For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

ലേഡി ഡോക്ടര്‍ തിരക്കിലാണ്‌





അന്ന് നവരാത്രി മഹോത്സവത്തിന്‍റെ ആരംഭമായിരുന്നു...
ദേവീചൈതന്യത്തിന്‍റെ വിവിധ രൂപങ്ങളെ ആരാധിക്കാനുള്ള ഒമ്പത് രാത്രികള്‍ അടങ്ങിയ പുണ്യ ദിനങ്ങളിലെ ആദ്യ ദിവസം.അന്ന് പ്രഭാതത്തില്‍ കുളിച്ചൊരുങ്ങി, അമ്പലത്തില്‍ പോകാന്‍ കതക് തുറന്ന ഞാന്‍ ഒന്ന് ഞെട്ടി, അതാ ഗേറ്റിനു മുമ്പില്‍ തീരെ പ്രതീക്ഷിക്കാത്ത ഒരു കണി..
ഒരു പശു പുറം തിരിഞ്ഞ് നില്‍ക്കുന്നു!!
കണി കണ്ട വിവരം വീട്ടില്‍ വിളിച്ച് പറഞ്ഞപ്പോള്‍ അമ്മ പറഞ്ഞു:
"മോനേ ഭാഗ്യമാടാ, മഹാഭാഗ്യം!!"
ശരിയാണ്‌, ബാംഗ്ലൂര്‍ പോലെയുള്ള ഒരു മഹാനഗരത്തില്‍, ഒരു പശുവിനെ കണികാണുക എന്ന് പറഞ്ഞാല്‍ ഒരു മഹാഭാഗ്യം തന്നെ.തിരക്കേറിയ റോഡിലൂടെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന പശുക്കളെ കാണാറുണ്ടെങ്കിലും, ഇത് വരെ അതിലൊരു പശുവും എന്‍റെ വീടിന്‍റെ മുന്നില്‍ വന്ന് കണി കാണിച്ചിട്ടില്ല.ആദ്യമായി അങ്ങനെയൊരു പശുവിനെ കണി കണ്ടപ്പോള്‍ എന്‍റെ മനസ്സും പറഞ്ഞു..
ഹോ, മഹാഭാഗ്യം തന്നെ!!

അമ്പലത്തില്‍ നിന്ന് തിരിച്ച് വന്ന ശേഷം, പ്രിയതമ കൊണ്ട് വച്ച ഒരു കറിയില്‍ (അവളതിനെ സാമ്പാര്‍ എന്ന് വിളിക്കും), ചെറിയ സൈസില്‍ ഉരുട്ടി വച്ച ദോശമാവ് (വാമഭാഗത്തിന്‍റെ ഭാഷയില്‍ ഇഡലി) മുക്കി തിന്നോണ്ടിരുന്നപ്പോഴാണ്‌ അവള്‍ ആദ്യമായി ഓക്കാനിക്കുന്ന ശബ്ദം കേട്ടത്.പാതി വഴിക്ക് തീറ്റ നിര്‍ത്താന്‍ വഴികാട്ടിയ കര്‍ത്താവിനു നന്ദി പറഞ്ഞ് കൊണ്ട് ഞാനോടി അവളുടെ അടുത്തെത്തി, എന്നിട്ട് വിറക്കുന്ന സ്വരത്തില്‍ ചോദിച്ചു:
"എന്താടി ശര്‍ദ്ദിക്കുന്നത്?"
"അറിയില്ല, ഒരു മനംപിരട്ടല്‍ പോലെ" അവളുടെ മറുപടി.
എനിക്കാണെങ്കില്‍ അസുഖമെന്ന് കേട്ടാലേ പേടിയാണ്.കയ്യേ മുള്ള്‌ കൊണ്ടാല്‍ മെഡിക്കല്‍ കോളേജില്‍ പോകാന്‍ കാറ്‌ വിളിക്കുന്ന സ്വഭാവം.അതിനാല്‍ തന്നെ അവളുടെ ഈ ഒരു അവസ്ഥ കണ്ട് ഞാന്‍ പേടിച്ച് പോയി.വെപ്രാളത്തിനു അമ്മയെ വിളിച്ച് ഞാന്‍ കാര്യം അറിയിച്ചു...
ഒരു നിമിഷം മറുഭാഗത്ത് നിശബ്ദത, പിന്നെ സന്തോഷത്തോടെ അമ്മയുടെ ഉപദേശം:
"നീ പെട്ടന്ന് അവളെ കൊണ്ട് പോയി ഒരു ഗൈനക്കോളജിസ്റ്റിനെ കാണിക്ക്"
എന്തിന്???
മറുപടിയില്ല, പകരം അമ്മ അച്ഛനോട് വിളിച്ച് കൂവുന്നത് ഫോണിലൂടെ കേള്‍ക്കാം..
"ചേട്ടാ, അറിഞ്ഞോ...!!!!"
പണ്ട് പത്താംക്ലാസ്സില്‍ പഠിക്കുന്ന കാലത്ത് അസംബ്ലിക്ക് നില്‍ക്കുമ്പോള്‍, ഹെഡ്മിസ്ട്രസ്സ് മൈക്കിലൂടെ പറയുന്നതാ ഓര്‍മ്മ വന്നത്..
"പ്രിയപ്പെട്ട കുട്ടികളേ, ഞാനൊരു സന്തോഷ വാര്‍ത്ത പറയാം......"
അതേ പോലെ തന്നെയാ അമ്മയും...
"പ്രിയപ്പെട്ട നാട്ടുകാരെ, ഞാനൊരു സന്തോഷ വാര്‍ത്ത പറയാം......"
അയ്യേ, നാണക്കേട്!!!

ഭാവിയില്‍ സംഭവിക്കേണ്ട ഒന്നാണെങ്കിലും, ഇത്ര പെട്ടന്ന് ഒരു ഗൈനക്കോളജിസ്റ്റിനെ ജീവനോടെ കാണേണ്ടി വരുമെന്ന് ഞാന്‍ കരുതിയില്ല.അതിനാലാവണം ആകെ ഒരു മരവിപ്പ്, തലക്ക് അകത്ത് ഒരു മന്ദത പോലെ.എനിക്ക് ചുറ്റുമുള്ള ഭൂമിയില്‍ എന്തെല്ലാമോ സംഭവിക്കുന്ന ഫീലിംഗ്.ഒരു അഞ്ച് മിനിറ്റ് വേണ്ടി വന്നു ഞാനൊന്ന് നോര്‍മലാകാന്‍.
ഇനി എന്ത്??
ഫോണെടുത്ത് നേരെ അവളുടെ വീട്ടില്‍ വിളിച്ചു.അവളുടെ അമ്മയോടെ ഇപ്പോള്‍ പറയേണ്ടാ എന്നും, അച്ഛനോട് കാര്യം അവതരിപ്പിക്കാമെന്നും കരുതി വിളിച്ച എന്‍റെ പ്രതീക്ഷകള്‍ തകിടം മറിഞ്ഞു.കാരണം ഫോണെടുത്തത് അമ്മയായിരുന്നു.മറുഭാഗത്ത് ഞാനാണെന്ന് അറിഞ്ഞ മാത്രയില്‍ എന്‍റെ പുന്നാര അമ്മായിഅമ്മ ഒരേ ഉപദേശം..
ഞാന്‍ ഒരു വിധത്തിലും പേടിക്കേണ്ടാ എന്നും, അന്ന് വൈകിട്ട് ബസ്സ് കേറി പിറ്റേന്ന് രാവിലെ അമ്മ ബാംഗ്ലൂരില്‍ വരുമെന്നും, അതിനായി അച്ഛന്‍ ബസ്സ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പോയിട്ടുണ്ടെന്നും, രാവിലെ തന്നെ ഗൈനക്കോളജിസ്റ്റിനെ കാണണമെന്നും, ഒത്താല്‍ നടുറോഡില്‍ തലകുത്തി നില്‍ക്കണമെന്നുമുള്ള ഉപദേശങ്ങള്‍ കേട്ട് വിളറി പിടിച്ച ഞാന്‍ തിരികെ ചോദിച്ചു:
"അമ്മ എങ്ങനെ അറിഞ്ഞു?"
"അത് മോന്‍റെ അമ്മ ഇപ്പോള്‍ വിളിച്ചാരുന്നു"
ഓഹോ..
അപ്പോള്‍ അമ്മ നാട് മൊത്തം അറിയിച്ച് തുടങ്ങി..
"പ്രിയപ്പെട്ട നാട്ടുകാരെ, ഞാനൊരു സന്തോഷ വാര്‍ത്ത പറയാം......"
അയ്യേ, ഇച്ഛീച്ഛി!!!

എന്‍റെ ഊഹം ശരിയായിരുന്നു...
അഭിനന്ദനപ്രവാഹവുമായി ലോകത്തിന്‍റെ നാനാഭാഗത്ത് നിന്നും ഫോണ്‍ കോള്‍ വന്നു തുടങ്ങി.അപ്പച്ചിമാര്, അമ്മായിമാര്, ചേച്ചിമാര്, ചേട്ടന്‍മാര്, അനിയന്‍മാര്, അനിയത്തിമാര്, എന്തിന്‌ ഏറെ പറയുന്നു...
തെക്കേലെ തോമസുകുട്ടി, പടീറ്റേലെ പാറുവമ്മ, വടക്കേലെ വാമദേവന്‍, കിഴക്കേലെ കുഞ്ഞിരാമന്‍..
ആകെ അഭിനന്ദനപ്രവാഹം..
കണ്‍ഗ്രാറ്റ്സ്സ്, കണ്‍ഗ്രാജുലേഷന്‍, സൂപ്പര്‍ മച്ചാ, അഭിനന്ദനങ്ങള്‍, ആശംസകള്‍, കുന്തം, കുടച്ചക്രം..
അത് മാത്രമല്ല, കൂടെ കുറേ ഉപദേശങ്ങള്‍..
ഇനി സൂക്ഷിക്കണം, കുറച്ച് ഉത്തരവാദിത്തം വേണം, മാങ്ങാ വാങ്ങണം, മസാല ദോശ വാങ്ങണം, മണ്ണാങ്കട്ട വാങ്ങണം..
ഗൈനക്കോളജിസ്റ്റിനെ കാണാന്‍ പോകുന്നതിനു വേറെ ചില അഭിപ്രായങ്ങള്‍..
ലേഡി ഡോക്ടര്‍ ആയിരിക്കണം, നടന്ന് പോകരുത്, ഇരുന്ന് പോകരുത്, കിടന്ന് പോകരുത്, ബസ്സേ പോകരുത്, ബൈക്കേ പോകരുത്, അത്യാവശ്യമാണേല്‍ കാറേലോ, പ്ലെയിനിലോ പോകാം!!
രാവിലെ കണി കണ്ട പശു ചെവിക്ക് താഴെ ഇരുന്ന് അമറുന്ന പോലെയാണ്‌ ഇതൊരോന്നും എന്‍റെ കാതില്‍ എത്തിയത്.കൂടെ അകമ്പടിയായി അമ്മയുടെ വാചകങ്ങളും..
മോനേ ഭാഗ്യമാടാ, മഹാഭാഗ്യം!!

ഗൈനക്കോളജിസ്റ്റിനെ കാണാന്‍ പോകുന്നതിനു മുമ്പ് അമ്മയെ വിളിച്ച്, നാട്ടുകാരെ ഈ വാര്‍ത്ത അറിയിക്കുന്നത് നിര്‍ത്തേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് ബോധിപ്പിക്കാന്‍ ഞാന്‍ വീട്ടിലേക്ക് ഡയല്‍ ചെയ്തു..
ഫോണ്‍ എന്‍ഗേജ്ഡ്!!
പാവം അമ്മ..
നാട്ടുകാരെയും, വീട്ടുകാരെയും, കൂട്ടുകാരെയും എല്ലാം വിളിച്ച് അറിയിച്ച ശേഷം, ആലപ്പുഴയുടെ ടെലിഫോണ്‍ ഡയറക്ടറി എടുത്ത് കാണുന്ന നമ്പരിലൊക്കെ വിളിച്ച് 'വിശേഷം' അറിയിക്കുകയായിരിക്കും!!
"ഹലോ, ഇത് 222222 ആണോ?"
"അതേ"
അറിഞ്ഞോ, മരുമോള്‍ക്ക് വിശേഷമുണ്ട്?"
"നിങ്ങളാരാ?"
"മരുമോള്‍ടെ അമ്മായിഅമ്മയാ"
ഠിം!!!
ഈ രംഗം ഓര്‍ത്തപ്പോള്‍ എനിക്ക് തല കറങ്ങി തുടങ്ങി.
എന്‍റെ കര്‍ത്താവേ..
ഞാന്‍ എന്ത് തെറ്റാ ചെയ്തത്??
ഇനി നാട്ടിലേക്ക് പോകേണ്ടതില്ലന്നും, എന്തെങ്കിലും അത്യാവശ്യത്തിനു പോകേണ്ടി വന്നാല്‍, ഞാന്‍ മനുവല്ലന്നും മനുവിന്‍റെ മുഖസാദൃശ്യം ഉള്ള മറ്റൊരാളാണെന്ന് പറയണമെന്നും തീരുമാനിച്ച് കൊണ്ട് അടുത്ത വിഷയത്തിലേക്ക് ഞാന്‍ ശ്രദ്ധയൂന്നി.

അത് അടുത്ത പ്രശ്നം..
സ്ഥലം ബാംഗ്ലൂര്‍ ആണെങ്കിലും, താമസം ഒരു മലയാളി ഏരിയയിലാണ്.അതിനാല്‍ തന്നെ തത്ക്കാലത്തേക്ക് ഈ ന്യൂസ്സ് അവിടെ ഫ്ലാഷാകരുതെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു.സംഭവം സന്തോഷമുള്ള കേസാണെങ്കിലും, ഉറപ്പിക്കുന്നതിനു മുമ്പ് ആരോടെങ്കിലും പറയാന്‍ ഒരു മടി.അതുകൊണ്ട് ചുറ്റുവട്ടത്തുള്ള ആരേയും അറിയിക്കാതെ, ഒരു ഇന്‍ഡിക്ക ടാക്സികാര്‍ വരുത്തി, ലോക്കറില്‍ സ്വര്‍ണ്ണം വയ്ക്കുന്ന പോലെ വളരെ സൂക്ഷ്മതയോടെ പ്രിയതമയെ അതില്‍ ഇരുത്തി ഹോസ്പിറ്റലിലേക്ക് യാത്രയായി.സംഗതി സത്യമാണെങ്കില്‍ ഇന്ന് കണി കണ്ട പോലത്തെ ഒരു പശുവിനെ വാങ്ങി, മെയിന്‍ വാതിലിന്‍റെ അവിടെ പുറം തിരിച്ച് കെട്ടി ഇടണമെന്നും മനസ്സില്‍ തീരുമാനിച്ചു.
എന്നും ഒരു നല്ല കണി കാണാന്‍ വേണ്ടി മാത്രം!!
(അല്ലാതെ എന്നും 'വിശേഷ'ത്തിനല്ല!!)

കാര്‍ ഹോസ്പിറ്റലിലെത്തി..
അതൊരു മലയാളി ഹോസ്പിറ്റലാണ്, മാത്രമല്ല ഗൈനക്കോളജിസ്റ്റ് പ്രഗല്ഭയായ ഒരു സ്ത്രീയുമാണ്.അതിനാല്‍ തന്നെ ഒരുവിധപ്പെട്ട ബാംഗ്ലൂര്‍ മലയാളി ഗര്‍ഭിണികളെല്ലാം അവിടെയാണ്‌ വരുന്നത്.ഞങ്ങള്‍ ചെന്നപ്പോള്‍ ഒരു പൂരത്തിനുള്ള ഗര്‍ഭിണികള്‍ അവിടെയുണ്ട്.അത് കണ്ടതും പ്രിയതമക്ക് ഒരു നാണക്കേട്, അവള്‍ക്ക് ക്യൂവില്‍ കയറാന്‍ വയ്യത്രേ, ഞാന്‍ കേറി ഇരിക്കണം പോലും.ബാംഗ്ലൂര്‍ ജനസംഖ്യയുടെ മുപ്പത് ശതമാനവും ഗര്‍ഭിണികളാണല്ലോ കര്‍ത്താവേന്ന് മനസ്സില്‍ കരുതി, ഒരു ടോക്കണുമെടുത്ത്, നാണക്കാരിയായ പ്രിയതമക്ക് പകരം ആ ക്യൂവില്‍ ഞാന്‍ കയറി ഇരുന്നു.

മനസില്‍ ഒരേ ഒരു പ്രാര്‍ത്ഥന മാത്രം..
പരിചയമുള്ള മുഖമൊന്നും കാണരുത്!!
ആ പ്രാര്‍ത്ഥന ഫലിച്ചു, ഞാന്‍ പരിചയമുള്ള മുഖമൊന്നും കണ്ടില്ല.എന്നാല്‍ പരിചയമുള്ള ഒരു മുഖം എന്നെ കണ്ടു..
"എടാ നീ എന്താ ഇവിടെ?"
ഒരു ഉള്‍ക്കിടിലത്തോടെയാണ്‌ ആ ചോദ്യം കേട്ട ഭാഗത്തേക്ക് ഞാന്‍ നോക്കിയത്..
കര്‍ത്താവേ, പിള്ള ചേട്ടന്‍!!
ബാംഗ്ലൂരില്‍ ഞാന്‍ താമസിക്കുന്ന കോളനിയിലെ പ്രധാന ആകാശവാണി..
ഒരു അമ്പത് വയസ്സിനടുത്ത് പ്രായമുള്ള ഇദ്ദേഹത്തിനു ഇച്ഛിരി വട്ട് ഉണ്ടെന്നാണ്‌ എല്ലാവരും പറയുന്നത്, ഞാന്‍ ഇത് വരെ അത് വിശ്വസിച്ചിട്ടില്ല.കാരണം എന്നോട് വളരെ മാന്യമായെ ഇടപെട്ടിട്ടുള്ളു.അദ്ദേഹം എന്നെ കണ്ട് കഴിഞ്ഞു, എന്‍റെ മറുപടി ഇല്ലാത്തതിനാലാകാം വീണ്ടും ചോദ്യം:
"നീ എന്താ ഇവിടെ?"
ഈശ്വരാ, എന്ത് പറയും??
പെങ്ങടെ കല്യാണം വിളിക്കാന്‍ വന്നതാണെന്ന് പറഞ്ഞാലോ??
കള്ളം പറഞ്ഞ് പിടിക്കപ്പെട്ടാലുണ്ടാവുന്ന ഭവിഷ്യത്ത് ഓര്‍ത്ത് പതിഞ്ഞ സ്വരത്തില്‍ ഞാന്‍ പറഞ്ഞു:
"ഗര്‍ഭം ഉണ്ടോന്ന് ഒരു സംശയം"
ഇത് കേട്ടതും സഹതാപപൂര്‍വ്വത്തോടെ എന്‍റെ കുടവയറില്‍ കൈ വച്ച് ഉഴിഞ്ഞ് അങ്ങേരൊരു ആത്മഗതം:
"വന്ന് വന്ന് ആണ്‍കുട്ടികള്‍ക്കും ഗര്‍ഭോ?? ശിവ! ശിവ! കലികാലം അല്ലാതെന്താ??"
എന്‍റെ പറശ്ശിനിക്കടവ് മുത്തപ്പാ..
ഈ കെളവനു ശരിക്കും വട്ടാണോ??
ഡിയര്‍ ബ്ലഡി പിള്ളേ, ഐയാം നോട്ട് ഗര്‍ഭ്!!
എനിക്ക് ഗര്‍ഭമില്ല!!
മനസില്‍ വന്ന മറുപടി പുറത്ത് പറയാന്‍ കഴിയാതെ അന്തം വിട്ട് നിന്ന എന്നെ മറി കടന്ന് അങ്ങേര്‌ നടന്ന് നീങ്ങി.

തലക്ക് കൈയ്യും വച്ച് ക്യുവില്‍ ഇരുന്ന എന്നെ മറ്റൊരു കാഴ്ച അത്ഭുതപ്പെടുത്തി.ഭാര്യയും ഭര്‍ത്താവും കൂടി ഡോക്ടറെ കാണാന്‍ കയറും, അല്പം കഴിയുമ്പോള്‍ കയ്യിലെന്തോ മറച്ച് പിടിച്ച് ഭര്‍ത്താവ് മാത്രം ഇറങ്ങി ഓടുന്ന കാണാം.ഒരു രണ്ട് മൂന്ന് ജോടികളുടെ കാര്യത്തില്‍ ഈ സെയിം സംഭവം കണ്ടതോടെ എനിക്ക് പരിഭ്രമമായി.ഓടി വന്ന ഒരു ഭര്‍ത്താവിനെ തടഞ്ഞ് നിര്‍ത്തി ഞാന്‍ ചോദിച്ചു:
"എന്താ, എന്ത് പറ്റി?"
"ഹേയ്, നതിംഗ്, നതിംഗ്"
അയാള്‍ ഓടി പോയി.

ഞങ്ങളുടെ ഊഴമെത്തി..
ഗായത്രിയുമായി അകത്ത് ചെന്ന എന്നെ അവര്‍ സ്വീകരിച്ച് ഇരുത്തി.നല്ല ഒരു ഡോക്ടര്‍..
കുലീന, കുടില, കുശ്മള..
അവര്‍ അനുഭാവപൂര്‍വ്വം ചോദിച്ചു:
"എന്താ വിശേഷം?"
പെങ്ങടെ കല്യാണമാ!!
പിന്നല്ല!!
ഭാര്യയും ഭര്‍ത്താവും കൂടി ഗൈനക്കോളജിസ്റ്റിനെ കാണാന്‍ ചെന്നപ്പോള്‍, ചോദിച്ചത് കേട്ടില്ലേ..
എന്താ വിശേഷമെന്ന്??
പല്ല്‌ കടിച്ചിരുന്ന എന്‍റെ മനോഭാവം മനസിലാക്കി ആകണം ഗായത്രി പറഞ്ഞു:
"ഒരു ചെക്കപ്പിനു വന്നതാ"
അത് കേട്ടതും ഗായത്രിയെയും കൂട്ടി അവര്‍ അകത്തൊരു മുറിയിലേക്ക് പോയി.

അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ മാത്രം തിരിച്ച് വന്നു.എന്നിട്ട് എന്നോട് ചോദിച്ചു:
"എന്താ താങ്കളുടെ പേര്?"
"മനു"
പേരു കേട്ടതും ശബ്ദം താഴ്ത്തി അവരെന്നോട് പറഞ്ഞു:
"മിസ്റ്റര്‍ മനു, മൂത്രം ഒന്ന് ടെസ്റ്റ് ചെയ്യണം"
"എന്‍റെ ആണോ??"
"അയ്യേ അല്ല, നിങ്ങളുടെ വൈഫിന്‍റെ!!"
ഓ എന്ന്..
ഒരു കുപ്പിക്കാത്ത് അവര്‍ തന്ന മൂത്രവുമായി ലാബിലേക്ക് പോകാന്‍ കതക് തുറക്കാന്‍ പോയപ്പോഴാണ്‌, കൈയ്യിലെന്തോ തപ്പിപ്പിടിച്ച് ഓടുന്ന ഭര്‍ത്താക്കന്‍മാരുടെ മുഖം മനസ്സില്‍ ഓടി വന്നത്..
ഈശ്വരാ, ഇതാരുന്നോ ആ 'നതിംഗ്'??
എന്നെ ഇനിയും പരീക്ഷിക്കല്ലേ!!
രണ്ടും കല്പിച്ച് ഞാന്‍ പുറത്തേക്ക് ഇറങ്ങി.

വാതുക്കല്‍ പിള്ള ചേട്ടന്‍...
ചെകുത്താന്‍ പോയില്ലാരുന്നോ??
അവിടെയിരിക്കുന്ന സ്ത്രീ ജനങ്ങളുടെ മുന്നില്‍ വച്ച് അങ്ങേര്‌ ഒരു ചോദ്യം:
"എന്താ നിന്‍റെ കൈയ്യില്‍??"
എന്തായാലും നനഞ്ഞു, ഇനി കുളിച്ച് കയറാം.നാണം മാറ്റി വച്ച് ഞാന്‍ പറഞ്ഞു:
"മൂത്രമാ, ടെസ്റ്റ് ചെയ്യാന്‍ കൊണ്ട് പോകുവാ"
അത് കേട്ടതും കാലമാടന്‍ ഒരു ചോദ്യം:
"കടവുളെ, നിനക്ക് ശരിക്കും ഗര്‍ഭമുണ്ടോ??"
ആ കെട്ടിടം ഇടിഞ്ഞ് തലയില്‍ വീഴണേന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ച് പോയി!!
പക്ഷേ ഒന്നും സംഭവിച്ചില്ല, സ്ത്രീജനങ്ങളുടെ കൂട്ടച്ചിരി മാത്രം ബാക്കി.
എടോ പരട്ട പിള്ളേ..
കാല്‌ മടക്കി ഒരു ചവിട്ടു തന്നാല്‍ പിന്നെ കണ്ണ്‌ തുറക്കുമ്പോള്‍ താന്‍ നരകത്തിലായിരിക്കും!!
മനസ്സില്‍ ഇങ്ങനെ പ്രാകി കൊണ്ട് ഞാന്‍ ലാബിലേക്ക് പോയി.'മനുവിന്‍റെ ഗര്‍ഭം' എന്ന ആധുനിക ലോകത്തിന്‍റെ മറ്റൊരു പ്രതിഭാസത്തെ കുറിച്ച് കോളനി നിവാസികളെ അറിയിക്കാന്‍ പിള്ള ചേട്ടന്‍ കോളനിയിലേക്കും പോയി.
ഇനി എന്തെല്ലാം അനുഭവിക്കണമോ ആവോ??

തിരിച്ച് ഡോക്ടറിന്‍ അടുത്തെത്തി.റിസള്‍ട്ട് നോക്കിയട്ട് അവര്‍ ചിരിച്ച് കൊണ്ട് പറഞ്ഞു:
"നെഗറ്റീവാ"
എന്ന് വച്ചാല്‍..
ഗര്‍ഭം ഉണ്ടെന്നോ അതോ ഇല്ലന്നോ??
അതോ ഇനി നെഗറ്റീവ് എന്നാല്‍ പെണ്‍കുട്ടിയും പോസിറ്റീവ് എന്നാല്‍ ആണ്‍കുട്ടിയുമാണോ??
എന്‍റെ ആകാംക്ഷ കണ്ട് അവര്‍ വിശദീകരിച്ചു:
"പ്രഗ്നന്‍റ്‌ അല്ല, എന്തോ ദഹനക്കേട് കാരണം ശര്‍ദ്ദിച്ചതാ"
'മേ..മേ...മേ'
കണി കണ്ട പശു അമറുന്ന ശബ്ദം!!
അല്പം കഴിഞ്ഞപ്പോള്‍ തലക്ക് മുകളില്‍ അതേ പശു ചാണകം ഇട്ട പോലത്തെ ഒരു തണുപ്പം പടര്‍ന്നു..
പിന്നെ സുഖം, സ്വസ്ഥം, ശാന്തം!!

അങ്ങോട്ട് കാറില്‍ പോയവര്‍ തിരിച്ച് ബസ്സില്‍ വന്നിറങ്ങി.നടക്കുന്ന വഴിയിലെല്ലാം അര്‍ത്ഥം വച്ചുള്ള നോട്ടങ്ങള്‍, ആക്കിയ ചിരികള്‍....
പിള്ള ചേട്ടന്‍ പണിപറ്റിച്ചു!!
തലകുനിച്ച് നടന്ന എന്‍റെ മുന്നിലെത്തി ഫ്രെഡി അങ്കിള്‍ പറഞ്ഞു:
"അറിഞ്ഞു..അറിഞ്ഞു.."
എന്ത് അറിഞ്ഞെന്നാ??
ഗായത്രി ഗൈനക്കോളജിസ്റ്റിനെ കാണാന്‍ പോയെന്നോ??
അതോ എനിക്ക് ഗര്‍ഭമുണ്ടെന്നോ??
ഡിയര്‍ ഫ്രെഡി അങ്കിള്‍, ഐയാം നോട്ട് ഗര്‍ഭ്!!
അങ്കിള്‍ കടന്ന് പോയപ്പോള്‍ വിഷമ സ്വരത്തില്‍ ഗായത്രിയുടെ ആത്മഗതം:
"ഛേ! നാണക്കേടായി"
"നാണക്കേട് നിനക്കല്ല മോളേ, എനിക്കാ!!"
"അതെങ്ങനെ??"
അതങ്ങനാ, ഇപ്പോള്‍ ഗര്‍ഭം എനിക്കല്ലേ??

വീട്ടിലെത്തിയ ആദ്യം ചെയ്തത് അമ്മയെ വിളിക്കുകയായിരുന്നു.കാര്യം എല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ അമ്മ പറഞ്ഞു:
"ഞാന്‍ അപ്പോഴേ പറഞ്ഞില്ലേ ദഹനക്കേടായിരിക്കുമെന്ന്!!"
ങ്ങേ!!
എപ്പോ??
ആകെ ഒരു പരവശം..
ഒരു ഗ്ലാസ്സ് വെള്ളം കുടിച്ച് മനസ്സ് കൂളാക്കിയതിനു ശേഷമാണ്‌ ഗായത്രിയുടെ വീട്ടില്‍ വിളിച്ചത്.ഈ പ്രാവശ്യവും ഫോണ്‍ എടുത്തത് അമ്മയായിരുന്നു.എന്‍റെ സ്വരം കേട്ടപ്പോള്‍ അമ്മ പറഞ്ഞു:
"അച്ഛന്‍ ബസ്സ് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാന്‍ പോയി മോനേ"
"അപ്പോള്‍ കാര്യം അറിഞ്ഞോ?"
"ഉവ്വ, മോന്‍റെ അമ്മ ഇപ്പോ വിളിച്ചായിരുന്നു"
അത് ശരി..
അപ്പോള്‍ അമ്മ ടെലിഫോണ്‍ ഡയറക്ടറിയുമായി വീണ്ടും ഇരുന്നു അല്ലേ?
"ഹലോ, ഇത് 222222 ആണോ?"
"അതേ"
"നേരത്തെ ഞാനൊരു വിശേഷം പറഞ്ഞില്ലേ, അത് വിശേഷമല്ല!!"
"ഇത് പറയാന്‍ നിങ്ങളാരാ?"
"ഞാന്‍ മുമ്പേ വിളിച്ച ആളാ"
ഠിം!!

അന്ന് രാത്രി..
സംഭവിച്ച മണ്ടത്തരങ്ങളോര്‍ത്ത് തലക്ക് കൈവച്ചിരുന്ന എനിക്കൊരു ഫോണ്‍ വന്നു, എന്‍റെ അച്ഛന്‍റെ ഫോണ്‍:
"എടാ, നിന്നോട് ഒരു കാര്യം ചോദിക്കാനുണ്ട്?"
"എന്താ അച്ഛാ?"
"ഇന്ന് രാവിലെ നീ കണ്ട് ജന്തു പശു തന്നെ ആയിരുന്നോ?"
ഇപ്പോ എനിക്കും ഒരു സംശയം..
ഒരു പക്ഷേ അത് കാള ആയിരിക്കും!!

154 comments:

അരുണ്‍ കരിമുട്ടം said...

നവരാത്രി, ഗാന്ധിജയന്തി, ദീപാവലി..
എല്ലായിടവും ആഘോഷങ്ങള്‍..
ലാലേട്ടന്‍ പറയും പോലെ 'നിങ്ങളില്ലാതെ എനിക്കെന്താഘോഷം?'
എല്ലാവര്‍ക്കും ആശംസകള്‍!!

കണ്ണനുണ്ണി said...

സംഭവിച്ചതെല്ലാം...നല്ലതിന്...
ഇനി 'സംഭവിക്കാനിരിക്കുന്നതും' നല്ലതിന്...
അല്ല അരുണേ..സോറി മനു....ഒരു സംശയം...ഇനി ശരിക്കും കൊണ്ട് പോയ യൂറിന്‍ മാറി പോയതാണോ...ചിലപ്പോ അതാവുമോ നെഗറ്റീവ് കാണിച്ചേ?
ഈ ലേഡി ഡോക്ടര്‍ വിവേക്‌ നഗരിലാണോ? അതോ കൊറമന്ഗലയിലൊ ? ഹിഹി

രഞ്ജിത് വിശ്വം I ranji said...

എന്തല്ഭുതം.. ഞാനുമൊരു ഗായത്രിയുടെ കണവനാണ്..
അല്ല അരുണേ..എന്നുമിങ്ങനെ നെഗറ്റീവ് ആയി നടന്നാല്‍ മതിയോ..
"ഹലോ, ഇത് 222222 ആണോ?"
"അതേ"
അറിഞ്ഞോ, ഈ പ്രാവശ്യം പോസിറ്റീവായി?"
"നിങ്ങളാരാ?"
"പണ്ടു നെഗറ്റീവ് ആയെന്നു പറഞ്ഞില്ലെ അയാള്‍ തന്നെയാ.."
ഠിം..

abhi said...

എന്തായാലും വന്ന സ്ഥിതിക്ക് ഒരു കണ്‍ഗ്രാജൂലെഷന്‍സ് പിടിച്ചോ !
പോസ്റ്റ്‌ കലക്കി :)

unni said...

അരുണേ പോസ്റ്റ് നന്നായി ട്ടോ,എന്തായാലും കണ്ണനുണ്ണി ക്ക് ആ അഡ്രെസ്സ് ഒന്നു കൊടുത്തേക്കു .

ജ്വാല said...

അരുണ്‍ ,എല്ലാം നര്‍മ്മത്തില്‍ അവതരിപ്പിക്കുവാനുള്ള ഈ കഴിവ് അത്ഭുതപ്പെടുത്തുന്നു.

Jayesh/ജയേഷ് said...

മൊത്തത്തില്‍ ഗര്‍ ഭം എന്നാല്‍ പ്രശ്നം എന്ന് തന്നെയാണല്ലേ?

Suмα | സുമ said...

മനുന് ഗര്‍ഭം പണ്ടേ വന്നതല്ലേ?? :D
കടിഞ്ഞൂല്‍ പ്രസവോം അന്നന്നെ കഴിഞ്ഞു! :D :D :D
ഈ പിള്ള ചേട്ടന് ബ്ലോഗ്‌ വായന ഒന്നുല്ലേ??

അപ്പൊ കണ്‍ഗ്രാറ്റ്സ്സ് വേണ്ടല്ലേ...
ഒരു പോസ്റ്റ്‌ ഇടാന്‍ വേണ്ടി ചുമ്മാ പടച്ചു വിട്ടതാണല്ലേ...

നിഷാർ ആലാട്ട് said...

അവതരണം കലക്കി,
കഥ കേട്ടിരുന്ന് ജങ്ഷൻ കഴിഞത് അറിഞില്ല
അടുത്ത സ്റ്റേഷനിൽ ഇറങാം അത് വെരെ ഇനിയും വായിക്കം ലോ,
നന്ദിയൊടെ ആലാടൻ

ഷിബിന്‍ said...

അല്ല... . പശു തലയില്‍ ചാണകമിട്ടാ തണുപ്പാണെന്ന് എങ്ങനെ മനസ്സിലായി??

Unknown said...

എന്നത്തേയും പോലെ നല്ല ചെങ്കന്‍ പോസ്റ്റ്‌.

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat said...

കോള്ളാം ഭായി കൊള്ളാം..
ആധുനിക ഗര്‍ഭ ശ്രീമാന്‍.. :)

അടുത്ത തവണ കണി കാണുമ്പോ സൂക്ഷിച്ച് നോക്കണം പശു ആണോ കാള ആണോ എന്ന്..

കുക്കു.. said...

അരുണ്‍ ചേട്ടാ ഒരു congrats അടിക്കാന്‍ വന്നത് ആയിരുന്നു...
അപ്പോള്‍ നെഗറ്റീവ് ..!
പക്ഷേ പോസ്റ്റ്‌ എന്നത്തേയും പോലെ പോസിറ്റീവ് തന്നെ....:)

Rani said...

വെറുത്തു വീട്ടുകാരെയും നാട്ടുകാരെയും ഞങ്ങളയും ഇള്ളക്കി..ഏതായാലും ഒരു കണ്‍ഗ്രാറ്റ്സ്സ് വെറുതെ കളയുന്നില്ല അഡ്വാന്‍സ്‌ ആയിട്ടു ഇരിക്കട്ടെ ...

അരവിന്ദ് :: aravind said...

ഹഹഹഹ..
ഉം ഉം :-)

പ്രദീപ്‌ said...

ഭായി , ഈ പോസ്റ്റ്‌ എനിക്ക് ഇഷ്ടപ്പെട്ടു . ഇടയ്ക്കു ഒന്ന് നിറം മങ്ങിയാരുന്നു നിങ്ങളുടെ പോസ്റ്റുകള്‍ . ( വിമര്‍ശനം സ്നേഹപൂര്‍വമേ സ്വീകരിക്കാവൂ) . ഞാന്‍ ആദ്യം ബ്ലോഗില്‍ വന്ന സമയത്ത് -2 മാസം മുന്‍പ് -- ഇരുന്ന ഇരുപ്പില്‍ വായിച്ചു തീര്‍ത്ത നാല് ബ്ലോഗുകളില്‍ ഒന്ന് നിങ്ങളുടെതാണ് .
എന്തായാലും ഈ നിലവാരം പുലര്‍ത്തിയ പോസ്റ്റിനു അഭിനന്ദനങ്ങള്‍

ത്രിശ്ശൂക്കാരന്‍ said...

ഓ, ചിരിച്ച് തല മറിഞ്ഞ് പോയി

നരസിംഹം said...

പണ്ട് നമ്പൂരി ആശുപത്രിയില്‍ പോയി
പരിശോധിക്കാന്‍ മൂത്രം കൊടുത്തു അതു നേഴ്സിന്റെ കയ്യില്‍ നിന്ന് താഴെ പോയി പിറ്റെന്ന് നമ്പൂരി വരും, അവള്‍ വേഗം നമ്പൂരിയുടെ പേരില്‍ സ്വന്തം മൂത്രം നിറച്ച് ലാബ്‌ റ്റെക്‌നിഷനെ ഏള്‍പ്പിചു പോയി.
പിറ്റെന്ന് റിസള്‍ട്ട് പോസിറ്റീവ്!
ഗര്‍ഭം എന്ന് ഡോക്ടര്‍. നമ്പൂരിക്ക് അസാരം വയറും ഉണ്ട്... നമ്പൂരി സ്വന്തം വയറിലും റിസല്‍ട്ടിലും മാറി മാറി നോക്കി
എന്നിട്ട് ആത്മഗതം ​ലേശം ഉച്ചത്തില്‍ പറഞ്ഞു അപ്പൊഴേ നോം അകത്തുള്ളവരോട് പറഞ്ഞതാ
"എന്റെ മേലെ കയറികിടക്കല്ലെ കിടക്കല്ലേന്ന്"

അരുണ്‍!!:)

പയ്യന്‍സ് said...

:)

മനുവിനിപ്പോ എത്ര മാസം ആയി?. ഓടുകയും ചാടുകയും മരത്തില്‍ കയറുകയും ഒന്നും ചെയ്യരുതേ. പിന്നെ മദ്യപാനം, പുകവലി, ചീട്ടുകളി, വായ്നോട്ടം എന്നിവയും പാടില്ല. രാത്രിയില്‍ കുത്തിപ്പിടിച്ചിരുന്നു ബ്ലോഗിങ്ങ് നടത്തുന്നതും കുറക്കാന്‍ ശ്രമിക്കണം :D

ഹാഫ് കള്ളന്‍||Halfkallan said...

ഹി ഹി ഹി .... അത് കാള തന്നെ ആരിക്കണം .. അല്ലെങ്കില്‍ മനുവിന് ആണ് ഗര്‍ഭം എന്ന് പിള്ളചെട്ടന് തോന്നേണ്ട കാര്യമില്ലല്ലോ .. . .
ആശംസകള്‍ !

ramanika said...

പതിവ് പോലെ കലക്കി !
അടുത്ത ചെക്ക്‌ ഉപ്പിന് പോകുമ്പോള്‍ കാര്യം ശുഭം ഉറപ്പു !

ശ്രീ said...

അതെയതെ. ഓരോരോ പൊല്ലാപ്പ് ഉണ്ടാക്കി വച്ചിട്ട് അവസാനം ആ കുറ്റം മുഴുവന്‍ വഴിയേ പോയ പശുവിന്റെ തല്യില്‍ കെട്ടി വച്ചാല്‍ മതീല്ലോ.
;)

അനില്‍@ബ്ലോഗ് // anil said...

അരുണേ,
അഭിനന്ദനംസ് !!
പച്ചമാങ്ങാ കൊറിയര്‍ ചെയ്യണോ?
:)

വശംവദൻ said...

:)

രഘുനാഥന്‍ said...

ഹി ഹി

ചാര്‍ളി (ഓ..ചുമ്മാ ) said...

എന്റെ ഗഡീ
അമ്പതു രൂപാ മുടക്കിയാല്‍ വീട്ടില്‍ തന്നെ ടെസ്റ്റ് നടത്താമായിരുന്നല്ലോ..
അതിനുള്ള കിറ്റ് എല്ലാ മെഡിക്കല്‍ ഷോപ്പിലും കിട്ടും..

പിന്നെ...പോസ്റ്റ് വായിച്ച് ചിരിച്ചൊരു വഴിക്കായി..
22222 അല്ലേ...ഹാ ഹാ

Murali Nair,Dubai said...

Dear Arun(Manu)
Really good post.I am in the office now.So cannot spend more time.
Murali Nair
Dubai

അരുണ്‍ കരിമുട്ടം said...

കണ്ണനുണ്ണി:സംഭവിച്ച് കൊണ്ടിരിക്കുന്നതും നല്ലതിനായിരിക്കും, അല്ലേ?
രഞ്ജിത്‌:മനു എന്ന നായകന്‍റെ നായികയാണ്‌ ഗായത്രി, എന്‍റെയല്ല!!:)
അബി: എന്തിനാ അഭിനന്ദനം?
ഉണ്ണി:ഷുവര്‍.പയ്യനല്ലേ, ഭാവിയില്‍ ഉപകരിച്ചാലോ?
ജ്വാല, ജയേഷ്:നന്ദി
സുമ:പിന്നല്ലാതേ??
നിഷാദ്:നന്ദി:)
കൊസ്രാ കൊള്ളി:തള്ളേ, പൊളപ്പന്‍ ചോദ്യം!!:)

അരുണ്‍ കരിമുട്ടം said...

പുള്ളിപ്പുലി, കിഷോര്‍,കുക്കു:നന്ദി:)
റാണി:ഹി..ഹി ഇതിനും അഡ്വാന്‍സ് വിഷ് ഉണ്ട് അല്ലേ?
അരവിന്ദേട്ടാ:ചേട്ടന്‍ പണ്ട് പ്രസവത്തെ കുറിച്ച് ഇട്ടപ്പോള്‍ ഞാന്‍ ഗര്‍ഭത്തെ കുറിച്ച് ഇട്ടു.എപ്പടി??
ഒരു ദേശത്തിന്റെ കഥ:ഇത് ഇഷ്ടമായിന്നു അറിഞ്ഞപ്പോ സന്തോഷമായി മാഷേ:)
ത്രിശ്ശൂക്കാരന്‍:തന്നെ, നന്ദി:)
നരസിംഹം:ഹ..ഹ..ഹ അത് കൊള്ളാം
പയ്യന്‍സ്:നന്ദി:)

അരുണ്‍ കരിമുട്ടം said...

ഹാഫ് കള്ളന്‍:ഉവ്വ, അത് ശരിയാ:)
രമണിക ചേട്ടാ, ശ്രീ:നന്ദി:)
അനിലേ:മൊത്തം വായിച്ചാരുന്നോ?
വംശവദന്‍, രഘുനാഥന്‍:നന്ദി:)
ചാര്‍ളി:വെറുതെ കാച്ചിയതാ:)
മുരളിചേട്ടാ: അപ്പോള്‍ പിന്നെ കാണാം:)

nandakumar said...

അരുണേ അനിയാ
നന്നായി. രസകരം, ഇടക്കു കയറി വന്ന പരട്ട പിള്ളയും ഡയറക്ടറി നോക്കി വിളിക്കുന്നതുമെല്ലാം രസകരം, ഒടുക്കവും.
തുടക്കം മുതല്‍ ഒടുക്കം വരെ രസകരവും കൌതുകവും.

(ദിതു പോലത്തെ അലക്കേള് അലക്കങ്ങ്ട്) :)

-B- said...

ഹ ഹ.. ഒറ്റയിരിപ്പില്‍ വായിച്ചു, ചിരിച്ചു, വീണ്ടും ചിരിച്ചു കൊണ്ടേ ഇരിക്കുന്നു.

വിനോദ് said...

അരുണ്‍ ചേട്ടാ, ഫുള്‍ ഫോമില്‍ തിരിച്ചെത്തി അല്ലേ.വായിച്ച് ചിരിച്ച് ഒരു പരുവമായി.ഇത് മാക്സിമം ഓടിക്കണേ.ഇടക്ക് ചവറ്‌ കേറ്റല്ലേ:)

ശ്രീജിത്ത് said...

കലക്കി അളിയാ, ചിരിച്ച് പണ്ടാരമടങ്ങി (ദീപ സുഖത്തെ ഇരിക്കുന്നോ?)

VEERU said...

കഥ വളരെ രസായിട്ടുണ്ട് ട്ടാ...ചിത്രത്തിലെ പേഷ്യന്റ് കഥാപാത്രത്തോട് നീതി പുലർത്തുന്നില്ലല്ലോ..(ആ വയർ ഒരു പൂർണഗർഭിണിയുടേതല്ലേ..)അതു കഥാപാത്രമല്ലെന്നു കരുതി തള്ളിക്കളയാനും വയ്യ..!!

Albert and Sheeja said...

:)
nannayirikkunnu.sarikkum 'vishesham' undo?

Arun G S said...

അടിപൊളി! ഹലോ, ഈസ്‌ ഇറ്റ്‌ 222222, ;-) ചിരിച്ചു ചിരുച്ചു കല്ലും മണ്ണും ഒക്കെ കപ്പി ,! :) പോരട്ടങ്ങനെ പോരട്ടെ! ഇനിയും ഇനിയും പോരട്ടെ! :)

Jikkumon - Thattukadablog.com said...

ഇതു വായിച്ചപ്പോള്‍ ഞാന്‍ പണ്ട് കോറമങ്ങലയിലേ ഒരു നേര്‍സ്സിനേ ഓര്‍മ്മ വന്നു അവള്‍ടെ പേരു സൂ --- ബാക്കി ഒരു കാറിന്റെ പേരാ .... ഇന്നും ഓര്‍ക്കുന്നു ഞാന്‍ ഇന്നും ഓര്‍ക്കുന്നു ഞാന്‍ ..... ഹി ഹി ഹി http://thattukadail.blogspot.com/

അരുണ്‍ കരിമുട്ടം said...

നന്ദേട്ടാ:ശരി, ഇനി നല്ലതാണെന്ന് ഉറപ്പായാലേ പോസ്റ്റു:)
ബിക്കു, വിനോദ്, ശ്രീജിത്ത്:നന്ദി:)
ചിറ്റപ്പനും, ആല്‍ബര്‍ട്ടിനും, ഷീജക്കും:നന്ദി:)
വീരു:ആ പടം വായിക്കുന്നവരെ തെറ്റിദ്ധരിപ്പിക്കാനാ:)
അരുണ്‍, ജിക്കുമോന്‍:വളരെ വളരെ നന്ദി:)

രാജീവ്‌ .എ . കുറുപ്പ് said...

വീട്ടിലെത്തിയ ആദ്യം ചെയ്തത് അമ്മയെ വിളിക്കുകയായിരുന്നു.കാര്യം എല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ അമ്മ പറഞ്ഞു:
"ഞാന്‍ അപ്പോഴേ പറഞ്ഞില്ലേ ദഹനക്കേടായിരിക്കുമെന്ന്!!"
ങ്ങേ!!
എപ്പോ??

തകര്‍ത്തു മച്ചൂ തകര്‍ത്തു, കലക്കന്‍ പോസ്റ്റ്‌, വായിച്ചു രസിച്ചു.

(അളിയാ നീ ഇനി മേലനങ്ങാതെ നോക്കണം, മുറ്റം ഒന്നും അടിക്കേണ്ട, പച്ച മാങ്ങാ നിനക്ക് ഒരു ലോഡ് അയച്ചു തരാം, അളിയാ സത്യത്തില്‍ നിനക്ക് ഗര്‍ഭമുണ്ടോ??)

ശ്രീഇടമൺ said...

ഹ ഹ ഹ......കിടിലന്‍ പോസ്റ്റ്
ചിരിച്ച് ചിരിച്ച് കരഞ്ഞു...
:)
ആശംസകള്‍...*

Ashly said...

ഇത് കൊണ്ട് നീ തളരരുത്........എന്തായാല്ലും ഒരു ട്രയല്‍
ലേഡി ഡോക്ടര്‍ വിസിറ്റ് നടന്നു, അല്ലെ

Anil cheleri kumaran said...

പ്രിയതമ കൊണ്ട് വച്ച ഒരു കറിയില്‍ (അവളതിനെ സാമ്പാര്‍ എന്ന് വിളിക്കും)

എന്നും ഒരു നല്ല കണി കാണാന്‍ വേണ്ടി മാത്രം!!
(അല്ലാതെ എന്നും 'വിശേഷ'ത്തിനല്ല!!)

തലക്ക് മുകളില്‍ അതേ പശു ചാണകം ഇട്ട പോലത്തെ ഒരു തണുപ്പം പടര്‍ന്നു..

സുപ്പര്‍ പ്രയോഗങ്ങള്‍... ചിരിച്ചിപ്പിച്ചേ....
ഇതു പോലെയുള്ള ഇടിവെട്ട് പോസ്റ്റുകള്‍ ഇനിയും വരട്ടെ..

(പോസ്റ്റിന്റെ പേരു ഗര്‍ഭശ്രീമാന്‍ എന്നായാലും മതി.)

Jyothi said...

Really good one

ഫോട്ടോഗ്രാഫര്‍ said...

അരുണ്‍ ടെന്‍ഷനെ കുറിച്ച് എഴുതുന്നത് വായിക്കാന്‍ രസകരമാ.ശരിക്കും പഴയ സത്യന്‍ അന്തിക്കാടിന്‍റെ പടങ്ങള്‍ പോലെ.പോരട്ടെ കിടിലന്‍ പോസ്റ്റുകള്‍

Rakesh R (വേദവ്യാസൻ) said...

ഗര്‍ഭ ശ്രീമാന്‍.. :)

മൊട്ടുണ്ണി said...

അതുകൊണ്ട് ചുറ്റുവട്ടത്തുള്ള ആരേയും അറിയിക്കാതെ, ഒരു ഇന്‍ഡിക്ക ടാക്സികാര്‍ വരുത്തി, ലോക്കറില്‍ സ്വര്‍ണ്ണം വയ്ക്കുന്ന പോലെ വളരെ സൂക്ഷ്മതയോടെ പ്രിയതമയെ അതില്‍ ഇരുത്തി ഹോസ്പിറ്റലിലേക്ക് യാത്രയായി.സംഗതി സത്യമാണെങ്കില്‍ ഇന്ന് കണി കണ്ട പോലത്തെ ഒരു പശുവിനെ വാങ്ങി, മെയിന്‍ വാതിലിന്‍റെ അവിടെ പുറം തിരിച്ച് കെട്ടി ഇടണമെന്നും മനസ്സില്‍ തീരുമാനിച്ചു.

hi..hi

ബിനോയ്//HariNav said...

അരുണ്‍ജീ, ഉഗ്രന്‍! :)

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

ലോക്കറില്‍ സ്വര്‍ണ്ണം വയ്ക്കുന്ന പോലെ വളരെ സൂക്ഷ്മതയോടെ പ്രിയതമയെ അതില്‍ ഇരുത്തി ഹോസ്പിറ്റലിലേക്ക് യാത്രയായി....

എനിക്ക് വയ്യ മച്ചു.... ചിരിച്ചു ചിരിച്ചു അവശതയായി ... അമ്മ ഡയറക്ടരിയുമായി ഇരുന്നു വിളിക്കുന്ന രംഗം ഓര്‍ത്തിട്ടു ചിരി നിര്‍ത്താന്‍ പറ്റുന്നില്ല ...

ഏതാണ്ടിങ്ങനെ ഒക്കെ തന്നെ എന്റെ ഒരു സുഹൃത്തിനും പറ്റി . മാലോകരേ എല്ലാം അറിയിച്ചു , അഭിനന്ദനം കൊണ്ട് വീര്‍പ്പു മുട്ടി ഇരുന്നപ്പോള്‍ .. ആ ഗര്‍ഭം നിര്‍ഭാഗ്യവശാല്‍ അലസിപ്പോയി ..
എല്ലാവര്‍ക്കും ആകെ സങ്കടമായിപ്പോയി ... സൊ ഇനി സംഭവം ഓക്കേ ആയാല്‍ തന്നെ ഒരു മൂന്നു മാസം കഴിഞ്ഞു അമ്മയെ ( മനോരമ പത്രത്തില്‍) അറിയിച്ചാല്‍ മതി കേട്ടോ ..

പാര്‍ത്ഥന്‍ said...

ദിവസവും കണികാണുന്നത് എന്താണെന്ന് ഒരു ഡയറിയിൽ എഴുതിവെയ്ക്കുന്നത് നല്ലതാണ്. എന്നാ ഒരു പശു വന്നു നിൽക്കുക എന്നറിയില്ലല്ലോ.

അരുണ്‍ കരിമുട്ടം said...

കുറുപ്പേ:ഒരുവിധപ്പെട്ട അമ്മമാരൊക്കെ ഇങ്ങനാണോ?
ശ്രീഇടമണ്‍, ക്യാപ്റ്റന്‍:നന്ദി:)
കുമാരന്‍: അതേയ്, താങ്കളുടെ വാക്കീന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ട് എഴുതിയ കഥയാ:) നന്ദി:)
ജ്യോതി, പോരാളി, വേദവ്യാസാ, മൊട്ടുണ്ണി, ബിനോയ്:നന്ദി:)
ശാരദനിലാവ്:ഹ..ഹ..ഹ ഇനി അതേ ഉള്ളു:)
പാര്‍ത്ഥന്‍:ഏറ്റു:)

ടിന്റുമോന്‍ said...

'ഹലോ'
'ഇതു 2233 അല്ലേ'
'അതേ'
'എനിക്കു ബോംബേയിലേക്കൊരു ട്രങ്ക്‌ കാള്‍ ബുക്‌ ചെയ്യണമായിരുന്നു'

അമ്മയുടെ ആ ടെലിഫോണ്‍ സംഭാഷണങ്ങള്‍ മലയാളം - ഇംഗ്ലീഷ്‌/ഹിന്ദി സഹായികളിലെ ചില ടെലിഫോണ്‍ എറ്റികുറ്റീസിനെ പറ്റി ഓര്‍മ്മിപ്പിച്ചു. സൂപ്പര്‍ :-)

വാഴക്കോടന്‍ ‍// vazhakodan said...

ഗര്‍ഭശ്രീമാന്‍!
അരുണേ ഗലക്കി മച്ചൂ!
പതിവ് പോലെ ആസ്വദിച്ചു!

മുസാഫിര്‍ said...

സത്യത്തില്‍ ആ സാമ്പാറായിരുന്നു വില്ലന്‍ എന്നു തോന്നുന്നു.എന്തായാലും ലേഡി ഡോക്ടറുടെ അടുത്ത് പോവാനുള്ള ചമ്മല്‍ മാറിക്കിട്ടിയല്ലോ !

Roshini said...

അരുണേട്ടാ, സൂപ്പര്‍ സൂപ്പര്‍ സൂപ്പര്‍.ഇനി ചിരിക്കാന്‍ വയ്യ:):):)

Areekkodan | അരീക്കോടന്‍ said...

ഹ ഹ ഹാ....ഒരു സദ്യ കഴിഞ് ചിരി സദ്യ...ഹ ഹ ഹാ...ഹ ഹ ഹാ...(ഓടി വായോ)

കൃഷ്ണകുമാര്‍ said...

എന്‍റെ ഒരു കൂട്ടുകാരിയാ ഈ ലിങ്ക് അയച്ച് തന്നത്.ഈ ഒറ്റ പോസ്റ്റില്‍ ഞാന്‍ നിങ്ങടെ ഫാനായി അരുണ്‍.വളരെ വ്യത്യസ്തത, അതോടൊപ്പം സൂപ്പര്‍ കോമഡി.മൊത്തം നാല്‍പ്പത് പോസ്റ്റോളം ഉണ്ടല്ലേ, എല്ലാം വായിക്കാന്‍ പോകുവാ.ഒരു ടിക്കറ്റ് എനിക്ക് കൂടി

saju john said...

ഇനി മുതല്‍ അരുണിന്റെ ബ്ലോഗിനു മുകളില്‍ ഒരു മുന്നറിയിപ്പ് എഴുതുക.

“ഈ ബ്ലോഗ് വായിച്ച് ചിരിച്ച്, ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് വല്ല പിടുത്തവും വന്നാല്‍ ഈ ബ്ലോഗോ, ബ്ലോഗറോ ഉത്തരവാദിയല്ലെന്ന്”

ഒപ്പം അമ്രുതാഞ്ജന്റെ ഒരു പരസ്യവും ആവാം. പിടുത്തം വന്നാല്‍ തിരുമിശരിയാക്കാമല്ലോ.

ഗോപന്‍ said...

രണ്ടും കല്പിച്ച് ഇറങ്ങുന്നവരോട് ഞാനെന്ത് പറയാന്‍?
:)

അരുണ്‍ കരിമുട്ടം said...

ടിന്റുമോന്‍:കാലം വരക്കുന്നത് ഒരേ കോലമാ അല്ലേ?(സാഹിത്യമാ!)
വാഴക്കോടന്‍: മച്ചാ, നന്‍ഡ്രി:)
മുസാഫിര്‍: അത് നമ്മുടെ നായകനു മനസിലായില്ല, കഷ്ടം:(
റോഷിനി, അരീക്കോടന്‍, കൃഷ്ണകുമാര്‍:നന്ദി:)
നട്ടപിരാന്തന്‍:എന്നിട്ട് വേണം ചിരിച്ചില്ലെങ്കില്‍ എന്‍റെ നടു ഉളുക്കാന്‍!!
ഗോപാ: മൌനം വിദ്വാനു ഭൂഷണം എന്നാണോ??

കെ.കെ.എസ് said...

അനന്തരം ഒരു സാങ്കല്പിക സംഭാഷണം.
പിന്നീട് വഴിയിൽ വച്ച് പിള്ള ചേട്ടൻ മനുവിനോട്.
“എന്തായെടെ അന്നു വയറ്റാട്ടി ഡാക്കിട്ടറെ കണ്ടിട്ട് നിനക്കുവല്ലോമുണ്ടോ?”
“ഉണ്ടുണ്ട് കുട്ടിയുണ്ടെന്നു തന്നാ അവര് പറേണത്..“
“എന്തു കുട്ടി..ആങ്കുട്ട്യാ..?“
അതറിയില്ല..എന്തായാലും അതൊരാനകുട്ട്യാ..ഇപ്പോഴേ തുമ്പികൈകാണാനുണ്ട്!!
(അരുൺജീ കുറച്ച് നാളായി ഇതുവഴിവന്നിട്ട്..ഏസ് യൂഷ്വൽ കുറെ ചിരിച്ചു.പിന്നെ
ഈ കമന്റ്ല്പം ഓവറായെങ്കിൽ ഡെലീറ്റ് ചെയ്തെക്കുക)

jamal|ജമാൽ said...

പുലി വരുന്നേ പുലി എന്ന പോലെ അട്ത്ത തവണ എല്ലാവരും എന്തു പറായുമോ‍ അവോ:)

പകല്‍കിനാവന്‍ | daYdreaMer said...

നിനക്കിങ്ങനെ കമെന്റു ചെയ്തു മടുത്തു..
ചിരിച്ചു ചിരിച്ചു പെരുവഴി ആയി എന്ന് പറയാന്‍ ഇപ്പൊ മനസ്സില്ല.. :):)

Anonymous said...

ഒരു ട്രീറ്റ്‌ കിട്ടുമല്ലോ എന്ന സന്തോഷത്തില്‍ വായ്ച്ചു വന്നപ്പോള്‍ പറ്റിച്ചല്ലോ?.... എന്നാലും ഒരു അഭിനന്ദനം അട്വാന്സായ് തരുന്നു.... :)

Rare Rose said...

ഹി..ഹി..എല്ലാ വട്ടവും പോസ്റ്റ് കലക്കീന്നു പറഞ്ഞു പറഞ്ഞു ഞാന്‍ മടുത്തു..രസികന്‍ പോസ്റ്റ് .:)

ചെലക്കാണ്ട് പോടാ said...

പ്രിയതമ കൊണ്ട് വച്ച ഒരു കറിയില്‍ (അവളതിനെ സാമ്പാര്‍ എന്ന് വിളിക്കും), ചെറിയ സൈസില്‍ ഉരുട്ടി വച്ച ദോശമാവ് (വാമഭാഗത്തിന്‍റെ ഭാഷയില്‍ ഇഡലി)

മനു രണ്ടും കല്പിച്ചാണല്ലേ.... അവരുടെ പാചക കലയെ വിമര്‍ശിക്കാനുള്ള ധൈര്യം.....

ലോക്കറില്‍ സ്വര്‍ണ്ണം വയ്ക്കുന്ന പോലെ വളരെ സൂക്ഷ്മതയോടെ പ്രിയതമയെ അതില്‍ ഇരുത്തി

അല്ല മാഷേ നിങ്ങളും പശുവുമായി എന്താ ബന്ധം, കഴിഞ്ഞ ജന്മം പശുവിന്‍റെ മറ്റൊരു വെര്‍ഷനായ കാളയായിരുന്നു എന്നറിയാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഉറപ്പിക്കാമായിരുന്നു യു വെര്‍ കാലന്‍

വയ്സ്രേലി said...

അരുണേ,

കുറച്ചു വയ്കിപോയി. കൊള്ളാം..അടിപൊള്ളി. ചിരിപിച്ചല്ലോ ശരിക്കും. നനയിരിക്കുനൂ. ഇനി ഭാര്യ ബോതം കേട്ട് വീണാലും ബസിലെ കൊണ്ട് പോകൂ അല്ലെ..

:D

Suraj P Mohan said...

കലക്കി കേട്ടോ

അരുണ്‍ കരിമുട്ടം said...

കെ.കെ.എസ്: തിരികെ വന്നോ? അടിപൊളി കമന്‍റല്ലേ??:)
ജമാല്‍:നന്ദി സുഹൃത്തേ നന്ദി:)
പകലേ:'ഭാരത് മാതാ കീ ജയ്' എന്ന് പറഞ്ഞാലോ?
ഷീല ചേച്ചി:ഹി..ഹി..ഹി എന്ത് ചെയ്യാന്‍?
റെയര്‍ റോസ്:നന്ദി:)
ചെലക്കാണ്ട് പോടാ:രണ്ടും കല്പിച്ചാ:)
അംജിത്, Suraj :നന്ദി:)

hshshshs said...

തെന്തിറ്റാൾക്കാരാണ്..? ഒരുത്തൻ അബന്റെ ബെഷമം പറേണ് ..അതു കേട്ടെല്ലാവരും ശിരിക്കണാ..?? ങ്ങള് ബെഷമിക്കണ്ടാട്ടാ...നാളെ തന്നെ നല്ലൊരു പൂവാലിപ്പയ്യിനെ മുറ്റത്തോട്ടു കെട്ടാൻ ആളേർപ്പാടാക്കണണ്ട്..
കലക്കിട്ടാ..മ്മള് ആദ്യായിട്ടാണേ..മുന്നത്തെ കഥേളും സൊയമ്പനാട്ടാ..!!

ജോ l JOE said...

ഫോണിലൂടെ എല്ലാം ലൈവ് കിട്ടിയതാ.... എന്നാലും ഇത് വായിച്ചു ഞാനും ഭാര്യയും ഒരുപാട് ചിരിച്ചു.....

പിന്നെ.... അച്ഛന്‍ ടിക്കറ്റ്‌ ക്യാന്‍സല്‍ ചെയ്തില്ലല്ലോ.....അമ്മ ഓടി ഇങ്ങെത്തിയില്ലേ.....എന്നിട്ടുണ്ടായ സംഭവം കൂടി പറ.....

സന്തോഷ്‌ പല്ലശ്ശന said...
This comment has been removed by the author.
സന്തോഷ്‌ പല്ലശ്ശന said...

ദൊക്കെ എത്ര കണ്ടതാ അരുണെ...അമ്മയെ കുറ്റം പറയണ്ടാ...എല്ലാ അമ്മമാരും അങ്ങിനെ തന്നെയാ....കല്യാണം കഴിഞ്ഞ അന്നു തുടങ്ങും ഫോളൊ അപ്പ്‌...."എന്തായി അവള്‍ക്ക്‌ എന്താ ത്ര ക്ഷീണം...മുഖത്തൊരു വാട്ടം....." ഇങ്ങിനെ പോകും.......നല്ല പോസ്റ്റ്‌... നാട്ടിലായിരുന്നതിനാല്‍ കഴിഞ്ഞ പോസ്റ്റുകളില്‍ സമയത്തിനെത്തിയില്ല. എല്ലാം വായിച്ചു എല്ലാം ഒന്നിനൊന്നു മെച്ചം

krish | കൃഷ് said...

എന്തായാലും ഗൈനക്കോളജിസ്റ്റിന്റെ അടുത്ത് പോകാനായി ഒരു പരിചയമായല്ലോ. അടുത്ത പ്രാവശ്യം പോകുംപ്പോള്‍ ഇത്രയും ചമ്മലുണ്ടാവില്ല.

പിള്ളേച്ചന്‍ കലക്കി.
പോസ്റ്റും രസകരം.

Sabu Kottotty said...

എന്തു പറയാനാ ചങ്ങാതീ...
ചിരിച്ചു വശംകെട്ടു...

നരിക്കുന്നൻ said...

മനസ്സിൽ നീറി നിൽക്കേണ്ട വലിയൊരു നിരാശയെ നർമം നിറച്ച് ചിരിപ്പിച്ച് മനു വീണ്ടും ഒരു പെരുന്നാൾ സമ്മാനം നൽകി. ഇനിയും ഗൈനക്കോളജിസ്റ്റും പോസിറ്റീവും പിള്ളേച്ചനും മൂത്രവും പിന്നെ 222222വിലേക്കുള്ള ഫോൺ വിളിയും ഒക്കെ എത്രയും പെട്ടന്നുണ്ടാവട്ടേ എന്ന് ആശംസിക്കുന്നു. ഇനി പോകുമ്പോൾ പോസിറ്റീവ് ആവണം കെട്ടോ..

Kukkudu said...

Manu Mone Ithinano Kala pettunnu kettappole kayareduthu ennu parayunnathu????

മാണിക്യം said...

എന്തു കഷ്ടമാന്ന് പറ!
ഒരു കല്യാണം കഴിച്ചു പോയാല്‍ പെങ്കുട്ട്യോള്‍ക്ക് സ്വാതന്ത്ര്യമായി ഒന്നു ശര്‍ദ്ദിക്കാന്‍ പോലും വകുപ്പില്ലെ?
അപ്പോള്‍ ശര്‍ദ്ദി മാത്രമല്ല ഗര്‍ഭത്തിനു നിദാനം!
അരുണ്‍ ഇനി എന്താ ചെയ്ക?
ബെറ്റ്ര്‍ ലക്ക് നെക്‌റ്റ് റ്റൈം ...
നവരാത്രി, ഗാന്ധിജയന്തി, ദീപാവലി..
ആഘോഷ ആശംസകള്‍!!
[എല്ലാത്തിനും വേണ്ടിയുള്ളത്ര
വെടിക്കെട്ട് ചിരി ചിരിച്ചു]

Typist | എഴുത്തുകാരി said...

ചിരിച്ചു മാഷെ. അടുത്ത ചെക്കപ്പിനു് പോസിറ്റീവ് ആവുമെന്നേ. അതിനു് പശുക്കണിയൊന്നും വേണ്ട.

Sachi said...

kalakki!!! enikkishtapettu

രാജന്‍ വെങ്ങര said...

“വിശേഷ”വിശേഷം ബഹുവിശേഷായിരിക്കുണു...

അരുണ്‍ കരിമുട്ടം said...

hshshshs: അതാണ്‌, എല്ലാരും ആക്കണോ:)
ജോ:അത് നെക്സ്റ്റ് എപ്പിസോഡാ:)
സന്തോഷ്, കൃഷ്, കൊട്ടോട്ടിക്കാരന്‍:നന്ദി:)
നരിക്കുന്ന്:എല്ലാം ദൈവത്തിന്‍റെ കൈയ്യിലല്ലേ?
കുക്കു:നന്ദി
മാണികം ചേച്ചി, എഴുത്തുകാരി ചേച്ചി:നന്ദി:)
സച്ചി, രാജന്‍:ഇനിയും വരണേ:)

the man to walk with said...

oru pazhu kidannu chuttunnudnallo mone...ethaayaalum aruninte urine parishodhichu sangathy positive aanennu paranirunnenkil enthaakumaayirunnu ...?
ishtaayi

വീകെ said...

അടിപൊളി അരുൺ...
‘ലോക്കറിൽ സ്വർണ്ണം വക്കുന്ന പോലെ...‘

ഭാവുകങ്ങൾ..

ദീപു said...

കലക്കി..
:)

ദീപു said...
This comment has been removed by the author.
അഭിമന്യു said...

കൊളളാം ഡൈവറേ........
ജ്ജ് പറഞ്ഞ കത മോസല്യാട്ടാ...

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അരുണ്‍,
ഈ കഥ കാലത്തു വായിച്ചു പക്ഷെ കമന്റിടാന്‍ സമയമില്ലാത്ത തെരക്കായിപ്പോയി, ഉച്ചയ്ക്ക്‌ ഭൈമിയേയും വിളിച്ചിരുത്തി ഒന്നിച്ചു വായിച്ചു ചിരിച്ചു. കമന്റിടാന്‍ നോക്കിയപ്പോഴേക്കും കണക്ഷന്‍ പോയി. പിന്നെ ഇപ്പൊഴാ വന്നത്‌

"കയറിട്ട കാളപശുവും യാത്രാമുഖേ--" എന്നല്ലെ ഇനി പശു വരുമ്പോള്‍ കയറുണ്ടോ എന്നു നോക്കണെ എന്നിട്ടെ അമ്മയെ വിളിക്കാവൂ

Readers Dais said...

പ്രിയപ്പെട്ട നാട്ടുകാരെ ...ഞാനൊരു സന്തോഷ വാര്‍ത്ത പറയാം കായം കുളം സുപെര്ഫാസ്റ്റ്‌ ഇതാ ലോകത്തിലെ ആദ്യത്തെ പോസിറ്റീവ് തീവണ്ടിയായി നിങ്ങളുടെ സ്റ്റേഷന്‍ ഇലുടെ കടന്നു പോകുന്നു , ഒരു കുട്ടി ട്രെയിനിന്റെ കൂകുവിളികള്‍ കേള്‍ക്കാന്‍ കാതോര്‍ക്കുക ...
അരുണേ പച്ച സിഗ്നലുകിട്ടാന്‍ ഇനി പിള്ള ചേട്ടനെ പേടിയ്കണ്ട കേട്ടോ , നതിംഗ് ..നതിംഗ് എന്ന് പറഞ്ഞു സ്റ്റേഷന്‍ മാസ്റെരിന്റെ (ലേഡി ഡോക്ടറിന്റെ) മുറിയില്‍ നിന്നും ഓടുകയും വേണ്ട ,നമ്മുടെ മെഡിക്കല്‍ ഷോപ്പില്‍ കിട്ടും ,സിഗ്നല്‍ കാണിച്ചു തരാനുള്ള കൊടികള്‍...
സംഗതി കലക്കി .....കേട്ടോ

കൂട്ടുകാരൻ said...

അരുണ്‍ ചേട്ടാ, കിടുക്കന്‍...എന്തായാലും കുറച്ചു പച്ച മാങ്ങാ ഒപ്പിക്കാന്‍ നോക്കാം...ഇപ്പോള്‍ സീസന്‍ അല്ല...:(
നവരാത്രി ആശംസകള്‍....:)

anupama said...

Dear Arun,
HAPPY NAVRATHRI!
Interesting lines n really attractive image!
the theme reveals your longing to achieve the status of fatherhood.:)really beautiful!
hope you're busy with the NAVRATRI CELEBRATIONS!
waiting for your new post on monday,VIJYADASHAMI DAY!MAY GODDESS SARASWATHI BLESS YOU TO REACH GREATER HEIGHTS!
happy weekend!when all the dreams come true,when you start learning the lullabies,hope,you won't forget to let's us know.:)
sasneham,
anu

അരുണ്‍ കരിമുട്ടം said...

the man to walk with:ശരിയാ, ഒരു പശുമണം:)
ദീപു, കടത്തനാടാ:നന്ദി:)
ഇന്‍ഡ്യാഹെറിറ്റേജ്‌:ശരിയാണ്, പക്ഷേ കയറില്ലാത്ത കാള നല്ല ശകുനമല്ല(ആരും പറഞ്ഞില്ലല്ലോന്ന് ആലോചിക്കുകയായിരുന്നു)
റീഡേഴ്സ് ഡയസ്സ്:ഉവ്വ, ഉവ്വ അറിയാമേ:)
കൂട്ടുകാരന്‍, അനുപമ:നന്ദി:)

ജോണ്‍ ചാക്കോ, പൂങ്കാവ് said...

"ഹലോ, ഇത് 222222 ആണോ?"
"അതേ"
അറിഞ്ഞോ, മരുമോള്‍ക്ക് വിശേഷമുണ്ട്?"
"നിങ്ങളാരാ?"
"മരുമോള്‍ടെ അമ്മായിഅമ്മയാ"
ഠിം!!!


ഇതങ്ങു രസിച്ചു.

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

കുറെ കാലായി ബ്ലോഗിങ്ങില്‍ നിന്ന് നിര്‍ബന്ധിത അവധിയിലായിരുന്നു.. തിരിച്ചു വന്നു ആദ്യം നോക്കിയതിതാ.. നന്ദി നന്ദി നന്ദി ...

ശരിക്കും ആസ്വദിച്ചു ...ദേവിയുടെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ

Sukanya said...

കാള പെറ്റു എന്ന് കേട്ടതും കയറെടുത്തു എന്ന് പറയുമ്പോലെ കുറെ ഫോണ്‍ ബില്‍ കൂട്ടി അമ്മ അല്ലെ?

മുരളി I Murali Mudra said...

അമ്മേ കിടിലന്‍....
ഞാന്‍ വരാന്‍ ഇത്തിരി വൈകിപ്പോയി... വന്നപ്പോഴേക്കും ഇവിടെ കമന്റുകളുടെ സംസ്ഥാന സമ്മേളനമാണല്ലോ...
എന്തായാലും ഒരു പോസിറ്റീവ് റിസള്‍ട്ട്‌ നു വേണ്ടി കാത്തിരിക്കുന്നു....ഒരു കിടിലന്‍ പോസ്റ്റ്‌ പോസിറ്റീവ് എന്നും പറഞ്ഞു ഇടൂലോ അല്ലെ?

Anonymous said...

Annaa supper comody ..ella postum vaayichu..onninonnu kidilan !!

VEERU said...

അതു ശരി എന്നാൽ വൈറ്റ്...!!

VEERU said...

“““ഠോ””” കെടുക്കട്ടെ വീണ്ടും നൂറ് എന്റെ കയ്യോണ്ടു തന്നെ ഹ ഹ ഹ ..
കഥ സൂപ്പർ ട്ടാ..ഏറ്റവും നല്ല കളക്ഷനുകളിലൊന്ന് തന്നെ...!!

അരുണ്‍ കരിമുട്ടം said...

ജോണ്‍:നന്ദി:)
പ്രവീണ്‍:ബ്ലോഗിംഗില്‍ ഒരു അവധി എന്നത് എത്രയോ നാളായി ആഗ്രഹിക്കുന്നു, പക്ഷേ ഈ ബൂലോകം വിട്ട് നില്‍ക്കാന്‍ ഒരു മടി.താങ്കള്‍ക്ക് അത് സാധിച്ചല്ലോ, ഭാഗ്യവാന്‍
സുകന്യ ചേച്ചി:നന്ദി:)
മുരളി നായര്‍:പോസിറ്റീവായാല്‍ പോസ്റ്റുറപ്പാ:)
അനോണി, വീരു:നന്ദി:)

അരുണ്‍ കരിമുട്ടം said...

പ്രിയപ്പെട്ട വീരൂ,
എന്‍റെ മിക്ക പോസ്റ്റിലേയും നൂറാമത്തെ കമന്‍റ്‌ താങ്കളുടെ ആയിരുന്നു.പക്ഷേ ഞാന്‍ ഏറ്റവും ആസ്വദിച്ചത് എന്‍റെ വാര്‍ഷിക പോസ്റ്റില്‍ താങ്കള്‍ ഇരുന്നൂറാമത്തെ കമന്‍റ്‌ തികച്ച രീതിയാ.അത് കണ്ട് ഒരു നിമിഷം ഞാന്‍ സ്റ്റക്കായി പോയി..
ഹ..ഹ..ഹ
എല്ലാത്തിനും ചേര്‍ത്ത് ഒരു സ്പെഷ്യല്‍ നന്ദി:)

poor-me/പാവം-ഞാന്‍ said...

താങ്കള്‍ കണ്ടത് കഴുതയുടെ പുറകു വശമാണോ യെന്ന് ഒരു സംശയം....
ഞങളുടെ നാട്ടിലൊക്കെ (ഉസിലാം പെട്ടിയില്‍) മരുന്നു പീടികയില്‍ പറഞാല്‍ ഒരു പട്ടി കിട്ടും ( ഡോഗിന്റെ മലയാളം അല്ല) പെണ്ണുങള്‍ അതുമായി മൂത്രപ്പുരയില്‍ പോയിരുന്നിട്ട് ആക്‌സിലേറ്ററില്‍ ആഞു ചവിട്ടും പോസിറ്റീവ് ആണെങ്കില്‍ പട്ടി നീല എല്‍സ് ചുവപ്പ്(ട്രൈ എഗൈന്‍ കാപ്ഷന്‍ പ്രത്യക്ഷപ്പെടും!) എത്ര എളുപ്പം.ആ..ഹ് ഒരു കാലം വരും ബാംഗളൂരും ഇങനത്തെ പട്ടി കിട്ടാന്‍ തുടങും...അതു വരെ നിങളെല്ലാം അച്ഛിയുടെ സൂത്രവും കയ്യില്‍ പേറി ഓടട ഓട്ടം തുടരട്ടെ....

ANITHA HARISH said...

Really funny arun......

ചിന്തകന്‍ said...

ശരിക്കും ആസ്വദിച്ചു.. നൈസ് വണ്‍..

പശു പുറം തിരിഞ്ഞു നില്‍ക്കുമ്പോഴേക്കും ഗൈനക്കോളജിസ്റ്റിനെ കാണരുത്ന്ന്.. മനസ്സിലായി :)

സുല്‍ |Sul said...

കിടിത്സ് മച്ചൂ... കൂടുതലെന്തു പറയാന്‍. എല്ലാം പറഞ്ഞു കഴിഞ്ഞില്ലേ മറ്റുള്ളവര്‍.
കീപിറ്റപ്പേ :)
-സുല്‍

ശാന്ത കാവുമ്പായി said...

നിരാശപ്പെടരുത്‌ മോനേ,ഭാവിയിൽ ഒരു ചാൻസ്‌ ഉണ്ടാകും.

ശാന്ത കാവുമ്പായി said...

നിരാശപ്പെടരുത്‌ മോനേ,ഭാവിയിൽ ഒരു ചാൻസ്‌ ഉണ്ടാകും.

VINOD said...

arun very good , well written too

ചേര്‍ത്തലക്കാരന്‍ said...

ഭായ്, മുട്ടുവിൻ തുറക്കപെടും എന്നല്ലെ......


“ഹലോ 2222 അല്ലെ.....“ അതു കലക്കി അണ്ണാ, അതു പോലെ പശു തലയിൽ ചാണകം ഇട്ടൽ നല്ല തണുപ്പന്നു എങനെ അറിഞു????

തല്ലിപ്പൊളി തൊമ്മന്‍ said...

നന്നായി..

പൂതന/pooothana said...

ഇനി വിശേഷമുണ്ടാകുമ്പോളും അറിയിക്കണേ

Kavitha sheril said...

ഇത് 222222 ആണോ?"

geethavappala said...

വളരെ നല്ല അവതരണം !!!! ഈത് വായിച്ച എല്ലാവര്ക്കും ആയുസ്സ്‌ കൂടിയിട്ടുണ്ടാവും !!!!!!!! ഈശ്വരന്‍ അനുഗ്രഹിക്കട്ടെ .........

kichu... said...

അത് ശരി..
അപ്പോള്‍ അമ്മ ടെലിഫോണ്‍ ഡയറക്ടറിയുമായി വീണ്ടും ഇരുന്നു അല്ലേ?
"ഹലോ, ഇത് 222222 ആണോ?"
"അതേ"
"നേരത്തെ ഞാനൊരു വിശേഷം പറഞ്ഞില്ലേ, അത് വിശേഷമല്ല!!"
"ഇത് പറയാന്‍ നിങ്ങളാരാ?"
"ഞാന്‍ മുമ്പേ വിളിച്ച ആളാ"
ഠിം!!

അഭി said...

എടോ പരട്ട പിള്ളേ..
കാല്‌ മടക്കി ഒരു ചവിട്ടു തന്നാല്‍ പിന്നെ കണ്ണ്‌ തുറക്കുമ്പോള്‍ താന്‍ നരകത്തിലായിരിക്കും!!

കൊള്ളാം മാഷെ !

ചിതല്‍/chithal said...

ജാതി അലക്ക്‌! നന്നായിട്ടുണ്ടേ.
പിള്ളച്ചേട്ടന്‍ എന്തുവിചാരിച്ചാലും അത്‌ അങ്ങിനെതന്നെ ഇരുന്നോട്ടെ. തിരുത്താന്‍ പോവണ്ട.
പിന്നെ ഗര്‍ഭത്തിനെ പറ്റി ഞാന്‍ ഒരു പോസ്റ്റ്‌ ഇട്ടിരുന്നു. പറ്റിയാല്‍ ഒന്നു നോക്കു.

Green Umbrella said...

കിടിലപ്പന്‍ പോസ്റ്റ്‌ .....ചിരി അങ്ങാട്ട് നിര്‍ത്താന്‍ പറ്റണില്ല !

Aisibi said...

ഏത് ഭാഗമാണ് കോപ്പി പേസ്റ്റ് ചെയ്യണ്ടത് എന്നു മനസ്സിലാകുന്നില്ല. പനിച്ചു വിറച്ചു കമ്പിലി പുതപ്പിൽ പൊതിഞ്ഞു, ഒരു ലാപ്പ്‌ടോപ്പും വെച്ച് ഒത്തിരി ചിരിച്ചു!! ചിരിയും ഒരു മരുന്നല്ലെ? ഇങ്ങളെന്നെ ലാജാവ്‌!! ഒറൊ പ്രാവഷ്യോം മുമ്പത്തെയ്നെക്കാളും മുന്തിയത്!!!

raadha said...

എന്റമ്മേ.. അടുത്ത കാലത്തൊന്നും ഞാന്‍ ഇങ്ങനെ തല അറഞ്ഞു ചിരിച്ചിട്ടില്ല...

' പെങ്ങടെ കല്യാണം വിളിക്കാന്‍ വന്നതാണെന്ന് പറഞ്ഞാലോ??'

പോസ്റ്റ്‌ ചിരിപ്പിച്ചു വശം കെടുത്തി ട്ടോ... :D

ഗര്‍ഭം ആര്‍ക്കായാല്‍ എന്താ..മനുഷ്യന് ചിരിക്കാന്‍ ഒരു അവസരം കിട്ടീലോ... നന്ദി അരുണ്‍..

നിങ്ങളുടെ സ്വന്തം ടുട്ടുസ് :) said...

ഹി ഹി ...!

santhosh janardhanan said...

Ultimate!

enthaayaalum... thalararuthu... poraaduka... garbham vare...chhe... vijayam vare poraaduka!

shanavas konarath said...

pls visit my new blog ''cover story''

http://www.konarath.blogspot.com/

regards,

shanavas

പ്രിയ ഉണ്ണികൃഷ്ണന്‍ said...

oru maasam polum thikayaatha kuttyem kayyilppidich post vaayich chirichu mathyaayi...

super ttaa

Appu Adyakshari said...

അരുൺ, ഒരുപാടു നാളായി ഇങ്ങനെ കൊച്ചു സംഭവങ്ങളെ രസകരമായി പറഞ്ഞുഫലിപ്പിക്കുന്ന ഒരു പോസ്റ്റ് വായിച്ചിട്ട്. അഭിനന്ദനങ്ങൾ!

മലബാർ എക്സ്പ്രസ് സ്റ്റൈൽ തന്നെ !

മുഫാദ്‌/\mufad said...

ചിരിച്ചു...നന്നായി തന്നെ...
കെട്ടിയോള്‍ ചര്‍ദ്ദിച്ചാല്‍ ഡോക്ടറെ കണ്ടു വീട്ടിലേക്ക് വിളിച്ചാ മതി അല്ലെ....!!!!!!

രഞ്ജിത്ത് ലാല്‍ എം .എസ്. said...

പഴയ പെര്‍ഫോമന്‍സ്‌ ഇടയ്‌ക്ക്‌ പല സ്‌റ്റോറിക്കും ഇല്ലായിരുന്നു.കല്യാണം പറഞ്ഞ്‌ പശുവിനേം കൊണ്ടുപോകുന്ന കഥ (ആ പടമൊഴികെ) പരമബോറായിരുന്നു.പിന്നെ എല്ലാരും `വായിച്ചെങ്കില്‍ ഞാന്‍ ചിരിച്ചു ചത്തേനെ മച്ചൂ' എന്നിങ്ങനെ അഭിനന്ദനം സ്‌ഥിരമായി ചൊരിയുന്നതിനാല്‍ പറഞ്ഞില്ലന്നേയുള്ളൂ.`മന്ദാകിനി പൂത്തപ്പോള്‍' പോലെ രസകരമായതൊന്നും കുറച്ചുകാലമായി കാണാനില്ലായിരുന്നു.ഇത്‌ സാമാന്യം തരക്കേടില്ലാത്തതാണു കേട്ടോ....

jayanEvoor said...

അലക്കി വാരി അരുണ്‍!
ഇനിയിപ്പോ ഒരു എക്സ്പീരിയന്‍സ് ആയല്ലോ!

Indu said...

ഈ ബ്ലോഗ്‌ ഇപ്പോഴാ കണ്ടത് , ചിരിച്ചു ചിരിച്ചു ക്ഷീണിച്ചു, , അടുത്തിരിക്കുന്നവരെല്ലാം അന്തം വിട്ടു നോക്കുന്നു ,എന്റെ ജോലി പോവോ എന്തോ ?
ബട്ട്‌ ഒരു ഭയങ്കര സംശയം, പേര് അരുണ്‍ എഴുതിയിരിക്കുന്നതെല്ലാം മനുവിനെ കുറിച്ചു, ഇത് രണ്ടും ഒരാളാണോ, ഹൂ ഈസ്‌ മനു ??

ഭായി said...

വീടിന്റെ മുറ്റത്ത് പശു തിരിഞുനിന്നെന്ന് കണ്ട് കയറെടുത്തവെന്നല്ലാതെ എന്താ പറയാന്‍...

ആ പിള്ളചേട്ടന്റെ വിലാസം ഒന്നു തരുമോ..?
പിള്ള ചേട്ടനില്‍ ഒരു കഥയുടെ ലിങ്ക് കാണുന്നു.
പുള്ളിക്കൊരു ഫുള്‍ വാങി കൊടുക്കണം...

skcmalayalam admin said...

ഉഗ്രന്‍ ,..........

RIYA'z കൂരിയാട് said...

ഇത് കലക്കി...

Kichu $ Chinnu | കിച്ചു $ ചിന്നു said...

ഗൊള്ളാ‍മ്.. പിന്നെ “ഈ ബോഗി ഫിറ്റ് ചെയ്തവന്‍” എന്ന ആ നമ്പരും ഇഷ്‌ടപ്പെട്ടു

Micky Mathew said...

super

ഗീത said...

ഡോണ്ട് വറി. സം ഡേ യൂ ടൂ വില്‍ ബികം ഗര്‍ഭ്- ഐ മീന്‍ യുവര്‍ വൈഫ്.

വല്ലഭന് പുല്ലും ആയുധം എന്നപോലെ ഇതും ആളുകള്‍ക്ക് ചിരിക്കാന്‍ വകയാക്കി. കൊള്ളാം അരുണേ.

SAVANI GROUP said...

ADIPOLY VIT KADHA
entey blog tourism baised aney enikk immadhiry vit adikkan ari yilla muthe visit my blog www.ooty.tk and see full photo of india

Anonymous said...

ഒറ്റയിരിപ്പില്‍ ഒരു ബോഗി മൊത്തം കറങ്ങി. കലക്കി

ManzoorAluvila said...

എന്തെങ്കിലും ഒന്ന് തുറന്നെഴുതാമെന്ന് വിചാരിച്ചാൽ സ്വന്തം അനുഭവമാണെന്ന് കരുതിക്കളയും ...അല്ലെ അരുണെ..? ഗൈനക്കോളജിസ്റ്റിന്റെ അടുത്ത്‌ ഭാര്യയയുമായ്‌ ആദ്യമായ്‌ പോകുന്നവരുടെ ഒരു ജാള്ള്യത മാനോഹരമായ്‌ സരസമായ്‌ അവതരിപ്പിച്ചിരിക്കുന്നു..ആശംസകൾ

Unknown said...

goood

അരുണ്‍ കരിമുട്ടം said...

പാവം ഞാന്‍,
അനിത,
ചിന്തകന്‍,
സുല്‍,
ശാന്താകാവുമ്പായി,
വിനോദ്,
ചേര്‍ത്തലക്കാരന്‍,
തൊമ്മന്‍,
പൂതന,
കവിത,
ഗീത,
കിച്ചു,
അഭി,
ചിതല്‍,
പൊട്ടപ്പന്‍,
ഐസിബി,
രാധ,
ജവാഹിര്‍,
സന്തോഷ്,
ഷാനവാസ്,
പ്രിയ,
ചേച്ചിപ്പെണ്ണ്,
നായരച്ഛന്‍,
അപ്പു,
മുഫാദ്,
ലാല്‍ രജ്ഞിത്ത്,
ജയന്‍,
മാളു,
ഭായി,
ശ്രീജിത്ത്,
മോനൂസ്,
കിച്ചുവും ചിന്നുവും,
മാത്യു,
ഗീത,
കൊട്ടോട്ടി,
യാസര്‍ക്ക്,
മന്‍സൂര്‍,
മീര
: എല്ലാവര്‍ക്കും നന്ദി :)
നിങ്ങളുടെയെല്ലാം സഹകരണം തുടര്‍ന്നും പ്രതീക്ഷിക്കുന്നു.
സ്നേഹപൂര്‍വ്വം
അരുണ്‍ കായംകുളം

Manikandan said...

അരുണ്‍ പറയാന്‍ വാക്കുകള്‍ ഇല്ല. എല്ലാം എനിക്കു മുന്‍പേ വന്നവര്‍ പറഞ്ഞു കഴിഞ്ഞു. വളരെനന്നായി എഴുതിയിരിക്കുന്നു. ആശംസകള്‍.

Unknown said...

"ഹലോ, ഇത് 222222 ആണോ?"



.........................

Unknown said...

kollam aniya kollam kalakki ini kattilodicholooooo

Thasleem said...

valare nannay athanu njan parayan vannath.pinne ente blog sandarshikkane.

Muralee Mukundan , ബിലാത്തിപട്ടണം said...

ഉന്തുട്ടായാലും ഈകായംങ്കുളം വണ്ടിയ്ക്ക് ആ പഴേ..സെറ്റപ്പ്..വന്നൂട്ടാ..
ഉഗ്രനായിട്ട്ണ്ട്..ഗെഡീ..

പഞ്ചാരക്കുട്ടന്‍.... said...

എന്താ മാഷെ കമന്റ് കോളം ഒക്കെ ഒളിപ്പിചു വെച്ചേക്കുന്നതു....... പോസ്റ്റിടുന്നതു കുറച്ചോ....?

Unknown said...

വൈകിയെങ്കിലും ആശംസകള്‍

Junaiths said...

മച്ചാ എന്തായാലും ഇരിക്കട്ടെ ഒരു മുന്‍‌കൂര്‍ ആശംസകള്‍.

അനൂപ് said...

ഈശോ..
നിങ്ങള്‍ പോന്നപ്പനല്ല മാഷേ...
നിങ്ങളാണ് തങ്കപ്പന്‍...തങ്കപ്പന്‍
കലക്കി മറിച്ചു :)

വരയും വരിയും : സിബു നൂറനാട് said...

അണ്ണാ, കിടു...!!!
ഇതിങ്ങനെ അനര്‍ഗ്ക നിര്‍ഗള ഗുളു ഗുളു- വായിട്ടു ഇങ്ങു പോരട്ടെ..(ഗര്‍ഭം അല്ലാ...കഥകള്‍..)

Sathees Makkoth | Asha Revamma said...

അരുൺ,
രസികൻ അവതരണം.പെമ്പ്രന്നോത്തി കമ്പ്യൂട്ടറിന്റെ മുന്നിലിരുന്ന് പൊട്ടിച്ചിരിക്കുന്നത് കണ്ട് ഇതെന്തോന്ന് സൂ‍ക്കേടെന്നറിയാൻ നോക്കിയതാണ്.ഏതായാലും സമയം പാഴായില്ല.അഭിനന്ദനങ്ങൾ!

ജോ l JOE said...

ഹോ, അങ്ങിനെ ലേഡി ഡോക്ടറുടെ തിരക്ക് കഴിഞ്ഞു.........ഇനി തിരക്ക് നിയോ നാറ്റലിസ്റ്റിനും പീടിയാട്രീഷനും. ......

ഹാപ്പി ബാച്ചിലേഴ്സ് said...

ഹൂ‍ൂ‍ൂ ചിരിച്ച് ചിരിച്ച് ഛർദ്ദിച്ചു. ഇനി ഞങ്ങൾക്കും ഗർഭ് ഉണ്ടോ ആവോ?

സുകന്യ said...

ഞാന്‍ വീട്ടിലെ ഫോണ്‍ കണക്ഷന്‍ അങ്ങ് കട്ട് ചെയ്താലോ എന്ന് ആലോചിക്കുവാ .. വെറുതെ എന്തിനാ പുലി വാല് പിടിക്കുന്നത്‌ :P

വെറുതെ...വെറും വെറുതെ ! said...

ഇപ്പഴാ കണ്ടു കിട്ടിയത്.. വായിച്ചതും .
തകർത്ത് മച്ചാനെ. ഒരു രക്ഷയില്ല. പൊളിച്ചു

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com