For reading Malayalam
ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font.
(Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.
ഇത്യാദി മനുഭാവപുരാണം
വാര്‍ഷിക പോസ്റ്റ്...
ഇതൊരു കഥയല്ല.
കുറേ സത്യങ്ങള്‍, പലപ്പോഴും ലോകത്തോട് വിളിച്ച് കൂവണമെന്ന് ആഗ്രഹിച്ച പരമാര്‍ത്ഥങ്ങള്‍.ഈ വാര്‍ഷിക പോസ്റ്റില്‍ അത് ഞാന്‍ വെളിപ്പെടുത്തുകയാണ്.
ആദ്യം ഒരു ചോദ്യം.
ആരാണ് മനു? ഞാനാണോ?
അല്ല, അല്ല, അല്ല...
സത്യമായും ആ മഹാപാപി ഞാനല്ല!!
പിന്നെയോ?
കായംകുളം സൂപ്പര്‍ഫാസ്റ്റ് എന്ന ഈ ബ്ലോഗിലെ നായകനു ഞാന്‍ ഇട്ട പേരാണ് മനു.ഇതിലെ കഥകള്‍ ഭൂരിഭാഗവും ഈ മനു എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ്.എന്റെ അടുത്ത ബന്ധുക്കള്‍ പോലും സംശയത്തോടെ എന്നോട് ചോദിച്ചു, നിനക്ക് മനു എന്നൊരു പേരുണ്ടോന്ന്...
ഇല്ല സുഹൃത്തുക്കളെ, മനു ഒരു സാങ്കല്‍പ്പിക കഥാപാത്രം മാത്രമാണ്.
ഈ കഥാപാത്രത്തിനു എങ്ങനെ മനു എന്ന പേരു കിട്ടി?
അതിനു മറുപടി അറിയേണമെന്ന് ആഗ്രഹമുള്ളവര്‍ ദയവായി ആദ്യ വാര്‍ഷിക പോസ്റ്റ് വായിക്കുക..
ഇത്യാദി മനുനാമപുരാണം
ശരി, മനു ഒരു കഥാപാത്രം, അപ്പോള്‍ നീ ആരാണ്?
ഞാനോ, അത് പറയാം.
ഇത് ഒരു കഥയാണ്..
എന്റെ കുട്ടിക്കാലത്തിന്റെ കഥ...
ആരും വിശ്വസിക്കാത്ത ഒരു അത്ഭുത കഥ...
ഒരു പാവം പയ്യന്റെ ആക്രാന്തത്തിന്റെ കഥ...
ഞാന്‍..
1980 ജൂലൈ മാസത്തില്‍ അമ്മയുടെ വയറു കീറി പുറത്ത് വന്ന അത്ഭുതജീവി.വയറ്റില്‍ നിന്ന് വന്നതിനാല്‍ ഉദരജീവി എന്ന വിഭാഗത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു.അതിനാല്‍ തന്നെ ആഹാരം എനിക്കൊരു വീക്ക്നെസ്സ് (അഥവാ ആക്രാന്തം) ആയിരുന്നു.
പിന്നേയും വര്‍ഷങ്ങള്‍ കഴിഞ്ഞു...
എന്റെ ഉദരം വളര്‍ന്നു, കൂടെ ഞാനും!!
കോഴിയാണ് ലോകത്തിലെ ഏറ്റവും ടേസ്റ്റുള്ള വസ്തു എന്ന് വിശ്വസിച്ചിരുന്ന ആ കാലഘട്ടത്തില്‍ അയല്‍ വീട്ടിലെ കോഴികള്‍ അപ്രത്യക്ഷരായി തുടങ്ങി.ഉലക്കക്കടിച്ച് ഞാന്‍ കൊന്ന കോഴികളെ ചാക്കിലാക്കി നാട്ടിലെ പോക്കിരി ചേട്ടന്മാരെ ഏല്‍പ്പിക്കും, അവരത് കറിയാക്കി കള്ളിന്റെ കൂടെ കഴിച്ചിട്ട് ഒരു പാത്രത്തില്‍ സ്വല്പം ചാറ് എനിക്ക് മാറ്റി വയ്ക്കും.
"ചാറ് മാത്രമേ ഉള്ളോ?" എന്റെ വിഷാദം കലര്‍ന്ന ചോദ്യം.
അതിനു മറുപടി ഒരു പാട്ടാണ്..
"ഉലക്ക വീണു സത്ത കോയീന്റെ ചാറ് കൂട്ടാമോ?
ചാറ് കൂട്ടാം ചാറ് കൂട്ടാം കഷണം കൂട്ടൂല"
അതെനിക്ക് പുതിയ അറിവായിരുന്നു, ഉലക്ക വീണു ചത്ത കോഴിയുടെ കഷണം കൂട്ടരുത് പോലും.ഞാന്‍ വരുന്നതിനു മുന്നേ ചേട്ടന്മാര് കഷണം കൂട്ടി, ചാറ് മാത്രം തന്ന് എന്നെ പറ്റിക്കുന്നതാണെന്ന് എനിക്ക് അറിയില്ലാരുന്നു.
പാവം ഞാന്‍!!!
എത്രയൊക്കെ ആയാലും ഞാനൊരു ആണ്കുട്ടിയല്ലേ??
എനിക്കും ഇല്ലേ ആഗ്രഹങ്ങള്‍??
ആ പ്രാവശ്യം ഞാന്‍ ഉലക്ക ഉപയോഗിക്കാതെ കോഴിയെ കൊന്നു!!!
എന്നിട്ടും കഴിക്കാന്‍ ചെന്നപ്പോള്‍ ചാറ് മാത്രം!!
"കഷണം എന്തിയെ?"
ഉത്തരം പഴയ പല്ലവി...
അതേ പാട്ട്...
"ഉലക്ക വീണു സത്ത കോയീന്റെ ചാറ് കൂട്ടാമോ?
ചാറ് കൂട്ടാം ചാറ് കൂട്ടാം കഷണം കൂട്ടൂല"
എനിക്കങ്ങ് ചിരി വന്നു, പാവം ചേട്ടന്മാര്, ഈ കോഴിയേയും ഞാന്‍ ഉലക്കക്ക് അടിച്ച് കൊന്നെന്ന് വിശ്വസിച്ചിരിക്കുന്നു.അത് തിരുത്താന്‍ ഞാന്‍ തയ്യാറായി...
"അയ്യോ ചേട്ടന്മാരെ ഇത് ഉലക്ക വീണ് ചത്ത കോഴി അല്ല"
"പിന്നെ???"
"ഞാന്‍ എലിവെഷം കൊടുത്ത് കൊന്നതാ"
എന്റമ്മച്ചിയേ!!!
ആരൊക്കെയോ അലറി വിളിക്കുന്ന സ്വരം.
എന്നാ പറ്റി?
അമ്പരന്ന് നിന്ന എന്നെ തള്ളി മാറ്റി അവര്‍ ഓടി.കായംകുളത്തെ ഗവണ്മെന്റ് ആശുപത്രിക്ക് മുന്നിലെത്തിയാണ് ആ നാല്‍വര്‍ സംഘം ഫുള്‍സ്റ്റോപ്പിട്ടത്.ഡോക്ടര്‍ പരിശോധിച്ചു, ശരിയാ എലിവെഷം വയറ്റിലുണ്ട്.ഇനി ഒരു വഴി മാത്രം...
എനിമ!!!
അണ്ണാക്കിലോട്ട് കുഴലിട്ട് വെള്ളം പമ്പ് ചെയതതോടെ അവരുടെ നാസാരന്ധ്രങ്ങളിലൂടെ എലിവെഷം പുറത്ത് വന്നു.ആ ഒരൊറ്റ 'എനിമ' കാരണം ഞാന്‍ അവര്‍ക്ക് 'എനിമി' ആയി!!
വിവരം നാട് അറിഞ്ഞു..
കേട്ടവര്‍ കേട്ടവര്‍ ആശുപത്രിയില്‍ തടിച്ച് കൂടി.കോഴിയെ എലിവെഷം കൊടുത്ത് കൊന്നിട്ട് കറി വെച്ച് കൂട്ടിയ മണ്ടന്മാരെ കണ്ട് ആളുകള്‍ അത്ഭുതപ്പെട്ടു.അവര്‍ ആര്‍ത്ത് വിളിച്ചു..
"കോഴിക്കള്ളന്‍, കോഴിക്കള്ളന്‍"
പാവം ചേട്ടന്മാര്!!
മനസാ വാചാ അറിയാത്ത തെറ്റിനു ശിക്ഷിക്കപ്പെടുമെന്ന് കണ്ടപ്പോള്‍ അവര്‍ സത്യം പറഞ്ഞു:
"ഞങ്ങളല്ല കോഴിയെ കട്ടത്"
പിന്നെ???
"അത് ഇവനാ"
നാല് വിരലുകള്‍ എന്റെ നേരെ!!
ഞാന്‍ നൈസ് ആയി കൈ ഒഴിഞ്ഞു:
"കോഴിയോ?? അതൊരു കിളിയല്ലേ?"
കോഴി ഒരു കിളിയാണെന്നും, പറന്ന് നടക്കുന്ന അതിനെ പിടിക്കാന്‍ എനിക്ക് പറക്കാന്‍ അറിയില്ലെന്നുമുള്ള എന്റെ വാദം കേട്ട് ചേട്ടന്മാരുടെ കണ്ണ് തള്ളി.നിഷ്കളങ്കമായ എന്റെ പ്രകടനം കണ്ട് നാട്ടുകാര്‍ വിധി എഴുതി:
"ഇവന് പയ്യനല്ലേ, പാവം"
അത് കേട്ട് പല്ല് കടിച്ച ചേട്ടന്മാരെ നോക്കി ഞാനും പാടി..
"ഉലക്ക വീണു സത്ത കോയീന്റെ ചാറ് കൂട്ടാമോ?
ചാറ് കൂട്ടാം ചാറ് കൂട്ടാം കഷണം കൂട്ടൂല"
ഹാലിളകിയ ചേട്ടന്മാര് അലറി പറഞ്ഞു:
"നിനക്ക് ഞങ്ങള്‍ വച്ചിട്ടുണ്ടടാ"
വേണ്ടാ, അതൂടെ നിങ്ങള്‍ തിന്നോ!!!
നാട്ടുകാര്‍ മൊത്തം എന്റെ വാക്ക് വിശ്വസിച്ചു, എന്നാല്‍ തടം എടുത്ത വാഴക്ക് സമീപം എലിവെഷം വയ്ക്കാന്‍ തട്ടിന്‍പുറത്ത് തപ്പിയ അച്ഛനോട് അത് കോഴി തിന്നു എന്ന് ഞാന്‍ പറഞ്ഞതോടെ അച്ഛന് എല്ലാം മനസിലായി.നാല് ചേട്ടന്മാരെ കൊലപാതകികള്‍ ആക്കേണ്ടാന്ന് കരുതിയാകണം, അച്ഛന് എനിക്ക് ട്രാന്‍സ്ഫര്‍ തന്നു...
അത് മറ്റൊരു ഗ്രാമത്തിലേക്കായിരുന്നു..
എന്റെ അമ്മയുടെ നാടായ കൃഷ്ണപുരത്തേക്ക്!!
എന്റെ കോഴിഭ്രാന്ത് അറിഞ്ഞാകണം, അവിടെ എനിക്ക് നല്ല സ്വീകരണമായിരുന്നു..
രാവിലെ അപ്പവും കോഴിക്കറിയും, ഉച്ചക്ക് ചോറും കോഴി തോരനും, വൈകിട്ട് ചപ്പാത്തിയും കോഴി പൊരിച്ചതും..
ആഹാ, കുശാല്‍!!!
ലോകത്തിലെ സകലമാന കോഴികളും, അവയുടെ ഫാമിലിയും, കുഞ്ഞു കുട്ടി പരാധീനതകളും എന്നെ പ്രാകി തുടങ്ങി എന്ന് തോന്നുന്നു, താമസിയാതെ കോഴിയെ ഞാന്‍ വെറുത്തു.
എന്റെ ഉദരം മറ്റ് ആഹാരങ്ങള്‍ തേടി..
അങ്ങനെയാണ് ബീഫ് എന്റെ ജീവിതത്തിലേക്ക് കടന്ന് വന്നത്.അമ്മയുടെ നാട്ടിലെ സുഹൃത്തായ വാവച്ചനാണ് എനിക്ക് ബീഫിനെ കുറിച്ച് ഒരു ചെറു വിവരണം തന്നത്.പശു, പോത്ത്, എരുമ, കാള തുടങ്ങി സിംഹം വരെയുള്ള നാല്കാലികള് ബീഫ് എന്ന ഇനത്തില്‍ വരുമെന്നാണ് അവന്റെ കണ്ടെത്തല്‍.ബീഫ് കവറിലാക്കി അവനെ ഏല്‍പ്പിച്ചാല്‍ കറി വച്ച് തരാമെന്ന് അതിയാന് ഉറപ്പ് നല്കി.അങ്ങനെ ഞാന്‍ ബീഫ് വേട്ടക്ക് ഇറങ്ങി.
എന്റെ ടാര്‍ജറ്റ് വസന്തന്റെ വീട്ടിലെ വരിയുടച്ച കാളയായിരുന്നു!!
ഉലക്ക വച്ച് തല്ലി കൊല്ലുക, ആരും കാണാതെ തട്ടിന് പുറത്ത് ഒളിപ്പിക്കുക, ദിവസവും കുറേശ്ശേ കവറിലാക്കി വാവച്ചനെ ഏല്‍പ്പിക്കുക, കറി വച്ച് കഴിക്കുക..
വളരെ ബുദ്ധിപരമായ ആശയം..
എ കംപ്ലീറ്റ് മാസ്റ്റര്‍പ്ലാന്‍!!
യശോദേട്ടന്റെ മകളുടെ കല്യാണത്തിനു വീട്ടുകാരും നാട്ടുകാരും പോയ ഒരു നട്ടുച്ച വേളയില്‍ ഞാന്‍ ഉലക്കയുമായി ഇറങ്ങി.ആരും കാണാതെ വേലി ചാടി വസന്തന്റെ പറമ്പിലെത്തി.അവിടെ തെങ്ങിന് ചോട്ടില് പാതി മയക്കത്തില്‍ കഥാ നായകന്..
വസന്തന്റെ കറുത്ത കാള!!
സകലദൈവങ്ങളെയും മനസില്‍ ധ്യാനിച്ച് ഉലക്ക എടുത്ത് അതിന്റെ തലക്കടിച്ചു..
വിചാരിച്ച പോലെ കാള ചത്തില്ല..
ഒരു കോഴിയല്ല കാള എന്ന സത്യം ആ നിമിഷം എനിക്ക് മനസിലായി!!
വെറുതെ കിടന്ന ആ കാള മുക്രയിട്ട് ചാടി എഴുന്നേറ്റ് കഴുത്ത് വെട്ടിച്ചതും അതിനെ കെട്ടിയിട്ട കയര്‍ അഴിഞ്ഞതും ഒരേ നിമിഷമായിരുന്നു.'സോറി കാളേ, ഗീവ് മീ വണ്‍ മോര് ചാന്‍സ്' എന്ന് പറഞ്ഞെങ്കിലും, ആ കാളക്ക് ഇംഗ്ലീഷ് അറിയില്ലെന്ന് മനസിലായപ്പോള്‍ ഞാന്‍ ജീവനും കൊണ്ട് ഓടി, കാള അതിന്റെ വഴിക്കും ഓടി.അന്ന് വൈകിട്ട് വസന്തന് വീട്ടില്‍ വന്ന് 'പറമ്പില്‍ കെട്ടി ഇട്ടിരുന്ന ഞങ്ങളുടെ കാളയെ കണ്ടോന്ന്' ചോദിച്ചപ്പോള്‍ 'വസന്തന്റെ വീട്ടില്‍ കാള ഉണ്ടായിരുന്നോന്ന്' തിരികെ ചോദിച്ച് ഞാന്‍ തലയൂരി, ഹല്ല പിന്നെ!!
എന്നാല്‍ പിന്നീട് അമ്മുമ്മ സത്യം മനസിലാക്കി, അന്ന് അമ്മുമ്മ പറഞ്ഞു:
"മോന് ബീഫ് വേണേല്‍ ഇവിടുത്തെ പശൂനെ കൊന്നായാലും ഞാന്‍ ഉണ്ടാക്കി തരുമായിരുന്നല്ലോ?"
ഉവ്വോ???
അതെനിക്ക് അറിയില്ലാരുന്നു!!
ഒട്ടും സമയം കളഞ്ഞില്ല, നേരെ അടുക്കളയില്‍ ചെന്ന് വാക്കത്തി എടുത്തോണ്ട് എരുത്തിലിലെത്തി, പശുവിന്റെ കഴുത്ത് ലാക്കാക്കി വാക്കത്തി വീശി..
ഓപ്പറേഷന് സക്സസ്സ്..
പശു മര് ഗയാ!!
"എടാ നാശംപിടിച്ചവനേ, നീ ആ മിണ്ടാപ്രാണിയെ കൊന്നോ?" അമ്മുമ്മയുടെ ചോദ്യം.
യെസ്സ്, ഐ ഡണ്‍ ഇറ്റ്!!
ദിവസവും പതിനെട്ട് ലിറ്റര്‍ പാല് തരുന്ന പശുവിനെ ഞാന്‍ വെട്ടി കൊന്നെന്ന് കേട്ടപ്പോള്‍ അമ്മാവനു സന്തോഷമായി.ധരിച്ചിരുന്ന വേഷത്തില്‍ തന്നെ എന്നെ ഒരു കൂട്ടിലാക്കി പഴയ നാട്ടിലെത്തിച്ചു, വീടിന്റെ ഉത്തരത്തില്‍ കൂട് തൂക്കിയിട്ട് അച്ഛനോട് പറഞ്ഞു:
"ഇവനെ ആ ഏരിയയില്‍ കണ്ടാല്‍ കാല് ഞാന്‍ തല്ലി ഒടിക്കും"
എന്റെ തിരിച്ച് വരവ് ഏകദേശം ഇങ്ങനെ ആയിരിക്കുമെന്ന് അച്ഛന് പ്രതീക്ഷിച്ചിരുന്നെന്ന് തോന്നുന്നു, അതിനാല്‍ അമ്മാവനു പ്രത്യേകിച്ച് ഒരു ക്ലാരിഫിക്കേഷന് കൊടുക്കേണ്ട ആവശ്യം വന്നില്ല.' എന്ത് പറ്റി അളിയാ' എന്ന് അച്ഛന് ചോദിച്ചതുമില്ല.
പക്ഷേ അമ്മ എന്നോട് ചോദിച്ചു:
"എന്ത് പറ്റി മോനേ?"
എന്നിലെ നിഷ്കളങ്കന് തലപൊക്കി:
"അറിയില്ല അമ്മേ, ഞാന്‍ വെറുതെ വാക്കത്തിയുമായി നിന്നപ്പോള്‍ പശു വന്ന് കഴുത്ത് മുറിച്ചു, അതിനാ.."
അമ്മക്ക് എല്ലാം മനസിലായി...
പിന്നെ ആരും ഒന്നും ചോദിച്ചില്ല!!
ഇനി മനുഭാവപുരാണം..
മേല്‍ സൂചിപ്പിച്ച കഥ വെറും സാങ്കല്‍പ്പികമാണ്, അത് എനിക്കും അറിയാം, എന്നെ പോലെ വായിക്കുന്ന സ്നേഹിതര്‍ക്കും അറിയാം.ഇങ്ങനൊരു കഥ എന്റെ പേരില്‍ എഴുതിയാല്‍ വായിക്കുന്നവര്‍ വണ്ടി കൂലി മുടക്കി വീട്ടില്‍ വന്ന് തല്ലും, തീര്‍ച്ച.ഇവിടെയാണ് 'മനു' എന്ന കഥാപാത്രം എന്നെ സഹായിച്ചത്, എന്ത് പൊട്ടത്തരവും മനുവിന്റെ പേരില്‍ എഴുതാം, എന്നിട്ട് നൈസ് ആയി കൈ ഒഴിയാം...
"അത് ഞാനല്ലല്ലോ? മനുവല്ലേ?"
സ്വന്തം ഭാര്യയെ കുറിച്ച് കുറ്റം പറയാതെ മനുവിന്റെ ഭാര്യയെ കുറിച്ച് എഴുതാം, എന്നിട്ട് കെട്ടിയോള് ചോദിക്കുമ്പോള്‍ പറയാം:
"ഹേയ്, ഇത് മോളല്ല, ഗായത്രിയാ"
എ ഗ്രേറ്റ് എസ്ക്കേപ്പ്!!
മനു എന്ന കഥാപാത്രത്തിന്റെ ഭാവവും രീതിയും ഇങ്ങനെ രക്ഷപെടാന്‍ എന്നെ സഹായിക്കുന്നു, അന്നും ഇന്നും എന്നും.
ഇത്യാദിമനുഭാവപുരാണം സമാപ്തം.
വായില്‍ തോന്നുന്നത് കോതക്ക് പാട്ട്!!
ഇനി ഞാന്‍ എങ്ങനെ ബ്ലോഗറായി?
2008 ജൂണില്‍, അതായത് രണ്ട് വര്‍ഷം മുന്നേ, പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു വികാരത്തിന് പുറത്ത് ഞാനൊരു കടുംകൈ ചെയ്തു, ഒരു ബ്ലോഗ് തുടങ്ങി..
ഒരു ഇംഗ്ലീഷ് ബ്ലോഗ്!!!
അന്നു തന്നെ അതില്‍ ആദ്യ പോസ്റ്റും ഇട്ടു...
ഇംഗ്ലീഷില്‍ അത്യാവശ്യം കിടു ആയ സന്ദീപ് ആ ബ്ലോഗ് വായിച്ചു, എന്നിട്ട് ചോദിച്ചു:
"ഇതെന്തുവാ?"
എഴുതി വച്ച ഐഡിയ മലയാളത്തില്‍ പറഞ്ഞു കൊടുത്തു.മൊത്തം കേട്ടപ്പോള്‍ അവന് വീണ്ടും ചോദിച്ചു:
"അതാണോ നീ ഇംഗീഷില്‍ എഴുതിയത്?"
അതേ, വായിച്ചട്ട് മനസിലായില്ലേ??
ഇല്ലളിയാ, ഇല്ല!!
അങ്ങനെ ആ ബ്ലോഗ് അന്ന് തന്നെ മലയാളത്തിലാക്കി, ഇംഗ്ലീഷുകാര്‍ക്ക് ഭാഗ്യമില്ലാതായി പോയി.അന്ന് ആ ബ്ലോഗിനു ഇംഗ്ലീഷിലിട്ട പേര് ഞാന്‍ മലയാളത്തിലാക്കി..
കായംകുളം സൂപ്പര്‍ഫാസ്റ്റ്!!
അതില്‍ ആദ്യം മൂന്ന് പോസ്റ്റിട്ടു, തുടര്‍ന്ന് ബാംഗ്ലൂരിലെ മിക്ക ബ്രൌസിംഗ് സെന്ററിലും കയറി ഹോം പേജ് ഇതാക്കി.പ്രൊഫൈല്‍ ഫോട്ടോ വയ്ക്കാത്ത എന്റെ ബ്ലോഗ് വായിച്ച് ബ്രൌസിംഗ് സെന്ററിലിരുന്ന് ഞാന്‍ തന്നെ വെറുതെ പൊട്ടിച്ചിരിച്ചു!!!
ചിരി കേട്ട് അന്തം വിട്ട് നിന്നവരോട് ഞാന്‍ പറഞ്ഞു:
"സൂപ്പര്‍ ബ്ലോഗാ, അബദ്ധത്തില്‍ കിട്ടിയ ലിങ്കാ"
എന്റെ ആ നമ്പര്‍ ഏറ്റു..
അവരെല്ലാം ഈ ബ്ലോഗിന്റെ ലിങ്ക് പലര്‍ക്കും അയച്ചു കൊടുത്തു!!!
അങ്ങനെ എനിക്ക് കുറേ നല്ല സുഹൃത്തുക്കളെ കിട്ടി.
ഈ മഹത് സംഭവങ്ങള്‍ക്ക് ഇന്ന് രണ്ട് വര്‍ഷം ആയിരിക്കുന്നു.
ഞാനൊരു ബ്ലോഗറായതിന്റെ...
കായംകുളം സൂപ്പര്ഫാസ്റ്റെന്ന ബ്ലോഗ് ജനിച്ചതിന്റെ..
മഹത്തായ രണ്ടാം വര്‍ഷം!!
ഈ രണ്ട് വര്‍ഷത്തിനിടയില്‍ എനിക്ക് ഏറ്റവും സന്തോഷം നല്‍കിയത്, എന്റെ കഥ, എനിക്ക് തന്നെ അയച്ച് തന്നിട്ട് 'സൂപ്പര്‍ കഥയാ, ഞാന്‍ എഴുതിയതാ, ഒന്ന് നോക്കിയേ' എന്നുള്ള ഒരു മെയില്‍ കിട്ടിയ നിമിഷമാ.ഒന്നുമില്ലെങ്കിലും എന്റെ കഥ സ്വന്തം പേരില്‍ അയച്ച് കൊടുക്കാന്‍ ആ മാന്യ സുഹൃത്ത് മുന്‍ കൈ എടുത്തത് ആ കഥയോടുള്ള ഇഷ്ടം കൊണ്ട് ആണല്ലോ എന്ന് ചിന്തിച്ചപ്പോള്‍ സ്വന്തമായി അഭിമാനവും ആ സുഹൃത്തിനോട് ഒരു പ്രത്യേക ഇഷ്ടവും തോന്നി, സത്യം!!
(പക്ഷേ ആ മെയിലിനു അവസാനം 'മാന്യ വായനക്കാരില്‍ നിന്നും ഇനിയും പ്രോത്സാഹനം പ്രതീക്ഷിക്കുന്നു' എന്നൊരു വാചകം കൂടി കണ്ടപ്പോള്‍ അത് അയച്ചവനെ അറിയാതെ തന്തക്ക് വിളിച്ച് പോയി.മാന്യ സുഹൃത്തേ, നീ എന്നോട് ക്ഷമി!!!)
ഇനി ഒരു ബ്ലോഗര്‍ എന്ന നിലയില്‍ എന്റെ പരാക്രമങ്ങള്‍ അഥവാ മറ്റ് ബ്ലോഗുകള്‍..
കര്‍ക്കടക രാമായണം
രാമായണ കഥ എന്റെ ആഖ്യാന ശൈലിയില്‍ എഴുതിയിരിക്കുന്നു.വായിക്കണമെന്ന് ആഗ്രഹമുള്ളവര്‍ ദയവായി മുകളിലുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കലിയുഗവരദന്
ശബരിമലയുടെ നടവഴികളിലൂടെ ഒരു തീര്‍ത്ഥയാത്ര.ഐതിഹ്യത്തിനും ചരിത്രത്തിനും ഇടയിലൂടെ സത്യം തേടിയുള്ള ഒരു പുണ്യയാത്ര.അയ്യപ്പസ്വാമിയുടെ വ്യത്യസ്തമായ കഥകളുമായി ഒരു സമ്പൂര്‍ണ്ണ നോവല്‍.വായിക്കണമെന്ന് ആഗ്രഹമുള്ളവര്‍ ദയവായി മുകളിലുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കാര്‍ക്കോടക പുരാണം
അമ്മുമ്മക്കഥ കേള്‍ക്കാത്ത പുതുതലമുറക്ക് സൌകര്യാര്‍ത്ഥം വായിക്കാന്‍ ഒരു പുരാണം, കാര്‍ക്കോടക പുരാണം.സംഭവം പുരാണമാണെങ്കിലും വിവരണം എന്റെ ശൈലിയാണ്.വായിക്കണമെന്ന് ആഗ്രഹമുള്ളവര്‍ ദയവായി മുകളിലുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അപ്പോള്‍ വാര്‍ഷിക പോസ്റ്റ് ഇങ്ങനെ നിര്‍ത്തുകയാണ്.
ദൈവത്തിനും, ഗുരുക്കന്മാര്ക്കും, മാതാപിതാക്കള്‍ക്കും, എന്നെ പ്രോത്സാഹിപ്പിച്ച, പ്രോത്സാഹിപ്പിച്ച് കൊണ്ടിരിക്കുന്ന എല്ലാ സുഹൃത്തുക്കള്‍ക്കും, പ്രിയ ബൂലോക നിവാസികള്‍ക്കും ഒരിക്കല്‍ കൂടി നന്ദി പറഞ്ഞ് കൊണ്ട്...
ഈ ബ്ലോഗിനെ കുറിച്ചും ഇതിലെ പോസ്റ്റുകളെ കുറിച്ചും ഉള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിച്ചു കൊണ്ട്...
സ്നേഹപൂര്‍വ്വം
ഞാന്‍
ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..
All rights reserved
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com
111 comments:
വിദ്യ എന്നത് സരസ്വതി ദേവിയുടെ അനുഗ്രഹമാണ്.അത് സ്വായത്തമാക്കാന്‍ നമ്മള്‍ക്ക് ശ്രമിക്കാം, പക്ഷേ അത് നമ്മളെ സഹായിക്കുന്നത് ഈശ്വരാനുഗ്രഹം ഉള്ളപ്പോള്‍ മാത്രമാണ്, ഇത് എന്റെ വ്യക്തിപരമായ അഭിപ്രായം.കാരണം രണ്ട് വര്‍ഷം മുമ്പ് വരെ വെറുതെ പോലും ഒരു കഥ എഴുതാത്ത എനിക്ക് ഇങ്ങനെയെല്ലാം എഴുതാന്‍ കഴിഞ്ഞതും, അതില്‍ പലതും മിക്കവര്‍ക്കും ഇഷ്ടമായതും ഈശ്വരാധീനം കൊണ്ടാണെന്ന് ഞാന്‍ വിശ്വസിക്കുന്നു, ആ ദൈവങ്ങള്‍ക്ക് മുന്നില്‍ തൊഴു കൈയ്യോടെ പ്രാര്‍ത്ഥിക്കുന്നു.
എല്ലാവരോടും നന്ദിയുണ്ട്...
ഈശ്വരന് സഹായിക്കുന്നിടത്തോളം കാലം എഴുതണമെന്ന് ആഗ്രഹവുമുണ്ട്.എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
സ്നേഹപൂര്‍വ്വം,
അരുണ്‍
ഹാപ്പി ബര്‍ത്ത്ഡേ...
വാര്‍ഷിക പോസ്റ്റിന്റെ തേങ്ങ എന്റെ വക ഇരിക്കട്ടെ... അങ്ങനെ മറ്റൊരു പുലിയുടെയും വാര്‍ഷികം എത്തി.. അതും രണ്ടാം വാര്‍ഷികം...ഈ രണ്ടു വര്‍ഷം എഴുതിയ കഥകളത്രയും എത്രയോ പേരെ ചിരിപ്പിച്ചു വശക്കേടക്കിയിട്ടുണ്ട് എന്ന് ആലോചിച്ചു നോക്കിക്കേ അരുണ്‍ജി... ആ പുണ്യം കൊണ്ട് ആ കോഴികളുടെ പ്രാക്കൊക്കെ ക്യാന്‍സല്‍ ആയി പൊയ്ക്കൊള്ളും... എന്തായാലും ഇത്രയും കാലം ചിരിപ്പിച്ച പോലെ ഇനിയും ചിരിപ്പിച്ചു കൊണ്ടേ ഇരിക്കുക...അമ്പതാം വാര്‍ഷിക പോസ്റ്റ് ആവുമ്പോഴേക്കും കമന്റ് ഇടാന്‍ പ്രത്യേക ബ്ലോഗ് തുടങ്ങേണ്ടി വരും അരുണ്‍ ജിക്ക് ... നൂറായിരം ആശംസകള്‍ അരുണ്‍ ജി ...
അരുണ്‍
അഭിനന്ദനങ്ങള്‍...
കൂടുതല്‍ മികച്ച രചനകളുമായി മലയാളം ബ്ലോഗോസ്പിയറില് കായംകുളം സൂപ്പര്‍ഫാസ്റ്റ് ഓടിത്തകര്ക്കുമാറാകട്ടെ എന്നാശംസിക്കുന്നു.
സസ്നേഹം
-നിരക്ഷരന്
(അന്നും ഇന്നും എപ്പോഴും)
ഹാപ്പി ബര്ത്ഡേ!!!
arun chetta,happy birth day
പ്രിയപ്പെട്ട അരുണ്‍,
കായംകുളം സൂപ്പര്‍ഫാസ്റ്റിലെ സ്ഥിര യാത്രക്കാരനായ എനിയ്ക്ക് യാത്ര തുടങ്ങിയ ശേഷം ഇതുവരെ നിരാശപ്പെടേണ്ടിവന്നിട്ടില്ല. എന്നെപ്പോലെയായിരിയ്ക്കും മറ്റുള്ളവരും എന്നു ഞാന്‍ കരുതുന്നു. അതുകൊണ്ടുതന്നെ ഞങ്ങളുടെ അനുഗ്രഹവും പ്രാര്‍ഥനയും താങ്കള്‍ക്ക് എന്നുമുണ്ടാവും. ബൂലോകത്ത് എന്നെപ്പോലെയുള്ളവര്‍ക്ക് താങ്കളെപ്പോലെയുള്ളവര്‍ അഭിമാനം തന്നെയാണ്. അതുകൊണ്ടുതന്നെയാണ് താങ്കളുടെ ബ്ലോഗിനെ ബ്ലോഗര്‍മാരല്ലാത്ത സുഹൃത്തുക്കള്‍ക്കു പരിചയപ്പെടുത്താന്‍ എനിയ്ക്കു ധൈര്യമുണ്ടാകുന്നത്. അവരാരുംതന്നെ എന്റെ പരിചയപ്പെടുത്തലിനെ കുറ്റം പറഞ്ഞിട്ടില്ല. അതിനുള്ള നന്ദി താങ്കളെ അറിയിയ്ക്കുന്നു. രണ്ടുവയസ്സു പൂര്‍ത്തിയാകുന്ന കായംകുളം സൂപ്പര്‍ഫാസ്റ്റിനും ഡ്രൈവറായ താങ്കള്‍ക്കും ഇനിയും ഇനിയും ഉയരങ്ങളിലേയ്ക്കു പറക്കാന്‍ കഴിയട്ടെ.. ബ്ലോഗില്‍ രണ്ടാം പിറന്നാള്‍ ആഘോഷിയ്ക്കുന്ന താങ്കള്‍ക്ക് എന്റെയും സുഹൃത്തുക്കളുടെയും ആശംസകള്‍.... ഈശ്വരകടാക്ഷം താങ്കള്‍ക്ക് എക്കാലവുമുണ്ടാവട്ടെ...
അരുണ്‍, വിജയകരമായ രണ്ടു വര്‍ഷത്തെ ബ്ലോഗ് യാത്ര പൂര്‍ത്തിയാക്കി, അനവധി സുഹൃത്തുക്കളെയും സമ്പാദിച്ചു, തൃപ്തിയാവോളം എഴുതി..... ആശംസകള്‍, ഭാവുകങ്ങള്‍ !!! ഇനിയും അനേക വാര്‍ഷികങ്ങള്‍ ഇതുപോലെ ആഘോഷിക്കാന്‍ വിദ്യാദേവത അനുഗ്രഹിക്കട്ടെ.
വാര്‍ഷിക പോസ്റ്റിന് ആശംസകള്‍... അരുണ്‍!
rand varsham kond 195992+i yathrakkaare kayattimunnoott pokunna kayamkulam superfastn~ ente 195992+i aaasamsakal
i for loopilaa limit infinitiyaaaaaaa
ee chirivandi iniyuminum irambippayatte !!!
best wishes !!
thalaivaa.. vazhthukkal..
രണ്ടാം വാര്‍ഷികാശംസകള്‍ അരുണേ...
കൂടുതല്‍ സ്റൊപ്പുകളും കൂടുതല്‍ ദൂരവും സൂപ്പര്‍ ഫാസ്റ്റ് സഞ്ചരിക്കട്ടെ...
അരുൺ,
വളരെ കുറച്ച് നാളുകളെയായുള്ളു ഞാൻ ഈ ലോകത്ത് വന്നിട്ട്. പക്ഷെ, മിക്കവാറും മുടങ്ങാതെ വായിക്കുന്ന ബ്ലോഗാണ് കായംകുളം സൂപ്പർഫാസ്റ്റ്. അതുപോലെ കാർക്കോടകപുരാണവും ഒരു പരിധിവരെ വിട്ടുപോവാതെ നോക്കാറുണ്ട്. അരുണിന് ഇനിയും ഒത്തിരി എഴുതുവാനും വളരുവാനും കഴിയും.. കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഒപ്പം രണ്ട് വർഷം തികച്ചതിൽ ആശംസകളും
സ്നേഹത്തോടെ,
മനോരാജ്
ഓഫ് : എർണാകുളത്തെ കഫെകളിലൊക്കെ കേറി ഹോം പേജ് എന്റെ ബ്ലോഗാക്കി ഞാൻ തന്നെ വായിച്ച് നോക്കട്ടെ.. ഒരു പക്ഷെ രക്ഷപ്പെട്ടാലോ..ഹ..ഹ..
ആശംസകള്‍...
"ഈ രണ്ട് വര്‍ഷത്തിനിടയില്‍ എനിക്ക് ഏറ്റവും സന്തോഷം നല്‍കിയത്, എന്റെ കഥ, എനിക്ക് തന്നെ അയച്ച് തന്നിട്ട് 'സൂപ്പര്‍ കഥയാ, ഞാന്‍ എഴുതിയതാ, ഒന്ന് നോക്കിയേ' എന്നുള്ള ഒരു മെയില്‍ കിട്ടിയ നിമിഷമാ.ഒന്നുമില്ലെങ്കിലും എന്റെ കഥ സ്വന്തം പേരില്‍ അയച്ച് കൊടുക്കാന്‍ ആ മാന്യ സുഹൃത്ത് മുന്‍ കൈ എടുത്തത് ആ കഥയോടുള്ള ഇഷ്ടം കൊണ്ട് ആണല്ലോ എന്ന് ചിന്തിച്ചപ്പോള്‍ സ്വന്തമായി അഭിമാനവും ആ സുഹൃത്തിനോട് ഒരു പ്രത്യേക ഇഷ്ടവും തോന്നി, സത്യം!!"
അത് ഞാനല്ലല്ലോ അല്ലേ... :-)
അടുത്ത പടി, മൂന്നാം വാര്‍ഷികത്തില്‍ ഒരു പുസ്തകപ്രസാധനം....അഞ്ചാം വാര്‍ഷികത്തില്‍ ഒരു സിനിമാ റിലീസ്...അരുണിനത് കഴിയും, കരിമുട്ടം ഭഗവതിയാണേ സത്യം...എല്ലാ ഭാവുകങ്ങളും നേരുന്നു...
എന്റെ ഹൃദയം നിറഞ ആശംസകൾ അരുൺ!
ഇനിയും ഒരുപാട് വാർഷികങൾ ആഘോഷിക്കാനും ഞങളെ ഇതുപോലെ ചിരിപ്പിക്കാനും സർവ്വശക്തനായ ദൈവം താങ്കൾക്ക് ആയുസ്സും എഴുതാനുള്ള ശക്തിയും നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു..
നന്മകൾ നേർന്നുകൊണ്ട്...
അരുണേട്ടാ...ആദ്യം തന്നെ ഒരായിരം വാര്‍ഷിക ദിനാശംസകള്‍..
കായംകുളം സൂപ്പര്‍ഫാസ്റ്റിന്റെ ഒരു കടുത്ത ആരാധകനാണ് ഞാന്‍.ജാലകം ഒക്കെ പരിചയം ആകുന്നതിനും മുമ്പ് ഞാന്‍ എന്നും ഈ ബ്ലോഗ് തുറന്നു നോക്കുമായിരുന്നു.പുതിയ വല്ല പോസ്റ്റും വന്നോ എന്നറിയാന്‍..അത്രയ്ക്കിഷ്ടായിരുന്നു..
നമ്മുടെ ദൈനംദിന ജീവിതത്തിലെ കൊച്ചു കൊച്ചു സംഭവങ്ങള്‍ നമ്മള് സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത വിധത്തില്‍ എത്ര മനോഹരമായാണ് അരുണെട്ടന്‍ ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത് എഴുതിയിരിക്കുന്നത്..
ഇതു കഠിന ഹൃദയനും ചിരിച്ചു പോകുന്ന ശൈലി താങ്കള്‍ക്ക് മാത്രം സ്വന്തം.
കമന്റു ചെയ്യാന്‍ ഇപ്പോള്‍ ആണ് ഒരു ബ്ലോഗ് തുടങ്ങിയത്.
കായംകുളം സൂപ്പര്‍ഫാസ്റ്റ് കാതങ്ങള്‍ താണ്ടട്ടെ എന്ന് ആശംസിക്കുന്നു..
ഈ ഫാസ്റ്റിലെ ഒരു പാസ്സഞ്ചര്‍ ആയി ഞാനും ഉണ്ടാകും കൂടെ..
നടക്കട്ടെ മാഷേ നടക്കട്ടെ.
ഓടിതകര്ക്കൂ സൂപര്‍ ഫാസ്റ്റ് ആയി..
(മാവോയിസ്റ്റുകളെ ഒന്ന് ശ്രദ്ധിചേക്കണേ, അവര്‍ക്കിപ്പോ ക്രെയ്സ് ട്രെയിനുകളോടാ)
ആശംസകൾ.
ഹാപ്പി ബർത്ത്ഡേ
(തിരക്കാ)
Happy 2nd birthday ...
അരുണിന്റെ ബ്ലോഗ് വളരെ വിശിഷ്ടമാണ്. ഫലിതം എഴുതി ഫലിപ്പിക്കാന്‍ അറിയാവുന്ന ചുരുക്കം ചില നല്ല ബ്ലോഗര്‍മാരില്‍ ഒരാള്‍ ...
വയസ്സായി, വായിലെ പല്ല് മൂക്കില്‍ വന്നു കമ്പ്യൂട്ടര്‍ലെ കീ ബോര്‍ഡില്‍ ടൈപ്പ് ചെയ്യാന്‍ പറ്റാതാകുന്നതുവരെ ഇങ്ങനെ ബ്ലോഗിക്കോ...
അരുണേ അനിയാ
സകലമാന ഭാവുകങ്ങളും.. ഇനിയും വാര്‍ഷികാഘോഷങ്ങള്‍ ഒരുപാട് ആഘോഷിക്കാന്‍ സാധിക്കട്ടെ...ആശംസകളും അഭിനന്ദങ്ങളും..
("സൂപ്പര്‍ ബ്ലോഗാ, അബദ്ധത്തില്‍ കിട്ടിയ ലിങ്കാ" അത് കലക്കി!! ) :) :)
കൊള്ളാം...ആശംസകള്‍...
മനുവിനെ എന്നെങ്കിലും കൈയിൽകിട്ടിയാൽ, വെറുതെ കത്തി നീട്ടി പിടിക്കണം എന്നോരു ആഗ്രഹമില്ലാതില്ല. ഉലക്കകടിച്ച് കെല്ലാൻ പറ്റില്ലല്ലോ.
വർഷികവെടി ഉഗ്രൻ മനു. പേര് മാറ്റംകൊണ്ട് മാത്രം ഭാര്യയുടെ കൈയിന്ന് രക്ഷപ്പെടാമെന്ന ആഗ്രഹം, അത്യഗ്രഹപട്ടികയില്ലല്ലെന്നോരു സംശയം.
(((((((ഠോ)))))))))))
(((((((((((((((ഠോ))))))))))))))))))
ഇതെന്താ? നിശ്കളങ്കനായ മനു.
ഇരിക്കട്ടെ, ഒരു വഴിക്ക് പോകുവല്ലെ, കൈയിലിരിപ്പ് വെച്ച് ആവശ്യംവരും.
ഹാപ്പി ബർത്ത്ഡേ കണാ.
.
Dear Arun,
Good mORNING!
Hearty Congrats on completing two great years as a blogger!
You can be proud of doing great work in such a short period of two years!
Even if I missed your superfast since lone,today morning I thought of you;don't know why;may be today is Muppettu Thursday!May be karkidakam is approaching.:)
To make others laugh is a remarkable job!You are doing that!
Wishing you a bright and beautiful future,earning name and fame,let your superfast run on the track!:)
A BIG GOD BLESS YOU!
Between,keep sketching!This art[any art] is a blessing from God!
Wishing you a beautiful day ahead,
Sasneham,
Anu
ഇനിയും ഒത്തിരി പിറന്നാള്‍ പോസ്റ്റുകള്‍ വായിക്കാന്‍ ഇട വരട്ടെ ;)
എങ്കിലും മനു എന്ന പേര് തന്നെ വേണമായിരുന്നോ?
അരുണ്‍ ജി,
ആദ്യമേ തന്നെ ഒഴാക്കന്റെ വാര്‍ഷിക ഒഴാക്ക ആശംസകള്‍!
ഞാന്‍ പണ്ടു ബ്ലോഗ് തുടങ്ങും മുമ്പ് പല മെയിലും ഫോര്‍വേഡ് ചെയ്തിട്ടുണ്ട് പിന്നീടാണ് അത് ബ്ലോഗ് ആണെന്നും ബ്ലോഗര്‍ എന്ന ജന്തുക്കള്‍ ഈ ബ്ലോഗ് ലോകത്ത് ജീവിക്കുന്നു എന്നൊക്കെ അറിയാന്‍ ഇടയായത്. അങ്ങനെ ഞാനും ബ്ലോഗ്ഗര്‍ ആയി!
അപ്പൊ പറഞ്ഞു വരുന്നത് ഞാനും ഒരു ഏകലവ്യന് ആണ് താങ്കള്‍ എന്റെ ഗുരുക്കന്മാരില് ഒരാളും.
എന്നാ പിന്നെ നിന്റെ പെരുവിരല്‍ പോരട്ടെ atm കാര്‍ഡും പിന് നമ്പറും പോരട്ടെ എന്നൊക്കെ ആവശ്യപെട്ടാ ഞൊട്ടും കേട്ടോ :)
I started reading this just one week back. The moment I started reading the blog, I was sure that I am going to read the entire blog in 2-3 days. Thanks to my project where in I did not have any work in last week.
After finishing the entire blog stories, I am eagerly waiting for the next one. Everyday, will check to see whether the new one came or not.
Anyways, hapy b'day.. :-)
Among all the tensions and stress in life, this is one thing that keep me away from all my tensions. Thank you so much.
I am sure that, by next year, some of them is going to hit the screen or TV..
I am really proud and happy to say that I am sitting next to him in my office.
എപ്പോഴും മനു രക്ഷക്കു വന്നു എന്ന് വിചാരിക്കരുത്....
ചിലപ്പൊ പണി വാങ്ങും....
ഒരു കാര്യം ചോദിച്ചാ സത്യം പറയണം.....
ചേട്ടന് ചേച്ചിയെ കല്യാണം കഴിക്കുന്നതിന് മുന്‍പ് ചേച്ചി ഈ ബ്ലോഗ് വായിച്ചിരുന്നോ (വായിച്ചിരുന്നെങ്കില്‍ ഇത് ചേട്ടന് എഴുതുന്നതാണെന്ന് അറിയാമായിരുന്നോ?)?
ചോദ്യം വളരെ സിമ്പിളാ......
ശ്ശൊ മറന്നു പോയി.....
ബ്ലോഗ്ഗിന് പിറന്നാളാശംസകള്‍.....
എല്ലാവിധ ഭാവുകങ്ങളും നേരുന്നു.....
പിന്നെ കരിമുട്ടത്തമ്മയെ മൊത്തത്തില്‍ കോണ്ട്രാക്ടെടുത്തിരിക്കുന്നത് കൊണ്ട് ഞങ്ങളുടെ പ്രത്യേക പ്രാര്‍ത്ഥനകള്‍ ആവശ്യമില്ല....
എന്നാലും എന്റെ വക എല്ലാ പ്രാര്‍ത്ഥനകളും വാക്ദാനം ചെയ്യുന്നു :)
എനിമ!!!
അണ്ണാക്കിലോട്ട് കുഴലിട്ട് വെള്ളം പമ്പ് ചെയതതോടെ അവരുടെ നാസാരന്ധ്രങ്ങളിലൂടെ എലിവെഷം പുറത്ത് വന്നു.ആ ഒരൊറ്റ 'എനിമ' കാരണം ഞാന്‍ അവര്‍ക്ക് 'എനിമി' ആയി!! ഹാലിളകിയ ചേട്ടന്മാര് അലറി പറഞ്ഞു:
"നിനക്ക് ഞങ്ങള്‍ വച്ചിട്ടുണ്ടടാ"
വേണ്ടാ, അതൂടെ നിങ്ങള്‍ തിന്നോ!!!
എന്റെ മനുമോനെ… സംഗതി കടോരമാക്കി കടുവറുത്തു.
രണ്ടാം വാർഷികത്തിൽ ആശംസകളോടെ……..
രണ്ടാം വാര്‍ഷികാശംസകള്‍
ആശംസകളും അഭിനന്ദങ്ങളും..
രസായിട്ടുണ്ട് ഈ വാര്‍ഷികാഘോഷം
സൂപ്പര്‍ ഫാസ്റ്റ് ഇനിയും കുതിക്കട്ടെ
ആശംസകള്‍
happy birthday dear MANU. continue blogging, god bless you.
അരുണ്‍ ഏട്ടാ ,
ഇനിയും മനുവിന്റെ ഒരു പാട് കഥകള്‍ ഒക്കെ വരാനിരിക്കുന്ന ഈ കായംകുളം സൂപ്പര്ഫസ്ടിനു ബ്ലോഗിന് എല്ലാവിധ ആശംസകളും
Congrats yaar.. go ahead..
ഒരു കോഴിയല്ല കാള എന്ന സത്യം ആ നിമിഷം എനിക്ക് മനസിലായി!!
എങ്ങനെ ഇത്രയും വലിയ പെരുങ്കള്ളങ്ങള്‍ പറഞ്ഞു ആളുകളെ ചിരിപ്പിക്കുന്നു :)
സമ്മതിച്ചിരിക്കുന്നു... തകര്‍ത്തിരിക്കുന്നു!! ആശംസകള്‍ !!
ആശംസകള്‍. എല്ലാ നന്മകളും സംഭവിക്കട്ടെ. സ്വന്തം ബ്ലോഗ് പ്രചാരണത്തിന്റെ തന്ത്രം വായിച്ചു ചിരിച്ചു. പക്ഷെ അപ്പോള്‍ ഓര്‍ത്തത് എന്നെപോലുള്ള ബ്ലോഗ്ഗെര്മാരെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യധാരയില്‍ കൊണ്ടുവരുന്ന നല്ല മനസ്ഥിതിയുള്ള മനുവിനെ കുറിച്ചാണ്.
ആശംസകള്‍ !!
എടാ മനൂ, നിന്നെ എനിക്കറിയാമെടാ..
നീ കോഴിയെ കട്ടു തിന്നും അല്ലേ..
അരുണ്‍ എന്ന മനു
മനു എന്ന അരുണ്‍
രണ്ടു വര്‍ഷം സഹിച്ചു!!!!!!
ഇനിയും എത്ര വര്‍ഷം വേണമെങ്കിലും സഹിക്കാം
അതുകൊണ്ട് സൂപ്പര്‍ ഫാസ്റ്റും കര്‍ക്കടക രാമായണം
കലിയുഗവരദന് കാര്‍ക്കോടക പുരാണം ഇനിയും പല വര്‍ഷങ്ങള്‍ തുടരാന്‍ കഴിയട്ടെ
എന്ന് പ്രാര്‍ത്ഥിക്കുന്നു
Arun Chettaa,
aaaSamsakaL..
വെറുതെ ഒരു ആശംസ പറഞ്ഞാല്‍ പോര. മൂന്നാം വര്‍ഷത്തിലേക്ക് എത്തി നില്ക്കുന്ന ഈ ബ്ലോഗിന്റെ വില എന്താന്നാ? ഞങ്ങളെ ഇനിയുമിനിയും മനു ചിരിപ്പിക്കണം, ഇടക്കൊക്കെ ചിന്തിപ്പിക്കണം. തുടരട്ടങ്ങനെ തുടരട്ടെ.. പോസ്റ്റുകള്‍ ഇനിയും തുടരട്ടെ...
(പക്ഷേ ആ മെയിലിനു അവസാനം 'മാന്യ വായനക്കാരില്‍ നിന്നും ഇനിയും പ്രോത്സാഹനം പ്രതീക്ഷിക്കുന്നു' എന്നൊരു വാചകം കൂടി കണ്ടപ്പോള്‍ അത് അയച്ചവനെ അറിയാതെ തന്തക്ക് വിളിച്ച് പോയി.മാന്യ സുഹൃത്തേ, നീ എന്നോട് ക്ഷമി!!!)
ഇതൊരു നോട്ട് ചെയ്യണ്ട പോയിന്റ് ആണ്..."തന്തയില്ലാത്ത" (പേര് വെക്കാത്ത) പോസ്റ്റുകള്‍ മെയിലില്‍ അലഞ്ഞു തിരിയാതിരിക്കട്ടെ...
അപ്പൊ അണ്ണാ....ഇനി ഒരു പത്തു നൂറു പിറന്നാള്‍ പോസ്റ്റുകള്‍ കൂടി വരട്ടെ...ആശംസകളോടെ..
best wishes
അരുണ്‍ മാഷെ സൂപ്പര്‍ ഫസ്ടിനു ഇനിയും കൂടുതല്‍ രാജധാനി ടൈപ്പ് ബോഗികള്‍ വരട്ടെ , കൂടുതല്‍ ചിരിപ്പിക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു
ഇതൊരുമാതിരി മറ്റേ പരിപാടിയായിപ്പോയീ...ഉം..എന്തായാലും...”ഹാപ്പ്യ് ന്യുയര്‍ “ ..” പിറന്നളാശംസകള്‍ ! “
:D
സത്യം പറഞാല്‍ എനിക്ക് നിങളുടെ ബ്ലോഗ് ഇഷടമല്ല എന്നു തന്നെയല്ല വെറുപ്പുമാണ്...
കാരണം ഇതില്‍ കൂടുതലും തമാശയാണ് വിഷയം ..തമാശ മനുഷ്യനെ മത ജാതി ഭേദമെന്യെ അടുപ്പിക്കും...
ജമാ-അ-ഇസ്ലാമിയും വീഎച്പി ക്കാരനും ഈഴവനും നായരും കമ്മുണിസ്റ്റ്കാരനും ആറ് എസ്സ് എസ്സ് കാരനും എന്‍ഡീഫ് കാരനും ഒരുമിച്ചിരുന്ന് ചിരിക്കും ..അത് പാടില്ല..ബ്ലോഗ് കണ്ട് വായിക്കുന്നവന് ഇറിറ്റേറ്റഡ് ആവണം..അവന്റെ സ്വെത്വെം നോവണം...എന്തു എവിടെ ചീത്ത സംഭവിച്ചാലും അതു നാം എതെങ്കിലും മതക്കാരന്റെ തലയിലിടണം..
matu jaathikkaarante yiTayil മുന്നൂറു വറ്ഷം മുമ്പുണ്ടായിരുന്ന ആാചാരങളെക്കുര്രിച്ച് പറഞു ഓരോരൊ ജാതിക്കാരെ അധിക്ഷേപിക്കണം...ഇതൊന്നും നിങളുടെ ബ്ലോഗിലില്ല...പിന്നെ എന്ത് ബ്ലോഗ്ഗ്?
കമന്റിലൂടെ വറ്ഗ്ഗീയതക്ക് തീരെ സ്ക്വാപ്പ് ഇല്ല്...ഞാന്‍ ഇല്ല ഇവിടെ വെയിസ്റ്റ്...
സത്യം പറഞാല്‍ എനിക്ക് നിങളുടെ ബ്ലോഗ് ഇഷടമല്ല എന്നു തന്നെയല്ല വെറുപ്പുമാണ്...
കാരണം ഇതില്‍ കൂടുതലും തമാശയാണ് വിഷയം ..തമാശ മനുഷ്യനെ മത ജാതി ഭേദമെന്യെ അടുപ്പിക്കും...
ജമാ-അ-ഇസ്ലാമിയും വീഎച്പി ക്കാരനും ഈഴവനും നായരും കമ്മുണിസ്റ്റ്കാരനും ആറ് എസ്സ് എസ്സ് കാരനും എന്‍ഡീഫ് കാരനും ഒരുമിച്ചിരുന്ന് ചിരിക്കും ..അത് പാടില്ല..ബ്ലോഗ് കണ്ട് വായിക്കുന്നവന് ഇറിറ്റേറ്റഡ് ആവണം..അവന്റെ സ്വെത്വെം നോവണം...എന്തു എവിടെ ചീത്ത സംഭവിച്ചാലും അതു നാം എതെങ്കിലും മതക്കാരന്റെ തലയിലിടണം..
matu jaathikkaarante yiTayil മുന്നൂറു വറ്ഷം മുമ്പുണ്ടായിരുന്ന ആാചാരങളെക്കുര്രിച്ച് പറഞു ഓരോരൊ ജാതിക്കാരെ അധിക്ഷേപിക്കണം...ഇതൊന്നും നിങളുടെ ബ്ലോഗിലില്ല...പിന്നെ എന്ത് ബ്ലോഗ്ഗ്?
കമന്റിലൂടെ വറ്ഗ്ഗീയതക്ക് തീരെ സ്ക്വാപ്പ് ഇല്ല്...ഞാന്‍ ഇല്ല ഇവിടെ വെയിസ്റ്റ്...
പാളങ്ങളില്ലാതെ, അതിര്‍വരമ്പുകളില്ലാതെ ഈ ലോകം മുഴുവന്‍ ഓടുന്ന കായംകുളം സൂപ്പര്‍ഫാസ്റ്റ്...ഇതില്‍ ഇടയ്ക്കു വെച്ചു കയറിയ ഒരു യാത്രക്കാരനാണ് ഞാന്‍..ഇപ്പൊ ഇറങ്ങാന്‍ തോന്നുന്നുമില്ല. എന്തു ചെയ്യും.
ഒരുപാട് ഒരുപാട് ആശംസകള്‍
വാര്‍ഷിക ആശംസകള്‍ .................നൂറാം വാര്‍ഷികത്തിന് നമുക്ക് കലക്കാം
രണ്ടാം വാര്‍ഷിക ആശംസകള്‍...
ഇനിയും ഒരുപാടൊരുപാട് വാര്ഷികങ്ങളിലെക്ക് സൂപ്പറായി കുതിക്കട്ടെ.
സ്നേഹപൂര്‍വ്വം ആശംസകള്‍.
മച്ചു.. ആശംസകൾ,....!
ആശംസകള്‍ ... അഭിനന്ദനങ്ങള്‍ :)
ഹാപ്പി ബ്ലൊര്ത് ഡേ... :)
പോസ്റ്റ് കലക്കീട്ടാ
ഇനീം കലക്ക് ട്ടാ..
:)
അരുണ്‍,
അഭിനന്ദനങ്ങള്‍...
ഇനിയും ഒരുപാട് വാർഷികങൾ ആഘോഷിക്കാനും കൂടുതല്‍ മികച്ച രചനകളുമായി മലയാളം കായംകുളം സൂപ്പര്‍ഫാസ്റ്റ് ഓടിത്തകര്ക്കുമാറാകട്ടെ എന്നാശംസിക്കുന്നു.
എല്ലാവിധ ഭാവുകങ്ങളും നേരുന്നു..
അഭിനന്ദനങ്ങള്‍ അരുണ്‍.ഇനിയും കൂടുതല്‍ പ്രശസ്തി ഉണ്ടാകുനാനായി പ്രാര്‍ത്ഥിക്കുന്നു.
എല്ലാ വിധ ആശംസകളും .....'ഇനിയും ഒരുപാടു ഒരുപാടു നാള് ഇതുപോലെ എഴുത്തുമായി ജീവിക്കട്ടെ '.'
അരുണ്‍ വാര്‍ഷിക പോസ്റ്റിന് ആശംസകള്‍.
(കഴിഞ്ഞ ദിവസം ഒരു ഫോര്േവടു മെയില്‍ വന്നു വായിച്ചപ്പോള്‍ അരുണിന്റെ മനസ്സ് പ്രക്ഷുബ്ധമാണ് എന്ന പോസ്റ്റ്)
പിറന്നാൾ ആശംസകൾ,,, ബ്ലോഗിന്, മനുവിന്, പിന്നെ അരുണിനും.
ആശംസകള്‍ ,,ഇനിയും നിറയെ എഴുതു.
പിറന്നാള്‍ ആശംസകള്‍ !!!!!!!!!
കായംകുളം സൂപ്പര്‍ ഫാസ്റ്റ്
ഇനിയും ഓടിക്കൊണ്ടെയിരിക്കട്ടെ . . .
രണ്ടാം വാര്‍ഷികത്തിന് ആശംസകള്‍.
സ്നേഹപൂര്‍വ്വം
താബു
എല്ലാവിധ ആശംസകളും..ഈ സൂപ്പര്‍ഫാസ്റ്റ് ഇനിയും ബോഗികളുമായി അതിവേഗം പാഞ്ഞ് പോകട്ടേ...
അണ്ണാക്കിലോട്ട് കുഴലിട്ട് വെള്ളം പമ്പ് ചെയതതോടെ അവരുടെ നാസാരന്ധ്രങ്ങളിലൂടെ എലിവെഷം പുറത്ത് വന്നു.ആ ഒരൊറ്റ 'എനിമ' കാരണം ഞാന്‍ അവര്‍ക്ക് 'എനിമി' ആയി!!
അളിയാ സൂപ്പര്‍ വാര്‍ഷിക പോസ്റ്റ്, മുകളില്‍ പറഞ്ഞ പഞ്ച് തന്നെ ഒന്ന് ഒന്നര, എല്ലാ വിധ ആശംസകളും, ഞാന്‍ തിരക്കില്‍ ആണ് അളിയാ, അതാണ് ഇപ്പോള്‍ വിട്ടു നില്‍ക്കുന്നെ,
താങ്കള്‍ പുലി ആണ് കേട്ടാ...കോഴികളെ കൊന്ന പാപമൊക്കെ ഈ ബ്ലോഗിലൂടെ ആളുകളെ ചിരിപ്പിച്ചതിലൂടെ തീര്‍ന്നു കാണും.. :-) ഹൃദയം നിറഞ്ഞ രണ്ടാം വാര്‍ഷികാശംസകള്‍...
എന്റെ മനുചേട്ടാ ഞാന്‍ നമിച്ചു !! ചിരിച്ചു ചിരിച്ചെന്റെ അപ്പിസു പൂട്ടി, എല്ലാ ഭാവുകങ്ങളും !!
അഭിനന്ദനങ്ങള്‍...എന്നും ഇതുപോലെ വായനക്കാരെ ചിരിപ്പിക്കാനും, ചിന്തിപ്പിക്കാനും കഴിയട്ടേയെന്ന് ആശംസിക്കുന്നു.
aliyo
happy blog birthday
ആശംസകള്‍ ... അഭിനന്ദനങ്ങള്‍ :)
ഞാനിവിടെ വരുന്നില്ലേ.. അറിയാതെ ആ വാക്കത്തിയുടെ അടിയില്‍ എന്റെ തലയെങ്ങാനും പെട്ടാാാലോ?
ഞാനിവിടെ വരുന്നില്ലേ.. അറിയാതെ ആ വാക്കത്തിയുടെ അടിയില്‍ എന്റെ തലയെങ്ങാനും പെട്ടാാാലോ?
അങ്ങനെ നിരവധി കാലം ഇങ്ങനെ പുലിയായി വാർഷികങ്ങൾ ആയി ആഘോഷിക്കാൻ കഴിയട്ടെ .. ആശം സകൾ
2am vaarshiika aasamsakal chekka
post super
iniyum 3aam varshathil thakarkku
all the best
അപ്പൊ "മനു" വിളിപ്പേരല്ല അല്ലെ?
വാര്‍ഷിക ദിനാശംസകള്‍..
Annanu njan oru mail forward cheythirinnu, athano udheshiche
ഹാപ്പി ബര്‍ത്ത്ഡേ അരുണ്‍ജീ... കായംകുളം സൂപര്ഫാസ്റ്റ് ഇനിയുമിനിയും ഒത്തിരി ദൂരങ്ങള്‍ താണ്ടട്ടെയന്നാശംസിക്കുന്നു
രണ്ടാം വാര്‍ഷികത്തിനു ആശംസകള്‍. ഇനിയും ഒരുപാടുകാലം വായനക്കാരെ ഇതുപോലെ രസിപ്പിക്കാന്‍ കഴിയട്ടെ എന്ന് ആര്ത്മാര്തമായി പ്രാര്‍ഥിക്കുന്നു.
കായം കലക്കിയ കുളത്തിൽ നിന്നും നർമ്മമത്സ്യങ്ങൾ പിടിച്ച് ഒരു സൂപ്പർഫാസ്റ്റിൽ ബൂലോഗത്തെക്ക് കയറ്റിയയക്കുന്ന മനുവിനോട് ,എന്റെ പിറന്നാൾ ആശംസകൾ അറിയിക്കണം കേട്ടൊ..അരുൺ
സ്ഥിരം സീസൺ ടിക്കറ്റ്യാത്രക്കാരായ ഞങ്ങൾ ,ഈ മീനെല്ലാം കൊണ്ടുപോയി നല്ലരുചിയോടെ പാചകം ചെയ്ത് വീട്ടിലെ മറ്റുള്ളവർക്കൊപ്പം കഴിക്കാറുണ്ടെന്നും !
“അണ്ണാക്കിലോട്ട് കുഴലിട്ട് വെള്ളം പമ്പ് ചെയതതോടെ അവരുടെ നാസാരന്ധ്രങ്ങളിലൂടെ എലിവെഷം പുറത്ത് വന്നു”
ഈശോയേ!
എനിമ അണ്ണാക്കീക്കുടെ കൊടുത്തോ!അതെന്ത് എനിമ!
ഹ! ഹ!!
തകർപ്പൻ വാർഷികാഘൊഷാശംസകൾ!
(ഞാൻ നാട്ടിലെത്തിയതേ ഉള്ളൂ. ബാംഗ്ലൂരിൽ മുങ്ങിക്കളഞ്ഞതിന്റെ കലിപ്പ് തൊടുപുഴയിൽ തീർക്കാം.)
എല്ലാവിധ ആശംസകളും ...ഇനിയും തുടരുക
വായിക്കാറുണ്ടെങ്കിലും കമന്റ്ടി തുടങ്ങിയില്ലായിരുന്നു. എന്നാല്‍ ഈ പോസ്റ്റ് മുതല്‍ തുടങ്ങാം.വളരേ രസകരമായ ബ്ലോഗ്..
ആ ഒരൊറ്റ 'എനിമ' കാരണം ഞാന്‍ അവര്‍ക്ക് 'എനിമി' ആയി!!
എവിടെ കഫേകള്‍ , എവിടെ ഹോംപേജ്, അപ്പ ഇതായിരുന്നല്ലേ ടെക്നിക്...ഉം ഉം...
മനസ്സ് പ്രക്ഷുബ്ധമാണ്, പലകുറി മെയിലായി വന്നു ഇന്‍ബോക്സ് നിറയുന്നുണ്ട്....
സോറി കാളേ, ഗീവ് മീ വണ്‍ മോര് ചാന്‍സ്
ബ്ലോഗ് ജന്മ ദിനാശംസകള്‍
പതിവു പോലെ തന്നെ കിടിലന്‍ അവതരണം. ഞാന്‍ നന്നായി ചിരിച്ചു. quote ചെയ്ത് കമന്റുവാണേല് ഒരുപാടുണ്ടാവും.
പ്രിയപ്പെട്ട മനു അല്ല അരുൺ
ദീർഘകാലം ഈ തീവണ്ടി ഇതുപോലെ ആടിപൊളിയായി മുന്നോട്ടു പോകട്ടെ എന്നു ആശംസിക്കുന്നു.
രായപ്പാ: നന്ദി :)
അനൂപ്:എല്ലാവരുടെയും ഈ പ്രോത്സാഹനമാ ഒരു ശക്തി
നിരക്ഷരന്:അങ്ങനെ തന്നെ :)
മൂലന്: നന്ദി :)
പെരൂരാന് നന്ദി :)
കൊണ്ടോട്ടിക്കാരന്‍:ഈ പിന്തുണക്ക് നന്ദി മാഷേ
അപ്പു ചേട്ടാ:ശത്രുക്കളെ സമ്പാദിച്ചില്ല എന്ന ഒറ്റകാര്യത്തില് ഞാന്‍ ഹാപ്പിയാണ്.
ശ്രീ:നന്ദി
ജമാല്‍:ഇന്‍ഫിനിറ്റി ലൂപ്പ് ആണേലും സ്റ്റക്ക് ആവില്ല എന്ന് കരുതുന്നു :)
വീരു:നന്ദി
കിഷോര്‍:നണ്ട്റി തമ്പി
കണ്ണനുണ്ണി:താങ്ക്സ്സ്
മനോരാജ്:എറണാകുളത്ത് വച്ച് രക്ഷപെടാന്‍ ചാന്‍സുണ്ട്
ഉഗാണ്ട രണ്ടാമന്:നന്ദി
ചാണ്ടീക്കുഞ്ഞേ: ആ കോട്ടിയതിന്റെ ബാക്കി കൂടി നോക്കണേ :)
ഹാപ്പി ബർത്ഡേ, ഒപ്പം എല്ലാവിധ ആശംസകളും നേരുന്നു.
daa manoonte oru post mail forward aay kitty. he he he
ആശംസകള്‍...
അരുണ്‍ ആന്‍ഡ് മനു ..,
രണ്ടു പേര്‍ക്കും ആശംസകള്‍ ..!
അരുണിന് വാര്‍ഷികാശംസകള്‍!
മനുവിന് ജന്മദിനാശംസകള് !
(നല്ലൊരു അച്ഛനെയാണല്ലോ മനുവിന് കിട്ടിയിരിക്കുന്നത്?)
രണ്ടാം വാർഷികാശംസകൾ ഒന്നാമതായി നേരുന്നു.
ഇതിലെ മനുവിന്റെ വിക്രസുകൾ അത്രയ്ക്കങ്ങ് ശരിയായില്ലേ ഉണ്ടോ എന്ന സംശയം.. പശുവിനെ കൊന്നില്ലെങ്കിൽ അഡ്ജസ്റ്റ് ചെയ്യാമായിരുന്നു :)
>കൊല്ലണ കാര്യമൊക്കെ എഴുതി പേടിപ്പിച്ചിട്ട്....
ഇനി എങ്ങനെ ആശംസിയ്ക്കും?
ആശംസക്കള്‍...
അഭിനന്ദനങ്ങള്‍..തുടരുക ഈ അക്രമങ്ങള്‍ !
:)
ഭായി:നന്ദി
നിരാശകാമുകാ:മനസ്സ് നിറഞ്ഞ ഈ അഭിനന്ദനത്തിനു വളരെ നന്ദി :)
മുരളിക,വിശാലേട്ടാ,പ്രവീണ്‍:നന്ദി
ജോണ്‍,നന്ദേട്ടാ, വിനയന്:വളരെ സന്തോഷം
സുല്‍ത്താന്‍:ഇടക്കിടെ വരണം
അനുപമ:വള്രെ നാളായിരുന്നു ഈ വഴി കണ്ടിട്ട്, നന്ദി
ബിജിത്ത്,മനു:നന്ദി
ഒഴാക്കന്:ആ ഗുരുദക്ഷിണ അങ്ങ് ബോധിച്ചു
ലിബിന്:അടുത്തിരുന്ന് വായിക്കുന്നത് എന്റെ ബ്ലോഗാണെന്ന് കമ്പനി അറിയരുതെന്ന് ഒരു അപേക്ഷ
കിച്ചു:സിംപിള്‍ ചൊദ്യത്തിനു ഉത്തരം തരാന്‍ മനസില്ല :)
സാദിഖ്,നൌഷു,കൃഷ്ണകുമാര്‍,ചെറുവാടി,ഷിബു,അഭി,സുനില്‍,സൂരജ്,സുകന്യ് ചേച്ചി:വളരെ വളരെ നന്ദി
ചാര്‍ളി, രമണിക, സുചന്ദ്, ചിതല്:നന്ദി:)
സിബു:ഹ..ഹ..ഹ, വെര്‍തെ
പൌര്‍ണ്ണമി,അച്ചായാ,ഗോപന്:നന്ദി
പാവം ഞാന്‍്:ആര്ക്കിട്ടാ ഈ താങ്ങിയത്?
പരമു,ആയിരത്തൊന്നാംരാവ്, റാംജി,പാവത്താന്‍,കുമാരന്,ഹംസ:നന്ദി
കൂതറ,റ്റോംസ്,ജെയിംസ്,സിയ,രഞ്ജിത്ത്,മിനിടീച്ചര്‍:ഇനിയും വരണേ
രാധിക,അമ്മുക്കുട്ടി,താബു,അബ്ക്കാരി,കുറുപ്പളിയാ:നന്ദി
തൃശൂക്കാരന്,രാകേഷ്, വായാടി,രാജേഷ്,ജിക്കു,മുക്കുവന്,എറക്കാടന്‍,മനുചേട്ടാ:വളരെ വളരെ സന്തോഷം
ദീപക്ക്,മരഞ്ചാടി,ചേര്ത്തലക്കാരന്,തെച്ചിക്കോടന്:സന്തോഷമായി :)
ബിലാത്തിപട്ടണം, ജയന് ചേട്ടാ,പൊന്മാന്,വാല്‍നക്ഷത്രം:ഈ സ്നേഹത്തിനു നന്ദി
ചെലക്കാണ്ട് പോടാ,ജീവി,ഒടിയന്,ആസ്വാദകന്:നന്ദി
വശംവദന്‍,കാര്വര്ണ്ണന്,ലക്ഷ്മി,ഫൈസല്‍:താങ്സ്സ്
കുഞ്ഞൂസ്സ്,ബഷീറിക്ക,എച്ചുമിക്കുട്ടി:ഇനിയും വരണം
റഷീദ്,ഹരിയണ്ണന്‍:നന്ദി
പ്രോത്സാഹിപ്പിക്കുന്ന, പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുന്ന എല്ലാ സ്നേഹിതര്‍ക്കും നന്ദി
അരുണ്‍ജീ.. എല്ലാ ആശംസകളും..
അരുണ്‍ ഭായ്..........സ്നേഹം നിറഞ്ഞ രണ്ടാം പിറന്നാള്‍ ആശംസകള്‍.........
കുറച്ചു കാലമായി ഈ സൂപ്പര്‍ ഫാസ്ടിലെ ഒരു സീസണ് ടിക്കറ്റ് തന്നതിന് നന്ദി..........
നമ്മടെ പേജ് വഴി ഒന്ന് വന്നിരുന്നു അല്ലെ....--
ആശംസകള്‍ അരുണ്‍
നല്ല പോസ്റ്റുകള്‍
ഇനിയും ഇതു പോലുള്ള നര്‍മത്തില്‍ പൊതിഞ്ഞ തമാശകളും, പോസ്റ്റുകളും പ്രതീക്ഷിക്കുന്നു...
ആശംസകള്‍ നേര്‍ന്നുകൊണ്ട്...
സസ്നേഹം...
അനിത
JunctionKerala.com
രണ്ടാം വയസ്സിന്റെ എല്ലാ ഭാവുകങ്ങളും നേരുന്നു. ഈ സൂപ്പര്‍ഫാസ്റ്റ് ഒരു സൂപ്പര്‍ എക്സ്പ്രസ്സ് ആയി വളരട്ടെ എന്ന ആശംസകളോടെ...
വെണ്ണിയോടന്‍
വായിച്ചതെല്ലാം ഉഗ്രന്‍ ..ഇനി വായിക്കനിരിക്കുന്നതും ഉഗ്രന്‍ ...അല്ലെ ?? ആണോ ?? ഹഹ..ആശംസകള്‍ ....
thalathirinju jenichath kond aayirikum.. alenkil manuettante bashayil paranjal jenikunathinu munpey thala nere ayirunath kond aavm pinnil ninna vayichu thudangiyath.. sadharana gethiyil ezhuthi parijeyam koodumbol aavenam kadha mechapedukka.. ennal ividey pinnilk vayichathil enik nirasha illa en parayamelo.. ellam onil onnu mecham :) 2 varshathil athikam ayi e blog en ketathil sandosham.. vayikan iniyum orupaad undelo :)
oru prethyega nanni.. enthina en chodichal ammumayudeyum ammedeyum pazhampuranagalil nin maathram ketitulla avru valarnna natinpuravum.. aviduthey reethikalum onnu vishualise cheyan oru avasaram undakiyathin :) oru cinima kanunathilum priyam manuvettante veerakadhakal..
thanq arun chetta :)
Post a Comment