
"സ്വാമി ശരണം"
കായംകുളം സൂപ്പര്‍ഫാസ്റ്റ് എന്ന ബ്ലോഗും, അതിലൂടെ നേടിയ സൌഹൃദങ്ങളുമാണ് എഴുത്തിന്‍റെ ലോകത്തേക്ക് എന്നെ കൈ പിടിച്ച് കൊണ്ട് വന്നത്.ഇതിനെ തുടര്‍ന്ന് കഴിഞ്ഞ കര്‍ക്കടക മാസത്തില്‍ ഞാനൊരു ബ്ലോഗ് തുടങ്ങി, അതായിരുന്നു കര്‍ക്കടക രാമായണം.ദിവസവും ഒരു പോസ്റ്റ് വീതം, മുപ്പത്തി ഒന്ന് ദിവസം കൊണ്ട് രാമായണ കഥ എന്‍റെ ആഖ്യാന ശൈലിയില്‍, അതായിരുന്നു എന്‍റെ ലക്ഷ്യം.ഈശ്വരാധീനത്താല്‍ എനിക്കത് സാധിച്ചു.
ഇപ്പോള്‍ മണ്ഡലക്കാലം വരികെയായി..
അയ്യപ്പന്‍മാര്‍ ശരണം വിളിയുമായി ശബരിമലയിലേക്ക് യാത്രയാകുന്ന പുണ്യകാലം!!
അതിനാല്‍ തന്നെ അയ്യപ്പസ്വാമിയുടെ കഥകളുമായി ഒരു ബ്ലോഗ് തുടങ്ങണം എന്നൊരു ആഗ്രഹം തോന്നി.കഴിഞ്ഞ കുറേ ദിവസങ്ങളായി അതിന്‍റെ തിരക്കില്‍ ബൂലോകത്ത് നിന്ന് തന്നെ എനിക്ക് വിട്ട് നില്‍ക്കേണ്ടി വന്നു.അദ്ധ്യാത്മ രാമായണം ദിവസവും പാരായണം ചെയ്യുന്നതിനാല്‍ കര്‍ക്കടക രാമയണ രചന വളരെ എളുപ്പമായിരുന്നു..
എന്നാല്‍ അയ്യപ്പസ്വാമിയുടെ കഥകള്‍ എനിക്ക് അറിയില്ലായിരുന്നു!!
പിന്നീട് അത് തേടിയുള്ള യാത്രയായിരുന്നു...
ആ യാത്ര ശബരിമല നടവഴികളില്ലൂടെയുള്ള ഒരു തീര്‍ത്ഥാടനം പോലെയായിരുന്നു..
കഥകള്‍ പലതും കേട്ടു!!
ഇത് വരെ കേള്‍ക്കാത്ത കഥകള്‍ വായിച്ചും അറിഞ്ഞു!!
ഐതിഹ്യങ്ങളും ചരിത്രങ്ങളും കൂടി ചേര്‍ന്ന ഒരു അപൂര്‍വ്വ അനുഭവമായിരുന്നത്!!
അവ നിങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചാല്‍ ഒരു ലേഖന പരമ്പര ആയി പോകും, അതിനാല്‍ ആ കഥകള്‍ പറയാന്‍ ഞാനൊരു ചട്ടക്കൂട് തയ്യാറാക്കി..
അതില്‍ നിന്ന് കഥ പറഞ്ഞ് തുടങ്ങിയപ്പോള്‍ എനിക്കും ഒരു യാത്രയുടെ അനുഭൂതി ലഭിച്ചു!!
ഈ യാത്ര, ഈ മണ്ഡലമാസക്കാലത്ത് നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കണം എന്നായിരുന്നു എന്‍റെ ആഗ്രഹം.എന്നാല്‍ നാല്‍പ്പത്തി ഒന്ന് ദിവസത്തിനുള്ളില്‍ കഥകള്‍ പറഞ്ഞ് തീരില്ല എന്ന ചിന്ത, ഈ ബ്ലോഗ് നേരത്തെ നിങ്ങളുടെ മുന്നില്‍ സമര്‍പ്പിക്കാന്‍ എന്നെ നിര്‍ബന്ധിതനാക്കുന്നു.
ഈ കഥയില്‍ വിശദീകരിച്ചിരിക്കുന്ന പല കാര്യങ്ങളും, യുക്തിക്ക് നിരക്കാത്തതും, ചോദ്യം ചെയ്യപ്പെടണ്ടവയും ആകാം, ഒരു തികഞ്ഞ അയ്യപ്പവിശ്വാസിയായ എനിക്കും, പലതിനോടും പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ലെന്നതാണ് സത്യം!!
എന്നാല്‍ കഥയുടെ ഒരു സമയം പിന്നിട്ടപ്പോള്‍ ഞാന്‍ ഭഗവാനെ മനസിലാക്കി തുടങ്ങി..
സാക്ഷാല്‍ ഹരിഹരസുതനായ അയ്യപ്പഭഗവാനെ!!
നവംബര്‍ ഒന്ന്..
കേരളപ്പിറവി ദിവസം!!
ഈ നവംബര്‍ ഒന്ന് മുതല്‍ എന്‍റെ പുതിയ ബ്ലോഗില്‍ കഥകള്‍ ആരംഭിക്കുകയാണ്, ദിവസവും ഒരു പോസ്റ്റ് വീതം ഒരു സമ്പൂര്‍ണ്ണ നോവല്‍.ഈ നോവലിലെ കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികമാണ്, എന്നാല്‍ ഇതില്‍ സൂചിപ്പിച്ചിരിക്കുന്ന അയ്യപ്പകഥകളെല്ലാം ഇന്നും കേരളത്തില്‍ പ്രചരിക്കുന്നതാണ്.നവംബര്‍ ഒന്നിനു തുടങ്ങുമെങ്കിലും, എത്ര അദ്ധ്യായം ഉണ്ടെന്ന് ഇന്നെനിക്ക് പറയാന്‍ സാധിക്കുന്നില്ല.ഈ മണ്ഡലക്കാലം തീരുന്നതിനു മുമ്പ് അതായത് ഡിസംബര്‍ 26 നുള്ളില്‍ ഈ നോവല്‍ അവസാനിപ്പിക്കണമെന്നാണ് എന്‍റെ ആഗ്രഹം.അയ്യപ്പസ്വാമി അതിനായി സഹായിക്കുമെന്ന് വിശ്വസിക്കുന്നു.
അഭിമാനത്തോടെ..
അതിലേറേ സന്തോഷത്തോടെ..
ഒത്തിരി ഒത്തിരി പ്രാര്‍ത്ഥനയോടെ..
നിങ്ങളുടെ മുന്നില്‍ ഞാനെന്‍റെ പുതിയ ബ്ലോഗ് സമര്‍പ്പിക്കുന്നു.
വായിക്കണമെന്ന് ആഗ്രഹമുള്ളവര്‍ ദയവായി താഴെയുള്ള ലിങ്കില്‍ ക്ലിക്കുക..
കലിയുഗ വരദന്‍
ഈ ബ്ലോഗിലെ പോസ്റ്റുകള്‍ക്ക് ഒരു കമന്‍റ് ഓപ്ഷന്‍ ഇല്ല.പൊതുവായി ഒരേ ഒരു കമന്‍റ് ഓപ്ഷന്‍ ഉള്ളതാണ് ബ്ലോഗിന്‍റെ സൈഡില്‍ 'വായനക്കാരുടെ അഭിപ്രായങ്ങള്‍' എന്ന ലിങ്ക്.കായംകുളം സൂപ്പര്‍ഫാസ്റ്റിലെ 'കലിയുഗ വരദന്‍' എന്ന ഈ പോസ്റ്റിന്‍റെ കമന്‍റ് ബോക്സിലേക്കുള്ള ലിങ്കാണത്.
നിങ്ങളുടെ അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും, വിമര്‍ശനങ്ങളും...
ദയവായി ഇവിടെ രേഖപ്പെടുത്തുക..
ഒരിക്കല്‍ കൂടി എല്ലാവരുടെയും സഹകരണം പ്രതീക്ഷിച്ച് കൊണ്ട്..
സ്നേഹപൂര്‍വ്വം
അരുണ്‍ കായംകുളം


