For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

സാമുവല്‍ ജോണ്‍സണ്‍ മരിച്ചിട്ടില്ല



ശുശ്രുതന്‍...

ആധുനിക വൈദ്യശാസ്ത്രത്തിനെ പോലും അമ്പരപ്പിക്കുന്ന രീതിയില്‍ ശസ്ത്രക്രീയകള്‍ നടത്തിയിരുന്ന മഹാന്‍.ഈ പേര്‌ ഇവിടെ പരാമര്‍ശിക്കാന്‍ ഒരു കാരണക്കാരനുണ്ട്, കേരളത്തിലെ ആധുനിക ശുശ്രുതന്‍ എന്നറിയപ്പെടുന്ന ഡോക്ടര്‍ സാമുവല്‍ ജോണ്‍സണ്‍.കൊല്ലത്തുള്ള പ്രസിദ്ധമായ ഒരു ആശുപത്രിയിലെ സര്‍ജിക്കല്‍ വിഭാഗത്തിന്‍റെ തലവന്‍,എന്‍റെ പ്രീയപ്പെട്ട ഡോക്ടറങ്കിള്‍....

ഞാന്‍ ഡോക്ടറങ്കിളിനെ പരിചയപ്പെടുന്നത് എന്‍റെ എട്ടാം ക്ലാസ്സീലെ പരീക്ഷ കഴിഞ്ഞുള്ള അവധിക്കാലത്താണ്.ആ സമയത്ത് മൂക്കില്‍ കൂടി ശ്വസിക്കാന്‍ ഒരു തടസ്സം നേരിടുന്ന പോലത്തെ തോന്നലാണ്‌ എന്നെ അങ്കിളിന്‍റെ പേഷ്യന്‍റാക്കിയത്.അരമണിക്കൂര്‍ നേരം എന്‍റെ മൂക്കിന്‍റെ അകവും പുറവും പല ആംഗിളില്‍ വീക്ഷിച്ചതിനു ശേഷം പുള്ളിക്കാരന്‍ ഒരു ചോദ്യം:
"എത്ര നാളായി ഇത് തുടങ്ങിയട്ട്?"
ഇന്നേക്ക് ഒരു വര്‍ഷവും നാലു മാസവും മൂന്നു ദിവസവും ആയി അങ്കിളേ എന്ന് പറയാന്‍ പറ്റുമോ?
എന്തൊരു ചോദ്യമോ എന്തോ?
ഞാന്‍ ഒന്നും മിണ്ടിയില്ല.
"എന്തായാലും മൂക്കിന്‍റെ അകത്ത് ഒരു വളവുണ്ട്.ഒരു ഓപ്പറേഷന്‍ വേണം" ഡോക്ടറങ്കിളിന്‍റെ കണ്ട് പിടുത്തം.
മൂക്കിനു ഓപ്പറേഷന്‍ വേണമെന്നോ?
അത് നടക്കില്ല.
ഞാന്‍ തീരുമാനിച്ചു.

ഞാന്‍ അങ്ങനെ ഒരു കഠിന തീരുമാനം എടുക്കാന്‍ രണ്ട് കാരണങ്ങളാണ്‌ ഉള്ളത്.
ഒന്ന്:
ഞാന്‍ ജീവിച്ചിരുപ്പുണ്ടോ അതോ ചത്തോ എന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നത് എന്‍റെ മൂക്ക് മുഖാന്തിരമായിരുന്നു.എപ്പോഴെങ്
കിലും എനിക്ക് സംശയം വന്നാല്‍ ഞാന്‍ മൂക്കിന്‍റെ താഴെ ഒരു വിരല്‍ വച്ച് നോക്കും.ശ്വാസം വിടുന്നതിന്‍റെ വായു വിരലില്‍ തട്ടിയാല്‍ ഞാന്‍ ജീവിച്ചിരുപ്പൂണ്ട്,ഇല്ലെങ്കില്ചത്തു.അതായിരുന്നു എന്‍റെ വിശ്വാസം.
ഇനി ഓപ്പറേഷന്‍ കഴിഞ്ഞ് മൂക്കില്‍ കൂടി ശ്വസിക്കാന്‍ പറ്റിയില്ലങ്കില്‍ ജീവിച്ചിരുപ്പുണ്ടോ അതോ ചത്തോ എന്ന് എങ്ങനെ ടെസ്റ്റ് ചെയ്യും?
അതായിരുന്നു എന്‍റെ പേടി.
രണ്ട്:
ഓപ്പറേഷന്‍ കഴിഞ്ഞാല്‍ മൂക്ക് തുന്നി കെട്ടി വയ്ക്കും ,അപ്പോള്‍ തുമ്മാന്‍ പാടില്ല.തുമ്മിയാല്‍ മൂക്ക് തെറിച്ച് പോകും.തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണേല്‍ പോട്ടെ എന്ന് ആര്‍ക്ക് വേണേലും പറയാം,പക്ഷേ തെറിക്കുന്ന മൂക്കുള്ളവനാണെങ്കില്‍ എന്ത് ചെയ്യും?
ഇത് എന്‍റെ മറ്റൊരു പേടി.
ഇതെല്ലാം ഓര്‍ത്ത് അവിടിരുന്നു കരഞ്ഞ എന്നെ ആശ്വസിപ്പിച്ചത് ഈ ഡോക്ടറങ്കിളായിരുന്നു:
"മോനൊരു ആണ്‍കുട്ടിയല്ലേ?ഇങ്ങനെ കരഞ്ഞാലോ?"
അങ്കിള്‍ തന്ന ആ ധൈര്യത്തില്‍ ഞാന്‍ ഓപ്പറേഷനു സമ്മതിച്ചു.

ഓപ്പറേഷന്‍ ദിവസം..
ആദ്യം അവര്‍ എനിക്ക് അനസ്തേഷ്യ തന്നു.പൂര്‍ണ്ണമായിട്ട് മയങ്ങിയില്ലങ്കിലും ഞാന്‍ ചെറിയ ഒരു മയക്കത്തിലേക്ക് വഴുതി വീണു.ഡോക്ടറങ്കിളും കൂട്ടുകാരും എന്‍റെ മൂക്കില്‍ ഫൌണ്ടേഷന്‍ കെട്ടുന്നതായും ഒരു ഫ്ലാറ്റ് പണിയുന്നതായും എനിക്ക് തോന്നി തുടങ്ങി.മൂക്കില്‍ എന്തോക്കെയോ ഒടിക്കുകയും വലിക്കുകയും ചെയ്യുന്ന പോലെ.പതിയെ പതിയെ എല്ലാം ശാന്തമായി.പാതി മയക്കത്തിലായ എന്നെ അവര്‍ എവിടെയോ കിടത്തി.

അങ്ങനെ ഞാന്‍ മയങ്ങി കിടക്കുകയായിരുന്നെങ്കിലും ചുറ്റുവട്ടത്തുള്ള ശബ്ദമെല്ലാം എനിക്ക് കേള്‍ക്കാമായിരുന്നു.അപ്പോഴാണ്‌ കൂട്ടത്തില്‍ ആരോ ചോദിച്ച ഒരു ചോദ്യം എന്‍റെ കാതില്‍ വീണത്:
"ഡോക്ടര്‍, പേഷ്യന്‍റ്‌ ഇപ്പോഴും മയക്കത്തിലാണ്,എന്താ ചെയ്യുക?"
"എന്ത് ചെയ്യാന്‍?ഈ മയക്കത്തില്‍ നിന്നും ഉണരുന്നതിനു മുമ്പ് യൂട്രസ്സ് റിമൂവ്വ് ചെയ്തേ മതിയാകു" ഡോക്ടറങ്കിളിന്‍റെ മറുപടി.
അതോടെ എനിക്ക് ഒരു കാര്യം മനസ്സിലായി,
എന്‍റെ മയക്കം മാറുന്നതിനു മുമ്പ് എന്‍റെ ശരീരത്തില്‍ നിന്നും യൂട്രസ്സ് എന്ന് അറിയപ്പെടുന്ന ഏതോ ഒരു ഭാഗം കണ്ടിച്ച് കളയാന്‍ ഡോക്ടറങ്കിള്‍ ആര്‍ക്കോ അനുമതി നല്‍കിയിരിക്കുന്നു.
"അല്ല ഈ യൂട്രസ്സ് റിമൂവല്‍ എന്ന് പറഞ്ഞാല്‍.......പിന്നെ കുട്ടികള്‍ ഉണ്ടാകില്ലല്ലോ,അപ്പോള്‍ പേഷ്യന്‍റിന്‍റെ സമ്മതം വേണ്ടേ?"
കൂട്ടത്തില്‍ ആരോ ചോദിച്ച ഈ ചോദ്യത്തിനു മറുപടി പറഞ്ഞതും ഡോക്ടറങ്കിള്‍ തന്നെയായിരുന്നു:
"ഇത്തരം സന്ദര്‍ഭങ്ങളില്‍ ബന്ധുക്കളുടെ സമ്മതം കിട്ടിയാലും മതി"
പൂര്‍ത്തിയായി!!!
കുട്ടികളെ വളര്‍ത്തികൊണ്ട് വരാന്‍ വളരെ കഷ്ടപ്പാടാണ്‌ എന്ന മനോഭാവമാണ്‌ എന്‍റെ അച്ഛനും അമ്മയ്ക്കും.അത് കൊണ്ട് തന്നെ എനിക്ക് കുട്ടികള്‍ ഉണ്ടാവാതിരിക്കാന്‍ യൂട്രസ്സ് റിമൂവ്വ് ചെയ്യണം എന്ന് പറഞ്ഞാല്‍ അവര്‍ സമ്മതിക്കും.കാരണം സ്വന്തം മകന്‍ കഷ്ടപ്പെടുന്നത് അവര്‍ക്ക് ഇഷ്ടപ്പെടുകയില്ലല്ലോ?
ഓര്‍ത്തപ്പോള്‍ എനിക്ക് കരച്ചില്‍ വന്നു.
പക്ഷേ എന്ത് ചെയ്യാന്‍?
ബോധം ഉണ്ടായിരുന്നെങ്കില്‍ ബോധം കെട്ട് വീഴാമായിരുന്നു.ഇതിപ്പോള്‍ ആള്‍റെഡി ബോധം കെട്ട് കിടക്കുകയല്ലേ?
പാവം ഞാന്‍,വീണ്ടും മയക്കത്തിലേക്ക് വഴുതി വീണു.

പിന്നീട് എപ്പോഴോ പൂര്‍ണ്ണമായും ബോധം വന്നപ്പോള്‍ എനിക്ക് ഒരു കാര്യം മനസ്സിലായി:
ഡോക്ടറങ്കിള്‍ എന്നെ ചതിച്ചു!!!
മൂക്ക് നേരെയാക്കാം എന്നു പറഞ്ഞ് എന്നെ മയക്കി കിടത്തി അങ്ങേര്‌ എന്‍റെ യൂട്രസ്സ് റിമൂവ്വ് ചെയ്തു!!
ഇനി എനിക്ക് കുട്ടികള്‍ ഉണ്ടാകില്ല!!
ഈ സംഭവങ്ങള്‍ക്കെല്ലാം എന്‍റെ അച്ഛനും അമ്മയും സമ്മതം മൂളി!!
കൊലച്ചതി!!!!

ചതിയുടെ ആഴം മനസ്സിലാക്കിയ ഞാന്‍ പൊട്ടിക്കരയാന്‍ തുടങ്ങി.അത് കണ്ട് കൊണ്ടാണ്‌ ഡോക്ടറങ്കിളും അച്ഛനും അമ്മയും കുറെ നേഴ്സുമാരും ആ മുറിയിലേക്ക് വന്നത്.കരഞ്ഞു കൊണ്ടിരിക്കുന്ന എന്‍റെ അടുത്ത് വന്ന് ഡോക്ടറങ്കിള്‍ ചോദിച്ചു:
"എന്താ മനു?എന്ത് പറ്റി?"
ദുഷ്ടന്‍!!
എല്ലാം കണ്ടിച്ച് കളഞ്ഞിട്ട് ചോദിക്കുന്ന ചോദ്യം കേട്ടില്ലേ??
എന്ത് പറ്റിയെന്ന്?ഇതില്‍ കൂടുതല്‍ എന്ത് പറ്റാന്‍???
ഞാന്‍ ഒന്നും മിണ്ടാതെ ഇരുന്ന് വീണ്ടും കരഞ്ഞു.
ഞാന്‍ കരച്ചില്‍ നിര്‍ത്താത്തത് കണ്ട് അമ്മ അടുത്ത് വന്ന് എന്നെ ചേര്‍ത്ത് പിടിച്ചു,എന്നിട്ട് പറഞ്ഞു:
"എന്തായാലും നമുക്ക് സമാധാനമുണ്ടാക്കാം,മോന്‍ കരയാതെ ഇരിക്ക്"
എങ്ങനെ സമാധാനം ഉണ്ടാക്കാനാ അമ്മേ???
എല്ലാം പോയില്ലേ???
"ശരിക്കും എന്താ പറ്റിയത്?" വീണ്ടും ഡോക്ടറങ്കിള്‍.
അതോടെ എന്‍റെ സകല കണ്ട്രോളും പോയി.ഡോക്ടറങ്കിള്‍ എന്നുള്ള ബഹുമാനം എല്ലാം നഷ്ടപ്പെട്ട ഞാന്‍ ദേഷ്യത്തോടെ ചോദിച്ചു:
"താനെന്തിനാ എന്‍റെ യൂട്രസ്സ് റിമൂവ്വ് ചെയ്തത്?"
നെഞ്ചും വിരിച്ച് നിന്ന് എന്നോട് ചോദ്യം ചോദിച്ച ഡോക്ടറങ്കിള്‍ ,എന്‍റെ മറുചോദ്യം കേട്ടതോടെ 'കര്‍ത്താവേ' എന്നും പറഞ്ഞുകൊണ്ട് കട്ടിലില്‍ ഒറ്റ ഇരുപ്പ്.എന്നെ ചേര്‍ത്ത് പിടിച്ചിരുന്ന അമ്മ ഞെട്ടി രണ്ടടി പുറകോട്ട് ചാടി.അച്ഛനും മറ്റ് നേഴസുംമാരും കരയണോ,ചിരിക്കണോ അതോ നെഞ്ചത്തടിച്ച് നിലവിളിക്കണോ എന്ന മട്ടില്‍ പരസ്പരം നോക്കി.എന്തിനേറെ പറയുന്നു അപ്പുറത്തെ മുറിയില്‍ ചാകാന്‍ കിടന്ന ഒരു രോഗി ഈ ചോദ്യം കേട്ടതും എഴുന്നേറ്റ് ഓടി.
രംഗം ഒന്നു ശാന്തമായപ്പോള്‍ അവര്‍ എനിക്ക് വിശദീകരിച്ച് തന്നു,യൂട്രസ്സ് എന്നാല്‍ സ്ത്രീകളുടെ ഗര്‍ഭവുമായി ബന്ധപ്പെട്ട ഒരു പാത്രമാണെന്ന്,ആമാശയം പോലെ ഒരു ശരീര ഭാഗം,
അതായത് ചുരുക്കി പറഞ്ഞാല്‍ ഒരു ഗര്‍ഭാശയം.

അന്നത്തെ ആ സംഭവത്തിനു ശേഷം ഞാനും ഡോക്ടറങ്കിളും മാനസികമായി വളരെ അടുത്തു.ഓപ്പറേഷന്‍ കഴിഞ്ഞ് വീട്ടില്‍ എത്തിയിട്ടും ഞങ്ങള്‍ പരസ്പരം ഫോണിലൂടെ സംസാരിക്കുമായിരുന്നു.പിന്നെ പിന്നെ ഫോണ്‍ വിളികള്‍ക്കിടയിലുള്ള ഗ്യാപ്പ് കൂടി കൂടി വന്നു.പിന്നെയും ഒരു ഏഴ് വര്‍ഷത്തിനു ശേഷം ഒരു ജനുവരിയില്‍ എനിക്ക് അങ്കിളിന്‍റെ ഒരു കത്ത് കിട്ടി.അങ്കിളിന്‍റെ അറുപതാം പിറന്നാളാണ്‌ ആ പതിനാലിനെന്നും,ഞാന്‍ ചെല്ലണമെന്നും ആയിരുന്നു കത്തിന്‍റെ ഉള്ളടക്കം.കത്തില്‍ കൊല്ലത്തെ അഡ്രസ്സ് ഉണ്ടായിരുന്നെങ്കിലും പഠിത്തത്തിന്‍റെ തിരക്ക് കാരണം എനിക്ക് അന്ന് പോകാന്‍ പറ്റിയില്ല.

രണ്ട് മൂന്നു മാസത്തിനു ശേഷം ഒരു വെളുപ്പാന്‍ കാലത്ത് എന്നെ ഉണര്‍ത്തിയത് സതീശന്‍റെ ഫോണായിരുന്നു,ഞാനും അങ്കിളും തമ്മിലുള്ള റിലേഷന്‍ അറിയാവുന്ന സതീഷ് ചന്ദ്രന്‍റെ ഫോണ്‍:
"അളിയാ,ഒരു ബാഡ് ന്യൂസ്സ്."
"എന്താടാ?"
"ഇന്നലെ രാത്രിയില്‍ സാമുവല്‍ ഡോക്ടര്‍ മരിച്ചു,ഹാര്‍ട്ട് അറ്റാക്കായിരുന്നു.ഇന്ന് രാവിലെ പതിനൊന്നിനാണ്‌ ശവസംസ്ക്കാരം"
ഞാന്‍ തകര്‍ന്നു പോയി.
എന്നെ കാണണം എന്ന പുള്ളിക്കാരന്‍റെ ആഗ്രഹം സാധിച്ച് കൊടുക്കാന്‍ പറ്റാത്തതായിരുന്നു എന്നെ ഏറെ വേദനിപ്പിച്ചത്.
നമ്മളോട് അടുപ്പമുള്ള ചിലര്‍ മരിച്ചാല്‍ അത് നമ്മുടെ മനസ്സ് ഉള്‍കൊണ്ടു എന്ന് വരില്ല,ആ യാഥാര്‍ത്ഥ്യം ഉള്‍കൊള്ളണമെങ്കില്‍ ശവസംസ്ക്കാരം നേരിട്ട് കാണണം.അതിനാലാണ്‌ ഞാന്‍ അന്ന് കൊല്ലത്തുള്ള അങ്കിളിന്‍റെ വീട്ടില്‍ പോയത്.കായംകുളത്തുള്ള ഒരു പൂക്കടയില്‍ നിന്നും വലിയ ഒരു റീത്തും വാങ്ങി,'പ്രിയപ്പെട്ട ഡോക്ടറങ്കിളിന്' എന്ന ലേബലും ഒട്ടിച്ചു എന്‍റെ കാറിലായിരുന്നു ഞാന്‍ അങ്കിളിന്‍റെ വീട്ടിലെത്തിയത്.

അങ്കിളിന്‍റെ ശവശരീരം കണ്ട ശേഷം നാലു നെഞ്ചത്ത് അടിയും ഒരു 'അയ്യോ' വിളിയും വേണം എന്ന് പ്ലാന്‍ ചെയ്ത് ആ വീട്ടില്‍ ചെന്ന എന്നെ എതിരേറ്റത് സാക്ഷാല്‍ ഡോക്ടര്‍ സാമുവല്‍ ജോണ്‍സണ്‍ തന്നെയായിരുന്നു.രാവിലെ ഒരുത്തന്‍ റീത്തും കൊണ്ട് വീട്ടില്‍ വന്നത് കണ്ടിട്ടാകണം അങ്കിള്‍ ഒന്നു ഞെട്ടി.എന്താ സംഭവിച്ചത് എന്ന് മനസ്സിലാകാത്ത ഞാന്‍ വിറച്ച് വിറച്ച് ചോദിച്ചു:
"അങ്കിള്‍ ചത്തില്ലേ?"
വര്‍ഷങ്ങള്‍ക്ക് ശേഷം, പണ്ട് കേട്ടതിനെക്കാള്‍ വൃത്തികെട്ട ഒരു ചോദ്യം കേട്ട അങ്കിള്‍ എന്‍റെ മുഖത്ത് അമ്പരന്ന് നോക്കി.പിന്നിട് എന്നില്‍ നിന്നും സത്യാവസ്ഥ മനസ്സിലാക്കിയപ്പോള്‍ പൊട്ടിച്ചിരിച്ച് കൊണ്ട് പുള്ളിക്കാരന്‍ പറഞ്ഞു:
"എടാ ഇന്ന് ഏപ്രില്‍ ഒന്നാ,നിന്നെ അവന്‍ ഫൂളാക്കിയതാ"
ഠിം!!!
കൊണ്ട് വന്ന റീത്തെടുത്ത് നെഞ്ചത്തോട്ട് വച്ച് അവിടെ തന്നെ മലര്‍ന്ന് കിടക്കാന്‍ തോന്നിയ നിമിഷം.
തകര്‍ന്ന് തരിപ്പണമായി നിന്ന എന്നെ അങ്കിള്‍ തന്‍റെ വീട്ടുകാര്‍ക്ക് പരിചയപ്പെടുത്തി:
"ഇവനാ മനു,പണ്ട് ഇവന്‍റെ യൂട്രസ്സാ ഞാന്‍ റിമൂവ്വ് ചെയ്തത്"
കാലമാടന്‍!!!
ശവത്തെ കുത്തുന്നത് കണ്ടില്ലേ?
എന്‍റെ കൈയ്യില്‍ റീത്ത് കണ്ടിട്ടാകണം ആന്‍റി അമ്പരന്ന് ചോദിച്ചു:
"എന്താ റീത്തുമായി?"
'ഓ..വെറുതെ,അങ്കിളോ ആന്‍റിയോ ചത്തോ എന്നറിയാന്‍ വന്നതാ' എന്ന് മനസ്സില്‍ പറഞ്ഞു കൊണ്ട് ഞാന്‍ തിരികെ നടന്നു.
ഇനി സതീശനെ ഒന്നു കാണണം.അവന്‍റെ കരണക്കുറ്റിക്ക് ഒന്നു പൊട്ടിച്ചിട്ട് പറയണം,
സാമുവല്‍ ജോണ്‍സണ്‍ മരിച്ചിട്ടില്ലന്ന്.

110 comments:

അരുണ്‍ കരിമുട്ടം said...

ഇത് എന്‍റെ ഡോക്ടറങ്കിളിന്...,
സ്നേഹത്തോടെ സമര്‍പ്പിക്കുന്നു.
(വെറും കഥയാണേ)

പകല്‍കിനാവന്‍ | daYdreaMer said...

(തേങ്ങ... )
"കൊണ്ട് വന്ന റീത്തെടുത്ത് നെഞ്ചത്തോട്ട് വച്ച് അവിടെ തന്നെ മലര്‍ന്ന് കിടക്കാന്‍ തോന്നിയ നിമിഷം."
:)

നിലാവ് said...

"ഓപ്പറേഷന്‍ കഴിഞ്ഞാല്‍ മൂക്ക് തുന്നി കെട്ടി വയ്ക്കും ,അപ്പോള്‍ തുമ്മാന്‍ പാടില്ല.തുമ്മിയാല്‍ മൂക്ക് തെറിച്ച് പോകും.തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണേല്‍ പോട്ടെ എന്ന് ആര്‍ക്ക് വേണേലും പറയാം,പക്ഷേ തെറിക്കുന്ന മൂക്കുള്ളവനാണെങ്കില്‍ എന്ത് ചെയ്യും?"

തകര്‍ത്തു മാഷേ...
അരുണിന്റെ പോസ്റ്റ് ഇനി ഓഫിസിലിരിന്നു വായിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം...ഒന്നാമതെ, ആള്‍ക്കാരെ പറഞ്ഞുവിട്ടോണ്ടിരിക്കുവ...ഇനി സീറ്റിലിരുന്നു പൊട്ടിച്ചിരിച്ചതു പ്രശ്നമാവുമോ ആവോ!

Ashly said...

Super Post!!!! great writing !!!

രാജീവ്‌ .എ . കുറുപ്പ് said...

എന്തൂട്ടാ ഒരലക്കു. എന്നിട്ട് സതീശനിട്ടു പൊട്ടിച്ചോ ??

തോന്ന്യാസി said...

യൂട്രസ്സ് റിമൂവ് ചെയ്യപ്പെട്ട കൂട്ടുകാരാ കഥ ഭയങ്കര ഇഷ്ടായി....

Rejeesh Sanathanan said...

യൂട്രെസ്സ് റിമൂവ് ചെയ്തത് മനുവിന്‍റെ ഭാര്യ അറിഞ്ഞോ എന്തോ .....:)
ചിരിച്ച് ഒരു വഴിക്കായി അരുണേ .......

അരുണ്‍ കരിമുട്ടം said...

...പകല്‍കിനാവന്‍...:ഉടച്ച തേങ്ങായ്ക്ക് നന്ദി

നിലാവ്:ഓഫീസില്‍ ഇരുന്നേ വായിക്കാവു.അങ്ങനെ പണി പോയാല്‍ പോട്ടേന്ന് വച്ചോ.:)

Ashly A K:thanks

കുറുപ്പിന്‍റെ കണക്കു പുസ്തകം:ഇല്ല മച്ചാ,അവനു നല്ല സൈസ്സാ

തോന്ന്യാസി, മാറുന്ന മലയാളി:നന്ദി,ഇനിയും വരണേ

കെ.കെ.എസ് said...

കൊള്ളാം.ഇതുവായിച്ചപ്പൊൾ പഴയൊരുസംഭവം ഓർത്തുപോയി.
അപ്പെഡിസൈറ്റിസിന് ഓപ്പറേഷൻ കഴിഞ്ഞ സുഹൃത്തിനെ
കാണാൻ ടൌണിലെ ഹോസ്പിറ്റലിൽ ചെന്നപ്പോൾ അവിടെ
വലിയ ഒരുപുകിലു നടക്കുകയാണ്.
ഓപ്പറേഷന്റെ സമയത്ത്
തന്റെ കിഡ്നി അടിച്ചു മാറ്റിയെന്നാണ് സുഹൃത്തിന്റെ ബലമായ
സംശയം.അതും പറഞ്ഞ് കക്ഷി വലിയ ബഹളം വക്കുകയാണ്.
അവസാനം തിയ്യറ്ററിലുണ്ടായിരുന്ന എന്റെ ഒരു പരിചയക്കാരികൂടിയായ
സിസ്റ്ററെ ഞാൻ വിളിച്ചുകൊണ്ടുവന്നു.“ഓപ്പറേഷന്റെ സമയത്ത്
കിഡ്നി വേഗം എടുത്തു മാറ്റാൻപറഞ്ഞ് സിസ്റ്ററെ ഡോക്ടർചീത്ത
പറഞ്ഞത് താൻ കേട്ടന്ന്സുഹൃത്ത് പറഞ്ഞു.സിസ്റ്റർ ഒരുനിമിഷം പകച്ചു.പിന്നെ
ചിരിച്ചു കൊണ്ട് പറഞ്ഞു.”ശരി യാണ് . പക്ഷെ ഡോക്റ്റർ പറഞ്ഞത് രക്തം തുടച്ച
തുണിയെല്ലാം വച്ചിരുന്ന“ കിഡ്നി ട്രേ”എടുത്തുമാറ്റാനാണ്.കിഡ്നിയല്ല.അതും പറഞ്ഞ്
സിസ്റ്റർ അവിടെ സ്റ്റൂളിൽ വച്ചിരുന്ന വലിയ പയർമണിയുടെ ഷേപ്പുള്ള ഒരു ട്രേ എടുത്തു
കാണിച്ചുതന്നു. “ഇതാണ് കിഡ്നി ട്രേ ,തിയ്യറ്ററിലും വാർഡിലുമൊക്കെ ഇതുപയോഗിക്കുന്നു.’

അരുണ്‍ കരിമുട്ടം said...

കെ.കെ.എസ് :
എന്‍റെ ഒരു കൂട്ടുകാരന്‍റെ അച്ഛന്‍ ഡോക്ടറാണ്.അദ്ദേഹം ഒരിക്കല്‍ ലോക്കല്‍ അനസ്തേഷ്യ കൊടുത്താലും അബോധമനസ്സില്‍ ബോധം കാണും എന്ന് പറഞ്ഞു.ആ ത്രെഡില്‍ നിന്നാണ്‌ ഈ കഥ എഴുതിയത്.പക്ഷേ മാഷ് വിവരിച്ച ഈ സംഭവം(കിഡ്നി ഡ്രേ),ഞാന്‍ എഴുതിയതിനെക്കാള്‍ രസകരമായിട്ടുണ്ട്.കമന്‍റില്‍ എഴുതതെ ഇത് വിശദമായ ഒരു പോസ്റ്റ് ആക്കാമായിരുന്നു.അധികം ആര്‍ക്കും കിഡ്നി ഡ്രേയെ കുറിച്ച് അറിയാന്‍ വഴിയില്ല.
ആശംസകള്‍

ചാണക്യന്‍ said...

വെറും കഥ ഇഷ്ടായി....

Anonymous said...

hai arun,
ithu kalakki.orupadu chirippichu,
sheeja(msm)

മൊട്ടുണ്ണി said...

ഇത് കൊള്ളാം.ചിരിച്ചു
സമയം കിട്ടുമ്പോള്‍ എന്‍റെതും നോക്കണേ
http://mottunni.blogspot.com

അരുണ്‍ കരിമുട്ടം said...

ചാണക്യന്‍:നന്ദി
ഷീജ:ബാംഗ്ലൂരില്‍(വിപ്രോ) ഉണ്ടോ?
മൊട്ടുണ്ണി:ഞാന്‍ രണ്ടും വായിച്ചാരുന്നു.ഇഷ്ടപ്പെട്ടു,പോരട്ടെ ചരിതങ്ങള്‍

Anonymous said...

it is again rocking!
superb.

വിനോദ് said...

'എന്തിനേറെ പറയുന്നു അപ്പുറത്തെ മുറിയില്‍ ചാകാന്‍ കിടന്ന ഒരു രോഗി ഈ ചോദ്യം കേട്ടതും എഴുന്നേറ്റ് ഓടി.'
തകര്‍ത്തു മാഷേ...
ഇഷ്ടായി....

..:: അച്ചായന്‍ ::.. said...

അരുണ്‍ മാഷെ സത്യം പറ ഇപ്പൊ എന്തൊക്കെ ബാക്കി ഉണ്ട് :D.. എന്നിട്ട് റീത്ത് വെച്ച് കിടന്നോ :D അടുത്ത ഫൂള്‍ ഡേ വരുന്നു ബി റെഡി ഫോര്‍ ദാറ്റ് :D

അരുണ്‍ കരിമുട്ടം said...

ബിന്ദു,വിനോദ്:നന്ദി
അച്ചായോ:ആ വെള്ളം അങ്ങ് വാങ്ങി വെച്ചേരെ,ദൈവം സഹായിച്ചാല്‍ ഞാന്‍ ഇവിടൊക്കെ തന്നെ കാണും.
ഹി.ഹി..ഹി

ജ്വാല said...

രസകരം....ആസ്വദിച്ചു

രസികന്‍ said...

ഹഹഹ എന്നാലും ..... ലത് ഇല്ല്ലല്ലോ.....


പതിവുപോലെ നന്നായിരുന്നു അരുണ്‍

പാവം ഡോക്ടറങ്കിള്‍

അരുണ്‍ കരിമുട്ടം said...

ജ്വാലാ:നന്ദി
രസികാ:ഏത് ഇല്ലെന്നാ?:)

മേരിക്കുട്ടി(Marykutty) said...

ennalum uterus remove cheythathu kashtamaayi poyi :(

poor-me/പാവം-ഞാന്‍ said...

kindly keep an eye on your calender......

Kichu $ Chinnu | കിച്ചു $ ചിന്നു said...

ഹി ഹി :)

Anil cheleri kumaran said...

കലക്കി അരുണ്‍!! കുഞ്ഞി സംഭവം എത്ര രസായി വിവരിച്ചിരിക്കുന്നു. കലക്കന്‍ ലാംഗ്വേജ്. എല്ലാ ആശംസകളും.

അരുണ്‍ കരിമുട്ടം said...

മേരിക്കുട്ടി:ശരിയാ അത് വേണ്ടായിരുന്നു
പാവം ഞാന്‍:എനിക്ക് ഒന്നും മനസ്സിലായില്ല മാഷേ
കിച്ചു $ ചിന്നു :നന്ദി
കുമാരാ:കണ്ടില്ലല്ലോ എന്ന് വിഷമിച്ചിരിക്കുകയായിരുന്നു.നന്ദി

ശ്രീ said...

അരുണേ... ഒന്നാമത് റിസഷന്‍ ടൈമാണ്, ഓഫീസില്‍ തനിയേ ഇരുന്ന് ചിരിയ്ക്കുന്നത് വല്ലവരും കണ്ടാലത്തെ അവസ്ഥ അറിയാമല്ലോ... മേലാല്‍ ഇത്തരം പോസ്റ്റുകള്‍ എഴുതിയാല്‍...

(ഓ... എഴുതിയാലും എന്തു ചെയ്യാന്‍... ഞാന്‍ വായിച്ചിരിയ്ക്കും...)

കിടിലന്‍ എഴുത്ത്. പല ഭാഗത്തും ചിരിച്ചു പോയി. ക്വോട്ട് ചെയ്യാനാണെങ്കില്‍ എത്രയാന്നു വച്ചാ... :)

പാവത്താൻ said...

ഇതു തകർത്തു..... മൂക്കിലൂടെ യൂട്രെസ്സ്‌ എടുക്കുന്നത്‌ വൈദ്യശാസ്ത്രത്തിലെ ഒരു നാഴികക്കല്ലായി രേഖപ്പെടുത്തേണ്ട സംഭവം തന്നെ.
(pls send me a mail to sivapulari@gmail.com when u get time.)

അരുണ്‍ കരിമുട്ടം said...

ശ്രീ:അയ്യോ!! ഭീഷണി ആണോ?ആഹാ...(ഹി..ഹി..ഒരു നമ്പരല്ലേ?)
പാവത്താനേ:ഞാന്‍ മെയില്‍ അയച്ചേക്കാം

smitha adharsh said...

കമ്പ്യൂട്ടറിന് മുന്നിലിരുന്നു ആര്‍ത്തു ചിരിച്ചതിനു,എന്റെ മോള് എന്നെ ചീത്ത വിളിച്ചു."അമ്മയ്ക്ക് പ്രാന്തായോ?" എന്ന് ചോദിച്ചു.സമാധാനം ആയല്ലോ...മൊട്ടേന്നു വിരിയാത്ത അവള് പോലും,ആ സംഗതി മനസ്സിലാക്കി..മനുഷ്യനെ ഇങ്ങനെ ദ്രോഹിക്കരുത്.വെറുതെ ഓരോ പോസ്റ്റും ഇട്ടു,മനുഷ്യനെ ചിരിപ്പിച്ചു കൊല്ല്...അല്ല പിന്നെ...!
അപ്പൊ,ശിര്‍ക്കും,യൂട്രെസ്സ് ഇല്ല അല്ലെ?കല്യാണത്തിന് മുന്‍പ് ഇത് ആ കുട്ടിയോട് പറഞ്ഞിരുന്നോ?വഞ്ചകാ..!ഒരു പാവം പെണ്‍കുട്ടിയുടെ ജീവിതം തകര്‍ത്തല്ലോ..അരുണേ..(മനുവേ)

പി.സി. പ്രദീപ്‌ said...

ഹ ഹ ഹ ഹ ഹ...... ഹി ഹി ഹി ഹീയ്..... ഹു ഹു ഹു ഹൂയ്... എനിക്ക് വയ്യ... ഇനി ചിരിക്കാന്‍ വയ്യ.
അരുണേ കലക്കി. നല്ല അവതരണം. keep it up:)

നരിക്കുന്നൻ said...

പൊന്നു മാഷേ, ആദ്യം ഒന്ന് ചിരിക്കട്ടേ.... ഹ്ഹഹ്ഹൂഹ്ഹുഹുഹുഹ്ഹിഹിഹിഹിഹ്ഹ്ഹ്ഹ്ഹഹ്ഹുഹുഹുഹുഹുഹ്ഹഹഹഹഹഹ
.....................

ക്ടിച്ച് പിടിച്ച് വായിച്ചു പക്ഷേ ചിരിക്കാതിരിക്കാൻ ഏത് കഠിന ഹൃദയനും കഴിയില്ല.
അതവാ ഇത് വായിച്ചിട്ട് ആരെങ്കിലും ചിരിച്ചില്ലെങ്കിൽ അവൻ ചത്തു എന്ന് അർത്ഥം. മൂക്കിന് താഴെ കൈ വെച്ച് നോക്കണം.

അരുണ്‍ കരിമുട്ടം said...

സ്മിതാ:"വഞ്ചകാ..!ഒരു പാവം പെണ്‍കുട്ടിയുടെ ജീവിതം തകര്‍ത്തല്ലോ..അരുണേ.." അങ്ങനെ പറയരുത്..?ഹി..ഹി
പ്രദീപ്:നന്ദി
നരികുന്ന്:മൂക്കിന് താഴെ കൈ വെച്ച് നോക്കണം..അപ്പം അറിയാം ചത്തോ ഇല്ലയോ എന്ന്

ആനക്കാട്ടില്‍ ചാക്കോച്ചി said...

arune... thakarthu... thakarthunnu paranja pora sherikkum thakarthu... officil irunnu chirikkan ini vayya... ariyandu sound koodi poyi... hahaha. last dialog adipoli...
"കൊണ്ട് വന്ന റീത്തെടുത്ത് നെഞ്ചത്തോട്ട് വച്ച് അവിടെ തന്നെ മലര്‍ന്ന് കിടക്കാന്‍ തോന്നിയ നിമിഷം."

യാഥാര്‍ത്ഥ്യന്‍ - (vsk.krishnan) said...

അരുണിന്റെ എഴുത്തുകൾ കെങ്കേമം കേട്ടോ.
എന്റെ കവ്ത വയിച്ച്‌ അഭിപ്രായം പരിയിച്ചതിനു നന്ദി.
രാജ പരമ്പരകൾ എന്നതുകൊണ്ടു ഉദ്ദേശിച്ചത്‌ - പഴയ രാജക്കന്മാരും പുതിയ രജക്കന്മാരെയും ആണു. നന്ദി അരുൺ.

അരുണിന്റെ എഴുത്തുകൾ കെങ്കേമം കേട്ടോ.

അരുണ്‍ കരിമുട്ടം said...

ആനക്കാട്ടില്‍ ചാക്കോച്ചി:ഇടയ്ക്കിടയ്ക്ക് ഇങ്ങോട്ട് വരുന്നുണ്ട് എന്ന അറിവ് തന്നെ ധാരാളം.നന്ദി ബോസ്സ്,നന്ദി
യാഥാര്‍ത്ഥ്യാ:നന്ദി,വന്നതിനും ഒരു നല്ല അഭിപ്രായം പറഞ്ഞതിനും

പാറുക്കുട്ടി said...

എനിക്ക് വയ്യേ ചിരിക്കാൻ! പോസ്റ്റ് കലക്കൻ!
ഇനിയും എഴുതുക.

Suraj P Mohan said...

കുട്ടികളെ വളര്‍ത്തികൊണ്ട് വരാന്‍ വളരെ കഷ്ടപ്പാടാണ്‌ എന്ന മനോഭാവമാണ്‌ എന്‍റെ അച്ഛനും അമ്മയ്ക്കും.അത് കൊണ്ട് തന്നെ എനിക്ക് കുട്ടികള്‍ ഉണ്ടാവാതിരിക്കാന്‍ യൂട്രസ്സ് റിമൂവ്വ് ചെയ്യണം എന്ന് പറഞ്ഞാല്‍ അവര്‍ സമ്മതിക്കും.കാരണം സ്വന്തം മകന്‍ കഷ്ടപ്പെടുന്നത് അവര്‍ക്ക് ഇഷ്ടപ്പെടുകയില്ലല്ലോ?


kalakki!!!!

അരുണ്‍ കരിമുട്ടം said...

പാറുകുട്ടി,സുരാജേ:നന്ദി

Anonymous said...

Aliyaaa,
Super.

Unknown said...

kollam mashe..............
"കൊണ്ട് വന്ന റീത്തെടുത്ത് നെഞ്ചത്തോട്ട് വച്ച് അവിടെ തന്നെ മലര്‍ന്ന് കിടക്കാന്‍ തോന്നിയ നിമിഷം."
athu kidu......... :)

വരവൂരാൻ said...

നന്നായിരിക്കുന്നു എന്റെ മൂക്കു ഇങ്ങിനെ കെട്ടി പൂട്ടി കിടന്നിട്ടുണ്ട്‌ പാലം വളഞ്ഞു പോയതു തന്നെ കാരണം. അന്നു ഞാൻ ഏതോ സിനിമാ പാട്ട്‌ ഇങ്ങിനെ പാടി കൊണ്ടിരിക്കുകയായിരുന്നു
എന്നാ കേട്ടത്‌

ഗോപന്‍ said...

ചിരിപ്പിച്ചു ചേട്ടാ..
ഹി..ഹി..ഹി

അരുണ്‍ കരിമുട്ടം said...

രാജേഷ്,ഗോകുലം:നന്ദി
മുരളി:വളരെ നാളിനു ശേഷം കണ്ടതില്‍ വളരെ സന്തോഷം
വരവൂരാ:അപ്പം എല്ലാവര്‍ക്കും ഈ പ്രശ്നമുണ്ടല്ലേ?

hi said...

hihihi kidilan :) :D

അരുണ്‍ കരിമുട്ടം said...

ഷമ്മി : thanks

ബഷീർ said...

ഇത്‌ കൊലച്ചതി തന്നെ.. ആണുങ്ങൾക്ക്‌ യൂട്രസില്ലാത്തത്‌..

അരുണ്‍ കരിമുട്ടം said...

ബഷീറിക്ക:നന്ദി

ഫോട്ടോഗ്രാഫര്‍ said...

കൊണ്ട് വന്ന റീത്തെടുത്ത് നെഞ്ചത്തോട്ട് വച്ച് അവിടെ തന്നെ മലര്‍ന്ന് കിടക്കാന്‍ തോന്നിയ നിമിഷം.
:)

ഫോട്ടോഗ്രാഫര്‍ said...
This comment has been removed by the author.
അരുണ്‍ കരിമുട്ടം said...

Stranger: നന്ദി, ഇനിയും വരണേ

ഹാഫ് കള്ളന്‍||Halfkallan said...

പോയിട്ട് പിന്നെ അതാണ്‌ ഇതാനെന്നോന്നും പറഞ്ഞിട്ട് കാര്യമില്ല ..

യുട്രാസ്‌ പോയാ പോയില്ലേ ... ശൂ .. ഫീകരം

അടിപൊളി ..

അരുണ്‍ കരിമുട്ടം said...

ഹാഫ് കള്ളന്‍ :നന്ദി:)

Kalesh said...

ithu pole oru sambhavam navodayayilum nadannirunnu....Athu april 1 nu aayirunnilla...oru anonymous call kaaranam paavan Sankarettan marichu ennu schoolil ellarum karuthi...oru vandi aalkkarumayittanu sankarettante sthalatheykku yathra thirichathu....ellarum karutha thuniyum kuthiyirunnu....2 masam kazhinjappol muthal sankarettan jolikku vannu....

അരുണ്‍ കരിമുട്ടം said...

കലേഷ്:അങ്ങനെ എത്ര എത്ര സംഭവങ്ങള്‍?

അരുണ്‍ കരിമുട്ടം said...


മാര്‍ച്ചില്‍ നിന്ന് ഏപ്രിലില്‍ ഒരു പോസ്റ്റ് ഇടാന്‍ നോക്കിയതാ, അതങ്ങ് എറിച്ചു!!
ഇനി ഗൂഗിളുകാര്‌ കഴുത്തില്‍ പിടിക്കുമോ എന്തോ?
:)
(ഇത് പരീക്ഷണാര്‍ത്ഥമുള്ള ഒരു റീ പോസ്റ്റാ)
അഡ്വാന്‍സ്ഡ് ഏപ്രില്‍ ഫൂള്‍!!

ഇനി ഏപ്രിലില്‍ കാണാം..
:)

കൂതറHashimܓ said...

കലക്കി, റിപോസ്റ്റ് കാണാനേ ഭാഗ്യൊണ്ടായൊള്ളൂ.. :)

Manoraj said...

അരുണേ, ഇത് ആ പാവം ഭാര്യക്ക് അറിയാമോ? “വെറുതെ ഒരു ഭാര്യ..“ വേണ്ട.. ഇത്തരം തമാശകൾ നിരോധിച്ചിരിക്കുന്നു.. പോസ്റ്റ് കൊള്ളാം അരുൺ.. ചില ഭാഗങ്ങൾ മികച്ച് നിന്നും.. മറ്റുള്ളവ മോശമല്ലാട്ടോ? പിന്നെ ഏപ്രിലിലേക്ക് അസൈൻ ചെയ്തതുകൊണ്ടാണോ ഈ പുതിയ പോസ്റ്റിലേക്കുള്ള ലിങ്ക് എന്റെ ബ്ലോഗിൽ വരാതിരുന്നത്..

തൂവലാൻ said...

എന്നിട്ട് സതീശനെ കണ്ടോ?കരണകുറ്റിയ്ക്ക് പൊട്ടിച്ചോ?പറഞ്ഞോ,ഡോക്ടർ അങ്കിൾ മരിച്ചിട്ടില്ല എന്ന്?എന്തായാലും ഒന്ന് ആശിച്ചല്ലേ?

പട്ടേപ്പാടം റാംജി said...

ഡോക്ടറങ്കിളും കൂട്ടുകാരും എന്‍റെ മൂക്കില്‍ ഫൌണ്ടേഷന്‍ കെട്ടുന്നതായും ഒരു ഫ്ലാറ്റ് പണിയുന്നതായും എനിക്ക് തോന്നി തുടങ്ങി.

പതിവ് രിതിയിലുള്ള നര്‍മ്മ രസത്തോടുകൂടിയ എഴുത്ത് ഏറെ ഇഷ്ടായി.
ഡോക്ടറങ്കിളും യൂട്രസ്സും ഒക്കെകൂടി ആകെ കൊഴുപ്പിച്ചു.

Radhika Nair said...

ഇത് റീ പോസ്റ്റിയത് കാര്യമായി , മുന്‍പ് വായിച്ചിരുന്നില്ല .
കൊള്ളാം കേട്ടോ . മുന്‍കൂര്‍ ഏപ്രില്‍ ഫൂള്‍...

വീകെ said...

"കൊണ്ട് വന്ന റീത്തെടുത്ത് നെഞ്ചത്തോട്ട് വച്ച് അവിടെ തന്നെ മലര്‍ന്ന് കിടക്കാന്‍ തോന്നിയ നിമിഷം."
കലക്കി അരുൺ..!!
ആശംസകൾ...

എറക്കാടൻ / Erakkadan said...

അരുണേട്ടാ ഇത്‌ വലുതിനു മുൻപുള്ള ചെറുതോ അതോ ചെറുതിനു മുൻപുള്ള വലുതോ...സംഗതി മനസ്സിലായിട്ടുണ്ടാകുമെന്നു വിചാരിക്കുന്നു.

mjithin said...

ഹയ്യോ ചിരിച്ചു ചിരിച്ചു പണ്ടാരമടങ്ങി

ഭായി said...

pazhayath aayathinaal oru pazhakiya comment:-)

chirippichu..nandi

വിജിത... said...

ഇതു ആദ്യം പോസ്റ്റിയപ്പൊ തന്നെ മലര്‍ന്നു കിടന്നു ചിരിച്ചതാ...

മാഹിഷ്മതി said...

ആ മുഖത്ത് ആകെ വൃത്തികേടുള്ളത് ആ മൂക്ക് മാത്രമേയുള്ളൂ സത്യം പറ അരുണിനും അത് തോന്നിയില്ലേ?

സുഗ്രീവന്‍ :: SUGREEVAN said...

ഇത് പണ്ട് വായിച്ച് ചിരിച്ചതാണല്ലോ? ഇപ്പോഴാണോ ജാലകത്തില്‍ വരുന്നത്?
:)

സുഗ്രീവന്‍ :: SUGREEVAN said...

ട്രാക്കിങ്ങ്...

Pd said...

ഫൂളാണൊന്ന് സംശയം ഉണ്ടായിരുന്നു ദിപ്പൊ ഉറപ്പായി.. ;) എന്തായാലും റീത്ത് കൊണ്ട് ചെന്നപ്പൊളദ്ദ്യേഹം തല്ലിയില്ലല്ലൊ നന്നായി.

ബഷീർ said...

വീണ്ടും വന്നു. ഇപ്പഴും വല്യമാറ്റമൊന്നും പ്രതീക്ഷിക്കുന്നില്ല ..ഏത് :)

ഓഫ് :

ആ രസികനും നരിക്കുന്നനും ഒക്കെ എവിടെപ്പോയി.. അവരുടെയൊക്കെ സ്ഥിതി എന്താണാവോ..!!

അഭി said...

അരുണ്‍ ഏട്ടാ
ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി ....................

പ്രണയം said...

ഇത് പണ്ട് വായിച്ച പോലെ... സത്യാണോ ? ഈ പോസ്റ്റ്‌ പണ്ട് ഇട്ടിട്ടുണ്ടോ?

mini//മിനി said...

വായിക്കുന്നത് ഇപ്പോൾ മാത്രമാണ്. രസകരമായ പോസ്റ്റ്.
ഓർമ്മയിൽ വന്ന സമാനമായ ഒരു സംഭവം.
ഞാൻ ട്രാൻസ്ഫർ ആയി വന്ന ഒരു വിദ്യാലയത്തിൽ ആദ്യമായി ഒരു പത്താം ക്ലാസ്സിൽ ബയോളജി പഠിപ്പിക്കുകയാണ്. പഴയ അദ്ധ്യാപകനു പകരം വന്ന എന്നെ ഒരുത്തനും ഇഷ്ടമല്ലെന്ന് മുഖം കണ്ടാൽ അറിയാം. ഭൂലോക്ക വികൃതികളുടെ കാലം. പെട്ടെന്ന് ഒരുത്തൻ എഴുന്നേറ്റ് പറയുന്നു. “ടീച്ചറേ മൂത്രമൊഴിക്കണം”. ഇന്റർവെൽ കഴിഞ്ഞ് വന്ന ഉടനെയായതിനാൽ പറ്റില്ലെന്ന് ഞാൻ. ഉടനെ അവൻ പറയുന്നു, “ടീച്ചറെ എന്റെ അണ്ഡാശയം പൊട്ടും”. ഞാൻ പറഞ്ഞു “പൊട്ടിക്കോട്ടെ”

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ഇനി ശരിക്കും യൂട്രസ് ഉണ്ടാർന്നോ? :)

Echmukutty said...

ഞാൻ ആദ്യമായാണ് ഇവിടെ.
ഗംഭീരമായിട്ടുണ്ട്.
അഭിനന്ദനങ്ങൾ.
ഇനി ഉറപ്പായും വന്ന് വായിയ്ക്കും.

Echmukutty said...
This comment has been removed by the author.
Thasleem said...

pakal kinavo...

ശ്രദ്ധേയന്‍ | shradheyan said...

ആ റീത്ത് ഇങ്ങോട്ട് എത്തിക്കേണ്ടി വെറും എന്ന് തോന്നി... ചിരിച്ചു മരിച്ചു എന്നത് വെറും പറച്ചിലല്ലാതായി മാറുമായിരുന്നു അരുണ്‍! സൂപ്പര്‍.

വെള്ളത്തിലാശാന്‍ said...

എന്റമ്മോ.. ചിരിച്ചു ചത്തേ... :):)

Manesh Babu K said...

സംഭവം കലക്കി. ആശംസകള്‍... ഒരുപാട് ചിരിച്ചു. കൊള്ളാം അരുണേട്ടാ...

jyo.mds said...

കുറെ കുറേ ഇഷ്ടായി-ശരിക്കും ആസ്വദിച്ചു

RIYA'z കൂരിയാട് said...

‘മാര്ച്ച് ഫൂളാ‘ ക്കരുത്...

Faizal Kondotty said...

അപ്പൊ ഇപ്പോഴും മരുന്ന് ഉണ്ട് അല്ലെ ..? :) nice..

Kishore said...

arunetta..
ithu sheriyaavathilla...
sambavam pora..
ariyaallo enne ..
onnara divasam kond arunettante full postum vaayicha njaana parayunnath..
ee sambavam pora..
engumethiyittilla... :(

അച്ചു said...

ആദ്യമായാണ് ഇവിടെ വരുന്നത്...സൂപ്പറായിട്ട് എഴുതിയിരിക്കുന്നു...എന്നാലും യൂട്രസ് പോയില്ലെ..;) ഓഫ്:- ഈ ഏപ്രിൽ 2010 അഡ്വാൻസ് ആയിട്ട് എങിനെ പോസ്റ്റാൻ പറ്റുന്നു??

Anonymous said...

ഈ പോസ്റ്റിനെ കുറിച്ചുള്ള എന്റെ അഭിപ്രായം ഇവിടുണ്ട്,വായിച്ച കംമെന്റിടുമല്ലോ?
http://bayangarabittugal.blogspot.com/2010/03/blog-reading-is-injurious-to-health.html

യവനിക said...

കൊള്ളാം ................നല്ല നര്‍മ്മബ്ധം സമ്മതിച്ചിരിക്കുന്നു മാഷെ ..........................ചിരി ഇപ്പോഴും കണ്ട്രോള്‍ ചെയ്യാന്‍ കഴിയുന്നില്ല ........

Pottichiri Paramu said...

"കൊണ്ട് വന്ന റീത്തെടുത്ത് നെഞ്ചത്തോട്ട് വച്ച് അവിടെ തന്നെ മലര്‍ന്ന് കിടക്കാന്‍ തോന്നിയ നിമിഷം."
ചിരി അടക്കാന്‍ പറ്റുന്നില്ല .....

achu said...

എന്നാലും കൊല്ലത്തെ ഏതു ഡോക്ടറ അണ്ണാ ........... അണ്ണന്റെ യുട്രസ് എടുത്തു കളഞ്ഞത്........
സൂപ്പര്‍ കോമെടി.......
പിന്നെ സതീശനെ കണ്ടാരുന്നോ???

മാണിക്യം said...

അരുണിന്റെ ഫോട്ടൊ കാണുമ്പോഴൊക്കെ ആ മൂക്കിന്റെ ഭംഗി ഞാന്‍ ആസ്വദിക്കാറുണ്ടായിരുന്നു, യൂട്രസുള്ള മൂക്കാണിത് അല്ലെ? സംഭവം ജോര്‍!

ഗൗരിനാഥന്‍ said...

യൂട്രസ്സ് കണ്ടിച്ച് കളഞ്ഞവനു ഒരു റീത്ത് വെക്കാനുള്ള അവസ്സരം കൂടി ദൈവം അരുണിനു തന്നില്ലല്ലോ..പോട്ട് അവസരം വരാതിരിക്കില്ല..

അരുണ്‍ കരിമുട്ടം said...

കൂതറഹാഷിം:നന്ദി

മനോരാജ്:ഇത് പഴയ പോസ്റ്റാട്ടോ

തൂവാലന്‍:ഏപ്രില്‍ഫൂളല്ലേ, ക്ഷമിച്ചു

റാംജി:നന്ദി

രാധിക:തിരിച്ചും ഏപ്രില്‍ ഫൂള്‍

വീകെ:നന്ദി

എറക്കാടാ:മനസിലായി

മാത്യു:നന്ദി

ഭായി:പഴകിയ മറുപടിയും, നന്ദി

വിജിത:ഹ..ഹ..ഹ

അരുണ്‍ കരിമുട്ടം said...

വഴിയോരകാഴ്ചകള്‍:ശരിയാ

സുഗ്രീവാ:അല്ല, റീ പോസ്റ്റാ

പി.ഡി:ഇല്ലാ ട്ടോ

ബഷീറിക്ക: ആ..ആര്‍ക്കറിയാം

അഭി:നന്ദി

പ്രണയം:ഉണ്ടേ..

മിനി ചേച്ചി:ഹ..ഹ..ഹ, മിടുക്കന്‍

പ്രവീണ്‍:പോടെ..പോടേ

ഇ-കുട്ടി:നന്ദി

തസ്ലിംപി:ഉം

അരുണ്‍ കരിമുട്ടം said...

ശ്രദ്ധേയന്‍:വളരെ നന്ദി

വെള്ളത്തിലാശാന്‍::)

സ്ട്രിംഗ്:നന്ദി

ജ്യോ::)

മോനൂസ്:ഹ..ഹ..ഹ

ഫൈസല്‍:എന്തിനാ?

കിഷോര്‍:ഇത് പഴയ പോസ്റ്റാ, കണ്ടില്ലാരുന്നോ:)

അച്ചു:അഡ്വാന്‍സ് എങ്ങനെ പോസ്റ്റി എന്നതാ ഇപ്പോള്‍ എന്‍റെയും സംശയം

കാന്താരി:കണ്ടിരുന്നു, നന്ദി

തൂലിക:നന്ദി

പരമു: :)

അച്ചു:ഇത് കൊട്ടിയത്താ

മാണിക്യം ചേച്ചി:ആക്കിയതാണല്ലേ?

ഗൌരിനാഥന്‍:നന്ദി

Kishore said...

ella.. engane orennam vaayichathaayi ormayilla... :)
appo manushyanmmare pattikkan irangiyathaanalle.. :)

ഒരു യാത്രികന്‍ said...

കസറി മാഷേ കസറി.....സസ്നേഹം

ഫോട്ടോഗ്രാഫര്‍ said...

പുതിയത് ഇല്ലേ?

ഫോട്ടോഗ്രാഫര്‍ said...

പുതിയത് ഇല്ലേ?

രാഹുല്‍ said...

nannaayittundu.

mini//മിനി said...

എന്നാലും എന്നോടിതു വേണ്ടായിരുന്നു. ഏപ്രിൽ ഒന്നിന് രാവിലെ നർമ്മത്തിൽ ഒരു പോസ്റ്റിട്ട് ചിരിപ്പിക്കാൻ വേണ്ടി, ആദ്യമേ എഴുതിതയ്യാറാക്കി വെച്ച എന്നെ പറ്റിച്ച് ഒരു മാസം മുൻപേ ഏപ്രിൽ ഫൂൾ ആഘോഷിച്ചു കളഞ്ഞല്ലൊ. ഏപ്രിൽ വരുന്നതിനു മുൻപ് സെഞ്ച്വറി അടിക്കുകയും ചെയ്തു. ആ വക 101ന്നാമത് ഒരു കമന്റ് കൂടീ ഇരിക്കട്ടെ,
പിന്നെ നാളെ ഏതായാലും എന്റെ വക ഏപ്രിൽ ഫൂൾ സമ്മാനം ഉണ്ട്.

അരുണ്‍ കരിമുട്ടം said...

കിഷോര്‍: ഇത് പഴയതായിരുന്നു :)

ഒരു യാത്രികന്‍:നന്ദി

ജാക്കി: ഉടനെ വരും :)

രാഹുല്‍:നന്ദി

മിനി ചേച്ചി: ഇങ്ങനെയും ആവാമല്ലോ?
:)

ജീവി കരിവെള്ളൂർ said...

"അങ്കിള്‍ ചത്തില്ലേ?" പച്ചയ്ക്ക് നിക്കണ ആളോട് ഇങ്ങനെയൊക്കെ ചോദിക്കാവോ.

രാത്രി ഇരുന്നു ചിരിക്കുന്നത് കേട്ട് എന്നെ മെന്റൽ ഹോസ്പിറ്റലിൽ കൊണ്ട് പോകുന്നാ തോന്നുന്നേ ...

വരയും വരിയും : സിബു നൂറനാട് said...

സാമുവല്‍ അങ്കിലെന്നും ഡോക്ടരെന്നും ഒക്കെ കേട്ടപ്പോ ഞാന്‍ കരുതി "വിഷയം സീരിയസ് ആണെന്ന്..!!"
"എന്നാലും ഇത്ര ചെറുപ്പത്തിലെ യുട്രെസ് ഒക്കെ അങ്ങ് പോവുകാന്നു വെച്ചാല്‍...ശിവ..ശിവ...!!"
എല്ലാ തവണത്തയും പോലെ ഇക്കുറിയും...കിടിലന്‍.

മുക്കുവന്‍ said...

'ഓ..വെറുതെ,അങ്കിളോ ആന്‍റിയോ ചത്തോ എന്നറിയാന്‍ വന്നതാ' ..


wow wow. oru chinna vishaalan touch here!

രഘുനാഥന്‍ said...

ഹ ഹ അരുണേ... കലക്കി...

Naseem said...

ഒടുക്കത്തെ തമാശ തന്നെ .. ഇന്നാണ് വായിക്കുന്നത് ..
എന്റെ അയല്‍ നാട്ടില്‍ നിന്ന് ഇത്ര വലിയ ഒരു പുലിക്കുട്ടിയോ .. അഭിമാനം തന്നെ
നടക്കട്ടെ വെടിക്കെട്ട്ടു .... ആശംസകള്‍ ...
എന്നാലും മുക്കില്‍ നിന്ന് യുട്രസ് റിമുവ് ചയ്ത സ്ഥിതിക്ക് തുമ്മുപോള്‍ സുക്ഷിക്കണം ; ചിന്താശയത്തില്‍ വൈറസ്‌ ബാധ വന്നാല്‍ ഇനി റിമൂവ് ചെയ്യാന്‍ ഒരു യുട്രസ് ബാക്കിയില്ലെന്നോര്‍ക്കണം....!
ഹി ഹി ... :)

കടിച്ചതില്‍ വലുതാ പൊനത്തില്‍ ഇരുന്നത് എന്നാ മട്ടിലായി കെ.കെ.എസ് ന്റെ കമന്റ്‌ .....
അതും കലക്കി...

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഗഡ്യേയ്...എന്തുട്ടിഷ്ട്ടാ..കാണണത്..?
എന്തൊരലക്കാ അലക്കണത്...?
കൊള്ളാട്ടാ...

Anonymous said...

nannayituundu...office ll lunch time kazhingu mashente blog unnu visit cheyan nalla rasam annu...all the best..
ajith

മിര്‍ഷാദ് said...

കലക്കി മച്ചാ ........

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com