For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

പ്രവാസിയുടെ ഡയറിക്കുറിപ്പുകള്‍




അമ്പലവാസി, അയല്‍വാസി, ദരിദ്രവാസി...
പ്രവാസി!!!
കേരളം എന്ന ഇട്ടാവട്ടത്തില്‍ എത്ര എത്ര വാസികള്‍.

ഏതൊരു ചെറുപ്പക്കാരനെയും പോലെ ഗള്‍ഫ് മോഹം എന്നിലും ഉണ്ടായിരുന്നു.ഗള്‍ഫില്‍ പോകണം, അറിയപ്പെടുന്ന പ്രവാസി ആകണം, കോടി കോടി സമ്പാദിക്കണം, അങ്ങനെ സമ്പാദിച്ചു സമ്പാദിച്ചു ഒരു പണക്കാരനാകണം, ബസ്സ് വാങ്ങണം, ലോറി വാങ്ങണം, ആനേ വാങ്ങണം...
ഹോ, എത്ര എത്ര മോഹങ്ങള്‍.

എന്നാല്‍ ഒടുവില്‍ ബാംഗ്ലൂര്‍ എന്ന ദേശത്ത്, ഒരു ചെറിയ സോഫ്റ്റ്വെയര്‍ കമ്പനിയില്‍ എഞ്ചിനിയര്‍ എന്ന് അറിയപ്പെടാനായിരുന്നു എനിക്ക് വിധി.അങ്ങനെ ഇരിക്കെയാണ്‌ എന്നിലെ ഗള്‍ഫ് മോഹം പിന്നെയും തല പൊക്കിയത്.കൂടെ ഒരു ചോദ്യവും..
ഏത് രാജ്യത്ത് പോകണം??
സൌദി ഈസ്സ് എ ഡേര്‍ട്ടി കണ്ട്രി...
അവിടെ കള്ള്‌ കുടിച്ചാല്‍ തല വെട്ടുമത്രേ!!!
ദുബായ് ഈസ്സ് എ നോട്ടി കണ്ട്രി...
അവിടെ കാശ് പോവാന്‍ നൂറ്‌ വഴിയുണ്ടത്രേ!!
പിന്നെയോ?
ആ ചോദ്യത്തിനുള്ള ഉത്തരമായിരുന്നു ഖത്തര്‍.
സൌദിയുടെ സ്ട്രിക്റ്റും, ദുബായുടെ ഫിറ്റും ഉള്ള കണ്ട്രി.അങ്ങനെ അടിയന്‍ അവിടേക്ക് പോകുവാന്‍ തീരുമാനിച്ചു.

എന്നാല്‍ അതത്ര എളുപ്പമായിരുന്നില്ല, ആദ്യം പാസ്പോര്‍ട്ട് വേണം, പിന്നെ വിസ വേണം, അതേ പോലെ അവിടൊരു ജോലി വേണം..
എത്രയെത്ര കടമ്പകള്‍!!!
ഒടുവില്‍ ബാല്യകാല സുഹൃത്തും, ഇപ്പോള്‍ ഖത്തറില്‍ അറബിയുടെ കീഴില്‍ ജോലി ചെയ്യുന്നവനുമായ ശേഖര്‍ അതിനു എന്നെ സഹായിച്ചു, അവന്‍റെ കമ്പനിയിലെ ഐടി മാനേജരായി അവന്‍ എനിക്കൊരു ജോലി തരപ്പെടുത്തി, തരക്കേടില്ലാത്ത ശമ്പളവും.
അന്ന് തന്നെ കമ്പനിയില്‍ രാജി കത്ത് നല്‍കി.
ഹോ, സോറി.
ഐടി കമ്പനിയില്‍ രാജി കത്ത് നല്‍കി എന്ന് പറയാന്‍ പാടില്ല, 'പേപ്പര്‍ ഇട്ടു' എന്നാണ്‌ ശരിയായ പ്രയോഗം.അതായത്, 'സാര്‍ ഈ കമ്പനിയിലെ സേവനം ​എന്നെ ഉയരങ്ങളില്‍ എത്തിച്ചു എന്നും, ഇനി ഉയരാന്‍ സ്ഥലമില്ലാത്തതിനാല്‍ വിശ്രമ ജീവിതം ആഗ്രഹിക്കുന്നുവെന്നും' കമ്പിനിയെ ബോധിപ്പിച്ചു കൊണ്ടുള്ള ഒരു മെയില്‍ അയക്കുക എന്ന പ്രോസസ്സ്.
ഇങ്ങനെ പേപ്പര്‍ ഇട്ട് കഴിഞ്ഞാല്‍ പിന്നെ മൂന്ന് കടമ്പയുണ്ട്...

ഒന്നാം കടമ്പ, നോട്ടീസ് പിരീഡ് :
അതായത് നമ്മള്‍ ഇത്ര നാളും ചെയ്ത ജോലി മറ്റുള്ളവര്‍ക്ക് പകര്‍ന്ന് കൊടുക്കാന്‍ വേണ്ടി ഒരു മാസം കൂടി കമ്പനിയെ സേവിക്കണം.എന്നാല്‍ ഞാന്‍ പ്രത്യേകിച്ച് പണി ഒന്നും ചെയ്തിട്ടില്ലെന്ന് കമ്പനിക്ക് അറിയാവുന്നതിനാലും, ഞെക്കി പിഴിഞ്ഞാല്‍ പോലും എന്നില്‍ നിന്ന് ഒരു വിവരവും ലഭിക്കാന്‍ വഴിയില്ലെന്ന് കമ്പനിക്ക് ബോധ്യം ഉള്ളതിനാലും എനിക്ക് നോട്ടീസ് പിരീഡ് അവര്‍ മൂന്ന് ദിവസമായി വെട്ടി ചുരുക്കി.ഒരുപക്ഷേ വെറുതെ ഞാന്‍ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്ത് ഒരു മാസത്തെ കറന്‍റ്‌ കളയുന്നതിലും നല്ലത് ഇതാണെന്ന് അവര്‍ ചിന്തിച്ചു കാണും.

രണ്ടാം കടമ്പ, ക്ലിയറന്‍സ് സര്‍ട്ടിഫിക്കേറ്റ് :
ഇത് പ്രത്യേകിച്ച് ഒന്നുമില്ല, എല്ലാ ഡിപ്പാര്‍ട്ട്‌മെന്‍റിലും നടന്ന് ഞാനൊന്നും തല്ലി പൊട്ടിക്കുകയോ, നശിപ്പിക്കുകയോ ചെയ്തില്ല എന്ന് ഒപ്പിട്ട് വാങ്ങിക്കണം.
ഡെവലപ്പ്‌മെന്‍റ്‌, ഫിനാന്‍സ്, എച്ച്.ആര്‍, അങ്ങനെ ഒടുവില്‍ ലൈബ്രറിയിലെത്തി..
ലൈബ്രേറിയന്‍റെ മുഖത്തൊരു ചോദ്യഭാവം:
"എന്താ?"
"ക്ലിയറന്‍സ് സര്‍ട്ടിഫിക്കേറ്റില്‍ ഒരു ഒപ്പ് വേണം"
"ആരാ?"
"ഞാന്‍ മനു, ഇവിടുത്തെ ഒരു എംപ്ലോയിയാ"
ഒപ്പിടാന്‍ പേപ്പര്‍ വാങ്ങിയപ്പോള്‍ ഒരു പുച്ഛസ്വരത്തില്‍ അയാള്‍ പറഞ്ഞു:
"ഇത്ര നാളും ഇങ്ങോട്ടൊന്നും കണ്ടിട്ടില്ലല്ലോ?"
അതായത് എഴുത്തും വായനയും ഇല്ലാത്ത ഒരു ഏഴാം കൂലിയാണ്‌ ഞാനെന്ന് വ്യംഗ്യാര്‍ത്ഥം.ഒപ്പിട്ട് പേപ്പര്‍ കൈയ്യില്‍ കിട്ടുന്ന വരെ ഒന്നും മിണ്ടിയില്ല, പേപ്പര്‍ കിട്ടിയപ്പോള്‍ പതിയെ ചോദിച്ചു:
"സാര്‍ എന്താണാവോ ഇവിടിരിക്കുന്നത്?"
"ലൈബ്രേറിയന്‍ ലൈബ്രറിയില്‍ അല്ലേ ഇരിക്കേണ്ടത്?" അയാളുടെ മറുചോദ്യം.
അത് കേട്ടതും, ടേബിളില്‍ കിടക്കുന്ന നാലു പേപ്പറിലും, അലമാരയില്‍ ഇരിക്കുന്ന പത്ത് ബുക്കിലും നോക്കിയട്ട്, മുഖത്ത് മാക്സിമം പുച്ഛഭാവം വരുത്തി ഞാന്‍ ചോദിച്ചു:
"അപ്പോ ഇതിനാണ്‌ ലൈബ്രറി എന്ന് പറയുന്നത്.അല്ലേ?"
ഠിം!!!!
ലൈബ്രേറിയന്‍റെ മുഖത്ത് ചോരമയമില്ല.

മൂന്നാം കടമ്പ, എക്സിറ്റ് ഇന്‍റര്‍വ്യൂ :
ഏതൊരു എംപ്ലോയിയും കമ്പനി വിട്ട് പോകുന്നതിനു മുമ്പേ, അവരെ അവിടെ തന്നെ നിലനിര്‍ത്താന്‍ വല്ല വഴിയും ഉണ്ടോന്ന് അറിയാനുള്ള അവസാന ശ്രമം.എച്ച്.ആര്‍ മേഡവും, പ്രോജക്റ്റ് മാനേജറും കൂടിയാണ്‌ സാധാരണ ഇത് ചെയ്യുന്നത്.
"എന്താണ്‌ മനു ഈ ജോലി വിടാന്‍ കാരണം?"
ഇത് വളരെ അര്‍ത്ഥരഹിതമായ ചോദ്യമാണ്.
കാരണം ചോദിക്കുന്ന അവര്‍ക്കും, ഉത്തരം പറയാനിരിക്കുന്ന എംപ്ലോയിക്കും, വളരെ വ്യക്തമായി അറിയാം, വേറെ നല്ല ജോലിയും ശമ്പളവും കിട്ടിയട്ടാണ്‌ അവന്‍ പോകുന്നതെന്ന്.എന്നിട്ടും ഇപ്പോഴും അതേ ചോദ്യം..
എങ്കിലും സത്യം മറച്ച് വച്ച് ഞാന്‍ മറുപടി നല്‍കി:
"ഇനി നാട്ടില്‍ പോയി കൃഷി ചെയ്ത് ജീവിക്കണമെന്നാണ്‌ ആഗ്രഹം"
എച്ച്.ആറിന്‍റെ കണ്ണ്‌ തള്ളി!!!
"അയ്യോ, ഇത്രേം പഠിച്ചിട്ട് കൃഷി ചെയ്യുകാന്ന് വച്ചാല്‍....?"
"പഠിച്ചതൊക്കെ ആ മേഖലയില്‍ പ്രയോഗിക്കണം എന്നാണ്‌ എന്‍റെ ലക്ഷ്യം"
"വാട്ട് യൂ മീന്‍?"
"ഐ മീന്‍...കോഡിംഗിലൂടെ ഞാറ്‌ നടുക, ആന്‍റിവൈറസ്സ് സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് കളകള്‍ നശിപ്പിക്കുക, റോബര്‍ട്ടിനെ യൂസ് ചെയ്ത് നെല്ല്‌ പറിക്കുക, എക്സട്രാ, എക്സട്രാ..."
ഠോ ഠോ ഠോ...
തൃശൂര്‍പൂരം കഴിഞ്ഞ നിശബ്ദത.
എച്ച്.ആര്‍ മേഡത്തിനും, പ്രോജക്റ്റ് മാനേജര്‍ക്കും അനക്കമില്ല.ഒരു കാര്യവുമില്ലാതെ ആ ചോദ്യം എന്നോട് ചോദിച്ച നിമിഷത്തെ അവര്‍ ശപിക്കുകയാണെന്ന് തോന്നുന്നു.ഒടുവില്‍ കുറേ നേരത്തെ നിശബ്ദതക്ക് ശേഷം പ്രോജക്റ്റ് മാനേജര്‍ പതിയെ പറഞ്ഞു:
"മനു ഈ കമ്പനിയില്‍ നിന്ന് പോകുന്നതില്‍ ഞങ്ങള്‍ക്ക് വളരെ വിഷമമുണ്ടു, ബിക്കോസ്..."
ബിക്കോസ്???
"ബിക്കോസ്, യൂ ആര്‍ ആന്‍ അസറ്റ്"
ഞാനൊരു അസത്താണെന്ന്!!
അതേ, ഞാനൊരു അസത്താണ്.
ആ അസത്തിതാ ഗള്‍ഫിലേക്ക്...

വിമാനത്തിലെ ആദ്യയാത്ര...
അടുത്തിരിക്കുന്നത് കോട്ടയത്തെ ഒരു അച്ചായനും, അച്ചായത്തിയും.അച്ചായനു ഒരു അറുപതും അച്ചായത്തിക്ക് ഒരു അമ്പത്തി മൂന്ന് വയസ്സും കാണുമെന്ന് തോന്നുന്നു.
"ഞാനിത് മൂന്നാമത്തെ പ്രാവശ്യമാ പ്ലെയിനില്‍ കേറുന്നത്" അച്ചായന്‍ തന്‍റെ വീരകഥ വിളമ്പി തുടങ്ങി....
"ആദ്യം ഞാന്‍ കയറിയത് എന്‍റെ മോളുടെ ഒന്നാമത്തെ പ്രസവത്തിനാ"
"അതു ശരി"
"രണ്ടാമത് ഞാന്‍ കയറിയത് എന്‍റെ മോളുടെ രണ്ടാമത്തെ പ്രസവത്തിനാ"
സ്വാഭാവികമായി മനസ്സില്‍ ഉണ്ടായ സംശയം അറിയാതെ ചോദിച്ചു പോയി:
"ഇപ്പോള്‍?"
"ഇപ്പോള്‍ ഞാന്‍ ദോഹക്ക് പോകുന്നത് എന്‍റെ മോളുടെ മൂന്നാമത്തെ പ്രസവത്തിനാ"
"ഓഹോ, അപ്പോ 'സണ്‍ ഇന്‍ ലോയ്ക്ക്' എന്താ പണി?"
"അവനു ഇതൊക്കെ തന്നാ പണി"
ഛേ, വേണ്ടായിരുന്നു!!!

വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ ശേഖറുണ്ടായിരുന്നു, അവനൊപ്പം റൂമിലേക്ക്.അന്നേദിവസം അവിടെ അന്തിയുറങ്ങി പിറ്റേന്ന് രാവിലെ ഓഫീസിലേക്ക്...
ജോലിക്ക് കേറുന്നതിനു മുമ്പേ അറബിയുടെ അനുഗ്രഹം വാങ്ങാന്‍ അങ്ങേരുടെ റൂമില്‍ കയറി.ഈ അറബി അറബീന്ന് പറയുന്ന സാധനം നമ്മള്‍ കരുതുന്ന പോലെയൊന്നുമല്ല, അവരും മനുഷ്യരാ.നീണ്ട വെള്ള നിറത്തിലുള്ള മാക്സിയുമിട്ട്, ഒരു ഊശാന്‍ താടിയും വച്ച്, ബബിള്‍ഗം ചവച്ചോണ്ടിരിക്കുന്ന അറബിയെ കണ്ടാല്‍ ഫാത്തിമ്മേടെ വീട്ടിലെ മുട്ടനാട് കസേരയില്‍ കയറി ഇരിക്കുവാണോന്ന് വരെ തോന്നി പോകും.എന്തായാലും ഫസ്റ്റ് ഇംബ്രഷന്‍ ഈസ് ദ ബെസ്റ്റ് ഇംപ്രഷന്‍ എന്ന് മനസിലോര്‍ത്ത് ഞാന്‍ പതിയെ പറഞ്ഞു:
"ഗുഡ് മോര്‍ണിംഗ് സാര്‍"
അറബി എന്നെ ഒന്ന് നോക്കി, കണ്ണ്‌ കൊണ്ട് ഇരിക്കാന്‍ പറഞ്ഞു.എന്‍റെ സര്‍ട്ടിഫിക്കേറ്റെല്ലാം നോക്കിയട്ട് അറബി ചോദിച്ചു:
"ദുയുനോ ഇന്താനെറ്റ്?"
കര്‍ത്താവേ!!!!
ഇതെന്ത് ഭാഷ???
അന്തം വിട്ട് നിന്ന എന്നോട് അങ്ങേര്‍ വീണ്ടും ചോദിച്ചു:
"ദുയുനോ തൈപ്പിംങ്?"
ഇതിങ്ങനെ വിട്ടാല്‍ ശരിയാകില്ല, എനിക്ക് അറബി അറിയില്ലെന്ന് അങ്ങേരോട് പറഞ്ഞില്ലെങ്കില്‍ മൊത്തത്തില്‍ കുളമാകും.അതിനാല്‍ രണ്ടും കല്‍പ്പിച്ച് ഞാന്‍ പറഞ്ഞു:
"ഐ ഡോണ്ട് നോ അറബി, പ്ലീസ് സ്പീക്ക് ഇന്‍ ഇംഗ്ലീഷ്"
എന്‍റെ പൊന്നു സുല്‍ത്താനേ, എനിക്ക് അറബി അറിയില്ല, ദയവായി ഇംഗ്ലീഷില്‍ സംസാരിക്കു.
അത് കേട്ടതോടെ അങ്ങേര്‍ ചാടി എഴുന്നേറ്റ് കഥകളിക്കാര്‍ കാട്ടുന്ന പോലെ ആംഗ്യവിഷേപത്തോടെ ഭയങ്കര ബഹളം.അമ്പരന്ന് പോയ ഞാന്‍ കണ്ണാടി ചില്ലിലൂടെ പുറത്തേക്ക് നോക്കി...
പൊന്നു ശേഖറെ, ഓടി വാടാ, രക്ഷിക്കടാ...
അപകടം മണത്ത് ശേഖര്‍ അകത്തേക്ക് കുതിച്ചു, അറബിയോട് എന്തൊക്കെയോ പറഞ്ഞ് ആശ്വസിപ്പിച്ച് എന്നെയും കൊണ്ട് പുറത്ത് ചാടി.

ആക്ച്വലി എന്താ സംഭവിച്ചത്??
എന്തിനാ അറബി ചൂടായത്??
ഓഫീസില്‍ കസേരയില്‍ പോയിരുന്നിട്ടും എനിക്ക് ഒരു പിടിയും കിട്ടുന്നില്ല.മറുവശത്ത് ഇരിക്കുന്ന് ശേഖറാണെങ്കില്‍ ഞാന്‍ എന്തോ മഹാ അപരാധം ചെയ്ത പോലെ ഇടക്കിടെ എന്നെ നോക്കുന്നുമുണ്ട്.ഒടുവില്‍ ശേഖര്‍ ഒന്ന് തണുത്തെന്ന് തോന്നിയപ്പോള്‍ ഞാന്‍ അടുത്ത് ചെന്ന് ചോദിച്ചു:
"എന്താ അളിയാ പറ്റിയത്?"
"നിനക്ക് ഇന്‍റര്‍നെറ്റ് അറിയില്ലേ?" അവന്‍റെ മറുചോദ്യം.
"അറിയാം"
"പിന്നെ 'ഡു യൂ നോ ഇന്‍റര്‍നെറ്റ്' എന്ന് അറബി ചോദിച്ചപ്പോ നീ മിണ്ടാഞ്ഞത് എന്താ?"
ങ്ങേ!!!
അറബി അങ്ങനെ ചോദിച്ചോ?
അറബിയുടെ ആദ്യ ചോദ്യം മനസില്‍ ഒന്ന് അലയടിച്ചു...
ദുയുനോ ഇന്താനെറ്റ്?
ദു യു നോ ഇന്താനെറ്റ്??
ഡു യു നോ ഇന്തര്‍നെറ്റ്???
കര്‍ത്താവേ!!!!!
ഇതെന്ത് ചോദ്യം??
അപ്പോ എന്തായിരുന്നു അടുത്ത ചോദ്യം..
രണ്ടാമത്തെ ചോദ്യം തനിയെ ഒന്ന് ഡീക്കോട് ചെയ്ത് നോക്കി..
ദുയുനോ തൈപ്പിംങ്?
ദു യു നോ തൈപ്പിംങ്??
ഡു യു നോ ടൈപ്പിംഗ്???
വാവൂ..., സന്തോഷമായി ശേഖരേട്ടാ, സന്തോഷമായി.
നല്ല പച്ച അറബി പോലെ ഇംഗ്ലീഷ് പറഞ്ഞിരുന്ന ആ മഹാനോടാണ്‌ ഞാന്‍ അറബി അറിയില്ലെന്നും, ഇംഗ്ലീഷില്‍ സംസാരിക്കണമെന്നും വെച്ച് കാച്ചിയത്.ദൈവമേ, ഈ 'ഫസ്റ്റ് ഇംപ്രഷന്‍ ഈസ് ദി ബെസ്റ്റ് ഇംപ്രഷന്‍' എന്ന തത്വം ശരിയാണെങ്കില്‍ അങ്ങേര്‍ക്ക് എന്നെ കുറിച്ച് നല്ല മതിപ്പ് ആയി കാണും.

എന്‍റെ കഷ്ടകാലം അവിടെ ആരംഭിക്കുകയായിരുന്നു...
ഐ.ടി മാനേജര്‍ എന്ന പേരും, കമ്പ്യൂട്ടറിന്‍റെ മോണിറ്റര്‍ തുടക്കുന്ന പണിയും!!
എങ്കിലും കിട്ടുന്ന ശമ്പളവും, സമ്പാദിക്കാനുള്ള മോഹവും എന്നെ വീണ്ടും അവിടെ പിടിച്ച് നിര്‍ത്തി.അങ്ങനെ ഇരിക്കെ ഒരു ദിനം...
"എടാ അറബി നിന്നെ വിളിക്കുന്നു" ശേഖര്‍.
"എന്നാത്തിനാ?"
"ഈ കമ്പനി എഴുതി തരാനായിരിക്കും"
പോടാ പുല്ലേ!!!
റൂമില്‍ ചെന്നപ്പോല്‍ അറബി കാര്യം അവതരിപ്പിച്ചു.മെയിന്‍ ഓഫീസിലെ കമ്പ്യൂട്ടറില്‍ നിന്ന് അറബിയുടെ വീട്ടിലെ കമ്പ്യൂട്ടറിലേക്ക് ഒരു കണക്ഷന്‍ വേണമത്രേ.അതിനു ഞാന്‍ ഒരു വയര്‍ വലിച്ച് കണക്ഷന്‍ കൊടുക്കണം പോലും.
യെസ് സാര്‍, ഐ വില്‍ ഡൂ.
തിരികെ ശേഖറിന്‍റെ അടുത്ത് എത്തിയപ്പോള്‍ അവന്‍ പറഞ്ഞു:
"അറബിയുടെ വീടും ഈ ഓഫീസും തമ്മില്‍ നാല്‍പ്പതു കിലോമീറ്റര്‍ ദൂരമുണ്ട്"
കടവുളേ!!!
നാല്‍പ്പത് കിലോമീറ്റര്‍ വയര്‍ വലിക്കാനോ??
തല കറങ്ങുന്ന പോലെ തോന്നി, താഴെ വീഴാതിരിക്കാന്‍ ശേഖറിന്‍റെ കൈയ്യില്‍ പിടിച്ചു.ബോധം വന്നപ്പോല്‍ തിരികെ ചെന്ന് സുരേഷ് ഗോപിയെ മനസില്‍ ധ്യാനിച്ച് ഞാന്‍ പറഞ്ഞു:
"സാര്‍, ഇറ്റ് ഈസ് ഇംപോസിബിള്‍"
"നത്തിംഗ് ഈസ് ഇംപോസിബിള്‍" അറബി.
"ദെന്‍, ദിസ് ഈസ് നത്തിംഗ്" ഞാന്‍.
അതില്‍ ഞാന്‍ സ്ക്കോര്‍ ചെയ്തു, എനിക്ക് നൂറ്‌ മാര്‍ക്ക് അറബിക്ക് പൂജ്യം മാര്‍ക്ക്.അരമണിക്കൂറിനുള്ളില്‍ അറബി തിരിച്ച് സ്ക്കോര്‍ ചെയ്തു, എനിക്ക് എക്സിറ്റ് അടിച്ചു.ഇപ്പോള്‍ അറബിക്ക് നൂറ്‌ മാര്‍ക്ക് എനിക്ക് പൂജ്യം മാര്‍ക്ക്.സുരേഷ് ഗോപിയെ മനസില്‍ ധ്യാനിച്ച് ഞാന്‍ പറഞ്ഞ ഡയലോഗ് എന്‍റെ ജീവിതം ഗോപിയാക്കി.തുടര്‍ന്ന് ശേഖറിനു നന്ദി പറഞ്ഞ്, അറബിയെ തന്തക്ക് വിളിച്ച്, തിരികെ നാട്ടിലേക്ക്..
ഇനി അറബി നാട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ എന്‍റെ പട്ടി വരും.
എനിക്ക് ചേര്‍ന്നത് ഇന്ത്യയാണ്..

ഭാരത്മാതാ കീ ജയ്.

"ഭാരതമെന്ന് കേട്ടാല്‍ അഭിമാനപൂരിതമാകണം അന്തരംഗം
കേരളമെന്ന് കേട്ടാലോ തിളക്കണം ചോര ഞരമ്പുകളില്‍"

ജയ് ഹിന്ദ്.

78 comments:

അരുണ്‍ കരിമുട്ടം said...

കള്ളക്കര്‍ക്കടകം അരങ്ങ് ഒഴിയാറായി, പൊന്നിന്‍ ചിങ്ങം വരാറായി.പ്രിയപ്പെട്ട മാവേലി മന്നന്‍ നാടു കാണാന്‍ വരുന്ന കാലമായി.അതേ പോലെ മറ്റൊരു സ്വാതന്ത്യദിനവും വരുന്നു..
മുന്‍കൂറായി എല്ലാവര്‍ക്കും ആശംസകള്‍!!

(ഈ കഥയുടെ ക്ലൂ നല്‍കിയ രമ്യക്ക് നന്ദി)

വീണ്ടും ബൂലോകത്ത് സജീവം ആവണമെന്ന് മോഹത്തോടെ..

Unknown said...

appoooooleee.....arun chettaaa....thenga njan thanne adikaaamalle..........
ha hah ah ah ha hah

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

പഹയാ..എവിടാർന്നു..

എന്നതായാലും തിരിച്ചു വരവ് നന്നായി.. ഗൊള്ളാം.. ചിരിച്ചു..ദാ ദിങ്ങനെ.. ഹഹഹഹഹഹ

sm sadique said...

പ്രോജക്റ്റ് മാനേജര്‍ പതിയെ പറഞ്ഞു:
"മനു ഈ കമ്പനിയില്‍ നിന്ന് പോകുന്നതില്‍ ഞങ്ങള്‍ക്ക് വളരെ വിഷമമുണ്ടു, ബിക്കോസ്..."
ബിക്കോസ്???
"ബിക്കോസ്, യൂ ആര്‍ ആന്‍ അസറ്റ്"
ഞാനൊരു അസത്താണെന്ന്!!
അതേ, ഞാനൊരു അസത്താണ്.
"അറബി നാട്ടിൽ ഒരു കാട്ടറബി ആകാതെ തിരുമ്പി വന്താച്ച്.
നല്ലാ ഇറുക്ക് എന്റെ തമ്പി.അല്ല(അസത്തെ)"

mjithin said...

നാല്‍പ്പതു കിലോമീറ്റര്‍ ലൈന്‍ വലിക്കാന്‍ പത്തു തമിഴന്മാരെ കൊണ്ടുവരണം എന്നും ആളൊന്നിന് ഇറക്കുമതിചിലവുകള്‍ കൂടാതെ ദിവസം കണ്ടമാനം ചെലവ് വരുമെന്നും, അതിനുപയോഗിക്കുന്ന കേബിള്‍ ഭയങ്കര വിലയുള്ളതാണെന്നും അത് ഉത്തരകൊറിയയില്‍ നിന്നും ഇറക്കുമതി ചെയ്യേണ്ടി വരുമെന്നും പറഞ്ഞാല്‍ പോരായിരുന്നോ?

mjithin said...
This comment has been removed by the author.
Manoraj said...

അരുണ്‍ നന്നായിട്ടുണ്ട്.

"ഐ മീന്‍...കോഡിംഗിലൂടെ ഞാറ്‌ നടുക, ആന്‍റിവൈറസ്സ് സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് കളകള്‍ നശിപ്പിക്കുക, റോബര്‍ട്ടിനെ യൂസ് ചെയ്ത് നെല്ല്‌ പറിക്കുക, എക്സട്രാ, എക്സട്രാ..."
ഇത് സൂപ്പര്‍. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഡയലോഗ്

Basheer said...
This comment has been removed by the author.
Basheer said...

Arun machaan ..valare valare nannayittund..i spend my 9 yrs in B'lore and in qatar now since 2 months..I am missing B'lore life very badly...whenever i read ur blog i get some "nostalgic feelings"...thanx for that...

I started reading ur blogs just 3 days back and read almost 70/% of the blogs...sathyam pranjaal, office il idocke thanneyaan pani..he.heee

Keep writing..Wish to meet u on my next visit in B'lore..

may god bless u..!!!!!!!!!!!!!!

Unknown said...

ഭാരത്മാതാ കീ ജയ്.

shaji.k said...

അതുശരി അപ്പൊ ഇങ്ങിനെയാണ് ഗള്‍ഫു വിട്ടത് അല്ലേ ഹ ഹ .ഞാന്‍ ഏതോ ബ്ലോഗില്‍ അരുണ്‍ കായംകുളത്തിനെ പോലെ ധൈര്യമുണ്ടെകില്‍ എന്നൊക്കെ കാച്ചിയല്ലോ,ഏതാ ആ ബ്ലോഗ്‌ പോസ്റ്റ്‌:) :) ഓടിച്ചതാല്ലേ ..:))

നന്നായിട്ടുണ്ട് പോസ്റ്റ്‌,രസിച്ചു.

renjith said...

kidilan!!!

nandakumar said...

"ഈ അറബി അറബീന്ന് പറയുന്ന സാധനം നമ്മള്‍ കരുതുന്ന പോലെയൊന്നുമല്ല, അവരും മനുഷ്യരാ."

hahaha
അല്‍പ്പം കൂടി ആവാമായിരുന്നു. ചിലതു ചിരിപ്പിച്ചെങ്കിലും..

കണ്ണനുണ്ണി said...

>> "ഐ മീന്‍...കോഡിംഗിലൂടെ ഞാറ്‌ നടുക, ആന്‍റിവൈറസ്സ് സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് കളകള്‍ നശിപ്പിക്കുക, റോബര്‍ട്ടിനെ യൂസ് ചെയ്ത് നെല്ല്‌ പറിക്കുക, എക്സട്രാ, എക്സട്രാ..."

എനിക്കതങ്ങ് ഇഷ്ടപ്പെട്ടു.. വന്‍ സാധ്യതയാ..
പുഴു കേറാന്‍ സാധ്യതയുള്ള ചെടിയൊക്കെ ട്രൈ ക്യാച് ബ്ലോക്കില്‍ നടുക...,
നെല്ലും എള്ളും മള്‍ട്ടി ത്രെടിങ്ങില്‍ കൃഷി ചെയ്യുക...
പശു എരുമ, ആട്, തുടങ്ങിയ ജീവികളെ എല്ലാം ഒരു ബെയിസ് ക്ലാസ്സില്‍ നിന്ന് ഇന്ഹെരിറ്റ് ചെയ്തു മാനേജ് ചെയ്യുക..

എണ്ണിയാലൊടുങ്ങാത്ത സാധ്യതകള്‍

BHALGU said...

അരുന്റെ പോസ്റ്റുകളില്‍ പ്രതീക്ഷകള്‍ വലുതാണ്..അത്ര Convincing Story ആയി ഫീല്‍ ചെയ്തില്ല..അടുത്തത് പോരട്ടെ.

രസികന്‍ said...

["ഐ മീന്‍...കോഡിംഗിലൂടെ ഞാറ്‌ നടുക, ആന്‍റിവൈറസ്സ് സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് കളകള്‍ നശിപ്പിക്കുക, റോബര്‍ട്ടിനെ യൂസ് ചെയ്ത് നെല്ല്‌ പറിക്കുക, എക്സട്രാ, എക്സട്രാ..."] ഹഹ അതെനിക്കിഷ്ടായി അരുണ്‍ :)

krishnakumar513 said...

ഇത് ശരിക്കും സംഭവിച്ചതാണോ?എന്തായാലും പെട്ടെന്ന് തീര്‍ന്ന പോലെ!!

Unknown said...

അരുണ്‍,
കഥ അസ്സലായി.
"ഇനി അറബി നാട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ എന്‍റെ പട്ടി വരും."

ഏറനാടന്‍ said...

നല്ല വക സാധനം. ഒരു കോമഡി ഷോ.

വരയും വരിയും : സിബു നൂറനാട് said...

അപ്പൊ അണ്ണന്‍ പേപ്പര്‍ ഇട്ടില്ലാ അല്ലെ...!!!

ഇടയ്ക്കിടയ്ക്ക് എനിക്ക് സജീവമാകണം...എനിക്ക് സജീവമാകണം...എന്നും പറഞ്ഞു തിരിച്ചു വരാന്‍ ഇതെങ്ങോട്ടാ മുങ്ങുന്നത്..?!

"പിന്നെ 'ഡു യൂ നോ ഇന്‍റര്‍നെറ്റ്' എന്ന് അറബി ചോദിച്ചപ്പോ നീ മിണ്ടാഞ്ഞത് എന്താ?"
ങ്ങേ!!!
അറബി അങ്ങനെ ചോദിച്ചോ?


സംഭവം എന്നത്തേം പോലെ കലക്കി..

പയ്യന്‍സ് said...

എന്നെ അങ്ങ് കൊല്ലു പുലി!

പൊളപ്പന്‍ അണ്ണാ പൊളപ്പന്‍ :)

പയ്യന്‍സ് said...

എന്നെ അങ്ങ് കൊല്ലു പുലി!

പൊളപ്പന്‍ അണ്ണാ പൊളപ്പന്‍ :)

ജോണ്‍ ലാന്‍സലറ്റ് said...

അമ്പടാ അസത്തേ... ഹി ഹി ഹി

jayanEvoor said...

ഹ! ഹ!! ഹ!!!

ഇനി നാട്ടിൽ തന്നെ നിന്നാ മതി!

ഭാരത് മാതാ കീ ജയ്!

ഭായി said...

നന്നായി ചിരിച്ചു സൂപ്പർഫാസ്റ്റേ! റെസിഗ്നേഷൻ ലറ്റർ കൊടുത്ത ശേഷമുള്ള സംഭവങൾ വായിച്ച് ഉച്ചത്തിൽ ചിരിച്ചുപോയി....:)) നന്ദി!

അനൂപ്‌ said...

Kollam mashe but pettannu theernnu poyathu pole .....kure koodi punch undarunnellllllllll!!!!!!!!!!!!!

onathinu munpu oru postum koodi pratheeshikkunnu

ramanika said...

"നത്തിംഗ് ഈസ് ഇംപോസിബിള്‍"


ഭാരത് മാതാ കീ ജയ്!!!!!

ഹാപ്പി ബാച്ചിലേഴ്സ് said...

അസത്തായ അരുണ്‍ ജി,
കലക്കി.
"പ്രത്യേകിച്ച് പണി ഒന്നും ചെയ്തിട്ടില്ലെന്ന് കമ്പനിക്ക് അറിയാവുന്നതിനാലും, ഞെക്കി പിഴിഞ്ഞാല്‍ പോലും എന്നില്‍ നിന്ന് ഒരു വിവരവും ലഭിക്കാന്‍ വഴിയില്ലെന്ന് കമ്പനിക്ക് ബോധ്യം ഉള്ളതിനാലും".. അത് കലക്കി.
"ഇനി നാട്ടില്‍ പോയി കൃഷി ചെയ്ത് ജീവിക്കണമെന്നാണ്‌ ആഗ്രഹം" എന്ത് കൃഷി ആണ് ഉദ്ദേശിച്ചിരുന്നത്? "കുഞ് അലി സായ്ബ്-നെ " പോലെയോ "നിത്യാനന്ദ സ്വാമിയെ" പോലെയോ "ഹര്‍ത്താല്‍ ഹാലപ്പ" തുടങ്ങിയത് പോലെയോ ഉള്ള കൃഷി ആണോ ? ആണെങ്കില്‍ ലക്ഷം ലക്ഷം പിന്നാലെ....
"ഫാത്തിമ്മേടെ വീട്ടിലെ മുട്ടനാട്" ഇതിലെ ഫാത്തിമ്മാനേ എവിടെ കാണാന്‍ കിട്ടും? അഡ്രസ്‌ ?


അരുണ്‍ ജി സംഭവം ലളിതം സുന്ദരം.. ഇഷ്ടായി ഇഷ്ടായി..
ഹാപ്പി ബാച്ചിലേര്‍സ്
ജയ് ഹിന്ദ്‌.

ഹാപ്പി ബാച്ചിലേഴ്സ് said...

"കണ്ണനുണ്ണി" പറഞ്ഞ കാര്യങ്ങള്‍ കൊള്ളാമല്ലോ അല്ലേ?

അമ്മുക്കുട്ടി said...

എപ്പോഴും പോലെ തന്നെ...അടിപൊളി ആയിട്ടുണ്ട്‌...

Rahana said...

ഈ അറബി അറബീന്ന് പറയുന്ന സാധനം നമ്മള്‍ കരുതുന്ന പോലെയൊന്നുമല്ല, അവരും മനുഷ്യരാ.നീണ്ട വെള്ള നിറത്തിലുള്ള മാക്സിയുമിട്ട്, ഒരു ഊശാന്‍ താടിയും വച്ച്, ബബിള്‍ഗം ചവച്ചോണ്ടിരിക്കുന്ന അറബിയെ കണ്ടാല്‍ ഫാത്തിമ്മേടെ വീട്ടിലെ മുട്ടനാട് കസേരയില്‍ കയറി ഇരിക്കുവാണോന്ന് വരെ തോന്നി പോകും.

Rocking.

Sukanya said...

"നത്തിംഗ് ഈസ്‌ ഇംപോസ്സിബിള്‍. ദെന്‍ ദിസ്‌ ഈസ്‌ നത്തിംഗ് "

:)"ദിസ്‌ ഈസ്‌ പോസ്സിബിള്‍ " കായംകുളം സൂപ്പെര്‍ഫാസ്ടിനു മാത്രം.

hi said...

ഒരു അറബിയെ പറ്റിക്കാന്‍ പോലും അറിയില്ലേ പുവര്‍ മാന്‍.

Sreeraj said...

ഖത്തര്‍ ദുഃഖം ആണ് ഉണ്ണി, ബംഗ്ലൂര്‍ അല്ലോ സുഖപ്രദം.
പഴയ കമ്പനിക്കാര്‍ തിരിച്ചു എടുത്തോ ?

രാധിക said...

appo oru pravasiyavalum kazhinjo ithinde idakku??

ആളവന്‍താന്‍ said...

"ഇപ്പോള്‍ ഞാന്‍ ദോഹക്ക് പോകുന്നത് എന്‍റെ മോളുടെ മൂന്നാമത്തെ പ്രസവത്തിനാ"
"ഓഹോ, അപ്പോ 'സണ്‍ ഇന്‍ ലോയ്ക്ക്' എന്താ പണി?"
"അവനു ഇതൊക്കെ തന്നാ പണി"
ഛേ, വേണ്ടായിരുന്നു!!!

അതെ ദേ... ഇത് വേണ്ടായിരുന്നു. ഒരുപാട് കേട്ടതല്ലേ???

Unknown said...

അല്ല ആ അറബി കാട്ടറബി ആയിരുന്നോ?
നല്ല പോസ്റ്റ് പലപോസ്റ്റുകളും വായിക്കാൻ സാധിക്കാറില്ല.എങ്കിലും വായിച്ചു കഴിയുമ്പോൾ പിന്നെ ഓർത്ത് ചിരിക്കാൻ കഴിയുന്ന എന്തെങ്കിലുമ്മൊക്കെ ഉണ്ടാകും അരുണിന്റെ പോസ്റ്റിൽ നന്നായിരിക്കുന്നു.

RENJITH said...

Adipoli vivaranam maashe..Hats off...

Naushu said...

ഇഷ്ടായി..

Cijo Thomas said...

ithu kalakki!! nice mallu blog..

എറക്കാടൻ / Erakkadan said...

ഇവിടെ വന്നും കയ്യില് കുത്തീട്ടുണ്ടല്ലേ ?...മിടുക്കാ ...പിന്നെ എന്തെ പോന്നു ..ഇത് തന്നെയാണോ കാരണം

Anil cheleri kumaran said...

കൊള്ളാം.
ഇടയ്ക്കിവിടെയൊക്കെ തിരിഞ്ഞ് നോക്കുന്നതില്‍ നന്ദി.

ചെലക്കാണ്ട് പോടാ said...

എല്ലാം വെറും മായ മാത്രമല്ലേ...

ഞാന്‍ വിചാരിച്ചു നിങ്ങള്‍ ശരിക്കും പ്രവാസി ആയെന്ന്.....

പട്ടേപ്പാടം റാംജി said...

ഇത് വളരെ ഉഷാറായിപ്പോയി.
ഞങ്ങള്‍ ഗല്ഫ്കാരായത്‌ കൊണ്ട് ഇതിലെ നര്‍മ്മം വളരെ ആസ്വദിച്ചു. എല്ലാര്‍ക്കും ആദ്യം സംഭവിക്കുന്ന കാര്യങ്ങള്‍ തന്നെയാണ്.
വളരെ നന്നായി.

Echmukutty said...

കോഡിംഗിലൂടെ ഞാറ് നടുന്നെന്ന്.....
ഞാൻ ഒരു അസത്താണെന്ന്........
മുട്ടനാട് കസേരയിലിരിയ്ക്കുന്നെന്ന്........
ഇഷ്ടപ്പെട്ടു.

ജീവി കരിവെള്ളൂർ said...

പഹയാ നിങ്ങളൊരു അസത്ത് തന്നെ കേട്ടാ..

"ബിക്കോസ്, യൂ ആര്‍ ആന്‍ അസറ്റ്"

ശ്രദ്ധേയന്‍ | shradheyan said...

ഡാ.. ഞങ്ങളുട ഖത്തറില്‍ വന്നു ഞങ്ങളുടെ ശമ്പളം വാങ്ങി ഞങ്ങളുടെ അറബിയെ കളിയാക്കുന്നോ? ആട്ടെ, ഇതെപ്പോ സംഭവിച്ചു? :)

RIYA'z കൂരിയാട് said...

പാവം ആ അറബി രക്ഷപ്പെട്ടു..

ചിതല്‍/chithal said...

"ഫാത്തിമ്മേടെ വീട്ടിലെ മുട്ടനാട് കസേരയില്‍ കയറി ഇരിക്കുവാണോന്ന് വരെ തോന്നി പോകും"

"ദെന്‍, ദിസ് ഈസ് നത്തിംഗ്" ഞാന്‍.

രണ്ടും അമറൻ!!

പോസ്റ്റ് നന്നായിട്ടൊ. നമ്മുടെ അരവിന്ദന്റെ “ചീഫ് ഡി വേലപ്പനെ” ഓർമ്മവന്നു.

കണ്ണനുണ്ണി, ട്രൈ ത്രോ ക്യാച്ച് കളിക്കുകയാണല്ലേ? ഉം.. ഉം... ഈയിടെയായി ഇത്തിരി കൂടുന്നുണ്ട്.

Anees Hassan said...

കായംകുളം സൂപ്പര്‍ഫാസ്റ്റ് .....ok right

ഒഴാക്കന്‍. said...

അരുണ്‍ ജി ഇതിലെ ഏഈറ്റ് ഇന്റര്‍വ്യൂ വരെ എന്റെ കഥ തന്നെ ... ശരിക്കും ചിരിപ്പിച്ചു

mayflowers said...

വല്ലാതെ ചിരിപ്പിച്ചല്ലോ..

Jikkumon - Thattukadablog.com said...

نخممششة نهيهمشة കൊള്ളാം അടിപ്പൊളി
ഈ ഒരു അറബികഥ കൂടി നോക്കൂ : Click here for ഒരു അറബികഥ

ഹരീഷ് തൊടുപുഴ said...

ഹാ..!!

അരുൺ...
രസിപ്പിച്ചു...

OAB/ഒഎബി said...
This comment has been removed by the author.
OAB/ഒഎബി said...

അരുണ്‍ പറഞ്ഞത് തമാശയാക്കരുത്.

അറബി വേര്‍ഡില്‍ ഡ ട പ ച ണ എന്നിങ്ങനെ കുറേ അക്ഷരങ്ങള്‍ ഇല്ലാത്തതിനാല്‍ നമ്മള്‍ ഒരറബിയുമായി ഇംഗ്ലീഷില്‍ സംസാരിക്കുമ്പോള്‍ ആ രീതി
(പ്രോബ്ലം= ബ്രോബ്ലം,
ഇന്റര്‍ നെറ്റ്= ഇന്തര്‍ നെത്ത്,
പോടാ= ബോദാ,
കായംകുളം= കായംകുലം)യിലേക്ക് മാറേണ്ടതാകുന്നു. എന്നാല്‍ നല്ല വിവരമുള്ള ആള്‍ക്കാരും ഉണ്ട് കെട്ടൊ.

ഒരിക്കല്‍ ഒരു മസ്‌രി അറബി
‘വാത്തീസ് യുഫര്‍ ഫാസര്‍‘ എന്ന ചോദ്യം മനസ്സിലാവാതെ അന്തം വിട്ട് നിന്ന എന്നെ ഇംഗ്ലീഷ് അറിയാത്ത ബകറ എന്ന് പറഞ്ഞ് അറബി കൂട്ടുകാരുമായി കളിയാക്കിചിരിച്ചത് ഓര്‍ത്ത് കൊണ്ട്

തമാശയില്‍ പറഞ്ഞത് നന്നായെന്ന് പറഞ്ഞ് കൊണ്ട്
ഹാബ്ബി ഓനം, ഹാബ്ബി റമളാന്‍, ഹാബ്ബി സ്വാതന്ത്ര്യം...

Ashly said...

:) :) :) :)

Mohanam said...

ഇതെപ്പ സംഭവിച്ചു,
ശരിക്കും സംഭവിച്ചതാണോ അതോ...?

മൻസൂർ അബ്ദു ചെറുവാടി said...

ചിരിമേളം.

.. said...

..
വാഴക്കോടനിലൂടെയായിരുന്നു ബ്ലോഗിലെ നര്‍മ്മം പരിചയപ്പെട്ടത്, പിന്നീട് കുമാരന്‍,

പിന്നെ കുറേ കൂതറഹാസ്യം വായിച്ച് കണ്ണ് തള്ളി,

ദാണ്ടെ ഇവിടെ വന്ന് വായിച്ചും കണ്ണ് തള്ളി, പക്ഷെ ഇത് ചിരിച്ച് തള്ളിപ്പോയതാ മാഷെ..

ആദ്യം പറഞ്ഞ കണ്ണ് തള്ളല്‍, എന്റമ്മോ ഇതിനെയൊക്കെയാണല്ലൊ നര്‍മ്മം എന്ന ലേബലില്‍ ഇറക്കുന്നേ എന്നോര്‍ത്ത്.

പുതിയ കുറച്ച് പേര്‍ വരുന്നുണ്ട്, സീരിയസിനിടയ്ക്ക് നര്‍മ്മമെഴുതുന്നവരും ഉണ്ട്. വായിച്ച് തുടങ്ങിയിട്ടേയുള്ളു അവരില്‍ പലരേയും.

ഈ ഡയറിക്കുറിപ്പ് ഉഷാറായി..
..

പഞ്ചാരക്കുട്ടന്‍.... said...

അരുണ്‍ ... വായിച്ചു തുടങ്ങിയപ്പോള്‍ ഞാന്‍ കരുതി താങ്കളും ഗള്‍ഫില്‍ എത്തി എന്ന് .... നാട് രക്ഷപെട്ടല്ലോ എന്ന് വെറുതെ ആശിച്ചു....

സൂത്രന്‍..!! said...

അരുണ്‍ Gr8

Rakesh KN / Vandipranthan said...

wow.... nice arunettaa thakarthu

nivin said...

ഗിവ് യുവര്‍ ബാസ്ബോര്‍ട്ട് ..

സെക്യൂരിറ്റി ഈസ് വയിറ്റിംഗ് ഇന്‍ ദ ബാര്‍ക്കിംഗ് ഏരിയ ..

ഈ രണ്ടു കാര്യങ്ങള്‍ ഞാന്‍ നേരിട്ട് കേട്ടിട്ടുള്ളതാണ് ..

ഇവര്‍ക്ക് “പാ” യും ഇല്ല .. :)

Sudheer Oasis said...

Arun, i read the whole with a smile in my face. Excellent...

Akbar said...

"സാര്‍, ഇറ്റ് ഈസ് ഇംപോസിബിള്‍"
"നത്തിംഗ് ഈസ് ഇംപോസിബിള്‍" അറബി.
"ദെന്‍, ദിസ് ഈസ് നത്തിംഗ്" ഞാന്‍.

അരുണ്‍, ശരിക്കും ചിരിപ്പിച്ചു കേട്ടോ. ഏതായാലും പ്രവാസി ആകാതെ രക്ഷപ്പെട്ടില്ലേ. പ്രവാസി ആയിരുന്നെങ്കില്‍ ജീവിതം കട്ടപ്പൊക ആയേനെ. ഒട്ടും മുഷിപ്പിക്കാത്ത ഈ എഴുത്തിനു അഭിനന്ദനങ്ങള്‍.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഹമ്മോ ഖത്തറിലൊ..
ഏതാ ആ കമ്പനി..?
ആ അറബിയെ പോയി ഒന്നു പരിചയപ്പെടാനാ..
ഞാനും ഒരു ഖത്തറുകാരാനാ..

ദാസന്‍ കൂഴക്കോട് said...

"പഠിച്ചതൊക്കെ ആ മേഖലയില്‍ പ്രയോഗിക്കണം എന്നാണ്‌ എന്‍റെ ലക്ഷ്യം"
"വാട്ട് യൂ മീന്‍?"
"ഐ മീന്‍...കോഡിംഗിലൂടെ ഞാറ്‌ നടുക, ആന്‍റിവൈറസ്സ് സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് കളകള്‍ നശിപ്പിക്കുക, റോബര്‍ട്ടിനെ യൂസ് ചെയ്ത് നെല്ല്‌ പറിക്കുക, എക്സട്രാ, എക്സട്രാ..."
ഠോ ഠോ ഠോ...
തൃശൂര്‍പൂരം കഴിഞ്ഞ നിശബ്ദത.
അത് കലക്കി. ഇടക്ക് വായിക്കാറുണ്ട്. നല്ല അവതരണ ശൈലി!!

വിനുവേട്ടന്‍ said...

അരുണ്‍ഭായ്‌... ദ്രിങ്ക്‌ വണ്‍ ബെബ്‌സി... എവെരി തിംഗ്‌ വില്‍ ബീ ഓ.ഗെ...

ചാണ്ടിച്ചൻ said...

എന്തായാലും ഖത്തറില്‍ വന്ന ഉടനെ തന്നെ പോകേണ്ടി വന്നത് നന്നായി...അല്ലെങ്കില്‍ ഇവിടെയെങ്ങാനും കണ്ടു മുട്ടിയെങ്കിലോ!!!
ഒളിച്ചുകളിയുടെ ഉസ്താദേ...എന്നെങ്കിലും കാണാന്‍ പറ്റുമോ???

വീകെ said...

അരുൺജീ... കുറച്ചു കാലമായി സൂപ്പർ ഫാസ്റ്റിൽ കയറിയിട്ട്....
അതിന് നിങ്ങൾ ഇതിവിടെയിട്ടിട്ട് ഖത്തറിൽ ആയിരുന്നെന്ന് ഇപ്പോഴാണറിഞ്ഞത്....

എന്തായാലും നിങ്ങൾ ഭാഗ്യവാൻ...!!
എത്രയും പെട്ടെന്ന് രക്ഷപ്പെട്ടല്ലൊ....

ആശംസകൾ....

റോളക്സ് said...

ororuthanmarude vishamam ingine aano theerkkunnathu...

http://kololambu.blogspot.com/2010/09/blog-post_20.html

ബഷീർ said...

പഹയാ...എപ്പോ സംഭവിച്ചു ഇതെല്ലാം. :)


ദു യു നോ അതുൻ,

ഒരു പേരില്ലാ മെയിൽ ഫോർവ്വേഡ് കിട്ടിയ വഴി..
ഒരു മണം..ആ മണം പിടിച്ചാണിപ്പോഴിവിടെയെത്തിയത്.. :)

ഊഹിച്ചത് തെറ്റിയില്ല..
കർത്താവിനെ കണ്ടെത്തിയതിൽ സന്തോഷം


ഇവിടെ കണ്ടു

പിന്നെ
ഇവിടെയും കണ്ടു

സത്യാവസ്ഥ എല്ലായിടത്തും വ്യക്തമാക്കിയിട്ടുണ്ട് :)



വാത്‌യു വാന്ത് നൌ ബ്ലീസ് .

ബഷീർ said...

ഓ.ടോ:

തിരക്കൊഴിഞ്ഞ് വീണ്ടും കാണുമല്ലോ

Mohamedkutty മുഹമ്മദുകുട്ടി said...

എനിക്കും ഒരു മെയില്‍ വഴി കിട്ടിയ കഥയായിരുന്നു. അതിന്റെ രസം കൊണ്ടു ഞാന്‍ ചിലര്‍ക്കയച്ചു കൊടുത്തു. അപ്പോഴാണ് സൃഷ്ടാവിനെ (ദൈവത്തെയല്ല!)മനസ്സിലായത്. വഴി പറഞ്ഞു തന്നത് നമ്മുടെ പട്ടേപാടം റാംജി.കായംകുളം സൂപ്പര്‍ നമ്മുടെ വഴിക്കും ഒന്നു ഓടിക്കുമല്ലോ? .വഴി നിങ്ങള്‍ തന്നെ കണ്ടു പിടിച്ചോ!

യാന്ത്രികം said...

ohh super bhai... kalakii

ജിപ്പൂസ് said...

എടാ അരുണേ കാലമാടാ എന്റെ പണിയും ഇപ്പൊ പോകും.കഷ്ടകാലത്തിനാണ് മെയിലില്‍ വന്ന ഈ പോസ്റ്റ്‌ വായിക്കാന്‍ തോന്നിയത്.രണ്ട്ട് കയ്യും വായിലിട്ടിട്ടും ചിരിയടക്കാന്‍ കഴിഞ്ഞില്ല.മിസ്രിയായ ഹെഡിന്റെ വായില്‍ നിന്നും കണക്കിന് കിട്ടി ദാ ഇപ്പൊ.

അരുണ്‍ ചേട്ടാ.തെറി കേള്‍പ്പിച്ചവനെ തപ്പി ഇറങ്ങീതാ.എത്തിയത് ഇവിടെയും.ഒടുക്കത്തെ പോസ്റ്റ്‌ തന്നെ.അറബിയുടെ തെറി കേട്ട് വല്ലാതായ മുഖത്തോട് കൂടി അഭിനന്ദന്‍സ് നേരുന്നു :(

Khaleel said...

സൂപ്പര്‍ അണ്ണാ സൂപ്പര്‍ .. ഇത് എനിക്ക് മെയില്‍ ആയി വേറെ ഒരാള്‍ സര്‍ ന്റെ പേരൊന്നും വയ്ക്കാതെ അയച്ചതാ . പക്ഷെ എഴുത്തിന്റെ സ്റ്റൈല്‍ കണ്ടപ്പോ ആളെ മനസിലായി .. ടൈറ്റില്‍ കോപ്പി ചെയ്തു ഒന്ന് ഗൂഗിള്‍ ചെയ്തപ്പോ .. ബ്ലോഗ്‌ ഇല ദാണ്ടേ കെടക്കുന്നു സാധനം .. നന്നായിട്ടുണ്ട് .. പ്രത്യേകിച്ച് ആ IT കൊമ്പനിഎലെ കാര്യം .. സ്വന്തം ജീവിതവുമായി സമയം ഒള്ളത് കൊണ്ടാവും .. എല്ലാ പോസ്റ്റ്‌ ഉം നന്നായിട്ടുണ്ട് .. കീപ്‌ ഇറ്റ്‌ അപ്പ്‌ .. എന്ന് വിനീതനായ ഒരു ഫോല്ലോവേര്‍ :-)_

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com