For reading Malayalam
ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font.
(Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.
ആ ദിവ്യദിനത്തില്‍ ഒരു പാട്ടിന്റെ സ്മരണ
ചുട്ടയിലെ ശീലം ചുടല വരെ
ഈ പഴമൊഴി ഒരു ശീലത്തിന്റെ കാര്യത്തില്‍ മാത്രം ഒതുങ്ങുന്നില്ല.കുട്ടിക്കാലത്ത് ഏതെങ്കിലും ഒരു സംഭവം മൂലമോ,സാഹചര്യം മൂലമോ ഉണ്ടാകുന്ന ഭയവും ജീവിതകാലം മുഴുവന്‍ നമ്മളോടൊപ്പം തന്നെ കാണാം.അങ്ങനെ പറഞ്ഞ് വരുമ്പോള്‍ വെള്ളത്തെ പേടിക്കുന്നത് അക്വാ ഫോബിയ എന്നും പെണ്ണിനെ പേടിക്കുന്നതിനു ഗൈനോഫോബിയ എന്നും വിളിക്കുന്ന വൈദ്യശാസ്ത്രത്തെ പോലും അമ്പരപ്പിക്കുന്ന ഒരു പേടിയാണ്` എനിക്കുള്ളത്.അതാണ്` സ്റ്റേജോഫോബിയ എന്ന് ഞാന്‍ വിളിക്കുന്ന രംഗഭീതി.ഒരു സ്റ്റേജില്‍ നിന്നു കൊണ്ട് നാലുപേരെ ഫെയ്സ്സ് ചെയ്യുന്ന ഘട്ടത്തില്‍ തലകറങ്ങുന്നതായി തോന്നുക,ഇതാണ്` സ്റ്റേജോഫോബിയയുടെ പ്രധാന ലക്ഷണം.
ഏതൊരു പുരുഷന്റെ പേടിയ്ക്ക് പുറകിലും ഒരു പെണ്ണു കാണും എന്ന് കേട്ടിട്ടില്ലേ?
ശരിയാ,പക്ഷേ എന്റെ പേടിയ്ക്ക് പുറകില്‍ ഒന്നല്ല, രണ്ട് പെണ്ണൂങ്ങളായിരുന്നു കാരണം,അതും എന്റെ ഗുരുസ്ഥാനത്ത് ഉള്ളവര്‍.അത് വിശദമാക്കണമെങ്കില്‍ വര്‍ഷങ്ങള്‍ പുറകിലേക്ക് പോകണം.അന്ന് ഞാന്‍ വളരെ ചെറിയ കുട്ടിയാണ്.കൂടെ പഠിച്ച കുട്ടികളെല്ലാം നേഴ്സറി സ്ക്കൂളില്‍ പഠിക്കാന്‍ പോയപ്പോള്‍ എന്റെ പിതാശ്രീയും മാതാശ്രീയും എനിക്ക് തിരഞ്ഞെടുത്തത് ഒരു ആശാന് പള്ളിക്കുടമായിരുന്നു.അവിടെ വച്ച് എന്റെ വിരല്‍തുമ്പില്‍ പിടിച്ച് മലയാളം അക്ഷരങ്ങള്‍ എഴുതിപ്പിച്ച ആശാട്ടിയെ എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല.അവരായിരുന്നു എന്നില്‍ സ്റ്റേജോഫോബിയ വന്നതിന്റെ ഒന്നാം കാരണഭൂത,രണ്ടാമത്തെത് എന്നെ ഒന്നാം ക്ലാസ്സില്‍ പഠിപ്പിച്ച ശൈലജ ടീച്ചറും.
അന്നത്തെ ആ ആശാട്ടി അക്ഷരങ്ങള്‍ മാത്രമായിരുന്നില്ല എനിക്ക് പറഞ്ഞ് തന്നത്,കൂട്ടത്തില്‍ അന്നത്തെ ജീവിതചര്യയ്ക്ക് ഉപയോഗപ്രദമായ കുറച്ച് വാചകങ്ങളും എന്നെ പഠിപ്പിച്ചു.അന്ന് ആ പഠിപ്പിച്ച വാചകങ്ങളില്‍ എനിക്ക് ഉപയോഗപ്രദമായത് രണ്ടേ രണ്ട് വാചകങ്ങളായിരുന്നു.അതില്‍ ഒന്നാണ്` 'ഇച്ഛീച്ഛി പോണം' എന്ന വാചകം.ഈ വാചകം പറഞ്ഞാല്‍ പിന്നെ രണ്ട് വിരല്‍ ഉയര്‍ത്തികാണിക്കുകയോ,രണ്ടിനു പോകണം എന്ന് പറയുകയോ ചെയ്യേണ്ട ആവശ്യം ഇല്ല,ആശാട്ടി അപ്പോള്‍ തന്നെ പോയിക്കൊള്ളാന്‍ പറയും.ഇനി ഒരു വാചകം ഉണ്ടായിരുന്നത് 'പാടാന്‍ പോകണം' എന്നതായിരുന്നു.ഈ വാചകം പറഞ്ഞ് കഴിഞ്ഞാല്‍ പിന്നെ ക്രിക്കറ്റില്‍ ബാറ്റ്സ്സ് മാന്‍ ഔട്ട് ആകുമ്പോള്‍ അമ്പയര്‍ ഒരു വിരല്‍ പൊക്കുന്ന പോലെ കൈ ഉയര്‍ത്തേണ്ട ആവശ്യമോ,ഒന്നിനു പോണം എന്ന് പറയണ്ട ആവശ്യമോ ഉണ്ടായിരുന്നില്ല.മലയാളം അക്ഷരങ്ങള്‍ കൂടാതെ ആ ആശാട്ടിയില് നിന്നും എനിക്ക് ലഭിച്ച വിലപ്പെട്ട രണ്ട് സമ്മാനങ്ങളായിരുന്നു ആ വാചകങ്ങള്‍.
ഞങ്ങളുടെ നാട്ടിലെ പ്രശസ്തമായ ഒരു സ്ക്കൂളില്‍ ഒന്നാംക്ലാസ്സില്‍ ചേര്‍ന്നപ്പോള്‍ ശൈലജ ടീച്ചറായിരുന്നു എന്റെ ക്ലാസ്സ് ടീച്ചര്‍.ക്ലാസ്സ് മൊത്തം പെണ്‍കുട്ടികള്‍,ആണ്‍കുട്ടി എന്ന് പറയാന്‍ ഞാന്‍ മാത്രം.അതുകൊണ്ട് തന്നെ ക്ലാസ്സിലെ ഏറ്റവും പുറകിലത്തെ ബഞ്ചില്‍ രണ്ട് പെണ്‍കുട്ടികള്‍ക്കിടയില്‍ ആയിരുന്നു എന്റെ ഇരിപ്പടം.അന്ന് മഴയുള്ള ഒരു ദിവസം.ശൈലജ ടീച്ചര്‍ ക്ലാസ്സ് എടുക്കാതെ മഴയും നോക്കി വാതുക്കല് നില്ക്കുന്നു.തണുത്ത് വിറച്ച് പുറകിലത്തെ ബഞ്ചില്‍ ഇരുന്ന എനിക്ക് ഒരു ഉള്‍വിളി,ഒന്നിനു പോണം അഥവാ ആശാട്ടിയുടെ ഭാഷയില്‍ പറഞ്ഞാല്‍ പാടാന്‍ പോണം.അപ്പറവും ഇപ്പറവും പെണ്‍കുട്ടികള്‍,പുറത്ത് മഴ.സമയം മുന്നോട്ട് നീങ്ങും തോറും എന്റെ ഉള്‍വിളി കൂടി കൂടി വന്നു.വീട്ടിലോ ആശാന് പള്ളിക്കുടത്തിലോ ആയിരുന്നെങ്കില്‍ ഒറ്റ ഓട്ടത്തിനു പോയി വരാമായിരുന്നു എന്ന് ഓര്‍ത്തപ്പോള്‍ ഞാന്‍ അറിയാതെ കരഞ്ഞു പോയി.
"ടീച്ചര്‍ മനു കരയുന്നു"
എന്റെ സഹപാഠിയും വലത് വശത്ത് മുട്ടിയുരുമി ഇരിക്കുന്നവളുമായ രമ്യ അലറി പറഞ്ഞു.കേട്ടപാതി കേള്‍ക്കാത്തപാതി ടീച്ചര്‍ ഓടി വന്നു എന്നിട്ട് ചോദിച്ചു:
"എന്താ മോനേ?എന്ത് പറ്റി?"
എനിച്ച് പാടണം" ഞാന്‍ കരഞ്ഞ് കൊണ്ട് പറഞ്ഞു.
"ങേ,എന്താ?" വീണ്ടും ടീച്ചര്‍.
മഴയുടെ ശബ്ദം കാരണം കേട്ട് കാണില്ല.അതുകൊണ്ട് ഞാന്‍ ഉറക്കേ പറഞ്ഞു:
"എനിച്ച് പാടണം"
ഇത് കേട്ട് ടീച്ചര്‍ ഒരു ചിരി.എന്നിട്ട് 'ആഹാ,ഇത്രയേ ഉള്ളോ' എന്ന് ചോദിച്ച് കൊണ്ട് എന്നെയും എടുത്ത് ടീച്ചര്‍ പതുക്കെ നടക്കാന്‍ തുടങ്ങി.ടീച്ചറിന്റെ കസേരയ്ക്ക് മുമ്പിലെ മേശപുറത്ത് കുട്ടികള്‍ക്ക് അഭിമുഖമായി എന്നെ തിരിച്ച് നിര്‍ത്തി.എന്നിട്ട് സ്നേഹത്തോടേ എന്നോട് പറഞ്ഞു:
"മോന് പാടിക്കോ"
ങേ!!!!
ഇവിടെ വച്ചോ???
ഞാന്‍ ഞെട്ടി പോയി.
സത്യത്തില്‍ ടീച്ചര്‍ പറഞ്ഞത് എനിക്ക് വിശ്വസിക്കാന്‍ പറ്റിയില്ല. ഈ പെണ്‍കുട്ടികളുടെ എല്ലാം മുമ്പില്‍ വച്ച്,മേശപ്പുറത്ത് നിന്നുകൊണ്ട് ഞാന്‍ പാടാനോ?
മാത്രമല്ല മേശപ്പുറത്ത് നിന്ന് പാടിയാല്‍ ഫസ്റ്റ് ബഞ്ചേല്‍ ഇരിക്കുന്നവരുടെ മേത്ത് വെള്ളം വീഴും എന്ന ഒരു പ്രശ്നവുമുണ്ട്.എന്നിട്ടും ടീച്ചര്‍ എന്തിനു ഇങ്ങനെ പറഞ്ഞു?
ഇനി പുറത്ത് മഴയായത് കൊണ്ടാണോ എന്നോട് ഇവിടെ നിന്ന് പാടാന്‍ പറഞ്ഞത്?
ഞാന്‍ ആകെ കണ്‍ഫ്യൂഷനിലായി.
നല്ല തണുപ്പ്,കൂടാതെ പാടാനുള്ള കലശലായ ആഗ്രഹവും.എങ്കിലും,ഒരു പിഞ്ച് മനസ്സാണങ്കിലും എനിക്കുമില്ലേ ടീച്ചര്‍ നാണവും മാനവും?
ഞാന്‍ ടീച്ചറെ ദയനീയമായി നോക്കി.
"മോന് ധൈര്യമായിട്ട് പാടിക്കോ" ടീച്ചറിന്റെ വക പ്രോത്സാഹനം വീണ്ടും.
പിന്നെ ഞാന്‍ ഒന്നും ആലോചിച്ചില്ല.നിക്കറിന്റെ ബട്ടന്‍സ്സ് മാറ്റിയിട്ട് അവിടെ നിന്ന് അങ്ങ് പാടി.
അയ്യേ!!!
ഫസ്റ്റ് ബഞ്ചേല്‍ ഇരുന്നവര്‍ ഇറങ്ങി ഓടി,മറ്റു കുട്ടികള്‍ കണ്ണുകള്‍ മുറുക്കെ അടച്ചു.ഞാന്‍ ഏതോ മനോഹരമായ ഗാനം ആലപിക്കാന്‍ പോകുകയാണു എന്നു കരുതി എന്റെ മുഖത്ത് നോക്കി നിന്നിരുന്ന ടീച്ചര്‍ അപ്രതീക്ഷിതമായി എന്റെ ഭാഗത്ത് നിന്നും ഉണ്ടായ ഈ നീക്കം കണ്ട് അന്തം വിട്ട്, തലയ്ക്ക് കൈയ്യും കൊടുത്ത്, 'എന്റെ ഈശോയേ' എന്നു പറഞ്ഞ് കൊണ്ട് തറയില്‍ കുത്തിയിരുന്നു.
പാടാന്‍ എന്നെ എടുത്തുകൊണ്ട് വന്ന ടീച്ചര്‍,ഞാന്‍ പാടി കഴിഞ്ഞപ്പോള്‍ എന്റെ ചെവിയ്ക്ക് തൂക്കി പിടിച്ചാണ്` എന്നെ ക്ലാസ്സിനു വെളിയില്‍ കൊണ്ട് ചെന്നിട്ടത്.എന്നിട്ട് അലറി കൊണ്ട് ഒരു ചോദ്യവും:
"ഇതാണോ അസത്തേ നിന്റെ പാട്ട്?"
എന്താ കുഴപ്പം?ആശാട്ടി പറഞ്ഞല്ലോ ഇങ്ങനാ പാടണ്ടതെന്ന്?പിന്നെന്ത് പറ്റി?
പാവം ഞാന്‍!!!
എനിക്ക് ഒന്നും മനസിലായില്ല.
എന്റെ വിവാഹദിനം..
അന്നത്തെ ആ സംഭവത്തിനു ശേഷം എന്ന് സ്റ്റേജില്‍ നിന്നാലും എനിക്ക് ആ പാട്ടിന്റെ കാര്യവും ടീച്ചറുടെ ചോദ്യവുമാണ്` ഓര്‍മ്മ വരിക.അതുകൊണ്ട് തന്നെ കതിര് മണ്ഡപത്തില്‍ ഇരുന്നതും ഒരു വിറയലോടെ ആയിരുന്നു.കൃത്യം മുഹൂര്‍ത്ത സമയമായപ്പോള്‍ താലി എന്റെ കയ്യില്‍ കിട്ടി,കൂടെ കെട്ടിക്കോളാന്‍ ഒരു ഉപദേശവും.അപ്പോഴാണ്` എനിക്ക് ഒരു സംശയം.
ആണ്‍കെട്ടോ പെണ്കെട്ടോ ഏതാ ആദ്യം?
പത്താംക്ലാസ്സ് പരീക്ഷയ്ക്ക് ഉത്തരം അറിയാത്തവന് അടുത്ത പേപ്പറില്‍ എത്തിനോക്കുന്നപോലെ സംശയത്തോടെ ഞാന്‍ അച്ഛനെയൊന്നു നോക്കി.
"മുഹൂര്‍ത്തം കഴിയാറായി,കെട്ടടാ" അച്ഛന് ഒരു അലര്‍ച്ച.
പിന്നെ ഒന്നും ആലോചിച്ചില്ല,കെട്ടി.
ഒന്നല്ല,രണ്ടല്ല,മൂന്നല്ല...പല പ്രാവശ്യം,ചറപറാന്ന് കെട്ടി.ആണ്‍കെട്ട്,പെണ്‍കെട്ട്,വലംപിരികെട്ട്,ചവട്ടികൂട്ടി കെട്ട് എന്ന് വേണ്ടാ താലിചരട് കെട്ടി കെട്ടി പൂമാലയുടെ വലിപ്പം ആകുന്നവരെ ഞാന്‍ കെട്ടി.
ഒരു നിമിഷം..
ദൈവത്തിനും,അച്ഛനും അമ്മയ്ക്കും,ഗുരുക്കന്മാര്ക്കും,ബന്ധുക്കള്‍ക്കും,നിങ്ങളടക്കം എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും അനുഗ്രഹിക്കുകയും ആശംസിക്കുകയും ചെയ്ത എല്ലാ സ്നേഹിതര്‍ക്കും,അങ്ങനെ എല്ലവര്‍ക്കും ഞാന്‍ മനസ്സാ നന്ദി പറഞ്ഞു.
അങ്ങനെ ഗായത്രി ഭര്‍ത്തൃമതിയായി,ഞാനൊരു ഭാര്യാമതനായി.
ഇനി ഒരു മണിക്കൂര്‍ കഴിഞ്ഞേ സദ്യ വിളമ്പു.കല്യാണത്തിനു വന്നവരെല്ലാം ഓഡിറ്റോറിയത്തില്‍ അക്ഷമരായി ഇരിക്കുന്നു.എന്നെയും ഗായത്രിയേയും സ്റ്റേജില്‍ നിര്‍ത്തി ഫോട്ടോഗ്രാഫേഴ്സ്സ് ഫോട്ടോ എടുത്തുകൊണ്ട് ഇരിക്കുന്നു.അപ്പോഴാണ്` നാല്` ആണുങ്ങളും രണ്ട് പെണ്ണൂങ്ങളും ഞങ്ങളുടെ അടുത്തുവന്ന് ഒരു അപേക്ഷ:
"ഞങ്ങള്‍ ഈ പാട്ടും ഒക്കെയായി നടക്കുന്നവരാ,നിങ്ങള്‍ ഒരു സ്വല്പം നീങ്ങി നിന്നാല്‍ സദ്യ ആകുന്നവരെയുള്ള സമയം ഞങ്ങള്‍ക്ക് ഇവിടെ നിന്ന് പാടാമായിരുന്നു"
ങ്ങേ!!!!
പാടാനോ???അയ്യേ!! ഇവിടോ???
പഴയ ഓര്‍മ്മ വന്ന ഞാന്‍ അറിയാതെ ഒന്നു ഞെട്ടി.
ദൈവമേ!!!!
ഇവരിനി ആശാന് പള്ളിക്കുടത്തില്‍ പഠിച്ചവരായിരിക്കുമോ?
ആയിരത്തോളം പേര് ഓഡിറ്റോറിയത്തില്‍ ഇരിക്കുന്നു.ഒത്ത നാല്` ആണുങ്ങളും രണ്ട് പെണ്ണുങ്ങളും ഈ സ്റ്റേജില്‍ നിന്ന് അവരെ നോക്കി പാടിയാല്‍?
ഒരു ഭംഗിയും കാണില്ല.
ഇത്രയും ഒക്കെ ആലോചിച്ച് ഞെട്ടി പോയ ഞാന്‍ ചാടി കേറി ചോദിച്ചു:
"അത് വേണോ?"
"അതെന്താ ചേട്ടാ അങ്ങനെ ചോദിച്ചത്?" ഒരുത്തന്റെ മറുചോദ്യം.
"ഒന്നുമില്ല.ഇവിടെ ഇരിക്കുന്നവര്‍ക്ക് കാണാന്‍ ധൈര്യമുണ്ടങ്കില്‍ നിങ്ങള്‍ പാടിക്കോ" എന്റെ മറുപടി.
"അയ്യേ ചേട്ടാ പാട്ട് കാണുവാന്നോ,കേള്‍ക്കുകയല്ലേ ചെയ്യുന്നത്?" കല്യാണം കഴിഞ്ഞ് എന്റെ പ്രിയതമ ആദ്യമായി ചോദിച്ച ചോദ്യം.
പാവം കുട്ടി,ഇവള് എന്തറിയുന്നു?
ഗാനമേള ട്രൂപ്പ് പാട്ട് തുടങ്ങി.അപ്പോഴാണ്` പഴയ ശൈലജ ടീച്ചര്‍ ഒരു ഗിഫ്റ്റുമായി ഞങ്ങളുടെ അടുത്ത് വന്നത്.ഗിഫ്റ്റും ,അനുഗ്രഹവും,ആശംസകളും തന്ന് കഴിഞ്ഞ് തിരിച്ച് പോകാന്‍ നേരം ടീച്ചര്‍ എന്നോട് ചിരിച്ച് കൊണ്ട് ഒരു ചോദ്യം:
"മനു ഇപ്പോഴും പാടാറുണ്ടല്ലോ?"
അത് കേട്ടതും ഒരു ചമ്മലോടെ ഞാന്‍ തല കുനിച്ചു.
"ങേ!,ചേട്ടന് പാടുമോ?" എന്റെ വാമഭാഗത്ത് നിന്ന് കൊണ്ട് ഗായത്രിയുടെ ചോദ്യം.
പാടുമോന്നോ?കൊള്ളാം.ആരാ കുട്ടി ഈ ലോകത്ത് പാടാത്തത്?
ഇങ്ങനെയൊക്കെ ആലോചിച്ചപ്പോള്‍ അറിയാതെ വന്ന ചിരി മറച്ച് കൊണ്ട് ഞാന്‍ പറഞ്ഞു:
"പിന്നെ ഞാന്‍ ഡെയിലി പാടും"
"എന്നോട് പറഞ്ഞില്ല" അവളുടെ പരിഭവം.
അയ്യേ!!!
ഇവളെന്താ ഇങ്ങനെ?
ഇതൊക്കെ പറഞ്ഞ് നടക്കേണ്ട കാര്യം ആണോ?
ഞാന്‍ ഒന്നും മിണ്ടാതെ നില്ക്കുന്ന കണ്ടിട്ടാകണം അവള് വീണ്ടും ചോദിച്ചു:
"ഡെയിലി പാടും എന്നല്ലേ പറഞ്ഞത്.എപ്പോഴാ പാടുന്നത്?"
എന്റെ വേലായുധസ്വാമി!!!
ജോത്സ്യരെ കൊണ്ട് സമയവും കാലവും നോക്കിച്ചാണോ മനുഷ്യര്‍ പാടുന്നത്?
ഈ ഒരു കാര്യത്തിനു കൃത്യമായി സമയം നോക്കി വയ്ക്കാന്‍ പറ്റുമോ?
ഇങ്ങനെയൊക്കെ ചിന്തിച്ച് ഞാന്‍ നോക്കുമ്പോള്‍ എന്റെ മറുപടിയും പ്രതീക്ഷിച്ച് ആകാംഷയോടെ അവള് നോക്കി നില്ക്കുന്നു.എന്തെങ്കിലും പറയേണ്ടേ,അതിനാല്‍ ഞാന്‍ പറഞ്ഞു:
"അങ്ങനെ പ്രത്യേക സമയം ഒന്നുമില്ല.ഒരു ഉള്‍വിളി വന്നാല്‍ അപ്പോള്‍ പാടും"
ഓഹോ അതുശരി എന്നമട്ടില്‍ തലകുലുക്കി അവള് ചോദ്യശരങ്ങള്‍ പിന് വലിച്ചു.ഒരു തളര്‍ച്ചയോടെ അടുത്തു കിടന്ന കസേരയില്‍ ഇരുന്നപ്പോള്‍ ഞാന്‍ മനസില്‍ ആലോചിച്ചു,
ദൈവമേ,ഇനി വിരുന്നിനു പോകുന്നിടത്തൊക്കെ എന്റെ ചേട്ടന് പാടും എന്ന് പറഞ്ഞ് ഇവള് എന്നെ നിര്‍ത്തി പാടിക്കാതിരുന്നാല് മതിയാരുന്നു.
അപ്പോഴും ഗാനമേള ട്രൂപ്പിലെ മുഖ്യ ഗായകന് തൊണ്ട കീറി പാടുന്നുണ്ടായിരുന്നു.മേഘം എന്ന സിനിമയില്‍ ഒരു സൈക്കിളും ചവിട്ടി മമ്മുട്ടി പാടുന്ന പാട്ട്.തളര്‍ച്ചയോടെ കസേരയില്‍ ഇരുന്ന എന്റെ ചെവിയിലും മൈക്കിലൂടെ ആ പാട്ട് ഒഴുകി എത്തി...
"ഞാന്‍ ഒരു പാട്ട് പാടാം,........................................"
അറിയാതെ എന്റെ മനസ്സ് പറഞ്ഞു:
വേണ്ടാ!!!
ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..
All rights reserved
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com
63 comments:
"മുഹൂര്‍ത്തം കഴിയാറായി,കെട്ടടാ" അച്ഛന് ഒരു അലര്‍ച്ച.
പിന്നെ ഒന്നും ആലോചിച്ചില്ല,കെട്ടി.
ഒരു നിമിഷം..
ദൈവത്തിനും,അച്ഛനും അമ്മയ്ക്കും,ഗുരുക്കന്മാര്ക്കും,ബന്ധുക്കള്‍ക്കും,നിങ്ങളടക്കം എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും അനുഗ്രഹിക്കുകയും ആശംസിക്കുകയും ചെയ്ത എല്ലാ സ്നേഹിതര്‍ക്കും,അങ്ങനെ എല്ലവര്‍ക്കും ഞാന്‍ മനസ്സാ നന്ദി പറഞ്ഞു.
അങ്ങനെ ഗായത്രി ഭര്‍ത്തൃമതിയായി,ഞാനൊരു ഭാര്യാമതനായി.
മനുവിന്റെ അബദ്ധങ്ങള്‍ക്ക് ഇനി ഗായത്രി കൂട്ട്,എന്നെ സഹിക്കാന്‍ ഒരു ദീപയും.ഇത് കല്യാണം കഴിഞ്ഞുള്ള എന്റെ ആദ്യ പോസ്റ്റ്.കല്യാണം കഴിഞ്ഞാല്‍ ഉടനെ ഒരു പോസ്റ്റ് ഇടണേ എന്ന ദീപയുടെ ആഗ്രഹം കൂടി കണക്കിലെടുത്ത് ഇട്ടതാ.ഇഷ്ടപ്പെട്ടാല്‍ അറിയിക്കണേ...
എല്ലാവര്ക്കും ഞങ്ങളുടെ വക പുതുവത്സര ആശംസകള്‍!!!
അരുണേ പല പാട്ടുകള്‍ ഓര്മ വന്നു.."പാടുവാനായ്..വന്നെന് പടിവാതില്ക്കല്", "പാടാത്ത വീണയും പാടും..", "പാട്ടിന് പാലാഴി കടഞ്ഞ.."......... ഇതെല്ലാം അരുണ്‍ 'പാടി' അഭിനയിച്ചിരുന്നെങ്കില്‍ ആദ്യ നിരയില്‍ ഇരുന്ന് പടം കണ്ടവരുടെ സ്ഥിതി എന്തായേനെ...കുട പിടിച്ചിരുന്നു കാണേണ്ടി വന്നേനെ...???
ചാത്തനേറ്: ആ ആശാന് പള്ളിക്കൂടത്തില്‍ നിന്നുള്ള പ്രൊഡക്റ്റ്സ് ഇനീം എവിടൊക്കെ കറങ്ങി നടക്കുന്നുണ്ടാവുവോ എന്തോ... എന്തായാലും പാടാന്‍ പറയും മുന്‍പ് കായം കുളാണോ സ്വദേശ് എന്ന് ചോദിച്ചേക്കാം.
ഫയങ്കരാ ‘ഭാര്യാമതാ...............’ പാവം ഗായത്രി തനിക്കൊരു ഗായയകനെത്തന്നെ കിട്ടീ എന്ന ചിന്തയില്‍ വന്ന പുളകിതകഞ്ചുകപുഞ്ചക പുഞ്ചപ്പാട മായി നില്ക്കുകയായിരിക്കും ....
പോസ്റ്റ് കൊള്ളാം.... :)
രണ്ടുപേര്‍ക്കും മംഗളാശംസകള്‍ നേരുന്നതോടൊപ്പം ക്രിസ്മസ് ആന്‍ഡ് പുതുവത്സരാശംസകള്കൂടി നേരുന്നു.
ചിരിപ്പിച്ച് കൊന്നു.
ദൈവമേ!ഇനി കായംകുളംകാരെ സൂക്ഷിക്കണം, പാടട്ടെ എന്ന് ചോദിച്ചാല്‍ എന്ത് വിശ്വസിച്ച് ഒ.കെ ന്ന് പറയും?
ചിരിച്ചു ചിരിച്ച് ഒരു പരുവമായി, അരുണ്‍...
“ദൈവമേ,ഇനി വിരുന്നിനു പോകുന്നിടത്തൊക്കെ എന്റെ ചേട്ടന് പാടും എന്ന് പറഞ്ഞ് ഇവള് എന്നെ നിര്‍ത്തി പാടിക്കാതിരുന്നാല് മതിയാരുന്നു.”
അതേയതെ. :)
“പാടുക” എന്നുള്ള ഈ പ്രയോഗം പണ്ട് പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷേ, അത് അനുഭവത്തില്‍ വരുത്തിയ ഒരാളെ ഇപ്പഴാ കാണുന്നത്.
:)
ക്രിസ്തുമസ്സ് ആശംസകള്‍!!!
കര്‍ത്താവെ പെണ്ണൊക്കെ കെട്ടിയില്ലേ മാഷേ ഇനി ഓപ്പണ്‍ ആയി പാടണ്ട എന്ന് വെച്ചോ :D ... തകര്‍ത്തു ആകെ ടെന്‍ഷന്‍ അടിച്ച് പണ്ടാരം അടങ്ങി ഇരിക്കുവാരുന്നു അപ്പൊ ആണ് ഇ പോസ്റ്റ് ഹൊ കുറെ ദിവസത്തിന് ശേഷം ഒന്നു ചിരിച്ചു ആകെ സാമ്പത്തിക പ്രശ്നങ്ങള്‍ അതിന്ടക്ക്
ഒന്നു ചിരിച്ചു പിന്നെ കര്‍ത്താവിന്റെ നാട്ടില്‍ നിന്നും എല്ലാര്ക്കും എന്റെ ക്രിസ്മസ് ആശംസകള്‍ ...
ഈശ്വരാ...ഇങ്ങനെയും പാടാന്‍ പറ്റുമെന്നുള്ളത് ഒരു പുതിയ അറിവാണു...എന്തായാലും കല്യാണം കഴിഞ്ഞുള്ള കന്നി പോസ്റ്റ് കലക്കന്‍ ട്ടാ..രണ്ടാള്‍ക്കും എന്റെ വകേം ക്രിസ്തുമസ് പുതുവത്സരാശംസകള്‍..:)
ആചാര്യ്:തേങ്ങ ഉടച്ചതിനു നന്ദി.അല്ല, ആ സീനൊന്നും ആലോചിക്കല്ലേ
കുട്ടിച്ചാത്താ:ഈ കമന്റ് കലക്കി
രസികാ:നന്ദി
കിഛ്കു $ ചിന്നു:ഒന്നു സൂക്ഷിക്കുന്നത് നല്ലതാ
ശ്രീ:ശരിയാ ശ്രീ,ഈ പ്രയോഗം ഞാനും കേട്ടിട്ടുണ്ട്
അച്ചായാ:ആശംസകള്‍
rare rose:നന്ദി
I liked the humorous narrative.Wish you aall the best.
എന്റെ ഖല്‍ബിലെ വെണ്ണിലാവ് നീ നല്ല പാട്ടുകാരാ...
സത്യം പറ..ഈ മനു അരുണ്‍ അല്ലെ...?
ഇങ്ങനേം പാടാം അല്ലെ?
ഹൊ ! എന്തൊക്കെ കോഡ് ഭാഷ???
പോസ്റ്റ് കലക്കി..കിടിലന്‍!
അപ്പൊ,ദീപയോട് ഒരു സ്നേഹാന്വേഷണം..
ഒരു ലിങ്ക് കിട്ടി ഇവിടെ കയറിയതാണ്. വളരെ നല്ല പാട്ടുപാടല്‍..!!
..ബാക്കി പോസ്റ്റ് ഒക്കെ ഒന്നു വായിച്ചുനോക്കട്ടെ..
ഒരു കാര്യം മനസിലായില്ല. അരുണ്‍, ദീപ, മനു, ഗായത്രി ഇതെല്ലം ആരാണ്. പോസ്റ്റ് കിടിലന്‍, പിന്നെ ഒരു കാര്യം കൂടി ഓര്മ വന്നു. പാടണം എന്ന് ഞങ്ങളും പറയാറുണ്ട്, ഒരു സമാനമായ കഥ ഓര്‍മ്മ വന്നു. രാത്രിയില്‍ മുള്ളാന്‍ മുട്ടിയപ്പോള്‍ അമ്മായിയോട് പാടണം എന്ന് പറഞ്ഞു, അമ്മായി ചെവിയില്‍ പാടി കൊള്ളാന്‍ പറഞ്ഞു, പിന്നെ പറയണ്ടല്ലോ.
"ങേ!,ചേട്ടന് പാടുമോ?" എന്റെ വാമഭാഗത്ത് നിന്ന് കൊണ്ട് ഗായത്രിയുടെ ചോദ്യം. അത് വേണമായിരുന്നോ, എന്റെ വാമഭാഗം ചോദിച്ചു എന്ന് പോരായിരുന്നോ, വെറുതെ ഒരു അഭിപ്രായം പറഞ്ഞു എന്നെ ഉള്ളു. ഇഷ്ടമുണ്ടെങ്കില്‍ അങ്ങട് സ്വീകരിക്കുക.
അരുണേ..:) പാട്ടുകേൾക്കാമെന്നു പറഞ്ഞ് വന്നതാ..!
ഭാര്യാമത്തനായി അല്ലേ :)കൺഗ്രാറ്റ്സ്..!!
അപ്പോള്‍ ഇപ്പോഴും പാടാറുണ്ടോ? എന്തായാലും വായന് രസകരം...
കെ.കെ.എസ്:Thank you very much
മോനൂസ്:Thanks
smitha adharsh:എന്തായി പുതുവര്‍ഷം?ഒരുക്കങ്ങള്‍ കഴിഞ്ഞോ?
ശ്രീക്കുട്ടന്:ബാക്കി വായിച്ച് അഭിപ്രായം പറയണേ
കുറുപ്പേ:അരുണ്‍ ഞാന്‍,ദീപ എന്റെ കെട്ടിയോള്, മനു എന്റെ കഥകളിലെ നായകന്, ഗായത്രി അവന്റെ കെട്ടിയോള്.ഇപ്പം എല്ലാം മനസിലായോ?
കിരണ്സ്സ്:നന്ദി
ശിവാ:വിഷമം ഒക്കെ മാറിയോ?
ഞാന്‍ ശരിക്കും പറഞ്ഞാല്‍ ...കമന്റ് ഇടല് ഒന്ന് മറ്റി വച്ചതാ അരുണ്‍ ചേട്ടാ... ഞാനും അനിയത്തിയും കൂടെ പഴയ പോസ്റ്റ് ഒക്കെ ഇരുന്നു വായിച്ച് ചിരിച്ചു ചിരിച്ച് അമ്മയുടെ വഴക്കൊക്കെ വാങ്ങി...ഇനിയും കുറേ വായിക്കാനുണ്ട്...കലക്കന്‍ പൊസ്റ്റുകലാണ് മാഷേ .. സമ്മതിച്ചേക്കുന്നു...
അല്ല... ഇതിനു മുന്നിലെ മീശ എടുത്ത സംഭവം കമന്റ് അടിക്കന്‍ വന്നപോള് കണ്ടില്ല...!!!
ആ ഇച്ചിച്ചി ഇവിടെയും ഉപയോഗിക്കുന്ന ഒരു വാക്കാണ്... പാട്ടുകാരനു ഒരു നല്ല ദാമ്പത്യജീവിതം ആശംസിക്കുന്നു....
Tin2
ippozha ariyunnath paaduka ennathinu inganeyumoru meaning unternnu..
rasaayittunt viraranam..
congrats..
ഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹ
ചിരി കടിച്ച് പിടിച്ച് വായിക്കയായിരുന്നു. ഒന്ന് ആർത്തലച്ച് പൊട്ടിച്ചിരിക്കാൻ തോന്നിയ നിമിഷങ്ങൾ. ജോലിപോയാൽ പിന്നെ ബ്ലോഗ് വായിക്കാൻ ഒരു രസവും ഉണ്ടാകില്ല.
അരുൺ പള്ളിക്കൂടത്തിലിരുന്നിമ്മാതിരി പാട്ട്, അതു എല്ലാം പെൺകുട്ടികളുള്ള ഒരു ക്ലാസിൽ!!!
സമ്മതിച്ചു.
ഭാര്യ ആരോടെങ്കിലും പറഞ്ഞോ എന്റെ ഫർത്താവ് നല്ല പാട്ടുകാരനാണെന്ന്.
ആശംസകൾ!
എടാ ഫയന്ഗരാ....പാട്ടുകാരാ... മംഗളാശംസകള്‍...
സുഹൃത്തേ.. ഒപ്പം
പുതുവത്സരാശംസകളും...
നന്നായിട്ടുണ്ട്.
വധൂവരന്മാര്ക്ക് ഒരിക്കല്‍ക്കൂടി മംഗളാശംസകള്‍.
തിന്റു:മീശ എടുത്ത സംഭവം പിന്‍വലിച്ചു,എന്തോ ഒരു പോരായ്മ പോലെ.
കുമാരന്,പകല്‍കിനാവ്,ലതി:നന്ദി
നരികുന്ന്:ജോലി കളയരുതെ,ജോലി ആകുമേ.
എല്ലാവര്ക്കും പുതുവത്സര ആശംസകള്‍
വോട്ടിംഗിന് ഇനി ഒരു ദിനം കൂടിമാത്രം...വോട്ടുചെയ്യാനുള്ളവര്‍ ഇവിടെ ക്ലിക്കുക... happy new year
മാേേേേേേഷ പാടല്‍ അതിമനോഹരം...ഉള്‍വിളി ഉണ്ടായാല്‍ അപ്പോള്‍ പാടിക്കളയല്ലേ, സ്ഥലം, കാലം ഒക്കെ നോക്കണട്ടോ.
:) പുതുവല്സരാശംസകളോടെ സ്പന്ദനം
സ്പന്ദനം:നന്ദി,പുതുവത്സര ആശംസകള്‍
Nice, story,
malayalam type cheyth shariyavunnilla.
സ്നേഹം നിറഞ്ഞ പുതുവര്‍ഷം ആശംസിക്കുന്നു
ente ponne...chirichhuchirichhu vayaru nurungi...evidunnukitti chirippikkanulla kazhivu.. nalla post.
randuperkkum vivaahamngalaashamsakal nerunnathinodoppam puthuvalsaraashamsakal!!!!
ജോക്കര്‍, അനീഷ്:നന്ദി
വിജയലക്ഷ്മി:ഐശ്വര്യം നിറഞ്ഞ പുതുവര്‍ഷം ആശംസിക്കുന്നു
ഇങ്ങനെ ഒരു പ്രയോഗം ആദ്യം കേള്‍ക്കുവാണ്.
പോസ്റ്റ് വയിച്ച് ചിരിച്ചുമതിയായി. :-)
ഇത്ര നല്ല പാട്ടുകാരനാണേല് ഏതേലും റിയാലിറ്റി ഷോയില്‍ പങ്കെടുത്തൂടെ? സംഗതികള്‍ എവിറ്റെയൊക്കെ പിഴച്ചു എന്നും എങ്ങനെ മെച്ചപ്പെടുത്താമെന്നും പറഞ്ഞു തരാന്‍ ജഡ്ജസ് ഉണ്ടാകും. പിന്നെ പ്ക്കട്ടിഷ്ട്ടപ്പെട്ടാല് ഞങ്ങള്‍ക്കെല്ലാം എസ് എം എസ് അയച്ച് വോട്ട് ചെയ്യാമല്ലോ.. പിന്നെ ധാരാളം സ്റ്റേജ് ഷോസും കിട്ടും :-P
ബിന്ദു:നന്ദി.പുതുവത്സര ആശംസകള്‍
ഗോപിക്കുട്ടാ:അത് വേണോ?പ്രശ്നമാകില്ലേ?
അരുണ്‍,
നല്ല അവതരണം.
ഈ “പാട്ടുപാടല്‍” സംഭവം നമ്മള് കുട്ടിക്കാലത്തു കേട്ടിട്ടുള്ളതു തന്നെ.
എങ്കിലും നന്നായി രസിച്ചു!
(ഞാന്‍ കായംകുളത്തിനടുത്ത് ഏവൂര്‍ കാരനാണ്)
ഏവൂരാ വീട് അല്ലേ?അപ്പം നമുക്ക് നാട്ടില്‍ വച്ച് കാണാം.പിന്നെ ഈ വഴി വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദിയുണ്ട് കേട്ടോ.
അല്ലാ, ഒരു സംശയം. കല്യാണം ഒക്കെ കഴിഞ്ഞിട്ടും ഈ ബ്ലോഗ് എഴുത്തിനൊക്കെ എങ്ങനെ സമയം കിട്ടുന്നു? വിരുന്നുപോകലെല്ലാം കഴിഞ്ഞോ?
ഈ പാടല്‍ ഞാനും കേട്ടിട്ടുണ്ട്. പരിഷ്ക്കാരിയായ അമ്മയ്ക്ക് മറ്റുള്ളവര്‍ കേള്‍ക്കേ കുഞ്ഞ് ഒന്നിനു പോണം എന്നുപറയുന്നതൊന്നും ഇഷ്ടമല്ല. പ്രകൃതിയുടെ ഈ വിളി ഉണ്ടായാല്‍ അന്നേരം പാടണം എന്ന് പറഞ്ഞാല്‍ മതി എന്ന് അമ്മ കുഞ്ഞിനെ ഉപദേശിക്കുന്നു. നേഴ്സറിയില്‍ വച്ച് കുഞ്ഞിന് പാടാന്‍ തോന്നുന്നു. ടീച്ചര്‍ എന്റെ ചെവിയില്‍ പാടിക്കോളൂ എന്നു പറയുന്നു. കുഞ്ഞ് പാടുകയും ചെയ്തു.....
കല്യാണത്തിന് ഞാൻ ഹരിപ്പാടു വഴി പാസ്സു ചെയ്തുപോയി. കയറാൻ കഴിഞ്ഞില്ല.
എങ്കിലും നവദമ്പതിമാർക്ക് എന്റെ പുതുജീവിത - പുതുവത്സര ആശംസകൾ.....
എല്ലാ നന്മകളും ഉണ്ടാകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടേ....
സ്നേഹപൂർവ്വം.....
ഗീത്:ശരിയാ,ആ കുഞ്ഞ് ഞാനായിരുന്നു
ചെറിയനാടാ: വളരെയധികം നന്ദിയുണ്ട്,താങ്കളുടെ ആശംസകള്‍ക്ക്
ആവേശം കയറി, ചേട്ടാ വാ നമുക്കു സ്റ്റേജിൽ കയറി ഒരു യുഗ്മഗാനം പാടാം എന്നെങ്ങാനും ഭാര്യ പറഞ്ഞിരുന്നെങ്കിൽ.........
അളിയാ കലക്കി കേട്ടാ...
വിവാഹ മംഗളാശംസകള്‍...
ഈ പാടല്‍ ഞാനും കേട്ടിട്ടുണ്ട്, പക്ഷെ അരുണിന്റെ അവതരണത്തില്‍ വ്യത്യസ്തതയുണ്ട് :))
It was ten in the night Then the boy started singing in her ears....
Then they lived happily ever after!
>> "അയ്യേ ചേട്ടാ പാട്ട് കാണുവാന്നോ,കേള്‍ക്കുകയല്ലേ ചെയ്യുന്നത്?" <<
അരുണ്‍,.. പ്രിയതമയുടെ ചോദ്യം കലക്കി.. കാണുന്ന പാട്ടിനെ പറ്റി അറിയാത്തകുട്ടിക്ക് ചൊറിയുമ്പോള്‍ അറിയും എന്നല്ലേ..
പിന്നെ ഈ പാടല്‍ കോഡ് അറിയാം.. പണ്ട് ഈ കോഡ് ഉപയോചിച്ചിരുന്ന ഒരുപയ്യന്‍ ഒരു ചേച്ചിയുടെ ചെവിയില്‍ (ആ ചേച്ചി നിര്‍ബന്ധിച്ചിട്ട് ) പാടിയത് കേട്ടിട്ടുണ്ട് :) അയ്യേ ..ഞാനല്ല.. സത്യായിട്ടും..
ദാമ്പത്യ ഗാനമാലപിക്കുന്ന ഈ വേളയില്‍ അല്ലങ്കില്‍ ഈ സന്ദര്‍ഭത്തില്‍ അല്ലെങ്കില്‍ ഈ ടൈമിലു.. അഭിനന്ദനങ്ങള്‍ ആശംസകള്‍
കിടിലൻ!
ആശംസകൾ!
ചരിച്ചു ചിരിച്ചു ഒരു വഴിക്കായി..!...
പോസ്റ്റ് സൂപ്പര്‍...
പാവത്താനേ:ഭാഗ്യത്തിനു അത് ഉണ്ടായില്ല.
രതീഷ്,മേരിക്കുട്ടി:നന്ദി
poor-me:thanks
ബഷീറിക്ക:താങ്കളുടെ ഈ വേളയ്ക്ക്,അല്ലങ്കില്‍ ഈ സന്ദര്‍ഭത്തിനു അല്ലങ്കില്‍ ഈ ടൈമിനു നന്ദി.
പാറുക്കുട്ടി:നന്ദി
നിലാവേ:ഇനിയും കാണണം
Alla mone, vivaaham kazhinjappol ee bloguparipaadiyokke nirthhiyo?? puthuthaayi onnum blogil varunnilla..vandi kooli nashttam :(
ഒന്നും പറയേണ്ടാ ചേച്ചി,മൊത്തം തിരക്കായിപോയി.ചേച്ചി ചോദിച്ച സ്ഥിതിയ്ക്ക് എന്തായാലും ഞാന്‍ ഒരു പോസ്റ്റിടുകാ.
ഹ ഹഹ ഹഹ ഹഹ ഹ കായംകുളം എക്സ്പ്രെസ്സിനു വേഗം കൂടി മ്മാഷെ...
ഗൌരിനാഥാ:നന്ദി
പത്താംക്ലാസ്സ് പരീക്ഷയ്ക്ക് ഉത്തരം അറിയാത്തവന് അടുത്ത പേപ്പറില്‍ എത്തിനോക്കുന്നപോലെ സംശയത്തോടെ ഞാന്‍ അച്ഛനെയൊന്നു നോക്കി.
"മുഹൂര്‍ത്തം കഴിയാറായി,കെട്ടടാ" അച്ഛന് ഒരു അലര്‍ച്ച.
പിന്നെ ഒന്നും ആലോചിച്ചില്ല,കെട്ടി.
ഒന്നല്ല,രണ്ടല്ല,മൂന്നല്ല...പല പ്രാവശ്യം,ചറപറാന്ന് കെട്ടി.
ഹ ഹഹ....:)
മുണ്ഡിത ശിരസ്കന്:കഥകള്‍ ഇഷ്ടപ്പെട്ടന്നറിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്
"അങ്ങനെ പ്രത്യേക സമയം ഒന്നുമില്ല.ഒരു ഉള്‍വിളി വന്നാല്‍ അപ്പോള്‍ പാടും"
ഹ..ഹ..ഹ...നല്ല സൂപ്പര്‍ പാട്ട്...
സൂപ്പര്‍ എഴുത്ത്....സൂപ്പര്‍ ഫാസ്ടേ
അഭിനന്ദനങ്ങള്‍...*
ശ്രീഇടിമണ്‍:വന്നതിലും അഭിപ്രായം പറഞ്ഞതിലും വളരെ നന്ദിയുണ്ട്
ചിരിക്കതിരിക്കാന്‍ ഞാന്‍ പെട്ട പാട് എനിക്കേ അറിയാവൂ.....
ഹൂ എങിനെ എഴിതുന്നു ഇതെല്ലാം......
കായംകുളത്തെവിടാ വീട് എന്റെ വീട് കരുനാഗപ്പള്ളീലാണേ...............
കിച്ചു:നന്ദി
എടാ വിവാഹ ആശംസകള്‍
ശ്രിജിത്ത്: വളരെ നന്ദി
കര്‍ത്താവേ,
ഇവന് ചെയ്യുന്നത് എന്താണെന്ന് ഇവനറിയുന്നില്ല, ഇവനോടു പൊറുക്കേണമേ...
കൊട്ടോട്ടിക്കാരന്:ഹ..ഹ..ഹ.നന്ദി
Superb Arun
Post a Comment