
ഇന്ന് ഏതൊരു മലയാളിയുടെയും വീടിനു മുന്നിലും ഒരു കാറ് കാണാം, അല്ല കാണണം.ഇല്ലെങ്കില്‍ ആ വീടിന്‍റെ നാഥന്‍ തന്‍റെ വൈഫിന്‍റെ മുഖത്ത് കാറ് കാണും, ദേഷ്യത്താല്‍ മൂടിക്കെട്ടിയ മഴക്കാറ്..
കൂടെ ഒരു ആത്മഗതവും:
"ഇങ്ങനെ ഒരു കിഴങ്ങനെയാണല്ലോ ഭഗവാനെ എന്‍റെ തലയില്‍ കെട്ടി വച്ചത്!!"
പാവം ഗൃഹനാഥന്‍..
ഒരു കാറ് വാങ്ങി കൊടുക്കാന്‍ പാങ്ങില്ലാത്ത ഹസ്സ്!!
അങ്ങേര് എന്തോ ചെയ്യാന്‍??
നായകന്‍റെ വിഷമാവസ്ഥ കണ്ട് സഹനടന്‍ ഉപദേശിക്കും:
"ചേച്ചിക്ക് ഒരു സാരി വാങ്ങി കൊടുത്ത് നോക്ക്"
അങ്ങനെ പെമ്പ്രന്നോത്തിയെ സന്തോഷിപ്പിക്കാന്‍ ഒരു സാരി വാങ്ങി കൊടുത്താല്‍, അത് ഉടുത്തിട്ട് അവള്‍ പറയും:
"തെക്കേലെ സുമ കാറ് വാങ്ങി, പടീറ്റേതിലെ രമ കാറ് വാങ്ങി, നിങ്ങളെനിക്ക് എന്തോ തന്ന്?"
ന്യായമായ ചോദ്യം!!
അത് കേട്ടപാടെ വാമഭാഗത്തിന്‍റെ കരണക്കുറ്റിക്കൊന്ന് പൊട്ടിച്ചിട്ട് അദ്ദേഹം പറഞ്ഞു:
"തെക്കേലെ സുമ കാറ് വാങ്ങി, പടീറ്റേതിലെ രമ കാറ് വാങ്ങി, നീ എന്‍റെ കൈയീന്നൊരു കീറ് വാങ്ങി"
ആഹാ, ചേച്ചി ഹാപ്പിയായി!!
പിറ്റേന്ന് സുമയോടും, രമയോടും ചേച്ചി തന്നെ പറയും:
"കാറ് എനിക്ക് അലര്‍ജിയാ, അല്ലേ ചേട്ടന്‍ തന്നേനേ"
ഈ വാചകം കേള്‍ക്കുന്നവര്‍ മനസില്‍ ചോദിക്കും...
ഇന്നലെ കിട്ടിയത് പോരെ??
മതി, അത് മതി!!
കാലം പുരോഗമിക്കും.
നാളെ ഒരു കാലത്ത് എല്ലാ വീടിന്‍റെ മുന്നിലും ഒരു വിമാനം കാണം, അല്ലേല്‍ റോക്കറ്റ് ആയിരിക്കും വാഹനം, ഇനി തീരെ കഴിവില്ലാത്തവന്‍ ഒരു ഹെലിക്കോപ്റ്ററെങ്കിലും വാങ്ങി വയ്ക്കും.
അന്നും വിമാനമില്ലാത്ത ചേച്ചി പറയും:
"സൌത്ത് സുമ ഹാസ് ട്രെയിന്‍, വെസ്റ്റ് രമ ഹാസ് പ്ലെയിന്‍, ഫോര്‍ മി??"
സൂപ്പര്‍ ക്യുസ്റ്റ്യന്‍!!
((ഠോ))
കാലം എത്ര പുരോഗമിച്ചാലും ചേച്ചിയുടെ കരണക്കുറ്റിക്ക് കൈ വീഴും, തുടര്‍ന്ന് ചേട്ടന്‍റെ ഡയലോഗും:
"സൌത്ത് സുമ ഹാസ് ട്രെയിന്‍, വെസ്റ്റ് രമ ഹാസ് പ്ലെയിന്‍, നൌ യൂ ഹാവ് പെയിന്‍"
ചേച്ചിയടെ സൂക്കേടങ്ങ് തീര്‍ന്നു!!
പിറ്റേന്ന് നൈബേഴ്സിനോട് ചേച്ചി പറയും:
"പ്ലെയിന്‍ എനിക്ക് അലര്‍ജിയാ, അല്ലേ ചേട്ടന്‍ തന്നേനെ"
ഈ വാചകം കേള്‍ക്കുന്നവര്‍ മനസില്‍ ചോദിക്കും...
പ്ലെയിന്‍ ഓര്‍ പെയിന്‍??
നോ കമന്‍റ്‌സ്സ്!!
ആദ്യം സൂചിപ്പിച്ചത് വര്‍ത്തമാനകാലം, പിന്നീട് പറഞ്ഞത് ഭാവികാലം, ഇനി ഭൂതകാലം..
ഇവിടെ വാഹനം വേണ്ടത് ചേച്ചിക്കല്ല, എനിക്കാ..
അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കാലത്താണ് ഒരു സൈക്കിള്‍ വേണമെന്ന് മോഹം എന്‍റെ മനസിലുദിച്ചത്.അച്ഛനോട് പല പ്രാവശ്യം പറഞ്ഞു, നോ രക്ഷ!!
അമ്മാവനോട് ആവശ്യം പറഞ്ഞപ്പോള്‍ തിരിച്ചൊരു ഉപദേശം:
"സൈക്കിള്‍ ചവിട്ടുന്നത് ആരോഗ്യത്തിനു ഹാനികരം"
അമ്പടാ!!
വാങ്ങി തരാന്‍ മനസില്ലെങ്കില്‍ അത് പറഞ്ഞാ പോരേ??
ഒടുവില്‍ അറ്റകൈ..
അമ്മേടെ അടുത്ത് ചെന്ന് കരഞ്ഞോണ്ട് പറഞ്ഞു:
"തെക്കേലെ സുമയാന്‍റിയടെ മോന് സൈക്കിള്‍ വാങ്ങി, പടീറ്റേതിലെ രമയാന്‍റിയടെ മോന് സൈക്കിള്‍ വാങ്ങി, എനിക്കോ?"
എന്‍റെ ആ ചോദ്യം കേട്ടതും അമ്മയുടെ കണ്ണ് നിറഞ്ഞു, അടുത്ത് വന്ന് എന്നോട് ചോദിച്ചു:
"സുമേഷിനും, രമേഷിനും സൈക്കിള്‍ വാങ്ങിയോ?"
വാങ്ങി അമ്മേ, വാങ്ങി!!
അത് കേട്ടതും അമ്മേടെ കണ്ണൊന്ന് ചുവന്നു, സ്വരമൊന്ന് കടുത്തു, തുടര്‍ന്ന് അങ്കത്തട്ടിലേക്ക് ചാടി ഇറങ്ങിയ ഉണ്ണിയാര്‍ച്ചയെ പോലെ ഒരു ചോദ്യം:
"എന്നിട്ടെന്താ നിനക്ക് സൈക്കിള്‍ വാങ്ങാത്തത്?"
"അത് അമ്മയെ കൊച്ചാക്കാനാ" എന്‍റെ പിഞ്ച് മനസിന്‍റെ മറുപടി.
അത്രേം മതിയാരുന്നു!!
ചോറുണ്ണാന്‍ അടുക്കളേലോട്ട് വന്ന മാമന്‍, ചോറില്ലാതെ പറന്ന് വരുന്ന പ്ലേറ്റ് കണ്ട് ആദ്യം ഓടി.മാമന്‍ ഓടുന്ന ശബ്ദം കേട്ടിട്ടാവണം, എനിക്ക് സൈക്കിള്‍ വാങ്ങാനായി അച്ഛനോടി.
"ഓം ഹ്രിം കുട്ടിച്ചാത്താ, ഒരു സൈക്കിള്‍ വരട്ടേ"
ദേ, സൈക്കിള്‍ വന്നു!!
അങ്ങനെ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന എനിക്കൊരു ശകടമായി..
അഞ്ചില്‍ ശകടയോഗം!!
മുറ്റത്ത് സൈക്കിള്‍ ചവുട്ടി പഠിക്കുന്ന എന്നെ കണ്ട് മാമന്‍റെ ആത്മഗതം:
"സൈക്കിള്‍ വാങ്ങാതിരുന്നത് ആരോഗ്യത്തിനു ഹാനികരം"
സത്യം, പ്ലേറ്റ് ജസ്റ്റ് മിസ്സായിരുന്നു!!
സ്വന്തമായി വെഹിക്കിള്‍ ലഭിച്ചെങ്കിലും അതുമായി റോഡിലിറങ്ങാന്‍ എനിക്ക് പെര്‍മിഷനുണ്ടായിരുന്നില്ല.എത്ര കെഞ്ചിയട്ടും അമ്മ സമ്മതിക്കുന്നില്ല.
ഇനി എന്തോ ചെയ്യും??
ഐഡിയ!!
ഒരു വൈകുന്നേരം കുളിച്ചൊരുങ്ങി അമ്മയുടെ മുന്നിലോട്ടേ ചെന്നു, എന്നിട്ട് ഒറ്റ ചോദ്യം:
"അമ്മേ, ചന്തേന്ന് വല്ലോം വാങ്ങണോ?"
അമ്മ ഒന്നു ഞെട്ടി!!
അതിനു കാരണമുണ്ട്, ജനിച്ചിട്ട് നാളിതുവരെ ഞാന്‍ ചന്തയില്‍ പോയി ഒരു മുട്ടായി പോലും വാങ്ങി വന്നിട്ടില്ല.അങ്ങനെയുള്ള ഞാനാ ഇപ്പോ സ്വമനസാലെ ചന്തയില്‍ പോകാന്‍ തയ്യാറായി വന്നിരിക്കുന്നത്.ഞെട്ടല് മാറിയപ്പോ അമ്മ വീടിനകത്തോട്ട് കയറി പോയി, ഇനി പൈസയും സാധനങ്ങളുടെ ലിസ്റ്റുമായി വരും, അതും വാങ്ങി സൈക്കളില്‍ ചന്തക്ക് പോയി സാധനം വാങ്ങുക, തിരികെ വരുക..
ഒന്നുമില്ലേലും ചന്ത വരെയെങ്കിലും സൈക്കിള്‍ ചവിട്ടാം..
ഹോ, വാട്ട് ആന്‍ ഐഡിയ!!
ചന്തവരെ സൈക്കിളില്‍ പോകുന്ന സ്വപ്നം കണ്ടിരുന്ന എന്‍റെ മുന്നിലേക്ക് അമ്മ പൈസയും കവറുമായി തിരികെ വന്നു, എന്നിട്ട് പറഞ്ഞു:
"മോന്‍ ഓടി പോയി പത്ത് മുട്ട വാങ്ങി വാ"
ങ്ങേ!!
ഓടി പോകാനോ??
അപ്പോ സൈക്കിളോ??
എന്‍റെ മുഖത്ത് ഒരു അമ്പരപ്പ്.
"എന്താടാ മുട്ട വാങ്ങാന്‍ ഒരു മടി" അമ്മയുടെ സ്വരത്തിനൊരു കടുപ്പം.
"ഹേയ്, ഒന്നുമില്ല"
ഇങ്ങനെ മറുപടി പറഞ്ഞ്, മുട്ടയിടുന്ന സകല കോഴികളേയും തന്തക്ക് വിളിച്ചോണ്ട് ഞാന്‍ ചന്തയിലോട്ട് ഓടി.എന്നിട്ട് കാശ് കൊടുത്ത് മുട്ട വാങ്ങി മാന്യനായി തിരികെ വന്നു.ആ വരവ് കണ്ട് നിന്ന നാണിയമ്മ ചോദിച്ചു:
"മോന് സൈക്കിള്‍ വാങ്ങി അല്ലേ?"
നാണിയമ്മയാണ് നാട്ടിലെ പ്രധാന ആകാശവാണി, അതിനാല്‍ തന്നെ അവര്‍ അങ്ങനെ ഒരു ചോദ്യം ചോദിച്ചപ്പോള്‍ എനിക്കങ്ങ് സന്തോഷമായി.ഇനി എനിക്ക് സൈക്കിള്‍ വാങ്ങിയ കാര്യം എല്ലാവരും അറിഞ്ഞോളും എന്ന മനസമാധാനത്തില്‍ ഞാന്‍ പറഞ്ഞു:
"വാങ്ങി അമ്മുമ്മേ, പുതിയ സൈക്കിള്‍ വാങ്ങി"
സമീപത്തുള്ള ആണ്‍കുട്ടികളെല്ലാം 'തള്ളേന്ന്' അഭിസംബോധന ചെയ്യുന്നതിനിടക്ക് ഞാന്‍ 'അമ്മുമ്മേന്ന്' അഭിസംബോധന ചെയ്തത് അവരെ വളരെ സന്തോഷിപ്പിച്ച പോലെ.അതിനാലാവാം അവര്‍ എന്‍റെ അടുത്തോട്ട് വന്ന് ചോദിച്ചു:
"മോന്‍ സൈക്കിളില്‍ വീടിനു മുന്നിലെ കുളിമുറി വരെയെങ്കിലും പോകുമോ?"
പരട്ട തള്ള!!
എന്നെ ആക്കിയതാ!!
വാങ്ങിയ പത്ത് മുട്ടയില്‍ ഒന്നില്‍ കൂടോത്രം എഴുതി അവരുടെ വീട്ടില്‍ കുഴിച്ചിടണമെന്ന് മനസില്‍ കരുതി, കൂട്ടത്തില്‍ ആ കിളവിയെ അമ്മുമ്മേന്ന് വിളിച്ച നാവിനൊരു കടിയും കൊടുത്തു.
ഹല്ല, പിന്നെ!!
മലയോളം ആഗ്രഹിക്കുക, കുന്നോളം ലഭിക്കും!!
ഈ പഴഞ്ചൊല്ലില്‍ മനം അര്‍പ്പിച്ച് ഹിമാലയം വരെ സൈക്കിളില്‍ പോകണമെന്ന് ഞാന്‍ ആഗ്രഹിച്ച് തുടങ്ങി.ഇത്രേം ആഗ്രഹിച്ചാല്‍ ചന്ത വരെ പോകാന്‍ പറ്റിയാലോ??
ഈശ്വരാ, സഹായിക്കണേ..
ഭഗവാന്‍ എന്‍റെ വിളി കേട്ടു, അത് കാരണമാകാം അമ്മയുടെ സ്ക്കുളിലേ കുറേ ടീച്ചര്‍മാര്‍ ഒരു ദിവസം വീട്ടില്‍ വന്നത്.സ്ക്കുളിലേക്ക് ആവശ്യമായ കുട്ടികളെ പിടിക്കുന്നതായിരുന്നു അവരുടെ സംസാരവിഷയം.
സ്ക്കുളിനടുത്തുള്ള ശങ്കരന്‍റെ പെണ്ണുമ്പിള്ള അഞ്ച് വര്‍ഷം മുമ്പ് പെറ്റിരുന്നെങ്കില്‍ ആ കുട്ടിയെ ഒന്നാം ക്ലാസില്‍ കേറ്റാമായിരുന്നെന്ന് ഒരു ടീച്ചര്‍...
അതിനു മേല്‍ സൂചിപ്പിച്ച ശങ്കരന്‍ ഇത് വരെ പെണ്ണ് കെട്ടിയില്ലല്ലോന്ന് മറ്റൊരു ടീച്ചര്‍..
ഇപ്പോ നാലില്‍ പഠിക്കുന്ന ശങ്കരന്‍റെ കാര്യമാണോ ഈ പറയുന്നതെന്ന് മറ്റൊരാള്‍..
അങ്ങനെ വിവിധതരം അഭിപ്രായങ്ങള്‍!!
പിന്നിട് സംസാരം ആഹാരത്തെ കേന്ദ്രീകരിച്ചായി, മത്തി തിന്നട്ട് നാള് കുറേ ആയി എന്ന് കൂട്ടത്തില്‍ ഒരാള്‍ അഭിപ്രായം പറഞ്ഞത് കേട്ടപ്പോള്‍ അമ്മ എന്നോട് പറഞ്ഞു:
"മോനേ, സൈക്കിളില്‍ ചന്തയില്‍ പോയി അമ്പത് രൂപക്ക് മത്തി വാങ്ങി വാ"
എന്ത്??
സൈക്കിളിലോ??
കേട്ടപാതി കേള്‍ക്കാത്തപാതി ഞാന്‍ ചാടിയിറങ്ങി.സൈക്കിളില്‍ ചന്തയിലേക്ക് വെച്ച് പിടിച്ചപ്പോള്‍ അമ്മയുടെ വാചകങ്ങള്‍ ചെവിയില്‍ കേട്ടു..
"അവനാ ഇവിടെന്നും മീന്‍ വാങ്ങുന്നത്"
തങ്ങള്‍ക്ക് ഇത്ര മിടുക്കനായ ഒരു ആണ്‍കുട്ടി ഇല്ലല്ലോന്ന് അവരെല്ലാം മനസില്‍ കരുതി കാണും.
ചന്തയിലോട്ട് കഴിയുന്നത്ര സ്പീഡില്‍ ചവുട്ടി, ഇടക്ക് ഒരു കൈ വിട്ട് ചവുട്ടി, പിന്നെ രണ്ട് കൈയ്യും വിട്ട് ചവുട്ടി..
ഹോ, ഞാന്‍ കേമന്‍ തന്നെ!!
ചന്തയില്‍ എത്തിയതും, രണ്ട് കൈയ്യും വിട്ട് ചവിട്ടുന്ന എന്നെ ഒരു പോലീസുകാരന്‍ കൈ കാണിച്ചതും ഒരേ നിമിഷമായിരുന്നു.
"എന്താ മോന്‍റെ പേര്?"
"മനു"
"ഇത് മോന്‍റെ സൈക്കിളാണോ?"
"അതേ"
"ഒരു കൈ വിട്ട് മോനീ സൈക്കിള്‍ ചവിട്ടാനറിയാമോ?"
"അറിയാം"
"രണ്ട് കൈയ്യും വിട്ടോ?"
"അതും അറിയാം"
പോലീസുകാരന്‍റെ ചോദ്യത്തിനുള്ള എന്‍റെ ഒരോ മറുപടിയും അദ്ദേഹം അത്ഭുതത്തോടെയാണ് കേട്ടത്.ഞാനാണെങ്കില്‍ ചോദ്യം ചോദിക്കുന്ന പോലീസുകാരന്‍ എന്‍റെ കൂട്ടുകാരനാണെന്ന മട്ടില്‍ സൈക്കിളില്‍ ഇരുന്നാണ് എല്ലാത്തിനും മറുപടി നല്‍കുന്നത്.
പോലീസുകാരന്‍ ചോദ്യം തുടര്‍ന്നു:
"ഹാന്‍ഡിലില്‍ പിടിക്കാതെ മോന് വീട് വരെ സൈക്കിള്‍ ചവിട്ടാന്‍ പറ്റുമോ?"
"പിന്നെ, അതൊക്കെ എനിക്ക് ഈസിയാ"
എന്‍റെ ഈ മറുപടി കൂടി കേട്ടപ്പോള്‍ അദ്ദേഹം ചോദിച്ചു:
"എന്നാ ഈ സൈക്കിളിന്‍റെ ഹാന്‍ഡില്‍ ഞാനിങ്ങ് ഊരി എടുത്തോട്ടേ"
എന്ത്??
അന്തം വിട്ട് നിന്ന എന്നോട് കണ്ണുരുട്ടി അയാള്‍ വീണ്ടും ചോദിച്ചു:
"എന്താടാ, ഞാന്‍ ഊരട്ടേ"
കര്‍ത്താവേ.
അറിയാതെ സൈക്കിളില്‍ നിന്ന് താഴെയിറങ്ങി പോയി.
നിക്കറിലൊക്കെ ഒരു നനവ് പടര്‍ന്നോ??
അത് പോലീസുമാമന്‍ കണ്ടോ??
കണ്ട് കാണണം, അതാവാം ഒരു താക്കീത് തന്ന് വിട്ടയച്ചത്.ഒന്നും മിണ്ടാതെ സൈക്കിളും ഉരുട്ടി ചന്തയിലേക്ക് നടന്നു.
സൈക്കിള്‍ സ്റ്റാന്‍ഡില്‍ വച്ച് മീന്‍ വാങ്ങാന്‍ ചെന്നു.
"മോനേ ഇങ്ങോട്ട് വാ മോനേ, ഇങ്ങോട്ട് വാ"
മീനുമായി ഇരിക്കുന്ന ഒരു സ്ത്രീ എന്നേ വിളിക്കുന്നു.
ഇനി ഇവര്‍ക്കെന്നേ അറിയാവുന്നതായിരിക്കുമോ??
ഞാന്‍ പതിയെ അവരുടെ അടുത്തോട്ട് നടന്നു.അത് കണ്ടപ്പോ വേറൊരു വശത്ത് മീനുമായിരുന്ന സ്ത്രീ പറഞ്ഞു:
"മോനേ അങ്ങോട്ട് പോകേണ്ടാ, ഇങ്ങോട്ട് വാ"
ങ്ങേ!!
ഇവര്‍ക്കും എന്നെ അറിയാമോ??
ഞാന്‍ അത്ര ഫെയ്മസ്സ് ആണോ??
ആകെ കണ്‍ഫ്യൂഷന്‍.
ഒടുവില്‍ ഒരിടത്ത് ചെന്നു..
"മോനേ, അയലയുണ്ട്, കോരയുണ്ട്, പിന്നെ നല്ല പച്ച മത്തിയുണ്ട്. ഏതാ വേണ്ടത്?"
മുമ്പിലിരുന്ന മൂന്ന് കൊട്ടയിലും ചൂണ്ടി അവര്‍ വിവരിച്ചു.നാലാമതൊരു കുട്ടയില്‍ കുറേ മീന്‍ മാറ്റി വച്ചിരിക്കുന്നു..
"അതെന്തുവാ?"
"അതോ, അത് പഴുത്ത മത്തി മാറ്റി വച്ചതാ മോനേ" അവരുടെ മറുപടി.
എനിക്ക് എല്ലാം മനസിലായി.
പച്ചമാങ്ങയെക്കാള്‍ രുചി പഴുത്ത മാങ്ങക്കാ, അതേ പോലെ പച്ച പേരക്കയേക്കാള്‍ രുചി പഴുത്ത പേരക്കക്കാ.അങ്ങനെ വരുമ്പോള്‍ രുചിയുള്ള പഴുത്ത മത്തി മാറ്റി വച്ച് എനിക്ക് പച്ചമത്തി തന്ന് പറ്റിക്കാനാ ഈ സ്ത്രീയുടെ ശ്രമം.
അമ്പടി!!
ആരോടാ കളി??
ഞാന്‍ വച്ച് കാച്ചി:
"അമ്പത് രൂപക്ക് പഴുത്ത മത്തി"
മീന്‍ വിറ്റോണ്ടിരുന്ന തള്ളയൊന്ന് ഞെട്ടി!!
മീന്‍ വാങ്ങാന്‍ ചുറ്റും നിന്നവരൊക്കെ അമ്പരപ്പോടെ എന്നേ ഒന്ന് നോക്കി.മീന്‍കാരി തള്ള വിറയാര്‍ന്ന സ്വരത്തില്‍ ചോദിച്ചു:
"മോനെന്താ പറഞ്ഞേ?"
"അമ്പത് രൂപക്ക് പഴുത്ത മത്തി" എന്‍റെ ഉറച്ച സ്വരം.
അവരെടുത്ത് തന്ന മീനും വാങ്ങി തിരികെ നടക്കാന്‍ നേരം ഒരു ചേട്ടന്‍ ചോദിച്ചു:
"ഇത് എന്തിനാ മോനേ, വളമിടാനാണോ?"
"അല്ല, പുളിയിടാനാ" എന്‍റെ മറുപടി.
അത് കൂടി കേട്ടതോടെ അവരുടെ അമ്പരപ്പ് ഇരട്ടിയായി.ഒരു അഞ്ചാം ക്ലാസില്‍ പഠിക്കുന്ന പയ്യന്‍ പഴുത്ത മത്തി ചോദിച്ച് വാങ്ങാനോ, അത് പുളിയിട്ട് കൂട്ടാന്‍ വയ്ക്കാനുള്ളതാണെന്ന് മറുപടി പറയാനോ ഉള്ള കഴിവുണ്ടെന്ന് ഇവരാരും കരുതി കാണില്ല.
എന്നെ പോലൊരു മകനെ കിട്ടിയ അമ്മ ഭാഗ്യവതി തന്നെ!!
ഞാന്‍ തിരികെ വീട്ടിലേക്ക്.
മീന്‍ കണ്ടപ്പോ ടീച്ചര്‍മാര്‍ ചോദിച്ചു:
"അവര്‍ പഴുത്ത മത്തിയാണോ തന്നത്?"
"അല്ല, ഇത് ഞാന്‍ ചോദിച്ച് വാങ്ങിയതാ" എന്‍റെ അഭിമാനത്തോടുള്ള മറുപടി.
മീന്‍കാരി തള്ളയുടെയും, ചുറ്റും നിന്നവരുടെയും മുഖത്ത് കണ്ട അമ്പരപ്പ് ഇപ്പോ ടീച്ചര്‍മാരുടെ മുഖത്തും.അവരുടെ മക്കളെക്കാള്‍ ഞാന്‍ മിടുക്കനാണെന്ന് ചിന്തിക്കുകയാവും..
ഹോ, അമ്മ വീണ്ടും ഭാഗ്യവതി തന്നെ!!
എന്നാല്‍ എന്‍റെ പ്രതീക്ഷ തെറ്റിച്ച് കൊണ്ട് മീന്‍ എടുക്കാതെ ടീച്ചര്‍മാര്‍ പുറത്തേക്കിറങ്ങി.
ഇനി മറന്നതാകുമോ??
ചത്ത വീട്ടില്‍ കയറി ചെല്ലുന്ന മുഖഭാവത്തില്‍ പുറത്തേക്കിറങ്ങിയ ടീച്ചര്‍മാരോട് ഞാന്‍ ചോദിച്ചു:
"മത്തി വേണ്ടേ?"
അത് കേട്ടതും ദയനീയ ഭാവത്തില്‍ അവരിലൊരാള്‍ ചോദിച്ചു:
"എന്തിനാ, വളമിടാനാ?"
അല്ല ടീച്ചറേ, പുളിയിടാനാ!!
53 comments:
എന്റെ അനുജത്തി ചിത്രയും, അമ്മാവന്‍റെ മകനായ വിനോദുമായുള്ള കല്യാണം ഈശ്വരാനുഗ്രഹത്താല്‍ നല്ല രീതിയില്‍ നടന്നു.ഈ വിവാഹത്തിനു മംഗളം നേര്‍ന്ന എല്ലാവര്‍ക്കും ഞങ്ങളുടെ നന്ദി.ആ വിവാഹ സംബന്ധമായ പോസ്റ്റ് പുറകിനിടാം, വിത്ത് ഫോട്ടോ!!
(ഫോട്ടോഷോപ്പില്‍ കയറ്റി മുഖം വെളിപ്പിക്കുന്ന താമസം മാത്രം)
ഇനി കറുത്ത ഫോട്ടോ കാണണം എന്ന് ആഗ്രഹമുള്ളവര്‍ക്കായി, ആയൂര്‍വേദ ഡോക്ടറായ ജയന്‍ ഏവൂര്‍ തന്‍റെ കറുത്ത മൊബൈലില്‍ എടുത്ത കുറേ ഫോട്ടോകള്‍...
അവ കാണണം എന്ന് ആഗ്രഹമുള്ളവര്‍ ദയവായി താഴെയുള്ള ലിങ്കില്‍ ക്ലിക്കുക..
കായംകുളത്തെ കല്യാണം
ജയന്‍, നന്ദി എങ്ങനെ പറയണമെന്നറിയില്ല..
വളരെ വളരെ സന്തോഷം!!
:)
ബൂലോകത്ത് നിന്ന് കുറേ നാള്‍ വിട്ട് നില്‍ക്കേണ്ടി വന്നിരുന്നു.ഇപ്പോഴാ തിരിച്ച് വന്നത്.ഇനി വേണം എല്ലാവരുടെയും പോസ്റ്റുകള്‍ വായിക്കാന്‍ :)
അപ്പോ വീണ്ടും കാണാം, അല്ല കാണണം..
എല്ലാവര്‍ക്കും പുതുവര്‍ഷ ആശംസകള്‍!!
വീണ്ടും സ്വാഗതം.... ഞങ്ങളെപ്പോലുള്ള ചിലർ പുതുതായി ഇപ്പോഴുണ്ട്....
"പച്ചമാങ്ങയെക്കാള്‍ രുചി പഴുത്ത മാങ്ങക്കാ, അതേ പോലെ പച്ച പേരക്കയേക്കാള്‍ രുചി പഴുത്ത പേരക്കക്കാ.അങ്ങനെ വരുമ്പോള്‍ രുചിയുള്ള പഴുത്ത മത്തി മാറ്റി വച്ച് എനിക്ക് പച്ചമത്തി തന്ന് പറ്റിക്കാനാ ഈ സ്ത്രീയുടെ ശ്രമം.
അമ്പടി!!"
പരിസരം മറന്ന് ചിരിക്കാന്‍ കഴിഞ്ഞ ഒഴുക്കുള്ള പോസ്റ്റ്. നന്നായി. ഇനിയും വരാം.
ഹെന്റമ്മോ !!!! തകർപ്പൻ..ചിരിച്ച് ചിരിച്ച്.... :)
അമ്പത് രൂപയുടെ ആ മത്തി പിന്നെ കറി വെച്ചോ അതോ പൊരിച്ചോ...? എന്തായാലും കഴിക്കാന്‍ ഒരാള്‍ മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ.... :)
നന്നായിട്ടുണ്ട്
കാലം പുരോഗമിക്കും.
നാളെ ഒരു കാലത്ത് എല്ലാ വീടിന്‍റെ മുന്നിലും ഒരു വിമാനം കാണം, അല്ലേല്‍ റോക്കറ്റ് ആയിരിക്കും വാഹനം, ഇനി തീരെ കഴിവില്ലാത്തവന്‍ ഒരു ഹെലിക്കോപ്റ്ററെങ്കിലും വാങ്ങി വയ്ക്കും.
കലക്കി.
അഞ്ചില്‍ ശകടയോഗം..
ആ പേരിനു നൂറ് മാര്‍ക്ക്.
അപ്പൊ സമീപത്തെ തെങ്ങുകള്‍ പഴുത്ത മത്തി ആസ്വദിച്ചു കാണും അല്ലെ.....
ഈ 'ബുദ്ധി'ജീവികളുടെ ഒരു കാര്യമേ..
:) :)
ഹ ഹ ഹ ....നന്നായിട്ടുണ്ട്.
ഒരു അപേക്ഷ..അരുണ്‍, പോസ്റ്റുകള്‍ തമ്മിലുള്ള ഇടവേള ദയവായി കുറക്കണം
അരുണേ!
ആ അമ്മട്ടീച്ചറേ ഞാൻ കണ്ടതാണല്ലോ...
എത്ര നല്ല തങ്കപ്പെട്ട സ്ത്രീ!
എന്നിട്ടും...!
ഹോ “പുളിയിടൽ യോഗം” അപാരം തന്നെ!
അല്ലെങ്കിൽ തന്നെ, തല വര മാറ്റാൻ ആർക്കു കഴിയും!?
അർമാദിച്ചു!
"തെക്കേലെ സുമ കാറ് വാങ്ങി, പടീറ്റേതിലെ രമ കാറ് വാങ്ങി, നീ എന്‍റെ കൈയീന്നൊരു കീറ് വാങ്ങി"
"സൌത്ത് സുമ ഹാസ് ട്രെയിന്‍, വെസ്റ്റ് രമ ഹാസ് പ്ലെയിന്‍, നൌ യൂ ഹാവ് പെയിന്‍"
കിടുക്കന്‍...ഇതിനാണ് പറയുന്നത് ലേറ്റ് ആയി വന്നാലും ലേറ്റസ്റ്റ് ആയി വരുമെന്ന്..ഗ്രേറ്റ്....പുതുവത്സരത്തിലെ ആദ്യ പോസ്റ്റ് സൂപ്പര്‍
.
പഴുത്ത മത്തി പുരാണം ജോറായി....:):)
ഞാന്‍ ഒരി അയലെടെ കഥ പറഞ്ഞു അങ്ങട് മാറിയേ ഉള്ളു...
അപ്പൊ ദെ മത്തി ഇവിടെ...
...
അരുണേ..കല്യാണം ക്കെ അടിപൊളി ആയി ല്ലേ... ആകപ്പാടെ ഒരു കുറവല്ലേ ഉണ്ടായിരുന്നുള്ളൂ...ബാങ്ങ്ലൂരില്‍ നിന്ന് ഒരു മൊതലിന്റെ :)
കുറച്ചു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഉളള തിര്ച്ചുവരവ് ഗംഭീരമാക്കി :)
അരുണ്‍... പുതുവത്സരാശംസകള്‍... ജനുവരി 9 ... ഞാന്‍ മറന്നില്ലായിരുന്നുട്ടോ...
മത്തിപുരാണം കലക്കി... ആദ്യമായിട്ട് ഒരു സൈക്കിള്‍ കിട്ടിയപ്പോള്‍ ഉണ്ടായ സന്തോഷം എനിക്ക് ശരിക്കും മനസ്സിലാകുന്നു...
"സൌത്ത് സുമ ഹാസ് ട്രെയിന്‍, വെസ്റ്റ് രമ ഹാസ് പ്ലെയിന്‍, നൌ യൂ ഹാവ് പെയിന്‍"
kollam bhai... super.. :)
:)
നല്ല ഒന്നാം തരം വളിപ്പ്.പുറം ചൊറിഞ്ഞു ശീലമില്ല. സത്യം പറഞ്ഞെന്നു മാത്രം.
തന്റെ സ്റ്റോക്കു തീര്‍ന്നു അല്ലെ? ഇത്രയും കഷ്ടപ്പെട്ടു വായനക്കാരനു വേണ്ടി നര്‍മ്മം എഴുതുന്നതു കണ്ടപ്പോള്‍ തോന്നിയതാ. ക്ഷെമിക്കൂ.
അരുണ്‍ മാഷെ ... ഉള്ളത് പറഞ്ഞാ ഇത് വേണ്ടാരുന്നു ... അകെ മൊത്തം ഒരു ഇതും ഇല്ലാ ... എന്നോട് പരിഭവം അരുത്
നാലാം ക്ലാസ്സില്‍ പഠിക്കുന്ന സമയം. സ്കൂളില്‍ നിന്ന് വീട്ടിലേക്കു വരുന്ന വഴിയില്‍ ഒരാള്‍ കപ്പ വില്‍ക്കുന്നുണ്ടായിരുന്നു. അന്നും (ഇന്നും) കപ്പ എന്റെ ദൌര്‍ബല്യമാണ്. അടുത്തു ചെന്ന് ചോദിച്ചു, 'ചേട്ടാ, അരക്കിലോ കപ്പ തരുമോ?' (ഒരു കിലോ വാങ്ങാനുള്ള കാശ് എന്റെ കയ്യില്‍ ഇല്ലായിരുന്നു, അതാ അരക്കിലോ എന്ന് ആദ്യം തന്നെ പറഞ്ഞത്. തന്നെയുമല്ല അരക്കിലോ കൊണ്ട് വീട്ടില്‍ എല്ലാര്‍കും കഴിക്കാം എന്നാ ഞാന്‍ കരുതിയത്).
അയാള്‍ എന്നെ തുരിച്ചൊരു നോട്ടം, ഇവന്‍ ആരെടാ എന്നാ മട്ടില്‍. എന്നിട്ട് ഒരു ചോദ്യം 'എന്തിനാ മാനെ, വിഷം വക്കാനാണോ?'. അടുത്തു നിന്നവരൊക്കെ ചിരി തുടങ്ങി. ഞാന്‍ സത്യസന്ധമായി മറുപടി കൊടുത്തു. 'അല്ല ചേട്ടാ, ഞങ്ങള്‍ക്ക് തിന്നാനാ'.
'എന്റെ കയ്യില്‍ അരക്കിലോയുടെ കട്ടി (തൂക്കുന്ന സാധനം) ഇല്ലല്ലോ മാനെ' എന്ന് അയാള്‍. പാവം ഞാന്‍ കപ്പ കിട്ടാത്ത സങ്കടത്തോടെ തിരിഞ്ഞു നടന്നത് ഇപ്പോഴും ഓര്‍മയുണ്ട്.
മാഷിന്റെ ബ്ലോഗ് എന്നെ ഈ പഴയ സംഭവം ഓര്‍മിപ്പിച്ചു. അടുത്ത പോസ്ടിനായി കാത്തിരിക്കുന്നു.
ന്യായമായ സംശയം.
പച്ചമാങ്ങയെക്കാള്‍ രുചി പഴുത്ത മാങ്ങയ്ക്കാണെങ്കില്‍ പച്ചമത്തിയേക്കാള്‍ നല്ലത് പഴുത്ത മത്തി തന്നെ ആകണമല്ലോ...അല്ലേ?
പുതുവത്സരാശംസകള്‍, അരുണ്‍!
അരുൺ ഭായി : വളമിട്ട മത്തികറികൂട്ടി ചോറുതിന്നാനൊന്നും ആ ടീച്ചർമാർക്ക് യോഗമില്ലന്നേ... പുവർ ടീച്ചേർസ്... സഹോദരിയുടെ കല്യാണത്തിനു വേണ്ടിയാണേലും ഒരു ഇടവേളക്ക് ശേഷമുള്ള തിരിച്ചുവരവ് ഗംഭീരമായി.. ഈ വളമിട്ട മത്തി നമ്മുടെ ജയൻ ഡോക്ടറിൽ ഒന്ന് പരീക്ഷിക്കായിരുന്നില്ലേ? ഡോക്ടറുടെ ബ്ലോഗിൽ കല്യാണവാർത്തകൾ വായിച്ചിരുന്നു നേരത്തെതന്നെ... പഴേ ഹിറ്റ്ലർ ഷർട്ട് ഒക്കെ ഇട്ട് വിലസുകായിരുന്നല്ലേ?.. എന്തായാലും വെണ്ണിലാകൊമ്പിലെ രാപ്പാടി... ചേട്ടന്റെ ചങ്ങാതിയെ ഒരുവനെ ഏൽപ്പിച്ചല്ലോ... ഇനി സ്വസ്തമായൊന്നു ബ്ലോഗു... നല്ല പോസ്റ്റിനു നൂറു നന്ദി...
arune
kalakkiyitto
maththi pazhuththathu thannalle rasam?
ആദ്യമായാണ് ഇവിടെ ...ഒത്തിരി ഇഷ്ടായീ...
“മത്തിവേണോ മത്തി നല്ല പഴുത്ത മത്തി..”
കായകുളത്ത് ഒരു മീന്‍ കാരന്‍ ഒരുമാസം മുഴുവന്‍ ഇങനെ വിളീച്ചു പറഞ് വീടിനു ചുറ്റും സൈക്കിള്‍ ചവിട്ടിയതും. ഇപ്പോഴും വല്ലപ്പോഴും അരുണ്‍ അവധിക്കു വരുമ്പോ “ നല്ല പഴുത്ത മത്തിയുണ്ട് വേണോ സാറേ “ എന്ന് ചോദിയ്ക്കുന്നതും ഇനി ഞാന്‍ പറഞു വേണോ അരുണേട്ടാ ഇവരെല്ലാമറിയാന്‍.
തകർപ്പൻ!!
കല്യാണം വിളിക്കാത്തത് കൊണ്ട് വരാന്‍ പറ്റിയില്ല....
ഇനിയെങ്കിലും എന്റെ ബ്ലോഗ് വായിച്ചു കമന്ടിടടെയ്...
അല്ലെങ്കില്‍......
ഞാന്‍ ഇനിയും അപേക്ഷിക്കും....
:D
അമ്പത് രൂപക്ക് പഴുത്ത മത്തി.
എന്നിട്ട് പഴുത്ത മതി രസായനം ആരു തിന്നു?
ചിത്രക്കും വിനോദിനും എല്ലാ വിധ മംഗളങ്ങളും നേരുന്നു. കല്യണം കൂടാന്‍ സാധിച്ചില്ല, പക്ഷെ ജയന്‍ മാഷിന്റെ പോസ്റ്റും ചിത്രങ്ങളും ആ വിഷമം മാറ്റി.
എന്നിട്ടെന്താ നിനക്ക് സൈക്കിള്‍ വാങ്ങാത്തത്?"
"അത് അമ്മയെ കൊച്ചാക്കാനാ" എന്‍റെ പിഞ്ച് മനസിന്‍റെ മറുപടി.
അത്രേം മതിയാരുന്നു!!
അണ്ണോ അത് മതി, അതാണ് സാധനം, കിടു
എന്നിട്ട് മത്തി വളമിട്ടോ അതോ അമ്മ സൈക്കിള്‍ തല്ലി ഒടിച്ചോ???
അതെയതെ..എത്ര ഭാഗ്യവതിയായ അമ്മ!
ചന്ത സീനൊക്കെ ശരിക്കും ചിരിപ്പിച്ചു!
:-)
സംശയത്തില്‍ എന്തു തെറ്റു്, പഴുത്ത മാങ്ങ നല്ലതു്, പഴുത്ത പേരക്ക നല്ലതു്, മത്തിക്കുമാത്രമെന്താ അങ്ങനെയായിക്കൂടേ?
വധൂവരന്മാര്‍ക്കു മംഗളങ്ങള്‍. ജയന്‍ ഇട്ട പടങ്ങള്‍ കണ്ടിരുന്നു.
പുതുവത്സരാശംസകള്‍.
സ്ക്കുളിനടുത്തുള്ള ശങ്കരന്‍റെ പെണ്ണുമ്പിള്ള അഞ്ച് വര്‍ഷം മുമ്പ് പെറ്റിരുന്നെങ്കില്‍ ആ കുട്ടിയെ ഒന്നാം ക്ലാസില്‍ കേറ്റാമായിരുന്നെന്ന് ഒരു ടീച്ചര്‍...
അതിനു മേല്‍ സൂചിപ്പിച്ച ശങ്കരന്‍ ഇത് വരെ പെണ്ണ് കെട്ടിയില്ലല്ലോന്ന് മറ്റൊരു ടീച്ചര്‍..
നല്ല ടീച്ചര്‍മാര്‍, ഇവരാണോ അരുനിനെയും പഠിപ്പിച്ചത് ..?! തമാശക്ക് ചോദിച്ചതാണേ കാര്യമാക്കണ്ട.
Welcome back hero! :)
Cycle post thakarthu.. Adya cicle yathrayum veezhchayum orthu
(Sorry for manglish)
ADI POLI ARUN.
ORO DIVASAVUM PUTHIYA BOGY UNDONNU NOKKI TIRED AYI . IDAVELA KOODI POYENKILUM PUTHIYA POST SUPER.
waiting for more
എറക്കാടന്‍:പുതിയവരെ പരിചയപ്പെട്ട് വരുന്നതേ ഉള്ളു :)
റാംജി: ഇനിയും വരണം :)
പ്രവീണ്‍:നന്ദി
കൂരാക്കാരന്‍:നന്ദി
കുമാരന്‍:നല്ലതെന്ന് പറയാന്‍ പേരു മാത്രമേ ഉള്ളു അല്ലേ?
മുരളി: വേറിട്ടൊരു ചിന്തയല്ലേ?
കൃഷ്ണകുമാര്‍:തീര്‍ച്ചയായും ശ്രമിക്കാം
ജയന്‍:ഹേയ്, ഇത് എന്‍റെ അമ്മയല്ല, മനുവിന്‍റെ അമ്മയാ :)
കൂട്ടുകാരന്‍:നന്ദി
ജോ:?
ചാണക്യന്‍:നന്ദി
കണ്ണനുണ്ണി:ആ ഒരു കുറവേ ഉണ്ടായിരുന്നുള്ളു :)
രഞ്ജിത്ത്:നന്ദി
വിനുവേട്ടാ:അന്നത്തെ സന്തോഷം ഇന്ന് കിട്ടുമോ?
കിഷോര്‍ലാല്‍: നന്ദി:)
ജിയോ: എന്തിനാ സുഹൃത്തേ ക്ഷമ ചോദിക്കുന്നത്.ധൈര്യമായി പറഞ്ഞോ, സ്റ്റോക്ക് തീരുന്നത് എന്‍റെ കുറ്റമല്ലല്ലോ.എത്ര തീര്‍ന്നാലും ദൈവം സഹായിച്ചാല്‍ വീണ്ടും എഴുതും(പിന്നെ ഒരു സംശയം, അനോണി പേരില്‍ വന്ന് കുറ്റം പറയുന്നത് നല്ല കുടുംബത്തില്‍ ജനിക്കാത്ത കൊണ്ട് അല്ലെന്ന് വിശ്വസിക്കുന്നു)
അച്ചായാ: ഒരു ഒഴുക്കില്ലെന്ന് എനിക്കും തോന്നി മാഷേ.ഇതിനു മുമ്പ് മാഷിങ്ങനെ അഭിപ്രായം പറഞ്ഞ പോസ്റ്റെല്ലാം ഞാന്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്(എന്‍റെ ഓര്‍മ്മയില്‍ ഇത് മൂന്നാമത്തെ പോസ്റ്റാ).ഇത് ഡിലീറ്റ് ചെയ്യുന്നില്ല, മറ്റൊന്നും കൊണ്ടല്ല ഈ കഥയിലെ കണ്‍സപ്റ്റ് എനിക്ക് ഇഷ്ടമായതിനാലാ :)
പയ്യന്‍സ്: ഇതേ പോലെ കുറേ അനുഭവങ്ങള്‍ കേട്ടിട്ടുണ്ട് മാഷേ, പക്ഷേ എന്തോ എഴുതി ഫലിപ്പിക്കാന്‍ പറ്റണില്ല :(
ശ്രീ:പുതുവത്സരാശംസകള്‍
മനോരാജ്: ജയനെ എനിക്ക് നേരെ ചൊവ്വേ ഒന്ന് കൈയ്യില്‍ കിട്ടിയില്ല, അതാ പറ്റി പോയത്
ജമാല്‍: താങ്ക്സ്
അച്ചൂസ്സ്: ഇനിയും വരണേ
പാണ്ഡവാസ്സ്: ഉവ്വ, ഉവ്വ..
ക്യാപ്റ്റാ:നന്ദി
ചാണ്ടി കുഞ്ഞേ: ഞാന്‍ എല്ലാവരെയും വിളിച്ചിരുന്നു, തൊട്ട് മുന്നിലത്തെ പോസ്റ്റ് നോക്കിയാല്‍ കാണാം.ഞാന്‍ ബ്ലോഗ് വായിക്കാന്‍ വരാമേ :)
ഇങ്ങിനെ നാലു കുട്ടികളുണ്ടായെങ്കിൽ മീൻ വിറ്റിരുന്നവരൊക്കെ ഇന്നെവിടെയെത്തിയേനേ.. :)
Ripe sardine...Hearing first time..
Have been tracking(one way tracking!)
ഉയ്യോ, അണ്ണന്‍ തിരിച്ചു വന്നാ.. വെല്‍ക്കം ബാക്ക്...!!
ഒരു ഡൌട്ട്.. പഴുത്ത മത്തിയാണോ അതോ പുഴുത്ത മത്തിയാണോ? എനിവെ പോസ്റ്റ് തകര്‍ത്തൂട്ടാ..!
പുതുവത്സരാശംസകള്‍..
"ഇന്ന് ഏതൊരു മലയാളിയുടെയും വീടിനു മുന്നിലും ഒരു കാറ് കാണാം, അല്ല കാണണം.ഇല്ലെങ്കില്‍ ആ വീടിന്‍റെ നാഥന്‍ തന്‍റെ വൈഫിന്‍റെ മുഖത്ത് കാറ് കാണും,"
---
വൈഫിന്റെ മുഖത്തുള്ള കാറ് ഞാൻ കുറെ കണ്ടതാ...
inganeyoru makane kittiya ammayude bhagyam ariyanamenkil ammayodu thanne chodikkendi varum alle??
ഇതിൽ ജയൻ ആണു താരം !! സത്യത്തിൽ ഞങ്ങൾ രണ്ടു പേരും ഒരുമിച്ചു കല്ല്യാണത്തിനു വരാൻ പ്ലാൻ ചെയ്തിരുന്നതാ..‘മറവി’ യെന്ന എന്റെ ബലഹീനതയെ മുതലെടുത്തതാണോ അതോ ‘ചുള്ളനും’ മറന്നതാണോ എന്നതറിയില്ല എന്നെ കൂട്ടാതെ അങ്ങേരു മാത്രം സൂപ്പർ ഫാസ്റ്റിലേറി ‘ശാദി’അറ്റെൻഡ് ചെയ്തു..
പക്ഷേ സത്യം പറയാലോ ജയൻ അവിടെ സന്നിഹിതനായതു കൊണ്ട് എനിക്കാ ‘കുറവ്’ അനുഭവപ്പെട്ടില്ല...മേരാ ഭായ് ...ജയാ...നീയാണു താരം...!!
മാഷേ സംഭവം കൊള്ളാം. ആശംസകള്‍.
അപ്പോ കല്ല്യാണം കഴിപ്പിച്ചു അല്ലേ..?നവദമ്പതികൾക്ക് ഭാവുകങ്ങൾ..
ഈ പോസ്റ്റൂം കൊഴുപ്പിച്ചു കേട്ടൊ..
അല്ലാ എന്തിനാ ആ മത്തി പഴുപ്പിച്ചത് ?
ഒപ്പം പുതുവത്സരഭാവുകങ്ങളും നേരുന്നൂ...
ഹഹ...കൊള്ളാല്ലൊ ഐറ്റംസ്..
ലംബന്‍,
കുറുപ്പേ,
ഭായി,
വശവദന്‍,
എഴുത്തുകാരി ചേച്ചി,
തെച്ചിക്കോടന്‍,
മനു ചേട്ടാ,
മുത്ത്,
ബഷീറിക്ക,
പാവം ഞാന്‍,
സുമേഷ്,
കാക്കര,
രാധിക,
വീരു,
മണികണ്ഠന്‍,
ബിലാത്തിപട്ടണം,
ദീപ്സ്...
എല്ലാവര്‍ക്കും നന്ദി :)
എല്ലാവരും വന്നു പോയി, സദ്യയും കഴിഞ്ഞു. ഇപ്പോഴാ ഞാന്‍ ഇത് കണ്ടത്. പക്ഷെ ഓര്‍ത്തിരുന്നു, കല്യാണ തിരക്കിലായിരിക്കുമെന്ന്. ജയന്‍ പോസ്റ്റ് ചെയ്ത ഫോട്ടോസ് കണ്ടു. ആശംസകള്‍ ഒരിക്കല്‍ക്കൂടി.
Kollaam.. :D
prethykichu aa train plane pain sambhavam.. car, car keer kazhinjithengine adikkum ennu aalochikkuvaayirunnu njaan.. aa number kalakki.. and "paratta thalla" dialogue-um.. ugran timing..
Arun,
Ur blogs are very good.. I love to read ur blogs...
Post a Comment