൊണ്ടെഴുതുന്നകവിതാ.. പ്രണയാമൃതം -
അതിൻ ഭാഷ അർത്ഥം അനർത്ഥമായി കാണാതിരുന്നാൽ
അക്ഷര തെറ്റുകൾ വരുത്താതിരുന്നാൽ
അതുമഹാ കാവ്യം..ദാമ്പത്യം ഒരു മഹാകാവ്യം"...

ആശംസകൾ....നൂറു..നൂറ്‌...ആശംസകൾ...:):)

ഗോപീകൃഷ്ണ൯.വി.ജി said...

കായം...കുളമാക്കി....നന്നായിരിക്കുന്നു പോസ്റ്റുകള്‍ എല്ലാം തന്നെ..

kichu... said...

nannayirikkunnu ennu prathykam parayandallo.....


advance anniversary wishes...

pinne sisterinte kalyanahinu ente vaka all the bestum....

marannittilla ellarku vendiyum prarthichekkaaam...

കണ്ണനുണ്ണി said...

ഇനിയും ഒരു പാട് കൊല്ലം വിവാഹ വാര്‍ഷികം ആശംസിക്കാന്‍ ഇടവരട്ടെ ... :)
( ഇത് കേട്ട് അരുണ്‍ എന്നെ കല്ലെടുത്ത്‌ എറിയുമോ എന്ന് അറിയില്ല )

കായംകുളത്ത്തല്ലേ കല്യാണം... വന്നെക്കാട്ടോ

ഹാഫ് കള്ളന്‍||Halfkallan said...

ആശംസകള്‍ .. കായംകുളത്തിന് സമീപം അടൂര് നിന്നും .. ഹാഫ് കള്ളന്‍ ..

krishnakumar513 said...

aasamsakal........arun..........

Anil cheleri kumaran said...

great comeback of kayamkulam xpress....!!!!

ക്രിസ്തുമസ്സ്-പുതുവത്സര ആശംസകള്‍!!

സഹയാത്രികന്‍...! said...

ഇഷ്ടായി...ഇഷ്ടായി... :)
ഇനി സൂപ്പര്‍ ഫാസ്റ്റ് മുടങ്ങാതെ ഓടിച്ചോളോ, ഇല്ലേ ഇതും കാത്തു നിക്കണ ഞങ്ങള്‍ യാത്രക്കാരുടെ കാര്യം കഷ്ടത്തിലാകും, അതാ [:D].

Unknown said...

ആശംസകള്‍
വിവാഹവാര്‍ഷികത്തിനും
പുതിയ വിവാഹത്തിനും.

ഷിബു മാത്യു ഈശോ തെക്കേടത്ത് said...

ആശംസകള്‍

പകുതി അനുജത്തികുട്ടിക്കും പകുതി അരുണിനും ദീപയ്ക്കും. നിങ്ങള്‍ക്ക് കിട്ടിയ പകുതിയിലെ കുറച്ചെടുത്ത് മാറ്റിവച്ച് അച്‌ഛന്റെ കൈയ്യില്‍ കൊടുത്തോളൂ .. അച്ചനും അപ്പച്ചിമാരും വണ്ടിവിളിച്ച് ഇനിയും ഹരിപ്പാട്ടേക്ക് പോകുമ്പോള്‍ കൊണ്ടുപോകാനാ .....

ഭായി said...
This comment has been removed by the author.
ഭായി said...

##"ആദ്യം മോടെ കല്യാണം നടത്തിയാല്‍ മതി എന്നാ എന്‍റെ അഭിപ്രായം"
സത്യം പറയണമല്ലോ, ആ അഭിപ്രായം കേട്ടപ്പോള്‍ ആ പഹയന്‍റെ മോന്തക്കൊരു കടി കൊടുക്കാന്‍ തോന്നി!!
ദുഷ്ടന്‍##

ഹ ഹ ഹാ...

ഇതുപോലുള്ള അവതാരങള്‍ എല്ലാ നാട്ടിലുമുണ്ടാകും
കശ്മലാന്മാര്‍ :-)

അരുണിനും ഭരണിക്കും സോറി ദീപക്കും
ഇങ് ദുബേലിരുന്ന് ഭായിയുടേയും കുടുംബത്തിന്റെയും
വിവാഹ വാര്‍ഷികാശംസകള്‍.

ഒപ്പം പെങള്‍ക്ക് അഡ്വാന്‍സായി എല്ലാമംഗളങളും നേരുന്നു!

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ഹഹഹഹ.. തകർപ്പൻ....

ആശംസകൾ.. ഒരു നൂറു ഡിസംബർ 22 കൾ ആഘോഷിക്കാൻ ഇടവരട്ടെ..

എല്ലാ പ്രിയ സുഹൃത്തുക്കളുടെയും സഹകരണവും, അനുഗ്രഹവും പ്രതീക്ഷിക്കുന്നു..

സഹകരണോം അനുഗ്രഹവും മാത്രം മതിയോ? സാന്നിധ്യം വേണ്ടേ? ഫുഡ് ഫുഡേ..

അനിയത്തിക്കു എല്ലാവിധ മംഗളാശംസകളും നേരുന്നു

VEERU said...

Supper bhai...adipoli aayittund ttaa...
valare ishtappedunnu orikkalum boradikkaatha ii syliye..
asamsakal and Xmas ney year wishes..

ലംബൻ said...

ആശം സകൾ നൂറു നൂറാശം സകൾ

രാജീവ്‌ .എ . കുറുപ്പ് said...

കൊട്ടക്കകത്ത് കോഴിക്കുഞ്ഞുങ്ങളെ അടുക്കി വക്കുന്ന പോലെ ബന്ധുക്കളെ നിറച്ച വാനുമായി അച്ഛന്‍ ഹരിപ്പാട്ടേക്ക്.ചാടി അടിക്കുന്നവനെ പറന്ന് വെട്ടുന്ന രീതിയില്‍ ഹരിപ്പാട്ടു നിന്ന് ഒരു കൂട്ടര്‌ വീട്ടിലേക്ക്.പറന്ന് വെട്ടുന്നവനെ എറിഞ്ഞിടും എന്ന ഭാവത്തില്‍ അച്ഛനും അപ്പച്ചിമാരും അങ്ങോട്ട്..


ഹ ഹ ഹഹ കലക്കി മച്ചൂ കിക്കിടു
അപ്പോള്‍ ഒന്നാം വിവാഹ വാര്‍ഷികം ആണല്ലേ, അപ്പോള്‍ എല്ലാ വിധ മംഗള ആശംസകളും നേരുന്നു, എന്തായാലും വിവാഹ വാര്‍ഷികവും, സഹോദരിയുടെ വിവാഹവും ഒരു വെടികെട്ടു പോസ്റ്റിലൂടെ ഞങ്ങളെ അറിയച്ചതിനു നന്ദി അളിയോ. സഹോദരിക്ക് എല്ലാ വിധ നന്മകളും നേരുന്നു. അതിനായി പ്രാര്‍ത്ഥിക്കുന്നു. കലിയുഗ വരദന്‍ എല്ലാവരെയും കാത്തുരക്ഷിക്കട്ടെ എന്നാ പ്രാര്‍ത്ഥനയോടെ.

ചിതല്‍/chithal said...

അരുണ്‍, ദീപ, ചിത്ര, വിനോദ്‌, എല്ലാവര്‍ക്കും ആശംസകള്‍!
പിന്നെ, ചെലവു് ഇവിടെ ബാംഗ്ലൂരു വെച്ചു തന്നാല്‍ മതി. അല്ല, ഞാന്‍ മേടിച്ചോളാം.. രണ്ട്‌ ചെലവ്‌ വേണം എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ?
അപ്പൊ എല്ലാ പ്രാര്‍ത്ഥനകളോടും കൂടി..

ചിതല്‍/chithal said...

അരുണ്‍, ദീപ, ചിത്ര, വിനോദ്‌, എല്ലാവര്‍ക്കും ആശംസകള്‍!
പിന്നെ, ചെലവു് ഇവിടെ ബാംഗ്ലൂരു വെച്ചു തന്നാല്‍ മതി. അല്ല, ഞാന്‍ മേടിച്ചോളാം.. രണ്ട്‌ ചെലവ്‌ വേണം എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ?
അപ്പൊ എല്ലാ പ്രാര്‍ത്ഥനകളോടും കൂടി..

സന്തോഷ്‌ പല്ലശ്ശന said...

പതിവു പോലെ ചിരിക്കുഴികളില്‍ വീണ്‌ കേറാന്‍ പറ്റാതെ ചിരിച്ചു ആളുടെ ഫ്യൂസു പോയി അരുണ്‍. പ്രധാനമായി പെണ്ണിന്‍റെ പേരു ചോദിക്കുന്ന രംഗം. ഒരു കാര്യം ഉറപ്പിക്കുന്നു അത്‌ അരുണിന്‍റെ പോസ്റ്റുകളുടെ ഹാസ്യത്തിന്‍റെ മിനിമം ഗ്യാരന്‍റിയാണ്‌. പിന്നെ തുടക്കത്തിലെ ഒരു ചെറിയ വരിയിലെ ഒരു തെറ്റ്‌ ചൂണ്ടിക്കാണിച്ചോട്ടെ.. ഭാവിയില്‍ നിന്നു ഭൂതകാലത്തിലേക്ക്‌ സഞ്ചരിക്കുന്നത്‌ അസംഭവ്യമാണ്‌. വര്‍ത്തമാനകാലത്തില്‍ നിന്ന്‌ ഓര്‍മ്മകളിലൂടെ ഭൂതകാലത്തിലേക്ക്‌ സഞ്ചരിച്ചോളു...:):) പുതുവത്സരാശംസകള്‍ അരുണിനും കുടുബത്തിനും പിന്നെ പുതു മണവാട്ടിക്കും മണവാളനും പ്രത്യേകിച്ചും...

അരവിന്ദ് :: aravind said...

പ്രിയ അരുണ്‍, നല്ലോം ചിരിച്ചു! സൂപ്പര്‍ പോസ്റ്റ്!
എന്റെ ആശംസകളും അനുഗ്രഹങ്ങളും (ഉഗ്രന്‍ ക്വാളിറ്റിയുള്ളത്)!

Bindu said...

Dear Deepa and Arun
HAPPY WEDDING ANNIVERSARY...

Unknown said...

1 st Wedding Anniversary Wishes...

Rakesh R (വേദവ്യാസൻ) said...

"ദുഷ്ടന്‍..
ഈ മാതിരി ജന്മങ്ങളാ നമ്മുടെ നാട് വളരാന്‍ സമ്മതിക്കാത്തത്!!" :)

വിവാഹവാര്‍ഷികാശംസകള്‍ :)
കല്യാണം കഴിച്ചവര്‍ക്കും കഴിക്കാന്‍ പോകുന്നവര്‍ക്കും എല്ലാം സ്പെഷ്യല്‍ ആശംസകള്‍ :)

Raveesh said...

സ്വാമിയേ,

കൊല്ലം ഒന്നായില്ലേ... ബാക്കി പറയണോ ?? ഞാൻ ഓടി.. :)

അഭി said...

വിവാഹ വാര്‍ഷികം ആശംസിക്കാന്‍

Sukanya said...

അപ്പൊ അങ്ങനെയാണ് കാര്യങ്ങള് . അരുണ്‍ ദീപമാര്‍ക്ക് എല്ലാ നന്മകളും നേരുന്നു. പിന്നെ ചിത്ര വിനോദ് മാരോട് ആശംസകള്‍ അറിയിക്കുമല്ലോ.

സുമേഷ് | Sumesh Menon said...

"കൊട്ടക്കകത്ത് കോഴിക്കുഞ്ഞുങ്ങളെ അടുക്കി വക്കുന്ന പോലെ ബന്ധുക്കളെ നിറച്ച വാനുമായി അച്ഛന്‍ ഹരിപ്പാട്ടേക്ക്.ചാടി അടിക്കുന്നവനെ പറന്ന് വെട്ടുന്ന രീതിയില്‍ ഹരിപ്പാട്ടു നിന്ന് ഒരു കൂട്ടര്‌ വീട്ടിലേക്ക്.പറന്ന് വെട്ടുന്നവനെ എറിഞ്ഞിടും എന്ന ഭാവത്തില്‍ അച്ഛനും അപ്പച്ചിമാരും അങ്ങോട്ട്.."

തകര്‍ത്തൂട്ടാ..!!!

അഡ്വാന്‍സ്‌ ക്രിസ്മസ് പുതുവത്സര ആശംസകള്‍...!!

അരുണേട്ടനും ദീപചെച്ചിക്കും ആയുരാരോഗ്യസൌഖ്യം നേരുന്നു.. പിന്നെ പെങ്ങള്‍ക്കു മംഗളാശംസകളും...
:)

കാസിം തങ്ങള്‍ said...

ദാമ്പത്യ ജീവിതം ഇനിയുമിനിയും ഐശ്വര്യപൂര്‍ണ്ണവും സ്നേഹസമ്പന്നവുമാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

ചാണക്യന്‍ said...

ആശംസകൾ അരുൺ....

PONNUS said...

എല്ലാ വിധ മംഗള ആശംസകളും നേരുന്നു !!!!!

അനിയത്തിക്കും എല്ലാ നന്മകളും ആശംസകളും.

ക്രിസ്തുമസ് പുതുവസ്തരാശംസകള്‍.

അരുണ്‍ കരിമുട്ടം said...

എഴുത്തുകാരി ചേച്ചി: തേങ്ങക്ക് നന്ദി, ആശംസകള്‍ക്കും

രായപ്പോ: ഫാമിലി ആകും

ദീപു:നന്ദി

തെക്ക് വടക്കന്‍:അതേ, ദാമ്പത്യം ഒരു മഹാകാവ്യം തന്നാ

ഗോപീകൃഷ്ണ൯: നണ്‍ഡ്രി

കിച്ചു:നന്ദി

കണ്ണനുണ്ണി: കല്യാണത്തിനു കാണണം

ഹാഫ്കള്ളന്‍:വരവ് വച്ചു

കൃഷ്ണകുമാര്‍:നന്ദി

കുമാരന്‍:അതേ തിരിച്ച് വരവാ

:)

വിനോദ് said...

അരുണ്‍ ചേട്ടാ, പോസ്റ്റ് കലക്കി എന്ന് പറയേണ്ടല്ലോ? എല്ലാവിധ ആശംസളും

അരുണ്‍ കരിമുട്ടം said...

വഴിപ്പോക്കന്‍:സ്റ്റാര്‍ട്ട് ചെയ്തതേ ഉള്ളു:)

ശങ്കര്‍:നന്ദി:)

തെക്കേടന്‍ :ഹ..ഹ..ഹ

ഭായി:അതാണ്, നാട് നന്നാക്കാത്ത കുറേ അവന്‍മാരുണ്ട്

പ്രവീണ്‍ : അപ്പോ അത് ശ്രദ്ധിച്ചു അല്ലേ, സാന്നിധ്യം! പോരെ പോരെ..

വീരു:നന്ദി, നന്ദി

ലംബന്‍:താങ്സ്!

കുറുപ്പേ:സഭ്യമായ ഭാഷ, നീ നന്നായോ??

ചിതല്‍ : വളരെ വളരെ നന്ദി

സന്തോഷ്:ഭാവിയില്‍ നിന്നു ഭൂതകാലത്തിലേക്ക്‌ എന്നത് ഒരു ആകാംക്ഷ ഉണ്ടാക്കാന്‍ എഴുതിയതാ

:)

അരുണ്‍ കരിമുട്ടം said...

അരവിന്ദേട്ടാ :സൂപ്പര്‍ ക്വാളിറ്റി, സ്വീകരിച്ചിരിക്കുന്നു :)

ബിന്ദു ചേച്ചി:നന്ദി, കല്യാണത്തിനു കാണാം

നമ്മുടെ ബൂലോകം: താങ്ക്‌യൂ വെരിമച്ച്!!

വേദ വ്യാസന്‍: നന്ദി

രവീഷ്:ഓടിക്കോ!!!

അഭി:നന്ദി

സുകന്യ ചേച്ചി: തീര്‍ച്ചയായും അറിയിക്കാം

സുമേഷ് : ഇതൊക്കെ അവിടെ നടക്കുന്ന ചടങ്ങാ ഇഷ്ടാ

കാസിം തങ്ങള്‍:നന്ദി

ചാണക്യന്‍, മുംബൈമലയാളി, വിനോദ്: റൊമ്പ റൊമ്പ നണ്‍ഡ്രി

:)

ഫോട്ടോഗ്രാഫര്‍ said...

അങ്ങനെ ആ സുദിനം വന്നു അല്ലേ, ഇനിയും വരും സുദിനങ്ങള്‍..

ചെലക്കാണ്ട് പോടാ said...

കണ്ടക്ടര്‍ ഞെട്ടിക്കാണും. ടിക്കറ്റ് എടുക്കാന്‍ വരുന്നവന്‍ ഫുള്ള ചരിത്രം പറഞ്ഞ് ടിക്കറ്റെടുക്കുന്നത് അവന് ആദ്യത്തെ അനുഭവമായിരിക്കും.

സാരി എടുക്കാന്‍ പോകുന്നതിനു, ഏത് സാരി ഉടുക്കണമെന്ന കണ്‍ഫ്യൂഷന്‍ അമ്മക്ക്..
കാഞ്ചീപുരം വേണോ, ബനാറസ്സ് വേണോ, അതോ കാശിപട്ടോ എന്ന കണ്‍ഫ്യൂഷന്‍ പെങ്ങക്ക്..
സാരി വാങ്ങാനോ, അതോ തുണിക്കട മൊത്തത്തില്‍ വാങ്ങാനോ ഈ പോക്കെന്ന കണ്‍ഫ്യൂഷന്‍ അച്ഛന്..

:) ച്യേട്ടന് ഇമ്മാതിരി കണഫ്യൂഷനുകള്‍ ഒന്നുമില്ലേ? വീണ്ടും പണി പാളി ടൈപ്പ് ചെയ്ത് അടുത്ത ലൈന്‍ വായിച്ചപ്പോള്‍ ഞാന്‍ ഡെസ്പ്പ്.......


അങ്ങനെ അനുജത്തിയുടെ നിശ്ചയത്തിനു ഒരാഴ്ച മുന്നേ എന്‍റെ നിശ്ചയം നടന്നു.പെങ്ങടെ കല്യാണം ഒരു വര്‍ഷം കഴിഞ്ഞ് മതിയെന്നും, എന്‍റെ കല്യാണം ഉടനെ നടത്താമെന്നും തീരുമാനമായി..

അങ്ങനെത്തന്നെ വേണം....നമുക്കോ ആയില്ല നിനക്കെങ്കിലും പറ്റിയല്ലേ.....

ചിത്രയ്ക്കും വിനോദിനും അഡ്വാന്‍സ്ഡ് വിവാഹാശംസകള്‍ , അരുണിനും ഫാമിലിക്കും വെഡ്ഡിങ്ങ് ആനിവേഴ്സറി ആശംസകള്‍ . എല്ലാവര്‍ക്കും ക്രിസ്ത്മസ് ആശംസകള്‍

ജനുവരി 9 2010 ഇഷ്ടംപോലെ കല്യാണമുള്ള ദിവസമാണല്ലേ....രണ്ടു മൂന്ന് ക്ഷണം ഇപ്പോള്‍ത്തന്നെ കിട്ടി കഴിഞ്ഞിരിക്കുന്നു ;)

Sreenanda said...

അരുണ്‍,
വിവാഹവാര്‍ഷികാശംസകള്‍. ചിത്രക്കും വിനോദിനും മുന്‍‌കൂര്‍ ആശംസകള്‍.
പിന്നെ എല്ലാവര്‍ക്കും ക്രിസ്മസ് - ന്യൂ ഇയര്‍ ആശംസകള്‍.

കായംകുളം വിമെന്‍സ് പോളിടെക്നിക്കിലാ ഞാന്‍ മൂന്നു വര്‍ഷം പഠിച്ചത്. പുതിയിടത്ത് അമ്പലവും മാരിയമ്മന്‍ കോവിലും ഒക്കെ ഒത്തിരി മിസ്‌ ചെയ്യാറുണ്ട് .

geethavappala said...

വളരെ നന്നായിരിക്കുന്നു, വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്നുകൊള്ളുന്നു!!!

Murali Nair,Dubai said...

Arun(Manu)
Happy wedding day .
Murali Nair
Dubai

അനൂപ് said...

അരുണ്‍ജി...
ആദ്യമായി ഹൃദ്യമായ ഒന്നാം വിവാഹവാര്‍ഷികാശംസകള്‍...
പത്തും ഇരുപത്തഞ്ചും അമ്പതാം വാര്‍ഷികത്തിനും ഇതേ പോലുള്ള സുന്ദരമായ പോസ്റ്റുകള്‍ പോസ്റാന്‍ താങ്കള്‍ കുടുംബസമേതം സന്തോഷമായി ഇരിക്കട്ടെ എന്ന് ആശംസിക്കുന്നു...
സെപ്റ്റംബര്‍ നു ശേഷം താങ്കളുടെ ബ്ലോഗ്‌ സന്ദര്‍ശനം താല്‍കാലികമായി നിര്‍ത്തി വയ്ക്കേണ്ടി വന്നു... ഇതൊക്കെ വായിച്ചു ചിരിച്ചതിനാലാവം നടുവിന്റെ ഡിസ്ക് ഒരെണ്ണം ഇളകി അതിന്റെ പാട്ടിനു പോയി...
ആ വകയില്‍ ഒരു രണ്ടു മാസം കിടപ്പിലായിരുന്നു...
എന്തായാലും കായംകുളം സൂപ്പര്‍ ഫാസ്റിനു കൈ കാണിക്കാന്‍ കണ്ട ദിവസം നന്നായി...
പിന്നെ ഒന്നാംകുറ്റി കാരന്‍ ആണല്ലേ... എന്റെ അപ്പച്ചിയുടെ വീട് മൂന്നാം കുറ്റിയിലാ... :)

Manoj said...

ഈ മാതിരി ജന്മങ്ങളാ നമ്മുടെ നാട് വളരാന്‍ സമ്മതിക്കാത്തത്!!


ha ha ha

ശ്രീ said...

എല്ലാ വിധ ആശംസകളും നേരുന്നു അരുണ്‍...

നിങ്ങളുടെ വിവാഹ വാര്‍ഷികത്തിനും, പെങ്ങളുടെ വിവാഹത്തിനും പിന്നെ ക്രിസ്തുമസ്സിനും പുതുവര്‍ഷത്തിനും :)

കുഞ്ഞൻ said...

അരുൺ‌ജി..

എല്ലാവിധ ആശംസകളും നേരുന്നു. ചിത്രയ്ക്കും വിനോദിനും, അരുണിനും ദീപയ്ക്കും പിന്നെ അരുണിന്റെ കുടുംബത്തിനും കൂടാതെ അരുണിന്റ് ബ്ലോഗിനും (അമ്പതാം പോസ്റ്റിന്) പിന്നെ പിന്നെ എല്ലാ ബൂലോഗ വാസികൾക്കും ആശംസയും പിന്നെ ക്രിസ്തുമസ് പുതുവത്സര ആശംസകൾ നേരുന്നു...

Unknown said...

പെണ്ണിന്‍റെ നാള്‌ മൂലം ആകാഞ്ഞത് നന്നായി!!
രസികന്‍!

വിവാഹ, വിവാഹവാര്‍ഷിക, ക്രിസ്തുമസ്, പുതുവത്സര ആശംസകള്‍. നന്മകള്‍ എല്ലാവര്ക്കും ഉണ്ടാവട്ടെ.

വാഴക്കോടന്‍ ‍// vazhakodan said...

വിവാഹവാര്‍ഷിക, ക്രിസ്തുമസ്, പുതുവത്സര ആശംസകള്‍!!

pandavas... said...

ആശംസകള്‍ ഹോള്‍സയിലായ്....



പിന്നെയ് , കല്ല്യാണത്തിന് ഒരു കായംകുളം മീറ്റ് വച്ചാലോ മക്കളേ...
അരുണേട്ടന്‍ അറിയണ്ട...

പകല്‍കിനാവന്‍ | daYdreaMer said...

ഈ കല്യാണ കുറിയുടെ സ്റ്റൈല്‍ കൊള്ളാം..
കലക്കി മച്ചൂ..
എല്ലാ ആശസകളും..

ഒന്നാംകുറ്റിയും കായംകുളവും ജി ഡി എം ഉം ഒക്കെ കേട്ടപ്പോള്‍ നാട്ടില്‍ പോകാന്‍ തോന്നുന്നു.. :)

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat said...

aruninu vivahavarshikasamsakalum anpatham postasamsakalum..

aniyathikku vivahasamsakal..

bakki ellarkkum puthuvalsarasamsakal

Renjith Kumar CR said...

അരുണ്‍ ,ദീപ ദമ്പതികള്‍ക്ക് വിവാഹ വാര്‍ഷിക ആശംസകള്‍ ........ഇത് പോലെ പത്തറുപതു പോസ്റ്റുകള്‍ (വാര്‍ഷിക പോസ്റ്റുകള്‍) ഉണ്ടാവാന്‍ പ്രാര്‍ത്ഥിക്കുന്നു ......
അനിയത്തിക്ക് മുന്‍‌കൂര്‍ വിവാഹ ആശംസകള്‍

പാവത്താൻ said...

വിവാഹ വാര്‍ഷിക ആശംസകള്‍. സഹോദരിയ്ക്കു വിവാഹാശംസകള്‍.
ഇനി കല്യാണ സാരിയെറ്റുക്കാന്‍ പോകുമ്പോള്‍ എന്തൊക്കെ സംഭവിക്കുമോ ആവോ??? :-)

പള്ളിക്കുളം.. said...

ഒന്നാംകുറ്റി, രണ്ടാംകുറ്റി, മൂന്നാം കുറ്റി, റസൂൽ പൂക്കുറ്റി, ഒക്കെ കായംകുളത്തുകാരാണല്ലോ ഇസ്റ്റാ..
വിവാഹ വാർഷിക ദിനാശംസകൾ!

..:: അച്ചായന്‍ ::.. said...

അരുണ്‍ മാഷെ അപ്പൊ ഒരു നല്ല റിലൈന്‍സ് ആശംസകള്‍ ഹിഹിഹി .. അപ്പൊ അവിടുത്തെക്കും (എവിടെ തേക്കാന്‍ എന്നൊന്നും ചോദിക്കരുത് :D ) ഒരു നല്ല പുതുവര്‍ഷവും ക്രിസ്മസും ആശംസിക്കുന്നു ...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കലക്കി :)

ആശംസകൾ

ദീപ്സ് said...

ഞാന്‍ പുതീതാ..ഐ മീന്‍ അങ്ങനല്ല..എന്റെ പേരു ദീപ്സ്...എന്റെ വിവാഹം ഒക്റ്റോബര്‍ 22 നായിരുന്നു..ഇനീപ്പൊ ഇത് മാച്ചാവണോങ്കി ഇതേ പോലെ ഒരു അനിയത്തിയും അമ്മാവന്റെ മോനും വേണോല്ലൊ :(

കുട്ടിച്ചാത്തന്‍ said...

വിവാഹവാര്‍ഷികാശംസകള്‍

ചാത്തനേറ്:ഭാഗ്യവാന്‍ ഫോണിന്റെ ചിലവല്ലേഉള്ളൂ.

ക്രിസ്തുമസ് പുതുവത്സര ആശംസകള്‍.

the man to walk with said...

enthoru bhagyam ..
Wedding aniverssary wish..
christmas wish
newyear wish
aniyathiykku kalyaanaashyamsaa..
ellam ee commentinodoppam ..
best wishes

e-Pandithan said...

വിവാഹ വാര്‍ഷിക ആശംസകള്‍ !!!

സഹോദരിക്ക് വിവാഹ മംഗളങ്ങളും നേരുന്നു

നല്ല ഒരു പുതുവത്സരം കൂടി നേര്‍ന്നുകൊണ്ട് ഇന്നത്തെ യാത്ര ഇവിടെ നിര്‍ത്തുന്നു

രഘുനാഥന്‍ said...

ആഹാ നാട്ടില്‍ വന്നാലുടനെ ഒരു കല്യാണം കൂടാമല്ലോ..അരുണേ ഒരു എക്സ് പട്ടാളം കൂടെ സദ്യക്ക് കാണും എന്ന് അച്ഛനോട് പറഞ്ഞേക്കണേ

"വിവാഹ വാര്‍ഷിക മംഗളാശംസകള്‍"

Ashly said...

വിവാഹവാര്‍ഷികാശംസകള്‍!!!

jayanEvoor said...

aruN...

അമ്പതാം വിവാഹ...
ഛെ!
അമ്പതാം പോസ്റ്റിനും
വിവാഹവാര്‍ഷികത്തിനും
നിറഞ്ഞ ആശംസകള്‍!

(അനിയത്തീടെ കല്യാണത്തിനു ഒരില എനിക്ക് വച്ചേരെ !)

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

അരുണ്‍,
ഇണങ്ങിയും , പിണങ്ങിയും , പ്രണയിച്ചും , പരിഭവിച്ചും ഒരു അനുരാഗ ഗാനം പോലെ
നിങ്ങളുടെ ദാമ്പത്യം ആസ്വാദ്യകരമായി മുന്നോട്ടു പോകട്ടെ എന്നാശംസിക്കുന്നു ...
അനിയത്തിക്കും ഈ ഏട്ടന്റെ വിവാഹാശംസകള്‍ ...

Manoraj said...

കലക്കി

ആശംസകൾ

രാഹുല്‍ said...

Kure chirichu nannaayirikkunnu.
Waiting for the next one

വിജിത... said...

അരുണേട്ടനും ദീപയ്ക്കും വിവാ‍ഹ വാര്‍ഷിക ആശംസകല്‍..

വിനുവേട്ടന്‍ said...

അരുണ്‍ഭായ്‌... വിവാഹ വാര്‍ഷികാശംസകള്‍... ഇങ്ങനെ തന്നെ വേണം വാര്‍ഷികദിനത്തില്‍... കണവന്‍ ബംഗളൂരുവിലും മനൈവി കായംകുളൂരുവിലും...

അപ്പോള്‍ ജനുവരി ഒമ്പതിന്‌ ഞാന്‍ ഇവിടെയിരുന്നു നല്ലൊരു സദ്യ സ്വപ്നം കാണുന്നതായിരിക്കും... മംഗളാശംസകള്‍ അനുജത്തിക്ക്‌... (അന്ന് തന്നെയാണ്‌ എന്റെ അനുജത്തിയുടെ ജന്മദിനവും)

കുഞ്ഞൂസ് (Kunjuss) said...

കായംകുളത്തിന്റെ മരുമകളായ ഞാന്‍,അരുണിനും ദീപക്കും എല്ലാവിധ ആശംസകളും നേരുന്നു....

പയ്യന്‍സ് said...

ആഹാ.. അപ്പം ആഘോഷങ്ങളുടെ ദിനങ്ങള്‍ ആണല്ലോ:) വിവാഹ വാര്‍ഷിക ആശംസകളും ക്രിസ്മസ് ആശംസകളും നവവത്സര ആശംസകളും നേരുന്നു! അനിയത്തിക്കും ആശംസകള്‍ അറിയിക്കുക.

ഹോ.. ആശംസകള്‍ നേര്‍ന്നു ഞാന്‍ മടുത്തു:)

അരുണ്‍ said...

പുതിയ പോസ്റ്റ്‌ പ്രതീക്ഷിചിരിക്കാരുന്നു...നന്നായിട്ടുണ്ട് ബോസ്സ്...പിന്നെ വിവാഹ വാര്‍ഷികമായിട്ട് നവ ദമ്പതികള്‍ക്ക് ആശംസകള്‍....എന്നും നവ ദമ്പതികള്‍ ആയി ജീവിക്കാന്‍ ഇശ്വരന്‍ അനുഗ്രഹിക്കട്ടെ...പെങ്ങള്‍ക്കും ഭാവി അളിയനും ഒരായിരം നന്മകള്‍ നേരുന്നു...

മൊട്ടുണ്ണി said...

All the best
:)

അരുണ്‍ കരിമുട്ടം said...

പോരാളി : നന്ദി

ചെലക്കാണ്ട് പോടാ: സാധിച്ചാല്‍ കായംകുളത്ത് കല്യാണത്തിനു വരണേ

ശ്രീനന്ദാ:കായംകുളംകാരിയാണോ ? നന്ദി :)

ഗീത:നന്ദി

മുരളിചേട്ടാ:താങ്ക്‌സ്സ്

അനൂപ്:ഇപ്പോ എങ്ങനുണ്ട്? സുഖമായോ?

മനു:നന്ദി

ശ്രീ:നന്ദി മാഷേ

കുഞ്ഞന്‍: ആശംസകള്‍ തിരിച്ചു:)

തെച്ചിക്കോടന്‍:നണ്‍ഡ്രി

അരുണ്‍ കരിമുട്ടം said...

വാഴക്കോടന്‍:നന്ദി

പാണ്ഡവാസ്സ്:കല്യാണത്തിന്‍റെ അന്ന് തന്നെ മീറ്റ് വേണമല്ലേ?

പകല്‍കിനാവ്:നാട്ടിലോട്ട് പോരെ, കല്യാണം കൂടാം

കിഷോര്‍:താങ്സ്സ്

രഞ്ജിത്ത്:നന്ദി മാഷേ

പാവത്താന്‍:കല്യാണസാരി എടുക്കുന്നത് ഒത്താല്‍ ഒരു കഥയാക്കണം:)

പള്ളിക്കുളം:നന്ദി

അച്ചായോ:ആയിക്കോട്ടേ, ആശംസകള്‍ വരവ് വച്ചിരിക്കുന്നു

പ്രിയ:നന്ദി

ദീപ്സ്സ്:പുതിയ ആളെ കണ്ടാരുന്നു പപ്പനാവാ

അരുണ്‍ കരിമുട്ടം said...

കുട്ടിച്ചാത്തന്‍:കണ്ണ്‌ വക്കുവാണോ??

the man to walk with: താങ്ക്സ്സ്

ഈ-പണ്ഡിതാ:ഇനിയും യാത്ര ചെയ്യണേ

രഘുനാഥന്‍:കാണണം

ക്യാപ്റ്റന്‍:നന്ദി

ജയന്‍:കല്യാണത്തിനു വരൂല്ലേ

ശാരദനിലാവ്:ഹാ,ഹാ എത്ര നല്ല വരികള്‍ :) നന്ദി മാഷേ

മനോരാജ്:നന്ദി

രാഹൂല്‍:ഇനി അടുത്ത വര്‍ഷം

വിജിത:നന്ദിയുണ്ടേ:)

വിനുവേട്ടാ:സദ്യമാത്രം സ്വപ്നം കണ്ടാല്‍ പോരാ, വിവാഹത്തിനു ആശംസിക്കുകയും വേണം

കുഞ്ഞൂസ്സ്:കായംകുളത്ത് എവിടെയാ

പയ്യന്‍സ്:ആശംസകള്‍ കൂമ്പാരമാവട്ടേ

അരുണ്‍:നന്ദി

മൊട്ടുണ്ണി:താങ്ക്സ്സ്

അരുണ്‍ കരിമുട്ടം said...

എല്ലാ പ്രിയ സ്നേഹിതര്‍ക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ്സ് പുതുവത്സര ആശംസകള്‍.നല്ലൊരു വര്‍ഷം ഏവര്‍ക്കും ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു, കൂടെ കല്യാണത്തിനു എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു
സ്നേഹപൂര്‍വ്വം
അരുണ്‍ കായംകുളം ആന്‍ഡ് ഫാമിലി

(ബൂലോകത്ത് നിന്ന് താത്ക്കാലികമായി വിട വാങ്ങുന്നു, ഇനി അടുത്ത വര്‍ഷം കാണാം)

വീണ്ടും സന്ധിക്കും വരെ വണക്കം
:)

പട്ടേപ്പാടം റാംജി said...

ഇനിയും ധാരാളം ഡിസബര്‍ 22കള്‍ ആഘോഷിക്കാന്‍ ഇട വരട്ടെ.
ക്രിസ്തുമസ്സ് പുതുവല്‍സരാശംസകള്‍....

poor-me/പാവം-ഞാന്‍ said...

Merry X-mas

രാധിക said...

വൈകിയാണെങ്കിലും ആശംസകള്‍ നേരുന്നു.

വയനാടന്‍ said...

"കഴിച്ചോ?"
"കഴിച്ചു"
"എന്തുവാ?"
"ചോറ്"
"കൂട്ടാന്‍?"
"മീന്‍"
"വറുത്തതോ, പൊരിച്ചതോ?"
"അല്ലെടാ, തൊ#$@*#$ച്ചത്........!!!!"
ങ്ങേ!!

ചിരിയടക്കാനാവുന്നില്ലല്ലോ......

ഹൃദയം നിറഞ്ഞ വിവാഹ വാർഷികാശം സകൾ നേരുന്നു....

മാണിക്യം said...

ക്രിസ്തുമസ് പുതുവസ്തരാശംസകള്‍.
അരുണിനും ദീപയ്ക്കും വിവാഹവാര്‍ഷികത്തിനും
ചിത്രയ്ക്കും വിനോദിനും വിവാഹത്തിനും
....നൂറു..നൂറ്‌...ആശംസകൾ

കുരാക്കാരന്‍ ..! said...

ആശംസകള്‍...

വശംവദൻ said...

എല്ലാവിധ ആശംസകളും നേരുന്നു.

poor-me/പാവം-ഞാന്‍ said...

വൈകിയ ക്രിസ്തുമസ് ആശംസകള്‍...
മുന്‍ കൂട്ടിയുള്ള പുതുവത്സരാശംസകള്‍...
സഹോദരിക്ക് വിവാഹ മംഗളാശംസകള്‍...
അല്ലാ ഇടക്ക് ഒരു ശര്‍ദ്ദിലിന്റെ കഹാനി പറഞിരുന്നല്ലോ പിന്നെ എന്തായി?

Unknown said...

അരുണ്‍ നന്നായി എഴുതി.... ചിരിയോടെ വായിച്ചു.... ആശംസകള്‍

kaattu kurinji said...

First time in your blog.. nalla narmmam..manasarike chirichu...ashamsakal..

Muralee Mukundan , ബിലാത്തിപട്ടണം said...

കായംകുളം സൂപ്പർഫാസ്റ്റിന്റെ നർമ്മ ഗട്ടറുകളിൽ കയറിയുമിറങ്ങിയുമുള്ള ഈ ഭൂതകാലസവരി ഒത്തിരിയിഷ്ട്ടപ്പെട്ടു കേട്ടൊ അരുൺ...
ചിത്രക്കും,വിനോദിനും സർവ്വവിധ മംഗളങ്ങളും നേർന്നുകൊള്ളുന്നൂ...ഒപ്പം ഒന്നാം വർഷം പിന്നിട്ട നിങ്ങൾക്കും.....

AbyAUS said...

"ഓ, വന്നോ?"
ഈ ചോദ്യത്തിനൊരു അര്‍ത്ഥമുണ്ട്..
നാശംപിടിച്ചവനേ, നീ പിന്നെയും വന്നോ??
മാത്രമല്ല, ഇതിനൊരു വ്യംഗ്യാര്‍ത്ഥവുമുണ്ട്..
വരില്ല, വരില്ല എന്ന് കരുതി.ഒടുവില്‍ വന്നു അല്ലേ??
അതേ, വന്നു!!

കലക്കി..രണ്ടുവട്ടം കലക്കി

ഒരു വൈകിയ വിവാഹവാര്‍ഷീകാശംസകള്‍

മുന്‍പേതന്നെ, ഒരു വിവാഹദിനാശംസകള്‍ അനിയത്തിക്ക്..

ചേച്ചിപ്പെണ്ണ്‍ said...

അരുണേ ... നല്ല പോസ്റ്റ്‌ ... ചിരിപ്പിച്ചൂട്ടോ പതിവുപോലെ ..
ആശംസകള്‍ ...

ചേച്ചിപ്പെണ്ണ്‍ said...

അരുണേ ഒരു സംശയം
"മംഗല്യം തന്തുനാനേന .".. ന്നു വച്ചാ എന്താ ....?

മുരളി I Murali Mudra said...

ഇവിടെ എത്താന്‍ അല്‍പ്പം വൈകി...മുന്‍പ് തന്നെ വായിച്ചിരുന്നു കമന്റ്‌ ചെയ്യാന്‍ ഒത്തില്ല..
അപ്പൊ വിവാഹ വാര്‍ഷികാശംസകള്‍ നേര്‍ന്നേക്കാം..
കൂടെ പുതുവര്ഷാശംസകളും...
:) :)

jayanEvoor said...

ചേച്ചിപ്പെണ്ണ് ചേച്ചീ!

മാംഗല്യം തന്തുനാ അനേന എന്ന് പിരിച്ചെഴുതാം ...

മംഗളകര്‍മ്മം (വിവാഹം) ഈ ചരടിനാല്‍ (താലിച്ച്ചരടിനാല്‍ ) എന്നാണര്‍ത്ഥം .

(അരുണ്‍ തെരക്കിലാവും എന്നുള്ളതുകൊണ്ട് ഞാന്‍ എഴുതുന്നു)

jayanEvoor said...
This comment has been removed by the author.
jayanEvoor said...

മാംഗല്യം തന്തുനാനേന
മമ ജീവന ഹേതുനാ

കണ്thE ബധ്നാമി ശുഭഗെ
ത്വം ജീവ ശരദാം ശതം

This is a sacred thread, this is essential for my long life. I tie this around your neck

O maiden, having many auspicious attributes, may you live happily for a hundred years

(sorry for not typin in malayalam, itsn't working right now)

വീകെ said...

ക്ഷണനം കലക്കി..

ഒന്നാം വിവാഹ വാർഷികത്തിനും സഹോദരിയുടെ വിവാഹത്തിനും ആശംസകൾ..

പുതുവത്സരാശംസകൾ..

Anonymous said...

Mashe - Kalakki.
Enikku chirichu chirichu Thala vedana eduthu.
Enthayalaum "Chettanu 10-20 company swanthamayundu" ennu paranjathu Superb!!!

Best of Luck
Regards
Santhosh nair

തൃശൂര്‍കാരന്‍ ..... said...

കലക്കീട്ടോ, കല്യാണകുറി "പോസ്റ്റ്‌". വിവാഹവാര്‍ഷികാശംസകള്‍. ചിത്രക്കും,വിനോദിനും ആശംസകള്‍,.

ബിച്ചു said...

എലാവിധ ആശംസകളും..

ബിച്ചു said...

അല്ലെങ്കില്‍ ഒരു 100 അടിച്ചിട്ട് പോകാം .. ഫസ്റ്റ് ടൈം ആണ് ഒരു 100 അടിക്കുന്നത്

Unknown said...

പുതുവത്സരാശംസകള്‍!!
എന്റെ ബ്ലോഗിലും ഫോളോ ചെയ്യണേ..!!

ജഗ്ഗുദാദ said...

Wish you and your family a wonderful new year.

Varan alpam late ayi, better late than never ennalle...

sasneham,
Jaggu Daada

Anonymous said...

ചിത്രയ്ക്കും വിനോദിനും വിവാഹാശംസകള്‍ , അരുണിനുംദീപയ്ക്കും വെഡ്ഡിങ്ങ് ആനിവേഴ്സറി ആശംസകള്‍ .

sm sadique said...

ഒരു തിരക്കഥ പോലുണ്ട് , നല്ല ജീവിതാനുഭവം . ആശംസകള്‍ ......എസ്. എം .സാദിഖ് ,കായംകുളം .

priyag said...

maashe vivaha aashamsakal!!!!!!!!!1

Anonymous said...

വൈകി എത്തിയതില്‍ വിഷമം ഉണ്ട്.. എല്ലാ നന്മകളും നേരുന്നു....പെങ്ങള്‍ക്ക് എന്റെ ആശംസകള്‍ അറിയിക്കണേ...

ബഷീർ said...

അരുൺ,

ദീർഘമായ അവധിയ്ക്ക് ശേഷം പ്രവാസ ഭൂമിയിൽ തിരിച്ചെത്തി ആദ്യമായി അരുണിന്റെ ബ്ലോഗ് വായിച്ചു. :)

വൈകിയെങ്കിലും വിവാഹ വാർഷിക ആശംസകൾ നേരുന്നു. ഒരു വർഷം സഹിച്ച പോലെ ഇനിയുള്ള വർഷങ്ങളിലും സഹിക്കാൻ വാമഭാഗത്തിനു എല്ലാ ആശീർവാദങ്ങളും. പിന്നെ അനുജത്തിക്ക് അഡ്വാൻസായി വിവാഹ മംഗളാശംസകൾ

സസ്നേഹം

വിന്‍സ് said...

ഹഹഹ....കലക്കന്‍!!!

അനിയത്തിക്കും കുടുമ്പത്തിനും എന്റെ എല്ലാ വിധ ആശംസകളും.

ജനുവരിയില്‍ കല്യാണത്തിന്റെ പെരുന്നാളാണല്ലോ!

RIYA'z കൂരിയാട് said...

നിങക്ക് റിലയന്സ് എങ്കില് ഞങ്ങള്ക്ക് ഇന്റ്റര്നെറ്റ് ഫോണാ..അതൂം നിരോധിക്കുകയാണത്രെ..
ആസംസകള് നേരുന്നു..

Praveen Kumar Elathur said...

valare nannavunnundu ningalude kathaparachil..thudaram.

Anonymous said...

njan 3 divasam mumbanu adyamayittu kayamkulam superfastil kayariyathu. nice posts. 3 divasam kondu njan ella bogikalilum kayari. chirichu chirichu mathiyayi.

HAPPY ANNIVERSARY.

MUTH FROM DUBAI

Phayas AbdulRahman said...

അയ്യോ.. 2010 ജനുവരി 09 ഇന്നല്ലെ.. ശ്ശോ.. ഒരു കല്യാണം മിസ്സായല്ലോ..!! പുതിയ ജീവിതത്തിലേക്ക് കാലെടുത്ത് വക്കുന്ന അവര്‍ക്കെന്റെ എല്ലാ മംഗളങ്ങളും നേരുന്നു..

അങ്ങനെ അരുണ്‍ പെട്ടു അല്ലെ.. കൊള്ളാം എന്തായാലും മംഗല്യ തന്തുനാനേന എന്നല്ലെ പറഞ്ഞത്.. മംഗല്യ തന്തൂരി ഞാനേ.. എന്നു പറഞ്ഞില്ലല്ലൊ.. അതു ഭാഗ്യം എന്നുഅങ്ങട്ടു കരുതിക്കോ.. യേത്.. പറഞ്ഞത് മനസ്സിലായാ..??

ചാണ്ടിച്ചൻ said...

adipoli....

പാട്ടോളി, Paattoli said...

അയ്യോ ചെങ്ങാതീ,
വായിക്കാൻ അല്പം വൈകിപ്പോയി...
ഒരൂണു നഷ്ടം....
ഏവൂരാന്റെ ‘ക്ലാമറും’ കാണാൻ പറ്റിയില്ല...

സാരമില്ല,
ഏവൂരാന്റെ ‘ഡൊക്കുമെന്ററി’ കണ്ടൂ,
തിരുപ്പതി ആയേ.........

vipins said...

nannayirikkunnu

അരുണ്‍ കരിമുട്ടം said...

കല്യാണത്തിനു ആശംസ നേര്‍ന്ന എല്ലാ നല്ല സുഹൃത്തുക്കള്‍ക്കും നന്ദി :)

VipS said...

kalakki...late ayittanu kandathu..allengil pengalude kalyanathinu vannu ningale onnu njettichene :)

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഭായ്..ആശംസകള്‍..എന്റെ വിവാഹം കഴിഞ്ഞതും ഒരു ഡിസംബര്‍ 22 ആണ്.
കൊല്ലം(സോറി അതു രഹസ്യമായി ഇരിക്കട്ടെ)

ഷിനു.വി.എസ് said...

അരുണേ ..കല്യാണത്തിന് കാണാട്ടോ ..നമ്മള്‍ കരുനാഗപ്പള്ളി ആണ് അളിയാ ...

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com