For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

യാത്രികോം പ്രത്യേക ധ്യാന്‍ദീജിയേ...


ഗുരുവായൂര്‍ കേശവന്‍ ഒരു ആനയാണ്, ആറന്‍മുള പാര്‍ത്ഥനും ഒരു ആനയാണ്, അതേ പോലെ പുല്ലുകുളങ്ങര ഗണേശനും ഒരു ആനയാണ്, എന്നാല്‍ നന്ദപര്‍വ്വം നന്ദകുമാര്‍ ഒരു ആനയല്ല, അദ്ദേഹം ഒരു പുലിയാണ്, പുലി..
ദാ ആ പുലിയുടെ ഐഡിയയില്‍ വിരിഞ്ഞ ഒരു സൃഷ്ടി...
കായംകുളം സൂപ്പര്‍ഫാസ്റ്റ് എന്ന പുസ്തകത്തിന്‍റെ പ്രകാശനത്തിനു വരുന്ന എല്ലാവര്‍ക്കും അദ്ദേഹം കഷ്ടപ്പെട്ട് റിസര്‍വേഷന്‍ ടിക്കറ്റ് ഉണ്ടാക്കിയിരിക്കുന്നു, പ്രകാശന പരിപാടിയിലേക്ക് നിങ്ങളെ ക്ഷണിക്കാന്‍ ഞാന്‍ ആ ടിക്കറ്റ്, ഒരു ഇന്‍വിറ്റേഷനാക്കി ഇവിടെ ഇടുന്നു...

യാത്രികോം പ്രത്യേക ധ്യാന്‍ദീജിയേ...
(യാത്രക്കാര്‍ പ്രത്യേകമായി ധ്യാനിച്ച് കൊണ്ടിരുന്നോ....)

കായംകുളം സൂപ്പര്‍ഫാസ്റ്റ് ബുക്ക് ആക്കുന്നത് പുതുമകളും വിവിധ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളും ഉള്‍പ്പെടുത്തിയാണ്.അവ വിവരിക്കാനുള്ള ഒരു അവസരമായി ഞാന്‍ ഈ പോസ്റ്റിനെ ഉപയോഗിച്ചോട്ടെ....

ആദ്യം പുതുമ..
എല്ലാവര്‍ക്കും വേണ്ടത് അതാണ്.ആട്ടം, പാട്ട്, ഡാന്‍സ്, എന്തിനു ബ്ലോഗിലെ പോസ്റ്റുകള്‍ക്ക് വരെ എല്ലാവരും പുതുമ ആഗ്രഹിക്കുന്നു.അങ്ങനെയിരിക്കെ, കായംകുളം സൂപ്പര്‍ഫാസ്റ്റ് എന്ന ബ്ലോഗിലെ കുറേ കഥകള്‍ ചേര്‍ത്ത് വെറുതെ ഒരു ബുക്ക് ഇറക്കിയാല്‍ അതിലെന്ത് പുതുമ??
ചോദ്യം ന്യായമാണ്.
ഈ ചോദ്യത്തിനുള്ള ഉത്തരം പൂര്‍ണ്ണമായി ഞാന്‍ തരുന്നില്ല, കാരണം അപ്പോ പുതുമ പോകും എന്നത് തന്നെ.എങ്കിലും തിരഞ്ഞെടുത്ത കഥകളിലും, അവയുടെ ഓര്‍ഡറിംഗിലും തുടങ്ങി, മറ്റ് പല കാര്യങ്ങളിലും പുതുമ കൊണ്ട് വരാന്‍ ഈ ബുക്കിലൂടെ എല്ലാവരും ശ്രമിച്ചിട്ടുണ്ട്.അതെല്ലാം കൂടെ സഹകരിച്ച ബ്ലോഗേഴ്സിന്‍റെ ഐഡിയയും, പ്രയത്നഫലങ്ങളും ആയിരുന്നു, എല്ലാവരോടും അതിനു എനിക്ക് നന്ദിയുണ്ട്.

മനുവിന്‍റെ മാര്‍ക്കറ്റിംഗ് തന്ത്രം...
എന്നെ സഹിച്ചു കൊണ്ടിരിക്കുന്ന നിങ്ങളോടെ, എന്‍റെ കഥകള്‍ അടങ്ങിയ ബുക്ക് വാങ്ങണേന്ന് പറയുന്നത് ഒരു മഹാപാതകമായി ഞാന്‍ കരുതുന്നു.അതിനാല്‍ തന്നെ നിങ്ങള്‍ വായിക്കാനായി ഈ ബുക്ക് വാങ്ങണേന്ന് ഞാന്‍ അപേക്ഷിക്കുന്നില്ല.എന്നാല്‍ നിങ്ങളുടെ കാമുകിക്കോ\കാമുകനോ, അല്ലെങ്കില്‍ ഭര്‍ത്താവിനോ\ഭാര്യക്കോ, അല്ലെങ്കില്‍ നാട്ടുകാര്‍ക്കോ\കൂട്ടുകാര്‍ക്കോ, അങ്ങനെ ആര്‍ക്കെങ്കിലും (അവര്‍ക്ക് മലയാളം അറിയേണമെന്ന് നിര്‍ബന്ധമില്ല!!) സമ്മാനമായി കൊടുക്കാന്‍ ഈ ബുക്ക് വാങ്ങണേന്ന് അപേക്ഷിക്കുന്നു.ഇനി നിങ്ങള്‍ക്ക് അങ്ങനെ പ്രത്യേകിച്ച് ആര്‍ക്കും സമ്മാനം കൊടുക്കാനില്ലെങ്കില്‍ കാശ് കൊടുത്ത് ഈ ബുക്ക് വാങ്ങി, എനിക്ക് തന്നെ അയച്ച് തരണേന്ന് അപേക്ഷിക്കുന്നു.ഞാന്‍ നായകനായ കഥകള്‍ നിങ്ങളെ ആത്ര വെറുപ്പിക്കുന്നെങ്കില്‍ ഈ ബുക്ക് വാങ്ങി നിങ്ങളുടെ ശത്രുക്കള്‍ക്ക് നല്‍കേണമെന്ന് അപേക്ഷിക്കുന്നു.
(എങ്ങനെ ആയാലും ബുക്ക് വാങ്ങണേ...)

എന്തായാലും 2010 ഒക്റ്റോബര്‍ 17നു (വിജയദശമിദിനത്തില്‍) കരിമുട്ടം ദേവിക്ഷേത്രത്തിനു മുമ്പിലുള്ള നവരാത്രി മണ്ഡപത്തില്‍ വച്ച്, രാവിലെ 9.30നു ശേഷം ക്ഷേത്രഭരണസമതി പ്രസിഡന്‍റ്‌ ശ്രീ .പാലമുറ്റത്ത് വിജയകുമാറിന്‍റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍, സുപ്രസിദ്ധ കവിയും ചരിത്ര ഗവേഷകനുമായ ഡോ:ചേരാവള്ളി ശശിയാണ്‌ കായംകുളം സൂപ്പര്‍ഫാസ്റ്റ് എന്ന പുസ്തകം പ്രകാശനം ചെയ്യുന്നത്.ആ ശുഭമുഹൂര്‍ത്തത്തില്‍ എല്ലാവരും പങ്കെടുക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.

ക്ഷേത്രത്തില്‍ എത്തിചേരാനുള്ള വഴി..


കായംകുളത്ത് നിന്നും അടൂര്‍ഭാഗം ലക്ഷ്യമാക്കി പോകുന്ന കെ.പി റോഡില്‍ കൂടി ഒന്നെര കിലോമീറ്റര്‍ അഥവാ ഒരു മൈല്‍ സഞ്ചരിക്കുമ്പോള്‍ ഒന്നാംകുറ്റി എന്ന സ്ഥലത്ത് എത്തുന്നു.അവിടെ നിന്നും ഇടത് വശത്തേക്ക് ഒരു കിലോമീറ്റര്‍ ദൂരം യാത്ര.

ഇനി നന്ദേട്ടന്‍റെ മറ്റൊരു സൃഷ്ടി...
കായംകുളം സൂപ്പര്‍ഫാസ്റ്റ് ബുക്കിന്‍റെ ഷോ കാര്‍ഡ്...



ശരിക്കും കായംകുളം സൂപ്പര്‍ഫാസ്റ്റ് ബുക്കിന്‍റെ ഷോ കാര്‍ഡില്‍ രണ്ട് വിരലുകള്‍ ' വീ ' പോലെ വച്ച്, തലയില്‍ ഒരു കിരീടവും വച്ച്, ചിരിച്ചോണ്ടിരിക്കുന്ന എന്‍റെ ഫോട്ടോ വരുമെന്നാണ്‌ കരുതിയത്, പക്ഷേ ദുഷ്ടന്‍ നന്ദേട്ടന്‍ അങ്ങനെ ചെയ്ത് തന്നില്ല.
ഹും, കലാബോധമില്ലാത്ത മനുഷ്യന്‍!!

പുസ്തകപ്രകാശനത്തിനു എല്ലാവരും വരേണമെന്നും, ഈ പരിപാടിയും പുസ്തകവും വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്നും, സ്നേഹത്തിന്‍റെ ഭാഷയില്‍, ത്യാഗത്തിന്‍റെ ഭാഷയില്‍, മോഹത്തിന്‍റെ ഭാഷയില്‍ അപേക്ഷിക്കുന്നു...
(സോറി, തെരഞ്ഞെടുപ്പ് സീസണിലെ മൈക്ക് അനൌണ്‍സ്മെന്‍റെ ഓര്‍ത്ത് പോയി!!)

വരണേ....വിജയിപ്പിക്കണേ...

സ്നേഹപൂര്‍വ്വം
അരുണ്‍ കായംകുളം

61 comments:

അരുണ്‍ കരിമുട്ടം said...

പുസ്തകപ്രകാശനത്തിനു എല്ലാവരും വരേണമെന്നും, ഈ പരിപാടിയും പുസ്തകവും വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്നും, സ്നേഹത്തിന്‍റെ ഭാഷയില്‍, ത്യാഗത്തിന്‍റെ ഭാഷയില്‍, മോഹത്തിന്‍റെ ഭാഷയില്‍ അപേക്ഷിക്കുന്നു...

Junaiths said...

ellaa vidha vijayangalum...

Manoraj said...

ഈ പുസ്തകം മാത്രമല്ല അടുത്തതായി പ്രസിധീകരിക്കാന്‍ പോകുന്ന പുസ്തകവും വമ്പിച്ച വിജയമാവട്ടെ എന്നാശംസിക്കുന്നു.

പട്ടേപ്പാടം റാംജി said...

തല്‍ക്കാലം എല്ലാ വിജയങ്ങളും ഭവിക്കട്ടെ എന്നാശംസിക്കുന്നു..

വരയും വരിയും : സിബു നൂറനാട് said...

വരാന്‍ പറ്റില്ലെങ്കിലും വിജയിപ്പിചേക്കാം..

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ഇതിന്റെ PDF കിട്ടുമോ ????

mini//മിനി said...

ഒരു സൂപ്പർഫാസ്റ്റ് ആശംസ നേരുന്നു.

പാവത്താൻ said...

പുസ്തകപ്രകാശനത്തിന് എല്ലാ ആശംസകളും.. മോനെ എഴുത്തിനിരുത്തണം. അതു കൊണ്ട് അനുഗ്രഹവും ആശീര്‍വാദവും ഒക്കെയേ ഉള്ളു.

യാത്രികോം ധ്യാന്‍ ദീജിയേ.... അതിന്റെ കൂടെ ആനയ്ക്ക് എന്തോ സംഭാവന കൊടുക്കണം എന്നും പറയാറുണ്ടല്ലോ....ആനേകി സംഭാവന ഹൈ..എന്നോ മറ്റോ.

shaji.k said...

ആശംസകള്‍ :))

ഒഴാക്കന്‍. said...

പുത്തകം ഒന്ന് എനിക്കും താ ബോര്‍ അടിക്കുമ്പോള്‍ തിരിച്ചടിക്കാലോ :)

അപ്പൊ കായംകുളം എക്സ്പ്രസ്സ്‌ വണ്ടി പോട്ടെ ട്ടിമം ട്ടിമം..... എല്ലാ വിധ ആശംസകളും!

Jyotsna P kadayaprath said...

അരുണ്‍ ,
ആശംസകള്‍ കാശായിട്ട് അയക്കാം,,,നന്ദി പുസ്തകരൂപത്തില്‍ തിരിച്ചയക്കണേ...:)
--

kARNOr(കാര്‍ന്നോര്) said...

ഫ്ലൈറ്റ് റ്റിക്കറ്റ് കിട്ടിയാൽ ഉടൻ പുറപ്പെടുന്നതാണ്. തൽക്കാൽ റ്റിക്കറ്റ് എടുക്കാൻ ചെന്ന് പോലീസ് പിടിച്ച പാവം കാർന്നോര്

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

സംഭവിച്ചതെല്ലാം നല്ലതിന്..
സംഭവിച്ചു കൊണ്ടിരിക്കുന്നതെല്ലാം നല്ലതിന്...
ഇനി സംഭവിക്കാന്‍ പോകുന്നതും നല്ലതിന്...
എല്ലാ വിധ ആശംസകളും നേരുന്നു...

ജ്വാല said...

Best wishes !

krishnakumar513 said...

ആശംസകള്‍!!

ഹരീഷ് തൊടുപുഴ said...

ആശംസകൾ അരുൺ..

ഒരു ബുക്ക് എനിക്കു കൂടി..

ചിന്തകന്‍ said...

ഈ പുസ്തകം കായംകുളം സൂപര്‍ ഫാസ്റ്റിനേക്കാള്‍ വേഗത്തില്‍ വിറ്റഴിക്കാന്‍ കഴിയട്ടെ എന്നാംശംസിക്കുന്നു.

നിര്‍ത്താതെ ചിരിക്കാന്‍ പറ്റുന്ന രാജധാനി എക്പ്രസ്സുകളോടിച്ച് സര്‍വ്വീസ് വിപുലമാക്കാന്‍ കഴിയെട്ടേയെന്നും..

പുസ്തക പ്രകാശനത്തിന് എല്ലാവിധ ഭാവുകങ്ങളും....

അലി said...

ആശംസകൾ!

മാണിക്യം said...

സര്‍വ്വമംഗളങ്ങളും ആശംസിക്കുന്നു...

..:: അച്ചായന്‍ ::.. said...

മാഷെ എല്ലാ ആശംസകളും നേരില്‍ വന്നു പങ്കു കൊള്ളാന്‍ പറ്റില്ല , എന്നാലും പുസ്തകം ഒരു വന്‍ വിജയം ആവട്ടെ എന്ന് പ്രാര്‍ഥിക്കുന്നു . സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ്സ്‌ ആവട്ടെ എന്നും

Anees Hassan said...

Not able to come. my wishes :) copy 1 njan vangum. Enikku chirippichu orale kollanam

yousufpa said...

ജോയുടെ മെയിലിലൂടെ ക്ഷണിച്ചുകൊണ്ടുള്ള കുറിമാനം കൈപറ്റിയിരുന്നു.എല്ലാ ആശംസകളും നേരുന്നു.ഒരു പുസ്തകം ഞാൻ ബുക്ക് ചെയ്യുന്നു.

ശ്രീ said...

ആശംസകള്‍, അരുണ്‍!

Anil cheleri kumaran said...

ആശംസകള്‍!

ആശംസകള്‍!!

ആശംസകള്‍!!!

അനൂപ്‌ said...

അരുണ്‍ എല്ലാ ആശംസകളും ....എനിക്കും 2 കോപ്പി വേണം.... കാഷ് എങ്ങനയാ തരേണ്ടെന്നു പറ.

ചാണ്ടിച്ചൻ said...

ഇതിന്റെ ആദ്യ എഡീഷന്‍ മാത്രമല്ല, രണ്ടാമനും, മൂന്നാമനും, ഒരു മാസത്തിനുള്ളില്‍ വിറ്റഴിയട്ടെ എന്നാശംസിക്കുന്നു....
പിന്നെ നമുക്കൊക്കെ കോംപ്ലിമെന്ററി കോപ്പി കാണുമല്ലോ എന്ന് പ്രത്യേകം ചോദിക്കേണ്ട കാര്യമില്ലല്ലോ...

Sukanya said...

നല്ല സമയത്താണ് പുസ്തകം പുറത്തിറങ്ങുന്നത്. സരസ്വതീ ദേവിയുടെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ. കൂടെ ലക്ഷ്മീ ദേവിയുടെയും.

നന്ദകുമാര്‍ ഒരു ആനയല്ല, പുലി തന്നെ. ടിക്കറ്റ്‌ മാതൃകയിലുള്ള ക്ഷണപത്രിക, കവര്‍ പേജ് എല്ലാം തന്നെ അത് തെളിയിക്കുന്നു. പുലിക്കും ആശംസകള്‍.

ഹരി.... said...

വരാന്‍ പറ്റൂല്ലാ....എങ്കിലും മനസു നിറഞ്ഞ പ്രാര്‍ത്ഥനയും ആശംസകളും നേരുന്നു..
സ്നേഹത്തോടെ......
ഹരിക്കുട്ടന്‍

ബഷീർ said...

ക്ഷണം സന്തോഷത്തോടെ കൈപറ്റി.

മനസാ അവിടെ ഞാൻ ഉണ്ടാവും.. പ്രകാശന വിവരങ്ങൾ അറിയിക്കുമല്ലോ
എല്ലാ വിജയാശംസകളും നേരുന്നു.

SHAJI said...

congratulations !

jamal|ജമാൽ said...

ആദ്യം ബുക്ക് ചെയ്യുന്ന 500 കോപ്പികളിൽ വിഖ്യാത എഴുത്തുകാരനായ അരുൺ കായം കുളത്തിന്റെ കയ്യൊപ്പോട് കൂടിയ ഓട്ടോഗ്രാഫ്(അതും ഫൌണ്ടൻപേന കൊണ്ട് എഴുതിയത്) ഉണ്ടായിരിക്കുന്നതാണ്
-പ്രസാധകർ

(മായാവിയിലെ സെലിം കുമാർ സ്റ്റൈലിൽ)
എന്താ ചെയ്യാ ….എന്റെ ഓരോ മാർകെറ്റിങ്ങ് കുതന്ത്രങ്ങളെ

Unknown said...

പുസ്തകത്തിന് എല്ലാവിധ വിജയങ്ങളും നേരുന്നു.
ക്ഷണപത്രവും കവരും മനോഹരമായിരിക്കുന്നു.
മാനസിക സാമീപ്യം ഉണ്ടാകും അവിടെ.

ആശംസകള്‍.

shams said...

ആശംസകള്‍...

Kalavallabhan said...

ആശംസകൾ.
വൻ പിച്ച വി ജയ മായി തീരട്ടേ..

ഈ എഞ്ചിൻ ഡ്രൈവറെ മാറ്റി “ലോക്കോപൈലറ്റ്” എന്നാക്കാനപേക്ഷ.

poor-me/പാവം-ഞാന്‍ said...

യാത്രികോം പ്രത്യേക ധ്യാന്‍ദീജിയേ...
yathriyO

Please keep away from children (your book)!!!
Best of luck....

poor-me/പാവം-ഞാന്‍ said...

pakaram kumarante oru book thannaal mathiyo?

ഷാരോണ്‍ said...

അറുപത്തഞ്ചു രൂപ....അതിനി ആരോട് കടം വാങ്ങും??...
അരുണ്‍ ചേട്ടാ....വിദ്യാര്തികള്‍ക്ക് പുസ്തകം കടം തരണം...ജ്വാലി കിട്ടുമ്പോ പൈസാ തരാം..
എങ്ങനെ???
ആശംസകള്‍....എന്റെ വക ഫ്രീ..
വില്‍പ്പന ഖസാക്കിനെ മലര്‍ത്തി അടിക്കട്ടെ...(ചുമ്മാ കിടക്കട്ടെ ഒരു വെയിറ്റിന്)

Anonymous said...

ബസ്(buzz) വഴിയാണ് ഈ ട്രെയിനിലെത്തിയത്. താങ്കള്‍ക്കും പ്രസാധകര്‍ക്കും വീജയാശംസകള്‍ മുന്‍കൂര്‍ നേരുന്നു.പല എഡീഷനുകള്‍ ഇറങ്ങട്ടെ! തിരു..എവിടെയാ കിട്ടുക? സഹബ്ലോഗര്‍മാര്‍ക്ക് ഒരു 10% ഡിസ്‌കൗണ്ടു കൂടി ഏര്‍പ്പെടുത്താമായിരുന്നു..:) :)

Unknown said...

പ്രിയ അരുണ്‍
പുസ്തകത്തെ പറ്റി എന്റെ ബ്ലൊഗിലൂ ടെ ഞാന്‍ എഴുതി തയ്യാറാക്കിയിട്ടുണ്ട്. ഇട്ടു കഴിഞ്ഞാല്‍ ഉടന്‍ അറിയിക്കാം. ഇതൊരു വമ്പന്‍ വിജയമാകട്ടെ എന്നാശംസിക്കുന്നു.
ഒരു പുസ്തകം ഇപ്പോഴേ മാറ്റി വെച്ചേക്കണം. നാട്ടില്‍ വരുമ്പോള്‍ കൈപറ്റിയേക്കാം. അപ്പോള്‍ തീര്‍ന്നുപോയി , ഇല്ല എന്നെല്ലാം ഞ്ഞഞ മുഞ്ഞ വര്‍ത്തമാനം പറഞ്ഞാല്‍ എന്തെ വിധം മാറും.
പുസ്തകത്തിന്റെ നേരിട്ടുള്ള വിതരണത്തിനു ഞാന്‍ ഇല്ല എങ്കിലും ബ്ലൊഗിലൂടെ എന്നാല്‍ കഴിയുന്ന സഹായം ഞാന്‍ ചെയ്യാം. വീണ്ടും ആശംസകള്‍
സ്വന്തം
റ്റോംസ്

ചിതല്‍/chithal said...

അരുൺ, ആശംസകൾ. സൂപ്പർഫാസ്റ്റിനും അതിന്റെ ഭാവി എഡിഷനുകൾക്കും ഇറങ്ങാനിരിക്കുന്ന തിരക്കഥക്കും സിനിമക്കും ഒക്കെ
(ങേ? ഇത്രയൊക്കെ ഇതിനിടക്ക് ഒപ്പിച്ചോ?)
ചാണ്ടി പറഞ്ഞ കോമ്പ്ലിമെന്ററി കോപ്പിയുടെ കൂടെ ബാംഗ്ലൂർ വാസികൾക്ക് വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരിക്കും എന്ന് ആരോ പറഞ്ഞ് കേട്ടൂലോ? എവിടെയാ വരേണ്ടത്?

hi said...

ആശംസകള്‍.. ആശംസകള്‍... നാട്ടില്‍ വന്നാല്‍ വാങ്ങിക്കാം... ബ്ലോഗ് വായിച്ചവര്‍ക്ക് ഡിസ്കൌണ്ട് കിട്ടുമോ? ;)

krish | കൃഷ് said...

ആശംസകൾ!!


(ഓഫ്: പുസ്തകത്തിനോടൊപ്പം ഓരോ പൈന്റ്റോ അല്ലെങ്കില് ലോട്ടറി ടിക്കറ്റോ ഫ്രീ ആയി കൊടുക്കുന്നതാണെന്ന് പറഞ്ഞാൽ മതി. പുസ്തകം എപ്പോ തീർന്നെന്ന് ചോദിച്ചാൽ മതി! :) )

Naseem said...

കമ്പ്യൂട്ടറും ബ്ലോഗിങ്ങും ഒന്നും അറിയാത്ത പതിനായിരക്കണക്കിനു നല്ല വായക്കാര്‍ കേരളത്തിലുണ്ട്.
ഈ ബ്ലോഗ്‌ മുഴുവന്‍ വയിച്ച പരിചയം വെച്ച് പറയുകയാണ്. അവര്‍ക്കും ഇതൊരു വെടിക്കെട്ട്‌ തന്നെയാവും.
ദാ പിന്നെയൊരു കാര്യം. കുറച്ചുനാള്‍ കഴിയുമ്പോള്‍ പുസ്തകം, സിനിമ , തിരകഥ, തിരക്കാണ് എന്നൊക്കെ പറഞ്ഞു
പോസ്റ്റ്‌ ഇടാതിരിക്കരുത്. ദൈവം അനുഗ്രഹിക്കട്ടെ. എല്ലാവിധ ആശംസകളും...

രാധിക said...

ella ashamsakalum nerunu,,,enthayalumbook vangi vayichu abhiprayam parayam tto.

ഒരു യാത്രികന്‍ said...

എല്ലാം വായിച്ചതാ..എന്നാലും ഒരു പുസ്തകം വാങ്ങാം........സസ്നേഹം

Bibinq7 said...

ധ്യാനിച്ചുകൊണ്ട് ഒരു ആശംസ നേരുന്നു.....

Sreeraj said...

അരുണ്‍ ചേട്ടാ, വണ്ടിക്കു ആലുവയില്‍ സ്റ്റോപ്പ്‌ ഒണ്ടോ? ഇല്ലെങ്കി ഒന്ന് ചെയിന്‍ വലിക്കണേ. ഞാന്‍ ആലുവയില്‍ നിന്ന് കയറിക്കോളം

മൃതി said...

bhagavathy anugrahikkate....................

Rakesh R (വേദവ്യാസൻ) said...

അപ്പൊ ഞാറാഴ്ച കാണാം :)

Unknown said...

ആശംസകള്‍!!

ചെലക്കാണ്ട് പോടാ said...

ഒരു കോപ്പി..

Jithin Raaj said...

enikkoru copy

jithin

സ്‌പന്ദനം said...

പുസ്തകം എവിടെ കിട്ടുമെന്നു പറഞ്ഞാല്‍ ഒരു കോപ്പി ഞാനും വാങ്ങാട്ടോ... എങ്ങനെയാണു ഞാനാ അപേക്ഷ തള്ളിക്കളയുക. കോഴിക്കോട് നിന്ന് കായംകുളം വരെ വരാനാവില്ലെങ്കിലും പ്രകാശനവേളയില്‍ എന്റെ മനസ്സവിടെയുണ്ടാവും. ഭാവുകങ്ങളോടെ...

K@nn(())raan*خلي ولي said...

അസാധാരണ എഴുത്ത് ശൈലിക്ക് മുന്‍പില്‍ നമ്മ്രശിരസ്ക്കനായി നില്‍ക്കാന്‍ മാത്രമേ കഴിയുന്നുള്ളൂ. ബൂലോകം ഇളക്കി മറിച്ചു തുടരുന്ന യാത്രയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു.

ഇടയ്ക്ക് വായിച്ചു പോകാറുള്ള ഈ ബ്ലോഗില്‍ ആദ്യമായാണ് കണ്ണൂരാന്‍ കമന്റിടുന്നത്. എന്നെപ്പോലുള്ള തുടക്കക്കാരെ യാതൊരു ജാടയുമില്ലാതെ പ്രോല്‍സാഹിപ്പിക്കുകയും എഴുതാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന ആ വലിയ മനസ്സിനെ അഭിനന്ദിക്കുന്നു. ഈ സന്തോഷത്തില്‍ പങ്കു ചേരുന്നു.

ഇനിയും എഴുതാനും ഇതുപോലെ പുസ്തകമാക്കാനും കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. ദീര്ഗ ബ്ലോഗായ നമഹ.. ഓം ഗൂഗ്ള്‍ സ്വാഹ!

Admin said...

All the best

വേമ്പനാട് said...

ഈ മഹാസംഭാവത്തിനു എല്ലാവിധ ആശംസകളും നേരുന്നു...
പുസ്തകമൊക്കെ പുറത്തിറങ്ങിക്കഴിയുമ്പോ.. ഞങ്ങളെയൊക്കെ മറക്കുവോ ആവോ ... വല്ല്യ ആളായില്ലെ...

jayanEvoor said...

ഞാൻ ദാ എത്തി!
അപ്പോ എവടെന്റെ കാപ്പി!?

Anaswayanadan said...

എല്ലാവിദ ആശംസകളും ............

ജയിംസ് സണ്ണി പാറ്റൂർ said...

ബ്ലോഗിലെഴുതിയാലും കാസറ്റിലാക്കിയാലും
പുസ്തകം , പുസ്തകം തന്നെ. നല്ല സംരംഭം.
കായംകുളത്തുള്ള സുഹൃത്തുക്കള്‍ വഴി പുസ്തകം
വാങ്ങുന്നതാണ്.

പകല്‍ മാന്യന്‍ said...

പ്രകാശന് ഛെ പ്രകാശന ആശംസകള്‍

Gopakumar V S (ഗോപന്‍ ) said...

കായംകുളം സൂപ്പര്‍ ഫാസ്റ്റിന് ആശംസകള്‍, അരുണ്‍....

(ഈ പോസ്റ്റില്‍, ‘ബുക്ക്’ എന്നതിനു പകരം ‘പുസ്തകം’ എന്നായിരുന്നെങ്കില്‍ മനോഹരമായേനെ, എന്റെ ചെറിയ അഭിപ്രായമാണേ)

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com