For reading Malayalam
ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font.
(Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.
കേരളത്തിന്‍റെ ദേശീയ പക്ഷി
നവോദയ വിദ്യാലയം..
ഈ സ്ഥാപനത്തിന്‍റെ പ്രത്യേകത എന്തെന്നാല്‍,
ഒരോ വര്‍ഷവും പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ എണ്‍പത് കുട്ടികളെ തിരഞ്ഞെടുത്ത്, അവരെ ജീവിക്കാന്‍ പഠിപ്പിച്ച്, പ്രീഡിഗ്രി വരെ സൌജന്യമായി വിദ്യ നല്‍കി, രാജ്യത്തിലെ ഉത്തമപൌരന്‍മാര്‍ എന്ന് മുദ്ര കുത്തി, സ്വതന്ത്രരാക്കും.
വളരെ ബൃഹത്തായ ആശയം തന്നെ!!
ഞങ്ങളുടെ ജില്ലയില്‍ നവോദയ തുടങ്ങിയപ്പോള്‍, ആദ്യബാച്ചില്‍ തിരഞ്ഞെടുത്ത എണ്‍പത് കുട്ടികളില്‍ ഭാവിയിലെ ഉത്തമപൌരനായ ഞാനും ഉണ്ടായിരുന്നു.ജീവിതത്തിലെ പല നല്ല വശങ്ങളും, വൃത്തിയായി ജീവിക്കേണ്ട ആവശ്യകതയും എന്നെ പഠിപ്പിച്ചത്, അല്ലെങ്കില്‍ ഞാന്‍ പഠിച്ചെടുത്തത് ഈ വിദ്യാലയത്തില്‍ നിന്നായിരുന്നു.അല്പം കൂടി വ്യക്തമായി പറഞ്ഞാല്‍, ഞാന്‍ നാലു പേരുടെ ഇടയില്‍ അറിയപ്പെട്ട് തുടങ്ങിയത് ഇവിടെ ചേര്‍ന്ന അന്ന് മുതലായിരുന്നു.
നവോദയിലെ എന്‍റെ ആദ്യ ദിവസം..
എണ്‍പത് കുട്ടികള്‍, അവരുടെ രക്ഷിതാക്കളും ബന്ധുക്കളും, ഈ കുട്ടികളെ പഠിപ്പിക്കാന്‍ തയ്യാറായി വന്ന അധ്യാപകര്‍, പിന്നെ മറ്റ് ജോലിക്കാര്‍.ഇങ്ങനെയുള്ള ഒരു വലിയ സദസ്സിനെ അഭിമുഖീകരിച്ച് പ്രിന്‍സിപ്പാളിന്‍റെ ദീര്‍ഘമായ പ്രഭാഷണം:
"...അതാ ഞാന്‍ പറയുന്നത്, നിങ്ങള്‍ കുട്ടികള്‍ എപ്പോഴും വൃത്തിയായി നടക്കാന്‍ പഠിക്കണം.അതിനു നിങ്ങള്‍ ഈ ഭൂമിയിലെ മൃഗങ്ങളെയും പക്ഷികളെയും കണ്ട് പഠിക്കണം..."
വൃത്തിയെ കുറിച്ച് പിന്നെയും എന്തൊക്കെയോ പറഞ്ഞിട്ട് പ്രിന്‍സിപ്പാള്‍ പ്രഭാക്ഷണം അവസാനിപ്പിച്ചു, എന്നിട്ട് ഞങ്ങളോട് ഒരു ചോദ്യം:
"കേരളത്തിന്‍റെ ദേശിയ പക്ഷി ഏത്?"
ആ ചോദ്യം കേട്ടതും എന്‍റെ മനസ്സ് എന്നോട് ചോദിച്ചു,
മയിലല്ലേ???
ഇപ്രകാരം മറുപടി മനസ്സില്‍ വന്നെങ്കിലും ഉറക്കെ വിളിച്ച് പറയാതെ ഞാന്‍ ചുറ്റിനും നോക്കി.
ആര്‍ക്കും മറുപടിയില്ല!!!
എല്ലാവരും പരസ്പരം നോക്കുന്നു.ഇവരെന്താ ഇങ്ങനെ??
ഇത്ര പൊതു വിജ്ഞാനമില്ലാത്തവരാണോ എന്‍റെ സഹപാഠികള്‍??
എന്തായാലും ഇവരുടെ ഇടയില്‍ ചെത്താന്‍ പറ്റിയ അവസരം, ഉത്തരം ഞാന്‍ പറയാം എന്ന അര്‍ത്ഥത്തില്‍ ഞാന്‍ പതുക്കെ ഒരു കൈ ഉയര്‍ത്തി.
എണ്‍പത് പേരില്‍ ഒരുത്തന്‍ മാത്രം കൈ പൊക്കിയതിനാലാവാം പ്രിന്‍സിപ്പാള്‍ എന്നെ സ്റ്റേജിലേക്ക് ക്ഷണിച്ചു.അച്ഛന്‍റെയും അമ്മയുടെയും അടുത്ത് നിന്നും എഴുന്നേറ്റ് സ്റ്റേജിലേക്ക് നടന്ന എന്നെ എല്ലാവരും കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു.സ്റ്റേജില്‍ കയറുന്നതിനു മുമ്പ് ഞാന്‍ അമ്മയെ ഒന്ന് തിരിഞ്ഞ് നോക്കി, അമ്മയുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു.
പാവം അമ്മ!!
എന്നെ കുറിച്ച് ഒരുപാട് അഭിമാനിക്കുന്നുണ്ടായിരിക്കാം.
കളക്ടറടക്കമുള്ള ഒരുപാട് പ്രമുഖവ്യക്തികള്‍ ഇരിക്കുന്ന സ്റ്റേജ്, ഇരുന്നൂറ്റി അമ്പതോളം ആള്‍ക്കാര്‍ ഉള്‍ക്കൊള്ളുന്ന സദസ്സ്, എല്ലാവരുടെയും കണ്ണൂകള്‍ എന്നില്‍.
ഞാന്‍ പെട്ടന്ന് പ്രശസ്തനായ ഇഫക്ട്!!
"മോന്‍റെ പേരെന്താ?"
പ്രിന്‍സിപ്പാളിന്‍റെ ആ ചോദ്യത്തിനു ഞാന്‍ ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞു:
"മനു"
"മിടുക്കന്‍. മോന്‍ പറ, കേരളത്തിന്‍റെ ദേശിയ പക്ഷി ഏത്?"
പ്രിന്‍സിപ്പാളിന്‍റെ കൈയ്യില്‍ നിന്നും മൈക്ക് വാങ്ങി മയില്‍ എന്ന ഉത്തരം പറയാന്‍ തയ്യാറായ എന്നോട്, എന്‍റെ മനസ്സ് വീണ്ടും ചോദിച്ചു,
മയില്‍ ഇന്ത്യയുടെ ദേശിയ പക്ഷി അല്ലേ?
ആണോ???
അതേ!!
അപ്പം കേരളത്തിന്‍റെ ദേശിയ പക്ഷി ഏത്???
ഈശ്വരാ..
എനിക്ക് കാലില്‍ നിന്നും ഒരു പെരുപ്പ് മുകളിലോട്ട് കേറുന്ന പോലെ തോന്നി.
ചുമ്മാതല്ല സഹപാഠികള്‍ മിണ്ടാതിരുന്നത്!!
'സുല്ല്' എന്ന് പറഞ്ഞ് ഇറങ്ങി പോകാനോ, 'പാസ്സ്' എന്ന് പറഞ്ഞ് മൈക്ക് കൈമാറാനോ പറ്റാത്ത അവസ്ഥ.
എന്‍റെ പൊന്നിന്‍ കുരിശ് മുത്തപ്പാ...
ഞാന്‍ ഇനി എന്തോ ചെയ്യും???
ആകാംക്ഷയോട് എന്‍റെ മറുപടി കാത്തിരിക്കുന്ന സദസ്യര്‍, ഞാന്‍ ഇപ്പോള്‍ മറുപടി പറയും എന്ന് കരുതി അഭിമാനത്തോടെ എന്നെ നോക്കുന്ന അമ്മ, ഇവനൊരു കൊച്ച് മിടുക്കന്‍ തന്നെ എന്ന ഭാവത്തില്‍ എന്നെ നോക്കി ചിരിച്ച് കൊണ്ട് സ്റ്റേജില്‍ ഇരിക്കുന്ന പ്രമുഖ വ്യക്തികള്‍...
ഇങ്ങനെ ഒരു അവസ്ഥയിലാണ് എന്‍റെ മനസ്സ് എന്നോട് മയില്‍ ഇന്ത്യയുടെ ദേശിയ പക്ഷി അല്ലിയോ എന്ന് ചോദിച്ചത്.അറിയാതെ ഞാന്‍ എന്‍റെ മനസ്സിനോട് ആരാഞ്ഞു,
മറ്റേടത്തേ മനസ്സേ, നിനക്കിത് നേരത്തെ ചോദിച്ച് കൂടാരുന്നോ??
കര്‍ത്താവേ, കുരിശായല്ലോ!!
ഇങ്ങനെ വിഷമിച്ച് നിന്നപ്പോഴാണ് എന്‍റെ മനസ്സില്‍ പ്രിന്‍സിപ്പാളിന്‍റെ പ്രഭാക്ഷണവും, അത് കഴിഞ്ഞ് ഉടനെയുള്ള ഈ ചോദ്യവും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള ഒരു ചിന്ത വന്നത്.വൃത്തിയുമായി ബന്ധമില്ലങ്കില്‍ ഇങ്ങേര് ഇങ്ങനെ ഒരു ചോദ്യം പെട്ടന്ന് ചോദിക്കില്ലല്ലോ.
ഒരുപക്ഷേ ഏറ്റവും കൂടുതല്‍ വൃത്തിയുള്ള പക്ഷി ആയിരിക്കുമോ കേരളത്തിന്‍റെ ദേശിയ പക്ഷി??
അങ്ങനെയെങ്കില്‍ പലയിടത്തും അവശിഷ്ടങ്ങളെ ഭക്ഷിച്ച് വൃത്തിയാക്കുന്ന ഒരു പക്ഷിയുണ്ട്,
കേരളത്തിന്‍റെ പല ഭാഗങ്ങളിലും ഞാന്‍ കണ്ടിട്ടുള്ള ഒരു പക്ഷി,
അതേ, അതു തന്നെ!!
പെട്ടന്ന് എനിക്ക് ബുദ്ധി ഉപദേശിച്ച് തന്ന മനസ്സിനു നന്ദി പറഞ്ഞ്, ആകാംക്ഷയോട് കാത്ത് നില്‍ക്കുന്ന സദസ്യരോട്, അഭിമാനത്തോടും ആത്മവിശ്വാസത്തോടും കൂടി കേരളത്തിലെ ദേശിയ പക്ഷിയുടെ പേര് ഞാന്‍ പ്രഖ്യാപിച്ചു:
"കാക്ക"
സദസ്സില്‍ ഒരു ആരവം ഉയര്‍ന്നു..
മലമുഴക്കി വേഴാമ്പല്‍ എന്ന ഭീകരമായ പേര് ഞാന്‍ പറയും എന്ന് കരുതി സന്തോഷിച്ച് നിന്ന പ്രിന്‍സിപ്പാള്‍ ഒരു തളര്‍ച്ചയോടെ അടുത്ത് കണ്ട കസേരയില്‍ ഇരുന്നു.സംസാരിക്കാനുള്ള ശേഷി കിട്ടിയപ്പോള്‍ അദ്ദേഹം ചോദിച്ചു:
"കാക്കയോ?"
പാവം!!
കാക്കയെ അറിയില്ലെന്ന് തോന്നുന്നു!!
ഞാന്‍ ഒന്നുകൂടി വിശദമായി പറഞ്ഞു:
"അതേ, കറുത്ത് ചിറക് ഒക്കെയുള്ള ഒരു പക്ഷി"
പ്രിന്‍സിപ്പാളിനു സന്തോഷമായി, അദ്ദേഹം ചോദിച്ചു:
"മോന്‍റെ പേരെന്താന്നാ പറഞ്ഞത്?"
"മനു"
പേര് കേട്ടതും, മൈക്ക് തിരികെ വാങ്ങി കൊണ്ട് അദ്ദേഹം പറഞ്ഞു:
"ഇനി ഞാന്‍ മറക്കില്ല"
അല്ലേലും അങ്ങനാ, ഒരിക്കല്‍ എന്നെ പരിചയപ്പെട്ടാല്‍ പിന്നെ മറക്കില്ല!!
തിരിച്ച് ഞാന്‍ സീറ്റിലേക്ക് നടന്നപ്പോള്‍, ഒരു വിചിത്ര ജീവിയെ നോക്കുന്ന പോലെ എല്ലാവരും എന്നെ അമ്പരന്ന് നോക്കുന്നു.
ഇവരെന്താ ഇങ്ങനെ??
ഒരുപക്ഷേ ആരാധനയാകും!!
സീറ്റിനടുത്ത് എത്തിയപ്പോള്‍ ഞാന്‍ കണ്ടു, അച്ഛന്‍റെ തോളിലേക്ക് ചാഞ്ഞ് പൊട്ടി കരയുന്ന അമ്മ.
പാവം അമ്മ!!
എന്നെ ഓര്‍ത്ത് ഒരുപാട് ഒരുപാട് അഭിമാനിക്കുന്നു.
ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..
All rights reserved
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com
124 comments:
ഓഫീസില്‍ പണി ഒന്നുമില്ലങ്കില്‍ ഇങ്ങനിരിക്കും.
എന്താ ചെയ്യുക?
ഇഷ്ടപ്പെട്ടാല്‍ പറയണേ..
ഇത് എല്ലാ നവോദയ വിദ്യാര്‍ത്ഥികള്‍ക്കുമായി..
അല്പം പൊതു വിജ്ഞാനം ആയിക്കോട്ടേ.
hihihi :0)
ഒട്ടകം അല്ലേ കേരളത്തിന്റെ ദേശീയപക്ഷി?
കേട്ടിട്ടില്ലേ ഒട്ടകപ്പക്ഷി....
അരുണേ ഇനി വേറൊരു ചോദ്യം. നവോദയയിൽ പഠിച്ചതുകൊണ്ട് ചോദിക്കുവാ..
പാക്കിസ്ഥാനിൽ കാക്കയുണ്ടോ ??
:)
സൂപ്പര്‍ഫാസ്റ്റിന്‍റെ കുറച്ചു ബോഗികള്‍
എങ്ങോട്ടുപോയി ?
തീവണ്ടിയുടെ നീളം കുറഞ്ഞപോലെ...
കേരളത്തിന്റെ ദേശീയ പക്ഷി കാക്ക അല്ല.കൊതുകു ആണു.സംശയമുണ്ടെങ്കില്‍ കൊച്ചി ഒന്നു വിസിറ്റ് ചെയ്താല്‍ മതി.
I too was a navodayan.
കേരളത്തിന്റെ ദേശിയപക്ഷി "കൊതുകെന്നു" പറഞ്ഞത് അപ്പോള്‍ തെറ്റാണു ല്ലേ ?
ഹ ഹ. മകന്റെ പൊതുവിജ്ഞാനത്തില്‍ മനം നൊന്ത് പൊട്ടിക്കരഞ്ഞ ലോകത്തിലെ ആദ്യ അമ്മയായിരിയ്ക്കുമോ ആ അമ്മ??? ;)
ചിരിപ്പിച്ചു, അരുണേ... മാത്രമല്ല, ഇതു പോലെ പണ്ടൊരിയ്ക്കല്‍ ഞാന്‍ എന്റെ പൊതു വിജ്ഞാനം വെളിപ്പെടുത്തിയ ഒരു സംഭവവും ഓര്‍മ്മിച്ചു. ദാ ഇവിടെ ഉണ്ട്. :)
ഹ ഹ ഹ...... കൊള്ളാം അരുണേട്ടാ.:D
ചിരിപ്പിച്ചു.
ശ്യോ ! ഇത്രേം നാളും ഞാൻ വിചാരിച്ചിരുന്നത് കേരളത്തിന്റെ ദേശീയപക്ഷി കാക്കയാണെന്നാ.എവിടെ നോക്കിയാലും കാണാവുന്ന ഒരേയൊരു പക്ഷിയല്ലേ കാക്ക.
പാവം അമ്മ.മോൻ ഉത്തരം പറഞ്ഞു കഴിഞ്ഞപ്പോൾ കണ്ണ് ഒന്നു കൂടി നിറഞ്ഞു കാണും ല്ലേ !!
hahaha
Arun Aravind padicha navodayil aano padichathu......
ഹ ഹ ഹാ ...., മനുവേ നിന്റെ “പുത്തി” അപാരം തന്നെ! ഇപ്പോഴും അതിനെ കുറവൊന്നും ഇല്ലല്ലോ അല്ലെ:)
ഞങ്ങളുടെ കൊച്ചിയേയും കൊതുകിനേയും തൊട്ടുകളിക്കരുത് ... “ കൊതുകു നമ്മുടെ പൈതൃകസ്വത്ത് “ കത്തിയിരിക്കുന്ന 'ALL OUT!' ന്റെ മണ്ടയ്ക്കിരുന്ന് പാട്ടുപാടുന്ന കൊതുകിനെപ്പോലെ ധൈര്യം ആര്‍ക്കുണ്ട് !!!.. So കൊതുകിനെ ദേശീയപക്ഷിയായി തരംതാഴ്ത്താന്‍ സമ്മതിക്കില്ല!!!!
അല്ല, ശരിക്കും ഏതാ നമ്മുടെ ദേശീയ പക്ഷി, കാക്കയല്ലാ അല്ലേ?
ഓ പിന്നെ വല്ലപ്പോഴും ഒരിക്കല്‍ കാണുന്ന വെഴാംബലിനെക്കള്‍ seniority എന്ത് കൊണ്ടും കാക്കയ്ക്ക് തന്നാ.. ഒരു UP സ്കൂള്‍ വിദ്യാര്‍ഥി കാക്ക എന്നൊക്കെ പറഞ്ഞാല്‍ മതിന്നെ..
പക്ഷെ.. ആ പ്രിന്‍സിപ്പല്‍ പിന്നെ പഠിച്ചു തീരുന്നത് വരെ പൊതുവിജ്ഞാനം മറ്റെന്തെങ്കിലും ചോദിച്ചായിരുന്നോ അരുണേ ?
തുഅ ള്ളാംകൊ . ന്റെത്തിളരകേ യശീദേ ക്ഷിപ ല്ലേയഴികോ. ?
വൃത്തിയെ കുറിച്ച് പിന്നെയും എന്തൊക്കെയോ പറഞ്ഞിട്ട് പ്രിന്‍സിപ്പാള്‍ പ്രഭാക്ഷണം അവസാനിപ്പിച്ചു, എന്നിട്ട് ഞങ്ങളോട് ഒരു ചോദ്യം:കേരളത്തിന്‍റെ ദേശിയ പക്ഷി ഏത്?"
അരുണ്‍ ദേശിയ പക്ഷി എന്ന് ചോദിക്കുമോ,സംസ്ഥാന പക്ഷി എന്നല്ലേ? ആത്മാക്കള്‍ ആണ് കാക്കയുടെ രൂപത്തില്‍ ബലി ചോറ് തിന്നാന്‍ വരുന്നത് എന്ന ഒരു വിശ്വാസം വരെ ഉണ്ട്. അതുകൊണ്ട് എന്തുകൊണ്ടും അരുണിന്റെ ഉത്തരം ശരി തന്നെ. എന്തായാലും ഈ പോസ്റ്റ് വായിച്ചതോടെ കാക്കയെ കേരളത്തിന്റെ സ്വന്തം പക്ഷി ആയി പ്രഖ്യാപിക്കുന്നു.
ഗന്ധര്‍വ്വന്‍:നന്ദി
കെല്‍വിന്‍:താങ്കളെ പോലൊരു ഗുരു അന്ന് മനുവിനു ഇല്ലാതെ പോയി, കഷ്ടം:)
ആര്‍പിയാര്‍:പിന്നെ, പാകിസ്ഥാനില്‍ കാക്ക ഉണ്ട്
കൊട്ടോടിക്കാരന്‍:എന്ത്??
വിഷ്ണു:എവിടെയായിരുന്നു?ഞാന്‍ ആലപ്പുഴ നവോദയിലാ.
പാവപ്പെട്ടവന്‍:കൊതുക് കേരളത്തിന്‍റെ പര്യായം അല്ലേ?
ശ്രീ: മറ്റേ ഒട്ടകം അല്ലേ?ഒരിക്കല്‍ വായിച്ചാരുന്നു
വേറിട്ട ശബ്ദം:നന്ദി
:)
കാന്താരിക്കുട്ടി:പിന്നെ, എന്നെ ഓര്‍ത്ത് അഭിമാനിക്കുവല്ലേ?
വിന്‍സ്സ്:അരവിന്ദേട്ടന്‍ മലപ്പുറത്തല്ലേ?
പ്രദീപ്:നന്ദി
തെക്കേടന്‍:കൊതുകാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല:)
എഴുത്ത്‌കാരി:വേഴാമ്പല്‍ ആണെന്നാണ് എന്‍റെ അറിവ്.ആണോ?
കണ്ണനുണ്ണി: അത് കറക്ട്
ചാര്‍ളി:നണ്ട്രി
കുറുപേ:കേരളവും ഒരു ദേശമാണേ...:)
ചാര്‍ളി:
എന്താ ഇത്?
"തുഅ ള്ളാംകൊ . ന്റെത്തിളരകേ യശീദേ ക്ഷിപ ല്ലേയഴികോ. ?"
:(
കേരളത്തിന്‍റെ ദേശിയ പക്ഷി കോഴിയല്ലേ എന്നാണോ ഈ ചോദ്യം?
കോഴി പക്ഷിയാണോ?
അത് മൃഗമല്ലേ?
:)
ചാത്തനേറ്: ഗുരോ പ്രമാണം ഛെ പ്രണാമം...അമ്മയ്ക്ക്ക്കും അച്ഛനും ഇനി ഇപ്പോള്‍ ഭാര്യയ്ക്കും സ്ഥിരമായി കണ്ടാമൃഗരസായനം കൊടുത്ത് നോക്കു...പാവങ്ങള്‍ക്കും ജീവിക്കേണ്ടേ..
ഓടോ: “ദേശിയ പക്ഷി“ ശീ എന്നാക്കൂ പോസ്റ്റ് തലേക്കെട്ടില്‍
C C John Sir ആയിരുന്നോ അന്ന് അവിടെ പ്രിന്‍സിപ്പല്‍? :)
ദൈവമേ... :)
പാവം അമ്മ...!
:):)
ഹിഹി സൂപ്പര്‍... ആരായാലും കാക്ക എന്നെ പറയൂ...
കുട്ടിച്ചാത്തന്‍:'പശീ' എന്നാണോ, ഛേ! എനിക്ക് എന്തേ ഈ പുത്തി തോന്നാഞ്ഞെ?പൊതുവിജ്ഞാനം ആയതിനാലാവും,ങാ, പോട്ടെ:)
RR:ആയിരുന്നേ.പുള്ളിക്കാരനു എന്നെ പറ്റി നല്ല അഭിപ്രായമാ.ഞാന്‍ ഒരു ജോക്കറാണെന്ന് അദ്ദേഹമാ പറഞ്ഞത്(പുള്ളി പാവമായിരുന്നു)
hAnLLaLaTh,അബ്ക്കാരി:നന്ദി
ഞാനും നവോദയ പ്രോഡക്റ്റാ, അതും ചെന്നിത്തലയില്‍.ഓര്‍മ്മയുണ്ടോ?
അരുണിന്‍റെ മിമിക്രി എനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്.
ഞാനും ഇത് വരെ കാക്കയാണെന്നാ വിശ്വസിച്ചത്.
വേഴാമ്പലാണോ?
ചിരിയോടൊപ്പം വിജ്ഞാനം .കൊള്ളാം
ഓഹോ അപ്പൊ അത് കാക്ക അല്ലാരുന്നു; അല്ലേ??
എന്തിരോ എന്തോ?? ;D
ചിന്തയിൽ അരുണിന്റെ പേരു തെളിഞ്ഞട്ടില്ലല്ലോ?..
പോസ്റ്റിന്റെ തലക്കെട്ട് മാത്രമുണ്ട്??
പാവം അമ്മ :)
നല്ല വരികള്‍
ഇന്നലെ അർദ്ധരാത്രി ഈ പോസ്റ്റ് കണ്ടിരുന്നു . ഇന്നലെ തന്നെ വായിക്കാതിരുന്നത് നന്നയെന്ന് ഇന്ന് തോന്നുന്നു. എന്റെ കണ്ണു നിറഞ്ഞ് ഇന്നലെ ഉറക്കം പോയേനേ...
എന്നാലും കൊതുകിനെ ഓർമ്മയില്ലാതിരുന്നത് കഷ്ടായി.. :)
ഓ.ടോ :
ശ്രീയേ.. ഇതിൽ ആർക്ക് ഒന്നാം സ്ഥാനം കൊടുക്കണം ...!!
എന്തായാലും കാക്കയില്‍ ഒതുക്കിയതു നന്നായി..
നന്നായിരിക്കുന്നു...
ശ്രീജിത്ത്:ആരാ? എന്‍റെ ബാച്ചില്‍ 2 പേരുണ്ട്.ഓലകെട്ടിയാണോ?അതോ ജൂനിയര്‍ ആണോ?
അജ്ഞാതാ, ധൃഷ്ടദ്യുമ്നന്‍: നന്ദി
ധൃഷ്ടദ്യുമ്നന്‍:പ്ര്തിപക്ഷത്തിന്‍റെ കറുത്ത കൈകളാ ചിന്ത്യില്‍ പേര് വരാത്തതിനു കാരണം എന്ന് തോന്നുന്നു
ചാര്‍ളി ചാപ്ലിന്‍,പഞ്ചാരക്കുട്ടന്‍:നന്ദി
ബഷീറിക്ക:അത് ശ്രീക്കാ
അരുണ്‍, നന്നായിട്ടുണ്ട്.
Arun, chathan paranjathu "deseeya" ennu akkana...allateh pasee ennu akkanalla..
അത് ശരിയാ, ദേശീയ പക്ഷി എന്നാ.ഇത് സംഭവം കലക്കനാ കേട്ടോ
:)ചിരിപ്പിച്ചു
അരുണ്‍, അപാരം...നമിച്ചു..ഇതു ഏതു ഒഫ്ഫീസില്‍ ആണു ഇത്രയധികം free time ഉള്ളതു... മിനിറ്റ് മിനിറ്റ് വച്ചാണല്ലൊ സൃഷ്ട്ടികള്‍..എന്തായാലും കൊള്ളാം, താങ്കല്‍ ഒരു നിമിഷ കഥാകൃത്ത് തന്നെ...
Priya chodichathu thanna enikkum chodikanullathu.Etha office?Veruthe chirippikan irangiyirikkuva.Oru idavela okke vende?Enthayalum pazhaya std ayi thudandi.athil njan happy anu
ഷാനവാസ്സ്:നന്ദി
മേരിക്കുട്ടി,വിനോദ്: കുട്ടിച്ചാത്തന്‍ എന്താ ഉദ്ദേശിച്ചതെന്ന് എനിക്ക് ഇപ്പോഴാ മനസിലായത്."ദേശീയ പക്ഷി" എന്നാ അല്ലേ?അയ്യോ ഞാന്‍ എന്തൊരു മണ്ടനാ?നന്ദി
പ്രിയ:നിമിഷ കവി എന്ന് കേട്ടിട്ടുണ്ട്? ഇത് എന്ത്?ഹി..ഹി..ഓഫീസിന്‍റെ പേര് പറഞ്ഞിട്ട് വേണം എന്‍റെ ജോലി കളയാന്‍
ബിന്ദു:നന്ദി.പ്രിയയോട് പറഞ്ഞത് തന്നെ പറയാനുള്ളു, പിന്നെ പഴയ പോലെയായി എഴുത്ത് എന്ന് കേട്ടപ്പോള്‍ സന്തോഷ്മായി
ഹി..ഹി..ആരോടും പറയേണ്ട കേട്ടോ. പുതിയ മലയാളം വാക്കാണ്‍..ഈ General knowledge വേറെ ആര്ക്കും അറിയത്തില്ല..
അരുണിന്റെ മിമിക്രി ഓര്‍മ്മയുണ്ടെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ നിന്‍റെ ബാച്ചാണെന്ന് ഓര്‍മ്മിച്ച് കൂടെ പൊട്ടാ.നീ എട്ട് കഴിഞ്ഞ് പഠിത്തം നിര്‍ത്തി പോയില്ലേ?പഴയ കോമഡി ഇപ്പോഴും ഉണ്ട് എന്നു എനിക്ക് മനസിലായി.ബാക്കി ഒന്നും ഇവിടെ എഴുതുന്നില്ല, ഞാന്‍ മെയില്‍ ചെയ്യാം.ഞാനും ഒരു ബ്ലോഗറാ, പക്ഷേ അനോണിയാ.നിനക്ക് അറിയാം.നീ പലവട്ടം വന്നിട്ടുണ്ട്.ഞാന്‍ ഡീറ്റയില്‍സ് മെയിലില്‍ തരാം
പ്രിയ: 'നിമിഷകഥാകൃത്ത്' -മലയാള ഭാഷയ്ക്ക് ഇങ്ങനെ ഒരു വാക്ക് സംഭാവന ചെയ്തതിനു നന്ദി.പെട്ടന്ന് വാക്കുകള്‍ ഉണ്ടാക്കുന്നതിനാല്‍ ഇന്നു മുതല്‍ 'നിമിഷവാക്കി' എന്ന് അറിയപ്പെടട്ടെ.:)
ശ്രീജിത്ത്:മെയില്‍ കിട്ടി, പറഞ്ഞ പോലെ അത് ഡിലീറ്റും ചെയ്തു.എന്നാലും ഭയങ്കരാ അത് നീ ആരുന്നോ?മുകളിലെ കമന്‍റില്‍ ജോണ്‍ സാറിനെ കുറിച്ച് ചോദിച്ചിരിക്കുന്ന RR ആരാണെന്ന് അറിയുമോ?
ഞാനും ചിരിച്ചു:)
ഇല്ലെടാ, അതാരാണെന്ന് അറിയില്ല.നോക്കട്ടെ, കിട്ടിയാല്‍ പറയാം
രണ്ടു തിവസമായി ഈ ബ്ലൊഗില്‍ ത്ന്നാരുന്നു.ആദ്യമേ വായിച്ചത് ഇടവത്തിലെ ചാപിള്ള എന്ന പോസ്റ്റാ.പിന്നെയെല്ലാമിരുന്ന് വായിച്ചു.അപ്പൊഴത്തെക്കും ഈ പോസ്റ്റുമിട്ടോ.എല്ലാം സൂപപര്‍.ഒരുപാട് ഇഷ്ടായി.ഇനിയും എഴുത്ണേ
ഹി..ഹി..ഒറ്റയുത്തരം കൊണ്ടു പാവം അമ്മയെ അഭിമാനം കൊണ്ടു വീര്‍പ്പുമുട്ടിച്ചു കരയിച്ചല്ലേ..;)
ഈയിടെയായിട്ട് കായംകുളം ഫാസ്റ്റില്‍ പോസ്റ്റുകളുടെ ഒഴുക്കാണല്ലോ...ഓഫീസിലെ പണിയില്ലായ്മയാണല്ലേ ഇതിന്റെ ഗുട്ടന്‍സ്..:)
അപ്പൊ കാക്ക അല്ലായിരുന്നോ?
ശെരിക്കുള്ള ഉത്തരം പറഞ്ഞു തന്നതിന് താങ്ക്സ് :)
പോസ്റ്റ് കലക്കി എന്ന് പ്രത്യേകം എടുത്തു പറയേണ്ടതില്ലല്ലോ !
മൊട്ടുണ്ണി:നന്ദി
ശ്രീജിത്ത്:ഓ.ക്കെ. മെയില്‍ അയച്ചാല്‍ മതി.അല്ലേല്‍ ഞാന്‍ ഇവിടെ ഒന്ന് ചോദിച്ച് നോക്കട്ടെ.
Dear RR:താങ്കള്‍ ഞങ്ങളുടെ കൂടെ പഠിച്ചതാണോ?എന്നെ അറിയുമോ?
റോഷിനി:ഞാന്‍ റോഷിനിയുടെ ബ്ലോഗില്‍ കയറാന്‍ നോക്കിയിട്ട് പറ്റുന്നില്ലല്ലോ?എന്തേ പെര്‍മിഷന്‍ വേണോ?
Rare Rose:അതേ, ഒരു മാസമായി വര്‍ക്ക് ഇല്ല.കഥ എഴുതി ദിവസങ്ങള്‍ തള്ളി നീക്കുന്നു.ജൂണ്‍ ആദ്യമേ ഇനി വര്‍ക്ക് വരു.ഇങ്ങനെ അടുപ്പിച്ച് പോസ്റ്റിടുന്ന കാരണത്താല്‍ ബോറടിക്കുന്നെങ്കില്‍ പറയണേ:)
അബി:ഇതിനാ പൊതുവിജ്ഞാനം എന്ന് പറയുന്നത്.:)
കാക്ക Ekkakka
ഞാന്‍ വെച്ചൂച്ചിറ നവോദയയില്‍ ആയിരുന്നു . ജോണ്‍ സര്‍ ചെന്നിത്തലക്ക് വരുന്നതിനു മുന്നേ ഞങ്ങളുടെ പ്രിന്‍സിപ്പല്‍ ആയിരുന്നു. :-)
സൂത്രന്‍:നന്ദി
RR:അത് ശരി.എന്‍റെ ഒരു ചേച്ചി വെച്ചുച്ചിറയില്‍ ടീച്ചറായിരുന്നു, പേര് ശ്രീലത. അറിയുമോ?
ഞാനും ഇപ്പൊള്‍ അഭിമാനിക്കുന്നൂ.....:) അപാര ബുദ്ധി പണ്ടേ ഊണ്ടായിരുന്നു അല്ലേ!
അത്യാവശ്യം വായിക്കാന്‍ നീളത്തിലുള്ള പോസ്റ്റാ പ്രതീക്ഷിച്ചത്. കണ്ടപ്പോള്‍ ചെറുതായി തോന്നി. പക്ഷേ ആസ്വദിച്ച കാര്യത്തില്‍ ബോഗികളുടെ എണ്ണം കൂട്ടിയിട്ടുണ്ട് കേട്ടോ...
ഹോ ഭാഗ്യം ഇപ്പോഴേലും മനസ്സിലാക്കിയല്ലോ... ഇനി എഴുതിത്തുടങ്ങിക്കോ ദേ ‘ശീ’യ പച്ചി.(എതായാലും ച്ചി തന്നെയാ ചേര്‍ച്ച)...
Arun, e kadha kollam.Pazhaya kadhakal ellam chirikan kollam engilum jeevithathodu chernu nilkunnilla.Ithu sharikkum vishvasaneeyam.ella postum njan vilayiruthi parayunnathinal arun thettidarikkilla ennu karuthunnu
Sasneham
Rajesh
"അതേ, കറുത്ത് ചിറക് ഒക്കെയുള്ള ഒരു പക്ഷി"
വിശദീകരണം ഉത്തരത്തേക്കാൾ ഗംഭീരം.
നന്നായിട്ടുണ്ട്.
"കാക്കാമ്മാരെ തൊട്ടുകളിച്ചാല്‍ അക്കളി ഇക്കളി സൂക്ഷിച്ചോ...." പണ്ടെന്നോ കേട്ട ഒരു മുദ്രാവാക്യം ഓര്‍മ്മിച്ചതാട്ടോ.....
ശിവാ:പുത്തിയുടെ കാര്യത്തില്‍ മനു ഒരു സംഭവം തന്നെ:)
കൊട്ടോട്ടിക്കാരന്‍:ഓഹോ അങ്ങനെയാണോ?ആദ്യം എനിക്ക് മനസ്സിലായില്ലാരുന്നു.ഹി..ഹി..
കുട്ടിച്ചാത്തന്‍:അങ്ങനെ വീണ്ടും പോസ്റ്റ് ചെയ്താല്‍ ഈ കമന്‍റ് ഒക്കെ പോകുമോ?
രാജേഷ്:എനിക്ക് മനസിലാകും മാഷേ
വംശവദന്‍:നന്ദി
അരീക്കോടന്‍ :അയ്യോ ഇത് കാക്കയാ
:)
As usual supeeeeeer.Pache kadha cheruthayi poyi,mattu kadhakal pole sambhavabahulam alla.ennalum aswadhichu.hihihi..
Sheeja
:)
അരുണ്‍ചേട്ടാ,എല്ലാ പോസ്റ്റും ചിന്തയില്‍ വരുന്നില്ലന്ന വിഷമം തീര്‍ന്നില്ലേ, ഇത് ഇന്നു ചിന്തയില്‍ വന്നല്ലോ?പോസ്റ്റിട്ടട്ട് ചിന്തയില്‍ വരുന്നതിനു മുമ്പേ ഒറ്റദിവസത്തില്‍ പത്ത് അറുപത് കമന്‍റ്‌സ്സ് കിട്ടിയില്ലേ, അത് തന്നെ വലിയ കാര്യം.
ഹി..ഹി
പെട്ടന്ന് എനിക്ക് ബുദ്ധി ഉപദേശിച്ച് തന്ന മനസ്സിനു നന്ദി പറഞ്ഞ്, ആകാംക്ഷയോട് കാത്ത് നില്‍ക്കുന്ന സദസ്യരോട്, അഭിമാനത്തോടും ആത്മവിശ്വാസത്തോടും കൂടി കേരളത്തിലെ ദേശിയ പക്ഷിയുടെ പേര് ഞാന്‍ പ്രഖ്യാപിച്ചു:
"കാക്ക"
ഹഹ് അഹഹ്ഹ്ഹ്ഹ്ഹ്ഹ്
ഹഹ് ഹഹഹഹഹ്
ഹയ്യോ... ചിരിച്ച് ചിരിച്ച് വയ്യായേ..
ഷീജ:ഇതില്‍ സംഭവബഹുലമായി ഒന്നും ഇല്ല, അത് കൊണ്ടാ.ക്ഷമി..:)
the man to walk with :നന്ദി
വിനോദ്:ഇത് പോളേട്ടന്‍(ചിന്തയുടെ രാജാവ്) ഇടപെട്ടാ ശരിയാക്കിയത്.പിന്നെ ഒറ്റ ദിവസം കൊണ്ട് 'പത്ത് അറുപത്' കമന്‍റ് ഇല്ല, 'ഒരു അറുപത്' കമന്‍റേ ഉള്ളു.ഹി..ഹി
ശ്രീഇടമണ്‍:നന്ദി
ha ha ha...
kalakki arun..!!
nice post.
അരുണിന്റെ ഉത്തരം തെറ്റിപോയെന്ന് ഞാൻ വിശ്വസിക്കുന്നില്ല.
തെറ്റിയത് പ്രിൻസിപ്പലിന്റെ ചോദ്യമാണ്. ‘പ്രകൃതിയിലെ തൂപ്പുകാരി ആരെന്നോ,
പക്ഷികളിലെ കറുത്തസുന്ദരി ആരെന്നോ അദ്ദേഹം ചോദിക്കണമായിരുന്നു.
പിന്നെ,പഠിക്കുന്ന കാലത്ത് ഏതൊരു ചോദ്യത്തിനും അറിയില്ല എന്നുത്തരം പറയുന്നത്
ഒരു അപമാന മായി എനിക്കും തോന്നിയിരുന്നു.ഈ തോന്നൽ എനിക്ക് അതിനെക്കാൾ
വലിയ അപമാനങൾ വരുത്തിവക്കുകയും ചെയ്തിട്ടുണ്ട് ..അതുകൊണ്ടാവാം ഈ പോസ്റ്റ്
എനിക്കു പ്രത്യേകം ഇഷട പെട്ടു.
chirippichu...:)
:)
:)
കുമാരേട്ടാ,കുക്കു:നന്ദി
കെ.കെ.എസ്:എന്‍റെ അറിവില്‍ മിക്ക ആള്‍ക്കാരുടെയും മനോഭാവം ഇത് തന്നെയാ മാഷേ.ഇഷ്ടപ്പെട്ടു എന്ന് കേട്ടത് എനിക്കും ഇഷ്ടപ്പെട്ടു :)
ഇതില്‍ എന്‍റെ കമന്റ് കാണാന്‍ ഇല്ലാ!!!
എവിടെ പോയി??ഞാന്‍ കമന്റിലെ??
Super!!!! :D :D :D :D :D
ആ അമ്മ!!!
****
“മലമുഴക്കി വേഴാമ്പല്‍ എന്ന ഭീകരമായ പേര് “
ആ ഭീകര ജീവിയെ മലയാളിയായ ഞാൻ ഇന്നുവരെ കണ്ടിട്ടില്ല. ഈ കാണാത്ത പക്ഷിയെത്തന്നെയേ കണ്ടുള്ളോ ദേശീയ പക്ഷിയാക്കാൻ? കാക്ക തന്നെ ആയിരുന്നു നല്ലത്. അല്ല, കാക്കക്കെന്താ ഒരു കുറവ്?
കായംകുളം കലക്കി കേട്ടോ..
സുമ: കമന്‍റ് ഇട്ടതുമില്ല, എന്നിട്ട് കാണുന്നില്ല എന്ന് പറഞ്ഞ് കരച്ചിലും.ദൈവമേ ഈ കൊച്ചിനെ കൊണ്ട് തോറ്റു
പ്രിയ ഉണ്ണികൃഷണന്‍: ഇപ്പം ആ അമ്മയ്ക്ക് എല്ലാ,് പരിചയമായി
പള്ളിക്കുളം..:അത് തന്നെയാ എന്‍റെയും സംശയം.കാക്കക്ക് എന്താ കുഴപ്പം?
ഉത്തരം പറഞ്ഞ് അഭിമാനപുളകിതനായി
സ്റ്റേജില്‍ നിന്നും ഇ റങ്ങിവരുന്ന രങ്കം
അതുകണ്ട് പാവം അമ്മ............ !*&*!
നന്നായിരിക്കുന്നു.
അരുണ്‍ വളരെ നന്നായിരിക്കുന്നു .. ഇതേ പോലെ എത്ര അനുഭവങ്ങള്‍ അല്ലെ .... ആദ്യമായാ ... ഈ വഴി .. ആശംസകള്‍
Dear Arun,
I don't know how to type in malayalam.Yesterday one of my friend give this link.A very good blog in malayalam.Congrts.
Your good qualities:Good naration,Good humour sense.Only the problem is your stories are unbelivable.And in my opinean, Try to avoid huge use of special characters.
Wishing you all the best
Goki
ആ പ്രിന്‍സിപ്പാളിനെ സമ്മതിച്ചിരിക്കുന്നു.... ;)
ഗോഖി:വിശദമായി വിലയിരുത്തിയതിനു നന്ദി.കഥകള്‍ക്ക് ജിവിതവുമായി ഒരു ബന്ധവുമില്ല മാഷേ, എല്ലാം സാങ്കല്‍പ്പികമാ.പിന്നെ കുറേ ചിഹ്നങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നത്, അത് ഒരു സ്റ്റൈലാ.മാറ്റാന്‍ ഒരു വിഷമം.ഞാന്‍ ഇങ്ങനെ തുറന്ന് പറഞ്ഞെങ്കിലും താങ്കള്‍ ഇനിയും വരണം, തെറ്റുകള്‍ ചൂണ്ടിക്കാട്ടണം എന്ന് തന്നെയാണ് എന്‍റെ ആഗ്രഹം.താങ്കളുടെ വിലയേറിയ നിര്‍ദേശങ്ങള്‍ക്ക് ഒരിക്കല്‍ കൂടി നന്ദി:)
മുക്കുറ്റി,ശ്രീജിത്ത്,ഫായസം:നന്ദി
കോണ്‍ഫറന്‍സ് നടക്കുന്നതിനു ഇടക്ക് ചിരിപ്പിച്ചു... ഭാഗ്യം ഫോണ്‍ മ്യൂട്ടില്‍ ആയിരുന്നു
കര്‍ത്താവെ 78 കമന്റ് ഇങ്ങേരു ഇത് എന്നാ ഭാവിച്ചാ മാഷെ ...
അമ്മയുടെ പുര്‍ത്തിരന്‍ വളരുവല്ലേ അമ്മെ എന്നാണോ അന്നേരം മാഷ് അമ്മയോട് പറഞ്ഞെ
ച്ചെ...വീണ്ടും വൈകിപ്പോയി... പോട്ടേ സാരല്യ.. പിന്നെ നമ്മടെ കാക്കേണ്റ്റെ കാര്യം ...ഞാന്‍ പറയുന്നു നിങ്ങള്‍ പറഞ്ഞ ഉത്തരമാ ശരി... ആ മയിലിനെ കൊണ്ട് എന്തിനെങ്കിലും കൊള്ളുമൊ..... നേരെ ഒന്നു പറക്കാന്‍ പോയി ഒന്നു മുള്ളാന്‍ കൂടിയറിയാത്ത ഈ മയിലിനെ പിടിച്ച് ആരെങ്കിലും കേരളത്തിണ്റ്റെ ദേശിയ പക്ഷിയാക്കുമൊ.... മ...... മ........അല്ലെങ്കി വേണ്ട...മത്തങ്ങ തലയന്‍മാര്.......
അരുണ്‍ജീ കലക്കീട്ടാ :)
സുരാജ്:പണി കളയുമോ?പണി ആകുമോ?:)
പൊന്ന് അച്ചായാ:കണ്ണ് വയ്ക്കല്ലേ..ഹി..ഹി..
സന്തോഷ്:എപ്പം വന്നാലെന്താ, വന്നല്ലോ?:)
ബിനോയ്:നന്ദി:)
bheekaram :) adipoli post
അനുഭവങ്ങളാണല്ലോ അരുണേ
ഏറ്റവും വലിയ ഗുരു....!
പാവം ആ അമ്മയെ എന്തിനു കര....യി....പ്പി....ച്ചു? ദുഷ്ടണ്....
Just came across to your site and I am happy to see your blog. I enjoyed your blogs very much. Keep on writing. I will visiting here often.
എസ്സ്.വി:നന്ദി
സതീഷ്:അതേ അനുഭവം തന്നെയാ ഏറ്റവും വലിയ ബന്ധു
പാവം ഞാന്‍, പൂമരത്തണലില്‍:നന്ദി
രണ്ടുതവണ ഇവിടെ വന്നതാ...
എന്താത് ന്ന് ചോദിച്ചാ
മിണ്ടാതെ പോകാന്‍ വയ്യല്ലോ
അതാ വീണ്ടും കമന്‍റിട്ടത്. എന്നെ തല്ലരുത്.
Dear friend,
I saw your replay.Thank you for consideration.
Goki
dear arun,
lovely post!i'm so happy that you're a navodaya product!secondly,my friends call me super fast for my spped in talking,typing, writing and for IMPATIENCE!
great!
i would have given you aprize o the stage for your cofidence to face the public!
happy writing.........
sasneham,
anu
കൊട്ടോട്ടിക്കാരന്‍:എന്തിനാ തല്ലുന്നേ, രണ്ടോ മൂന്നോ..നൂറോ എത്ര വേണേലും വരാല്ലോ:)
ഗോഖി:ഇനിയും വരണേ
അനുപമ:സ്നേഹം നിറഞ്ഞ ഈ വരികള്‍ക്ക് നന്ദി
അന്ന് തുടങ്ങിയതാ അല്ലെ വിവരക്കേട് പറയാന്‍ ?ഹ ഹ ഹാ !
“കേരളത്തിലെ ദേശിയ പക്ഷിയുടെ പേര് ഞാന്‍ പ്രഖ്യാപിച്ചു:
"കാക്ക"
അരുണ്‍ ,
ഹ..ഹ...
നല്ല രസകരമായ പോസ്റ്റ്.
:)
“കേരളത്തിലെ ദേശിയ പക്ഷിയുടെ പേര് ഞാന്‍ പ്രഖ്യാപിച്ചു:
"കാക്ക"
അരുണ്‍ ,
ഹ..ഹ...
നല്ല രസകരമായ പോസ്റ്റ്.
:)
അരുണ്‍ ചേട്ടാ, എന്തോന്നാ ഇത്? ഇതിനും വേണ്ടി കമന്‍റോ?
അതേ ഞാന്‍ കണ്ണ് വച്ചതല്ലേ.വെറുതെ ചോദിച്ചതാ.
superb.:D
തോമ്മാ, ഹരിശ്രീ, വിനോദ്, മാളുക്കുട്ടി:
എല്ലാവര്‍ക്കും നന്ദി.ഈ സഹകരണത്തിനും സ്നേഹത്തിനും
:)
mone :nalla post .puthiya dhesheeya pahshiye kandethhiya manuvinu nalloru sammaanamenkilum tharendathaayirunnu .....kashttaayippoyi ..
വിജയലക്ഷ്മി ചേച്ചി:വളരെ നന്ദി
"കാക്കയോ?"
പാവം!!
കാക്കയെ അറിയില്ലെന്ന് തോന്നുന്നു!!
.............
ഹ...ഹ...ഹി...ഹി....
നന്നായിട്ടുണ്ടേ....
lalrenjith :നന്ദി
Mashe ningal chennithalayil ethu batch aayirunnu...
Postukal vaayichu othiri ishtappettu....
കലേഷ്:ഫസ്റ്റ് ബാച്ച്.അറിയുമോ?
മാഷെ നന്നായിട്ടുണ്ട്ട്ടോ .....മറ്റുള്ളവരെ ചിരിപ്പിക്കുക എന്ന് പറയുന്നത് ശെരിക്കും ഒരു വലിയ കഴിവാണ് .....ഇനിയും ഇതു പോലുള്ള എഴുത്തുകള്‍ തുടരുക .......ആശമസകള്‍
ദിവ്യം:നന്ദി, ഞാന്‍ കഴിവതും ശ്രമിക്കാം
arun chetta santhoshamyi.......
ithonnum marannittillallee....
കിച്ചു:മറക്കാന്‍ പറ്റുമോ?:)
ithokke marannalu enthu jeevitham alle????
ഹി..ഹി..ഹി, അതേ കിച്ചു
ഞാന്‍ പഴയ പോസ്റ്റുകള്‍ ഓരോന്നായി വായ്ച്ചു വരുന്നേ ഉള്ളു. എത്ര നിയന്ത്രിച്ചിട്ടും അറിയാതെ പൊട്ടി ചിരിച്ചു പോകുന്നു. അടുത്തിരിക്കുന്നവര്‍ വട്ടായോ എന്ന് ചോതിച്ചുതുടങ്ങി :)
ഷീല:
അപ്പോള്‍ എല്ലാ പോസ്റ്റും ഇഷ്ടപ്പെടുന്നു അല്ലേ? ദൈവമേ നന്ദി:)
അനിയാ,
ഞാന്‍ ആദ്യമായിട്ടാണ് ഇവിടെ എന്ന് തോന്നുന്നു. വളരെ രസകരമായ എഴുത്തിന് എന്റെ നന്ദി. ഏറെ ചിരിപ്പിച്ചു.
ഞാന്‍ ജോണ്‍ സാറിനെ തപ്പി വന്നതാണ്. കേരളത്തിലെ ആദ്യ നവോദയാ സ്കൂള്‍ വന്നത് വെച്ചൂച്ചിറയില്‍ ആയിരുന്നല്ലോ. ജോണ്‍ സാര്‍ എന്റെ അയല്‍വാസിയും അച്ചാച്ചന്റെ സുഹൃത്തുംകൂടിആണ്. ഇനി സാറിനെ കാണുമ്പോള്‍ ഈ കഥ തീര്‍ച്ചയായും ഞാന്‍ അദ്ദേഹത്തോട് പറയും. അപ്പോള്‍ അദ്ദേഹം താങ്കളെ ഓര്‍ക്കുന്നുണ്ടാവും.
@മറ്റൊരാള്‍:
പ്രിയപ്പെട്ട ചേട്ടാ,
ജോണ്‍സാര്‍ എന്നെ മറക്കില്ല എന്നാണ് വിശ്വാസം.ചെന്നിത്തല നവോദയില്‍ ആദ്യ ബാച്ചിലെ അരുണ്‍, അതാണ് ഞാന്‍ :)
അവിടെ മിമിക്രി കാണിക്കുന്നതായിരുന്നു മെയിന്‍ പണി :)
സാറിനു അറിയാം.
എന്‍റെ അന്വേഷണവും അറിയിക്കണേ..
അരുണ്‍
Kollam............ orupaadu ishtamaayi....
മനു പറഞ്ഞതില്‍ ഒരു തെറ്റും ഇല്ല, കേരളത്തിന്റെയെന്നല്ല, ഈ ലോകത്തിന്റെ തന്നെ ദേശീയ സോറി ഉലക മഹാ പക്ഷി ആകാനുള്ള യോഗ്യത ഉള്ള ഒരേ ഒരു പക്ഷി നമ്മുടെ സ്വന്തം കറുത്ത ചിറകുള്ള പാവം കാക്ക തന്നെ.. ഈ മനുവിന്റെയൊരു അറിവ്.. സത്യത്തില്‍ ബയോളജി ക്കുള്ള നോബല്‍ സമ്മാനം താങ്കള്‍ക്കു കിട്ടണ്ടതു തന്നെ. എതെയത്രേം ബുദ്ധിയുള്ള ഒരാളെ കൂടി കണ്ടത്തില്‍ വളരെ സന്തോഓഓഓഓഓഓഓഓഓഓഒഷം
എന്റെ പൊന്നാശാനേ ചിരിച്ചു ചിരിച്ചു മരിച്ചു... ഇനി ചിരിക്കാൻ ചിരി ബാക്കിയില്ല...
ഇതുപോലത്തെ ഉരുപ്പടി ഒന്നേയുള്ളൂ വീട്ടില്. കൂടുതലുണ്ടെങ്കിൽ ..... ഹൊ ചിന്തിക്കാൻ വയ്യ.
copy ano mashe, motham chillarayil ee kadha vannathanallo
അരവിന്ദേട്ടന്‍റെ മൊത്തം ചില്ലറയില്‍ ഇങ്ങനൊരു കഥ ഇല്ല ഗിരിഷേ, ഇത് എന്‍റെ തന്നെ റീ പോസ്റ്റാ :)
good one...just finished lunch at office and turned to your blog to read some nadan stuff.....u sadya kazhikku feeling...kidilan....every time i read ur blog i feel u ll soon run of of stories..but thtx never happening :-)....keep it up
വെറുതെയല്ല ഞാന്‍ നവോദയയില്‍ ചെരാഞ്ഞത്...
ഇപ്പൊ സമയം രാത്രി 2.15... ഈ നട്ടപ്പാതിരാക്കും ഉറക്കെ ചിരിക്കാന്‍ കഴിയും എന്ന് എനിക്കിന്ന് മനസ്സിലായി...
പിന്നെ പ്രിന്സിപാലിന്റെ ചോദ്യം തെറ്റല്ലേ...? സംസ്ഥാന പക്ഷിയല്ലേ നേരത്തെ പറഞ്ഞ ജന്തു... പറഞ്ഞിട്ട് കാര്യമില്ല... നിങ്ങടെയല്ലേ പ്രിന്‍സി..
ha ha ha... ella pstukalum kollammm
Post a Comment