For reading Malayalam
ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font.
(Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.
ഇടവത്തിലെ ചാപിള്ള
"മാതാ പിതാ ഗുരുര്‍ ദൈവം"
മാതാവിനെയും പിതാവിനെയും ഗുരുവിനെയും ദൈവമായി കാണുന്ന ഭാരതം.
എന്നാല്‍ ഇപ്പോള്‍ ഈ ഗുരുക്കന്മാരെ ആരും വില കല്പിക്കാറില്ല.
എന്താണ് അതിനു കാരണം?
പഴയ ഗുരുകുല വിദ്യാഭ്യാസത്തില്‍ നിന്നും മാറിയ പുതിയ വിദ്യാഭ്യാസ രീതിയോ?
അതേ എന്നാണ് എന്റെ മറുപടി...
ഗുരുശിഷ്യ ബന്ധം ഗുരുകുലത്തില്‍ നിന്നും സ്ക്കുളുകളിലേക്ക് മാറിയപ്പോള്‍ കുട്ടികളെ ഓടിച്ചിട്ട് പിടിക്കേണ്ട ഗതികേടിലായി അധ്യാപകര്‍.
കുട്ടികളുടെ തല എണ്ണാന്‍ വരുമ്പോള്‍ എണ്ണം തികയാന്‍, തങ്ങളുടെ ജോലി സ്ഥിരമാക്കാന്‍, മെയ് മാസത്തില്‍, അതായത് മലയാളത്തിലെ ഇടവമാസ വേളയില്‍, ഇറങ്ങി തിരിക്കേണ്ട ഗതികേടിലാണ് ഇന്നവര്‍.
വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു ഇടവമാസത്തില്‍ അങ്ങനെ ഇറങ്ങി തിരിച്ച നാല് അധ്യാപകരില്‍ എന്റെ അമ്മയും ഒരാളായിരുന്നു.ഒരു മൂന്നാം ക്ലാസ്സ്കാരനായ എന്നെ ഒക്കത്ത് വെച്ചു കൊണ്ടായിരുന്നു അമ്മ സഹപ്രവര്‍ത്തകരോടൊപ്പം തങ്ങളുടെ സ്ക്കുളിനു വേണ്ടി കുട്ടികളെ പിടിക്കാന്‍ ഇറങ്ങിയത്.
വലിയ ഒരു വീട്, അതിന്റെ ഗേറ്റില്‍ ഒരു ബോര്‍ഡും,
'പട്ടിയുണ്ട്, സൂക്ഷിക്കുക'
ആ ബോര്‍ഡ് കണ്ട് പേടിച്ച് വഴിയില്‍ നിന്ന ഞങ്ങളോട്, ആ വീട്ടില്‍ നിന്ന ഒരു സ്ത്രീ വിളിച്ച് ചോദിച്ചു:
"എന്തേയ്?"
പട്ടിയുണ്ടെങ്കിലെന്താ, വീടിന്റെ കോമ്പൌണ്ടില്‍ കയറിയാലെല്ലേ പ്രശ്നമുള്ളു.അത്കൊണ്ട് തന്നെ വെളിയില്‍ നിന്ന ഞങ്ങളുടെ ഇടയില്‍ നിന്നും അറബി സാര്‍ വിളിച്ച് ചോദിച്ചു:
"ഈ ബോര്‍ഡ് കണ്ടാ കേറാത്തെ, ഇവിടെ കുട്ടിയുണ്ടോ?"
ഒരു നാല് യോഗ്യരായ ആള്ക്കാര് വന്ന് പട്ടിയുണ്ട് എന്ന ബോര്‍ഡ് കണ്ടിട്ട്, കുട്ടിയുണ്ടോ എന്ന് ചോദിച്ചപ്പോള്‍, പട്ടികുട്ടിയെയാ ഉദ്ദേശിച്ചത് എന്ന് കരുതിയാകണം അവര്‍ മറുപടി പറഞ്ഞു:
"തീര്‍ന്നു പോയി, അടുത്ത പ്രസവത്തിനു തരാം"
കര്‍ത്താവേ!!!
ഇവരാര്??
സ്വന്തമായി പ്രസവ യൂണിറ്റ് ഉള്ള സ്ത്രീയോ?
അടിക്കടി പ്രസവിക്കുമത്രേ!!
എന്ത് തന്നെയായാലും അടുത്ത പ്രസവത്തിനു അവരുടെ പത്ത് മക്കളെയെങ്കിലും തങ്ങളുടെ സ്ക്കുളില് ചേര്‍ക്കണമെന്ന് നാല് അധ്യാപകരും കൂടി തീരുമാനിച്ചു.'അന്ന ദാതാവ്' എന്ന് പറയുന്ന പോലെ 'കുഞ്ഞ് ദാതാവായ' ആ സ്ത്രീയെ നോക്കി ഒന്ന് ചിരിച്ച് കാട്ടിയിട്ട് ഞങ്ങള്‍ അടുത്ത വീട്ടിലേക്ക് നടന്നു.
രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയതാ, സ്ക്കൂളിലോട്ട് വരുന്ന വഴി ഒരു കടയില്‍ നിന്നും അമ്മ മസാലദോശ വാങ്ങി തന്നാരുന്നു.സത്യം പറയാമല്ലോ, മസാല ദോശ എനിക്ക് ഒരു വീക്ക്നെസ്സാ.ഒന്നും രണ്ടുമല്ല, മൂന്നെണ്ണമാ തട്ടിയത്.അത് കഴിഞ്ഞാണ് അമ്മയുടെ ഒക്കത്ത് ഇരുന്നുള്ള ഈ ഊരു തെണ്ടല്.അതും പോകുന്ന വീട്ടില്‍ നിന്നെല്ലാം മാങ്ങ, ചക്ക ഇത്യാദി വിഭവങ്ങള്‍ വേറെ.സ്വന്തം വയറാണെന്ന് കരുതാതെ എല്ലാം അകത്താക്കിയതിനാല്‍ വയറ് കേറി അങ്ങ് വീര്‍ത്തു.
സമയം ഉച്ച ആകാറായി...
എനിക്ക് ഒരു തളര്‍ച്ച പോലെ, ശര്‍ദ്ദിക്കണം എന്നൊരു തോന്നല്‍.ഒടുവില്‍ അത് സംഭവിച്ചു, നല്ല രീതിയിലൊന്ന് ശര്‍ദ്ദിച്ചു.ആ സംഭവം അധ്യാപകരുടെ കുട്ടിയെ തേടിയുള്ള നടപ്പിനു ഒരു വിഘാതമായി.വയ്യാതിരിക്കുന്ന എന്നെ ചുമന്നോണ്ട് നടക്കാനോ, വഴിയിലിട്ടട്ട് പോകാനോ പറ്റില്ല.സ്ക്കുള് തുറക്കാറായതിനാല്‍ കുട്ടികളെ തപ്പി നടന്നേ പറ്റു.
ഇനി എന്ത് ചെയ്യും?
ഒടുവില്‍ ഇതിനവര്‍ കണ്ട് പിടിച്ച പരിഹാരമാണ് എന്നെ മീനാക്ഷിയമ്മയുടെ അടുത്ത് ഇരുത്താനുള്ള തീരുമാനം.
അത് ഞാനും സമ്മതിച്ചു.
മീനാക്ഷിയമ്മ..
ഒരു അറുപത് വയസ്സിനു മേല്‍ പ്രായം.അവരുടെ വീട്ടില്‍ എപ്പോഴും ആറേഴ് പെണ്ണുങ്ങള് കാണും.വെറുതെ നാട്ട് വിശേഷം പറഞ്ഞിരിക്കാന്‍ മാത്രമല്ല കേട്ടോ, ഒരു ഗ്രൂപ്പായി ഇരുന്ന് ചകിരി പിരിച്ച് കയര്‍ ഉണ്ടാക്കുന്നതാണ് ഇവരുടെ തൊഴില്‍.എനിക്ക് അവിടെയിരിക്കുന്നത് വലിയ ഇഷ്ടമാ, കാരണം ടീച്ചറിന്റെ മോന് എന്ന പരിഗണനയുണ്ട്.അവര്‍ ജോലി ചെയ്യുന്നതും കണ്ട്, നാട്ട് വിശേഷങ്ങള്‍ പറയുന്നതും കേട്ട്, വെറുതെ ഇരുന്നു കൊടുത്താല്‍ മതി.
അന്നും അവര്‍ എന്നെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്.പതിവു പോലെ എന്നെ ഒരു സൈഡില്‍ ഇരുത്തിയിട്ട് ജോലിയോടൊപ്പം അവര്‍ ചര്‍ച്ചയും തുടങ്ങി.
ചര്‍ച്ചാവിഷയം: സ്ക്കുളുകളില്‍ കുട്ടികള്‍ കുറയാന്‍ കാരണം.
ഇത് കലിയുഗമാണത്രേ!!!
പഴയ പോലെ കുട്ടികള്‍ ഉണ്ടാവില്ല പോലും.
പണ്ടൊക്കെ ദിവസവും രാവിലെ ഉറക്കം ഉണരുന്നത് എവിടെങ്കിലും ഒരു കുഞ്ഞ് ജനിച്ചു എന്ന് കേട്ടാണന്നും, ഇന്ന് വല്ലപ്പോഴുമാണ് ആ വാര്‍ത്ത കേള്‍ക്കുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു.പിന്നീട് പ്രസവത്തെ കുറിച്ചായി ചര്‍ച്ച.രാധിക, ശാരദ, മേനക എന്നിങ്ങനെ പ്രസവിക്കാന്‍ തയ്യാറായി നില്ക്കുന്ന ഒരു കൂട്ടം ഗര്‍ഭിണികളെ പുകഴ്ത്തി കൊണ്ട് അവര്‍ ആ ചര്‍ച്ച അവസാനിപ്പിച്ചു.
ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തില്ലെങ്കിലും, അത് കേട്ടിരുന്ന എനിക്ക് കുറേ പ്രധാന കാര്യങ്ങള്‍ മനസ്സിലായി.സ്ക്കുളില് കുട്ടികളെ വേണമെങ്കില്‍ ആദ്യം അവരെ പ്രസവിക്കണം, ഇത് ഗര്‍ഭിണികളുടെ ജോലിയാണ്.അവര്‍ക്ക് മാത്രമേ ഇത്തരം ഒരു കര്‍മ്മം നിര്‍വ്വഹിക്കാന്‍ കഴിയൂ.
ഹോ, എത്ര മഹത്തായ അറിവുകള്‍!!
ഈ അറിവുകള്‍ അയവിറക്കി കൊണ്ടിരുന്നപ്പോഴാണ് എന്റെ മനസ്സില്‍ ഒരു സംശയം പൊന്തി വന്നത്, ഞാനത് മീനാക്ഷിയമ്മയോട് തുറന്ന് ചോദിക്കുകയും ചെയ്തു:
"ഗര്‍ഭിണികളെ എങ്ങനെ തിരിച്ചറിയാം?"
എ വെരി ഇന്റലിജന്റ് ക്വസ്റ്റ്യന്‍!!
മീനാക്ഷിയമ്മ അടക്കമുള്ള മഹിളാമണികള്‍ ഇത് കേട്ട് ഒന്ന് ഞെട്ടി.
കൊച്ച് വായില്‍ നിന്നും വന്ന ചോദ്യം കേട്ടില്ലേ?
ഇനി എന്ത് മറുപടി പറയും?
ഒടുവില്‍ ഗര്‍ഭിണികളെ തിരിച്ചറിയാനുള്ള കുറേ കാരണങ്ങള്‍ സൂചിപ്പിച്ച് അവര്‍ തല ഊരി,
ഗര്‍ഭിണികളുടെ വയര്‍ വീര്‍ത്തിരിക്കുമത്രേ!!
മാത്രമല്ല അവര്‍ക്ക് മസാലദോശ, മാങ്ങാ ഇതൊക്കെ ഇഷ്ടമാണ് പോലും!!
മീനാക്ഷിയമ്മയുടെ ഈ മറുപടി കേട്ട് എനിക്ക് തലകറങ്ങുന്ന പോലെ തോന്നി.
ഇതൊക്കെ തന്നെയാ എന്റെയും പ്രശ്നം..
എനിക്കും മസാലദോശയും മാങ്ങയും ഇഷ്ടമാ, മാത്രമല്ല ഇപ്പോള്‍ എന്റെ വയറും വീര്‍ത്തിരിക്കുവാ..
എന്റെ പറശ്ശീനിക്കടവ് മുത്തപ്പാ!!!
ഇനി ഞാന്‍ ഗര്‍ഭിണിയാണോ???
തികച്ചും ന്യായമായ സംശയം!!
എങ്കില്‍ തന്നെയും എന്തും രണ്ട് വട്ടം ഉറപ്പിക്കണം എന്നല്ലേ, അത് കൊണ്ട് ഞാന്‍ ആരാഞ്ഞു:
"ഈ ഗര്‍ഭിണികള്‍ ശര്‍ദ്ദിക്കുമോ?"
കൊച്ച് കുഞ്ഞാണെങ്കിലും എന്തോരം അറിവാ എന്ന് കരുതിയാകണം എല്ലാവര്ക്കും അതിശയം, ഒടുവില്‍ മീനാക്ഷിയമ്മ വിശദീകരിച്ച് തന്നു:
"ശര്‍ദ്ദിക്കും, എന്ന് മാത്രമല്ല പ്രസവം വരെ നല്ല ക്ഷീണവും കാണും"
ആണോ??
അപ്പം ഞാന്‍ ഗര്‍ഭിണി തന്നെ!!!
എനിക്ക് ഉറപ്പായി.
എന്തായാലും ഗര്‍ഭിണീയാണെന്ന് ഉറപ്പായി.ഇനി ക്ഷീണവും ശര്‍ദ്ദിലും മാറണമെങ്കില്‍ പ്രസവിക്കണമത്രേ.വേറെ വഴി ഇല്ലല്ലോ, ഞാന്‍ മീനാക്ഷിയമ്മയോട് എന്റെ ആവശ്യം പറഞ്ഞു:
"എനിച്ച് പ്രസവിക്കണം"
എന്ത്??
മഹിളാമണികളുടെ കണ്ണ് തള്ളി!!
ഒരു മാങ്ങാ തിന്നാന്‍ പൂളി വായിലോട്ടിട്ട മീനാക്ഷിയമ്മ പെട്ടന്നുണ്ടായ ഷോക്കില്‍ വാ പോലും അടക്കാതെ എന്നെ അന്തം വിട്ട് നോക്കി.പിന്നീട് ബോധം വന്നപ്പോള്‍ വായില്‍ കിടന്ന ആ കഷ്ണം വിഴുങ്ങിയിട്ട്, തല ഒന്ന് വെട്ടിച്ച് ചോദിച്ചു:
"മോനെന്താ പറഞ്ഞത്?"
"എനിച്ച് പ്രസവിക്കണം" ഞാന്‍ എന്റെ നയം വ്യക്തമാക്കി.
മൊത്തത്തില്‍ ഒരു നിശബ്ദത.
ഒടുവില്‍ മീനാക്ഷിയമ്മ തന്നെ മൌനം ഭജ്ഞിച്ചു, അവര്‍ പറഞ്ഞു:
"മോനേ, പെണ്ണുങ്ങള് പത്ത് മാസം വയറ്റില്‍ ചുമന്നിട്ടാ പ്രസവിക്കുന്നത്"
അത് പെണ്ണുങ്ങള്..
ഞാന്‍ ആണ്കുട്ടിയല്ലേ?
ഞാന്‍ എന്തിനു പത്ത് മാസം ചുമക്കണം??
ഇങ്ങനെ ഒക്കെ ആലോചിച്ചപ്പോള്‍ പെട്ടന്നുണ്ടായ ദേഷ്യത്തില്‍ ഞാന്‍ പറഞ്ഞു:
"എനിച്ച് അത് പറ്റില്ല, ഇപ്പ പ്രസവിക്കണം"
കുരിശായി!!!
ഞാന്‍ അമ്പിനും വില്ലിനും അടുക്കില്ല എന്നവര്‍ക്ക് മനസ്സിലായി.എന്നെ ഒന്ന് പേടിപ്പിക്കാനായി അവരിലൊരാള്‍ പറഞ്ഞു:
"പത്ത് മാസം തികയാതെ പ്രസവിച്ചാല്‍ ചാപിള്ളയാകും"
സോ വാട്ട്??
ശങ്കരന് പിന്നെയും തെങ്ങേല് തന്നെ.
"എനിച്ച് പ്രസവിക്കണം"
ഒടുവില്‍ മീനാക്ഷിയമ്മ ഒരു കഷ്ണം മാങ്ങാ പൂളി തന്നിട്ട് പറഞ്ഞു:
"മോനിത് ചവച്ച് ഒന്ന് നീര് ഇറക്കിയേ.."
ഞാന്‍ അപ്രകാരം ചവച്ച് നീര് ഇറക്കിയിട്ട് പുള്ളിക്കാരത്തിയെ നോക്കി.
ഇനി എന്ത്?
"മോനത് തുപ്പി കള"
ഒറ്റ തുപ്പ്.
ഞാന്‍ ചവച്ച് തുപ്പിയ ആ അവശിഷ്ടം ചൂണ്ടി കാട്ടി മീനാക്ഷിയമ്മ പ്രഖ്യാപിച്ചു:
"മോന് പ്രസവിച്ചു, അതാ ചാപിള്ള"
ഓഹോ!!!
ഇതാണോ ചാപിള്ള??
അപ്പം പ്രസവം എന്നാല്‍ ഇതാണല്ലേ??
ഒരു കഷ്ണം മാങ്ങ എടുക്കുക, ചവക്കുക, തുപ്പുക.
എ വെരി സിംപിള്‍ പ്രോസസ്സ്!!!
ഇതിന് എന്തിനാണാവോ പത്ത് മാസം ചുമക്കുന്നത്??
എന്തായാലും എനിക്ക് സന്തോഷമായി.
അന്ന് വൈകുന്നേരം..
പിള്ളാരെ തേടി ക്ഷീണിച്ച് വന്ന അമ്മയോട് ഞാന്‍ വിളിച്ച് കൂവി:
"അമ്മേ, ഞാന്‍ പ്രസവിച്ചു"
പാവം അമ്മ!!
ഒന്നും മനസിലായില്ല.
ഒരുപക്ഷേ ഞാന്‍ പ്രസംഗിച്ചു എന്നാവാം പറഞ്ഞത് എന്ന് കരുതി, എല്ലാവരോടുമായി അമ്മ പറഞ്ഞു:
"അല്ലേലും ഈ വക കാര്യങ്ങള്‍ക്ക് ഇവന് മിടുക്കനാ"
ങ്ങേ!!!
ടീച്ചറെന്താണാവോ ഉദ്ദേശിച്ചത്??
മഹിളാമണികള്‍ക്ക് അമ്പരപ്പ്.
തിരിച്ച് വീട്ടിലേക്ക് പോകാന്‍ നേരം എന്നെ എടുത്ത് ഒക്കത്ത് വച്ച് കൊണ്ട് അമ്മ അവരോട് നന്ദി രേഖപ്പെടുത്തി:
"പോട്ടെ, ഇനി നാളെ വരാം"
അത് കേട്ടതും അറിയാതെ തലക്ക് കൈ വച്ച് അവര്‍ ചോദിച്ചു പോയി:
"മോനും വരുമോ?"
എന്നെ ഒരുപാട് ഇഷ്ടപ്പെട്ടന്ന് തോന്നുന്നു!!
ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..
All rights reserved
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com
78 comments:
അങ്ങനെ ഇന്ന് എന്റെ ബ്ലോഗ് പതിനൊന്ന് മാസം പൂര്‍ത്തിയാക്കി.
ഞങ്ങള്‍ ബാംഗ്ലൂര്‍കാര്‍, വീടായാലും കോണകമായാലും എന്ത് വാടകയ്ക്ക് എടുത്താലും പതിനൊന്നാം മാസത്തിലാ എഗ്രിമെന്റ് പുതുക്കുന്നത്.
ഗൂഗിളുമായുള്ള എഗ്രിമെന്റ് പുതുക്കേണ്ടി വരുമോ?
ഹേയ്... ഉഷാറായി. വീണ്ടും വരാം..
ഭാഗ്യം കുഞ്ഞിനെ മുലയൂട്ടണം എന്നും കൂടെ തോന്നാഞ്ഞത് :)
കലക്കി മാഷെ :)
ചിരിച്ചു ചിരിച്ചു ഒരു വഴിയായി....കലക്കിട്ട്ടോ....
അപ്പൊ എന്നാ മാഷെ... അടുത്ത പ്രസവം... ?
അരുണ്‍ ഇടയ്ക്കു ചിരിക്കണമെന്ന് തോന്നുമ്പോള്‍ ട്രെയിനില്‍ വന്നു കയറാറുണ്ട്... ഇതിലാകുമ്പോ ടിക്കറ്റ് എടുക്കെണ്ടല്ലോ ... :)
കലക്കന്‍ :)
പ്രസവം ഇത്ര സിമ്പിള്‍ ആണെന്ന് മനസ്സിലായി:)
ugran!
കൊട്ടോട്ടിക്കാരാ: അപ്പം ഇനിയും കാണാം
കാല്വിന്:അത് ഞാന്‍ ചിന്തിച്ചില്ല മാഷേ
കണ്ണനുണ്ണീ:ഹി..ഹി..അറിയിക്കാം
പകല്‍കിനാവ്:ചുമ്മാതല്ല കുറേ നാള് കാണാത്തേ
വിന്സ്സ്,ശിവാ,രമണിക:നന്ദി
അല്ലേലും ഈ വക കാര്യങ്ങള്‍ക്ക് ഇവന് മിടുക്കനാ :D
രാവിലെ തന്നെ എന്റെ മൂഡ് ശരിയാക്കി... നന്ദി ആശാനെ നന്ദി :) നിങ്ങളുടെ ബ്ലോഗ് വായിക്കാതിരുന്നെന്കില് വലിയ നഷ്ടം ആയേനെ...
എന്താ പറയ്യാ..!എന്നത്തെയും പോലെ ഉഗ്രനായിട്ടുണ്ട്.
മറ്റുള്ളവരെ ഇങ്ങനെ ചിരിപ്പിക്കുന്നത് ഒരു കഴിവ് തന്നെയാണ് കേട്ടോ!
പാവം അമ്മ ....3rd ക്ലാസ്സ് കുട്ടി വിത്ത് 3 മസാല ദോശ ചുമന്നു !!! അല്ല.. നല്ല പോളിംഗ്....3rd ക്ലാസ്സ്ല 3 ദോശ !!!! വെരി ഗുഡ്.
പണ്ട് ഡോക്ടര്‍ uterus remove ചെയ്ടചു ഓര്‍ത്താല്‍ മതിയായിരുന്നു .....
CaLvinet comment കംമെറ്റ് സൂപ്പര്‍...u had a narrow escape!!!
മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മൂന്നു മസാല ദോശ, വിശപ്പിന്റെ അസുഖം ഉള്ള ആളാണ് അല്ലെ.
മീനാക്ഷി അമ്മക്ക് അറ്റാക്ക് വരാഞ്ഞത് ഭാഗ്യം, അരുണിന്റെ കൊച്ചു വായിലെ ചോദ്യം കേട്ട്??
കലക്കി മാഷെ :)
എന്നാലും ...മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മൂന്നു മസാല ദോശ...ഹോ...:)
അബ്ക്കാരി:താങ്കളുടെ പേര് എനിക്കങ്ങ് ബോധിച്ചു, വായില്‍ വെള്ളം വരുന്നു.:)
നിലാവ്:ഇഷ്ടപ്പെട്ടോ?:)
Ashly,കുറുപ്പേ,ഉഗാണ്ട2:മൂന്ന് മസാലദോശയോ?ഇതല്ലേ സംശയം?ഒരേ ഒരു മറുപടി, അതും അമ്മ പറയുന്നത്: "ഇവന്റെ വയറ്റില്‍ കോഴികുഞ്ഞുണ്ടന്നാ തോന്നുന്നേ"
ഈ പോസ്റ്റ് എന്താ ചിന്തയില്‍ ലിസ്റ്റ് ചെയ്യാത്തെ?
എനി ഐഡിയ?
മാഷെ കോണകവും വടകക്ക്ക് എടുത്തതാണോ ...:D
അപ്പൊ പണ്ടേ പ്രസവിക്കാന്‍ മിടുക്കന് ആരുന്നു ശോ എനിക്ക് വയ്യ ഇ അരുണ്‍ മാഷ് ഒരു സംഭവം ആണല്ലോ എന്റെ കര്‍ത്താവെ ... ഇപ്പൊ കെട്ടൊക്കെ കഴിഞ്ഞില്ലേ അപ്പൊ ഭാവി ഉണ്ട് :D
ഹഹഹഹഹാഹഹാഹാഹഹ്ഹാഹാഹ്ഹഹഹഹാഹാഹ്ഹ്...ഹുയ്യോ...യ്യോ...
മാഷേ താങ്കളെ അവര്‍ പറ്റിച്ചു...കോഴിക്കുഞ്ഞ് പുറത്ത് വന്നില്ലാ...ഒന്നുടെ ട്രൈ ചെയ്തു നോക്ക്...
കാല്‍വിനു ഒരു പാക്കറ്റ് ജീരക മിട്ടായി... :D :D
ചിന്തയില്‍ ലിസ്റ്റ് ചെയ്യാത്തത്... അത് പിന്നെ... :-/
ബ്ലോഗ്ഗേര്സ്ന്റെ പ്രസവാനന്തര ശുശ്രൂഷകള്‍ പേടിച്ചിട്ടാണോ???
ചാത്തനേറ്:ഇന്നാളൊരു ഫോര്‍വേഡ് മെയിലില്‍ കണ്ടായിരുന്നു ഗര്ഭണനായ ഭര്‍ത്താവിന്റെ ഫോട്ടോ. അതു പക്ഷേ ഏതോ സായിപ്പായിരുന്നു. നിന്റെ പ്രൊഫൈലു പടം ഒന്ന് സേവ് ചെയ്തേക്കാം ഭാവിയില്‍ പത്രത്തില്‍ നിന്റെ പടം വരുമ്പോള്‍ നാട്ടുകാരെ കാണിച്ച് അ‘പി‘മാനം കൊള്ളാലോ. എവനെ ഞാന്‍ പണ്ടേ അറിയും എന്നും പറഞ്ഞ്.
അപ്പോ ഒന്ന് പ്രസവിച്ചതാല്ലേ... ഞാൻ കരുതി ഫ്രഷായിരിക്കും എന്ന്..
പിന്നീടെങ്ങാനും പ്രസവിച്ചാരുന്നോ?
ചിരിപ്പിച്ചു കെട്ടോ...
super ...
അച്ചായാ:ഞാനല്ല, നായകന് മനുവാ.ഒരു സംഭവം തന്നെ:)
സുമ:ചിന്തയില്‍ ലിസ്റ്റ് ചെയ്യാത്തത് ഇതാ കാരണം?അമ്പടി കേമി
കുട്ടിച്ചാത്തന്:വാട്ട് ആന്‍ ഐഡിയ?
നരിക്കുന്നാ: ഒന്നല്ല, പത്ത്. അതേ പത്ത് പെറ്റതാ:)
സൂത്രാ:നന്ദി
അരുണേട്ടാ,
ഇത് എനിക്കിഷ്ടായി.പഴയ പോസ്റ്റുകളും വായിച്ചു ട്ടോ.കൊള്ളാം ട്ടോ..
Sheda, ninte kadhakku onnu thenga adikan kure nalayi nokkunnu.Athengana ithu engum kandilla.Pinne thanimalayalama ninne thappi edukkan sahayichathu.Chirippichu ketto
അല്ലേലും ഈ വക കാര്യങ്ങള്‍ക്ക് ഇവന് മിടുക്കനാ...!!!!
ഹ ഹഹ് ഹ്ഹ്ഹ്
നന്നായി ചിരിച്ചു.....
:)
വീണ്ടും കാണാം
:)
കൊള്ളാം
ചിരിപ്പിച്ചു
"മാതാ പിതാ ഗുരുര്‍ ദൈവം"
മാതാവിനെയും പിതാവിനെയും ഗുരുവിനെയും ദൈവമായി കാണുന്ന ഭാരതം.
സീരിയസ്സായി തുടങ്ങിയപ്പോഴേ പ്രതീക്ഷിച്ചു മാലപടക്കത്തിനു തീ കൊളുത്തുമെന്ന്.പ്രതീക്ഷിച്ചപോലെ തന്നെ:)))
വേറിട്ട ശബ്ദം:ഹായ്, ഈ വഴി ആദ്യമാണല്ലേ?നന്ദി കേട്ടോ
ബിന്ദു: ഇനിയും കഥ ഏഴുതുമ്പോള്‍ ഞാന്‍ വിളിച്ച് പറയാം കേട്ടോ
ശ്രീഇടമണ്‍,മൊട്ടുണ്ണീ: നന്ദി
വിനോദ്:എന്ത് മാലപ്പടക്കം
ha ha kalakki mashe!!!
ചിന്തയില്‍ വന്നില്ല എന്ന് കമന്റില്‍ പറഞ്ഞിട്ട് ചിന്തയില്‍ ഉണ്ടല്ലോ ഭായി ഇ ചാപിള്ള.
വരാനുള്ളത് വഴിയില്‍ തങ്ങില്ലന്നേ, ചിരിപ്പിച്ചു.
ഹി..ഹി
കര്‍ത്താവേ!!!
ഇവരാര്??
സ്വന്തമായി പ്രസവ യൂണിറ്റ് ഉള്ള സ്ത്രീയോ?
അരുൺ, ഇതെനിക്കങ്ങു ഇഷ്ടപ്പെട്ടു.
ചിരിക്കാതിരിക്കൻ കഴിഞ്ഞില്ലാ. :)
പതിവു പോലെ ഒരുപാട് ചിരിപ്പിച്ചു അരുൺ
ഇഷ്ടമായി പോസ്റ്റ് :)))
:)
എന്തായാലും സംഭവം രസികന്‍. ശരിക്കും ചിരിച്ചു.
ധൃഷ്ടദ്യുമ്നന്‍:നന്ദി
അജ്ഞാതാ:അത് ഇപ്പഴാ വന്നത്, ഞാന്‍ രാവിലെ പോസ്റ്റിട്ടായിരുന്നു.അപ്പോള്‍ കണ്ടില്ല
ഉറുമ്പ്,ലക്ഷ്മി,മരമാക്രി,എഴുത്തുകാരി:നന്ദി:)
അതെ..തോറ്റു മരിച്ചു...എന്തൂട്ടടിയാ ഇഷ്ടാ..ഇതു..കിടിലന്‍
orupadu thamasichu poyi.kure tension undarunnu.ellam mari macha.ithu super
hahahaha.paavam meenaakshiyamma........................kalakkittundu ketto.................
പ്രസവ വിശേഷം കൊള്ളാം.
രണ്ട് പോസ്റ്റായിട്ട്, കമ്പ്ലീറ്റ് ഗര്‍ഭം പ്രസവമൊക്കെയാണല്ലോ!! നടക്കട്ട് നടക്കട്ട് ;)
ethayalum ee technich nammade medical collegilonnum kondu kodukkanjathu nannayi...
thakarthu arunbhaiiii
ഗൌരിനാഥാ:എന്തായാലെന്താ, കിട്ടിയത് ചാപിള്ളയല്ലേ?
രാജേഷ്:നന്ദി
കല്യാണിക്കുട്ടി, പാവത്താന്‍:നന്ദി
കുഞ്ഞന്‍സ്സ്:ഒരോന്നിനും ഒരോ സമയമുണ്ടേ
ചാക്കോച്ചി: അത് കൊള്ളാം, വേണമെങ്കില്‍ ആലോചിക്കാവുന്ന കാര്യമാ
എനിക്ക് പ്രസവോം മാങ്ങേം ചക്കേം ഒന്നുമല്ല.കാര്യം .
മൂന്നാം ക്ലാസ്സുകാരന് മൂന്നു മസാല ദോശ ..!!
ഹോ...അന്ന് തന്നെ എന്ത് മാത്രം കപ്പാസിറ്റിയാ....
ഇന്നത്തെ കാര്യം എന്തായിരിക്കും,,.?!!
പ്രസവവിശേഷങ്ങൾ നന്നായിട്ടുണ്ട്.
പതിവുപോലെ കലക്കീട്ടോ,അരുണേ.
കോണകമെന്തായാലും പുതുക്കുന്നതാ ഭേദം:)
അരുണേ കലക്കി. ഇവിടെ എത്താന്‍ ഇത്തിരി താമസിച്ചു പോയി.ക്ഷമിക്കുക. എന്തായാലും മാങ്ങാ പീസിനെ സ്കൂളില്‍ ചേര്‍ക്കാന്‍ കൊണ്ടു പോവാഞ്ഞത് നന്നായി... കുരുന്നു പ്രായത്തില്‍ തന്നെ ഗവേഷണങ്ങള്‍ കൊറേ നടത്തിയിട്ടുണ്ട് അല്ലെ? :) പുതിയ പോസ്റ്റുകള്‍ പോരട്ടെ.
ഹഹ പതിവുപോലെ നന്നായിരുന്നു അരുണ്‍ ... എന്നാലും കൊച്ചിലേ പണി പറ്റിച്ചു കളഞ്ഞല്ലോ കൊച്ചുകള്ളാ...............
ഇതിനുള്ള മറുപടി ഞാന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്.ഹി..ഹി..
വംശവദന്‍,വികടശിരോമണി,രസികാ:നന്ദി
രാധ:താമസിച്ചെങ്കിലെന്താ, വന്നല്ലോ?:)
arun super....
നര്‍മ്മം നല്ലരീതിയില്‍ കൈകാര്യം ചെയ്യുന്നുണ്ട്....
ഇതു നന്നായിരികുന്നു...
ആശംസകള്‍
പതിവ് പോലെ സംഭവബഹുലം, ചിരി എക്സ്പ്രസ്സ്! കലക്കി മച്ചൂ..
ഹായ് മോനെ : എവിടുന്നാണീ ചിരിക്കുടുക്ക പൊട്ടിക്കുന്ന പോസ്റ്റ്നുള്ള വകഓര്മ്മിചെടുക്കുന്നത് ...ഓരോ പോസ്റ്റും ഒന്നിനൊന്നു മെച്ചം ..
പിന്നേ മോനെ എന്റെ "പ്രവാസിയെ "ഒന്നുകൂടി നോക്കാമോ ?ഞാന്‍ മക്കളുടെ സംശയത്തിനു മറുപടി ഇട്ടിടുണ്ട് ..
അയ്യട നിങ്ങാളാരാ മോന് മുട്ടേന്ന് വിരിഞ്ഞപ്പഴെ സകലതും പടിച്ചിറിങ്ങിയ ആളാന്ന് പല പോസ്റ്റും വായിച്ചാല്‍ തന്നെ അറിയാം. മൂന്നാ ക്ളാസ്സില്‍ പടിക്കുന്ന വലിയ മുട്ടന്‍ പയ്യന്‍സിന് പ്രസവത്തിണ്റ്റെ മെക്കനിസം അറിയില്ലത്രേ.. അരുണ്‍ ചേട്ടാ വേണ്ടാ... കളി ദാ ഞങ്ങളു ബ്ളോഗ്ഗു വായനക്കാരോടു വേണ്ടാ....ങ്..ഹാ...
മുന്നാം ക്ളാസ്സിലായിട്ടും അമ്മേടെ ഒക്കത്തു കറങ്ങി നടന്നൂത്രെ... യ്യേ... നാണല്യല്ലോ... ഷേമ്.... ഷേമ്....
നോട്ട്: അല്ലാ സത്യം പറയണം ഇപ്പഴും ആ കാര്യത്തില്‍ വല്ല സംശ്യോം......(പ്രസവത്തിണ്റ്റെ...)
വിളിക്കണം ട്ടൊ സംശയം ണ്ടാവുംബോ...
പിന്നെ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു.
ഹ ഹ ഹ ഹ.... ഹീ .. ഹീ...ഹീ....ഹീ... കലക്കി ചേട്ടാ....
അരുണ്‍ ഭായ്...ഇത എന്റെ പുതിയ പേരാ... മുന്‍പ് ഷമ്മി എന്ന പേരില്‍ ഇവിടെ കമന്റ് അടിച്ചിരുന്ന ആള് തന്നെയാ ഇത് :)
പഞ്ചാരക്കുട്ടാ, വാഴക്കോടന്‍: നന്ദി:)
വിജയലക്ഷ്മി ചേച്ചി:അതേ ഞാന്‍ വായിച്ചാരുന്നു, ഇപ്പം സംശയം ക്ലിയറായി.
സന്തോഷേ:ഇപ്പം ഒരു സംശയവുമില്ല, എല്ലാം ശരിയായി:)
മുക്കുറ്റി:നന്ദി
അബ്ക്കാരി:അതെനിക്ക് നേറ്റത്തെ മനസിലായിരുന്നു:)
ഹോ സമ്മധിക്കണം കേട്ടോ.. പ്രസവിക്കണം എന്നു തീരുമാനിച്ചാല്‍ അപ്പൊ തന്നെ പ്രസവിക്കണമല്ലെ..??
വാശിക്കാരോ... പ്രസവം എല്ലാം കലക്കി.. പക്ഷെ ആരാ ഉത്തരവാദി...??
മൂന്നാം ക്ളാസ്സുകാരന് മൂന്നു മസാലദോശ
തിന്നതാണോ വല്യകാര്യം
അതുണ്ടാക്കണത് കായംകുളത്താ,
അരുണുപോലും അതു മറന്നുവെന്നു തോന്നുന്നു! പതിനൊന്നു തികഞ്ഞിട്ടും എന്തേ പ്രസവിച്ചില്ലേ ? അതോ അതും ചാപിള്ളയായിരുന്നോ ?
അരുണിന്റെ പോസ്റ്റുകൾക്കെന്നും ഒരു സ്വാദു തന്നെ..ലാളിത്യത്തിന്റെ മധുരവും ..നർമ്മത്തിന്റെ
പുളിയും ചേർന്ന ഒരു നാട്ടു മാമ്പഴ സ്വാദ്..പക്ഷെ ഈ പോസ്റ്റിലെ “ഡെലിവറി”
അൽപ്പം കൂടിവിശ്വസനീയമാക്കാമെന്നു തോന്നി..
ആശംസകൾ..
innale anu ii blogil ethiyathu.nalla vayana sugam.othiri chirippichu.ellam onninonnu mecham.ini sthiram varam.nalla nalla postukal inium ezhuthuka.ella bhavukangalum nerunnu
ഫയസ്സേ: ഒന്നും പറയണ്ട, പണ്ടേ ഇങ്ങനാ.എന്താ ചെയ്യുക:)
കൊട്ടോട്ടിക്കാരന്:പതിനൊന്ന് തികഞ്ഞത് ബ്ലോഗിനാ:)
കെ.കെ.എസ് :സാങ്കല്‍പ്പികമായി എഴുതുമ്പോള്‍ ചില കാര്യങ്ങള്‍ അവിശ്വസനീയമായി പോകുന്നു മാഷേ, എന്താ ചെയ്യുക?
റോഷിനി:വളരെ നന്ദി, ഇനിയും വരുമെന്ന് പ്രതീക്ഷിക്കുന്നു
അടിപൊളിയായി അരുണേ.. ഈ ഗർഭണൻ കഥ..
ചിരിച്ച് ചിരിച്ച് മസാല ദോശ തിന്നാനുള്ള വിഷപ്പായി.. പിന്നെ ഗർഭം ഭയന്ന് വേണ്ടാന്ന് വെച്ചു..
ടീച്ചറമ്മയുടെ കാലു തൊട്ട് വന്ദിക്കണം .. എങ്ങിനെ സഹിച്ചു .ഇതൊക്കെ.. ഹി. ഹി
എന്നെ ഒരുപാട് ഇഷ്ടപ്പെട്ടന്ന് തോന്നുന്നു!! Kadhayum orupadishttamaayi. Ashamsakal...!!!
ബഷീറിക്ക, സുരേഷ്:നന്ദി
ഹ ഹ. കലക്കി, അരുണേ...
:)
ഹ ഹ ഹ ... ഒന്നു പ്രസവിച്ചതാ അല്ലെ.
മാര്‍ക്കറ്റില്‍ ഡിമാന്റില്ല:)
ശ്രീ,പ്രദീപ്:നന്ദി
അരുണേയ്യ സൂപറയ്യ..
ഇക്കാലത്തും 66 കമെന്റു വീഴുന്ന പോസ്റ്റ് കാണുന്നത് ഒരു ഭാഗ്യം തന്നാണെ :)
-സുല്‍
മച്ചാ നീന്റെ കല്യാണത്തിന്റെ പോസ്റ്റും, പിന്നെ ഈ 2 എണ്ണവും വായിച്ചു.അടിപൊളി.
ബാക്കി നാളെത്തന്നെ വന്ന് വായിക്കാം.ഞാനിത് കുറച്ച് പേര്‍ക്ക് അയച്ച് കൊടുക്കട്ടെ.
സുല്‍:എല്ലാം ദൈവത്തിന്റെ കൈകളില്‍:)
ശ്രീജിത്ത്:മച്ചാ എല്ലാം വായിച്ചിട്ട് അഭിപ്രായം പറ
സുഹൃത്തേ, ഞാന്‍ മുമ്പിവിടെ വന്നിട്ടുണ്ട്.പിന്നെ 70 താമത് കമന്റിടാനുള്ള അവസരം ഉള്ളതിനാല്‍ കമന്റുന്നു
അപരിചിതന്:അജ്ഞാതനാണോ? എനിവേ നന്ദി
pinneyum prasavichayirunno....Athu chapilla aayillennu viswasikkunnu...
കലേഷ്:ഹി..ഹി..
എനിക്കും മസാലദോശയും മാങ്ങയും ഇഷ്ടമാ, മാത്രമല്ല ഇപ്പോള്‍ എന്റെ വയറും വീര്‍ത്തിരിക്കുവാ..
എന്റെ പറശ്ശീനിക്കടവ് മുത്തപ്പാ!!!
ജാഫര്‍:ശരിയല്ലേ?
എന്റാശാനേ... എനിക്കു വയ്യ!!ശുദ്ധ ഹാസ്യം എന്ന ഒന്നുണ്ടെങ്കില്‍ അതു ഇതാണു.വൈകിയാണു ഇവിടെ എത്തിയതു.ചിരിയുടെ പൂക്കാലത്തിലേക്കു എത്തിനോക്കാന്‍ വളരേ വൈകിപോയല്ലോ ഞാന്‍..ഇല്ല ഇനി പതിവായി വരും.കാരണം എനിക്കു വാതുറന്നു,മനസ്സു നിറഞ്ഞു ചിരിക്കണം.അതിനു ഇവിടെ വന്നേ പറ്റൂ..അതിനായ് അരുണിന്റെ ഈ സൂപ്പര്‍ എക്സ്പ്രസ്സില്‍ കയറിയേ പറ്റൂ..ഈ ചിരിവണ്ടി അരുണിന്റെ സ്വതസിദ്ധമായ അഖ്യാനശൈലിയുടെ ഇന്ധനവേഗതയില് തടസസങ്ങളില്ലാതെ മുന്നോട്ടു കുതിക്കട്ടെ.എല്ലാ ഭാവുകങ്ങളും നേരുന്നു ഈ ഒന്നാം വാര്‍ഷിക വേളയില്‍.
സ്നേഹപൂര്‍വ്വം രാജന് വെങ്ങര.
രാജേട്ടാ: നന്ദി:)
ചിരിച്ചു ചിരിച്ചു കണ്ണ് നിറഞ്ഞു പോയി കേട്ടോ... നന്നായിട്ടുണ്ട് !!!
Post a Comment