For reading Malayalam
ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font.
(Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.
അവള് ത്രയംബക
ഇന്ത്യ വിറക്കുന്നു..
ഏകദേശം ഒരു മാസം മുമ്പൊരു പ്രമുഖ പത്രത്തിലെ പ്രധാന തലക്കെട്ടാണിത്.രാവിലെ ഒരു ഗ്ലാസ്സ് ചായയുമായി പത്രം വായിക്കാന്‍ തയ്യാറായ ഞാന്‍ കണ്ടത് വെണ്ടക്ക വലുപ്പത്തില്‍ ഉള്ള ഈ തലക്കെട്ടാ..
ഇന്ത്യ വിറക്കുന്നത്രേ!!
പേടിച്ചിട്ടാണോ??
അല്ല!!
തണുത്തിട്ടാണോ??
അതുമല്ല!!
അപ്പോള്‍ പിന്നെ ഇന്ത്യക്ക് വല്ലാതെ ദേഷ്യം വന്ന വല്ല സംഭവവും ഉണ്ടായോ??
ഹേയ്, ഇല്ല!!
പിന്നെ എന്തിനു ഇന്ത്യ വിറച്ചു??
ടെന്‍ഷന്‍ കയറി പത്രം നോക്കിയ എന്നോട് സ്വ.ലേ പറയുകയാണ്,
ഇന്ത്യക്ക് പനി പിടിച്ചു പോലും..
ആകെ കുളിരു കോരി പോലും..
മൊത്തത്തില്‍ തണുത്ത് വിറച്ച് പോലും..
ശരിയാ..
പത്രക്കാരെ കുറ്റം പറയേണ്ടാ,
പലവിധത്തിലുള്ള പനികള്‍ ഇന്ത്യയെ ബാധിച്ച് തുടങ്ങി..
എലിപനി, കൊതുകുപനി, കോഴിപനി, പക്ഷിപനി, പന്നിപനി..
കാലത്തിന്റെ പോക്ക് ഇങ്ങനാണേല്‍ ഇനിയും വരും..
ഈച്ചപനി, മുതലപനി, ആനപനി..
കഷ്ടം!!
ഇപ്പോള്‍ പന്നിപനിയാ ലേറ്റസ്റ്റ്.
പന്നിയില്‍ നിന്നാണത്രേ പന്നിപനി ഉണ്ടായത്..
അപ്പോള്‍ മലമ്പനിയോ??
ആവോ, ആര്‍ക്കറിയാം!!
പന്നിപനിയെ പറ്റി ഒരു വിധപ്പെട്ട കാര്യങ്ങള്‍ നന്നായി വിശദീകരിച്ച് തന്നെ ആ പത്രത്തില്‍ എഴുതിയിരിക്കുന്നു.എന്തിനു ഏറെ പറയുന്നു, പന്നിപനി ഇന്ത്യയില്‍ വന്നതിന്റെ പടം വരെ വരച്ച് വച്ചിരിക്കുന്നു..
നാല് പടങ്ങളിലൂടെയാണ് അവര്‍ ഇത് വിശദീകരിച്ചത്..
1. അമേരിക്കയിലുള്ള ഒരു പന്നി തുമ്മുന്ന പടം
2. ആ പന്നിയെ നോക്കുന്ന ഇന്ത്യക്കാരന് തുമ്മുന്ന പടം
3. അയാള്‍ അമേരിക്കയില്‍ നിന്നും വിമാനത്തില്‍ കയറുന്ന പടം
4. ആ വിമാനം ഇന്ത്യയില്‍ ലാന്‍ഡ് ചെയ്യുന്ന പടം
അതേ, ഇന്ത്യയില്‍ പന്നിപനി എത്തിയിരിക്കുന്നു..
അങ്ങനെ ഇന്ത്യ വിറക്കുന്നു!!
മാത്രമല്ല, ഈ പന്നിപനിക്ക് ഒരു മലയാളി ബന്ധം ഉണ്ട് പോലും.ഇടുക്കിയിലെ വണ്ടന്‍ മേട്ടിലുള്ള കോര എന്ന പന്നിവളര്ത്തല്കാരന്റെ കൂട്ടില്‍ നിന്നും, ആറ് വര്‍ഷം മുമ്പ് അമേരിക്കയില്‍ എത്തിയ, 'മൂസ' എന്ന പന്നിയുടെ സന്തതി പരമ്പരകളില്‍ അവസാനത്തെ പന്നിക്കാണ് ആദ്യം പന്നിപ്പനി ഉണ്ടായത് എന്ന് ഈ പത്രം വിശദീകരിച്ചിട്ടുണ്ട്..
കഷ്ടം!!
ഞാന്‍ ഈ ന്യൂസ്സ് വായിച്ച ദിവസം എന്റെ പിറന്നാളയിരുന്നു..
തിരക്കുള്ള സ്ഥലങ്ങളില്‍ പോയാല്‍ പന്നിപനി പകരും എന്ന അറിയിപ്പ് ആ പത്രത്തില്‍ ഉണ്ടായിരുന്നിട്ട് കൂടി, ഞാനും വൈഫും കൂടി 'പുതിയ മുഖം' എന്ന സിനിമ കാണാന്‍ പോയി.ചെന്നപ്പോള്‍ നൂണ് ഷോ കഴിഞ്ഞതേയുള്ളു.ഇറങ്ങി വരുന്ന കൂട്ടത്തില്‍ ഒരു പരിചയ മുഖം, ശാരി.എന്റെ സഹപ്രവര്‍ത്തക.
ഒന്ന് മുട്ടിയേക്കാം, പിന്നെ പടം എങ്ങെനെയുണ്ടെന്ന് അറിയുകയും ചെയ്യാമല്ലോ?
പൃഥിരാജിന്റെ കറകളഞ്ഞ ഫാനായ ശാരിയോട് ഞാന്‍ ചോദിച്ചു:
"ഹായ് ശാരി, പടം എങ്ങനെയുണ്ട്?"
പെട്ടിയിലിരുന്നു പൊട്ടേണ്ട പടങ്ങള്‍ വരെ നല്ലതാണെന്ന് പറഞ്ഞ് പരിചയമുള്ള അവള് പ്രതികരിച്ചു:
"കൊള്ളരുത്"
അത് കേട്ടതും എന്റെ നെഞ്ചൊന്ന് പിടച്ചു!!
പന്നിപനി പോലും വക വയ്ക്കാതെ വന്നതാ..
എന്നിട്ട് പടം കൊള്ളരുതെന്നോ??
നല്ലൊരു പിറന്നാള്‍ വെള്ളത്തിലായോ??
മനസില്‍ തികട്ടി വന്ന വിഷമം കടിച്ചമര്‍ത്തി ഞാന്‍ അവളോട് ചോദിച്ചു:
"എന്തേ, നല്ല കഥയല്ലേ?"
തകര്‍ന്നു നില്ക്കുന്ന എന്നേ നോക്കി സങ്കടത്തോടെ അവള് പറഞ്ഞു:
"കഥയൊക്കെയുണ്ട്, പക്ഷേ പൃഥിരാജിനു മീശയില്ല"
പോടി പുല്ലേ!!
സിനിമ തുടങ്ങി..
അതില്‍ ഒരു ചോദ്യമുണ്ട്..
ക്ലാസ്സിലെ കുട്ടികള്‍ക്ക് മുന്നില്‍ നിന്ന് താനൊരു മൃദംഗം വായനക്കാരനാണെന്ന് പറയുമ്പോള്‍, അതേ ക്ലാസ്സിലെ ഒരു പെണ്‍കുട്ടി, പൃഥിരാജിനോട് ചോദിക്കുന്ന ചോദ്യം..
"ഒന്ന് മോക്ക് ചെയ്യാമോ?"
അതായത് ശരിയായ മൃദംഗം ഇല്ല, എന്നാലും ഫേക്ക് ആയി മൃദംഗം കൊട്ടുന്നത് കാണിക്കാമോ എന്ന് സാരം.അത് കേട്ട് നായകന് ഡസ്ക്കില്‍ കൊട്ടി കാണിക്കുന്നു.
പുതിയ മുഖം എന്ന സിനിമയില്‍ പൃഥിരാജ് ഇങ്ങനെ മോക്ക് ചെയ്ത് കാണിച്ചപ്പോള്‍, എന്റെ മനസ്സിന്റെ കോണില്‍ ഒരു പഴയ മുഖം എന്നെ നാക്ക് നീട്ടി കാണിച്ചു..
അത് അവളായിരുന്നു..
ത്രയംബക!!
എഞ്ചിനിയറിം കോളേജിലെ ഹരമായിരുന്നു ഈ കഥാനായിക..
പാലക്കാട്ടെ ഒരു അഗ്രഹാരത്തില്‍ നിന്നും വന്നവള്‍..
പാട്ട് പാടാനും നൃത്തം ചെയ്യാനും ഒരേ പോലെ കഴിവുള്ളവള്..
യുവകോമളന്മാരുടെ സ്വപ്ന നായിക അവളായിരുന്നു..
കോളേജ് മൊത്തം അവുളുടെ പിന്നാലെ ആയിരുന്നിട്ട് കൂടി, ഒരിക്കല്‍ പോലും എനിക്ക് അവളോട് പ്രേമം ഉണ്ടായിരുന്നില്ല.എന്നാല്‍ കാലക്രമേണ ഞാന്‍ അവളെ സ്നേഹിച്ചു..
അതിനു കാരണം എന്റെ ആത്മാര്‍ത്ഥ സുഹൃത്തായ ഷമീറായിരുന്നു..
എനിക്കു ചേര്‍ന്ന പെണ്ണാണ് ത്രയംബക എന്ന അവന്റെ വാക്കുകളിലെ ഊര്‍ജ്ജം ഉള്‍ക്കൊണ്ട് ഞാന്‍ ആ സാഹസത്തിനു തയ്യാറായി.എന്ത് വില കൊടുത്തും ത്രയംബകയെ കൊണ്ട് 'ഐ ലൌ യൂ' പറയിക്കണം..
പക്ഷേ എങ്ങനെ??
അതിനു ഷമീര്‍ ഒരു വഴി പറഞ്ഞു തന്നു..
ഒരു മുടിഞ്ഞ വഴി!!
സംഭവം സിംപിള്‍..
വയലിന് വായിക്കുന്നവരെ ത്രയംബകക്ക് ഇഷ്ടമാണ്, അതിനാല്‍ വയലിന് വായിക്കും എന്നറിഞ്ഞാല്‍ അവള് പ്രേമിക്കും.
ശരി, വയലിനെങ്കില് വയലിന്.
ഒരിക്കല്‍ ക്ലാസ്സിലെ സുഹൃത്തുക്കളെ അഭിമുഖീകരിക്കാന്‍ ഒരു അവസരം കിട്ടിയപ്പോല്‍ ഞാന്‍ വച്ച് കാച്ചി:
"വയലിന് എന്റെ ജീവനാഡിയും പരമനാഡിയുമാണ്."
എല്ലാവരുടെയും മുഖത്ത് അമ്പരപ്പ്!!
എന്ന് വച്ചാല്‍??
"എന്ന് വച്ചാല്‍ ഞാന്‍ ജനിച്ച് വീണത് തന്നെ ഒരു വയലിനു മുകളിലാണ്"
ഇത്രയും പറഞ്ഞിട്ട് ഞാന്‍ ത്രയംബകയെ നോക്കി.അവളുടെ മുഖത്ത് അത് വരെ കാണാത്ത ഒരു ഭാവം.അവള് പതുക്കെ എഴുന്നേറ്റു, എന്നിട്ടൊരു ചോദ്യം:
"ഒന്ന് മോക്ക് ചെയ്യാമോ?"
ടിഷ്യം!!
ആ ചോദ്യം കേട്ട് ഞാന്‍ ഞെട്ടി പോയി..
ആസനത്തില്‍ അമ്പ് കൊണ്ട പ്രതീതി!!
കര്‍ത്താവേ, ഇനി എന്തോ ചെയ്യും??
സ്മോക്ക് ചെയ്യാനാണെങ്കില്‍ എളുപ്പമാ, ഇത് മോക്ക് ചെയ്യാനാ..
അതും ജീവിതത്തില്‍ വയലിന് കണ്ടിട്ടില്ലാത്ത ഞാന്‍, വയലിന് വായിക്കുന്നത് മോക്ക് ചെയ്യണം പോലും..
എങ്ങനെ??
ഞാന്‍ പതുക്കെ ഷമീറിനെ നോക്കി..
ആത്മാര്‍ത്ഥ സുഹൃത്തും അഭ്യുദയകാംക്ഷിയുമായ ഷമീര്‍ എന്റെ അടുത്തേക്ക് ഓടി വന്നു,
എന്നിട്ട് തകര്‍ന്ന് നില്ക്കുന്ന എന്നോടൊരു ചോദ്യം:
"മനുവേ, നീയിനി എന്തോ ചെയ്യും?"
ബെസ്റ്റ്!!
വെറുതെ ഇരുന്ന എന്നോട് പ്രേമിക്കാന്‍ പറഞ്ഞത് അവന്..
ത്രയംബകക്ക് വയലിന് ഇഷ്ടമാണെന്ന് പറഞ്ഞതും അവന്..
എന്നോട് വയലിന് അറിയാം എന്ന് പറയാന്‍ പറഞ്ഞതും അവന്..
എന്നിട്ട് ഡാഷ് മോന് ചോദിച്ചത് കേട്ടില്ലേ..
ഞാനിനി എന്തോ ചെയ്യുമെന്ന്??
എന്റെ കണ്ണില്‍ ഇരുട്ട് കയറി!!
താഴെ വിഴാതെ ഇരിക്കാന്‍ ഭിത്തിയില്‍ അള്ളി പിടിച്ച് നില്ക്കുന്ന എന്നെ രക്ഷിക്കുക എന്ന ഉദ്ദേശത്തില്‍ ഷമീര്‍ അവളോട് ചോദിച്ചു:
"വയലിന് എങ്ങനെ മോക്ക് ചെയ്യും?"
അത് കേട്ടതും അവള് ബാഗില്‍ നിന്നും ഒരു സാധനം എടുത്ത് എന്റെ നേരെ നീട്ടി..
കന്യാകുമാരിയില്‍ വാങ്ങാന്‍ കിട്ടുന്ന ഒരു സാധനം..
ചിരട്ടയും കമ്പും ഉപയോഗിച്ചുള്ള ഒരു ഉപകരണം..
വയലിന് പോലെ തന്നെ..
വയലിനില്‍ കുറേ കമ്പികളുണ്ടങ്കില് ഇതില്‍ ഒരു കമ്പിയെ ഉള്ളു..
ചിരട്ട വയലിനും, അത് വായിക്കാനുള്ള കമ്പും തന്നിട്ട് അവള് പറഞ്ഞു:
"മനു സരിഗമ ഒന്ന് വായിച്ചേ"
സ-രി-ഗ-മ..
മൊത്തം നാല് അക്ഷരം!!
അവള് തന്ന വയലിനില്‍ ആകെ ഒരു കമ്പി!!
എന്തോ ചെയ്യും?
നാല് അക്ഷരം വായിക്കാന്‍ നാല് കമ്പി വേണ്ടേ??
ചിരട്ടക്ക് മേലെയുള്ള കമ്പി ഏത് അക്ഷരത്തിന്റെയാ??
ആകെ കണ്ഫ്യൂഷന്!!
ഒടുവില്‍ ഞാന്‍ തുറന്ന് ചോദിച്ചു:
"ഇത് ഒരു കമ്പിയല്ലേ ഉള്ളു, സരിഗമക്ക് നാല് കമ്പി വേണ്ടേ?"
എന്റെ ചോദ്യത്തില്‍ പകച്ച് പോയ ത്രയംബക, ഒന്നും മിണ്ടാതെ ആ വയലിനും വാങ്ങി തിരികെ നടന്നു.
പാവം..
സരിഗമക്ക് നാല് കമ്പിയും, സപ്തസ്വരത്തിനു ഏഴ് കമ്പിയും വേണം എന്ന എന്റെ ലോജിക്ക് മനസിലായിക്കാണില്ല..
അവള്‍ക്ക് എന്റെയത്ര വിവരമില്ലല്ലോ!!
സിനിമ തീര്‍ന്നപ്പോള്‍ വാമഭാഗം ചോദിച്ചു:
"മോക്ക് ചെയ്യുക എന്നത് ഒരു കലയാണോ?"
അല്ല മോളെ, അല്ല..
മോക്ക് ചെയ്യുക എന്നത് ഒരു കൊലയാ.
അനുഭവം ഗുരു!!
ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..
All rights reserved
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com
107 comments:
മറ്റ് ബ്ലോഗുകളില്‍ പ്രസിദ്ദീകരിച്ച എന്റെ കഥകളും കവിതകളും, കരിമുട്ടം സ്റ്റേഷന് എന്ന ബ്ലോഗില്‍ പുനപ്രസിദ്ധീകരിച്ച വിവരം സന്തോഷപൂര്‍വ്വം അറിയിക്കട്ടെ..
ബ്ലോഗെഴുതുന്ന കാലം മുതലുള്ള ആഗ്രഹമാ, കഥ വായിച്ച ആരേലും എന്നെ തിരിച്ചറിയണമെന്ന്.ഈ ഓണത്തിനു ഗുരുവായൂര്‍ നടയുടെ മുന്നില്‍ വച്ച് ദുബായില്‍ ജോലി ചെയ്യുന്ന, മുരളി എന്ന ചേട്ടന്, 'അരുണാണോ?' എന്ന് ചോദിച്ച നിമിഷം ഞാന്‍ ഒരു പാട് സന്തോഷിച്ചു.ഈ കഥ ഗുരുവായൂരപ്പനും, ആ ചേട്ടനും ഉള്ള എന്റെ സ്നേഹ സമ്മാനമാ..
കഥ ഇഷ്ടമായോ?
അഭിപ്രായം അറിയിക്കണേ..
ഒന്ന് മോക്കാമോ ?????
:)
നാട്ടില്‍ നിന്നും വന്ന് ഇറങ്ങിയപ്പോള്‍ തന്നെ കാച്ചിയോ?
ഇത് മലയാള മനോരമക്കിട്ടാണൊ? കലക്കീട്ടുണ്ട്.(ഓണം എങ്ങനുണ്ടാരുന്നു?പുത്തനോണം പൊടിപോടിച്ചോ?)
"സരിഗമക്ക് നാല് കമ്പിയും, സപ്തസ്വരത്തിനു ഏഴ് കമ്പിയും വേണം "
അല്ലാ അപ്പൊള്‍ ശരിക്കും അങിനെ അല്ലെ??
:)
"മാത്രമല്ല, ഈ പന്നിപനിക്ക് ഒരു മലയാളി ബന്ധം ഉണ്ട് പോലും.ഇടുക്കിയിലെ വണ്ടന്‍ മേട്ടിലുള്ള കോര എന്ന പന്നിവളര്ത്തല്കാരന്റെ കൂട്ടില്‍ നിന്നും, ആറ് വര്‍ഷം മുമ്പ് അമേരിക്കയില്‍ എത്തിയ, 'മൂസ' എന്ന പന്നിയുടെ സന്തതി പരമ്പരകളില്‍ അവസാനത്തെ പന്നിക്കാണ് ആദ്യം പന്നിപ്പനി ഉണ്ടായത് എന്ന് ഈ പത്രം വിശദീകരിച്ചിട്ടുണ്ട്.."
വീണ്ടും അരുണേട്ടന്റെ ടച്ച്:).പിന്നെ കരിമുട്ടം സ്റ്റേഷനിലൊന്ന് പോയി, അതാ കമന്റാന്‍ താമസിച്ചത്.അവിടെയും വെടിക്കെട്ടാണല്ലോ പിന്നെന്താ സൂപ്പര്ഫാസ്റ്റീന്ന് ഡിലീറ്റ് ചെയ്തത്?
സരിഗമക്ക് നാല് കമ്പിയും, സപ്തസ്വരത്തിനു ഏഴ് കമ്പിയും വേണം എന്ന എന്റെ ലോജിക്ക് മനസിലായിക്കാണില്ല..
അവള്‍ക്ക് എന്റെയത്ര വിവരമില്ലല്ലോ!!
അളിയോ കലക്കി, ലവള് ആ സംഭവത്തോടെ കോളേജ് മാറിയല്ലേ, എന്തായാലും പന്നി പനിയില്‍ നിന്നും തുടങ്ങി പുതിയ മുഖം സിനിമ കണ്ടു, ത്രയംബ്കയില് കൊണ്ട് എത്തിച്ചു അല്ലെ.
ഈ ഓണത്തിനു ആര് കെ പുരം അയ്യപ്പ ക്ഷേത്രത്തിന്റെ നടയുടെ മുന്നില്‍ വച്ച് ഗ്രീസില്‍ ജോലി ചെയ്യുന്ന, കരുണന് എന്ന ചേട്ടന്, 'സൂപ്പര്‍ ഫസ്റ്റിലെ ടി ടി ആര് ആണോ?' എന്ന് ചോദിച്ച നിമിഷം ഞാന്‍ ഒരു പാട് സന്തോഷിച്ചു.ഈ കമന്റ് അയ്യപ്പനും ആ ചേട്ടനും ഉള്ള എന്റെ സ്നേഹ സമ്മാനമാ..
അല്ല സത്യം പറ എത്ര പെണ്പിള്ളാരേന്ന് അടികിട്ടിയിട്ടുണ്ടു് , ഈ കഥകളിലൊക്കെ പറയുന്ന കണക്കാണെങ്കില്‍ താങ്കള്‍ ഇപ്പൊ ബാക്കിയുണ്ടാവില്ലല്ലോ :)
അരുണ്‍,
ശരിക്കും ഈ എഴുത്തിലെ വ്യത്യാസം കണ്ട് വളരെ സന്തോഷമുണ്ട്.ഹ്യൂമര്‍ കൈകാര്യം ചെയ്യുന്നതിനൊപ്പം വ്യത്യസ്തത പുലര്‍ത്താന്‍ ശ്രമിക്കുന്നു.ത്രയംബകയില്‍ കഥ എത്തിച്ച രീതിയാണ് ഈ കഥയില്‍ എന്നെ ഏറ്റവും ആകര്‍ക്ഷിച്ചത്.പന്നിപ്പനിയും, പത്രങ്ങളുടെ വിശദീകരണവും, പുതിയ സിനിമകളുടെ കാഴ്ചപ്പാടും എല്ലാം കോര്‍ത്തിണക്കി ഒരു കഥ.നന്നായിരിക്കുന്നു അരുണ്‍
ആശംസകള്‍
ആര്‍പിയാര്‍:നന്ദി, പിന്നെ മോക്കാം:)
ശ്രീജിത്ത്:പുതിയ ബ്ലോഗില്‍ ഇടാന്‍ എഴുതി വച്ചിരുന്നതാ, ഇതിലങ്ങ് പോസ്റ്റി:)
റിയാവിന്സ്:അതേ, അങ്ങനാ:)
രാമചന്ദ്രന്:നന്ദി
വിനോദ്:അന്ന് അങ്ങനെ തോന്നി, ഡിലീറ്റ് ചെയ്തു.പിന്നെ വേണ്ടാരുന്നു എന്ന് തോന്നി.എന്ത് ചെയ്യാന്‍?
കുറുപ്പേ:കണാരന് ചേട്ടന് എന്താ ചോദിച്ചത്?'സൂപ്പര്‍ ഫസ്റ്റിലെ ടി ടി ആര് ആണോ?' എന്നോ 'കരൂര്‍ ഷാപ്പിലെ വെയിറ്റര്‍ ആണോ?' എന്നോ
വേദവ്യാസന്:ഹി..ഹി..ഹി അത് വിട്
പോരാളി:വളരെ നന്ദി:)
അരുണ്‍ ചേട്ടാ...ഓണം എല്ലാം ഗംഭീരം ആയി എന്ന് വിചാരിക്കുന്നു...
ഇതും കലക്കി...
പിന്നേ കായംകുളം സൂപ്പര്‍ ഫാസ്റ്റ് ,കരിമുട്ടം സ്റ്റേഷന്....എല്ലാം ഒരു ട്രെയിന്‍ ടച്ച്......
ഇതിന്റെ പിന്നിലും കഥ ഉണ്ടോ...?
:)
"എന്തിനു ഏറെ പറയുന്നു, പന്നിപനി ഇന്ത്യയില്‍ വന്നതിന്റെ പടം വരെ വരച്ച് വച്ചിരിക്കുന്നു.."
:)
How was onam. story suprb!
0 0
I
( )
Mukalil albi oru roopam varachatha.kulamayi poyi.kadha ishtamayi.deepa enthu parayunnu.idakku veetilottu varanam
Sheeja & Albert
ന്നാലും ഒന്ന് ശ്രമിച്ചു നോക്കാമായിരുന്നില്ലേ അരുണേ...
ആക്ച്വലി ലതിന് 4 കമ്പികള്‍ വേണ്ടായിരുന്നൂലേ? :)
അരുണിന്റെ ഒരാഗ്രഹം ഗുരുവായൂരപ്പന് സാധിച്ചു തന്നല്ലോ.. ഞാനെന്റെ ബ്ലോഗില്‍ ഇക്കണ്ട അതിക്രമമെല്ലാം കാണിച്ചിട്ട് വീട്ടുകാരു പോലും പറയുന്നത് നീ ഇതൊക്കെ എവിടൂന്നെങ്കിലും അടിച്ചു മാറ്റിയതല്ലേ എന്നാ.. സത്യത്തില്‍ വീട്ടുകാരു പോലും എന്നെ തിരിച്ചറിയുന്നില്ല..
ത്രയംബക നന്നായി.. ഓണം അടിച്ചുപൊളിച്ചു എന്നു കരുതുന്നു.
അരുണേട്ടാ, ഈ സംഭവം പിടികിട്ടുന്നില്ല.നാല് കമ്പി വേണോന്നോ വേണ്ടാന്നോ?ഹിഹിഹി എന്തായാലും കഥ കിടിലനാ
കുക്കു:ഓണം അടിപൊളിയായിരുന്നു.(വീട് റെയില്‍വേ സ്റ്റേഷനു അടുത്താ)
കരിമുട്ടം അരവിന്ദ്: അങ്ങനെ ചിറ്റപ്പന് ഇവിടെ എത്തി അല്ലേ?പുതിയ ബ്ലോഗ് നന്നായിട്ടുണ്ട്
അല്‍ബര്‍ട്ട്, ഷീജ: അത് പടമായിരുന്നോ? ഞങ്ങള്‍ അടുത്ത ഞയറാഴ്ച വരാം:), ഓണം കലക്കിയോ?
ശ്രീ:ഒരു പിടിയുമില്ല:)
രഞ്ജിത്ത്:ഹ..ഹ..ഹ ഇതൊക്കെ എന്നോടും വീട്ടുകാരു ചോദിക്കുന്നതാ:)
റോഷിനി: എനിക്കും ശരിക്ക് അറിയില്ല:)
അരുണേ വയലിന്റെ പോളിടെക്നിക്ക് നീ പഠിച്ചില്ല അല്ലെ? എന്തായാലും മോക്ക് ഒരു കൊല തന്നെ! :)
അളിയന് പുതിയ മുഖം സിനിമ ഏത് തീയറ്ററില്‍ പോയി കണ്ടെന്നാ?
:)
നമ്മുടെ ബൂലോകത്തില്‍ എന്നെ കുറിച്ച് എഴുതിയതിനു നന്ദി.തിരക്ക് കാരണമാണ് ഇപ്പോള്‍ എഴുതാത്തത്.ഇനി മൊട്ടുണ്ണിയുടെ കല്യാണം കഴിഞ്ഞ് എഴുതാം.
പിന്നെ ഗോപന് ചോദിച്ചത് ശരിയാണല്ലോ..
നീ എന്നാ പുതിയ മുഖം സിനിമ കണ്ടത്?
:)
അരുണേ, കഥ കലക്കീ എന്ന് ഞാന്‍ എഴുതേണ്ടല്ലോ!
കരിമുട്ടത്തമ്മ തുണച്ചു!
ഇല്ലേല് ആ പട്ടത്ത്ത്തിപ്പെന്നിണ്ടേ പിന്നാലെ തംബുരുവും പിടിച്ചു നടന്നേനെ!
കൊള്ളാം അരുണ്‍!
.."എന്ന് വച്ചാല്‍ ഞാന്‍ ജനിച്ച് വീണത് തന്നെ ഒരു വയലിനു മുകളിലാണ്"
:)
ജീവനാഡി കൊണ്ടുള്ള ഈ വയലിന് വായന നന്നായി.
മോക്ക് ചെയ്യാന്‍ പറ്റാത്തതായി ഒന്നുണ്ട്. "കായംകുളം സൂപ്പര്‍ഫാസ്റ്റിന്റെ" ഓട്ടം :)
ഹ ഹ ...കലക്കി..പന്നി പനിക്ക് മലയാളി ബന്ധം!!!...അപ്പൊ ഇന്ത്യയിലെത്തിയ പന്നി പനിക്ക് പാക്കിസ്ഥാന് ബന്ധം ഉണ്ടാവണ്ടതല്ലേ???...
വയലിന് മോക്കല് കലക്കീ ട്ടാ..:)
വാഴക്കോടാ:ഇല്ല, ഇനി ആ ടെക്നോളജിയാ
ഗോപാ, മൊട്ടുണ്ണി:ഞാനല്ല നായകന്, മനുവാ:)
ജയന് ചന്ദ്രകാന്ദം, സുകന്യ:നന്ദി:)
തൃശൂര്കാരന്:ചില പേപ്പര്‍ അങ്ങനാ, എല്ലാത്തിനും ഒരു മലയാളി ബന്ധം:)
റെയര്‍ റോസ്സ്:നന്ദി:)
കഥ ഉഗ്രനായി ...വായിച്ചു ചിരിച്ചു....എല്ലാം നന്നേ രസിച്ചു...
വീണ്ടും അരുണകാന്തി......ആശംസകൾ....
arun,
ha ha ha .kollaam!katha ishtappettu
ഓണം കഴിഞ്ഞിട്ടും ആരുടേയും പോസ്റ്റ് കാണുന്നില്ല എന്ന് പരതിയപോള് ഇതാ ചിരിച്ചു രസിക്കാന്‍ പറ്റിയ ഒരു പോസ്റ്റ്.... സന്തോഷമായി...
"ഇത് ഒരു കമ്പിയല്ലേ ഉള്ളു, സരിഗമക്ക് നാല് കമ്പി വേണ്ടേ“ അല്ല വേണ്ടേ :)
കലക്കി മാഷെ
ഫ്രെയിം ബൈ ഫ്രെയിം ചിരിപ്പിക്കാന്‍ ഇപ്പോള്‍ അരുണ്‍ മാത്രമേ ഉള്ളു.ഓണം കഴിഞ്ഞുള്ള ഈ പോസ്റ്റും കലക്കി
(നമ്മള് ഒരേ നാട്ടുകാരാണ്)
നന്ദ
ആലപ്പുഴ
സാധാരണ അരുണ്‍ ചേട്ടന് പോസ്റ്റിട്ടാല്‍ ഒരു മണിക്കൂറിനുള്ളില്‍ മിനിമം ഇരുപത് കമന്റ് കിട്ടാറുള്ളതാ.ഇത് രണ്ട് മണിക്കൂറായപ്പോഴും കമന്റ് കാണാത്തപ്പോള്‍ ഞാന്‍ കരുതി സംഭവം ഫ്ലോപ്പായന്ന്.എവിടെ,'ലേറ്റായി വന്നാലും ലേറ്റസ്റ്റായി വരും',അല്ലേ?ഞാന്‍ ഇനിയും വരും
kollamtto Arun
എന്തു പറയാൻ അരുൺഭായിയേ...ഓണാഘോഷത്തിന്റെ ക്ഷീണം മാറിക്കിട്ടി പോസ്റ്റ് വായിച്ചു ചിരിച്ചപ്പോൾ..!!!
സംശയരോഗി, ചാണക്യന്, ഫൈസല്‍:നന്ദി:)
ഷീല ചേച്ചി:ഞാന്‍ ഇന്നാ നാട്ടീന്ന് എത്തിയത്:)
ജമാല്‍:സപ്തസ്വരങ്ങള്‍ക്ക് ഏഴു കമ്പി വേണം
നന്ദ:നന്ദി നന്ദ
വിനോദ്:ഹ..ഹ..ഹ ആക്കിയതാണോ?
വിധു, വീരു:നന്ദി:)
“അത് കേട്ടതും അവള് ബാഗില്‍ നിന്നും ഒരു സാധനം എടുത്ത് എന്റെ നേരെ നീട്ടി..
കന്യാകുമാരിയില്‍ വാങ്ങാന്‍ കിട്ടുന്ന ഒരു സാധനം..“
വേണ്ട...വേണ്ടാ....അതുവേണ്ടാ...
പറഞ്ഞു പറഞ്ഞു കന്യാകുമാരിയിലോട്ടായോ!!!??
:) :)
അങ്ങട്ടലക്ക് !!
സംഗീതവുമായി നല്ല ബന്ധമാനല്ലേ :)
എന്തായാലും മോക്ക് ചെയ്യാന്‍ പോയ കഥ കലക്കി !!
Dear Arun,
so happy that for THIRUVONAM,you had punya darsha of GURUVAYOORAPPAN!did you have onam sadya at temple?arun,so lucky,u are!:)
hope celebrations didn't get washed away with rain.
t's a real surprise,that you published your post soon after your arrival!really humorous,as usual.by the way,you can start your vilolin class now in blore just for a change!:)
i always remember the slogan,''india is shining''.
really happy that your popularity is increasing n recognition is easily available.
wishing good luck to reach greater heights,
sasneham,
anu
Onam kazhinju thirichethiya vishamam ippol mari arun.valare nandi undu ii bloginu.adyamaya ivide.kure postukal vayichu.ini baky vayikkanam, karimutam staton vayikkanam, ramayanam vayikkanam, randu divasam vayichu chirikkanulla vakuppu undannu manasilayi.Njan oru orkut request ayachitundu, please accept it
മോക്ക് ചെയ്തു മോണ പോവാത്തത് ഭാഗ്യം !
ലോണം ലെങ്ങനെ ലുണ്ടാരുന്നു ?
അയ്യോ അരുണ്‍ ചേട്ടാ ആക്കിയതല്ല, കോമഡിയാ കോമഡി
:)
നന്ദേട്ടാ: കന്യാകുമാരി സ്വന്തമാണ് അല്ലേ?:)
hshshshs:ഏറ്റു, ശ്രമിക്കാം:)
ഇന്ദുലേഖ:സംഗീതം എന്ന് പറഞ്ഞത് നന്നായി, സംഗീത അല്ലല്ലോ.ഒരു കുടുംബ കലഹം ഒഴിവായി:)
അനുപമ:ആത്മാര്‍ത്ഥമായ ഈ വരികള്‍ക്ക് നന്ദി, വയലിന് ക്ലാസ്സ് ഞാന്‍ തന്നെ തുടങ്ങണോ?
ശ്രീ:നന്ദി.ഇനിയും വരുമെന്ന് പ്രതീക്ഷിക്കുന്നു:)
ഹാഫ് കള്ളന്:ലോണം ലല്ലതായിരുന്നു
വിനോദ്:ഹേയ്, ഞാന്‍ വെറുതെ ചോദിച്ചതാ:)
പന്നിപനി വരുന്നതും
അതിന്റെ ഇന്ത്യന്‍ ബന്ധവും രസമായി..
ഇതൊക്കെയാണെലും ശാരിക്ക്
സെന്‍സുണ്ട് സെന്‍സിബിലിറ്റിയും
"......പക്ഷേ പൃഥിരാജിനു മീശയില്ല"
ഒന്ന് ഒര്‍ത്തു നോക്കിയാല്‍ മീശയില്ലാത്ത
പൃഥിരാജ് എന്നാ പോലിരിക്കും?
പിന്നെ ത്രയംബക!!
പട്ടരില്‍ പൊട്ടരില്ല ..
ഇതു തന്നെ തെളിവ് ..
വേറും ഊച്ചാളി പീസ് ചിലവാകില്ല മക്കളേ..
മോക്ക്!
മോക്ക്!
♫♫ എന്റെ വീണക്കമ്പിയെല്ലാം വിലക്കെടുത്തൂ
അവര്‍ എന്റെ കൈയ്യില്‍
പൂട്ടുവാനൊരു വിലങ്ങു തീര്‍ത്തൂ...♫
എന്നു പാടി പാടി നടന്നേനെ കമ്പികളൂടെ
എണ്ണം കൃത്യമാരുന്നേല് .........മാണിക്യം
ഇന്ത്യ വിറച്ചത് പോലെ അരുണ്‍ വയലിന് പനി വന്നു വിറച്ചത് കാണാനുള്ള ഭാഗ്യം ഉണ്ടയില്ലലോ , ഏതായാലും മീശയില്ലാ പ്രിത്വിയുടെ മോക്ക്, മോക്കാന് പറ്റാത്തതില്‍ വിഷമമുണ്ടാവും അല്ലെ, സാരമില്ല ത്രയംബകയുടെ അടുത്ത് പറ്റിയില്ലെങ്കിലും വായനക്കരുണ്ടല്ലോ അരുണ്‍ ധൈര്യമായിട്ട് മോക്കികോ .. ഞങ്ങള്‍ ഓടിയ്ക്കൊളാം :)
best kanna best
Kalakki.....Ennitu puthiya mugham kollamo.....
):-
അരുണേ ശരിയാ സ്മോക്ക് ചെയ്യാന്‍ എന്നാ എളുപ്പമാ...
ത്രയംബകം വളക്കാന്‍ പോയിട്ട് നടന്നില്ല പിന്നാ ഒടിക്കുന്നത് അല്ലെ..
ശരിക്കും വയലിനു കമ്പിയുണ്ടോ .........!
വെരി നൈസ് !
hats ഓഫ് 2 u
വയലിന് അറിയാത്തത് കൊണ്ട് ത്രയംബക രക്ഷപെട്ടു ...........
ഇഷ്ടപ്പെട്ടു
very good....
അപ്പൊ അങ്ങനായിരുന്നു ത്രയംബകം വില്ലൊടിഞ്ഞത് അല്ലേ?
രസികന്‍ കഥ അഭിനന്ദനങ്ങള്‍
അല്ല സപ്തസ്വരങ്ങള്‍ അഞ്ചോ ആറോ?പ്രിഥ്വിരാജ് കൊട്ടുന്ന മൃദംഗത്തിനെത്ര കമ്പിയാ ഉള്ളത്?
മോക്കിങ്ങിനെ കുറിച്ചു വിശദമായ ഒരു ക്ലാസ്സ് തന്നെ ആയിരുന്നു ഇത്. എഞ്ചിന് ഡ്രൈവറെ തകര്‍ത്ത് തരിപ്പണമാക്കി. എന്നാലും സരിഗമ ക്ക് വേണ്ടി 4 കമ്പി കൊണ്ട് വരാത്ത അവല്ക്കിട്ടൊരു പണി കൊടുക്കണം.
മാണിക്യം ചേച്ചി:ഹ..ഹ..ഹ സംഭവം കലക്കി, പക്ഷേ പാട്ട് മാറി "ഒന്നാം രാഗം പാടി" ഇതാ നല്ല പാട്ട്
റിഡേഴ്സ് ഡയസ്സ്, മുംബൈ മലയാളി, ബിന്ദു ചേച്ചി, മനു:നന്ദി:)
ജൂനൈത്ത്, സുരഭി, രമണിക, ജാഫര്‍ അലി:നന്ദി:)
ഇന്‍ഡ്യാഹെറിറ്റേജ്:നന്ദി
പാവത്താന്‍:സപ്തസ്വരങ്ങള്‍ മൂന്ന്
പുള്ളിപുലി:അത് ഞാന്‍ ഏറ്റു:)
എത്ര സിമ്പിൾ സംഭവം എത്ര മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു..! കലക്കി അരുൺ..!
അഭിനന്ദനങ്ങൾ...
(ത്രയംബകം വില്ലൊടിച്ചത് ലെവളുടെ ആരേലുമാണോ..!)
എന്റെ അരുണേ, ഇതു വായിച്ച് ചിരിച്ച് വയറു വേദനിക്കുന്നു.
ആട്ടേ, ദീപ ഇതു വായിച്ചോ?
ചിരിപ്പിച്ചൂ കൊല്ല്,അരുണേ:)
ഹിഹി ഇന്നാ മാഷെ തിരിച്ചു എത്തിയത്. അതോണ്ടെ ഇന്നേ കണ്ടുള്ളൂ പുതിയ പോസ്റ്റ്.
ഒരു സംശയം.. അപ്പൊ പന്ത്രണ്ടു സ്വരസ്ഥാനങ്ങള്ക്കും കൂടെ മൊത്തം എത്ര കമ്പി വേണ്ടി വരും ?.
ത്രയംബക പാവം.. പിന്നെ ആരോടും മോക്ക് ചെയ്യാന്‍ പറഞ്ഞിട്ടുണ്ടാവില്ല
ആസനത്തില്‍ അമ്പ് കൊണ്ട പ്രതീതി!!
hi-hi-hi
kollam
ഓണസദ്യ ഉണ്ടപ്പോള്‍ പുതിയ ബ്ലോഗിനുള്ള എനര്‍ജി കിട്ടി അല്ലെ:)
വയലിന് വായിക്കാന്‍ എന്തിനാ കമ്പി? ചോദ്യങ്ങള്‍ ഒന്നും ചോദിയ്ക്കാതെ ഒന്ന് മോക്കി കാണിക്കാന്‍ മേലാരുന്നോ?
പിന്നെ പറയാന്‍ മറന്നു.. കരിമുട്ടം സ്റ്റേഷനില്‍ പുനപ്രസിദ്ധീകരിച്ച പോസ്റ്റുകള്‍ വായിച്ചു.. എല്ലാം തകര്‍പ്പന്‍! മാഷ് അതെല്ലാം എന്തിനു ഡിലീറ്റ് ചെയ്തു എന്ന് മനസ്സിലാകുന്നില്ല!
കായംകുളം സൂപ്പര്‍ഫാസ്റ്റിന്റെ ബോഗികള്‍ പോലെ നീണ്ടു കിടക്കുന്ന ഒരു പെണ്‍പട പിന്നില്‍ ഉണ്ടല്ലെ..
ഇതിനും മനുജി തന്നെ ആണോ ഗുരു..
നമിച്ചണ്ണാ നമിച്ച്!!!
കുമാരന്:നന്ദി:)
ഗീത:പിന്നെ, ദീപ ഇത് നേരത്തെ വായിച്ചു:)
വികടശിരോമണി, കണ്ണനുണ്ണി, നന്ദു:നന്ദി
പയ്യന്‍സ്:ഒരു ദിവസം കുറേ കഥകള്‍ അങ്ങ് ഡിലീറ്റ് ചെയ്തു.എന്തിനു എന്ന് എനിക്കും മനസിലായില്ല:(
കിഷോര്‍, വംശവദന്‍:നന്ദി:)
പുതിയ മുഖം എന്ന സിനിമയില്‍ പൃഥിരാജ് ഇങ്ങനെ മോക്ക് ചെയ്ത് കാണിച്ചപ്പോള്‍, എന്റെ മനസ്സിന്റെ കോണില്‍ ഒരു പഴയ മുഖം എന്നെ നാക്ക് നീട്ടി കാണിച്ചു..
അത് അവളായിരുന്നു..
:)
പൃഥ്വി മോക്ക് ചെയ്തതിന് ശേഷം അരുണജി ഫിലിം കണ്ടില്ലാ അല്ലേ....ഓര്‍മ്മകളുടെ ഓളങ്ങളില്‍ ഓടിക്കളിക്കുകയായിരുന്നോ മനസ്സ്.....
കായംകുളം വണ്ടിയില്‍ ആദ്യമായാണ് കേറുന്നത്. അടിപൊളി സൂപ്പര്‍ ഫാസ്റ്റ്.. സ്റ്റേഷന് എത്തിയിട്ടും ഇറങ്ങാന്‍ തോന്നുന്നില്ല.. ടിക്കറ്റ് എടുത്തിട്ടുമില്ല. . ടീട്ടി യോട് ഒന്ന് പറഞ്ഞേക്കണേ ..
കലക്കി കടു വറുത്തു അരുണ്‍..
:)
ഇദേ..ഒരു കമന്റ് ഞാന്‍ മോകിയിരിക്കുന്നു!
ആസനത്തിലെ അമ്പെയ്ത്ത് തകര്‍ത്തെടാ
:)
എനിയ്ക്കും വേദവ്യാസന് ചോദിച്ചതു തന്നാ ചോദിയ്ക്കാനുള്ളത്...
“അല്ല സത്യം പറ എത്ര പെണ്പിള്ളാരേന്ന് അടികിട്ടിയിട്ടുണ്ടു് , ഈ കഥകളിലൊക്കെ പറയുന്ന കണക്കാണെങ്കില്‍ താങ്കള്‍ ഇപ്പൊ ബാക്കിയുണ്ടാവില്ലല്ലോ“
കഥ കിടിലൻ.
"ഷമീര്‍ എന്റെ അടുത്തേക്ക് ഓടി വന്നു,
എന്നിട്ട് തകര്‍ന്ന് നില്ക്കുന്ന എന്നോടൊരു ചോദ്യം:
"മനുവേ, നീയിനി എന്തോ ചെയ്യും?"
കൊടു കൈ അവനാണു താരം!
അരുണ്‍ജി കഥ അടിപൊളി ആയിട്ടുണ്ട്. അതില്‍ കൂടുതല്‍ പറയണ്ട ആവശ്യമില്ലല്ലോ? this is my first comment ever made to post......
faizal dubai......
മോക്ക് ചെയ്യുക എന്നത് ഒരു കൊലയാ....!
Manoharamaayirikkunnu Arun... Mangalaashamsakal...!!!
ത്രയംബകാവതരണ രീതി നന്നായി.
പന്നിപ്പനിയും കേരള ബന്ധവും കലക്കി.
ആശംസകൾ.
ചെലക്കാണ്ട് പോടാ:സത്യമാ, ആ പടം പിന്നെ കണ്ടില്ല:)
ബഷീര്‍:അപ്പോള്‍ ഇനിയും വരണം:)
പകല്‍കിനാവന്‍, ക്യാപ്റ്റന്‍, മനു ചേട്ടാ, കൊട്ടോട്ടിക്കാരന്, വയനാടന്‍:നന്ദി:)
ഫൈസല്‍:ഇടക്കിടെ കമന്റ് ഇട് ഫൈസലേ, അപ്പോഴാ ഒരു രസം:)
സുരേഷ്, വീ.കെ:നന്ദി:)
.."എന്ന് വച്ചാല്‍ ഞാന്‍ ജനിച്ച് വീണത് തന്നെ ഒരു വയലിനു മുകളിലാണ്"
ആ വയല്‍ ഏതെന്ന് അവള് ചോദിച്ചില്ലല്ലോ?ഭാഗ്യം!!!
ചിരിച്ചു മാഷേ. ത്രയംബക അപ്പോള്‍ ഈ വയലിന് പോലെയുള്ള സാധനം കൂടെ കൊണ്ടു നടക്കുകയായിരുന്നല്ലേ?
ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ ഒരു കഥാ പ്രസംഗത്തിനു സ്കോപ്പ് ഉണ്ട്.
ഇന്ത്യ വിറക്കുന്നു.
(അടി സിംബല്‍)
ഇന്ത്യ വിറക്കുന്നത്രേ!!
പേടിച്ചിട്ടാണോ??
അല്ല!!
തണുത്തിട്ടാണോ??
അതുമല്ല!!
അപ്പോള്‍ പിന്നെ ഇന്ത്യക്ക് വല്ലാതെ ദേഷ്യം വന്ന വല്ല സംഭവവും ഉണ്ടായോ??
ഹേയ്, ഇല്ല!!
പിന്നെ എന്തിനു ഇന്ത്യ വിറച്ചു??
(സിമ്പല്‍)
വേദന തിങ്ങും സമൂഹത്തില്‍ നിന്നു ഞാന്‍
വേരോടെ മാന്തി പറിച്ചതാണീ കഥ.....
പനിവന്നു വേദന...
പുതിയ മുഖത്തിന്റെ ഷൂട്ടിങ്ങ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ കണ്ടിരുന്നു.മീശയില്ലാത്ത പൃത്വിരാജ് നല്ല ചുള്ളനായിട്ടാണ് തോന്നിയത്.
ഈ ശാരിക്കു ഒരു സൌന്ദര്യ ബോധവും ഇല്ല.
അരുണ്‍ ,
ഓണം കഴിഞ്ഞു തിരിച്ചെത്തിയതും പള്ളി പോസ്റ്റ് ഇട്ടതറിഞ്ഞില്ല ഇഷ്ടാ
ഒട്ടുമിക്ക ജന്തുക്കളുടെ പേരിലും പനി വന്നിട്ടും കരയിലെ ഏറ്റവും വലിയ ജീവിയായ ആനയുടെ പേരില്‍ എന്താണോ വരാത്തത് ..
ഈ പേരെവിടെന്നു കിട്ടി ഇഷ്ടാ .. "ത്രയംബക" ... കിടിലന്‍
ഞാന്‍ കുറെ നാള് ഈ വയലിനില്‍ രാകാന്‍ പോയതാ .. ഒടുവില്‍ വീട്ടുകാര്‍ ഇടപെട്ടു..
"വല്ല നേതാക്കാന്മാരും മരിക്കുമ്പോ റേഡിയോയില്‍ കേള്‍ക്കണ മരണപ്പാട്ട് പഠിക്കാനാണോ പോകുന്നത് എന്നായിരുന്നു ചോദ്യം ".. അല്ലെങ്കിലും എനിക്കും മടുത്തിരുന്നു ഈ രാകല് ..
പോസ്റ്റിന്റെ ആമുഖം .. പിന്നെ ഇടക്കിടക്കുള്ള കഥയിലെ മാറ്റം .. എല്ലാം നല്ല കയ്യടക്കത്തോടെ ചെയ്തിരിക്കുന്നു ... പിന്നെ ആ സ്വപ്നം സഫലമായതിന്റെ ചെലവു വേണം കേട്ടോ ..
വളരെ നന്നായി....
കോളേജ് ഓര്‍മകളിലേക്ക് കൊണ്ട് ചെന്നെത്തിച്ചു....
എന്നാലും ആ സരിഗമ കലക്കീട്ടോ...
ആശംസകള്‍...
ഇങ്ങനെയും ഒരു കഥയോ, ശിവ ശിവ
:)
Dear Arun(manu),
I am back in Dubai.
Started reading you again.
Also I was waiting for a comment against me.
Anyway thanks,
Murali Nair,
Dubai
അരീക്കോടന്‍ മാഷേ, എഴുത്തുകാരി ചേച്ചി : നന്ദി:)
മുസാഫിര്‍:അങ്ങനെയും ആവാം:)
ശാരദനിലാവ്:നന്ദി,നന്ദി,നന്ദി
മുരളി നായര്‍ : ഞാന്‍ താങ്കളെ ഇന്നാ കണ്ടേ, പിന്നെ ഈ കഥ മറ്റൊരു മുരളിനായര്ക്കുള്ള സമ്മാനമാ:)
കല:നന്ദി:)
മുരളി ചേട്ടാ,
എന്റെ ഈ പോസ്റ്റിലെ ആദ്യ കമന്റ് കണ്ടോ??
:)
ഹി..ഹി..ഹി
നമ്മള് ഗുരുവായൂരില്‍ കണ്ട കാര്യം ഞാന്‍ പേപ്പറില്‍ കൊടുത്തു
sir, kadha ellam vayichu.shile valare differnt ane.adhyam serious comedy.pinne full comedy.then narmam.ippol comedy + serious.ellam kollam.njan oru blog thudangum.ariyikkam, first comment tharane.
Anil(swamy)
എടാ ലിങ്ക് കൊടുക്കുന്നത് എങ്ങനാ?
ഒറ്റന്‍ വരുന്നുണ്ട് ബൂലോകത്തേക്ക്.അതിനു മുമ്പ് പിള്ളാരെ ഒക്കെ ഒന്നു കാണാമെന്ന് കരുതി.കൊഴപ്പമില്ല
അരുണ്‍ ചേട്ടാ, നൂറ് കമന്റായാല്‍ അടുത്ത പോസ്റ്റിടാം എന്നാ വാക്ക്.നിമിഷനേരം കൊണ്ട് കമന്റ് നൂറാക്കുന്ന മാജിക് കാണണോ?ഞാന്‍ കാണിച്ച് തരാം
തൊണ്ണുറ്റി ആറ്
അടുത്ത പോസ്റ്റ് ഇടാന്‍ ഇങ്ങനെ നൂറ് ആക്കിയാല്‍ മതിയോ?
:)
സ്വാമി:നന്ദി
ചിറ്റപ്പാ:ഞാന്‍ മെയില്‍ അയച്ചിട്ടുണ്ട്:)
ഒറ്റന്‍:ഹ..ഹ..ഹ അതുശരി
വിനോദ്:അയ്യോ മോനേ ഇങ്ങനെ വേണ്ടാ:) ഇത് പണ്ട് വീരു എനിക്ക് 200 തികച്ച് തന്ന മാജിക്കാ.ഹ..ഹ..ഹ.ഞാന്‍ പോസ്റ്റ് ഇപ്പോഴാ എഴുതി കഴിഞ്ഞത് ഇടാം.അതിനു 100 ആവണമെന്നില്ല:)
നാളെ ശ്രീകൃഷ്ണ ജയന്തി അല്ലെ ഏട്ടാ,ഒരു നല്ല കണ്ണനുണ്ണിയെ വരച്ചു ബ്ലൊഗിലു വക്കുമൊ?
sarikkum ee moke ennu vachal entha
രാധിക:ശ്രീകൃഷ്ണ ജയന്തി പ്രമാണിച്ച് ഒരു പുതിയ പോസ്റ്റിട്ടു. പോരേ??:))
ജിക്കു:ആ..ആര്‍ക്കറിയാം:(
അരുണ്‍ ജി.... ഈ വയലിന് വായിച്ചു പെണ് പിള്ളേരെ വീഴ്ത്തുന്നത് ഒരു കല ആണ്... എന്തേലും സംശയം ഉണ്ടേല്‍ എന്നോട് ചോദിച്ചാല്‍ മതി... :) അങ്ങനെ വായിച്ചു വീഴ്ത്തിയ ഒരു തരുണീ മണി ഇപ്പൊ എന്റെ ഭാര്യാപദം അലങ്കരിക്കുന്നുണ്ട് . അതിന്റെ വിശദ വിവരങ്ങള്‍ ദാ ഇവിടെ :)
http://manapaayasam.blogspot.com/2008/07/4.html
എന്റെ സുഹൃത്ത് അനിയന് കുട്ടിയുടെ ബ്ലോഗ് ആണ്...
പതിവ് പോലെ എഴുത്ത് രസിച്ചു...ആ പത്രം ഏതാണെന്ന് എനിക്ക് പിടി കിട്ടി...അജയ് ജഡെജ മുതല്‍ റോബിന് ഉത്തപ്പ വരെ... എന്തിനു ബിന്‍ ലാദന് വരെ അമ്മ വഴി മലയാളി ആണെന്ന് അവകാശ വാദം ഉന്നയിക്കാറുള്ള ഒരു പ്രമുഖ ദിനപത്രം അല്ലേ പ്രതി... ഒരൊന്നൊന്നര കലക്കായിരുന്നു അത്... അടുത്തത് എളുപ്പം പോരട്ടെ... :)
ഹായി അരുണ്‍...
ഞാനും ഇനി ഒന്നു മൊക്കട്ടെ....
നാല് അക്ഷരം വായിക്കാന്‍ നാല് കമ്പി വേണ്ടേ??
ഇത് കലക്കീ ട്ടോ. ന്യായമായ ചോദ്യം. നായിക എന്തിനെ ഇത്ര നിരാശപ്പെടാന്‍? അവള് പ ധ നി സ കൂടെ വായിക്കാന്‍ പറഞ്ഞിരുന്നെങ്കില്‍...? ഹ ഹ
കൂടുതലെന്ത് പറയാന്‍...
പതിവുപോലെ കിടിലന്‍!!!!
അരുണിനു വയലിന് അറിയാഞ്ഞതു കൊണ്ട് ത്രമ്പകത്തിന്റെ ജീവിതം സ്മോക്കാവാതെ രക്ഷപ്പെട്ടു....ഹീ....ഹീ....ഹീ....
അനൂപ്,
പഞ്ചാരക്കുട്ടന്‍,
രാധ,
കാലചക്രം,
സന്തോഷ്
: എല്ലാവര്ക്കും നന്ദി :)
kollam enikkistayi thante posts.... nice
Post a Comment