For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

മനസ്സ് പ്രക്ഷുബ്ധമാണ്..


പണ്ടൊക്കെ എന്ത് സുഖമായിരുന്നു...
ഓര്‍മ്മകള്‍, അവ ഞാനൊന്ന് അയവിറക്കുന്നു..
ചം, ചം, ചം..

"ഹായ് മനു, ആര്‍ യൂ മാരീഡ്?"
"നോ, നോ, ഐയാം എ ബാച്ചി"
"ബാച്ചി?"
"യെസ്സ്, ബാച്ചി"
മച്ചി, കൊച്ചി, പിച്ചി എന്നൊക്കെ പറയുന്ന പോലെ ബാച്ചി!!!
പറയാനും, കേള്‍ക്കാനും ഇമ്പമുള്ള വാക്ക്.

ഓഫീസില്‍  ചെല്ലുമ്പോള്‍ ബോസ്സ് 'എന്താടാന്ന്' ചോദിച്ചാല്‍ 'നീ പോടാന്ന്' പറയാനുള്ള ചങ്കൂറ്റം, ഇനി ഇവിടെ ജോലി ചെയ്യേണ്ടാന്ന് എച്ച്.ആര്‍ പറഞ്ഞാല്‍, 'ചുവന്ന നൈലോണ്‍ സാരിയില്‍ നിങ്ങള്‍ സുന്ദരിയാണെന്ന്' സൂചിപ്പിക്കാനുള്ള മഹാമനസ്ക്കത, ഇത്രേം ശമ്പളമേ തരൂന്ന് കമ്പനി പ്രഖ്യാപിച്ചാല്‍ 'ഐ ഡോണ്ട് ലൈക്ക് ദിസ്സ് ഡേര്‍ട്ടി കമ്പനി' എന്ന് വിളിച്ച് കൂവാനുള്ള ആര്‍ജ്ജവം, എന്നിങ്ങനെ എണ്ണപ്പെട്ട കഴിവുകള്‍ ഈ ബാച്ചി ലൈഫില്‍ എന്നോടൊപ്പമുണ്ടായിരുന്നു.

പക്ഷേ കല്യാണം കഴിഞ്ഞതോടെ എല്ലാം കീഴ്മേല്‍ മറിഞ്ഞു...
ജോലി ഉണ്ടായിട്ട് വക വയ്ക്കാത്തവര്‍ (ഭാര്യയല്ല!), ജോലി ഇല്ലെങ്കില്‍ എങ്ങനെ ട്രീറ്റ് ചെയ്യും എന്നത് മനോമുകുരത്തില്‍ മൊട്ടായി വിരിഞ്ഞപ്പോള്‍ ഞാന്‍ ഒന്ന് തീരുമാനിച്ചു, ഓഫീസില്‍ ഇനി ഞാന്‍ ഒരു മര്യാദരാമന്‍ ആയിരിക്കും.അങ്ങനെ ഞാന്‍ ഒരു പുതിയ ജീവിതം ആരംഭിച്ചു, അതോടെ എന്‍റെ ദിവസങ്ങള്‍ തിരക്ക് പിടിച്ചതായി തുടങ്ങി.

എന്നും രാവിലെ സഹധര്‍മ്മിണിയുടെ ആവലാതികള്‍..
"ചേട്ടാ, ഉപ്പില്ല, മുളകില്ല, പാലില്ല, തൈരില്ല...."
വൈകിട്ട് കൊണ്ട് വരാമേ!!!!

ഓഫീസില്‍ പ്രോജക്റ്റ് മാനേജരുടെ അന്വേഷണങ്ങള്‍..
"ഡോക്കുമെന്‍റ്‌ എവിടെ? കോഡ് എവിടെ? ആപ്ലിക്കേഷന്‍ എവിടെ?"
ഇപ്പോ തയാറാക്കാമേ!!!!

ഇടക്കിടെ എച്ച്. ആര്‍ (കമ്പനിയിലെ ഏറ്റവും സുന്ദരി) വരും..
കുണുങ്ങി കുണുങ്ങിയുള്ള വരവ് കാണുമ്പോള്‍ ഊഹിച്ചോണം, ഇട്ടിരിക്കുന്നത് പുതിയ ഡ്രസ്സാ.അതിനെ പറ്റിയുള്ള അഭിപ്രായം അറിയാനുള്ള വരവാ.നമ്മളായിട്ട് എന്തിനാ കുറക്കുന്നത്, വെറുതെ വച്ച് കാച്ചി:
"മേഡം, ഈ ഡ്രസ്സില്‍ സുന്ദരി ആയിരിക്കുന്നു"
അവരൊന്ന് വെളുക്കെ ചിരിച്ചു, എന്നിട്ട് പരിഭവത്തോടെ ചോദിച്ചു:
"എന്താ മനു, ഈ ഡ്രസ്സിടുമ്പോള്‍ മാത്രമാണോ ഞാന്‍ സുന്ദരി ആയത്?"
'അയ്യോ അല്ലേ, ഡ്രസ്സൊന്നും ഇട്ടില്ലെങ്കിലും മാഡം സുന്ദരിയാണേ' എന്ന് പറയാന്‍ വന്നത് മനപൂര്‍വ്വം വിഴുങ്ങി, പകരം ഒരു ചിരി ചിരിച്ചു, നാക്ക് വച്ച് ചുണ്ടൊന്ന് നനച്ചു(വെറുതെ!), അത്രമാത്രം.

വൈകിട്ട് വീട്ടിലെത്തി സഹധര്‍മ്മിണിയോട് ഈ തമാശ ഉണര്‍ത്തിച്ചു, എല്ലാം കേട്ടപ്പോള്‍ അവളും പൊട്ടിച്ചിരിച്ചു.തുടര്‍ന്ന് കിരണ്‍ ടീവി ഓണ്‍ ചെയ്തു കൊണ്ട് ഊണ്‌ കഴിക്കാന്‍ ഇരുന്നു.വിഷമങ്ങള്‍ മറന്ന് പൊട്ടിച്ചിരിക്കാന്‍ താഹ ഒരുക്കിയ മലയാളം പടം..
ഈ പറക്കും തളിക!!
ദിലീപിന്‍റെയും ഹരിശ്രീ അശോകന്‍റെയും തമാശകള്‍ കണ്ട്കൊണ്ട്, മാമ്പഴപുളിശ്ശേരിയും, കടുമാങ്ങായും കൂട്ടി കുഴച്ച് വലിയൊരു ഉരുള വായിലേക്ക് വച്ചപ്പോള്‍ സഹധര്‍മ്മിണി ചോദിച്ചു:
"എച്ച്. ആറിലെ ആ പെണ്ണ്‌ അത്ര സുന്ദരിയാണോ?"
ഗ്ലും!!!!
ഉരുള അറിയാതെ വിഴുങ്ങി പോയി!!!
കര്‍ത്താവേ, പണിയായോ??
"ആണോ ചേട്ടാ, സുന്ദരിയാണോ?"
ആയി, പണിയായി!!!
ശെടാ, ഒന്നും വേണ്ടായിരുന്നു.
ഒടുവില്‍ അവള്‍ക്ക് സമാധാനമാകട്ടെ എന്ന് കരുതി പറഞ്ഞു:
"ഹേയ്, ഇന്ന് ആ ഡ്രസ്സില്‍ കൊള്ളാമെന്ന് തോന്നി, അതാ പറഞ്ഞത്"
ഇത് കേട്ടതും വാമഭാഗത്തിന്‍റെ മുഖമിരുണ്ടു.
"ഹും! ഞാന്‍ എത്രയോ പുതിയ ഡ്രസ്സിട്ടിരിക്കുന്നു.അന്നൊന്നും നിങ്ങളിത് പറഞ്ഞിട്ടില്ലല്ലോ?"
ഹാവു, പൂര്‍ത്തിയായി!!

എന്താണാവോ ഈ സന്ദര്‍ഭത്തിനു ചേര്‍ന്ന പഴംചൊല്ല്..
മോങ്ങാനിരുന്ന നായുടെ തലയില്‍ തേങ്ങാ വീണെന്നോ??
അതോ നായരു പിടിച്ച പുലി വാലെന്നോ??
എന്തായാലും ഭേഷായി!!

എന്തൊക്കെയോ വിളിച്ച് കൂവി കൊണ്ട് അവള്‍ അടുക്കളയിലേക്ക് കയറി.ഏതൊക്കെയോ പാത്രങ്ങള്‍ താഴെ വീഴുന്ന ശബ്ദം, നാലഞ്ച് പ്ലേറ്റുകള്‍ അന്തരീക്ഷത്തിലൂടെ പറന്നു പോയി.സംഭവവികാസങ്ങളെ കുറിച്ച് അറിയാതെ ആ മുഹൂര്‍ത്തത്തില്‍ വീട്ടിലേക്ക് കടന്ന് വന്ന അളിയന്‍ ഒന്ന് അമ്പരന്നു, എന്നിട്ട് അന്തം വിട്ട് ചോദിച്ചു:

"എന്താദ്?"

അതിനു മറുപടി എണ്ണായിരം രൂപ കൊടുത്ത് ഞാന്‍ വാങ്ങിയ ടീവിയുടെ വക ആയിരുന്നു..

"പറക്കും തളിക..
ഇത് മനുഷ്യരെ കറക്കും തളിക.."

അത് കേട്ടിട്ടും മനസിലാവാത്ത അളിയന്‍ വീണ്ടും തിരക്കി::
"എന്താ ചേട്ടാ കാര്യം?"
"ഒരു ബാച്ചിയല്ലാത്ത ഞാനൊരു തമാശ കാച്ചി, അത് കേട്ട് അവളെന്നെ കീച്ചി"
"എന്ത് തമാശ?"
ഛേ, ഛേ, അതൊരു വൃത്തികെട്ട തമാശയാ, അളിയന്‍ കേള്‍ക്കേണ്ടാ!!

ഇതാണ്‌ ജീവിതം.

കൊച്ചു കൊച്ചു ടെന്‍ഷനുകളുമായി എന്നും ഒരോ പുകിലുകള്‍.മനസാ വാചാ അറിയാത്ത കാര്യങ്ങള്‍ പാമ്പായി എന്നെ കൊത്തി തുടങ്ങി.വന്ന് വന്ന് എല്ലാത്തിലും ടെന്‍ഷനായി.അങ്ങനെ വിഷമിച്ചിരിക്കെ സഹപ്രവര്‍ത്തകയായ ശാലിനി എന്‍റെ അരികില്‍ വന്നു..
"എന്താ മനു, എന്ത് പറ്റി?"
ഒട്ടും കുറച്ചില്ല, ഇച്ഛിരി കട്ടിക്ക് പറഞ്ഞു:
"മനസ്സ് പ്രക്ഷുബ്ധമാണ്‌ ശാലിനി"
അര്‍ത്ഥം മനസിലായില്ലെങ്കിലും, ഞാന്‍ ടെന്‍ഷനിലാണെന്ന് അവള്‍ക്ക് മനസിലായി.അവള്‍ എന്നെ ഉപദേശിച്ചു:
"മനു യോഗക്ക് പോ, മനസ്സ് ശാന്തമാകും, മാത്രമല്ല നല്ല കണ്‍ട്രോളും കിട്ടും"
ഓഹോ, എന്നാ അതൊന്ന് പരീക്ഷിച്ചിട്ട് തന്നെ!!

അങ്ങനെ ശാലിനി സ്ഥിരമായി യോഗ ചെയ്യുന്നിടത്ത് എന്നെയും കൂട്ടി കൊണ്ട് പോയി.അവിടെ ശാലിനിയെ കൂടാതെ എന്‍റെ ഓഫീസിലെ കുറേ ലലനാമണികളും, സുന്ദരകുട്ടപ്പന്‍മാരും ഉണ്ട് എന്നത് എനിക്ക് കൂടുതല്‍ സന്തോഷം പകര്‍ന്നു.

യോഗ പഠിപ്പിക്കുന്ന രവീന്ദ്രന്‍മാഷ് ആഗതനായി.
ശാലിനി എന്നെ അദ്ദേഹത്തിനു പരിചയപ്പെടുത്തിയപ്പോള്‍ മാഷ് ചോദിച്ചു:
"ആസനം വല്ലതും അറിയാമോ?"
അയ്യേ!!!
എന്ത് വൃത്തികെട്ട ചോദ്യം!!!!
ശാലിനിയുടെ മുമ്പില്‍ വച്ച് എന്ത് മറുപടി നല്‍കുമെന്ന് കരുതി തല താഴ്ത്തി നിന്നപ്പോള്‍ അദ്ദേഹം വീണ്ടും ചോദിച്ചു:
"പറയൂ, ആസനം വല്ലതും പരിചയമുണ്ടോ?"
"അത് ഓഫീസില്‍ കൂടെ ജോലി ചെയ്യുന്നവരുടെ എല്ലാം മുഖം പരിചയമുണ്ട്, പക്ഷേ...."
"പക്ഷേ....?"
"ആസനം ഒന്നും പരിചയമില്ല"
ഠോ!!!
രവീന്ദ്രന്‍ മാഷിന്‍റെ തലക്കകത്ത് ഒരു കതിന പൊട്ടി!!!
അദ്ദേഹത്തിനു എന്നെ കുറിച്ച് നല്ല മതിപ്പായെന്ന് തോന്നുന്നു.

അന്ന് അവിടുന്ന് ഇറങ്ങിയപ്പോള്‍ ശാലിനി എന്നോട് പറഞ്ഞു:
"സാറ്‌ ആസനം എന്ന് പറയുന്നത് ക്രിയക്കാ"
"എന്ത് ക്രിയക്ക്?"
"യോഗയിലെ ഒരോ മുറകള്‍ക്ക്"
"ഓഹോ, അപ്പോള്‍ ശരിക്കുള്ള ആസനത്തിനു ഇങ്ങേര്‌ എന്തോന്നാ പറയുന്നത്?"
ഇക്കുറി കതിന പൊട്ടിയത് ശാലിനിയുടെ തലക്കകത്താ!!
പാവം കൊച്ച്..
എന്‍റെ ബുദ്ധിപരമായ ചോദ്യത്തിനു അവള്‍ക്ക് മറുപടിയില്ല!!
അല്ലേലും ഞാന്‍ പണ്ടേ ഇങ്ങനാ, എന്‍റെ സംശയങ്ങള്‍ ആരുടെയും വാ അടപ്പിക്കും.

യോഗാഭ്യാസത്തിന്‍റെ ആദ്യദിനങ്ങള്‍...
രവീന്ദ്രന്‍ മാഷ് ക്രീയകള്‍ ഒരോന്ന് കാണിച്ച് തന്നു തുടങ്ങി..
നല്ല പെടപ്പ് സാധനങ്ങള്‍, ഒരോന്നിനും വെടിക്കെട്ട് പേരുകളും, ഒട്ടും സഹിക്കാന്‍ പറ്റാതെ പോയത് അവയുടെ ഗുണങ്ങള്‍ വിവരിച്ചതാണ്.

"ഇത് പവനമുക്താസനം, മലശോധന മെച്ചപ്പെടാന്‍ ഗംഭീരം"
"ഇതാണ്‌ മല്‍സ്യാസനം, ആര്‍ത്തവ പ്രശ്നങ്ങള്‍ പരിഹരിക്കും"
"ഇപ്പോ കാണുന്നത് ധനുരാസനം, പൃഷ്ഠത്തിലെ പേശികള്‍ക്ക് നല്ല വ്യായാമം തരും"

മേല്‍ സൂചിപ്പിച്ചതൊന്നും എന്നെ ബാധിക്കുന്നത് അല്ലാത്തതിനാലും, മേലനങ്ങി പണി എടുക്കുന്നത് പണ്ടേ ഇഷ്ടമല്ലാത്തതിനാലും ഞാന്‍ സത്യം ബോധിപ്പിച്ചു:
"അട്ട ചുരുളുന്ന പോലെ ഉള്ളതല്ലാതെ വേറെ ഒന്നും ഇല്ലേ?"
അതിനു മറുപടിയായി മലര്‍ന്ന് കിടന്ന് അദ്ദേഹം മൊഴിഞ്ഞു:
"ഇത് തനിക്ക് പറ്റിയതാ, ശവാസനം"
ശവം!!!

വെളുപ്പാന്‍ കാലത്ത് സ്വന്തം ബഡ്റൂമില്‍ കിടന്നുറങ്ങേണ്ട ഞാന്‍, മാസം അഞ്ഞൂറ്‌ രൂപ ഫീസു കൊടുത്ത് രവീന്ദ്രന്‍ മാഷിന്‍റെ യോഗക്ലാസില്‍ പോയി ശവാസനം ചെയ്യാന്‍ തുടങ്ങി.അഞ്ഞൂറ്‌ രൂപ പോയെങ്കിലെന്താ മനസ്സ് ശാന്തമായി.വിവരം അറിഞ്ഞപ്പോള്‍ അപ്പച്ചിയുടെ മോള്‍ ഗായത്രിയോട് ചോദിച്ചു:
"മനുവിന്‍റെ ടെന്‍ഷന്‍ ഒക്കെ മാറിയോ?"
"ഉം. യോഗ ചെയ്തതില്‍ പിന്നാ"
അതോടെ ചേച്ചിയുടെ ചോദ്യം എന്‍റെ നേരെയായി:
"മനു, ഇവിടുത്തെ ചേട്ടനു അവിടൊരു അഡ്മിഷന്‍ ശരിയാക്കാമോ?"
അഞ്ഞൂറ്‌ രൂപ കൊടുത്ത് ശവാസനം ചെയ്യാന്‍ ഒരാള്‍ കൂടി!!
ചേച്ചിയെ നിരാശപ്പെടുത്താനായി പറഞ്ഞു:
"എന്‍റെ കൂടെ ജോലി ചെയ്യുന്ന ശാലിനിയാ അവിടെ എനിക്ക് അഡ്മിഷന്‍ ശരിയാക്കിയത്, അവളോട് ചോദിച്ച് നോക്കട്ടെ, ഉറപ്പില്ല"
"ശരി, അത് മതി"

ചേച്ചി പോയപ്പോള്‍ ഗായത്രി അരികിലെത്തി:
"ആരാ ഈ ശാലിനി?"
ഈശ്വരാ!!!!!
പുലിവാലായോ?? തേങ്ങാ വീണോ??
"അത് കൂടെ ജോലി ചെയ്യുന്ന പെണ്ണാ" അലക്ഷ്യമായ മറുപടി.
"അവടെ കൂടാണോ ഇത്ര നാളും യോഗക്ക് പോയത്?" ഒരു ക്ലാരിഫിക്കേഷന്‍ ചോദ്ദ്യം.
യെസ്സ് ഓര്‍ നോ?? എന്തോ പറയും??
സത്യം ദുഃഖമാണുണ്ണി, കള്ളമല്ലോ സുഖപ്രദം!!
"ഹേയ് അല്ല, ശാലിനി യോഗ ചെയ്യില്ല"

ഇങ്ങനെ കൊച്ച് കൊച്ച് കള്ളങ്ങളുമായി ജീവിതം വീണ്ടും മുമ്പോട്ട്.
മനസ്സ് ഇപ്പോഴും പ്രക്ഷുബ്ധമാണ്..

ഒരോ പയ്യന്‍മാരെ കാണുമ്പോള്‍ അറിയാതെ ഞാനും ചോദിക്കും:
"ആര്‍ യൂ മാരീഡ്?"
"നോ, നോ, ഐയാം എ ബാച്ചി"
ആണല്ലേ??
നീ അനുഭവിക്കാന്‍ കിടക്കുന്നതേ ഉള്ളടാ!!

143 comments:

അരുണ്‍ കരിമുട്ടം said...

തിരക്ക് കാരണം പലപ്പോഴും ബൂലോകത്ത് നിന്ന് വിട്ട് നില്‍ക്കേണ്ടി വരുന്നു എന്നൊരു സങ്കടം മാത്രം ഉള്ളിലൊതുക്കിയപ്പോള്‍ മനസ്സ് വീണ്ടും പ്രക്ഷുബ്ധമായി :)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഠേ തേങ ഞാന്‍ അടീക്കാം ഇനി വായിക്കട്ടെ

പട്ടേപ്പാടം റാംജി said...

മനസ്സ്‌ പ്രക്ശുബ്ധമാകുംപോഴും ഉത്തരങ്ങളും ചോദ്യങ്ങളും മണി മണിയായി വീഴുന്നുണ്ട്. അപ്പോള്‍ അത്രയധികം യോഗ ആവശ്യമില്ലെന്ന് തോന്നുന്നു. എങ്കിലും അഞ്ഞൂറ് കൊടുത്ത്‌ ശവാസനം ആകാം.
വെള്ളം പോലെ വായിക്കാന്‍ കഴിഞ്ഞു, വളരെ ഹാസ്യരസമായിത്തന്നെ.

Manoraj said...

അരുണേ.. അനുഭവം ഗുരു..അതോ കുരുവെന്നോ!! ഹ..ഹ . ഇത് കലക്കി. !! "എച്ച്. ആറിലെ ആ പെണ്ണ്‌ അത്ര സുന്ദരിയാണോ?".. ഹ.ഹ പഴഞ്ചൊല്ലങ്ങിനെയല്ല അരുണേ.. “ഉണ്ണാനിരുന്ന അരുണിന്റെ തലയിൽ പാത്രം വീണു..“ അതാവും സന്ദർഭത്തിനു യോജിക്കുക. ഏതായാലും പാവം ഭാര്യ.. കഥ വല്ലതുമറിയുന്നുണ്ടോ? ഹ..ഹ.

ramanika said...

നീ അനുഭവിക്കാന്‍ കിടക്കുന്നതേ ഉള്ളടാ!!

kalakki !!!1

sm sadique said...

സത്യം , ഞാൻ വായിച്ചതിനുള്ള കമന്റല്ല എഴുതുന്നത് .
തിരക്കഥ രചനക്ക് വളരെ വലിയ സാധ്യത ഉണ്ട് അരുൺ.
ഹാസ്യസിനിമക്ക് വളരെ കൂടുതലാണ്താനും.
ഒന്ന് ശ്രമിച്ച് നേക്കുക.

വിനയന്‍ said...

യിതു കലക്കി...നല്ല സന്ദര്‍ഭങ്ങള്‍...നല്ല നര്‍മ്മം. ആ ഗ്ലും ഞാന്‍ മനസ്സില്‍ ഓര്‍ത്ത്‌ നോക്കി കുറെ ചിരിച്ചു. സത്യത്തില്‍ ബാച്ചിയായ എന്റെ മനസ്സും ഭാവിയില്‍ പ്രക്ഷുബ്ധമാവേണ്ടതാണല്ലോ എന്നാലോചിച്ചപ്പോള്‍! ഒരു ലത്...

ചെലക്കാണ്ട് പോടാ said...

നാക്ക് വച്ച് ചുണ്ടൊന്ന് നനച്ചു(വെറുതെ!), അയ്യേ...

ശരിക്കും അനുഭവിക്കാന്‍ കിടക്കുവാണല്ലേ, ഐ ആം എ ബാച്ചി....ദൈവമേ....

ഹാഫ് കള്ളന്‍||Halfkallan said...

ഹ ഹ ഹ ... ഹി ഹി ഹി ഈ ചിരി കണ്ടു അരുണ്‍ ചേട്ടന്‍ പറയും .. പഴുതില വീഴുന്നത് കണ്ടു പചിലയുടെ ചിരി ആണെന്ന് .. ഹേ .. അങ്ങനെ ഒന്നും ഇല്ലാട്ടോ :)

ഹരി.... said...

എന്നാലും വേണ്ടായിരുന്നു....
ഒന്നും വേണ്ടായിരുന്നു..............അല്ലെ അരുണ്‍ ഭായ്........
ഹിഹി...മറ്റേ അഡ്മിഷന്‍ എന്തായി....

ഇതൊക്കെ ആണെങ്കില്‍ ബാച്ചി ലൈഫ് തന്നെ തുടര്‍ന്നേക്കാം...:)

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

പ്രാകല്ലേ, പ്ലീസ് :)

ഹിഹി ആൾ ആർ മാതമാറ്റിക്സ്. കൊള്ളാം

gopan m nair said...

മാമ്പഴപുളിശ്ശേരിയും, കടുമാങ്ങായും കൂട്ടി കുഴച്ച് വലിയൊരു ഉരുള വായിലേക്ക് വച്ചപ്പോള്‍ സഹധര്‍മ്മിണി ചോദിച്ചു:
"എച്ച്. ആറിലെ ആ പെണ്ണ്‌ അത്ര സുന്ദരിയാണോ?"

guroo.....angine thanne venam !!
he he he.....kalakki guru gedi !!!!

ചാണ്ടിച്ചൻ said...

പണ്ടൊക്കെ എന്ത് സുഖമായിരുന്നു...
ഓര്‍മ്മകള്‍, അവ ഞാനൊന്ന് അയവിറക്കുന്നു..
ചം, ചം, ചം..

അപ്പോ തുടങ്ങിയ ചിരി ഇപ്പോഴും ഞാന്‍ നിര്‍ത്തിയിട്ടില്ല അരുണ്‍....ഓരോന്നോരാന്നായി എടുത്തു പറയുന്നില്ല...എല്ലാം അതിഗംഭീരം...
പാത്രമെറിയുന്ന സീന്‍ പറക്കുംതളികയിലും ഉണ്ടല്ലോ...ഞാന്‍ ആ സീന്‍ ആലോചിച്ചു കുറെ ചിരിച്ചു...അരുണിന്റെ ടീവിയില്‍ കൊച്ചിന്‍ ഹനീഫ...അങ്ങേരുടെ ടീവിയില്‍ ടോം & ജെറി...എല്ലാത്തിലും പറന്നു വരുന്ന പാത്രങ്ങള്‍...എന്റെ ദൈവമേ...
ഹാസ്യാസനം നന്നായി ഗുണം ചെയ്ത മട്ടുണ്ട്...

ചാണ്ടിച്ചൻ said...

സാദിക്...താങ്കളുടെ സജഷന്‍ ഞാന്‍ കുറച്ചു നാള്‍ മുന്‍പ് അരുണിനോട് പറഞ്ഞതാണ്...എന്നെങ്കിലും ഒരിക്കല്‍ എല്ലാരും കാണും...കഥ, തിരക്കഥ, സംഭാഷണം-അരുണ്‍ കായംകുളം...

Anonymous said...

'അയ്യോ അല്ലേ, ഡ്രസ്സൊന്നും ഇട്ടില്ലെങ്കിലും മാഡം സുന്ദരിയാണേ'

Rocking!

രഞ്ജിത് വിശ്വം I ranji said...

എച്ച് ആറിലെ പെണ്ണ് അത്ര സുന്ദരിയാണോ ?.. ആ ചോദ്യം കലക്കി.. അക്കാര്യത്തില്‍ .. അവരോട് നോക്കണ്ട.. ചോദിച്ചിരിക്കും മൂന്നു തരം..

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat said...

"ഓഹോ, അപ്പോള്‍ ശരിക്കുള്ള ആസനത്തിനു ഇങ്ങേര്‌ എന്തോന്നാ പറയുന്നത്?"


"ആര്‍ യൂ മാരീഡ്?"
"നോ, നോ, ഐയാം എ ബാച്ചി"
ആണല്ലേ??
നീ അനുഭവിക്കാന്‍ കിടക്കുന്നതേ ഉള്ളടാ!!

anubhavikkatte.. :D

Vayady said...

"താന്‍ താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ വീണു" എന്നോ? "വടി കൊടുത്ത്‌ അടി വാങ്ങിച്ചു" എന്നോ വേണമെങ്കില്‍ പറയാം.

തുടക്കം മുതല്‍ ഒടുക്കം വരെ നിര്‍ത്താതെ ചിരിച്ചു. ഒരു മുഴുനീള ഹാസ്യ പോസ്റ്റ്! കലക്കി. അഭിനന്ദങ്ങള്‍...

വരയും വരിയും : സിബു നൂറനാട് said...

അണ്ണന്‍ ദെ..വിടെ പോയെന്നു കുറച്ചു ദിവസമായി വിചാരിക്കുന്നു...ദി..പ്പോഴല്ലേ കാര്യം പിടികിട്ടിയേ...

"ഗായത്രി ഹസ്തേ മേടിച്ചു കൂട്ടിഹ:
ഞാനിതായെന: ശവം ആസനഹോ: "

തന്നെ..??!!

nivin said...

സൂപ്പര്‍ !! ഒരു പാടു ചിരിച്ചു... :)

ഒഴാക്കന്‍. said...

ഞാനും ബാച്ചിയാ, പാച്ചികുടി മാറിയ ഒരു ബാച്ചി!

എന്നാലും കേട്ടത് വച്ചു ആ ആസനം ഒന്ന് ചെയ്താ കൊള്ളാമെന്നുണ്ട് ... ശവാസനം !

ഒരു കാര്യം കൂടി ഇത് വായിച്ചതില്‍ പിന്നെ ഈ ബാച്ചി അല്ലെ നന്ന് ഇച്ചിരി പാച്ചി ഇല്ലനല്ലേ ഒള്ളു :)

Unknown said...

എന്തോ പറയാൻ വന്നു?? ആ വന്നു..പറഞ്ഞിട്ട് എടുത്തിട്ട് തല്ലരുത് ങാ !!

മോങ്ങാനിരുന്ന അരുണിന്റെ തലേൽ തേങ്ങ വീണു.. ചെ ചെ ബ്ലോഗാനിരുന്ന അരുണിന്റെ തലേൽ..(((((((ഠോ))))))))

സുചാന്ദ്

ജോയ്‌ പാലക്കല്‍ - Joy Palakkal said...

ചിരിപ്പിച്ചു....
നന്നായിരിയ്ക്കുന്നു. ആശംസകള്‍!!

അലി said...

നീ അനുഭവിക്കാന്‍ കിടക്കുന്നതേ ഉള്ളടാ!!
ഇനിയെത്ര ബാക്കികിടക്കുന്നു.

അനൂപ് said...

ഇതെവിടെ ആയിരുന്നു അരുണ്‍ ജി??? മനസ്സിന്റെ പ്രക്ഷാളനങ്ങള്‍ ഒക്കെ കുറഞ്ഞു എന്ന് കരുതട്ടെ...എഴുത്ത് കലക്കി...ഈ കഥയുടെ ഒരു പതിപ്പ് എന്റെ കുടുംബത്തും നടക്കുന്നുണ്ട് എന്നുള്ളതാണ് രസം...പക്ഷെ ദൈവത്തിനു നന്ദി... എന്റെ കഥയിലെ ശാലിനി എന്റെ വീട്ടില്‍ വന്നു എനിക്കും ഭാര്യക്കും ക്ലാസ്സ്‌ എടുക്കുന്നു...അത് കൊണ്ട് അഞ്ഞൂറ് രൂപ എന്ന വില്ലന്‍ എന്റെ ശവാസനത്തിന്റെ രസം കൊല്ലി ആയിതീരുന്നുമില്ല ... :)

mini//മിനി said...

വെറുതെയല്ല ചില ‘സഹപ്രവർത്തകർ, പെണ്ണ് കെട്ടിയതിൽ പിന്നെ എന്നെപ്പോലുള്ള വനിതകളെ കണ്ടാൽ മിണ്ടാത്തത്. BP

ചിതല്‍/chithal said...

നീ അനുഭവിക്കാന്‍ കിടക്കുന്നതേ ഉള്ളടാ!

കണ്ണനുണ്ണി said...

ഹഹ....
അപ്പൊ ഇതാണല്ലേ ഫോണ്‍ വിളിക്കുമ്പോ ചില സമയത്ത് കേക്കുന്ന ശബ്ദങ്ങള്‍...
ചേച്ചിയെ നേരില്‍ കാണട്ടെ.. ഒരു മാസതെക്കുള്ളത് കൊളുത്തി തരാം

Anil cheleri kumaran said...

മച്ചി, കൊച്ചി, പിച്ചി എന്നൊക്കെ പറയുന്ന പോലെ ബാച്ചി!!!

കലക്കി.. മാഷേ...

Jayesh/ജയേഷ് said...

yoga class kalakki..

jamal|ജമാൽ said...

post kalakki
o t. evide mashe oru paadu nalaayallo kanditt edkkokke onn mukham kaanikk

രഘുനാഥന്‍ said...

ഹ ഹ ....കൊള്ളാം അരുണ്‍...

ചാര്‍ളി (ഓ..ചുമ്മാ ) said...

same here

ഭായി said...

അങിനെ എന്തൊക്കെ അല്ലേ....?!!
ഗംഭീരം അരുൺ!!! ചിരിച്ച് പുളകിതനായി :-)
വളരെ നന്നായിരിക്കുന്നു!!

Vinu Mathew said...

വളരെ നന്നയിരിക്കിന്നു അരുണ്‍ജി

അമ്മുക്കുട്ടി said...

എപ്പോളും പോലെ ഇതും കൊള്ളാം..നന്നായി ഇഷ്ടപ്പെട്ടു...

hi said...

ഹിഹിഹി... പുവര്‍ മാരീഡ് മാന്‍ :(

Ashly said...

കറക്റ്റ്, ബുദ്ധിപരമായ ചോദ്യത്തിനു ആര്‍ക്കും മറുപടിഉണ്ടാവില്ല!!

കലക്കി അളിയാ !!!

ശ്..ശ്...ഈ ശാലിനി ഏതു വഴിയാ യോഗയ്ക്ക് പോകുന്നെ ? സമയം കൂടെ പറഞ്ഞു തന്നാല്‍ നന്നായിരുന്നു.

Sreejith said...

പെണ്ണ് കെട്ടി കഴിഞ്ഞാല്‍ പിന്നെ എല്ലാം "മച്ചി മച്ചി"

Sandeepkalapurakkal said...

സത്യം ദുഃഖമാണുണ്ണി, കള്ളമല്ലോ സുഖപ്രദം!!
"ഹേയ് അല്ല, ശാലിനി യോഗ ചെയ്യില്ല"

മൻസൂർ അബ്ദു ചെറുവാടി said...

:)

jayanEvoor said...

മറ്റെന്തിനേയും കളിയാക്കിയാൽ ഞാൻ ക്ഷമിക്കും... പക്ഷേ യോഗയെ തൊട്ടുകളിച്ചാൽ....!
ഞങ്ങൾ യോഗാചാര്യന്മാർക്ക് യൂണിയനോണ്ട് അറിയാവോ? സുദർശനക്രിയ നടത്തി, മൂലബന്ധോം, ഉഡ്യാണബന്ധോം,ജാലന്ധരബന്ധോം ഒരുമിച്ചു ചെയ്ത് വസ്തി നടത്തിക്കളയും, മനസ്സിലായോ!?

ആ രവീന്ദ്രൻ മാഷിനെ ഒന്നു വിളിക്കട്ടെ...

Suraj P Mohan said...

ഹി.. ഹീ... കലക്കിയിട്ടുണ്ട്... പേര് കണ്ടപ്പോള്‍ തന്നെ എനിക്ക് ചിരിവന്നു...

"എന്താ മനു, ഈ ഡ്രസ്സിടുമ്പോള്‍ മാത്രമാണോ ഞാന്‍ സുന്ദരി ആയത്?"
'അയ്യോ അല്ലേ, ഡ്രസ്സൊന്നും ഇട്ടില്ലെങ്കിലും മാഡം സുന്ദരിയാണേ' എന്ന് പറയാന്‍ വന്നത് മനപൂര്‍വ്വം വിഴുങ്ങി,

"ഓഹോ, അപ്പോള്‍ ശരിക്കുള്ള ആസനത്തിനു ഇങ്ങേര്‌ എന്തോന്നാ പറയുന്നത്?"
ഇക്കുറി കതിന പൊട്ടിയത് ശാലിനിയുടെ തലക്കകത്താ!!

നല്ല പെടപ്പ് സാധനങ്ങള്‍, ഒരോന്നിനും വെടിക്കെട്ട് പേരുകളും, ഒട്ടും സഹിക്കാന്‍ പറ്റാതെ പോയത് അവയുടെ ഗുണങ്ങള്‍ വിവരിച്ചതാണ്.

"ഇത് പവനമുക്താസനം, മലശോധന മെച്ചപ്പെടാന്‍ ഗംഭീരം"
"ഇതാണ്‌ മല്‍സ്യാസനം, ആര്‍ത്തവ പ്രശ്നങ്ങള്‍ പരിഹരിക്കും"
"ഇപ്പോ കാണുന്നത് ധനുരാസനം, പൃഷ്ഠത്തിലെ പേശികള്‍ക്ക് നല്ല വ്യായാമം തരും"

മേല്‍ സൂചിപ്പിച്ചതൊന്നും എന്നെ ബാധിക്കുന്നത് അല്ലാത്തതിനാലും, മേലനങ്ങി പണി എടുക്കുന്നത് പണ്ടേ ഇഷ്ടമല്ലാത്തതിനാലും ഞാന്‍ സത്യം ബോധിപ്പിച്ചു:
"അട്ട ചുരുളുന്ന പോലെ ഉള്ളതല്ലാതെ വേറെ ഒന്നും ഇല്ലേ?"

Naushu said...

നീയും അനുഭവിക്കാന്‍ തുടങ്ങീ എന്നറിഞ്ഞതില്‍ സന്തോഷം...
ഇനി എന്തൊക്കെ അനുഭവിക്കാന്‍ കിടക്കുന്നു... ദൈവം രക്ഷിക്കട്ടെ..

എന്തായാലും പോസ്റ്റ്‌ ഉഗ്രനായി....

Unknown said...

മനസ്സ് പ്രക്ഷുബ്ധമായാല്‍ ഇങ്ങനെയെങ്കില്‍ ഇനി എന്നും പ്രക്ഷുബ്ധമാകട്ടെ!

തകര്‍പ്പന്‍ അരുണ്‍

Unknown said...

ഇപ്പോള്‍ സമാധാനം ഉണ്ട് ....അനുഭവിക്കാന്‍ പോവുന്നതെ ഉള്ളൂ....

കൂതറHashimܓ said...

>>>നീ അനുഭവിക്കാന്‍ കിടക്കുന്നതേ ഉള്ളടാ!!<<<
ഞാന്‍ തുടര്‍ന്നും ബാച്ചാന്‍ തന്നെ തീരുമാനിച്ചു.. :(

അഭി said...

നീ അനുഭവിക്കാന്‍ കിടക്കുന്നതേ ഉള്ളടാ!!
കലക്കി . അപ്പോള്‍ ബാച്ചി ആണ് ബെറ്റര്‍ അല്ലെ

Bijith :|: ബിജിത്‌ said...

പ്രണയിചിരിക്കുമ്പോള്‍ പൊട്ടിചിരിച്ച തമാശകള്‍ കല്യാണത്തിന് ശേഷം പൊട്ടിത്തെറിയിലേക്ക് ആണ് നയിക്കുക എന്നും കേട്ടിട്ടുണ്ട് ;)

Anees Hassan said...

നീ അനുഭവിക്കാന്‍ കിടക്കുന്നതേ ഉള്ളടാ

|santhosh|സന്തോഷ്| said...

മനസ്സ് പ്രക്ഷുബ്ദമായിരുന്നു.
ഇത് വായിച്ചപ്പോള്‍ ശാന്തമായി :) :)

അരുണ്‍ കരിമുട്ടം said...

പണിക്കരേട്ടാ: നന്ദി

റാംജി ചേട്ടാ: ഇഷ്റ്റായി എന്നറിഞ്ഞതില്‍ സന്തോഷം

മനോരാജേ:പഴംചൊല്ല്‌ പലതുമുണ്ട്, യോജിക്കണം :)

രമണിക:അനുഭവം ഗുരു

സാദിഖ്:നാട്ടില്‍ വരുമ്പോള്‍ നേരിട്ട് കാണണം

വിനയന്‍:ഹ..ഹ..ഹ

ചെലക്കാണ്ട് പോടാ:തെറ്റിദ്ധരിച്ചോ??

ഹാഫ് കള്ളന്‍:കണ്ടറിയാം

ഹരിക്കുട്ടാ:ആ അഡ്മിഷന്‍ ശരിയാക്കാം

പ്രവീണ്‍:ഒന്ന് കെട്ടി നോക്ക്

അരുണ്‍ കരിമുട്ടം said...

ഗോപാ: നീയും ബാച്ചിയാണല്ലേ?

ചാണ്ടികുഞ്ഞേ:നേരിട്ട് കാണുമ്പോള്‍ എല്ലാം പറയാം

അനോണി:നന്ദി

രഞ്ജിത്തേട്ടാ: അനുഭവം ഗുരു ആണോ?

കിഷോര്‍:അനുഭവിക്കും

വായാടി:ഇനിയും വരണം

സിബി: ശവം നഹി ഹോ

നിവിന്‍:നന്ദി

ഓഴക്കന്‍:ബാച്ചിയാണല്ലേ?....

സുചന്ദ്:കമന്‍റ്‌ വീണു

Unknown said...

ഹ ഹ ഹ കലക്കി അരുൺ

Echmukutty said...

മനസ്സ് ശാന്തമാകാൻ ഒരു വഴിയുമില്ലെന്ന് ഇപ്പോ മനസ്സിലായി.
കൊള്ളാം.
നന്നായി ചിരിച്ചു.

സന്തോഷ്‌ പല്ലശ്ശന said...

ഇതുപോലൊന്നുമുണ്ടാവറില്ലെങ്കിലും വല്ലപ്പോഴും ഞാനും ബാച്ചി തമാശകള്‍ അടിക്കാറുണ്ട്‌. പ്രക്ഷുബ്ദമായ മനസ്സിനെ തണുപ്പിക്കുന്ന രസികന്‍ പോസ്റ്റ്‌.
യോഗക്ളാസ്സ്‌ രംഗം ഇഷ്ടായി...

..:: അച്ചായന്‍ ::.. said...

അണ്ണാ സൂപ്പര്‍ , ഒത്തിരി ഒത്തിരി ടെന്‍ഷന്‍ ആയി ഇരിക്കുവാരുന്നു , ഒന്ന് മനസറിഞ്ഞു ചിരിച്ചു , ഉമ്മ ഹിഹിഹി ...

krish | കൃഷ് said...

ഹഹ. വായിച്ചു ചിരിച്ചു.
അനുഭവിക്കാന്‍ തുടങ്ങീട്ടെ ഉള്ളല്ലൊ.
അപ്പൊ ഇനി മിക്കവാറും എല്ലാ ആഴ്ചയും ഇതുപോലുള്ള എപ്പി’ഡോസു’കള്‍ പ്രതീക്ഷിക്കാമല്ലേ.

shaji.k said...

അരുണ്‍ കലക്കി.യോഗ നടത്തിയാല്‍ മനസ്സിന്റെ പ്രക്ഷുബ്ധവസ്ഥ മാറുമോ:) കുറച്ചു ആസനം നടത്തി നോക്കാം അല്ലെ :) പക്ഷെ പ്രാണായാമം നടത്തുന്നവര്‍ ആണ് ടെന്‍ഷന്‍ വന്നു തോക്കെടുത്ത് അന്യോന്യം വെടിവെക്കുന്നത് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്.

Vipin vasudev said...

ഹ ഹ ഹ ... രസിച്ചു ട്ടോ.
അനുഭവിച്ചോ ശരിക്കും അനുഭവിച്ചോ...
"അപ്പോളെ പറഞ്ഞിലെ കെട്ടണ്ടാ കേറെണ്ടാ ന്നു...."

www.venalmazha.com

AnaamikA said...

ചിരിപ്പിച്ചു.:)

G.MANU said...

"ഓഹോ, അപ്പോള്‍ ശരിക്കുള്ള ആസനത്തിനു ഇങ്ങേര്‌ എന്തോന്നാ പറയുന്നത്?"
:D
another super post daa

Lonely traveller said...
This comment has been removed by the author.
എറക്കാടൻ / Erakkadan said...

എന്തൊക്കെ ശ്രദ്ടിക്കണം ...സമ്മതിച്ചു അരുണേട്ടാ

എറക്കാടൻ / Erakkadan said...
This comment has been removed by the author.
ജോണ്‍ ലാന്‍സലറ്റ് said...

great one...

Unknown said...

അരുണ്‍ ഏട്ടന്‍ ഇതു കമ്പനി യില്‍ ആണ് ? അവിടെ കുറെ തരുണീ മണികള്‍ ഉണ്ടെന്നു തോന്നുന്നു ..

മരഞ്ചാടി said...

ഹഹ അരുണ്‍ ... ഗുഡ് ഗുഡ്

Bindu said...

For your information manass udane shanthamayikolum.......I

Nandini Sijeesh said...

അരുണ്‍ ജി
കിടിലന്‍ പോസ്റ്റ്‌.
"എന്നും രാവിലെ സഹധര്‍മ്മിണിയുടെ ആവലാതികള്‍..
"ചേട്ടാ, ഉപ്പില്ല, മുളകില്ല, പാലില്ല, തൈരില്ല...."

ഞാനും ഈ ഗണത്തില്‍ പെടും എന്നോര്‍ത്തപ്പോള്‍ ചിരി പൊട്ടി പോയി

ശ്രദ്ധേയന്‍ | shradheyan said...

>>>ദിലീപിന്‍റെയും ഹരിശ്രീ അശോകന്‍റെയും തമാശകള്‍ കണ്ട്കൊണ്ട്, മാമ്പഴപുളിശ്ശേരിയും, കടുമാങ്ങായും കൂട്ടി കുഴച്ച് വലിയൊരു ഉരുള വായിലേക്ക് വച്ചപ്പോള്‍ സഹധര്‍മ്മിണി ചോദിച്ചു:
"എച്ച്. ആറിലെ ആ പെണ്ണ്‌ അത്ര സുന്ദരിയാണോ?"
ഗ്ലും!!!!
ഉരുള അറിയാതെ വിഴുങ്ങി പോയി!!!
കര്‍ത്താവേ, പണിയായോ??
"ആണോ ചേട്ടാ, സുന്ദരിയാണോ?"
ആയി, പണിയായി!!!
ശെടാ, ഒന്നും വേണ്ടായിരുന്നു.
ഒടുവില്‍ അവള്‍ക്ക് സമാധാനമാകട്ടെ എന്ന് കരുതി പറഞ്ഞു:
"ഹേയ്, ഇന്ന് ആ ഡ്രസ്സില്‍ കൊള്ളാമെന്ന് തോന്നി, അതാ പറഞ്ഞത്"
ഇത് കേട്ടതും വാമഭാഗത്തിന്‍റെ മുഖമിരുണ്ടു.
"ഹും! ഞാന്‍ എത്രയോ പുതിയ ഡ്രസ്സിട്ടിരിക്കുന്നു.അന്നൊന്നും നിങ്ങളിത് പറഞ്ഞിട്ടില്ലല്ലോ?"
ഹാവു, പൂര്‍ത്തിയായി!!>>>>

ഹഹഹഹ... ചിരിച്ചു മരിച്ചെടാ... ദാണ് കൊച്ചു കൊച്ചു സന്തോഷങ്ങള്‍.

മുഫാദ്‌/\mufad said...

ഇപ്പൊ മനസ്സ് നല്ല ശാന്തമാണ്..ഇപ്പൊ തന്നെ കെട്ടി ജീവിതം തുലക്കണ്ട അല്ലെ ...?
ബാച്ചിയായി കുറച്ചു കാലം കൂടെ ജീവിക്കമല്ലേ..?

സംഭവം കൊള്ളാമായിരുന്നു.കുറച്ചു വിശ്വസിക്കാന്‍ പറ്റുന്ന സാധനം.ആരോ ഇവിടെ കമ്മന്റിയ പോലെ തിരക്കഥ രചനയില്‍ ഒന്ന് പയറ്റി നോക്ക്..തളര്‍ന്നു കിടക്കുന്ന മലയാള സിനിമ ഒന്ന് പ്രക്ഷുബ്ധമാകട്ടെ...

അരുണ്‍ കരിമുട്ടം said...

ജോയ്:നന്ദി

അലി:താങ്ക്സ്സ്

അനൂപ്:കുറച്ച് തിരക്കിലായി പോയിരുന്നു

മിനി ടീച്ചര്‍: അതാണ്.

ചിതല്‍:അതേ അതേ

കണ്ണനുണ്ണി:നോക്കാം

കുമാരന്‍:അതേ, ബാച്ചി

ജയേഷ്: നന്ദി

ജമാല്‍:തിരക്കിലായിരുന്നു മാഷേ

രഘുനാഥന്‍:നന്ദി

Muralee Mukundan , ബിലാത്തിപട്ടണം said...

"ഒരു ബാച്ചിയല്ലാത്ത ഞാനൊരു തമാശ കാച്ചി, അത് കേട്ട് അവളെന്നെ കീച്ചി"
ബാച്ചിയല്ലാത്തവർക്ക് ഗുണനൽകുന്ന ഉഗ്രൻ കാച്ചലുകൾ കീച്ചിയിരിക്കുന്നു കേട്ടൊ അരുൺ.
ഓഫ് പീക്ക്:
എന്റെ പുത്തൻ പോസ്റ്റിൽ ഭായിയോട് ചോദിക്കാതെ ,ഭായിയെ ഒരു പുലിയായി(ലിങ്ക്) ചിത്രീകരിച്ചിട്ടുണ്ട് കേട്ടൊ...ക്ഷമീര്..

അരുണ്‍ കരിമുട്ടം said...

ചാര്‍ളി: താങ്ക്സ്സ്

ഭായി:പുളകിതനായെന്ന് കേട്ടപ്പോ ഒരു ഹര്‍ഷോന്മാദം

അല്പന്‍:നന്ദി

അമ്മുക്കുട്ടി:ഇഷ്ടായെന്ന് കേട്ടപ്പോ സന്തോഷമായി

അബ്ക്കാരി:ഒന്ന് അനുഭവിക്കണം മോനേ

ക്യാപ്റ്റാ:അനുഭവം കുരുവാണൊ?

സ്വപ്നജീവി:പെണ്‍കുട്ടികള്‍ കേള്‍ക്കേണ്ടാ

സന്ദീപ്:ജീവിക്കാന്‍ ഈ വഴിയെ ഉള്ളു

ചെറുവാടി:നന്ദി

ജയന്‍:സത്യമായും താങ്കളുടെ യോഗ പോസ്റ്റില്‍ നിന്നാ 'ആസനങ്ങള്‍' അടിച്ചു മാറ്റിയത് :) നന്ദി

അരുണ്‍ കരിമുട്ടം said...

സൂരജ്: പേരും ഇഷ്ടായി അല്ലേ?

നൌഷു: അനുഭവിക്കാതെ എവിടെ പോകാനാ?

തെച്ചിക്കോടന്‍:ഹതു ശരി :)

ഒറ്റയാന്‍:നന്നായി അനുഭവിക്കട്ടെ

കൂതറ ഹാഷിം:അതാ നല്ലത് :)

അഭി: പിന്നല്ലതാതെ?

ബിജിത്: കേട്ടത് കുറേ ശരിയാ :)

ആയിരത്തൊന്നാം രാവ്: ഉവ്വ

സന്തോഷ്: അത് കേട്ടപ്പോ സമാധാനമായി :)

അരുണ്‍ കരിമുട്ടം said...

പാലക്കുഴി:നന്ദി :)

എച്ചുമിക്കുട്ടി:പല വഴിയുമുണ്ട്, ബട്ട് എല്ലാം ഫെയില്‍ ആകുവാ :)

സന്തോഷേ: എപ്പോഴാ ഈ തമാശ പാരയാവുന്നതെന്ന് കര്‍ത്താവിനെ അറിയാവു :(

അച്ചായാ: ഉമ്മയോ....!!! അയ്യേ :)

കൃഷ്: എന്നിട്ട് വേണം അവള്‍ എന്നെ തല്ലാന്‍ :)

ഷാജി:വെടിവെപ്പിനെ കുറിച്ച് വല്ലോം പറഞ്ഞാല്‍ അത് പാര ആയാലോ?

വാസുദേവ്:അന്ന് കേട്ടില്ല :)

സുന്ദരി:നന്ദി

മനുചേട്ടാ:നന്ദി ചേട്ടാ, നന്ദി :)

അരുണ്‍ കരിമുട്ടം said...

എറക്കാടാ: നന്ദി

ജോണ്‍:താങ്ക്സ്സ്

ശങ്കര്‍:വെറുതെയാ :)

മരഞ്ചാടി: നന്ദി

ബിന്ദു:താങ്ക്സ്സ്

റെവലേഷന്‍:അതാണ്‌ പരമമായ സത്യം :)

ശ്രദ്ധേയന്‍: മിക്കടത്തും സംഭവിക്കുന്നത്, അല്ലേ?

മുഫാദ്: വിശ്വസിക്കല്ലേ, കള്ളമാ :)

ബിലാത്തിപ്പട്ടണം:അതല്ലേ, അവള്‍ കീച്ചിയത് :)

കുഞ്ഞൂസ് (Kunjuss) said...

മനസ്സ് ശാന്തമാകാന്‍ നല്ലത് അരുണിന്റെ ഈ പോസ്റ്റ്‌ തന്നെ. മുഴുനീള ഹാസ്യം, നന്നായി ചിരിച്ചു, ഇനി ശവാസനം!

ചേച്ചിപ്പെണ്ണ്‍ said...

ഒരോ പയ്യന്‍മാരെ കാണുമ്പോള്‍ അറിയാതെ ഞാനും ചോദിക്കും:
"ആര്‍ യൂ മാരീഡ്?"
"നോ, നോ, ഐയാം എ ബാച്ചി"
ആണല്ലേ??
നീ അനുഭവിക്കാന്‍ കിടക്കുന്നതേ ഉള്ളടാ!!..


പൊട്ടിച്ചിരിച്ചു അരുണ്‍ ...( ഇവിടെ ആരും എത്താത്തത് ഭാഗ്യം ,,
അല്ലേല്‍ ദേ ഒരു പൊട്ടി ചിരിക്കുന്നു , ഒറ്റക്കിരുന്നു എന്നൊരു കമെന്റ് കിട്ടിയേനെ )

വശംവദൻ said...

കൊള്ളാം.. അരുൺ.

എന്തായാലും ടി.വി.യിൽ ഓടിക്കൊണ്ടിരുന്നത് ‘പറക്കും തളിക‘ ആയത് നന്നായി. വല്ല ജാക്കി ചാന്റെ പടമെങ്ങാനുമായിരുന്നെങ്കിലോ !? :)

Anonymous said...

കടുത്ത വേനലില്‍ ആകെ ചൂടായിരിക്കുംബോഴായിരുന്നു ഈ പോസ്റ്റ്‌ വായ്ച്ചത്.. സത്യം പറഞ്ഞാല്‍ തലയും മനസ്സും തണുത്തു.. വളരെ നന്ദി അരുണ്‍..അഭിനന്ദനങ്ങള്‍..

സാദിക്ക് ഖാലിദ് said...

ഠോ!!!
രവീന്ദ്രന്‍ മാഷിന്‍റെ തലക്കകത്ത് ഒരു കതിന പൊട്ടി!!!

മോനേ... മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി!!!

kichu... said...

ദിലീപിന്‍റെയും ഹരിശ്രീ അശോകന്‍റെയും തമാശകള്‍ കണ്ട്കൊണ്ട്, മാമ്പഴപുളിശ്ശേരിയും, കടുമാങ്ങായും കൂട്ടി കുഴച്ച് വലിയൊരു ഉരുള വായിലേക്ക് വച്ചപ്പോള്‍ സഹധര്‍മ്മിണി ചോദിച്ചു:
"എച്ച്. ആറിലെ ആ പെണ്ണ്‌ അത്ര സുന്ദരിയാണോ?"
ഗ്ലും!!!!
ഉരുള അറിയാതെ വിഴുങ്ങി പോയി!!!
കര്‍ത്താവേ, പണിയായോ??
"ആണോ ചേട്ടാ, സുന്ദരിയാണോ?"
ആയി, പണിയായി!!!
ശെടാ, ഒന്നും വേണ്ടായിരുന്നു.
ഒടുവില്‍ അവള്‍ക്ക് സമാധാനമാകട്ടെ എന്ന് കരുതി പറഞ്ഞു:
"ഹേയ്, ഇന്ന് ആ ഡ്രസ്സില്‍ കൊള്ളാമെന്ന് തോന്നി, അതാ പറഞ്ഞത്"
ഇത് കേട്ടതും വാമഭാഗത്തിന്‍റെ മുഖമിരുണ്ടു.
"ഹും! ഞാന്‍ എത്രയോ പുതിയ ഡ്രസ്സിട്ടിരിക്കുന്നു.അന്നൊന്നും നിങ്ങളിത് പറഞ്ഞിട്ടില്ലല്ലോ?"
ഹാവു, പൂര്‍ത്തിയായി!!

ഇതാ എനിക്ക് ശരിക്കും ഇഷ്ടപ്പെട്ടത്..........
അതെ സുന്ദരി ആണെന്ന് പറഞ്ഞാ പോരായിരുന്നോ.... ........

Sulthan | സുൽത്താൻ said...

അരുൺ,

മുഖസ്തുതി പറയുവാന്ന് കരുതല്ലെ. നീ അനുഭവിക്കാൻ കിടക്കുന്നെയുള്ളൂ.

ഞാനോക്കെ ഇത്‌ എത്ര അനുഭവിച്ചതാ മോനെ. അങ്ങോട്ട്‌ തിരിയരുത്‌, ഇങ്ങോട്ട്‌ തിരിയരുത്‌, എങ്ങോട്ടും തിരിയരുത്‌. രണ്ട്‌ തലയുണ്ടായിരുന്നെങ്കിൽ ഒന്ന് തല്ലിപൊട്ടിക്കാൻ തോന്നിയ പ്രായം. ഗായത്രി തുടങ്ങിയതെല്ലെയുള്ളൂ,

അയുസ്മാൻ ഭവ.

ഉല്ലാസ് said...

കൊള്ളാം...നന്നായിട്ടുണ്ട്‌. എന്റെ ഭാര്യയുടെ യോഗാ അനുഭവങ്ങള്‍ ഓര്‍ത്തു പോയി!

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

അരുണ്‍

അടിപൊളീ

വായിച്ചു കുറെ ചിരിച്ചു...അനുഭവം ഗുരു !

ഒരു യാത്രികന്‍ said...

നമിച്ചു മാഷേ ....സന്തോഷമായി മകനെ സന്തോഷമായീ....സസ്നേഹം

ഹരി.... said...

അണ്ണാ....ഷെമി...
ഇവിടുന്നു ലീവ് തരാമെന്ന് പറഞ്ഞിട്ട് ഇപ്പൊ തരുന്നില്ല ..ആ ടെന്‍ഷനില്‍ ഒന്നൂടി വന്നതാ...ഇനി ഇത് വായിച്ചു ചിരിക്കുന്നത് കണ്ടിട്ട് എനിക്ക് വട്ടായി എന്ന് കരുതി എങ്കിലും നാട്ടില്‍ പറഞ്ഞു വിടട്ടെ.....:)

Unknown said...

" ഇതൊക്കെ വായിച്ചിട്ട് എന്‍റെയും മനസ്സ്‌ പ്രക്ഷുബ്ധമായി " കാരണം നാട്ടില്‍ കല്യാണ ആലോചനകള്‍ ( ഇനിയും രണ്ടു വര്ഷം കൂടി ബാച്ചി ആയി ഇരിക്കാന്‍ വീട്ടുകാര്‍ സമ്മതിക്കുന്നില്ല ).ആലോചനകളുടെ ഭാഗമായി പെണ്ണിന്‍റെ ആങ്ങളയും ചേട്ടനും കൂടി ഒരു നീണ്ട ചോദ്യോത്തര പംക്തി കഴിഞ്ഞു ഫോണ്‍ വെച്ചതെ ഉള്ളു. ഇനിയും എന്തെല്ലാം ചോദ്യങ്ങള്‍ ..

Rakesh R (വേദവ്യാസൻ) said...

അനുഭവിച്ചോ അനുഭവിച്ചോ (എന്നോട് പറഞ്ഞതാ ആത്മഗതം) :)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അരുണ്‍ , കല്ല്യാണം കഴിക്കുന്നതിനു മുമ്പ് പ്രായമുള്ളവരോടു ചോദിച്ചു ചില കാര്യങ്ങള്‍ പഠിക്കണം എന്നറിയില്ലായിരുന്നോ?

ലോകത്തില്‍ ഏറ്റവും സുന്ദരി ആര്? ചോദ്യം കേള്‍ക്കുന്നയാളിന്റെ ഭാര്യ. മറ്റുള്ളവരെല്ലാം രണ്ടാമത്തെ സുന്ദരി

ഇനി സ്ഥാനക്കയറ്റം കിട്ടാ‍ന്‍ പോകുന്ന ബാച്ചികള്‍ക്കും കൂടിഉള്ള ഉപദേശമാണ്

ധനേഷ് said...

ഇത് ഫോര്‍വേഡ് മെയില്‍ ആയി വന്നപ്പോള്‍ ആണ് ആദ്യം വായിച്ചത്.. വായിച്ച് തുടങ്ങിയപ്പോള്‍ തന്നെ സംഭവം "സൂപ്പര്‍ഫാസ്റ്റ്"പ്രോടക്റ്റ് ആണെന്ന് മനസിലായിരുന്നു..
ത്രൂ ഔട്ട് ചിരിപ്പിക്കുന്ന ഇത്തരം ഒരു പോസ്റ്റ്‌ എഴുതി എന്നതിനേക്കാള്‍ ഇത്ര വ്യക്തമായി തിരിച്ചറിയപ്പെടുന്ന ഒരു ശൈലി സ്വന്തമാക്കിയ കാര്യത്തില്‍ അരുണിനോട് അസൂയ തോന്നിപ്പോയി..

ഗംഭീരം ... എന്നല്ലാതെ ഒന്നും പറയാനില്ല..

(കൊലുസ്) said...

ചിരിച്ചു മറിഞ്ഞു മാഷേ..
നന്നായിട്ടുണ്ട് കേട്ടോ.. ആശംസകള്‍

Anonymous said...

njanum ente husbandum thammilulla athe dialogukal :)

Ganesh.. said...

എന്റെ പ്രക്ഷുബ്ധമായ മനസ് ഇത് വായിച്ച ശേഷം കുറച്ചു നേരം ശാന്തമായി.. നന്ദി! :)

SERIN / വികാരിയച്ചൻ said...

ഒടുവില്‍ അവള്‍ക്ക് സമാധാനമാകട്ടെ എന്ന് കരുതി പറഞ്ഞു:
"ഹേയ്, ഇന്ന് ആ ഡ്രസ്സില്‍ കൊള്ളാമെന്ന് തോന്നി, അതാ പറഞ്ഞത്"
<<<<<<
ഇനി മേലാൽ അവളുടെ ഡ്രസ്സിൽ മാത്രം നോക്കരുതെ............>>>>>
ഞാൻ ഒരു തുടക്കക്കാരൻ ആണെ ഒന്നു പരിഗണിക്കണെ
ഞാൻ ഇവിടെയുണ്ട്‌.അവിവേകം ആണെങ്കിൽ ക്ഷമിക്കുക........
http://serintekinavukal.blogspot.com

വീകെ said...

ഒരു ഒറിജിനൽ ശവത്തിനുപോലും അത്രയും കാശില്ലല്ലൊ മാഷെ...?!!
പിന്നെ ഒന്നഭിനയിച്ചു കാണിക്കുന്നതിന് അഞ്ഞൂറു രൂപയോ...?!!

കൊലകൊമ്പന്‍ said...

അരുണേട്ടാ.. നമ്മുടെയൊക്കെ ജീവിതവുമായി മനു കൂടുതല്‍ സാദൃശ്യം പ്രാപിക്കുന്നു.. വെരി ഗുഡ് !
ഇനിയും പോരട്ട്

Rajesh said...

മച്ചി, കൊച്ചി, പിച്ചി എന്നൊക്കെ പറയുന്ന പോലെ ബാച്ചി.....നീ അനുഭവിക്കാന്‍ കിടക്കുന്നതേ ഉള്ളടാ.

full chirichu.Thank you Arun

ManzoorAluvila said...

പ്രിയ അരുൺ പതിവുപോലെ ചിരിമയം...വളരെ മനോഹരം.

siya said...

ഇവിടെയും കമന്റ്‌ എന്ത് എഴുതും എന്നുള്ള സംശയം തന്നെ ..വായിച്ചു ചിരി ഇനിയും തീര്‍ന്നില്ല , തലക്കെട്ട്‌ ആണ് ഏറ്റവും അടിപൊളി ..ബാക്കി എല്ലാം വളരെ വളരെ നല്ലതും ......

Jerin said...

Very nice read. Really enjoyed !!!!

idikkula said...

ഓഹോ..ബാച്ചി അല്ലതായാല്‍ ഇങ്ങനെ ചില പ്രശ്നങ്ങള്‍ ഉണ്ടാകും എന്നത് സത്യമാനല്ലേ...എങ്കില്‍ പിന്നെ കല്യാണം മാറ്റി വച്ച് കളയാം.... അടുത്ത മാസം മതി

തൂവലാൻ said...

അസ്സലായി ചിരിച്ച് മരിച്ചു.

anoopkothanalloor said...

ഈ കല്ല്യാണം എന്നു പറയുന്നത് വായ്നോട്ടത്തിനുള്ള അജീവനാന്ത വിലക്കാവുമല്ലെ?
ഇങ്ങനെ പോയാൽ രണ്ടാമത് ഒന്നു കൂടി അലോച്ചിട്ടേ ഞാൻ താലി വാങ്ങുന്നുള്ളൂ,

വെണ്ണിയോടന്‍ said...

ചിലപ്പോഴൊക്കെ ഈയുള്ളവനും ഈ അനുഭവം ഉണ്ടായിട്ടുണ്ടേ....

...karthika... said...

chirichu marichu...

Unknown said...

as always...post kidilan...

ഒടിയന്‍ said...

എന്റെ ബുദ്ധിപരമായ ചോദ്യത്തിന് അവള്‍ക്ക് മറുപടി ഇല്ല!!

ഇത്തരം ബുദ്ധിപരമായ ചോദ്യങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കുവാണേല്‍ ഒരു ഹെല്‍മറ്റ് കരുതുന്നത് നന്നായിരിക്കും.

ഏതായലും കിടിലന്‍ പോസ്റ്റ്

ഭൂതവും,ഭാവിയും പിന്നെ കുറച്ചു വര്‍ത്തമാനങ്ങളും .. said...

athe njan oru thudakkakaranane.. ithokke vannu kandekkamennu vicharichu.. athe okke nannavunnund ketto/....ee lokatth picha nadakkan thudangiya enne ashirvadhikkuu... anugrahikku,,

Sulfikar Manalvayal said...

അരുണ്‍. ആദ്യായിട്ടാ അരുണിനെ ഞാന്‍ വായിക്കുന്നത്.

സഹധര്‍മ്മിണി ചോദിച്ചു:
"എച്ച്. ആറിലെ ആ പെണ്ണ്‌ അത്ര സുന്ദരിയാണോ?"
ഗ്ലും!!!!
ഉരുള അറിയാതെ വിഴുങ്ങി പോയി!!!
കര്‍ത്താവേ, പണിയായോ??
"ആണോ ചേട്ടാ, സുന്ദരിയാണോ?"
ആയി, പണിയായി!!!

ഈ വരികളാ കൂടുതല്‍ ചിരിപ്പിച്ചത്. ഒന്നും കൂടെ ആവര്‍ത്തിച്ചപ്പോള്‍ പൂര്‍ത്തിയായി.
നല്ല ഒഴുക്കോടെ പറഞ്ഞു. സന്ദര്‍ഭോജിതമായി നര്‍മം ഫിറ്റു ചെയ്ത രീതി അതാണെനിക്ക് ഇഷ്ടായത്.
തുടരട്ടെ. ഈ നര്‍മ രസം . കൂടുന്നു ഞാനും ഇനി കഥകള്‍ കേള്‍ക്കാന്‍ .

Renjith Kumar CR said...

"ഹും! ഞാന്‍ എത്രയോ പുതിയ ഡ്രസ്സിട്ടിരിക്കുന്നു.അന്നൊന്നും നിങ്ങളിത് പറഞ്ഞിട്ടില്ലല്ലോ?"
അരുണ്‍ കൊള്ളാട്ടോ :)

sainualuva said...

കുറെ ചിരിച്ചു ...വളരെ ഇഷ്ടായി .....

ജീവി കരിവെള്ളൂർ said...

ശവാസനം ഇപ്പഴേ തുടങ്ങേണ്ടി വരുമെന്നര്‍ത്ഥം .അനുഭവിക്കാന്‍ കിടക്കുന്നതേയുള്ളൂ ;മനസ്സ് പ്രക്ഷുബ്ദമായി തുടങ്ങി :)

Pottichiri Paramu said...

ഹ..ഹ...എന്റമ്മോ...ചിരിച്ചു ചിരിച്ചു വയറു വേദനിച്ചോ എന്നൊരു സംശയം..തുടക്കം മുതല്‍ അവസാനം വരെ ചിരിച്ചു...അരുണ്‍ ഒരു സംഭവം തന്നെ...

Pottichiri Paramu said...

""ഓഹോ, അപ്പോള്‍ ശരിക്കുള്ള ആസനത്തിനു ഇങ്ങേര്‌ എന്തോന്നാ പറയുന്നത്?"
ഇക്കുറി കതിന പൊട്ടിയത് ശാലിനിയുടെ തലക്കകത്താ!!
പാവം കൊച്ച്..
എന്‍റെ ബുദ്ധിപരമായ ചോദ്യത്തിനു അവള്‍ക്ക് മറുപടിയില്ല!!
അല്ലേലും ഞാന്‍ പണ്ടേ ഇങ്ങനാ, എന്‍റെ സംശയങ്ങള്‍ ആരുടെയും വാ അടപ്പിക്കും."


ചിരിപ്പിച്ചു കൊല്ലാന്‍ തന്നെ തീരുമാനിച്ചു അല്ലേ...പിന്നെം പിന്നെം കമന്റ് എഴുതാന്‍ തോന്നുന്നു....

മുഹമ്മദ്‌ ഷാഫി said...

ഹ ഹ ഹ ഹ...ഞാനുമൊരു ബാച്ചി....
വളരെ നല്ല അവതരണം....ആശംസകള്‍...ഇനിയും എഴുതുക.....

ജോ l JOE said...

ഫോര്‍വേഡ് ആണ് ആദ്യം കിട്ടിയത്. പ്രോഡക്റ്റ് മനസ്സിലായപ്പോള്‍ നേരെ ഈ ബ്ലോഗിലേക്ക് വന്നു....ഇതിലെ ഒട്ടു മിക്ക കഥാ പാത്രങ്ങളെയും നേരില്‍ പരിചയം ഉള്ളത് കാരണം വിഷ്വലൈസ് ചെയ്താ വായിച്ചു തീര്‍ത്തത്. പതിവ് പോലെ ഓര്‍ത്തോര്‍ത്തു ചിരിച്ചു. ....... ഗായത്രി ..സോറി ദീപ നാട്ടില്‍ പോയോ ? ഇത് വായിച്ചുവോ ?

sajeer said...

ഈ അടുത്ത കാലത്ത എന്റെ ബാച്ചി ഡിഗ്രി കൈമോശം വന്നത്. എന്റെ ജീവിടം എന്റെ അയല്‍വാസി എഴുതി വച്ച പോലെ, വായിച്ചു തുടങ്ങിയപോ ഈശ്വര ഇതു തീര്‍ന് പൊവലെഹ് എന്നായിരുന്നു എന്റെ പ്രാര്‍ത്ഥന. wonderful it is. the way of presentation is amazing

വയ്സ്രേലി said...

കായംകുളം. ഒരു ഫോര്‍വേഡ് ആയി കിട്ടിയതാണ് ഇത്. വായിച്ചു കഴിഞ്ഞപോള്‍ കമന്റ്‌ ഇടാതിരികാന്‍ തോനിയില്ല. അത് കൊണ്ട് തിരഞ്ഞു പിടിച്ചു വന്നു ഇട്ടതാണ് ഇത്.

കൊള്ളാം. വളരെ നന്നായിടുണ്ട്, :-)

വിനുവേട്ടന്‍ said...

എന്റെ അരുണ്‍ഭായ്‌... അപ്പോള്‍ എല്ലായിടത്തും ഇങ്ങനെയൊക്കെത്തന്നെയാണല്ലേ... ഹ ഹ ഹ...

Kishore said...

ഇത് കലക്കി മാഷെ കലക്കി . അടിപൊളി ആയിട്ടുണ്ട് . കൊച്ചു കൊച്ചു കിടിലന്‍ നിമിഷങ്ങളിലൂടെ ഒരു കിണ്ണന്‍ സംഭവം . ലാല്‍ സലാം
കിഷോര്‍

അരുണ്‍ കരിമുട്ടം said...

പ്രോത്സാഹിപ്പിച്ച, പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുന്ന എല്ലാവര്‍ക്കും നന്ദി.

വിരോധാഭാസന്‍ said...

കൊള്ളാം...രസകരം..!!

ഇഷ്ടമായി..!!

Anonymous said...

100% ആസ്വദിച്ചു! തകര്‍പ്പന്‍! എഴുതിക്കോണ്ടെയിരിക്കു...!

Sabu Hariharan said...

ഇപ്പോഴാ കണ്ടത്. കലക്കി!!

arun rajan said...

adipoli mashe.. adipoli..
kure blogs vayichu.. baki vayikkan samayamilla.. nalla genuine aaya original narmam...

Jose said...

Kollam...this was good..Hilarious!!!

ബഷീർ said...

ചിരിച്ച് മനസ് പ്രക്ഷുബ്ധമായി ഇത് വായിച്ച് :)
ഭാര്യയുടെ മുന്നിൽ തമാശക്കാരനാവാൻ ശ്രമിച്ച് അക്കിടി പറ്റിയ ഭർത്താവിന്റെ മനസിൽ ശാന്തിയും (ആ ശാന്തിയല്ല ) സമാധാനവും ഉണ്ടാവട്ടെ

ഓടോ :

ഞാൻ വൈകി.. ഒന്ന് നാട്ടിൽ പോയതാ‍ :)

ente lokam said...

അഭിനന്ദനങ്ങള്‍.ബാച്ചിക്കു നല്ല movement
ആണ്.അരുണിനെ സൂപ്പര്‍ ഫാസ്റ്റ് സ്ലോ
motion അടിച്ചു തപ്പി എടുത്തതാണ്.ഗിരീഷ്‌ വഴി.ഗിരെഷിനെ അറിയുമോ.ഞാനും അറിയില്ല.
പക്ഷെ അരുണ്‍ ട്രെയിന്റെ ഒരു പാസ്‌ എനിക്ക് എടുത്തു തന്നു.അങ്ങനെ വന്ന് കയറി.കൊള്ളാം
നല്ല സെറ്റ് അപ്പ്‌.

vijayan menon said...

valare nalla varnna bhavana... jeevanulla varikal...

അന്വേഷകന്‍ said...

അഭിനന്ദനങ്ങള്‍ അരുണ്‍..

ഒരു അഞ്ചാറു പ്രാവശ്യമെന്കിലും ഇതൊരു ഫോര്‍വേഡ്‌ മെയില്‍ ആയി കിട്ടി.
ഉടമസ്ഥനെ കണ്ടെത്തിയതില്‍ ഒത്തിരി സന്തോഷം...

ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി..

ഈ സൂപ്പര്ഫാസ്റ്റില്‍ ഇനി സ്ഥിരമായി കയറാനാണ് തീരുമാനം..

Prasanth Iranikulam said...

മെയില്‍ ഫോര്‍‌വേര്‍ഡില്‍‌ നിന്നുതന്നെയാണ്‌ അരുണ്‍‌ ഞാനും എത്തിയത്.വായിച്ചപ്പോള്‍‌ തന്നെ ബ്ലോഗില്‍ ആരുടേതെങ്കിലും ആകും എന്നു തോന്നിയിരുന്നു.കുറ്ച്ചു വാക്കുകള്‍‌ എടുത്തു ഗൂഗിളില്‍‌ തപ്പി, അങ്ങിനെ ഇവിടെ എത്തി.മലയാളം ഫണ്‍‌ തന്നെ വില്ലന്‍‌.

ഏതായാലും ഉഗ്രന്‍ പോസ്റ്റ്!ആശംസകള്‍‌

കുര്യച്ചന്‍ said...

അടിപൊളി ....പിന്നെ ഈ പോസ്റ്റ്‌ ഇപ്പൊ ഈമെയിലില്‍ കൂടി കറങ്ങി നടക്കുന്നുണ്ട്..

ദീപക് said...

അയ്യൊ .. ഇതു ഞാന്‍ മിസ്സു ചെയ്തേനെ .. എങ്കില്‍ ഭയങ്കര നഷ്ടമായേനെ ...

കിത്തൂസ് said...

അരുണ്‍ ഭായ്, നന്നായിട്ടുണ്ട്. ആ HRന്റെ ഫോണ്‍ നമ്പര്‍ ഉണ്ടോ? (ങേ, ആ നമ്പര്‍ വേണ്ടന്നോ? ഒക്കെ ഒക്കെ...)

Sherlock said...

kollam :)

Sreeraj said...

ഓര്‍മ്മകള്‍, അവ ഞാനൊന്ന് അയവിറക്കുന്നു..
ചം, ചം, ചം.. :)
ഫസ്റ്റ് ബോള്‍ തന്നെ sixer അടിച്ചു തോടങ്ങിയല്ലോ

Anonymous said...

really nice article

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഓഹോ..ഇതു ഭായിടെ പോസ്റ്റായിരുന്നു ല്ലേ..?
കുറെ നാള്‍ മുമ്പ് എനിക്കിതു മെയില്‍ വഴി കിട്ടിയിരുന്നു..
ആരോ കട്ട് & പേസ്റ്റാക്കി അയച്ചതാ...

വേമ്പനാട് said...

അടിപൊളി ... ഒരുമാതിരിപ്പെട്ട ബാച്ചി അല്ലാത്ത എല്ലാരുടെയും മനസ്സ് പ്രക്ഷുബ്ധമായിരിക്കും മനുവേ.. :)

ഹാപ്പി ബാച്ചിലേഴ്സ് said...

ആർ യു മാരീഡ്?
നൊ നൊ വീ ആർ ബാച്ചീസ്..
വെരി വെരി ഹാപ്പി ബാച്ചീസ്...


“നീ അനുഭവിക്കാന്‍ കിടക്കുന്നതേ ഉള്ളടാ!!” പേടിപ്പിക്കല്ലേ...

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com