For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

ലൌദാ ഫ്രം ഹരിഹര്‍നഗര്‍





'ഇന്‍ ഹരിഹര്‍നഗര്‍'
സിദ്ധിക്ക്-ലാല്‍ എന്ന സംവിധാന പ്രതിഭകളുടെ കലാമികവില്‍ പിറന്ന ഒരു ചലച്ചിത്ര കാവ്യം.പൊട്ടിച്ചിരിയുടെ മാലപടക്കത്തിന്‌ തീ കൊളുത്തി കൊണ്ട് തീയറ്ററുകളില്‍ ഉത്സവാന്തരീക്ഷം സൃഷ്ടിച്ച ഒരു കോമഡി എന്‍റര്‍ട്രെയിനര്‍.
പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഈ സിനിമയിലെ നായകരായ ആ നാല്‍വര്‍ സംഘം തിരിച്ച് വരികയാണ്.....
പൊട്ടിച്ചിരിക്ക് പുതിയ മാനദണ്ഡങ്ങള്‍ നല്‍കാന്‍,
തീയറ്ററുകളെ വീണ്ടും ഉത്സവപറമ്പാക്കാന്‍,
അതേ,അവര്‍ വരികയാണ്!!!
ഇന്‍ ഹരിഹര്‍നഗറിലെ സംവിധായകരില്‍ ഒരാളായ ലാല്‍ ആണ്‌, തന്‍റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമായ 'ടു ഹരിഹര്‍ നഗര്‍' എന്ന ചിത്രത്തിലൂടെ അവരെ തിരിച്ച് കൊണ്ട് വരുന്നത്.

എന്‍റെ ബോസിനു ഒരു മകനാണ്‌ ഉള്ളത്...
നാല്‌ വയസ്സ് മാത്രമുള്ള തന്‍റെ മകന്‌ പ്രായത്തില്‍ കവിഞ്ഞ ബുദ്ധിയാണെന്നും, സ്നേഹസമ്പന്നനാണെന്നും, ആര്‍ക്കും സ്നേഹം വാരിക്കോരി കൊടുക്കുന്നവനാണെന്നുമാണ്‌ ബോസ്സ് എന്നെ വിശ്വസിപ്പിച്ചിരിക്കുന്നത്.
'സ്നേഹം തരൂ' എന്ന അര്‍ത്ഥത്തിലുള്ള 'ലവ്വ് താ' എന്ന വാക്ക് ചുരുക്കിയാണ്‌ ബോസ്സ് അവന്‌ ലൌദാ എന്ന് പേരിട്ടത്.നമ്മുടെ നാട്ടിലെ മുന്തിയ ഇനം പട്ടിക്ക് ഇടുന്ന പോലത്തെ ആ പേരിട്ടതിനു ശേഷം ബോസ്സ് എന്നോട് ചോദിച്ചു:
"പേരെങ്ങനെയുണ്ട്?"
ലൌദാ എന്ന് വിളിക്കുമ്പോള്‍ ഒരു പട്ടിക്കുട്ടി ഓടി വരുന്നതും, ചാടിക്കേറി മേത്തൊക്കെ നക്കുന്നതും ആലോചിച്ചിരുന്ന ഞാന്‍ ഒന്ന് ഞെട്ടി.
എന്ത് മറുപടി പറയും???
അവസാനം ബോസിനു ജനിച്ചത് പട്ടിയായാലും കുട്ടിയായാലും എനിക്കെന്ത് എന്ന് കരുതി ഞാന്‍ പറഞ്ഞു:
"ഗംഭീരം!!!"
അല്ലെങ്കില്‍ തന്നെയും കുട്ടികള്‍ക്ക് പേരിടുന്ന കാര്യത്തില്‍ താനൊരു ഭയങ്കര സംഭവമാണെന്നും, എനിക്ക് കുട്ടിയുണ്ടാവുമ്പോള്‍ അങ്ങേര്‌ പേര്‌ കണ്ട് പിടിച്ച് തരാമെന്നും പറഞ്ഞിട്ടാണ്‌ ബോസ്സ് അന്ന് ഓഫീസില്‍ നിന്നും പോയത്.'വേറൊരു കമ്പിനിയില്‍ ജോലി കിട്ടിയട്ട് മതി കുട്ടികള്‍' എന്ന കഠിന തീരുമാനത്തില്‍ ഞാന്‍ എത്തി ചേരാനുള്ള കാരണവും ഈ ഓഫര്‍ ആയിരുന്നു.

ഏപ്രില്‍ ഒന്നാണ്‌ 'ടു ഹരിഹര്‍നഗറിന്‍റെ' റിലീസിംഗ് ഡേറ്റ്..
അന്നേ ദിവസം തന്നെ ആ പടം കാണണമെന്ന് ഭാര്യയ്ക്ക് ഒരേ നിര്‍ബന്ധം!!!
അങ്ങനെ ഒരു പടമില്ലന്നും, ഏപ്രില്‍ ഒന്നിനു എല്ലാരെയും ഫൂളാക്കാന്‍ വേണ്ടി ലാല്‍ വെറുതെ പറഞ്ഞതാണെന്നും, അന്നേ ദിവസം രാവിലെ എല്ലാ തീയറ്ററിനും മുമ്പിലെത്തി അദ്ദേഹം 'ഏപ്രില്‍ ഫൂള്‍' എന്ന് പറയുമെന്നും ഉള്ള എന്‍റെ അവകാശവാദങ്ങളെ കാറ്റില്‍ പറത്തി കൊണ്ട് അവള്‍ പ്രഖ്യാപിച്ചു:
"ചേട്ടനെന്നോട് ഒരു സ്നേഹവുമില്ല"
എന്നേ പോലെ ഒരുപാട് പാവങ്ങള്‍ക്ക് അവരുടെ കുടുംബത്തോടുള്ള സ്നേഹമാണ്‌ ഏപ്രില്‍ ഒന്നിനു റിലീസ്സ് ചെയ്യാന്‍ പോകുന്നത് എന്ന നഗ്നസത്യം അപ്പോഴാണ്‌ ഞാന്‍ മനസ്സിലാക്കിയത്.ആ തിരിച്ചറിവാണ്‌ റിലീസ്സ് ദിവസം അവളേം കൊണ്ട് പ്രസ്തുത പടത്തിനു പോകാന്‍ എന്നെ പ്രാപ്തനാക്കിയത്.

ആ വലിയ ഷോപ്പിംഗ് കോംപ്ലക്സ്സിന്‍റെ, ഏറ്റവും മുകളിലുള്ള തീയറ്ററിനു മുമ്പില്‍ ഭാര്യയെ നിര്‍ത്തി ഞാന്‍ ടിക്കറ്റെടുക്കാന്‍ പോയി.രണ്ട് ടിക്കറ്റുമെടുത്ത് ഭാര്യയുടെ അടുത്തേക്ക് ഓടി പോകാന്‍ തുനിഞ്ഞ എന്‍റെ മുമ്പില്‍ അപ്പോഴാണ്‌ അവര്‍ പ്രത്യക്ഷപ്പെട്ടത്,
ബോസ്സും, ബോസ്സിയും മകന്‍ ലൌദായും.
എപ്പോഴും ബോസിനെ സന്തോഷിപ്പിച്ച് നിര്‍ത്തുന്നതില്‍ അതീവ ശ്രദ്ധാലുവായ ഞാന്‍, അദ്ദേഹത്തിന്‍റെ തോളിലിരിക്കുന്ന ലൌദായോട് സ്നേഹത്തോട് ചോദിച്ചു:
"മോനെന്താ ഇവിടെ?"
ആ സ്നേഹസമ്പന്നന്‍ പെട്ടന്ന് പ്രതികരിച്ചു:
"നീ പോടാ പട്ടി"
ങ്ങേ, എന്നോടാണോ???
ഒരു നിമിഷം കൊണ്ട് ശരീരത്തിലുള്ള മൊത്തം രക്തവും ആവിയായി പോയ പോലെ ഒരു തോന്നല്‍.വായില്‍ പേരിനു പോലും ഉമിനീരില്ലാത്ത അവസ്ഥ.ഞെട്ടിത്തരിച്ച് നില്‍ക്കുന്ന എന്നെ നോക്കി ചിരിച്ച് കൊണ്ട് ബോസ്സ് പറഞ്ഞു:
"ഇതൊന്നുമല്ല, വേറെ ചില നമ്പരുണ്ട്.അതാ രസം"
ആര്‍ക്ക് രസം???
എന്ത് രസം??
മനസ്സില്‍ ഇമ്മാതിരി കുറേ ചോദ്യങ്ങള്‍ വന്നെങ്കിലും ഞാന്‍ മിണ്ടാതെ നിന്നു.

ബോസ്സിനു ജനിച്ചത് പട്ടിയുമല്ല, കുട്ടിയുമല്ല ഒരു കുട്ടിച്ചാത്തനാണ്‌ എന്ന് മനസ്സിലാക്കിയ ആ നിമിഷം ബോസ്സ് എന്നോട് ചോദിച്ചു:
"അല്ല, മനു എന്താ ഇവിടെ?"
കൊള്ളാം!!!
ഞാന്‍ ഭാര്യയോട് സ്നേഹമുള്ളവനാണെന്നും കുടുംബം നോക്കുന്നവനാണെന്നും ബോസിനെ അറിയിക്കാന്‍ പറ്റിയ സമയം.അത്കൊണ്ട് തന്നെ ഞാന്‍ വച്ച് കാച്ചി:
"ഭാര്യയോടൊത്ത് ടു ഹരിഹര്‍നഗര്‍ കാണാന്‍ വന്നതാ"
എന്‍റെ ആ മറുപടിയില്‍ ബോസ്സ് സന്തുഷ്ടനായെന്ന് അദ്ദേഹത്തിന്‍റെ മുഖം വിളിച്ച് പറയുന്നുണ്ടായിരുന്നു.എന്നെ നോക്കി നിറഞ്ഞ ചിരിയോട് അദ്ദേഹം പറഞ്ഞു:
"ലൌദാ ഇപ്പോള്‍ പറഞ്ഞേയുള്ളു അവന്‌ ടു ഹരിഹര്‍നഗര്‍ കാണണമെന്ന്.."
സോ വാട്ട്???
ബോസ്സ് എന്താ പറഞ്ഞ് വരുന്നത് എന്ന് മനസിലാകാതെ അമ്പരന്ന് നിന്ന എന്നെ നോക്കി ആ കാലമാടന്‍ പറഞ്ഞു:
"..നിങ്ങള്‌ കേറുമ്പോള്‍ ഇവനെയും കൂടി കാണിക്ക്, ഇവനാകുമ്പോള്‍ ടിക്കറ്റ് വേണ്ടാല്ലോ?"
കടവുളേ!!!
ആദ്യമായിട്ട് ഭാര്യയുമായി പടത്തിനു വന്ന എന്നോട് ഇങ്ങേര്‌ സ്വബോധത്തോട് കൂടിയാണോ ഇങ്ങനെ പറഞ്ഞത്???
അതും ആലോചിച്ച് അന്തംവിട്ട് നിന്ന എന്‍റെ നെഞ്ചത്തോട്ട് ബോസ്സിന്‍റെ പയ്യന്‍ ചാടി കയറി,എന്നിട്ട് പറഞ്ഞു:
"തോമസ്സ്‌കുട്ടീ..വിട്ടോടാ.."
കര്‍ത്താവേ, ഇത് കുരിശായി!!!
പറഞ്ഞ കേട്ടില്ലേ, വിട്ടോടാ എന്ന്..
എങ്ങോട്ടാ, പാതാളത്തിലോട്ടോ?
ബ്ലഡീ ബോസ്സ്, ഐ വില്‍ കിക്ക് യൂ.

പ്രിയതമന്‍ സിനിമയ്ക്കുള്ള ടിക്കറ്റുമായി ഇപ്പോള്‍ വരും എന്ന് കരുതി കാത്ത് നിന്ന എന്‍റെ ഭൈമി, ഒരു കയ്യില്‍ രണ്ട് ടിക്കറ്റും, ഒക്കത്ത് ഒരു കുട്ടിയുമായി വരുന്ന എന്നെ കണ്ട് ഒന്ന് ഞെട്ടി.രണ്ട് ടിക്കറ്റിന്‌ ഒരു കുട്ടി ഫ്രീയാണോ എന്ന മട്ടില്‍ എന്നെ നോക്കി അമ്പരന്ന് നിന്ന അവളോട് ഞാന്‍ പറഞ്ഞു:
"ബോസ്സിന്‍റെ കുട്ടിയാ"
അവളുടെ മുഖത്ത് ആശ്വാസം.
സ്നേഹം വഴിഞ്ഞൊഴുകുന്ന സ്വരത്തില്‍ ഗായത്രി അവനോട് ചോദിച്ചു:
"മോന്‍റെ പേരെന്താ?"
വലിച്ചു!!!
തെറ്റിയില്ല, അവനിലെ 'സ്നേഹ-സം-പന്നന്‍' തല പൊക്കി:
"നീ പോടി പട്ടി"
ഞെട്ടി നിന്ന അവളെ നോക്കി ഞാന്‍ വിക്കി വിക്കി പറഞ്ഞു:
"ഇതൊന്നുമല്ല, വേറെ ചില നമ്പരുണ്ട്.അതാ രസം"
'തന്നെ' എന്ന അര്‍ത്ഥത്തില്‍ രൂക്ഷമായി നോക്കിയിട്ട് എന്നോടൊപ്പം അവള്‍ തീയറ്ററിലേക്ക് കയറി.

പടം കാണാന്‍ ലൌദായെയും കൊണ്ട് കയറിയ ഞാന്‍ ചെന്ന് ചാടിയത് എന്‍റെ പഴയ കുറേ സ്നേഹിതമാരുടെ ഇടയിലോട്ടായിരുന്നു....
പഠിക്കുന്ന കാലത്ത് ഉണ്ടായിരുന്ന സൌഹൃദം.
വര്‍ഷങ്ങള്‍ക്ക് ശേഷം അവരെ കണ്ട്മുട്ടിയപ്പോള്‍ എന്‍റെ മനസ്സില്‍ എന്തെന്നില്ലാത്ത ഒരു സന്തോഷം, അവര്‍ക്കും അങ്ങനെ തന്നെ.
എന്‍റെ ഒക്കത്തിരിക്കുന്ന ലൌദായെ നോക്കി അവരിലൊരുവളുടെ കമന്‍റ്:
"മനു, ഇത് നിന്‍റെ ഫോട്ടോസ്റ്റാറ്റ് തന്നെ"
ഈശ്വരാ, ഇവള്‍ കുടുംബം കലക്കും!!
അവരുടെ തെറ്റിദ്ധാരണ മാറ്റാന്‍ ഞാന്‍ പറഞ്ഞു:
"അതേ, എന്‍റെ കല്യാണം കഴിഞ്ഞിട്ട് നാല്‌ മാസമേ ആയുള്ളു"
ഈക്കുറി എല്ലാവര്‍ക്കും ഒരു അമ്പരപ്പ്.അവരെല്ലാം എന്‍റെ ഒക്കത്തിരിക്കുന്ന ലൌദായെ തുറിച്ച് നോക്കി.
മനസ്സിലായി സഖികളേ, മനസ്സിലായി..
നാല്‌ മാസം മുമ്പ് കെട്ടിയ എനിക്ക് എങ്ങനെ നാല്‌ വയസ്സുള്ള മകനുണ്ടായി എന്നല്ലേ?
ഇത് കമ്പ്യൂട്ടര്‍ യുഗമല്ലേ?
ഇപ്പം ഇങ്ങനാ!!!

കണ്‍ഫ്യൂഷന്‍ മാറാഞ്ഞിട്ട് അവരിലൊരുവള്‍ ലൌദായെ ചൂണ്ടി ചോദിച്ചു: "ഇത്?"
"ബോസിന്‍റെ കുട്ടിയാ"
എല്ലാവരുടെയും മുഖത്ത് ആശ്വാസം.
പക്ഷേ ആ ആശ്വാസം അധികം നേരം നീണ്ട് നിന്നില്ല.എന്‍റെ അടുത്ത് നില്‍ക്കുന്ന ഗായത്രിയേ കണ്ടതോടെ അവര്‍ പിന്നെയും കണ്‍ഫ്യൂഷനിലായി.പതറിയ ശബ്ദത്തില്‍ അവര്‍ ചോദിച്ചു:
"അപ്പം ഇത്?"
ഓ, ബോസിന്‍റെ ഭാര്യ ആണോന്ന്?
"അല്ല, എന്‍റെ ഭാര്യയാ"
എല്ലാവര്‍ക്കും സ്ന്തോഷമായി, കണ്‍ഫ്യൂഷന്‍ മാറിയല്ലോ?
കൂട്ടത്തില്‍ ഒരുവളുടെ മാതൃഹൃദയം തേങ്ങി.അവള്‍ ലൌദായ്ക്ക് വേണ്ടി കൈ നീട്ടി:
"മോന്‍ ഇങ്ങ് വാ"
എന്‍റെ ഊഹം തെറ്റിയില്ല, ആ സംസ്ക്കാര 'സം പന്നന്‍' മൊഴിഞ്ഞു:
"നീ പോടി പട്ടി"
മാതൃഹൃദയത്തിന്‍റെ കണ്ണ്‌ തള്ളി!!!
ഷോക്കേറ്റ് നിന്ന അവളോട് ഗായത്രി പറഞ്ഞു:
"ഇതൊന്നുമല്ല, വേറെ ചില നമ്പരുണ്ട്.അതാ രസം"
എന്നെ അങ്ങ് കൊല്ല്!!
ടു ഹരിഹര്‍ നഗര്‍ കണ്ട് ചിരിക്കാന്‍ വന്നവരുടെ മുഖത്ത് നവരസങ്ങള്‍ വിരിഞ്ഞു.

പടം കഴിഞ്ഞ് ഇറങ്ങിയ ഞങ്ങളെ സ്വീകരിക്കാന്‍ ബോസ്സ് നില്‍പ്പുണ്ടായിരുന്നു.ലൌദായെ തിരികെ വാങ്ങിച്ചട്ട് അങ്ങേര്‌ ഒരു ചോദ്യം:
"പടം എങ്ങനെയുണ്ടായിരുന്നു?"
കാല്‌ മുതല്‍ തല വരെ പെരുത്ത് കയറിയത് നിയന്ത്രിച്ച് കൊണ്ട് ഞാന്‍ പറഞ്ഞു:
"കുഴപ്പമില്ല"
"പഴയതാണോ അതോ ഇതാണോ നല്ലത്?" ആകാംക്ഷ മുറ്റിയ ചോദ്യം.
തന്തേം കൊള്ളാം, മോനും കൊള്ളാം എന്നാ വായില്‍ വന്നത്.അതേ അര്‍ത്ഥത്തില്‍ പറഞ്ഞു:
"രണ്ടും കൊള്ളാം"
തിരിച്ച് വീട്ടിലേക്ക് പോകാന്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ ഭാര്യയ്ക്ക് ഒരു സംശയം:
"ഈ ബോസ്സിന്‍റെ ഭാര്യയെ ആരാ സിനിമയ്ക്ക് കൊണ്ട് പോകുന്നത്?"
ഈശ്വരാ,
ഇത് കെണിയാ...
ബൂമറാംഗ് പോലത്തെ ആ ചോദ്യത്തെ കേട്ടില്ല എന്ന് ഭാവിച്ച് കൊണ്ട് ഞാന്‍ വീട്ടിലേക്ക് വണ്ടി ഓടിച്ചു.
ശേഷം സ്ക്രീനില്‍...

89 comments:

അരുണ്‍ കരിമുട്ടം said...

ലൌദാ എന്ന നാല്‌ വയസ്സുകാരന്‍റെ കൂടെ ഹരിഹര്‍നഗറില്‍ നിന്നുള്ള ചില രംഗങ്ങള്‍...
മലയാള സിനിമയ്ക്ക് പുത്തന്‍ ഉണര്‍വ്വ് നല്‍കിയ 'ടു ഹരിഹര്‍നഗറിന്‍റെ' സംവിധായകനായ ലാലിന്‌ എന്‍റെ സ്നേഹ സമ്മാനം.

Calvin H said...

ഹെന്റമ്മോ.......... :):):):):)

ഇവിടെ മലര്‍ന്നു കിടന്നു ചിരിച്ചു... പകുതി എത്തിയപ്പോല്‍ ചിരി സഹിക്കാന്‍ പറ്റാഞ്ഞ് കുറേ നേരം മലര്‍ന്നു കിടന്നു ചിരി തീര്‍ത്തിട്ട ബാക്കി വായിച്ചത്....

ദുഷ്ട്... കശ്മല്‍........
നമോ നമ......

Calvin H said...

അവിടുത്തെ പാത പിന്തുടരാന്‍ തീരുമാനിച്ചിരിക്കുന്നു :)

അരുണ്‍ കരിമുട്ടം said...

cALviN:ഇഷ്ടപ്പെട്ടോ?വരിക..ഇങ്ങോട്ടേക്ക് സ്വാഗതം.:)

..:: അച്ചായന്‍ ::.. said...

സത്യം പറ ആരാ കൊണ്ട് പോണേ :D
നമോവാകം പ്രഭോ നമോവാകം :D

Darz said...

ലൌദാ .... ഇനിയും നമ്പറുകള്‍ ഉണ്ടോ..?? നല്ല മിടുക്കന്‍ പട്ടി.. ഛേ... കുട്ടി.. !!! :D

krish | കൃഷ് said...

‘ദ്’ ക്ക് പകരം ‘ഡ’ ചേര്‍ത്ത് വിളിച്ചാല്‍ ചില പ്രദേശങ്ങളില്‍ അടി വാങ്ങിക്കാന്‍ വേറെ മാര്‍ഗ്ഗമൊന്നും വേണ്ട.

കൊള്ളാം, ഇനി എന്നും ലൌദായെ സിനിമക്ക് കൊണ്ടുപോകുന്ന എക്സ്ട്രാ ജോലി കൂടി കിട്ടിയില്ലേ.
ഓസിനു സിനിമേം കാണാം, വിളീം കേള്‍ക്കാം.

നീ പോ(ടാ) മോനേ.. ദിനേശാ!!


:)

ബിച്ചു said...

"നാല്‌ മാസം മുമ്പ് കെട്ടിയ എനിക്ക് എങ്ങനെ നാല്‌ വയസ്സുള്ള മകനുണ്ടായി എന്നല്ലേ?
ഇത് കമ്പ്യൂട്ടര്‍ യുഗമല്ലേ?

ഹും പന്ത്രണ്ടു വയസുള്ള ചെക്കന് വരെ കുട്ടി ആയിരികുന്നു ...പിന്നെയാണോ ഇതു...
അരുണ്‍ ആരാ മോന്‍...

" മുകളില്‍ വെച്ചക്ക് " ( keep it up) എന്ന് ..

അരുണ്‍ കരിമുട്ടം said...

അച്ചായാ,ഉഗാണ്ടാ രണ്ടാമന്‍,ദര്‍ശ്:നന്ദി
കൃഷ്:ദിനേശാ അല്ല ദിനേഷ്.ഇപ്പോ അതിനാ മാര്‍ക്കറ്റ്
ബിഷാദ്:പിന്നെ , കളി നമ്മളോടെ:)

ശ്രീ said...

ഹ ഹ. ലൌദാ ആളു ഗൊള്ളാം.

പിന്നെ, പറയാതിരിയ്ക്കാന്‍ പറ്റില്ല... നല്ല ബെസ്റ്റ് ബോസ് തന്നെ ;)

Rare Rose said...

ഞാനും കണ്ടിട്ടുണ്ടു ഈ ലൌദാ സ്റ്റൈലിലുള്ള കുട്ടിച്ചാത്തന്മാരെ..ഹോ..ആ കൊച്ചുങ്ങടെ വിക്രിയകള്‍ കണ്ടു “വേറെ ചില നമ്പരുണ്ട് ഇനിയും വരാന്‍“ എന്ന മട്ടില്‍ ആനന്ദാശ്രു പൊഴിക്കുന്ന അച്ഛനമ്മമാരെ പറഞ്ഞാല്‍ മതീല്ലോ...:)
മൊത്തത്തില്‍ ലൌദാ കലക്കീ ട്ടോ..:)

അരുണ്‍ കരിമുട്ടം said...

ശ്രീ,റെയര്‍ റോസ്സ്:
സത്യമാ, ഇത്തരം ബോസ്സുമാരും, കുട്ടികള്‍ പറയുന്നതെല്ലാം വലിയ സംഭവമാണെന്ന് പറയുന്ന മാതപിതാക്കന്‍മാരും ഒരു പാടുണ്ട്.
നന്ദി

ഹന്‍ല്ലലത്ത് Hanllalath said...
This comment has been removed by the author.
ഹന്‍ല്ലലത്ത് Hanllalath said...

മൂടിക്കെട്ടിയ മനസ്സുമായാണ് വന്നത്..
വായിച്ചപ്പോള്‍ എല്ലാം അയഞ്ഞിരിക്കുന്നു......:))
വരികളിലൊന്ന് പോലും ബോറടിപ്പിക്കുന്നില്ല..അനാവശ്യമായി ഒന്നുമില്ല...
ഹൃദയം നിറഞ്ഞ ആശംസകള്‍...


എനിക്കൊരു സംശയമുണ്ട്‌...
സത്യത്തില്‍..."ഈ ബോസ്സിന്‍റെ ഭാര്യയെ ആരാ സിനിമയ്ക്ക് കൊണ്ട് പോകുന്നത്?"..:):):)

Ashly said...

ലൌദാ സ്റ്റോറി കൊള്ളാം.

രാജീവ്‌ .എ . കുറുപ്പ് said...

"ഇതൊന്നുമല്ല, വേറെ ചില നമ്പരുണ്ട്.അതാ രസം"

ഇതു മാത്രം മതി ചിരിക്കു വക ഒരുക്കാന്‍, അളിയാ ആ സന്ദര്‍ഭത്തില്‍ കണ്ട്രോള്‍ ചെയ്തു നിന്നില്ലേ, അതിനു കൊട് കൈ. ആശംസകള്‍

പകല്‍കിനാവന്‍ | daYdreaMer said...

അരുണ്‍ നീ സിനിമയെപ്പറ്റി പറയും ഞാന്‍ പേടിച്ചു..

ഹഹ .. ചിരിപ്പിച്ചു...

അല്ല ആരാ ഓളെ സിലിമക്ക് കൊണ്ട് പോണെ.. ?
:)

Sherlock said...

ആദ്യാണ് ഇവിടെ... പോസ്റ്റ് സിമ്പ്ലി സൂപ്പര് :)

അരുണ്‍ കരിമുട്ടം said...

hAnLLaLaTh:ഒരോ കഥ എഴുതുമ്പോഴും പൊട്ടത്തരമാണെങ്കിലും ആര്‍ക്കെങ്കിലും ഇഷ്ടപ്പെടണേ എന്ന് ആഗ്രഹിച്ച് തന്നെയാ എഴുതുന്നത്.ഇഷ്ടപ്പെട്ടു എന്ന് കേള്‍ക്കുമ്പോള്‍ സത്യത്തില്‍ ഒരു സന്തോഷമാണേ.നന്ദി
Ashly,കുറുപ്പേ,sherlock : നന്ദി
പകല്‍കിനാവേ: സിനിമ നല്ലതായാലും ചീത്ത ആയാലും ഞാനായിട്ട് കഥ പറയില്ല.ഷുവര്‍

ശ്രീഇടമൺ said...

"ഇതൊന്നുമല്ല, വേറെ ചില നമ്പരുണ്ട്.അതാ രസം"
ഹ ഹ ഹ.........!!!!!!
തകര്‍പ്പന്‍...!
:)

വിനോദ് said...

രണ്ട് ടിക്കറ്റിന്‌ ഒരു കുട്ടി ഫ്രീയാണോ എന്ന മട്ടില്‍ എന്നെ നോക്കി അമ്പരന്ന് നിന്ന അവളോട് ഞാന്‍ പറഞ്ഞു:
"ബോസ്സിന്‍റെ കുട്ടിയാ"

:)
ithum kalakki

Anonymous said...

Aha trend mattiyo?Kuttikale vitto?
thakarthu.hi hi hi

അരുണ്‍ കരിമുട്ടം said...

ശ്രീഇടമണ്‍,വിനോദ്:നന്ദി
അനോണി:ട്രെന്‍ഡ് മാറിയതല്ല, എന്തേലും എഴുതേണ്ടേ?നന്ദി

മൊട്ടുണ്ണി said...

:)

കാര്‍ത്ത്യായനി said...

അല്ല മാഷേ...ബോസിന്റെ വക ഒരു പ്ലാന്‍ഡ് പണിയായിരുന്നോ അത്?????..
ഏതായാലും ലൗദായാണു താരം..ആദ്യായിട്ട് കേള്‍ക്കുവാ ഇങ്ങനൊരു പേര്
പോസ്റ്റ് കലക്കീട്ടോ..:)

Bindhu said...

Hi arun,
Some time I am also facing the same problem.So I can understand the situation.Enjoyed it very much.Keep it up

Rajesh said...

'വേറൊരു കമ്പിനിയില്‍ ജോലി കിട്ടിയട്ട് മതി കുട്ടികള്‍'
ingane oru kadina theerumanam veno?
:):):)

അരുണ്‍ കരിമുട്ടം said...

മൊട്ടുണ്ണി,ബിന്ദു:നന്ദി
കാര്‍ത്യായനി:എനിക്കും സംശയമുണ്ട് ബോസ്സ് പണിഞ്ഞതാണോ എന്ന്?:)
രാജേഷ്:അത് വേണോ?

abhi said...

പോസ്റ്റ്‌ കലക്കി !
ബോസ്സ് ഇത് വായിച്ചോ? ജോലി ഇപ്പോഴും ഉണ്ടല്ലോ ?

കെ.കെ.എസ് said...

അരുൺ,as usual ..വായിച്ചുപോകാൻ വളരെ സുഖം..രസം. ചെറിയ ഒരു കോമഡി ഫിലിം
കണ്ടതു പോലെയുണ്ട്.പിന്നെ എന്റെ ബ്ലോഗിൽ
വളരെ ആത്മാർഥമയൊരു കമന്റിട്ടതിന് പ്രത്യേകം നന്ദി.ആശംസകളോടെ..കെ.കെ.എസ്

അരുണ്‍ കരിമുട്ടം said...

അബി:ദൈവം സഹായിച്ച് ഇങ്ങനെ പോകുന്നു
കെ.കെ.എസ്സ്:ആ കമന്‍റ്‌ നിങ്ങള്‍ അര്‍ഹിക്കുന്നുണ്ട് മാഷേ

Phayas AbdulRahman said...

ഇതെന്തരടൈ അപ്പീ... എന്തോന്നാ ഇതു.. അല്ല ആരാ ഈ ഔത.. നീ പോട പട്ടീ..??
ഇതെന്റെ വക വേറെ ഒരു നംബരാണു മ്വാനേ... ഇനീം വേറെ നംബരുകള്‍ വരാന്‍ കിടക്കുന്നെ ഒള്ളൂ.... എന്നാലും സിനിമാക്കു പോയപ്പോള്‍ ഒരു വാക്കു എന്നോട് പറഞില്ലല്ലോ... പ്രത്യേകിച്ചു സ്വന്തം ഭാര്യയെ കൂട്ടി... മോശായിപ്പോയി കേട്ടൊ... :(

അടിപൊളി മോനെ കഥ... കലക്കി...

സന്തോഷ്‌ പല്ലശ്ശന said...

ഈ പോസ്റ്റ്‌ വായ്ച്ചപ്പൊ സ്ത്യം - പത്ത്‌ ഇന്‍ ഹരിഹരന്‍ നഗര്‍ കണ്ട അനുഭൂതി.
തകര്‍ത്തു ചെട്ടാ .... !!!ഈ പോസ്റ്റ്‌ എന്തുകൊണ്ടും മെഗാഹിറ്റു തന്നെ. ബോക്സൊഫീസിണ്റ്റെ അടിവയറു തകര്‍ക്കും

അഭിനവ കൂഞ്ഞന്‍ നംബ്യാര്‍ എന്നു വിളിച്ചാല്‍ അധികാവ്വോ ??

Jayasree Lakshmy Kumar said...

ഹ ഹ..കൊള്ളാം അരുൺ. പോസ്റ്റ് കലക്കി
:))

അരുണ്‍ കരിമുട്ടം said...

ഫയസ്സ്:ബോസ്സ്..,തന്നെ തന്നെ.ഇത് അത് തന്നെ.നന്ദി
സന്തോഷ്:അഭിനവ കൂഞ്ഞന്‍ നംബ്യാര്‍?അധികമാവും അധികമാവും,അതിമ്മിണി അധികമാവും
ലക്ഷ്മി:നന്ദി

Anonymous said...

ഇന്‍ ഹരിഹര്‍നഗറിലെ സംവിധായകരില്‍ ഒരാളായ ലാല്‍ ആണ്‌, തന്‍റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമായ 'ടു ഹരിഹര്‍ നഗര്‍' എന്ന ചിത്രത്തിലൂടെ അവരെ തിരിച്ച് കൊണ്ട് വരുന്നത്.

First I think you are telling the film story.Now realize this is something like film story
Sheeja

ആർപീയാർ | RPR said...

കലക്കി.....

City tiger said...

Hi..hi..hi
super

അരുണ്‍ കരിമുട്ടം said...

Sheeja,R.P.R,Citytiger: നന്ദി

വശംവദൻ said...

ലൌദാ തകർത്തു മാഷെ..

ബോസും ബോസിയും തമ്മിലുള്ള സ്നേഹസംവാദങ്ങളായിരിക്കും കൊച്ച് നാട്ടാരടുത്ത് വെച്ച് കീച്ചുന്നത്. അല്ലേ?

അരുണ്‍ കരിമുട്ടം said...

വശംവദന്‍:വളരെ നന്ദിയുണ്ട് മാഷേ.ഇനിയും കാണണം

hi said...

'സ്നേഹ-സം-പന്നന്‍' :D അത് കലക്കി.."ഇതൊന്നുമല്ല, വേറെ ചില നമ്പരുണ്ട്.അതാ രസം"

ബഷീർ said...

സം ‘പന്നൻ’ ന്മാ‍ാരായവരുമായുള്ള സം സർഗം ഇങ്ങിനെ ചില രസങ്ങൾ സംഭാവന ചെയ്യും എന്നുള്ള വിവരം ഉണ്ടായല്ലോ. സത്യത്തിൽ ബോസിന്റെ .. അല്ലേൽ വേണ്ട ..ചില സംശയങ്ങൾക്ക് ഉത്തരമില്ലാതിരിക്കുന്നതാണ് നല്ലത് അല്ലേ :)

ഇഷ്ടായി അരുൺ.. ആ കൊച്ചിനെയും ഒക്കത്ത് വെച്ച് നടന്ന് വരുന്നത് ഇമാജിൻ ചെയ്ത് ചിരിച്ചു :)

അരുണ്‍ കരിമുട്ടം said...

ഷമ്മി: നന്ദി.
ബഷീറിക്ക:അത് ശരിയാ, ഇത്തരം കുട്ടികള്‍ നാളത്തെ പൌരന്‍മാരാണെല്ലോന്ന് ഓര്‍ക്കുമ്പോള്‍ ഒരു കുളിര്‍മ്മ

പി.സി. പ്രദീപ്‌ said...

അരുണേ.... ലൌദാ കുട്ടിയല്ലേ. അവന്‍ പോടാ പട്ടീന്ന് വിളിച്ചത് കാര്യമക്കേണ്ട. പിള്ള മനസ്സില്‍ കള്ളമില്ലന്നല്ലേ ചൊല്ല്... ഏത്....:)



നന്നായിട്ടുണ്ട്.

ഫോട്ടോഗ്രാഫര്‍ said...
This comment has been removed by the author.
ഫോട്ടോഗ്രാഫര്‍ said...

നിങ്ങള്‍ക്കൊക്കെ പരിചയമുള്ള ഒരു പാവം അപരിചിതനാണ്‌ ഞാന്‍.മൊട്ടുണ്ണിയില്‍ നിന്നാ ഈ ലിങ്ക് കിട്ടിയത്.വായിച്ചു, ഇഷ്ടപ്പെട്ടു.ബാക്കി വായിക്കാന്‍ ഇനിയും വരാം
:)

Anonymous said...

randu pravashyam ore kcomment itta ii stranger ara?atho arunchetante blogil oru comment ittal randayi kanumo?enthayalum sambavam kalakki

അരുണ്‍ കരിമുട്ടം said...

പ്രദീപേ:അത് ശരി, ലൌദായുടെ ആളാ അല്ലേ?കൊള്ളാം
അപരിചിതാ:തങ്കളുടെ ബ്ലോഗില്‍ അജ്ഞാതന്‍ എന്നാ കണ്ടത്.ഈ അപരിചിതനും അജ്ഞാതനും ഒന്നാണോ അതോ രണ്ടാണോ?(അതാണോ രണ്ട് കമന്‍റ്‌),തമാശ പറഞ്ഞതാണെ.പിന്നെ ഇത് വഴി വന്നതിന്‌ പെരുത്ത നന്ദി :)
അനോണി:നന്ദി

പാവത്താൻ said...

കൊള്ളാം, കൊള്ളാം.....

ഫോട്ടോഗ്രാഫര്‍ said...

അയ്യോ അത് അബദ്ധത്തില്‍ പറ്റിയതാ, ഞാന്‍ ഒരെണ്ണം ഡിലീറ്റ് ചെയ്യുവാണേ.
കൊള്ളാം കേട്ടോ

ഫോട്ടോഗ്രാഫര്‍ said...
This comment has been removed by the author.
അരുണ്‍ കരിമുട്ടം said...

Stranger: നന്ദി, ഇനിയും വരണേ

Unknown said...

"ഇതൊന്നുമല്ല, വേറെ ചില നമ്പരുണ്ട്.അതാ രസം"

ഇനിയും പോരട്ടെ..നന്നായി രസിപ്പിച്ചു.

കണ്ണനുണ്ണി said...

എന്റെ മാഷെ... ചിരിച്ചു ഒരു വഴിയായി... തകര്‍ത്ത്തുട്ടോ... ഫ്രെയിം ബൈ ഫ്രെയിം കോമഡി തന്നെ.. രണ്ടു വട്ടം അഭിനന്ദനങള്‍..

അരുണ്‍ കരിമുട്ടം said...

കണ്ണനുണ്ണി,തെച്ചിക്കോടന്‍ :നന്ദി

വിന്‍സ് said...

Instant bookmark!!!! Sreehari aanu ee link thannathu. Great blog....thamasa okkey bahu rasam..... verey chila numbers undu athaanu rasam.... Kalakki :)

ശ്രീവല്ലഭന്‍. said...

അരുണ്‍കുമാറെ,

കുറച്ചു നാള്‍ മുന്‍പ് വായിച്ചെങ്കിലും കമന്റ്‌ എഴുതാന്‍ പറ്റിയില്ല. ഇപ്പോള്‍ എല്ലാം ഒറ്റയടിക്ക് വായിച്ചു. അടിപൊളി എഴുത്ത്. ചിരിച്ചു ചിരിച്ചു തലതല്ലി. താങ്ക്സ്. :-)

nandakumar said...

"ഇതൊന്നുമല്ല, വേറെ ചില നമ്പരുണ്ട്.അതാ രസം"

ഹഹഹഹ് അരുണേ ചിരിച്ചിരിച്ചിരിച്ച് പണ്ടാറടങ്ങിപ്പോയി..സത്യം പറയട്ടെ, ഹരിഹര്‍ നഗര്‍ ടു കണ്ടതിന്റെ ക്ഷീണം ഇതു വായിച്ചപ്പോഴാണ് തീര്‍ന്നത്. ഹരിഹര്‍നഗറിനെ കവച്ചുവെക്കുന്ന കോമഡി

(ഒരു ടിപ്പ് : അടുത്ത തവണ ബോസ്സ് കുട്ടിയില്ലാതെ ഭാര്യയെമാത്രം കൂട്ടി വരുമ്പോള്‍ അരുണ്‍ ഒരു സിനിമക്ക് പോയി നോക്കു.അരുണിനൊരു കൂട്ടും ഭാര്യക്ക് ഉത്തരവും കിട്ടും ) :)

അരുണ്‍ കരിമുട്ടം said...

വിന്‍സേ: നന്ദി, ശ്രീഹരിക്കും.
ശ്രീവല്ലഭാ:നന്ദി, ഇനിയും വരണേ
നന്ദേട്ടാ: അങ്ങനെ ഞാന്‍ സിനിമയ്ക്ക് പോകുമ്പോള്‍ ബോസ്സ് എന്‍റെ കൂടെ വന്നിട്ട് അങ്ങേരുടെ ഭാര്യ വെറെ ആരുടെ എങ്കിലും കൂടെ പോയാല്‍?:)

Pongummoodan said...

അരുണേ, കിടിലം. പോസ്റ്റായാൽ ഇങ്ങനെ വേണം. :)

വിന്‍സ് said...

നന്ദകുമാര്‍ പറഞ്ഞതാണെനിക്കും പറയാന്‍ ഉള്ളതു. ടു ഹരിഹര്‍ നഗര്‍ കണ്ടതിന്റെ ക്ഷീണം ഈ പോസ്റ്റ് വായിച്ചപ്പോള്‍ മാറി. ശെരിക്കും!!! വീണ്ടും വായിക്കാന്‍ എത്തിയതാണു ഞാന്‍ ഇപ്പോള്‍!!! ഈ ഒരു പോസ്റ്റിനേ കുറിച്ചു മാത്രം ആയിരുന്നു ഞാന്‍ ഇന്നു ചിന്തിച്ചത്. ഇന്നു വൈകിട്ടു ഒരു ഇമ്പോര്‍ട്ടന്റ് മീറ്റിങ്ങ് ഉണ്ടായിരുന്നു എനിക്കു. പക്ഷെ അതിനിടയിലും “ഇതൊന്നും അല്ല വേറെ ചില നമ്പറുകള്‍ ഉണ്ട് അതാ രസം” എന്ന ഡയലോഗ് ആയിരുന്നു മനസ്സില്‍ എപ്പോളും കയറി വന്നതു. മീറ്റിങ്ങിനിടയിലും ഇടക്കു ഇതോര്‍ത്തു ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. മാസങ്ങള്‍ക്കു ശേഷം ആണു ഒരു ബ്ലോഗിലെ പോസ്റ്റ് മനസ്സില്‍ വിടാതെ കൂടിയതു.

അരുണ്‍ കരിമുട്ടം said...

പോങ്ങുമ്മൂടന്‍: നന്ദി, ഈ അഭിപ്രായം ഞാന്‍ വിലമതിക്കുന്നു.
വിന്‍സ്സ്: സത്യം പറയട്ടെ, ഞാന്‍ ഹാപ്പി ആയി.ഈ ബ്ലോഗില്‍ ആള്‍ക്കാര്‍ വരുന്നുണ്ട് എന്നതും കഥകള്‍ വായിക്കുന്നുണ്ട് എന്നത് എനിക്ക് വളരെ സന്തോഷം തരുന്ന കാര്യമാ.കഥകള്‍ ഇഷ്ടപ്പെട്ടന്ന് നിങ്ങള്‍ മനസ്സ് തുറന്ന് പറയുന്നത് അതിലും ഇഷ്ടാ

Manu Somasekhar said...

achaaya super...pokki pidicho

Anil cheleri kumaran said...

“"പേരെങ്ങനെയുണ്ട്?"
ലൌദാ എന്ന് വിളിക്കുമ്പോള്‍ ഒരു പട്ടിക്കുട്ടി ഓടി വരുന്നതും, ചാടിക്കേറി മേത്തൊക്കെ നക്കുന്നതും ആലോചിച്ചിരുന്ന ഞാന്‍ ഒന്ന് ഞെട്ടി.”
അടിപൊളി.. അരുൺ‌..

അരുണ്‍ കരിമുട്ടം said...

മുന്നാ, കുമാരേട്ടാ:നന്ദി

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹഹഹ

ഇതെന്താ ഇത്ര വൈകിയ ചിരിയെന്നു ചോദിക്കല്ലെ. ഇപ്പഴാ ശ്രീഹരി വഴി ഇത് കണ്ടെ. ആസ്വാദനത്തിനും രസിപ്പിക്കലിനുമൊക്കെ അപ്പുറത്തെത്തീയ പോസ്റ്റ് തന്നെ...

ചിരിച്ചൊരു വഴിയ്ക്കായി

അരുണ്‍ കരിമുട്ടം said...

പ്രിയ: നന്ദി, പ്രിയക്ക് മാത്രമല്ല ശ്രീഹരിക്കും

അരുണ്‍ കരിമുട്ടം said...

സൂത്രന്:നന്ദി

Sabu Kottotty said...

പെണ്ണുമ്പിള്ള ഈ പോസ്റ്റൊക്കെ വായിക്കാറുണ്ടോ...(ഒന്നുമില്ല വെറുതെയാ എല്ലുകളുടെ എണ്ണം സുമാര്‍ കണക്കുകൂട്ടാമല്ലോ... )

അരുണ്‍ കരിമുട്ടം said...

കൊട്ടോട്ടിക്കാരന്‍:ഹി..ഹി..അത് വേറെ കാര്യം നന്ദി

Kalesh said...

Manu company maariyo????????

അരുണ്‍ കരിമുട്ടം said...

കലേഷ്:ഇല്ല:)

Divyam said...

വീണ്ടും വീണ്ടും ചിരിപ്പിച്ചു....

അരുണ്‍ കരിമുട്ടം said...

ദിവ്യം:നന്ദി:)

രാജന്‍ വെങ്ങര said...

“സ്നേഹസമ്പന്നനെ “സ്നേഹ സം പന്നന്‍“ ആക്കി മോഡിഫൈ ചെയ്ത അരുണ്‍ സാമീ......നമിക്കുന്നു! മനസ്സാ വാചാ കര്‍മണാ....

അരുണ്‍ കരിമുട്ടം said...

രാജേട്ടാ:നന്ദി:)

വര്‍ണ്ണക്കടലാസ്സ്‌ said...

എന്തോ പറയാന്‍ വന്നല്ലോ?
എന്താത്?
--ഏയ്, ഒന്നുമില്ല, വായിച്ചു, ആസ്വദിച്ചു, ദേ മടങ്ങി.

yousufpa said...

ബോസിന്‍റെ ലൌ(ഡ)ദയ്ക്കിട്ട് ഒന്ന് കൊടുക്കാമായിരുന്നില്ലേ?

അരുണ്‍ കരിമുട്ടം said...

അക്ഷരശക്തി, യുസഫ:നന്ദി:)

Shravan RN said...

:) sathyam para arunettaa aa avasaanathe last questionte uttharam :D

അരുണ്‍ കരിമുട്ടം said...

ശ്രവണ്‍:നന്ദി ബോസ്സ്:)
athu pinne parayam

ചെലക്കാണ്ട് പോടാ said...

സംസ്ക്കാര 'സം പന്നന്‍റെ' ഓരോ കാര്യമേ.....

ശേഷം സ്ക്രീനില്‍ എന്ത് സംഭവിച്ചു...അരുണേ...

അരുണ്‍ കരിമുട്ടം said...

ചെലക്കാണ്ട് പോടാ: അത് രഹസ്യമാ:)

ജോണ്‍ ലാന്‍സലറ്റ് said...

I know it is too late to comment on an older post, I just started reading your blog, started from older to this one... I can't tell you how much I laughed... can only say this, I don't remember laughing this much in my life before. Thanks Arunji.

അരുണ്‍ കരിമുട്ടം said...

ജോണ്‍: നിങ്ങളെ പോലുള്ളവരുടെ ഈ നല്ല വാക്കുകളാണ്‌ എന്നും എനിക്ക് ധൈര്യം നല്‍കിയത്, നന്ദി:)

Yaser Arafath said...

Arun....vry gud...its a fantastic 1. simple humour u executed in a nic way...keep it up...i lik it.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അരുണെ ഞാന്‍ ആ മാസം തെരക്കില്‍ ആയിപ്പോയതുകൊഅണ്ടായിരിക്കും ഇതന്നു മിസ്സായിപ്പോയിരുന്നു.
ഇപ്പൊഴാ വയിച്ചത് എന്റമ്മോ ചിരിച്ചു ചിരിച്ചു ചത്തു

Sreeraj said...

Arun chetta, ee post vaayicha pinne enthinu vere Harihar Nagar kaananam !! chirichu chirichu kodal marinju . . athinte koode oru perum 'Love Da'

ente ishtta , ningal oru movie script ezhuthu plzzz . . njangal theater il irunnu chirichu chirichu chaaaavatte

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com