For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

കര്‍മ്മണ്യേ വാധികാരസ്തേ






'കര്‍മ്മണ്യേ വാധികാരസ്തേ, മാ ഫലേഷു കദാചനാ'
പ്രതിഫലം ഇച്ഛിക്കാതെ കര്‍മം ചെയ്യുക എന്നാണ്‌ കൃഷ്ണഭഗവാന്‍ ഭഗവത് ഗീതയില്‍ ഉപദേശിച്ചത്.ശരിയാണ്, കര്‍മം ആണ്‌ പ്രധാനം.അതിനു ലഭിക്കേണ്ട ഫലം എന്ത് തന്നെ ആയാലും അത് നമ്മളെ തേടി വരും.
നമ്മളില്‍ എത്ര പേര്‍ ഈ തത്വത്തില്‍ വിശ്വസിച്ച് ജീവിക്കുന്നുണ്ട്?
ഞാന്‍ പരിചയപ്പെട്ട വ്യക്തികളില്‍ ഭൂരിഭാഗവും, ചെയ്യുന്ന ജോലിക്ക് കൂലി വേണം എന്ന് ആഗ്രഹിക്കുന്നവരായിരുന്നു.

ഈ കാലഘട്ടത്തില്‍ ഭഗവാന്‍റെ വാക്കുകളെ ഞാന്‍ മാനിക്കുന്നു, എന്നാല്‍ 'മണി ഫസ്റ്റ്, പണി നെക്സ്റ്റ്' എന്ന് കരുതിയിരുന്ന ഒരു ജീവിത രീതി എനിക്കും ഉണ്ടായിരുന്നു.കര്‍മ്മത്തെക്കാള്‍ ഏറെ പ്രതിഫലത്തിനു പ്രാധാന്യം കൊടുത്തിരുന്ന ഒരു കാലഘട്ടം.
ഈ കഥ നടക്കുന്നത് അങ്ങനെ ഒരു കാലഘട്ടത്തിലാണ്..

ആഡംബരമായി കല്യാണം കഴിഞ്ഞ ശേഷം, മധുവിധു സ്വപ്നങ്ങളുമായി മണിയറ പൂകുന്ന നവമിഥുനങ്ങളെ, പിറ്റേന്ന് കൊച്ച്‌വെളുപ്പാന്‍ കാലത്ത് വിളിച്ചുണര്‍ത്തി, 'വിശേഷം വല്ലതുമായോ?' എന്ന് ചോദിക്കുന്ന ഗ്രാമമാണ്‌ എന്‍റെത്.അതിനാല്‍ തന്നെ എഞ്ചിനിയറിംഗിലെ അവസാന കടമ്പയായ പ്രോജക്റ്റ് റിപ്പോര്‍ട്ടും സമര്‍പ്പിച്ച്, ഇനി റിസള്‍ട്ട് വരുന്നത് വരെ വീട്ടില്‍ വിശ്രമം എന്ന് ദൃഡപ്രതിജ്ഞയുമെടുത്ത്, നാട്ടിലെത്തിയ എന്നെ കാണാന്‍ വന്ന അയല്‍ക്കാരും ആവേശത്തോടെ ചോദിച്ചു:
"മോനു ജോലി വല്ലതും ആയോ?"
അയല്‍ക്കാരുടെ ആത്മാര്‍ത്ഥതയില്‍ മനസ്സ് നിറഞ്ഞ് ഞാന്‍ മറുപടി കൊടുത്തു:
"ഇല്ല, നോക്കണം"
എന്‍റെ മറുപടി കേട്ടതും, ഞാന്‍ പഠിത്തം കഴിഞ്ഞ് തിരിച്ച് വന്നതില്‍ സന്തോഷിച്ച് നില്‍ക്കുന്ന അച്ഛന്‍റെ പുറത്ത് തട്ടി, നല്ലവനായ ഒരു അയല്‍ക്കാരന്‍ പറഞ്ഞു:
"വിഷമിക്കേണ്ടാ, എല്ലാം ശരിയാകും"
അയാളുടെ ആ വാചകം കേട്ട് അന്ധാളിപ്പോടെ അച്ഛന്‍ ചോദിക്കുന്നത് കേട്ടു:
"എനിക്ക് എന്ത് വിഷമം?"
പാവം അച്ഛന്‍!!
ജീവിതത്തിലെ സമ്പാദ്യം എല്ലാം ചിലവാക്കി മകനെ എഞ്ചിനിയറിംഗ് ബിരുദധാരി ആക്കിയ സന്തോഷത്തില്‍ നില്‍ക്കുമ്പോള്‍, ഒരു മുതുകിളവന്‍ വന്ന് 'വിഷമിക്കേണ്ടാ' എന്ന് പറഞ്ഞ വിരോധാഭാസം മനസിലായി കാണില്ല.

ദിവസങ്ങള്‍ കടന്ന് പോയി..
റിസള്‍ട്ട് വന്നു, പ്രതീക്ഷിച്ച പോലെ(ആര്??) നല്ല വിജയം!!
ഇനി ജോലി..
ഗാന്ധിജി 'ക്യുറ്റ് ഇന്ത്യ' എന്ന് പറഞ്ഞത് ഇംഗ്ലീഷ്കാരോട് മാത്രമല്ല, ഇംഗ്ലീഷ് ഭാഷയോടും കൂടിയാണെന്ന വിശ്വാസം എന്നില്‍ ശക്തമായിരുന്നു.അതിനാല്‍ തന്നെ ഇംഗ്ലീഷിലെ പരിചയകുറവിനെ ഒരു അഭിമാനമായി ഞാന്‍ കരുതി പോന്നു.ഇതിനോടൊപ്പം നെറ്റിയില്‍ ഭസ്മവും, ചെവിയില്‍ പൂവും, കൈയ്യില്‍ കവടിയുമായി ജനിച്ച് വീഴുന്ന 'ജ്യോത്സ്യന്‍' എന്ന വര്‍ഗ്ഗത്തിലെ ചില മഹാനുഭാവികള്‍ 'സമയ ദോഷം' എന്ന പട്ടം ചാര്‍ത്തി തന്നത് എന്‍റെ 'ജോലി' സ്വപ്നങ്ങള്‍ക്ക് ഒരു വിഘാതവുമായി.

എങ്കില്‍ തന്നെയും, 'ഈശ്വരോ രക്ഷതു' എന്ന ആപ്ത വാക്യത്തില്‍ വിശ്വസിച്ച്, കാലത്ത് കുളിച്ചൊരുങ്ങി, അമ്പലത്തില്‍ തൊഴാന്‍ പോകുന്നത്, ഞാന്‍ ഒരു പതിവാക്കി മാറ്റി.ദിവസവും ജോലി അപേക്ഷക്ക് വേണ്ടിയുള്ള ഈ യാത്ര കാണുമ്പോള്‍, അമ്പലപരിസരത്തുള്ള ആല്‍ത്തറയില്‍ ഇരുന്ന് പണിക്കത്തിത്തള്ള ചോദിക്കും:
"മോനു ജോലി ഒന്നും ആയില്ല അല്ലേ?"
ബഹുമാനത്തോടെ ഞാന്‍ മറുപടി കൊടുക്കും:
"ഇല്ല അമ്മേ, ആവുമായിരിക്കും"
ജോലി ആയില്ല എന്ന എന്‍റെ മറുപടി കേട്ട്, ഒരു പ്രത്യേക സന്തോഷഭാവത്തില്‍ അവരെന്നെ തിരിച്ച് അനുഗ്രഹിക്കും:
"മോന്‍ നന്മ ഉള്ളവനാ, നന്നായി വരും""
ശരി!!
ഇതൊരു തുടര്‍ക്കഥയായി..
ദിവസവും 'ജോലി ആയോന്നുള്ള' ചോദ്യവും എന്‍റെ വിഷമ മറുപടിയും, പിന്നെ അവരുടെ അനുഗ്രഹവും.ഇത് കേട്ട് കേട്ട് ഞാന്‍ മടുത്തു.ജോലിയെ കുറിച്ചുള്ള ആ ചോദ്യത്തെ തന്നെ ഞാന്‍ വെറുത്തു.അങ്ങനെ ഒരുനാള്‍ അമ്പലത്തില്‍ പോയ എന്നോട് അവര്‍ പതിവ് ചോദ്യം ചോദിച്ചു:
"മോനു ജോലി ഒന്നും ആയില്ല അല്ലേ?"
പെട്ടന്നുണ്ടായ മനോവിഷമത്തില്‍ ഞാന്‍ അലറി പറഞ്ഞു:
"തള്ളേടെ പതിനാറടിയന്തിരത്തിനു മുമ്പ് ജോലി ആയാല്‍ ഞാന്‍ വീട്ടില്‍ വന്ന് പറയാം"
((ഠോ))
അമ്പലത്തില്‍ ഒരു വെടി ശബ്ദം!!
ഓര്‍ക്കാപ്പുറത്ത് ഉള്ള ഈ മറുപടിയില്‍ അവരൊന്ന് ഞെട്ടി, പിന്നെ രണ്ട് കൈയ്യും അവരുടെ തലയില്‍ വച്ച് എന്നെ മാക്സിമം അനുഗ്രഹിച്ചു:
"നീയൊരു നശൂലമാടാ, നീ മുടിഞ്ഞ് പോകും"
പിന്നെ, മുടിഞ്ഞ് പോകും പോലും..
നന്നാവും എന്ന് പറഞ്ഞിട്ട് നന്നായില്ല, പിന്നാ നശിക്കുന്നത്!!
വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു..
സത്യാവസ്ഥ മനസിലാക്കി അച്ഛന്‍ എന്നെ അനുഗ്രഹിച്ചു:
"ഇനി നിനക്ക് മനസമാധാനം ലഭിക്കും"
ശരിയായിരുന്നു..
അതില്‍ പിന്നെ 'ജോലി ആയോന്ന്' നാട്ടില്‍ ആരും തിരക്കിയില്ല!!

ഭാര്‍ഗ്ഗവന്‍മാമ, എന്‍റെ വകയിലൊരു അമ്മാവനാ..
അങ്ങേര്‍ക്ക് ആകെ ഉള്ളത് ഒരു മകനും ഒരു മകളുമാ.മകളെ കെട്ടിച്ച് അയച്ചു, മകന്‍റെ പഠിത്തം കഴിഞ്ഞ് ജോലിയുമായി.വെറ്റില മുറുക്കും, സ്വന്തം മക്കളെ പൊക്കി പറയുന്ന സ്വഭാവവും മാറ്റി നിര്‍ത്തിയാല്‍ വളരെ നല്ല മനുഷ്യനാണ്‌ ഈ കഥാനായകന്‍.
ജോലി ആയോന്ന് ചോദിക്കുന്നവരെ, അത് ആരു തന്നെ ആയാലും, തിരിച്ച് തന്തക്ക് വിളിക്കുന്ന മാനസികാവസ്ഥയിലേക്ക് ഞാന്‍ മാറിയ ആ കാലഘട്ടത്തിലാണ്‌ ഇങ്ങേര്‌ ക്ഷേമം അന്വേഷിക്കാന്‍ എന്‍റെ വീട്ടില്‍ വന്നത്..
നാലും കൂട്ടി മുറുക്കി, നാട്ടുകാരോടും അച്ഛനോടുമെല്ലാം പരദൂക്ഷണം പറഞ്ഞ് കൊണ്ട് അദ്ദേഹം ഇങ്ങനെ ഇരിക്കുന്നു.അമ്മയും മറ്റ് സ്ത്രീ ജനങ്ങളും ബഹുമാന ഭാവത്തില്‍ അടുത്ത് ഉണ്ട്.അപ്പോഴാണ്‌ കഷ്ടകാലത്തിനു ഞാന്‍ അവിടെ ചെന്നത്.
ഭാര്‍ഗ്ഗവന്‍മാമ ഒരു ചോദ്യം:
"എന്താടാ, വേലയും കൂലിയും ഒന്നും ഇല്ലേ?"
"ഒന്നും ആയില്ല"
എന്‍റെ മറുപടി കേട്ടതും മുഖത്ത് ഒരു പരിഹാസ ചിരി വരുത്തി, വായില്‍ കിടക്കുന്ന മുറുക്കന്‍ ആസ്വദിച്ച് ചവച്ച്, ഒരു പ്രത്യേക ടോണില്‍ അദ്ദേഹം പറഞ്ഞു:
"എന്‍റെ മോന്‍ പഠിച്ച് ഇറങ്ങിയ അന്നു തന്നെ ജോലി ആയി"
അത് കേട്ടതും, അതേ ടോണില്‍ ഞാന്‍ ചോദിച്ചു:
"മാമന്‍റെ മോള്‌ കെട്ടിയ അന്നു തന്നെ നാല്‌ പെറ്റോ?"
ഹോ, വാട്ട് എ കൊസ്റ്റ്യന്‍!!
കാലിന്‍ മേല്‍ കാല്‌ കേറ്റി വച്ച് ഇരുന്ന ഭാര്‍ഗ്ഗവന്‍മാമ അറിയാതെ എഴുന്നേറ്റതും, തലയില്‍ കൈ വച്ച് അച്ഛന്‍ കുത്തിയിരുന്നതും ഒരേ നിമിഷം ആയിരുന്നു.ഇപ്പോള്‍ മാമയുടെ വായില്‍ മുറുക്കാന്‍ ഇല്ല, ഓര്‍ക്കാപ്പുറത്ത് ഞെട്ടിയപ്പോള്‍ അത് വയറ്റില്‍ എത്തിയതാവാം.
പാവം മാമന്‍!!
('ചത്താല്‍ തിരിഞ്ഞ് നോക്കില്ല' എന്ന് പ്രഖ്യാപിച്ചു അന്നവിടെ നിന്നും പോയ മാമന്‍ ഇന്നലെ വീണ്ടും വീട്ടില്‍ വന്നു.ചോദിച്ചപ്പോള്‍ പറയുവാ, 'ചത്തില്ലന്ന്'!!)

മാമനോടുള്ള എന്‍റെ ആ ചോദ്യത്തിന്‍റെ ആഫ്ക്ടര്‍ ഇഫക്ടായിരുന്നു, അച്ഛന്‍ മുന്‍കൈ എടുത്ത് നാട്ടില്‍ വാങ്ങി തന്ന ജോലി.കാശിനോടുള്ള ആര്‍ത്തിയും, വല്യ വല്യ മോഹങ്ങളും അവിടെ നിന്നും എന്നെ ബാംഗ്ലൂരില്‍ എത്തിച്ചു.നാട്ടില്‍ കഞ്ഞിയും കുടിച്ച് കപ്പ കഷ്ണവും തിന്നു നടന്ന എനിക്ക് ബാംഗ്ലൂര്‍ ജീവിതം ഒരു അത്ഭുതമായിരുന്നു.ഇവിടുത്തെ തിരക്കിനിടയില്‍ ജീവിതം കരു പിടിപ്പിക്കാന്‍ ഒരു നെട്ടോട്ടം.ദൈവം കനിഞ്ഞു, ആഗ്രഹിച്ചതു പോലെ ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ജോലി ആയി.

ഓഫീസിലെ ആദ്യ ദിവസങ്ങള്‍..
പ്രത്യേകിച്ച് പണി ഒന്നും ഇല്ല.രാവിലെ വരുക, സിസ്റ്റം ഓണ്‍ ചെയ്യുക, കുഷ്യന്‍ ഇട്ട കസേരയില്‍ സിസ്റ്റത്തിനു അഭിമുഖമായി ഇരിക്കുക, ഗൂഗിളില്‍ വെറുതെ സെര്‍ച്ച് ചെയ്യുക..
ഇത് തന്നെ പണി!!
അങ്ങനെ ഇരിക്കെ എന്‍റെ എക്സ്റ്റെന്‍ഷന്‍ നമ്പരിലേക്ക് ഒരു കോള്‍ വന്നു.'റിസോഴ്സ് അലോട്ട്‌മെന്‍റ്‌ ഡിപ്പാര്‍ട്ട്‌മെന്‍റ്‌' അഥാവാ 'വെറുതെ ഇരിക്കുന്നവര്‍ക്ക് പണി കൊടുക്കുന്ന' വിഭാഗത്തിലെ ഒരു സുമുഖി ആയ മായാചന്ദ്രന്‍റെ ഫോണായിരുന്നു അത്..
"ഈസ് ഇറ്റ് മനു?"
ഇംഗ്ലീഷില്‍ മനു ആണോന്ന് ചോദ്യം.വിട്ട് കൊടുത്തില്ല, വച്ച് കാച്ചി:
"യെസ്സ്, യെസ്സ്, യെസ്സ്, മനു"
സൂപ്പര്‍സ്റ്റാര്‍ രജനി കാന്തിനെ പോലെ എക്കോ വച്ച് സംസാരിച്ചതിനാലാവാം, മറു സൈഡില്‍ ഒരു നിശബ്ദത.അല്പം കഴിഞ്ഞ് വീണ്ടും കിളിനാദം:
"ആര്‍ യൂ ഇന്‍ ബഞ്ച്?"
ഞാന്‍ ബഞ്ചിലാണോന്ന്??
ഐടി കമ്പിനികളില്‍ ജോലി കിട്ടുന്നവര്‍ക്ക്, പ്രത്യേകിച്ച് പ്രോജക്റ്റ് ഒന്നും ഇല്ലെങ്കില്‍ 'ബഞ്ചില്‍' ആണെന്നാണ്‌ പറയുക.നാട്ടിന്‍ പുറത്ത് നിന്നും എത്തിയ എനിക്ക്, ആകെ അറിയാവുന്നത് പത്താം ക്ലാസ്സ് വരെ പഠിച്ച സ്ക്കുളുകളിലെ ബഞ്ചാണ്.മള്‍ട്ടി നാഷണല്‍ കമ്പനികളില്‍ ഞാന്‍ ഇരിക്കുന്ന പോലത്തെ കസേര കൂടാതെ ബഞ്ചും ഉണ്ടെന്നത് ആ ചോദ്യത്തില്‍ നിന്നാണ്‌ ആദ്യമായി ഞാന്‍ മനസിലാക്കിയത്.
എന്‍റെ മറുപടി ലഭിക്കാത്തതിനാലാകാം, അവള്‍ വീണ്ടും ചോദിച്ചു:
"മനു, ആര്‍ യൂ ഇന്‍ ബഞ്ച്?"
അറിയാവുന്ന ഇംഗ്ലീഷില്‍ ഞാന്‍ മറുപടി കൊടുത്തു:
"നോ, ഐ അം ഇന്‍ ചെയര്‍"
മറുഭാഗത്ത് ഫോണ്‍ കട്ട് ചെയ്യുന്ന ശബ്ദം!!
എന്ത് പറ്റി??
ഞാന്‍ ഇരിക്കുന്നത് കസേരയില്‍ ആണല്ലോ??

മായാചന്ദ്രന്‍ മലയാളി ആയിരുന്നതിനാല്‍, ഈ സംഭവം കമ്പനിയിലെ മലയാളികളില്‍ മാത്രം ഒതുങ്ങി.മായയുടെ സഹായത്താല്‍ ഞാന്‍ ഒരു പ്രോജക്റ്റിലും കയറി..
റിസോഴ്സ് അലോക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്‍റില്‍ നിന്നും, എന്‍റെ പ്രോജക്റ്റിന്‍റെ എച്ച്.ആര്‍ വിഭാഗത്തിലേക്ക് മായക്ക് മാറ്റവുമായി.പ്രോജക്റ്റ് തീര്‍ന്നപ്പഴത്തേക്കും ഞാനും മായയും തമ്മില്‍ നല്ല കമ്പനിയായി.
ആ ഫ്രണ്ട്ഷിപ്പിന്‍റെ പുറത്ത് മായ എന്നോട് ഒരു കാര്യം പറഞ്ഞു..
ഞാന്‍ പ്രോജക്റ്റ് ചെയ്ത് കൊടുത്ത കമ്പനിയില്‍ നിന്നും ഒരു സായിപ്പ് വരുന്നുണ്ടത്രേ.മായക്കും, ടീം ലീഡിനും, അയാളൊടൊത്ത് സെവന്‍ സ്റ്റാര്‍ ഹോട്ടലില്‍ ഒരു ഡിന്നര്‍ കമ്പനി സ്പോണ്‍സര്‍ ചെയ്തു പോലും.
എനിക്ക് സഹിക്കുമോ??
ജോലി ചെയ്തത് ഞാനൂടെ ചേര്‍ന്ന് അല്ലേ??
അപ്പോള്‍ എനിക്കും ഡിന്നര്‍ വേണം!!

ഒടുവില്‍ മായ ഇടപെട്ട് ടീമിനു മുഴുവനായി സായിപ്പിനോടൊത്ത് സെവന്‍ സ്റ്റാര്‍ ഹോട്ടലിലെ വിരുന്നിനു അനുമതി വാങ്ങി.കര്‍ണ്ണാടകകാരനായ ടീം ലീഡ്, സായിപ്പ്, എന്‍റെ കൂടെ വര്‍ക്ക് ചെയ്യുന്ന ആന്ധ്രാ സ്വദേശി ശ്രീഹരി, പിന്നെ മലയാളികളായ ഞാനും മായയും..
വിരുന്നിന്‍റെ തീയതിയും എന്‍റെ റും മേറ്റ് ശരത് പിറന്നാള്‍ ചിലവ് തരാമെന്ന് ഏറ്റ തീയതിയും ഒന്ന് തന്നെ.ശരത് വാങ്ങി തരാന്‍ പോകുന്ന നാല്‌ കെ.എഫ്.സി ചിക്കനെക്കാള്‍, സെവന്‍ സ്റ്റാര്‍ ഡിന്നറിനെ ഞാന്‍ വിലമതിക്കുന്നു.
അങ്ങനെ ഡിന്നറിനു പോകാന്‍ ഞാന്‍ തീരുമാനിച്ചു.
പക്ഷേ ഒരു കുഴപ്പം..
കത്തിയും മുള്ളും ഉപയോഗിച്ച് ആഹാരം കഴിക്കാന്‍ അറിയില്ല!!
ഡിന്നറിന്‍റെ തലേ ദിവസം കൂട്ടുകാരോടൊപ്പം വന്‍ ട്രെയിനിംഗ്..
അങ്ങനെ ഡിന്നര്‍ ദിവസം സമാഗതമായി...

സെവന്‍ സ്റ്റാര്‍ ഹോട്ടല്‍..
ആ ഹോട്ടലിന്‍റെ പേരിവിടെ പരാമര്‍ശിക്കുന്നില്ല.എന്നാല്‍ സൌകര്യങ്ങള്‍ പറയാം.
വിശാലമായ ഹാള്‍, നനുത്ത ഏസി, കൊട്ടാരം പോലത്തെ ഡെക്കറേഷന്‍, ആകെ അടിപൊളി..
വാതില്‍ പടിയില്‍ തൊട്ട് കുമ്പിട്ട്, ഞാന്‍ ഡിന്നര്‍ ഹാളില്‍ കയറി.എന്നിട്ട് എല്ലാവരും ചെയ്യുന്ന പോലെ, എനിക്കായുള്ള സീറ്റില്‍ ആസനം ഉറപ്പിച്ചു.അങ്ങനെ സെവന്‍ സ്റ്റാര്‍ ഫുഡിംഗ് ആരംഭിച്ചു.

രാജാവിനെ പോലെ കിരീടം വച്ച ഒരാള്‍ വന്ന് നാല്‌ ഗ്ലാസ്സ് ടേബിളില്‍ വച്ചു.തൊട്ട് പിറകിനു മന്ത്രി വന്ന് നാല്‌ ഗ്ലാസിലും വെള്ളം നിറച്ചു.അതിനു ശേഷം രാജാവും മന്ത്രിയും തിരികെ പോയി.
പിന്നെ ഒരു അനക്കവുമില്ല!!
ഒരു പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ രാജാവ് വന്നു നാല്‌ പ്ലേറ്റ് വച്ചു.
എനിക്കാണെങ്കില്‍ വിശന്നു തുടങ്ങി....
സായിപ്പ് മുന്നിലിരിക്കുന്ന കാരണം മാനേഴ്സ് കീപ്പ് ചെയ്യണമെല്ലോ!!
ഞാന്‍ മായയെ നോക്കിയപ്പോള്‍ അവളും പ്രാന്ത് പിടിച്ച് എന്നെ നോക്കുന്നു.
ഈശ്വരാ..
ഇതെന്ത് പരീക്ഷണം??
ആഹാരം ഓര്‍ഡര്‍ ചെയ്യാനുള്ള മെനു എവിടെ?

അപ്പോള്‍ രാജാവ് ആകെ മൂടി പിടിപ്പിച്ച, കൊട്ടാരത്തിലെ അലങ്കാര ഭരണി പോലത്തെ ഒരു പാത്രം മുന്നില്‍ കൊണ്ട് വച്ചു.മെനു നോക്കി ഒന്നും ഓര്‍ഡര്‍ ചെയ്യേണ്ടാ എന്നും, കമ്പിനിക്ക് വേണ്ടി താന്‍ നേരിട്ട് ഓര്‍ഡര്‍ ചെയ്ത സ്പെഷ്യല്‍ ആഹാരമാണ്‌ പാത്രത്തിലെന്നും ടീം ലീഡ് അറിയിച്ചു.
ചിക്കന്‍ ഉലുത്തിയത്, മട്ടന്‍ പരത്തിയത്, ബീഫ് തെരിത്തിയത്..
ഇങ്ങനെ കേട്ടിട്ടില്ലാത്ത കുറേ കറികള്‍ മനസില്‍ തെളിഞ്ഞു.
ഒടുവില്‍ മായ പാത്രത്തിന്‍റെ മൂടി തുറന്നു...
ഒരു നിമിഷം..
തുറന്നതിലും വേഗം അവള്‍ അത് അടച്ചു.എന്നിട്ട് ദയനീയ സ്വരത്തില്‍ എന്നോട് പറഞ്ഞു:
"ഇത് കഞ്ഞിയാടാ!!"
ങ്ങേ!!
കഞ്ഞിയോ??
മനസില്‍ ഒരു അഗ്നിപര്‍വ്വതം പൊട്ടിയതും, കെ.എഫ്.സിയില്‍ ശരത് ഓര്‍ഡര്‍ ചെയ്ത കോഴി 'കൊക്കരക്കൊക്കൊ' എന്ന് കൂവിയതും ഒരേ നിമിഷമായിരുന്നു..
എന്‍റെ ടീം ലീഡേ, ഇതൊരു മറ്റെടത്തെ പണിയായി പോയി!!
ഇനി എന്ത് ചെയ്യാന്‍??
കഞ്ഞിയെങ്കില്‍ കഞ്ഞി!!
'വിശിഷ്ട ഭോജ്യം' ഭുജിക്കുന്നതിനു മുമ്പ് എല്ലാവരും മുട്ടേല്‍ കുത്തി നിന്ന് പ്രാര്‍ത്ഥിക്കണമെന്ന് ടീം ലീഡിന്‍റെ ആഹ്വാനം.ഹൃദയ വേദനയോടെ ഞാനും പ്രാര്‍ത്ഥിച്ചു..
'സ്വര്‍ഗ്ഗസ്ഥനായ പിതാവേ, ടീം ലീഡിന്‍റെ തലയില്‍ ഇടിത്തീ വീഴേണമേ!!'

സായിപ്പ് വലിയ ആഹ്ലാദത്തിലാരുന്നു.പാത്രത്തിലോട്ട് കഞ്ഞി വിളമ്പിയതും അയാള്‍ അമറി:
"ഹായ് സൂപ്പ്, സൂപ്പ്, റൈസ്സ് സൂപ്പ്"
സൂപ്പോ..
സൂപ്പല്ല കോപ്പേ, ഇത് കഞ്ഞിയാ!!
"ഇന്‍ യുവര്‍ പ്ലേസ്സ് ദിസ് സൂപ്പ് ഈസ് ഫെയ്മസ്സ്, റൈറ്റ്?" സായിപ്പിന്‍റെ ചോദ്യം.
കേരളത്തില്‍ അരിയിട്ട സൂപ്പ് ഫെയ്മസ്സ് ആണോന്ന്??
തികട്ടി വന്ന ദേഷ്യം കടിച്ചമര്‍ത്തി ഞാന്‍ പറഞ്ഞു:
"യെസ്, ദെയര്‍ ദിസ് ഇസ് 'കഞ്ഞി' "
അത് കേട്ടതും എല്ലാമറിയുന്നവനാണെന്ന ഭാവത്തില്‍ സായിപ്പ് പറഞ്ഞു:
"ഐ നോ, ഐ നോ, കന്നി, കന്നി"
കന്നിയും, കര്‍ക്കടകവും ഒന്നുമല്ല സായിപ്പേ, കഞ്ഞി..
കെ.എ.എന്‍.എന്‍.ഐ!!
എവിടെ?? ആരോട്??

എന്‍റെ വിഷമം മനസിലാക്കി മായ ഇടപെട്ടു:
"വി ആര്‍ ഡെയ്‌ലി ഹാവിങ്ങ് 'കഞ്ഞി' "
അവള്‍ ദിവസവും കേരളത്തില്‍ വച്ച് കഞ്ഞി കുടിക്കും എന്ന് കേട്ടതും സായിപ്പിനൊരു ബഹുമാനം.അങ്ങേരുടെ കാഴ്ചപ്പാടില്‍ 'കഞ്ഞി' എന്നത് സെവന്‍ സ്റ്റാര്‍ ഹോട്ടലിലെ മാത്രം വിഭവം ആണ്.മായയെ മാത്രം സായിപ്പ് ബഹുമാനിക്കുന്നത് എനിക്ക് ഇഷ്ടമായില്ല.അറിയാവുന്ന ഇംഗ്ലീഷില്‍ ഞാനും പറഞ്ഞു:
"ഐയാം ആള്‍സോ കഞ്ഞി"
ഞാനും കഞ്ഞിയാണെന്ന് കേട്ടതോടെ സായിപ്പ് എന്നെയും ബഹുമാനത്തെ നോക്കി...
മതി, എനിക്ക് ഈ നോട്ടം മതി!!
മായയുടെ കണ്ണുകളില്‍ അമ്പരപ്പ്.
പാവം..
ഞാന്‍ ഇങ്ങനെ ഇടിച്ച് കയറി പറയുമെന്ന് കരുതി കാണില്ല!!
ഞാന്‍ ആരാ സാധനം??
വേണേല്‍, രാവിലെ വീട്ടില്‍ 'പഴങ്കഞ്ഞിയാണ്' ആഹാരം എന്ന അര്‍ത്ഥത്തില്‍, 'മോര്‍ണിംഗ് ഐയാം ഓള്‍ഡ് കഞ്ഞി' എന്ന് വരെ പറയാന്‍ എനിക്ക് യാതൊരു വിധ മടിയുമില്ലായിരുന്നു.

അല്പം കഴിഞ്ഞപ്പോള്‍ രാജാവ് മറ്റൊരു വിശേഷ വിഭവവുമായി വന്നു..
മരച്ചീനി അഥവാ കപ്പ - പുഴുങ്ങിയത്, നാല്‌ പ്ലേറ്റ്!!
സായിപ്പിനു സന്തോഷം സഹിക്കാന്‍ പറ്റണില്ല..
"ഓ..ടപ്പിയോക്കാ, ടപ്പിയോക്കാ"
'വേലുത്തമ്പി ദളവ' എന്ന സിനിമയില്‍ പറമ്പില്‍ കപ്പ നില്‍ക്കുന്നത് കണ്ട്, 'ടപ്പിയോക്കാ, ടപ്പിയോക്കാ' എന്ന് ഒരു സായിപ്പ് പറഞ്ഞതാ ഓര്‍മ്മ വന്നത്.പറമ്പില്‍ വച്ചാണേല്‍ ബഹദൂര്‍ പറഞ്ഞ പോലെ മറുപടി പറയാമായിരുന്നു..
"തപ്പിനോക്കേണ്ടാ സായിപ്പേ, ചുവട്ടില്‍ തന്നെ കാണും"
ഇവിടെ ഇങ്ങേരോട് എന്ത് പറയാന്‍??
കത്തിയും മുള്ളും ഉപയോഗിച്ച് കഞ്ഞി കുടിക്കാന്‍ അറിയാത്തതിനാല്‍, രാജാവ് കൊണ്ട് വച്ച ഒരു സ്പൂണ്‍ ഉപയോഗിച്ച് ആ വിശിഷ്ട വിഭവം ഞാന്‍ കഴിച്ച് തുടങ്ങി..

അങ്ങനെ ആ സെവന്‍ സ്റ്റാര്‍ ഡിന്നര്‍ കഴിഞ്ഞു.'പേ' ചെയ്യാന്‍ വേണ്ടി രാജാവ് കൊണ്ട് വച്ച ബില്ല്‌ കണ്ടപ്പോള്‍, കമ്പിനി അനുവദിച്ചതിന്‍റെ ഇരട്ടി ബില്ലായെന്നും അത് കൈയ്യില്‍ നിന്നും കൊടുക്കേണ്ടി വരുമെന്നും മനസിലായപ്പോള്‍, ശരിക്കും നക്ഷത്രം എണ്ണി..
ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്..
ശരിയാ, ഏഴ് നക്ഷത്രം!!
ചുമ്മാതല്ല ഹോട്ടല്‍ സെവന്‍ സ്റ്റാറാണെന്ന് പറയുന്നത്!!

ശരത് ഓഫര്‍ ചെയ്ത കെ.എഫ്.സി ചിക്കനെ തള്ളി പറഞ്ഞ്, സെവന്‍ സ്റ്റാര്‍ ഡിന്നറിനു വന്ന്, കഞ്ഞിയും കപ്പയും കുടിച്ച എന്നോട്, എനിക്ക് തന്നെ പുച്ഛം തോന്നി.അല്ല, ഒരു പ്രോജക്റ്റ് ചെയ്ത് കൊടുത്തിട്ട് അവനവന്‍റെ കാര്യം നോക്കാനുള്ളതിനു പകരം, സെവന്‍ സ്റ്റാര്‍ ഡിന്നര്‍ ചോദിച്ച് വാങ്ങിച്ച എന്നെ പറഞ്ഞാല്‍ മതിയല്ലോ!!
സ്വയം കുരിശ് ചുമന്നത് ഓര്‍ത്ത്, ഏതാണ്ട് പോയ അണ്ണാനെ പോലെ നിന്ന എന്നെ, മായാചന്ദ്രന്‍ ഉപദേശിച്ചു:
"കര്‍മ്മണ്യേ വാധികാരസ്തേ, മാ ഫലേഷു കദാചനാ"
(കര്‍മം ചെയ്യുക, പ്രതിഫലം ഇച്ഛിക്കരുത്!!)
ഈശ്വരലീലകള്‍ അറിയാവുന്ന ഞാനും പറഞ്ഞു:
"ഭഗവാന്‍ തേരി മായാ"
(ഭഗവാനേ, എല്ലാം ഈ മായ കാരണമാ!!)

108 comments:

അരുണ്‍ കരിമുട്ടം said...

കേരള ഹഹഹ എന്ന ബ്ലോഗില്‍ എന്‍റെ പടം വരച്ച് തന്ന സജീവേട്ടനു ആദ്യമേ നന്ദി പറയട്ടെ.

അനഘം എന്ന ബ്ലോഗ് എഴുതുന്ന രാധിക ഇന്ന് എന്നോട് ചോദിച്ചു:
"നാളെ ശ്രീകൃഷ്ണ ജയന്തി അല്ലെ ഏട്ടാ,ഒരു നല്ല കണ്ണനെ വരച്ചു ബ്ലോഗില്‍ വക്കുമൊ?"
ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല പെങ്ങളെ, സ്വല്പം ജോലി തിരക്കിലാ:)
(എന്നാലും ശ്രമിക്കും)

രാധിക ആവശ്യപ്പെട്ടപോലെ ഉടനെ വരക്കാന്‍ കഴിയുമോന്ന് അറിയില്ലങ്കിലും, ശ്രീകൃഷ്ണ ഭഗവാനു മുന്‍കൂറായി പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കൊണ്ട്, ഭഗവാന്‍റെ അനുഗ്രഹം എല്ലാവര്‍ക്കും ലഭിക്കട്ടെ എന്ന ആഗ്രഹത്തില്‍, ഈ കഥ ഭഗവാനുള്ള പിറന്നള്‍ സമ്മാനമായി ഞാന്‍ പ്രസിദ്ധീകരിക്കുന്നു.
(വരൂ, ശ്രീകൃഷ്ണഭഗവാന്‌ പിറന്നാള്‍ ആശംസകള്‍ നേരാം)



കര്‍മ്മണ്യേ വാധികാരസ്തേ......?

ഭഗവാനേ, കാക്കണേ..

നിരക്ഷരൻ said...

തേങ്ങ എന്റെ വക. വായിക്കാന്‍ പിന്നെ വരാം.
(((((ഠേ)))))

അരുണ്‍ കരിമുട്ടം said...

നിരക്ഷരന്‍ ചേട്ടാ, തേങ്ങായ്ക്ക് നന്ദി!!

ഒരു കാര്യം പറയാന്‍ വിട്ടു പോയി..
നാളെ എന്‍റെ അളിയന്‍ 'ഗോപന്‍റെയും' പിറന്നാളാ!!
പേരു 'ഗോപന്‍', പിന്നെ സാക്ഷാല്‍ കൃഷ്ണഭഗവാന്‍റെ നാളും.
എന്തായി തീരുമോ എന്തോ??

ഗോപനു പിറന്നാള്‍ ആശംസകള്‍

jamal|ജമാൽ said...

nice photo :)

പയ്യന്‍സ് said...

ഗോപനെ എന്റേയും പിറന്നാള്‍ ആശംസകള്‍ അറിയിക്കുക!

പിന്നെ മാഷേ, ഈ പറഞ്ഞത് പോലെ ചില അനുഭവങ്ങള്‍ എനിക്കുമുണ്ട്. കമ്പനിയില്‍ കയറിയപ്പോള്‍ അടിച്ചു വിട്ട ഇംഗ്ലീഷ് ഡയലോഗുകളും ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ ട്രീട്ടുകളും ഒക്കെ. ഞാനും അതെല്ലാം ഒന്ന് ബ്ലോഗില്‍ അടിച്ചു വിട്ടാലോ എന്ന് ആലോചിക്കുവാ:)

ഏതായാലും മാഷിന്റെ അനുഭവങ്ങള്‍ എനിക്കങ്ങു ബോധിച്ചു!

വീകെ said...

“എസ്...അയാം കഞ്ഞി...!“
കലക്കീട്ടൊ..
പിന്നെ വരാം.

ramanika said...

കര്‍മം ചെയ്യുക,കഞ്ഞി ഇച്ഛിക്കരുത്!!!!!
ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്..
+ 3 star!

ശ്രീ said...

ഹ ഹ. തന്നെ തന്നെ. എല്ലാം ആ മായ കാരണം കൊണ്ടു തന്നെ.
:)

വിനോദ് said...

അരുണ്‍ ചേട്ടാ,
പുതിയ പോസ്റ്റിനു നന്ദി.വളരെ നാള്‍ കൂടിയതിനു ശേഷമാണ്‌ ഇത്ര വലിയ ഒരു പോസ്റ്റ് ചേട്ടന്‍ ഇടുന്നതെന്ന് തോന്നുന്നു.അതും ശ്രീകൃഷ്ണ ജയന്തി അനുബന്ധിച്ചായത് നന്നായി.ഞാന്‍ ഇന്നലെ ത്രയംബക നൂറ്‌ ആക്കിയേനെ:)

('ചത്താല്‍ തിരിഞ്ഞ് നോക്കില്ല' എന്ന് പ്രഖ്യാപിച്ചു അന്നവിടെ നിന്നും പോയ മാമന്‍ ഇന്നലെ വീണ്ടും വീട്ടില്‍ വന്നു.ചോദിച്ചപ്പോള്‍ പറയുവാ, 'ചത്തില്ലന്ന്'!!)

കോട്ടാനാണെങ്കില്‍ ഒരുപാടൊണ്ട്:) ഇനിയും വരാം

jayasree said...

ഇഷ്ടായിട്ടോ....
നല്ല ചിത്രം!

ചാര്‍ളി (ഓ..ചുമ്മാ ) said...

ലത് കൊള്ളം..കാന്താരിച്ചമ്മന്തിയായിരുന്നോ കപ്പയ്ക്ക് കറി?
സത്യം പറഞ്ഞാല്‍ ചെണ്ടക്കപ്പേം കാന്താരിം ഏത് കോപ്പിലെ സെവന്‍ സ്‌റ്റാറിനേക്കാള്‍ കേമമാ.
കൃഷ്ണാ ഗുരുവായൂരപ്പാ.. ലവനേം കാത്തോണേ..

അരുണ്‍ കരിമുട്ടം said...

പയ്യന്‍സ്: ഒരുവിധപ്പെട്ട എല്ലാ യുവതിയുവക്കള്‍ക്കും ഈ അനുഭവം(ജോലി) ഉണ്ടെന്നാ തോന്നുന്നേ:)
വീ കെ, രമണിക ചേട്ടാ, ശ്രീ :നന്ദി ട്ടോ
വിനോദ്, ചാര്‍ളി:നന്ദി:)
ജമാല്‍, ജയശ്രീ: കേരളഹഹഹ എന്ന ബ്ലോഗില്‍ സജീവേട്ടന്‍ വരച്ച പടമാണിത്.സജീവേട്ടനോട് പടം കൊള്ളാമെന്ന് നേരിട്ട് പറയണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ദയവായി താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക..
കേരളഹഹഹ

PONNUS said...

കാലത്തേ വന്നു കമ്പ്യൂട്ടര്‍ നോക്കി വെറുതെ ചിരിക്കുന്നവന്‍ എന്നാ പേര് എന്റെ ഓഫീസില്‍ എനിക്ക് വീണു .
ഇതേ പോലത്തെ ഓരോ പോസ്റ്റ്‌ കാരണം .!!!!!!!!!!!!!!!!!
കലക്കി അണ്ണാ !!!!!!!!!! സൂപ്പര്‍ ആയിരുന്നു .
"ഐയാം ആള്‍സോ കഞ്ഞി"

ഫോട്ടോഗ്രാഫര്‍ said...

ഒരുപാട് ചിരിച്ച് അരുണേ.ഒരു പരുവമായി.ഏറ്റവും ഏറെ ചിരിച്ച് പോയത് ആ മുട്ടേ കുത്തി നിന്ന പ്രാര്‍ത്ഥനയാ.
'സ്വര്‍ഗ്ഗസ്ഥനായ പിതാവേ, ടീം ലീഡിന്‍റെ തലയില്‍ ഇടിത്തീ വീഴേണമേ!!'
ഇതോര്‍ത്ത് ഇപ്പോഴും ഇടക്കിടെ ചിരിക്കുവാ:))))
കലക്കി എന്നല്ല കലകലക്കി!

ശ്രീജിത്ത് said...

നിന്‍റെ അവസ്ഥ പറഞ്ഞു കേട്ടിട്ടുള്ളതിനാല്‍ ആദ്യഭാഗം ഞാന്‍ സീരിയസ്സായി ആണു വായിച്ചത്.പലിടത്തും ചിരിക്കുന്നതിനു പകരം ഒരു നൊമ്പരം.ഇന്നത്തെ നിന്‍റെ അവസ്ഥയില്‍ സന്തോഷം ഉണ്ടടാ.ബട്ട് സെക്കന്‍ഡ് പാര്‍ട്ട് (സായിപ്പിനോടൊപ്പമുള്ളത്) ചിരിച്ച് കുടലു മറിഞ്ഞു.ഇംഗ്ലീഷിനോടുള്ള വെറുപ്പ് ഇത് വരെ മാറി ഇല്ലേടാ?
കൃഷ്ണഭഗവാനും ഗോപനും പിറന്നാള്‍ ആശംസകള്‍..

"ഭഗവാന്‍ തേരി മായാ"
(ഭഗവാനേ, എല്ലാം ഈ മായ കാരണമാ!!)

ഹി..ഹി

anupama said...

Dear Arun,
good to see that you're in real mood to write!
interesting n entertaining!:)
ASHTAMI ROHINI is tomorrow n it's going to rain.why is this post dedicate dto Kanna?
no arun;this you can dedicate to the foreigner,maya or gopalammama.:)
for Kannan,you may write a beautiful post on the blessings reeived or the wonderful experiences of temple visits!
by the way,u can introduce the famous ISKON KRISHNA TEMPLE to readers.there may lots of celebrations there tomorrow.
May Lord Guruvayoorappan bless you!
sasneham,
anu

ഹാഫ് കള്ളന്‍||Halfkallan said...

ഹ ഹ .. സംഭവാമി യുഗേ യുഗേ , വരാനുള്ളത് സില്‍ക്ക് ബോര്‍ഡ്‌ സിഗ്നലില്‍ പോലും തങ്ങില്ല ..
തകര്‍ത്തു .. !!!

venugopaal said...

hi arun, fantastic... u have humour in you... please visit my blog also... www.kaarkodakannair.blogspot.com .. i am new in blogging... gurukkan maarude anugraham venam... panikkathi thalla paranja pole aakaruthu...

krish | കൃഷ് said...

ഞാന്‍ കരുതി ആ പാത്രത്തിനകത്ത് അറ്റ്‌ലീസ്റ്റ് ചിക്കന്‍ സൂപ്പ് എങ്കിലും ആയിരിക്കുമെന്ന്. ഇത് ഒരു മാതിരി കഞ്ഞിപരിപാടി ആയല്ലോ. ചിക്കന്‍ ഫ്രൈ നിരസിച്ചവനു കഞ്ഞി ട്രീറ്റ്. ഹഹഹ. ഹോട്ടല്‍ കഞ്ഞി ആന്റ് കപ്പ ഇന്റര്‍നാഷണല്‍ എന്നൊ മറ്റോ ആണോ ആ ഹോട്ടലിന്റെ പേര്.

Albert said...

Best in Better
Thakartheda.super ayi.Sheeja ivide veendum veendum vayikkuva.

രാജീവ്‌ .എ . കുറുപ്പ് said...

രാവിലെ മഴ നനഞ്ഞു ഡല്‍ഹിയിലെ മുടിഞ്ഞ ട്രാഫിക്കില്‍ പെട്ട് ഓഫീസില്‍ എത്തിയത് ഒട്ടും മൂടില്ലാതെ ആണ്. അന്നേരം ആണ് അരുണ്‍ ജി ടോക്കില്‍ കണ്ണിറുക്കി പറഞ്ഞു "അളിയാ പുതിയ പോസ്റ്റ്‌ ഒന്ന് നോക്കിക്കേ" എന്ന്. ഒറ്റ ഇരിപ്പിന് വായിച്ചു തീര്‍ത്തു. എല്ലാ മൂഡ്‌ ഓഫും പമ്പ കടന്നു ഒപ്പം എരുമേലിയും . എനിക്ക് അരുണിന്റെ പോസ്റ്റില്‍ ഏറ്റവും ഇഷ്ടം "ആദ്യത്തെ കുറി വടക്ക് കിഴക്ക്" എന്നതായിരുന്നു. പക്ഷെ ഇത് വായിച്ചപ്പോള്‍ ഇതിനോട് ഒരു പാട് ഇഷ്ടം തോന്നി. കാരണം തുടക്കം ഒരു പഠനം കഴിഞ്ഞു നില്‍ക്കുന്ന തൊഴില്‍ രഹിതന്റെ മാനസിക നില നര്‍മത്തില്‍ ചലിച്ചു വിവരിച്ചപ്പോള്‍ അതിന്റെ പിന്നിലെ വേദനയും തൊട്ടറിയാന്‍ സാധിച്ചു.

അതിനു പിന്നാലെ ബന്ധുക്കളുടെ പരിഹാസ ശരങ്ങള്‍ ഒരാളുടെ മാനസിക അവസ്ഥയെ അതും മാതാ പിതാക്കളുടെ മുന്നില്‍ ചൂളി പോവുന്ന അവസ്ഥ , ഭാര്‍ഗവന്‍ മാമ്മന്റെ പരിഹാസ വാക്കുകളില്‍ കൂടെ പറഞ്ഞു പോയപ്പോള്‍, നര്‍മം ആണെങ്കിലും കുത്തുവാക്കുകള്‍ ഏല്‍ക്കുന്ന ഒരു മനസും അവിടെ കണ്ടു. (ഇല്ലേലും ഈ അമ്മാവന്മാര്‍ എല്ലാം ഇങ്ങനെ തന്നെയാ, തല്ലാതെ വിട്ടത് അങ്ങേരുടെ ഭാഗ്യം)
('ചത്താല്‍ തിരിഞ്ഞ് നോക്കില്ല' എന്ന് പ്രഖ്യാപിച്ചു അന്നവിടെ നിന്നും പോയ മാമന്‍ ഇന്നലെ വീണ്ടും വീട്ടില്‍ വന്നു.ചോദിച്ചപ്പോള്‍ പറയുവാ, 'ചത്തില്ലന്ന്'!!) എന്റെ മാച്ച് ഇത് വായിച്ചു ചിരിച്ചു ആപ്പീസ് പൂട്ടി, പ്രതികാരം, കാലത്തിന്റെ പ്രതികാരം അങ്ങേര്‍ക്കു കിട്ടി)

മറുനാട്ടില്‍ ജോലി തേടി പോകുന്ന വ്യക്തിയുടെ ആദ്യ അനുഭവങ്ങള്‍ എല്ലാം തന്നെ മനോഹരം, എടുത്തു പറയാന്‍ ഒരു പാടുണ്ട്.
ക്ലൈമാക്സ്‌ കലക്കി മച്ചൂ. ഈ വരികള്‍ പ്രത്യേകിച്ചും "മനസില്‍ ഒരു അഗ്നിപര്‍വ്വതം പൊട്ടിയതും, കെ.എഫ്.സിയില്‍ ശരത് ഓര്‍ഡര്‍ ചെയ്ത കോഴി 'കൊക്കരക്കൊക്കൊ' എന്ന് കൂവിയതും ഒരേ നിമിഷമായിരുന്നു..
വേണേല്‍, രാവിലെ വീട്ടില്‍ 'പഴങ്കഞ്ഞിയാണ്' ആഹാരം എന്ന അര്‍ത്ഥത്തില്‍, 'മോര്‍ണിംഗ് ഐയാം ഓള്‍ഡ് കഞ്ഞി' എന്ന് വരെ പറയാന്‍ എനിക്ക് യാതൊരു വിധ മടിയുമില്ലായിരുന്നു.

(ഇനി എന്ത് പറയാനാ അളിയാ നിന്റെ മനോഹരമായ സൃഷ്ടി, നീ മനസ് നിറഞ്ഞു എഴുതിയത് എന്ന് മനസിലായി, ഈശ്വരാധീനവും, സന്ദര്‍ഭവും, സാഹിത്യവും, ഗുരുത്വവും ഒത്തിണങ്ങിയ പോസ്റ്റ്‌.)

നിന്നെ ഫോണില്‍ വിളിച്ചു ബാക്കി പറയാം, ഫോണ്‍ എടുക്കട പുല്ലേ

അരവിന്ദ് :: aravind said...

കലക്കി, അരുണേ. :-)

ജോലി കിട്ടിയാല്‍ പിന്നെ കാണുമ്പോഴെല്ലാമുള്ള ചോദ്യമെന്താണെന്നറിയാമോ?
"മോന് ഓണ്‍‌സൈറ്റ് ഒന്നും ആയില്ലേ? " !!
"വടക്കേലെ രാധേടെ മോന്‍ അമേരിക്കയില്‍ പോയല്ലോ..നിങ്ങടെ കമ്പനീല്‍ ഒന്നും ഇല്ലേ?"
ഒളിഞ്ഞിരിക്കുന്ന അര്‍ത്ഥം, എടേയ് നിന്നെയൊന്നും ഓണ്‍സൈറ്റ് വിടാന്‍ കൊള്ളൂലേ എന്ന്.

സോഫ്റ്റ്വെയര്‍ എഞ്ചിനീയറായാല്‍ ഓണ്‍സൈറ്റ് പോകണം എന്നത് നമ്മടെ നാട്ടുകാര്‍ക്ക് ഒരു നിര്‍ബന്ധമാ! ങ്‌ഹാ!
ഈ ചോദ്യം കേട്ട് മടുത്ത് അവസാനം സ്വന്തം കാശ് മുടക്കി വല്ലയിടത്തും ഒന്ന് പോയി വന്നാലോ എന്ന് വരെ തോന്നിയിട്ടുണ്ട്!

ഓ ടോ: കഞ്ഞി പ്രയോഗം നമ്മള്‍ തെക്കന്‍‌മാരുടെ സ്ഥിരം നമ്പറാ (വടക്കന്‍‌സ് പ്ലീസ് എക്‌സ്ക്യൂസ്) . വെങ്കലത്തില്‍ ഭക്ഷണത്തെ ഉദ്ദേശിച്ച്, ചേട്ടന്‍ രാത്രി എന്നും കഞ്ഞിയാ എന്ന് പപ്പു മാളയെക്കുറിച്ച് പറയുന്നത് ഓര്‍മ്മ വന്നു.
:-)

ലീലാ പാലസ്സ് ആണോ സെവന്‍സ്റ്റാര്‍? ഞാന്‍ ബാംഗ്ലൂര്‍ ആയിരുന്നപ്പോള്‍ സ്ഥിരം പോകുമായിരുന്നു...അതിന്റെ മുന്നില്‍ കൂടി! :-)

അരുണ്‍ കരിമുട്ടം said...

മുംബൈ മലയാളി:ഓള്‍ഡ് കഞ്ഞി ഔര്‍ ന്യൂ കഞ്ഞി??
പോരാളി:അങ്ങേരെ മനസറിഞ്ഞ് പ്രാകിയതാ:)
ശ്രീജിത്തേ:പൊന്നുമോനേ പഴയതൊന്നും ഓര്‍മ്മിപ്പിക്കല്ലേ, നോ സെന്‍റി:)
അനുപമ:ശരിയാണ്, പിന്നെ അണ്ണാറക്കണ്ണനും തന്നാലായത്, അത്രേ ഉള്ളു!!
ഹാഫ്കള്ളന്‍,വേണുഗോപാല്‍,കൃഷ്:നന്ദി:)
ആല്‍ബി:എന്നിട്ട് ഷീജ എന്തിയേ?:)

അരുണ്‍ കരിമുട്ടം said...

കുറുപ്പളിയാ,
"രാവിലെ മഴ നനഞ്ഞു ഡല്‍ഹിയിലെ മുടിഞ്ഞ ട്രാഫിക്കില്‍ പെട്ട് ഓഫീസില്‍ എത്തിയത് ഒട്ടും മൂടില്ലാതെ ആണ്. അന്നേരം ആണ് അരുണ്‍ ജി ടോക്കില്‍ കണ്ണിറുക്കി പറഞ്ഞു"

'അരുണ്‍ജി' ടോക്കില്‍ കണ്ണിറുക്കി എന്നോ അതോ അരുണ്‍ 'ജിടോക്കില്‍' കണ്ണിറുക്കി എന്നോ?

"എനിക്ക് അരുണിന്റെ പോസ്റ്റില്‍ ഏറ്റവും ഇഷ്ടം "ആദ്യത്തെ കുറി വടക്ക് കിഴക്ക്" എന്നതായിരുന്നു."

എനിക്കും!!

" എന്റെ മാച്ച് ഇത് വായിച്ചു ചിരിച്ചു ആപ്പീസ് പൂട്ടി"

മനസിലായില്ല, മച്ചു എന്നാണോ ഉദ്ദേശിച്ചത് (മച്ചുവിന്‍റെ ഇംഗ്ലീഷ് ആയിരിക്കും മാച്ച് അല്ലേ?)

"നിന്നെ ഫോണില്‍ വിളിച്ചു ബാക്കി പറയാം, ഫോണ്‍ എടുക്കട പുല്ലേ"

നീ ഫോണില്‍ വിളിച്ച് പറഞ്ഞതൊന്നും ഇവിടെ എഴുതുന്നില്ല, സന്തോഷമായി!!

പാവത്താൻ said...

നല്ല പോസ്റ്റ്...ആദ്യകാ‍ല പോസ്റ്റുകള്‍ പോലെ...ഒരുപക്ഷേ അതിലും നന്നായി.. കണ്ണീരും പുഞ്ചിരിയും കൂട്ടിക്കലര്‍ത്തല്‍.... ആരാ ഗുരുവെന്നൂഹിക്കാം..... ആത്മാര്‍ഥമായ അഭിനന്ദനങ്ങള്‍

Sheeja said...

Arun, again..
very very good.like it very much
Happy SreeKrishnaJayanthi

Typist | എഴുത്തുകാരി said...

പതിവുപോലെ രസകരം. ഗോപനെ പിറന്നാള്‍ ആശംസകള്‍ അറിയിച്ചേക്കൂ.

അരുണ്‍ കരിമുട്ടം said...

അരവിന്ദേട്ടാ,

ലീലാപാലസ്സ് അറിയാം ഇല്ലേ?
ഹി..ഹി..ഹി
അപ്പോള്‍ എല്ലാവരും ഫെയ്സ്സ് ചെയ്യുന്നതാ ഇതൊക്കെ എന്ന് മനസിലായി:))

എന്‍റെ ഏറ്റവും ഇഷ്ട പോസ്റ്റ് ആണ്‌ 'ആദ്യത്തെ കുറി വടക്ക് കിഴക്ക്'.അത് എഴുതിയത് ഒരിക്കല്‍ അരവിന്ദേട്ടന്‍റെ ഒരു കഥയിലെ നായികയായ സുധയെ പറ്റി വായിച്ച് ചിരി വന്നപ്പോഴാണ്.അതാണ്‌ ആ കഥയിലെ നായികക്ക് സുധ എന്നൊരു പേരു കൊടുത്തത്.ഇന്നിതാ വീണ്ടും എനിക്ക് ഒരു ഇഷ്ട പോസ്റ്റ് എഴുതാന്‍ കഴിഞ്ഞു, ഇതിനു കാരണവും അരവിന്ദേട്ടന്‍റെ ഒരു കഥയാണ്..

സ്പ്രിംഗ് റോള്‍സ്

നന്ദി ചേട്ടാ, നന്ദി!!

അരുണ്‍ കരിമുട്ടം said...

പാവത്താന്‍, ഷീജ, എഴുത്തുകാരി ചേച്ചി: നന്ദി:)

ചെലക്കാണ്ട് പോടാ said...

ആഡംബരമായി കല്യാണം കഴിഞ്ഞ ശേഷം, മധുവിധു സ്വപ്നങ്ങളുമായി മണിയറ പൂകുന്ന നവമിഥുനങ്ങളെ, പിറ്റേന്ന് കൊച്ച്‌വെളുപ്പാന്‍ കാലത്ത് വിളിച്ചുണര്‍ത്തി, 'വിശേഷം വല്ലതുമായോ?' എന്ന് ചോദിക്കുന്ന ഗ്രാമമാണ്‌ എന്‍റെത്.

കലക്കീട്ടാ... ഹഹഹ ചേട്ടനും

Lathika subhash said...

അരുൺ,
ചിരിപ്പിച്ചതിനു നന്ദി.
അളിയൻ ഗോപൻ.... അന്നു കണ്ട ആളല്ലേ.
പിറന്നാളാശംസകൾ അറിയിയ്ക്കുക.

കുക്കു.. said...

ഒന്ന് എനിക്ക് ഉറപ്പായി... ഉള്ള ജോലി അവിടെ തന്നെ വേണമെങ്കില്‍...ഓഫീസ് ല്‍ ഇരുന്നു അരുണ്‍ ചേട്ടന്റെ ബ്ലോഗ്‌ വായിക്കരുത്...
സത്യം പറയട്ടെ....രാജാവ്‌ ഉം മന്ത്രി യും കൂടി ഗ്ലാസ്‌ ല്‍ വെള്ളം നിറയ്ക്കുന്നത് ഓര്‍ത്തിട്ടു...എനിക്ക് ചിരി നിര്‍ത്താന്‍ പറ്റിയില്ല...
ദൈവമേ എന്റെ ജോലി..മാന്ദ്യം..!
പോസ്റ്റ്‌ നെ പറ്റി ഞാന്‍ ഒന്നും പറയുന്നില്ല...
:):)

Anil cheleri kumaran said...

ഇതാണു പണ്ടാരോ പറഞ്ഞത് കയ്യിലുള്ളതും വിട്ടു പറക്കുന്നതിന്റെ പിറകേ പോയി എന്നു... ഹ ഹഹ..
കലക്കി അരുണ്‍... അടിപൊളി പോസ്റ്റ്.

അനില്‍@ബ്ലോഗ് // anil said...

കൊള്ളാം.
എന്നാലും അത് ഒരു ഒന്നൊന്നര ചോദ്യമായിപ്പോയി,മാമനോട്.

മുഫാദ്‌/\mufad said...

ബാംഗ്ലൂര്‍ നഗരത്തിലെ ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ബെഞ്ചില്‍ വായും പൊളിച്ചിരുന്ന ഒരു കാലം ഓര്‍മ്മയിലുണ്ട്...ഇപ്പൊ ഒരു പ്രൊജക്റ്റ്‌ കിട്ടി...ഇനിയെങ്ങാനും ഏതെങ്കിലും സായിപ്പ് സെവന്‍ സ്ടാറിലേക്ക് വിളിച്ചാല്‍ പോകന്ടെന്നാണോ....?

കണ്ണനുണ്ണി said...

തകര്‍ത്തു അരുണേ....നോണ്‍ സ്റ്റോപ്പ്‌ കോമഡി തന്നെ...
ചിരിച്ചു പണ്ടാരടങ്ങി...
മായയുടെ അതെ കയ്യിലിരിപ്പും ആയി എന്റെ ഓഫീസിലും ഒണ്ടു ഒരെണ്ണം..'.നിരുപമ..'.
ആ കഥ പിന്നീട് പോസ്റ്റ്‌ ആയി എഴുതാം..
ഇതെന്തായാലും തകര്‍ത്തിട്ടുണ്ട് ട്ടോ

വിനോദ് said...

ചേട്ടാ നേരത്തെ രണ്ട് വായിച്ചതാ.ഇപ്പോള്‍ ഒന്നൂടെ വന്നു.ആദ്യകാല കോമഡിയുടെ ടച്ച് ശരിക്കും ഈ പോസ്റ്റിലുണ്ട്.ഇടക്ക് വായിക്കുന്നവരെ പിടിച്ചിരുത്താന്‍ വേണ്ടി പോസ്റ്റ് ഇടുന്ന രീതി മാറ്റി ശരിക്കും ആ പഴയ അടിപൊളി ടച്ച്.ഓര്‍ത്ത് ചിരിക്കാന്‍ കുറേ വിഭവങ്ങള്‍.ഇനിയും വരാം, കമന്‍റിലെ തമാശകള്‍ വായിക്കാന്‍:)
ഗോപനു പിറന്നാള്‍ വിഷസ്സ്

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:
അതേ ആ കോഴീടെ പ്രാക്കാ.. അരവിന്ദിന്റെ കഥ തലേടെ ബാക്ക്ഗ്രൌണ്ടില്‍ ഓടുന്നുണ്ടായിരുന്നു. പ്രതീക്ഷ കളഞ്ഞില്ല.. കലക്കി.

ഓടോ:ഫോണ്‍ വിളിച്ച് ആ സെവന്‍ സ്റ്റാറിന്റെ പേര് ചോദിക്കാനിരുന്നതാ..ഇപ്പോള്‍ ഊഹിച്ചു

അരുണ്‍ കരിമുട്ടം said...

ചെലക്കാണ്ട് പോടാ, ലതി ചേച്ചി: നന്ദി:)
കുക്കു: ജോലി കളയല്ലേ, മാന്ദ്യകാലമാ:)
കുമാരേട്ടാ, അനിലേട്ടാ: നന്ദി:)
മുഫാദ്:ധൈര്യമായി പോയ്ക്കോ:)
കണ്ണനുണ്ണി:എളുപ്പം പോസ്റ്റാക്ക് , നോക്കട്ടെ
വിനോദ്:വീണ്ടും നന്ദി
കുട്ടിച്ചാത്താ:അങ്ങനെ ചാത്തന്‍റെ കൈയ്യീന്ന് ഒരു നല്ല ഏറ്‌ കിട്ടി:)

ഗോപന്‍ said...

എനിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന, നേര്‍ന്ന് കൊണ്ടിരിക്കുന്ന, ഇനിയും നേരാന്‍ സന്മനസ്സുള്ള, എല്ലാവര്‍ക്കും ഒരായിരം നന്ദി:)
കഥ നേരത്തെ വായിച്ച് നേരിട്ട് അഭിപ്രായം പറഞ്ഞതിനാല്‍ ഇവിടെ ഒന്നും മിണ്ടുന്നില്ല.
:)

മൊട്ടുണ്ണി said...

ഇത് കലക്കി കടു വറുത്തു.കൃഷ്ണഭഗവാനും, ഗോപനും എല്ലാം സ്നേഹസമ്മാനം പറഞ്ഞ കൂട്ടത്തില്‍ മൊട്ടുണ്ണിക്ക് കൂടി ആകാമായിരുന്നു.നാളെ കഥാ നായകന്‍റെ കല്യാണമാ:)

ചേര്‍ത്തലക്കാരന്‍ said...

അരുൺ മാഷെ....
“ആഡംബരമായി കല്യാണം കഴിഞ്ഞ ശേഷം, മധുവിധു സ്വപ്നങ്ങളുമായി മണിയറ പൂകുന്ന നവമിഥുനങ്ങളെ, പിറ്റേന്ന് കൊച്ച്‌വെളുപ്പാന്‍ കാലത്ത് വിളിച്ചുണര്‍ത്തി, 'വിശേഷം വല്ലതുമായോ?' എന്ന് ചോദിക്കുന്ന ഗ്രാമമാണ്‌ എന്‍റെത്“
ഇങനേം ഒരു നാടുണ്ടോ???

നല്ലതായിരിന്നു വായിക്കൻ ഒരു സുഖം തോന്നി

എന്തായലും കലക്കി അണ്ണാ കലക്കി, അതുപോലെ അരുണിന്റെ പോസ്റ്റ് വായ്യിക്ക്കൻ എന്നോടു പറഞ്ഞ കുറുപ്പിനും ഒരു ദാങ്ക്സ്...

The Admirer said...

ഇഷ്ട്ടായി അരുൺ. ഒത്തിരി ചിരിപ്പിച്ചു.

Rare Rose said...

എന്റെ ദൈവമേ.,ചിരിച്ചിപ്പിച്ചു കൊന്നു..സെവന്‍ സ്റ്റാര്‍ റൈസ് സൂപ്പ് കഴിക്കുന്നത് ഭാവനയില്‍ കണ്ടൊത്തിരി ചിരിച്ചു..:)

Roshini said...

ഇനി ചിരിക്കാന്‍ വയ്യ ഏട്ടാ.ചിരിച്ച് ക്ഷീണിക്കുന്നത് ആദ്യമായാ:) ഞാന്‍ എല്ലാ ഫ്രണ്ട്സിനും അയച്ചു കൊടുത്തു.അവരും അനുഭവിക്കട്ടെ.

രഘുനാഥന്‍ said...

ഹഹ് അയാം ആള്‍സോ പഴം കഞ്ഞി...കലക്കി അരുണേ

Anonymous said...

ഹോട്ടലിലെ ബില്‍ കണ്ടു ഞെട്ടുന്ന അരുണ്‍... ആ മുഖഭാവം ഒന്ന് സങ്കല്പിച്ചു നോക്കി.... പൊട്ടി ചിരിച്ചു പോയ്‌.... ആ മുഖ ഭാവത്തില്‍ ഒരു പടം വരഞ്ഞു ഇടാമായിരുന്നു ഈ പോസ്റ്റില്‍... കലക്കിട്ടുണ്ടാവും..:)

പഞ്ചാരക്കുട്ടന്‍.... said...

ഹായി......
iam also kanji...
in morning old kanji.....
i like....it..
(both kanjis)

അരുണ്‍ കരിമുട്ടം said...

ഗോപാ: ചിലവുണ്ടേ..
മൊട്ടുണ്ണി:ആ സമ്മാനം നമ്മുടെ ബൂലോകം എന്ന പത്രത്തില്‍ കഴിഞ്ഞ തിങ്കളാഴ്ചയേ കൊടുത്തു:)
ചേര്‍ത്തലക്കാരാ:കുറുപ്പാണോ പറഞ്ഞ് വിട്ടത്? കുറുപ്പിനും നന്ദി, ചേര്‍ത്തലക്കാരനും നന്ദി:)
ആസ്വാദകന്‍, റെയര്‍ റോസ്, റോഷിനി:നന്ദി:)
രഘുനാഥന്‍, ഷീലചേച്ചി, പഞ്ചാരക്കുട്ടാ: എല്ലാവര്‍ക്കും നന്ദി:)

Nandhu said...

nattil ninnu vannittu aa vishamam aake mariyathu inna.Your posts are very good for laughing.Athu sarikkum adivara idunnatha ii post.Iniyum ezhuthu.all the best

കരിമുട്ടം അരവിന്ദ് said...

:)

Ashly said...

കുറച്ചു കാലം മുമ്പ് നമ്മുടെ പെരിയ തലൈവന്‍ ഇത് പോലെ മസാല ദോശ കൊണ്ട് ഒരു കളികളിച്ചു...സെയിം...കഞ്ഞി കളി

Sukanya said...

അരുണ്‍, ജോലി കിട്ടിയോ എന്ന് അന്വേഷിക്കും പോലെ ആണ്, കല്യാണ പ്രായം ആയ പെണ്‍കുട്ടികളോട് ഇനിയും കല്യാണമൊന്നും ശരിയായില്ലേ എന്ന് ചോദിക്കുന്നത്.
പിന്നെ പറയേണ്ടല്ലോ ? സായിപ്പിന്റെ കൂടെ ഉള്ള സെവെന്‍ സ്റ്റാര്‍ ഹോട്ടല്‍ ഡിന്നറും, അരുണിന്റെ ആംഗലേയം പ്രയോഗങ്ങളും ഒക്കെ ഇവിടെ എല്ലാരുമായും പറഞ്ഞു ചിരിച്ചു. നന്ദി ഇങ്ങനെ ചിരിപ്പിക്കുന്നതില്‍.

Chandran Unnithan said...

'കര്‍മ്മണ്യേ വാധികാരസ്തേ, മാ ഫലേഷു കദാചനാ'

serious anennu karuthi adhy bhagam.pinne manasu niranju chirichu.makane nee nannayi varum.

ഹരീഷ് തൊടുപുഴ said...

"എന്‍റെ മോന്‍ പഠിച്ച് ഇറങ്ങിയ അന്നു തന്നെ ജോലി ആയി"
അത് കേട്ടതും, അതേ ടോണില്‍ ഞാന്‍ ചോദിച്ചു:
"മാമന്‍റെ മോള്‌ കെട്ടിയ അന്നു തന്നെ നാല്‌ പെറ്റോ?"
ഹോ, വാട്ട് എ കൊസ്റ്റ്യന്‍!!
കാലിന്‍ മേല്‍ കാല്‌ കേറ്റി വച്ച് ഇരുന്ന ഭാര്‍ഗ്ഗവന്‍മാമ അറിയാതെ എഴുന്നേറ്റതും, തലയില്‍ കൈ വച്ച് അച്ഛന്‍ കുത്തിയിരുന്നതും ഒരേ നിമിഷം ആയിരുന്നു.ഇപ്പോള്‍ മാമയുടെ വായില്‍ മുറുക്കാന്‍ ഇല്ല, ഓര്‍ക്കാപ്പുറത്ത് ഞെട്ടിയപ്പോള്‍ അത് വയറ്റില്‍ എത്തിയതാവാം.
പാവം മാമന്‍!!


ഇവിടെ എന്റെ ഒരു ചിരി.. ഹി ഹി ഹി ഹി


മായയെ മാത്രം സായിപ്പ് ബഹുമാനിക്കുന്നത് എനിക്ക് ഇഷ്ടമായില്ല.അറിയാവുന്ന ഇംഗ്ലീഷില്‍ ഞാനും പറഞ്ഞു:
"ഐയാം ആള്‍സോ കഞ്ഞി"

ഇവിടെയൊരു മണിച്ചിരി.. ങ്യാഹ ഹാഹ്..

saju john said...

എന്‍റെ മോന്‍ പഠിച്ച് ഇറങ്ങിയ അന്നു തന്നെ ജോലി ആയി"
അത് കേട്ടതും, അതേ ടോണില്‍ ഞാന്‍ ചോദിച്ചു:
"മാമന്‍റെ മോള്‌ കെട്ടിയ അന്നു തന്നെ നാല്‌ പെറ്റോ?"
ഹോ, വാട്ട് എ കൊസ്റ്റ്യന്‍!!

ഹ ഹ ഹ ഹ

ഈ പിഞ്ചു വായില്‍ ഇത്ര വലിയ അമിട്ടോ?

അരുണിന്റെ ഹാസ്യത്തിന്. പഴയ സത്യന്‍ അന്തിക്കാട് സിനിമയുടെ നന്മയും, ചാരുതയുമുണ്ട്. ബൂലോഗത്ത്‌ വിശാലന്റെ കുറവ് അരുണ്‍ നികത്തുന്നു.

അരുണ്‍ കരിമുട്ടം said...

നന്ദു, ചിറ്റപ്പാ, ക്യാപ്റ്റന്‍ : നന്ദി:)
സുകന്യ ചേച്ചി: വളരെ നന്ദിയുണ്ട്:)
ചന്ദ്രന്‍:എന്‍റെ നായികയും ഒരു ചന്ദ്രനാ, മായാചന്ദ്രന്‍
ഹരീഷേട്ടാ, നട്ടപ്രാന്തന്‍:നിങ്ങളുടെ ഒക്കെ ആശംസകളാ എനിക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം:)

Sabu Kottotty said...

"എന്‍റെ മോന്‍ പഠിച്ച് ഇറങ്ങിയ അന്നു തന്നെ ജോലി ആയി"
അത് കേട്ടതും, അതേ ടോണില്‍ ഞാന്‍ ചോദിച്ചു:
"മാമന്‍റെ മോള്‌ കെട്ടിയ അന്നു തന്നെ നാല്‌ പെറ്റോ?"
ഹോ, വാട്ട് എ കൊസ്റ്റ്യന്‍!!

ആ മനുവിനെയങ്ങു കൊല്ല്...
അരുണിനും സജ്ജീവേട്ടനും ആശംസകള്‍...

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat said...

കഞ്ഞിയും കപ്പയും കഴിക്കാനാരുന്നേല്‍ ഞാന്‍ ഒരു 8 സ്റ്റാര്‍ ഡിന്നര്‍ ഒരുക്കാമരുന്നു..

ഇതു നമ്മുടെ ലീലേച്ചിയുടെ കൊട്ടാരത്തിലെ കഞ്ഞി ആണോ??

രഞ്ജിത് വിശ്വം I ranji said...

അല്ല പിന്നെ ഇങ്ങനെ ചോദ്യവുമായി നടക്കുന്ന കാര്ന്നൊന്മാരെ ഒതുക്കാന്‍ ഇതേയുള്ളു പണി.ഈ മണലാരണ്യത്തില്‍ നിന്നും എങ്ങിനെയെങ്കിലും രക്ഷപെട്ട് ഒരു അവധി സംഘടിപ്പിച്ച് നാട്ടിലെത്തിയാല്‍ ഫ്ലൈറ്റ് ഇറങ്ങേണ്ട താമസം ആദ്യം കേള്‍ക്കുന്ന ചോദ്യം ഇനി എന്നാ തിരിച്ചു പോക്ക്.. ഹോ ഈശ്വരാ.. അതു കേള്‍ക്കുമ്പോള്‍ നാക്കില്‍ ഉണ്ടാകുന്ന ഒരു തരിപ്പുണ്ടല്ലോ...അതിന് ഇത്തരം ഉത്തരങ്ങളേ ചേരൂ..

നന്നായി എന്ന് ഞാന്‍ പറഞ്ഞ് കുഞ്ഞാകുന്നില്ല..
അശംസകള്‍

Jikkumon - Thattukadablog.com said...

കൊള്ളാം ഭായി വളരെ നന്നായിട്ടുണ്ട്


http://thattukadail.blogspot.com/

Anonymous said...

"ഭഗവാന്‍ തേരി മായാ"
(ഭഗവാനേ, എല്ലാം ഈ മായ കാരണമാ!!)

chirichu chirichu ividethiyappol potti chirichu.great work

Vishnu Prasad

വിന്‍സ് said...

hahaha....Kidilan annaa kidilan

akc said...

"തള്ളേടെ പതിനാറടിയന്തിരത്തിനു മുമ്പ് ജോലി ആയാല്‍ ഞാന്‍ വീട്ടില്‍ വന്ന് പറയാം"
((ഠോ))
അമ്പലത്തില്‍ ഒരു വെടി ശബ്ദം!!

inganae oru vedi potticha aruninae che manuvinae sammathikkanam,,, allenkilum arenkilum joliyum kooliyum illathe nilkkanathu kandal nattilae paniyonnum illatha ammavanmarkum kilavikalkum kinnaram chodikkan verae onnum venda.

മുരളി I Murali Mudra said...

സംഭവം ഗംഭീരമായി...നമ്മളെല്ലാം നടന്നു വന്ന വഴികള്‍ അരുണ്‍ വളരെ നന്നായി എഴുതിയിരിക്കുന്നു....ആശംസകള്‍...(പണ്ട് ചോദ്യം ജോലി ആയോ എന്നായിരുന്നെങ്കില്‍ ഇപ്പൊ ലീവ് കഴിഞ്ഞു എപ്പോഴാ തിരിച്ചു പോകുന്നെ എന്നായിട്ടുണ്ട് ..അത്രമാത്രം..)...
ഒരുപാട് ചിരിപ്പിച്ചു....

അരുണ്‍ കരിമുട്ടം said...

കൊട്ടോട്ടിക്കാരന്‍:നന്ദി, എല്ലാരും ഈ വഴി കണ്ടതാ അല്ലേ?
കിഷോര്‍:തന്നെ തന്നെ
രഞ്ജിത്:ഭാവിയില്‍ നമുക്കെങ്കിലും ചോദിക്കാതിരിക്കാം
ജിക്കുമോന്‍,വിഷ്ണു,വിന്‍സ്:നന്ദി:)
akc:പൊട്ടിക്കേണ്ടിടത്ത് പൊട്ടിക്കേണ്ടേ മാഷേ
മുരളി:അപ്പോള്‍ ചോദ്യം മാത്രം ബാക്കി.അല്ലേ?:)

AlexKottayam said...

arun bai, idakkidakku kadha venam ennilla.masathil oru kadha ezhuthiyalum mathi.athu ithe pole super ayirikkanam,
'കര്‍മ്മണ്യേ വാധികാരസ്തേ, മാ ഫലേഷു കദാചനാ'
:)

Bindu said...

Orupadu chirichu..........First part cheriya vishamam undaki ketto.Enthayalum ippo samayadosham ellam mariyallo......May God bless you with all happiness...

abhi said...

കുറച്ചു കാലമായി ഈ വഴി വന്നിട്ട്..... പോസ്റ്റുകള്‍ കലക്കുന്നുണ്ട് !
പടവും ഇഷ്ടപ്പെട്ടു :)

അഭി said...

എല്ലാം ഒരു മായാ , കൊള്ളാം

|santhosh|സന്തോഷ്| said...

അരുണ്‍,
നുണക്കഥകളാണെങ്കിലും നര്‍മ്മം വാരിവിതറിയതുമൂലം വായക്കാര്‍ക്കു രസിക്കുന്നുണ്ട്. (അനുഭവമാണെന്നു വായനക്കാരനെ ബോദ്ധ്യപ്പെടുത്താന്‍ സാധിക്കുന്നതുകൊണ്ടാകണം ചിലപ്പോള്‍)അരുണിന്റെ പല പോസ്റ്റുകളും വായിച്ചത് ഈയടുത്ത കാലത്താണ്. പഴയ പോസ്റ്റുകളില്‍ നിന്നും ഈ അടുത്ത നാളുകളില്‍ പബ്ലിഷ് ചെയ്ത പോസ്റ്റുകള്‍ക്ക് വളരെ വലിയ വ്യത്യാസം തോന്നുന്നുണ്ട്. മുന്‍പൊക്കെ യഥാര്‍ത്ഥ അനുഭവങ്ങള്‍ ഓര്‍ത്തെടുത്ത് സമയമെടുത്തും ശൈലീപരമായും എഡിറ്റു ചെയ്തും പരുവപ്പെടുത്തിയ പോസ്റ്റുകളായിരുന്നു. പക്ഷെ ആ ഒരു ആത്മാര്‍ത്ഥതയോ, എഫര്‍ട്ടോ ഒന്നും ഈയടുത്ത പോസ്റ്റുകളില്‍ കാണുന്നില്ല എന്നു പറഞ്ഞാല്‍ വിഷമം തോന്നരുത്. നല്ല ചിരിയമിട്ടുകള്‍ക്കുള്ള വകകള്‍ ഈ പല പോസ്റ്റുകളിലും കാണം പക്ഷെ വായനക്കാരെ ആകര്‍ഷിക്കണം ചിരിപ്പിക്കണം എന്ന ഒറ്റ ഉദ്ദേശ്യം മൂലം പോസ്റ്റുകള്‍ എവിടെന്നോ തുടങ്ങി എവിടെയോ അവസാനിക്കുന്ന ആത്മാവുകളില്ലാത്ത വാചാടോപങ്ങള്‍ ആകുന്നു എന്നെനിക്കു തോന്നി. ഇതൊരു വായനക്കാരന്റെ അഭിപ്രായമാണ്, നിര്‍ദ്ദേശമല്ല. എങ്ങിനെ എഴുതണം എന്നുള്ള സ്വാതന്ത്ര്യവും ഇഷ്ടവും എഴുത്തുകാരനുള്ളതുപോലെ അഭിപ്രായങ്ങള്‍ തുറന്നുപറയാനുള്ള സ്വാതന്ത്ര്യം വായനക്കാരനുമുണ്ടല്ലോ :) സമയമെടുത്തെഴുതിയാല്‍ അരുണിനു കാലാതീതമായ നര്‍മ്മ കഥകള്‍ എഴുതാനാവുമെന്നു ഞാന്‍ കരുതുന്നു.

ആശംസകള്‍

Unknown said...

വിശാലമായ ഹാള്‍, നനുത്ത ഏസി, കൊട്ടാരം പോലത്തെ ഡെക്കറേഷന്‍, മലപ്പുറം കത്തി........


വേണ്ട, ഞാനൊന്നും പറയുന്നില്ല. :)

അരുണ്‍ കരിമുട്ടം said...

അലക്സ്, ബിന്ദു ചേച്ചി, അബി, അഭി, മുരളി:നന്ദി:)

ഗോപന്‍റെ പിറന്നാളാണെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ.പിറന്നാളും ശ്രീകൃഷ്ണജയന്തിയും ഗോപനെ കൊണ്ട് പുതിയൊരു പോസ്റ്റ് ഇടുവിച്ചു.:)
അത് വായിക്കേണമെന്ന് ആഗ്രഹമുള്ളവര്‍ ദയവായി താഴെയുള്ള ലിങ്കില്‍ ക്ലിക്കുക..

കൃഷ്ണാ മുകുന്ദാ..

അരുണ്‍ കരിമുട്ടം said...

പ്രിയപ്പെട്ട സന്തോഷ്,
താങ്കളുടെ ആത്മാര്‍ത്ഥമായ ഈ വാക്കുകളെ ഞാന്‍ വിലമതിക്കുന്നു.ഏകദേശം 15 മാസം മുമ്പാണ്‌ ഞാന്‍ ബ്ലോഗ് എന്തെന്ന് അറിയുന്നതും, ബ്ലോഗിംങ്ങില്‍ വരുന്നതും.അതിനു മുമ്പ് എഴുതി ഒരു പരിചയവുമില്ല താനും.ബ്ലോഗില്‍ എഴുതി തുടങ്ങിയ കാലത്ത് വിശദീകരിച്ച് സംഭവങ്ങള്‍ എഴുതുക എന്നത് മാത്രമാണ്‌ ശരി എന്ന് വിശ്വസിച്ചു.ഒരുപാട് പേര്‍ വായിക്കുന്നു എന്നും ഏവര്‍ക്കും ഇഷ്ടപ്പെടുന്നു എന്നും അറിഞ്ഞ് സന്തോഷിച്ചു.എന്നാല്‍ സ്ഥിരമായ ഒരു രീതി മടുപ്പ് ഉളവാക്കും എന്നത് ഉറപ്പല്ലേ.അങ്ങനെ വന്നാല്‍ വായിക്കാന്‍ ആരും വരികയുമില്ല.അതിനാലാണ്‌ പിന്നീട് കുറച്ച് വരികളിലൂടെ കഥ പറയാന്‍ ശ്രമിച്ചത്.ഇടക്കിടെ വരുന്ന പോസ്റ്റ് വായിക്കുന്ന ആര്‍ക്കും ഈ വ്യത്യാസം മനസിലാകുകയില്ല.എന്നാല്‍ ദൈവത്തിനും, എനിക്കും, അടുപ്പിച്ച് എന്‍റെ പഴയ പോസ്റ്റുകള്‍ വായിക്കുന്ന സുഹൃത്തുക്കള്‍ക്കും വളരെ വേഗം ഈ വ്യത്യാസം മനസിലാകുകയും ചെയ്യും.താങ്കള്‍ പറഞ്ഞ പോലെ സമയം എടുത്തിരുന്നു എഴുതാന്‍ തീര്‍ച്ചയായും ശ്രമിക്കം.എല്ലാവരുടെയും അനുഗ്രഹവും ദൈവാധീനവും ഉണ്ടായാല്‍ മതി
:)

മനോഹര്‍ കെവി said...

ഹലോ അരുണ്‍ വളരെ ഇഷ്ടപ്പെട്ടു. ഇന്നാണു മാണിക്യം ഇങ്ങനെ ഒരു ബ്ലോഗിന്റെ ലിങ്ക് അയച്ചു തന്നതു. ഉടനെ ചാടിക്കയറി.

എനിക്കു അധികം ഇഷ്ടപ്പെട്ട രണ്ടു കര്‍മ്മങ്ങള്‍ ( ഫലം ഇച്ചിക്കാതെ )

1. രണ്ട് കൈയ്യും അവരുടെ തലയില്‍ വച്ച് എന്നെ മാക്സിമം അനുഗ്രഹിച്ചു:
"നീയൊരു നശൂലമാടാ, നീ മുടിഞ്ഞ് പോകും"

2. രാജാവിനെ പോലെ കിരീടം വച്ച ഒരാള്‍ വന്ന് നാല്‌ ഗ്ലാസ്സ് ടേബിളില്‍ വച്ചു.തൊട്ട് പിറകിനു മന്ത്രി വന്ന് നാല്‌ ഗ്ലാസിലും വെള്ളം നിറച്ചു.അതിനു ശേഷം രാജാവും മന്ത്രിയും തിരികെ പോയി.

പിന്നെ മന്ത്രി ആ വഴിക്കു വന്നിട്ടില്ല, അല്ലെ

jp said...

Kalakki Ketto... Valare Nannayi

Unknown said...

പഠിച്ചിറങ്ങിയാൽ ആദ്യൻ ഈ ചോദ്യങ്ങളാണ്
സഹിക്കാൻ പറ്റാത്തെ ജൊലിയൊന്നും ആയില്ലെ
നമ്മൾ ഒന്നും ശ്രമിക്കുന്നില്ല എന്നാണ് ഇവരുടെ വിശ്വാസം
എന്താ ചെയ്യുക

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ സോഫ്റ്റ്വെയര്‍ ഇഞ്ചിനീറുമാരെല്ലാം കൂടി ഇങ്ങനെ ചിരിപിച്ചാല്‍ എന്താ ചെയ്യന്റെഗെഡീ..

Junaiths said...

മോനു ജോലി ഒന്നും ആയില്ല അല്ലേ?...
മച്ചു ചിരിപ്പിച്ചു...
പണ്ട് അരവിന്ദന്‍ ഒരിക്കല്‍ ഫൈവ് സ്റ്റാറില്‍് പോയതോര്‍ക്കുന്നു....
Is it so hot..?എന്ന് സായിപ്പ്‌ ചോദിച്ചതും...
കഞ്ഞീം കപ്പേം ഗലക്കി അല്ലെ..ഗള്ളാ

ദീപു said...

"ഭഗവാന്‍ തേരി മായാ"
(ഭഗവാനേ, എല്ലാം ഈ മായ കാരണമാ!!)
:)

Anonymous said...

The only seven star hotel in the world is burj al Arab. Might be you are mentioning a five star hotel

അരുണ്‍ കരിമുട്ടം said...

മനോവിഭ്രാന്തികള്‍: വളരെ വളരെ നന്ദി, ഇനിയും വരണേ:0
ജെപി ചേട്ടാ, അനൂപേ, ബിലാത്തിപ്പട്ടണം:നന്ദി:)
ജുനൈത്ത്:പിറന്നാള്‍ ഇങ്ങെത്തി.അല്ലേ?
ദീപു:നന്ദി:)
അനോണി ചേട്ടാ:വന്‍ സീരിയസ്സ് കഥ ആണെന്ന് പറഞ്ഞാണോ ഇത് വായിച്ചത്, കഷ്ടം!!
:)

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

ആഡംബരമായി കല്യാണം കഴിഞ്ഞ ശേഷം, മധുവിധു സ്വപ്നങ്ങളുമായി മണിയറ പൂകുന്ന നവമിഥുനങ്ങളെ, പിറ്റേന്ന് കൊച്ച്‌വെളുപ്പാന്‍ കാലത്ത് വിളിച്ചുണര്‍ത്തി, 'വിശേഷം വല്ലതുമായോ?' എന്ന് ചോദിക്കുന്ന ഗ്രാമമാണ്‌ എന്‍റെത്.

ഈ ഒരു ചോദ്യം കല്യാണം കഴിഞ്ഞു രണ്ടു ദിവസത്തിന് ശേഷം ഒരു .. കാര്‍നോപ്പടി എന്നോടും ഭാര്യയോടും ചോദിച്ചു മാഷേ ..

പിന്നെ അമ്മാവനും , ആ വല്യമ്മചിക്കും കൊടുത്ത മറുപടി ... ഞാന്‍ പലവട്ടം മനസ്സില്‍ പറഞ്ഞിട്ടുണ്ട് ..

കഥയുടെ പോക്ക് കണ്ടപ്പോള്‍ കഞ്ഞിയും കപ്പയും ആകുമോ എന്നൊരു സന്ദേഹം ഉണ്ടായിരുന്നു ..

ചിരിയടക്കാന്‍ പാടുപെട്ടു മച്ചു... അഭിനന്ദനങ്ങള്‍ ... കൃഷ്ണ ജയന്തി ആശംസകള്‍

jikku said...

nice.......rasamundu vayikkan....all wishes

ജ്വാല said...

ഒരുപാട് രസിച്ചു.നന്ദി

yousufpa said...

അതേയ്..ഗല്‍ഫില്‍ നിന്ന് ആരെങ്കിലും വന്നാല്‍ ചോദിക്കും“ എന്നാവന്നേ..?”. അതിനേക്കാള്‍ സ്പീഡില്‍ ചോദിക്കും “എന്നാ പോണേ..?”. നിഷ്കളങ്കമായ ഗ്രാമത്തിന്‍റെ നന്മയാണിതെല്ലാം.
അരുണ്‍ നന്നായി എഴുതി കെട്ടോ..

raadha said...

"ഐയാം ആള്‍സോ കഞ്ഞി"
അവിടെ എത്തിയപ്പോള്‍ ചിരി പൊട്ടി പോയി. ചിരിപ്പിക്കാനുള്ള താങ്കളുടെ കഴിവിന് മുന്‍പില്‍ നമിക്കുന്നു പ്രഭോ.
പടവും പോസ്റ്റിനു വളരെ നന്നായി ചേര്‍ന്നിരിക്കുന്നു!!

രാധിക said...

കഥ വളരെ നന്നായിട്ടുണ്ടു ട്ടൊ,പിന്നെ കണ്ണനുണ്ണിയെ സമയമുള്ളപ്പൊള്‍ വരച്ചാ മതി.എന്തായാലും ഒരു സുന്ദരന്‍ കണ്ണനെ,കണ്ണന്ടെ ഈ ആ'രാധിക' പ്രതീക്ഷിക്കൂന്നു.

"രാജാവിനെ പോലെ കിരീടം വച്ച ഒരാള്‍ വന്ന് നാല്‌ ഗ്ലാസ്സ് ടേബിളില്‍ വച്ചു.തൊട്ട് പിറകിനു മന്ത്രി വന്ന് നാല്‌ ഗ്ലാസിലും വെള്ളം നിറച്ചു.അതിനു ശേഷം രാജാവും മന്ത്രിയും തിരികെ പോയി.
പിന്നെ ഒരു അനക്കവുമില്ല!!
ഒരു പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ രാജാവ് വന്നു നാല്‌ പ്ലേറ്റ് വച്ചു.
" ഇതു നല്ല ഇഷ്ടായി.

Unknown said...

'ചത്താല്‍ തിരിഞ്ഞ് നോക്കില്ല' എന്ന് പ്രഖ്യാപിച്ചു അന്നവിടെ നിന്നും പോയ മാമന്‍ ഇന്നലെ വീണ്ടും വീട്ടില്‍ വന്നു.ചോദിച്ചപ്പോള്‍ പറയുവാ, 'ചത്തില്ലന്ന്'!!

best കണാരാ best... :) കിടു....

ബ്ലാന്ഗൂര് ലീലാമ്മേടെ പാലസ് ആണോ??

വശംവദൻ said...

ഭഗവാന്‍ തേരി മായ
(ഭഗവാനേ, എല്ലാം ഈ മായ കാരണമാ!!)

ഹ ഹ...കലക്കി

Sureshkumar Punjhayil said...

eppozatheyum pole super...!

Ashamsakal...!!!

അരുണ്‍ കരിമുട്ടം said...

ശാരദനിലാവ്:എന്‍റെ കഥയില്‍ ബര്‍ഗറില്ല, ആകെ കഞ്ഞിയാ:)
ജിക്കു, ജ്വാല, യൂസഫ്,രാധ, മോനൂസ്:നന്ദി:)
രാധിക:തീര്‍ച്ചയായും കണ്ണന്‍ അനുവദിച്ചാല്‍ ഞാന്‍ വരച്ചിരിക്കും
സുചന്ദ്, വംശവദന്‍, സുരേഷ്:നന്ദി:)

jayanEvoor said...

അരുണ്‍ അനിയാ.... തകര്‍ത്തു!
ശരിക്കും ചിരിച്ചു മറിഞ്ഞു !

തൃശൂര്‍കാരന്‍ ..... said...

ഹ ഹ...കലക്കി..."ഐ അം ആള്‍സോ കഞ്ഞി" കേട്ട് ബഹുമാനത്തോടെ നോക്കിയ സായിപ്പ് ഏറ്റവും വല്ല്യ കഞ്ഞി...

VEERU said...

വരാനൽ‌പ്പം വൈകിയപ്പോൾ കരുതി നൂറാം തേങ്ങയൊടക്കാമെന്ന്...പക്ഷേ ചീറ്റിങ്ങിന് (ഒരിക്കൽ തൊണ്ണൂറ്റഞ്ചു തൊട്ടു മുകളിലേക്ക് അഞ്ചു തേങ്ങ അടുപ്പിച്ചടിച്ച് സെഞ്ച്വറി അടിച്ച പോലെ?) മനസ്സനുവദിക്കുന്നുമില്ലാ!!!എന്തായാലും കൂടുതൽ കൂടുതൽ തമാശകളോടെ വണ്ടി നല്ല പോക്കാണു പോകുന്നത്...ആശംസകൾ !!

Drishyan said...

veendum super anna

Suraj P Mohan said...

ചിരിച്ചു...എല്ലാം മറന്നു തകര്‍ത്തു ചിരിച്ചു കേട്ടോ...

ഹരിശങ്കരനശോകൻ said...

ചിതറും....................

VEERU said...

വീണ്ടും ശതകം എന്റെ കയ്യാലേ ... “ ഠോ” നൂറാം തേങ്ങ !!!

Unknown said...

'കര്‍മ്മണ്യേ വാധികാരസ്തേ, മാ ഫലേഷു കദാചനാ'

:)

അരുണ്‍ കരിമുട്ടം said...

ജയന്‍,തൃശൂര്‍കാരന്‍:നന്ദി:)
വീരു:അവസാനം 100 അടിച്ചു അല്ലേ? വളരെ വളരെ നന്ദി:)(അന്ന് 200 ആയിരുന്നു)
ദൃശ്യന്‍, സുരാജ്, ഹരി:നന്ദി:)
ദീപാ:കര്‍മ്മഫലം, അതാ ഞാന്‍ കെട്ടിയത്:)

ഗീത said...

എന്താ ആ 7സ്റ്റാര്‍ വിഭവങ്ങള്‍ നല്ലതല്യോ?
കഞ്ഞിക്കെന്തായിരുന്നു കൂട്ടാന്‍? ചെറുപയറും ചുട്ട പപ്പടവും?

കൃഷ്ണഭഗവാന്റെ നാളില്‍ പിറന്ന ഗോപന് പിറന്നാള്‍ ആശംസകള്‍.
(എന്റെ മോളും കൃഷ്ണഭഗവാന്റെ നാളില്‍ തന്നെ പിറന്നു)

nikhimenon said...

enthonnade ithu?

അരുണ്‍ കരിമുട്ടം said...

ഗീത, നിഖിമേനോന്, ശീവല്ലഭന്‍ : നന്ദി :)

Angel Mathew said...

അല്ല മനു ഒരു ചിന്ന സംശയം.... ബാങ്ങ്ലൂരില്‍ എവിടാ 7 സ്റ്റാര്‍??? എന്തായാലും സംഗതി കൊള്ളാം

Angel Mathew said...

മനു എന്ന് വിളിച്ചതില്‍ ഷെമി. ഞാന്‍ എവിടെയോ അങ്ങനെ വായിച്ച പോലെ ഒരു തോന്നല്‍.... സോറിയുണ്ട് കേട്ടോ.

Anonymous said...

five star hotel yennano udheshichath? indiayil seven star hotel illa... yethayaalum katha adipoli,,ningaloru sambavamaanu...

Suzanne said...

മനു എന്ന് വിളിച്ചതില്‍ ഷെമി. ഞാന്‍ എവിടെയോ അങ്ങനെ വായിച്ച പോലെ ഒരു തോന്നല്‍.... സോറിയുണ്ട് കേട്ടോ.

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com