For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

നക്ഷത്രങ്ങളെ സ്നേഹിക്കുന്നവന്‍




നാഗരിക ജീവിതവുമായി ചേര്‍ത്ത് വായിക്കുമ്പോള്‍ നാട്ടിന്‍പുറം നന്മ നിറഞ്ഞതാണെന്നാണ്‌ പറയപ്പെടാറുള്ളത്.എന്നാല്‍ ശുദ്ധന്‍ ദുഷ്ടന്‍റെ ഫലം ചെയ്യും എന്ന പോലെ, ആ നന്മ പലകാര്യത്തിലും അപകടം സൃഷ്ടിക്കാറുണ്ട്.ഉദാഹരണത്തിന്, ഒരു ആണ്‍കുട്ടി ഒരു പെണ്‍കുട്ടിയുമായി സൌഹൃദത്തിലാണെന്ന് കരുതുക.നഗരത്തില്‍ ഇതൊരു സാധാരണ കാഴ്ചയാകാം, എന്നാല്‍ ഗ്രാമത്തില്‍ അവരുടെ ഭാവി ജീവിതം പോലും ഈ ഒരു ഒറ്റ ബന്ധത്തിന്‍റെ പേരില്‍ താറുമാറാകാം.ഇങ്ങനെയുള്ള ഒരു നാട്ടിന്‍ പുറത്തായിരുന്നു എന്‍റെ ജന്മം.

രണ്ടായിരത്തി പത്ത്, ഫെബ്രുവരി ആറ്...

"ഹലോ, ഗിരീഷേ ഞാനാ"
"അണ്ണാ ഞങ്ങളങ്ങോട്ട് പോയ് കൊണ്ടിരിക്കുവാ"
"ഓക്കേ, ഓക്കേ ചെന്നിട്ട് വിളിക്കണം"
"ശരിയണ്ണാ, പതിനൊന്ന് കഴിയും"

ഇപ്പൊ സമയം എട്ട് മണി.ഇനിയും മൂന്ന് മണിക്കൂര്‍ കൂടി.അവരവിടെ ചെന്ന് വിളിക്കുന്ന വരെ ഒരു സമാധാനവുമില്ല.ഇതാണ്‌ ബാംഗ്ലൂര്‍ ജീവിതത്തിന്‍റെ കുഴപ്പം.നാട്ടിലൊരു അത്യാവശ്യം ഉണ്ടായാല്‍ പെട്ടന്ന് ചെന്നെത്താന്‍ ഒരു മാര്‍ഗ്ഗവുമില്ല.പിന്നെ ആകെ ആശ്രയം മൊബൈലാ.

കാപ്പി കുടിച്ചെന്ന് വരുത്തി.ഇനി ഗിരീഷിന്‍റെ ഫോണ്‍ വരുന്ന വരെ ഒരു സമാധാനവുമില്ല.എട്ട് മണിക്ക് തിരിച്ചാല്‍ എന്തായാലും ഒരു മണിക്കൂറിനകം അങ്ങ് ചെന്നെത്താം.എന്നിട്ടും പതിനൊന്ന് കഴിയുമെന്ന് പറയാന്‍ കാരണം എന്താണോ ആവോ?
എന്‍റെ ദേവി, രക്ഷിക്കണേ...
തല പെരുക്കുന്നത് പോലെ.ഇന്നലെ രാത്രിയില്‍ തുടങ്ങിയ ടെന്‍ഷനാ.

പതിവില്ലാതെ രാവിലെ ഒരു കുളി.പൂജാമുറിയില്‍ കയറി.അല്ല, ഇതിനെ പൂജാമുറി എന്ന് പറയാന്‍ കഴിയില്ല.ഹാളിന്‍റെ ഒരു മൂലക്ക് ഇഷ്ടദൈവങ്ങളുടെ ഫോട്ടോയും വിളക്കും വച്ചിരിക്കുന്നു, അത്രമാത്രം.വിളക്ക് കത്തിച്ച് അഞ്ച് മിനിറ്റ് പ്രാര്‍ത്ഥിച്ചപ്പോ മനസിനൊരു ആശ്വാസം പോലെ.സമയം നോക്കിയപ്പൊ ഒമ്പതരക്ക് അഞ്ച് മിനിറ്റ്.
അവരവിടെ എത്തി കാണണം.വീണ്ടും മൊബൈലെടുത്തു..

"ഗിരീഷേ.."
"അണ്ണാ, വണ്ടി പഞ്ചറായി, വഴിയിലാ"
ദൈവമേ, എല്ലാം തടസ്സങ്ങളാണെല്ലോ?
വിവരം അറിയാന്‍ എന്താ വഴി?
എന്‍റെ മാനസികാവസ്ഥ അറിയാവുന്നതിനാലാവാം, ഗിരീഷിന്‍റെ ആശ്വസിപ്പിക്കല്‍..
"അണ്ണാ, സമാധാനമായി ഇരിക്ക്.എന്തായാലും പതിനൊന്ന് കഴിയണം.ഞാന്‍ വിളിക്കാം"
ഇപ്പോ ഒമ്പതര, ഇനി ഒന്നെര മണിക്കൂര്‍ കൂടി.
ദൈവമേ!!

സിഗററ്റ് വലി ശീലമല്ല, അത്ര ഇഷ്ടവുമല്ല.പിന്നെ വലിക്കുന്നത് വല്ലപ്പോഴും ടെന്‍ഷന്‍ കൂടുമ്പോള്‍ മാത്രം.ഇപ്പോ സിഗററ്റ് വലിക്കണമെന്ന് ഒരു ആഗ്രഹം.അടുത്ത കടയില്‍ ചെന്നപ്പോള്‍ പയ്യനു അത്ഭുതം.അല്ല, വര്‍ഷം മൂന്നായി ഇവിടെ താമസം ആരംഭിച്ചിട്ട്, ഇത് വരെ ഞാന്‍ സിഗററ്റ് വലിച്ച് അവന്‍ കണ്ടിട്ടില്ല.
"ഭായി, വില്‍സ് മാത്രമേ ഉള്ളു"
എന്നെ സംബന്ധിച്ച് സിഗററ്റിന്‍റെ ബ്രാന്‍ഡ് ആയിരുന്നില്ല അറിയേണ്ടത്, ഒരു പുക ഉള്ളില്‍ ചെല്ലണം, അത്രേ ഉള്ളു.പണ്ട് ആരോ പറഞ്ഞ പോലെ, ആത്മാവിനു ഒരു പുക!

മനസിന്‍റെ തോന്നല്‍ എന്ന് വിശേഷിപ്പിക്കാം, ഒരു രണ്ട് പൊക അകത്ത് ചെന്നതോടെ ഒരു ആശ്വാസം പോലെ.പത്ത് മണി കഴിഞ്ഞു, പഞ്ചറ്‌ ഒട്ടിച്ച് ഗിരീഷ് അങ്ങ് എത്തേണ്ട സമയം ആയിരിക്കുന്നു.

സ്വല്പം വെള്ളം കുടിക്കാമെന്ന് കരുതി അടുക്കളയിലോട്ട് കയറിയപ്പോള്‍ മൊബൈല്‍ ബല്ലടിക്കുന്ന ശബ്ദം.ഓടി വന്ന് ഫോണെടുത്തു.ഗിരീഷിന്‍റെ വിളി പ്രതീക്ഷിച്ചടത്ത് പകരം കണ്ട നമ്പര്‍ എന്‍റെ സപ്ത നാഡികളെ തളര്‍ത്തുന്നതായിരുന്നു.ഏത് നിമിഷവും വിളി വരുമെന്ന് പ്രതീക്ഷിച്ചിരുന്ന, എന്നാല്‍ അങ്ങനൊരു വിളി വന്നാല്‍ എന്ത് മറുപടി പറയണമെന്നറിയാതെ ഭയപ്പെട്ടിരുന്ന അതേ നമ്പര്‍.
ഗൌരിയുടെ നമ്പര്‍...

ഓ, ക്ഷമിക്കണം.
ഗൌരിയെ നിങ്ങള്‍ക്ക് അറിയില്ല അല്ലേ?
അവളെന്‍റെ കൂട്ടുകാരിയാ.ഞാന്‍ പറഞ്ഞില്ലേ ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും അകറ്റി നിര്‍ത്തുന്ന എന്‍റെ നാടിനെ പറ്റി.ആ നാട്ടില്‍ നിന്നും എനിക്ക് ആകെ ലഭിച്ച കൂട്ടുകാരി.ശരിക്കും പറഞ്ഞാല്‍ ഒരു പതിനഞ്ച് വര്‍ഷം മുമ്പ് അമ്പലമുറ്റത്ത് വച്ച് ചാമ്പക്ക തന്ന് എന്‍റെ മനസ്സ് കവര്‍ന്ന ഒരു അനുജത്തി.എന്നെക്കാള്‍ നാല്‌ വയസ്സിനു ഇളപ്പം.നാട്ടുകാരും വീട്ടുകാരം ആദ്യമൊക്കെ സംശയഭാവത്തില്‍ വീക്ഷിച്ചിരുന്നെങ്കിലും, അവസാനം സമ്മതിച്ച് തന്ന, ഒരുപക്ഷേ എന്‍റെ നാട്ടിലെ ആദ്യത്തെ, രക്തബന്ധത്തിനു ഉപരിയായുള്ള സഹോദരസഹോദരി ബന്ധത്തിലെ ഒരു കണ്ണി.കൂടെ പിറക്കാതെ പോയ എന്‍റെ അനുജത്തി.

ഫോണ്‍ അറ്റന്‍ഡ് ചെയ്യണോ വേണ്ടായോ?
ആലോചിച്ച് നില്‍ക്കാന്‍ നേരമില്ല.ഏക ആശ്രയം എന്ന് കരുതിയാകണം അവള്‍ വിളിക്കുന്നത്.അവളെ കണ്ടിട്ട് ഒരു മാസം കൂടി ആയില്ല, അന്ന് അവള്‍ വളരെ സന്തോഷത്തിലായിരുന്നു.ഞാന്‍ വീട്ടില്‍ വന്നത് അറിഞ്ഞ് ഓടി വന്നിരുന്നു അവള്‍.
"ചേട്ടാ, ഒരു വിശേഷമുണ്ട്"
"എന്താടി?"
"ചേട്ടനൊരു അമ്മാവനാകാന്‍ പോകുന്നു"
ആ വിശേഷം എന്നോട് നേരിട്ട് പറയണം എന്ന ആഗ്രഹമാകാം അവളെ ഫോണ്‍ വിളിച്ച് അറിയിക്കാന്‍ സമ്മതിക്കാതിരുന്നത്.ഗൌരിക്ക് ഒരു കുട്ടി ഉണ്ടാകുമ്പോല്‍ മുറപ്രകാരം അല്ലെങ്കിലും ഞാന്‍ അമ്മാവന്‍ തന്നെ.
അന്ന് ഒരുപാട് സന്തോഷിച്ചു..
ആ വാര്‍ത്ത മാത്രമായിരുന്നില്ല കാരണം, ഗൌരിയുടെ മുഖത്ത് കണ്ട സന്തോഷം.അത് ശരിക്കും എന്നെ സന്തോഷിപ്പിച്ചു.ഒരു രണ്ട് വര്‍ഷത്തിനു ശേഷം ആദ്യമായാണ്‌ അവള്‍ അത്ര സന്തോഷിച്ച് കാണുന്നത്.
തിരിച്ച് ബാംഗ്ലൂരിലേക്ക് വരാന്‍ നേരം അവള്‍ ഒരു കാര്യം കൂടി പറഞ്ഞു:
"ചേട്ടാ, ദാസേട്ടനു ബോംബയില്‍ ഒരു ജോലി ശരിയായി.കണ്‍സ്ട്രക്ഷന്‍ വര്‍ക്കാ.അടുത്ത മാസം പോകും"
"അപ്പോള്‍ നീയോ?"
"എനിക്കിപ്പോ യാത്ര പാടില്ലന്നാ ഡോക്ടര്‍ പറഞ്ഞത്, എന്നാലും ഞാനും പോകും"
അവളുടെ കണ്ണുകളില്‍ ചെറിയ നാണം.
ചെറുചിരിയോട് മുഖം കുനിച്ച അവള്‍ പിന്നീട് തല ഉയര്‍ത്തിയപ്പോള്‍ ഒരു വിഷാദ ഭാവം, കണ്ണുകള്‍ നിറഞ്ഞിരിക്കുന്ന പോലെ..
"എന്താ മോളേ?"
"അത്ര ദൂരെ പോയാല്‍ ചേട്ടനെ കാണാന്‍ പറ്റില്ലാന്ന് ഒരു സങ്കടം മാത്രമേ ഉള്ളു"
ഇതാണ്‌ ഗൌരി..
ഒരേ കാര്യത്തില്‍ സന്തോഷവും സങ്കടവും കണ്ടെത്തുന്നവള്‍.

"ഗൌരി.."
"ചേട്ടാ.." മറുപുറത്ത് നിശബ്ദത.
പതിയെ പതിയെ ഫോണിലൂടെ കാതില്‍ വന്നലക്കുന്ന ഒരു ഏങ്ങലടി ശബ്ദം.
"മോളേ, കരയാതെടാ.." എന്‍റെ സ്വരം ഒന്ന് ചിലമ്പിയോ.
വാക്കുകള്‍ വായില്‍ വരുന്നില്ല, ഒടുവില്‍ ഒരുവിധം പറഞ്ഞു:
"ദൈവത്തോട് പ്രാര്‍ത്ഥിക്ക്, ഞാനും പ്രാര്‍ത്ഥിക്കാം"
പിന്നെ അധികം ഒന്നും പറയാന്‍ ഉണ്ടായിരുന്നില്ല, ഫോണ്‍ പതിയെ കട്ട് ചെയ്തു.

ഇതേ പോലെ ഒരിക്കല്‍ മാത്രമേ ഗൌരി കരഞ്ഞിരുന്നുള്ളു.
അത് ദാസിനു വേണ്ടിയായിരുന്നു...
നാട് മൊത്തം എതിര്‍ത്ത പ്രേമമായിരുന്നു ഗൌരിയും ദാസും തമ്മിലുണ്ടായിരുന്നത്.സത്യം പറയണമല്ലോ, ഗൌരിയെ ദാസ് കല്യാണം കഴിക്കുന്നത് എനിക്കും എതിര്‍പ്പായിരുന്നു.അതിനു വ്യക്തമായ കാരണവും ഉണ്ടായിരുന്നു.
എന്‍റെ അറിവില്‍ ദാസ് നല്ലവനാണ്.സുഹൃത്തുക്കള്‍ക്ക് വേണ്ടി എന്തും ചെയ്യുന്നവന്‍.അവന്‍റെ ശാപം ആ സുഹൃത്തുക്കളായിരുന്നു, അവരുടെ പ്രശ്നങ്ങളായിരുന്നു.നാട്ടിലെ പോലീസ് സ്റ്റേഷനിലെ ഗുണ്ടാലിസ്റ്റില്‍ അവന്‍റെ പേര്‌ വരാന്‍ അധികം താമസമുണ്ടായിരുന്നില്ല.ആയിടക്കായിരുന്നു ഇവരുടെ പ്രേമം നാടറിഞ്ഞത്.

"എനിക്ക് ദാസേട്ടനെ കല്യാണം കഴിച്ചാല്‍ മതി"
ഗൌരിയുടെ സ്വരത്തിനു പതിവില്‍ കൂടുതല്‍ കാഠിന്യം.എനിക്ക് അമ്പരപ്പായിരുന്നു, നാട്ടിന്‍പുറത്ത്‌കാരിയായ നാണം കുണുങ്ങി പെണ്ണിനു എവിടുന്നു കിട്ടി ഈ തന്‍റേടം.ഇതാവും പ്രേമത്തിന്‍റെ ശക്തി!!
എങ്കിലും പിന്തിരിപ്പിക്കാന്‍ ഞാനും ശ്രമിച്ചു:
"മോളേ, ദാസ് നല്ലവനാ, പക്ഷേ ഇന്നവന്‍റെ പേരില്‍ മൂന്ന് കേസുണ്ട്"
അതൊന്നും അവളെ ബാധിച്ചില്ല.ഒടുവില്‍ ആ മൂന്ന് കേസ്സും കോമ്പ്രമൈസാക്കാന്‍ ഞാന്‍ തന്നെ ഇറങ്ങി തിരിച്ചു.ഒത്ത് തീര്‍പ്പിനു ശേഷം എല്ലാവരുടെയും സമ്മതത്തോടെ വിവാഹനിശ്ചയം കഴിഞ്ഞപ്പോ ദാസ് എന്നോട് പറഞ്ഞു:
"മച്ചാ, ഇനി ഞാന്‍ നന്നാവാം"
ആ വാക്കുകള്‍ എന്നെ സന്തോഷിപ്പിച്ചു, ഒരുപാട്, ഒരുപാട്..

ഗിരീഷിന്‍റെ ഫോണ്‍..
"എന്തായടാ?"
"അണ്ണാ, ദാസിനെ കാണാന്‍ പറ്റിയില്ല.രാകേഷ് രാവിലെ അവനോട് സംസാരിച്ചിരുന്നത്രേ"
"അവന്‍ എന്ത് പറയുന്നു?"
"എന്ത് പറയാന്‍? പിന്നെ...കറക്റ്റ് വിവരം ഒരു അരമണിക്കൂര്‍ കഴിയുമ്പോള്‍ അറിയാമെന്നാ എല്ലാവരും പറയുന്നത്"
ഇനിയും അരമണിക്കൂര്‍...
കാത്തിരിക്കാം, കാത്തിരിക്കുക തന്നെ.

ഇതേ പോലെ ഒരിക്കല്‍ ഞാന്‍ കാത്തിരുന്നിട്ടുണ്ട്.അതും ദാസിനു വേണ്ടി ആയിരുന്നു.ഗൌരിയുടെയും ദാസിന്‍റെയും വിവാഹനിശ്ചയം കഴിഞ്ഞതിന്‍റെ മൂന്നാം നാള്‍..
അന്നും ഗിരീഷായിരുന്നു ആ വിവം അറിയിച്ചത്..
ദാസ് പോലീസ് സ്റ്റേഷനിലാണ്.
അറിയാവുന്നവരെ ഒക്കെ വിളിച്ചു, തുടര്‍ന്ന് പോലീസ് സ്റ്റേഷനിലേക്ക് ഓടി.ചെന്നപ്പോള്‍ ചെറിയ കേസൊന്നുമല്ല, സ്ഥലത്തെ ഒരു വമ്പന്‍റെ മകന്‍റെ കൈ തല്ലി ഒടിച്ചതാ കേസ്.അവര്‍ക്ക് ഇത് റിക്കാര്‍ഡില്‍ വരണമെന്നില്ല, അതുകൊണ്ട് തന്നെ പോലീസ്സുകാരെ കൊണ്ട് ആവുന്ന തല്ലിക്കുകയാ.അകത്ത് നിന്നും ദാസിന്‍റെ നിലവിളി കാതില്‍ മുഴങ്ങുന്നു.
പതിയെ പുറത്തേക്കിറങ്ങി..
പോലീസ് സ്റ്റേഷനു മുന്നിലുള്ള ഗേറ്റില്‍ വെപ്രാളത്തോടെ കരഞ്ഞ് കൊണ്ട് നില്‍ക്കുന്ന പെണ്‍കുട്ടി, അത് ഗൌരിയല്ലേ?
"നീയെന്തിനാ ഇവിടെ വന്നത്?"
"ദാസേട്ടന്‍....!!"
"വരും, ഞങ്ങള്‍ കൊണ്ട് വരും"
അവള്‍ക്ക് ഞാന്‍ ഉറപ്പ് നല്‍കി.

തുടര്‍ന്ന് കരഞ്ഞും കാല്‌ പിടിച്ചും ദാസനെ ഇറക്കിയപ്പോള്‍ രാത്രിയായി.അരിശമായിരുന്നു എനിക്ക്, അവനെ കൊല്ലാനുള്ള അരിശം.ഒന്നും ചോദിച്ചില്ല, എങ്കിലും അവന്‍ ഇങ്ങോട്ട് പറഞ്ഞു:
"മച്ചാ, ഞാന്‍ പരമാവധി നോക്കിയതാ, അവനാ ഇങ്ങോട്ട് വന്നത്.."
"കണ്ടില്ലാ, കേട്ടില്ലാന്ന് വച്ചുകൂടാരുന്നോ?"
"അത് പിന്നെ ഗൌരിയെ ഒരു രാത്രി വിട്ട് തരുമോന്ന് ചോദിച്ചപ്പോ...!"
അവന്‍റെ കണ്ണ്‌ കലങ്ങിയിരുന്നു.പോലീസുകാരുടെ ഇടി കൊണ്ട ശരീരത്തേക്കാള്‍ വേദന മനസിനാണെന്ന് തോന്നുന്നു.കെട്ടിപിടിച്ചു കൊണ്ട് അവനോട് പറഞ്ഞു:
"കാര്യമെന്തെന്ന് അറിഞ്ഞില്ല, നീ ക്ഷമിക്ക്"
അവന്‍റെ കണ്ണുകളില്‍ പുത്തന്‍ ഉണര്‍വ്വ്..
വേദന കടിച്ചമര്‍ത്തി അവന്‍ പറഞ്ഞു:
"മച്ചാ, ഇനി ഞാന്‍ ശരിക്കും നന്നാവാം"

ആ വാക്ക് പാലിക്കാന്‍ അവന്‍ പരമാവധി ശ്രമിച്ചിരുന്നു.എങ്കിലും ഇടക്കിടെ അവന്‍ ചെന്ന് ചാടുന്ന പ്രശ്നങ്ങള്‍ ഗൌരിയുടെ തീരാ കണ്ണീരിനു കാരണമായി.നീണ്ട രണ്ട് വര്‍ഷത്തെ ദാമ്പത്യം.എന്‍റെ അറിവില്‍ അത് അവള്‍ക്ക് ദുഃഖമാണ്‌ നല്‍കിയത്.ദാസിനോടൊപ്പമുള്ള സന്തോഷ നിമിഷത്തിലും അവന്‍റെ പ്രശ്നങ്ങള്‍ അവളെ ആധി പിടിപ്പിച്ചിരുന്നു എന്നതാണ്‌ സത്യം.
പിന്നെ അവളൊന്ന് ചിരിച്ച് കണ്ടത് കഴിഞ്ഞ യാത്രക്കാണ്..
ഒരു കുഞ്ഞ് ജനിക്കാന്‍ പോകുന്ന സന്തോഷത്തിനൊപ്പം, നാട് വിട്ട് ബോംബയിലെ സമാധാനപരമായ ജീവിതം അവള്‍ സ്വപ്നം കണ്ടിരിക്കാം.അവള്‍ക്ക് മാത്രമല്ല, അവനും ആ സ്വപ്നമുണ്ടെന്ന് മനസിലായത് അന്ന് തിരിച്ച് ബാംഗ്ലൂര്‍ക്ക് ബസ്സ് കയറുന്നതിനായി കാത്ത് നിന്നപ്പോഴാണ്.
അവിചാരിതമായി എന്നെ കണ്ടപ്പോള്‍ ഓടി വന്നു പറഞ്ഞു:
"മച്ചാ, ബോംബക്ക് പോകുവാ, ഈ നശിച്ച നാട് മടുത്തു"
അന്ന് ആത്മാര്‍ത്ഥമായി പറഞ്ഞു:
"പോ, പോയി നന്നായി വാ"

ആ ദിവസത്തിനു ശേഷം ദാസിനെ പറ്റിയുള്ള വാര്‍ത്ത കേള്‍ക്കുന്നത് ഇന്നലെയാണ്.ബോംബക്ക് പോകാനായി ഷോപ്പിംഗിനു ടൌണില്‍ പോകുന്ന വഴി ബൈക്ക് ആക്സിഡന്‍റായെന്നും, കാലിലൂടെ ലോറി കയറിയെന്നും, ഒരുപക്ഷേ കാല്‌ മുറിച്ച് കളയേണ്ടി വരുമെന്നും കേട്ടപ്പോള്‍ നടുങ്ങി പോയി.പിന്നീട് ഗിരീഷാണ്‌ പറഞ്ഞത് ഇന്ന് രാവിലെ ഓപ്പറേഷനുണ്ടെന്നും, അതിനു ശേഷം മാത്രമേ കാല്‌ മുറിക്കണോ വേണ്ടയോന്ന് അറിയാന്‍ സാധിക്കുകയുള്ളന്നും.
അന്നേരം തുടങ്ങിയ കാത്തിരിപ്പാണ്..
ഗര്‍ഭിണി ആയതിനാല്‍ ഗൌരിയെയും അവളുടെ അമ്മയേയും വീട്ടില്‍ നിര്‍ത്തി മറ്റുള്ളവരെല്ലാം മെഡിക്കല്‍ കോളേജില്‍ പോയിരിക്കുന്നു.ഇന്ന് വിവരം അറിയാന്‍ ഗിരീഷും പോയിട്ടുണ്ട്.എന്തായാലും അരമണിക്കൂറിനകം അറിയാം.
ദൈവമേ, ദാസിനൊന്നും വരുത്തരുതേ.

അടുത്ത സിഗറിറ്റിനു തീ കൊളുത്താന്‍ പോയപ്പോഴാ ഗിരീഷിന്‍റെ ഫോണ്‍ വന്നത്..
"എന്തായടാ?"
"അണ്ണാ, കുഴപ്പമില്ല, കാലില്‍ കമ്പിയിട്ടു"
ദൈവമേ, നീ കാത്തു!!
ലോറി കാലില്‍ കയറി ഇല്ലെന്നും, ഇടിച്ചതേ ഉള്ളെന്നും, ആറ്‌ മാസത്തെ ബെഡ്റെസ്റ്റ് കൊണ്ട് എല്ലാം ശരിയാകുമെന്നുമുള്ള അവന്‍റെ വിവരണങ്ങള്‍ കേട്ടപ്പോള്‍ മനസില്‍ സന്തോഷപൂമഴ.ഇനി ഗൌരിയെ വിളിക്കണം, അവളുടെ ദാസേട്ടനു ഒന്നും പറ്റിയില്ലെന്ന് അറിയിക്കണം, അവള്‍ക്ക് സന്തോഷമാകും.

നേരെ ഗൌരിയെ വിളിച്ചു, ഫോണെടുത്തത് അടുത്ത വീട്ടിലെ സേതുവാ..
"നീയെന്താ ഇവിടെ? ഗൌരിയെന്തേ?"
മറുപടിയായി ഫോണിലൂടെ കേട്ടത് ഗൌരിയുടെ അമ്മയുടെ നിലവിളി..
"എന്‍റെ മോളേ..നി എന്തിനിത് ചെയ്തു.."
കണ്ണില്‍ ഇരുട്ട് കയറുന്ന പോലെ.
"സേതു എന്താടാ? എന്ത് പറ്റി?"
"ഗൌരി ആത്മഹത്യ ചെയ്തു, തീ കൊളുത്തി"
ഫോണ്‍ കൈയ്യില്‍ നിന്ന് ഊര്‍ന്ന് വീണു.കസേരയിലേക്ക് ഇരിക്കുവായിരുന്നില്ല, വീഴുവായിരുന്നു.
എന്നാലും ഗൌരി.....
അവള്‍ ആത്മഹത്യ ചെയ്തെന്നോ?
എല്ലാവരേയും വിട്ട് പിരിഞ്ഞെന്നോ?
കഴിഞ്ഞ കൂടികാഴ്ചയില്‍ അവള്‍ പറഞ്ഞ വാക്കുകള്‍ കാതില്‍ മുഴങ്ങി..
"എനിക്കിപ്പോ യാത്ര പാടില്ലന്നാ ഡോക്ടര്‍ പറഞ്ഞത്, എന്നാലും ഞാനും പോകും"
അറം പറ്റിയ വാക്കുകള്‍!!

നാട്ടില്‍ ചെല്ലുമ്പോള്‍ ഓടി വരുന്ന ഗൌരി ഇനി ഇല്ല.ചേട്ടാ എന്ന് വിളിച്ച് കൂടെ നില്‍ക്കാന്‍ ആ പെങ്ങള്‍ അവിടില്ല.ആ സത്യം ഉള്‍കൊള്ളാനേ പറ്റുന്നില്ല.ഈശ്വരന്‍മാരോട് ദാസിനു വേണ്ടി പ്രാര്‍ത്ഥിച്ചപ്പോ ഗൌരിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഞാന്‍ മറന്നു.നന്നാവണം എന്ന ശ്രമത്തില്‍ ആശുപത്രി കിടക്കയിലായ ദാസിനോട് ആര്‌ ഈ വിവരം പറയും?
എനിക്ക് ഒന്നും അറിയില്ല, നിറഞ്ഞ് വന്ന കണ്ണുകള്‍ പതുക്കെ തുടച്ചു.
എന്‍റെ പൊന്ന് പെങ്ങളേ..
നീ എന്തിനിത് ചെയ്തു?
എന്നെ ഓര്‍ക്കണ്ടാ, ദാസിനെ ഓര്‍ക്കണ്ടാ, നിന്‍റെ വയറ്റില്‍ വളരുന്ന ഒരു കുഞ്ഞ് ജീവനെ ഓര്‍ത്ത് കൂടായിരുന്നോ?
കസേരയില്‍ ചാരി ഇരുന്നു കണ്ണുകള്‍ പതുക്കെ അടച്ചപ്പോള്‍ തെളിയുന്നത് അവളുടെ മുഖം മാത്രം..
നാണത്തോടൊപ്പം വിഷാദം കലര്‍ന്ന മുഖം..
കാതില്‍ മുഴങ്ങുന്നതും വിഷാദത്തിലുള്ള ആ വാചകം മാത്രം..
"അത്ര ദൂരെ പോയാല്‍ ചേട്ടനെ കാണാന്‍ പറ്റില്ലാന്ന് ഒരു സങ്കടം മാത്രമേ ഉള്ളു"
സങ്കടപ്പെടരുത്..
എന്‍റെ മനസ്സില്‍ ഒരു അനുജത്തി ആയി നീ എന്നും ജീവിക്കും.രാത്രിയില്‍ ആകാശത്ത് തെളിയുന്ന നക്ഷത്രങ്ങളിലൊന്ന് നീ ആണെന്ന് ഞാന്‍ സങ്കല്‍പ്പിക്കും.ആ നക്ഷത്രത്തിനൊപ്പം ഒരു കുഞ്ഞ് നക്ഷത്രമുണ്ടെങ്കില്‍ അതാണ്‌ നിന്‍റെ കുഞ്ഞെന്ന് വിശ്വസിക്കും.
എന്നിട്ട് ലോകത്തോട് ഞാന്‍ വിളിച്ച് പറയും..
മുകളില്‍ കാണുന്ന നക്ഷത്രങ്ങളിലൊന്ന് നീ ആണെന്ന്, എന്‍റെ ഗൌരികുട്ടി ആണെന്ന്...
നക്ഷത്രങ്ങളെ ഞാന്‍ സ്നേഹിക്കുന്നെന്ന്.

112 comments:

അരുണ്‍ കരിമുട്ടം said...

ബൂലോകത്ത് ഗുരുക്കന്‍മാരായി കരുതുന്നവരില്‍ ചിലര്‍ ആദ്യമേ ഉപദേശിച്ചു, മനസില്‍ തോന്നുന്നത് എഴുതുക.സത്യം പറഞ്ഞാല്‍ ധൈര്യമില്ലായിരുന്നു.മനോരാജ് എന്ന ബ്ലോഗര്‍ ഒരിക്കല്‍ ഉപദേശിച്ചപ്പോള്‍ ഞാന്‍ ആ വാക്കുകള്‍ തള്ളി കളഞ്ഞു.എന്നാല്‍ ഇന്ന് നൊസ്റ്റാള്‍ജിയ മാത്രമെഴുതുന്ന കണ്ണനുണ്ണിക്ക് വൈദ്യശാസ്ത്രം എഴുതാമെങ്കില്‍, നന്ദപര്‍വ്വതത്തിലെ സ്ഥിരം പോസ്റ്റുകളില്‍ നിന്ന് വേറിട്ട് നന്ദേട്ടനു ഇങ്ങനെ ഒരു പോസ്റ്റ് ഇടാമെങ്കില്‍ എനിക്കും എഴുതാം എന്നൊരു തോന്നല്‍.

പിന്നെ ആരാ ഇടക്ക് ഒരു ചെയിഞ്ച് ആഗ്രഹിക്കാത്തത് അല്ലേ?
:)

ഇഷ്ടപ്പെട്ടെങ്കില്‍ എന്നോട് പറയണേ, കൊള്ളരുതെങ്കില്‍ മേല്‍ സൂചിപ്പിച്ചവരെ ചീത്ത വിളിക്കണേ..

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ഒന്നും പറയാനില്ല...ഇന്നിനി ഉറങ്ങാൻ പറ്റുമോ എന്നു പോലും അറിഞ്ഞൂടാ...വല്ലാതെ...

kurian said...

adhayam oru thengaaa adikkaatete :D

dddoooooooooo thenaga adicahthaaaa malayalaam oke pinene typeppaam hihihi :D

Anil cheleri kumaran said...

രാത്രിയില്‍ ആകാശത്ത് തെളിയുന്ന നക്ഷത്രങ്ങളിലൊന്ന് നീ ആണെന്ന് ഞാന്‍ സങ്കല്‍പ്പിക്കും.ആ നക്ഷത്രത്തിനൊപ്പം ഒരു കുഞ്ഞ് നക്ഷത്രമുണ്ടെങ്കില്‍ അതാണ്‌ നിന്‍റെ കുഞ്ഞെന്ന് വിശ്വസിക്കും.
എന്നിട്ട് ലോകത്തോട് ഞാന്‍ വിളിച്ച് പറയും..
മുകളില്‍ കാണുന്ന നക്ഷത്രങ്ങളിലൊന്ന് നീ ആണെന്ന്, എന്‍റെ ഗൌരികുട്ടി ആണെന്ന്...
നക്ഷത്രങ്ങളെ ഞാന്‍ സ്നേഹിക്കുന്നെന്ന്.

സോ ടച്ചിങ്ങ് ലൈന്‍സ്.. ഒരു നൊമ്പരപ്പൂവായി ഗൌരി. കണ്ണു നനയിപ്പിച്ചു ആ പാവത്തെയോര്‍ത്ത്. വ്യത്യസ്ഥമായ അവതരണം. മനോരാജിനും, കണ്ണനുണ്ണിക്കും, നന്ദേട്ടനും അഭിനന്ദനങ്ങള്‍.!

Unknown said...

സീരിയസ് എന്നൊക്കെ പറഞ്ഞപ്പോള്‍ ഇത്ര പ്രതീക്ഷിച്ചില്ല. ഇത് ഭയങ്കരം.
ക്ലൈമാക്സ്‌ അവിചാരിതം

മിനിമോള്‍ said...

ഞാനും ബ്ലോഗ് തുടങ്ങി.. !
എല്ലാം ഒന്നു പരിചയപ്പെട്ട് വരുന്നു. വഴിയെ വായിക്കാം. അഭിപ്രായം പറയാം.

ഒഴാക്കന്‍. said...

അരുണ്‍ ജി, പോസ്റ്റ് കണ്ടപ്പോള്‍ ഓടി വന്നു നോക്കിയത് ചുമ്മാ ഇച്ചിരി ചിരിക്കാം എന്നു കരുതിയാ.... പക്ഷേ ഇത്‌
അവസാനം കണ്ണു നനയിപ്പിച്ചു. ഇനി സിഗരറ്റ് വലിക്കാതെ രക്ഷ ഇല്ല...
"ഗുരു വചനം ബഹു കേമം"

അനൂപ്‌ said...

ശരിക്കും നോവിച്ചു കളഞ്ഞു വല്ലാതെ..

പ്രവീണ്‍ said...

enthaathu..
kayamkulam superfastil chirikkan vannavare karayichu alle...

climax kurachu kaduthu poyi..
njan vicharichathu..ithrem serious ayittu vannit avasanam chirikkan enthengilum kanumennu..

enthayalum idakkoru change aarkka ishtamallathathu..

SimplyMe said...

too good :)

ഫോട്ടോഗ്രാഫര്‍ said...

അരുണ്‍ നന്ദന്‍റെ പോസ്റ്റിലേക്ക് ലിങ്ക് തന്നതിനു നന്ദി.പിന്നെ ഈ കഥ..
എന്നെ എന്തിനാടാ ഇങ്ങനെ കരയിക്കുന്നത്?
:(

Anonymous said...

arunchetta...valare nannayirikkunnuuuu....ee change idakkokke nallathu thanne,all d best

വിജയലക്ഷ്മി said...

mone , otthiri chirikkaamennu karuthiyaa ivideyetthiyathu..pakshe phalam niraasha..vaayichukazhinjappol otthiri vedanathonni ..kannu nanayichu..
pinne ippol mon otthiri thirakkulla aalaayipoyennu thonnunnu..??

Ranjith said...
This comment has been removed by the author.
Ranjith said...

കണ്ണ് നിറഞ്ഞതോണ്ടാണോ എന്നറിയില്ല.... അവസാനം വരെ വായിക്കാന്‍ പറ്റിയില്ല.....

സുമേഷ് | Sumesh Menon said...

ഇതു സത്യാണോ?
(:

Renjith Kumar CR said...

അരുണ്‍ ,
എല്ലാര്‍ക്കും എന്താ പറ്റിയത് ?
കുമാരേട്ടന്‍ ആദ്യം ,പിന്നെ ഇപ്പോള്‍ അരുണ്‍ :)
ജോലി തിരക്കിലെ ടെന്‍ഷന്‍ മാറാനാണ് ഇവിടെ വരുന്നത്
എല്ലാവരും സെന്റി തുടങ്ങിയാല്‍... ?
എന്തായാലും സംഭവം കൊള്ളാം :)

Anonymous said...

vaayikukayallayirunnu,sharikum anubavikukayaayirunnu,aa chettante nombaram.......baavugangal.......ee kunjanujathiyude............

കണ്ണനുണ്ണി said...

വിത്യസ്തത കൊണ്ടും അവതരണ മികവു കൊണ്ടും ...അരുണിന്റെ ശ്രടിക്കപെടെന്ട പോസ്റ്റ്‌....
വളരെ ഏറെ നല്ല മിനി ക്കഥ....ഗൌരി, ദാസ് ഒക്കെ..മനസ്സില്‍ നില്‍ക്കും കുറെ നേരം എങ്കിലും

എന്റെ പോസ്റ്റ്‌ എവിടെ പറയുവാന്‍ കാട്ടിയ മനസ്സിന് നന്ദി

Sabu Kottotty said...

ഗുരുവായൂരപ്പാ നിന്‍ മുന്നില്‍
ഞാന്‍ ഉരുകുന്നു കര്‍പ്പൂരമായി
പലപല ജന്മം ഞാന്‍ നിന്റെ
കള മുരളിയില്‍ സംഗീതമായി...


ഈ പോസ്റ്റു വായിയ്ക്കുമ്പോഴും കമന്റ് എഴുതുമ്പോഴും മയില്‍പ്പീലിയിലെ ഈ ആര്‍ദ്രഗാനം കേട്ടുകൊണ്ടിരിയ്ക്കുന്നു. എന്റെ പ്രിയപ്പെട്ട കൊച്ചു സുന്ദരിക്കുട്ടി ഹിമയെ ഓര്‍മ്മവന്നു. അവളോടൊത്തുള്ള എന്റെ ആ നല്ല നിമിഷങ്ങളും ഒടുവില്‍ അവള്‍ പറന്നു പോയെന്നു തിരിച്ചറിഞ്ഞ നാളുകളിലെ വിഷമവും ഒന്നിനുപിറകെ മനസ്സില്‍ കറങ്ങി വരുന്നു.

ദു:ഖത്തോടെയെങ്കിലും ആ നിമിഷങ്ങളെ വീണ്ടും സമ്മാനിച്ചതിന് നന്ദി...

Unknown said...

സെന്‍റിയാക്കിക്കളഞ്ഞല്ലോ അരുണേ...!!

അരുണ്‍ കരിമുട്ടം said...

പ്രവീണ്‍:ചുമ്മാ, ഒരു ചെയിഞ്ചിന്..:)

കുര്യന്‍:നന്ദി

കുമാരാ: കരയല്ലേ കുമാരാ, കരയല്ലേ

ശങ്കര്‍:ഞാന്‍ അപ്പൊഴേ പറഞ്ഞില്ലേ സീരിയസ്സാണെന്ന്

മിനിമോള്‍:ഞാന്‍ കണ്ടിരുന്നു

ഒഴാക്കന്‍:ചിരിയിലേക്ക് നമുക്ക് പതിയെ തിരിച്ച് വരാം

നൂലന്‍:നന്ദി

പ്രവീണ്‍:സുപ്പര്‍ഫാസ്റ്റിലെ ഈ ബോഗി നൊമ്പരത്തിന്‍റെയാ

രമ്യ:നന്ദി

പോരാളി:നന്ദേട്ടന്‍ നല്ല കഴിവുള്ളവനാ

നേഹ: ഇടക്കൊക്കെ, അത്രമാത്രം

വിനുവേട്ടന്‍ said...

അരുണ്‍... ഇതെന്നും ഒരു വേദനയായി അവശേഷിക്കുമല്ലോ... വേറെന്ത്‌ പറയാന്‍... ഒന്നും പറയാനില്ല...

..:: അച്ചായന്‍ ::.. said...

അണ്ണാ ഇത്രേം വേണ്ടാരുന്നു സെന്റി എന്ന് പറഞ്ഞപ്പോ ഇത്രേം പ്രതിക്ഷിച്ചില്ല ... ഇപ്പൊ തേങ്ങ അടിക്കാന്ടരുന്നു എന്ന് തോന്നുന്നു ... എന്നാലും മനസിലെ വേദന മാഷ് പറഞ്ഞു കളഞ്ഞു ... ഇത് സൂപ്പര്‍ എന്നൊന്നും പറയുന്നില്ല കാരണം ... ടൈപ്പ് ചെയ്യുമ്പോ കാണാന്‍ വയ്യന്നെ

അരുണ്‍ കരിമുട്ടം said...

രമണിക:ഒരു ടച്ചിംഗ് സ്റ്റോറി എന്ന് മാത്രമേ ഉദ്ദേശിച്ചുള്ളു :)

വിജയലക്ഷ്മി ചേച്ചി:സ്വല്പം തിരക്കിലായിരുന്നു അതാ

രഞ്ജിത്ത്:അല്പം സെന്‍റി കൂടിയോന്ന് ഒരു സംശയം

സുമേഷ്:പൂര്‍ണ്ണമായും അല്ല, എന്നാല്‍ ചില നൊമ്പരങ്ങള്‍ മനസിലുണ്ട് :(

രഞ്ജിത്ത്:എന്താ പറ്റിയതെന്ന് ഞാന്‍ അടുത്ത കമന്‍റില്‍ പറയാമേ

കാന്താരി:നന്ദി

കണ്ണനുണ്ണി:അപ്പോ പഴയ പോസ്റ്റെല്ലാം മോശമാണോ?

കൊട്ടോട്ടിക്കാരന്‍:എനിക്കത് മനസിലാകും :(

റ്റോംസ്:നന്ദി

വിനുവേട്ടാ:ഇതും ഒരു വേദന, സുഖമുള്ള വേദന.

അച്ചായാ: കിടക്കട്ടെ ഒരു സെന്‍റി :)

അരുണ്‍ കരിമുട്ടം said...

ഒരുപാട് സുഹൃത്തുക്കള്‍ തിരക്കി എന്തേ ഇങ്ങനെ എന്ന്.മനസിലെ ചെറിയ നൊമ്പരങ്ങള്‍ക്ക് ഈ തുറന്നെഴുത്ത് ഒരു പ്രതിവിധി ആണെന്ന വിശ്വാസമാകാം, അല്ലെങ്കില്‍ സെന്‍റി എഴുതാന്‍ കഴിയുമോ എന്ന എന്‍റെ തന്നെ സംശയത്തിനുള്ള മറുപടിയാകാം.എഴുതിയത് എഴുതി, എന്തായാലും കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ പഴയ മണ്ടത്തരങ്ങള്‍ കാണുന്നത് തന്നെയാണ്‌ എനിക്കിഷ്ടം.സെന്‍റിയെക്കാള്‍ നല്ലത് മണ്ടത്തരങ്ങള്‍ തന്നെ എന്നൊരു തോന്നല്‍ :)

അരവിന്ദ് :: aravind said...

അരുണിന്റെ തോന്നല്‍ കറക്റ്റാണ്. സെന്റിയേക്കാള്‍ അരുണിനു നല്ലത് കോമഡി തന്നെ.
കോമഡി എഴുതുന്നതിലും പാടാണ് സെന്റി എഴുതാന്‍ എന്നു ഞാന്‍ വിശ്വസിക്കുന്നു. ഇല്ലെങ്കില്‍ ഞാനൊക്കെ എന്നേ സെന്റി ഇറക്കിയേനെ!
പിന്നെ ബ്ലോഗാണ്, തോന്നുന്നത് എഴുതാം, നോ പ്രോബ്ലം.

:-) ആശംസകള്‍!

അരുണ്‍ കരിമുട്ടം said...

അതേ അരവിന്ദേട്ടാ, സത്യമാ.ഒരു പോസ്റ്റ് എഴുതി കഴിയുമ്പോള്‍ അതില്‍ കോമഡി കൂടി എന്ന് ആരേലും പറഞ്ഞാല്‍ ഒരു സന്തോഷമാ.എന്നാ സെന്‍റി കൂടി എന്നാ കേള്‍ക്കുന്നെങ്കില്‍ മനസിനൊരു വിഷമവും.പരമമായ സത്യം (പിന്നെ എഴുത്തുകാരന്‍ എന്ന രീതിയില്‍ എല്ലാം ഒരു സുഖമാ:))

അഭിമന്യു said...

One of your good post

സിനോജ്‌ ചന്ദ്രന്‍ said...

സെന്‍റിയെക്കാള്‍ നല്ലത് മണ്ടത്തരങ്ങള്‍ തന്നെ എന്ന കണ്ടെത്തല്‍ ആശ്വാസം പകരുന്നു. :) ഈ 'ചെയിഞ്ച് ', ശരിക്കും സെന്റി ആക്കി.

വീകെ said...

അരുൺ...

എതായാലും ഒരു സിഗററ്റ് കിട്ടുമോന്ന് നോക്കട്ടെ... അല്ലാതെ മറ്റൊന്നും ഇനി വായിക്കാനാവില്ല...!

ദീപ്സ് said...

എഴുത്തിലൂടെ മനസ്സിനെ ചിരിപ്പിക്കുന്നതിനൊപ്പം പ്രയാസകരമാണതിനെ കരയിപ്പിക്കുന്നതും . രണ്ടും നല്ല രീതിയില്‍ കൈകാര്യം ചെയ്യാന്‍ ചുരുക്കം ചിലര്‍ക്കേ കഴിയു. ഭാവുകങ്ങള്‍

Vishnu Somasekhar said...
This comment has been removed by the author.
Vishnu Somasekhar said...

It was only today that I read most of ur other posts n when I saw tht u have put a new one I thought it wud also be like the others. I was eager to laugh my guts out as am currently in a very distressed state of mind n I thought reading ur posts wud help me get over my mind's pain, at least a bit. But now am feeling sorry for those who have lost anyone in their lives. Death is not the only way u can part with someone u love. Am feeling that pain every second.

Anyways, I enjoyed ur posts. U r really talented.[I know u dont need my certificate for that]

Rani said...

ഇത്ര വേണ്ടായിരുന്നു ... അരുണിന്റെ തമാശ കേള്‍ക്കാന്‍ ആണ് എനിക്കിഷ്ടം ..

anupama said...

Dear Arun,
Good Morning!
A good attempt!touching story!drawing could have been of Gouri giving champaka in the temple premises.:)It would have been better.
Gouri could have been alive!
For being bold,for being social I had to suffer in the village.But I was even the leader of a procession,against the then govt.[My teachers-the nuns-exploited the leadership quality].
A change is good;for you and for the readers!:)
Wishing you a wonderful day ahead,
Sasneham,
Anu

കുഞ്ഞൂസ് (Kunjuss) said...

പോസ്റ്റ്‌ വായിച്ചു തുടങ്ങിയപ്പോള്‍ അവസാനം എല്ലാം ശുഭമാവും എന്നാ പ്രതീക്ഷായിരുന്നു. എന്നാല്‍ വേദനിപ്പിച്ചു കളഞ്ഞല്ലോ അരുണ്‍,
കണ്ണുകളെ ഈറനണിയിച്ച ഈ നൊമ്പരക്കുറിപ്പ്‌......
ഇപ്പോള്‍ ഞാനും നക്ഷത്രങ്ങളെ നോക്കിപ്പോകുന്നു, ഗൌരിക്കുട്ടിയെ കാണാനായി...!!!

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat said...

arun bhai..

no words.. change change ennokke parayumbo ithrayum pratheekshichilla..

ethenkilum oru nimishathil ellam malarthiadichu oru chirikkulla vakuppu pratheekshichu anu njan vayichathu..

manoharam.. ithine change ennalla RANGE ennanu parayendathu..

You are too good man!!

Manoraj said...

അരുൺ,
വായിക്കാൻ വൈകി. ചില സാങ്കേതിക പ്രശ്നങ്ങളായിരുന്നു കാരണം. അരുണിന്റെ ക്രാഫ്റ്റ് വളരെയധികം വെളിവാക്കുന്ന ഒരു രചന.. നക്ഷത്രങ്ങളെ സ്നേഹിക്കുന്നവൻ മനസ്സിൽ നിന്നും മായാൻ കുറച്ച് സമയമെടുക്കും അരുൺ.. ദാസനും, ഗൌരിയും എല്ലാം എല്ലാം.. ക്ലെമാക്സ് വരെ വായനയിൽ എവിടെയും ഇനി എന്ത് എന്നൊരു ചോദ്യവുമായാണ് വായിച്ചത്.. വളരെ സത്യസന്ധമായി തന്നെ പറയട്ടെ.. വളരെ മനോഹരമായ ഒരു കൊച്ചു കഥ.. നല്ല ഒഴിക്കൊടെ തന്നെ പറഞ്ഞു. പിന്നെ, അരുൺ കോമഡി മോശമാണെന്ന ഒരു അഭിപ്രായമല്ല ഞാൻ താങ്കളോട് പറഞ്ഞത്.. കോമഡിയല്ലാത്തതിന്റെ പേരിൽ ഇത്തരം നല്ല പോസ്റ്റുകൾ ബ്ലോഗിൽ ഇടുവാൻ മടിക്കുന്നു എന്ന് പറഞ്ഞപ്പോളാണ് അങ്ങിനെ പറഞ്ഞത്.. പിന്നെ, എന്റെ കൂടി പ്രേരണ ഈ പോസ്റ്റിനുണ്ടെങ്കിൽ എനിക്ക് സന്തോഷമേ ഉള്ളൂ.. നല്ല ഒരു പോസ്റ്റ് വായിക്കാൻ കഴിഞ്ഞതിനൊപ്പം... അരുണിനെ പോലെ നല്ലൊരു ചങ്ങാതിയെയും കിട്ടി എന്ന് കരുതട്ടെ..

nandakumar said...

അരുണേ, ഒരു കഥ എന്ന രീതിയിലേക്ക് ഉയരുവാന്‍ ഇനിയും ഒരുപാടുണ്ടെങ്കിലും ഈ മാറ്റം എനിക്ക് വളരെ ഇഷ്ടമായി. ഇടക്ക് ഇങ്ങിനൊരു ചെയ്ഞ്ച് ആവാം. പായസത്തിനിടക്ക് അച്ചാറു തൊട്ടുനക്കുന്ന പോലെ ;) ഇനി അടുത്ത കോമഡി പോസ്റ്റ് പായസത്തിനു മധുരവും ടേസ്റ്റും കൂടും. ഇടക്കിടക്ക് ഇതുപോലെ കഥയെഴുതുവാന്‍ (സെന്റി തന്നെ വേണമെന്നില്ല) ശ്രമം നടത്തിയാല്‍ ക്ലീഷേയെ പൂര്‍ണ്ണമായും ഒഴിവാക്കി നല്ല കഥയെഴുതുവാന്‍ അരുണിനു സാധിക്കും എന്ന് തന്നെയാണ് എന്റെ വിശ്വാസം. കോമഡികള്‍ക്കിടയില്‍ ഇതുപോലെയുള്ള കഥകളും വരട്ടെ, തമാശയും ആര്‍പ്പുവിളികളും മാത്രമല്ലല്ലോ ജീവിതം.

അഭിനന്ദനങ്ങളും ആശംസകളും...

ഹാഫ് കള്ളന്‍||Halfkallan said...

രാവിലെ തന്നെ സെന്റി അടിപ്പിച്ചു .. തന്നെ തന്നെ ചേഞ്ച്‌ ആര്‍ക്കാ ഇഷ്ടമല്ലാതെ ..

മുതല കുഞ്ഞുങ്ങളെ ഇറക്കി വിടണം എന്ന് കരുതി ഇരിക്കുവാരുന്നു ... ഇനി വേണ്ട .. :-)

G.MANU said...

So touching arun.
So write sometimes in this way.
Vaayanakkarku vendi mathram ezhuthathe idakku thanikku vendiyum ezhuthuka..

All the best.

പഞ്ചാരക്കുട്ടന്‍.... said...

ഹലോ മാഷെ....
കഥ നന്നായിരിക്കുന്നു.....
ഒന്ന് മാറ്റി പിടിച്ചത് നന്നായിട്ടുന്റ്റ്‌...
അന്നാലും ഇത്ര രാവിലെ എന്നെ കരയിപ്പിക്കെന്ടിയിരുന്നില്ല ....
എന്തായാലും.. ആശംസകള്‍ ..
സ്നേഹപൂര്‍വ്വം
ദിപ് ....

ശ്രീ said...

കഥ നന്നായിട്ടുണ്ട് അരുണ്‍...

മുരളി I Murali Mudra said...

അവസാന വരികള്‍ എനിക്കേറെ ഇഷ്ടമായി..സാധാരണ ശൈലിയില്‍ നിന്നും ഇടയ്ക്കിങ്ങനെ ഒരു ചേഞ്ച്‌ ഒക്കെ ആവാം.
നന്നായി അരുണ്‍.

anil said...

kollaam

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:സ്ഥിരം പോസ്റ്റുകളില്‍ കഥാപാത്രമായി പോസ്റ്റില്‍ നിന്ന് ഇറങ്ങിപ്പോവാന്‍ വയ്യല്ലേ. സ്വയം കഥാപാത്രമാകാതെ എഴുതിയിരുന്നെങ്കില്‍ ഒന്നൂടെ നന്നായെനെ.

അരുണ്‍ കരിമുട്ടം said...

അഭിമന്യു: താങ്ക്സ്സ്

സിനോജ്: ഇത് ഇടക്ക് മാത്രം, നമുക്ക് മണ്ടത്തരം തന്നാ നല്ലത്

വീകെ: സിഗററ്റ് വലി ആരോഗ്യത്തുനു ഹാനികരം

ദീപ്സ്: ഈ നല്ല വാക്കുകള്‍ക്ക് നന്ദി

വിഷ്ണു: ആരും വിഷമിക്കണം എന്ന് കരുതിയല്ല ഇങ്ങനൊരു പോസ്റ്റിട്ടത്, ഇങ്ങനെ എഴുതിയാല്‍ എല്ലാവരും അത് എങ്ങനെ ഉള്‍ക്കൊള്ളും എന്ന് കൂടി അറിയാനാ.എന്തായാലും ഇങ്ങനെ തുടരാന്‍ പരിപാടിയില്ല

റാണി: മധുരത്തിനിടെ ഇച്ചിരി അച്ചാറ്‌ നല്ലതാണ്, വീണ്ടും കഴിക്കുമ്പോള്‍ ടേസ്റ്റ് കൂടും:)

അനുപമ:എപ്പോഴും പെണ്ണുങ്ങളെ വരച്ചാലോ?

കുഞ്ഞൂസ്സ്: എന്നെ കമന്‍റെഴുതി നൊമ്പരപ്പെടുത്തുവാ?:)

കിഷോര്‍:ഒരു പോസ്റ്റ് എങ്കിലും മാറ്റി എഴുതേണമെന്ന് ഒരു ആഗ്രഹം, അതാണിത്.

Sukanya said...

ഒരുപാട് വേദനയോടെ ഇരിക്കുകയായിരുന്നു.
ഇത് വായിച്ചപ്പോള്‍ ശരിക്കും കരഞ്ഞു.

അരുണ്‍ കരിമുട്ടം said...

മനോരാജ്: ഈ ബ്ലോഗില്‍ കഴിവതും കോമഡി ടച്ചുള്ളതേ ഇടാവെന്ന് എനിക്ക് ആഗ്രഹമുണ്ട്.അതാണ്‌ ഇത്തരം പോസ്റ്റ് ഇടില്ല എന്ന് പറഞ്ഞത്.മാത്രമല്ല എല്ലാവരും എങ്ങനെ ഉള്‍ക്കൊള്ളുമെന്ന് സംശയവും, ഇപ്പോ സന്തോഷമായി

നന്ദേട്ടാ: ഒരു കഥ എന്ന രീതിയില്‍ ഇതില്‍ ഇനി ഉയരാന്‍ ഒന്നുമില്ല, എന്നാല്‍ കഥ എഴുത്തില്‍ ഒരു പക്ഷേ ഉയരാന്‍ കാണും, അതല്ലേ സത്യം?

ഹാഫ് കള്ളന്‍:ക്ഷമിച്ചേരെ, ഇനി സൂക്ഷിക്കാം

മനുചേട്ടാ: ചേട്ടനാ ആദ്യം ഇടക്ക് ഇങ്ങനെ എഴുതാന്‍ പറഞ്ഞത്, അങ്ങനെ ഞാന്‍ അത് ചെയ്തു.ആദ്യ കമന്‍റ്‌ കണ്ടില്ലേ?? :)

പഞ്ചാരക്കുട്ടാ: ജസ്റ്റ് ഫോര്‍ എ ചെയിഞ്ച് :)

ശ്രീ:നന്ദി

മുരളി: ആ വരികള്‍ ഹെഡിംഗിനു വേണ്ടി എഴുതി ചേര്‍ത്തതാ

അനില്‍:നന്ദി

കുട്ടിച്ചാത്താ:അങ്ങനെ എന്നെ കൊണ്ട് എഴുതാവുന്നതിന്‍റെ മാക്സിമമാ, കലിയുഗ വരദന്‍ എന്ന് തോന്നുന്നു, എന്തായാലും ശ്രമിക്കാം
:)

അരുണ്‍ കരിമുട്ടം said...

സുകന്യ ചേച്ചി,
വേദനിപ്പിക്കാന്‍ എഴുതിയതല്ല ട്ടോ, വെര്‍തെ ഒന്ന് മാറ്റി എഴുതി നോക്കിയതാ, സോറി

ചാണ്ടിച്ചൻ said...

പാല്‍പ്പായസം കുടിക്കുമ്പോള്‍ ഇടയ്ക്കിടെ കയ്പ്പുള്ള കറിനാരങ്ങ അച്ചാര്‍ നാക്കത്തു തൊടാന്‍ വേണ്ടേ...

ഉപാസന || Upasana said...

sathyamaaNenkil
:-(
Upasana

off : senti ezhuthal athra tough onnumallaa...

രാജീവ്‌ .എ . കുറുപ്പ് said...

അരുണേ അളിയാ കണ്ണ് നനയിപ്പിച്ച പോസ്റ്റ്‌, കമന്റിനും അതീതം എന്ന് പറയാം, പതിവില്‍ നിന്നും വ്യതസ്തമായി ട്രാക്ക് മാറ്റി പിടിച്ചപ്പോള്‍ വായനക്കാര്‍ക്കിടയില്‍ നൊമ്പരം മാത്രം, എല്ലാ കഥാപാത്രങ്ങളും മനസ്സില്‍ അവശേഷിച്ചു, ദുഃഖം മാത്രം സമ്മാനിച്ച്‌. ഇനിയും ഇതുപോലെ ചില പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു. (ഞാനും ഒരു സെന്റി പോസ്റ്റിന്റെ തിരക്കിലാ)

"അത് പിന്നെ ഗൌരിയെ ഒരു രാത്രി വിട്ട് തരുമോന്ന് ചോദിച്ചപ്പോ...!"
അവന്‍റെ കണ്ണ്‌ കലങ്ങിയിരുന്നു.പോലീസുകാരുടെ ഇടി കൊണ്ട ശരീരത്തേക്കാള്‍ വേദന മനസിനാണെന്ന് തോന്നുന്നു.കെട്ടിപിടിച്ചു കൊണ്ട് അവനോട് പറഞ്ഞു:
"കാര്യമെന്തെന്ന് അറിഞ്ഞില്ല, നീ ക്ഷമിക്ക്"

ഈ സന്ദര്‍ഭം മനസിനെ ഒന്ന് കലക്കി.

എറക്കാടൻ / Erakkadan said...

ഇത്രെം ആളുകൾ പറഞ്ഞതല്ലാതെ എന്റേതായി എന്തു പറയാൻ. എന്നാലും ഞങ്ങളെ ഇങ്ങനെ കരയിപ്പിച്ച്‌ വിട്ടത്‌ ശരിയായില്ല

വിനോദ് said...

അരുണ്‍ ചേട്ടാ, ഒന്നും പറയാനില്ല.തകര്‍ന്നു.വായിച്ച് കഴിഞ്ഞപ്പൊ വേണ്ടാന്ന് തോന്നി പോയി, അത്ര വിഷമിപ്പിച്ചു.ക്ലൈമാക്സാണ്‌ അത്ഭുതപ്പെടുത്തിയത്, തീരെ പ്രതീക്ഷിച്ചില്ല.വല്ലപ്പോഴും ഇങ്ങനെയും ആകാം.(ഒരു സ്മൈലി ഇടണമെന്നുണ്ട്, പക്ഷേ ഈ കഥക്ക് അതും പറ്റണില്ല)

റോഷിനി said...

ഈ മേഖലയിലും ഭാവിയുണ്ട്, പക്ഷേ പഴയ നര്‍മം ആണ്‌ കൂടുതല്‍ രസിക്കുന്നത്.ഇതിപ്പോ സിദ്ധിക്ക്‌ലാല്‍ ആകാശദൂത് എടുത്ത പോലുണ്ട് :(

മൊട്ടുണ്ണി said...

എല്ലാവര്‍ക്കും ചെയിഞ്ച് ഇഷ്ടമാ, പക്ഷേ ഇങ്ങനെ ചെയിഞ്ചരുത് :)

കരിമുട്ടം അരവിന്ദ് said...

adaSentimence is good, but you have a future in comedy subject.Don't forget it.All the best

അരുണ്‍ കരിമുട്ടം said...

ചാണ്ടിക്കുഞ്ഞേ: മറ്റുള്ളത് പാല്‍പായസമാണ്‌ എന്നതിനെക്കാള്‍ ഇത് കൈയ്പുള്ള അച്ചാറാണെന്ന് കേട്ടപ്പോള്‍ ഒരു സന്തോഷം

ഉപാസന:അത് ശരിയാ, മനസിലെ വിഷമമാ സെന്‍റി, എന്നാല്‍ മറ്റുള്ളവര്‍ രസിക്കുന്നതാ നര്‍മം

കുറുപ്പേ: ഇതെന്താ സെന്‍റിയുടെ സീസണാ??

എറക്കാടന്‍:ഒന്നും പറയേണ്ടാ, എല്ലാം മനസിലായി

വിനോദ്: ധൈര്യമായി സ്മൈലി ഇട്ടോ, ഇത് കഥയല്ലേ?

റോഷിനി: നന്നായെന്നോ ഇല്ലെന്നോ?

മൊട്ടുണ്ണി: ഒരു പ്രാവശ്യത്തേക്ക് :)

ചിറ്റപ്പാ: മറന്നിട്ടില്ല :)

Unknown said...

അരുണേ മാറ്റം നന്നായി, വളരെ ടച്ചിങ്ങായി എഴുതിയിരിക്കുന്നു. അഭിനന്ദനങ്ങള്‍.

സ്വയം കഥാപാത്രമാകാതെ മാറിനിന്നു മറ്റൊരാളുടെ കഥ പറയുന്ന രീതിയിലായിരുന്നെങ്കില്‍ കൂടുതല്‍ മികവ് തോന്നിയേനെ.

വിന്‍സ് said...

മിടുക്കി....എനിക്കിഷ്ടപ്പെട്ടു!

ഗോപന്‍ said...

കരയിപ്പിക്കണം:(

വിന്‍സ് said...
This comment has been removed by the author.
വിന്‍സ് said...

ആ കോപ്പു...ഞാന്‍ അലമ്പൊക്കെ നിര്‍ത്തി അതു കൊണ്ട് മുകളിലത്തെ കമന്റ് ഡിലീറ്റ് ചെയ്യുന്നു :) :) :)

Anonymous said...

Dear Arun, my name is Sreelal.palappozhum anoni ayi vannu thangalude postine kaliyakkiyattundu.athu same typil ezhuthunna kanditta.But this post is nice one.really touching.I send one mail to you, that is my mail address.iniyum orupadu uyarangalil ethatte.Best wishes

ബഷീർ said...

സത്യം പറഞ്ഞാൽ അവസാനം ലേബൽ നോക്കിയപ്പോഴാണ് ശ്വാസം നേരെ പോയത്.

കഥയാണെങ്കിലും മനസ്സിനെ ഒരു പാട് നൊമ്പരപ്പെടുത്തി.

വിത്യസ്ഥനായൊരു കായം കുളത്തെ
സത്യത്തിൽ ഞാനിപ്പോൾ തിരിച്ചറിയുന്നു ..:)

എല്ലാ ആശംസകളും...

ബഷീർ said...

> പറയാൻ മറന്നത് <

എന്നാലും നിങ്ങളുടെ സ്വന്തം സ്വഭവം വിളിച്ചറിയിക്കുന്ന പഴയ പോസ്റ്റുകളാ‍ണെനിക്കിഷ്ടം :)

അരുണ്‍ കരിമുട്ടം said...

തെച്ചിക്കോടാ: അങ്ങനെ എഴുതി ഫലിപ്പിക്കാന്‍ പറ്റുമോന്ന് ഇനി ഒരിക്കല്‍ ശ്രമിച്ച് നോക്കാം

വിന്‍സ്:നന്ദി

ഗോപന്‍:വെര്‍തേ :)

ശ്രീലാല്‍:മെയില്‍ കിട്ടി, വളരെ നന്ദിയുണ്ട് ആ ഉപദേശങ്ങള്‍ക്ക്, ഞാന്‍ മറുപടി അയക്കാം

ബഷീറിക്കാ: എന്‍റെ സ്വഭാവമെന്ന് പറയല്ലേ :)

അരുണ്‍ കരിമുട്ടം said...

പ്രിയപ്പെട്ട വിന്‍സ്,

ഇവിടെ കമന്‍റ്‌ ഡിലീറ്റ് ചെയ്തെങ്കിലും മെയിലില്‍ എനിക്കത് കിട്ടി.ഇത്ര നല്ല കമന്‍റ്‌ കളയുന്നതില്‍ എനിക്ക് അഭിപ്രായമില്ല. താങ്കള്‍ക്ക് വിരോധമാകില്ല എന്ന് വിശ്വസിച്ച് അത് ഞാനിവിടെ ഇടുന്നു..

"അരുണ്‍ ക്ഷമിക്കണം...ഇതു ചോദീക്കാതിരിക്കാന്‍ കഴിയുന്നില്ല :) ഇത്രമാത്രം കണ്ണുനീര്‍ പുഴയോഴുക്കാന്‍ മാത്രം ഇതില്‍ എന്താണുള്ളതു??? കണ്ണീരൊഴുക്കാത്ത ഒരൊറ്റ കമന്റു പോലും കണ്ടില്ല, അതു കോണ്ടു ചോദിച്ചു പോയതാണു....സഹതാപം അര്‍ഹിക്കുന്ന അല്ലെങ്കില്‍ കണ്ണുനീര്‍ ധാര ധാരയായി ഒഴുക്കേണ്ട ഒരു കാര്യം പോലും ഞാന്‍ വായിച്ചിട്ടു കണ്ടില്ല. ജീവിതത്തോടു അടുത്തു നില്‍ക്കുന്ന ഒരു നിമിഷമെങ്കിലും നമ്മളെ വിഷമിപ്പിക്കുന്ന സന്ദര്‍ഭങ്ങള്‍ ഉള്ള കഥകള്‍ വായിക്കണം എങ്കില്‍ ഉപാസനയുടേതോ, ശ്രീയുടേതോ ബ്ലോഗുകള്‍ സന്ദര്‍ശിക്കുക"

ഒരുപക്ഷേ നര്‍മം പ്രതീക്ഷിച്ചിടത്ത് ഇമ്മാതിരി വിവരക്കേട് എഴുതിയതിനാലാവും എല്ലാവരും കണ്ണീര്‍ പുഴ ഒഴുക്കിയത്, അവരോട് ക്ഷമിക്ക്.ഒന്നുമില്ലേലും നമ്മുട് ഫ്രണ്ട്സ് അല്ലേ?
പിന്നെ എന്നോടെന്തിനാ ക്ഷമ ചോദിച്ചതെന്ന് മനസിലായില്ല!!
(എനിക്ക് ഒരു വിഷമവും ഇല്ലന്നേ)
:)

Rakesh R (വേദവ്യാസൻ) said...

അരുണേട്ടാ നല്ല കഥ :)
പക്ഷെ ആദ്യത്തെ കമന്റ് വായിച്ചപ്പോ ആ ഒരു ഇത് പോയി :(

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

കഥ ഇഷ്ടപ്പെട്ടു..

Suraj P Mohan said...

കൊറേ നാളുകള്‍ക്കു ശേഷം മനസ്സ് തുറന്നു ചിരിക്കാനെത്തിയതാ ... അപ്പോള്‍ കരയിപ്പിച്ചു വിട്ടു. :)

Albert said...

you are not a good writer but very good vishvalizer.i like it.
Albert
(One of your Sahayathrikan)

Ashly said...

പാസ്റ്റ് - പ്രേസെന്റ്റ് സ്വിച്ചിംഗ് കൊള്ളാം.
(ച്ചാല്‍ - ഉണ്ണി, ഭാവി ഉണ്ട് എന്ന്. )

pournami said...

കൊള്ളാം,വളരെ നന്നായിടുണ്ട് , സ്വയം കഥാപാത്രം ആയതിനാല്‍ എവിടെയോ ഒരു ഒരു പിടിത്തം... എന്തായാലും u are talented ,all the best...tuchng story

ഫോട്ടോഗ്രാഫര്‍ said...

അരുണേ, വിന്‍സ് പറഞ്ഞത് ഒരു പരിധി വരെ ശരിയാ..
"ജീവിതത്തോടു അടുത്തു നില്‍ക്കുന്ന ഒരു നിമിഷമെങ്കിലും നമ്മളെ വിഷമിപ്പിക്കുന്ന സന്ദര്‍ഭങ്ങള്‍ ഉള്ള കഥകള്‍ വായിക്കണം എങ്കില്‍ ഉപാസനയുടേതോ, ശ്രീയുടേതോ ബ്ലോഗുകള്‍ സന്ദര്‍ശിക്കുക"
പക്ഷേ അരുണിന്‍റെ പോസ്റ്റ് എപ്പോഴും അസ്വഭാവികത നിറഞ്ഞതായിരിക്കുമല്ലോ.അങ്ങനെ നോക്കുമ്പോല്‍ എന്നെ പോലുള്ള വായനക്കാരെ ഈ പോസ്റ്റും രസിപ്പിച്ചു, അതായത് കരയിപ്പിച്ചു.ഈ പോസ്റ്റില്‍ ഉപാസനയുടെ തന്നെ കമന്‍റ്‌ കണ്ടില്ലേ..
"സെന്‍റി എഴുതുന്നത് അത്ര ടഫല്ല"
പക്ഷേ കോമഡി ടഫാ, അത് അരുണ്‍ നന്നായി കൈകാര്യം ചെയ്യുന്നുമുണ്ട്.പിന്നെ അരുണ്‍ എഴുതിയ ഈ സെന്‍റിയില്‍ കരഞ്ഞവരും കാണും.അതിനാല്‍ ഇനിയും എഴുതുക.
(വിന്‍സ് കമന്‍റ്‌ ഡിലീറ്റ് ചെയുതു, അരുണത് വീണ്ടും ഇട്ടു.സോ ഇത് വിന്‍സിനുള്ള മറുപടി അല്ല, അരുണിനുള്ള മറുപടിയാ)

വിനോദ് said...

ഇതിപ്പോ സിദ്ധിക്ക്‌ലാല്‍ ആകാശദൂത് എടുത്ത പോലുണ്ട്
&
പാസ്റ്റ് - പ്രേസെന്റ്റ് സ്വിച്ചിംഗ് കൊള്ളാം


ബെസ്റ്റ് കമന്‍റ്‌സ്സ് :)
റോഷിനിക്കും ക്യാപ്റ്റനും ആശംസകള്‍

അരുണ്‍ കരിമുട്ടം said...

വേദവ്യാസാ: ആദ്യത്തെ കമന്‍റിനു എന്ത് പറ്റി?

രാമചന്ദ്രന്‍:നന്ദി

സുരാജ്:ഇനി ചിരിക്കാം

ജയരാജ്:താങ്ക്സ്സ്

ആല്‍ബര്‍ട്ട്: തുറന്ന് പറഞ്ഞതിനു നന്ദി

ക്യാപ്റ്റന്‍:ഭാവി ഫ്യൂച്ചറല്ലേ?

പൌര്‍ണ്ണമി:സ്വയം കഥാപാത്രം ആയതല്ല, ഒരു കഥാപാത്രം പറയുന്ന പോലെയാ :)

പോരാളി: എന്‍റെ പോസ്റ്റുകളില്‍ അസ്വഭാവികത ഉണ്ട്, സമ്മതിച്ചു.പോരേ?

വിനോദ്:എനിക്കും ഇഷ്ടപ്പെട്ടു ആ കമന്‍റുകള്‍

:)

ചെലക്കാണ്ട് പോടാ said...

ഉം.

പട്ടേപ്പാടം റാംജി said...

ഒന്ന് സന്തോഷിക്കാം എന്ന് കരുതിയാണ് ഓടിവന്നത്.
തൊണ്ടയില്‍ കിടുകിടുപ്പ്‌ തങ്ങി നില്കുംപോഴും വായിച്ച് തീര്‍ക്കണമെന്ന ഒരു ഇത് എഴുത്തില്‍ നിലനിന്നിരുന്നു.

ചിതല്‍/chithal said...

അരുണേ, എന്റെ ഒരു അഭിപ്രായം തുറന്നു പറയട്ടെ?
കഥ നന്നായിട്ടുണ്ട്‌. പക്ഷെ അതില്‍ കരയാന്‍ മാത്രം ഒന്നുമുള്ളതായി തോന്നിയില്ല. ബ്ലോഗില്‍ കോമഡി മാത്രമേ പാടൂ എന്നൊന്നും എനിക്കഭിപ്രായമില്ല ട്ടൊ. ഇടക്കൊക്കെ ചുവടുമാറ്റാം. അല്ലെങ്കില്‍ ഒരു റ്റ്രാക്കില്‍ തളച്ചിട്ടപോലെയാവും.
പിന്നെ, പ്രധാനമായി തോന്നിയ കാര്യം എന്നു പറയുന്നത്‌ ആ കഥാപാത്രത്തിന്റെ പെരുമാറ്റമാണു്. എത്രയോ കാലം സ്വന്തം ഭര്‍ത്താവ്‌ കൊള്ളരുതാത്ത പണി ചെയ്തിട്ടും അതൊക്കെ ക്ഷമിച്ച, അതിലൊന്നും ആത്മഹത്യയെക്കുറിച്ച്‌ ആലോചിക്കാത്ത, താന്‍ ഇഷ്ടപ്പെട്ട ആളെ തന്നെ വരനായി വേണം എന്നു ശഠിച്ച, അവസാനം അതു നേടിയെടുത്ത, ഒരു ഉറച്ച മനസ്സിനുടമയായ ആ കഥാപാത്രം വെറും ഒരു ചെറിയ ആക്സിഡെന്റില്‍ ഭര്‍ത്താവിന്റെ സാന്ത്വനമായി ഇരിക്കേണ്ട സ്ഥാനത്ത്‌ കേറി ആത്മഹത്യ ചെയ്തെങ്കില്‍.. ഛെ! ആ കഥാപാത്രത്തിന്റെ പ്രവൃത്തി ഒരു അബ്‌നോര്‍മല്‍ സംഭവമായിപ്പോയി.

വാഴക്കോടന്‍ ‍// vazhakodan said...

ഒരു ചെയിഞ്ചൊക്കെ ആര്‍ക്കാ ഇഷ്ടമില്ലാത്തെ! കഥ നന്നായെടോ!

jayanEvoor said...

ചെയിഞ്ച് കൊള്ളാം അരുൺ!

ഇടയ്ക്ക് ഒന്നു സെന്റിയായതുകൊണ്ട് ഒരു കുഴപ്പവും ഇല്ല!

പ്രഥമൻ അടിച്ച്, അച്ചാറു നക്കി അങ്ങനെ.....!

Rejitha said...

Nannayittundu Arun. Puthiya post officil vechu kandappol engane chiri adakkumennorthanu open cheythathu , pakshe kannu nanayichu.

കൂട്ടുകാരൻ said...

അരുണ്‍ ചേട്ടാ, ഇത് വായിച്ചിട്ട് ഒരു കഥ ആണ് എന്ന് വിശ്വസിക്കാന്‍ തോന്നുന്നില്ല. വല്ലാത്ത ഒരു ഫീലിംഗ് ഉണ്ടാക്കിയ ഒരു അനുഭവം...ഇതിലെ നായകന്‍ സ്വന്തം അനുഭവം പറഞ്ഞതായി തന്നെ കാണാന്‍ ആണ് എനിക്കിഷ്ട്ടം.

Anonymous said...

ഇവിടെ പാല് കാച്ചല്‍ .... അവിടെ താലികെട്ട് ........
ഇവിടെ പാല് കാച്ചല്‍ .... അവിടെ താലികെട്ട് ........
പക്ഷെ താലികെട്ട് നടക്കുന്നില്ല ....
അപ്പോഴേക്കും കാച്ചിയ പാലില്‍ വിഷം കഴിച്ചു അയാള്‍
മരിക്കുകയാണ് .... ഹോ ഹോ ഹോ

BHALGU said...
This comment has been removed by the author.
BHALGU said...

Arun, nalla thrilling ayirunnu story. Aa distance sarikkum feel cheyyunundairunnu. Nalla flow-Sarikkum parakkukayayirunnu. Pinne climax kurachu koode nannakkamayirunnu ennu tonni, convincing ayi tonniyilla... Cheers...Rajesh

ജോണ്‍ ലാന്‍സലറ്റ് said...

good one ... but write comedy please...

രഘുനാഥന്‍ said...

അരുണ്‍...
നന്നായിട്ടുണ്ട്...അരുണിന് കോമഡി മാത്രമല്ല എല്ലാം വഴങ്ങും ..ആശംസകള്‍

സന്തോഷ്‌ പല്ലശ്ശന said...

വായിച്ചു പകുതിയായപ്പോള്‍ ഞാന്‍ വീണ്ടും വീണ്ടും ഹെഡര്‍ നോക്കി ഉറപ്പു വരുത്തി ഞാന്‍ കായംകുളം സൂപ്പര്‍ ഫാസ്റ്റില്‍ തന്നെയല്ലെ എന്ന്. അരുണിന്‍റെ ആദ്യ കമന്‍റു വായിച്ചപ്പോള്‍ ഉറപ്പിച്ചു അതെ ഹതു തന്നെ ....

Another Vins said...

പോരാളി കോമഡീ ബുദ്ധിമുട്ടല്ലെന്നും പുള്ളി പറയും. അപ്പഴാ ???

അരുണ്‍ കരിമുട്ടം said...

ചെലക്കാണ്ട് പോടാ : ഉം ഉം..:)

റാംജി: നന്ദി ജി :)

ചിതല്‍: ഇതിന്‍റെ ലേബല്‍ കഥയെന്നാണ്, അല്ലാതെ പൊട്ടിക്കരയിക്കുന്ന കഥ എന്നല്ല :) പക്ഷേ ഒരു കാര്യം താങ്കള്‍ പറഞ്ഞത് വളരെ ശരിയാണ്, ഈ കഥയിലെ നായിക ആത്മഹത്യ ചെയ്യുന്ന സ്വഭാവക്കാരി അല്ല.ഇങ്ങനെ ഞാന്‍ തന്നെ പറയാന്‍ ഒരു കാരണമുണ്ട്.ഈ കഥ ശരിക്കും ഞാന്‍ ഫെബ്രുവരി ആദ്യം എഴുതിയതാ, അതിനു ര്ണ്ടാഴ്ച ശേഷം ഏറെക്കുറേ സമാനമായ ഒരു അനുഭവം എനിക്കുണ്ടായി, അത് എന്‍റെ ഒരു ആത്മാര്‍ത്ഥ സുഹൃത്തിന്‍റെ ആക്സിഡന്‍റ്‌ തന്നെ.ഈ കഥയുമായി നല്ല സാമ്യം ഉള്ള സംഭവം.എന്നാല്‍ യഥാര്‍ത്ഥ സംഭവത്തിലെ നായിക ഇന്നും നാട്ടിലുണ്ട്, മനസ്സിനു കട്ടിയുള്ള ഒരു നാട്ടിന്‍പുറത്ത്‌കാരിയായി.

വാഴക്കോടാ: നന്ദിയുണ്ടടോ :)

ജയന്‍:ഇനി ഒരു പഴം, പിന്നെ അട..

രജിത:താങ്സ്സ്

കൂട്ടുകാരാ: എഴുതിയതിനു ശേഷം അനുഭവിച്ച കാര്യമാ ഇത്

അനോണി: ഹ..ഹ.. ഞാന്‍ കണ്ടാരുന്നു ഓണ്‍ലൈനില്‍.ഈ എഴുത്ത് കൊള്ളാം(ഹിന്ദിയില്‍ 'എഴുത്ത്-അച്ഛാ' ഹൈ :) )

രാജേഷ്: എഴുതു തെളിഞ്ഞ് വരുന്നതേ ഉള്ളു:)

ജോണ്‍:ശരി മാഷേ

രഘുനാഥന്‍:നന്ദി

സന്തോഷ്:തന്നെ തന്നെ, സൂപ്പര്‍ഫാസ്റ്റ് തന്നെ

അനതര്‍ വിന്‍സ്: ആദ്യത്തെ വിന്‍സ് ആണായിരുന്നു :) (അപ്പോ ഒന്നുമില്ലാരിക്കും, അല്ലേ പോരാളി?)

Umesh Pilicode said...

:-)

Akbar said...

അരുണ്‍- അവസാനം നൊമ്പരമായി .നല്ല അവതരണം. ആശംസകള്‍

Bindu said...

Kadha nannayitund....But Arum comedy ezhuthunnathanu enikishtam..All the best

ഉല്ലാസ് said...

ഹൃദയത്തില്‍ ഒരു വേദന...നന്നായിട്ടുണ്ട്‌ അരുണ്‍.

Sabu Kottotty said...

സൂപ്പര്‍ഫാസ്റ്റില്‍ കോമഡിയേ കയറ്റൂ എന്നു വാശിപിടിയ്ക്കല്ലേ...

മത്താപ്പ് said...

thamaaza POstinu inngane oru titleo enna aadyam karuthiyath.

vaayichu vannappoL sankaTaayi.

ithu zarikkum unTaayathaaNO?????

gopan m nair said...

അരുണ്‍ഭായീ, സാധാരണ പോസ്റ്റുകള്‍ വയിച്ചു സുഖായിട്ട് ചിരിക്കറുള്ള ഞങ്ങക്കിട്ട് ഒരു പണി തന്നതാ‍ാ...ല്ലേ ?
ഏയ്..സങതി നന്നായിട്ട്ണ്ട്ട്ടാ.. !!

നീലത്താമര said...

അല്‍പ്പം വേദനിച്ചു...

kichu... said...

ശരിക്കും കരയിച്ചു............

ലംബൻ said...

ശി സങ്കടം ആയിട്ടോ.

achu said...

ഞാന്‍ താങ്കളുടെ ഒരു സ്ഥിരം വായനക്കാരന്‍ ആണ്........
ആദ്യമായിട്ട കമന്റുന്നത്............
commedy മാത്രമല്ല.........സെന്റിയും നന്നായി വഴങ്ങുന്നു.......
വായിച്ചു വളരെ വിഷമമായി.......
അഭിനന്ദനങള്‍.......

VEERU said...

ഞാൻ ഒരു സത്യം പറയട്ടെ... എനിക്ക് അരുണിന്റെ കോമഡിയാണിഷ്ടം... ഇതിപ്പോൾ ചായക്കോപ്പയിൽ ബിയർ കുടിക്കുന്ന പോലൊരു ഫീലിംഗ് !!

അഭി said...

അരുണ്‍ ചേട്ടാ,
എപ്പോഴും ചിരിക്കുക ആണ് പതിവ് ഇത് പക്ഷെ കണ്ണ് നനയിപ്പിച്ചല്ലോ

anthappan said...

arun onnum parayaanilla.......!engane manasinee strike cheyikkathee ......anubhavathinte choodum choorum athaanu eee bloginte attraction

Anonymous said...

touching.valare ishtappettu.

Kishore said...

മാഷെ ,
ഞാന്‍ ഈ ട്രെയിന്‍ ഇല്‍ കയറാന്‍ വളരെ വളരെ ലേറ്റ് ആയി പൊയ്.. കാര്യം ഇങ്ങനെ ഒരു വണ്ടി ഡെയിലി ഉണ്ട് എന്ന് അറിയാമെങ്കിലും ഒരു ലോങ്ങ്‌ ജൌര്നി വേണം എന്ന് തോന്നിയത് പെട്ടന്നാണ് . ഇന്നലെ രാവിലെ ആണ് ഞാന്‍ ഈ ട്രെയിന്‍ ഇല്‍ യാത്ര ചെയണം എന്ന് തീരുമാനിച്ചത്. ധാ ഇപ്പൊ എല്ലാ ബോഗികളും കയറി എല്ലാ യാത്രക്കാരെയും കണ്ടു പരിജയപ്പെട്ടു . ചാക്കോ മാഷിനേം, ത്രയംബകേം ഗായത്രിയും ശ്യരനെയ്നേം , ആദിത്യനേം അങ്ങനെ എല്ലാരേം കണ്ടു അടിച്ചു പൊളിച്ചു വന്നതാ . പക്ഷെ ലാസ്റ്റ് ബോഗിയിലെത്തി ഗൌരിയുടെ കഥ കേട്ടപ്പോ എന്തോ ഒരു , ഒരു ഇത് .. അപ്പൊ ഞാന്‍ എന്താ പറഞ്ഞു വന്നത് .. സത്യത്തില്‍ പറയണം എന്ന് വിജാരിച്ചതൊക്കെ മറന്നു പോയി . അതുകൊണ്ട് ഞാന്‍ ഇനി ഒരിക്കല്‍ വരാം കാഴ്ചകള്‍ കാണാന്‍.. യാത്രകളും കഥകളും കെട്ടുകഥകളും എല്ലാം എനിക്ക് വളരെ വളരെ ഇഷ്ട്ടമായതുകൊണ്ട് തന്നെ ...
സ്നേഹപൂര്‍വ്വം
കിഷോര്‍

Typist | എഴുത്തുകാരി said...

അരുണ്‍, ഞാനിത്തിരി വൈകിപ്പോയി.(പല കാരണങ്ങള്‍ കൊണ്ട് കുറച്ചുനാളായി ബൂലോഗത്തു വരാന്‍ പറ്റിയില്ല)

കഥ ഇഷ്ടപ്പെട്ടു. കഥയാണെന്നു മനസ്സിലായപ്പോഴാണ് സമാധാനമായതു്. എന്നിട്ടും സങ്കടാ‍യിപ്പോയി. അരുണിന്റെ തമാശ തന്നെയാ എനിക്കു കൂടുതലിഷ്ടം.

വരയും വരിയും : സിബു നൂറനാട് said...

ഹൃദയത്തില്‍ ഒരു ചെറിയ പോറല്‍..ഒരു ചെറിയ വേദന..അരുണ്‍ ചേട്ടാ, ഇതും വഴങ്ങും.

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com