For reading Malayalam
ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font.
(Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.
അച്ഛന്കുട്ടി അവതാരമായി
കൊച്ച് കൊച്ച് സന്തോഷങ്ങള്‍ ഞാന്‍ എന്നും പങ്ക് വച്ചത് നിങ്ങളോടൊപ്പമാണ്, ഇതാ എന്റെ ജീവിതത്തിലെ മറ്റൊരു സന്തോഷം, എനിക്കൊരു പെണ്‍കുട്ടി ജനിച്ചിരിക്കുന്നു.ഈ കന്നി മാസത്തിലെ തിരുവാതിര നാളില്‍ അവള് എന്റെ ജീവിതത്തിലേക്ക് കടന്ന് വന്നു.കരിമുട്ടത്തമ്മ കനിഞ്ഞ് നല്കിയ കുഞ്ഞിനൊപ്പം ഇരുന്നപ്പോള്‍ എല്ലാവര്ക്കും നന്ദി പറയേണമെന്ന് തോന്നി...
നന്ദിയുണ്ട്, എല്ലാവരോടും...
നിങ്ങളുടെ പ്രാര്‍ത്ഥനക്ക്, ആശംസക്ക്....
നന്ദി, നന്ദി, നന്ദി.
(അമ്മയും കുഞ്ഞും ഈശ്വരാനുഗ്രഹത്താല്‍ സുഖമായി ഇരിക്കുന്നു, ഈ ഞാനും)
മേല്‍ സൂചിപ്പിച്ചത് എന്റെയും ദീപയുടെയും ജീവിതം.എന്നാല്‍ ഇനി പറയാനുള്ളത് ഈ ബ്ലോഗിലെ നായകനായ മനുവിന്റെയും, അവന്റെ ഭാര്യ ഗായത്രിയുടെയും ജീവിതത്തെ കുറിച്ചാണ്, അവരുടെ കുഞ്ഞിനെ കുറിച്ചാണ്...
കഥ മനുവിന്റെ കാഴ്ചപ്പാടില്‍...
2010 സെപ്റ്റംബര്‍ 30
എല്ലാവരും ടെന്‍ഷനിലാണ്...
ഞാന്‍, എന്റെ വീട്ടുകാര്‍, നാട്ടുകാര്‍, കൂട്ടുകാര്‍, എന്തിനു ഇന്ത്യാ മഹാരാജ്യം തന്നെ ആകാംക്ഷയോടെ ഉറ്റ് നോക്കുന്നു.എല്ലാവര്ക്കും ഒരേ ഒരു ചിന്ത മാത്രം...
അയോധ്യാവിധി എന്താവും??
ഞാന്‍ അതിലും ടെന്ഷനിലാ, എനിക്ക് അയോധ്യാവിധി മാത്രമല്ല പ്രശ്നം, എന്റെ പെമ്പ്രന്നോത്തി ലേബര്‍ റൂമിലാ...
ആ വിധി എന്താവും??
രണ്ട് വിധിയെ കുറിച്ചും ആലോചിച്ചിരിക്കേണ്ടി വന്നത് എന്റെ വിധി.അക്ഷമനായി, ഈശ്വരനെയും പ്രാര്‍ത്ഥിച്ച് ആ ലേബര്‍ റൂമിനു മുമ്പില്‍ ഞാന്‍ സമയം തള്ളി നീക്കി കൊണ്ടിരുന്നു...
സത്യത്തില്‍ രാവിലെ അവളെ മുറിയില്‍ കയറ്റിയതാ, ചെറിയ വേദന ഉണ്ടെന്ന് നേഴ്സ് പറഞ്ഞു, പിന്നെ ഒന്നും അറിയില്ല.ഇടക്കിടെ നേഴ്സുമാര്‍ പുറത്തേക്ക് ഓടുന്നു, ഡോക്ടര്‍ അകത്തേക്ക് ഓടുന്നു, വേറെ ഗര്‍ഭിണികള്‍ ലേബര്‍ റൂമിലേക്ക് ചാടി കയറുന്നു, എന്ന് വേണ്ടാ, ആകെ ബഹളം.ഇച്ഛിരി രാഷ്ട്രിയത്തിന്റെ അസ്ക്കിത ഉള്ള ചേട്ടനാണ് ബ്ലഡ് ആവശ്യമുണ്ടെങ്കില്‍ കൊടുക്കാനായി വന്നിട്ടുള്ളത്.അതിനാല്‍ തന്നെ വിധി വരുന്നതിനു മുന്നേ പ്രസവം നടക്കണമെന്നാണ് എന്റെ ആഗ്രഹം.ഇല്ലെങ്കില്‍ വിധി പ്രഖ്യാപിക്കുമ്പോള്‍ 'ഭാരത് മാതാ കീ ജയ്' എന്ന് വിളിച്ച് അലറി കൊണ്ട് ചേട്ടന് ഇറങ്ങി ഓടിയാല്‍ ഞാന്‍ എന്തോ ചെയ്യും??
ആകെ ടെന്‍ഷന്‍!!
മൂന്ന് മൂന്നര ആയപ്പോള്‍ ടെന്‍ഷന്‍ സഹിക്കാന്‍ വയ്യാതെ ഞാന്‍ താഴെ ക്യാന്റീനില്‍ പോയി ഒരു ചായ കുടിച്ചിട്ട് തിരിച്ച് വന്നു.നോക്കിയപ്പോള്‍ എല്ലാവരും ചിരിച്ചോണ്ട് നില്ക്കുന്നു.ആകാംക്ഷ സഹിക്കാന്‍ വയ്യാതെ നിന്ന എന്റെ അടുത്തേക്ക് ചേട്ടന് വന്നു, എന്നിട്ട് പറഞ്ഞു:
"ഡോണ്ട് വറി, ദൈവം സഹായിച്ചു"
"എന്തായി?"
"മൂന്നായിട്ട് പകുത്ത് എടുക്കാന്‍ തീരുമാനമായി"
"എന്ത്?"
"അയോധ്യാ ഭൂമി"
ശ്ശെടാ!!!
പേടിച്ച് പോയി.
അങ്ങനെ അന്ന് മൊത്തം കാത്തിരുന്നത് വെറുതെയായി, അവള് പ്രസവിച്ചില്ല.
ഒക്റ്റോബര്‍ ഒന്ന്...
രാത്രി പന്ത്രണ്ട് മണി...
വാതുക്കല് ഉറക്കം തൂങ്ങി നിന്ന എന്നെ വിളിച്ചുണര്‍ത്തി സിസ്റ്റര്‍ പറഞ്ഞു:
"ചെറിയ വേദന തുടങ്ങിയട്ടുണ്ട്"
ദൈവമേ, കാത്തോളണേ...
സത്യത്തില്‍ ഗായത്രിയെയും കൂട്ടി മൂന്ന് ഗര്‍ഭിണികള്‍ ലേബര്‍ റൂമിലുണ്ട്.പക്ഷേ ഒരുത്തിയുടെ ഹസ്സ് ഗള്‍ഫിലാ, മറ്റവുളുടേത് എസ്സ്.ഐ ആണത്രേ, അയോധ്യാവിധി വന്ന കാരണം ഡ്യൂട്ടിയിലാണ് പോലും.അതിനാല്‍ തന്നെ അന്നേ ദിവസം ലേബര്‍ റൂമിനു മുന്നിലിരുന്ന് ടെന്‍ഷനടിക്കാന്‍ പാവം ഞാന്‍ മാത്രം, വേറെ ഒരു ഹസ്സ്ബന്റും എനിക്ക് കൂട്ടിനില്ല.
അങ്ങനെ രാവിലെ എട്ട് മണി ആയപ്പോള്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിസ്റ്റര്മാര് പോയി, വേറെ സിസ്റ്റര്മാര് വന്നു.എല്ലാം പിശക് സാധനങ്ങള്‍, എന്ത് ചോദിച്ചാലും ചൂടായി മാത്രമേ മറുപടി പറയു.
എട്ടര ആയപ്പോള്‍ അതിലൊരുത്തി വന്ന് ചോദിച്ചു:
"ഗായത്രിയുടെ ആരെങ്കിലും ഉണ്ടോ?"
ഉണ്ടേ, അടിയനുണ്ടേ!!
ആകാംക്ഷയോടെ ഓടി ചെന്ന എന്നോട് അവര്‍ പറഞ്ഞു:
"നിങ്ങളുടെ ഭാര്യക്ക് ഓപ്പറേഷന് നടത്തേണ്ടി വരും"
"എന്തേ?"
"നിങ്ങളുടെ കുട്ടിയുടെ തല മുകളിലാണ്"
അറിയാതെ തിരികെ ചോദിച്ച് പോയി:
"അപ്പോ മറ്റ് കുട്ടികളുടെ തല കാലിന്റെ താഴെയാണോ?"
പാവം സിസ്റ്റര്‍!!
അവര്‍ക്ക് മിണ്ടാട്ടമില്ല.
മനസാന്നിദ്ധ്യം വീണ്ട് കിട്ടിയപ്പോള്‍ അവര്‍ പറഞ്ഞു:
"എന്നല്ല, അമ്മയുടെ വയറ്റില്‍ കുഞ്ഞിന്റെ തല മുകളിലായ പൊസിഷനിലാ.തല താഴെയും, കാല് മുകളിലും വന്നാല്‍ മാത്രമേ സുഖ പ്രസവം നടക്കു"
ഓ, എന്ന്...
അല്ലേലും എന്റെ കുഞ്ഞിനു തലകുത്തി നില്ക്കുന്ന സ്വഭാവം കാണില്ല.
ഒരു അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സിസ്റ്റര്‍ വീണ്ടും വന്ന് പറഞ്ഞു:
"ദൈവം കാത്തു, സുഖപ്രസവം, പെണ്‍കുഞ്ഞ്"
ഒരു നിമിഷം...
മനസ്സില്‍ ആയിരം തിരമാല ഒന്നിച്ച് ഉയരുന്ന പോലെ ആകെ സന്തോഷം, ഒരു ധൈര്യത്തിനു വീഴാതിരിക്കാന്‍ അടുത്ത് നിന്ന അമ്മയെ മുറുകെ പിടിച്ചു.ഒരു രണ്ട് മിനിറ്റ് എടുത്തു ഒന്ന് നോര്മലാകാന്...
പിന്നെ ആകെ ബഹളം...
ഞങ്ങളുടെ നാട്ടില്‍ ഒരു ചടങ്ങുണ്ട്, കുട്ടിയുടെ അച്ഛന് സ്വര്‍ണ്ണം തേനില്‍ ചാലിച്ച് കുഞ്ഞിന്റെ വായില്‍ വച്ച് കൊടുക്കണം.എന്നിട്ടേ മറ്റുള്ള ബന്ധുക്കളെ കുഞ്ഞിനെ കാണിക്കാന്‍ കൊണ്ട് പോകുകയുള്ളു.അങ്ങനെ തേനും, സ്വര്‍ണ്ണവുമായി അകത്തേക്ക് ഞാനും അമ്മയും കയറിയപ്പോള്‍ അച്ഛന് ചെവിയില്‍ പറഞ്ഞു:
"ദക്ഷിണ കൊടുത്തേ കുഞ്ഞിനെ വാങ്ങാവു"
ശരി അച്ഛാ!!
കുറച്ചില്ല, അഞ്ഞൂറ് രൂപ ദക്ഷിണ കൊടുത്തു.കുഞ്ഞിനെ കൈയ്യില്‍ വാങ്ങി സ്വര്‍ണ്ണം അരച്ച തേന്‍ നാക്കില്‍ പുരട്ടിയപ്പോള്‍ അവള് നുണഞ്ഞ് ഇറക്കുന്നു.
പതിയെ കുഞ്ഞുമായി പുറത്തേക്ക്...
കണ്ടവര്‍ കണ്ടവര്‍ അഭിപ്രായം രേഖപ്പെടുത്തി...
"മൂക്ക് അച്ഛനെ പോലെയാ" വല്യമ്മ.
"നാക്ക് അമ്മയെ പോലെയാ" കുഞ്ഞമ്മ.
"കണ്ണ് അച്ഛനെ പോലെയാ" അപ്പച്ചി.
"ചിരി അച്ഛനെ പോലെയാ" അമ്മാവി.
മാക്സിമം പോയിന്റ് അച്ഛന്...
എല്ലാവരും കൂട്ടത്തോടെ പറഞ്ഞു:
"ഇത് അച്ഛന്കുട്ടി തന്നെ"
വീണ്ടും എന്റെ മനസ്സ് നിറഞ്ഞു.
സിസ്റ്ററുടെ അഭിപ്രായ പ്രകാരം കുഞ്ഞിനെ തിരികെ കിടത്താന്‍ ലേബര്‍ റൂമിലേക്ക് തിരിച്ച് കയറിയപ്പോഴാണ് സപ്തനാഡികളും തകര്‍ക്കുന്ന ഒരു ദൃശ്യം ഞാന്‍ കണ്ടത്....
നിറവയറുമായി ഗായത്രി അതാ മുന്നില്‍!!!
അവള് ഒരു ചോദ്യം:
"ചേട്ടാ, ഇത് ഏതാ കുട്ടി?"
കര്‍ത്താവേ!!!
ഇത് ഏതാ കുട്ടി???
വിക്കി വിക്കി ഞാന്‍ തിരികെ ചോദിച്ചു:
"നീ പ്രസവിച്ചില്ലേ?"
"ഇല്ല, മറ്റേ കുട്ടിയാ പ്രസവിച്ചത്, അതും ഗായത്രിയാ"
എന്റെ കാടാമ്പുഴ ഭഗവതി!!!
കൂമ്പിനു ഇടി കിട്ടാന്‍ ഇനി എന്തോ വേണം??
എനിക്ക് തല കറങ്ങി തുടങ്ങി.
പുറത്ത് വന്ന് സത്യം പറഞ്ഞപ്പോള്‍ ആര്‍ക്കും അനക്കമില്ല.തലക്ക് കൈയ്യും കൊടുത്ത് ഇരിക്കുന്ന എന്റെ കൈയ്യില്‍ ദക്ഷിണയായി വാങ്ങിയ അഞ്ഞൂറ് രൂപ തിരികെ തന്നിട്ട് സിസ്റ്റര്‍ ചോദിച്ചു:
"താന്‍ ആരുടെ ഭര്‍ത്താവാ?"
"ഗായത്രിയുടെ..."
"തനിക്കത് നേരത്തെ പറഞ്ഞ് കൂടായിരുന്നോ?"
ശരിയാ, പറയാമായിരുന്നു.
അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ സിസ്റ്റര്‍ ഒരു പേപ്പര്‍ കൊണ്ട് വന്നു, ഗായത്രിക്ക് ഓപ്പറേഷന് വേണമത്രേ, ഭര്‍ത്താവ് ഒപ്പിട്ട് കൊടുക്കണം പോലും...
ഒപ്പിട്ട് കൊടുത്തു!!
പത്ത് മിനിറ്റ് കഴിഞ്ഞപ്പോള്‍ സിസേറിയന് കഴിഞ്ഞതായി അറിയിപ്പ് വന്നു.മനസില്‍ തിരമാലയില്ല, കണ്ണില്‍ ആകാംക്ഷയില്ല, നെഞ്ചില്‍ ആക്രാന്തമില്ല.തേനും സ്വര്‍ണ്ണവുമായി പതിയെ അകത്തേക്ക്...
റൂമില്‍ ചെന്നപ്പോള്‍ കണ്ട കാഴ്ച...
ദേ നിറവയറുമായി ഗായത്രി നില്ക്കുന്നു!!!
കടവുളേ..
ഇവള് ഇത് വരെ പ്രസവിച്ചില്ലേ??
എന്റെ സംശയം അമ്മ ഉറക്കെ ചോദിച്ചു:
"ഇപ്പോഴും മോളല്ലേ പ്രസവിച്ചത്?"
"ഹേയ്, അത് ഞാനാകാന്‍ വ്ഴിയില്ല" അവളുടെ മറുപടി.
അഞ്ഞൂറ് രൂപ കിട്ടുമെന്ന് കരുതിയാകണം പഴയ സിസ്റ്റര്‍ ഓടി വന്നു, ഗായത്രിയെ ചൂണ്ടി അവരോട് ഞാന്‍ പറഞ്ഞു:
"സിസ്റ്റര്‍, ഈ ഗായത്രിയാ എന്റെ ഭാര്യ"
അവര്‍ അറിയാതെ തലയില്‍ കൈ വച്ചു.
ഹല്ല, അവര്‍ എന്നെ കൊണ്ട് തോറ്റ് കാണണം.ആദ്യം ഗള്‍ഫുകാരന്റെ കുഞ്ഞിനു സ്വര്‍ണ്ണം കലക്കി കൊടുത്തു, പിന്നെ എസ്.ഐയുടെ ഭാര്യയുടെ സിസേറിയന് നടത്താന്‍ ഒപ്പിട്ട് കൊടുത്തു, എല്ലാം കഴിഞ്ഞിട്ടും എന്റെ ഭാര്യ നിറവയറുമായി അവിടെ നില്ക്കുന്നതേയുള്ളു...
അത് പിന്നെ ഞാനറിഞ്ഞോ, എസ്.ഐയുടെ ഭാര്യയും ഗായത്രി ആണെന്ന്??
എന്തായാലും ഇക്കുറി കുഞ്ഞിനെ പുറത്തേക്ക് കൊണ്ട് പോയില്ല, അതിനാല്‍ തന്നെ ഇതും എന്റെ കുഞ്ഞാണെന്ന് ആരും പറഞ്ഞുമില്ല, ഭാഗ്യം.
പത്തര ആയപ്പോള്‍ സിസ്റ്റര്‍ വീണ്ടും വന്നു.ഗായത്രിയെ ഓപ്പറേഷന് തീയറ്ററിലേക്ക് കൊണ്ട് പോകുവാണെന്ന് കേട്ടപ്പോള്‍ അറിയാതെ ചോദിച്ചു:
"വേറെ ഗര്‍ഭിണികള്‍ അകത്ത് ഇല്ലല്ലോ, അല്ലേ?"
"ഇല്ലേ, ഇല്ല" സിസ്റ്ററിന്റെ മുഖത്ത് ചിരി.
പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ അറിയിപ്പ് വന്നു..
സിസേറിയന് കഴിഞ്ഞു...
പെണ്‍കുട്ടി!!
വല്യമ്മ ഓടി വന്ന് സന്തോഷവര്‍ത്തമാനം അറിയിച്ചു:
"എടാ, നിന്റെ മൂന്നാമത്തെ കുഞ്ഞും പെണ്കുഞ്ഞാ"
എന്റെയോ??
"അല്ല, ഈ കുഞ്ഞും പെണ്കുഞ്ഞാ" വല്യമ്മ തിരുത്തി.
കുഞ്ഞിനെ സ്വീകരിച്ചപ്പോള്‍ ഡോക്ടറോട് നേരിട്ട് ചോദിച്ചു:
"ഡോക്ടര്‍, ഇത് എന്റെ കുഞ്ഞ് തന്നല്ലേ?"
തൊട്ട് മുമ്പ് നടന്ന സംഭവങ്ങള്‍ അറിയാത്ത ഡോക്ടര്‍ അമ്പരപ്പോടെ തിരികെ ചോദിച്ചു:
"താനെന്തുവാ ഉദ്ദേശിച്ചത്?"
ഹേയ്, ഒന്നുമില്ല!!
തിരികെ കുഞ്ഞുമായി പുറത്ത് വന്നപ്പോള്‍ വല്യമ്മക്ക് പിന്നേം സംശയം:
"ഇതിനെ നമ്മുടെ ഗായത്രി തന്നാണോ പ്രസവിച്ചത്?"
"അതേ വല്യമ്മേ"
"എന്നാ മൂക്ക് നിന്റെ പോലെ തന്നെ"
കണ്ണും, കാലും, എല്ലാം നിന്നെ പോലെ...
ചുറ്റുവട്ടത്ത് നിന്ന് അഭിപ്രായങ്ങള്‍ ഏറുന്ന്..
അതേ, എനിക്ക് കുഞ്ഞ് ജനിച്ചിരിക്കുന്നു..
അച്ഛന്കുട്ടി അവതാരമായി!!
വാല്‍കഷ്ണം:
മനുവിന്റെ കഥ അങ്ങനെ നില്ക്കട്ടെ, ഇനി എന്റെ മകളുടെ കാര്യം പറയുകയാണെങ്കില്‍ ഒക്റ്റോബര്‍ 28 നു അവള്‍ക്ക് പേരിട്ടു...
ഗൌരിനന്ദ
ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..
All rights reserved
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com
115 comments:
എല്ലാവരും പ്രാര്‍ത്ഥിക്കണം, അനുഗ്രഹിക്കണം....
തേങ്ങ എന്റെ വക
മൊത്തത്തില്‍ സന്തോഷം ഉള്ള വാര്‍ത്തകള്‍ ആണല്ലോ.. അഭിനന്ദനങ്ങള്‍ !!!
ചിരിപ്പിച്ചു ;)
കണ്‍ഗ്രാജുലേഷന്‍സ് അരുണ്‍!
ബുക്കിറങ്ങാന് പോണൂ, കുഞ്ഞാവ ഉണ്ടായി...2010 മൊത്തം സന്തോഷങ്ങളാണല്ലോ... വെരിഗുഡ്.
അരുണിനും ദീപക്കും കുഞ്ഞിനും എല്ലാ നന്മനകളും ഉണ്ടാവട്ടേ.
അഭിനവ അച്ഛന് ഒരായിരം ആശംസകള്‍..
മകള്‍ക്കും അമ്മയ്ക്കും സുഖമെന്നറിഞ്ഞതില്‍ സന്തോഷം...
അടുത്ത പ്രാവശ്യം മറ്റു ഗായത്രിമാര്‍ ഇല്ലാത്തപ്പോള്‍ പ്രസവിച്ചാല്‍ മതിയെന്ന് ഗായത്രിയോടും,പ്രസവിപ്പിച്ചാല്‍ മതിയെന്ന് മനുവിനോടും പറയണം..
ചിരിച്ചു വശായി മച്ചു..
അല്ലേലും ചില സമയത്ത് ചില ഗായത്രിമാര്‍ ഇങ്ങനെയാ..
പുസ്തക പ്രകാശനത്തിന്റെ അഭിനന്ദനങ്ങള്‍ മുന്‍കൂര്‍ തന്നെങ്കിലും ഒന്നൂടെ പിടിച്ചോ..
ആശംസകള്‍ !
Hi arun chetta adipoli kettoooooo.....pinne congratulation
chilavu cheyyanam kettoooo....
കണ്‍ഗ്രാജുലേഷന്‍സ്...
Arunettaa...aaashamsakalll... Thiruvaaathira nakshathrama enteyum.. makal enne pole thanne oru midumidukkiyayi theerateeee... pinneee oru penkunjinte achananennulla karyam marakkndattooo.. pillarokke pettanna valuthavunne.. svarnathinokke ippo enthaaa vilaaa...
കണ്‍ഗ്രാജുലേഷന്‍സ്
ഇപ്പോ ഫുള്‍ ഫോമിലാണല്ലോ
കുഞ്ഞിനും അമ്മക്കും അരുണിനും(മനുവിനും)എല്ലാ നന്മനകളും ഉണ്ടാവട്ടേ എന്ന് പ്രാര്‍ഥിക്കുന്നു
അരുൺ, ആശംസകൾ. താങ്കൾക്കും കുടുംബത്തിനും എല്ലാ വിധ ഐശ്വര്യങളും ദൈവം തംബുരാൻ വീണ്ടും വീണ്ടും വാരിക്കോരി തരട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
പോസ്റ്റ് വായിച്ച് കുറേ ചിരിച്ചു. ഒത്തിരി നാളിന് ശേഷമാണ് ഞാൻ ഇത്രയും ചിരിക്കുന്നത്.:))))
പ്രസവം പോലെ പുസ്തകപ്രകാശനവും ആള്മാറി(പുസ്തകംമാറി) നടക്കാതിരിക്കാൻ ശ്രദ്ധിക്കുക. അഭിനന്ദനങ്ങൾ.
അരുണ്‍ ഭായ്...
എന്റെ മൂത്ത മകളുടെ നാളും തിരുവാതിര ആണ്...
താങ്കള്‍ക്കും കുടുംബത്തിനും ആയുര്‍ ആരോഗ്യ സൗഖ്യം എന്നുമുണ്ടാകട്ടെ പ്രാര്‍ത്ഥിക്കുന്നതോടൊപ്പം എല്ലാവിധ ആശംസകളും നേരുന്നു...
അച്ഛന് കുട്ടി അച്ഛനെ പോലെ തന്നെ !! എല്ലാവിധ ആശംസകളും
നോണ്‍ സ്റ്റോപ്പ് ചിരി, എക്സ്പ്രസ് പൊട്ടിച്ചിരി.
പുസ്തക പ്രകാശനത്തിന് എല്ലാ ആശംസകളും നേരുന്നു.
"എന്നാ മൂക്ക് നിന്റെ പോലെ തന്നെ"
കണ്ണും, കാലും, എല്ലാം നിന്നെ പോലെ.... ഹഹ ... :) അത്തെനിക്കിഷ്ടായി അരുണ്‍ ...
അഭിനന്ദനങ്ങള്‍
ഇതുപോലൊരു പ്രസവപരാക്രമം കേട്ടിട്ടില്ല.,ഹ ഹ കൊള്ളാം
കുഞ്ഞിനും മാതാപിതാക്കള്‍ക്കും എല്ലാവിധ ആശംസകളും നേരുന്നു.
കായംകുളം ജൂനിയര്‍ സുപെര്ഫാസ്റ്റ് എന്ന് പറഞ്ഞു ഒരു ബ്ലോഗ് കൂടെ തുടങ്ങാന്‍ സമയം ആയി ല്ലേ
കുഞ്ഞിനും , കുഞ്ഞിന്റെ അച്ചനും അമ്മക്കും എല്ലാ നന്മക്ലും ഉണ്ടാവട്ടെ......
gurooo...kalakki guroo...thripthiyaayee!!!
midukkan !
;)
പ്രയോഗങ്ങള്‍ കലക്കി
"മൂന്നായിട്ട് പകുത്ത് എടുക്കാന്‍ തീരുമാനമായി"
എതവനാ ഞെട്ടാതിരിക്കുക?
ഓ ടോ . കേരളത്തില്‍ ഇത്രേം ഗായത്രിമാരുണ്ടോ ?
ചുളുവിനു മൂന്നു പിള്ളേരുടെ അച്ഛനായില്ലേ...!!?? യോഗമാണണ്ണാ യോഗം.
അപ്പൊ അച്ഛനും അമ്മയ്ക്കും കുഞ്ഞിനും എല്ലാ വിധ മംഗളാശംസകളും. പുസ്തക പ്രകാശനത്തിന് എല്ലാ ആശംസകളും(നാട്ടുകാര്‍ക്ക് പുസ്തകം ഫ്രീ ആയിട്ട് കൊടുക്കുമോ..?? ;-))
പ്രസവിക്കുന്ന തമ്പുരാട്ടിയുടെ ചുവടു പിടിച്ചു ഞാന്‍ ഒരു സാധനം പോസ്റ്റി..ദാ ഇവിടെ
അഭിനന്ദനങ്ങൾ,അരുൺ....
ചരിത്രം ആവര്‍ത്തിക്കുന്നു......ജൂനിയറും അമ്മയുടെ വയറു കീറി പുറത്തു വന്നു. .....
അഭിനന്ദനങ്ങള്‍ :)
അരുണിനും ദീപക്കും അഭിനന്ദനങ്ങള്‍
കുഞ്ഞിനു ദീര്‍ഘായുസ്സും ആരോഗ്യവും സര്‍വ്വനന്മകളും ആശംസിക്കുന്നു .
".....ആദ്യം ഗള്‍ഫുകാരന്റെ കുഞ്ഞിനു സ്വര്‍ണ്ണം കലക്കി കൊടുത്തു, പിന്നെ എസ്.ഐയുടെ ഭാര്യയുടെ സിസേറിയന് നടത്താന്‍ ഒപ്പിട്ട് കൊടുത്തു, എല്ലാം കഴിഞ്ഞിട്ടും എന്റെ ഭാര്യ നിറവയറുമായി അവിടെ നില്ക്കുന്നതേയുള്ളു....."
എന്നാലും ഗായത്രീ!
അഭിനന്ദനങ്ങള്‍ ....ഭാവിയില്‍ അച്ഛനെപ്പോലെ നല്ലൊരു? ബ്ലോഗര്‍ ആവട്ടെ എന്ന് ആശംസിക്കുന്നു ...
രണ്ടു പേര്‍ക്കും അഭിനന്ദനങ്ങള്‍ !!!ആഗസ്റ്റ് 30 നു എനിക്കും ഒരു കുഞ്ഞുണ്ടായി അതിനു ലേബര്‍ റൂമിനു പുറത്ത് ഞാന്‍ നിന്നതു 3 ദിവസമാ.... ഇതു വായിച്ചപ്പൊ വീണ്ടും അതെല്ലാം ഓര്‍മ്മ വന്നു...
എന്റെ പൊട്ടിച്ചിരി കേട്ട് മുതലാളി വന്ന് എത്തിനോക്കീട്ട് പോയി...
Congrats...
അരുണ്‍, കുഞ്ഞിനും അമ്മക്കും സുഖമെന്ന് കരുതുന്നു. അച്ഛനായതിന് കണ്ഗ്രാചുലേഷന്സ്..
ഒപ്പം, പുസ്തക പ്രകാശന ചടങ്ങിനും ആശംസകള്‍.. ഈ പുസ്തകവും അടുത്ത പുസ്തകവും ബ്ലോഗ് പോലെ തന്നെ ഹിറ്റാവട്ടെ എന്ന് ആശംസിക്കുന്നു..
അഭിനന്ദനങ്ങളും ആശംസയും!
അച്ഛനായതിനു് അഭിനന്ദനവും പുസ്തകപ്രകാശനത്തിനു് ആശംസയും!
എല്ലാം കൊണ്ടും എല്ലാം സന്തോഷമായ വാര്‍ത്തകള്‍.അതിലെത്താത്തിലും ഉപരിയായി അടിപൊളി പോസ്റ്റും. വളരെ വളരെ നന്നായ പോസ്റ്റ്. ഓരോ വാക്കുകളും ഒരു മുഴം നീളത്തില്‍ നീണ്ടു കിടക്കുന്നു. കുഞ്ഞിനെ താരതമ്യപ്പെടുത്തുന്നതൊക്കെ ബഹുജോറായി.
എല്ലാ വിധ ആശംസകളും നേരുന്നു.
ആശംസകള്‍.... കുഞ്ഞിനും അഛനും പുസ്തകത്തിനും
താങ്കളുടെ ലക്ഷ്മി കുട്ടിക്കും/പാറു കുട്ടിക്കും
താങ്കളുടെ കൊച്ചു പുസ്തകത്തിനും എല്ലാ ഭാവുകങളും!!!
അഭിനന്ദനങ്ങള്‍ അരുണ്‍
നന്നായി രസിച്ചു.എല്ലാ വിധ ആശംസകളും.
അരുണ്‍ ,അഭിനന്ദനങ്ങള്‍ ,അമ്മയ്ക്കും ,അച്ഛനും ,കുഞ്ഞ് വാവ ക്കും ,തിരുവാതിര നാളില്‍ ജനിച്ച മോളെ എന്ത് പേര് ആണ് വിളിക്കാന്‍ പോകുന്നത് ?
അരുണ്‍ഭായ്... അഭിനന്ദനങ്ങള്‍ ... ആശംസകള്‍ ... അച്ഛന്കുട്ടിക്ക് എല്ലാവിധ ആയുരാരോഗ്യ സൗഖ്യവും നേരുന്നു...
കുഞ്ഞിനെ സ്വീകരിച്ചപ്പോള്‍ ഡോക്ടറോട് നേരിട്ട് ചോദിച്ചു:
"ഡോക്ടര്‍, ഇത് എന്റെ കുഞ്ഞ് തന്നല്ലേ?"
തൊട്ട് മുമ്പ് നടന്ന സംഭവങ്ങള്‍ അറിയാത്ത ഡോക്ടര്‍ അമ്പരപ്പോടെ തിരികെ ചോദിച്ചു:
"താനെന്തുവാ ഉദ്ദേശിച്ചത്?"
ഹേയ്, ഒന്നുമില്ല!!
ഇത് വായിച്ചിട്ട് ചിരിച്ച് ചിരിച്ച് വയര്‍ വേദനിച്ചിട്ട് വയ്യ...
ഏട്ടാ കലക്കി. പ്രത്യേകിച്ചും ഈ ഭാഗം.
"തിരികെ കുഞ്ഞുമായി പുറത്ത് വന്നപ്പോള്‍ വല്യമ്മക്ക് പിന്നേം സംശയം:
"ഇതിനെ നമ്മുടെ ഗായത്രി തന്നാണോ പ്രസവിച്ചത്?"
"അതേ വല്യമ്മേ"
"എന്നാ മൂക്ക് നിന്റെ പോലെ തന്നെ"
കണ്ണും, കാലും, എല്ലാം നിന്നെ പോലെ..."
കുഞ്ഞിനും മാതാപിതാക്കള്‍ക്കും എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
Aasamsakal Arun
Midukki aayi aval valaratte..
ഇച്ചിരി നുണയുണ്ടെങ്കിലും സംഗതി കേൾക്കാൻ രസമുണ്ട്, കൂട്ടിയുടെ അച്ച്ന് നല്ലത് നേരുന്നു.കൂടെ കുട്ടിക്കും,അമ്മക്കും
അരുണ്‍ മാഷേ all the best ..
ആശംസകള്‍ പുതിയ അവതാരത്തിന്( അച്ഛന്കുട്ടിക്കും ഗ്രന്ഥകാരനും )
"അപ്പോ മറ്റ് കുട്ടികളുടെ തല കാലിന്റെ താഴെയാണോ?"
അതാണ് പഞ്ച്...
എല്ലാ ആശംസകളും...മോള്‍ക്കും, പിന്നെ പുസ്തകത്തിനും...
Miss.കായംകുളത്തിനു എന്റെ ആശംസകൾ..പ്രസവ കൺഫ്യൂഷൻ തകർത്തു ചേട്ടാ...
അഭിനന്ദനങ്ങള്‍ അരുണ്‍.
എല്ലാവിധ ആശംസകളും അരുണ്‍ഭായ്..
അച്ചന്‍സ് ക്ലബ്ബിലേക്ക് സ്വാഗതം.!!
:)
അരുണിനും ഭാര്യക്കും മോള്‍ക്കും എല്ലാ നന്മകളും നേരുന്നു....
കണ്‍ഗ്രാജുലേഷന്‍സ് അരുണ്‍ഭായ് ...
കുഞ്ഞിനും നിങ്ങള്‍ക്കും പിന്നെ നുമ്മടെ ബുക്കിനും എല്ലാ വിധ ഐശ്വര്യങ്ങളും ആശംസകളും നേരുന്നു..
കണ്‍ഗ്രാജുലേഷന്‍സ്!!!
ഇതേ പോലെ വേറെ ഒരു പത്തു അഞ്ഞൂറ് പോസ്റ്റും കൂടെ ഇട്ടാന്‍ ചാന്‍സ് കിട്ടണമേയെന്നു അനുഗ്രഹിയ്ക്കുന്നു.. ;)
Aruneee kalkki..
ente ella vitha aashamsagalum:))
congrauations
Congratsss..
ചിരിപ്പിച്ചു കുടലു മറിപ്പിച്ചല്ലൊ
അരുണെ
അച്ഛനും അമ്മയ്ക്കും കുഞ്ഞിനും ആശംസകള്‍
അരുണിനും ദീപക്കും കുഞ്ഞിനും എല്ലാവിധ ആശ്വംസകളും. Welcome to parenthood.
കണ്‍ഗ്രാജുലേഷന്‍സ് ശേഖരപിള്ളേ.... കണ്‍ഗ്രാജുലേഷന്‍സ്.!! നല്ല ഒന്നാംതരം പോസ്റ്റ്. എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ. രണ്ട് സംരംഭങ്ങള്‍ക്കും.!!!
ആശംസകള്‍ അരുണ്‍... കുഞ്ഞുവാവയ്ക്കും പുതിയ പുസ്തകത്തിനും....
അപ്പോള്‍ ഡബിള്‍ ഡിലൈറ്റിന് ഡബിള്‍ കണ്ഗ്രാറ്റ്സ...
ഇത് പോലെ ഇനിയും പോസ്റ്റ് ഇടാന്‍ ഉദ്ദേശമുണ്ടോ ?? എന്തായാലും അഭിനന്ദനങ്ങള്‍
അഭിനന്ദനങ്ങൾ അരുൺ.
ചിരിക്കാനാണെന്നും സൂപ്പര്‍ ഫാസ്ടിലേക്ക് ഓടി വരാറ് ....
ഇന്ന് ഡബിള്‍ സന്തോഷമാണ്.... ഏതായാലും
സാപ്പീടെ വക മബ്രൂക് ......
All the best brother
Congrats Arun.... For being a proud father & proud author...
Keep writing.. All the best.
കുട്ടിയെയെടുത്ത് മറോട് ചേർത്ത്, , ഞാൻ മുത്തശ്ശിയുടെ മുഖത്തേക്ക് നോക്കി "ഹും, എന്നെകൊണ്ടും മിനിമം ഒരുപെണ്ണിനെ പ്രസവിപ്പിക്കാൻ പറ്റും" എന്ന മട്ടിൽ.
മനൂജീ,
അങ്ങനെ, ഗണപതിക്ക് തേങ്ങ അടിച്ചടിച്ച്, അവസാനം അച്ഛനായി അല്ലെ. ബഹുത്തച്ഛാ.
ഞാനപ്പോഴെ പറഞ്ഞതാ, കല്യാണം വേണ്ട മനൂ, കുട്ടികൾ വേണ്ട മനൂ, ലവളുമാരുടെ പിന്നാലെ ചുമ്മ കറങ്ങിതിരിഞ്ഞാൽ മതീന്ന് കേട്ടില്ല. അനുഭവി.
-------
അച്ഛനായ വഹയിൽ ആശംസകൾ.
ഇങ്ങനെപോയാൽ, മുത്തച്ഛനായ വഹയിൽ ആശംസകളർപ്പിക്കുവാൻ ഞാൻ ഇവിടെതന്നെ കാണും.
ആശംസകള്‍. രണ്ടു കാര്യത്തിനും. പിന്നെ മനുവിന്റെ തമാശകള്‍ ആസ്വദിച്ചു.
ഈയിടെയായി കമന്റൊന്നും എഴുതാറില്ല. എന്നാലും ഇതിന് എഴുതാതെ പറ്റില്ല. ചിരിച്ചു മറിഞ്ഞുപോയി എന്നതാണ് സത്യം.
അഭിനന്ദനങ്ങൾ... മോൾക്കൊരു കുഞ്ഞുമ്മയും...
കൂടെ പുസ്തക പ്രകാശനത്തിന് ആശംസകളും...
:)
അങ്ങനെ അതും സംഭവിച്ചു.ചിരിപ്പിച്ചൂട്ടാ.....ആശംസകള്‍....സസ്നേഹം
kidu..
kikkkidu....
chirichu vasam kettu..
nd congrats.......
ദക്ഷിണ.....!!!
ആശംസകള്‍ ....
ആ മനുവിന്റെ ഭാഗ്യം നോക്കണേ ഒരു വെടിക്ക് സോറി പ്രസവത്തിന് മൂന്ന് കുട്ടികൾ ...!
ഒപ്പം അരുണിനും,ഭാര്യയ്ക്കും അഭിനന്ദനങ്ങളും...
മോളുട്ടിക്ക് എല്ലാവിധ അനുഗ്രഹങ്ങളും...
പ്രഥമപുസ്തകത്തിന് സർവ്വവിധ ഭാവുകങ്ങളും...
നേർന്നുകൊള്ളുന്നു...കേട്ടൊ
അഭിനന്ദനങ്ങള്‍ :) ആശംസകള്‍ :)
Congratularions Arun!!
Best wishes and God bless :-)
അഭിനന്ദനം ഒന്ന് അച്ഛനായതിന്.
പിന്നെ രണ്ട്.......പുസ്തകമൊക്കെ എഴുതുന്ന് എഴുത്തുകാരനായതിന്......
ഏറ്റവും വലിയ അഭിനന്ദനം ആ മനുവിനിരിയ്ക്കട്ടെ.......ആരുടേയും തല്ലു കിട്ടാതെ രക്ഷപ്പെട്ടതിന്.
ചിരിപ്പിയ്ക്കുന്നതിന് ഒരുപാട് നന്ദി, അരുൺ.
കുഞ്ഞൂഞ്ഞ് വാവയോടും വാവയുടെ അമ്മയോടും സ്നേഹാന്വേഷണം അറിയിയ്ക്കുക.
ശരിയാ എന്തോ പറയാൻ വന്നു. പറയാൻ വന്നത് തന്നെ പറയാം. അരുണേട്ടാ, കൺഗ്രാജുലേഷൻസ്. ഒന്ന് രണ്ട് മണിക്കൂറിനിടയ്ക്ക് മൂന്ന് പെൺകുട്ടികളുടെ അച്ഛനാവാൻ പറ്റിയല്ലോ മനുവിനു. നല്ലകാലത്ത് ഫുൾ വായ്നോട്ടമായിരുന്നിരിക്കണം, അല്ലേ? ഗലക്കി. ചിരിപ്പിച്ചു പണ്ടാരടക്കി.
ആശംസകള്‍....
അച്ഛന് ആയതിനും പുസ്തകപ്രകാശനത്തിനും
നന്നായി ചിരിച്ചൂ ട്ടോ.... ഇത്ര നര്‍മം എങ്ങനെ ഒപ്പിച്ചെടുത്തു ...ശുഭാശംസകള്‍...
നന്നായി ചിരിച്ചൂ ട്ടോ.... ഇത്ര നര്‍മം എങ്ങനെ ഒപ്പിച്ചെടുത്തു ...ശുഭാശംസകള്‍...
ഗംഭീരം . ഈ വീതി കൂടിയ ടെമ്പ്ലേറ്റ് എവിടുന്നു കിട്ടി. അയച്ചു തരാമോ? പ്ലീസ് .
ദേ.............ആദ്യം തന്നെ അനുഗ്രഹിച്ചിരിക്കുന്നു... ഒരു പുസ്തകം അയച്ചു തരണേ.... (പൈസ തരാം)
പിന്നെ കഥ .. അല്ല ജീവിതം .. കലക്കി. ഇടയ്ക്കിടയ്ക്ക് ഞാന്‍ ചിരിച്ചുപോയി.. നിങ്ങളുടെ വെപ്രാളം കണ്ടിട്ട്.. വിരോധല്ലല്ലോ...
കൊച്ചിനെ എഴുത്തിനിരുത്തിനു പകരം ബ്ലോഗ്ഗിങ്ങ്നു ഇരുത്തുന്നോ? ഒരു varietyക്ക്
അരുണ്‍ചേട്ടാ...ആശംസകള്‍...പ്രാര്‍ത്ഥനയും...
അപ്പൊ... ജൂനിയറിനും ‘വയറു കീറി’ത്തന്നെ (അച്ചന്റെ മോൻ തന്നെ)പുറത്തു വരാനാ യോഗം...!
വായിൽ നാക്കുണ്ടൊ ആവൊ...!!?
എല്ലാ നന്മകളൂം ഉണ്ടാവട്ടെ...
ആശംസകൾ...
വല്യമ്മ ഓടി വന്ന് സന്തോഷവര്‍ത്തമാനം അറിയിച്ചു:
"എടാ, നിന്റെ മൂന്നാമത്തെ കുഞ്ഞും പെണ്കുഞ്ഞാ"
എന്റെയോ??
"അല്ല, ഈ കുഞ്ഞും പെണ്കുഞ്ഞാ" വല്യമ്മ തിരുത്തി.
കുഞ്ഞിനെ സ്വീകരിച്ചപ്പോള്‍ ഡോക്ടറോട് നേരിട്ട് ചോദിച്ചു:
"ഡോക്ടര്‍, ഇത് എന്റെ കുഞ്ഞ് തന്നല്ലേ?"
തൊട്ട് മുമ്പ് നടന്ന സംഭവങ്ങള്‍ അറിയാത്ത ഡോക്ടര്‍ അമ്പരപ്പോടെ തിരികെ ചോദിച്ചു:
"താനെന്തുവാ ഉദ്ദേശിച്ചത്?"
ഹേയ്, ഒന്നുമില്ല!!
നല്ല എഴുത്ത്..
ആശംസകള്‍ അപ്പനും അമ്മക്കും കുഞ്ഞിനും..!!
സകലമാന ആശംസകളും (ഒരിക്കല്‍ നേര്‍ന്നതാണ്, എന്നാലും)
ഗായത്രിക്കും മനുവിനും കുട്ടിക്കുമെന്നപോലെ
ദീപക്കും അരുണിനും കുട്ടിക്കും ആശംസകള്‍, അഭിനന്ദനങ്ങള്‍, പ്രാര്‍ത്ഥനകള്‍....
18 നും 19 നും തകര്‍ക്കണം
(കണ്ടാ കണ്ടാ കൊച്ചു വന്നപ്പൊള്‍ ഭാഗ്യങ്ങള്‍ എല്ലാം കൂടി ഒരുമിച്ച് വരണ കണ്ടാ) :) :)
അച്ഛനും അമ്മയ്ക്കും കുഞ്ഞുമോള്‍ക്കും നന്മകള് നേരുന്നു...
ഡബ്ബിൾ ആശംസകൾ! അഭിനന്ദനങ്ങൾ!
ആശംസകള്‍ .. മൂന്നു ഗായത്രിമാരും പകുത്തെടുത്തോളൂ...
എനിയ്ക്കും അനിയനും ഒരേദിവസം കുട്ടികള്‍ ഉണ്ടായപ്പോള്‍ ഫ്രണ്ട്സ് ചോദിച്ചു - അതിന്റെ കാല്ക്കുലേഷന് സീക്രട്ട് ഒന്ന് പറഞ്ഞുകൊടുക്കാമോ എന്ന്. മൂന്നു ഗായത്രിമാര്‍ ഒരുമിച്ച് ഒരേദിവസം !! സീക്രട്ട് ആര്‍ക്കും പറഞ്ഞു കൊടുക്കരുത്ട്ടാ..
അപ്പോ ശെരി.. ഞാന്‍ ചെങ്ങന്നൂര്‍ എറങ്ങും..
പിന്നെ കാണാം .. പോട്ടേ റൈറ്റ്..
ആദ്യമേ ...അച്ഛനായതിനു ആശംസ ....
പിന്നെ അടുത്ത തവണ പ്രസവത്തിനു പോകുമ്പോള്‍ ഗായത്രിയുടെ പേരിനു മുന്നില്‍ abcd എന്നോ ...1234 എന്നോ ചേര്‍ക്കാന്‍ മറക്കണ്ട ട്ടോ .....
Congrats Arun...
Kunjuvaavakku oru chakkarayummayum.. :)
congrads arun.... stry valarae bore anu...
അഭിനന്ദനങ്ങളും ആശംസയും! ....
നന്നായി ചിരിച്ചു ........
അഭിനന്ദനങ്ങള്‍ .....
Sorry Alpam late aayi poyi ennalum irikkate ente vaka oru latest congrats...
:)
ഹി ഹി അത് കലക്കി!
അല്ല മനുവേ ഈ കരിമുട്ടം ദേവിക്ഷേത്രത്തിലേക്കുള്ള വഴിയെപ്പടി ?
ഫ്രം കായംകുളം?
ആ മഹാ സംഭവത്തിന് സാക്ഷിയാകാന്‍ തോന്നുന്നുണ്ട് .
arune super thanne reality + comedy. keep it up.
congrags arun...
amma-ykum vaava-ykum ella visha mangalangalum nerunnu...
അഭിനന്ദനങ്ങള്‍ അരുണ്‍..
വളരെ സരസമായി എഴുതിയ ഈ വരികള്‍ എനിക്കും ഒട്ടൊന്നുമല്ല ആശ്വാസം തരുന്നത് കാരണം അടുത്ത മാസം ഞാനും ഒരു അച്ഛനാവാന്‍ തയ്യാറെടുക്കുകയാണു...
ഒന്നു കരുതിയിരിക്കാല്ലോ... :)
എല്ലാ വിധ ആശംസകളും.. ഒത്തിരി ഇഷ്ടപ്പെട്ടു.
ഞാൻ വളരെ വൈകി.. എന്റെ കുറ്റമല്ല.. പ്ലീസ് ക്ഷമീ...
അച്ഛനും അമ്മയ്ക്കും കുഞ്ഞിനും ആശംസകൾ..
സന്തോഷത്തിൽ പങ്ക് ചേരുന്നു.
എല്ലാ നന്മകളും നേർന്ന് കൊണ്ട്
സസ്നേഹം
അച്ഛൻ കൂട്ടത്തിലേക്കു സ്വാഗതം!
തകർപ്പൻ പൊസ്റ്റ്!
No.1
ഹ ഹ കൊള്ളാം
ഈ വഴിയെത്തുവാന്‍ കുറെ വൈകി.
നല്ല അവതരണം. കുറെ ചിരിച്ചു.....
ആശംസകള്‍ .. ഗായത്രിയുടെ മകള്‍ക്കും ആശംസകള്‍ ..
അഭിനന്ദനങ്ങള്‍ !!!..
മനസില്‍ തിരമാലയില്ല, കണ്ണില്‍ ആകാംക്ഷയില്ല, നെഞ്ചില്‍ ആക്രാന്തമില്ല.തേനും സ്വര്‍ണ്ണവുമായി പതിയെ അകത്തേക്ക്...
kalakki....congrats..
ആശംസകള്‍ അരുണ്‍
മൂന്നായി വിഭജിച്ചത് തകര്‍ത്തു . ചിരിച്ചു പണ്ടാരവടങ്ങി :)
രണ്ടു മൂന്ന് അഴച് മുന്‍പ് തന്നെ ഈ പോസ്റ്റ് വായിച്ചിരുന്നു സംഭവം അരുണിന്റെ ഭാവന മാത്രം ആയിരിക്കും എന്ന് വിശ്വസിച്ചു...അല്ലെങ്കില്‍ പിന്നെ എങ്ങനെ ഒരേ പേരുള്ള ഒന്നിലധികം പേര് ഒരുമിച്ചു പ്രസവികുന്നത് കൂടിയും കുറച്ചും നോക്കിയിട്ട് ഒരു പ്രോബബിളിട്ടി യും കണ്ടില്ല, പക്ഷെ കഴിഞ്ഞ തിങ്കളാഴ്ച ഞാനും ഒരു അപ്പന് ആയി ലേബര്‍ റൂമിനു മുന്നില്‍ ടെന്‍ഷന്‍ അടിച്ചു ഇരുന്ന ഞാന്‍ അടുത്ത് ഇരുന്ന കുടുംബത്തോട് ചോദിച്ചു നിങ്ങളുടെ ആളിന്റെ പേരെന്താണ് ദെ കിടക്കുന്നു ചട്ടിയും ചോറും എന്റെ ഭാര്യയുടെ പേര് തന്നെ...അവസാനം കൊച്ചു വന്നപ്പോള്‍ ഭാര്യയുടെ ഫുള്‍ പേരും ഡോക്ടറിന്റെ പേരും എല്ലാം ചോദിച്ചിട്ടാണ് കൊച്ചിനെ എടുത്തത് :)
സന്തോഷം
അഭിനന്ദനങ്ങള്‍
be a proud father!
kidilam.....I liked it so much
വൈകിയാണെങ്കിലും അഭിനന്ദനങ്ങള്‍!
ടെന്‍ഷന്‍ ആയി പോയി ..."നിങ്ങളുടെ കുട്ടിയുടെ തല മുകളിലാണ്"
അറിയാതെ തിരികെ ചോദിച്ച് പോയി:
"അപ്പോ മറ്റ് കുട്ടികളുടെ തല കാലിന്റെ താഴെയാണോ?"...........കുറെ ചിരിച് കേട്ടോ
Post a Comment