For reading Malayalam
ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font.
(Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.
കൈരളിയുടെ അവതാരപുരുഷന്
നവംബര്‍ ഒന്ന്..
ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ ജന്മദിവസം.
ഇന്നത്തെ കാലത്തെ ഒരു ട്രെന്‍ഡ് വെച്ച്, കേരളത്തിലെ യുവാക്കള്‍ മുണ്ട് ഉടുക്കാനും, യുവതികള്‍ സെറ്റ് സാരി ഉടുക്കാനും തിരഞ്ഞെടുക്കുന്ന ദിവസം.പക്ഷേ എന്നെ സംബന്ധിച്ച് കേരളപ്പിറവി ദിവസം എന്നതിനേക്കാള്‍ നവംബര്‍ ഒന്നിന് ഒരു പ്രത്യേകത കൂടി ഉണ്ട്.അതിന് കാരണം ഞാന്‍ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്തെ നവംബര്‍ ഒന്ന് ആയിരുന്നു.
ഒരുപാട് അത്ഭുതങ്ങള്‍ സംഭവിച്ച ദിവസമായിരുന്നു ആ നവംബര്‍ ഒന്ന്.
എന്നെ വെല്ലുവിളിച്ച ഒരു സമൂഹത്തിനു മുമ്പില്‍ ഞാന്‍ ആണാണെന്ന് തെളിയിച്ച ദിവസം...
എനിക്ക് എതിരെ തല ഉയര്‍ത്തി നിന്നവരെ ഞാന്‍ വിരട്ടി ഓടിച്ച ദിവസം..
അതേ, അത് എന്റെ ദിവസമായിരുന്നു!!
പ്രീഡിഗ്രികാലത്ത് കോളേജില്‍ എന്ത് പരിപാടിക്കും ഞാന്‍ മുമ്പില്‍ കാണും.അത്കൊണ്ട് തന്നെയാണ് കേരളപ്പിറവിയുടെ ആഘോഷത്തിന് ഒരു പുതുമയുള്ള പരിപാടി അവതരിപ്പിക്കാനുള്ള ചുമതല എനിക്ക് വന്നത്.അതോട് കൂടി എന്റെ മുമ്പില്‍ ഒരു ചോദ്യചിഹ്നം ഉയര്‍ന്നു...
എന്ത് പരിപാടി അവതരിപ്പിക്കും??
എന്ത് തന്നെയായാലും അതിന് ഒരു പുതുമ വേണം!!
എന്നെ കൊണ്ട് പുതുമയുള്ളത് ഒന്നും പറ്റില്ലന്നും, ഞാനൊരു കഴിവില്ലാത്തവനാണെന്നും ഉള്ള വിമര്‍ശകരുടെ പ്രഖ്യാപനങ്ങളെ കുറിച്ച് അച്ഛനോട് പറഞ്ഞപ്പോള്‍, അച്ഛന് ഉപദേശിച്ചു:
"വിമര്‍ശനങ്ങളെ നല്ല രീതിയില്‍ എടുക്കുക, വെല്ലുവിളികളെ നേരിടുക.അങ്ങനെ നീ ഒരു ആണാണെന്ന് തെളിയിക്കുക."
അച്ഛന്റെ ഉപദേശത്തെ ശിരസ്സാവഹിക്കാന്‍ തീരുമാനിച്ച എനിക്ക് ദൈവം ഒരു വഴി കാണിച്ച് തന്നു.കോളേജിലെ ഒരു പൈതലിനും തോന്നാത്ത ഒരു അപൂര്‍വ്വ പരിപാടി നടത്താനുള്ള മഹത്തായ വഴി.
അങ്ങനെ ഞാന്‍ സ്ക്രിപ്പ്റ്റ് തയ്യാറാക്കി, എന്നിട്ട് അത് വായിക്കാന്‍ മനേഷിന്റെ കൈയ്യില്‍ കൊടുത്തു.അന്ന് തന്നെ അത് വായിച്ചിട്ട് അവന് പറഞ്ഞു,
"മതി മനു, ഇത് മതി.ഇത് ഹിറ്റ് ആകും, ഒരു വമ്പന്‍ ഹിറ്റ്."
ദൈവമേ, ഈ ഐഡിയക്ക് നന്ദി!!
അങ്ങനെ ഞാനും മനേഷും കൂടി അടുത്ത സുഹൃത്തുക്കളുടെ ഇടയില്‍ ആ ഐഡിയ അവതരിപ്പിച്ചു, അത് ഇപ്രകാരം ആയിരുന്നു..
ഒരു തെരുവ് നാടകം..
കോളേജ് ക്യാമ്പസിലെ സ്റ്റേജില്‍ അല്ല, സ്റ്റേജിന് മുമ്പില്‍ നിന്ന് വേണം അവതരിപ്പിക്കാന്‍.കേരളത്തിലെ എല്ലാ സാമൂഹിക പ്രശ്നങ്ങളും നിമിഷനേരം കൊണ്ട് കാണിക്കുന്നു.അങ്ങനെ ക്രിമിനലുകളെ കൊണ്ട് സഹികെട്ട് ജനതയെ നോക്കി, സ്റ്റേജിലേക്ക് കൈ ചൂണ്ടി ഒരു ഭ്രാന്തന് പറയുന്നു,
'ഈ കേരള കരയെ രക്ഷിക്കാന്‍ ഇതാ ഒരു അവതാരപുരുക്ഷന്‍'
പണ്ട് പരശുരാമന് മഴു എറിഞ്ഞ് കേരളം ഉണ്ടായെന്നതാണല്ലോ ഐതിഹം.അത് കൊണ്ട് ഭ്രാന്തന്റെ ഈ വാചകം കഴിയുമ്പോള്‍ പരശുരാമന് മഴുവുമായി സ്റ്റേജില്‍ പ്രത്യക്ഷപ്പെടണം.എന്നിട്ട് ക്രിമിനലുകളെ നോക്കി പറയും,
'നിങ്ങള്‍ ശാന്തരാകുവിന്‍, ഇല്ലെങ്കില്‍ ഞാന്‍ ഈ മഴു തിരിച്ച് എറിയും'
അത് സിംപോളിക്ക്!!!
അതായത് മഴു തിരിച്ചെറിഞ്ഞാല്‍ കേരളം പിന്നെയും കടലാകും എന്നത് വ്യംഗ്യാര്‍ത്ഥം.
പരശുരാമന്റെ ഈ ഭീഷണിക്ക് മുമ്പില്‍ ക്രിമിനല്‍സ്സ് ശാന്തന്‍സ്സ് ആകുന്നു, അവിടെ നാടകം തീരുന്നു.
കേരളപ്പിറവിക്ക് കോളേജിനെ മൊത്തം പിടിച്ച് കുലുക്കാന്‍ പറ്റുന്ന ഒരു സൂപ്പര്‍ സ്ക്രിപ്പ്റ്റ്.
ഹോ, വാട്ട് ആന്‍ ഐഡിയ!!!
പരശുരാമനായി ഞാന്‍ അഭിനയിക്കുമെന്നും, കലിയുഗം ആയതിനാല്‍ പരശുരാമന് താടിയും കുടുമയും വേണ്ടന്നും പകരം ഒരു മുണ്ടും ഉടുത്ത്, കൈയ്യില്‍ ഒരു മഴുവും പിടിച്ച്, എക്സ്ട്രാ ആയി ഒരു പൂണൂലും ഇട്ടാല്‍ മതിയെന്നും ഞാന്‍ ആദ്യമേ പ്രഖ്യാപിച്ചു.
കേരളത്തിലെ സാമൂഹിക പ്രശ്നങ്ങള്‍ കാലോചിതം ആകണമെന്നും, നാടകത്തിന്റെ സ്റ്റോറിയെ കുറിച്ചുള്ള സസ്പെന്‍സ്സ് പുറത്ത് വിടരുതെന്നും എല്ലാരെയും ഓര്‍മ്മിപ്പിച്ചു,
അതിനു ശേഷമായിരുന്നു നാടകം ഞാന്‍ സംവിധാനം ചെയ്ത് തുടങ്ങിയത്.
അങ്ങനെ ദിവസങ്ങള്‍ ഓടി മറഞ്ഞു.
നാടകത്തിന് ഒരാഴച മുമ്പുള്ള ഒരു ദിവസം.
ഇനി ക്ലൈമാക്സ്സ് ആണ് സംവിധാനം ചെയ്യേണ്ടത്, അപ്പോഴാണ് ഒരു പ്രശ്നം..
പരശുരാമന് സ്റ്റേജില്‍ പ്രത്യക്ഷപ്പെടുന്നതാണ് ഹൈലൈറ്റ്, പക്ഷേ എങ്ങനെ പ്രത്യക്ഷപ്പെടും???
നാടകം വിജയിക്കുന്നതും പൊളിയുന്നതും ആ ഒരു സീനിനെ ആശ്രയിച്ചിരിക്കും.അതുകൊണ്ട് തന്നെ പരശുരാമന്റെ പ്രത്യക്ഷപ്പെടല്‍ ഒരു കൂലംകക്ഷമായ ചര്‍ച്ചയ്ക്ക് വഴി ഒരുക്കി.പല പല അഭിപ്രായങ്ങള്‍ ഉയര്‍ന്നു വന്നു...
'പരശുരാമന് ഓടി വന്നാലോ?'
--അത് വേണ്ടാ.
'പരശുരാമന് ചാടി വന്നാലോ?'
--ചേ, മോശം.
'പരശുരാമന് ബൈക്കില്‍ വന്നാലോ?'
--പിന്നെ, അവതരപുരുഷന്‍ ബൈക്കിലല്ലിയോ വരുന്നത്?
ചര്‍ച്ച ഇങ്ങനെ നീണ്ടു...
അവസാനം ഞാന്‍ തന്നെ ഒടുവില്‍ അതിന് ഒരു പോവഴി കണ്ടെത്തി.
എല്ലാവരും കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന ഒരു കിടിലന്‍ പോംവഴി!!!
ഞങ്ങളുടെ ക്ലാസ്സില്‍ ഒരു സുന്ദരി ഉണ്ടായിരുന്നു, മായാദേവി!!!
കാരിരുമ്പിന്റെ കരുത്തും കസ്തൂരി മഞ്ഞളിന്റെ കാന്തിയും ഉള്ള ഒരുപാട് ചേട്ടന്മാരുടെ ആരാധനാപാത്രമായ അവള് എന്നോട് ചോദിച്ചു:
"മനു, എന്താ നിങ്ങളുടെ നാടകം"
അവളോട് നാടകത്തെ കുറിച്ച് ഒരു ഐഡിയ കൊടുത്താല്‍ കോളേജ് മൊത്തം പാട്ടാകും എന്ന് അറിയാമെങ്കിലും, ആ ചോദ്യത്തെ അവഗണിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.അത്കൊണ്ട് ഞാന്‍ മറുപടി പറഞ്ഞു:
"കേരളത്തിലെ അനാചാരങ്ങള്‍ക്ക് എതിരെ ഒരു മറയില്ലാത്ത സമീപനം"
അത്രമാത്രം!!!
കൂടുതല്‍ ഒന്നും പറഞ്ഞില്ല.കാരണം പരശുരാമന് പ്രത്യക്ഷപ്പെടുന്ന ക്ലൈമാക്സ്സ് പറഞ്ഞാല്‍ അത് കോളേജ് മൊത്തം പാട്ടാകുമെന്ന് എനിക്ക് അറിയാമായിരുന്നു.
ക്ലൈമാക്സ്സിലെ സസ്പെന്‍സ്സ് പൊളിക്കാന്‍ ഞാന്‍ തയ്യാറല്ലായിരുന്നു.
നാടകത്തിന്റെ തലേ ദിവസം രാത്രി...
വീട്ടില്‍ എല്ലാവരെയും നാടകം കാണാന്‍ കോളേജിലേക്ക് ക്ഷണിച്ചു.ആര്‍ക്കും സമയമില്ലത്രേ.അമ്മയ്ക്കും അനിയത്തിക്കും സ്ക്കൂളില്‍ പോകണം പോലും.ഞാന്‍ പ്രത്യക്ഷപ്പെടുന്നതാണ് നാടകത്തിന്റെ ഹൈലൈറ്റ് എന്ന് പറഞ്ഞിട്ട് പോലും അമ്മയും അനിയത്തിയും വരാന്‍ തയ്യാറില്ല.
കഷ്ടം!!!
ഒടുവില്‍ എന്റെ വിഷമം കണ്ട് അച്ഛന് വരാമെന്ന് സമ്മതിച്ചു.
എനിക്ക് സന്തോഷമായി!!!
അങ്ങനെ വീട്ടില്‍ എല്ലാവരുടെയും അനുഗ്രഹം വാങ്ങി, നാടകത്തിനുള്ള ഒരുക്കങ്ങള്‍ക്കായി, ആ രാത്രി തന്നെ ഞാനും കൂട്ടുകാരും കോളേജിലേക്ക് യാത്രയായി.
സ്റ്റേജിന് മുമ്പിലാണ് നാടകം അവതരിപ്പിക്കുന്നത്, അവതാരപുരുഷന് പ്രത്യക്ഷപ്പെടേണ്ടത് സ്റ്റേജിലും.ഇവിടെയാണ് എന്റെ ബുദ്ധി വര്‍ക്ക് ചെയ്തത്....
സ്റ്റേജിന് മുകളിലെ തട്ടില്‍ ഓരാള്‍ക്ക് സുഖമായി ഒളിച്ചിരിക്കാം, മാതമല്ല ആവശ്യം ഉള്ളപ്പോള്‍ ഒരു കപ്പിയും കയറും ഉപയോഗിച്ച് സുഖമായി സ്റ്റേജിന് മുമ്പിലേക്ക് ചാടുകയും ചെയ്യാം.
പരീക്ഷണാര്‍ത്ഥം ഞാന്‍ കപ്പിയില്‍ കയര്‍ കുരുക്കി ചാടി നോക്കി.ആദ്യ മൂന്ന് പ്രാവശ്യം കയര്‍ പൊട്ടി സ്റ്റേജില്‍ വീണെങ്കിലും പിന്നെ പിന്നെ ഞാന്‍ എക്സ്പെര്‍ട്ട് ആയി.
പരീക്ഷണം വന്‍ വിജയം!!!
അവതാരപുരുഷന് വരുന്നു എന്ന് പറയുന്ന നിമിഷം ഞാന്‍ സ്റ്റേജിന്റെ നടുക്ക് പ്രത്യക്ഷപ്പെടുന്ന അനുഭൂതി.
മൊത്തത്തില്‍ ഒരു തകര്‍പ്പന്‍ വിഷ്വല്‍ ഇഫക്ട്!!!
അങ്ങനെ നാടകദിവസം ആയി..
അതിരാവിലെ കുളിയും തേവാരവും കഴിഞ്ഞ്, പരശുരാമന്റെ വേഷവും കെട്ടി ഒരു മഴുവുമായി ഞാന്‍ സ്റ്റേജിന്റെ മുകളിലത്തെ തട്ടില്‍ ഒളിച്ചിരുന്നു.
കോളേജ് തുറന്നു...
വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും വന്ന് തുടങ്ങി,
വന്നവര്‍ വന്നവര്‍ നാടകം കാണാന്‍ മൈതാനത്തുള്ള ആ സ്റ്റേജിനു മുമ്പില്‍ തടിച്ച് കൂടീ.
അങ്ങനെ നാടകം തുടങ്ങേണ്ട സമയമായി...
മനേഷ് മൈക്കെടുത്ത് അനൌണ്സ്മെന്റ് തുടങ്ങി:
"ഈ കേരളപ്പിറവി ദിനത്തില്‍ ഞങ്ങള്‍ അഭിമാനപുരസ്ക്കരം നിങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്ന നാടകത്തിന്റെ പേരാണ്...."
നാടകത്തിന്റെ പേര് കേള്‍ക്കാന്‍ ആകാംക്ഷയോടെ കാത്ത് നില്ക്കുന്ന ആ സമൂഹത്തിനു മുമ്പില്‍ അവന് പേരു അനൌണ്‍സ്സ് ചെയ്തു:
"..കൈരളിയുടെ അവതാരപുരുഷന്!!"
ഠിം!!!
നാടകം തുടങ്ങി.
കൊല, സ്ത്രീ പീഡനം, പുരുഷപീഡനം, കൊള്ള...
ദൈവത്തിന്റെ സ്വന്തം നാട്ടിലെ മനോഹരദൃശ്യങ്ങള്‍ അവിടെ അരങ്ങേറി.
ഞെട്ടിത്തരിച്ചിരിക്കുന്ന പ്രേക്ഷകരുടെ മുമ്പിലെത്തി ഭ്രാന്തന്റെ വേഷത്തിലുള്ള മനേഷ് പറഞ്ഞു:
"ഈ കേരള കരയെ രക്ഷിക്കാന്‍ ഇതാ ഒരു അവതാരപുരുക്ഷന്‍"
ഇത്രയും പറഞ്ഞിട്ട് അവന് സ്റ്റേജിനു നേരെ കൈ ചൂണ്ടി...
ഇതാണ് പരശുരാമന് പ്രത്യക്ഷപ്പെടേണ്ട സമയം.
സകലദൈവങ്ങളേയും മനസ്സില്‍ ധ്യാനിച്ച്, കയര്‍ പൊട്ടല്ലേ എന്ന് പ്രാര്‍ത്ഥിച്ച് കൊണ്ട് ഞാന്‍ മഴുവുമായി സ്റ്റേജിലേക്ക് എടുത്ത് ചാടി.
ഭാഗ്യം!!!
കയര്‍ പൊട്ടിയില്ല!!!
ഞാന്‍ സെയ്ഫ് ആയി ലാന്‍ഡ് ചെയ്തു.
മഴു എറിയാനുള്ള ഡയലോഗ് പറയാന്‍ നിവര്‍ന്ന് നിന്നപ്പോഴാണ് ഞാന്‍ ആ ഞെട്ടിക്കുന്ന സത്യം മനസ്സിലാക്കിയത്.ഞാന്‍ മാത്രമേ സെയ്ഫ് ആയി ലാന്‍ഡ് ചെയ്തുള്ളു, ഞാന്‍ ഉടുത്തിരുന്ന മുണ്ടും, പരശുരാമന്റെ ഒറിജിനാലിറ്റിക്ക് വേണ്ടി ധരിച്ചിരുന്ന കോണകവും സ്റ്റേജിനു മുകളിലുള്ള തട്ടിലെ ആണിയില്‍ തൂങ്ങി കിടക്കുന്നു.
അയ്യോ!!!!
പരശുരാമന്റെ സ്ഥാനത്ത് ബൈബിളിലെ ആദം!!!
ആദത്തിന്റെ കൈയ്യില്‍ എന്തിനാവോ മഴു???
എല്ലാവര്ക്കും അമ്പരപ്പ്!!!
ഞാന്‍ അവതരിപ്പിച്ച രൂപം എന്തെന്ന് ആദ്യം മായാദേവിക്ക് മനസ്സിലായില്ല, പിന്നീട് അത് 'എന്ത്' എന്ന് മനസ്സിലായപ്പോള്‍ സന്തോഷം കൊണ്ടാവാം ഒന്ന് ഉറക്കെ അലറി വിളിച്ചു, എന്നിട്ട് അടുത്ത നിമിഷം ബോധം കെട്ട് വീണു!!!
പുവര്‍ ഗേള്‍!!!
മറയില്ലാത്ത സമീപനം ആണെന്ന് പറഞ്ഞപ്പോള്‍ ഇത്രയ്ക്ക് പ്രതീക്ഷിച്ച് കാണില്ല!!!
ഫുള്‍സൈസ്സ് ബോഡിയില്‍, മഴുവും പിടിച്ച് നില്‍ക്കേണ്ടി വന്ന ഷോക്കില്‍ ഓടാന്‍ പോലും കഴിയാതിരുന്ന ഞാന്‍ പ്രേക്ഷകര്‍ക്കിടയില്‍ അച്ഛനെ കണ്ട് അലറി വിളിച്ചു:
"അച്ഛാ"
ആറ് മാസം പ്രായത്തില്‍, തന്റെ ഒക്കത്ത് കിടന്ന രൂപത്തില്‍, ആറടിയുള്ള മകന്റെ നില്‍പ്പ് കണ്ട് അമ്പരന്ന് നിന്ന പിതാശ്രീ, എന്റെ അലര്‍ച്ച കേട്ട് ഓടി വന്നു.
ആരുടെയോ മുണ്ട് വലിച്ചൂരി എനിക്ക് ഉടുക്കാന്‍ തന്നിട്ട് പുള്ളിക്കാരന് ചോദിച്ചു:
"ഇതാണോടാ നിന്റെ ഹൈലൈറ്റ്?"
അച്ഛാ, ഞാന്‍ ഒരു ആണാണെന്ന് തെളിയിച്ചു!!!
അപമാനഭാരത്തില്‍ തലയും കുമ്പിട്ട് കാറില്‍ കയറിയ എന്നോട് മനേഷ് വന്ന് പറഞ്ഞു:
"അളിയാ, മായാദേവിക്ക് ഇത് വരെ ബോധം വീണില്ല"
പാവം കുട്ടി!!
എന്തോ കണ്ട് പേടിച്ചതാ!!!
അച്ഛനോടൊപ്പം അങ്ങോട്ട് വന്ന പ്രിന്‍സിപ്പാള്‍, വെപ്രാളത്തിനിടയില്‍ ഞാന്‍ വലിച്ചെറിഞ്ഞ മഴു എടുത്ത് എന്റെ നേരെ നീട്ടി, എന്നിട്ട് ചോദിച്ചു:
"കോളേജില്‍ മാരകായുധങ്ങള്‍ കൊണ്ട് വരാന്‍ പാടില്ല എന്ന് അറിയില്ലേ?"
അത് വാങ്ങി കാറിലോട്ട് വച്ചിട്ട് ഞാന്‍ പറഞ്ഞു:
"പരശുരാമന്റെ മഴുവാ..."
സാക്ഷാല്‍ ഭഗവാന് പരശുരാമന്റെ മഴു ഞാന്‍ എവിടെ പോയി എടുത്ത് കൊണ്ട് വന്നു എന്ന് ആലോചിച്ച് അമ്പരന്ന് നിന്ന അദ്ദേഹത്തിന് ഞാന്‍ വിശദീകരിച്ച് കൊടുത്തു:
"...എറിയുന്നത് കാണിക്കാന്‍ കൊണ്ട് വന്നതാ"
അത് കേട്ടതും പുള്ളിക്കാരന് പറഞ്ഞു:
"താന്‍ കാണിച്ചത് തന്നെ അധികമാ, പെട്ടന്ന് വീട്ടില്‍ പോകാന്‍ നോക്ക്"
അയ്യേ!!!
സാറ് പിന്നെയും തെറ്റിദ്ധരിച്ചു.
എന്റെ ഷോക്ക് മാറ്റാന്‍ ഒരു സിനിമയ്ക്ക് കൊണ്ട് പോയിട്ട് വൈകിട്ടാണ് അച്ചന് എന്നെ വീട്ടിലെത്തിച്ചത്.
ഞങ്ങളുടെ വരവും കാത്തിരുന്ന അമ്മയും പെങ്ങളും ഓടി വന്ന് ചോദിച്ചു:
"നാടകം എങ്ങനെ ഉണ്ടായിരുന്നു?"
എന്ത് പറയണം എന്നറിയാതെ ഞെട്ടി നിന്ന എന്നെ ആശ്വസിപ്പിക്കാന്‍ അച്ഛനാണ് മറുപടി പറഞ്ഞത്:
"ഗംഭീരം"
"അപ്പം ഇവന്റെ ഹൈലൈറ്റോ?"
"അത്, അതിലും ഗംഭീരം"
അച്ഛന്റെ ഈ മറുപടി കൂടി കേട്ടതോടെ അഭിമാനത്തോടെ അമ്മ പറഞ്ഞു:
"അല്ലേലും അവനൊരു ആണ്കുട്ടിയാ"
അത് എല്ലാവര്ക്കും മനസ്സിലായി!!!
ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..
All rights reserved
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com
82 comments:
വൈകുണ്ഠത്തിലെ വിഷ്ണു ഭഗവാനോട് ഞാന്‍ മാപ്പ് ചോദിക്കുന്നു..
ഭഗവാന് പരശുരാമനെ ചേര്‍ത്ത് ഇങ്ങനെ ഒരു കഥ എഴുതിയതിനു,
എങ്കിലും നിങ്ങള്‍ക്ക് ഒക്കെ ഇഷ്ടപ്പേടുമെന്ന് വിശ്വസിക്കുന്നു
സ്നെഹപൂര്‍വ്വം
അയ്യേ ...
പഹയാ ചിരിപ്പിക്കല്ലേ :)
സംഗതി കലക്കി..
പക്ഷേ വിശ്വസിച്ചില്ല ;)
കാപ്പിലാനേ: തേങ്ങ അടിച്ചതിനു നന്ദി.:)
കെല്‍വിന്‍.സംഗതി സാങ്കല്‍പ്പികമല്ലേ.സത്യം പറഞ്ഞാല്‍ നന്ദേട്ടന്റെ സ്വര്ഗ്ഗയാത എന്ന പോസ്റ്റ് വായിച്ചിട്ട് തിളക്കം സിനിമ കണ്ടതിന്റെ ആഫ്റ്റര്‍ ഇഫക്ടാ ഈ പോസ്റ്റ്.
:-)
സംഭവം സത്യമാണെങ്കിലും ഭാവനയാണെങ്കിലും മീര ജാസ്മിനാണെങ്കിലും; ചിരിപ്പിച്ചു. എന്നിട്ടു വാട്ട് ഹാപ്പന്‍ഡ് ടു ദാറ്റ് പുവര്‍ ഗേള്‍?
--
നന്നായി ചിരിച്ചു. അവിശ്വസനീയമെങ്കിലും അവതരണം പതിവ് പോലെ ഗംഭീരം.
"അല്ലേലും അവനൊരു ആണ്കുട്ടിയാ"
അത് എല്ലാവര്ക്കും മനസ്സിലായി!!!
ഹ..ഹ..ഹ...തകര്‍പ്പന്‍...(പതിവുപോലെ)
കാലത്തെ തന്നെ ചിരിപ്പിച്ച് ബോധം കെടുത്താനുള്ള പരിപാടിയാണോ മാഷേ..
ആ പുവർ ഗേളിന്റെ കാര്യം കഷ്ടം.. ഞാനിപ്പോൾ വേറെ ഒരു പുവർ ഗേളിന്റെ കാര്യമോർത്തു :)
ഇങ്ങിനെ വല്ല പ്രത്യക്ഷപ്പെടലും പ്ലാൻ ചെയ്യണമെന്ന് തോന്നാതിരുന്നത് ഭാഗ്യം !
എന്നാലും കാര്യങ്ങളിങ്ങനെ തുറന്നവതരിപ്പിക്കാാനുള്ള ആ കഴിവ് അഭിനന്ദനീയം തന്നെ.
മറയില്ലാത്ത ദ്രിശ്യാവിഷ്ക്കാരം കലക്കിട്ടോ അരുണേ. എന്നാലും കഥയുടെ വാല്‍കഷ്ണം ആയി അടുത്ത ദിവസത്തെ മായാദേവിയുടെ പ്രതികരണം ചേര്‍ക്കാമായിരുന്നു...ഹി ഹി.. അതോ ആ കൊച്ചിന് പിന്നീടൊരിക്കലും സ്വഭോധം തിരിച്ചു കിട്ടിയില്യാന്നുണ്ടോ...
ഓഫീസിലിരുത്തി ചിരിപ്പിക്കുന്നതിന് ഒരതിരുണ്ടു മാഷേ...
ആശംസകള്‍
........പുവര്‍ ഗേള്‍..!
അവളെന്തായി അളിയൊ...?!
ഹ..ഹ.. ആണത്തവിളംബരം കലക്കി. ക്ലൈമാക്സില്‍ അല്പം "പുളു" add ചെയ്തോ എന്നൊരു സംശയം :)
hahahaha.................very funny...................
:-)
എന്തിനാ ന്നെ ഇങ്ങനെ ചിരിപ്പിയ്ക്കണേ????
ഇനിയെന്നാണ് അടുത്ത നാടകം
അരുണ്‍ ചേട്ടന് ഒത്ത ഒരാണായി വീണ്ടും സ്റ്റേജില്‍ കണാന്‍ ആഗ്രഹമുണ്ട്
ha ha ha marayillatha avatharanam nannayi..ishtaayi
ഹരി:ഷീ ഈസ് നോ മോര്, അവള് ചത്തു :)
ശ്രീഇടമണ്‍:വംശവദന്‍: നന്ദി
ബഷീറിക്ക:മനുവിന്റെ കഴിവിനെ അംഗീകരിച്ചതിന് നന്ദി
കണ്ണനുണ്ണി,ജയകൃഷ്ണാ:നന്ദി
hAnLLaLaTh:ഷീ ഈസ് നോ മോര്, അവള് ചത്തു :)
ബിനോയ്,കല്യാണിക്കുട്ടി,കാര്‍ത്ത്യായനി:നന്ദി
സന്തോഷ്: മനു കാണിച്ച് കൂട്ടുന്നതിന് എന്നെ എന്തിനാ കുറ്റം പറയുന്നത്?:)
the man to walk with: thanks
പരശുരാമന്റെ സ്ഥാനത്ത് ബൈബിളിലെ ആദം!!!
ആദത്തിന്റെ കൈയ്യില്‍ എന്തിനാവോ മഴു???
എല്ലാവര്ക്കും അമ്പരപ്പ്!!!
അവതാരപുരുഷന് തന്നെ ആയല്ലേ മാഷേ ...
ഹ..ഹ...ഹ...
ഞാന്‍ അവതരിപ്പിച്ച രൂപം എന്തെന്ന് ആദ്യം മായാദേവിക്ക് മനസ്സിലായില്ല, പിന്നീട് അത് 'എന്ത്' എന്ന് മനസ്സിലായപ്പോള്‍ സന്തോഷം കൊണ്ടാവാം ഒന്ന് ഉറക്കെ അലറി വിളിച്ചു, എന്നിട്ട് അടുത്ത നിമിഷം ബോധം കെട്ട് വീണു!!!
പുവര്‍ ഗേള്‍!!!
എന്റെ അരുണേ ചിരിച്ചു ഒരു പരുവമായി. അതൊന്നുമല്ല പാവം അച്ഛന്റെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിയെ??
എന്തൊരു ബുദ്ധി!!!എന്തൊരു ബുദ്ധി!!!
മായാദേവിയെ കൊന്നല്ലേ...:D :D
കൂടി പോയാല്‍ കയറു പൊട്ടി താഴെ കെടക്കുംന്നു വിചാരിച്ചു...
ഇത് ഇത്തിരി അക്രമം ആയിപ്പോയി... :D
അപ്പളെ, എന്താ വിശ്വസിക്കണോ???
അഥവാ നടന്ന സംഭവം ആണെങ്കിലും സാങ്കല്പികം ആണെന്നും പറഞ്ഞു തടി തപ്പിക്കോ...
ന്റമ്മോ...അവതാരപുരുഷന്റെ രംഗപ്രവേശം കയറ് പൊട്ടി താഴെ വീണിട്ടാവുമെന്നാ കരുതിയതു..ഇതതിലും ഭീകരം..മറയില്ലാത്ത സമീപനം അക്ഷരാര്‍ത്ഥത്തില്‍ തന്നെ കാട്ടിക്കൊടുത്തല്ലോ..:)
കുറുപ്പേ, ഹരിശ്രീ: നന്ദി
സുമ,റോസ്സ്: കയര്‍ പൊട്ടി എന്ന് തന്നെയാ എഴുതാന്‍ വന്നത്, അപ്പോള്‍ കോമഡി എറിക്കുന്നില്ലന്ന് ഒരു സംശയം.ഇത് എങ്ങനെയുണ്ടോ ആവോ?
ഉടായിപ്പ് ആണെന്ന് വായിച്ചപ്പോഴേ മനസ്സിലായി... പക്ഷെ അവതരണം കലക്കി !
ചിരിപ്പിച്ചു കേട്ടോ !
ഹോ..മറയില്ലാത്ത സമീപനം മായാദേവിയെ മായാലോകത്തെത്തിച്ചു അല്ലേ?
"അല്ലേലും അവനൊരു ആണ്കുട്ടിയാ"
അത് എല്ലാവര്ക്കും മനസ്സിലായി!!! “
ഹഹഹ
അതു കണ്ട കോളേജിലെ ആരും ആ മഴുവെടുത്ത് ‘ഹൈ ലൈറ്റില്‍’ വീശാഞ്ഞതു ഭാഗ്യം. അതുകൊണ്ട് ഇപ്പോഴും ആണ് കുട്ടിയായി നടക്കാമല്ലോ ;)
ഗഡീ ഇപ്പഴാ ഇതു കണ്ടത് :
“നന്ദേട്ടന്റെ സ്വര്ഗ്ഗയാത എന്ന പോസ്റ്റ് വായിച്ചിട്ട് തിളക്കം സിനിമ കണ്ടതിന്റെ ആഫ്റ്റര്‍ ഇഫക്ടാ“
സ്വര്ഗ്ഗയാത്രക്കും തിളക്കത്തിനും കൂടി എന്ത് ബന്ധം? പോട്ടെ നിന്റെ ഹൈലറ്റുമായി പോലും നൂല് ബന്ധം പോലുമുണ്ടോ? :)
ഈ കേരളപ്പിറവി ദിനത്തില്‍ ഏതെങ്കിലും ചാനലില്‍ ഇത് പുന സമ്പ്രേഷണം ചെയൂമോ
വിശ്വരൂപം കണ്ട ആ പെൺകുട്ടി പനിച്ചുകിടന്നോ ആവോ?
അബി: ഉടായിപ്പ് ഇത് മാത്രമല്ല എല്ലാ കഥയും ഉടായിപ്പാ
അരീക്കോടന്‍:നന്ദി
നന്ദേട്ടാ:സ്വര്ഗ്ഗയാത്രയിലാ നാടകം അവതരണത്തെ കുറിച്ച് പറഞ്ഞത്, പിന്നെ തിളക്കം അതിലാ മുണ്ട് ഊരുന്ന സീന്‍ ഉള്ളത്.സ്വര്‍ഗ്ഗയാത്രയെ കുറിച്ച് എഴുതിയത് ഫീല്‍ ചെയ്തെങ്കില്‍ ഞാന്‍ അത് പിന്‍വലിക്കാം,പറയണേ..
മോനൂസ് : നന്ദി
വികടശിരോമണി:ഹേയ് ഇല്ല
"അല്ലേലും അവനൊരു ആണ്കുട്ടിയാ"
അത് എല്ലാവര്ക്കും മനസ്സിലായി!!!
ഹ ഹ ഹ..
അരുൺ റോക്കിങ്ങ്.... കലക്കി..
ദൈവമേ!!
ഇത്ര വേണ്ടായിരുന്നു..
വായിച്ചു ചിരിച്ചു എന്റെ ബോധം പോയി !
എന്ത് പറയണമെന്നറിയില്ല. ആ സ്റ്റേജിന്റെ മുന്നിൽ സ്വബോധം നഷ്ടപ്പെട്ട നിലയിൽ അന്തംവിട്ട് നിൽക്കുകയാണ് ഞാനും. അളിയാ എന്തൊരു ക്ലൈമാക്സ്. എന്നത്തേയും പോലെ ഇങ്ങനെ ചിരിപ്പിച്ച് കൊല്ലാൻ നീ വല്ല കൊട്ടേഷനും എടുത്തിട്ടുണ്ടോ.
പൊട്ടിപൊട്ടി ചിരിപ്പിച്ചു.
അല്ലേലും അവനൊരു ആണ്കുട്ടിയാ"
അത് എല്ലാവര്ക്കും മനസ്സിലായി.
അതിനൊരു നാടകം വേണ്ടി വന്നോ
ഡേയ്, ഒരു ഫീലുമില്ല. നീ വേണേല്‍ എത്ര ലിങ്ക് വേണേലും ഇട്ടോ. അടുത്തതായി വരുന്ന മറുപടി കമന്റുകളില്‍ ഓരോ ലിങ്കു വീതം ഫിറ്റ് ചെയ്ത് കമന്റണേ... :) എന്നാലേ അവിടെ ആളു കേറു :)
കുമാരേട്ടാ, സ്മിതചേച്ചി: നന്ദി.ഇഷ്ടപ്പെട്ടു അല്ലേ?
നരിക്കുന്നന്‍:ഇത് ഒരു ചെറിയ നമ്പരല്ലേ?
പാവപ്പെട്ടവന്:ഹേയ്, ഇത് ചുമ്മാ
നന്ദേട്ടാ:നന്ദി
കൊള്ളാം, ചിരിപ്പിച്ചു
:)
kollaam
nannayi teliyichu aan kuttiyanennu!
പക്ഷെ അതിന്നു ശേഷമാണവിടെ സംശയം ശക്തിപ്പെട്ടതെന്നും ഒരു കരന്യൂസുണ്ടല്ലോ....
;) സംഭവം കിടു തമാശതന്നെ
കൊല്ല് കൊല്ല് എന്തൊരു അലക്ക് ... എന്തായാലും മാഷിന്റെ ശുഷ്കാന്തി കണ്ടു എ കൊച്ചു ബോധം കേട്ടു പോയല്ലോ
ശ്രീ, രമണിക:നന്ദി
കുരുത്തംകെട്ടവനേ:ഹേയ് അത് കരക്കാര് വെറുതെ പറയുന്നതാ
അച്ചായാ: അവള് തൂങ്ങി ചത്തു, ഹല്ല പിന്നെ
:)
എന്ത് ടെന്‍ഷന്‍ ആയിട്ട വന്നതാ ഓഫീസില്‍ .........
എല്ലാം പോയി ഇനി പണിയെടുകേണ്ടി വരുമെലോ ..ഈശ്വരാ ...
ഈ മനുവിന്റെ ഓരോ കാര്യങ്ങള്‍ .......
ഇങ്ങിനെ ചിരിപ്പിക്കല്ലെ അരുണെ....
ചിരിച്ച് ചിരിച്ച് വയ്യ....ഹ ഹ....വയ്യേ!...
കിടിലന്‍ എന്നല്ല പറയേണ്ടത്. സൂപ്പര്‍ ഫാസ്റ്റ് കിടിലന്‍.
അരുണ്‍,
ചിരിച്ചു ചിരിച്ചു ചിരിച്ചു ചിരിച്ച്....
എന്റെ അമ്മേ..........
പറഞ്ഞപോലെ ഞാനെന്തിനാപ്പോ ഇങ്ങട് വന്നേ....
ങാ.... ദിദ് പറയാനാ...
നിങ്ങളു മനുഷ്യനെ ചിരിപ്പിച്ച് പണി കളയിക്കുമോ ??... ചിരിച്ച് ഒരു പരുവമായി..
:)
അയ്യയ്യോ...നിക്ക് വയ്യേ...:)))))))))))
ഹഹഹ....മൊത്തം വായിക്കാന്‍ ഉള്ള ശക്തി ഇല്ല....ഹോ ചിരിച്ചു മടുത്തു. എന്തൊരു കോമഡി അണ്ണാ....
ബിഷാദ്: ടെന്‍ഷന്‍ കുറഞ്ഞോ? ദൈവമേ നന്ദി
പ്രയാണ്‍, ശിവാ, ദീപക്: നന്ദി
ലതി, ലക്ഷ്മി: നന്ദി
ആര്.പിയാര്:ഇത് ഒരു പണിയാ..
വിന്‍സ്:ഇനിയും വരണേ
Arun,
Ippol Manu full fomilayi.ithu super.inium ezhuthuka itharam kidilans
എനിക്ക് അറിയാന്‍ വയ്യാനിട്ട് ചോദിക്കുവാ, എന്താ ഉദ്ദേശം?
ഒരുപാട് ചിരിപ്പിച്ചു.
:)
നേരത്തെ വായിച്ചെങ്കിലും കമന്റെഴുതാന്‍ പറ്റിയില്ല
കൊള്ളാട്ടോ
:)))))))))))
അച്ഛാ, ഞാന്‍ ഒരു ആണാണെന്ന് തെളിയിച്ചു!!!
:D:D:D:D:D:D:D:D::D:D:D:D:D
ഭാവന കൊള്ളാം.. കലക്കന്‍.. നമിച്ചിരിക്കുന്നു ആശാനെ :)
Hi..hi..hi..hi..
oru padu chirichu.kalakki.
ithu nadannathano enna ippol samshayam:)
"അളിയാ, മായാദേവിക്ക് ഇത് വരെ ബോധം വീണില്ല"
പാവം കുട്ടി!!
എന്തോ കണ്ട് പേടിച്ചതാ!!!
എന്തിനാ അധികം.ഇത് ഒന്ന് പോരെ ചിരിപ്പിക്കാന്‍.അടുത്ത പോസ്റ്റ് എപ്പഴാ?
ബിന്ദു, വിനോദ്, മൊട്ടുണ്ണി:നന്ദി
ഷമ്മി:ഇടയ്ക്കിടെ വരണേ
രാജേഷ്:ഹേയ് നടന്നതല്ല
അജ്ഞാതാ:അടുത്ത പോസ്റ്റോ?ഹി..ഹി..ഹി
കലക്കി!!!
nunayanenkilum manoharamayi ezhuthiyittundu...!!
നുണയോ നേരോ എന്തോ..
എന്തായാലും എഴുതികഴിഞ്ഞപ്പോൾ അതു സത്യമായി..aksharangaLude sakthi..!!!!
അരുണ്‍,
കഥ ഇഷ്ടമായീ...
ആശംസകള്‍
സസ്നേഹം,
ചേച്ചി
ഹ ഹ ഹ... ഹി ഹി ഹീയ്.... ഇനി ഇനിക്ക് ചിരിക്കാന്‍ വയ്യേ! എന്റെ വയറു വേദന എടുക്കുന്നു. ജീവിതത്തിലാര്‍ക്കും ആണാണെന്നു തെളിയിക്കാന്‍ ഇതു പോലെ ഒരു അവസരം കിട്ടീട്ടുണ്ടാവില്ല!!ചെക്കാ ഇതു കലക്കി.ഞാന്‍ നമിക്കുന്നു. നീ ഒരു അവതാരപുരുഷന് തന്നെ:)
ബോണ്സ്സ്: നന്ദി
വീരു, കെ.കെ.എസ്സ്: ഈ ബ്ലോഗിലെ എല്ലാ കഥകളും വെറും നുണയും സാങ്കല്‍പ്പികവുമാണെന്ന് ഞാന്‍ ആദ്യമേ വ്യക്തമാക്കിയിരുന്നു മാഷേ.അല്ലാതെ ഇതില്‍ എഴുതിയപോലെ ഒക്കെ നടന്നിരുന്നെങ്കില്‍ എന്നെ നാട്ടുകാരെന്നേ തല്ലി കൊന്നേനെ:)
ശ്രീദേവി ചേച്ചി: വളരെയധികം നന്ദിയുണ്ട്, സസ്നേഹം അനിയന്
പ്രദീപ്:ഇഷ്ടപ്പെട്ടോ?
:)
kuchu gallan
ആദാമിന്റെ മഴുവോ അതോ വാരിയെല്ലോ ബാക്കി കിട്ടിയത്..??
എന്തായാലും അനീതിക്കും അക്രമത്തിനുമെതിരെ നടത്തിയ മറയില്ലാത്ത സമീപനം സമ്മതിച്ചിരിക്കുന്നു... ഇങ്ങനെ വേണം ആങ്കുട്ട്യോളായാല്... അല്ലെങ്കിലും ഇജ്ജൊരാക്കുട്ട്യാടാ ചെക്കാ...!! :)
പണ്യന്‍കുയ്യി,fayaz: നന്ദി.:)
"അല്ലേലും അവനൊരു ആണ്കുട്ടിയാ"
അത് എല്ലാവര്ക്കും മനസ്സിലായി!!!
ഇതാ പ്രശ്നം......
പരശുരാമന് പാന്റിട്ടോണ്ട് ചാടിയാ പോരായിരുന്നോ??....
എന്തായാലും കലക്കി മച്ചൂ...........
കിച്ചു: നന്ദി
ഇത് ഞാനല്ല....
പിന്നെ ഞാനാണോ?:)
pyavam maya devi. :D
chirich almost chathu. :)
DN
Durga:നന്ദി
മറയില്ലാത്ത സമീപനം ഭയങ്കരം..........വീണ്ടും ചിരിപ്പിച്ചു മാഷെ.....
ദിവ്യം:നന്ദി:)
Manu, kairaliyude avatharapurushan kalakki. Ingane chirippichu kollalle. pandu kochuthresiayude blog vayichu irrunnu chirikkunna enne kandu officilullavar antham vittu ninnu. vattayippoyi ennu paranju ennanavo enne chadichu vidunnathu.
കലക്കി മോനെ.. ചിരിച്ച് ചിരിച്ച് പണ്ടാരടങ്ങി!
ഞാന്‍ ആലോചിച്ചത് വേറെ ഒരു കാര്യമാണ്. സ്റ്റേജിന്റെ നടുവില്‍ വന്നിറങ്ങുന്ന പരശുരാമന്. പക്ഷെ "ഇല്ലായ്മകളെക്കുറിച്ച്" അപ്പോള്‍ മൂപ്പര് ബോധവാനല്ല. അഭിഷേക് ബച്ചന് ആദത്തിന്റെ മോഡലില്‍ നില്ക്കുന്ന പോലെ ആ അഭിനവ പരശുരാമന് അലറുന്നു...
"പീഢനക്കാരേ!.. നിര്‍ത്തിനെടാ നിങ്ങളുടെ താന്തോന്നിത്തരം! ഇല്ലെങ്കില്‍.. ദേ ഇങ്ങോട്ടു നോക്കിയേ.. നിന്നെയൊക്കെ ഞാന്‍.."
ബാക്കി ഞാന്‍ പറയുന്നില്ല!
ഇത്രയും അക്രമമായില്ലെങ്കിലും ഒരു നാടകാനുഭവം ഞാന്‍ ഇവിടെ വിവരിച്ചിട്ടുണ്ട്.
കലക്കി മോനെ.. ചിരിച്ച് ചിരിച്ച് പണ്ടാരടങ്ങി!
ഞാന്‍ ആലോചിച്ചത് വേറെ ഒരു കാര്യമാണ്. സ്റ്റേജിന്റെ നടുവില്‍ വന്നിറങ്ങുന്ന പരശുരാമന്. പക്ഷെ "ഇല്ലായ്മകളെക്കുറിച്ച്" അപ്പോള്‍ മൂപ്പര് ബോധവാനല്ല. അഭിഷേക് ബച്ചന് ആദത്തിന്റെ മോഡലില്‍ നില്ക്കുന്ന പോലെ ആ അഭിനവ പരശുരാമന് അലറുന്നു...
"പീഢനക്കാരേ!.. നിര്‍ത്തിനെടാ നിങ്ങളുടെ താന്തോന്നിത്തരം! ഇല്ലെങ്കില്‍.. ദേ ഇങ്ങോട്ടു നോക്കിയേ.. നിന്നെയൊക്കെ ഞാന്‍.."
ബാക്കി ഞാന്‍ പറയുന്നില്ല!
ഇത്രയും അക്രമമായില്ലെങ്കിലും ഒരു നാടകാനുഭവം ഞാന്‍ ഇവിടെ വിവരിച്ചിട്ടുണ്ട്.
ഞാന്‍ നേരത്തെ പറഞ്ഞ കമെന്റിന്റെ കൂടെ ഒരു കാര്യം കൂടി ചോദിക്കാമായിരുന്നു.. എല്ലാ പീഢനക്കാരോടും കൂടി...
"എന്താഡാ.. എല്ലാവരും പന്തം കണ്ട പെരുച്ചാഴിയെപ്പോലെ നിക്കുന്നേ? ഞാനാ.. പരശുരാമന്! എന്റെ വരവ് പ്രതീക്ഷിച്ചില്ല... അല്ലേ? ഗര്‍ര്‍ര്‍!!"
കുക്കു, ചിതല്: നന്ദി :)
edo manushya . .thanne njaan kollumedo . .allenkil enik chirichu chirichu vattaaakum . .haayyyoo vayyaaye . .. Arun chetta , Superb
കൊള്ളാം...........കലക്കി
Post a Comment