For reading Malayalam
ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font.
(Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.
വെയിറ്റ് ഫോര്‍ ആക്ഷന്‍
ഓണകാലമാകുമ്പോള്‍ പൂവിളിയും പൂക്കളവും പൂത്തിരുവാതിരയുമുള്ള കുട്ടിക്കാലം ഓര്‍മ്മ വരും.ആ ഓര്‍മ്മകള്‍ കടന്ന് വന്ന വഴികളിലൂടെയുള്ള സഞ്ചാരമായി മാറും.ആ യാത്രയില്‍ ഞാന്‍ ഒരു സത്യം മനസിലാക്കി കുട്ടിക്കാലം മുതല്‍ ഞാന്‍ വളര്‍ന്ന് വന്നത് ഒരോ ലക്ഷ്യം മുന്നില്‍ കണ്ട് കൊണ്ടായിരുന്നു, ഒരോ പ്രായത്തില്‍ ഒരോ ലക്ഷ്യങ്ങള്‍...
ഒന്നാം ക്ലാസില്‍ ആദ്യമായി വലതുകാല്‍ വച്ച് കയറിയപ്പോള്‍ അമ്മ ഒരു ഉപദേശം പോലെയാണ് ആദ്യത്തെ ലക്ഷ്യം ചെവിയില്‍ മന്ത്രിച്ചത്:
"മോന് പത്തിലൊരു റാങ്ക് വാങ്ങണം കേട്ടോ?"
കേട്ടു.
ജീവിതത്തിലെ ആദ്യത്തെ ലക്ഷ്യം, റാങ്ക്!!!
എന്താ ഈ റാങ്കെന്ന് അറിയില്ലെങ്കിലും പതിയെ തലയാട്ടി...
വാങ്ങാം അമ്മേ, വാങ്ങാം.എത്ര കാശാണേലും വാങ്ങാം, ഇത് സത്യം!!!
അത് കേട്ടതും അമ്മക്ക് സന്തോഷമായി, അമ്മ നാട്ടുകാരോട് പ്രഖ്യാപിച്ചു:
"പത്തില്‍ മനു റാങ്ക് വാങ്ങും"
കേട്ടവര്‍ കേട്ടവര്‍ അത്ഭുതത്തോടെ ചോദിച്ചു:
"അതിനു മനു ഒന്നിലല്ലേ?"
"അതേ, പക്ഷേ അവന് മിടുക്കനാ, പെട്ടന്ന് പത്തിലെത്തും" അമ്മയുടെ മറുപടി.
ഇത് കേട്ടതും വടക്കേലെ ശാരദാമ്മ ഒമ്പതില്‍ പഠിക്കുന്ന അവരുടെ മകനെ ഭീഷണിപ്പെടുത്തി:
"നിനക്ക് മുമ്പെങ്ങാണം മനു പത്തിലെത്തിയാല്‍, കൊല്ലും ഞാന്‍!!"
പയ്യന്റെ മുഖത്തൊരു അമ്പരപ്പ്, അവന് അറിയാതെ ചോദിച്ചു:
"അതിനു മനു ഒന്നിലല്ലേ ആയുള്ളു?"
"അതേ, പക്ഷേ അവന് മിടുക്കനാ, പെട്ടന്ന് പത്തിലെത്തും, സൂക്ഷിച്ചോ.."
ങ്ങേ!!!
ഇതെന്ത് കൂത്ത്??
പയ്യന് അറിയാതെ തല ചൊറിഞ്ഞു.
കാലം കടന്ന് പോയി.
ഒന്ന്, രണ്ട്, മൂന്ന്...
പത്താം ക്ലാസെന്ന കടമ്പ ലക്ഷ്യമാക്കി ഞാന്‍ വളര്‍ന്ന് തുടങ്ങി.അതോടൊപ്പം ഞാന്‍ റാങ്ക് വാങ്ങുമെന്ന് വിവരവും വളര്‍ന്ന് തുടങ്ങി.അങ്ങാടിയില്‍ മീന്‍ വാങ്ങാന്‍ പോയാല്‍, അമ്പലത്തില്‍ തൊഴാന്‍ പോയാല്‍, ചുറ്റുപാടില്‍ നില്ക്കുന്നവര് കുശുകുശുക്കുന്ന ശബ്ദം മാത്രം...
"ആ പയ്യനെ മനസിലായോ? അത് മനുവാ...മനു..."
"അതിനു?"
"പത്തി റാങ്ക് വാങ്ങാനാ അവന്റെ പഠിത്തം, നാളത്തെ റാങ്കറാ"
ഇത് കേട്ട് കേട്ട് എനിക്ക് തലപെരുത്തു.
റാങ്കറാണത്രേ റാങ്കര്‍!!!
എന്ത് കഷ്ടമാണ് ഈശ്വരാ??
ഞാന്‍ റാങ്ക് വാങ്ങുമെന്ന് നാട്ടുകാര്‍ മൊത്തം വിശ്വസിച്ചു, തലകുത്തി നിന്നാലും റാങ്ക് കിട്ടില്ലെന്ന് ഞാന്‍ വിശ്വസിച്ചു...
അവസാനം വിശ്വാസം ജയിച്ചു (എന്റെ വിശ്വാസം)...
എനിക്ക് റാങ്ക് കിട്ടിയില്ല!!!
അറിഞ്ഞതും അമ്മ ഒറ്റ ചാട്ടം:
"കുരുത്തംകെട്ടവന്, കുടുംബത്തിനു മാനക്കേടുണ്ടാക്കാനായി ജനിച്ച സന്തതി"
ഞാനോ??
അതേ, നീ തന്നെ!!!
ശ്ശെടാ..
അമ്മ പറയുന്നത് കേട്ടാല്‍ തോന്നും അമ്മയും അച്ഛനുമെല്ലാം റാങ്ക് കിട്ടിയാ പരീക്ഷ പാസായതെന്നും കുടുംബത്തില്‍ ഞാന്‍ മാത്രം എല്ലാം നശിപ്പിച്ചെന്നും...
സത്യത്തിന്റെ മുഖം വികൃതമാണെന്ന് പറയുന്നത് ചുമ്മാതല്ല.
നേരിട്ട് ചീത്ത വിളിച്ചെങ്കിലും നാട്ടുകാരുടെ മുന്നില്‍ അമ്മ എനിക്ക് സപ്പോര്‍ട്ട് ചെയ്തു.എനിക്ക് റാങ്ക് കിട്ടാത്തതിന്റെ കാരണം അന്വേഷിച്ചവര്‍ക്ക് അമ്മ മറുപടി നല്കി:
"പരീക്ഷക്ക് പോയപ്പ കൂടി അവന് ചോദിച്ചതാ, അമ്മേ ഒരു റാങ്ക് വാങ്ങിച്ചോട്ടേന്ന്, പക്ഷേ അവന്റെ അച്ഛന് സമ്മതിച്ചില്ല"
"അതെന്താ?"
"റാങ്ക് കിട്ടിയാ പ്രശസ്തി ആകുമത്രേ, പക്വത വരാതെ പ്രശസ്തനായാല്‍ അഹങ്കാരം കൂടുമത്രേ..."
ഒന്ന് നിര്‍ത്തിയട്ട് അമ്മ ചോദിച്ചു:
"നിങ്ങള്‍ പറ, മനു അഹങ്കാരി ആവണോ?"
വേണ്ട ടീച്ചറേ, വേണ്ട!!!
മറുപടി ഒറ്റ സ്വരത്തിലായിരുന്നു.
പത്ത് കഴിഞ്ഞ് പന്ത്രണ്ടായി, അവിടെയും റാങ്കില്ല.നാട്ടുകാര്‍ പരസ്യമായി ചോദിച്ച് തുടങ്ങി:
"എന്തേ, മനുവിനു പക്വത വന്നില്ലേ?"
"വന്നു വന്നു, ശരിക്കും വരണേല് എഞ്ചിനിയറിംഗ് കഴിയണം"
എഞ്ചിനിയറിംഗ് കഴിഞ്ഞു.
അപ്പോഴും റാങ്കില്ല!!!
നാട്ടുകാര്‍ ചോദിക്കുന്നതിനു മുന്നേ അമ്മ പറഞ്ഞു:
"റാങ്കിലൊന്നും ഒരു കാര്യവുമില്ല, ഒരു ജോലി കിട്ടുന്നതാ പ്രധാനം"
പച്ചയായ യാഥാര്‍ത്ഥ്യം!!!
പക്ഷേ എനിക്ക് ജോലി കിട്ടിയില്ല.
എങ്ങനെ ജോലി കിട്ടും??
ഞാന്‍ പത്താം ക്ലാസ്സ് പാസായതോടെ റാങ്ക് സിസ്റ്റം മാറ്റി ഗ്രേഡിംഗ് ആക്കി!!
പ്രിഡിഗ്രി പാസായതോടെ കോളേജുകളില്‍ നിന്ന് പ്രീഡിഗ്രിയേ എടുത്ത് മാറ്റി!!
ഒടുവില്‍ തമിഴ്നാട്ടില്‍ പോയി എഞ്ചിനിയറിംഗ് പാസായ വര്‍ഷം മുതല്‍ തമിഴ്നാട്ടിലെ എല്ലാ എഞ്ചിനിയറിംഗ് കോളേജുകളും അണ്ണാ യൂണിവേഴ്സിറ്റിക്ക് കീഴിലാക്കി...
അതായത് ഞാന്‍ പഠിച്ച യൂണിവേഴ്സിറ്റി തന്നെ മാറ്റി!!!
റാങ്ക് സിസ്റ്റവും, പ്രീഡിഗ്രിയും, എന്തിനു യൂണിവേഴ്സിറ്റി തന്നെ മാറ്റിയവനു ആരു ജോലി കൊടുക്കും??
അഹോ കഷ്ടം!!!
ഒടുവില്‍ കാലത്തിന്റെ കുത്തൊഴുക്കില്‍ ഞാന്‍ ബാംഗ്ലൂരിലെത്തി..
അവിടെ എനിക്ക് കൂട്ട് റൂംമേറ്റായ സന്ദീപായിരുന്നു.തൊഴിലന്വേഷിക്കുന്നതിനു മാര്‍ഗ്ഗദര്‍ശിയും അവന് തന്നെ...
"ബാംഗ്ലൂരില്‍ ജോലി വേണേല്‍ ഇംഗ്ലീഷ് അറിയണം...."
ഒന്ന് നിര്‍ത്തിയട്ട് സന്ദീപ് ചോദിച്ചു:
"ഇംഗ്ലീഷ് ഒക്കെ എങ്ങനാ?"
ഇംഗ്ലീഷില്‍ എനിക്കുള്ള പിടിപാടാണ് അവനു അറിയേണ്ടത്, സത്യസന്ധമായി മറുപടി നല്കി:
"ഇംഗ്ലീഷിലെ എബിസിഡി ഇരുപത്തിയാറ് അക്ഷരവും അറിയാം"
ഉവ്വോ??
സന്ദീപിന്റെ മുഖത്ത് അത്ഭുതം.
ഞാന്‍ ആക്കിയതാണെന്ന് കരുതിയാണോ അതോ എന്റെ വിവരത്തെ കുറിച്ചുള്ള അത്ഭുതമാണോന്ന് അറിയാത്തതിനാല്‍ ബാക്കി കൂടി പറഞ്ഞു:
"അക്ഷരം മാത്രമല്ല, പാസ്റ്റ് ടെന്‍സും പ്രസന്റ് ടെന്‍സും ഫ്യൂറ്റര്‍ ടെന്‍സും അറിയാം"
അത് കേട്ടതും അവന് പറഞ്ഞു:
"ഹേയ് ടെന്‍സിന്റെ ഒന്നും ആവശ്യമില്ല, ഇന്റര്‍വ്യൂവിനു ചെല്ലുമ്പോള്‍ ഇരുപത്തിയാറ് അക്ഷരവും പറഞ്ഞ് കേള്‍പ്പിച്ചാല്‍ മതി, നിനക്ക് ജോലി കിട്ടും"
തന്നേ??
തന്നേ!!
സന്തോഷിച്ച് നിന്ന എന്നോട് അവന് ഒന്നു കൂടി പറഞ്ഞു:
"ഇഫ് പ്രസന്റ് ഈസ് ലൈക്ക് ദിസ്സ്, യുവര്‍ ഫ്യൂറ്റര്‍ വില്‍ ബി പാസ്റ്റ്"
എന്ന് വച്ചാല്‍??
വര്‍ത്തമാനം ഇങ്ങനാണേല്‍ ഭാവി ഭൂതം കൊണ്ട് പോകുമെന്ന്!!!
ഈശ്വരാ.
ഇവന് ആക്കിയതാ!!
കാലം കടന്ന് പോയി...
അമ്പത്തി ഒന്ന് അക്ഷരമുള്ള മലയാളത്തില്‍ പറയുന്നതെല്ലാം ഇരുപത്തിയാറ് അക്ഷരമുള്ള ഇംഗ്ലീഷില്‍ പറയാന്‍ ഞാന്‍ പഠിച്ചു. അതോടെ ദൈവം കനിഞ്ഞു, ഒരു ജോലി ശരിയായി.
പിന്നെ വിവാഹം, കുടുംബം...
എല്ലാം ബാംഗ്ലൂരില്‍ വന്നതിനു ശേഷം!!!
മൂന്നാലു വര്‍ഷം ഒരേ കമ്പനിയില്‍ പയറ്റിയപ്പോള്‍ ഒരു മാറ്റം അനിവാര്യമാണെന്ന് തോന്നി.പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിയപ്പോള്‍ ആദ്യം കോള്‍ വന്നത് കൊച്ചിയില്‍ നിന്നാണ്:
"ഈസ് ഇറ്റ് മനു?" ഒരു കിളിനാദം.
"യെസ്സ്"
"വീ ഹാവ് ആന്‍ ഓപ്പണിംഗ് ഫോര്‍ യൂ....."
കൊച്ചിയിലെ ഏതോ കമ്പനിയുടെ വാതില്‍ എനിക്കായി തുറന്ന് കിടക്കുന്നത്രേ!!
കൊച്ചി ഓര് ബാംഗ്ലൂര്‍??
എന്ത് വേണമെന്ന് ചിന്തിച്ച് നിന്നപ്പോള്‍ ആ പെണ്‍കുട്ടി വീണ്ടും പറഞ്ഞു:
"മിസ്റ്റര്‍ മനു, ഇങ്ങോട്ട് വരു.കൊച്ചി വികസനത്തിന്റെ പാതയിലാണ്?"
"എന്താ തെളിവ്?"
"സ്മാര്‍ട്ട് സിറ്റിക്ക് കല്ലിട്ടട്ടുണ്ട്"
പഷ്ട്.
പാടത്ത് വിത്തിട്ടിട്ടുണ്ട് അത് നെല്ലാകുമെന്ന് പറയുന്നത് മനസിലാക്കാം, പക്ഷേ ഈ സ്മാര്‍ട്ട് സിറ്റിക്ക് കല്ലിട്ടിട്ടുണ്ടെന്നത് കൊണ്ട് എന്താണാവോ ഉദ്ദേശിക്കുന്നത്??
കല്ല് വളര്‍ന്ന് സ്മാര്‍ട്ട് സിറ്റിയാവുമോ??
ആവോ, ആര്‍ക്കറിയാം.
കേരളമല്ലേ, ഇതും ഇതിന്റെ അപ്പുറവും നടക്കും.
കൊച്ചിയിലേക്ക് തിരിക്കുന്നതിനു മുന്നേ കൊച്ചിക്കാരനായ സുഹൃത്തിനോട് ചോദിച്ചു:
"അളിയാ കൊച്ചിയിലേക്ക് വരാന്‍ പോകുവാ, ഈ കൊച്ചി കണ്ടവനു അച്ചി വേണ്ടാന്ന് പറയുന്നതില്‍ എന്തേലും കാര്യമുണ്ടോ?"
"അതില്‍ കാര്യമില്ലാതില്ല" അവന്റെ മറുപടി.
ഈശ്വരാ!!!
അതെന്താ??
"പകല്‍ മൊത്തം ജോലി, രാത്രി ആയാല്‍ കൊതുകിനെ ഓടിക്കാനെ നേരമുള്ളു, പിന്നെന്തിനാടാ അച്ചി?"
ശ്ശെടാ, ഇതാണോ കാര്യം??
അത് കുഴപ്പമില്ല, കൊച്ചിക്ക് പോയേക്കാം.
പ്രിയപ്പെട്ട ബാംഗ്ലൂരേ, വിട!!!!
പുതിയ അഭ്യാസങ്ങള്‍ പഠിക്കാന്‍, പഠിച്ചത് മറ്റുള്ളവരെ പഠിപ്പിക്കാന്‍ അച്ചിയും കൊച്ചുമായി ഞാനിതാ കൊച്ചിക്ക്...
ജസ്റ്റ് വെയിറ്റ് ഫോര്‍ ആക്ഷന്‍!!
മനുവിനൊപ്പം ഞാനും കൊച്ചിക്ക് വരികയാണ്....
എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ ഓണാശംസകള്‍!!!
സ്നേഹപൂര്‍വ്വം
അരുണ്‍ കായംകുളം
ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..
All rights reserved
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com
45 comments:
എറണാകുളത്ത് എല്ലാ സഹായവും ചെയ്ത് തന്ന നമ്മുടെ ബൂലോകം ഫെയിം ജോയ്ക്ക് നന്ദിയോടെ....
എല്ലാവര്ക്കും ഒരിക്കല്‍ കൂടി ഓണാശംസകള്‍ നേര്‍ന്ന് കൊണ്ട്..
സ്നേഹപൂര്‍വ്വം
അരുണ്‍ & ഫാമിലി
വെലക്കം ടൂ കോച്ചി..:)
manuvinu kochiyilottu swagatham :)
ചുമ്മാതല്ല സര്‍കാര്‍ ഗ്രേഡ് സമ്പ്രദായം കൊണ്ട് വന്നത്.... happy onam
മാഷെ സ്മാര്‍ട്ട് സിറ്റിക്കിട്ട കല്ല് വളര്‍ന്നാല്‍ ഒന്ന് പറയണേ..ദുഫായ് വിട്ട് എനിക്കും അങ്ങോട്ട് വരാനാ :-) ഓണാശംസകള്‍.
ഹും.. കൊച്ചീലെത്തി...!
കായംകുളം സൂപ്പര്‍ ഫാസ്റ്റ് കൊച്ചിലേക്ക് വരുവാല്ലേ!! അപ്പൊ സംശയം വേണ്ടാ... കൊച്ചി വികസനത്തിന്റെ പാതയില്‍ തന്നെ !!! :)
ഓണാശംസകള്‍ ...
കായംകുളം ബംഗലൂരു വയ കൊച്ചി...
വെല്‍കം റ്റു കൊച്ചി...ഇനി ഷണ്ടിംഗ് കൊച്ചിയില്‍ നിന്നാവട്ടെ...
സ്നേഹം നിറഞ്ഞ ഓണാശംസകള്‍...
കൊച്ചിയിലേക്ക് സ്വാഗതം...ഓണാശംസകള്‍...
അരുണ്‍ ഭായ്..
മലയാള നാട്ടിലേക്ക് സ്വാഗതം...
പോസ്റ്റ് എന്നത്തേയും പോലെ തന്നെ തകര്‍പ്പന്‍...
ഭായിക്കും കുടുംബത്തിനും സ്നേഹം നിറഞ്ഞ ഓണാശംസകള്‍ .........
സ്നേഹത്തോടെ...
ഹരി
ഓണാശംസകള്‍.
മലനാട്ടില്‍ നിന്നും ഒരായിരം ഓണാശംസകള്‍...
കൊച്ചിയിലേക്ക് പോവുന്ന കായംകുളം എക്സ്പ്രസ്സ് എത്രയും പെട്ടൊന്ന് ബംഗ്ലോരെ വിട്ട് പോവേണ്ടതാണ്,
PK: അച്ചിയെ നോക്കിയില്ലേലും ബ്ലോഗില്‍ വരാതിരിക്കരുത്!
അപ്പോള്‍ കൊച്ചിയുടെ കാര്യം ഗോപിയായി അല്ലെ
വെല്‍കം ടൂ കൊച്ചി.. നൈസ് ടൂ മീറ്റ് യൂ.. കൊച്ചിയെ കോക്കാച്ചിയാക്കരുത്.. പ്ലീസ്...
ഞാനും കാക്കനാടുണ്ട്. പറ്റിയാല്‍ കാണാം.. :):)
ഓണാശംസകള്‍
ഞങ്ങളൊക്കെ കൊച്ചി വിട്ട് ഇങ്ങാട്ടു പോന്നപ്പൊ.. നിങ്ങ അങ്ങാട്ടു കേറിയാ..!?
കുറച്ചു അസൂയ ഉണ്ടെങ്കിലും മഴയുള്ള ഞങ്ങളുടെ നാട്ടിലേക്ക് സസന്തോഷം, സഹർഷം
‘സ്വാഗതം ചെയ്യുന്നു..’
തിരുവോണാശംസകൾ..
കൂട്ടുകാരന്റെ ഉവ്വോ പറച്ചിൽ എത്തിയപ്പോ ചിരിച്ച് ഒരു പരുവമായി..
അതു നല്ലതാ. ഒന്നൂല്ലെങ്കി കൊച്ചീല് ഇംഗ്ലീഷു പറേണംന്ന് ആരും പറയില്ല. പിന്നെ വാതലിലും ജനലേലും നെറ്റുപിടിപ്പിക്കുക, ഒരു കൊതുകു'റാക്കറ്റ്' വാങ്ങി രാത്രി കുറച്ചുനേരം വീശിക്കളിക്കുക - വ്യായാമവുമായി, കൊതുകും പോയിക്കിട്ടും. ബാക്കി ടൈം മൊത്തം അച്ചിക്ക്.
അപ്പോ, ശുഭാശംസകള്‍.
Welcome to Kochi...
റാങ്കിങ്ങും പ്രീഡിഗ്രിയും യൂണിവേഴ്സിറ്റിയും പോയത് പോലെ സ്മാര്‍ട്ട് സിറ്റിയും പോകുമോ ഈശ്വരാ...
കൊച്ചി പഴയ കൊച്ചിയല്ല കേട്ടാ !
>>പഴയതെന്നു വെച്ചാ...ബ്ലോഗ് മീറ്റിനു വന്നപ്പ കണ്ട കൊച്ചി ! <<<
ഓണാശംസകള്‍!
സ്വാഗതം. എത്തിയാല്‍ ഒന്ന് അറിയിക്കുക നേരിട്ട് പരിച്ചയപെടാന്‍ താല്പരിയം ഉണ്ട്.
kollam! adipoli post..really enjoyed it.Njanum oru kayamkulam-karan aane ;)
ആഹാ! അപ്പോ സത്യമായിട്ടും കൊച്ചീലു വന്നോ?
നന്നായി.
പോസ്റ്റ് ഇഷ്ടപ്പെട്ടൂ കേട്ടൊ. അഭിനന്ദനങ്ങൾ.
"മിസ്റ്റര്‍ മനു, ഇങ്ങോട്ട് വരു.കൊച്ചി വികസനത്തിന്റെ പാതയിലാണ്?"
അതെ അതെ ... കൊച്ചിയിലെ പാതകള്‍ ഒക്കെ ഇപ്പൊ ഗട്ടര്‍ വികസനത്തില്‍ ആണെന്നാകും ആ കിളിനാദം ഉദ്ദേശിച്ചത് :)
എന്തായാലും നമ്മുടെ സ്വന്തം നാടല്ലെ...
Welcome back :)
എല്ലാം സഹിക്കാന്‍ കൊച്ചിക്ക് കരുത്തേകണേ എന്ന് ആഗ്രഹിച്ച് കൊണ്ട്..
ആക്ഷന്‍ തുടങ്ങിയില്ലേ.. ?
ഇനിപ്പോള്‍
ആ ഓര്‍മ്മകള്‍ കടന്ന് വന്ന വഴികളിലൂടെയുള്ള സഞ്ചാരമായി മാറും.ആ യാത്രയില്‍ ഞാന്‍ ഒരു സത്യം മനസിലാക്കി കുട്ടിക്കാലം മുതല്‍ ഞാന്‍ വളര്‍ന്ന് വന്നത് ഒരോ ലക്ഷ്യം മുന്നില്‍ കണ്ട് കൊണ്ടായിരുന്നു, ഒരോ പ്രായത്തില്‍ ഒരോ ലക്ഷ്യങ്ങള്‍.....അപ്പോള്‍ ഇനി യുള്ള എല്ലാ നല്ല ലക്ഷ്യങ്ങള്‍ കൊച്ചിയില്‍ തുടക്കം ആവട്ടെ .എല്ലാവിധ ആശംസകളും !
ഓണം ഒക്കെ കഴിഞ്ഞു എന്നാലുംആശംസകള് ..
കൊച്ചി ബ്ലോഗ് മീറ്റ് നു കണ്ടപ്പോള്‍ മിണ്ടാന്‍ കൂടി സാധിച്ചില്ല ..അതാ കൊച്ചിയില്‍ ആയാല്‍ ഉള്ള കുഴപ്പം ..തിരക്കില്‍ കൂടി ,കണ്ടാലും മിണ്ടാന്‍ പറ്റാതെ പോകേണ്ടി വരും . അപ്പോള്‍ കൊച്ചിയിലേക്ക് സ്വാഗതം ..
കൊച്ചിക്കാര്‍ക്ക് കൊതുകുകടി ഷെയര്‍ ചെയ്യാന്‍ ഒരാളുകൂടി ആയി....!!
വളരെ നന്നായിരിക്കുന്നു...
മലയാളികള്‍ക്ക് പ്രിയപ്പെട്ട സൈറ്റായ 26000 അംഗങ്ങളുള്ള സസ്നേഹത്തിലേക്ക് സ്വാഗതം..സസ്നേഹത്തില്‍ അംഗമാവുകയും നിങ്ങളുടെ മനോഹരങ്ങളായ രചനകള്‍ പോസ്റ്റ് ചെയ്യുകയും ചെയ്യണമെന്നു വിനീതമായി അറിയിക്കുന്നു.www.sasneham.net
അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..http://i.sasneham.net/main/authorization/signUp?
അപ്പൊ എത്തിയല്ലേ...എവിടാണ് കിട്ടിയത് ?? എന്തായാലും എല്ലാ ആശംസകളും പിടിച്ചോളൂ... :)
കൊച്ചീൽ വന്നിട്ട് കണ്ടില്ലല്ലോ ഇതുവരെ?
ഫോൺ നമ്പർ മാറിക്കാണുമല്ലോ, അല്ലേ?
അരുൺ എന്നെ കുടുംബത്തോട്ട് ക്ഷണിക്കാൻ കാത്തിരിക്കുകയാണെന്നറിയാം.
അപ്പോ വിളി.
ഞാൻ വരാം!
ഹായ് മനു അണ്ണാ കൊച്ചിയിലേക്ക് സ്വാഗതം...
Angane kochiyile Software businessum oru vazhikkaakaan pokunnu ennu parayuka... kalakkunnundu mashe thaankal.. enthaayaalum kure aere kothukuvala vaangicholoo... athu use aakum. Kothukochiyil...
അല്ലാ ! അരുണ്‍ കൊച്ചിയിലെത്തിയില്ലേ ?
സമാര്‍ട്ട് സിറ്റിയുടെ കല്ലെങ്ങനാ ? വളര്‍ന്നോ ? ഇപ്പൊ എത്ര ഇഞ്ചു വളര്‍ന്നു ?
എന്തായാലും ആശംസകള്‍ നേരുന്നു
ശ്ശെടാ.. പോസ്റ്റ് വായിക്കാൻ വൈകി. ബാംഗ്ലൂർ വിട്ടു് പോയോ?
ഒന്നുകൂടി കാണേണമായിരുന്നു..
ആക്ഷനു വെയിറ്റ് ചെയ്യാന്‍ തുടങ്ങിയിട്ട് കുറച്ചൂസായി. എവിടെ ആക്ഷന്‍? ഇനി ഞങ്ങള്‍ ആക്ഷനെടുത്തില്ല
(കൊച്ചിയില്‍ എത്തിയതിന്റേയ്യും താമസം തുടങ്ങിയതിന്റേയും വിഹിതം ഇവിടെ സൌത്തില്‍ കൊണ്ടുവന്നു തന്നില്ല. ഞാന്‍ പിള്ളാരെ അയക്കണോ അങ്ങോട്ട്?) ;)
my present
അരുണ്‍ ചേട്ടാ..നിങ്ങള്‍ ഒരു സംഭവം തന്നെ.. :D:D
കൊതുകുകളുടെ കൊച്ചിയിലേയ്ക്ക് സ്വാഗതം....(റാങ്ക് വാങ്ങിയില്ലെങ്കിലെന്താ...ടാങ്കല്ലേ..!! പാറ്റണ് ടാങ്ക്..!! ചിരിയുടെ പാറ്റണ് ടാങ്ക്..!!!)
എന്തോ പറയാന്‍ വന്നല്ലോ?
എന്താത്?
കുന്തം.............
അപ്പോ അടുത്ത തവണത്തെ വെക്കേഷന് കൊച്ചിയില്‍ ഇടയ്ക്കിടെ കൂടാമല്ലോ :-)
അപ്പോ ഇനി "കൊച്ചി മെട്രോ" ഫാസ്റ്റ് പോലെ ആവട്ടെ കാര്യങ്ങള്‍....
അച്ചിയും,കൊച്ചുമായി കൊച്ചിയിലാവുമ്പോഴും അച്ഛന്റെ കൊച്ചുവർത്താനങ്ങൾ ഇതുപോൽ തുടർന്നുകൊണ്ടിരിക്കണം കേട്ടൊ അരുൺ
Post a Comment