For reading Malayalam
ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font.
(Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.
ഒരു മുത്തശ്ശി കഥ
മുത്തശ്ശി...
ആ വാക്കില്‍ തന്നെ ഒരു വാത്സല്യമുണ്ട്.
ഇന്നത്തെ കാലത്തെ 'ഹായ് ഡിയര്‍' പറയുന്ന ഗ്രാന്റ്മായുടെ കാര്യമല്ല ഞാന്‍ ഉദ്ദേശിച്ചത്.സന്ധ്യാനേരത്ത് നാമം ജപിക്കുന്ന, നമ്മുടെ കൊച്ച് കൊച്ച് തെറ്റുകള്‍ക്ക് ഉപദേശിക്കുന്ന, സ്നേഹത്തോടെ നമ്മളെ തലോടുന്ന, യുദ്ധം ജയിച്ച് രാജകുമാരിയെ സ്വന്തമാക്കിയ രാജകുമാരന്റെ കഥ പറയുന്ന, നന്മ നിറഞ്ഞ മുത്തശ്ശി.
അങ്ങനെയുള്ള ഒരു മുത്തശ്ശിയുടെ കഥ ഞാന്‍ പറയട്ടെ..
ഒരു മുത്തശ്ശി കഥ..
ഈ കഥയിലെ നായിക എന്റെ മുത്തശ്ശിയാണ്..
കഥകള്‍ പറയുന്ന, കവിതകള്‍ ചൊല്ലുന്ന എന്റെ പ്രിയ മുത്തശ്ശി..
കഥകള്‍ ഹരമായിരുന്ന എനിക്ക് എല്ലാം ഈ മുത്തശ്ശി ആയിരുന്നു.കുട്ടികാലത്ത് മുത്തശ്ശി പറഞ്ഞ് തന്ന കഥകള്‍ കേട്ടാണ് ഞാന്‍ വളര്‍ന്നത് തന്നെ. അന്നെല്ലാം മുത്തശ്ശിയുടെ മടിയില്‍ കിടന്നാണ് കഥകള്‍ കേള്‍ക്കുന്നത്.അങ്ങനെ കഥയില്‍ ലയിച്ചിരിക്കുമ്പോള്‍ ഉറക്കത്തിലേക്ക് വഴുതി വീഴുക എന്റെ ഒരു സ്വഭാവമാണ്.അതോടു കൂടി മുത്തശ്ശി പറഞ്ഞ അറബി കഥകളിലെ രാജകുമാരനായി ഞാന്‍ മാറും.പരവതാനിക്ക് പകരം എന്നെ പുതപ്പിച്ച പുതപ്പില്‍ കയറി ആകാശത്തു കൂടി പറന്ന് നടക്കുന്നത് ഞാന്‍ സ്വപ്നം കാണും.ആ കാലഘട്ടത്തില്‍ ഒരു ദിവസം..
മുത്തശ്ശിക്കഥ സ്വപ്നവും കണ്ട്, പിറന്ന പടി കിടന്ന എന്നെ വിളിച്ചുണര്‍ത്തി അച്ഛന് ചോദിച്ചു:
"നിന്നെ പുതപ്പിക്കുന്ന പുതപ്പ് എന്തിയേടാ?"
അറബിക്കഥയിലെ രാജകുമാരന് മറുപടി പറഞ്ഞു:
"അത് പറന്ന് പോയി"
വളരെ നല്ല മറുപടി!!
ഇന്ത്യക്ക് സ്വാതന്ത്യം കിട്ടിയതിനു ശേഷം ആദ്യമായാണെന്ന് തോന്നുന്നു, ഒരു മകന് തന്റെ അച്ഛനു ഇത്രയും നല്ല ഒരു മറുപടി കൊടുക്കുന്നത്.എന്തായാലും അച്ഛനു ഭയങ്കര സന്തോഷമായി.പറമ്പിലെ കിളിച്ചുണ്ടന്‍ മാവില്‍ കെട്ടിയിട്ട് കൈ തളരുവോളം തല്ലിയാണ് അച്ഛന് എന്നോടുള്ള സന്തോഷം പ്രകടിപ്പിച്ചത്.അങ്ങനെ മാക്സിമം സന്തോഷം പ്രകടിപ്പിച്ച് കഴിഞ്ഞിട്ട് അച്ഛന് വീണ്ടും ചോദിച്ചു:
"പുതപ്പ് എന്തിയേടാ?"
പഷ്ട്!!
എന്റെ മറുപടി കേട്ട് വീണ്ടും സന്തോഷിക്കാനാ!!
അമ്പട അച്ഛാ!!
കഥ കഴിഞ്ഞാല്‍ ഞാന്‍ ഏറെ സ്നേഹിച്ചിരുന്നത് ഭക്ഷണത്തെയാണ്.മൂന്ന് നേരം മൃഷ്ടാന്ന ഭോജനം എന്നതായിരുന്നു എന്റെ മുദ്രാവാക്യം.രാവിലെയും ഉച്ചയ്ക്കും മൂക്കുമുട്ടെ കഴിക്കുന്നത് പോട്ടെ എന്ന് വയ്ക്കാം, പക്ഷേ രാത്രിയില്‍ വലിച്ച് വാരി തിന്നുന്നത് ശരീരത്തിനു നല്ലതല്ല.രാത്രിയില്‍ ഒരുപാട് കഴിച്ചാല്‍ ദഹനം നല്ല രീതിയില്‍ നടക്കില്ല എന്നാ ശാസ്ത്രം.അതറിയാവുന്ന അച്ഛന് എന്നെ വിളിച്ച് ഉപദേശിച്ചു:
"മനുകുട്ടാ, ആഹാരക്കാര്യത്തില്‍ പഴമക്കാര്‍ എന്താ പറയുന്നതെന്നറിയാമോ?"
ഇല്ലച്ഛാ, എനിക്കറിയില്ല!!
"രാവിലെ രാജകുമാരനെ പോലെയും, ഉച്ചയ്ക്ക് രാജാവിനെ പോലെയും, രാത്രിയില്‍ യാചകനെ പോലെയും കഴിക്കണം"
അതേയോ??
രാവിലെ രാജകുമാരനെ പോലെ..
പഴവര്‍ഗ്ഗങ്ങള്‍, മധുരം, ഹല്‍വ, വെണ്ണ, പാല് തുടങ്ങിയ ഐറ്റംസ്സ്!!
ഉച്ചക്ക് രാജാവിനെ പോലെ..
ഗംഭീര സദ്യ വിത്ത് പരിപ്പ്, പപ്പടം,പായസം തുടങ്ങിയ ഐറ്റംസ്സ്!!
വൈകിട്ട് യാചകനെ പോലെ..
എന്താ കൈയ്യില്‍ കിട്ടുന്നതെന്ന് നോക്കരുത്, എല്ലാം വലിച്ച് വാരി തിന്നണം!!
കൊള്ളാം!!
വളരെ നല്ല ഉപദേശം!!
ഉപദേശ പ്രകാരം മൂന്ന് നേരവും മൂക്കുമുട്ടെ തട്ടണം.
അച്ഛനാണച്ഛാ അച്ഛന്!!
വളരെ കാര്യമായി ഉപദേശിച്ചിട്ടും, രാത്രിയില്‍ വീണ്ടും വലിച്ച് വാരി തിന്നുന്ന കണ്ട അച്ഛന് ചൂടായി ചോദിച്ചു:
"നിനക്ക് ഞാന്‍ പറഞ്ഞത് മനസിലായില്ലേ?"
മനസിലായി, മനസിലായി എല്ലാം മനസിലായി!!
രാത്രിയിലെ യാചകനെ കുറിച്ച് ഞാന്‍ വിശദീകരിച്ചത് കേട്ടപ്പോള്‍ അച്ഛനും സംശയമായി,
ഇനി ശരിക്കും അങ്ങനാണോ??
അല്ല ആണോ??
ഒടുവില്‍ മുത്തശ്ശി ഉപദേശിച്ചു:
"നമ്മള് ജീവിക്കാന്‍ വേണ്ടി കഴിക്കണം"
ആ ഉപദേശം പാഴായി പോയി..
ഞാന്‍ കഴിക്കാന്‍ വേണ്ടി ജീവിച്ചു!!
ഇങ്ങനെ കഥകളിലൂടെയും ഉപദേശങ്ങളിലൂടെയും എന്നെ വളര്‍ത്തിയ മുത്തശ്ശി ഒരു വലിയ കൃഷ്ണഭക്തയായിരുന്നു.ഏതു നേരവും മുത്തശ്ശിയുടെ നാവില്‍ ഒരു നാമജപം ഉണ്ടായിരുന്നു:
"കൃഷ്ണ കൃഷ്ണാ മുകുന്ദാ ജനാര്‍ദ്ദനാ
കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ
അച്യുതാനന്ദ ഗോവിന്ദ മാധവാ
സച്ചിതാനന്ദാ നാരായണാ ഹരേ"
ഈ നാമജപത്തോടൊപ്പമുള്ള മുത്തശ്ശിയുടെ ആത്മഗതങ്ങള്ക്കും കൃഷണനായിരുന്നു കൂട്ട്,
കൃഷ്ണാ, ചിക്കന്‍ വെന്തോ എന്തോ??
കണ്ണാ, പറമ്പിലെ തേങ്ങാ കട്ടവന്റെ തലയില്‍ ഇടിത്തീ വീഴണേ!!
ഇതാ ലൈന്‍..
എന്തിനും ഏതിനും ഒരു കൃഷ്ണമയം.
അതിനാലാവാം ഓര്‍മ്മവച്ച കാലം മുതല്‍ മുത്തശ്ശിയുടെ ഒരു ആവശ്യം ഞാന്‍ കേള്‍ക്കാറുണ്ടായിരുന്നു, മറ്റൊന്നുമല്ല മുത്തശ്ശിക്ക് ഗുരുവായൂരപ്പനെ കണ്ട് ഒന്ന് തൊഴണമത്രേ.ഏതു കൃഷ്ണഭക്തയുടെയും മനസ്സിലുള്ള മാന്യമായ ഒരു ആഗ്രഹം.അത് കേട്ട് കേട്ട് സഹികെട്ട് കുട്ടിക്കാലത്ത് തന്നെ മുത്തശ്ശിക്ക് ഞാന്‍ വാക്ക് കൊടുത്തു:
"ഞാന്‍ വലുതാവട്ടെ, എന്നിട്ട് കൊണ്ട് പോകാം"
കാലം കടന്നു പോയി, ഞാന്‍ വലുതായി.കുട്ടിക്കാലത്ത് മുത്തശ്ശിക്ക് കൊടുത്ത വാക്ക് പാലിക്കാന്‍ ഞാന്‍ മുത്തശ്ശിയെയും കൂട്ടി ഗുരുവായൂരില്‍ പോയി.
ആ യാത്ര ഒരു വന്‍ സംഭവം തന്നെയായിരുന്നു..
മനസ്സ് തുറന്ന് ഞാന്‍ കൃഷ്ണനെ വിളിച്ച് കരഞ്ഞ ഒരു മുട്ടന്‍ സംഭവം!!
നാല് വര്‍ഷം മുമ്പുള്ള ഒരു ശനിയാഴചയാണ് ഗുരുവായൂരില്‍ കൊണ്ട് പോകാന്‍ തയാറാണെന്നുള്ള മഹത്തായ സത്യം ഞാന്‍ മുത്തശ്ശിയോട് പറഞ്ഞത്.എന്റെ ഈ പ്രഖ്യാപനം കേട്ട് ഞെട്ടിയ അച്ഛന് എന്നോട് പറഞ്ഞു:
"മോനേ, തീക്കളിയാ.ഇത് വേണോ?"
വേണം, ഇത് വേണം!!
അമ്മ ചോദിച്ചു:
"എടാ, മുത്തശ്ശി പിടിവാശിക്കാരിയാ. വല്ല പ്രശ്നവും ഉണ്ടായാല്‍?"
എന്ത് പ്രശ്നം, ഞാനില്ലേ??
അനിയത്തി ഉപദേശിച്ചു:
"ചേട്ടാ, ഇതിലും ഭേദം ട്രെയിനിനു തല വയ്ക്കുന്നതാ"
ങ്ങേ!!
ഇതെന്താ ഇങ്ങനെ??
കൃഷ്ണാ, ഇനി ശരിക്കും പുലിവാലാകുമോ??
എനിക്കും സംശയമായി.
പക്ഷേ കൃഷ്ണന് എന്നോടൊപ്പമാണെന്ന് എന്റെ മനസ്സ് പറഞ്ഞു, അത് ശരിയാണ് താനും.അതുകൊണ്ടാവാം മുത്തശ്ശി എന്നോട് ചോദിച്ചു:
"എടാ മോനേ, അപ്പുറത്തെ ജാനൂനേ കൂടി കൊണ്ട് പോയാലോ?"
ജാനൂ!!
പതിനെട്ട് വയസ്സുള്ള പാവാടക്കാരി!!
പീതാംബരന് ചേട്ടന്റെ മോള്..
പീതാംബരന് ചേട്ടന് ഗുണ്ടയാണെങ്കിലും, ചേട്ടന്റെ പെമ്പ്രന്നോത്തി ഉണ്ടയാണെങ്കിലും, അവരുടെ മോളൊരു സുന്ദരിയാ.രാവിലെയും, ഉച്ചയ്ക്കും, വൈകിട്ടും എന്റെ കടാക്ഷത്തിനു പാത്രമാകാന്‍ ഭാഗ്യം സിദ്ധിച്ചവള്‍..
അച്ഛനോ അമ്മയോ അവളെയും കൂട്ടിയാണ് ഗുരുവായൂരില്‍ പോകുന്നതെന്നറിഞ്ഞാല്‍ പാര വയ്ക്കും എന്നത് മൂന്ന് തരം.അതുകൊണ്ട് ഞാന്‍ പറഞ്ഞു:
"ഞാന്‍ റെയില്‍വേസ്റ്റേഷനില്‍ പോയി മൂന്ന് ടിക്കറ്റെടുത്ത് നില്ക്കാം, മുത്തശ്ശി ജാനുവിനെയും കൂട്ടി അങ്ങ് വാ"
ഇത് കേട്ടതും മുത്തശ്ശിയുടെ മുഖത്ത് ഒരു അമ്പരപ്പ്.
പാവം, ഞാന്‍ ഇത്ര പെട്ടന്ന് സമ്മതിക്കുമെന്ന് വിചാരിച്ച് കാണില്ല!!
ഞാനും, ജാനുവും, മുത്തശ്ശിയും മാത്രം..
അതും രണ്ട് ദിവസം!!
ഗുരുവായൂരില്‍ എത്തിയാല്‍ മുത്തശ്ശി ഭക്തിയില്‍ മുഴുകി ഇരിക്കുമെന്ന് ഉറപ്പ്.ഒന്ന് തൊഴുതു കഴിയുമ്പോള്‍ ഞാനും ജാനുവും ഫ്രീ ആകും.പിന്നെ ഞങ്ങളുടെ മാത്രമായ ഒരു ലോകം.
എന്റെ കൃഷ്ണാ!!
ഇതില്‍ പരം എന്തോന്ന് പരമാനന്ദം??
മൂന്ന് ടിക്കറ്റുമെടുത്ത് മുത്തശ്ശിയേയും, ജാനുവിനെയും കാത്ത് നിന്ന അരമണിക്കൂറിനു ഒരു യുഗത്തിന്റെ ദൈര്ഘ്യമുള്ളപോലൊരു തോന്നല്‍.എല്ലാ നായകന്മാരെയും പോലെ അവിടെ നിന്ന് പരിസരം മറന്ന് ഞാന്‍ പാടി:
"ഗുരുവായൂരപ്പാ, ഗുരുവായൂരപ്പാ
ഞങ്ങള്‍ തന് കാതലുക്ക് നീ താനേ സാക്ഷി"
സമയം ഇഴഞ്ഞ് നീങ്ങി..
ഒടുവില്‍ മുത്തശ്ശി വന്നു.കൂടെ പതിനെട്ട് വയസ്സുകാരി ജാനുവിനു പകരം പല്ലില്ലാത്ത മോണ കാട്ടി ചിരിക്കുന്ന ഒരു വല്യമ്മ.
ങ്ങേ!!
"ഇതാരാ?"
മുത്തശ്ശി ചിരിച്ചു കൊണ്ട് പറഞ്ഞു:
"ഇതാ പീതാംബരന്റെ അമ്മ, തിരുവനന്തപുരത്തൂന്ന് ഇന്നലെയാ വന്നത്"
പീതാംബരന് ചേട്ടന്റെ അമ്മയോ??
ശരിയാ, ജാനുവമ്മ!!
അമ്മുമ്മക്കും കൊച്ചുമോള്‍ക്കും ഒരേ പേരാ!!
ജാനൂനെ കൂടെ കൂട്ടാന്‍ ഞാന്‍ പറഞ്ഞതും, അത് കേട്ട് മുത്തശ്ശി അമ്പരന്നതും വെറുതെയല്ല.വേലിയില്‍ കിടന്ന പാമ്പിനെ എടുത്ത് വച്ചത് ഞാന്‍ തന്നെയാണെന്ന് ബോധ്യമായപ്പോള്‍ എന്നിലെ നായകന് അറിയാതെ പാടി:
"കുലുമാ...... കുലുമാ....... കുലുമാ.....
അവനവന് കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പോള്‍ കുലുമാ...കുലുമാ.....
പരസ്പരം കുഴിക്കുന്ന കുഴികളില്‍ പതിക്കുമ്പോള്‍ കുലുമാ...കുലുമാ....."
ഞാന്‍ പാട്ട് പാടുന്ന കണ്ടായിരിക്കണം, ജാനുവമ്മ ചോദിച്ചു:
"മനുക്കുട്ടനു സന്തോഷമായെന്നാ തോന്നുന്നേ?"
പിന്നേ, ഭയങ്കര സന്തോഷമായി!!
അപ്പോള്‍ റെയില്‍വേ സ്റ്റേഷനിലെ ടീവിയില്‍ നിന്നും ഹാപ്പി ജാമിന്റെ പരസ്യം:
"സന്തോഷം കൊണ്ടെനിക്ക് ഇരിക്കാന്‍ വയ്യേ
ഞാനിപ്പം മാനത്ത് വലിഞ്ഞ് കേറും"
ബെസ്റ്റ്!!
സാഹചര്യത്തിനു പറ്റിയ പരസ്യം!!
മൈ ഡിയര്‍ കൃഷ്ണാ,
എനിക്കൊരു സംശയം..
മുജ്ജന്മത്തില് ഞാന്‍ കംസനായിരുന്നോ??
അല്ല, ഇമ്മാതിരി ഒരു പണി തന്നോണ്ട് ചോദിച്ചതാ!!
പറ്റിയ അബദ്ധം ഓര്‍ത്ത് ചിരിക്കണോ അതോ കരയണോ എന്ന ധര്‍മ്മ സങ്കടത്തില്‍ ഞാന്‍ നില്‍ക്കേ വണ്ടി സ്റ്റേഷനിലെത്തി, ഞങ്ങള്‍ അതില്‍ പ്രവേശിച്ചു.
ട്രെയിന്‍ ഗുരുവായൂര്‍ ലക്ഷ്യമാക്കി നീങ്ങി തുടങ്ങി..
ഇടത്തെ വശത്ത് മുത്തശ്ശി, വലത്തെ വശത്ത് ജാനുവമ്മ, നടുക്ക് ഞാന്‍.
താടിക്ക് കൈയ്യും വച്ചിരുന്ന എന്നെ നോക്കി ജാനുവമ്മ പറഞ്ഞു:
"ഇങ്ങനെയൊരു യാത്ര ചെയ്യാന്‍ പറ്റുകാന്ന് വച്ചാല്‍ സുകൃതമാ കുട്ട്യേ"
അത് പിന്നെ പറയണോ??
വല്ലാത്തൊരു സുകൃതം തന്നെ!!
ഇമ്മാതിരി സുകൃതം ഇനി ആര്‍ക്കും വരാതിരുന്നാല്‍ മതി.
വായില്‍ ചൊറിഞ്ഞു വന്ന വാചകങ്ങള്‍ വിഴുങ്ങി ഞാന്‍ മിണ്ടാതിരുന്നു.
അപ്പോള്‍ ജാനുവമ്മയുടെ വാക്കുകള്‍ക്ക് മുത്തശ്ശിയുടെ സപ്പോര്‍ട്ട്:
"മുജ്ജന്മ പുണ്യം. അല്ലാതെന്താ?"
അതേ, അതേ!!
എന്റെ സ്വന്തം മുത്തശ്ശി ആയി പോയി..
ഇല്ലേല് കഴുത്തിനു തൂക്കി വെളിയില്‍ എറിഞ്ഞേനെ!!
പൊന്ന് കണ്ണാ, എന്തിന് ഈ പരീക്ഷണം??
"കൊച്ചുമോളൂടെ വരാനിരുന്നതാ.." ജാനുവമ്മയുടെ സംസാരം എന്റെ പാവാടക്കാരി ജാനുവിനെ കുറിച്ചാണെന്ന് മനസിലായപ്പോള്‍ എനിക്ക് താല്പര്യമായി.
എന്നിട്ട് എന്തേ വരാഞ്ഞത്??
എന്റെ മനസിലുണ്ടായ ആ സംശയത്തിന് ജാനുവമ്മ തന്നെ മറുപടി പറഞ്ഞു:
"ഞാനാ വരണ്ടാ എന്ന് പറഞ്ഞത്"
ആണല്ലേ??
അതൊരു മറ്റേടത്തെ പറച്ചിലായി പോയി!!
മുതുകിളവി, നിങ്ങള്‍ പണ്ടാരമടങ്ങി പോട്ടെ!!
താമസിയതെ അടക്കയുടെ വിലയെ പറ്റിയും, പാവക്കായുടെ കൈയ്പ്പിനെ പറ്റിയുമായി അവരുടെ സംസാരം...
ഞാന്‍ ശ്രദ്ധ പതുക്കെ ട്രെയിനിനു പുറത്തേക്ക് മാറ്റി.
പച്ചപ്പ് വിരിച്ച വയലോരങ്ങള്‍, പിന്നിലേക്ക് പായുന്ന വന്മര കൂട്ടങ്ങള്‍..
എത്ര മനോഹരമായ ദൃശ്യങ്ങള്‍.
ജനല്‍ പാളികളിലൂടെ അകത്തേക്ക് വന്ന കാറ്റ് ഏറ്റിട്ടാകാം മുത്തശ്ശിയും, ജാനുവമ്മയും ഉറക്കത്തിലേക്ക് വഴുതി വീണത്.രണ്ട് വശത്ത് നിന്നും അവരുടെ തലകള്‍ എന്റെ തോളിലേക്ക് ചാഞ്ഞപ്പോള്‍ പൂന്താനത്തിന്റെ ജ്ഞാനപ്പാനയിലെ രണ്ട് വരികള്‍ മനസ്സില്‍ തത്തി കളിച്ചു..
"മാളിക മുകളേറിയ മന്നന്റെ
തോളില്‍ മാറാപ്പ് കേറ്റുന്നതും ഭവാന്"
ഹോ, എത്ര അര്‍ത്ഥവത്തായ വരികള്‍!!
പൂന്താനം ഒരു മഹാന് തന്നെ!!
ട്രെയിന്‍ ഗുരുവായൂരിലെത്തി.മുത്തശ്ശിയേയും, ജാനുവമ്മയേയും വിളിച്ചുണര്‍ത്തി പുറത്തേക്കിറങ്ങിയപ്പോള്‍ മുത്തശ്ശി മനസ്സ് നിറഞ്ഞ് വിളിച്ചു:
"കൃഷ്ണാ, കാത്തോളണേ"
എന്റെ മനസ്സും അത് തന്നെ പറഞ്ഞു,
കാത്തോളണേ!!
അന്ന് വൈകിട്ട് അവിടെ ഒരു ലോഡ്ജില്‍ താമസം.പിറ്റേന്ന് വെളുപ്പിനെ കുളിച്ചൊരുങ്ങി ദര്‍ശനത്തിനിറങ്ങി.നല്ല തിരക്ക്, എല്ലായിടവും ഭക്തിമയം.
നിര്‍മ്മാല്യം, ഉഷപൂജ, ഉച്ചപൂജ..
ഭക്തിസാന്ദ്രമായ നിമിഷങ്ങള്‍.
ഉച്ചയ്ക്ക് ഗുരുവായൂരില്‍ നിന്നുമുള്ള അന്നദാനം.
ശരിക്കും മനസ്സ് നിറഞ്ഞു.
രാത്രിയിലാണ് തിരിച്ചുള്ള ട്രെയിന്‍.
സമയം സന്ധ്യയാകുന്നു.ഇപ്പോള്‍ അമ്പലത്തില്‍ നിന്നെറങ്ങിയാല്‍ ലോഡ്ജില്‍ പോയി ഒന്ന് ഫ്രഷ് ആയി തിരിച്ച് യാത്രയാകാം.അമ്പലത്തില്‍ തന്നെ കുറ്റിയടിച്ചിരുന്ന മുത്തശ്ശിയോടും, ജാനുവമ്മയോടും ഞാന്‍ പതിയേ ചോദിച്ചു:
"പോയാലോ?"
മനസില്ലാമനസ്സോടെ ആണെങ്കിലും മുത്തശ്ശി പതിയെ തലയാട്ടി.
പോകാനായി ഞാനും മുത്തശ്ശിയും എഴുന്നേറ്റപ്പോള്‍ ജാനുവമ്മ പറഞ്ഞു:
"നിങ്ങള്‍ പോയ്ക്കോ, ഞാന്‍ വരുന്നില്ല"
അതെന്താ??
അമ്പരന്ന് നിന്ന ഞങ്ങളെ നോക്കി ജാനുവമ്മ വിശദീകരിച്ചു:
"ഇനിയുള്ള കാലം ഈ നടയില്‍ കഴിച്ച് കൂട്ടാനാ എന്റെ തീരുമാനം"
കടവുളേ!!
പേരുകേട്ട ഗുണ്ടയായ പീതാംബരന് ചേട്ടന്റെ കൈയ്യിലുള്ള മലപ്പുറം കത്തി എന്നെ നോക്കി ഒന്ന് പല്ലിളിച്ച പോലെ ഒരു ഫീലിംഗ്ഗ്!!
ആരോ കമ്പിപാരക്ക് തലക്ക് അടിച്ച പോലെ!!
ഹേയ്, ഇത് പ്രശ്നമാ.
"അന്ത്യകാലം ഇവിടെ കഴിച്ച് കൂട്ടി എനിക്ക് കൃഷ്ണ സന്നിധിയില്‍ ലയിക്കണം" അവരുടെ ആഗ്രഹം.
കുറ്റം പറയരുത്, വളരെ നല്ല ആഗ്രഹം!!
പക്ഷേ ജാനുവമ്മയില്ലാതെ തിരികെ ചെന്നാല്‍ പീതാംബരന് ചേട്ടന് എന്നെ കൃഷ്ണ സന്നിധിയില്‍ ലയിപ്പിക്കും, ഉറപ്പ്!!
ഞാന്‍ അവരുടെ കാല് പിടിച്ചു:
"ജാനുവമ്മ വാശി പിടിക്കരുത്, വാ നമുക്ക് പോകാം"
"മനുക്കുട്ടന് കൃഷ്ണ ഭക്തയായ മീരയെ കുറിച്ച് കേട്ടിട്ടുണ്ടോ?" അവരുടെ ചോദ്യം.
"ഉണ്ടെങ്കില്‍?"
"ഈ സന്നിധിയില്‍ ഞാനൊരു മീര ആകും"
ആകും ആകും..
ഈ സന്നിധിയില്‍ ഇവരൊരു പാര ആകും!!
എന്റെ കൃഷ്ണാ..
ഇനി എന്തോ ചെയ്യും??
ഞാന്‍ ദയനീയമായി മുത്തശ്ശിയെ നോക്കി.
മുത്തശ്ശി പതുക്കെ ഇടപെട്ടു:
"ജാനു നീ എന്ത് തോന്ന്യാസമാ പറയുന്നേ?"
"ചേച്ചിയും കൂടി ഇരിക്ക്, നമുക്ക് ഇനി ഇവിടെ കഴിയാം.മനു പോയ്ക്കോട്ടെ" അവരുടെ ആഹ്വാനം.
അത് കേട്ടതും മുത്തശ്ശിയുടെ കണ്ണില്‍ അത് വരെ ഇല്ലാത്ത ഒരു തിളക്കം ഞാന്‍ കണ്ടു.
കൊള്ളാം!!
രണ്ട് കെളവിമാരും കൂടി എന്നെ കൊലക്ക് കൊടുക്കാനുള്ള പ്ലാനാണല്ലേ??
ഡിയര്‍ ആന്റി പീസസ്സ്, യൂ വില്‍ ബിക്കം ട്വന്റി പീസസ്സ്..
നിങ്ങളെ ഞാന്‍ ഇരുപത് പീസ്സാക്കും!!
മര്യാദക്ക് വരുന്നുണ്ടോ?
ദയനീയമായി അവരെ നോക്കിയ എന്നോട് മുത്തശ്ശി ആകാംക്ഷയോടെ ചോദിച്ചു:
"ഞാനൂടെ ഇവിടെ ഇരുന്നാലോടാ?"
എന്റമ്മച്ചിയേ!!
നട്ടെല്ലില്‍ കൂടി പാഞ്ഞു പോയ ഒരു എലിവാണം തലക്കകത്ത് വന്ന് പൊട്ടിച്ചിതറി!!
തൊണ്ട ഒക്കെ വരളുന്ന പോലെ, കണ്ണില്‍ ഇരുട്ട് കേറുന്ന പോലെ..
ആരോ പൊട്ടി ചിരിക്കുന്ന ശബ്ദം.ആരാ, കണ്ണനാണോ??
തളര്‍ന്ന് താഴെയിരുന്ന ഞാന്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചു:
"ഭഗവാനേ, കൈ വിടല്ലേ.."
ഒരു നിമിഷം..
മിന്നല്‍ പോലെ ഒരു ഐഡിയ തലയില്‍ കത്തി!!
ചാടി എഴുന്നേറ്റ് ഞാന്‍ പറഞ്ഞു:
"ജാനുവമ്മ ഇവിടിരുന്നോ, ഒന്നുമില്ലങ്കിലും പീതാംബരന് ചേട്ടന്റെ വീട്ടില്‍ ചേച്ചിക്ക് എങ്കിലും സമാധാനമാകുമല്ലോ"
മകന് ചത്താലും വേണ്ടില്ല മരുമകളുടെ കണ്ണീര് കാണണം എന്ന് മാത്രം ആഗ്രഹമുള്ള ആ തള്ള ചാടി എഴുന്നേറ്റ് പറഞ്ഞു:
"അയ്യടാ, ഞാനും വരുന്നു.ആ എന്തിരവള് അങ്ങനെ സുഖിക്കണ്ട"
മുകുന്ദാ, വാട്ട് ആന്‍ ഐഡിയ??
നന്ദി പ്രഭോ, നന്ദി!!
തിരിച്ച് വീട്ടില്‍ എത്തിയപ്പോള്‍ സ്വീകരിക്കാന്‍ നിന്ന അച്ഛന് ചോദിച്ചു:
"എങ്ങനുണ്ടായിരുന്നു യാത്ര?"
ഒരു നിമിഷം കണ്ണടച്ച്, നെഞ്ചില്‍ കൈവച്ച് ഞാന്‍ ഉറക്കെ പറഞ്ഞു:
"ഗോവിന്ദ"
യാത്ര ഗോവിന്ദയായെന്നോ??
അച്ഛന്റെ മുഖത്ത് അമ്പരപ്പ്.
അല്ല, കണ്ണനെ വിളിച്ചതാ, സാക്ഷാല്‍ ഗോവിന്ദനെ..
കണ്ണാ, നന്ദി!!
ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..
All rights reserved
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com
141 comments:
sincerely yours എന്ന ബ്ലോഗില്‍ കഴിഞ്ഞ ജൂണിലുള്ള ഒരു പോസ്റ്റില്‍ അനുപമ ഇങ്ങനെ എഴുതി:
"today is muppettu thursday,a very auspicious day,specially in krishna temples.there will be too much rush at sree krishna temple,guruvayoor.i feel sad,i could not have darshan of unnikannan."
അത് വായിച്ച എനിക്ക് ഗുരുവായൂര്‍ ഉണ്ണികണ്ണനെ കാണാന്‍ കൊതിക്കുന്നവര്‍ക്കായി ഒരു കഥ എഴുതണമെന്ന് തോന്നി.അങ്ങനെ ഞാനൊരു കഥ എഴുതി.
ഒരു മുത്തശ്ശി കഥ..
ബൂലോകത്തില്‍ ഞാനടക്കമുള്ള ചിലര്‍, അമ്മയെ പോലെ, ചേച്ചിയേ പോലെ കരുതുന്ന, എന്മണിവീണ എന്ന ബ്ലോഗെഴുതുന്ന, വിജയലക്ഷ്മി എന്ന ബ്ലോഗറുടെ വീടിന്റെ വിളക്കായ പി .എം .കെ .നായര്‍, ആ അമ്മയെ വിട്ട് പിരിഞ്ഞിട്ട് ഇന്നേക്ക് എട്ട് വര്‍ഷമാകുന്നു.ഈ കഥ വായിച്ച് അല്പസമയം ആ അമ്മയ്ക്ക് തന്റെ ദുഃഖങ്ങള്‍ മറക്കാന്‍ സാധിച്ചാല്‍, എനിക്ക് അതില്‍ പരം സന്തോഷം മറ്റൊന്നുമില്ല.
കഥയുടെ കൂടെയുള്ള ഭഗവാന്റെ പടവും എന്റെ സൃഷ്ടിയാണേ, വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും പേപ്പറും, പെന്‍സിലും എടുത്തതിന്റെയും, കണ്ണന് അനുഗ്രഹിച്ചതിന്റെയും ഫലം.
ഈ പടം കായംകുളം സൂപ്പര്‍ഫാസ്റ്റിനു പിറന്നാള്‍ ആശംസ നേരാന്‍ beautiful night എന്ന് പോസ്റ്റിട്ട കുക്കുവിനു വേണ്ടി കൂടിയാ..
നന്ദി കുക്കു
എല്ലാവര്ക്കും പടം ഇഷ്ടായോ??
ഈ കഥ ഇഷ്ടായോ??
പറയണേ..
nice post ,and picture
നല്ല തകര്‍പ്പന്‍ മുത്തശ്ശി കഥ...!!
പതിവുപോലെ വായിച്ച് രസിച്ചു...
കണ്ണന്റെ ചിത്രവും അസ്സലായി.!!!
:)
തിരിച്ച് വീട്ടില്‍ എത്തിയപ്പോള്‍ സ്വീകരിക്കാന്‍ നിന്ന അച്ഛന് ചോദിച്ചു:
"എങ്ങനുണ്ടായിരുന്നു യാത്ര?"
ഒരു നിമിഷം കണ്ണടച്ച്, നെഞ്ചില്‍ കൈവച്ച് ഞാന്‍ ഉറക്കെ പറഞ്ഞു:
"ഗോവിന്ദ"
യാത്ര ഗോവിന്ദയായെന്നോ??
അച്ഛന്റെ മുഖത്ത് അമ്പരപ്പ്.
അല്ല, കണ്ണനെ വിളിച്ചതാ, സാക്ഷാല്‍ ഗോവിന്ദനെ..
കണ്ണാ, നന്ദി!!
ഹ ഹഹ അത് കലക്കി
nice post, Arun.
അരുണ്‍ ചേട്ടാ, അടിപൊളി.സുഖത്തെ വായിച്ച് പോയി.പഴയ പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളെകാള് ഊറിച്ചിരിപ്പിക്കുന്ന നര്മ്മമാ കൂടുതല്‍.കൂടെ നല്ല സസ്പെന്‍സ്സും, സൂപ്പര്‍ ക്ലൈമാക്സ്സും.
അരുണേട്ടാ,
മനുന്റെ ഡ്രോയിംഗ് ബുക്കും കാണാനില്ല പോലും.. അതെന്താ അങ്ങനെ? ;)
-----
എല്ലാം അടിപൊളി...
അയ്യോ പറയാന്‍ വിട്ട് പോയി.കൃഷ്ണന്റെ പടം കിടിലമാണേ.ചേട്ടന് പടം വരക്കുമെന്ന് അറിയില്ലാരുന്നു.മൊത്തത്തില്‍ ഒരു ഭക്തിമയം.അതാ ഈ പോസ്റ്റ്:))
dear arun...
"best kanna best"
enthu parayaan arune...super...!! athi super !!!thenga odakkan pattiyillelentha ..randu ammommamarudeyum koode guruvayyuru vare oru kalakkan trip thrayeelo...athum luxury kayakulam super fastil...!!!
കുഞ്ഞിക്കുട്ടാ:നന്ദി:)
ശ്രീഇടമണ്‍:ശൈലി സ്വല്പം മാറ്റി എഴുതിയതിനാല്‍ ഇഷ്ടമാവുമോ എന്നൊരു സംശയത്തിലാരുന്നേ, സന്തോഷമായി.
ജമാല്‍:ഹ ഹഹ നന്ദി
Ashly :നന്ദി
വിനോദ്:എല്ലാം ഒരു നമ്പരാ:)
സുധീഷ്:ഓഹോ, എനിക്കിട്ടായോ കൊട്ട്??:))
പഞ്ചാരക്കുട്ടന്‍:നന്ദി:)
വീരൂ:അവരുടെ കൂടെ ഗുരുവായൂര്‍ വരെ, അത് തന്നെയായിരുന്നു ഈ പോസ്റ്റ് എഴുതിയപ്പോള്‍ ഞാനും ആഗ്രഹിച്ചത്
എന്താ പറയുക ഗംഭീരം !
എന്റെ അരുണേ നല്ല പെട വച്ച് തരും കേട്ടോ... മനുഷ്യന് ഓഫീസില്‍ ഇരുന്ന ഈ പോസ്റ്റ് വായിച്ചേ... (ഒരു ബ്രേക്കിന് വിജയലക്ഷ്മി അമ്മയുടെ പോസ്റ്റില്‍ പോയി അവിടെനിന്നും പെട്ടന്ന് വന്നതാ) ഇവിടെ ഈ അറബികള്ക്കിടെയില് ഞാന്‍ ഒരു വല്യ കഴുത ഒട്ടകം ആയി... വല്യ സീരിയസ് ആയി ജോലി ചെയ്യുന്നതിന്റെ ഇടയില്‍ ഇരുന്നു ചിരിക്കുന്നു അതും പിടിച്ചു പിടിച്ചു അവസാനം പിടിവിട്ടുള്ള ചിരി... നേരെ അപ്പുറത്തിരിക്കുന്ന ഭൂതം(തല മുതല്‍ മൂടി രണ്ടു തുളയില്‍ കൂടി കണ്ണ് മാത്രം കാണിക്കുന്ന സുന്ദരി) ചോദിക്കുന്നു നിനക്കിതെത പറ്റിയേ എന്ന്...പിന്നെ ഓരോരുത്തര് ആയി ഇതു തന്നെ ചോദിക്കുന്നു...ഈ കഥ എങ്ങിനെ ഞാന്‍ ഫുള്‍ ട്രാന്‍സ് ലേറ്റ് ചെയ്തു കൊടുക്കും എന്റെ കൊച്ചെ?
കലക്കി കപ്പയിട്ട് കളഞ്ഞു.കൂടെ നല്ല ചിത്രം. ദൈവം അനുഗ്രഹിക്കട്ടെ.
Dear Manu(Arun)
kasari ketto.
Picture is also good.
keep going up.
Murali Nair,
Dubai
അപ്പൊ എഴുത്ത് മാത്രമല്ല....ചിത്രം വരയും ഉണ്ടല്ലേ കയ്യില്‍..!!
നന്നായിടുണ്ട് രണ്ടും..
പിന്നെ, 'സന്തോഷം കൊണ്ടിരിക്കാന് വയ്യാത്ത' പരസ്യം, ഹാപ്പി ജാമിന്റെ അല്ലെ..?
അരുൺ, പതിവുപോലെ തകർപ്പൻ!
:)
പടവും നന്നായിട്ടുണ്ട്.
നന്നായിടുണ്ട്.........കലക്കി
അരുണ്‍ ,
ഇവിടെ എത്താന്‍ വൈകിപ്പോയി , പോസ്റ്റു വായിച്ചു .. കൊള്ളാം , എനിക്ക് ഇഷ്ടമായി ഈ
അവതരണ രീതി ,
ഈ ബ്ലോഗ് favorite ഇല് ഭദ്രമാക്കി വച്ചിടുണ്ട് .. ഇടയ്ക്കിടെ വരാം .. പ്രോമിസ് !
കഥയും മനോഹരം ആദ്യ കമന്റും അതി മനോഹരം. സഹജീവികളുടെ കാര്യത്തില്‍ കൂടി ശ്രദ്ധ പുലര്‍ത്തുന്ന തന്റെ അരുണിന്റെ നല്ല മനസ്സിനു ആശംസകള്‍..
രമണിക:നന്ദി:)
പാച്ചിക്കുട്ടി:ഹ..ഹ..ഹ..അതെന്താ ഈ ഒരു വല്യ കഴുത ഒട്ടകം?
മുരളിസാര്‍:വളരെ നന്ദി:)
നിലാവ്:ശരിയാ, അറിയില്ലാരുന്നു.കേട്ട് ഒരു ഓര്‍മ്മ വച്ച് എഴുതിയതാ.ഇപ്പോള്‍ മാറ്റി.ചൂണ്ടിക്കാട്ടിയതിനു നന്ദി:)
വംശവദന്‍:നന്ദി:)
സൂത്രന്:നന്ദി:)
ഫൈസല്‍:ഇനിയും വരണം:)
കുമാരേട്ടാ:ഹ..ഹ..ഹ..കൂട്ടത്തില്‍ അതും വേണ്ടേ?
അരുണേ,കലക്കി എന്നല്ല കലകലക്കി.അധികം പൊട്ടിച്ചിരിച്ചില്ലെങ്കിലെന്താ, രസകരമായി ഗുരുവായൂരെത്തി.പിന്നെ പൊട്ടി പൊട്ടി ചിരിച്ചു.കോട്ടാനാണെങ്കില്‍,
പേരുകേട്ട ഗുണ്ടയായ പീതാംബരന് ചേട്ടന്റെ കൈയ്യിലുള്ള മലപ്പുറം കത്തി എന്നെ നോക്കി ഒന്ന് പല്ലിളിച്ച പോലെ ഒരു ഫീലിംഗ്ഗ്!!
ഇത് ഒറ്റ ഒരെണ്ണം മതി:)
(നീ പടം വരക്കും എന്നത് എനിക്ക് പുതിയ ന്യൂസല്ല)
കഥ കലക്കി..
പടവും കൊള്ളാം :)
അപ്പൊ ദതാണ് മുത്തശ്ശിക്കഥ. കലക്കി. ഇത്തരം ഒരുപാട് കഥ എഴുതാനുള്ള വഹ ഉണ്ടാകാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ :)
ചിത്രം അസ്സലായിരിക്കുന്നൂട്ടോ അരുൺ
അളിയാ പൊന്നളിയാ വണങ്ങി, ചിരിച്ചു തലകുത്തി മറിഞ്ഞു .
"അപ്പോള്‍ റെയില്‍വേ സ്റ്റേഷനിലെ ടീവിയില്‍ നിന്നും ഹാപ്പി ജാമിന്റെ പരസ്യം:
"സന്തോഷം കൊണ്ടെനിക്ക് ഇരിക്കാന്‍ വയ്യേ
ഞാനിപ്പം മാനത്ത് വലിഞ്ഞ് കേറും"
ബെസ്റ്റ്!!
സാഹചര്യത്തിനു പറ്റിയ പരസ്യം!!
ഇവിടെ കണ്ട്രോള് പോയി അളിയാ. നല്ല നര്‍മം, നല്ല ഒഴുക്കുള്ള എഴുത്ത്,
എല്ലാം വായിച്ചു കഴിഞ്ഞു തന്റെ ആദ്യ കമന്റ് വായിച്ചപ്പോള്‍ (അമ്മയെ കുറിച്ച്) സന്തോഷവും അഭിമാനവും തോന്നി, കൂടാതെ നിന്നെ പോലുള്ള ഒരു സുഹൃത്ത് ഉണ്ടല്ലോ എന്ന അഹങ്കാരവും. ആ അമ്മ നമ്മളുടെ എല്ലാരുടെയും അമ്മയാണ്, പിന്നെ പടം കലക്കി, ഇനി നീ പോസ്റ്റ് ഇടുമ്പോള്‍ നീ തന്നെ വരച്ച ചിത്രങ്ങളും ഉള്‍പെടുത്തുക.
വൈകിട്ട് യാചകനെ പോലെ..
എന്താ കൈയ്യില്‍ കിട്ടുന്നതെന്ന് നോക്കരുത്, എല്ലാം വലിച്ച് വാരി തിന്നണം!!
കൊള്ളാം!!
hihi...
kadha super.orupadu rasippichu.chila bhagangalil chirichu poyi.but 1st commentile aa dedication, yes i am proud of u.
good work
അരുണ്‍ജീ..
നര്മ്മരസത്തോടൊപ്പം വാത്സ്യല്യവും നിറഞ്ഞ എഴുത്ത്. പടവും മികച്ചത്. എന്നാലും കണ്ണാ ഇങ്ങനെ അരുണിനെ പറ്റിക്കേണ്ടായിരുന്നു.
ശ്രീജിത്തേ:ഇഷ്ടപ്പെട്ടോടാ? നന്ദി:)
കിച്ചു $ ചിന്നു:നന്ദി:)
ലക്ഷ്മി:നിങ്ങളെ പോലുള്ള പടം വരക്കാര്‍ക്ക് ഈ ചിത്രം ഇഷ്ടായി എന്നത് ഒരു സന്തോഷം തന്നെ:)
ജൂനിയത്ത്, സ്ട്രെയിന്‍ജര്‍:നന്ദി:)
കുഞ്ഞന്‍:കണ്ണന് പറ്റിച്ചാലും അവസാനം രക്ഷിക്കും:))
കഥയാണോ പടമാണോ കൂടുതല്‍ ഇഷ്ടമായതു് എന്നു് പറയന് പ്രയാസം.
ഇത് കുറുപ്പിന്..
ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം ഉച്ചക്ക് 2.30 (ജൂലൈ 1- 2009)
ബെല്ലടിക്കുന്ന ശബ്ദത്തോടൊപ്പം മൊബൈലില്‍ തെളിഞ്ഞത് ദില്ലി നമ്പര്‍.
ഇതാരപ്പാ?
"ഹലോ ആരാ?"
"കണക്കു പുസ്തകത്തിലെ കുറുപ്പാ.മുത്തശ്ശിക്കഥ വായിച്ചു, തരക്കേടില്ല.ബട്ട്...."
എന്ത് ബട്ട്? എന്താ പ്രശ്നം?
എനിക്ക് ആധിയായി.
"അരുണേ, നിന്റെ കഥകള്‍ക്ക് ജീവിത യാഥാര്‍ത്ഥ്യത്തിന്റെ പൊള്ളയായ വശത്തിലുള്ള യാഥാര്‍ത്ഥ്യത്തിന് അകിലടുപ്പുകളില്ല"
"മനസിലായില്ല.എന്ന് വച്ചാല്‍?"
"എന്ന് വച്ചാല്‍ എന്റെ കഥകളിലെ ജീവിത പ്രസരിപ്പിന്റെ അത്യന്തശ്രേണി നിനക്കില്ല"
ഓഹോ!!
"കുറുപ്പേ, ഇത് നീ കമന്റാക്കി ഇട്, എല്ലാരും ഒന്ന് മനസിലാക്കട്ടെ"
"ശരി"
ഫോണ്‍ ഡിസ്കണക്ടായി.
പക്ഷേ കുറുപ്പിട്ട കമന്റ് വായിച്ചപ്പോള്‍ പറഞ്ഞതൊന്നുമില്ല.ഒരു പക്ഷേ ബൂലോകത്തില്‍ നല്ലവനാവാനുള്ള ശ്രമമാകാം.നടക്കട്ടെ:))
ഹ..ഹ..ഹ
കുറുപ്പേ, അളിയാ, ഓഫീസിലെ ബോസ്സിന്റെ ഫോണില്‍ നിന്നാണെങ്കിലും വിളിച്ച് ഒരുപിടി നല്ലവാക്ക് പറഞ്ഞതിനെ, ഒരു നൂറ് കമന്റ് നീ എഴുതുന്നതിനെക്കാള്‍ വിലമതിക്കുന്നു.ഒരായിരം നന്ദി( നന്ദി നിനക്കല്ല, ഫോണിന്റെ ബില്ലടക്കുന്ന ബോസ്സിനു).
ഒരു സംശയം..
ഫോണിലുടെ തട്ടലും മുട്ടലുമൊക്കെ കേട്ടല്ലോ.നിനക്കവിടേ മേശരി പണിയാ???
എഴുത്തുകാരി ചേച്ചി:അത് സാരമില്ല.വന്നത് തന്നെ ധാരാളം:))
അപ്പോള്‍ പടം വരൈക്കാനും അറിയാം. വേറെ എന്തോക്കയുണ്ട് കയ്യില്‍ - ഇങ്ങു പോരട്ടെ. പിന്നെ പൊട്ടി ചിരിയുടെ സബ്തം - അത് എന്ടെതായിരുന്നു.
mone, vayichu.manoharam.padavum nallathu.ithil kooduthal enthu parayan.:)
ellam ithilundu
arune full bhakthi line anello.kollameda, nee tension adikkenda.ithu ellavarkkum ishtapedum.
sheeja
edey, avalu paranja kettallo.ellam okya.super.ninte ezhuthanulla tension kandappol njan karuthi nee kulamakkumennu.ithippo thakarthille.njangal vikittu vilikkam
Albert
nice one:))
dear arun,
had a quick glance at your post from office.u know how eager i was!in that june post, amma had told me to write a short prayer on krishna,but somehow i could not.here,let me write that,
Baal roop chavi dekhkar,
naach udhe man more,
Bashridhay is roop mein,
hei,prabhu makhan chor!
and i gave tune to the lines and sang..............MY GOD!
the trouble you all have to recah unnikannan,and for anu,kannan is within walkable distance.
i always wanted to write about my achamma who used to tell us the bed time stories.my imagination started crossing horizon,after listening to these stories.then anu started narrating stories.
arun,u could have written about the experience of having the divine darshan,how you felt,the strange world,you were taken into.....
the rule achan set for us is only after visiting kannan,we are supposed to go somewhere else.my amma gets swapna darshanam of kannan and amma was the reacher of kanna's school.
as per achan's wishes,my brother is serving in kannan's hospital along with his wife.
i know i'm not writing a post.but i must tell you all these.
arun,sharpen your skills in drawing and make kannan,younger.
next time you visit,have darshan of Mammiyoorappan;only then the punya darshanam will be complete.
and really sad,due to personal reasons,i could not have darshan of GURUVAYOORAPPAN,this time.vaisakha masam is madhava masam the most auspicious month to have darshan of lord krishna.
next time when you come,let me know,i will be your guide...........just ,because of kannan's blessings,iam pulling along..............
you are blessed,and thanks for the free publicity...........
kannan kakkatte.............
oru krishna bhakthane parichayappettathil santhosham..........
sasneham,
anu
ഞാനും ഓഫീസില്‍ ഇരുന്നു ചിരിച്ചു. നര്‍മ ചരട് പൊട്ടാതെ അവസാനം വരെ :-).
അത്രയ്ക്ക് നന്നായിട്ടുണ്ട്. കൃഷ്ണന്റെ ചിത്രവും നന്നായിരിക്കുന്നു. ഇനിയും വരയ്ക്കു, ഇതുപോലെ എഴുതു.
കൃഷ്ണന്റെ അനുഗ്രഹം കിട്ടിയിട്ടുണ്ടല്ലോ
അരുൺജീ,
കൺഗ്രാജികുലേഷൻ, ത് ഒന്ന് ഒന്നര കഥയാട്ടാ ഗെഡ്യെ.
മ്മള്, രണ്ട് മൂന്ന് വട്ടം കൃഷ്ണനെ കണ്ടിരിക്ക്യ്ണൂ.
അരുൺ, ചിരിച്ച് ചിരിച്ച് തലകുത്തി മറിഞ്ഞെങ്കിലും, അവസാനം, എന്റെ വല്ല്യൂമ്മയുടെ ഓർമ്മ, എന്നെ വല്ലാതെ നെമ്പരപ്പെടുത്തുന്നു. 90-കാലഘട്ടത്തിൽ 50 പൈസ തന്ന്, ബസ്സ് കൂലിയും, ചായ കുടിക്കാനും മാത്രമല്ല, ബാക്കി കൊണ്ട്വരണമെന്നും പറഞ്ഞ, എന്റെ വല്യുമ്മ. ലൗ ലെറ്റർ കൊടുത്തു എന്ന ഒരോറ്റകാരണംകൊണ്ട്, എന്നെ ചവിട്ടികൂട്ടുവാൻ വന്ന പെണ്ണിന്റപ്പനോട്, ആണുങ്ങളായാൽ അങ്ങിനെയോക്കെയുണ്ടാവും എന്ന്, അവൻ വേണ്ടത്തതോന്നും ചെയ്തില്ലല്ലോ (സംശയം തീർക്കാൻ എന്നെ നോക്കി, ഞാൻ ഇല്ലെന്ന് തലയാട്ടി) എന്ന് പറഞ്ഞ്, എന്നെ സപ്പോർട്ട് ചെയ്ത എന്റെ വല്യുമ്മ.
നന്ദി, തിരിക്കിട്ട ജീവിതത്തിനിടയിലും, ആ പഴയ ഓർമകളുടെ ചെപ്പ്തുറക്കുവാൻ അവസരം സൃഷ്ടിക്കുന്ന, കൃഷണ ഭക്താ, നന്ദി.
ഷീലാ ജോണ്‍:അത് ശരി.ആരാ ചിരിച്ചതെന്ന് അന്വേഷിക്കുകയായിരുന്നു:)
ഗോപുചേട്ടാ:ഇത് തന്നെ ധാരാളമാ:)
ആല്‍ബര്‍ട്ട് & ഷീജ: നന്ദി, വൈകിട്ട് വിളിക്കാം:)
റോഷിനി:നന്ദി
അനുപമ:അന്നെഴുതാതെ പോയ പ്രാര്‍ത്ഥന ഇവിടെ കണ്ടതില്‍ വളരെ വളരെ സന്തോഷമുണ്ട് അനുപമേ.ഈ വരികളിലെ കൃഷ്ണഭക്തിയായിരിക്കാം എനിക്ക് ഇങ്ങനെ ഒരു കഥ എഴുതാന്‍ സാധിച്ചതില്‍ ഒരു കാരണം.നന്ദി, ഈ കഥയുടെ ത്രെഡിന്:)
സുകന്യ:നന്ദി, ഈ നല്ല വാക്കുകള്‍ക്കും പ്രോത്സാഹനത്തിനും.
സഹായി:ഈ കഥ വായിച്ച് വല്യമ്മയെ കുറിച്ച് ഓര്‍ത്തു എന്നത് വളരെ സന്തോഷമുള്ള കാര്യം തന്നെയാ.പിന്നെ നമ്മള് കാണിക്കുന്നതൊന്നും ഒന്നുമല്ല മാഷേ, കണ്ണന് അതിനേക്കാള്‍ വലിയ കള്ളനാ:))
"മനുകുട്ടാ, ആഹാരക്കാര്യത്തില്‍ പഴമക്കാര്‍ എന്താ പറയുന്നതെന്നറിയാമോ?"
ഇല്ലച്ഛാ, എനിക്കറിയില്ല!!
"രാവിലെ രാജകുമാരനെ പോലെയും, ഉച്ചയ്ക്ക് രാജാവിനെ പോലെയും, രാത്രിയില്‍ യാചകനെ പോലെയും കഴിക്കണം"
അതേയോ??
രാവിലെ രാജകുമാരനെ പോലെ..
പഴവര്‍ഗ്ഗങ്ങള്‍, മധുരം, ഹല്‍വ, വെണ്ണ, പാല് തുടങ്ങിയ ഐറ്റംസ്സ്!!
ഉച്ചക്ക് രാജാവിനെ പോലെ..
ഗംഭീര സദ്യ വിത്ത് പരിപ്പ്, പപ്പടം,പായസം തുടങ്ങിയ ഐറ്റംസ്സ്!!
വൈകിട്ട് യാചകനെ പോലെ..
എന്താ കൈയ്യില്‍ കിട്ടുന്നതെന്ന് നോക്കരുത്, എല്ലാം വലിച്ച് വാരി തിന്നണം!!
കൊള്ളാം!!
വളരെ നല്ല ഉപദേശം!!
ആ ഉപദേശം പാഴായി പോയി..
ഞാന്‍ കഴിക്കാന്‍ വേണ്ടി ജീവിച്ചു!!
എന്റെ ജീവിത ലക്ഷ്യം ഇത് തന്നെയാണ്
മുത്തശ്ശിക്കഥ & ചിത്രം വളരെ നന്നായിട്ടുണ്ട് .
കഥയും പടവും ഇഷ്ടമായി.
നമിക്കുന്നു:)
"ഈ സന്നിധിയില്‍ ഞാനൊരു മീര ആകും"
ആകും ആകും..
ഈ സന്നിധിയില്‍ ഇവരൊരു പാര ആകും!!
എന്റെ കൃഷ്ണാ!!!
മനുവിന്റെ പോസ്റ്റുകളൊക്കെ കടിച്ച് പിടിച്ചാ വായിക്കുന്നേ.. ഇന്ന് പിടി വിട്ടുപോയി.. :D :D
(ഓഫീസില്‍ ഇന്നെല്ലാരും എനിക്ക് വട്ടാണെന്ന് വിചാരിച്ചിട്ടുണ്ടാകും ;) )
അരുണ്‍.. ഇത്തവണയും ഞാന്‍ ഓഫീസില്‍ ഇരുന്നു തന്നെ ആണ് വായിച്ചു തീര്‍ത്തത്. .... പതിവ് പോലെ ഇതും കൊള്ളാമായിരുന്നു. പിന്നെ എന്തോ പഴയ പോലെ ചിരിച്ചു നാണം കെട്ടില്ല... എന്റെ കുഴപ്പമാണോ?
അതുൻ എന്ന അരുൺ എന്ന മനു എന്ന കായംകുളം കൊച്ചു ഉണ്ണികുട്ടാ,
സാധാരണ പോലെ പൊട്ടിച്ചിരിക്കുള്ള വകയില്ലെങ്കിലും ഒരു വിത്യസ്തമായ കഥയായി. പിന്നെ ചിരിക്കാതിരിക്കാനും വകയില്ല.
>>
മനുക്കുട്ടന് കൃഷ്ണ ഭക്തയായ മീരയെ കുറിച്ച് കേട്ടിട്ടുണ്ടോ?" അവരുടെ ചോദ്യം.
"ഉണ്ടെങ്കില്‍?"
"ഈ സന്നിധിയില്‍ ഞാനൊരു മീര ആകും"
ആകും ആകും..
ഈ സന്നിധിയില്‍ ഇവരൊരു പാര ആകും <<
ഞാൻ ആ രംഗം ഭാവനയിൽ കണ്ടു ചിരിച്ചു. :)
അപ്പോൾ നിങ്ങൾ ചിത്രവും വരയ്ക്കും അല്ലേ.. കൊള്ളാം.. നന്നായിട്ടുണ്ട്
കലക്കി മച്ചാ കലക്കി....കിടു സാദനം ...
കുഴപ്പമില്ല വരയും കഥയും. മുത്തശ്ശിക്കഥ! അതൊരു ഭാഗ്യമാണല്ലെ.
എനിക്ക് മുത്തശ്ശിക്കഥകൾ കേൾക്കാനുള്ള ഭാഗ്യമുണ്ടായിട്ടില്ല :(
നന്ദി അരുൺ.
"ഈ സന്നിധിയില്‍ ഞാനൊരു മീര ആകും"
ആകും ആകും..
ഈ സന്നിധിയില്‍ ഇവരൊരു പാര ആകും!!
കലക്കി അരുണേ..അടുത്തത് പോരട്ടെ!!
Aliyooo,kalakki.superrrr
കഥയും നര്‍മ്മവും ചിത്രവും ഇഷ്ടമായി....
മുംബൈ മലയാളി:നന്ദി:)
പ്രദീപേ:നന്ദി:)
കുഞ്ഞന്‍സ്:ശരിക്കും വട്ടായോ?
സൂരജ്:അല്ല ബോസ്സ് ഒരുപക്ഷേ എന്റെ കുഴപ്പമാകാം
ബഷീറിക്ക:ഒരു വ്യത്യസ്തതയാ ഉദ്ദേശിച്ചത്:)
റിയാവിന്:നന്ദി:)
ഒഎബി,ബോണ്‍സ്:നന്ദി:)
രാജേഷ്,ശിവ:നന്ദി:)
കൊള്ളാം അരുണേ.
നന്നായിരിക്കുന്നു.
ഒരാഴ്ച അവിടങ്ങ് ഇരുന്നൂടായിരുന്നോ?
ജാനുമാര്‍ (പതിനെട്ട്കാരി)ഒരുപാട് പേര് വന്നു പോകുന്ന സ്ഥലമാ.
:)
മാഷെ ഞാന്‍ രാവിലെ കയറി നോക്കിയപ്പോ പോസ്റ്റ് വന്നിടുണ്ടായില്ല...... ഇപ്പൊ ഓഫീസിനു തിരികെ എത്തിയപോഴാ കണ്ടേ...ലേറ്റ് ആയി പോയി...
ചിത്രം വരച്ചത് വളരെ നന്നായിട്ടുണ്ട്...ഭഗവാന്...കൃഷ്ണന്റെ ആവുമ്പോ ഭംഗി കൂടും...ഇനി അപ്പൊ എല്ലാ പോസ്റ്റിലും ചിത്രം കൂടെ പ്രതീക്ഷിക്കുന്നു..ഇനിയും കൂടുതല്‍ വരയ്ക്കു ട്ടോ...
പിന്നെ എഴുത്തിലെ ശൈലി മാറ്റം. ആദ്യന്തം ഹാസ്യം മാത്രമല്ല ഒതുക്കമുള്ള സൌമ്യമായ രീതിയും അറിയാം ല്ലേ.. നല്ലതാ ട്ടോ.. പോസ്റ്റിനു ഇത്തിരി നീളം കൂടിയോ എന്നൊരു ചെറിയ സംശയം ഇല്യാതില്ല....
എങ്കിലും... ആകെ മൊത്തം ഒരു typical അരുണ്‍ സ്റ്റൈല്‍ .. :)
"എന്റമ്മച്ചിയേ!!
നട്ടെല്ലില്‍ കൂടി പാഞ്ഞു പോയ ഒരു എലിവാണം തലക്കകത്ത് വന്ന് പൊട്ടിച്ചിതറി!!"
ഇത് ഒരു അസുഖമാണു കേട്ടോ.ബൂലോകത്ത് ഈയിടയായി നര്‍മ്മ ബ്ലോഗ് വായനക്കാരില്‍ കണ്ട് വരുന്ന ഒരു പ്രത്യേകതരം ഇപ്പിഡിപ്പിയാണ് ഇത്.ഇതിനു ഒരു ഒറ്റമൂലി ഉണ്ട്, കൊച്ച് വെളുപ്പാന്‍ കാലത്ത് വെള്ളിയാഴ്ച കാവ് ഷാപ്പില് കിട്ടുന്ന അന്തികള്ളിനോടൊപ്പം ഒരു പ്ലേറ്റ് കുഴിമയില്‍ ഇറച്ചി.
കൊള്ളാം ..ഗം ഭീരം ..കലക്കി..വായിചു..ചിരിച്ചു..ചിരിചു...കരഞ്ഞുപോയി....ഫണ്ടാസ്റ്റിക്..
മുട്ടന്‍ ....കിടിലം പോസ്റ്റ്...
...................................
നമ്മളൊന്നും ...പറയണില്ലേ...പണ്ടൊരു..പാതിരാത്രീലാണ്..പുതിയ പോസ്റ്റ്..ഇട്ടെന്നു പറയണത്..വായിച്ച്..ഒള്ള അഭിപ്രായം പറഞ്ഞപ്പം ..മൊട....പഴയ..തോഴനല്ലേ..നീ പറയുന്നതിലും കാരിയമൊണ്ട്...എന്നും പറഞ്ഞ് വരുമെന്ന്..നിരീച്ച്..കണ്ടില്ലല്ല്...നമ്മള്..നിര് ത്തിയ്യേ...ഒരു പത്തു വയസ്സുകാരന് വിമര് ശിച്ചാ..ഏതു..വരെ...നമമളില്ലേ...
(ചുമ്മാതാണേ....)
വളരെ..നല്ല..ചിത്രം ..
ഒരു ചിത്രകാരന് കൂടിയെന്നു അറിയുന്നതില്‍ പെരുത്ത്...സന്തോഷം ///
ചേട്ടന് ആള് വെറും പുലിയല്ല .. സിംഗം ആണല്ലേ ... കിടിലം പടം .. സൂപ്പര്‍ കഥ ..
"അതൊരു മറ്റേടത്തെ പറച്ചിലായി പോയി!!
മുതുകിളവി, നിങ്ങള്‍ പണ്ടാരമടങ്ങി പോട്ടെ!!"
ഹി ഹി :-) ... ആശംസകള്‍
ചേട്ടന്റെ ബ്ലോഗ് വായിച്ചു കോമ്പ്ലെക്സ് അടിച്ചു ബ്ലോഗല് നിര്ത്തിയലോന്നു വരെ തോന്നി പിന്നെ തൊലിക്കട്ടി കൊണ്ട് മാത്രം പോസ്റ്റുന്നു ഓരോ മണ്ടത്തരങ്ങള്‍ ...
അനില്‍:നന്ദി:)
കണ്ണനുണ്ണി:സോറി, എഴുതിയപ്പോള്‍ അങ്ങനായതാ
മൊട്ടുണ്ണി:ഇപ്പിഡിപ്പിയോ എന്ന് വച്ചാല്‍??
രജ്ഞിത്ത്:വളരെ വളരെ നന്ദി:)
ഹാഫ്കള്ളന്‍:അയ്യോ ഞാന്‍ പാവമല്ലേ?
പാവത്താന്‍:നന്ദി:)
അരുണണ്ണാ....
ഗലക്കീട്ടാ...
ഒരു മെയിലടിക്കാമാ ??
verutheorublog [at] gmail [dot] com
ഇയ്യാളിത് നശിപ്പിക്കും...
;)
കിടക്കട്ടെ എന്റെ വകയും ഒരു സ്ക്രാപ്പ്....
പറയാതെ വയ്യ അരുണ്‍ ... നന്നായിരിക്കുന്നു
അപ്പോള്‍ ഒരു ടു ഇന്‍ വണ്‍ ആണല്ലേ- കഥ ചിത്രമെഴുത്ത്-. ഇനിയും വല്ലതും ഉണ്ടെങ്കില്‍ വച്ചു താമസിപ്പിക്കണ്ടാ
കഥ പെട്ടെന്നെഴുതി തീര്‍ത്തപോലെ തോന്നി
പടം ഇഷ്ടപ്പെട്ടു - പക്ഷെ ഇനിയും നന്നാക്കാം.
എനിക്കങ്ങനെ ഒരു മുത്തശ്ശിയില്‍ നിന്നും കഥ കേള്‍ക്കാനുള്ള ഭാഗ്യമുണ്ടായിട്ടില്ല , പക്ഷെ ആ കുറവ് എന്റെ അമ്മ നികത്തിയിരുന്നു
അരുണ്‍ ഭായി, ഇത് ക്ലാസ്സ് സാധനമാ.പഴയ പോലെ വന്‍ തമാശ അല്ലെങ്കിലും ചിരിപ്പിച്ചു.ഇടക്കിടക്ക് ഇങ്ങനെയും വേണം.ആ പടം വരച്ചതാണെന്നത് മാത്രമാ ഒരു സംശയം
:))
"മൈ ഡിയര്‍ കൃഷ്ണാ, എനിക്കൊരു സംശയം.. മുജ്ജന്മത്തില് ഞാന്‍ കംസനായിരുന്നോ?? അല്ല, ഇമ്മാതിരി ഒരു പണി തന്നോണ്ട് ചോദിച്ചതാ!"
പോസ്റ്റ് രസിപ്പിച്ചു, അരുണ്‍. പടവും മനോഹരം.
നല്ല മുത്തശ്ശിക്കഥ അരുണ്‍. ചിത്രവും നന്നായി.
Adipoli....Krishnante padavum nannayittund...Waiting for the next.
മച്ചാ...
കലക്കി കേട്ടോ...
"സഹായി" പറഞ്ഞത്പോലെ.. തലക്കെട്ട് വായിച്ചപ്പോള്‍ അമ്മൂമ്മ (പാവം ഞങ്ങളെ വിട്ട് പിരിഞ്ഞിട്ട് ഇപ്പോള്‍ പത്ത് വര്‍ഷമാകുന്നു) സ്കൂള്‍ വെക്കേഷന് പോയപ്പോള്‍ പണ്ടൊരു അഞ്ച് രൂപ എടുത്ത് തന്നിട്ട് "പോയി മുടീംവെട്ടി ചായേം കുടിച്ച് വരുമ്പോള്‍ ഒരുകിലോ പഴോം വാങ്ങിക്കൊണ്ട് വാ" എന്ന് പറഞ്ഞത് മനസിലൂടെ ഒന്ന് മിന്നി മാഞ്ഞു.
പോസ്റ്റ് കിടിലന്‍ അതോടൊപ്പം ഇത്തരം നൊസ്റ്റാള്‍ജിക്ക് ഫീലിംഗ് ഉണ്ടാക്കിതന്നതിന് പ്രത്യേക നന്ദി....
അരുണേ... ചിത്രം വര ഉണ്ടല്ലേ??? അതും കിടിലോല്‍ക്കിടിലന്‍ ആയിട്ടുണ്ട്... ഇത് വെറും പെന്‍സില്‍ കൊണ്ട് വരച്ചതാണോ??? കളര്‍ പടങ്ങള്‍ വരക്കാറുണ്ടോ??? ചിത്രങ്ങള്‍ പോസ്റ്റാന്‍ ഒരു ബ്ലോഗ് തുടങ്ങാം കേട്ടോ... അതും ഇതുപോലെ വന്സംഭവം ആയിത്തീരും...."
ഈ പ്പോട്ടം ഡൌണ്‍ ലോഡാന്‍ പറ്റോ അതോ മെയില്‍ ചെയ്ത് തരോ????
ഗുരുവായൂരപ്പന് അനുഗ്രഹിക്കട്ടെ....
ആര്‍പിയാര്‍:നന്ദി, ഞാന്‍ മെയില്‍ അയച്ചിട്ടുണ്ട്
മനു,സാപ്പി:നന്ദി
ഇന്‍ഡ്യാഹെറിറ്റേജ്:പടം വരപ്പായിരുന്നു മെയിന്‍, ഇപ്പോഴാ കഥ എഴുതി തുടങ്ങിയത്:)
ഈയുള്ളവന്:ഞാന്‍ തന്നെ വരച്ചതാ ബോസ്സ്
ശ്രീ,സതീഷ്:നന്ദി
ബിന്ദുചേച്ചി:ഇഷ്ടപ്പെട്ടു അല്ലേ?
രതീഷ്:അത് പെന്‍സില്‍ ഡ്രോയിങ്ങാ, നേരിട്ട് സേവ് ചെയ്യാം.
എനിക്ക് ഒരു സുഹൃത്തിന്റെ മെയില്‍ കിട്ടി,
"പോസ്റ്റിന്റെ എല്ലാ കമന്റ്സും എനിക്ക് മെയിലില്‍ വരുന്നു. ഇതു നിര്‍ത്താന്‍ എന്താ വഴി "
നിങ്ങള്‍ക്ക് അറിയുമോ എന്താ വഴി എന്ന്?
ഇതിനു എനിക്ക് എങ്ങനെ ആ സുഹൃത്തിനെ സഹായിക്കാന്‍ പറ്റുമെന്ന്?
അറിയുമെങ്കില്‍ പറഞ്ഞ് തരണേ..
Here is the solution arun, for your friend.
In the comments box, can you see this one.
Follow-up comments will be sent to helpercomp@gmail.com. Unsubscribe
Click the Unsubscribe button. (you should log your mail account first)
Thats all.
നന്ദി, സഹായി:)
I read it... biodhichu maaashe...... pinne oru kaaryam KULUMAAAA alla GULUMAAAL... njaaaan guruvaayooorkku vallappolume pokaarullu.. pokunnath avide pattu paavadayitta penpillere kaanaanaa.. ivide oruthan naattil ninnum Jaanuvineyum kodn varunnu.. sadhyakku pokumpol pothichoru kayyil pidikkaaan paadilla ennarinjoode maashe?
ഡിയര്‍ ആന്റി പീസസ്സ്, യൂ വില്‍ ബിക്കം ട്വന്റി പീസസ്സ്.. hihihi prabho angaye orikkal koode namichu :D jagathy paranjapole "Omanaye kittyille kittiyathine omanikkam" enna line arunnu allee :D janu ille enna januammaye kittiyile hihihi :D kochu kallaaaaaaaaaaa
എന്തോ പറയാന്‍ വന്നല്ലോ?
എന്താത്?
എന്താണെന്ന് വച്ചാൽ...ഹോ അപാരം..ഇതെങ്ങനെ എഴുതുന്നു? ഓരോ വാക്കിലും ആകാംക്ഷയും നർമ്മവും നിറഞ്ഞു നിൽക്കുന്നു.
എന്നാലും അരുണിന്റെ കൂടെ യഥാർത്ഥ ജാനു വരുമെന്നായിരുന്നു ഞാൻ കരുതിയിരുന്നത്.ആ സംഭവം അറിയാനാ വേഗം വായിച്ചത്.ഇതിങ്ങനെ ദു:ഖപര്യവസായി ആകുമെന്ന് ആരു കണ്ടു?
എല്ലാം അവിടുത്തെ “ലീലാ വിലാസ”ങ്ങൾ ..അല്ലേ?
good one...
its really great,inspiring,n make u think
പ്രഭോ അങ്ങയുടെ കാല് ഒന്ന് തൊട്ടു വന്ദിചോട്ടെ ?
ഹെന്റമ്മേ ചിരിച്ചു തകര്‍ത്തു ഇവിടെ ...ക്വോട്ടാന് ആണെങ്കില്‍ ഒരുപാടുണ്ട് ..അത് കൊണ്ട് അത് ചെയ്യുന്നില്ല.. പടം വരപ്പുണ്ടല്ലേ ? ആ ചിത്രം നന്നായിട്ടുണ്ട്.. ഇഷ്ടപ്പെട്ടു...ബാക്കി ചാറ്റില്‍ പറയാം :)
തകര്‍പ്പന്‍ വിവരണങ്ങളോടെയുള്ള ഈ സംഭവകഥ വളരെ ഇഷ്ടപ്പെട്ടു.ഈ ചിത്രത്തെപറ്റി എനിക്കൊന്നും പറയാന്‍ അറിയാത്തതിനാല്‍ മൗനം ..... ഭൂഷണം എന്നാവട്ടെ.
കൃഷ്ണാ, ചിക്കന്‍ വെന്തോ എന്തോ??
കണ്ണാ, പറമ്പിലെ തേങ്ങാ കട്ടവന്റെ തലയില്‍ ഇടിത്തീ വീഴണേ!!
ഇതാ ലൈന്‍..
ഈ ലൈന്‍ തിരക്കെടില്ല, ചിത്രവും
അരുണ്‍ ചേട്ടാ...ചിരിച്ചു ഒരു വക ആയി......
.ഈ മുത്തശി കഥ വായിച്ചു ആ അമ്മ എന്തായാലും സന്തോഷിച്ചു കാണും...
പിന്നെ എനിക്ക് കൂടി ആണ് ഈ പോസ്റ്റ് അറിഞ്ഞതല് സന്തോഷം.....ഇവിടെ എന്റെ ലിങ്ക് ഇട്ടതു കൊണ്ടു കുറെ പേര് എന്റെ ബ്ലോഗ് സന്ദര്‍ശിച്ചിട്ടുണ്ട്....താങ്ക്സ്...
കൃഷ്ണന് ന്റെ പടം നന്നായിട്ടുണ്ട്.....
ഇനി വരുന്ന പോസ്റ്റ് ല്‍ എല്ലാം..പടം കൂടി വേണം....തമാശ എഴുതി ക്ഷീണിക്കുന്ന ഗ്യാപ്പ് ല്‍ പടം വരച്ചാല്‍ മതി.....
:)
ഗോപിക്കുട്ടാ:അതേടാ ഗുലുമായാ..എല്ലാം:)
അച്ചായാ:അങ്ങനെ പറയരുത്:)
സുനില്‍:എല്ലാം ഭഗവാന്റെ ലീലാവിലാസങ്ങള്‍
അനോനി,ഹിസാന:നന്ദി:)
അബ്ക്കാരി:നന്ദി:) ചാറ്റില്‍ കാണാം
അരീക്കോടന്‍:അനുഗ്രഹിച്ചാല്‍ മതി
തെച്ചിക്കോടന്:നന്ദി
കുക്കു:ശരി, ഇനി പടവും നോക്കാം.എന്താ?
എന്താണിത്..?
വെറുതേ കുറേ നുണകള്‍ പടച്ചു വിടാന്‍ ഒരു അരണയും അതി വായിച്ച് ഇളിയ്ക്കാന് കുറെ അനുയായികളും !
കൊള്ളാം റാന്‍ മൂളികളുടെ ലോകമായി മാറിപ്പോയോ ബൂലോകരും ബൂലോകവും ? നല്ലനല്ല പോസ്റ്റുകള്‍ എത്രയെണ്ണം വേറെയുണ്ട്, അല്ല ഞാന്‍ ചോദിച്ചോട്ടെ എന്തിന്റെ കേടാ ഇതൊക്കെ ? ഇതിനെക്കാള്‍ നല്ലത് എന്നെയങ്ങ് തല്ലിക്കൊല്ലുന്നതാ...
ഹല്ലപിന്നെ....
അയ്യോ....
എന്റെ ബൂലോകരേ...
ഈ സൂപ്പര്ഫാസ്റ്റെന്നെ കൊല്ലാന്‍ വരുന്നേ...
രക്ഷിയ്ക്കണേ... ഓടിവായോ...
ചിരിച്ചു ഗതിമുട്ടിയപ്പൊ അറിയാതെ
പറഞ്ഞുപോയതാ....
എന്നെ കൊല്ലല്ലേ....
ഇന്ത്യക്ക് സ്വാതന്ത്യം കിട്ടിയതിനു ശേഷം ആദ്യമായാണെന്ന് തോന്നുന്നു, ഒരു മകന് തന്റെ അച്ഛനു ഇത്രയും നല്ല ഒരു മറുപടി കൊടുക്കുന്നത്
അതങ്ങ് കലക്കി
കൊള്ളാം അരുണേ മുത്തശിക്കഥ അസ്സലായി...
കൊച്ചു ഗള്ളാ നിനക്ക് വരക്കാനും സമയം കിട്ടുന്നല്ലോ! മനസ്സില്‍ ഇഷ്ടമുള്ള രൂപം വരയ്ക്കാന്‍ വളരെ എളുപ്പമാണ് അല്ലെ? എനിക്ക് ഇഷ്ടായി ട്ടോ. നിനക്കോ?? :)
വൈകീട്ട് ചോറ് വേണ്ടാന്നു വെച്ചു,പകരം പുട്ടടിക്കാം എന്നുറച്ചൂ അതിനുള്ള തയ്യാറെടുപ്പിനിടയില്‍ ഒന്നു എത്തി നോക്കിയതായിരുന്നു ഇവിടെ.ചിരട്ടപുട്ട് ഉണ്ടാക്കാനായി കുക്കറില്‍ വെള്ളം എടുത്തു അടുപ്പുകേറ്റിയിട്ടതിനു ശേഷം ഒന്നെത്തിനോക്കാനിരുന്ന ഞാന്‍ മുഴുവനും വായിച്ചു തലയറഞ്ഞ് ,പുട്ട് മറന്ന് എന്റെ ക്രിഷ്ണാ..എന്നു വിളിച്ചു പോയി.
കുക്കറിലെ വെള്ളം തിളച്ചു വറ്റി പാവം കുക്കറും എന്റെ ക്രിഷ്ണാ എന്നു ഉള്ളുരുകി വിളിക്കുംബോഴാണു,ഞാന്‍ ചിരിനിറ്ത്തിയതു!!
ചിരട്ടപുട്ട്(കുക്കര്പുട്ട്)ഇതിന്റെ വകഭേദങ്ങളായ ഫ്രൂട്ട് പുട്ട്,വെജ് പുട്ട് തുടങ്ങിയവയുടെ റെസീപ്പി ഞാന്‍ എന്റെ ബ്ലോഗിലിടാം..വേണ്ടവര്‍ക്കു അതുവഴി വന്നാല്‍ അപ്പോ ആ പുട്ടുമടിക്കാം.
അല്ലാ...ചോദിച്ചില്ല...അരുണ്‍ പാചകത്തില്‍ എങ്ങിനെ?
:)
കൊട്ടോട്ടിക്കാരന്:ഹ..ഹ..ഹ ഇന്ന് എന്നെയേ കിട്ടിയുള്ളൊ?:))
പാവപ്പെട്ടവന്,രഘുനാഥന്:നന്ദി:)
വാഴക്കോടാ:സമയം നമ്മള് ഉണ്ടാക്കുന്നതല്ലേ?:)
രാജേട്ടാ:നല്ല പാചകകാരനാ അല്ലേ?:)
ഗോവിന്ദ...!!
പിന്നെ ഈ പടം സത്യായിട്ടും അരുണേട്ടന് വരച്ചതാണോ??? :P
സുമ, അതു പെരുംനുണയാണ്.
ഈ ചങ്ങാതിയ്ക്കു വരയ്ക്കാനറിയില്ല.
അടിച്ച്മാറ്റിയതാ...
ഇങ്ങനെയുമുണ്ടോ ഒരു കല്ലുവെച്ചനുണ !
muthassikatha vayichu......bt oru sukamayilla........munpathethil ottanthullal sng kollamenu parajathu kondano epravasyam full pattayi poyathu?athum ellam kadameduthekunnu........poothanam ullathu kondu chetan rakshapettu.............
ഗോവിന്ദാ...............
ക്ഷ പിടിച്ചിരിക്ക്ണൂ.. താനാളൊരു സകലകലാവല്ലഭന് തന്നെ!
പതിനെട്ട്കാരി പാവാടക്കാരി ജാനുവിന്റെ കല്ല്യാണമൊക്കെ കഴിഞ്ഞോ ആവോ?? അയ്യോ! പീതാംബരന് ചേട്ടന്.. ഞാനൊന്നും ചോദിച്ചിട്ടുമില്ല, പറഞ്ഞിട്ടുമില്ല..!
mone : mnassinu ശക്തി പകരുന്ന കമന്റ് (എന്‍ മണി വീണയില്‍ ) ഇപ്പോഴാണ് വായിച്ചത് .ഒത്തിരി ആശ്വാസം തോന്നി ..ഒരുപാട് മക്കള്‍ ഇതുപോലെ ആശ്വസിപ്പിച്ചേഴുതിയിട്ടുണ്ട്..എന്തോ ഒരാത്മ വിശ്വാസം കൂടിയത് പോലെതോന്നുന്നു ..ഒരു വലിയ കുടുംബം തന്നെ എന്നോടോപ്പ മുണ്ടെന്ന തോന്നല്‍ !
പിന്നെ ഈ muthhassi കഥ വളരെrasakaram .muthhassimaaraayaal ingine irikkanam അല്ലെ ? mnasanthosha thhinulla ottamooli തന്നെ ....എന്റെ makanum bhaaryakkum മോന്റെ post kal vaiya ishttamaanu ...njaanvaayichukotukkaarundu ...
vathyastha style anelum oru arun touch undu.Good
തേങ്ങയുടയ്ക്കാന് എന്തായാലും സാധിച്ചില്ല ... എന്നാല്‍ പിന്നെ സെഞ്ചുറി അടിക്കാമെന്ന് വച്ചു...
ഹ ഹ ഹ ... ഈ റാഗിംഗ് ആദ്യമായി കണ്ടുപിടിച്ചത് അമ്മായിയമ്മമാരാണല്ലേ അരുണ്‍? സുപ്പര്‍ ഒറ്റമൂലി തന്നെ...
പിന്നെ ആന്റി പീസസ് എന്നതിനേക്കാള്‍ ആന്റിക്ക് പീസസ് എന്നതായിരുന്നു കൂടുതല്‍ ചേര്‍ച്ച...
എന്റെ ബ്ലോഗിന്റെ ലിങ്ക് സഹട്രെയിനുകളില് കൊടുത്തതിന് നന്ദി ...
Missayiii..
101...
അരുണ്‍
ഗുരുവായൂര്‍ യാത്രാവിവരണവും പടവും കൊള്ളാം.
മുത്തശ്ശിയുടെയും ജാനുവമ്മയുടേയും കൂടെ അരുണിന്റെ യാത്ര ഞങ്ങളും ആസ്വദിച്ചു.
സുമ, കൊട്ടോട്ടിക്കാരന്:അല്ല ഇനി അടിച്ച് മാറ്റിയതാണോ?
ചിത്ര:പെങ്ങളെ കോമഡി ഇല്ലാത്ത കൊണ്ടാ??
അരുണ്‍,കിച്ചു,റാം:നന്ദി:)
ബാലു:ഞാന്‍ പീതാംബരന് ചേട്ടനോട് പറഞ്ഞ് കൊടുക്കും.
വിനുവേട്ടാ:സെഞ്ച്വറി ആയാലും വരട്ട് ചൊറി ആയാലും അടിച്ചല്ലോ:))
സുധീഷ്:101 ആണ് മോനെ കണക്ക്:)
ജ്വാല:ഈ യാത്രയില്‍ കൂടെ വന്നതിനു നന്ദി:)
വിജയലക്ഷ്മി അമ്മേ,
എന്റെ കമന്റും കഥയും അമ്മക്ക് ഇഷ്ടമായെന്നും, മനസ്സിനു ആശ്വാസം പകരുന്നതാണെന്നുമുള്ള അറിവ് എനിക്ക് വളരെയധികം സന്തോഷം തരുന്നു, സത്യം.അമ്മ ഇനിയും എഴുതുക, അങ്ങനെ ദുഃഖങ്ങള്‍ മറക്കുക.ഇതാണ് എന്റെ ആഗ്രഹം.:)
മനുക്കുട്ടന് കൃഷ്ണ ഭക്തയായ മീരയെ കുറിച്ച് കേട്ടിട്ടുണ്ടോ?" അവരുടെ ചോദ്യം.
"ഉണ്ടെങ്കില്‍?"
"ഈ സന്നിധിയില്‍ ഞാനൊരു മീര ആകും"
ആകും ആകും..
ഈ സന്നിധിയില്‍ ഇവരൊരു പാര ആകും
കസറി ചെക്കാ... :)
മോന്റെ ബ്ലോഗിലെ ലിങ്കിലൂടെ കുക്കൂ എന്റെ ബ്ലോഗിലെത്തിയിരുന്നു .ഒന്ന് പരിചയ പ്പെടാനായ്ക്കൊണ്ട് ,ഈ മോളുടെ ബ്ലോഗില്‍ പോയിരുന്നു . എത്ര ശ്രമിച്ചിട്ടും ഈ കുട്ടിയുടെ ,കമന്റ് ബോക്സ് ഓപ്പണ്‍ ആവുന്നില്ല ..ഒത്തിരി പ്രാവശ്യം ട്രൈ ചെയ്തു ...എന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ല ..എന്റെ ആശംസകള്‍ കുക്കൂവിനെ അറിയിക്കുമെന്ന വിശ്വാസ ത്തോടെ ....
വിജയലക്ഷ്മി .
ഇതുപോലെയുള്ള ഒരു പോസ്റ്റിന് കമെന്റെഴുതുമ്പൊ കൈവിറക്കും കാരണം നമ്മളെഴുതുന്നത് വളിപ്പായിപോകരുതല്ലോ സ്ഥിരം ഞാന്‍ കമന്റുന്നപോലെ "അടിപൊളി" "കലക്കി" എന്നൊക്കെ പറഞ്ഞാ എന്റെ മനസ്സിനൊരു തൃപ്തി വരില്ല. അതുകൊണ്ടു പറയുകയാ......((((((((("മച്ചാ നീയാണ് മച്ചാ മച്ചാാന്")))))))))
മുത്തശ്ശീടെ അനുഗ്രഹം വേണ്ടോളം ഉണ്ട്...നിം ഉണ്ടാകും. സധാരണ പോസ്റ്റാറുള്ള കഥകളില്‍ നിന്നും വ്യത്യസ്തമണ് ഈ കഥ. നര്‍മ്മം ഒട്ടും ചോരാതെ ഒരു ചെറിയ സംഭവത്തെ രസകരമായി പറഞ്ഞുപോകുന്നു. ഇത്തിരി കല്ലുകടി തോന്നിയത് "ഇല്ലേല് കഴുത്തിനു തൂക്കി വെളിയില്‍ എറിഞ്ഞേനെ!!" എന്ന പ്രയോഗംമാത്രമാണ്....ചിലപ്പോള്‍ ഒരു പാലക്കാട്ടുകാരന് ചില കായംകുളം പ്രയോഗം ഇത്തിരി ഷാര്‍പ്പായി തോന്നുന്നതാവാം. ഒരിക്കല്‍ കൂടി ഹൃദയം നിറഞ്ഞ നന്ദി....(പാലക്കാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ "ഏട്ടേയ്....നിങ്ങ ഒരു കലക്കുകലക്കീ ട്ടോളിം" എന്താ മുണ്ടീലാ.... !!!??)
ചിത്രത്തിന്റെ കാര്യം പറയാന്‍ വിട്ടുപോയി....കണ്ടു കൃഷ്ണനെ ആരും തൊഴുതുപോകുന്ന കള്ള കാര്വ്വര്ണ്ണനെ. ഇതു വരക്കുമ്പൊ കൂട്ടിരുന്നു കാണണം അവന് ആ മായജാലക്കാരന്. ചിത്രം പെരുത്തിഷ്ടായി...തുടരുക പഴയ പലതും പൊടിതട്ടിയെടുക്കുക ബ്ളോഗ്ഗിനെ ഇങ്ങിനെ വളരെ നന്നായി ഉപയോഗിക്കുന്നതു കാണുമ്പൊ വളരെ സന്തോഷം തോന്നുന്നു. അനാവശ്യ വിവാദങ്ങളില്‍ കണ്‍പാര്‍ത്തും, അശ്ളീലകഥകള്‍ എഴുതി വല ചീത്തയാക്കുന്ന ചില "ചര്ളി"മാര്‍ക്കിടയില്‍ ഒരു അപവാദം തന്നെ നിങ്ങള്‍. നന്ദി ഒരിക്കല്‍ കൂടി
നല്ല കഥ..ക്രിസ്തു ദേവന് പോലും ഒരു കുരിശേ ചുമന്നുള്ളു.. :D
നന്നായിട്ടുന്ടു,ഒരുപാടിഷ്ടായി എല്ലാ കഥകളും
മനുചേട്ടാ:നന്ദി:)
വിജയലക്ഷ്മി ചേച്ചി:ഞാന്‍ കുക്കുവിനെ അറിയിച്ചിട്ടുണ്ട്:)
സന്തോഷേ:നന്ദി, ഈ നല്ല വാക്കുകള്‍ക്ക്."ഇല്ലേല് കഴുത്തിനു തൂക്കി വെളിയില്‍ എറിഞ്ഞേനെ!!" എന്ന പ്രയോഗം നമ്മുടെ നാട്ടിന് പുറം ഭാഷയാ, മാത്രമല്ല അമ്മുമ്മ അല്ലായിരുന്നെങ്കില്‍ എറിഞ്ഞേനെ എന്നാ പറഞ്ഞത്:)
ലേഖ,രാധിക:നന്ദി:)
കാതിലൊരാലോലം ഊഞ്ഞാലു കെട്ടിയ മുത്തശ്ശി,
കഥയുടെകെട്ടഴിച്ചു ;മൂക്കില്ലാരാജ്യത്തെ,രാജാവിൻ
കഥകേട്ട് മൂക്കത്തു വിരലുകൾ ഞങ്ങൾ വെച്ചു !!!
അതിശയം കൊണ്ടണ് കേട്ടൊ...കായംകുളം സൂപ്പർഫാസ്റ്റ് എല്ലാവഴികളിൽക്കൂടിയും ചീറിപ്പായുന്നത് കണ്ടിട്ട് !!!/കഥ,കവിത,വര...
മനോഹരമെന്നു പറഞ്ഞാൽ കുറഞ്ഞു പോകും, അതിമനോഹരമെന്നു പറയാനും വയ്യ. ഇനിയിപ്പോൾ എന്തു ചെയ്യും.
arunettaa njan thannee :) :D kadha vaayichu :) kalakkittindee
kalakki, vayikkan late ayi ennu thonnippoyi.
ജാനുവമ്മയെ ചാടിക്കാന്‍ പ്രയോഗിച്ച അവസാനത്തെ അടവ് നന്നായി. അല്ലെങ്കില്‍ പീതംബരന്‍ ചേട്ടന്റെ കൈക്കരുത്ത് അറിയേണ്ടി വരുമായിരുന്നൂ ലേ.
അഭിനന്ദനങ്ങള്‍ അരുണേ.
ഈ പറഞ്ഞ മുത്തശ്ശിമാരെയെല്ലാം കണ്ടെത്താന്‍ ഇനി ശ്ശി ബുദ്ധിമുട്ടേണ്ടിവരുമെന്ന് ഓര്‍ക്കുമ്പോള്‍ ഒരു നൊമ്പരം......
വൈകിട്ട് യാചകനെ പോലെ..
എന്താ കൈയ്യില്‍ കിട്ടുന്നതെന്ന് നോക്കരുത്, എല്ലാം വലിച്ച് വാരി തിന്നണം!!
കൊള്ളാം!!
വളരെ നല്ല ഉപദേശം!!
ബിലാത്തിപട്ടണം:നന്ദി:)
വയനാടന്‍,ശ്രവണ്‍,സുനി:നന്ദി, ഇനിയും വരണേ:)
കാസിം തങ്ങള്‍:ഹ..ഹ..ഹ
ചെലക്കാണ്ട് പോടാ:നന്ദി:)
Janu amma nthayalum oru meerayakanjathu, krishnante bhagyam.... Arum, Adipoli... Manoharam, Ashamsakal...!!!!
കായംകുളം എക്സ്പ്രസ്സ് ഭായ് , നിങ്ങള്‍ അറിയാത്ത നിങ്ങളുടെ ഒരു " ഫാന്‍ " ആണ് ഞാന്‍ . ഈ മുത്തശ്ശിക്കഥയും നന്നായിട്ടുണ്ട് . ഇനിയും എഴുതുക , നല്ല അര്‍ത്ഥത്തില്‍ എടുക്കുമെങ്കില്‍ ഒന്ന് വിമര്‍ശിക്കട്ടെ ??
പുതപ്പു പറന്നു പോയി എന്ന് ഒരു കുട്ടി പറഞ്ഞതിന് അച്ഛന് എന്തിനാണ് തല്ലിയത്?? എനിവേ , തുടരൂ !!!!!!! കൂടുതല്‍ കഥകള്‍ക്കായി കാത്തിരിക്കുന്നു !!!!!!!!!!
സുഹൃത്തേ, blog കലക്കിയിട്ടുണ്ട്. നര്‍മം കലര്‍ന്ന കഥകള്‍. ചിരിച്ചു ചിരിച്ചു കണ്ണില്‍ നിന്ന് വെള്ളം വന്നു. write more. ഇതൊക്കെ ഒന്ന് publish (in print) ചെയ്തിരുന്നെങ്കില്‍ ഉഗ്രനായേനെ. Great work.
- Anup (Gop's friend)
അരുണ്‍ :D രാവിലെ എണീറ്റപ്പോ നല്ല മേല്‍ വേദന. തുമ്മലും ഒക്കെ. ഇന്ന് ഓഫീസില്‍ പോവണ്ടാണ് വെച്ച്. കൊറച്ചു ദിവസമായി ഇവിടെ എന്താ നടക്കുന്നത് എന്നറിഞ്ഞിട്ടു. വന്നു പോസ്റ്റ് വായിച്ചു..ഇത്തവണയും രസകരമായ പോസ്റ്റ്. മനസ്സിന് തന്നെ ഒരു സുഖം കിട്ടി. നന്ദി.
കൃഷ്ണന്റെ പടം നന്നായിട്ടുണ്ട് . എങ്ങിലും കൃഷ്ണന്റെ കള്ളത്തരങ്ങള്‍ മുഖത്ത് കാണാനില്ല. യാചകന്റെ defenition കലക്കി.
എന്താണോ എന്തോ പറയാന്‍ വന്നത് .. ചുള്ളാ .. നിന്നെപ്പോലെ തന്നെ നിന്റെ പോസ്റ്റും സുന്ദരം , സൌമ്യം ...
അത് തന്നെ ..
പോരെ .
.ചായ മേടിച്ചു തരണേ മച്ചൂ...
സുരേഷ്:നന്ദി:)
ഒരു ദേശത്തിന്റെ കഥ: നമ്മുടെ നാട്ടില്‍ തറുതല പറയുക എന്ന് പറയും(ഉദാ: അരിയെത്രാന്ന ചോദ്യത്തിനു പയറഞ്ഞാഴി എന്ന മറുപടി).ഒരു പക്ഷേ ഇതേ രീതിയില്‍ ഒരു മറുപടിന്ന് കരുതിയാവാം ആ അച്ഛന് തല്ലിയത്:))(വിമര്‍ശനം ആയി കരുതുന്നില്ല, ഇപ്പം എനിക്കും ആ സംശയമായി.എന്തിനാ തല്ലിയേ??)
Akoz:ഗോപന് പറഞ്ഞിരുന്നു, നിങ്ങള്‍ ചാറ്റ് ചെയ്തപ്പോഴാണു ഞാന്‍ ഓഫീസില്‍ നിന്നും വന്നത്.നേരിട്ട് താങ്കളുടെ കമന്റ്സ്സ് ആസ്വദിക്കാന്‍ പറ്റി:).പിന്നെ പബ്ലിഷ് ചെയ്യുന്ന കാര്യം, ഏതൊരു സാധാരണക്കാരനെയും പോലെ പബ്ലിഷിംഗ് എന്റെയും മോഹമാ.കഥയുടെ സ്റ്റാന്‍ഡേര്‍ഡിനെ കുറിച്ചുള്ള സംശയവും, പുസ്തകമാക്കാനുള്ള സാമ്പത്തികവും മാത്രമാണ് പ്രശ്നം.ഹ..ഹ..ഹ എല്ലാം ദൈവത്തിന്റെ കൈയ്യിലാ:)
രാധാ: സ്ഥിരം ടൈപ്പ് എന്നതിലുപരി ഒരു വെറൈറ്റി ട്രൈ ചെയ്തതാ, ഇഷ്ടായി എന്ന് കേട്ടപ്പോള്‍ സന്തോഷം:)
ശാരദ നിലാവ്:ചായ മാത്രമല്ല, ഒരു പരിപ്പ് വട കൂടി തരാം, എന്താ:))
Ente barthavu paranju kettappol kandupidichu vayichu thudangiyathaa.Nalla avatharanam,valare hrudhyamaya bhasha, sarasam,.....eni engenaya parayunne? Othiri eshtamayi...ttoo..One of my favorite blog!!!!!!! All The Best.
Thankalude posts vayichittu ariyathe urakke(pottichirikkumbol) ente makkal oodi vannu chodikkum 'Amma engene chirikkan Entha ethra Funny Thing?'
Enthayalum eni onnum miss aakathe vayikkunnundu.ttoo....
അത് ശരി,അപ്പൊ എഴുത്ത് മാത്രമല്ല വരയും വശമുണ്ട് അല്ലെ?
നടക്കട്ടെ..
അസ്സലായി,ഈ പോസ്റ്റും,ചിത്രവും....
ചലച്ചിത്ര നടന് മുകേഷ് എഴുതിയ 'മുകേഷ് കഥകളില്‍' ഇതുപോലെ രണ്ടു മുത്തശ്ശിമാര്‍ ഉണ്ടായിരുന്നു.അവരെ ഓര്‍ത്തു പോയി.മൂപ്പരുടെ മുത്തശ്ശിമാര്‍ ആയിരുന്നു,എന്നാണു ഓര്‍മ്മ.
എത്ര സുന്ദരമായ കഥ!! വീണ്ടും വീണ്ടും വായിച്ചു... എനിക്കും ഉണ്ടു ഒരു സ്നേഹമയിയായ തമാശ്ക്കാരിയായ മുത്തശ്ശി....
ethra prayamayallum ammayi amma , ammayi amma thanne. daughter-in-law angane sugikkanda.
Kollam.
ഈ ബ്ലോഗ് കണ്ണില്‍ പെടാന്‍ വളരെ താമസിച്ച് പോയി.ഇന്നലെ വായിച്ച് തുടങ്ങിയതാ.ഇപ്പോള്‍ രണ്ട് വട്ടം വായിച്ച് കഴിഞ്ഞു.താങ്കള്‍ പറയുന്ന പോലെ ദൈവാനുഗ്രഹം ആവോളമുണ്ട്.ഇനിയും അത് തുടരാന്‍ പ്രാര്‍ത്ഥിക്കാം
സിബി:വളരെ നന്ദി, ഈ നല്ല വാക്കുകള്‍ക്ക്.ഒരോ കഥയും എഴുതുമ്പോള്‍ എല്ലാര്ക്കും ഇഷ്ടമാവണേ എന്ന് പ്രാര്‍ത്ഥിക്കാറുണ്ട്.അത് സഫലമായി എന്നറിഞ്ഞതില്‍ സന്തോഷമുണ്ട്:)
സ്മിത ചേച്ചി:പുള്ളിക്കാരനും പണി കിട്ടിയ കൂട്ടത്തിലാണോ?
ഹാര്മണീസ്സ്:നന്ദി, ഒരുവിധപ്പെട്ട എല്ലാര്ക്കും ഉണ്ട്, ഒരു നല്ല മുത്തശ്ശിയെ കുറിച്ചുള്ള ഓര്‍മ്മ:)
പ്രേം:ഹ..ഹ..ഹ.അതാ:)
നന്ദന്:നന്ദി.ഇനിയും വായിക്കണേ, പ്രാര്‍ത്ഥിക്കണേ.എല്ലാം ദൈവത്തിന്റെ കൈയ്യിലല്ലേ:)
അരുണ്‍ ഇന്നാ ഈ വണ്ടിക്ക് ടിക്കറ്റ് കിട്ട്യേത്. നന്നായിട്ടുണ്ട്....വരയും എഴുത്തും. എന്നാലും കൂടുതല്‍ ഇഷ്ടം എഴുത്ത് തന്ന്യാണ്.
നല്ലോണം ചിരിച്ചു വായിച്ചു.മുത്തശ്ശിമാരെ രണ്ടാളേം ഇഷ്ടായി.ഒടുവില്‍ രണ്ടാളേം കൂട്ടിത്തന്നെ തിരിച്ചു വരാന്‍ പറ്റിയല്ലോ...
പിന്നെ പടം വര ഉഗ്രന്‍..ഇതൊക്കെ കൈയ്യില്‍ വെച്ചിട്ടാണോ മടിച്ചിരുന്നതു..ഇനിയുള്ള പോസ്റ്റൊക്കെ ചിത്രം സഹിതം ആയ്ക്കോട്ടെ..:)
മുത്തശ്ശിക്കഥയില്‍ 'മുത്തു'ണ്ട്. കണ്ണന്റെ കഥയില്‍ 'കണ്ണു'ണ്ട്.കഥാകാരന്റെ മനസ്സില്‍ എന്തൊക്കെയോ കാമ്പുണ്ട്. അത് കഥയായി ചമയ്ക്കാന്‍ കഴിവുമുണ്ട്.പിന്നെന്താ വേണ്ടത്..? അടുത്തത് ഉടനെതന്നെ യാവട്ടെ.
ഇതു വായിച്ചു ഞാന്നും നെഞ്ചില്‍ കൈവച്ച് ഗോവിന്ദ പറഞ്ഞുപോയി മാഷേ ...
മുത്തശ്ശിയെയും ജാനുവമ്മയെയും
കൂട്ടി ഇനി എന്നാണ് അടുത്ത യാത്ര ..
ഈ മനുക്കുട്ടന്റെ ഒരു ബുദ്ധിയേ.
കഥ വളരെ നന്നായിട്ടുണ്ട്. :-)
പ്രയാണ്‍:നന്ദി, ഇനിയും ടിക്കറ്റെടുക്കുമെന്ന് വിശ്വസിക്കുന്നു
റെയര്‍ റോസ്സ്: അതാ എന്റെയും ആഗ്രഹം:)
ഖാദര്‍:ശരി ബോസ്സ്:)
റാണി അജയ്:ഹേയ്, ഇനി ഒരു സാഹസത്തില്ലേ
ബിന്ദു:നന്ദി, ഞാനും വോട്ട് ചെയ്തിട്ടുണ്ടേ:)
പാര
നല്ല വരയും നല്ല പോസ്റ്റും. ഈ വരയും പോസ്റ്റും ഒരുമിച്ചു നന്ദേട്ടന്റെ പോസ്റ്റില്‍ മാത്രമേ കണ്ടിരുന്നുള്ളൂ. അരുണും ഇനി പോസ്റ്റുകളില്‍ സ്ഥിരമാക്കിക്കൊള്ളൂ. നന്നായ് വരയ്ക്കുമല്ലോ. ഫോട്ടോഗ്രാഫിയില്‍ സമയം മെനക്കെടുത്താന്‍ തുടങ്ങിയതില്‍ പിന്നെ ബ്രഷില്‍ തൊട്ടിട്ടില്ല. പക്ഷെ ഇടയ്ക്കിടെ ഓര്‍ത്തുപോവാറുണ്ട്.. ആശംസകള്‍
ഷാജ്, ദീപക്: നന്ദി:)
ചാത്തനേറ്: എങ്ങനെയാണോ മിസ്സായത്? വൈകിയെങ്കിലും വന്നേ.. കലക്കി. നിന്റെ ഒരു തല!!!
കുട്ടിച്ചാത്തന്:നന്ദി!!
Post a Comment