For reading Malayalam
ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font.
(Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.
നിങ്ങളെന്നെ ഫെയ്മസ്സാക്കി
ഇതൊരു സംഭവമാണ്..
കാലാകാലങ്ങളിലൂടെ സഞ്ചരിച്ച്, കലികാലത്തില്‍ എത്തി നില്ക്കുന്ന ഒരു മഹാസംഭവം..
1980 ജൂലൈയിലെ ഒരു ബുധനാഴ്ച..
സ്ഥലം: കേരളത്തിലെ ഒരു ഗവണ്മെന്റെ ആശുപത്രി
സമയം: നട്ടുച്ച
ആ ഓപ്പറേഷന് തീയറ്ററിനു മുന്നില്‍ കയ്യും തിരുമി, ഒരു വില്സും വലിച്ചു (സത്യത്തില്‍ ബീഡി ആയിരുന്നു, ഒരു ഗ്ലാമറിനു കൂട്ടി പറഞ്ഞതാ), തെക്ക് വടക്ക് ഉലാത്തുന്ന (ശരിക്കും വായിക്കണേ), ഒരു മനുഷ്യനെ കാണാം..
അത് എന്റെ അച്ഛനാണ്!!
അദ്ദേഹത്തിന്റെ സല്‍പുത്രനായി എന്റെ അവതാര സമയമായി..
ഠും..ഠും..ഠും..
ആകാംക്ഷയുടെ നിമിഷങ്ങള്‍!!
ഇനി ഓപ്പറേഷന് തീയറ്റര്‍..
പഴയ സിനിമയില്‍ കാണുന്ന പോലെ ഒരു സിസേറിയന് നടക്കുന്നു..
ഠും..ഠും..ഠും..
കാലിച്ചാക്കേല് കമ്പിട്ടടിക്കുന്ന ശബ്ദം!!
(പിന്നീട് പലപ്പോഴും ഈ ശബ്ദം ഓര്‍ത്ത് അമ്മ ഞെട്ടിയിട്ടുണ്ടത്രേ!!)
പന്നിപ്പനി പേടിച്ച് വാ മൂടി കെട്ടിയ പോലെ ഡോക്ടറും നേഴ്സുംമാരും..
ഡോക്ടര്‍ കൈ നീട്ടുന്നു, നേഴ്സ്സ് പണിയായുധങ്ങള്‍ കൊടുക്കുന്നു (ഈ സീന്‍ ഇടക്കിടെ കാണിക്കും, സമയം കിട്ടിയാല്‍ അവര്‍ മുഖത്തോട് മുഖം നോക്കും, അതൊക്കെ നിങ്ങളുടെ മനോധര്‍മ്മത്തിനു ഭാവനയില്‍ കണ്ടോ!!)
ഒരു ടിവി സ്ക്രീന്‍..
അതില്‍ ഏപ്പോഴും കുത്തി വരച്ച ഒരു വര ഓടി നടക്കും, കൂടെ 'കീ..കീ...കീ' എന്നൊരു ശബ്ദവും (ഈ സംഭവം എന്താണെന്ന് ഇത് വരെ ഒരു പിടിയുമില്ല, എന്തോ സീരിയസ്സ് കാര്യമാ)
അവതാര സമയം ആഗതമായി..
ഡോക്ടര്‍ അമ്മയുടെ വയറു കീറി..
ഞാന്‍ പതുക്കെ തല പൊക്കി..
ഭൂമിയില്‍ സന്മനസ്സുള്ളവര്ക്ക് സമാധാനം എന്ന് കരുതി തല പൊക്കിയ ഞാന്‍ കണ്ടത് ഡോക്ടറുടെ കയ്യിലുള്ള കത്തിയാ..
ഇതാണോ സമാധാനം??
എനിക്കങ്ങ് ചിരി വന്നു..
ഞാന്‍ ചിരിച്ചു, പൊട്ടി പൊട്ടി ചിരിച്ചു..
"ഗുഹ..ഹ..ഹ..ഹ..ഹ"
ജനിച്ചപ്പോള്‍ തന്നെ ചിരിക്കുന്ന കുഞ്ഞിനെ എല്ലാവരും അത്ഭുതത്തോടെ നോക്കി, കയ്യിലിരുന്ന വില്‍സ്സ് (ബീഡി) വലിച്ച് എറിഞ്ഞിട്ട് അച്ഛനൊന്ന് ആശ്വസിച്ചു.എന്നാല്‍ അച്ഛന്റെ അമ്മക്ക് എല്ലാം മനസിലായി.അവര്‍ പിറുപിറുത്തു:
"കര്‍ക്കടക മാസം, ചതയം നക്ഷത്രം, കാര്‍ക്കോടക ജനനം"
യെസ്സ്..
അത് ഞാനായിരുന്നു!!
അരുണ്‍ രാധാകൃഷ്ണ പിള്ള എന്ന ഈ ഞാന്‍!!
എന്റെ ജനനത്തോടെ അനുബന്ധിച്ചു ഭൂമിയില്‍ പല അത്ഭുതങ്ങളും നടന്നു..
മെയിന്‍ റോഡിലൂടെ ഓടിക്കൊണ്ടിരുന്ന ഒരു ചാവാലി പട്ടി അടുത്തുള്ള പോസ്റ്റേല്‍ കാല് പൊക്കി പെടുത്തു, പൊട്ടക്കുളത്തില്‍ നിന്നും രണ്ട് വാല്‍മാക്രി കിഴക്കോട്ട് ഓടി, മാവേലിക്കരയില്‍ നിന്നും കായംകുളത്തേക്ക് പോയ ഒരു കെ.എസ്സ്.ആര്.ടി.സി ബസ്സ്, ഒരു പ്രൈവറ്റ് ബസ്സിനെ ഓവര്‍ടേക്ക് ചെയ്തു..
അങ്ങനെ അത്ഭുതങ്ങളുടെ ഒരു വേലിയേറ്റം!!
അച്ഛന്റെ മുന്നില്‍ ഒരു മഹാന് പ്രത്യക്ഷനായി, എന്നിട്ട് പറഞ്ഞു:
"ഭാവിയില്‍ ഇവന് വളരും, ഇവനെ കുറിച്ച് നാലു പേരറിയും, ഇവന്റെ പേര് ലോകം മൊത്തം അറിയും"
ആ പ്രവചനം കേട്ട് അന്തം വിട്ട് നിന്ന അച്ഛന്റെ കൈയ്യില്‍ നിന്നും അന്നത്തെ പട്ട അടിക്കാനുള്ള കാശും വാങ്ങി, ആ മഹാന് അപ്രത്യക്ഷനായി.
കാലക്രമേണ പ്രവചനങ്ങള്‍ സത്യമായി..
1. ഭാവിയില്‍ ഇവന് വളരും..
അങ്ങേര് അച്ഛനെ പറ്റിച്ചതാ.ഞാന്‍ മാത്രമല്ല, ദൈവാനുഗ്രഹം ഉണ്ടേല്‍ ഏത് കുഞ്ഞും ഭാവിയില്‍ വളരും.
2. ഇവനെ കുറിച്ച് നാലു പേരറിയും..
കുറ്റം പറയരുത്..
എന്റെ അച്ഛന്, എന്റെ അമ്മ, എന്റെ അനുജത്തി, എന്റെ ഭാര്യ..
ശരിയാ, നാല് പേരായി!!
3. ഇവന്റെ പേര് ലോകം മൊത്തം അറിയും..
സംശയമെന്ത്??
ഞാനല്ല, അരുണ്‍ എന്ന പേര്..
അത് ലോകം മൊത്തം അറിയാം!!
(ആ മഹാനെ ഇനി കണ്ടാല്‍ അന്ന് പട്ടയടിക്കാന്‍ കൊടുത്ത കാശ് തിരിച്ച് വാങ്ങുമെന്ന് അച്ഛന് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച വിവരം ഞാന്‍ സന്തോഷപൂര്‍വ്വം അറിയിക്കുന്നു)
വളര്‍ന്ന് വന്നപ്പോള്‍ ഒരു ആഗ്രഹം, എനിക്ക് ഫെയ്മസ്സ് ആകണം!!
കായികപരമായി ഫെയ്മസ്സ് ആകാമെന്ന് വച്ചാല്‍ ഞാന്‍ മേലനങ്ങി പണിയെടുക്കില്ല.കലാപരമായി ഫെയ്മസ്സ് ആകാന്‍ കലാവാസന കമ്മിയുമാണ്.
ആകെ അറിയാവുന്നത് പടം വരക്കാനും, കുത്തി കുറിക്കാനുമാണ് (കഥ എഴുതാന്‍ എന്ന് പറയാനുള്ള ധൈര്യമില്ലാത്തതിനാലാണ് ഈ വാക്ക് ഉപയോഗിച്ചത്)
അങ്ങനെ കുത്തി കുറിച്ച കൂട്ടത്തില്‍ കര്‍ക്കടക രാമായണം എന്നൊരു ബ്ലോഗ് എഴുതി, അത് എന്നെ ഫെയ്മസ്സാക്കി.
അത് മനോരമയില്‍ വന്നോ?
ഇല്ല!!
മാതൃഭൂമിയില്‍ വന്നോ?
ഇല്ല!!
വേറെ ഏതെങ്കിലും ദിനപത്രത്തില്‍ വന്നോ?
ഇല്ലേ ഇല്ല!!
ഏഷ്യാനെറ്റ്, സൂര്യ എന്നിങ്ങനെയുള്ള ഏതെങ്കിലും ടിവി ചാനലില്‍ വന്നോ?
എനിക്ക് ഉത്തരമില്ല!!
പിന്നെ ആരാണ് എന്നെ ഫെയ്മസ്സ് ആക്കിയത്?
'നമ്മുടെ ബൂലോകം' എന്ന പത്രം.അവര്‍ എന്റെ രാമായണത്തെ കുറിച്ച് വാര്‍ത്ത നല്കി.മാത്രമല്ല, കൂടെ എന്റെ ഫോട്ടോയും..
ദേ ആ ഫോട്ടോ കണ്ടില്ലേ..
പുത്തന്‍ നെല്ല് കാണുമ്പോള്‍ എലി ചിരിക്കുന്ന പോലത്തെ ചിരി!!
ആഹാ, എത്ര മനോഹരം!!
മുകളില്‍ കണ്ട ഫോട്ടോയും ഇതും തമ്മില്‍ എന്ത് വ്യത്യാസം??
(അറിയാന്‍ വയ്യാനിട്ട് ചോദിക്കുവാ, ഇവന്മാര്ക്ക് വേറെ ഫോട്ടോ ഒന്നും കിട്ടിയില്ലേ?)
എന്ത് തന്നെയായാലും ബൂലോക ഓണ്‍ലൈനിനോട് എനിക്ക് നന്ദിയുണ്ട്..
നന്ദി സുഹൃത്തുക്കളേ, നന്ദി!!
ആ വാര്‍ത്ത വായിക്കേണം എന്ന് ആഗ്രഹമുള്ളവര്‍ ദയവായി താഴെയുള്ള ലിങ്കില്‍ ക്ലിക്കുക..
ബ്ലോഗ് രാമായണം
എല്ലാവര്ക്കും ഒരിക്കല്‍ കൂടി നന്ദി!!
ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..
All rights reserved
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com
107 comments:
എല്ലാവര്ക്കും ഒരിക്കല്‍ കൂടി നന്ദി!!
ഒരിക്കല്‍ കൂടി..
ഓണാശംസകള്‍
ചിരി കൊള്ളാമല്ലൊ.....
അത് മനോരമയില്‍ വന്നോ?
ഇല്ല!!
മാതൃഭൂമിയില്‍ വന്നോ?
ഇല്ല!!
വേറെ ഏതെങ്കിലും ദിനപത്രത്തില്‍ വന്നോ?
ഇല്ലേ ഇല്ല!!
ഏഷ്യാനെറ്റ്, സൂര്യ എന്നിങ്ങനെയുള്ള ഏതെങ്കിലും ടിവി ചാനലില്‍ വന്നോ?
എനിക്ക് ഉത്തരമില്ല!!
ഇവര്‍ക്കൊക്കെ എത്രകാലം കണ്ണടച്ചിരുട്ടാക്കാന്‍ പറ്റും .....വരുമളിയ എല്ലാവരും വരും അന്ന് നമ്മളെയൊന്നു മറന്നേക്കല്ല്.......
പുത്തന്‍ നെല്ല് കാണുമ്പോള്‍ എലി ചിരിക്കുന്ന പോലത്തെ ചിരി!!
ആഹാ, എത്ര മനോഹരം!!
Credit goes to HAREESH THODUPUZHA.
Good Post. Thanks for the link
:)
പുത്തന്‍ നെല്ല് കാണുമ്പോള്‍ എലി ചിരിക്കുന്ന പോലത്തെ ചിരി!!
ആഹാ, എത്ര മനോഹരം!!
എന്നാലും ഇതൊക്കെ നിസ്സാരം !!!!!
ഇതിലും വലുത് വരാന്‍ ഇരിക്കുന്നത്തെ ഉള്ളു അല്ലെ ?
ബെസ്റ്റ് കണ്ണാ ബെസ്റ്റ് !!!!!!!!!!!!!!!!!!!!!!!!!
ഇവനെ നാലാള് അറിയുക മാത്രമല്ല , ഇപ്പോള്‍ നല്ലവണ്ണം കഥയെഴുതിയില്ലെങ്കിള് ഇദ്ദേഹവും അറിയും എന്ന സ്ഥിതിയായിട്ടുണ്ട് :)
"അവര്‍ പിറുപിറുത്തു:
"കര്‍ക്കടക മാസം, ചതയം നക്ഷത്രം, കാര്‍ക്കോടക ജനനം"
യെസ്സ്..
അത് ഞാനായിരുന്നു!!"
oho..
അപ്പോൾ എഴുതിയത് കർക്കിടക രാമായണമോ അതോ കാർക്കോടക രാമായണമോ?
:)
ദീപ്തി:നന്ദി:)
സന്തോഷേ:ഒരു ആഗ്രഹത്തിനു വച്ച് കാച്ചിയതാ:)
ബൂലോകം ഓണ്‍ലൈന്‍:നന്ദി:)
ഫൈസല്‍:ഞാന്‍ കരുതി ആ ഡോക്ടര്‍ ചിന്തിച്ചത് എഴുതുമെന്ന്:(
മുംബൈ മലയാളിസ്, വേദവ്യാസന്: രണ്ട് പേര്‍ക്കും നന്ദി:)
കൃഷ് ചേട്ടാ: അതൊരു കാര്ക്കോടകന് എഴുതിയ രാമായണമാ:)
വണങ്ങി അണ്ണാ വണങ്ങി
മുട്ടന്‍ അലക്ക്.കോട്ടാനാണേല് മിക്ക വരിയും കോട്ടണം.നല്ല ഹ്യൂമര്‍ സെന്‍സാ കേട്ടോ:).ഒരു സംശയം ചോദിക്കട്ടെ ഈ ഏഷ്യാനെറ്റില്‍ വന്നില്ലെന്ന് അസൂയ കൊണ്ട് പറഞ്ഞതാണോ?ഹി..ഹി എന്റെ വക അഭിനന്ദനങ്ങള്‍
:)
നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്നു പറയുമ്പോലെ....
"നിങ്ങളെന്നെ ഫെയ്മസ്സാക്കി"
ഓണാശംസകള്‍...*
കര്‍ക്കടക മാസം, ചതയം നക്ഷത്രം, കാര്‍ക്കോടക ജനനം"
അതു സത്യമാ..
:)
അളിയാ, അഭിനന്ദനങ്ങള്‍
അരുണ്‍ അളിയാ കഷ്ടപെട്ടത്തിന്റെ ഫലം കിട്ടില്ലേ, സാക്ഷാല്‍ ശ്രീരാമ ദേവന്റെ അനുഗ്രഹം എന്നും കൂടെ ഉണ്ടാവും. എനിക്കും അറിയാവുന്നതു ആണല്ലോ അളിയന് ഒരു പാട് ഇതിനു വേണ്ടി കഷ്ടപെട്ടത്, അളിയാ ഇന്റര്‍വ്യൂവില്‍ എന്റെയും പേരെടുത്തു പറഞ്ഞതില്‍ പിന്നെ എനിക്കിത്തിരി അഹങ്കാരം കൂടിയോ എന്ന് ഒരു സംശയം. നന്ദി മച്ചൂ നന്ദി.
(ആ ഓപ്പറേഷന് തീയറ്ററിനു മുന്നില്‍ കയ്യും തിരുമി, ഒരു വില്സും വലിച്ചു (സത്യത്തില്‍ ബീഡി ആയിരുന്നു, ഒരു ഗ്ലാമറിനു കൂട്ടി പറഞ്ഞതാ), തെക്ക് വടക്ക് ഉലാത്തുന്ന (ശരിക്കും വായിക്കണേ), ഒരു മനുഷ്യനെ കാണാം..) ചിരിച്ചു മറിഞ്ഞു മച്ചൂ, കൂടെയുള്ള സഹപ്രവര്ത്തകന് ചോദിക്കുവാ, "ക്യാ ഹുവ" എന്ന്, "തേരാ വാദ" എന്ന് ഞാനും കാച്ചി.
പിന്നാമ്പുറം:-
അരുണ്‍ : കുറുപ്പേ നീ എവിടെ പോണെടാ
കുറുപ്പ് : പുതിയ ബ്ലോഗ് തുടങ്ങാന്‍
അരുണ്‍ : എന്ത് ബ്ലോഗ്
കുറുപ്പ് : മാര്‍ച്ച് മഹാഭാരതം
അരുണ്‍ : അതൊന്നും വേണ്ട, അതൊക്കെ ഞാന്‍ നോക്കിക്കോളാം, ടീ ടീ ആര് പോയി സൂപ്പര്‍ ഫാസ്റ്റ് കഴുകിയിട്
കുറുപ്പ് : അടിയന്,
നിങ്ങളെന്നെ ഫെമിനിസ്റ്റാക്കി....ച്ചെ...നിങ്ങളെന്നെ ഫെയ്മസ്സാക്കി വായിച്ചു. ഫെയ്മസ്സാക്കി നാഗസാക്കിയുടെ അനിയനോ ജ്യേഷ്റ്റനോ?
congrats Arun
ശോ ഇത് നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ഞാനൊരു മഹാഭാരതം തന്നെ എഴുതിയേനെ...ഇനി ഫൈമസ് ആകാന്‍ എന്താ വഴി.... അരുണേ
അപ്പോഴേക്കും അടുത്ത പോസ്റ്റ് ഇട്ടു അല്ലേ? കലക്കി.
അഭിനന്ദനം
അഭിനന്ദനങ്ങള്‍ :)
വിനോദ്:ഹേയ്, ഏഷ്യാനെറ്റും അസൂയയും തമ്മില്‍ ഒരു ബന്ധവുമില്ല:)
ശ്രീഇടമണ്‍:നന്ദി:)
ശ്രീജിത്ത്:എടാ, വേണ്ടാ:)
കുറുപ്പേ:മാര്‍ച്ച് മഹാഭാരതമോ?ആക്കിയതാണല്ലേ?
അരിക്കോടന്‍,റാണി,രഘുനാഥന്:നന്ദി:)
മൊട്ടുണ്ണി, അബി:ഈ അഭിനന്ദനത്തിനു നന്ദി:)
ethu pattikkum oru divasam undenna.ninakkum oru divasam vannu alle?
dear friend, ashansakalude kumbaram itha
Albi and Sheeja
aru, albi ninne patti ennu vilichathalla.oru pazhamchollu paranjatha.hi..hi..hi
All the best
ഇനി ഞാന്‍ അഭിനന്ദിച്ചില്ലന്നു വേണ്ടാ!
അഭിനന്ദനങ്ങള്‍!
കലാപരമായി ഫെയ്മസ്സ് ആകാന്‍ കലാവാസന കമ്മിയുമാണ്.
ആകെ അറിയാവുന്നത് പടം വരക്കാനും, കുത്തി കുറിക്കാനുമാണ് (കഥ എഴുതാന്‍ എന്ന് പറയാനുള്ള ധൈര്യമില്ലാത്തതിനാലാണ് ഈ വാക്ക് ഉപയോഗിച്ചത്)
ഇത്രയ്ക്കു വിനയം പാടില്ല കുനിയാ...
ചിരി ഏതായാലും പുന്നെല്ലു കണ്ടത് പോലെ തന്നെയാ സത്യം..
ഏതായാലും...വിനയമുള്ളവനും,സത്യസന്ധനും ആണെന്ന് തന്നത്താനെ വിളിച്ചു പറഞ്ഞു കഴിഞ്ഞു.
ഗോടു ഗൈ....
മെയിന്‍ റോഡിലൂടെ ഓടിക്കൊണ്ടിരുന്ന ഒരു ചാവാലി പട്ടി അടുത്തുള്ള പോസ്റ്റേല്‍ കാല് പൊക്കി പെടുത്തു, പൊട്ടക്കുളത്തില്‍ നിന്നും രണ്ട് വാല്‍മാക്രി കിഴക്കോട്ട് ഓടി, മാവേലിക്കരയില്‍ നിന്നും കായംകുളത്തേക്ക് പോയ ഒരു കെ.എസ്സ്.ആര്.ടി.സി ബസ്സ്, ഒരു പ്രൈവറ്റ് ബസ്സിനെ ഓവര്‍ടേക്ക് ചെയ്തു..
കുറേ ചിരിച്ചു..
ഇനിയും ഒരുപാട് കുത്തി കുറിക്കുക
ഓണാശംസകള്‍
അത് നല്ലൊരു സംരംഭം തന്നെ ആയിരുന്നു, അരുണ്‍... ആശംസകള്‍!
ആശംസകള്‍. ഇനിയും ഇത്തരം സംരംഭങ്ങള്‍ പ്രതീക്ഷിക്കുന്നു.
പിറന്നു വീണപ്പോള്‍ തന്നെ ചിരിച്ച ആള് ഇപ്പോള്‍ ഞങ്ങളെയൊക്കെ ചിരിപ്പിക്കുന്നു. ഈ പോസ്റ്റും അരുണിന്റെ അവതാരം പിറവിയെടുത്തതും എല്ലാം വായിച്ചു ചിരിച്ചു.
ഓണാശംസകള്‍
ഒരിക്കല്‍ കൂടി!
ആഹാ, എത്ര മനോഹരം ee ചിരി !
അരുണ്‍ അഭിനന്ദനങ്ങള്‍
കര്‍ക്കടക രാമായണം
ബൂലോകത്തിനു ഒരു മുതല്‍ക്കൂട്ട് ![അരുണും]!
നന്മകള് നേരുന്നു........
രമണിക ചേട്ടാ:നന്ദി:)
ആല്‍ബര്‍ട്ട് & ഷീജ: അതായിരുന്നോ?? ഞാന്‍ കരുതി..
ഗോപന്:വരവ് വച്ചിരിക്കുന്നു:)
ജൂനൈത്ത്:വിനയമല്ല സത്യമാ, ഈ ബൂലോകം ഇല്ലാരുന്നേല്‍ ഞാന്‍ ഒരു വരി പോലും എഴുതില്ലാരുന്നു എന്ന് തോന്നുന്നു(ഇപ്പോഴും എഴുതാറില്ല, ടൈപ്പ് ചെയ്യുവാ:))
പോരാളി:നന്ദി, ഓണാശംസകള്‍
ശ്രീ:നന്ദി
സുകന്യ:സ്വല്പം രസകരമായി എഴുതാന്‍ നോക്കിയതാ, ഇഷ്ടായോ?
മാണികം ചേച്ചി:നന്ദി:)
കള്ള കാറക്കോടാ .. ചതയം നക്ഷത്രക്കരാ ആശംസകള്‍ !!!!
ബൈ ദി ബൈ .. ( ജോസ് പ്രകാശ് സ്റ്റൈല്‍ ) .. ഞാനും ഫേമസ് ആയി .. എന്റെ പേരും മന്നല്ലോ .. ബൂലോകം ഓണ്‍ലൈനില്‍
ഹി..ഹീ..ഹി..ഹീ...അപ്പോള്‍ ദ്ണു കാര്യം ............
ചേട്ടായി വിവരണം കിടിലോല്‍ കിടിലം....
എന്റെ ജനനത്തോടെ അനുബന്ധിച്ചു ഭൂമിയില്‍ പല അത്ഭുതങ്ങളും നടന്നു..
മെയിന്‍ റോഡിലൂടെ ഓടിക്കൊണ്ടിരുന്ന ഒരു ചാവാലി പട്ടി അടുത്തുള്ള പോസ്റ്റേല്‍ കാല് പൊക്കി പെടുത്തു, പൊട്ടക്കുളത്തില്‍ നിന്നും രണ്ട് വാല്‍മാക്രി കിഴക്കോട്ട് ഓടി, മാവേലിക്കരയില്‍ നിന്നും കായംകുളത്തേക്ക് പോയ ഒരു കെ.എസ്സ്.ആര്.ടി.സി ബസ്സ്, ഒരു പ്രൈവറ്റ് ബസ്സിനെ ഓവര്‍ടേക്ക് ചെയ്തു..
അങ്ങനെ അത്ഭുതങ്ങളുടെ ഒരു വേലിയേറ്റം!!
അങ്ങനെ പലതും....
ഏറ്റവും ഒടുവില്‍ ആ ഫോട്ടോയ്ക്കുള്ള അടിക്കുറിപ്പും... :) രസിച്ചു അല്ലാ രസിപ്പിച്ചു...
ഇനിയും നാല് പേറെടുക്കട്ടേ.... ച്ഛെ...നാല് പേരറിയട്ടെ.....
ആശംസകള്‍ പ്രിയ സുഹൃത്തേ..
പത്ര വാര്‍ത്ത വായിച്ചിരുന്നു. ചിരി കണ്ടപ്പോള്‍ പറയണോന്ന് വിചാരിച്ചിരുന്നതുമാ.. ഹാ ഹാ
'ഒരു ടിവി സ്ക്രീന്‍..
അതില്‍ ഏപ്പോഴും കുത്തി വരച്ച ഒരു വര ഓടി നടക്കും, കൂടെ 'കീ..കീ...കീ' എന്നൊരു ശബ്ദവും (ഈ സംഭവം എന്താണെന്ന് ഇത് വരെ ഒരു പിടിയുമില്ല, എന്തോ സീരിയസ്സ് കാര്യമാ)'
super da!
Manesh(Nallethu)
അരുണേ,
ഏതോ ചാനലിലെ ഒരു പുരാണ സീരിയലിൽ ഇതുപോലൊരു മോന്തായം കണ്ട മാതിരിയിറുക്കേ.. പാർട്ട് ടൈം സീരിയൽ അഭിനയമുണ്ടോ ?? സത്യം പറ..
അരുണെട്ടാ, അപ്പോ ചേട്ടന്റെയാ ഈ പത്രമല്ലേ?ഈ വാര്‍ത്ത ഇടാനാണൊ ഈ പത്രം തുടങ്ങിയേ?ഹി..ഹി.മറുപടി തരണേ.
സംഭവം കോള്ളാം.ഇഷ്ടമായി.ഓണാശംസകള്‍
ഹാഫ് കള്ളന്:ശരി, താങ്കളും ഫെയ്മസ്സ് ആയി:)
റിയാവിന്സ്:നന്ദി:)
ചെലക്കാണ്ട് പോടാ:ഇഷ്ടായി എന്നറിഞ്ഞതില്‍ വളരെ സന്തോഷം:)
ചാര്‍ളി:ചിരി അത്ര മോശമാണോ?
മനേഷ്:നന്ദി മച്ചാ:)
ആര്‍പിയാര്‍:ഞാന്‍, സീരിയലില്‍, കണ്ണിനു വല്ല കുഴപ്പവുമുണ്ടോ?
റോഷിനി:ഞാന്‍ സമാധാനമായി ജീവിക്കുന്നത് തീരേ ഇഷ്ടമാവുന്നില്ലേ?അല്ല ഈ പത്രം എന്റെയാണോന്നുള്ള ചോദ്യം കണ്ട് ചോദിക്കുവാ:)
അരുണേ, നിന്നെ നേരില്‍ കണ്ടപ്പോള്‍ ഇത്ര ചന്തം തോന്നിയില്ലല്ലോ :)
എല്ലാം ആ സിന്റിക്കേറ്റിന്റെ പണിയാണ് മോനെ..നീ സൂക്ഷിച്ചോ :)
കലക്കീ..ഗെഡീ!
ഹേയ് അരുണ്‍ കര്‍ക്കിട രാമായണത്തിന്റെ അലയൊലികള്‍ ചിങ്ങപ്പുലരിയിലും തുടരുകയാണല്ലോ ... ആശംസകള്‍ ... ഒരിക്കല്‍ കൂടി
അരുണേ,
ഫെയ്മസാവാന്‍ വേണ്ടി ആരും ഒന്നും ചെയ്യുന്നില്ല, ആരും ആരെയും ഫെയ്മസാക്കുന്നുമില്ല.
അരുണ്‍ ചെയ്തത ശ്രമകരമായൊരു ജോലിയായിരുന്നു, അതിലെ ഡെഡിക്കേഷന്, ശൈലി എല്ലാം എല്ലാവരും അപ്രീഷ്യേറ്റ് ചെയ്യുന്ന ഒന്നാണ്.
ശരിക്കും അഭിനന്ദനമര്‍ഹിക്കുന്നു.
ആശംസകള്‍.
ഹി ഹി തന്നെ തന്നെ...എലി പുന്നെല്ലു കാണുമ്പൊ ചിരിക്കുന്ന പോലെ തന്നെ ....
എന്തായാലും പത്രത്തില്‍ ഒക്കെ വന്നു ഫേമസ് ആയി അല്ലെ.... ചെലവ് വേണം....
അല്ലാതെ വെറുതെ വിടുന്ന പ്രശ്നം ഇല്യ...
ഫേയ്മസ് ആയതില്‍ അഭിനന്ദനങ്ങള്‍ !!
ചെലവ് വേണം കേട്ടോ :)
പുത്തന്‍ നെല്ല് കാണുമ്പോള്‍ എലി ചിരിക്കുന്ന പോലത്തെ ചിരി!!
ആ ചിരി ഒപ്പിയെടുത്ത എനിക്കൊന്നുമില്ലേ????
:)
പുന്നെല്ലുകണ്ട എലിയുടെ ചിരി എന്ന ഉപമക്കു മാർക്ക്:)
തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു അരുണ്‍, വിജയകരമായ ആ പരിശ്രമത്തിനു്.
ഓഹോ ...അപ്പോള്‍ അതായിരുന്നു സംഭവം... ഇപ്പോഴല്ലേ മനസ്സിലായത്... അന്ന് തൃശൂരില്‍ ഉച്ചതിരിഞ്ഞ് പ്രൈവറ്റ് ബസ്സുകള്‍ മിന്നല്‍ പണിമുടക്കും നടത്തി. കോളേജ് വിട്ട് വീട്ടില്‍ പോകാന്‍ ബസ്സില്ലാതെ 10 കിലോമീറ്റര്‍ നടന്നത് ഇപ്പോഴും ഓര്‍മ്മയില്‍... അടുത്ത മാസം ഞാന്‍ വെക്കേഷന് വരുന്നുണ്ട് ... ബാംഗ്ലൂര്‍ വന്ന് ഞാന്‍ തട്ടും അരുണിനെ ... ഹി ഹി ഹി...
വാഴക്കോടന്‍:അതേ, ഒരു മാധ്യമ സിന്‍ഡിക്കേറ്റ്:)
സുനില്‍:രാമായണം എന്നും നിലനില്ക്കും:)
അനില്‍:നന്ദി:) ഈ പോസ്റ്റ് ഒരു തമാശക്കിട്ടതാ
കണ്ണനുണ്ണി:അപ്പോള്‍ ചിരി ഫെയ്മസ്സ് ആയി അല്ലേ?
ഇന്ദുലേഖ:വളരെ നന്ദി
ഹരീഷേട്ടാ:വെച്ചിട്ടുണ്ട് ഞാന്‍:)
വികടശിരോമണി, എഴുത്തുകാരി ചേച്ചി:നന്ദി:)
വിനുവേട്ടാ:അയ്യോ..ഹി..ഹി..ഹി
പുളി തിന്നപോലുള്ള ആ ചിരി കലക്കി മാഷേ
അപ്പൊ പന്നിപ്പനി തുടങ്ങിയത് 1980ലാണല്ലേ... അപ്പോ എനിയ്ക്കാ തെറ്റുപറ്റിയത്, സാരമില്ല ഞാന്‍ സഹിച്ചോളാം.
നല്ല നാലു പോസ്റ്റുകള്‍ പടച്ചുവിട്ടില്ലെങ്കില് വേദവ്യാസന് പറഞ്ഞപോലെ നാലു വിവരവുമറിയും...
കര്‍ക്കടക രാമായണം വളരെ നന്നായി അരുണ്‍...
"പുത്തന്‍ നെല്ല് കാണുമ്പോള്‍ എലി ചിരിക്കുന്ന പോലത്തെ ചിരി!!"
എന്തൊരു കിടിലന്‍ കാച്ചാ. കലക്കി.
കൊള്ളാം നല്ല പടം... ;)
കിടിലന്‍ ചിരി...
Very good))
"ഒരു ടിവി സ്ക്രീന്‍..
അതില്‍ ഏപ്പോഴും കുത്തി വരച്ച ഒരു വര ഓടി നടക്കും, കൂടെ 'കീ..കീ...കീ' എന്നൊരു ശബ്ദവും (ഈ സംഭവം എന്താണെന്ന് ഇത് വരെ ഒരു പിടിയുമില്ല, എന്തോ സീരിയസ്സ് കാര്യമാ)"
എന്നാ അലക്കാണു ഭായി.
അരുണിനും ബൂലോകം ഓണ്‍ലൈനിനും ആശംസകള്‍
:0-
Chettanithu enthinte asugama?
hihihihihii
കൊള്ളാമല്ലോ ആ ചിരി എന്തായാലും കലക്കി !! പിന്നെ ലിങ്ക് കൂടെ വായിച്ചു അതില്‍ എന്താ superfast നെ കുറിച്ച് പറഞ്ഞിരിക്കുന്നത്? ങേ? "തമാശകളും ,കുഞ്ഞു കുഞ്ഞു ദുഷിപ്പുകളും എഴുതാറുള്ള "കായംകുളം സൂപ്പര്‍ ഫാസ്റ്റ്" ഇതൊന്നും ഇല്ലെങ്കില്‍ പിന്നെന്തു ജീവിതം? ഒരു പ്രതിഷേധ കുറിപ്പ് അയച്ചാലോ? :)
പാവപ്പെട്ടവന്, കൊട്ടോട്ടിക്കാരന്,പുള്ളിപ്പുലി:നന്ദി:)
മനു:ചിരി ഇഷ്ടായോ?
നന്ദു:നന്ദി:)
അജ്ഞാതന്‍:ഹി..ഹി..ഹി
ചിത്ര:പൊന്നു പെങ്ങളെ, ജീവിച്ച് പോട്ടെ:)
രാധ:അതാണ് കാര്യം:)
ആറു മണിക്കൂറിനുള്ളീല്‍ അറുപത് കമന്റ്.
അരുണ്‍ ചേട്ടാ, യു ആര് ഗ്രേറ്റ്.
vannu..aashamsakal
അരുണ്‍,
ഫോട്ടോ വധം ആയല്ലേ? എനിക്കും തോന്നി.. പക്ഷെ, ഫോട്ടോയെ കുറ്റം പറഞ്ഞിട്ട് എന്ത് പ്രയോജനം?
:)
keraladasanunni k to me
അരുണ്‍ ,
കര്‍ക്കിടക രാമായണം വായിച്ചു. ധന്യാത്മാവേ എന്ന് വിളിക്കാനാണ്'
തോന്നിയത്. പുണ്യമാസത്തില്‍ ഇതിഹാസം സ്വന്തം വാക്കുകളില്‍
അവതരിപ്പിക്കാന്‍ കഴിഞ്ഞത് ദൈവാനുഗ്രഹം തന്നെയാണ്. അതിന്റെ ഗുണം
എന്തായാലും ലഭിക്കും. സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ തുടക്കത്തേക്കാള്‍
ക്രമേണ രചന ഭക്തിസാന്ദ്രമായി തീര്‍ന്നു . പുസ്തക രൂപത്തില്‍ പ്രകാശനം
ചെയ്യുന്നുണ്ടോ. എന്തുകൊണ്ടോ പലവട്ടം കമന്റ്' ഇടാന്‍ ശ്രമിച്ച്
പറ്റാത്തതിനാലാണ്' മെയില്‍ ചെയ്യുന്നത്. താങ്കളുടെ ഉദ്യമത്തെ
പ്രശംസിക്കാതെ വയ്യ.
സസ്നേഹം
palakkattettan.
വിനോദ്:കണ്ണ് വക്കല്ലേ മോനെ:)
the man to walk with:നന്ദി:)
സത:അവര്‍ അങ്ങനെ ഒരു ഫോട്ടോ ഇട്ടതിനാല്‍ എനിക്ക് ഇങ്ങനെ ഒരു പോസ്റ്റ് എഴുതാന്‍ പറ്റി.ആ ഹരീഷേട്ടനാ പറ്റിച്ചത്:)
കേരളദാസനുണ്ണി:
ആദ്യം തമാശ കലര്‍ത്തി എഴുതി വന്നത് കഥയുടെ പിരി മുറുക്കം വന്നപ്പോള്‍ അറിയാതെ ഭക്തി പൂര്‍വ്വം ആയി പോയി.:)
ഈ അഭിനന്ദനങ്ങള്‍ക്ക് നന്ദി:)
പുസ്തകം ആക്കണം എന്നത് ആഗ്രഹം, ബ്ലോഗില്‍ എഴുതുന്ന പോലെയല്ലല്ലോ പുസ്തകം ആക്കുന്നത്.അതിനു കാശ് വേണ്ടേ?
:)
ഒരിക്കല്‍ കൂടി നന്ദി
hi arun,
its really superb,GR8 READING EXPERIANCE
GOD BLESS YOU
ഫോട്ടോയിലെ ചിരിയില്‍ വിനയമാണ് കാണുന്നത്..... അഭിനന്ദനങള്‍...:)
ഒരു വില്സും വലിച്ചു (സത്യത്തില്‍ ബീഡി ആയിരുന്നു, ഒരു ഗ്ലാമറിനു കൂട്ടി പറഞ്ഞതാ), ..
പുത്തന്‍ നെല്ല് കാണുമ്പോള്‍ എലി ചിരിക്കുന്ന പോലത്തെ ചിരി!!
ആഹാ, എത്ര മനോഹരം!!
ചിരിച്ച് മറിഞ്ഞു ബോസ്സ്... അടിപൊളി പോസ്റ്റ്... സൂപ്പര്‍..
മാതൃഭൂമിയില്‍ വന്നോ?
ഇല്ല!! (ശ്ശോ... പറയണ്ടാരുന്നോ..!)
Eniku vayya..........ente daivame ee poku poyal ithuvare from kayamkulam ennu parayumpol....oh kochunniyude nattukariyanalle ennayirunnu chodyam ini oh Arun/Manu nte nattukariyano ennu kelkandi varumallo.........Great....Go ahead
good
by
Wilfread
ശ്ശി വൈകിയോന്നൊരു സംശയം.. ന്നാലും കിടക്കട്ടെ.. താന്‍ ഫയ്മസ് തന്നെയാണെടോ.. ഒരു സംശയോം ഇല്ല്യ..
ഫേമസ് ആയ അരുണ്‍ ചേട്ടനെ എനിക്ക് അറിയാമെല്ലോ...!!ഹി..
:))
സരിത:നന്ദി:)
ഷീല ചേച്ചി:ഓഹോ, അപ്പോള്‍ ഇതാണോ വിനയം?
കുമാരേട്ടാ:നന്ദി:)
ബിന്ദു ചേച്ചി:അപ്പോള്‍ ഞാന്‍ കൊച്ചുണ്ണിയാണോ?
വില്‍ഫ്രഡ്, കറുത്തേടം, കുക്കു:നന്ദി:)
:) :)
ആശംസകള്‍, ഓണാശംസകള്‍....
veruthe photoye kuttam paranjittentha kaaryam...aalint eathrem nannakanalle athinu pattooo....
Manoramayilum mathrubhhomiyulumokke udane varum ....appol nalla photo koduthaal mathi :)
ഫോട്ടോ ഇഷ്ട്ടായി.. നല്ല പ്രോസ്റ്റിറ്റ്യൂട്ട് ലുക്ക് ഉണ്ട്. :P
മാഷെ .. അങ്ങനെ മാഷും രക്ഷപെട്ടു അല്ലെ ... പിന്നെ ആ എലിയുടെ ഉപമ അത് വളരെ നഗ്നവും സത്യസന്ധവും ആയി പോയല്ലോ മാഷെ ഹിഹിഹി ... പിന്നെ ഒരു കാര്യം ഇത് പറയാന്‍ വേണ്ടി ആദ്യം കുറെ ഉള്ള സംഗതികള്‍ വേണമാരുന്നോ ...
അളിയനും അളിയനും യുദ്ധം തുടങ്ങിയോ?അളിയന്റെ പോസ്റ്റ് കണ്ട് ചോദിച്ചതാ
:)
അരുണ്‍ജീ, ആശംസകള്‍ :)
Hi arun.....
ബ്ലോഗ് ഒക്കെ വയികാറുണ്ട് കേട്ടോ.ഓഫീസ്ല് കമന്റ് ബ്ലോക്ക്. അതാ mail
അയക്കണേ .ഒത്തിരി നന്നാവുന്നുണ്ട്. karkida ramayanam okke adipoly
ayi.....
my name is lekshmi.trivandrum anu veedu.technoparkil anu work cheyyane.
പോങ്ങുമ്മൂടന്:നന്ദി:)
കലേഷ്:നാക്ക് പൊന്നാവട്ടെ
ഗോപിക്കുട്ടാ:എന്തുവാ ഉദ്ദേശിച്ചത്?
അച്ചായ:ഹ..ഹ..ഹ, വേണ്ടാ:)
പോരാളി:തമ്മില്‍ തല്ലിക്കാന്‍ വരുവാ അല്ലേ?:)
ബിനോയ്:നന്ദി:)
ലക്ഷ്മി,
വളരെ വളരെ നന്ദിയുണ്ട്.ലക്ഷ്മിയെ പോലെ കുറേ ആളുകളുടെ പ്രോത്സാഹനമാണ് ആകെ കിട്ടുന്ന പ്രതിഫലം:)
വായിക്കുന്നുണ്ടന്നും ഇഷ്ടപ്പെടുന്നെന്നും അറിഞ്ഞതില്‍ വളരെ സന്തോഷം
അരുണ്‍
പ്പൊ പറഞു വന്നതു പിള്ളേശ്ശന് കേവലം 80 മോഡല്‍ ആണെന്നാണ്..അല്ല്യോ? പ്പോ ഇന്ദിരാഗാന്ധി തോറ്റതും രാമ ചന്ദ്രന്റെ വാര്‍ത്തയും നാലു ദിവസം നീളുന്ന തെരഞെടുപ്പു റിസള്റ്റ് മഹാമഹവും ഒന്നും അനുഭവിക്കാന്‍ യൊഗിണ്ടായിറ്റില്ല്യാ അല്ല്യോ...വെഷമിക്കണ്ടാ..ന്റെ മാഞാലിനീയം കഷായം മുടങാണ്ട് സേവിച്ചോളു...(Save as favorite!)
അപ്പൊ അങ്ങനെ ആണ് കഥ അല്ലെ...
as usual കലക്കന്‍... :D :D
ഞാനും ഫെയ്മസ്സ് ആയി:)
:) :) :)
ഓണാശംസകള്‍..
aa bus overtake cheytha sambhavam sathyam ano arune? :)
sorry for manglish..
Different avatharanam.Like it very much.
ചിരി കലക്കി മാഷേ.......................... മനോഹരം
പാവം-ഞാന്‍:'വാര്‍ത്തകള്‍ വായിക്കുന്നത് രാമചന്ദ്രന്' ഓര്‍മ്മയുണ്ട്:)
സുമ:നന്ദി:)
ദീപ:ഉം..ഉം..ഫെയ്മസായി:)
പകല്‍കിനാവ്:സത്യമാ:)
ശ്രേയസ്സ്, മുരളിക:നന്ദി:)
അരുണെട്ട, എന്താ പറയുകാ...പതിവുപോലെ സവിശേഷ കായംകുളം സ്പര്‍ശവും ആയി ഒരു ബ്ലോഗ്.എലിയുടെ ഉപമ സൂപ്പര്‍..ആരും എതിര്‍ത്ത് പറയില്ല.അഭിമാനിക്കാം ഏട്ടാ അഭിമാനിക്കാം....ഓണാശംസകള്‍.
you havent watched Sreekrishnapurath Nakshathra Thilakkam?!!!
Arunetta...
Ramayanam kalakki..Kazhinja divasam veetil vilichappol njan paranju evide najunu karkidaka masam muzhuvan ramayanam vayichu ennu.... athinu orupadu thanks..... vendum nalla post pratheekshikunnu... pinne Photo valya prasanam onnum ella ...
Maneesh
Riyadh
ellam vayichu. super duper. best of luck
മാഷേ, ഇപ്പഴാ ഈ ബ്ലോഗ് കാണുന്നത്. മുഴുവന്‍ വായിച്ചു തീരാന്‍ സമയം എടുക്കും, ക്ഷമിക്കുക:)
അഭിന്ദനങ്ങള്‍............. ("!")
:)
ഓണാശംസകള്‍
കുട്ടുകാരാ:നന്ദി
ഗോപിക്കുട്ടാ:ഇല്ല, എന്തേ?
മനേഷ്, സരസ്വതി, പയ്യന്‍സ്: ഇനിയും വരണേ
മുക്കുറ്റി:നന്ദി
വംശവദന്‍:ഓണാശംസകള്‍
അരുണ്‍ , അടിപൊളി!!.. ആദ്യമായാണ് ഈ ബ്ലോഗില്‍ വന്നത് ,നര്‍മ്മം ഇഷ്ടമായി ,പിന്നെ വടക്ക് നോക്കി യന്ത്രത്തില്‍ ശ്രീനിവാസന് പോസ് ചെയ്ത പോലത്തെ ഫോട്ടോയും , ur blog is entertaining.....
അരുൺ കൊള്ളാം.. ഞാനും കയറുവാ ഈ വണ്ടിയിൽ..
അല്ലെങ്കിൽ നൂറടിച്ചിട്ട് കയറാം.. ഐ മീൻ..നൂറാം കമ്മന്റേ...congrats..
അരുണ്‍ജീ ചിരിച്ചു മതിയായി
എന്തു പറയാൻ അരുൺ.....കർക്കിടക രാമായണം കലക്കുന്നുണ്ട്. അഭിനന്ദനം അറിയിക്കാൻ ഇപ്പോഴാണ് സമയം കിട്ടുന്നത്...
ഓണസമ്മാനം എന്ന പുതിയ പോസ്റ്റില്‍ കമന്റ് ഇടാന്‍ ആകാത്തതുകൊണ്ട് അവിടെ പറയണമെന്ന് തോന്നിയത് ഇവിടെ പറയുന്നു.
3 ബ്ലോഗ് പത്രങ്ങള്‍ തമ്മിലുള്ള ആരോഗ്യകരമല്ലാത്ത പോരാട്ടം അവസാനിപ്പിക്കാന്‍ അരുണ്‍ തുനിഞ്ഞിറങ്ങിയതിന് നന്ദി പറയണമെന്ന് തോന്നി. ബൂലോകം ചീഞ്ഞുനാറുകയാണ് പരസ്പരം പോരടിച്ച് വഷളാകുകയാണ് എന്നൊക്കെ വിളിച്ചുപറയുന്നതല്ലാതെ ഞാനടക്കമുള്ള ആര്‍ക്കും അതിനൊക്കെ എതിരായി ഒരു ചെറുവിരല്‍ പോലും അനക്കാന്‍ അവാത്തിടത്താണ് അരുണിന്റെ ഈ പ്രവര്‍ത്തിയുടെ മഹത്ത്വം.
മനസ്സിലെ ഈ നന്മ കെടാതെ കാത്തുസൂക്ഷിക്കാന്‍ കരിമുട്ടത്തമ്മ അനുഗ്രഹിക്കുമാറാകട്ടെ.
ഹൃദയം നിറഞ്ഞ ഓണാശംസകള്‍ .
മോനെ , പത്തരമാറ്റുള്ള ചിരിതന്നെ :)
മോനും കുടുംബത്തിനും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ !!!
അരുൺ,
സന്തോഷം, ചിരിപ്പിയ്ക്കുന്നതിന്.
ഒരുപാടു ചിരിക്കുറിപ്പുകൾ എഴുതാൻ ആശംസകൾ.
ഓണാശംസകളും.
പഴഞ്ചൊല്ലുകളുടെ പുതിയ വെര്‍ഷന്‍സ് ഇഷ്ടപ്പെട്ടു. കരിമുട്ടം സ്റെഷനിലെ കമന്റ് ഓപ്ഷന് എന്തിനാ മാഷേ ഡിസേബിള്‍ ചെയ്തു വച്ചിരിക്കുന്നത്?
റീഡേഴ്സ് ഡയസ്സ്: ഇടക്കിടെ വരണേ
ഷാറാ, മനു, അച്ചു:നന്ദി:)
നിരക്ഷരന്,വിജയലക്ഷി ചേച്ചി, ലതി ചേച്ചി,പയ്യന്‍സ്:നന്ദി:)
Post a Comment