For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

മാളികപ്പുറം എല്‍.പി.സ്ക്കൂള്‍



ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഒന്‍പത്, ജനുവരി പന്ത്രണ്ടിനു, ഉച്ചക്ക് കൃത്യം രണ്ട് മുപ്പതിനു, മിത്രന്‍ നമ്പൂതിരിയുടെ മേല്‍നോട്ടത്തില്‍, ശങ്കരപ്പണിക്കര്‍ കല്ലിട്ടു.രാജപ്പന്‍ മേശരി, സോമന്‍ ആശാരി, മൈക്കാട്‌കാരായ ദാസപ്പന്‍, കോലപ്പന്‍, പിന്നെ അസംഖ്യം തൊഴിലാളികളും ചോര നീരാക്കിയപ്പോള്‍ അത് സംഭവിച്ചു..
മാളികപ്പുറം കവലയില്‍ ഒരു എല്‍.പി സ്ക്കൂള്‍ സ്ഥാപിതമായി!!
പിഞ്ച് കുഞ്ഞുങ്ങളെ അക്ഷരം പഠിപ്പിക്കാന്‍, വരും തലമുറയെ വാര്‍ത്തെടുക്കാന്‍, മാളികപ്പുറം നിവാസികള്‍ക്ക് സ്വന്തമായി ഒരു സ്ക്കൂള്‍, മാളികപ്പുറം എല്‍.പി സ്ക്കൂള്‍.

ആ സ്ക്കൂളിലെ പ്രഥമ അധ്യാപിക ആകാന്‍ ഭാഗ്യം സിദ്ധിച്ചത് എന്‍റെ അമ്മക്കായിരുന്നു.അമ്മ ജോയിന്‍ ചെയ്ത് രണ്ട് മിനിറ്റ് കഴിഞ്ഞാണ്‌ അടുത്ത അധ്യാപിക ജോയിന്‍ ചെയ്തത് എന്നത് ഇന്നും ഒരു മഹാഭാഗ്യമായി ഞങ്ങള്‍ കരുതുന്നു.അങ്ങനെ ആയിരത്തി തൊള്ളായിരത്തി എണ്‍പതില്‍, മൂന്ന് അധ്യാപകരും മുപ്പത് കുട്ടികളുമായി, മാളികപ്പുറം കവലയെ കോരിത്തരിപ്പിച്ച് കൊണ്ട് എല്‍.പി സ്ക്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു..

ഒന്നാം പ്രവൃത്തി ദിവസം..
കൂടി നില്‍ക്കുന്ന നാട്ടുകാരെ സാക്ഷിയാക്കി അധ്യാപകരും വിദ്യാര്‍ത്ഥികളും ഒരേ സ്വരത്തില്‍ വിളിച്ച് കൂവി..

"തറ, തറ, തറ, തറ...
പന, പന, പന, പന...."

ആദ്യമായി സ്ക്കൂളിന്‍റെ പ്രവര്‍ത്തനം കാണാന്‍ നിന്ന നാട്ടുകാര്‍ അമ്പരന്ന് ചോദിച്ചു:
"എന്തോന്നാ ടീച്ചറേ ഇത്?"
"പഠിപ്പിക്കുവാ"
"ഇതൊക്കെയാണോ പഠിപ്പിക്കുന്നത്?"
"അതേ, ഇതാണ്‌ സിലബസ്സ്"
ങ്ങേ!!!
എല്ലാവര്‍ക്കും അമ്പരപ്പ്.
ഇതാണോ സിലബസ്സ്??
ആറ്റുനോറ്റുണ്ടായ സ്ക്കൂളില്‍ വലത് കാല്‌ വച്ച കുട്ടിക്ക് ചൊല്ലി കൊടുത്തത് കേട്ടില്ലേ??
ഇത് കേട്ട് പഠിക്കുന്ന കുട്ടികളുടെ അവസ്ഥ....???
മാതാപിതാക്കന്‍മാരുടെ ഈ സംശയത്തിനു മറുപടി എന്ന പോലെ സിലബസിലെ പാഠങ്ങള്‍ അവിടെ മറ്റൊലി കൊണ്ടു...

തറ, തറ, തറ, തറ...!!!!

ഇത് സ്ക്കൂളിലെ കഥ.ഇനി എന്‍റെ വീട്ടിലെ കാര്യം പറയുകയാണെങ്കില്‍ സ്കുള്‍ ജനിച്ച അതേ ആയിരത്തി തൊള്ളായിരത്തി എണ്‍പതില്‍ അമ്മയുടെ സന്താനമായി ഞാന്‍ അവതരിച്ചു.ഈ വിവരം നാട്ടില്‍ പാട്ടായി, പണിക്കത്തി തള്ള പറഞ്ഞ് പാറുവമ്മ അറിഞ്ഞു.അവരുടെ മകന്‍ ഈ ശുഭവാര്‍ത്ത മാളികപ്പുറത്തെ ആസ്ഥാന ചായക്കടകാരനായ പീതാംബരനെ അറിയിച്ചു.കേട്ടപാതി പീതാംബരേട്ടന്‍ സ്ക്കൂളിലേക്ക് ഓടി...
ഓടിവരുന്ന പീതാംബരനെ എതിരേറ്റത് കഞ്ഞി വയ്ക്കുന്ന മീനാക്ഷിയമ്മ ആയിരുന്നു.

"എന്താ പീതാംബരാ?"
"മ്മടെ സാവത്രി ടീച്ചര്‍..."
"അയ്യോ, ടീച്ചര്‍ ഇവിടെ ഇല്ലല്ലോ പീതാംബരാ, ആശുപത്രിയിലാ"
"അതല്ല, ടീച്ചര്‍ക്ക് ഒരു കുട്ടി ജനിച്ചു"
"ആണോ, ടീച്ചറ്‌ വരുമ്പോള്‍ ഞാന്‍ പറയാം"
ങ്ങേ!!!!

സാവത്രി ടീച്ചര്‍ പ്രസവിച്ച കാര്യം, സാവത്രി ടീച്ചറിനെ കാണുമ്പോള്‍ മീനാക്ഷിയമ്മ പറയുമോ എന്ന് ആലോചിച്ച് അമ്പരന്ന് നിന്ന പീതാംബരനെ വകഞ്ഞ് മാറ്റി, അവര്‍ കഞ്ഞിക്കുള്ള അരിയിട്ടു.എന്നാല്‍ മീനാക്ഷിയമ്മ ഉദ്ദേശിച്ച ടീച്ചര്‍ ഭാനുമതി ടീച്ചര്‍ ആയിരുന്നു..
മാളികപ്പുറത്തെ രണ്ടാമത്തെ ടീച്ചര്‍.

വിവരം അറിഞ്ഞപ്പോള്‍ ഭാനുമതി ടീച്ചര്‍ ചോദിച്ചു:
"എന്ത് കുട്ടിയാ?"
ആ ചോദ്യം ഒരു മരീചിക ആയിരുന്നു.
ഉത്തരം മീനാക്ഷിയമ്മക്ക് അറിയത്തില്ലായിരുന്നു, അവര്‍ പീതാംബരനോട് വിളിച്ച് ചോദിച്ചു:
"ടീച്ചറിനു എന്ത് കുട്ടിയാ?"
പീതാംബരന്‍ കൈ മലര്‍ത്തി, എന്നാല്‍ ഒന്നാം ക്ലാസില്‍ കുട്ടികള്‍ അപ്പോഴും വിളിച്ച് കൂവുന്നുണ്ടായിരുന്നു..

തറ, തറ, തറ, തറ...!!!!

സത്യം.
അത് ഞാനായിരുന്നു...
ഈ മനുവായിരുന്നു...
വെറും തറയായിരുന്നു.

സെന്‍റ്‌മേരീസ് ഗേള്‍സ് ഹൈസ്ക്കൂള്‍..
കായംകുളത്തിന്‍റെ മധ്യഭാഗത്ത് നില കൊള്ളുന്ന പച്ച പരിഷ്ക്കാരി സ്ക്കൂള്‍.യൂണീഫോമിന്‍റെ നിറം നീലയും വെള്ളയും.അത് തന്നെയാണ്‌ സ്ക്കൂളിന്‍റെ കളറും.പേര്‌ സൂചിപ്പിക്കുന്ന പോലെ തന്നെ പെണ്‍കുട്ടികളാണ്‌ ഈ സ്ക്കൂളിന്‍റെ മുഖമുദ്ര.എല്‍.കെ.ജി(-1), യൂ.കെ.ജി(0), പിന്നെ ഒന്ന് മുതല്‍ പത്ത് വരെ, ഇന്ന് ഇപ്പോള്‍ പന്ത്രണ്ട് വരെയും, നാട്ടിലെ പേരു കേട്ട വീട്ടിലെ നാരികള്‍ പഠിക്കുന്നത് ഇവിടെയാണ്, അന്നും ഇന്നും.
എന്‍റെ വിദ്യാഭ്യാസം തുടങ്ങിയത് ഈ സ്ക്കൂളിലായിരുന്നു!!!!
ഞാന്‍ ആണ്‍കുട്ടിയല്ലേ??
നിങ്ങളില്‍ ചിലര്‍ക്കെങ്കിലും ഇന്നുണ്ടായ ഈ സംശയം എനിക്ക് അന്നുണ്ടായി.നാലാം ക്ലാസ്സ് വരെ ആണ്‍കുട്ടികള്‍ക്കും അഡ്മിഷന്‍ ഉള്ള ആ സ്ക്കൂളില്‍ ചേര്‍ത്തപ്പോള്‍ നാട്ടിലെ കൂട്ടുകാര്‍ എന്നോട് ചോദിച്ചു:
"നീ ആണോ പെണ്ണോ?"
അറിയാവുന്ന രീതിയില്‍ മറുപടി നല്‍കി:
"നാലാം ക്ലാസ്സ് വരെ പെണ്ണ്, അത് കഴിഞ്ഞ് ആണ്"
അത് അവര്‍ക്കൊരു പുതിയ അറിവായിരുന്നു.

ഇനി എന്‍റെ വിദ്യാഭ്യാസം..
എബിസിഡി..., വണ്‍ടൂത്രീ... ഇങ്ങനെ മാളികപ്പുറം സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ പഠിക്കാത്ത പലതും ഞാന്‍ സെന്‍റ്‌മേരീസീന്ന് പഠിച്ചു.അമ്മയോടൊപ്പം മാളികപ്പുറത്ത് എത്തിയ ഒരു ദിവസം എബിസിഡി ഇരുപത്തിയാറ്‌ അക്ഷരം ചൊല്ലി കേള്‍പ്പിച്ച് ഞാനൊരു ഹീറോ ആയി.അന്ന് തന്നെ മലയാളത്തിലെ അമ്പത്തിയൊന്ന് അക്ഷരം ചൊല്ലി കേള്‍പ്പിച്ച് അവരെന്നെ സീറോ ആക്കി.അതില്‍ പിന്നെ ഞാന്‍ ആ സ്ക്കൂളില്‍ പോകാറില്ലായിരുന്നു....
ഇരുപത്തിയാറിനെക്കാള്‍ വലുതാണ്‌ അമ്പത്തിയൊന്ന് എന്ന തിരിച്ചറിവ്..
അതെനിക്ക് താങ്ങാന്‍ പറ്റണതല്ല, സത്യം!!

വര്‍ഷങ്ങള്‍ കഴിഞ്ഞു..
കഴിഞ്ഞ മാര്‍ച്ചില്‍ ഞാന്‍ വീണ്ടും ആ സ്ക്കൂളിലെത്തി.അതിനൊരു കാരണമുണ്ടയിരുന്നു, നീണ്ട മുപ്പത് വര്‍ഷത്തെ സര്‍വ്വീസിനു ശേഷം അന്നായിരുന്നു അമ്മ പെന്‍ഷന്‍ ആകുന്നത്.മാളികപ്പുറത്തെ സ്നേഹസമ്പന്നരെല്ലാം കൂടി ഊഷ്മളമായ യാത്ര അയപ്പ് ചടങ്ങാണ്‌ അമ്മക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.അന്ന് വൈകുന്നേരം ആ ചടങ്ങിനു ഞാനും സഹധര്‍മ്മിണി ഗായത്രിയും മാളികപ്പുറത്തെത്തി.

"അമ്മ ഇവിടെ ഫെയ്മസാ അല്ലേ?" ഗായത്രി.
"പിന്നെ, എത്ര നാളായി പഠിപ്പിക്കുന്നു.ഇവിടുത്തെ ഒരു വിധപ്പെട്ട ചെറുപ്പക്കാര്‍ ഒക്കെ ഈ സ്ക്കൂളില്‍ പഠിച്ചവരാ" എന്‍റെ മറുപടി.
ഗായത്രിയുടെ കണ്ണുകളില്‍ അമ്മായിഅമ്മയെ കുറിച്ച് ഓര്‍ത്ത് അഭിമാനം.
ചടങ്ങ് തുടങ്ങി..

പി.ടി.എ പ്രസിഡന്‍റിന്‍റെ സ്വാഗത പ്രസംഗം.
സാവിത്രി ടീച്ചര്‍ തന്നെ പഠിപ്പിച്ചിട്ടുണ്ടെന്നും.താന്‍ ഇന്നൊരു നിലയിലാകാന്‍ കാരണം ആ വിദ്യാഭ്യാസ കാലമാണെന്നും അദ്ദേഹം വിനയത്തോടെ ഉണര്‍ത്തിച്ചു.ആ പ്രസംഗം കേട്ടപ്പോള്‍ അമ്മയുടെ സ്ക്കൂളില്‍ പഠിക്കാതിരുന്നതില്‍ എനിക്ക് വിഷമം തോന്നി.
"അദ്ദേഹം സര്‍ക്കാരുദ്യോഗസ്ഥനാണോ?"
ഗായത്രിയുടെ ചോദ്യം പി.ടി.എ പ്രസിഡന്‍റിനെ കുറിച്ചാണ്.
"അല്ലെന്നാ തോന്നുന്നത്"
"പിന്നെ ഗള്‍ഫ്കാരനാണോ?"
നാശം, ഞാന്‍ എങ്ങനെ അറിയാനാ??
അടുത്ത് നിന്ന ചേട്ടനോട് പതിയെ തിരക്കി:
"ആരാ അത്?"
"അറിയില്ലേ, അതാണ്‌ പനങ്കള്ള്‌ ചെത്തുന്ന വാസു"
ആ മറുപടി കേട്ടതും ഗായത്രി എന്നെ ഒരു നോട്ടം നോക്കി.തുടര്‍ന്ന് അവള്‍ ചോദിച്ചത് ഞാന്‍ കേട്ടില്ല, എന്‍റെ ചെവിയില്‍ മുഴങ്ങിയത് ഒന്നാംക്ലാസിലെ സിലബസ്സായിരുന്നു...

തറ, തറ, തറ, തറ...
പന, പന, പന, പന....

തുടര്‍ന്ന് വേറൊരു രക്ഷകര്‍ത്താവ്, അദ്ദേഹം കവിയാണെന്നാണ്‌ പരിചയപ്പെടുത്തിയത് (ബ്ലോഗിലെ കവി ആണോന്ന് അറിയില്ല).അദ്ദേഹത്തിന്‍റെ വക ഒരു കുഞ്ഞ് കവിത..

"സാവത്രി ടീച്ചര്‍ പോകുന്നു
പോകുന്നു പോകുന്നു
ഭാനുമതി ടീച്ചര്‍ വരുന്നു
വരുന്നു വരുന്നു"

സദസ്സില്‍ ഗംഭീര കൈയ്യടി!!!
ഞാനും കൈയ്യടിച്ചു.
ഇതിനെക്കാള്‍ വൃത്തികെട്ട സാധനത്തിനു കൈയ്യടിച്ചിട്ടുണ്ട്, പിന്നാ ഇത്!!

തുടര്‍ന്ന് ഭാനുമതി ടീച്ചറിന്‍റെ നേതൃത്വത്തില്‍ അമ്മക്ക് അവര്‍ ഒരു നിലവിളക്ക് സമ്മാനമായി നല്‍കി.തലഭാഗത്ത് മയിലിന്‍റെ രൂപമുള്ള ആ വിളക്ക് കണ്ടപ്പോള്‍ ഗായത്രി അത്ഭുതപ്പെട്ടു:
"അയ്യോ, കല്യാണത്തിനു ദേവി എനിക്ക് സമ്മാനിച്ചതും ഇതേ പോലൊരു വിളക്കായിരുന്നു"
ഞാന്‍ ഒന്നും മിണ്ടിയില്ല.
കാരണം അവള്‍ പറഞ്ഞത് സത്യമായിരുനു..
ഞങ്ങളുടെ കല്യാണത്തിനു ഗായത്രിയുടെ കൂട്ടുകാരി ദേവി ഇത്തരത്തിലുള്ള ഒരു നിലവിളക്ക് സമ്മാനിച്ചിരുന്നു.ഭാനുമതി ടീച്ചറിന്‍റെ പുതിയ വീടിന്‍റെ പാലുകാച്ചിനു ഞാനത് ഭംഗിയായി പൊതിഞ്ഞ് ടീച്ചറിനു സമ്മാനമായി കൊടുത്തു.ഇന്ന് ദേ ആ കാലമാട അത് എന്‍റെ അമ്മക്ക് സമ്മാനമായി നല്‍കിയിരിക്കുന്നു.....
ഭൂമി ഉരുണ്ടത് തന്നെ!!

തുടര്‍ന്ന് അമ്മയുടെ നന്ദി പ്രസംഗം..
മുപ്പത് വര്‍ഷം ജീവിതത്തോട് ചേര്‍ന്ന് നിന്ന, ജീവിതം തന്നെ മുന്നോട്ട് കൊണ്ട് പോയ ജോലി ഉപേക്ഷിക്കുന്നതിലെ വിഷമം അമ്മയുടെ വാക്കുകളില്‍ ശരിക്കും അറിയാനുണ്ട്.വിതുമ്പി വിതുമ്പി പറയുന്ന വാക്കുകളിലെ വിഷമം കേള്‍ക്കാന്‍ ശക്തിയില്ലാത്തതിനാല്‍ പതിയെ പുറത്തേക്ക് ഇറങ്ങി.സ്ക്കൂളിനു ചുറ്റും ഒരു നടത്തം.തുടര്‍ന്ന് നേരെ പീതാംബരേട്ടന്‍റെ ചായക്കടയിലേക്ക്..

ടീച്ചറിന്‍റെ മകനാണെന്ന് അറിഞ്ഞപ്പോല്‍ ഒരു സ്പെഷ്യല്‍ ചായ.ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ സിമ്മിംഗ് പൂളില്‍ മുങ്ങി കുളിക്കുന്ന പോലെ, ചായയില്‍ നീന്തി തുടിക്കുന്ന ഉറുമ്പുകളെ തട്ടി തെറിപ്പിച്ച് ചുണ്ടോട് ചേര്‍ത്തപ്പോള്‍ പീതാംബരേട്ടന്‍റെ വക വിശദീകരണം:
"മോനെയും ഇവിടെ പഠിപ്പിക്കണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം.പക്ഷേ...."
പക്ഷേ.....??
"....മോനിവിടെ പഠിച്ചാല്‍ മറ്റ് കുട്ടികളെക്കാള്‍ അധികം സ്നേഹം കിട്ടി വഷളാകുമെന്ന് കരുതി വേറെ സ്ക്കൂളില്‍ ചേര്‍ത്തതാ"
"ആര്‌ പറഞ്ഞു?"
"ടീച്ചര്‍ ഇന്നാള്‌ എന്നോട് പറഞ്ഞതാ"
ബെസ്റ്റ്!!!
എന്നെ സെന്‍റ്‌മേരീസില്‍ പഠിപ്പിച്ചതിനു അമ്മ കണ്ടെത്തിയ കാരണം കൊള്ളാം.അമ്മയെ മനസ്സ് കൊണ്ട് ഒന്ന് അഭിനന്ദിക്കണം എന്ന് തോന്നി, ആ നിമിഷം സദസ്സില്‍ കൈയ്യടി ശബ്ദം.
നന്ദി പ്രസംഗം തീര്‍ന്നിരിക്കുന്നു.

തുടര്‍ന്ന് അമ്മയെയും കൊണ്ട് വീട്ടിലേക്ക്...
കാര്‍ ഗ്രൌണ്ടില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോള്‍ ആ സരസ്വതി ക്ഷേത്രത്തിന്‍റെ മുന്നില്‍ നിന്ന് ഒരു വമ്പിച്ച ജനാവലി കൈ വീശി കാണിച്ചു.അവര്‍ക്ക് തിരികെ കൈ വീശിയപ്പോള്‍ അമ്മയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.കാര്‍ സ്ക്കൂളിന്‍റെ ഗേറ്റിലെത്തിയപ്പോള്‍ കുട്ടികള്‍ എല്ലാവരും ചേര്‍ന്ന് ഒരു ബാനര്‍ ഉയര്‍ത്തി കാട്ടി, അതില്‍ ഇങ്ങനെ എഴുതിയിരുന്നു..
നന്ദി ടീച്ചറേ, നന്ദി.

84 comments:

അരുണ്‍ കരിമുട്ടം said...

സ്വല്പം സങ്കടത്തില്‍ എഴുതിയ കഥയാണ്.കാരണം മനുവിന്‍റെ അമ്മ പെന്‍ഷനായ അതേ ദിവസം എന്‍റെ അമ്മയും പെന്‍ഷനായി.2010 മാര്‍ച്ച് 31 നു മൂലേശ്ശേരില്‍ ദേവസം എല്‍.പി സ്ക്കൂളില്‍ നിന്ന് രമാദേവി അമ്മ എന്ന എന്‍റെ അമ്മ പെന്‍ഷനായപ്പോള്‍ ഒരു മകനെന്ന നിലയില്‍ ഞാന്‍ അവിടെ ഉണ്ടായിരുന്നില്ല.ആ ക്ഷീണം ഈ പോസ്റ്റില്‍ അങ്ങ് തീര്‍ക്കുകയാ.അനുഗ്രഹിക്കണം...

Sirjan said...

അമ്മയോടൊപ്പം മാളികപ്പുറത്ത് എത്തിയ ഒരു ദിവസം എബിസിഡി ഇരുപത്തിയാറ്‌ അക്ഷരം ചൊല്ലി കേള്‍പ്പിച്ച് ഞാനൊരു ഹീറോ ആയി.അന്ന് തന്നെ മലയാളത്തിലെ അമ്പത്തിയൊന്ന് അക്ഷരം ചൊല്ലി കേള്‍പ്പിച്ച് അവരെന്നെ സീറോ ആക്കി.


blog sankdam aayirunnenkilum ee oru sentence vaayichu chirichu poyi.. super.. nalla post.. abhinandanangal..

പട്ടേപ്പാടം റാംജി said...

അത് ഞാനായിരുന്നു...
ഈ മനുവായിരുന്നു...
വെറും തറയായിരുന്നു.

നന്നായ്‌ അരുണ്‍.
വായനക്കുള്ള രസം കുറയാതെ നന്നാക്കി.

ഷിബിന്‍ said...

പോസ്റ്റും ആ ചിത്രവും തമ്മില്‍ ഒരു ബന്ധവും കാണുന്നില്ലല്ലോ അരുണ്‍ ചേട്ടാ.. പടം മാറിപ്പോയോ ??

ജീവി കരിവെള്ളൂർ said...

“ഇരുപത്തിയാറിനെക്കാള്‍ വലുതാണ്‌ അമ്പത്തിയൊന്ന് എന്ന തിരിച്ചറിവ്..“ - പലര്‍ക്കും ഉണ്ടാകാത്ത ഈ തിരിച്ചറിവ് നന്നായി (എന്ന് വച്ച് ഇംഗ്ലീഷ് മോശമാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ലാട്ടോ )

ഭൂമി ഉരുണ്ടത് തന്നെ!! - വീണ്ടും തിരിച്ചറിവ് കിട്ടി അല്ലേ..

സങ്കടത്തെ നര്‍മ്മത്തില്‍ പൊതിഞ്ഞ് നല്‍കിയത് നന്നായി :)

കണ്ണനുണ്ണി said...

സെന്റ്‌ മേരിസ്സിനു ഒരു അരക്കിലോമീറ്റെര്‍ അപ്പുറതാ ഞാന്‍ പഠിച്ചേ.. നാല് വരെ
അറിയില്ലേ എസ് എന്‍ വിദ്യാപീഠം .
നമ്മുടെ സുകുമാരന്‍ സാറിന്റെ കഥയുടെ പശ്ചാത്തലം തന്നെ.

പിന്നെ ഇത്...
>> ഇതിനെക്കാള്‍ വൃത്തികെട്ട സാധനത്തിനു കൈയ്യടിച്ചിട്ടുണ്ട്, പിന്നാ ഇത്!!

ബൂലോകത്ത് വന്നത് കൊണ്ടുള്ള ഓരോരോ ഗുണങ്ങളെ

ചാണ്ടിച്ചൻ said...

വഞ്ചന....ചതി...കൊടുംക്രൂരത...
ഇന്ന് വൈകീട്ട് ചാറ്റിയപ്പോള്‍, ഇങ്ങനെയൊരു ചെയ്ത്തിനെക്കുറിച്ചു പറഞ്ഞില്ലല്ലോ...
അമ്മക്ക് കൊടുക്കാന്‍ പറ്റിയ ഏറ്റവും നല്ല ഫെയര്‍വെല്‍ സമ്മാനം തന്നെ ഇത്...
ഈ മകനെപ്പറ്റി അമ്മ അഭിമാനിക്കട്ടെ...

വീകെ said...

അത് ഞാനായിരുന്നു...
ഈ മനുവായിരുന്നു...
വെറും തറയായിരുന്നു.

ഇനി എനിക്കൊന്നും പറയാനില്ല....!!!

ആശംസകൾ....

Sulthan | സുൽത്താൻ said...

ഭൂമി ഉരുണ്ടത് തന്നെ

തന്നെ, എപ്പോ, ഞാനറിഞ്ഞില്ല.

ഞാനാരാ

അത് ഞാനായിരുന്നു...
ഈ മനുവായിരുന്നു...
വെറും തറയായിരുന്നു.

ആശംസകൾ

jayanEvoor said...

അരുൺ....
തമാശയേക്കാൾ എനിക്ക് നൊസ്റ്റാൽജിയ അടിച്ചു!
ചേപ്പാട് ഗവ. എൽ.പി.ബി സ്കൂൾ ഓർമ്മ വന്നു....

അമ്മയ്ക്ക് എന്റെ ഭാവുകങ്ങൾ!

ശ്രീ said...

"നാലാം ക്ലാസ്സ് വരെ പെണ്ണ്, അത് കഴിഞ്ഞ് ആണ്"
അത് അവര്‍ക്കൊരു പുതിയ അറിവായിരുന്നു.


അത് ഞങ്ങള്‍ക്കും പുതിയ അറിവു തന്നേട്ടാ. ;)

അമ്മയ്ക്ക് എല്ലാ ആശംസകളും നേരുന്നു...

അനൂപ്‌ said...

നന്ദി ടീച്ചറേ, നന്ദി.എന്തിനാ ഈ നന്ദി?പെന്‍ഷനായി പോകുന്നതിനാണോ?

ഭായി said...

മൂന്ന് പതിറ്റണ്ട് കാലം നിരക്ഷരർക്ക് അക്ഷരവും അറിവും പകർന്ന് നൽകിയ ആ അമ്മക്ക് ഭാവുകങൾ.

മുപ്പത് വർഷക്കാലം ബിസിയായിരുന്ന അമ്മയെബോറടിപ്പിക്കാതെ നോക്കൈക്കോണം!

പോസ്റ്റ് നന്നായി,കാര്യം പറഞതിനൊപ്പം പല സ്ഥലത്തും ചിരിപ്പിച്ചു:-)

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ഇതു ശരിക്കും അരുൺകായംകുളം ടച്ച് ഉള്ള പോസ്റ്റ്.”തറതറതറ’.. അമ്മ മാത്രല്ല, മോനും ഫേമസാണല്ലേ..

എന്റെ പ്രിയഗുരുനാഥന്മാരുടെ ഒരുപാട് റിട്ടയർമെന്റ് പരിപാടികളിൽ പങ്കെടുക്കാൻ സാധിച്ചിട്ടുണ്ട്..അതിമനോഹരമായി ആ പരിപാടിയിലെ അവസ്ഥകൾ വിവരിച്ചിട്ടുണ്ട്. കവിതയും, പുകഴ്ത്തലും, തന്റെ ഇന്നത്തെ അവസ്ഥക്കു കാരണഭൂതരായ ഗൂരുനാഥനു നന്ദി പറച്ചിലും, അവസാനം നിറകണ്ണുകളോടെയുള്ള യാത്രയും.. സൂപ്പർ..
(കുറച്ചു ദിവസം ലീവ് ആയതിനു ശേഷം വന്നതു കൊണ്ട് കാത്തിരിക്കുന്നതു ഒരു കുന്നു ജോലികളാണു. ആ ക്ഷീണം അങ്ങ് മാറി)

gopan m nair said...

"ടീച്ചറിനു എന്ത് കുട്ടിയാ?"
പീതാംബരന്‍ കൈ മലര്‍ത്തി, എന്നാല്‍ ഒന്നാം ക്ലാസില്‍ കുട്ടികള്‍ അപ്പോഴും വിളിച്ച് കൂവുന്നുണ്ടായിരുന്നു..

തറ, തറ, തറ, തറ...!!!!

- ഹി ഹി ...ഗുരോ , ത്രിപ്തിയായി !! ഇത്താണ്..പോസ്റ്റ് !! !

ramanika said...

അമ്മയുടെ സ്കൂളില്‍ നിന്നുള്ള വിരമിക്കല്‍ ശരിക്കും മുന്നില്‍ തെളിഞ്ഞു

Ashly said...

അത് ശരി....എനിക്ക് ആരുണ്ട് തന്ന വീട്ടില്‍ കൂടല്‍ ഗിഫ്റ്റും ഇത് പോലെ തലഭാഗത്ത് മയിലിന്‍റെ രൂപമുള്ള ഒരു വിളക്ക് ആയരിന്നു അല്ലെ. അപ്പൊ രോല്ലിംഗ് നിര്‍ത്തിയിട്ടില്ല, അല്ലെ ?


"..അതല്ല, ടീച്ചര്‍ക്ക് ഒരു കുട്ടി ജനിച്ചു"
"ആണോ, ടീച്ചറ്‌ വരുമ്പോള്‍ ഞാന്‍ പറയാം"
ങ്ങേ!!!!

സാവത്രി ടീച്ചര്‍ പ്രസവിച്ച കാര്യം, സാവത്രി ടീച്ചറിനെ കാണുമ്പോള്‍ മീനാക്ഷിയമ്മ പറയുമോ എന്ന് ആലോചിച്ച് അമ്പരന്ന് നിന്ന പീതാംബരനെ..." ലത് കൊള്ളാം.

അഭി said...

ഒരു നോസ്ടല്ഗിക് ഫീല്‍ ഉണ്ട് .

തറ, തറ, തറ, തറ...!!!!
സത്യം.
അത് ഞാനായിരുന്നു...
ഈ മനുവായിരുന്നു...
വെറും തറയായിരുന്നു.

കൊള്ളാം

Rakesh KN / Vandipranthan said...

സങ്കടം പോസ്ടിട്ടു തീര്ക്കുകയനല്ലേ, നല്ല പോസ്റ്റ്‌, അഭിനന്ദനങ്ങള്‍ !!

സന്തോഷ്‌ പല്ലശ്ശന said...

സെന്‍റ്‌ മേരിസിലെ ഇട്ടാവട്ടത്ത്‌ തളച്ചതിന്‍റെ ഒരു സങ്കടം മനസ്സിലുണ്ടല്ലെ...

ബഷീർ said...

ആദ്യമായി അമ്മയ്ക്ക് ആശംസകൾ നേരുന്നു.


പിന്നെ, ആണും പെണ്ണുമായി ജീവിച്ച മകന് അഭിനന്ദനങ്ങൾ .കാരണം ചില സത്യങ്ങൾ തുറന്ന് പറഞ്ഞതിൽ..:)

കൂതറHashimܓ said...

"നാലാം ക്ലാസ്സ് വരെ പെണ്ണ്, അത് കഴിഞ്ഞ് ആണ്" അയ്യേ.. ഷെയിം!!!
യൂട്രസ്സ് നഷ്ട്ടപെട്ട പഴയ ആ കരച്ചിലിന്റെ കാരണം ഇപ്പളാ മനസ്സിലായെ
അയ്യേ.......

വരയും വരിയും : സിബു നൂറനാട് said...

"ആ വിളക്ക് പോലെ എത്ര എത്ര സാധനങ്ങള്‍ ബൂമറാങ്ങ് പോലെ കേരളത്തില്‍ കിടന്നു കറങ്ങുന്നു..!!"

അമ്മക്കുള്ള നല്ല സമ്മാനം... നല്ല പോസ്റ്റ്‌.

സുമേഷ് | Sumesh Menon said...

എന്തോ നര്‍മ്മതെക്കാള്‍ കൂടുതല്‍ ഗൃഹാതുരത്വം അനുഭവപ്പെട്ടു... നല്ലൊരു പോസ്റ്റ്‌...

സുമേഷ് | Sumesh Menon said...

പിന്നെ ടീച്ചര്‍ക്ക് ആയുരാരോഗ്യസൌഖ്യം നേരുന്നു..

ബോണ്‍സ് said...

വായിച്ചപ്പോള്‍ സ്കൂള്‍ കാലം ഓര്‍മ്മ വന്നു...അമ്മക്ക് ആശംസകള്‍...

nandakumar said...

"ഇരുപത്തിയാറിനെക്കാള്‍ വലുതാണ്‌ അമ്പത്തിയൊന്ന് എന്ന തിരിച്ചറിവ്..
അതെനിക്ക് താങ്ങാന്‍ പറ്റണതല്ല, സത്യം!!"

:D :D :D

സുഖം സുഖകരം ആയാസരഹിതം നര്‍മ്മ മധുരം
അരുണേ... നന്നായി
ടീച്ചര്‍ക്ക് ഭാവുകങ്ങള്‍

Unknown said...

അരുണ്‍ ചേട്ടാ,
നല്ല പോസ്റ്റ്‌.
പിന്നേ....... എഴാം ക്ലാസ്സ്‌ വരെ ഞാന്‍ ഗേള്‍സ്‌ സ്കൂളില്‍ ആണ് പഠിച്ചത്

Sukanya said...

അമ്മക്ക് ഭാവുകങ്ങള്‍. ഇവിടെ ഓഫീസിലും രണ്ടു പേര്‍ റിട്ടയേര്‍ഡ്‌ ആയി. വേറൊരാള്‍ സ്ഥലം മാറി പോയി. ഈ മൂന്ന്‌ പേര്‍ക്കും പെട്ടെന്ന് തോന്നിയ ബുദ്ധിയില്‍ മംഗളപത്രം എന്‍റെ വക കൊടുത്തു
ചമ്മല്‍ ഉണ്ടായിരുന്നു. പക്ഷെ എല്ലാവര്ക്കും ഇഷ്ടപ്പെട്ടു. പക്ഷെ ഞാനും മംഗളപത്രം സ്വീകരിക്കേണ്ട നിലയിലാണ്, ഒരു ട്രാന്‍സ്ഫര്‍ പ്രതീക്ഷിക്കുന്നു.

Unknown said...

ആ റോളിങ്ങ് ഗിഫ്റ്റ്‌ കലക്കി...ഭൂമി ഉരുണ്ടത് തന്നെ!

ടീച്ചര്‍ക്ക് ഭാവുകങ്ങള്‍.

Anonymous said...

:))))))))))

Junaiths said...

"എന്താ പീതാംബരാ?"
"മ്മടെ സാവത്രി ടീച്ചര്‍..."
"അയ്യോ, ടീച്ചര്‍ ഇവിടെ ഇല്ലല്ലോ പീതാംബരാ, ആശുപത്രിയിലാ"
"അതല്ല, ടീച്ചര്‍ക്ക് ഒരു കുട്ടി ജനിച്ചു"
"ആണോ, ടീച്ചറ്‌ വരുമ്പോള്‍ ഞാന്‍ പറയാം"
ങ്ങേ!!!!
ഇത് കലക്കി

മനോഹരമായി എല്ലാം ചേര്‍ത്തിരിക്കുന്നു അരുണ്‍..

Typist | എഴുത്തുകാരി said...

അമ്മക്കു് എല്ലാ ആശംസകളും.

Kishore said...

nannayittund mashe..

Rare Rose said...

നല്ലൊരു പോസ്റ്റ്.രസായി വായിച്ചു...
അമ്മയ്ക്കു എല്ലാ വിധ ആശംസകളും.:)

പ്രിജേഷ്/Preejee said...

എപ്പോഴത്തെപ്പോലെയും നല്ല ഗുമ്മായിട്ടുണ്ട് ഇതും...

Kalavallabhan said...

"....മോനിവിടെ പഠിച്ചാല്‍ മറ്റ് കുട്ടികളെക്കാള്‍ അധികം സ്നേഹം കിട്ടി വഷളാകുമെന്ന് കരുതി വേറെ സ്ക്കൂളില്‍ ചേര്‍ത്തതാ"
നന്നായി.
അല്ലായിരുന്നു എങ്കിൽ ഇപ്പോ എന്റെ മകൻ പറയുന്നതു പോലെ :
പപ്പ എന്നെയീ സ്കൂളിൽ നിന്നൊന്ന് മാറ്റാമോ?"
എന്നു പറയുമായിരുന്നു.
ക്രിക്കറ്റ്‌ ഗ്രൗണ്ടിലെ ക്യാമറപോലെയാണു ടീച്ചറായ അവന്റമ്മയുടെ കണ്ണുകൾ.

ഒഴാക്കന്‍. said...

അരുണ്‍ ജി, പോസ്റ്റ്‌ കലക്കി!

പിന്നെ ഒരു സംശയം പടുത്തം നാലാം ക്ലാസ്സില്‍ ‍ നിര്‍ത്തിയോ അതോ... തുടര്‍ന്ന് പഠിച്ചു ആണായോ :)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: കലക്കി ഒരു പോസ്റ്റ് അവിശ്വസനീയമാക്കി എഴുതിയതിനു തൊട്ട് പിന്നാലെ ഒരു കലക്കന്‍ പോസ്റ്റ് !

ശ്രദ്ധേയന്‍ | shradheyan said...

ഒഴാക്കാന്‍ ചോദിച്ചു കളഞ്ഞു :)

ഹാഫ് കള്ളന്‍||Halfkallan said...

അരുണേട്ടാ .. കൊള്ളാം .. എല്ലാം മനസ്സിലായി .. കയ്യടിച്ചപ്പോ എന്റെ പോസ്റ്റിനു കമന്റ്‌ ഇട്ടതല്ലേ ഓര്‍ത്തത്‌ .. ശരിയാക്കി തരാട്ടോ !!!

Manoraj said...

“ഇരുപത്തിയാറിനെക്കാള്‍ വലുതാണ്‌ അമ്പത്തിയൊന്ന് എന്ന തിരിച്ചറിവ്. അരുൺ ഇത്തരം തിരിച്ചറിവുകളാ നമ്മെ നയിക്കുന്നത്..
പിന്നെ എന്റെ അമ്മയും ടീച്ചറായിരുന്നു.. യാത്രയയപ്പ് ദിവസം ഞാൻ അവിടെ ഉണ്ടാവുകയും ചെയ്തു.. വളരെ വികാര നിർഭരമാണ് ആ നിമിഷങ്ങൾ..

അരവിന്ദ് :: aravind said...

:-) Nice one!!

കുഞ്ഞൂസ് (Kunjuss) said...

അരുണ്‍, ഈ സെന്റ്‌ മേരീസ് സ്കൂള്‍,എനിക്ക് കേട്ടു പരിചയമേ ഉള്ളു, എന്റെ സുനിയേട്ടന്‍ നാലാം ക്ലാസ്സില്‍ അവിടെ പഠിച്ചിട്ടുണ്ട്....

ശരിക്കും നൊസ്റ്റാ ള്‍ജിയ അടുപ്പിച്ചു, ഒരു യു പി സ്കൂളില്‍ നിന്നും പിരിഞ്ഞു പോന്നതിന്റെ ഓര്‍മ്മകള്‍ ഉള്ളതിനാല്‍.... അമ്മയോടൊപ്പം എന്റെയും കണ്ണുകള്‍ നിറഞ്ഞു!

Anil cheleri kumaran said...

ഞങ്ങളുടെ കല്യാണത്തിനു ഗായത്രിയുടെ കൂട്ടുകാരി ദേവി ഇത്തരത്തിലുള്ള ഒരു നിലവിളക്ക് സമ്മാനിച്ചിരുന്നു.ഭാനുമതി ടീച്ചറിന്‍റെ പുതിയ വീടിന്‍റെ പാലുകാച്ചിനു ഞാനത് ഭംഗിയായി പൊതിഞ്ഞ് ടീച്ചറിനു സമ്മാനമായി കൊടുത്തു.ഇന്ന് ദേ ആ കാലമാട അത് എന്‍റെ അമ്മക്ക് സമ്മാനമായി നല്‍കിയിരിക്കുന്നു.....
ഭൂമി ഉരുണ്ടത് തന്നെ!!

അത് കലക്കി..

വിനയന്‍ said...

കലക്കീട്ടോ...

എറക്കാടൻ / Erakkadan said...

"നന്ദി ടീച്ചറേ നന്ദി" അത്‌ ഏതർത്ഥത്തിലും എടുക്കാമല്ലോ അല്ലേ....ഹി..ഹി..സമ്മതിച്ചുപോയി ഞാൻ.....

ഉല്ലാസ് said...

പനങ്കള്ളു ചെത്തുന്നവനായാലെന്താ?, ഉന്നത നിലയിലല്ലേ! :) നന്നായിട്ടുണ്ട്‌ അരുണ്‍

krishnakumar513 said...

നല്ല പോസ്റ്റ്,അരുണ്‍..

വെള്ളത്തിലാശാന്‍ said...

-"അറിയില്ലേ, അതാണ്‌ പനങ്കള്ള്‌ ചെത്തുന്ന വാസു"

-ഇതിനെക്കാള്‍ വൃത്തികെട്ട സാധനത്തിനു കൈയ്യടിച്ചിട്ടുണ്ട്, പിന്നാ ഇത്!!

-ഇന്ന് ദേ ആ കാലമാട അത് എന്‍റെ അമ്മക്ക് സമ്മാനമായി നല്‍കിയിരിക്കുന്നു.....
ഭൂമി ഉരുണ്ടത് തന്നെ!!


ഈ ഭാഗങ്ങള്‍ നന്നായി ഇഷ്ട്ടപ്പെട്ടു... :) :)

G.MANU said...

Mayil vilku vayichu chirichu

Ormakalude school mutathekulla yathra manoharam chekka

Renjith Kumar CR said...

"എന്താ പീതാംബരാ?"
"മ്മടെ സാവത്രി ടീച്ചര്‍..."
"അയ്യോ, ടീച്ചര്‍ ഇവിടെ ഇല്ലല്ലോ പീതാംബരാ, ആശുപത്രിയിലാ"
"അതല്ല, ടീച്ചര്‍ക്ക് ഒരു കുട്ടി ജനിച്ചു"
"ആണോ, ടീച്ചറ്‌ വരുമ്പോള്‍ ഞാന്‍ പറയാം"---


അരുണ്‍ :)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

കുറച്ചു നാളെങ്കിലും ആത്മബന്ധമുള്ള സ്ഥലത്തു നിന്നും വിട്ടു പോകുന്നവിഷമ അനുഭവിച്ചവർക്കറിയാം. പക്ഷെ അരുൺ അതു അനുഭവിക്കാതെ തന്നെ എഴുതിയിട്ടും ഇത്ര നന്നായി.

പഴയകാലസ്മരണകൾ ഉണർത്തിയതിനു നന്ദി

കാര്‍ന്നോര് said...

ആ പാവത്തിനെ മാംഗോയും തിന്ന് മര്യാദക്കിരിയ്ക്കാന്‍ സമ്മതിക്കില്ല...
ഈ സൂപ്പര്‍ ഫാസ്റ്റിന് എവിടെയിക്കെയാ സ്റ്റോപ്പുള്ളത്...?

Echmukutty said...

അഭിനന്ദനങ്ങൾ. നല്ല എഴുത്ത്.
പുസ്തകം എന്നാണ് ഇറങ്ങുന്നത്?

പിന്നെ വിഷു ആശംസകൾ.

poor-me/പാവം-ഞാന്‍ said...

ഈ ഹോട്ടല്‍ ഉടമ ഇവിടെന്ന് ഭക്ഷണം കഴിക്കുന്നു.എന്ന് ചില നാടുകളില്‍ ചായപ്പീടികകളില്‍ എഴുതാറുണ്ട്...

കുട്ടന്‍ said...

ഭൂമി ഉരുണ്ടത് തന്നെ!! മാഷെ ...ഇനി എന്തൊക്കെ തിരിച്ചു വരാന്‍ ഇരിക്കുന്നു ......
നന്നായി എഴുതി അരുണ്‍ ...

Thamburu ..... said...

അമ്മയ്ക്ക് എല്ലാ ആശംസകളും

ചേര്‍ത്തലക്കാരന്‍ said...

കൊള്ളാം നല്ല പോസ്റ്റ്
(പിന്നേ ഇതിനെകാട്ടിലും വിറുത്തികെട്ട പോസ്റ്റിനു ഞാൻ കമന്റ് ഇട്ടിട്ടുണ്ട്, പിന്നല്ലെ ഇതിനു)

വിജിത... said...

sangada post kollam Aruneta...

Anonymous said...

അരുണ്‍ ചേട്ടാ,
നല്ല പോസ്റ്റ്‌.

ചിതല്‍/chithal said...

അമ്മക്ക് ആശംസകള്‍ നേരുന്നു

സിനോജ്‌ ചന്ദ്രന്‍ said...

സ്നേഹം നിറഞ്ഞ വിഷു ആശംസകള്‍ !മനുവിനും അരുണിനും.പിന്നെ എല്ലാവര്‍ക്കും.
അമ്മക്ക് പ്രത്യേകം.

ചെലക്കാണ്ട് പോടാ said...

സാവത്രി ടീച്ചര്‍ പോകുന്നു
പോകുന്നു പോകുന്നു
ഭാനുമതി ടീച്ചര്‍ വരുന്നു
വരുന്നു വരുന്നു"

നല്ല കവിത

പിന്നെ ഭൂമി ഉരുണ്ടതാണ് മറക്കണ്ടാ...

റൊമാരിയോ said...

ഓഫീസിലെ ബോറടി മാറ്റുന്നത് താങ്കളെപ്പോലെയുള്ളവരുടെ രചനകള്‍ വായിച്ചാണ്. നന്ദി അരുണേട്ടാ,എല്ലാവരെയും രസിപ്പിക്കുന്നതിന്....

Suraj P Mohan said...

നേരത്തെ വായിച്ചിരുന്നു... പക്ഷെ അഭിപ്രായം അറിയിക്കാന്‍ മറന്നു പോയി.. കുറച്ചു സങ്കടം ഉള്ളില്‍ വെച്ചത് കൊണ്ടായിരിക്കാം പതിവ് പോലെ ഒത്തിരി ചിരിച്ചില്ല..
**************
"അതല്ല, ടീച്ചര്‍ക്ക് ഒരു കുട്ടി ജനിച്ചു"
"ആണോ, ടീച്ചറ്‌ വരുമ്പോള്‍ ഞാന്‍ പറയാം"
ങ്ങേ!!!!
ഇതിനെക്കാള്‍ വൃത്തികെട്ട സാധനത്തിനു കൈയ്യടിച്ചിട്ടുണ്ട്, പിന്നാ ഇത്!!

അങ്ങനെ കൊറേ ഉണ്ടായിരുന്നു രസകരമായ സന്ദര്‍ഭങ്ങള്‍...

വിഷു ആശംസകളോടെ....
സൂരജ്

(റെഫി: ReffY) said...

"എന്താ പീതാംബരാ?"
"മ്മടെ സാവത്രി ടീച്ചര്‍..."
"അയ്യോ, ടീച്ചര്‍ ഇവിടെ ഇല്ലല്ലോ പീതാംബരാ, ആശുപത്രിയിലാ"
"അതല്ല, ടീച്ചര്‍ക്ക് ഒരു കുട്ടി ജനിച്ചു"
"ആണോ, ടീച്ചറ്‌ വരുമ്പോള്‍ ഞാന്‍ പറയാം"---

hi said...

"എന്താ പീതാംബരാ?"
"മ്മടെ സാവത്രി ടീച്ചര്‍..."
"അയ്യോ, ടീച്ചര്‍ ഇവിടെ ഇല്ലല്ലോ പീതാംബരാ, ആശുപത്രിയിലാ"
"അതല്ല, ടീച്ചര്‍ക്ക് ഒരു കുട്ടി ജനിച്ചു"
"ആണോ, ടീച്ചറ്‌ വരുമ്പോള്‍ ഞാന്‍ പറയാം"--

ജിപ്പൂസ് said...

ഒരുപാടായി ഇവിടം സന്ദര്‍ശിച്ചിട്ട്.എന്നും വിചാരിക്കും.പിന്നെ മറക്കും :)

ടീച്ചറിനു എന്ത് കുട്ടിയാ ?

തറ തറ തറ.....ലിത് ചിരിപ്പിച്ചു അരുണ്‍ ചേട്ടാ...

ചേച്ചിപ്പെണ്ണ്‍ said...

ഇരുപത്തിയാറിനെക്കാള്‍ വലുതാണ്‌ അമ്പത്തിയൊന്ന് എന്ന തിരിച്ചറിവ്..
അതെനിക്ക് താങ്ങാന്‍ പറ്റണതല്ല, സത്യം!!

അരുണ്‍ എന്റെ അമ്മയും ടീച്ചര്‍ ആയിരുന്നു ...
മമ്മീടെ സ്കൂളിലെ യാത്രയയപ്പ് ദിവസം ഓര്‍മ്മ വന്നു ,.,,
അന്ന് friends സിനിമയുടെ ഷൂട്ടിംഗ് പ്രമാണിച് ( ജയറാമിന്റെ വീട് ) മുകേഷ് ആ നാട്ടില്‍ ഉണ്ടായിരുന്നു ....
മുകേഷ് നെ മുഖ്യ അഥിതി ആയി കിട്ടുകയും ചെയ്തു .. പുള്ളി ലേറ്റ് ആയി ആണ് വന്നത് ,,
മമ്മീടെ അടുത്തായിരുന്നു സ്റേജില്‍ മുകേഷിനെ കസേര ...
"മോളെ മമ്മി ദേ മുകേഷിന്റെ അടുത്ത് ചെന്ന് ഇരിക്കുന്നു" എന്ന് teachers എന്നോട് തമാശയായി പറഞ്ഞു ..
മുകേഷ് എന്റെ മമ്മീടെ അടുത്ത വന്നു ഇരുന്നതല്ലേ എന്ന് ഞാന്‍ ഞാന്‍ തിരിച്ചടിക്കുകയും ചെയ്തു ..
ഞാന്‍ മനുവിനെ പോലെ അല്ലാട്ടോ .. മമ്മീടെം ബാക്കി ടീചെര്സ്‌ ന്റെയും സ്നേഹം ലേശം കൂടുതല്‍ കൈപ്പറ്റി അവിടെത്തന്നെ ആണ് പഠിച്ചത്

ചേച്ചിപ്പെണ്ണ്‍ said...
This comment has been removed by the author.
Vayady said...

അരുണിന്റെ അമ്മയ്ക്ക് സന്തോഷം നിറഞ്ഞ ഒരു റിട്ടയര്‍മെന്റ് ജീവിതം ആശംസിക്കുന്നു.

"സദസ്സില്‍ ഗംഭീര കൈയ്യടി!!!
ഞാനും കൈയ്യടിച്ചു.
ഇതിനെക്കാള്‍ വൃത്തികെട്ട സാധനത്തിനു കൈയ്യടിച്ചിട്ടുണ്ട്, പിന്നാ ഇത്!!"
ഈ ഭാഗം വായിച്ച് കുറേ ചിരിച്ചു. :)

പരിചയപ്പെട്ടതില്‍ ഒരുപാട് സന്തോഷം.

ദളം said...

entammo, muzhuvan samayavum ezhuthunaayi neekiyirikukayano??

കൂതറHashimܓ said...

അതെന്താ പുതിയ പോസ്റ്റിലെ കമന്റ് ബോക്സ് അടച്ചുകളഞ്ഞെ...??
ആവേഷത്തോടെ കമന്റാന്‍ വന്ന ഞാന്‍ പൊട്ടന്‍..!!!

poor-me/പാവം-ഞാന്‍ said...

ശരത് കാല പൂര്‍ണ്ണിമ വായിച്ചു ..അവിടേ വേലി കെട്ടിയതിനാല്‍ ഇവിടെ സങതി സാധിക്കട്ടേ...
കഥ ചെറുതെങ്കിലും രസകരം..പിന്നെ ഇനിയും ഉഷാറായി തുടരൂ‍..താങ്കള്‍ക്കായി ഞാനും പലതും ഒരുക്കി വെച്ചിട്ടുണ്ട്(!!!!)

Rakesh R (വേദവ്യാസൻ) said...

"ഇങ്ങനെ മാളികപ്പുറം സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ പഠിക്കാത്ത പലതും ഞാന്‍ സെന്‍റ്‌മേരീസീന്ന് പഠിച്ചു"

ഉവ്വ മനസ്സിലായി :)

അരുണ്‍ കരിമുട്ടം said...

സിര്‍ജന്‍:നന്ദി, ആദ്യ കമന്‍റിനും ഈ പ്രോത്സാഹത്തിനും നന്ദി

റാംജി ചേട്ടാ:നന്ദി

കൊസ്രാക്കൊള്ളി: പടം മാറി പോയതാ :(

ജീവി:ഇങ്ങനൊക്കെയാ തിരിച്ചറിവ് കിട്ടുന്നത്

കണ്ണനുണ്ണി:ഹ..ഹ..ഹ..ഹ

ചാണ്ടിക്കുഞ്ഞേ:അമ്മ കുറേ അഭിമാനിക്കും:)

വീ കെ:എല്ലാം അതിലുണ്ട് അല്ലേ?

ജയാ:സംഭവം നൊസ്റ്റാള്‍ജിയ തന്നെയാ

ശ്രീ:ആരോടും പറയല്ലേ

നൂലന്‍:ആയിരിക്കും

അരുണ്‍ കരിമുട്ടം said...

ഭായി:നന്ദി

പ്രവീണ്‍:പിന്നെ ഞാന്‍ പണ്ടേ ഫെയ്മസ്സാ

ഗോപാ: അതാണ്.

രമണിക:നന്ദി

ക്യാപ്റ്റന്‍:ചിലപ്പോ അങ്ങനെ പറഞ്ഞാലോ?

അഭി:കൊള്ളാമോ എന്ത്? മനു തറയായതോ?

രാകേഷ്:നന്ദി

സന്തോഷ്: ഉണ്ടേ..

ബഷീറിക്ക:സത്യം എന്നായാലും പുറത്ത് വരുമെന്നാ :)

ഹാഷിം:അതാണ്` ഇത്:)

അരുണ്‍ കരിമുട്ടം said...

സിബു:അത് സത്യമാ :)

സുമേഷ്:നര്‍മ്മത്തേക്കാള്‍ ഉപരി ഇതില്‍ സ്വല്പം ജീവിതമുണ്ട്.

ബോണ്‍സ്:നന്ദി

നന്ദേട്ടാ:വളരെ വളരെ നണ്‍ട്രി

ശങ്കര്‍:അപ്പോ ഏഴ് വരെ പെണ്ണായിരുന്നോ?

സുകന്യ ചേച്ചി:ട്രാന്‍സ്ഫര്‍ ആയോ?

തെച്ചിക്കോടന്‍:നന്ദി

കാന്താരി::)

ജൂനൈത്ത്:നന്ദി

എഴുത്തുകാരി ചേച്ചി:അമ്മയെ അറിയിക്കാം

കുഞ്ഞൂസ് (Kunjuss) said...

അരുണേ , പുതിയ പോസ്റ്റില്‍ ഞങ്ങള്‍ക്കൊക്കെ അയിത്തം കല്‍പ്പിച്ചിരിക്കുന്നത് എന്താ??

അമ്മുക്കുട്ടി said...
This comment has been removed by the author.
റിയാസ് (മിഴിനീര്‍ത്തുള്ളി) said...

""പി.ടി.എ പ്രസിഡന്‍റിന്‍റെ സ്വാഗത പ്രസംഗം.
സാവിത്രി ടീച്ചര്‍ തന്നെ പഠിപ്പിച്ചിട്ടുണ്ടെന്നും.താന്‍ ഇന്നൊരു നിലയിലാകാന്‍ കാരണം ആ വിദ്യാഭ്യാസ കാലമാണെന്നും അദ്ദേഹം വിനയത്തോടെ ഉണര്‍ത്തിച്ചു.ആ പ്രസംഗം കേട്ടപ്പോള്‍ അമ്മയുടെ സ്ക്കൂളില്‍ പഠിക്കാതിരുന്നതില്‍ എനിക്ക് വിഷമം തോന്നി.
"അദ്ദേഹം സര്‍ക്കാരുദ്യോഗസ്ഥനാണോ?"
ഗായത്രിയുടെ ചോദ്യം പി.ടി.എ പ്രസിഡന്‍റിനെ കുറിച്ചാണ്.
"അല്ലെന്നാ തോന്നുന്നത്"
"പിന്നെ ഗള്‍ഫ്കാരനാണോ?"
നാശം, ഞാന്‍ എങ്ങനെ അറിയാനാ??
അടുത്ത് നിന്ന ചേട്ടനോട് പതിയെ തിരക്കി:
"ആരാ അത്?"
"അറിയില്ലേ, അതാണ്‌ പനങ്കള്ള്‌ ചെത്തുന്ന വാസു"
ആ മറുപടി കേട്ടതും ഗായത്രി എന്നെ ഒരു നോട്ടം നോക്കി.തുടര്‍ന്ന് അവള്‍ ചോദിച്ചത് ഞാന്‍ കേട്ടില്ല, എന്‍റെ ചെവിയില്‍ മുഴങ്ങിയത് ഒന്നാംക്ലാസിലെ സിലബസ്സായിരുന്നു...

തറ, തറ, തറ, തറ...
പന, പന, പന, പന...."""
ഒരു ഒന്നര രണ്ട് രണ്ടര..തകര്‍ത്തു ഭായ്...

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

പഞ്ചുകള്‍ ഇനിയും ഉണ്ട്..ഒന്നും എടുത്ത് പറയുന്നില്ല
എല്ലാം ഒന്നിനൊന്നു മെച്ചം

വേമ്പനാട് said...

"എന്താ പീതാംബരാ?"
"മ്മടെ സാവത്രി ടീച്ചര്‍..."
"അയ്യോ, ടീച്ചര്‍ ഇവിടെ ഇല്ലല്ലോ പീതാംബരാ, ആശുപത്രിയിലാ"
"അതല്ല, ടീച്ചര്‍ക്ക് ഒരു കുട്ടി ജനിച്ചു"
"ആണോ, ടീച്ചറ്‌ വരുമ്പോള്‍ ഞാന്‍ പറയാം"
ങ്ങേ!!!!

പോട്ടിചിരിപ്പിച്ചു അവസാനം ചെറിയൊരു നോവോടെ അവസാനിപ്പിച്ചു അല്ലെ ... വളരെ മനോഹരമായി എഴുതിയിരിക്കുന്നു ... എല്ലാ ഭാവുകങ്ങളും നേരുന്നു....

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com