For reading Malayalam
ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font.
(Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.
ഇത് ശകുന്തളയുടെ കഥ
ശകുന്തള..
കാളിദാസന് എന്ന മഹത് പ്രതിഭ രചിച്ച, ശാകുന്തളം എന്ന അതിമനോഹരമായ പ്രണയകാവ്യത്തിലെ നായിക, സൌന്ദര്യത്തിന്റെ നിറകുടമായ മുനികുമാരി, പേര് കേള്‍ക്കുമ്പോള്‍ തന്നെ ഏതൊരു ആണിന്റെ മനസിലും വശ്യമോഹം ഉണര്‍ത്താന്‍ കഴിവുള്ള മായാജാലക്കാരി...
ഇല്ല, ഈ നായികയെ കുറിച്ച് വര്‍ണ്ണിക്കാന്‍ എനിക്ക് വാക്കുകളില്ല!!
കല്യാണ മോഹവുമായി നടക്കുന്ന യുവകോമളന്മാരോട് ഒരു ചോദ്യം..
നിങ്ങള്‍ക്ക് ശകുന്തളയെ കല്യാണം കഴിക്കാന്‍ ഒരു അവസരം ലഭിച്ചാല്‍....?
പെട്ടന്ന് ഒരു മറുപടിയില്ല, അല്ലേ?
എന്നാല്‍ ഈ ചോദ്യം നിങ്ങള്‍ എന്നോടാണ് ചോദിച്ചതെങ്കില്‍ എനിക്ക് ഒരു മറുപടി ഉണ്ട്.
കാരണം എനിക്ക് ഒരിക്കല്‍ ആ അവസരം ലഭിച്ചിരുന്നു.
അത് വിശദീകരിക്കണമെങ്കില്‍ ഏകദേശം ഒരു വര്‍ഷം പുറകിലേക്ക് പോകണം.
അതായത് എനിക്ക് കല്യാണം ആലോചിക്കുന്ന കാലഘട്ടത്തിലേക്ക്..
എന്റെ ജീവിതത്തില്‍ ആദ്യമായി ഞാന്‍ പെണ്ണ് കാണാന്‍ പോയത് ഉത്തരയെ ആയിരുന്നു.അത് ഞാന്‍ നേരത്തെ വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.അവള് എന്നെ വേണ്ട എന്ന് പറഞ്ഞതോട് കൂടി ഞാന്‍ മാനസികമായി തളര്‍ന്നു.എന്റെ മനസ്സില്‍ ഒരു സംശയം ബാക്കിയായി..
എനിക്ക് എന്താ ഒരു കുറവ്?
മീശയ്ക്ക് മീശയില്ലേ?
കീശയ്ക്ക് കീശയില്ലേ??
കീശയില്‍ കാശുമില്ലേ???
പിന്നെന്താ ഉത്തര എന്നെ വേണ്ടാ എന്ന് പറഞ്ഞത്?
ഒരു പെണ്ണിനേ മറ്റൊരു പെണ്ണിനെ മനസിലാകു എന്ന പൊതു തത്വത്തില്‍ വിശ്വസിച്ച് ഞാന്‍ എന്റെ അനിയത്തിയോട് ചോദിച്ചു:
"മോളേ, നീ പറ, എനിക്ക് എന്തിന്റെ കുറവാ?"
വിഷമിച്ച് നില്ക്കുന്ന എന്നെ അടിമുടി ഒന്ന് നോക്കിയിട്ട്, അവള് മൊഴിഞ്ഞു:
"ചേട്ടനിപ്പോള്‍ ഒരേ ഒരു കുറവേ ഉള്ളു, അതൊരു വാലിന്റെയാ."
പോടീ പുല്ലേ!!
ഞാനെന്താ കുരങ്ങാണോ?
കഷ്ടം!!
അങ്ങനെയിരിക്കേ ഒരു ഞയറാഴ്ച..
ഏകദേശം ഒരു പതിനൊന്ന് മണി ആയി കാണണം.എന്റെ വീടിനു മുമ്പില്‍ ഒരു മാരുതികാര്‍ വന്നു നിന്നു.അതില്‍ നിന്നും ടിപ്പ് ടോപ്പില്‍ വേഷം ധരിച്ച ഒരു സുന്ദരന്‍ ഇറങ്ങി.അയാള്‍ എന്നെ ചൂണ്ടി ഒരു സംശയഭാവത്തില്‍ ചോദിച്ചു:
"മനു അല്ലേ?"
"അതേ"
എന്റെ മറുപടി കേട്ടതും കൂളിംഗ്ലാസ്സ് ഒന്ന് നേരെ പിടിച്ചു വച്ച് അയാള്‍ വീണ്ടും ചോദിച്ചു:
"അച്ഛനുണ്ടോ?"
എന്റെ റബ്ബേ!!
കാര്ക്കോടകന് ചോദിച്ചത് കേട്ടില്ലേ?
എനിക്ക് അച്ഛനുണ്ടോന്ന്??
ഡാഷ് മോനേ, കൂമ്പിനിട്ട് ഒരു ഇടി തരട്ടേ?
ഉള്ളില്‍ തിളച്ച് വന്ന ദേഷ്യം കടിച്ചമര്‍ത്തി ഞാന്‍ തിരികെ ചോദിച്ചു:
"എന്താ ഉദ്ദേശിച്ചത്?"
എന്റെ ചോദ്യത്തില്‍ അപകടം മണത്ത അതിഥി, തന്റെ ചോദ്യം വിശദമാക്കി:
"അച്ഛന് വീട്ടില്‍ ഉണ്ടോ?"
ഓ, എന്ന്..
"ഉണ്ട്"
അയാള്‍ ആധൂനിക ബ്രോക്കറാണത്രേ!!
എനിക്ക് പറ്റിയ പെണ്ണിനെ കണ്ട് പിടീക്കാന്‍ അയാള്‍ക്ക് മാത്രമേ കഴിയൂ എന്നാണ് അയാളുടെ അവകാശവാദം.അയാളുടെ വാചകമടി കേട്ട് അന്തം വിട്ടിരുന്ന അച്ഛനോട് അയാള്‍ ഒരു പെണ്‍കുട്ടിയുടെ ഡീറ്റയില്സ്സ് പറഞ്ഞു..
യാഥാസ്ഥിതിക കുടുംബത്തിലെ പെണ്‍കുട്ടി, തറവാടി, പെണ്ണിനു ഇരുപത്തി മൂന്ന് വയസ്സ്, സുന്ദരി, സുശീല, സുമുഖ, സര്‍വ്വോപരി സര്‍വ്വജ്ഞ...
ഇത്രയും കേട്ടതോടെ എന്നിലെ തളരിതഹൃദയന്‍ തിരിച്ച് വന്നു, ആകാംക്ഷ സഹിക്കാന്‍ കഴിയാതെ ഞാന്‍ ചോദിച്ചു:
"എന്താ കുട്ടിയുടെ പേര്?"
എന്റെ ചോദ്യത്തിനു മറുപടിയായി പെണ്‍കുട്ടിയുടെ പേര് അയാള്‍ പ്രഖ്യാപിച്ചു:
"ശകുന്തള"
ആ പേര് കേട്ട നിമിഷം ഞാനൊരു ദുഷ്യന്തനായി!!
അവളുടെ കാലില്‍ മുള്ള് കൊള്ളുന്നതും, ഞാനത് എടുത്ത് കൊടുക്കുന്നതും, കുറേ വണ്ടുകള്‍ ചീറിപറക്കുന്നതും, സഖിമാര്‍ ആര്‍ത്ത് ചിരിക്കുന്നതും, എന്ന് വേണ്ടാ ആ നിമിഷം തന്നെ അവളേം കൊണ്ട് ഞാന്‍ യൂറോപ്പില്‍ പോയി ഒരു ഡ്യൂയറ്റ് വരെ പാടി.
ഞാന്‍ ഇങ്ങനെ സന്തോഷിച്ച് നിന്നപ്പോഴാണ് ബ്രോക്കര്‍ ഒരു പ്രശ്നം ഉന്നയിച്ചത്:
"മോനു ജോലി ബാംഗ്ലൂരിലായ കാരണം ആ കാരണവര്‍ സമ്മതിക്കുമോന്നാ സംശയം"
((ഠോ))
യൂറോപ്യന്‍ സിറ്റിക്ക് നടുവില്‍ ഒരു കാടുണ്ടാക്കി, അവിടെ ശകുന്തളയുമായി ഡ്യൂയറ്റ് പാടി നടന്ന എന്റെ നെഞ്ചില്‍ ഏതോ ഒരു കാരണവര്‍ വെടിവച്ചു.
ആരാണയാള്‍??
നിമിഷ നേരം കൊണ്ട് തളരിത ഹൃദയന്‍ പഴയ വൃണ ഹൃദയനായി!!
വെറുതെ കൊതിപ്പിച്ചട്ട് ബ്രോക്കര്‍ പറഞ്ഞത് കേട്ടില്ലേ?
കാരണവര്‍ കല്യാണത്തിനു സമ്മതിക്കില്ലത്രേ!!
ബ്രോക്കറുടെ തല തല്ലി പൊട്ടിക്കുകയാ വേണ്ടത്..
ബ്ലഡി ബ്രോക്കര്‍, ഐ വില്‍ ബ്രോക്ക് യൂ!!
പിന്നീടാണ് കാര്യങ്ങളുടെ കിടപ്പ് വശം അയാള്‍ വ്യക്തമാക്കിയത്.ആ വീട്ടില്‍ മൂന്ന് കാരണവന്മാരാ ഉള്ളത്.ഒരു അപ്പുപ്പന് കാരണവര്‍, ഒരു അമ്മുമ്മ കാരണവര്‍, ഒരു ആന്റി കാരണവര്‍.ഇവര്‍ക്ക് മൂന്ന് പേര്‍ക്കും പയ്യനെ ഇഷ്ടമാകണം.
അവിടെയാ കുഴപ്പം..
ബാംഗ്ലൂര്‍ എന്ന് പറഞ്ഞാല്‍ മയക്ക് മരുന്ന്, കഞ്ചാവ് എന്നിങ്ങനെയുള്ള കാര്യങ്ങളെ അവര്‍ കേട്ടിട്ടുള്ളു.അവര്‍ കണ്ടിട്ടുള്ള സിനിമകളില്‍ ബാംഗ്ലൂരില്‍ ജീവിക്കുന്ന ആണ്‍കുട്ടികളെല്ലാം വഴി പിഴച്ച് പോയവരാണത്രേ.
എന്താ പറയുക..
മലയാള സിനിമയുടെ മഹത്തായ സംഭാവന!!
അവസാനം എന്റെ വീട്ടുകാരേയും കുടുംബത്തെയും പറ്റി കേട്ടതോടെ പെണ്ണ് കാണല്‍ ചടങ്ങ് ഒരുക്കാന്‍ അവര്‍ തയ്യാറായി.അടുത്ത ഞയറാഴ്ച വീട്ടില്‍ ചെല്ലാന്‍ പറഞ്ഞു.അന്നുമുതല്‍ ഞാന്‍ ദിവസങ്ങള്‍ എണ്ണീ നീക്കി.ഒടുവില്‍ ഞാന്‍ കാത്തിരുന്ന ആ ദിവസം സമാഗതമായി.നെഞ്ചില്‍ പെരുമ്പറയും, മുഖത്ത് അരിമ്പാറയുമായി, ശകുന്തളയെ കാണാന്‍ ഞാന്‍ അവളുടെ വീട്ടിലേക്ക് യാത്രയായി...
പഴയ തറവാട് സ്റ്റൈലില്‍ പണിത ഒരു ആധൂനിക വീട്, അതായിരുന്നു ശകുന്തളയുടെ ഗൃഹം.
ഞങ്ങള്‍ നാല് പേരാണ് ആ വീട്ടിലേക്ക് കടന്ന് ചെന്നത്..
തലയില്‍ ഒരു ബക്കറ്റ് എണ്ണ തേച്ച് പിടിപ്പിച്ച്, മുടി ഒരു സൈഡിലേക്ക് ഒതുക്കി വച്ച്,ഒരു കസവ് മുണ്ടും ഉടുത്ത്, തിളങ്ങുന്ന ഒരു ഷര്‍ട്ടും ഇട്ട്, നെറ്റിയില്‍ ഒരു കുറിയും, അതിനു മുകളില്‍ സ്വല്പം സിന്ദൂരവും, അതിനും മുകളിലായി ഭസ്മം വച്ച് മൂന്ന് വരയും വരച്ച് ഞാന്‍,
പട്ട് പാവാടയും ബ്ലൌസുമിട്ട് അനിയത്തി,
പട്ട് സാരിയുടുത്ത് പ്രൌഡഗംഭീര സ്റ്റൈലില്‍ അമ്മ,
നായ് നടുക്കടലില്‍ പോയാലും നക്കിയേ കുടിക്കു എന്ന് പറഞ്ഞപോലെ ടിപ്പ് ടോപ്പ് സ്റ്റൈലില്‍ ബ്രോക്കര്‍.
ഞങ്ങള്‍ നാല് പേരെയും അപ്പൂപ്പന് കാരണവര്‍ വീട്ടിലേക്ക് ആനയിച്ചു.വിശാലമായ ഹാളിലെ പുലിത്തോല് വിരിച്ച സോഫായില്‍ അദ്ദേഹം ഞങ്ങളെ ഇരുത്തി.ചുറ്റുപാട് കണ്ടതോടെ എന്റെ മനസ്സ് എന്നോട് പറഞ്ഞു,
സെറ്റപ്പ് കൊള്ളാം!!
ആദ്യത്തെ ചോദ്യം അപ്പൂപ്പന് കാരണവരുടെ വകയായിരുന്നു:
"ബാംഗ്ലൂരിലാ ജോലി അല്ലേ?"
"അതേ"
പിന്നെ കുറേ നേരം നിശബ്ദത.
അതോട് കൂടി എന്റെ ടെന്‍ഷന്‍ കൂടി കൂടി വന്നു..
ഈശ്വരാ, ഇവര്‍ എങ്ങനെയായിരിക്കും എന്നെ പരീക്ഷിക്കുക?
ഞാന്‍ വഴിപിഴച്ചവനാണോ അല്ലയോ എന്നറിയാന്‍ ഇവര്‍ എന്ത് വഴിയായിരിക്കും സ്വീകരിക്കുക?
എന്ത് തന്നെയായാലും കാത്തോളണേ.
ഞാന്‍ ഇങ്ങനെ ടെന്‍ഷനടിച്ച് ഇരിക്കവേ ആന്റികാരണവര്‍ എന്റെ അടുത്തോട്ട് വന്നു, എന്നിട്ട് ചോദിച്ചു:
"കുടിക്കാന്‍ ചൂടുള്ളത് വേണോ, അതോ തണുപ്പുള്ളത് മതിയോ?"
എന്റെ മുത്തപ്പാ..
പരീക്ഷണം തുടങ്ങി കഴിഞ്ഞു..
ഹോട്ട് വേണോ, അതോ ബിയര്‍ മതിയോന്ന്??
എന്ത് മറുപടി പറഞ്ഞാലും കുരിശാണല്ലോ കര്‍ത്താവേ എന്ന് കരുതി ഞാന്‍ മിണ്ടാതെ ഇരുന്നപ്പോള്‍ അനിയത്തി പറഞ്ഞു:
"ചായ മതി"
അയ്യേ..
അതായിരുന്നോ???
ചായ എടുക്കാന്‍ അടുക്കളയിലോട്ട് നടന്ന ആന്റി ഒരു നിമിഷം തിരിഞ്ഞ് നിന്നു, എന്നിട്ട് സംശയത്തോട് ചോദിച്ചു:
"മോന് ഷുഗര്‍ ഉപയോഗിക്കുമോ?"
ബ്രൌണ്‍ ഷുഗറോ, അതോ പഞ്ചസാരയോ??
എന്താ ഉദ്ദേശിച്ചത്?
അവിടെയും അനിയത്തി രക്ഷിച്ചു:
"മധുരം ചേട്ടനിഷ്ടമാ"
ഭാഗ്യം!!
പിന്നീടുള്ള പത്ത് മിനിറ്റ് ഒരു അവാര്‍ഡ് സിനിമ മാതിരി ആയിരുന്നു, ആര്‍ക്കും മിണ്ടാട്ടമില്ല.അപ്പോഴാണ് ആ നിശബ്ദതയെ കീറി മുറിച്ച് കൊണ്ട് ഒരു ബൈക്ക് പാഞ്ഞ് വന്ന് നില്ക്കുന്ന ശബ്ദം കേട്ടത്.അടുത്ത നിമിഷം ഒരു ജീന്‍സ്സും, ടീഷര്‍ട്ടും ധരിച്ച്, ആറടി ഉയരമുള്ള ഒരു പയ്യന് ഹാളിലേക്ക് കടന്ന് വന്നു.ഇതാണോ പെണ്ണിന്റെ ആങ്ങള?
എന്തായാലും ആളൊരു ജിം തന്നെ!!
നല്ല ബോഡി!!
അ പയ്യനെ അപ്പുപ്പന് കാരണവര്‍ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തി:
"ഇതാ എന്റെ കൊച്ചുമോള്, ശകുന്തള"
എന്ത്??
ഞാന്‍ അറിയാതെ എഴുന്നേറ്റ് പോയി.
കര്‍ത്താവേ!!
ഇതാണോ ആ മൊതല്??
കാലില്‍ മുള്ള് കൊണ്ട ശകുന്തള!!
എന്റെ പൊന്ന് കാളിദാസാ..
ഇവരോട് പൊറുക്കേണമേ!!
ഞെട്ടി നിന്ന ഞങ്ങളെ നോക്കിയിട്ട്, അവള് എന്നോട് ചോദിച്ചു:
"ആര് യൂ മിസ്റ്റര്‍ മനു?"
കൊള്ളാം!!!
ആരാ മിസ്റ്റര്‍ മനു എന്ന്??
ഞാനാ!!
ഞങ്ങളുടെ മുമ്പിലുള്ള ഒരു കസേരയില്‍, കാലിന് മേല്‍ കാലും കേറ്റി വച്ച് ഇരുന്നു കൊണ്ട്, അവള് സ്വയം വിശദീകരിക്കാന്‍ തുടങ്ങി.അവളുടെ ഒരോ വിശദീകരണത്തിനും ഒരായിരം സംശയങ്ങള്‍ മനസ്സിലുണ്ടായെങ്കിലും എന്റെ ദേഹരക്ഷയെ കരുതി ഞാന്‍ നിശബ്ദനായി നിന്നു.അവളുടെ വിശദീകരണവും എന്റെ മൌനമായി പോയ മറുചോദ്യങ്ങളും ഏകദേശം ഇപ്രകാരമായിരുന്നു...
"ഞാന്‍ ശകുന്തള"
ഡ്രാക്കുള അല്ലല്ലോ??
"ഞാന്‍ ഒരു ഓപ്പണ്‍ ടൈപ്പാ"
ദൈവമേ, എന്ന് വച്ചാല്‍???
"എനിക്ക് പറയാനുള്ളത് ഞാന്‍ വെട്ടി തുറന്ന് പറയും"
ഒഹോ, അത്രേ ഉള്ളോ?
കര്‍ത്താവിനു സ്തോത്രം!!
"എനിക്ക് ഒരുപാട് ബോയ്ഫ്രണ്ട്സ്സ് ഉണ്ട്"
അവര്‍ക്ക് അറിയാമോ നീ പെണ്ണാണെന്ന്??
"എന്റെ പേരന്റ്സ്സ് സ്റ്റേറ്റിലാ"
ഏത് സ്റ്റേറ്റില്‍?
കേരളം, തമിഴ്നാട്, കര്‍ണ്ണാടക, മധ്യപ്രദേശ്, ....?
"ഐ മീന്‍ അമേരിക്കയില്‍"
ഓ, അങ്ങനെ.
"ഞാന്‍ ജനിച്ചത് ബോംബയിലാ"
ആ സമയത്തും പേരന്റ്സ്സ് സ്റ്റേറ്റില്‍ ആയിരുന്നോ??
"എനിക്ക് ഇനിയും വളരണം"
ഇപ്പം തന്നെ ആറടി ഉണ്ടല്ലോ??
"ഐ മീന്‍ കരിയറില്‍ ഇനിയും വളരണം"
ഓ, എന്ന്.
"കല്യാണത്തിനോട് എനിക്ക് വലിയ താല്പര്യം ഒന്നുമില്ല"
സത്യം പറഞ്ഞാല്‍, ഇപ്പം എനിക്കും താല്പര്യമില്ല.എന്താണോ എന്തോ??
"കല്യാണം കഴിക്കുകയാണെങ്കില്‍, കേരളത്തില്‍ നിന്നുമുള്ള ഒരു ഹസ്സ്ബെന്‍ഡിനെ വേണം എന്നതാ എന്റെ ആഗ്രഹം"
അതിനു ആ ഹസ്സ്ബെന്‍ഡിന്റെ ഭാര്യ സമ്മതിക്കുമോ എന്തോ??
"ഒരു മലയാളി വേണം എന്റെ ഭര്‍ത്താവാകാന്‍, താങ്കള്‍ക്കോ?"
എനിക്ക് ഭര്‍ത്താവാകാന്‍ ആരെയും വേണ്ടാ, ഭാര്യ ആകാന്‍ ആളേ മതി.
"എനിക്ക് മനുവിനെ ഇഷ്ടമായി, മനുവിനോ?"
എനിക്കും എന്നെ ഇഷ്ടമായി!!
വിവരം വീട്ടില്‍ ചെന്നിട്ട് വിളിച്ച് പറയാം എന്ന് പറഞ്ഞ് ഒരു വിധത്തില്‍ ഞാന്‍ തല ഊരി.ശകുന്തളയെ കണ്ട് ബോധം കെട്ട് കിടക്കുന്ന അമ്മയേയും അനിയത്തിയേയും കാറില്‍ കയറ്റി വണ്ടി സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ ബ്രോക്കര്‍ എന്നോട് പറഞ്ഞു:
"വിവരം അറിയാന്‍ ഞാന്‍ വീട്ടിലോട്ട് വരാം"
ഇനി വീട്ടിലോട്ട് വന്നാല്‍ താന്‍ വിവരം അറിയും!!
ബ്ലഡി ബ്രോക്കര്‍, ഐ വില്‍ ബ്രോക്ക് യൂ!!!
ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..
All rights reserved
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com
145 comments:
ജൂണ്‍ 1
വീണ്ടും സ്ക്കൂള് തുറക്കുന്നു.
എല്ലാ വിദ്യാര്‍ത്ഥികള്‍ക്കുമായി..
സ്നേഹപൂര്‍വ്വം
ആദ്യം ഐശ്വര്യമായിട്ടു തേങ്ങ. വിദ്യാര്‍ത്ഥികള്‍ക്കു നല്ല കഥ :)
ഉത്തരയും ശകുന്തളയും കഴിഞ്ഞു. ഇനി അടുത്തതാര്- പാഞ്ചാലിയാവുമോ? (എഗൈന്‍ സ്മൈലീ).
dear arun/manu,
this breaking the broker is dedicated to all the students?:)
hey,look at the mirror,u look cool.
come to trichur.we will search for menaka,now.
enjoy all the pennukanals and don't forget to inform me when you've taken the thorn from the girl's feet or broker's feet!:)
good post.
happy writing.......
sasneham,
anu
അപ്പൊ മൊത്തത്തില്‍ എത്ര പെണ്ണ് കാണല്‍ നടത്തിയിട്ടുണ്ട് ?
"എനിക്ക് മനുവിനെ ഇഷ്ടമായി, മനുവിനോ?"
എനിക്കും എന്നെ ഇഷ്ടമായി!! ---> ഇതൊക്കെ എങ്ങനെ ആലോചിച്ചു ഉണ്ടാക്കുന്നു :):):)
പോസ്റ്റ് കലക്കി എന്ന് പറഞ്ഞാല്‍ പറ്റില്ല... അലക്കിപോളിച്ചു :)
മുട്ടൻ അലക്ക്...
നമിച്ചു..... :)
വീട്ടിലോട്ടുള്ള ബ്രോക്കറുടെ എണ്ട്രി തന്നെ ഏറ്റവും ബെസ്റ്റ്...
ഈ പോസ്റ്റ് കലക്കി മാഷെ... ചിരിച്ചു ചിരിച്ചു ഒരു വഴിയായി...
ഇത്തവണ നാട്ടില്‍ ചെല്ലുമ്പോ ഏതോ പെണ്ണ് കാണാന്‍ പോവുന്ന കാര്യം അമ്മ പറഞ്ഞിട്ടുണ്ട്... ഇപ്പോഴേ ഒരു ശകുന്തളയെ കാണേണ്ടി വന്നാല്‍ കാണാന്‍ ഉള്ള മാനസികനില ഉണ്ടാക്കി വെയ്ക്കട്ടെ... എന്താവുമോ എന്തോ...
ബ്ലഡി ബ്രോക്കര്‍, ഐ വില്‍ ബ്രോക്ക് യൂ!!!
:-)
നീ ഇത്തവണയും കലക്കി അരുണ്‍... :) :)
“ചുറ്റുപാട് കണ്ടതോടെ എന്റെ മനസ്സ് എന്നോട് പറഞ്ഞു,
സെറ്റപ്പ് കൊള്ളാം!!“- ഹിഹിഹിഹിഹിഹിഹിഹി
ചുറ്റുപാട് കണ്ടപ്പോ സെറ്റപ്പ് കൊള്ളാം നേരിട്ട് കണ്ടപ്പോ...?:):):)
ഈ പെണ്ണുകാണല്‍ ഇഷ്ടായി.....നന്നായി അവതരണം..അഭിനന്ദനങ്ങള്‍...
കാര്ക്കോടകന് ചോദിച്ചത് കേട്ടില്ലേ?
എനിക്ക് അച്ഛനുണ്ടോന്ന്??
ഡാഷ് മോനേ, കൂമ്പിനിട്ട് ഒരു ഇടി തരട്ടേ?
ഇത് നമ്മുടെ ക്കോടനോന്നും അല്ലല്ലോ ???
എഴുത്തുകാരി:പാഞ്ചാലിയെ നേരത്തെ അവതരിപ്പിച്ചായിരുന്നു, സ്നേഹപൂര്‍വ്വം ശരണ്യയ്ക്ക് എന്ന കഥയില്‍:)
അനുപമ:ഹി..ഹി..ഹി..നമുക്കിട്ട് താങ്ങിയതാ അല്ലേ?:)
അബി:ഇനി ഒരു പെണ്ണ് കാണല്‍ കൂടി ഉണ്ട്, വഴിയെ പറയാം:)
കാല്വിന്:നന്ദി
കണ്ണനുണ്ണീ:പെണ്ണ് കണ്ടിട്ട് ഒരു പോസ്റ്റിടണേ:)
പകല്‍കിനാവന്‍:നന്ദി
ചാണക്യന്:നേരിട്ട് കണ്ടപ്പോള്‍ മൊത്തത്തില്‍ കൊള്ളാം:)
പാവപ്പെട്ടവന്:"ഇത് നമ്മുടെ ക്കോടനോന്നും അല്ലല്ലോ ???" ചതിക്കല്ലേ:)))
ഹ ഹ. പതിവു പോലെ ശരിയ്ക്കു ചിരിപ്പിച്ചു, അരുണേ...
ആ ചോദ്യോത്തര പരിപാടി കലക്കി ;)
ശകുന്തളേ...
നീ ഓര്‍മ്മിക്കുമോ സ്വപ്നത്തിലെങ്കിലും ഈ ഗാനം...
--
ചിരിച്ച് ചിരിച്ച് വയറു വേദന പിടിചചു.എന്തൊരു എഴുത്താ ഇത് !ഹൗ.എത്ര പെണ്ണു കണ്ടതിൽ പിന്നാ ഒന്നു ഒത്തു കിട്ടിയത് ??? അതോ ഇപ്പോഴും ബാച്ചിയാണോ ???
Arun, chirichu chirichu uppadilaki.Nice post.Keep writing
ആഹാ ..എന്റെ കഥാ പാത്രം വന്ന് ചാടിയല്ലോ .
" കഴിഞ്ഞ പത്ത് വര്‍ഷങ്ങളില്‍ ശകുന്തളയില്‍ നടന്ന രാസമാറ്റങ്ങള്‍ ". ഇതാണ് ആ ശകുന്തള .ഞാന്‍ എന്റെ കഥാപാത്രത്തെ കണ്ടെത്തിയിരിക്കുന്നു :)
ശ്രീ, ഹരി:നന്ദി:)
കാന്താരിക്കുട്ടി:ഹേയ്, ഞാന്‍ കെട്ടി:)
രാജേഷ്:നന്ദി
കാപ്പിലാന്:താങ്കളാണോ കലിയുഗ കാളിദാസന്?
മീശയ്ക്ക് മീശയില്ലേ?
കീശയ്ക്ക് കീശയില്ലേ??
കീശയില്‍ കാശുമില്ലേ???
ഉണ്ടേ, ഉണ്ട്
ഹി..ഹി..ഹി..
ഉഗ്രനായിട്ടുണ്ട് മച്ചാ..
ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി
koiiiiiiii,nee ithu enthu bhavicha?ini enikku chirikkan vayya.non stop anallo.nee thirakatha ezhuthan valla planum undo?alla seen by seen ayi ezhuthiyathu kandu chodichatha:))))))))))
പേടിപ്പിച്ചല്ലോ അരുണേ....പെണ്ണ് കാണല്‍ എനിക്ക് ദുസ്വപ്നമായിരിക്കുന്നു,ഇത് വായിച്ചതിനു ശേഷം....കൊള്ളാം ....ഉഗ്രന്‍ ഭാവന , തകര്‍ത്തിട്ടുണ്ട്..... ഹി ഹി .........
വിനോദ്, ചാര്‍ളി, ശ്രീവല്ലഭാ:നന്ദി
ബിന്ദു: തിരക്കഥയോ? ഞാനോ? നല്ല തമാശ:)
തോമ്മാ:പെണ്ണ് കാണല്‍ പോലെ ആസ്വദിക്കാന്‍ പറ്റിയ വേറൊരു ഏര്‍പ്പാടില്ല മാഷേ, പക്ഷേ ഞാന്‍ ശരിക്കും ഒരു പെണ്ണിനെയെ കാണാന്‍ പോയിട്ടുള്ളു കേട്ടോ, അതെന്റെ തലയിലുമായി:)
ഇത് എന്താപ്പോ?
ഇങ്ങനെയും പെണ്ണ് കാണാമോ?
:)
/"കല്യാണം കഴിക്കുകയാണെങ്കില്‍, കേരളത്തില്‍ നിന്നുമുള്ള ഒരു ഹസ്സ്ബെന്‍ഡിനെ വേണം എന്നതാ എന്റെ ആഗ്രഹം"
അതിനു ആ ഹസ്സ്ബെന്‍ഡിന്റെ ഭാര്യ സമ്മതിക്കുമോ എന്തോ??/
ഹഹഹ....അരുണ്‍ ബ്ലോഗ് കലക്കി മറിക്കുന്നു. ഉഗ്രന്‍
യൊ,വലിയ പോസ്റ്റ്.കഷ്ടപ്പെട്ടാ വായിച്ച്ത്.ഇഷ്ടപ്പെട്ടു.ഒരുപാട് ഒരുപാട് ചിരിച്ചു.ഞാന്‍ ഫാനായേ
അവളുടെ കാലില്‍ മുള്ള് കൊള്ളുന്നതും, ഞാനത് എടുത്ത് കൊടുക്കുന്നതും, കുറേ വണ്ടുകള്‍ ചീറിപറക്കുന്നതും, സഖിമാര്‍ ആര്‍ത്ത് ചിരിക്കുന്നതും, എന്ന് വേണ്ടാ ആ നിമിഷം തന്നെ അവളേം കൊണ്ട് ഞാന്‍ യൂറോപ്പില്‍ പോയി ഒരു ഡ്യൂയറ്റ് വരെ പാടി.
"എനിക്ക് മനുവിനെ ഇഷ്ടമായി, മനുവിനോ?"
എനിക്കും എന്നെ ഇഷ്ടമായി!!
അളിയാ വണങ്ങി. തുടക്കം മുതല്‍ ഒടുക്കം വരെ രസച്ചരട് പൊട്ടാതെ കൊണ്ട് പോയി. ആശംസകള്‍.
എന്റെ പൊന്നളിയാ, നീ നവോദയക്ക് മുഴുവന്‍ ഒരു അപമാനമാടാ, സോറി അഭിമാനമാടാ.:)
ഓടേ:എന്തോന്നിത് അസൂയ ആകുന്നു
"ചേട്ടനിപ്പോള്‍ ഒരേ ഒരു കുറവേ ഉള്ളു, അതൊരു വാലിന്റെയാ."
നല്ല മറുപടി, ഒരുപാട് ചിരിപ്പിച്ചു
:)
ഹി ഹി ഹി ചിരിപ്പിച്ചൂട്ടോ.ഒത്തിരി ചിരിപ്പിച്ചു.ഇങ്ങനെത്തെ കുരുക്കിലൊക്കെ വീണാലത്തെ സ്ഥിതിയേ.:D :D
kalakki!
sthyam parayatte...arun/manu(perenthelum aayikkotte..)....
Ninne sammathikkanam....!!!
മൊട്ടുണ്ണി:കാണാം മൊട്ടുണ്ണി കാണാം.:)
വിന്സ്സ്, റോഷിനി:നന്ദി
കുറുപ്പേ:ഇഷ്ടായോ?
ശ്രീജിത്തേ:അളിയോ, ആദ്യം പറഞ്ഞതാ ശരി, അപമാനമാ:)
അപരിചിതാ,മാളുക്കുട്ടി,രമണിക:നന്ദി
വീരു:ഇനിയും വരണേ:)
"എല്ലാ വിദ്യാര്‍ത്ഥികള്‍ക്കുമായി.." ?????
Nice writing !!!
നെഞ്ചില്‍ പെരുമ്പറയും, മുഖത്ത് അരിമ്പാറയുമായി, ശകുന്തളയെ കാണാന്‍ ഞാന്‍ അവളുടെ വീട്ടിലേക്ക് യാത്രയായി...
പോസ്റ്റ് അടിപൊളി...
തകര്‍ത്തു മച്ചാ...
:)
Arun,
You are rocking.Allathe entha parayuka?
Sheeja
അരുണ്‍ജീ ചിരിപ്പിച്ച് തകര്‍ത്തു. നല്ല ശൈലിയും ഒഴുക്കും. ആശംസകള്‍ :)
അരുണേ....
ഹാറ്റ്സ് ഓഫ്.
എനിക്കേറ്റവും ഇഷ്ടപ്പെട്ട അരുണിന്റെ പോസ്റ്റ്.
ഇതൊക്കെ എങ്ങനെ ആലോചിച്ച് ഉണ്ടാക്കുന്നു മാഷേ....
പതിവ് പോലെ ചിരിപ്പിച്ചു.
Ashly:നന്ദി
ശ്രീഇടമണ്‍,ഷീജ,ബിനോയ്:നന്ദി,ഇനിയും വരണേ
ആര്‍പിയാര്‍:പോസ്റ്റ് ഇഷ്ടായി എന്നറിഞ്ഞതില്‍ വളരെ സന്തോഷം
വശംവദന്‍:നന്ദി:)
മച്ചു... അടിപൊളി....
അളിയാ നിന്നെ സമ്മതിച്ചു...
എനിക്കിഷ്ടായീീ... മനൂനോ..?
അഭിനന്തനങ്ങള്...
സ്നേഹപൂര്‍വ്വം.
ദീപ്.......
അണ്ണാ നമിച്ചു ഇ പോസ്റ്റിനു ഒരു dialogum അടിക്കുന്നില്ല ... അലക്ക് എന്ന് പറഞ്ഞ ഒരു ഒന്ന് ഒന്നര അലക്കായി പോയി അണ്ണാ നമിച്ചു സഷ്ട്ടാന്ഗം നമിച്ചു ...
ഓഫ്
പരിചയപെടാന്‍ താല്പര്യം ഉണ്ട് achayaan@gmail.com
എന്റെ ദൈവമേ..,അഭിനവ ശകുന്തള ചിരിപ്പിച്ചു കൊന്നു....സൂപ്പര്‍..:D
ശരിക്കും ആസ്വദിച്ചു അരുണ്‍....ശരിക്കും....
സത്യം പറയാലോ ഈ പോസ്റ്റ് കാക്കയുടെ പോസ്റ്റിനെക്കാള്‍ ഗംഭീരം..... അരുണ്‍ ഒരു കഥാ പ്രസഗക്കാരനെ പോലെ മുന്നില്‍ നിന്ന് അവതരിപ്പിക്കുംബോലെ തൊന്നി വായിക്കുംബോള്‍....
സമ്മതിച്ചു മോനെ .....
എല്ലാം എണ്റ്റെ പ്രാര്‍ഥന...
അനുഗ്രഹം....... !!!!
നെഞ്ചില്‍ പെരുമ്പറയും, മുഖത്ത് അരിമ്പാറയുമായി...ഹ ഹ അതുകലക്കി..പിന്നെ അവസാന ഭാഗവും..ചിയേഴ്സ്!!!
പഞ്ചാരക്കുട്ടാ:ഒരുപാട് നന്ദിയുണ്ട്:)
അച്ചായാ:ഞാന്‍ മെയില്‍ അയച്ചിരുന്നു, കിട്ടിയോ?
റെയര്‍ റോസ്സ്:നന്ദി
സന്തോഷേ:എന്നും ആ പ്രാര്‍ത്ഥനയും അനുഗ്രഹവും ഉണ്ടാകണം.:)
ധൃഷ്ടദ്യുമ്നന്‍:നന്ദി:)
ചാത്തനേറ്: അതേ എല്ലാ ബാച്ചിലര്‍ വിദ്യാര്‍ത്ഥികള്‍ക്കുമായി ഡെഡിക്കേറ്റഡ് ആവും അല്ലേ...
ഹ ഹ ഹ ഹ ......
അരുണ്‍ ചേട്ടാ...
ചിരിച്ചാല്‍ ആരോഗ്യവും സൌ ന്ദര്യവുമൊക്കെ വര്ധ്ദിക്കുമെന്നല്ലെ.......... അങ്ങിനെയാണെങ്കില്‍ ഇ വിടെ എത്തി പോസ്റ്റുകള്‍ വായിക്കുന്നവറ്ക്കെല്ലാം ഇ വരണ്ടും ചേട്ടന് ധാരാളമായി നല്‍കുന്നുണ്ട്. ഹൊ...
അരുണ്ചേട്ടണ്റ്റെ ഒരു കാര്യമെ.... !!!!!!!!!സംഭവംതന്നെയാണെ.............. !!!!
നിന്റെ സംശയം :
"എനിക്ക് എന്താ ഒരു കുറവ്?
മീശയ്ക്ക് മീശയില്ലേ?
കീശയ്ക്ക് കീശയില്ലേ??
കീശയില്‍ കാശുമില്ലേ???"
അനിയത്തിയുടെ ഉത്തരം :
"ചേട്ടനിപ്പോള്‍ ഒരേ ഒരു കുറവേ ഉള്ളു, അതൊരു വാലിന്റെയാ."
കലക്കി മാഷേ
ഓ. ടോ. സത്യത്തില്‍ നിനക്ക് ഒരു വാലിന്റെ കുറവുണ്ടോ? എന്തിനാ ഒരു വാല് ഈ എഴുത്ത് വായിച്ചാല്‍ പോരെ ഹി ഹി...
അരുണ്‍ വളരെ നന്നായിരിക്കുന്നു ... ഇനിയും പോരട്ടെ സാഹസികതകള്‍
കുട്ടിച്ചാത്താ:യെസ്സ് അതാണ് ശരി, എല്ലാ ബാച്ചിലേയ്സ്സിനുമായി...:)
മുക്കുറ്റി:ചിരിച്ചാല്‍ ആയുസ്സ് വര്‍ദ്ധിക്കുമെന്ന് കേട്ടിട്ടുണ്ട്, സൌന്ദര്യം വര്‍ദ്ധിക്കുമോ?:)
പുള്ളിപ്പുലി:എനിക്ക് ഒരു വാലിന്റെ കുറവല്ല, എല്ലിന്റെ കൂടുതലാണെന്നാ നാട്ടുകാര്‍ പറയുന്നത്:)
ശ്രീജിത്ത്:നന്ദി:)
arun chirikkan ini vayya!!!!!!!!!!:)
ആത്മപ്രശംസയാണെന്ന് കരുതരുതെ,അസ്സലായിരിക്കുന്നു...
അഭിപ്രായം തുറന്നെഴുതട്ടെ അരുണേ..
നിങ്ങൾക്ക് ഒരു വാലിന്റെ കുറവുണ്ടെന്ന് അനിയത്തി പറഞ്ഞത് കേട്ടപ്പോൾ ആദ്യം ചിരിച്ചതായിരുന്നു. അനിയത്തിക്കുട്ടിക്ക് ഒരു അഭിനന്ദനവും എഴുതാൻ കരുതി.. :)
എന്നാൽ അത് തിരുത്തിക്കൊണ്ട് താങ്കൾ ഈ പോസ്റ്റ് അവസാാനിപ്പിച്ചു..
ഒന്നിന്റെയും ഒരു കുറവുമില്ലേയ്.. :)
ആ ഓപ്പൺ സംഭാഷണമാ എന്നെ കൂടുതൽ ചിരിപ്പിച്ചത്..
അഭിനന്ദനങ്ങൾ.
ഹഹ അടിപൊളി അരുണ്‍
ഹ ഹ. കൊള്ളാം:)ചിരിപ്പിച്ചു,നന്നായിരിക്കുന്നു .
ഉണ്ണീമോള്‍, കെ.കെ.എസ്സ്, സൂത്രന്:നന്ദി:)
ബഷീറിക്ക:ഒരു എല്ല് കൂടുതലാണെന്ന് ആള്ക്കാര് പറയുന്നു.അതിനെ പറ്റി എന്താ അഭിപ്രായം?
:)
മനുജീ,
അവസാനം അത് സംഭവിച്ചു!!
ജ്ജ് ഇവിടെ വന്നു.
ഠോ..ഠോ..ഠോ..
ഞാന്‍ പടക്കം പൊട്ടിച്ച് ആഘോഷിക്കുകയാ.ഹി..ഹി..ഹി
ഇനിയും ഇടയ്ക്കിടെ വരുമെന്ന പ്രതീക്ഷയോടെ
താങ്കളുടെ ഫാന്‍സ്സ് ഗ്രൂപ്പിലെ ഒരു വികൃതി പയ്യന്
:)
..നായ് നടുക്കടലില്‍ പോയാലും നക്കിയേ കുടിക്കു എന്ന് പറഞ്ഞപോലെ ടിപ്പ് ടോപ്പ് സ്റ്റൈലില്‍ ബ്രോക്കര്‍...
അടിപൊളിച്ചു അരുൺ...
അയ്യോ.അരുണ്‍ ചേട്ടാ..
...ഇങ്ങനെ ചിരിപ്പിച്ചു കൊല്ലല്ലേ....
:)
:) kollaam gedee..
അരുണേ...ആദ്യം ചുമ്മാ ചിരിച്ചു..പിന്നെ തല കുത്തി നിന്ന് ചിരിച്ചു..അത് കഴിഞ്ഞു മണ്ണ് കാപ്പാന് നോക്കിയപ്പോള്‍ മണ്ണ് കാണാത്തത് കൊണ്ട് മാത്രം കപ്പിയില്ല....കലക്കിട്ടാ!!
കുമാരേട്ടാ, കുക്കു:നന്ദി
വാഴക്കോടാ: നന്ദി ഗഡ്യേ
ബോണ്സ്സ്:മണ്ണ് കപ്പണ്ടാ, ചിരിച്ചല്ലോ?
:)
arupathi randolam commentsukalkku maru commentsum ...njaan pande paranjillee...ninne sammathikkanam nu sammathichu thannirikkunnu...!!!
keep it up !!
രസിച്ചു :)
Saകുന്തളയുടെ കഥ പറഞ്ഞത് ഇഷ്ടപെട്ടു. ധൈര്യമുണ്ടങ്കില്‍ അവസാനത്തെ പെണ്ണുകാണല്‍ കഥ പറ......
അരുണേട്ടാ,
ഇതേതായാലും വല്ലാത്ത കൊലച്ചതി യായിപ്പോയി.ഞങ്ങളെപ്പോലുള്ള വളർന്നു വരുന്ന ബാച്ചികളെ ഇങ്ങനെ പേടിപ്പിച്ചാലോ?ഞങ്ങളുടെ മനസ്സിലെ ശകുന്തള "തുമ്പു കെട്ടിയിട്ട ചുരുൾ മുടിയിൽ തുളസിക്കതിരില ചൂടി" ഒക്കെ
അങ്ങനെ ജീവിച്ചു പൊക്കൊട്ടേന്നേ പാവം.:)
പോസ്റ്റ് ഗംഭീരമായി.
ഓഫ്:
ഞാൻ വേറിട്ടശബ്ദം തന്നെയാണേ.ആദ്യത്തെ കമന്റ് അബദ്ധത്തിൽ ഡെലീറ്റിയതാ .സോറി.
:)
അരുണേ, രാവിലെ നല്ലൊരു ചിരിയോടെ തുടങ്ങാൻ കഴിഞ്ഞു. :) സന്തോഷം.
വീരു,പുള്ളി:നന്ദി
തെക്കേടന്‍:Saകുന്തള അല്ല Shaകുന്തള.അതാ കറക്ട് ഹി..ഹി
വേറിട്ട ശബ്ദം:വരവ് വച്ചിരിക്കുന്നു
പോങ്ങുമൂടന്:
ഈശ്വരാ,
'സ്വപ്നത്തിലോ അതോ സ്വര്‍ഗ്ഗത്തിലോ..."
പണ്ട് ചാത്തന്നൂരിലെ നിശ്ചയകാരണവര്‍ എന്ന പോസ്റ്റില്‍ രണ്ട് സ്മൈലി ഇട്ട് പോയ താങ്കള്‍ വീണ്ടും വന്നോ?
സന്തോഷായി..
ഇനിയും കാണണേ
നര്‍മ്മം കൊണ്ടെന്റെ മര്മ്മത്തിടിച്ച സൂപ്പര്‍ഫാസ്റ്റേ...
നമോവാകം...!
അരുണേ,
കായംകുളം സൂപര്ഫാസ്റ്റിന്റെ അവസാനത്തെ ആ കത്തിക്കല്‍ തകര്‍ത്തടുക്കി... ഓരോ ചോദ്യങ്ങള്‍ക്കും ശരം തൊടുക്കുന്ന മറുപടികള്‍... കിഡിത്സ് ഗഡീ. ഗീപ്പിറ്റപ്.
-സുല്‍
ദിലീപിന്റെ ഒരു സിനിമയില്‍ ഇല്ലേ ഇങ്ങനെ ഒരു അവതാരം.?
ഡാര്‍ലിംഗ് ഡാര്‍ലിംഗ് ആണെന്ന് തോന്നുന്നു
പോസ്റ്റ് നന്നായി... :)
ആത്മഗതങ്ങളാണ് സൂപ്പര്‍...!
അരുണിന്റെ ബ്ലോഗ് ഓഫീസില്‍ വച്ച് വായിക്കുന്ന പരിപാടി അവസാനിപ്പിച്ചു കേട്ടോ... മനുഷ്യരെ നാണം കെടുത്താന്‍!
സതീഷ്: താങ്കളുടെ വരികള്‍ക്ക് നല്ല പ്രാസം:)
സുല്‍:നന്ദി,നന്ദി,നന്ദി..
hAnLLaLaTh:അതേ, പക്ഷേ അത് ഇമ്മാതിരി ശകുന്തളയല്ല.പിന്നെ ജയറാമിന്റെ ഒരു പടത്തിലും സമാനമായി ഒന്നുണ്ട്( സ്വയംവരപന്തല്‍ ആണെന്ന് തോന്നുന്നു)
സുരാജ്:ഹി..ഹി..എന്തേ?
Dear Arun
Really a good work,ninakku oru thirakadhakrittu aakan pattum.
try for that.
udayababu
ഇതുപോലൊരു കഥാപാത്രത്തെ പരിചയം തോന്നുന്നു...
Athi manoharam... Kalakki ketto... Ashamsakal...!!!
ഒരു പോസ്റ്റിനു 80 അഭിപ്രായമോ???
ഇവിടെ ആരെങ്കിലും ഒന്നു വായിക്കാന്‍ നോം വിഷമിക്കുന്നു...
(ആദ്യമായി പുറത്ത് നിന്നു കമന്റ്റ് കിട്ടിയത് നിങ്ങളുടെ ആയതില്‍ അഭിമാനം)
താങ്ങള് ബൂലൊകത്തെ സൂപ്പര്‍ സ്റാര്‍ തന്നെ....സംശയല്യ...
ബോധിച്ചിരിക്കുന്നു....അടുത്ത പോസ്റ്റായി കാക്കുന്നു....
ഇതും കൂടി ഒന്നു വായിക്കണേ...
http://urakke.blogspot.com/2009/06/blog-post_03.html
നന്നെങ്കില്‍ ആരെയെങ്കിലും ഒക്കെ അതിലെ ഒന്നു പറഞ്ഞു വിടണം...
ഉദയ് ചേട്ടാ:ഹി..ഹി..ഹി എത്ര നല്ല നടക്കാത്ത സ്വപ്നം
ശിവാ:ആരാ അത്?
സുരേഷ്:നന്ദി
വിനോദ്:കണ്ണ് വയ്ക്കല്ലേ പൊന്നു മോനെ.താങ്കളുടെ പോസ്റ്റുകള്‍ നല്ലത് തന്നെ, പക്ഷേ ചിന്തയില്‍ വരുന്നില്ല എന്നതാ ഒരു പ്രോബ്ലം എന്ന് തോന്നുന്നു.അതാ ആരും കാണാത്തത്
വളരെ നല്ല ചിരിപ്പിക്കുന്ന കഥ.. അരുണ്‍ ഹാസ്യകഥാകാരകാനുള്ള എല്ലാ യോഗ്യതയും ഉണ്ട്.
എല്ലാ വിധ ആശംസകളും...എഴുതി തെളിയട്ടെ...
അടുത്ത വിശാലന് ഉദയം ചെയ്യുന്നുവെന്നു ഞാന്‍ പറഞ്ഞതപ്പോ വെറുതെ ആയില്ല.
കൂട്ടുകാരാ,
കായംകുളം സൂപ്പര്‍ഫാസ്റ്റ് അങ്ങനെതന്നെ ഓടിക്കോട്ടെ. അരുണ്‍ വല്ല ഹാസ്യതാരമോ ഒരുപക്ഷേ നായകനോ ഒക്കെ ആയാല്‍ ആരാ പിന്നെ വണ്ടി ഓടിക്കുക ? വണ്ടി ഓടിയില്ലെങ്കില്‍ നമ്മളൊക്കെ പിന്നെങ്ങനാ ഇവിടെയൊക്കെ ചുറ്റിത്തിരിയുക ?
അസൂയ, കുശുമ്പ്, കുന്നായ്മ, അന്നാമ്മ എല്ലാമുണ്ടല്ലോ !
ഇതുവല്ലതും കേട്ടു വല്ല സിനിമയിലെങ്ങാനും കേറി വണ്ടിയെങ്ങാനും മുടങ്ങിയാല്‍ എഞ്ചിന് ഡ്രൈവര്‍ വിവരമറിയും....
കൂട്ടുകാരന് പറഞ്ഞപോലെ ഒന്നുശ്രമിച്ചുകൂടെ ?
മലയാള സാഹിത്ത്യത്തിന് ഒരു ഹാസ്യ കഥാകാരനെക്കൂടി ലഭിക്കുമല്ലോ...
അട്ടിമറി നര്‍മ്മം. ഒന്നും പറയാന്‍ കിട്ടീല്ല്യ, അതോണ്ട് പുത്യേ പേരിട്ടതാ
കലക്കി !
കൂട്ടുകാരാ: ആത്മാര്‍ത്ഥയോടുള്ള ഈ പ്രോത്സാഹനത്തിനു നന്ദി.പിന്നെ താങ്കള്‍ എന്നെ കുറിച്ച് എഴുതിയതിനു എങ്ങനെയാ ഞാന്‍ നന്ദി പറയേണ്ടത്? വളരെ വളരെ നന്ദി
കൊട്ടോട്ടിക്കാരാ:അയ്യോ, തല്ലല്ലേ മാഷേ.മലയോളം ആഗ്രഹിച്ചാല്‍ കുന്നോളം കിട്ടും എന്നല്ലേ മാഷേ.വെറുതെ ആഗ്രഹിക്കാം.ഹി..ഹി..
ഗൌരി:നല്ല ശ്രമം തന്നെ.എല്ലാവിധ ആശംസകളും:)
പ്രിയ ഉണ്ണികൃഷണന്:അയ്യോ മറുപടി എഴുതി കൊണ്ടിരുന്നപ്പോള്‍ താങ്കളുടെ അഭിപ്രായം കണ്ടില്ലാരുന്നു.ഒരു സ്പെഷ്യല്‍ താങ്ക്സ്സ്:)
മലയാളത്തിനു അങ്ങനെ പുതിയൊരു വാക്ക് കൂടി,
അട്ടിമറി നര്‍മ്മം!
രാവിലെ വെറുതെ തപ്പി നടന്നതാ.ആല്‍ത്തറയില്‍ സൂത്രന്റെ കഥയിലെ കമന്റ് വഴി ഇവിടെത്തി.ഇനി ഇവിടെത്തന്നെ കുറ്റിയടിക്കാന്‍ പോകുവാ.രസകരം
അരുൺ....
ഇത് നമ്മുടെ നാട്ടിൽ തന്നെ ഉള്ള മുതലാണോ....?
വെറുതെ... ഒന്നു പോയി കാണാനുള്ള കൌതുകം കൊണ്ടു ചോദിച്ചതാ!!
Ede ithu njana Raj(Mavkra).Aliya swanthamayi blog illa.atha ingane ezhuthunnathu.Sugamano?Mayaya ii link thannathu.nee valiya ezhutukaranayi poyo.enthellam athbhuthangala devi?mail onnum kanunnilla.nee entha ithonnum arodum parayanjathu.super anu ketto.njan ithu publish akan pokuva
Raj Kumar
ഈ പോസ്റ്റും ഈ കമന്റ്സ്സുകളുമൊക്കെ വായിച്ചു... അരുണേ... കൂപ്പുകൈ... നമസ്തേ... സലാം ഈ എഴുത്തിനു
Arun
Raj give me this link.I Know you are a good artist, but this is surprising.Super.
Keep writing
Hari
സുനിത: വന്ന വഴി ഇഷ്ടപ്പെട്ടു.ഇനിയും വരണേ:)
ജയന്:ആ എരുവ ഭാഗത്തൊക്കെ ഒന്ന് കറഞ്ഞി നോക്ക്
രാജ്:എടാ രാജപ്പാ, ഇത് ചതിയായിപോയി.ഇപ്പം മെയിലില്‍ എനിക്ക് ചീത്ത വിളിയുടെ അഭിഷേകമാ:(
വരവൂരാ:നന്ദി
ഹരീഷേ:ഹേയ്, ഇത് ഞാനല്ല(രാജപ്പനുള്ളത് ഞാന്‍ വീട്ടില്‍ കൊണ്ട് കൊടുക്കുന്നുണ്ട്:))
kalakki mone.........kalakki.
എന്തായാലും ആളൊരു ജിം തന്നെ!!
നല്ല ബോഡി!!
"ഞാന്‍ ഒരു ഓപ്പണ്‍ ടൈപ്പാ"
ദൈവമേ, എന്ന് വച്ചാല്‍???
യ്യാളാരുവ്വാ ?
മുഖത്തെക്കുറിച്ചു വര്‍ണിച്ചു കാണുന്നില്ലല്ലോ ?
അങ്ങോട്ടു നോക്കാറില്ലേ ?
ഞാനൊരു open Type
അല്ല എന്താ ഉദ്ദേശിച്ചത്...........
കലക്കി മച്ചൂ............
ഞാാന്‍ സെഞ്ചറി അടിച്ചേ..............
അരുണ്‍,
വളരെ വളരെ ഇഷ്ടമായീ..
അഭിനന്ദനം..
ചേച്ചി
കര്‍ത്താവെ ഇങ്ങനെ ഒന്നിനെ കാണേണ്ടി വരാതിരിക്കട്ടെ....
തലയില്‍ ഒരു ബക്കറ്റ് എണ്ണ തേച്ച് പിടിപ്പിച്ച്, മുടി ഒരു സൈഡിലേക്ക് ഒതുക്കി വച്ച്,ഒരു കസവ് മുണ്ടും ഉടുത്ത്, തിളങ്ങുന്ന ഒരു ഷര്‍ട്ടും ഇട്ട്, നെറ്റിയില്‍ ഒരു കുറിയും, അതിനു മുകളില്‍ സ്വല്പം സിന്ദൂരവും, അതിനും മുകളിലായി ഭസ്മം വച്ച് മൂന്ന് വരയും വരച്ച് ഞാന്‍,
ഇങ്ങനെ ആണോ പെണ്ണ് കാണാന്‍ പോകേണ്ടത്......
ജാഫര്‍:നന്ദി
കൊട്ടോട്ടിക്കാരന്:അയ്യോ, അത് പറയാന്‍ മറന്നു.നല്ല മുഖമാ:)
കിച്ചു:കിച്ചൂന്റെ ഡിലീറ്റ് ചെയ്ത കമന്റാ നൂറാമത്തത്:)
ശ്രീദേവി ചേച്ചി:നന്ദി
akc:അതേ, ഇങ്ങനെ പോയാല്‍ മതി.എല്ലാം ശരി ആകും:)
ഞാന്‍ ഉടച്ച തേങ്ങയുടെ, ആദ്യ കമെന്റിന്റെ ഐശ്വര്യം കണ്ടില്ലേ?
"എനിക്ക് മനുവിനെ ഇഷ്ടമായി. മനുവിണോ?"
"എനിക്കും എന്നെ ഇഷ്ടമായി...!"
തകര്‍ത്തു കളഞ്ഞു ചേട്ടാ... നല്ല രസ്യന്‍ സാധനം..!!
:)
oru postinu 100 comment.kure nal koodiya ingane kanunnathu.Ashamsakal
(commentukal kumbaram akumbol postukal gambhiram akum.alle)
ആരുണേ,
കിടിലം.. വായിച്ച് ഒത്തിരി ചിരിച്ചു.. (കമന്റാന്‍ ഇപ്പോഴാ സമയം കിട്ടിയത്)
>>എനിക്ക് മനുവിനെ ഇഷ്ടമായി, മനുവിനോ?"
>>എനിക്കും എന്നെ ഇഷ്ടമായി!!
ഹിഹി....
അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു..
"ആര് യൂ മിസ്റ്റര്‍ മനു?"
കൊള്ളാം!!!
ആരാ മിസ്റ്റര്‍ മനു എന്ന്??
ഞാനാ!!
KALAKKI.
എഴുത്തുകാരി:സത്യം.നല്ല ഐശ്വര്യമായിരുന്നു.:)
കൂരാക്കാരാ, അനോണി:നന്ദി
ധനേഷ്:ഇനി അടുത്ത വര്‍ഷമേ പോസ്റ്റിടാന്‍ പ്ലാനുള്ളോ?അല്ല തൊടുപുഴ പോസ്റ്റ് കഴിഞ്ഞ് ഒന്നും കണ്ടില്ല.
രതീഷ്:ഹി..ഹി.
അരുണേ
ഇതിപ്പോഴാ കണ്ടത്. കുറച്ചു ദിവസമായി ബ്ലോഗിലൊന്നുമില്ല.
സംഗതി തകര്‍ത്തു.
എങ്ങിനെ കഴിയുന്നിഷ്ടാ മുട്ടിനു മുട്ടിനു കോമഡി പോസ്റ്റിറക്കാന്‍. ഒരു പാടു സ്റ്റോക്കു കയ്യിലുണ്ടല്ലോ. ഞാനൊക്കെ ഇവിടെ മാനം നോക്കിയിരിക്കുവാ ;)
തകര്‍പ്പം ആശംസകള്‍. തകര്‍ക്കുക വിണ്ടും
നന്ദന്
എനിക്ക് മനുവിനെ ഇഷ്ടമായി, മനുവിനോ?"
എനിക്കും മനുവിനെ ഇഷ്ടമായി!!
ഹല്ലാത പിന്നെ
ഹഹ! മുത്തപ്പ പറഞ്ഞതു പോലെ, എനിക്കും മനുവിനെ ഇഷ്ടമായി...:)
കലക്കി കേട്ടോ.....
അടിക്കടി കഥ ഇടുന്ന മാഷിനിത് എന്ത് പറ്റി?
ഒരാഴച ആവുന്നല്ലോ ഒരു കഥ ഇട്ടിട്ട്, പുതിയതൊന്നും ഇല്ലേ?
സമയം കിട്ടിയാല്‍ എന്റെ ബ്ലോഗ് ഒന്നു സന്ദര്‍ശിക്കണേ, പുതിയ കഥ ഇട്ടു
ഇനി വീട്ടിലോട്ട് വന്നാല്‍ താന്‍ വിവരം അറിയും!!
ബ്ലഡി ബ്രോക്കര്‍, ഐ വില്‍ ബ്രോക്ക് യൂ!!!
ഹിഹിഹി സൂപര്‍ അളിയാ :D :D :D
ആശാനെ ഒരു കാര്യം സത്യസന്ധമായി പറഞ്ഞോട്ടെ?
ബൂലോകത്തിലെ സൂപ്പര്‍ സ്റ്റാര്‍ ഇങ്ങള് തന്നെയാ!!!സത്യം!!!
അടിപൊളി!!!
:) എന്തിറ്റാ നമ്പറുകള്‍! വെരി വെരി നൈസ്. ട്ടാ.
വിശാലേട്ടാ,
എന്ത് ഞാന്‍ പറയേണ്ടു?
സന്തോഷമായി!!
വെരി വെരി ഹാപ്പി.
വന്നല്ലോ, വായിച്ചല്ലോ, മതി,തൃപ്തിയായി.
നന്ദി,നന്ദി,നന്ദി!!
സസ്നേഹം
അരുണ്‍
നന്ദേട്ടാ: ബാംഗ്ലൂര്‍ പുരാണം കഴിഞ്ഞ് മുങ്ങിയ കക്ഷിയാ, ഇപ്പോഴാ പൊങ്ങുന്നത്?
മണ്ടന്‍ മുത്തപ്പാ, അച്ചു:നന്ദി:)
മൊട്ടുണ്ണി:വര്‍ക്ക് തുടങ്ങി, ഇനി അടിക്കടി കഥ ഇടില്ല.മൊട്ടുണ്ണി വായിച്ചു, രസകരം
അബ്ക്കാരി:വിശാലേട്ടന്,അരവിന്ദേട്ടന്,മനുചേട്ടന്‍,പോങ്ങുമൂടന്....(ഇങ്ങനെ പോകുന്നു മാഷേ സൂപ്പര്‍സ്റ്റാറുകളുടെ പേരുകള്‍), ഞാനൊക്കെ വെറും പുഴു.പോസ്റ്റ് ഇഷ്ടായി എന്നറിഞ്ഞതിനു നന്ദി:)
അരുണ്‍ ചേട്ടാ, കൊടകരപുരാണം എടുത്ത് നോക്കിയേ.കായംകുളം സൂപ്പര്‍ഫാസ്റ്റിന്റെ ലിങ്ക് അവിടെയും.സൂപ്പറായി കേട്ടോ.ആശംസകള്‍
chillara pedayalla ente ishta.vnangi.
വളരെ മനോഹരമാണ് ശകുന്തളയുടെ കഥ.
ഇപ്പോ നാട്ടുംപുറത്തും ഒത്തിരി ജിം സുന്ദരികളെ കാണുന്നതിനാല്‍ ഇനിയങ്ങോട്ട് വലിയ പ്രതീക്ഷയ്ക്ക് വകയില്ല ചേട്ടാ....
വരാൻ വൈകിപ്പോയി. ആ ചോദ്യോത്തര പരിപാടി തകർത്തുകളഞ്ഞു.
എന്ത് പുഴുവോ? കണ്ണാടിയിലൊന്നു നോക്കൂ....പുള്ളിയും,മീശയും, ദംഷ്ട്രയും വാലും....ആകെക്കൂടി ഒരു പുലി ലുക്കില്ലേ.....പുലിയായി മോനേ...
പാവത്താന്‍ പറഞ്ഞത് ശരിയാ അരുണേ, ഒരു പുലി ലുക്ക് :)))
Chirich pandaaramadangi!!! i hi hi
വിനോദേ:ഞാന്‍ കണ്ടാരുന്നു.ഹാപ്പി ആയി:)
ആല്‍ബര്‍ട്ട്,ലാല്‍:നന്ദി
പാവത്താന്‍,ശ്രീജിത്ത്:കഴുതപുലി ആണോ?
ഗോപിക്കുട്ടാ:നന്ദി കുട്ടാ
മനുവേ കലക്കി:)
പ്രദീപേ: നന്ദി
Man, you are making me split my sides, laughing.. :D
kaalidasan marichupoyath ethra nannai! :D
Durga
പലപ്പോഴും കണ്ടിട്ടുള്ള പേടി സ്വപ്നം താങ്കള്‍ ഭംഗിയായി കുറിച്ചിട്ടിരിക്കുന്നു
ഹാഫ്കള്ളന്‍,ദുര്‍ഗ്ഗ:നന്ദി:)
sherikkum chirichu mannu kappi ennokke parayunnathu ithinanu
Gr8 narration
ചേട്ടനു ഇപ്പോള്‍ വാലു മാത്രമല്ല രണ്ടു കൊമ്പും കൂടി വന്നിട്ടുണ്ടു
:)
ദിവ്യം:നന്ദി
ചിത്ര:എന്റെ അനിയത്തി ആയത് കൊണ്ട് പറയുകല്ല, നല്ല കണ്ട് പിടുത്തം:)
ചിലരുടെ ബ്ളോഗില്‍ ജനക്കൂട്ടം കാണാം ഒന്നും വായിക്കാനുണ്ടാകില്ല ചിരിക്കാനും...ചിലരുടെ സങതി വായിച്ചു ചിരിച്ചു മണ്ണു കപ്പും പക്ഷെ അവര്‍ക്കു വായനക്കാരുണ്ടാകില്ല
പഷ്ക്കെ കായംകുളത്തില്‍ മുങിയപ്പോള്‍ എനിക്കിതു രണ്ടും കിട്ടി
പാവം-ഞാന്‍ : അത് ദൈവത്തിന്റെ അനുഗ്രഹം ഒന്നു കൊണ്ട് മാത്രമാ മാഷേ:)
അപ്പോഴാണ് ആ നിശബ്ദതയെ കീറി മുറിച്ച് കൊണ്ട് ഒരു ബൈക്ക് പാഞ്ഞ് വന്ന് നില്ക്കുന്ന ശബ്ദം കേട്ടത്.അടുത്ത നിമിഷം ഒരു ജീന്‍സ്സും, ടീഷര്‍ട്ടും ധരിച്ച്, ആറടി ഉയരമുള്ള ഒരു പയ്യന് ഹാളിലേക്ക് കടന്ന് വന്നു.ഇതാണോ പെണ്ണിന്റെ ആങ്ങള?
എന്തായാലും ആളൊരു ജിം തന്നെ!!
നല്ല ബോഡി!!
അ പയ്യനെ അപ്പുപ്പന് കാരണവര്‍ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തി:
"ഇതാ എന്റെ കൊച്ചുമോള്, ശകുന്തള"
മാഷെ, ഈ ട്രെയിനില്‍ ഇപ്പോഴാ കയറുന്നത്.. ചിരിച്ച് ഒരു വഴിയായി..
അവസാനത്തെ ആ ചോദ്യോത്തരങ്ങള്‍ കലക്കി.. എനിക്ക് മനുവിനെ ഇഷ്ടമായി, മനുവിനോ? എനിക്കും എന്നെ ഇഷ്ടമായി! ഹഹഹ.. ഇതൊക്കെ എങ്ങനെ ആലോചിച്ച് കൂട്ടുന്നു??
ബാലു:നന്ദി:)
Arun/Manu Super
Arun. All the posts are very nice. I laughed so much. All the best
അനോണി ചേട്ടാ, കുക്കുടു:നന്ദി
ivide ivide.. njan ivide ind.. korachoode kazhinje povulluu :) kalakki ttaa :) ho sakunthala !
ശ്രവണ്‍:നന്ദി ബോസ്സ്:)
അയ്യോ, എനിക്ക് മേലേ.. ചിരിച്ചു മടുത്തു!
പയ്യന്‍സ്, : നന്ദി :)
ഒരു രക്ഷയുമില്ല ... ചിരിച്ചു ചിരിച്ചു മടുത്തു ആശാനെ :D
Post a Comment