For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

സമവാക്യത്തിന്‍റെ സൃഷ്ടികര്‍മ്മം





മാമ്പഴക്കാലം..
മാവില്‍ ഞാന്ന് നില്‍ക്കുന്ന മാങ്ങകള്‍...
മംഗലശ്ശേരില്‍ നീലകണ്ഠന്‍ മകന്‍ കാര്‍ത്തികേയന്‍ പറയുന്ന പോലെ,
"പല രൂപത്തില്‍, പല ഭാവത്തില്‍.."
മൂങ്ങാണ്ടന്‍ മാങ്ങാ, കിളിച്ചുണ്ടന്‍ മാങ്ങാ, നാട്ട് മാങ്ങാ, കാട്ട് മാങ്ങാ, കണ്ണി മാങ്ങാ, പച്ച മാങ്ങാ, പഴുത്ത മാങ്ങാ, പുഴുത്ത മാങ്ങാ..
ഇങ്ങനെ പോകുന്നു ഈ വകഭേദങ്ങള്‍.
ആരെന്തൊക്കെ പറഞ്ഞാലും മാങ്ങാ എന്ന് പറഞ്ഞാല്‍ എനിക്ക് ജീവനാ..
ഇത് വായിച്ച് ആരും മാങ്ങാ എനിക്ക് പ്രാണനാ എന്ന് തെറ്റിദ്ധരിക്കരുത്, കാരണം മേല്‍ സൂചിപ്പിച്ച ജീവന്‍ എന്‍റെ കൂട്ടുകാരനാ.അവന്‍റെ വീട്ടില്‍ എല്ലാത്തരം മാവുമുണ്ട്.കുട്ടിക്കാലത്ത് ഏത് മാങ്ങാ വേണം എന്ന് പറഞ്ഞാല്‍ മതി, അവന്‍ കൊണ്ട് വന്ന് തരും.ആ മാങ്ങാ വാങ്ങി തിന്നപ്പോള്‍, പിന്നീട് പ്രീഡിഗ്രി കാലത്ത് കണക്കില്‍ പഠിച്ചതിനെക്കാള്‍ വലിയൊരു സമവാക്യം എന്‍റെ മനസ്സില്‍ ഊരിത്തിരിഞ്ഞു,
മാങ്ങാ ഈസ്സ് ഈക്യുല്‍ റ്റു ജീവന്‍..
മാങ്ങാ ജീവനു തുല്യമാണ്!!
അഥവാ ജീവന്‍ മാങ്ങായ്ക്ക് തുല്യനാണ്!!
ഭൂമിമലയാളത്തിനു എന്‍റെ വക ഒരു സമവാക്യം!!

പക്ഷേ എന്‍റെ സമവാക്യം തെറ്റാണെന്ന് കാലം തെളിയിച്ചു..
ഞാന്‍ പ്രീഡിഗ്രിക്ക് പഠിച്ചു കൊണ്ടിരുന്ന കാലഘട്ടത്തിലാണ്‌ എന്‍റെ സമവാക്യം തെറ്റി പോയത്.
അന്നത്തെ ഒരു സുപ്രഭാതം..
എന്നത്തെയും പോലെ കണ്ണുകള്‍ മുറുക്കെ അടച്ച് ഞാന്‍ മാങ്ങയേ പറ്റി ഓര്‍ത്തു, അപ്പോള്‍ മനസ്സില്‍ ജീവന്‍റെ മുഖം തെളിഞ്ഞു വന്നു.എന്‍റെ സമവാക്യത്തിന്‍റെ അടുത്ത പടി എന്ന നിലയില്‍ ഞാന്‍ കണ്ണുകള്‍ മുറുക്കെ അടച്ച് ജീവനെ കുറിച്ച് ഓര്‍ത്തു, അപ്പോള്‍ മനസ്സില്‍ അവന്‍റെ പെങ്ങള്‍ ഗംഗയുടെ മുഖം തെളിഞ്ഞു വന്നു.
മാങ്ങാ ഈസ്സ് ഈക്യുല്‍ റ്റു ജീവന്‍.
ജീവന്‍ ഈസ്സ് ഈക്യുല്‍ റ്റു ഗംഗ.
മാങ്ങായ്ക്ക് തുല്യം ജീവനാണെങ്കില്‍, ജീവനു തുല്യം ഗംഗ!!
എന്‍റീശ്വരാ..
സമവാക്യം തെറ്റി!!

അല്ലെങ്കില്‍ തന്നെ പണ്ടേ ഞാന്‍ ഇങ്ങനാ..
കൂട്ടുകാരന്‍റെ പെങ്ങളെ സ്വന്തം പെങ്ങളായിട്ട് മാത്രമേ കാണു എന്നോ, സംസാരിക്കു എന്നോ ഉള്ള അഹങ്കാരങ്ങളൊന്നും എനിക്കില്ല.അവര്‍ക്കിഷ്ടമാണെങ്കില്‍ അതുങ്ങളെ കാമുകിയായോ, ഭാര്യയായോ ഒക്കെ സങ്കല്‍പ്പിക്കാന്‍ എനിക്ക് വലിയ സാമര്‍ത്ഥ്യമാ.എന്‍റെ അമ്മ എപ്പോഴും പറയും,
അവനു ഒരു കാര്യത്തിലും പിടിവാശിയില്ല!!
സത്യമാ, വളരെ നല്ല സ്വഭാവം!!
അതിനാല്‍ തന്നെ ഒരു കൂട്ടുകാരുടെയും പെങ്ങന്‍മാര്‍ എന്നെ അവരുടെ ചേട്ടന്‍റെ സ്ഥനത്ത് കാണാറില്ല.അതുകൊണ്ടാകാം ഞാന്‍ അവരുടെ വീട്ടില്‍ ചെന്നാല്‍ എന്‍റെ അടുത്തോട്ട് ഇവരൊന്നും വരികയേ ഇല്ല.
ഭയങ്കര നാണമാ!!

ഈ സകല പെങ്ങന്‍മാര്‍ക്കും ഒരു അപവാദമായിരുന്നു ഗംഗ, കടമിഴിയില്‍ കമലദളമുള്ള എന്‍റെ നാണക്കാരി.അവള്‍ എന്‍റെ അരികില്‍ വരും, സംസാരിക്കും, എനിക്ക് കുടിക്കാന്‍ വെള്ളം കൊണ്ട് തരും...
അതേ അവള്‍ സ്നേഹസമ്പന്നയായിരുന്നു!!
ഒരു സ്നേഹസമ്പന്നയെ സ്നേഹിക്കുന്നത് തെറ്റാണോ??
അല്ലേയല്ല!!
കിളിച്ചുണ്ടന്‍ മാങ്ങായുടെ ഒരു കഷ്ണം പൂളി, അവള്‍ എന്‍റെ കൈയ്യില്‍ തന്നപ്പോള്‍ ഞാന്‍ മനസ്സ് തുറന്നു:
"എനിക്കിഷ്ടമാ"
അവള്‍ എന്നെ തല തിരിച്ചൊന്ന് നോക്കി..
ആ നോട്ടം കണ്ടതും എന്‍റെ ഉള്ളൊന്ന് കാളി!!
കടമിഴിയില്‍ കനല്‍ എരിഞ്ഞുവോ??
എരിഞ്ഞു!!
കര്‍ത്താവേ, കുരിശായി!!
"മനുചേട്ടന്‍ എന്താ പറഞ്ഞത്?" ഗൌരവത്തിലുള്ള ചോദ്യം.
അതിസങ്കീര്‍ണ്ണമായ ആ സാഹചര്യത്തില്‍ എന്‍റെ നാവില്‍ സരസ്വതി വിളയാടി:
"കിളിച്ചുണ്ടന്‍ മാങ്ങാ എനിക്കിഷ്ടമാ"
അത്രേ ഉള്ളോ എന്ന ചോദ്യത്തോടെ അവള്‍ വീട്ടിലേക്ക് പോയി.
അത്രേം അല്ലായിരുന്നു കുട്ടി...
പക്ഷേ ഇനി അത്രേ ഉള്ളു!!
അല്ലെങ്കില്‍ തന്നെ എനിക്ക് എന്തിനാ വമ്പ്??

എന്തിനും ഏതിനും ഒരു സമയം ഉണ്ടന്നാണ്‌ പറയുന്നത്.എന്‍റെ അനുഭവത്തില്‍ അത് സത്യമാ, കറക്ട് സമയമായപ്പോള്‍ എനിക്ക് ഗംഗയോടുള്ള പ്രേമത്തിനു ഒരു വഴിത്തിരുവുണ്ടായി.അത് അവള്‍ പ്രീഡിഗിക്ക് പഠിക്കുന്ന സമയത്താണ്‌ സംഭവിച്ചത്.സ്വന്തമായി ഒരു തീരുമാനമെടുക്കാനും, അത് നടപ്പിലാക്കാനും എനിക്ക് കഴിയും എന്ന് എനിക്ക് ബോധ്യം വന്നത് ആ സംഭവത്തോട് കൂടി ആയിരുന്നു.

ഞങ്ങളുടെ നാട്ടില്‍ കിണര്‍ കോരി വറ്റിക്കുന്നത് ഞാനടക്കമുള്ള ഒരുപറ്റം ചെറുപ്പക്കാരാണ്.മാമ്പഴക്കാലത്താണ്‌ ഞങ്ങള്‍ കിണര്‍ വറ്റിക്കാനിറങ്ങുന്നത്.ഈ സേവനം തികച്ചും സൌജന്യമാണ്, എങ്കിലും ഇതിനു പകരമായി വീട്ടുകാര്‍ മാമ്പഴം, ചക്ക തുടങ്ങിയവ തന്ന് ഞങ്ങളെ സന്തോഷിപ്പിച്ചേ വിടാറുള്ളു.അതിനൊരു കാരണമുണ്ട്..
കിണര്‍ വറ്റിക്കുന്നവരെ സന്തോഷിപ്പിച്ചില്ലങ്കില്‍, വറ്റിച്ചതിന്‍റെ പിറ്റേദിവസം കിണറ്റില്‍ പൂച്ച ചത്ത് കിടക്കും പോലും,അത്തരത്തില്‍ രണ്ടോ, മൂന്നോ അനുഭവം ഉണ്ടായിട്ടുണ്ട് എന്നാണ്‌ കാരണവന്‍മാര്‍ പറയുന്നത്.
ഒരോരോ അന്ധവിശ്വാസങ്ങള്‍!!
എനിക്ക് ഇതിലൊന്നും ഒരു വിശ്വാസവുമില്ല...
വീട്ടുകാര്‌ വല്ലതും തന്നാലും, ഇല്ലെങ്കിലും ഞാന്‍ കിണര്‍ വറ്റിക്കാന്‍ പോകും.വറ്റിച്ച് കഴിഞ്ഞ് മാങ്ങാ വല്ലതും തന്നാല്‍ തിന്നും, ഇല്ലെങ്കില്‍ എന്‍റെ വീടിന്‍റെ തട്ടിന്‍ പുറത്ത് താമസിക്കുന്ന പൂച്ചകളുടെ കൂട്ടത്തില്‍ നിന്നും ഒരു പൂച്ചയെ കാണാതെയാകും.
ഈ പൂച്ച എവിടെ പോകുന്നതാണോ എന്തോ??
ദൈവത്തിനറിയാം!!

കിണര്‍ കോരി വറ്റിക്കുന്നതിലുമുണ്ട് ചില സത്യങ്ങള്‍.ഏറ്റവും ധീരനായിരിക്കും കിണറിന്‍റെ ഏറ്റവും താഴെ ഇറങ്ങുന്നത്.പേടി ഉള്ളവര്‍ അധികം താഴേക്കിറങ്ങാറില്ല, അവര്‍ കിണറിന്‍റെ മുകളിലെ തൊടികളില്‍ നില്‍ക്കും.ഈ പേടിത്തൊണ്ടന്‍മാരും, ധീരന്‍മാരും കൂടി കിണര്‍ വറ്റിക്കുമ്പോള്‍, കിണറിനടുത്ത് ഒരു കസേരയിട്ട്, അതില്‍ ഇരുന്ന്, എത്ര കുടം വെള്ളം കോരി എന്ന് എണ്ണുന്നതായിരുന്നു എന്‍റെ ജോലി.
വളരെ ഉത്തരവാദിത്തമുള്ള ജോലി!!
എണ്ണം തെറ്റിയാല്‍ കിണര്‍ വറ്റിയില്ലങ്കിലോ??
കോരി വറ്റിക്കുന്നത് ബാക്കിയുള്ളവരാണെങ്കിലും, കിണര്‍ വറ്റുന്നത് വരെ ടെന്‍ഷന്‍ എനിക്കായിരുന്നു.
എല്ലാത്തിനും ഞാനൊരാളെല്ലേ ഉള്ളു!!

പക്ഷേ ഒരു പ്രാവശ്യം ജീവന്‍റെ വീട്ടിലെ കിണര്‍ വറ്റിക്കാന്‍ നേരം, ഗംഗയുടെ മുമ്പില്‍ ധീരനാണെന്ന് തെളിയിക്കാന്‍ ഏറ്റവും താഴെ ഞാനിറങ്ങി.അന്ന് കിണര്‍ വറ്റിച്ചു കഴിഞ്ഞ് മുകളിലേക്ക് കേറിക്കൊണ്ടിരുന്ന എന്‍റെ കാലൊന്ന് വഴുതി.
അടുത്ത നിമിഷം ഞാനൊരു സത്യം മനസിലാക്കി..
ഐസക്ക് ന്യൂട്ടന്‍ കള്ളം പറഞ്ഞിട്ടില്ല!!
ഭൂമിക്ക് ശരിക്കും ഗുരുത്വാകര്‍ഷണ ബലമുണ്ട്!!
സ്പൈഡറിനെ പോലെ മുകളിലേക്ക് കയറിയവന്‍ സ്പൈഡര്‍മാനെ പോലെ താഴേക്ക് ലാന്‍ഡ് ചെയ്തു..
പട്ക്കോ!!
ഒരു മുട്ടന്‍ ശബ്ദം!!
"എടാ ഒരു കൊടം കിണറ്റില്‍ വീണെന്ന് തോന്നുന്നു" ആ പറഞ്ഞത് ഷാജിയാ.
"നാല്‌ കൊടവും ഇവിടുണ്ടല്ലോടാ" ജീവന്‍റെ മറുപടി.
ദ്രോഹികള്‍..
ഇവിടൊരുത്തന്‍ നടുവടിച്ച് വീണ സൌണ്ടാ!!
വേദന കൊണ്ട് പിടഞ്ഞപ്പോള്‍, കരയുന്ന ശബ്ദത്തില്‍ ഞാന്‍ അലറി പറഞ്ഞു:
"കൊടമല്ലടാ"
പണ്ടേ നാക്കിനൊരു കൊത്തയുള്ളതിനാല്‍ 'ട' എന്ന് പറഞ്ഞാല്‍ മറ്റുള്ളവര്‍ 'ത' എന്നേ കേള്‍ക്കു.ഇവിടിപ്പോള്‍ കിണറിന്‍റെ എക്കോയും...
അതിനാലായിരിക്കാം ഞാന്‍ വിളിച്ച് കൂവിയ കേട്ട് എല്ലാവരും ചിരിച്ചത്!!
പണ്ട് ഞാന്‍ സ്റ്റേജില്‍ കയറി 'അമ്മിണിക്കുട്ടിയുടെ കൊടം' എന്ന കഥാപ്രസംഗം പറഞ്ഞപ്പോള്‍ കേട്ട അതേ ടോണിലുള്ള ചിരി.
സാമദ്രോഹികള്‍!!

അവസാനം അവരെല്ലം കൂടി എന്നെ കിണറിനു വെളിയില്‍ എത്തിച്ചു.തലയുയര്‍ത്തി ആരേയും നോക്കാന്‍ പറ്റണില്ല.ശരീരത്തെക്കാള്‍ വേദന കൂടുതല്‍ മനസ്സിനാ.മൊത്തത്തില്‍ അബദ്ധമായി..
നാണംകെട്ട് നാറാണത്ത് കല്ലായി!!
ദേഹമാസകലം വേദനയുമായി തിരിച്ച് വീട്ടിലേക്ക് പോയപ്പോള്‍ ഗംഗ പറഞ്ഞു:
"ചേട്ടാ, ഗെറ്റ് വെല്‍ സൂണ്‍"
ഗെറ്റ് എന്നാല്‍ കിട്ടുക, വെല്‍ എന്നാല്‍ കിണര്‍, സൂണ്‍ എന്നാല്‍ പെട്ടന്ന്..
എത്രയും പെട്ടന്നൊരു കിണര്‍ കിട്ടട്ടേന്ന്!!
എന്തിനാ..
നിന്നെ കുഴിച്ചു മൂടാനാണോ??
പരമദുഷ്ട!!
എന്നെ ആക്കിയതാ!!
ഇനി നിന്നെ പ്രേമിക്കാന്‍ വേറെ ആളെ നോക്ക്!!
കുട്ടിക്കാലത്ത് എന്‍റെ മനസ്സില്‍ മൊട്ടിട്ട പ്രേമം, അവളെ കെട്ടിക്കുന്ന വരെ കാത്ത് നില്‍ക്കാതെ, ആ സായംസന്ധ്യയില്‍ ആത്മഹത്യ ചെയ്തു.
അങ്ങനെ ആ പ്രേമത്തിനു വഴിത്തിരുവായി!!

അവളോട് പ്രേമം വേണ്ടാ എന്ന തീരുമാനം ഞാന്‍ നടപ്പിലാക്കിയട്ട് വര്‍ഷങ്ങളായി..
പിന്നെ ഞാന്‍ ഗംഗയെ കണ്ടത് കഴിഞ്ഞ ആഴ്ചയിലായിരുന്നു.പഴയപോലൊന്നുമല്ല, അവളങ്ങ് പച്ച പരിഷ്ക്കാരി ആയി പോയി.ഞാനിപ്പം ബാംഗ്ലൂരിലാണെന്ന് പറഞ്ഞപ്പോള്‍ അവളെന്നോട് ചോദിച്ചു:
"യുവര്‍ വൈഫ് ഈസ് സ്റ്റേയിങ്ങ് വിത്ത് യൂ?"
എന്‍റെ വൈഫ് എന്‍റെ കൂടാണോ താമസമെന്ന്??
പിന്നല്ലാതേ!!
വല്ലോന്‍റേം കൂടെ താമസിക്കുമോ??
അവളുടെ ആ മണ്ടന്‍ ചോദ്യം കേട്ടതോടെ എന്‍റെ മനസ്സില്‍ പുതിയോരു സമവാക്യം രുപം കൊണ്ടു..
ഗംഗ ഈസ്സ് ഈക്യുല്‍ റ്റു മണ്ടി..
ഗംഗ ഒരു മണ്ടിയാണ്!!

105 comments:

അരുണ്‍ കരിമുട്ടം said...

ഇന്ന് ചിങ്ങം 1..
കൊല്ലവര്‍ഷം ആരംഭിക്കുന്നു..
എല്ലാവര്‍ക്കും എന്‍റെ പുതുവര്‍ഷ ആശംസകള്‍
:)

ഇനി അത്തമായി, ഓണമായി..
എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ..
ഓണാശംസകള്‍!!
ഈ പോസ്റ്റ് എല്ലാവര്‍ക്കുമുള്ള എന്‍റെ ഓണസമ്മാനമാ
:)

ആല്‍ത്തറ ബ്ലോഗില്‍ ഓണാഘോഷത്തോടെ അനുബന്ധിച്ചുള്ള, എന്‍റെ പോസ്റ്റ് വായിക്കേണമെന്ന് ആഗ്രഹമുള്ളവര്‍ ദയവായി താഴെയുള്ള ലിങ്കില്‍ ക്ലിക്കുക..
പഴഞ്ചൊല്ലില്‍ പതിരുണ്ട്

സമവാക്യത്തിന്‍റെ സൃഷ്ടികര്‍മ്മം വായിച്ചോ?
കൊടമല്ല, 'കുടം' ആണ്‌ ശരിയെന്നല്ലേ?
ഹി..ഹി..ഹി
അതെനിക്കറിയാം.
ഓണസമ്മാനം ഇഷ്ടായോന്ന് അറിയിക്കണേ..

ramanika said...

പുതു വര്ഷത്തിന്റെ എല്ലാ നന്മകളും ആശംസിക്കുന്നു!
keep blogging
keep us happy through your POSTS
all this year and many more years which will follow!

Ashly said...

"ചേട്ടാ, ഗെറ്റ് വെല്‍ സൂണ്‍"
ഗെറ്റ് എന്നാല്‍ കിട്ടുക, വെല്‍ എന്നാല്‍ കിണര്‍, സൂണ്‍ എന്നാല്‍ പെട്ടന്ന്..
എത്രയും പെട്ടന്നൊരു കിണര്‍ കിട്ടട്ടേന്ന്!!


ha..ha... liked it :)

ഓണാശംസകള്‍!!

VEERU said...

ഗംഗ ഈസ്സ് ഈക്യുല്‍ റ്റു മണ്ടി..
ഗംഗ ഒരു മണ്ടിയാണ്!! ഡാ...കുറുക്കാ...മുന്തിരിക്കിപ്പോളും ആ പഴയ പുളി തന്നെ അല്ലേ??? ഹി ഹി പതിവു പോലെ കലക്കി മാഷേ...!!!

Junaiths said...

അവനു ഒരു കാര്യത്തിലും പിടിവാശിയില്ല!!
സത്യമാ, കിണറ്റില്‍ വീഴുന്ന വരെ മാത്രം..
ഹ ഹ...
ഓണാശംസകള്‍..

വശംവദൻ said...

"ഗെറ്റ് വെല്‍ സൂണ്‍"

ഇഷ്ടമായി.

ഓണാശംസകള്‍!

Balu said...

ഗംഗേ! (മണിചിത്രത്താഴ് - സുരേഷ് ഗോപി സ്റ്റൈല്‍) ഗംഗയ്ക്കൊന്നും പറ്റിയിട്ടില്ല.. ഒരു കുഴപ്പവുമില്ല ഗംഗയ്ക്ക്..
---
കൂട്ടുകാരന്റെ പെങ്ങളെ ലൈന്‍ അടിച്ച് കിണറ്റില്‍ വീണതും പോരാഞ്ഞ് ഇപ്പോ ഗംഗ മണ്ടിയാണെന്നോ?? ഓണസമ്മാനമായിട്ട് നല്ല അടിയാ തരേണ്ടത്.. :)

ഉഗാണ്ട രണ്ടാമന്‍ said...

ഓണാശംസകള്‍!!!

Calvin H said...

kalakki tto.... :D

അരുണ്‍ കരിമുട്ടം said...

രമണിക ചേട്ടാ:തീര്‍ച്ചയായും, പുതുവര്‍ഷം നന്മ നിറഞ്ഞതാകട്ടെ:)
ക്യാപ്റ്റന്‍,
വീരു,
ജൂനിയത്ത്,
വംശവദന്‍:നന്ദി:)
ബാലൂ:ഗംഗ മണ്ടിയാ, അല്ലേല്‍ മനുവിനെ പോലെ ഒരുവനെ കെട്ടരുതാരുന്നോ?
ഉഗാണ്ട രണ്ടാമന്‍, കാല്‍വിന്‍:നന്ദി:)

ശ്രീജിത്ത് said...

ആദ്യമേ പുതുവര്‍ഷ ആശംസകള്‍.പിന്നെ അഡ്വാന്‍സായി ഒരു ഓണാശംസയും.ഓണസമ്മാനം ഒരുപാട് ഇഷ്ടമായി.കുറേ ചിരിച്ചു, നിനക്കൊരു ഭവിയുണ്ട്

ഹാഫ് കള്ളന്‍||Halfkallan said...

പുതുവത്സര ഓണ ആശംസകള്‍ .. !!
ഗംഗ = മണ്ടി പോലും .. കിട്ടാത്ത മുന്തിരിക്ക് പണ്ടും ഇപ്പോളും പുളി ആണ് ;-) .
പിന്നെ ഇതെടുത്ത് മുകളിലോട്ട് വെച്ചെക്ക് .. കീപ്‌ ഇറ്റ്‌ അപ്പ്‌ ന്നു .. !!!

Bindu said...

Puthuvalsarashamsakal........post kalakki..nattil ippolarano kinarirakkan pokunnathu?

വരവൂരാൻ said...

അവസ്സാനം കിളിച്ചുട്ടൻ മാമ്പഴം പുളിച്ചു...അല്ലേ
"ഗെറ്റ് വെല്‍ സൂണ്‍"

ഓണാശംസകൾ...

Albert said...

eday,malayalam converter work avunnilla.enthu puthu varsham?athu januvari onnalle?innu august1 anu ninakku vattayo?post kidu.chirichu.get well soon ano sari?hi..hi..

Sheeja is here.

Sheeja said...

Onam and Newyear ashamsakal
post- good :)

ആർപീയാർ | RPR said...

അരുണേ,

:)

ഒരു സംശയം. ആ ഗംഗ തന്നാണോ ഇപ്പോ കൂടെയുള്ള ഫാര്യ ??

അരുണ്‍ കരിമുട്ടം said...

ശ്രീജിത്തേ:നന്ദി:)
ഹാഫ് കള്ളന്‍:ഉവ്വ, മോളീല്‍ വെച്ചിട്ടുണ്ട്:)
ബിന്ദുചേച്ചി:നന്ദി:)
വരവൂരാ:ഹേയ് ഇത് പുളിയല്ല, പുളുവുമല്ല.സത്യമാ, അവള്‍ മണ്ടിയാ
ആല്‍ബര്‍ട്ട്:പ്രിയ സുഹൃത്തേ, നിന്നോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല.ചിങ്ങം അറിയാത്തവനോട് എന്ത് പറയാന്‍?ഹ..ഹ..ഹ.എടാ ഇത് വരെ ബുദ്ധി വച്ചില്ലേ?ഷീജയെ സമ്മതിക്കണം.നിനക്കും ഷീജക്കും ഓണാശംസകള്‍
ആര്‍പിയാര്‍:കുടുംബം കലക്കിയെ അടങ്ങുകയുള്ളോ?ഞാന്‍ അതേന്ന് പറഞ്ഞാല്‍ ദീപ അല്ല എന്ന് പറയും.ഞാന്‍ അല്ല എന്ന് പറഞ്ഞാല്‍ അവള്‍, ഗംഗ ആരാണെന്ന് ചോദിക്കും.രണ്ടും പാരയാ.അപ്പോള്‍ പഴയ പണി, ഈ കഥയിലെ നായകന്‍ ഞാനല്ല, ഒരു മനുവാ.അവനോട് ചോദിച്ചിട്ട് പറയാം:)

Deepesh said...

nice...get wel soon

സാഹിത്യവേദി മുംബൈ said...
This comment has been removed by the author.
സന്തോഷ്‌ പല്ലശ്ശന said...

ഗംഗേ.........
കിണറില്‍....
കയറുപൊട്ടി വീണു നടുവൊടിഞ്ഞ മനുവിന്‍ ചുമലൂഴിഞ്ഞു വാ...... (ഗംഗേ.........)

പ്രേമിക്കുന്ന പെണ്ണിന്‍റെ വീട്ടിലെ കിണറില്‍ തന്നെ വേണായിരുന്നൊ ഈ കൈയ്യാങ്കളി.

രാജീവ്‌ .എ . കുറുപ്പ് said...

ഞങ്ങളുടെ നാട്ടില്‍ കിണര്‍ കോരി വറ്റിക്കുന്നത് ഞാനടക്കമുള്ള ഒരുപറ്റം ചെറുപ്പക്കാരാണ്.മാമ്പഴക്കാലത്താണ്‌ ഞങ്ങള്‍ കിണര്‍ വറ്റിക്കാനിറങ്ങുന്നത്.ഈ സേവനം തികച്ചും സൌജന്യമാണ്,

തമ്പി അളിയോ അതൊരു ഉത്സവം തന്നെ ആയിരുന്നു. ഒരു പറ്റം ചെറുപ്പക്കാര്‍ ഒത്തു കൂടി കിണര്‍ തേകി വൃത്തിയാക്കുന്ന ജോലി. എനിക്കും ആ കാലം ഓര്‍മ്മിക്കാന്‍ സാധിച്ചു.

നാക്കിനു നിനക്ക് കൊത്ത ഉണ്ട് എന്ന് എനിക്കും സംശയം ഉണ്ടായിരുന്നു, കാരണം എപ്പോള്‍ നിന്നോട് സംസാരിച്ചാലും, "എടാ കുതുപ്പേ" എന്നല്ലേ നീ പറയൂ.

അടുത്ത നിമിഷം ഞാനൊരു സത്യം മനസിലാക്കി..
ഐസക്ക് ന്യൂട്ടന്‍ കള്ളം പറഞ്ഞിട്ടില്ല!!
ഭൂമിക്ക് ശരിക്കും ഗുരുത്വാകര്‍ഷണ ബലമുണ്ട്!!
സ്പൈഡറിനെ പോലെ മുകളിലേക്ക് കയറിയവന്‍ സ്പൈഡര്‍മാനെ പോലെ താഴേക്ക് ലാന്‍ഡ് ചെയ്തു.. (എന്റെ മച്ചൂ വണങ്ങി, എന്താ ഒരു അലക്ക്)

പോസ്റ്റ്‌ രസകരം തന്നെ, അതിനാല്‍ ഇത് വായിച്ചു ഞാനും ഒരു സത്യം മനസിലാക്കി "അരുണ്‍ ഈസ്സ് ഈക്യുല്‍ റ്റു അരുണ്‍ മാത്രം"

(അളിയാ വൈഷ്ണവി ദേവി ദര്‍ശനം കഴിഞ്ഞു ഇന്നലെ എത്തി)

നിലാവ് said...

ഗെറ്റ് വെല്‍ സൂണ് - തകര്‍ത്തു ട്ടോ...

ഓണാശംസകള്‍....

Anil cheleri kumaran said...

ഗംഗ ഈസ്സ് ഈക്യുല്‍ റ്റു മണ്ടി..
ഗംഗ ഒരു മണ്ടിയാണ്!!

കിട്ടാത്ത ഗംഗ പുളിക്കും..
കിട്ടാത്ത ഗംഗ ഒരു മണ്ടിയാണ്!!

കലക്കി മച്ചു..!!

ഓണാശംസകള്‍!!

ചെലക്കാണ്ട് പോടാ said...

അരുണ്‍ജിക്കും എന്‍റെ ഓണാശംസകള്‍ ....

പച്ചപരിഷ്കാരിയായെങ്കിലും താങ്കളെ തിരിച്ചറിഞ്ഞല്ലോ അല്ലേ........

riyavins said...

ചേട്ടാ നല്ല പൊസ്റ്റ്.....ഓഫീസില്‍ ഇരുന്നു വായിച്ചു.... ഓര്‍ത്തൊര്‍ത്തു ചിരിച്ചു..... ചിരികഴിഞപ്പൊല്‍ കൂടെഉള്ള അപ്പാപ്പന്‍ പറഞ്ഞു..."ഗെറ്റ് വെല്‍ സൂണ്‍"...അല്ല ഇ ഗംഗ ഒരു ആഗോള പ്രതിഭാസമാണോ

Anonymous said...

~~~~ഗംഗ = മണ്ടി~~~~

സമവാക്യം ഇഷ്ടപ്പെട്ടു..
കിട്ടാത്ത മുന്തിരി = പുളി എന്നൊക്കെ പറേം പോലെ.. അല്ലെ?

അരുണ്‍ കരിമുട്ടം said...

ദീപേഷ്:നന്ദി
സന്തോഷ്:കിടക്കട്ടെന്നേ, എല്ലം ഒരു നമ്പരാല്ലേ?
കുറുപ്പേ:എടോ അത് നാക്കിന്‍റെ പ്രശ്നമല്ല, ഞാന്‍ "കുരുപ്പേ" എന്ന് തന്നാ വിളിക്കുന്നത്:)
നിലാവ്, കുമാരേട്ടാ:നന്ദി:)
ചെലക്കാണ്ട് പോടാ,riyavins ,സത:ഹി..ഹി..ഹി അപ്പോള്‍ ഇനിയും കാണാം

Rani said...

Aruneee,Happy new year!!.ara ee Ganga,,sarikkum anga oru alundo????

PONNUS said...

അടുത്ത നിമിഷം ഞാനൊരു സത്യം മനസിലാക്കി..
ഐസക്ക് ന്യൂട്ടന്‍ കള്ളം പറഞ്ഞിട്ടില്ല!!
ഭൂമിക്ക് ശരിക്കും ഗുരുത്വാകര്‍ഷണ ബലമുണ്ട്!!
സ്പൈഡറിനെ പോലെ മുകളിലേക്ക് കയറിയവന്‍ സ്പൈഡര്‍മാനെ പോലെ താഴേക്ക് ലാന്‍ഡ് ചെയ്തു..
പട്ക്കോ!!
ഒരു മുട്ടന്‍ ശബ്ദം!!
"എടാ ഒരു കൊടം കിണറ്റില്‍ വീണെന്ന് തോന്നുന്നു" ആ പറഞ്ഞത് ഷാജിയാ.
"നാല്‌ കൊടവും ഇവിടുണ്ടല്ലോടാ" ജീവന്‍റെ മറുപടി.
ഗെറ്റ് വെല്‍ സൂണ്‍ !!!!!!!!!!!!!!!!!!!!! കലക്കി സൂപ്പര്‍ ആയിരുന്നു.....

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ഫീകരന്‍!!!

"ബ്ളോഗവേന്ദ്ര വിളങ്ങുന്നു
.........പോലെ നിന്‍ പോസ്റ്റ്‌ " (എങ്ങിനെയാ ഞാന്‍ ഉറക്കെ പറയാ...അയ്യേ..)

ഒരു ഓണസദ്യ ഉണ്ട പ്രതീതി !!!

കണ്ണനുണ്ണി said...

ശ്ശൊ ഈ ഇംഗ്ലീഷിന്റെ ഒക്കെ മലയാളം പരിഭാഷ , ഇതെവിടുന്ന പഠിച്ചേ.. ആ മാഷിന്റെ മെയില്‍ അഡ്രസ്‌ ഒന്ന് തരണേ... രണ്ടു മൂന്നു ഗുണ്ടകളെ അങ്ങോട്ട്‌ വിടാനാ... :)
പിന്നെ ഒരു തീരുമാനം എടുത്തു നടപ്പിലാക്കിയത് വളരെ നന്നായി... അല്ലെങ്കില്‍ നാട്ടുകാര് ചേര്‍ന്ന് നടപ്പ് ആപ്പിലാക്കിയേനെ....
ഹി ഹി... അതെ ഒരു കാര്യം കൂടെ....
... ഈ ഗംഗ ഇപ്പൊ എവിടെ ഉണ്ട്...കല്യാണം കഴിഞ്ഞോ... ജിടാക്ക് ഇല്‍ ഐടി ഒണ്ടോ ആള്‍ക്ക് ?..വെറുതെ ചോദിക്കുവാ ട്ടോ... :)
ചിത്രം വരച്ചത് നന്നായി.. പക്ഷെ ഗംഗയുടെ ഇടതു കവിളില്‍ ആരോ കൈ വെച്ചോ എന്നൊരു സംശയം ഉണ്ട്...ഒരു ചെറിയ കൊടല്‍

ഫോട്ടോഗ്രാഫര്‍ said...

'മാങ്ങാ ഈസ്സ് ഈക്യുല്‍ റ്റു ജീവന്‍.
ജീവന്‍ ഈസ്സ് ഈക്യുല്‍ റ്റു ഗംഗ.
മാങ്ങായ്ക്ക് തുല്യം ജീവനാണെങ്കില്‍, ജീവനു തുല്യം ഗംഗ!!
എന്‍റീശ്വരാ..
സമവാക്യം തെറ്റി!!'

ഇവിടെ ചിരിച്ച് തുടങ്ങിയതാ പിന്നെ നിര്‍ത്തിയില്ല.മുടിഞ്ഞ അലക്കാണ്‌ മാഷേ:)

വിനോദ് said...

അരുണ്‍ ചേട്ടാ, എനിക്ക് അറിയേണ്ടത് ഈ ഗംഗ ആരാണെന്നല്ല.ജീവന്‍ ആരാണെന്നാ?ബാക്കി അങ്ങേരു നോക്കി കൊള്ളും.ഹി..ഹി..ഹി..
ഓണാശംസകള്‍

ചാണക്യന്‍ said...

" മാങ്ങാ ഈസ്സ് ഈക്യുല്‍ റ്റു ജീവന്‍..
മാങ്ങാ ജീവനു തുല്യമാണ്!!
അഥവാ ജീവന്‍ മാങ്ങായ്ക്ക് തുല്യനാണ്!!
ഭൂമിമലയാളത്തിനു എന്‍റെ വക ഒരു സമവാക്യം! " -

ഹഹഹഹ.....അത് കലക്കി...

അരുണ്‍ കരിമുട്ടം said...

റാണി:നന്ദി:)
മുംബൈ മലയാളിസ്സ്:ഹി..ഹി..ഹി :)
പ്രവീണ്‍:യ്യോ, അത്രക്ക് വേണോ?:)
കണ്ണനുണ്ണീ:ആ ഇടതു കവിളില്‍ ഞാന്‍ തന്നാ കൈ വച്ചത്.അവള്‍ അങ്ങനെ സുഖിക്കേണ്ടാ
പോരാളി, വിനോദ്, ചാണക്യന്‍:നന്ദി:)

രഞ്ജിത് വിശ്വം I ranji said...

"ഗംഗ ഈസ്സ് ഈക്യുല്‍ റ്റു മണ്ടി"....അല്ല അരുണ്‍ ഈ കിട്ടാത്ത മുന്തിരിങ്ങ പുളിക്കും എന്ന പഴഞ്ചൊല്ലിന്‍റെ സ്ഥിതി എന്താ.. അതു ശരിയാണോ...

പുതുവര്ഷത്തില്‍ ബൂലോകരെ മനം നിറയെ ചിരിപ്പിക്കാന്‍ കഴിയട്ടെ... ആശംസകള്‍

ഗോപന്‍ said...

പുതുവര്‍ഷാശംസകള്‍.
ഓണാശംസകള്‍
ആശംസകള്‍
:)

രഘുനാഥന്‍ said...

ഹ ഹ അരുണേ 'ട' യ്ക് പകരം 'ത' എന്ന് തന്നെയാണോ ഇപ്പോഴും പറയുന്നത്?

രഘുനാഥന്‍ said...

ഹ ഹ അരുണേ 'ട' യ്ക് പകരം 'ത' എന്ന് തന്നെയാണോ ഇപ്പോഴും പറയുന്നത്?

Roshini said...

അരുണേട്ടാ, വീണ്ടും ഞാന്‍ വന്നു.ചിരിച്ചേനെക്കാള്‍ ഉപരി സന്തോഷത്തോടെ ഓണാശംസ നേരാന്‍:)

saju john said...

ഈ കഥ വായിച്ച് ഒരു നല്ല ചിരിയ്ക്ക് അവസരമൊരുക്കിയ പ്രിയചങ്ങാതിയ്ക്ക് അഭിനന്ദനങ്ങള്‍.

ബൂലോഗത്തിലെ ചിരിയുടെ പുതിയ അരുണമാണ് ഈ അരുണ്‍.

മൊട്ടുണ്ണി said...

മറ്റേ പെണ്ണാണോ ഗംഗ?
ഏത്?
ലത്..
(ഒരു കുടംബം കലക്കാന്‍ ഇത്രയും പോരെ?)
:)

അജ്ഞാതന്‍ said...

അപ്പോള്‍ ഇനി ഓണം കഴിഞ്ഞേ പോസ്റ്റുള്ളു.ശരി അത് വരെ ഉള്ളത് കൊണ്ട് അഡ്ജസ്റ്റ് ചെയ്യാം.പോസ്റ്റ് കലക്കീന്ന് പ്രത്യേകം പറയണ്ടല്ലോ.ഓണാശംസകള്‍

Dr. Prasanth Krishna said...

അരുണ്‍ കൊള്ളാം ത്തോ. ഓണാശംസകള്‍. സോറീ, 'ട്ടോ' എന്നു പറഞ്ഞതാ, കൊത്തയുള്ളകൊണ്ടാ അങ്ങ് ക്ഷമീര്. ഹ്യദയം നിറഞ്ഞ ഓണാശംസകള്‍.

അരുണ്‍ കരിമുട്ടം said...

രഞ്ജിത്ത്:ഈ മനം നിറഞ്ഞ ആശംസക്ക് നന്ദി:)
ഗോപന്‍:പുതുവര്‍ഷനന്ദി, ഓണനന്ദി, നന്ദി
രഘുനാഥന്‍, റോഷിനി:നന്ദി:)
നട്ടപിരാന്തന്‍:താങ്കളെ പോലുള്ളവരുടെ വാക്കുകള്‍ ആണു എനിക്ക് ധൈര്യം:)
മൊട്ടുണ്ണി:ഐ വില്‍ കൊലല്‍ യൂ
അജ്ഞാതന്‍:നന്ദി
പ്രശാന്ത്:കൊത്തയുണ്ട് അല്ലേ?ശരിയാക്കി തരാം:)

Unknown said...

ഗംഗേ.............. നകുലേട്ടാ, അല്ല മനുവേട്ടാ..

(ഉയരമില്ലയ്മയാനെന്റെ ഉയരം-കുഞ്ഞുണ്ണി)

Anonymous said...

അരുണ്‍,
എന്‍റെ പേര്‌ വിദ്യാധരന്‍.ഇപ്പോള്‍ മൈസൂറിലാണ്.കഴിഞ്ഞ മാസമാണ്‌ ഞാന്‍ ഈ ബ്ലോഗ്ഗില്‍ വന്നത്.അതും കര്‍ക്കടക രാമായണം വായിച്ച് തുടങ്ങിയട്ട് അതിലെ ലിങ്കിലൂടെ ഇവിടെ എത്തി.ഒരു തമാശ അല്ല, നര്‍മം എന്ന വാക്കിനു എന്തുകൊണ്ടും ഇത് അര്‍ഹമാണ്.ഊറിച്ചിരിക്കാം, ഓര്‍ത്ത് ചിരിക്കാനും, പൊട്ടിച്ചിരിക്കാനും ഉതകുന്ന ബ്ലോഗ്.ഇനിയും എഴുതുക.വ്യത്യസ്തമായ ആശയങ്ങള്‍ കിട്ടട്ടേ.എല്ലാ ആശംസകളും നേരുന്നു.
കര്‍ക്കടക രാമായണം നന്നായിരുന്നു.
ഓണാശംസകള്‍
വിദ്യാധരന്‍

Faizal Kondotty said...
This comment has been removed by the author.
Faizal Kondotty said...

ഗംഗയുടെ ഡയറിയില്‍ കണ്ടത്

ദൈവമേ ..എന്താ മനസ്സില്‍ ഇത് വരെ ഇല്ലാത്ത ചിന്തകള്‍ ..? ജീവേട്ടന്റെ കൂട്ടുകാരനെ തന്റെ ഏട്ടന് സ്ഥാനത്ത് ആയല്ലേ കാണാന്‍ പറ്റൂ ..പക്ഷെ എന്നിട്ടും മനുചേട്ടന്‍ എന്ന് ഞങ്ങള്‍ വിളിക്കുന്ന, അരുണിനെ കാണുമ്പോള്‍ എന്തെ മനസ്സ് തരളിതം ആകുന്നു ... സൂപ്പര്‍ ഫാസ്റ്റ് പോലെ നീണ്ട മൂക്ക് ആണോ തന്നെ ആകര്‍ഷിക്കുന്നത് ? അറിയില്ല അല്ലേലും പ്രേമത്തിന് കണ്ണും മൂക്കും ഇല്ലല്ലോ ..വരട്ടെ മനുവേട്ടന്‍ ഇങ്ങോട്ട് പറയട്ടെ ആദ്യം , അങ്ങോട്ട്‌ കേറി പറഞ്ഞാല്‍ പിന്നെ പുള്ളിക്കാരന്റെ മനസ്സില്‍ അങ്ങിനെ ഒരു ചിന്ത ഇല്ലെങ്കില്‍ ആകെ ചളമാകും . മനുവേട്ടന്‍ മനസ്സ് തുറക്കുന്ന ഒരു ദിവസത്തിന് വേണ്ടി കാത്തിരിക്കാം .

അന്ന് , തണുപ്പുള്ള ആ സായാഹ്നത്തില്‍ ഒരു കഷ്ണം മാങ്ങ പൂണ്ടു മനുവേട്ടന് നേരെ ഞാന്‍ നീട്ടി .. അടുത്ത് മറ്റാരും ഇല്ല ..! ദൈവമേ ഇതാണോ ഞാന്‍ കാത്തിരുന്ന ആ സന്ദര്‍ഭം .. ? ഹൃദയം പെരുമ്പറ കൊട്ടാന്‍ തുടങ്ങി ...!
മനുവേട്ടന്‍ പറഞ്ഞു
" എനിക്കിഷ്ടമാ "...,
ഞാന്‍ കേള്‍ക്കാന്‍ ആഗ്രഹിച്ച അതെ വാക്കുകള്‍.... സന്തോഷാധിക്യത്താല് ബോധ രഹിതയായി ഞാന്‍ വീണു പോകുമോ എന്ന് ഭയപ്പെട്ട നിമിഷങ്ങള്‍ ...
ആ വാക്കുകള്‍ വീണ്ടും കേള്‍ക്കാന്‍ ആഗ്രഹിച്ചു ഞാന്‍ ഗൌരവം വിടാതെ ചോദിച്ചു

"മനുചേട്ടന്‍ എന്താ പറഞ്ഞത്?"

മനുചേട്ടന്‍ പതിയ പറഞ്ഞു
"കിളിച്ചുണ്ടന്‍ മാങ്ങാ എനിക്കിഷ്ടമാ"...

ഇതും പറഞ്ഞു മനുവേട്ടന്‍ ഇറങ്ങി പോകുന്നത് ഇച്ഛാ ഭംഗത്തോടെ ഞാന്‍ നോക്കി നിന്നു . എന്തിനു മനുവേട്ടന്‍ മാറ്റി പറഞ്ഞു,?ആ കണ്ണുകളില്‍ എന്നോടുള്ള ഇഷ്ടത്തിന്റെ മിന്നലാട്ടം പലപ്പോഴും ഞാന്‍ കണ്ടതാണ് .ഇഷ്ടമാണെന്ന് ഒരു പെണ്ണിന്റെ മുഖത്ത് നോക്കി പറയാന്‍ കരുത്തില്ലാത്തവന്‍.
എന്റെ മനസ്സില്‍ അപ്പോള്‍ ഒരു സമവാക്യം രൂപപ്പെട്ടു

മനു ഈസ്സ് ഈക്യുല്‍ റ്റു ഭീരു .

എങ്കിലും മനസ്സില്‍ മനുവിനോടുള്ള ഇഷ്ടം കൂടിയതെ ഉള്ളൂ ..ഒരു സൂചന എന്റെ ഭാഗത്ത് നിന്ന് കൊടുക്കണം ഞാന്‍ ഉറപ്പിച്ചു
മനുവേട്ടന്‍ കിണറ്റില്‍ വീണ ദിവസം , വേച്ചു വേച്ചു വീട്ടിലേക്കു പോകവേ , ഞാന്‍ പറഞ്ഞു ..ഗെറ്റ് വെല്‍ സൂണ്‍ ...എല്ലാം മനസ്സിലുള്ളത് പോലെ ഭംഗിയായി(well) വരും , എന്നതാണ് അതിന്റെ അര്‍ഥം എന്ന് മനുവേട്ടന് മനസ്സിലായോ ആവോ ? മറ്റുള്ളവര്‍ കേട്ടാലോ തെറ്റിദ്ധരിക്കുകയും ഇല്ല .അതിനാല്‍ ആണ് അങ്ങിനെ ഒരു കോഡ്‌ ഭാഷ ഉപയോഗിച്ചത് .

പക്ഷെ എന്തോ മനുവേട്ടന്‍ എന്നെ തേടി വന്നില്ല .... രാത്രിയുടെ യാമങ്ങളില്‍ ഞാന്‍ തലയണ കെട്ടിപിടിച്ചു കണ്ണീര്‍ വാര്‍ത്തു ..മനുവേട്ടനോടുള്ള പ്രേമം എന്റെ അസ്ഥികളില്‍ പിടിച്ചിരുന്നു ,അതിനാല്‍ ആവാം വന്ന കല്യാണാലോചനകള്‍ ഓരോന്നായി പല കാരണം പറഞ്ഞു താന്‍ തന്നെ മുടക്കിയത് ...മനുവേട്ടന്‍ ഒരിക്കല്‍ എന്നെ തേടി വരും എന്ന് എന്റെ മനസ്സ് പറഞ്ഞു .

വര്‍ഷങ്ങള്‍ എത്ര പെട്ടെന്ന് കടന്നു പോയി .മനുവേട്ടനെ തിരക്കാത്ത സ്ഥലങ്ങളില്ല .കഴിഞ്ഞാഴ്ച ബാംഗ്ലൂരില വച്ച് അവിചാരിതം ആയി മനുവേട്ടനെ വീണ്ടും കണ്ടപ്പോള്‍ മനസ്സ് പിടച്ചു .കാത്തിരുപ്പ് വെറുതെ ആയില്ല .. ഇനി വച്ച് നീട്ടേണ്ട മനുവേട്ടനോട് എല്ലാം പറയാം ..

എങ്ങിനെ തുടങ്ങണം ..? വൈഫ്‌ കൂടെയാണോ താമസം എന്ന് ചോദിക്കാം , അപ്പൊ ഞാന്‍ കല്യാണം കഴിച്ചിട്ടില്ല, നിന്നെ കാത്തിരിക്കുകയാണ് എന്ന് മനുവേട്ടന്‍ തുറന്നു പറയും ... എനിക്കാ വായില്‍ നിന്ന് തന്നെ അത് കേള്‍ക്കണം.. ഒരു നിമിഷത്തില്‍ പല ചിന്തകള്‍ എന്റെ മനസ്സിലൂടെ കടന്നു പോയി ..

അങ്ങിനെ കാതരയായ്‌ ഞാന്‍ ചോദിച്ചു
"യുവര്‍ വൈഫ് ഈസ് സ്റ്റേയിങ്ങ് വിത്ത് യൂ?"

മനുവേട്ടന്റെ മറുപടി എന്നെ ഞെട്ടിപ്പിച്ചു ..

"പിന്നല്ലാതേ!!
വല്ലോന്‍റേം കൂടെ താമസിക്കുമോ?? " അതും പറഞ്ഞു അവന്‍ തിരിഞ്ഞു നടന്നു ..
മനസ്സില്‍ എവിടെയോ അഗ്നിപര്‍വ്വതം പൊട്ടി ..കണ്ണില്‍ ഇരുട്ട് കയറി ...!

സ്വബോധം തിരിച്ചു കിട്ടിയപ്പോള്‍ എന്‍റെ മനസ്സില്‍ പുതിയോരു സമവാക്യം രൂപം കൊള്ളുകയായിരുന്നു

മനു ഈസ്സ് ഈക്യുല്‍ റ്റു ചതിയന്‍
മനു ഹൃദയം ഇല്ലാത്തവനാണ് .

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

ഗംഗ ഈസ്സ് ഈക്യുല്‍ റ്റു മണ്ടി..
ഗംഗ ഒരു മണ്ടിയാണ്!!

പണ്ടൊരു കുറുക്കന്‍ ഇത് പോലെ ഏതാണ്ട് പറഞ്ഞേരുന്നല്ലോ..?

എന്താ അത് .. കിട്ടാത്ത മുന്തിരിങ്ങ പുളിക്കുമെന്നോ ..കയ്ക്കുമെന്നോ ..ചവര്‍ക്കുമെന്നോ

.. ഏതാണ്ടതുപോലോക്കെ തന്നെ ഇതും ..

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat said...

കര്‍ക്കിടകം കഴിയാന്‍ കാത്തിരിക്കുവാരുന്നല്ലെ..
ഒരു മാസം ഓടാതിരുന്നിട്ടും എന്‍ജിന്‍ ട്രബിള്‍ ഒന്നുമില്ലെന്ന് കാ‍യംകുളം സൂപ്പര്‍ഫാസ്റ്റ് തെളിയിച്ചിരിക്കുന്നു.
പുതുവത്സരാശംസകള്‍..

അരുണ്‍ കരിമുട്ടം said...

മുരളി, വിദ്യാധരന്‍:നന്ദി:)
സുനില്‍: ആ കുറുക്കന്‍ ഞാനാ.ഹി..ഹി..ഹി
കിഷോര്‍:മഴ കാരണം എഞ്ചിന്‍ തുരുമ്പെടുക്കുമോന്ന് പേടി ഉണ്ടായിരുന്നു:)

ഫൈസല്‍:
കമന്‍റ്‌ അങ്ങ് ബോധിച്ചു.ശരിക്കും പറഞ്ഞാല്‍ ഞാന്‍ വല്യ കാര്യത്തെ എഴുതിയ പോസ്റ്റിനേക്കാള്‍ എത്ര മനോഹരമാണിത്.ഒരു പക്ഷേ എനിക്ക് ഇത് വരെ കിട്ടിയ കമന്‍റുകളില്‍ ഏറ്റവും നല്ലത് ഇതാവാം.ഇത് വരെ പറഞ്ഞത് കാര്യം, ഇനി ഒരു സാങ്കല്‍പ്പികം..

ഇപ്പോള്‍ കിട്ടിയ വാര്‍ത്ത..
മനു എന്ന ചതിയനെ കുറിച്ച് പരാമര്‍ശിച്ച ഡയറി ഫൈസല്‍ എന്ന വിശ്വസ്ഥനെ ഏല്‍പ്പിക്കുകയും, മേല്‍ സൂചിപ്പിച്ച വിശ്വസ്ഥന്‍ അസ്ഥാനത്ത് 'അ' കേറ്റി അവിശ്വസ്ഥനാകുകയും ചെയ്തു.ടിയാന്‍ ഗംഗയുടെ അനുമതി കൂടാതെ ഡയറി പ്രസിദ്ധീകരിച്ചു.മനം നൊന്ത് ഗംഗ ആത്മഹത്യക്ക് ശ്രമിച്ചു.
തന്‍റെ പഴയകാലം ലോകമറിഞ്ഞ സ്ഥിതിക്ക് തനിക്ക് ഇനി ഒരു ജീവിതമുണ്ടോ?
ആരും സ്വീകരിക്കാന്‍ തയ്യാറാവാത്ത തന്നെ ഫൈസല്‍ സ്വീകരിക്കുമോ?
പ്രത്യേക ലേഖകനോട് ഗംഗ ചോദിച്ച ചോദ്യങ്ങള്‍ ഇവയാണ്..

ഹ..ഹ..ഹ
ഫൈസലേ, മറുപടി കൊട്.ഇല്ലേല്‍ ആത്മഹത്യാ പ്രേരണക്ക് അകത്ത് കിടക്കേണ്ടി വരും
(ഭീഷണി)

എന്ത് തന്നെയായാലും ഇങ്ങനെ ഒരു കമന്‍റ്‌ ഇട്ടതിനു ഫൈസല്‍ വളരെ വളരെ നന്ദി:)

Anonymous said...

അങ്ങിനെ ചിങ്ങം പിറന്നു, പൊന്നോണത്തെ വരവേല്‍ക്കാന്‍ പടിവാതിലും തുറന്ന് ഇതാ ഞാനും കാത്തിരിക്കുന്നു. എല്ലാവര്ക്കും ആശംസകള്‍ .

പാവത്താൻ said...

എന്തായാലും ഒരു കുടുംബകലഹത്തിനുള്ള സ്കോപ്പ് കാണുന്നുണ്ടല്ലോ.. ഓണത്തല്ലുണ്ടാവുമോ?

ശ്രീ said...

"കുട്ടിക്കാലത്ത് എന്‍റെ മനസ്സില്‍ മൊട്ടിട്ട പ്രേമം, അവളെ കെട്ടിക്കുന്ന വരെ കാത്ത് നില്‍ക്കാതെ, ആ സായംസന്ധ്യയില്‍ ആത്മഹത്യ ചെയ്തു."
ഹ ഹ. ശരിയ്ക്കു ചിരിപ്പിച്ചു, അരുണ്...
:)

നിരഞ്ജന്‍ തംബുരു said...

എന്റമ്മേ
കായംകുളത്ത് നിന്നും ഇങ്ങനെ ഒരു സാധനമോ
എം എസ്‌ എം കോളേജിന്റെ സംഭാവന തന്നെ
ചേട്ടായിയെ.............
ആ നമ്മളും അവിടൊക്കെ പണ്ട് മുതല്‍
തെണ്ടിനടക്കുന്നതാ

വയനാടന്‍ said...

കിടിലൻ, എല്ലാം പോരാഞ്ഞിട്ട്‌ ഭൂമി മലയാളത്തിനു താങ്കളുടെ വക തെറ്റായ ഒരു സമവാക്യവും.
ഉഗ്രൻ

Unknown said...

ഹോ നന്നേ രസിച്ചു. പോസ്റ്റ്‌ കിടിലം അതിന് ഫൈസലിന്റെ വകയുള്ള കമന്റും കലക്കി പൊളിച്ചു.

Unknown said...

ഹോ നന്നേ രസിച്ചു. പോസ്റ്റ്‌ കിടിലം അതിന് ഫൈസലിന്റെ വകയുള്ള കമന്റും കലക്കി പൊളിച്ചു.

അരുണ്‍ കരിമുട്ടം said...

ഫൈസലിന്‍റെ കമന്‍റ്‌ അദ്ദേഹം തന്നെ ഒരു പോസ്റ്റാക്കി.അത് ഇവിടെ വായിക്കാം...

ഗംഗയുടെ ഡയറിയും ബെര്‍ളിയുടെ കവിതയും

ബ്ലോഗില്‍ പുതുമ തേടിയുള്ള ഫൈസലിന്‍റെ ശ്രമങ്ങള്‍ക്ക് നന്ദി:)

അരുണ്‍ കരിമുട്ടം said...

പാലക്കുഴി:നന്ദി:)
പാവത്താന്‍:കൊള്ളാം, പേരു പാവത്താന്‍, ചോദ്യം ഭീകരം.ഇതാണ്‌ വിരോധാഭാസം
ശ്രീ:നന്ദി:)
ഹൃദയരാഗം.എം.എസ്സ്.എമ്മിലൊ?എത് കാലഘട്ടം?
വയനാടന്‍, പുള്ളീപ്പുലി:നന്ദി:)

മധുരം മലയാളം പബ്ലിഷിംഗ് ഹൌസ് said...

very good

ചാര്‍ളി (ഓ..ചുമ്മാ ) said...

തകര്‍ത്തടുക്കി കേട്ടൊ..
എന്താണേന്നറീയില്ല...അമ്മിണിക്കുട്ടിയുടെ കൊടം പിന്നേം പിന്നേം ചിരിപ്പിക്കുന്നു
തനിയെ ഇരുന്നു ചിരിക്കുന്ന എന്നെ നോക്കി അപ്പുറത്തെ സീറ്റിലിരിക്കുന്ന നിഷ അന്തം വിടൂന്നു..
പറ്റിയാല്‍ ഒരു പ്രണയകഥ ഞാനെഴുതും മോനേ..ഹാ ഹാ

anupama said...

dear arun,
jeevan is one of my favourite names-he is nanda's son.
HAPPY NEW YEAR!beautiful drawing n a humorous post!hearty congrats!
and so many days i was thinking whether i should write a post on my ettan's friend.:)i think,now i can write.[chumma]
HAPPY ONAM!you may be leaving for native place![first onam with your beloved,right?]
hey,those days,ganga used to talk in english?:)
happy blogging.........
sasneham,
anu

Rakesh R (വേദവ്യാസൻ) said...

ചാറ്റില്‍ പറഞ്ഞ, ഇടയ്ക്ക് വിളിയ്ക്കുന്ന കുട്ടിയാണോ ഗംഗ ?
(ഇത്രെം മതി ബാക്കി കെട്ട്യോള് നോക്കിക്കൊള്ളും )

ഫൈസലിന്റെ കമന്റിനു ശേഷം അരുണേട്ടന്റെ വീട്ടില്‍ നിന്നും ഇടയ്ക്കിടയ്ക്ക് ചില പൊട്ടിത്തെറികള്‍ കേള്‍ക്കുന്നു എന്ന് ജനസംസാരം, സത്യമാണോ ചേട്ടാ :)

thahseen said...

"കൊടമല്ലടാ"

ജിരിജ്ജ് .. ജിരിജ്ഞു .. എനിക്ക് വയ്യ
അരുണ്‍ : എല്ലാ പോസ്റ്റും കലക്കന്‍ !

ജിതിന്‍ said...

കൊള്ളാം “ട്ടോ” കിടിലന്‍ പോസ്റ്റ് ,, എല്ലാ വിധ ഓണാശംസകളും നേരുന്നു.

ഹരീഷ് തൊടുപുഴ said...

പണ്ട് ഞാന്‍ സ്റ്റേജില്‍ കയറി 'അമ്മിണിക്കുട്ടിയുടെ കൊടം' എന്ന കഥാപ്രസംഗം പറഞ്ഞപ്പോള്‍ കേട്ട അതേ ടോണിലുള്ള ചിരി.


ഇവിടെ ഓർത്തോർത്തു ചിരിച്ചു..

Rani said...

അടുത്ത നിമിഷം ഞാനൊരു സത്യം മനസിലാക്കി..
ഐസക്ക് ന്യൂട്ടന്‍ കള്ളം പറഞ്ഞിട്ടില്ല!!
ഭൂമിക്ക് ശരിക്കും ഗുരുത്വാകര്‍ഷണ ബലമുണ്ട്!!
അത് കലക്കി ... പേര് മാറ്റി എന്ന് കരുതി ഞങ്ങള്‍ക്ക് മനുവിനെ മനസിലായില്ല എന്ന് വിചാരികേണ്ട കേട്ടോ

അരുണ്‍ കരിമുട്ടം said...

മധുരം മലയാളം:നന്ദി:)
ചാര്‍ളി:പണ്ടായിരുന്നെങ്കില്‍ നിഷയോട് അന്വേഷണം പറയാന്‍ പറയാമായിരുന്നു, ഇപ്പോള്‍ അത് പറ്റില്ലല്ലോ?
അനുപമ:അതേ, ഗംഗയും വല്യ ഇംഗ്ലീഷുകാരിയാ:)
വേദവ്യാസന്‍:അതേ അതേ, ഫൈസലിന്‍റെ കമന്‍റങ്ങ് ബോധിച്ചു:)
thahseen,ജിതിന്‍,ഹരീഷേട്ടാ:നന്ദി:)
റാണി:ഇത്യാദി മനുനാമ പുരാണം എന്ന പോസ്റ്റ് വായിച്ചാല്‍ മനു എന്ന കഥാപാത്രം എങ്ങനെ ഉണ്ടായി എന്നു മനസിലാക്കാം:)

രാഹുല്‍ said...

കൊള്ളാം സുപ്പര്‍..... അവസാനം മാത്രം ഇത്തിരി മുഴച്ചു നില്‍ക്കുന്നു. എന്നാലും തകര്‍പ്പന്‍ പോസ്റ്റ്‌.

Vineetha said...

sudhamaya hasyam blogil kandittu kure nalayi.ingane oru blog ithuvare kananathil vishamamundu.Faisal ezhuthiya post vazhi vannatha.ini randu divasam ivide kanum.pazhaya post ellam onnu vayikkatte.Ramayanavum undu alle?
Onam Wishes

Anonymous said...

valare naalukalkku sesham veendum pottichirikkaan kazhinju... nanni... padam athinekkaaalum manoharam....:)

Sukanya said...

ഐസക് ന്യൂട്ടണ്‍ന്റെ തിയറി പ്രാക്റ്റിക്കല്‍ ആക്കി അല്ലെ? ഒന്നും പറ്റിയില്ലല്ലോ? ഹഹഹഹ... ഇനി എന്ത് പറ്റാന്‍ അല്ലെ ?
ഫൈസല്‍ കൊണ്ടോട്ടി ഗംഗയുടെ "ഡയറി" കണ്ടെത്തി എഴുതിയത്‌ ഗംഭീരം.
രണ്ടു പേര്‍ക്കും അഭിനന്ദനങ്ങള്‍.

ചെലക്കാണ്ട് പോടാ said...

ഫൈസല്‍ജീ കമന്‍റിന് സലാം....

ടോട്ടോചാന്‍ said...

എത്ര പൂച്ചകളെ കാണാതായി?പൂച്ചകളെ സൂക്ഷിച്ചോ തരം കിട്ടിയാല്‍ മനുവിനെ വിടില്ല...


നന്നായിരിക്കുന്നു അവതരണം.
ഐസക് ന്യൂട്ടണ് ഇങ്ങിനെ ഒരു പരീക്ഷണം ചെയ്യാന്‍ തോന്നാത്തതെന്താ?

Areekkodan | അരീക്കോടന്‍ said...

പുതുവര്‍ഷാശംസകള്‍.
ഓണാശംസകള്‍

kukkudu said...

Manu wonderful writing. Bhagyam teacher aakanjathu. samavakyam ellam padichu pillerellam rankum kondupoyene

Faizal Kondotty said...

അരുണ്‍
u r really talented to write in a simple and most attractive way. so u deserve all credit.

എന്റെ കമ്മെന്റ് അരുണിന്റെ പോസ്റ്റിനോടുള്ള ഒരു ആസ്വാദനം മാത്രം , വളരെ പെട്ടെന്ന് എഴുതിയത് ..ഏതായാലും എന്റെ കമന്റ്‌ നു അര്‍ഹിക്കുന്നതിലും അധികം പരിഗണന തന്നതിന് ഒരു പാട് നന്ദി ..


ഗെറ്റ് വെല്‍ സൂണ്‍ എന്നതിന് ഗംഗയുടെ ഡയറിയില്‍ ഒരു തിരുത്ത്‌ ഉണ്ടായിരുന്നു അത് ഞാന്‍ അപ്പോള്‍ എഴുതാന്‍ വിട്ടു പോയി .. ഗംഗ വെട്ടി തിരുത്തി എഴുതിയത് ഇപ്പോഴാണ് ശ്രദ്ധയില്‍ പെട്ടത്..അതും കൂടെ എന്റെ പോസ്റ്റില്‍ കൊടുത്തിട്ടുണ്ട്‌ . ഏതായാലും ഗംഗയുടെ ഡയറി കുറച്ചു ദിവസം കൂടെ എന്റെ കയ്യില്‍ ഇരിക്കട്ടെ .. :)

ഗംഗയോട് ഒരു ഇഷ്ടം തോന്നുന്നുണ്ട് കേട്ടോ അവളുടെ എഴുത്ത് വായിച്ചിട്ട്

അരുണ്‍ കരിമുട്ടം said...

രാഹുല്‍:ഒരുപക്ഷേ അത് ഏച്ചുകെട്ടിയതിനാലാവാം:)
വിനീത, ഷീല ചേച്ചി, സുകന്യ:നന്ദി
ചെലക്കാണ്ട് പോടാ:ഫൈസലിന്‍റെ നല്ല ഒരു ആശയമായിരുന്നു:)
ടോട്ടോചാന്‍,അരീക്കോടന്‍,കുക്കു:നന്ദി
ഫൈസല്‍:ഞാന്‍ കണ്ടിരുന്നു:)

Unknown said...

അരുണ്‍...

വീണ്ടും ഒരു കിടിലന്‍ പോസ്റ്റുംകൊണ്ട് കര്‍ക്കിടകം കഴിഞ്ഞ് വന്നല്ലേ??

ഈ പുതുവല്സരം എല്ലാ നന്മകളും സൌഭാഗ്യങ്ങളും സമാധാനവും നിറഞ്ഞതായിത്തീരട്ടെ എന്നാശംസിക്കുന്നു...

കിണറ് തേവുന്ന കാര്യം ഞങ്ങള്‍ ഇച്ചിരി"ബാര്‍"ളിവെള്ളവും ചക്കയും (ചിക്കന്‍ എന്ന് തിരുത്തി വായിക്കാനപേക്ഷ) കൊണ്ടാ അഡ്ജസ്റ്റ് ചെയ്തിരുന്നത്... എല്ലാര്‍ക്കും കാണുമല്ലെ ഇങ്ങനൊരു കാലം... ഇവിടെ ഈ മുടിഞ്ഞ ചൂടില്‍ ഒരു കുളിരായി ആ പഴയകാലങ്ങള്‍ മാത്രം...

രതീഷ് കുമാര്‍...

Vellayani Vijayan/വെള്ളായണിവിജയന്‍ said...

കലക്കി അരുണെ.കലക്കി...
എന്റെ വക പുതുവത്സരാശംസകളും,ഓണാശംസകളും...

Sathees Makkoth | Asha Revamma said...

അരുൺ, ശരിക്കും നന്നായിട്ടുണ്ട്.

നിരഞ്ജന്‍ തംബുരു said...

സോറി മനുചേട്ടാ ഞാന്‍ എം എസ് എം ന്‍റെ പ്രോഡക്റ്റ് അല്ല.
എന്‍റെ ചേട്ടനാ അവിടെ പഠിച്ചത്.അദ്ദേഹം കെ എസ് യു വിന്‍റെ
യുണിറ്റ്‌ സെക്രെ; ആയിരുന്നു.പുള്ളിക്കാരന്റെ കൂടെ ഞാനും സ്ഥിരം
അവിടെയുണ്ടായിരുന്നു.എന്‍റെ പേര് സുജിത്..ചേട്ടന്‍- സുനില്‍.എസ് എസ്
ചേട്ടന്‍ പ്രോപ്പര്‍ കായംകുളം ആണോ. ഞാന്‍ മുതുകുളത്ത് നിന്നാണ്.
സോറി വേറെ വഴിയില്ലാത്ത കൊണ്ടാ ഇങ്ങനെ പറയുന്നത്.
പരിചയപ്പെടാന്‍ ആഗ്രഹമുണ്ട്.ജിമെയില്‍ ഐഡി തരുമോ.................

നിരഞ്ജന്‍ തംബുരു said...
This comment has been removed by the author.
നിരഞ്ജന്‍ തംബുരു said...

എന്നാലും ഒരു മാങ്ങ പൂള് തന്നു മനസു കീഴടക്കിയ
ഗംഗാ..... നീ........ നീ ഗംഗയല്ല മേനകയാണ്.പഴത്തൊലിയില്‍ ചവിട്ടി തെന്നി വീണു എന്ന് കേട്ടിട്ടുണ്ട്
എന്നാലും താന്‍ മാങ്ങാതൊലിയില്‍ ചവിട്ടി തെന്നി വീണു പോയല്ലോ എന്‍റെ കള്ളവിശ്വമിത്രാ
ചിരിച്ചു ചിരിച്ചു വട്ടായി.ഓഫിസിനകത്തായ കൊണ്ട് മണ്ണ് കപ്പിയില്ല.ഒരായിരം ആശംസകള്‍
മനുചേട്ടാ

raadha said...

അരുണ്‍ :) :) :) സംഗതി കലക്കീട്ടോ...പതിവ് പോലെ. ഓണ സമ്മാനം ഇഷ്ടപ്പെട്ടു. തിരിച്ചു അങ്ങോട്ടും ഓണാശംസകള്‍ നേരുന്നു!!

വിനുവേട്ടന്‍ said...

അരുണ്‍ ... ചെറുപ്പത്തില്‍ ഞാനും കിണറ്റിലിറങ്ങിയിട്ടുണ്ട്‌... ഏണിയും കയറും ഉണ്ടായിരുന്നത്‌ കൊണ്ട്‌ വീഴുന്നതിന്റെ സുഖം അറിയാന്‍ കഴിഞ്ഞിട്ടില്ല.


ഫൈസലിന്റെ കമന്റ്‌ ശരിക്കും ആസ്വദിച്ചു.

വാഴക്കോടന്‍ ‍// vazhakodan said...

ഇത് ഓണസമ്മാനമായി പോരല്ലൊ മാഷേ...
ഇതു നല്ല ചിങ്ങപ്പുലരിക്കൈനീട്ടമായി എടുത്തു. ഓണത്തിനു ഇനിയും വേണം വിഭവങ്ങള്‍ മറക്കണ്ടാ‍ :)

കൊള്ളാം പതിവു പോലെ വളരെ രസകരം..

അരുണ്‍ കരിമുട്ടം said...

ശ്രീ സുബ്രഹ്മണ്യായ നമ:മനസ്സ് നിറഞ്ഞുള്ള ഈ ആശംസക്ക് നന്ദി:)
വിജയന്‍ ചേട്ടാ, സതീശ്:നന്ദി:)
ഹൃദയരാഗം:ജീ മെയില്‍ ഐഡി എന്‍റെ പ്രൊഫൈലില്‍ ഉണ്ട് മാഷേ:)
രാധ, വിനുവേട്ടന്‍:നന്ദി:)
വാഴക്കോടന്‍:നാട്ടില്‍ എങ്ങനുണ്ട്?

ബിനോയ്//HariNav said...

അരുണ്‍ജീ, പതിവ് തെറ്റിച്ചില്ല. തകര്‍ത്തു! :)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഇതുപോലെ കുറേ പ്രേമങ്ങള്‍ ആത്മഹത്യ ചെയ്ത കഥകള്‍ ഇനിയുമുണ്ടെങ്കില്‍ ബോഗികളുടെ എണ്ണം കൂട്ടായിരുന്നു.

Anonymous said...

adipoli masheee. 'GET WELL SOON'
entha story good.

Vasanthan said...

kure nalinu shesham manasu niranju chirichu.nandi

ജ്വാല said...

ഓണാശംസകള്‍ക്കും ഈ ഹൃദ്യമായ ബ്ലോഗിനും ഒരുപാട് നന്ദി

Anuroop Sunny said...

നല്ല രസമുള്ള വിവരണം. ഫൈസലിന്റെ കമന്റും നന്നായി...

ഓണാശംസകള്‍..

jayanEvoor said...

Arun..

Super...! Great fun to read your blogs!

Sorry that I can't type malayalam today)

..:: അച്ചായന്‍ ::.. said...

കുറെ നാളായി സൂപ്പര്‍ ഫാസ്റ്റില്‍ ഒരു കമന്റ്‌ ഇട്ടിട്ടു ... അത് 99 മത്തെ കമന്റ്‌ ആഹ ... അപ്പൊ പണ്ടേ കൊടം ഒടക്കുന്നത് ഒരു ശീലം ആരുന്നു അല്ലെ ഹിഹിഹി ... പാവം ഗംഗ അന്ന് അത് പറഞ്ഞത് കൊണ്ട് അതിന്റെ ജീവിതം രക്ഷപെട്ടു ഹിഹിഹി ... പിന്നെ ഫൈസലേ ഒരു രക്ഷയും ഇല്ലാത്ത മറുപടി ആയിപോയല്ലോ മാഷെ

Faizal Kondotty said...

കമന്റ് നൂറില്‍ കൂടിയെങ്കില്‍ പോസ്റ്റിയത് അരുണ്‍ കായംകുളം തന്നെ !!

ഈ ബ്ലോഗ്‌ ചൊല്ലില്‍ വൈറസ്‌ ഇല്ല എന്ന് ഈ പോസ്റ്റും തെളിയിച്ചും
ഇത് നൂറാമത്തെ കമ്മെന്റ് :)

jamal|ജമാൽ said...

ഗെറ്റ് വെല്‍ സൂണ്‍
എത്രയും പെട്ടന്നൊരു കിണര്‍ കിട്ടട്ടേന്ന്

kalakki mashe

Green Umbrella said...

കുടം അല്ലടാ കലക്കി.... ചിരിച്ചു ചിരിച്ചു ചത്തു!

!!!!ഗോപിക്കുട്ടന്‍!!Gopikuttan!!!! said...

"ഗംഗ ഈസ്സ് ഈക്യുല്‍ റ്റു മണ്ടി..
ഗംഗ ഒരു മണ്ടിയാണ്!"

ഉവ്വ! കിട്ടാത്ത മുന്തിരി പുളിക്കും

Ajmel Kottai said...

സംഗതി കലക്കിയിട്ടുണ്ട്.. ഓണാശംസകള്‍..

അരുണ്‍ കരിമുട്ടം said...

ബിനോയ്,
കുട്ടിച്ചാത്തന്‍,
കല,
വസന്തന്‍,
ജ്വാല,
അനുരൂപ്,
ജയന്‍,
അച്ചായന്‍,
ഫൈസല്‍,
ജമാല്‍,
പൊട്ടപ്പന്‍,
ഗോപിക്കുട്ടന്‍,
കൊറ്റായി

: എല്ലാവര്‍ക്കും നന്ദി :)

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com