For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

അങ്ങനെ അതായി..



എന്‍.ബി പബ്ലിക്കേഷന്‍സിന്‍റെ ഒരു മുതലാളിയായ കണ്ണനുണ്ണി, പുസ്തകപ്രകാശനത്തിനു കാറില്‍ പോകാമെന്ന് പറഞ്ഞപ്പോ എന്തെന്നില്ലാത്ത സന്തോഷം.കമ്പനിക്ക് മൊട്ടുണ്ണി എന്ന ബ്ലോഗെഴുതുന്ന റോഹനും കൂടി വരാമെന്ന് പറഞ്ഞപ്പോ സന്തോഷം ഇരട്ടിയായി...
കണ്ണനുണ്ണിയുടെ ഹോണ്ടാ സിറ്റിയില്‍ നാട്ടിലേക്ക്...



മുതലാളി കാറിന്‍റെ പിന്നില്‍ കിടന്ന് സുഖ ഉറക്കം, റോഹന്‍ മുന്‍ സീറ്റില്‍ വന്നിരുന്നു ഡൈവ് ചെയ്യുന്ന എനിക്കും, ആ സീറ്റില്‍ ചാരികിടന്നുറങ്ങി കണ്ണനുണ്ണിക്കും ഒരേ സമയം കമ്പനി നല്‍കി.
ശനിയാഴ്ച കാറ്‌ ഒരുവിധം നാട്ടിലെത്തിച്ചു.



വൈകിട്ട് ജോയും, നന്ദേട്ടനും, ഷാജി ചേട്ടനും എത്തി.കണ്ണനുണ്ണിയും, മാര്‍ക്കറ്റിംഗ് വിഭാഗം കൈകാര്യം ചെയ്യുന്ന ദിലീപിനോടും ഒപ്പം കാര്യ പരിപാടികള്‍ ആസൂത്രണം ചെയ്തു.അങ്ങനെ ഞയറാഴ്ചയായി, പുണ്യമായ വിജയദശമി ദിനം, കായംകുളം സൂപ്പര്‍ഫാസ്റ്റ് എന്ന ബുക്കിന്‍റെ പ്രകാശന ദിനം..

സ്ഥലം: കരിമുട്ടും ദേവീക്ഷേത്രം



അന്ന് രാവിലെ തന്നെ ബ്ലോഗേഴ്സ് എല്ലാം എത്തി. ബ്ലോഗമാരായ ജി മനുവും , വേദവ്യാസനും സകുടുംബം ആണ് ചടങ്ങിനു എത്തിയത്.എന്‍ ബി പബ്ലിക്കേഷന്‍ ഡയരക്ടര്‍ ശ്രീ കണ്ണനുണ്ണി, മറ്റ് ബ്ലോഗ്ഗറുമാരായ ഡോ.ജയന്‍ ഏവൂര്‍, വാഴക്കോടന്‍, ധനേഷ്, പഥികന്‍, മുള്ളൂക്കാരന്‍, നന്ദന്‍, ഹരീഷ് തൊടുപുഴ, മൊട്ടുണ്ണി, സാബു കൊട്ടോട്ടിക്കാരന്‍, ലീഗല്‍ അഡ്വൈസര്‍ അഡ്വ.വിഷ്ണു സോമന്‍, എന്‍ ബി പബ്ലിക്കേഷന്‍ മാര്‍ക്കറ്റിംഗ് വിഭാഗം കൈകാര്യം ചെയ്യുന്ന ദിലീപ്.കെ എന്നിവരും അവിടെ ഹാജര്‍.



"എന്താ അരുണേ സ്പെഷ്യല്‍?" ചോദ്യം ഷാജി ചേട്ടന്‍റെ വകയാ.
വിട്ട് കൊടുത്തില്ല, വച്ച് കാച്ചി:
"പ്രകാശന സമയത്ത് ഹെലികോപ്റ്ററില്‍ ആകാശത്ത് നിന്നു പുഷ്പവൃഷ്ടി"
അത് കേട്ടതും പുട്ട് കുറ്റി പോലത്തെ ക്യാമറയും തൂക്കി നാലുപേര്‍ ആകാശത്ത് നോക്കി നില്‍പ്പായി.
അഹോ, കഷ്ടം!!!



ചടങ്ങ് തുടങ്ങി, മനു ചേട്ടന്‍റെ സ്വാഗത പ്രസംഗം..



അദ്ധ്യക്ഷന്‍ വരേനില്‍ പരമേശ്വരന്‍ പിള്ള യോഗം ഉദ്ഘാടനും ചെയ്തു..



അതിനു ശേഷം ശശിസാര്‍ ബുക്ക് പ്രകാശനവും ചെയ്തു...



ഹരീഷേട്ടന്‍ നിലത്തിരുന്ന് ഫോട്ടോ എടുക്കുന്നത് കണ്ടപ്പോള്‍ മുണ്ട് ഉടുക്കാതെ പാന്‍സ് ഇട്ടാ മതിയാരുന്നെന്ന് മനസ്സ് പറഞ്ഞു...



തുടര്‍ന്ന് പ്രസാധകന്‍ ജോ ഒരു പ്രസംഗം പ്രസംഗിച്ചു...
ഞാനൊരു പ്രാരാബ്ധക്കാരനാണെന്നും, ഷര്‍ട്ട് പോലുമില്ലാതെയാണ്‌ കായംകുളത്ത് വന്നതെന്നും, മേശപ്പുറത്ത് വിരിച്ചിരിക്കുന്ന ബഡ്ഷീറ്റ് കീറി താല്‍ക്കാലികമായി തയ്പ്പിച്ച ഷര്‍ട്ടാണിപ്പൊ ഇട്ടിരിക്കുന്നതെന്നും അതിയാന്‍ വച്ച് കാച്ചിയപ്പോള്‍ സദസ്യര്‍ വിങ്ങി പൊട്ടി, ഞാന്‍ അറിയാതെ നെഞ്ചില്‍ കൈ വച്ചു...



അടുത്തത് പുസ്തകം ഏറ്റ് വാങ്ങിയ ജയപ്രകാശിന്‍റെ വക ആശംസകള്‍...
'എന്‍റെ കര്‍ത്താവേ, ആദ്യപ്രതി എന്നെ പിടിച്ചേല്‍പ്പിച്ചല്ലോന്ന്' അദ്ദേഹം വാവിട്ട് നെഞ്ചില്‍ കൈ വച്ചപ്പോള്‍ പ്രസാധകന്‍ മ്ലാനനായി, പ്രകാശകന്‍ മൂക്കില്‍ കൈ വച്ചു, പാവം ഞാന്‍ പിന്നിലേക്ക് ബോധം കെട്ട് വീണു.



തുടര്‍ന്ന് വാഴക്കോടനും, ജയന്‍ ഏവൂരും ആശംസകള്‍ അര്‍പ്പിച്ചു.എനിക്ക് ബ്ലോഗിലൂടെ ഇത് വരെ നാല്‌ ലക്ഷത്തോളം ഹിറ്റ് കിട്ടിയെന്നവരിലൂടെ അറിഞ്ഞപ്പോ സദസ്സില്‍ ഇരിക്കുന്ന പലരും എന്നെ പരിഭവത്തോറ്റെ നോക്കി...
'ഇത്രേം കിട്ടിയിട്ട് നീ ഞങ്ങക്കൊന്നും തന്നില്ലല്ലോടാ!!'
ആ നോട്ടവും അവരുടെ മുഖഭാവത്തിലെ ചോദ്യവും കണ്ടപ്പോള്‍ അന്ന് തന്നെ ഹിറ്റുകള്‍ വീതിച്ച് കൊടുക്കാന്‍ ഞാന്‍ തീരുമാനിച്ചു.



അങ്ങനെ വിശദമായി പറഞ്ഞിട്ട് വാഴക്കോടനും, ജയന്‍ ഏവൂരും എന്നെ ഒരു നോട്ടം നോക്കി, എനിക്ക് എല്ലാം മനസിലായി...
'എടാ അരുണേ, പറഞ്ഞ് തന്ന പോലെ പറഞ്ഞിട്ടുണ്ട്, തരാമെന്ന് പറഞ്ഞ കാശ് തരണം'
തരാമേ!!!




തുടര്‍ന്ന് എന്‍റെ മറുപടി പ്രസംഗം.എന്താണെന്ന് അറിയില്ല, ആ പ്രസംഗം തുടങ്ങി രണ്ട് മിനിറ്റിനുള്ളില്‍ ആശാനും വിളക്കും മാത്രം ബാക്കിയായി...



ഈ ചടങ്ങുകള്‍ വിശദമായി കാണണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് താഴെ കാണുന്ന വീഡിയോകള്‍ നോക്കാവുന്നതാണ്...

കായംകുളം സൂപ്പര്‍ഫാസ്റ്റ് ഭാഗം ഒന്ന്
കായംകുളം സൂപ്പര്‍ഫാസ്റ്റ് ഭാഗം രണ്ട്

ഒരു സന്തോഷ വാര്‍ത്ത :

18-11-2010 ലെ മെട്രോ വാര്‍ത്തയുടെ പ്രിന്‍റ്‌ എഡീഷനിലെ പതിമൂന്നും പതിനാലും പേജുകളില്‍, 'മാദാമ്മ നായരാണോ?' എന്ന ടൈറ്റിലില്‍ അനൂപ് മോഹന്‍ എഴുതിയ ലേഖനത്തിലൂടെ, എന്‍.ബി പബ്ലിക്കേഷന്‍ പുറത്തിറക്കിയ കായംകുളം സൂപ്പര്‍ഫാസ്റ്റെന്ന ബുക്കിനെ, അവര്‍ പരിചയപ്പെടുത്തിയിരിക്കുന്നു..



ലേഖനം പൂര്‍ണ്ണമായി വായിക്കണമെന്നുള്ളവര്‍ക്ക് താഴെയുള്ള ഓണ്‍ലൈന്‍ വാര്‍ത്താ ലിങ്ക് ഉപകാരമാകുമെന്ന് കരുതുന്നു..

അനൂപിന്‍റെ ലേഖനം

നന്ദി അനൂപ്, നന്ദി മെട്രോ വാര്‍ത്ത, നന്ദി ജയകൃഷ്ണന്‍ ചേട്ടാ.

ബുക്ക് വേണമെന്ന് ആഗ്രഹമുള്ളവര്‍ ദയവായി താഴെ കാണുന്ന ഐഡിയിലേക്ക് മെയില്‍ അയക്കുക...

orders@nbpublication.com

എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി, സഹായ സഹകരണങ്ങള്‍ തുടര്‍ന്നും പ്രതീക്ഷിക്കുന്നു
സ്നേഹപൂര്‍വ്വം
അരുണ്‍ കായംകുളം

69 comments:

അരുണ്‍ കരിമുട്ടം said...

എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി, സഹായ സഹകരണങ്ങള്‍ തുടര്‍ന്നും പ്രതീക്ഷിക്കുന്നു
സ്നേഹപൂര്‍വ്വം
അരുണ്‍ കായംകുളം

അജീഷ് ജി നാഥ് അടൂര്‍ said...

ഒരിക്കല്‍ കൂടി ആശംസകള്‍ നേരുന്നു....പുസ്തകം വാങ്ങി വായിക്കുന്നുണ്ട്...

വരയും വരിയും : സിബു നൂറനാട് said...

ഞാന്‍ നാട്ടില്‍ വന്നു മേടിചോളാം..ഒരെണ്ണം മാറ്റി വച്ചേക്കണം ..

Rakesh R (വേദവ്യാസൻ) said...

അഹാ ഇതും ഗംഭീരമായി :)

പിന്നെ കൊണ്ടുവന്ന പുസ്തകങ്ങളെല്ലാം തീര്‍ന്നു ,വേറെ വേണ്ടി വരും ഞാന്‍ വിളിക്കാം :)

Pony Boy said...

പുതിയ കുട്ടി..പുതിയ ബുക്ക്..എല്ലാം നന്നായി വരട്ടെ..
ഇനി കായംകുളത്തു വരുമ്പോൾ ആ ഹൈവേടെ അപ്പുറത്തുള്ള ബാറിൽ (പേരു മറന്നുപോയി) വച്ച് ട്രീറ്റ് ചെയ്യാൻ മറക്കരുത്..

ചാണ്ടിച്ചൻ said...

ഇനി സീരിയലിനായി കാത്തിരിക്കുന്നു...

Junaiths said...

Keep going..

Anonymous said...

hi arun chetta video upload chaithathu nannayi ivide irunnu kaanaan pattiyallooo.........nattu kaarkku angane blog enthaanannu paranju koduthu alle?......iniyum uyarangalilekku ethaan karimuttathamma anugrahikkatte ennu njaan aashamsikkunnu....
sreejith kankalil

Manikandan said...

ആശംസകൾ അരുൺ. പുസ്തകം എന്തായാലും ഒരെണ്ണം വേണം.

mini//മിനി said...

ആശംസകൾ നേരുന്നു.

ഭായി said...

അങിനെ അത് ഭംഗിയായി നടന്നു.
ഛെ!! ഞാൻ നാട്ടിൽ ഇല്ലാതെ പോയി. ഉണ്ടായിരുന്നെങ്കിൽ പ്രസംഗം ഒരു കലയാണെന്ന് നാട്ട്കാർക്ക് ബോദ്ധ്യപ്പെടുത്തി കൊടുക്കാമായിരുന്നു!

നല്ലി . . . . . said...

ആശംസകള്‍

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

എല്ലാം ഭംഗിയായി നടന്നല്ലേ...വരണമെന്നൊരുപാട് ആഗ്രഹിച്ചാർന്നു...
:(

Jikkumon - Thattukadablog.com said...

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...

ഓഹോ അതിന്ടെയില്‍ അതൊക്കെ ഗൂഗിള്‍കാരും അടിച്ചോണ്ട് പോയോ?? ഹഹഹ നന്നായി വരൂ ഭായി...

കാസിം തങ്ങള്‍ said...

കായം കുളം സൂപ്പര്‍ഫാസ്റ്റ് വായനക്കാരുടെ കൈകളിലേക്ക് അതിവേഗം കുതിക്കട്ടെ, ആശംസകള്‍

Unknown said...

അരുണ്‍ എട്ടന് എല്ലാം കൊണ്ടും നല്ല സമയം ആണ്...
കുട്ടി ജനിച്ചു , ഇപ്പോള്‍ പുസ്തക പ്രസാധനവും കഴിഞ്ഞു...
ആശംസകള്‍

Sreejith said...

അരുണേ എല്ലാവിധ ഭാവുകങ്ങളും നേരുന്നു. മെയില്‍ അയച്ചിട്ടുണ്ട്, കിട്ടിയിട്ട് ബാകി പറയാം

cloth merchant said...

ആശംസകള്‍ അരുണ്‍.

Sukanya said...

അരുണ്‍ ഇനിയും ഉയരങ്ങള്‍ കീഴടക്കട്ടെ. കണ്ണനുണ്ണിയുടെ പോസ്റ്റില്‍ നിന്ന് വിവരങ്ങള്‍ അറിഞ്ഞു.

hi said...

പിന്നേം ആശംസകള്‍.. ബുക്ക് നാട്ടില്‍ വന്നാല്‍ വാങ്ങിക്കോളം. ആശാന്റെ കയ്യീന്ന് തന്നെ

ബിനോയ്//HariNav said...

Congrats Arun :)

Kalavallabhan said...

ആശംസകൾ
പ്രകാശനമൊക്കെ കഴിഞ്ഞല്ലോ ഇനി
വണ്ടി മുടക്കമില്ലാതെ ഓടണം.
സ്റ്റേഷനിലെ ബുക്ക്സ്റ്റാളിൽ നിന്നൊരു കോപ്പി വാങ്ങാം. പോരേ.

പൊറാടത്ത് said...

ആശംസകള്‍ അരുണ്‍..

ചിത്രങ്ങള്‍ക്കുള്ള വിവരണങ്ങള്‍ രസകരം.

വേമ്പനാട് said...

അങ്ങനെ ആ സംഭവം നടന്നു അല്ലെ ... എല്ലാവിധ ആശംസകളും നേരുന്നു വീണ്ടും വീണ്ടും കായംകുളം സൂപ്പര്‍ ഫാസ്റ്റ് പുസ്തകരൂപത്തില്‍ ജനങ്ങളില്‍ എത്തട്ടെ എന്ന് ആശംസിക്കുന്നു അതിനായി പ്രാര്‍ത്ഥിക്കുന്നു ...

Echmukutty said...

അത് ശരി, അപ്പോ എന്നെ വിളിച്ചില്ല.
എന്നാലും പോട്ടെ, കാര്യങ്ങൾ മംഗളകരമായി അവസാനിച്ചതിൽ സന്തോഷം.
അഭിനന്ദനങ്ങൾ അരുൺ.
എല്ലാ നന്മകളും നേരുന്നു.

siya said...

ബ്ലോഗില്‍ കൂടിയുള്ള ഒരു കൂട്ടായ്മ കാണുമ്പോള്‍ തന്നെ ഒരു സന്തോഷം .എല്ലാം മംഗളമായി കഴിഞ്ഞു വെന്ന് ഫോട്ടോകളില്‍ കണ്ടു മനസിലായി .നാട്ടില്‍ വരുമ്പോള്‍ തീര്‍ച്ചയായും ബുക്ക്‌

വാങ്ങും . എല്ലാ വിധ ആശംസകളും.നേരുന്നു .
കുഞ്ഞ് വാവയ്ക്കും ,അമ്മയ്ക്കും സുഖം ആണല്ലോ ?

yousufpa said...

എന്തു ചെയ്യാം വരാൻ വളറെ ഏറെ ആഗ്രഹമുണ്ടായിരുന്നു. ആപ്പീസിൽ അത്യാവശ്യ ജോലി ഉണ്ടായിരുന്നു.പുസ്തകം ജോവിൽ നിന്നും കൈപറ്റിക്കോളാം.

Indiamenon said...

അരുണേ
ഭാവുകങ്ങള്‍. നാട്ടില്‍ വരുമ്പോള്‍ ബുക്ക്‌ വാങ്ങി വായിക്കാംട്ടോ.
ബ്ലോഗല്‍ തുടരൂ.

മേനോന്‍

Irshad said...

വന്നിട്ടും ഒരുപാട് തിരക്കുണ്ടായതിനാല്‍ ഒന്നും സംസാരിക്കാതെ പോകേണ്ടി വന്നു. നാട്ടിലായാലുള്ള കുഴപ്പം. ഇനി നാട്ടില്‍ വരുമ്പോള്‍ അറിയിക്കൂ‍. കാണാം.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

അരുണ്‍...
പുസ്തകപ്രകാശനത്തിന്റെ അന്നു രാവിലേയും വൈകുന്നേരവും ഞാന്‍ അരുണിനെ
മൊബൈലില്‍ വിളിച്ചിരുന്നു..ഫോണ്‍ റിങ്ങ് ചെയ്തിരുന്നു...

ഫോട്ടോസും, വീഡിയോ ക്ലിപ്പും കണ്ടു.
എല്ലാം ഭംഗിയായി കഴിഞ്ഞല്ലോ..സന്തോഷം..

ബുക്ക് ഒരുപക്ഷെ ഇന്നു രാത്രി എനിക്ക് കിട്ടും.നാട്ടില്‍ നിന്നുമൊരാള്‍ ഇങ്ങോട്ട് വരുന്നുണ്ട്..അയാളോട് വാങ്ങിക്കൊണ്ടു വരാന്‍ പറഞ്ഞിട്ടുണ്ട്.
ബാക്കി കാര്യങ്ങള്‍ ബുക്ക് വായിച്ചിട്ടു പറയാം...
ഒരിക്കല്‍ കൂടി അഭിനന്ദനങ്ങളും, ആശംസകളും നേരുന്നു...

Anees Hassan said...

ആശംസകള്‍

Unknown said...

ആശംസകള്‍ ...

ബുക്ക് വേണമെന്ന് ആഗ്രഹമുള്ളവര്‍ ദയവായി താഴെ കാണുന്ന ഐഡിയിലേക്ക് മെയില്‍ അയക്കുക...ഫ്രീ ആണോ ?

Manoraj said...

അരുണ്‍, വരണമെന്ന് ഏറെ ആഗ്രഹിച്ചിരുന്നു. പക്ഷെ ഉഴിച്ചുകൂടാനാവാത്ത മറ്റു ചില ആവശ്യങ്ങള്‍ ഉണ്ടായിരുന്നത് കൊണ്ട് നടന്നില്ല. ചടങ്ങിനിടയില്‍ രണ്ട് വട്ടം വിളിച്ചെങ്കിലും അരുണ്‍ തിരക്കിലാണ് എന്ന് പറഞ്ഞത് കാരണം സംസാരിക്കാനും ഒത്തില്ല.. എല്ലാവിധ ആശംസകളും നേരുന്നു. അടുത്ത പുസ്തകത്തിന് അഡ്വാന്‍സ് ആശംസകളും.. അഡ്വാന്‍സ് എന്ന് കേട്ടപ്പോള്‍ പഴയ പുന്നെല്ല് കണ്ട ആരുടേയോ ഭാവം മുഖത്ത് കാണാം.. :)

The Admirer said...

ഒരായിരം ആശംസകൾ. നാട്ടിൽ വരുമ്പോൾ എന്തായാലും ബുക്ക് വാങ്ങാം.

chithrakaran:ചിത്രകാരന്‍ said...

പടങ്ങളും വിവരണവും പ്രകാശന ചടങ്ങും എല്ലാം കലകലക്കി !!!
അരുണിനും, കായംകുളം സൂപ്പര്‍ഫാസ്റ്റിനും
ചിത്രകാരന്റെ ആശംസകള്‍.

പാവത്താൻ said...

പ്രകാശന ചടങ്ങ്‌ ഗംഭീരമായല്ലോ...അന്നു വൈകിട്ട്‌ തിരിച്ചു തൊടുപുഴയ്ക്കു പോകാൻ ശ്രമിക്കുന്ന ഹരീഷിനെ കണ്ടിരുന്നു. വിവരങ്ങളൊക്കെ അറിഞ്ഞു. ആശംസകൾ.

ശ്രീ said...

ആശംസകള്‍, അരുണേ...

എന്തായാലും ബുക്ക് ഒരെണ്ണം വേണം :)

Muralee Mukundan , ബിലാത്തിപട്ടണം said...

അങ്ങിനെ ഡെസ്ക് ടോപ്പിൽ നിന്നും ബുക്ക് ഷെൽഫിലെത്തി അല്ലേ .ആശംസകളും,അഭിനന്ദനങ്ങളൂം കേട്ടോ അരുൺ.

കുഞ്ഞൂസ് (Kunjuss) said...

നാട്ടുകാരനായ കുട്ടിക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍ !

ചാര്‍ളി (ഓ..ചുമ്മാ ) said...

ആശംസകള്‍ !! അഭിനന്ദനങ്ങള്‍...
പുസ്തകം വാങ്ങിച്ചോളാമേ..:)

റോളക്സ് said...

Congrats Arun....

Pinne othiri bloggermaarude list kandu... pattumenkil aa perukalil avarude bloginte link kodukkamo?? Manu, Evoor okke ariyamenkilum, chilarude onnum ariyilla...

അനൂപ്‌ said...

ഞാനും രണ്ടു പുസ്തകങ്ങള്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ട് മാഷേ ...പിന്നെയും പിന്നെയും ആശംസകള്‍ 100 ആശംസകള്‍ക്ക് ഒരു പുസ്തകം ഫ്രീ ഉണ്ടെന്നു കേട്ടു ശരി യാണോ

ഉല്ലാസ് said...

അഭിനന്ദനങ്ങൾ... ബംഗളൂരുവിൽ എന്നാണു പുസ്തകം ലോജ് ചെയ്യുന്നത്?

kARNOr(കാര്‍ന്നോര്) said...

ഒന്നെടുത്താൽ എത്ര ഫ്രീ..??

jayanEvoor said...

അയ്യോ!
ഇതു ഞാൻ കാണാൻ വൈകി!

ആ ഷം ഷ ക ൾ....!

പിന്നെ ഈ ചടങ്ങിന്റെ ‘യഥാർത്ഥ’ റിപ്പോർട്ട് ഞാനിട്ടിട്ടുണ്ട്.

അരുൺ നെഞ്ചു തടവിയത് എന്തിന്!?
വായിക്കുക http://jayanevoor1.blogspot.com/

Admin said...

ഹരീഷേട്ടന്‍ നിലത്തിരുന്ന് ഫോട്ടോ എടുക്കുന്നത് കണ്ടപ്പോള്‍ മുണ്ട് ഉടുക്കാതെ പാന്‍സ് ഇട്ടാ മതിയാരുന്നെന്ന് മനസ്സ് പറഞ്ഞു...
ഹ ഹ.
ആശംസകള്‍...........

keralafarmer said...

ആശംസകള്‍ നേരുന്നു.

വീകെ said...

ആശംസകൾ അരുൺ....

Unknown said...

ആശംസകള്‍.

ഹരി.... said...
This comment has been removed by the author.
മൈലാഞ്ചി said...

ആശംസകള്‍..
ചിത്രങ്ങള്‍ ജയന്‍ ഏവുര് മുമ്പേ കാണിച്ചുതന്നു.. വേറെ ആരോ കൂടി ഇട്ടിരുന്നല്ലോ.. സോറി, മറന്നു....

എന്തായാലും എല്ലാ മംഗളങ്ങളും നേരുന്നു.. ഇനിയും ഇനിയും പുസ്തകങ്ങള്‍ ഇറക്കി നാട്ടുകാരുടെ ഇടി വാങ്ങാന്‍ യോഗമുണ്ടാവട്ടെ...

പുസ്കശാലകളില്‍ കിട്ടുമോ? അതോ മെയില്‍ അയച്ച് കിട്ടുന്ന ആ വഴിയേ ഉള്ളോ? വാങ്ങാന്‍ വേണ്ടിത്തന്നെയാണ് ചോദ്യം ട്ടോ..

ഒരിക്കല്‍ കൂടി ആശംസകള്‍..

ഹരി.... said...

ഹായ് അരുണ്‍ ഭായ്...
ഭാവുകങ്ങള്‍..............
ഞാന്‍ നാട്ടില്‍ വരുമ്പോ മേടിക്കും കേട്ടോ....ശ്ശൊ..ലതല്ല...യേത്..നമ്മടെ പുസ്തകമേ...

മറ്റേ സാധനം വീതം വെക്കുമ്പോ കുറച്ചു എനിക്കും കൂടി ..:)

poor-me/പാവം-ഞാന്‍ said...

ബുക്കു ബങളുരുവിനല്ലി എല്ലി സികുത്തെ?

കാവലാന്‍ said...

ആശംസകള്‍ പുസ്തകത്തിന്റെ ഓവര്‍സീസ് വിതരണക്കാര്‍ ആരാണ്?

ente lokam said...

അരുണിന്റെ ഒരു പോസ്റ്റ്‌ മെയിലില്‍ കണ്ടാണ്‌
parichayappedunnathu aadyam .murali chettan paranjathu
pole desk topil ninnum
valiya lokathekku alle? ella
aashamsakalum .....

മൻസൂർ അബ്ദു ചെറുവാടി said...

പുസ്തകത്തിന്റെ വില്പനയും എക്സ്പ്രസ് പോലെ (എയര്‍ ഇന്ത്യ എക്സ്പ്രസ് അല്ല) കുതിച്ചുപായട്ടെ.
ആശംസകള്‍ അരുണ്‍.

കനല്‍ said...

പുസ്തകത്തിനും
രചയിതാവിനും ആശംസകള്‍!

Unknown said...

എല്ലാ വിധ ആശംസകളും അരുണ്‍...

ഒഴാക്കന്‍. said...

അരുണ്‍ ജി അങ്ങനെ ബുക്കിന്റെ കുക്കിംഗ് കഴിഞ്ഞു അല്ലെ! ഏതായാലും കലക്കി! എനിക്കും വേണം ഒരു ബുക്ക്‌ പക്ഷെ ഈ ബോംബയില്‍ മാന്യമായ ഒരു മേല്‍വിലാസം ഇതുവരെ ആയിട്ടില്ല എന്നാലും ഞാനും വാങ്ങും

അജ്ഞാതന്‍ said...

അത് തന്നെ...അത് തന്നെയാ പറയാന്‍ വന്നത്.
ആശംസകള്‍....ഒരുപാട് ആശംസകള്‍.
ധാരാളം എഴുതൂ...ഞങ്ങള്‍ വായിച്ചു അര്‍മാദിക്കട്ടെ

Anil cheleri kumaran said...

ആശംസകൾ....!

(ഈ പോസ്റ്റ് എന്തേ നർമ്മം എന്നതിൽ എഴുതിയത്? അനുഭവം അല്ലേ കൂടുതൽ യോജിച്ചത്?)

!!!!ഗോപിക്കുട്ടന്‍!!Gopikuttan!!!! said...

Ho!! njaanonnu maaari ninnappolekkum ivide enthokkeyaa sambhavichath?!! ee manushyan avasaanam book ezhuthi peedippikkaaan thudangiyo?.... chumaaaa ente muthala ku njungalkku paninyundaaakkaruth.. njaaan ippol TVm/Attingal und... oru copy free aaayi ayachu thanneru

അജേഷ് ചന്ദ്രന്‍ ബി സി said...

അരുണേ ആശംസകള്‍ ..
ആ വണ്ടി ചവറ ബസ്സ്റ്റാന്റ് വഴി കൂടി ഒന്ന് ഓടിച്ചേക്കണേ..

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

വാങ്ങണം വായിക്കണം.
ആശംസകള്‍
(ആ കൊട്ടോട്ടിക്കാരന്‍ ഒന്നും മിണ്ടിയില്ലേ ?)

ചെലക്കാണ്ട് പോടാ said...

ഫോട്ടോയ്ക്കുള്ള വിവരണങ്ങള്‍ കലക്കി...

വിജയലക്ഷ്മി said...

വിശദമായ ആശംസകള്‍ പുസ്തകം നാട്ടില്‍ വന്നാല്‍ വാങ്ങിക്കാട്ടോ ...

Sabu Kottotty said...

ബ്ലോഗര്‍മാര്‍ക്ക് ആദ്യത്തെ ഓരോകോപ്പി ഫ്രീയാക്കിക്കൂടെ.....

kichu... said...

Book erangiyatode blogging nirthiyoo?

Expecting more from U :(

anthappan said...

nalla sarambham ....nalla thudakkam santhooshamaayi....

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com