പെണ്ണിന്‍റെ വീടായാലും ആണിന്‍റെ വീടായാലും ഒരു കല്യാണമായാല്‍ പല പഴിയും കേള്‍ക്കേണ്ടി വരും.ചിലപ്പോള്‍ അത് സദ്യ കേന്ദ്രീകരിച്ചാവാം,അതായത് സാമ്പാറില്‍ മുരിങ്ങക്ക കൂടി പോയി,അടുത്ത് ഇരുന്നവനു നാലുതവി കൂടുതല്‍ വിളമ്പി എന്നിങ്ങനെ പോകുന്നു.ചിലപ്പോള്‍ പഴിക്ക് കാരണമാകുന്നത് തുണി എടുപ്പാകാം,അതായത് അവള്‍ക്ക് കാഞ്ചീപുരം പട്ട് സാരി എടുത്തു എനിക്ക് വെറും ബനാറിസ്സ്,അവടെ വീട്ടില്‍ എല്ലാര്‍ക്കും തുണി വാങ്ങി കൊടുത്തു,എന്‍റെ മോനു കോണകം വാങ്ങിയില്ല എന്നിങ്ങനെ പോകുന്നു ഈ വകഭേദങ്ങള്‍.ഇതോക്കെ നമുക്ക് പരിഹരിക്കാം,പക്ഷേ എത്ര ശ്രമിച്ചാലും പഴികേള്‍ക്കുന്ന ഒന്നുണ്ട്.അതാണ്` കല്യാണം വിളി എന്ന വിവാഹക്ഷണം.
ഇതിന്‍റെ പഴിമാത്രം ദൈവംതമ്പുരാനു പോലും കാല്‍ക്കുലേറ്റ് ചെയ്യാന്‍ പാടാണ്.അത് എങ്ങനെ വേണേലും വരാം.അതായത്,എന്നെ വിളിച്ചില്ല,വീട്ടില്‍ പെണ്ണുങ്ങളെ വിളിച്ചില്ല,പട്ടിക്കുട്ടിയെ വിളിച്ചില്ല എന്നു വേണ്ട കറവക്കാരന്‍ ശങ്കരന്‍കുട്ടിയെ വിളിച്ചില്ല എന്നു വരെ പറഞ്ഞ് കളയും.അത് കൊണ്ട് തന്നെ ഞാന്‍ ഒന്നു തീരുമാനിച്ചു,കല്യാണം വിളി വെല്‍ പ്ലാന്‍ഡ് ആയിരിക്കണം.വിളിക്കണ്ട എല്ലാരുടെയും ലിസ്റ്റ് ശേഖരിച്ചു,ആരെയും മറക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു.എന്നിട്ടാണ്` കല്യാണകുറി തയാറാക്കിയത്,
ഒരു കെട്ട് താളിയോല !!!
അതായിരുന്നു എന്‍റെ കല്യാണകുറി.ഒരു നാലു ഓലക്കാലില്‍ നാരായം വെച്ച് എഴുതിയപോലെ ഡീറ്റയില്‍സ്,എന്നിട്ട് ഈ നാലു ഓല കീറും കൂടി ഒരു സ്വര്‍ണ്ണനൂലിട്ട് കെട്ടിയ പോലെ,അതായത് ഒരു വീടിനു ഒരു താളിയോല കെട്ട് .സ്വല്പം കാശ് ചിലവായാലെന്താ സാധാരണ കാര്‍ഡ് കൊടുക്കുന്നതിനെക്കാള്‍ എന്തുകൊണ്ടും ഒരു അന്തസ്സ്.
ഇനി ആരെ ആദ്യം വിളിക്കണം?എന്നു വിളി തുടങ്ങണം?
ആദ്യം ഏതെങ്കിലും ഒരു കാരണവരെ തന്നെ വിളിക്കാം.പക്ഷേ എന്നാണിത് തുടങ്ങേണ്ടത്?അതറിയാനായിരുന്നു ഞാനും അമ്മയും കൂടി സ്ഥിരം ജ്യോത്സ്യന്‍റെ അടുത്ത് പോയത്.പതിവു പോലെ അയാളുടെ കലാപരിപാടികള്‍...
കവടി നിരത്ത്,മുഖത്ത് കുറേ നേരം നോക്കിയിരിക്കുക,എന്തോ ചിന്തിക്കുന്നതായി ഭാവിക്കുക,കണക്ക് കൂട്ടുക ഇത്യാദി സ്ഥിരം ഐറ്റംസ്സ്.പണ്ട് മുതലെ എനിക്ക് ഇങ്ങേരെ പഥ്യമല്ല,എനിക്ക് വന്ന ഒരുപാട് ആലോചന മുടക്കിയ മഹാനാണ്.നിരവധി ആലോചനകള്‍ക്ക് ഈ പഹയന്‍ ജാതകം ചേരുമോന്നു നോക്കി മുടക്കാന്‍ പറഞ്ഞ വാചകങ്ങള്‍ വിചിത്രമാണ്,മോന്‍റെ ഏട്ടില്‍ നിന്ന് നോക്കുമ്പോള്‍ പെണ്ണിന്‍റെ ഏഴില്‍ ഒരു ദൃഷ്ടിയുണ്ട്,പെണ്ണിന്‍റെ പത്തില്‍ നിന്നും നോക്കുമ്പോള്‍ മോന്‍റെ ഏട്ട് ശൂന്യമാണ്` എന്നു വോണ്ടാ ഒന്നിനും പന്ത്രണ്ടിനും ഇടയ്ക്കുള്ള അക്കങ്ങള്‍ കൊണ്ട് പത്ത് മുപ്പത് ആലോചനകള്‍ നിര്‍വീര്യമാക്കിയ മഹാന്‍.
എന്‍റെ കല്യാണം തീരുമാനിച്ചതോടെ ഒരു സ്ഥിരം കസ്റ്റമറേ നഷ്ടപ്പെട്ട വിഷമം അയാള്‍ക്ക് ഉണ്ട്.അതുകൊണ്ട് തന്നെ അയാള്‍ എന്തെങ്കിലും കുരുക്ക് ഉണ്ടാക്കുമോ എന്ന് പേടിച്ചാണു എന്‍റെ ഇരുപ്പ്.എന്‍റെ ഭയം അസ്ഥാനത്താണ്` എന്ന് തെളിയിച്ച് കൊണ്ട് അയാള്‍ മൊഴിഞ്ഞു:
"ഞയറാഴ്ച നല്ല ദിവസമാ,വീടിന്‍റെ വടക്ക് കിഴക്ക് ദിശയില്‍ ആണുങ്ങളെ മാത്രം വിളിച്ച് തുടങ്ങിക്കോ"
ഇത്രയും ബോധിപ്പിച്ച ശേഷം അയാള്‍ എന്നെ നോക്കി,ഞാന്‍ ഒരു അമ്പത് രൂപയ്ക്ക് പറഞ്ഞിട്ടുണ്ട് ഇനി വല്ലതും വേണോ എന്ന അര്‍ത്ഥത്തില്‍....
വേണ്ടാ,എന്‍റെ കൈയ്യില്‍ ആകെ അമ്പത് രൂപയെ ഉള്ളു.
ആദ്യത്തെ വിളിക്ക് ആണുങ്ങളെ മാത്രം വിളിച്ചാല്‍ മതിയത്രെ,അപ്പോള്‍ അമ്മയോ പെങ്ങളോ കൂടെ വരണ്ട ആവശ്യമില്ല.ഞാനോ അച്ഛനോ പോയാല്‍ മതി,അത് ഞാന്‍ പോകാം എന്ന് തീരുമാനിച്ചു.വടക്ക് കിഴക്ക് ഒരു കാരണവര്‍,അതായിരുന്നു അടുത്ത പ്രശ്നം.കുടുംബത്തിലെ ഒരുവിധപെട്ട കാരണവന്‍മാരെല്ലാം പണ്ടേ തെക്കോട്ട് പോയി.ഇനി ജീവിച്ചിരുപ്പുള്ളവര്‍ വടക്കും പടിഞ്ഞാറുമായി ചിതറി കിടക്കുകയാണ്.ഈ വടക്ക് കിഴക്ക് ഒരു കാരണവര്‍,അതും ആണുങ്ങളെ മാത്രം വിളിക്കേണ്ട വീട്,ഒരു കുഴക്കുന്ന പ്രശ്നം തന്നെ.അവസാനം കണ്ട് പിടിച്ചു,തായ് വഴി പറഞ്ഞ് വരുമ്പോള്‍ ഒരു അമ്മാവനുണ്ട്.തനി നാട്ടിന്‍പുറത്തുകാരന്‍,മക്കളൊന്നുമില്ല,അമ്മാവനും അമ്മായിയും മാത്രമ്മേ ഉള്ളു.അവിടെയാകുമ്പോള്‍ ആണുങ്ങളെ മാത്രം വിളിച്ചാലും പരാതിയില്ല.അവരുടെ വീട് എന്‍റെ വീട്ടില്‍ നിന്നും ഒരു നാല്‍പത് കിലോമീറ്റര്‍ ദൂരെ വടക്ക് കിഴക്കായി ഒരു ഗ്രാമത്തിലാണ്,എന്‍റെ സുധാറാണിയുടേ ഗ്രാമത്തില്‍.
പണ്ട് ഞാന്‍ ആ ഗ്രാമത്തില്‍ സ്ഥിരം പോകുമായിരുന്നു.അമ്മാവനോടുള്ള സ്നേഹം കൊണ്ടല്ല,ആ ഗ്രാമത്തിലെ ചെറുപ്പക്കാരുടെ രോമാഞ്ചകുഞ്ചുകമായ സുധാറാണിയെ കാണാന്‍.അവസാനം പോയത് നാലുവര്‍ഷം മുമ്പാണ്,അന്ന് ഞാന്‍ അവള്‍ക്ക് ഒരു പ്രേമലേഖനം കൊടുത്തു,അവള്‍ അത് അവടെ അച്ഛന്‍റേ കൈയ്യില്‍ കൊടുത്തു,അങ്ങേര്‍ എന്നോട് ഒരു ചോദ്യം:
"മോനേ,നമുക്ക് ഈ ബന്ധം വേണോ?"
വേണ്ടാ അമ്മാവാ,വേണ്ടാ.അമ്മാവന്‍റെ മോള്‍ ഇത്ര പെഴയാണന്ന് അറിഞ്ഞില്ല.
ഇങ്ങനെ മനസ്സില്‍ പറഞ്ഞ് അന്ന് അവിടുന്നു പോന്നതാ,പിന്നെ ഇപ്പോഴാ ഒരു അവസരം കിട്ടിയത്.ഇത് വരെ സുധാറാണിയുടെ കല്യാണം കഴിഞ്ഞിട്ടില്ല എന്നതാണ്` ഈ അടുത്ത കാലത്ത് അവിടെനിന്നും കിട്ടിയ ലേറ്റസ്റ്റ് ന്യൂസ്സ്.
കഴിഞ്ഞ ഞയറാഴ്ച ഷര്‍ട്ടും പാന്‍സു എടുത്ത് ഇന്‍സര്‍ട്ട് ചെയ്ത്,വിലകൂടീയ കൂളിംഗ്ലാസ്സും ഷൂസ്സും ധരിച്ച്,ഒരു ടൈയ്യും കെട്ടി നല്ല മണമുള്ള അത്തറു പൂശി,കയ്യില്‍ കല്യാണകുറി എന്ന താളിയോല കെട്ടും എടുത്ത്,എന്‍റെ സ്വന്തം മാരുതി കാറില്‍ വടക്ക് കിഴക്ക് ഉള്ള അമ്മാവനെ കല്യാണം വിളിക്കാന്‍ ആ ഗ്രാമത്തിലേക്ക് പോയപ്പോള്‍ എന്‍റെ മനസ്സില്‍ ,എന്‍റെ സ്വപ്നത്തില്‍ ഒരേ ഒരു ദൃശ്യം മാത്രമേ ഉണ്ടായിരുന്നുള്ളു.എന്‍റെ കല്യാണം അറിഞ്ഞ്,എന്നെ പോലെ ഒരു സുന്ദര കുട്ടപ്പനെ കല്യാണം കഴിക്കാന്‍ പറ്റാതെ നെഞ്ചത്ത് അടിച്ച് സുധാറാണി വാവിട്ട് കരയുന്ന ദൃശ്യം.മനുഷ്യന്‍ കൊതിക്കുന്നു,ദൈവം വിധിക്കുന്നു എന്നല്ലെ,ഞാന്‍ കൊതിച്ചത് ഇതെല്ലാമാണെങ്കില്‍ ദൈവം വിധിച്ചത് മറ്റൊന്നായിരുന്നു.തലയില്‍ വരച്ചത് അത്തറ് പൂശിയാല്‍ പോകത്തില്ലല്ലോ?
വിശാലമായ പാടത്തിന്‍റേ സൈഡില്‍ വണ്ടി നിര്‍ത്തി.ഇനി കാര്‍ പോകത്തില്ല.പുഞ്ചപ്പാടത്തിന്‍റെ വരമ്പിലൂടെ പോയാല്‍ ഗോവിന്ദേട്ടന്‍റേ ഷാപ്പ്,ഷാപ്പിനു മുമ്പിലുള്ള വഴിയെ പോയാല്‍ അവസാനത്തെ വീട്,അതാണ്` എന്‍റെ ടാര്‍ഗറ്റ്.പാടം കടന്ന് ഷാപ്പിന്‍റെ മുമ്പില്‍ എത്തിയപ്പോള്‍ ഒരു അശരീരി:
"മോനേ മനു,നീ എന്താ ഇവിടെ?"
തിരിഞ്ഞ് നോക്കിയപ്പോള്‍ കാരണവരാ,ഒരു കൈയ്യില്‍ ലക്ഷണം തികഞ്ഞ ഒരു പശുവിനെയും പിടിച്ച് ഷാപ്പിന്‍റെ മുമ്പില്‍ നില്‍ക്കുന്നു.
തേടിയ വള്ളി കാലില്‍ ചുറ്റി!!!
ഞാന്‍ എന്‍റെ ആഗമനോദ്യേശം പറഞ്ഞു. എന്നിട്ട് അമ്മാവനോട് അമ്മാവന്‍റെ വീട്ടിലേക്ക് വരാന്‍ അപേക്ഷിച്ചു,ഔദ്യോഗികമായി കല്യാണം വിളിക്കാന്‍.കാര്യങ്ങള്‍ ഒക്കെ കേട്ടതോടെ സന്തോഷം കൊണ്ട് ആ പാവത്തിന്‍റെ കണ്ണ്` നിറഞ്ഞു.ഒരു നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം പുള്ളിക്കാരന്‍ ആ പശുവിനെ ചൂണ്ടി എന്നോട് പറഞ്ഞു:
"മോനെ ഇത് കല്യാണി,ചന്തയില്‍ നിന്ന് ഇപ്പോള്‍ വാങ്ങിച്ചതേയുള്ളു,നിന്‍റെ അമ്മായി പോലും അറിഞ്ഞില്ല.നല്ല അകിടുള്ള പശുവാ,ഇതിനെ കൊണ്ട് ഞാന്‍ ഇപ്പോള്‍ അങ്ങോട്ട് വന്നാല്‍ അയല്‍ക്കൂട്ടം കണ്ണ്` വച്ച് ഒന്നിനും കൊള്ളാത്തതാക്കി കളയും"
അതിന്` ????
ഒരു നിമിഷം നിര്‍ത്തിയട്ട് അമ്മാവന്‍ എന്‍റെ ചങ്കില്‍ കൊള്ളുന്ന ഒരു വാചകം പറഞ്ഞു:
"നീ കല്യാണിയുമായി അങ്ങോട്ട് പോയ്ക്കോ,അമ്മാവി ചോദിച്ചാല്‍ പോലും ഒന്നും പറയണ്ടാ.ഞാന്‍ ഇച്ചിരി കഴിഞ്ഞ് പുറകിന്` അങ്ങ് വരാം"
അയല്‍ക്കാര്‍ കണ്ണ്` വയ്ക്കും എന്ന കാരണത്താല്‍ പശുനേം കൊണ്ട് ഞാന്‍ പോകാനോ???
അങ്കിള്‍,ഐയാം മനു,ഫ്രം ബാംഗ്ലൂര്‍.ഐ ഡോണ്‍ഡ് ലൈക്ക് നാല്‍ക്കാലീസ്സ്...
ഇങ്ങനെയോക്കെ പറയാനാണ്` വായില്‍ വന്നത്.അന്നേരം ആ പാവത്തിന്‍റെ മുഖത്ത് നോക്കി പറയാന്‍ തോന്നിയില്ല.അമ്പരന്ന് നില്‍ക്കുന്ന എന്‍റെ കൈയ്യിലോട്ട് ആ പശുവിന്‍റെ കയര്‍ തന്നിട്ട് ആ കാലമാടന്‍ ഷാപ്പിലോട്ട് ഒറ്റ പോക്ക്.
ഈശ്വരാ,വലഞ്ഞു!!!
ഒരു കയ്യില്‍ താളിയോലയും മറുകയ്യില്‍ ലക്ഷണമൊത്ത ഒരു പശുവിന്‍റെ കയറുമായി ഷാപ്പിന്‍റെ മുമ്പില്‍ കോട്ടും സ്യൂട്ടും കൂളിംഗ്ലാസ്സും ടൈയ്യും ഇട്ട് ഞാന്‍.ഭൂമി രണ്ടായിട്ട് പിളര്‍ന്ന് അങ്ങ് കീഴോട്ട് പോണെ എന്ന് പ്രാര്‍ത്ഥിച്ച നിമിഷം.
എന്തായാലും സംഭവിച്ചത് സംഭവിച്ചു.ഇനി ആലോചിച്ച് നിന്നിട്ട് ഒരു കാര്യവുമില്ല.അതുകൊണ്ട് പശുവിനെയും കൊണ്ട് ഞാന്‍ വീടിനു നേരെ നടന്നു.ഒരു പത്ത് അടി നടന്നില്ല,അതാ എതിരെ സുധാറാണിയും തോഴിമാരും.കല്യാണം തീരുമാനിച്ച എനിക്ക് ഇനി സുധാറാണിയല്ല,ഉലക അഴകി എതിരെ വന്നാലും ഒന്നുമില്ല എന്ന മാനസികാവസ്ഥയിലായി ഞാന്‍.മാത്രമല്ല അമ്മാവന്‍റെ വീട്ടില്‍ പോയി ഔദ്യോഗികമായി പറഞ്ഞതിനു ശേഷം സുധാറാണിയോട് പറയാം എന്ന ഉറച്ച തീരുമാനത്തില്‍ അവരെ മൈന്‍ഡ് ചെയ്യാതെ ആ പശുവിനെയും കൊണ്ട് ഞാന്‍ അമ്മാവന്‍റെ വീട്ടിലേക്ക് നടന്നു.
അമ്മാവന്‍റെ വീട്ടില്‍ എത്തിയപ്പോഴാണ്` അയല്‍ക്കൂട്ടം എന്നാല്‍ അയല്‍ക്കാരല്ലന്നും,കുടുംബശ്രീ,മഹിളാശ്രീ എന്ന പോലെ പത്ത് ഇരുപത് പ്രായമായ അമ്മമാരും ചേച്ചിമാരും ചേര്‍ന്ന ഒരു ഗ്രൂപ്പാണന്നും മനസ്സിലായത്.ഞാന്‍ ആ വീട്ടിലോട്ട് ചെന്നപ്പോള്‍ ഇരുപത് പേരും അവിടെ ഉണ്ടായിരുന്നു.നാട്ടിന്‍ പുറത്ത് പപ്പടം ഉണ്ടാക്കി അമേരിക്കയിലേക്ക് കയറ്റി അയക്കുന്നതിനേകുറിച്ചുള്ള ഡിസ്ക്കഷനിലായിരുന്നു അവര്‍.കൃത്യം ആ സമയത്ത് തന്നെയാണു ഒരു കൈയ്യില്‍ താളിയോല കെട്ടും മറുകൈയ്യില്‍ ഒരു പശുവിനെയും പിടിച്ച് സര്‍വ്വാഭരണവിഭൂഷിതനായി ഞാന്‍ അങ്ങോട്ട് ചെന്നത്.എന്‍റെ വരവും നില്‍പും ഭാവവും കണ്ട് അവരെല്ലാം എന്നെ അമ്പരന്ന് നോക്കി,ഇത് എന്തിന്‍റെ കുഞ്ഞാ എന്ന മട്ടില്‍.
ഭാഗ്യത്തിനു കൂട്ടത്തില്‍ ഇരുന്ന അമ്മായിക്ക് എന്നെ മനസ്സിലായി.അമ്മായി വെപ്രാളത്തോടെ ചാടി ഇറങ്ങി വന്ന് ചോദിച്ചു:
"മനു,എന്താടാ"
പശുവിനെ കുറിച്ച് ഒന്നും പറയരുത് എന്ന അമ്മാവന്‍റെ അഭ്യര്‍ത്ഥന മനസ്സില്‍ ഓര്‍ത്ത് ഞാന്‍ വന്ന കാര്യം മാത്രം പറഞ്ഞു:
"കല്യാണമാ.."
എന്‍റെ മറുപടി കേട്ടതും ആ സാധു സ്ത്രീ അമ്പരപ്പോടെ എന്നെയും പശുവിനെയും മാറിമാറി നോക്കി.അവരുടെ നോട്ടത്തിലെ പന്തികേട് കണ്ട് ഞാന്‍ മനസ്സിലോര്‍ത്തു.എന്തായിരിക്കും അവര്‍ ആലോചിക്കുന്നത്?
എനിക്കും ഈ പശുവിനും കല്യാണമാണോ എന്നോ?
അതോ എനിക്ക് വട്ടായോ എന്നോ?
അതല്ല നാട്ടില്‍ ഇത്രയും പെണ്ണുങ്ങളുണ്ടായിട്ട് എനിക്ക് ഈ പശുവിനെ മാത്രമേ കിട്ടിയുള്ളോ എന്നോ?
എന്തായാലും എന്തോ പന്തികേട് ഉണ്ടെന്ന് മനസ്സിലായ ഞാന്‍ അമ്മായിയുടേ ആ ധാരണ തിരുത്താന്‍ പറഞ്ഞു:
"കല്യാണം വിളിക്കാന്‍ വന്നതാ"
ഈ പ്രാവശ്യം അമ്മായി മാത്രമല്ല,അവിടിരുന്ന ഇരുപത് പേരും ഞെട്ടി.അവരുടെ നാട്ടില്‍ കല്യാണം വിളിക്കാന്‍ പോകുമ്പോള്‍ പെണ്ണിന്‍റെ ഭാഗം വിളിക്കാന്‍ അമ്മയോ,അമ്മായിയോ,പെങ്ങളോ എന്തിന്` അയലത്തെ ചേച്ചിയെ വരെ കൊണ്ട് പോയ ചരിത്രമുണ്ട്.പക്ഷേ അവരുടെ ജീവിതത്തില്‍ ഇത് ആദ്യ അനുഭവും ആണത്രേ,ഒരാള്‍ പശുവിനെയും കൊണ്ട് പെണ്ണിന്‍റെ ഭാഗം വിളിക്കാന്‍ വരുന്നത്.
ഞാന്‍ എന്ത് പറയാന്‍?
പശുനേം കൊണ്ട് കല്യാണം വിളിക്കാന്‍ വന്നതാണന്നോ അല്ലന്നോ പറയാന്‍ പറ്റാത്ത് അവസ്ഥ.എനിക്ക് തല കറങ്ങുന്ന പോലെ തോന്നി.
അമ്മായിയുടെ മുഖം പതുക്കെ ഇരുണ്ട് തുടങ്ങിയ പോലെ.അവരെ കുറ്റം പറയണ്ടാ,അവരുടെ ജീവിതത്തിലെ ആദ്യത്തെ അനുഭവം.ഒരു അല്പം സമയം കിട്ടിയിരുന്നെങ്കില്‍ സത്യം പറഞ്ഞ് ബോധ്യപ്പെടുത്താമായിരുന്നു.ഞാന്‍ ഇങ്ങനെ ആലോചിച്ച് നിന്നപ്പോള്‍ അമ്മായി പതുക്കെ തല തിരിച്ച് കോഴിക്കൂട്ടിലേക്ക് നോക്കി.എന്‍റെ പ്രകടനത്തിനു പകരമായി കല്യാണത്തിനു അമ്മാവന്‍റെ കൂടെ ഏതെങ്കിലും പിടക്കോഴിയെ പറഞ്ഞ് വിടാം എന്നാലോചിക്കുകയായിരിക്കും, പാവം,എനിക്ക് തന്നെ സഹതാപം തോന്നി.
ഞാന്‍ ഇങ്ങനെ ധര്‍മ്മസങ്കടത്തില്‍ നിന്നപ്പോള്‍ കൂട്ടത്തില്‍ നിന്നും ഒരു പ്രായമായ സ്ത്രീ എന്‍റെ അടുത്ത് വന്ന് ചോദിച്ചു:
"മോനെവിടാ ജോലി?"
കൂട്ടത്തില്‍ ഇച്ചിരി വകതിരിവും കാര്യബോധവും ഉള്ളത് ഇവര്‍ തന്നെ എന്നുറപ്പിച്ച് ഞാന്‍ പറഞ്ഞു:
"ബാംഗ്ലൂരിലാ"
അവര്‍ എല്ലാം മനസ്സിലായ രീതിയില്‍ ഒന്നു തല കുലുക്കി.എന്നിട്ട് തിരിഞ്ഞ് എല്ലാരോടുമായി പ്രഖ്യാപിച്ചു:
"പയ്യന്‍ ബാംഗ്ലൂരിലാ.അവിടെ എല്ലാര്‍ക്കും തിരക്കല്ലിയോ?അവിടെ ഇതൊക്കെ പതിവാ"
പിന്നെ,ബംഗ്ലൂരില്‍ ജീവിത തിരക്ക് കാരണം കല്യാണം വിളിക്കാന്‍ കാളയേയും പശൂനേം അല്ലിയോ പറഞ്ഞ് വിടുന്നത്?
എന്‍റെ ദൈവമേ,വീരപ്പന്‍ ചത്തില്ലായിരുന്നെങ്കില്‍ വിളിച്ചോണ്ട് വന്ന് ഇവരെയെല്ലാം വെടിവച്ച് കൊല്ലിക്കാമായിരുന്നു.
എന്‍റെ കൈയ്യില്‍ ഇരിക്കുന്ന താളിയോല കെട്ട് കണ്ട് കൂട്ടത്തില്‍ ഒരു ചേച്ചിക്ക് ഒരു സംശയം.അവരത് മറച്ച് വയ്ക്കാതെ ചോദിക്കുകയും ചെയ്തു:
"മോന്‍റെ കൈയ്യിലെന്താ,പശുവിനുള്ള വൈക്കോലാ"
എന്‍റെ കാടാമ്പുഴ ഭഗവതി !!!
ഒരു കുറിക്ക് പത്ത് രൂപ കൊടുത്ത് ഞാന്‍ അടിപ്പിച്ച താളിയോല കെട്ട് നോക്കി ചോദിച്ച ചോദ്യം കേട്ടില്ലെ?
മൈ ഡിയര്‍ യംഗ് ലേഡി,ഡോണ്‍ഡ് ബീ ദിസ്സ് മച്ച് ക്രൂവല്‍.
ഉള്ളീല്‍ തിളച്ച് വന്ന രോഷം അടക്കി ഞാന്‍ പറഞ്ഞു:
"അല്ല,കല്യാണ കുറിയാ"
ഇത് കേട്ടതോടെ അവിടിരുന്ന ഒരു അമ്മുമ്മ തന്‍റെ സഹതാപം രേഖപ്പെടുത്തി:
"കഷ്ടം!!! മോനൊരു കാര്‍ഡ് എങ്കിലും അടിക്കാമായിരുന്നു.ഇതിപ്പോ ഓലക്കാലിലൊക്കെ എഴുതികൊണ്ട് വരികാ എന്നു വച്ചാല്‍ ഒരു പഴഞ്ചന്‍ ഏര്‍പ്പാടാ"
കണ്ണില്‍ ചോരയില്ലാതെ തള്ള പറഞ്ഞത് കേട്ടില്ലേ?
കര്‍ത്താവേ,കേരളത്തിലെ ഗ്രാമങ്ങളില്‍ വികസനം ഇല്ലന്ന് ആരാ പറഞ്ഞത്?
"മോന്‍ എങ്ങനാ വന്നത്?"
ഒരു അമ്മാമ്മ.അവര്‍ക്ക് അത് മാത്രം അറിഞ്ഞാല്‍ മതി.പാവം ,ഞാന്‍ മറുപടി കൊടുത്തു:
"കാറിലാ"
എന്‍റെ മറുപടി കേട്ടതും അവരുടെ മുഖത്ത് ഒരു അത്ഭുതഭാവം ഞാന്‍ കണ്ടു.അവര്‍ അതേ ഭാവത്തോടെ പശുവിനെ നോക്കി.ഞാന്‍ നോക്കിയിരിക്ക തന്നെ അവരുടെ മുഖത്ത് പല ഭാവങ്ങള്‍ മിന്നി മറഞ്ഞു.
ഉം..ഉം..മനസ്സിലായി..
ഞാന്‍ ഈ പശുവിനെ കാറിന്‍റെ ഫ്രണ്ട് സീറ്റിലാണോ അതോ ബാക്ക് സീറ്റിലാണോ ഇരുത്തി കൊണ്ട് വന്നത് എന്ന് ആലോചിക്കുകയാവും.അതോ എന്തോരം വലിയ കാറിലാ ഞാന്‍ വന്നത് എന്ന് ആലോചിക്കുകയാണോ?
ആദ്യത്തെ വിളിക്ക് ഇങ്ങോട്ട് പുറപ്പെട്ട നിമിഷത്തെ ഞാന്‍ മനസ്സാല്‍ ശപിച്ചു.ഏത് നേരമാണോ എനിക്ക് ഈ ദൌത്യം ഏല്‍ക്കാന്‍ തോന്നിയത്?
അപ്പോഴും അമ്മാമ്മയുടെ മുഖത്ത് വിവിധ ഭാവങ്ങളായിരുന്നു.അവരുടെ പിടുത്തം ഇപ്പോഴും പശുവിന്‍റെ മേത്ത് തന്നെ.
നല്ല വെയില്‍.കൂടാതെ മണ്ടന്‍ ചോദ്യങ്ങളും.ഞാന്‍ തളര്‍ന്നു.ഒരു തുള്ളി വെള്ളം പോലും കിട്ടിയില്ല.അപ്പോഴാണു ദൈവദൂതയെ പോലെ ഒരു ചേച്ചി ചോദിച്ചത്:
"വിശന്ന് തളര്‍ന്ന് കാണും അല്ലേ?"
ഞാന്‍ വിശന്നെന്നോ ഇല്ലന്നോ പറഞ്ഞില്ല,ദയനീയമായി ആ ചേച്ചിയേ ഒന്നു നോക്കുക മാത്രം ചെയ്തു.അവര്‍ എന്‍റെ അടുത്തോട്ട് വന്നു.എന്നിട്ട് ചോദിച്ചു:
"കുറച്ച് കാടിയും വൈക്കോലും എടുക്കട്ടേ?"
"എനിക്കാണോ?"
"അല്ല,പശുവിന്"
ഞാന്‍ വെറുതെ തലയാട്ടി.പാവം ആ നാല്‍ക്കാലിയുടെയെങ്കിലും വയര്‍ നിറയട്ടെ.
എന്തായാലും അവര്‍ എന്നെ പട്ടിണിക്കിട്ടില്ല.സ്വല്പം പ്രായമായ ഒരു സ്ത്രീ ഒരു മൊന്തയ്ക്കകത്ത് സംഭാരവുമായി വന്നു.അത് എന്‍റെ നേരെ നീട്ടികൊണ്ട് നാണത്തോടെ ഒരു ചോദ്യം:
"പേരെന്താ?"
"മനു" ഞാന്‍ മറുപടി പറഞ്ഞു.
"അയ്യോ,മോന്‍റെയല്ല.."
ഓ,പശുവിന്‍റെ..
അല്ലേലും നാട്ടിന്‍പുറത്തിലുള്ളവരെല്ലാം ഇങ്ങനാ,വളര്‍ത്ത് മൃഗങ്ങളോടെ വളരെ സ്നേഹമുള്ളവരാ.ഇങ്ങനെ മനസ്സിലോര്‍ത്ത് ഞാന്‍ പശുവിന്‍റെ പേര് പറഞ്ഞു:
"കല്യാണി"
അവര്‍ക്ക് അത് ബോധിച്ചു എന്ന് തോന്നുന്നു.നിറഞ്ഞ മനസ്സോടെ ഒന്നു ചിരിച്ചു.എന്നിട്ട് എല്ലാരോടും ഒരു ചോദ്യം:
"മനു-കല്യാണി,നല്ല ചേര്‍ച്ച.അല്ലേ?"
ങ്ങേ!!!
അപ്പം പശുവിന്‍റെ പേരല്ലേ ചോദിച്ചത്,പെണ്ണിന്‍റെ പേരായിരുന്നോ?അയ്യോ..
ഞാന്‍ പെട്ടന്ന് തിരുത്തി:
"കല്യാണി ഈ പശുവാ,പെണ്ണിന്‍റെ പേര് ഗായത്രി"
ചുറ്റും നിന്നവരുടെ കണ്ണിലൊക്കെ എന്നോട് ഒരു ആരാധന ഞാന്‍ കണ്ടു.സ്വന്തം പെണ്ണിനെ മറന്ന് പശുവിനെ സ്നേഹിച്ചവന്‍,യഥാര്‍ത്ഥ മൃഗസ്നേഹി!!!
കെട്ടിയോനോടും മക്കളോടും കായംകുളത്ത് നിന്നും ഒരുത്തന്‍ പശുവിനെയും കൊണ്ട് കല്യാണം വിളിക്കാനായി വന്ന കഥ പറയാനായി ഒരോരുത്തര്‍ അരങ്ങ് ഒഴിഞ്ഞു.എല്ലാരും പോയികഴിഞ്ഞപ്പോള്‍ ഞാന്‍ അമ്മായിയോട് സത്യം പറഞ്ഞു.നിനക്ക് ഇത് നേരത്തെ പറഞ്ഞ് കൂടായിരുന്നോ മനുകുട്ടാ എന്ന അര്‍ത്ഥത്തില്‍ അമ്മായി താടിക്ക് കൈയ്യും കൊടുത്ത് ഒരു വശത്ത് ഇരുന്നു.പറ്റിയത് പറ്റി,ഇന്ന് കണി കണ്ടവനെ നാളെ കാണാതിരിക്കാന്‍ നോക്കണം എന്ന് ചിന്തിച്ചു കൊണ്ട് ഞാനും ഒരു മൂല കരസ്ഥമാക്കി.അപ്പോഴാണ്` നമ്മുടെ അമ്മാവന്‍ അങ്ങോട്ട് വന്നത്.വന്നപാടെ അമ്മായിയോട് ഒരു ചോദ്യം:
"അറിഞ്ഞോ വിശേഷം?മനുകുട്ടന്‍റെ ജീവിതത്തില്‍ പലതും സംഭവിക്കാന്‍ പോകുകയാ"
ഇതില്‍ കൂടുതല്‍ ഇനി എന്ത് സംഭവിക്കാനാ അമ്മാവാ?ചോദിച്ചില്ല,പകരം ചിരിച്ച മുഖത്തോടെ കല്യാണം വിളിച്ച് ഞാന്‍ അവിടെ നിന്നും ഇറങ്ങി.
തിരിച്ച് വരുന്ന വഴിക്കാണു ഞാന്‍ വീണ്ടും അവളെ കണ്ടത്,നമ്മുടെ സുധാറാണിയെ.എന്നിലെ പ്രതികാരി വീണ്ടും സട കുടഞ്ഞു.ഇന്ന് ഇതുവരെ സംഭവിച്ചത് എല്ലാം മറക്കണം,മാത്രമല്ല എന്‍റെ കല്യാണം അറിഞ്ഞ് സുധാറാണി തലതല്ലി കരയണം.എന്നീ ഉദ്ദേശങ്ങളോടെ ഞാന്‍ പറഞ്ഞു:
"അറിഞ്ഞോ,എനിക്ക് ഒരു കുടുംബമൊക്കെയായി"
ഇത് കേട്ടതും എനിക്ക് ഒരു മന്ദഹാസം സമ്മാനിച്ചിട്ട് അവള്‍ മൊഴിഞ്ഞു:
"ഇങ്ങോട്ട് വന്നപ്പോഴേ ഞാന്‍ കണ്ടായിരുന്നു.എന്തേ വൈഫിനെ അവിടെ കെട്ടി ഇട്ടേച്ച് പോകുന്നത്?"
മാക്രികണ്ണി,മരത്തവളെ നീ എന്താ ഉദ്ദേശിച്ചത്?
ഞാന്‍ ആ പശുവിനെ കെട്ടി കുടുംബം നടത്തുകയാണന്നോ?
ചുമ്മാതല്ലടി നിന്നെ കെട്ടാന്‍ ആരും വരാത്തത്.നീ മൂക്കികൂടെ പല്ല്` കിളിച്ച് പണ്ടാരമടങ്ങി പോകട്ടെ.
അങ്ങനെ ആദ്യത്തെ വിളി കഴിഞ്ഞ് തിരിച്ച് വീട്ടിലോട്ട് കാറോടിക്കുമ്പോള്‍ എന്‍റെ മനസ്സില്‍ അമ്മാവന്‍റെ വാചകമായിരുന്നു,
'മനുകുട്ടന്‍റെ ജീവിതത്തില്‍ പലതും സംഭവിക്കാന്‍ പോകുകയാ'
പടച്ചോനേ,കാത്തോളണേ.
106 comments:
അങ്ങനെ മനുവിന്‍റെ കല്യാണമായി.ഇനി കല്യാണത്തിന്‍റെ തിരക്കുകള്‍,മനുവിന്‍റെ മാത്രമല്ല എന്‍റെയും കല്യാണമാണ്.ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു,ഡിസംബര്‍ 22.
എന്‍റെ ക്ഷണക്കത്ത് വായിച്ച് ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ആശംസിക്കുകയും അനുഗ്രഹിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി.
വരാം വരാം എന്ന് ഒരുപാട് പേര് പറഞ്ഞു,തീര്‍ച്ചയായും വരണം.
ഒരു സ്നേഹിതന്‍ എന്ന ബ്ലോഗര്‍ ചോദിച്ചതും കുമാരന്‍ സപ്പോര്‍ട്ട് ചെയ്തതുമായ ഒരു ചോദ്യമുണ്ട്:
അബദ്ധങ്ങളെല്ലാം പോസ്റ്റാക്കുന്ന മനുവില്‍ നിന്ന് ഡിസംബര്‍ 22 നു ശേഷം “മനുവിന്റെ ആദ്യരാത്രി” എന്നൊരു പോസ്റ്റ് ബൂലോകര്‍ വായിക്കേണ്ടി വരുമോ?
ഹി..ഹി..ഹി
എന്‍റെ പൊന്നു ചേട്ടന്‍മാരെ ആ വെള്ളം അങ്ങ് വാങ്ങി വച്ചേരെ.
അരുണ്‍,
കല്യാണമടുത്തപ്പോഴേക്കും വച്ചു കീറുകാണല്ലോ..! നടക്കട്ടെ, നടക്കട്ടെ.... നല്ല പോസ്റ്റ് - ഒത്തിരി ചിരിച്ചു.
കൂട്ടത്തില്‍ ഒരു തേങ്ങയും (((((((((((ഠേ)))))))
കല്യാണം ഇന്‍വിറ്റെഷന്‍ കലക്കി.ആ താളിയോല കിട്ടാനുള്ള ഭാഗ്യം തടയുമോ?
ഫസ്റ്റ് നൈറ്റില്‍ "സുധാ റാണി" വിശേഷം ഗായത്രി വായിച്ചു തലയ്ക്കടിക്ക്വോ?
പോസ്റ്റ് ഇഷ്ടപ്പെട്ടു.ചിരിച്ചു പണി തീര്ന്നു.
"പയ്യന്‍ ബാംഗ്ലൂരിലാ.അവിടെ എല്ലാര്‍ക്കും തിരക്കല്ലിയോ?അവിടെ ഇതൊക്കെ പതിവാ" - അതു കലക്കി. :-)
എന്റെ അരുൺ. എനിക്ക് അരുണിന്റെ കല്യാണം ഉണ്ണാനുള്ളതാ. ചിരിപ്പിച്ചു ചിരിപ്പിച്ചു വയറ്റിൽ നീരുവീഴ്ചയായാൽ കല്യാണം ഉണ്ണാൻ ആളു കുറവായിരിക്കും എന്ന ഒറ്റ ഉദ്ദേശത്തിലല്ലേ ഇപ്പൊ ഈ പോസ്റ്റ്. എന്നാലും ഞാൻ വരും. കണ്ടോളൂ
രണ്ടാമത് ഡിലീറ്റ് ചെയ്തത് എന്‍റെ സ്വന്തം കമന്‍റാ.ആദ്യത്തെ അറിയാതെ റിപ്പീറ്റായി പോയതാ.
BS Madai:നന്ദി മാഷേ.തേങ്ങ കിട്ടി.കല്യാണത്തിനു ഉപയോഗിക്കാം
smitha adharsh:കൊള്ളാം.ഫസ്റ്റ് നൈറ്റിനെ കുറിച്ചുള്ള ആ ചോദ്യം അവിടെ നില്‍ക്കട്ടെ.എനിക്കിട്ട് പണിയാനല്ലേ?
Bindhu Unny:അതേ അതേ അവിടെ ഇതോക്കെ ഒരു പതിവാ
lakshmy:വരണം.ഞാന്‍ പ്രതീക്ഷിക്കുന്നുണ്ട്.നിങ്ങളൊക്കെയാ എന്‍റെ സ്പെഷ്യല്‍ ഗസ്റ്റുകള്‍
കവടി നിരത്ത്,മുഖത്ത് കുറേ നേരം നോക്കിയിരിക്കുക,എന്തോ ചിന്തിക്കുന്നതായി ഭാവിക്കുക,കണക്ക് കൂട്ടുക ഇത്യാദി സ്ഥിരം ഐറ്റംസ്സ്.പണ്ട് മുതലെ എനിക്ക് ഇങ്ങേരെ പഥ്യമല്ല,എനിക്ക് വന്ന ഒരുപാട് ആലോചന മുടക്കിയ മഹാനാണ്.നിരവധി ആലോചനകള്‍ക്ക് ഈ പഹയന്‍ ജാതകം ചേരുമോന്നു നോക്കി മുടക്കാന്‍ പറഞ്ഞ വാചകങ്ങള്‍ വിചിത്രമാണ്,മോന്‍റെ ഏട്ടില്‍ നിന്ന് നോക്കുമ്പോള്‍ പെണ്ണിന്‍റെ ഏഴില്‍ ഒരു ദൃഷ്ടിയുണ്ട്,പെണ്ണിന്‍റെ പത്തില്‍ നിന്നും നോക്കുമ്പോള്‍ മോന്‍റെ ഏട്ട് ശൂന്യമാണ്` എന്നു വോണ്ടാ ഒന്നിനും പന്ത്രണ്ടിനും ഇടയ്ക്കുള്ള അക്കങ്ങള്‍ കൊണ്ട് പത്ത് മുപ്പത് ആലോചനകള്‍ നിര്‍വീര്യമാക്കിയ മഹാന്‍.
എന്റെ അരുണ്‍ അണ്ണാ അത് തകര്‍ത്തു. പിന്നെ ഒരു മുണ്ടും ഷര്‍ട്ടും ഇട്ടാല്‍ പോരായിരുന്നോ. സുധ റാണിയുടെ നമ്പര്‍ തരുമോ.
ഏതോ ഒരു സിനിമയിൾ തിക്കുറുശ്ശി ജഗതിയുടെ കയ്യിൽ ഒരു പശുവിനെ ഏല്പിക്കുന്നുന്ട് കൂളിങ് ഗ്ലാസൊക്കെ വെച്ച് ജഗതി റോഡിലൂടെ പശുവിനെയും കൊന്ട് പോവുന്ന രംഗമാണ് ഓർമ്മ വന്നത്..
കല്ല്യാണത്തിനും 'ശേഷവും' എന്തെല്ലാം പണികള്‍ കിടക്കുന്നു!!! അതിനിടയിലെവിടുന്നാ ബ്ലോഗ് എഴുതുവാന്‍ സമയം!!!!
എന്തായാലും താലികെട്ടിനു ശേഷവും എന്തേലുമൊക്കെ പ്രതീക്ഷിക്കാം. വെള്ളം ചൂടാക്കി വെക്കുന്നുണ്ട്.
ആ കുറി ഒന്നു സ്കാന്‍ ചെയ്തിടു.
ന്റെ ഇഷ്ടാ.. എന്നെ ഇങ്ങനെ ഇട്ട് ചിരിപ്പിക്കല്ലെ...
ഇന്‍സൈഡ് ചൈത് കൂളിങ് ക്ലാസ്സും വച്ച് പശുവിനെ കൊണ്ട് പോകുന്ന ആ സീന്‍ , ഹയ് നല്ല രസായിരിക്കും അല്ലെ.
ഒരു കൈയ്യില്‍ താളിയോല കെട്ടും മറുകൈയ്യില്‍ ഒരു പശുവിനെയും പിടിച്ച് സര്‍വ്വാഭരണവിഭൂഷിതനായി ഞാന്‍ അങ്ങോട്ട് ചെന്നത്.എന്‍റെ വരവും നില്‍പും ഭാവവും കണ്ട് അവരെല്ലാം എന്നെ അമ്പരന്ന് നോക്കി,ഇത് എന്തിന്‍റെ കുഞ്ഞാ എന്ന മട്ടില്‍.
പ്രവാസം തുടങ്ങി കൂട്ടുകാരെ പിരിഞ്ഞതിനു ശേഷം ഇങ്ങിനെ മനസ്സുതുറന്നു ചിരിച്ചത് ഇതു വായിച്ചപ്പോളാണു. നന്ദി.
കുറുപ്പിന്‍റെ കണക്ക് പുസ്തകം:മാഷേ മതിയാരുന്നു.വെറുതെ നാണം കെട്ടു
മോനൂസ്സ്:ശരിയാണ്.ഞാനും ഓര്‍ക്കുന്നു
കുമാരാ:രണ്ടും കല്പിച്ചാണല്ലേ?
സ്നേഹിതാ:വരുന്നോ നാട്ടില്‍, പശുവിനെ ഞാന്‍ കരുതാം
വരവൂരാ:ഇത് വായിച്ച് മാഷിനു ചിരിക്കാന്‍ ഒരു അവസരം കിട്ടി എന്നറിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്.
ജഗതി പശുവുമായി പോകുന്നത്
വി ഹെല്പ്.... ആലോചിച്ചു കുറെ ചിരിച്ചു. അടി പൊളി അവതരണം.
സൂപര്‍.കല്യാണം വിളി കല്യാണം വിളി എന്ന് പറഞ്ഞാല്‍ ഇങ്ങനെ വേണം.
Joker:Ok,OK.ഞാനും ആലോചിക്കുകയായിരുന്നു.
ഏതാ അതെന്ന്?ഇപ്പോള്‍ പിടി കിട്ടി.
ബീരാന്‍:അനുഭവിക്കണം ഇക്കാ അനുഭവിക്കണം
കല്യാണം വിളി തകര്‍്ത്തല്ലൊ..
വിവാഹ മംഗളാശംസകള്‍്..
കല്യാണം വിളികള്‍ക്കിടയിലും കല്യാണതിരക്കിലും ഇവിടെ ചിലവായനക്കാര്‍ ഉണ്ടെന്നു മറക്കല്ലേ..പിന്നെ സാങ്കേതിക കാരണങ്ങളാല്‍ വരാന്‍ സാധിക്കാത്തവര്‍ക്ക് കല്യാണവിശേഷങ്ങളും ഫോട്ടോയും പോസ്റ്റായി കൊടുക്കുമല്ലോ...
ആശംസകള്‍
സ്നേഹത്തോടെ
ദീപക് രാജ്
മാക്രികണ്ണി,മരത്തവളെ നീ എന്താ ഉദ്ദേശിച്ചത്?
ഞാന്‍ ആ പശുവിനെ കെട്ടി കുടുംബം നടത്തുകയാണന്നോ?
ചുമ്മാതല്ലടി നിന്നെ കെട്ടാന്‍ ആരും വരാത്തത്.നീ മൂക്കികൂടെ പല്ല്` കിളിച്ച് പണ്ടാരമടങ്ങി പോകട്ടെ.
...................................
നന്നായി ചിരിച്ചു....
കല്യാണത്തിനു യധാര്‍തത്തില്‍
വരണമെന്ന് ഉദെശിച്ചു തന്നെയാണൊ?
ബൂലൊകര്‍ ഒക്കെ വന്നാലതെ അവസ്ത എന്താ?
any way wish u bumper joy during honeymoon and ....afterwards a jumping boy....
പിന്നെ കുറി വായിക്കാന്‍ പറ്റുന്നില്ല കെട്ടൊ....
കല്യാനത്തിന്റെ ക്ഷണം ഇങ്ങനെയാണേല്‍ ആ കല്യാണ ദിവസം എന്തൊക്കെയാവും...ഹോ...എത്ര സരസമായാ നീ ഇതൊക്കെ എഴുതുന്നത്....
നിലാവ്:നന്ദി,ഒരായിരം നന്ദി
ദീപക് രാജ്:തീര്‍ച്ചയായും.കല്യാണ വിശേഷങ്ങള്‍ ഞാന്‍ അറിയിക്കും
ഗോപക് യൂ ആര്‍:വരട്ടെ ഗോപകേ,എല്ലാരും വരട്ടെ.ഇതൊക്കെയല്ലേ ഒരു സന്തോഷം
ശിവാ:നീ എന്തോ തിരക്കിലാണെന്ന് കേട്ടു.അതിനിടയിലും വന്ന് അഭിപ്രായം പറഞ്ഞതിനു നന്ദി
അരുണേ കഥ അല്പം നീണ്ടു പോയി എന്നാലും കലക്കി. എവിടാ ഈ സുധാ റാണിയുടെ വീട്. അരുണിന്റെ കല്യാണം ഉറപ്പിച്ച നിലയില്‍ , ഒന്നു ശ്രമിച്ചു നോക്കാമായിരുന്നു.
ഹായ് അരുണ്‍ കൊള്ളാം ഇഷ്ട്ടപ്പെട്ടു
കായംകുളതാണോ വീട് ?
എന്റെ വീട് ചാരുമൂട്ടിലാ അറിയാമോ?
എന്തായാലും കഥ കൊള്ളാം സൂപ്പര്‍
രഘുനാഥന്‍:വേണ്ടാ,വേണ്ടാ സുധാറാണിയെ തൊട്ട് കളിക്കണ്ടാ,അനുഭവത്തിന്‍റെ വെളിച്ചത്തില്‍ പറയുകയാ
Prasad:ചാരുംമൂട് അറിയുമോ എന്നോ?എന്ത് ചോദ്യമാ ഇഷ്ടാ..
very good. kalakki.
ചാത്തനേറ്:ബാംഗ്ലൂരുകാരാ 50 രൂപ തികച്ചു കൊടുത്തിരുന്നെങ്കില്‍ ആ ജ്യോത്സ്യരു ഇങ്ങനെ പറ്റിക്കുകേലായിരുന്നു.
അരുണ്‍, ശരിയാണ് കല്യാണം വിളി എന്നത് ഒരു കടമ്പതന്നെയാണ് ഇത്രയും വലിയ തലവേദന വേറെയില്ല എന്നുതന്നെ പറയാം, അരുണ്‍ പറഞ്ഞപോലെ വീട്ടിലെ പട്ടിക്കുട്ടിയോടു പറഞ്ഞില്ലാ എന്ന കാരണത്തില്‍ കല്യാണത്തിനു പങ്കെടുക്കാത്തവര്‍വരെയുണ്ട്..... ഹഹഹ അലക്കും , ഹാസ്യവും എല്ലാം വളരെ നന്നായി ആശംസകള്‍.
ഒരു കെട്ട് താളിയോല !!!
അതായിരുന്നു എന്‍റെ കല്യാണകുറി.ഒരു നാലു ഓലക്കാലില്‍ നാരായം വെച്ച് എഴുതിയപോലെ ഡീറ്റയില്‍സ്,എന്നിട്ട് ഈ നാലു ഓല കീറും കൂടി ഒരു സ്വര്‍ണ്ണനൂലിട്ട് കെട്ടിയ പോലെ,അതായത് ഒരു വീടിനു ഒരു താളിയോല കെട്ട് .സ്വല്പം കാശ് ചിലവായാലെന്താ സാധാരണ കാര്‍ഡ് കൊടുക്കുന്നതിനെക്കാള്‍ എന്തുകൊണ്ടും ഒരു അന്തസ്സ്.
അതു കൊള്ളാം ഞാനും ഇതു പോലൊന്ന് തയ്യാറാക്കുന്നുണ്ട്.
എന്റെ വിവാഹ ആശംസകൾ
അരുൺ. ഞാൻ ഇനിയെപ്പോഴെങ്കിലും മൂഡ് ഓഫ് ആയാൽ അപ്പൊ അരുണിന്റെ പോസ്റ്റുകൾ വന്നു വായിക്കും
പിന്നെ ആ രഘുനാഥനോട് അടുത്ത പീഡനക്കേസിൽ കുടുങ്ങണ്ടെങ്കിൽ അടങ്ങിയൊതുങ്ങിയിരിക്കാൻ പറ
അരുണ്‍ :നര്‍മരസംതുളുമ്പുന്ന പോസ്റ്റുതന്നെ ഇതു്. സുധാറാണിയുടെ അച്ഛന്റെ കയ്യില്‍ നിന്നും തല്ലുകൊള്ളാതെ രക്ഷപ്പെട്ടതില്‍ സന്തോഷം .സ്വയംസുന്ദരനാണെന്ന് പൊക്കിപറയാതെന്റെകുട്ടാ ....(സാരമില്ല സുന്ദരന്‍ തന്നെയാകേട്ടൊ)
അരുണിനും ദീപക്കും ,,സര്‍വ്വവിധ "വിവാഹമംഗളാശംസകളും,അനുഗ്രഹങ്ങളും "ഇപ്പഴേനേരുന്നു .വിവാഹത്തിന് രണ്ടു ദിവസം മുന്പെത്താന്‍ ഫ്ലൈറ്റിനുട്ടിക്കറ്റ് ബുക്ക്ചെയ്തിട്ടുണ്ട് .വരാതിരിക്കാന്‍ പറ്റില്ലല്ലോ നമ്മളെല്ലാം ബ്ലോഗ് കുടുംബത്തിലെ ബന്ധുക്കളല്ലെ..അപ്പോള്‍ നേരില്‍ കാണുംവരെ വിട...
അരുണേ.. വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു. ഇത് വായിച്ച് ടെന്‍ഷന്‍ മാറി ഹൈപ്പര്‍ ടെന്‍ഷനായി.. :)
ഒരു മാതിരി കാറുമായി (മാരുതി എന്ന് തിരുത്തൂ ) കല്ല്യാണം ക്ഷണിക്കാന്‍ പോയത്..
ഒരു ഒന്നൊന്നര ക്ഷണം അല്ല ക്ഷണനം ആയി മോനെ..
പശൂന്റെ കഴുത്തിലെ കയറും ,സ്വന്തം കഴുത്തിലെ ടൈയും തമ്മിലുള്ള സാമ്യം ആരും കാണാതിരുന്നത് നന്നായി
Vinod:Thanks
കുട്ടിച്ചാത്താ:പറ്റിപോയെടെ..
രസികാ:അനുഭവിക്കണം
രസികാ,അനുഭവിക്കണം.അപ്പോഴേ മനസിലാകു
അനൂപ്:നന്ദി
ലക്ഷ്മി:രഘുനാഥിന്‍റെ ടൈം ശരിയല്ലന്നാ തോന്നുന്നേ
ബഷീര്‍ ഇക്ക:'മാതിരി
കാറുമായി ',അക്ഷരപിശാചാ,ഇനി മാറ്റണോ?
കല്യാണി ചേച്ചി:നന്ദി(സുന്ദരനാണ്‍ എന്ന് പറഞ്ഞതിനു)
എന്തായാലും പശു ഐശ്വര്യമുള്ള മൃഗമാ മോനേ. ആദ്യത്തെ വിളിക്കു തന്നെ പശുവിനേയും കൂട്ടി പോകാനായല്ലോ. ഹിഹിഹി...
ഒരു കാര്‍ട്ടൂണ്‍ ചിത്രവും കൂടി വരയ്ക്കാമായിരുന്നു പോസ്റ്റില്‍. പശുവിനെയും കൊണ്ടു നടക്കുന്ന, ടൈയും കൂളിംഗ് ഗ്ലാസ്സുമൊക്കെ ധരിച്ച ഒരു ജോറ് പയ്യന്റെ......
ചിരിപ്പിക്കാന്‍ നല്ല കഴിവുണ്ട് കേട്ടോ.
അരുണിനും ദീപയ്ക്കും വിവാഹമംഗളാശംസകള്‍.
ചിരിപ്പിച്ചു മാഷെ!!
ഇതില്‍ ഇട്ടിട്ടുള്ള കല്യാണക്കത്ത് വേറെ ആണല്ലേ ?ആ താളിയോലക്കെട്ടിന്റെ ചിത്രം മതിയായിരുന്നു ഞങ്ങള്‍ ബൂലോകര്‍ക്കും !
വിവാഹമംഗളാശംസകള്‍...
ദീര്‍ഘസുമംഗലനായിത്തീരട്ടേ !
parayaan vannathu parayaathe povaam ennu vichaarichatha..
ente mughathe ippozhathe bhaavam varaykkaan pattillallo..
kalakkeettund... :):)
-chirichukond njan..
ചിരിച്ച് ചിരിച്ച് എനിക്കു വയറു വേദനയായി അരുണ്‍ ചേട്ടാ...
Tin2
അളിയാ...
ഈ കല്യാണം വിളികള്‍ക്കിടയില്‍ ഇങ്ങനെയൊരു പോസ്റ്റിടാന്‍ പറ്റുന്നുണ്ടല്ലോ... ഗ്രേറ്റ്..
പോസ്റ്റ് അത്യുഗ്രനായി.
നടക്കട്ടെ... വീണ്ടും വീണ്ടും ഓള്‍ ദ് ബെസ്റ്റ്...
വരാന്‍ മാഷേ പണി കളയിക്കും അല്ലെ :D
അപ്പൊ കല്ല്യാണം ഒകെ ഭംഗി ആയി നടക്കട്ടെ
വരാന്‍ പറ്റുല്ല .. എന്നാലും മനസ് കൊണ്ടു വന്നിരിക്കും ഉറപ്പ് :)
കല്യാണം കഴിയുമ്പോള്‍ പറയുമോ കല്യാണിയായിരുന്നു ഭേദമെന്ന്? എന്തായാലും ഗായത്രിയുടെ അടുത്ത് നമ്മടെ സുധാറാണിയുടെ എവിറ്റെയോ നമ്മള്‍ക്കൊരു ദ്രുഷ്ട്ടി പിശകുണ്ടായതുമൊക്കെ ഇഷ്ട്ടായി.ചിരിച്ചു ചിരിച്ച് എന്തൊക്കെയോ തപ്പി. ശരിക്കും ബോധിച്ചു കേട്ടോ! കല്യാണം കഴിഞ്ഞിട്ട് നോക്കട്ടെ ഈ സെന്‍സ് ഓഫ് ഹൂമര്‍ കളഞ്ഞു പോകുമോയെന്ന്. എനിക്കു പിന്നെ നിങ്ങള്‍ തെക്കന്മാരുറ്റെ പല പ്രയോഗങ്ങളും ചിട്ടകളും വളരെ കൌതുകകരമായി തോന്നി. അപ്പോള്‍ പറഞ്ഞ പോലെ പെരുത്തിഷ്ട്ടായി പഹയാ..അ ല്ലെങ്കില്‍ ഞങ്ങള്‍ ത്രിശ്ശൂര്‍കാരുറ്റെ ഭാഷയില്‍ കലക്കിയിട്ടിണ്ട് ഗഡ്യേ...
ഹെന്റെ അമ്മോ....
ചിരിച്ച് ചിരിച്ച് ഒരു പരുവമായി മാഷേ...
“എന്‍റെ വരവും നില്‍പും ഭാവവും കണ്ട് അവരെല്ലാം എന്നെ അമ്പരന്ന് നോക്കി,ഇത് എന്തിന്‍റെ കുഞ്ഞാ എന്ന മട്ടില്‍.”
ക്വോട്ട് ചെയ്യുകയാണെങ്കില്‍ ഇവിടം കൊണ്ടെങ്ങും തീരില്ല. എന്നാലും ഒരെണ്ണം എടുത്ത് ഇടുന്നൂന്ന് മാത്രം.
നല്ല ബെസ്റ്റ് കല്യാണം വിളി.
'മനുകുട്ടന്‍റെ ജീവിതത്തില്‍ പലതും സംഭവിക്കാന്‍ പോകുകയാ'
ആശംസകള്‍
pinne enthaa visesham kaayamkulam
സുഖമാണല്ലോ..
ഗീതാഗീതികള്‍:അതേ,പശു നല്ല മൃഗമാ,അതാ ഒരു സമാധാനം
കിച്ചു & ചിന്നു:താളിയോലകെട്ടുമായി ഒന്നു പോയതോടെ മതിയായി.എന്തിനാ വെറുതെ റിസ്ക്ക്?
കുറ്റ്യാടിക്കാരാ:നന്ദി,വീണ്ടും വീണ്ടും നന്ദി
ഞാന്‍:മുഖത്തെ ഭാവം ഞാനങ്ങ് ഊഹിക്കുവാ,ഉം..ഉം.. മനസിലായി
റ്റിന്‍റു:പതുക്കെ,സൂക്ഷിച്ച്..വയറിനു ഒന്നും പറ്റണ്ട്,എന്‍റെ കല്യാണം ഉണ്ണണ്ടതാ
അച്ചായാ:അങ്ങനെ അച്ചായന്‍ വന്നാല്‍ മനസ്സ് കൊണ്ട് സദ്യ ഊട്ടിയിരിക്കും.ഉറപ്പ്
ഗോപികുട്ടാ:കല്യാണം കഴിഞ്ഞ് എന്താകുമോ എന്തോ?
ശ്രീ:കല്യാണത്തിനു കാണില്ലേ?
B Shihab : Thanks a lot
JP :Sugam thanne.Thanks
hahahaha....ഇതാണ് യോഗം യോഗം എന്ന് പറയുന്നത്...ഷൈന്‍ ചെയ്യാനും വേണം അങ്ങനെ ഒന്ന്..
ഗൌരിനാഥന്‍:നന്ദിയുണ്ടേ.ഹി..ഹി..ഹി
ho..chirichu chirichu boradichu...
http://harisnenmeni.blogspot.com/
നെന്മേനി:Thanks
avatharanam nannayi... kollam....,andyam kurachu koodi gambheeram akkamayirunnu...!!
ellam enicku eshtappettu ..pakshey..oru karyam ormippikkatte...orkanjittalla ennariyam...!! prayasamundu...., mon ente veettilum kalyanam vilichilla.. nannayi varatte..!
അയ്യോ ഗോപുചേട്ടാ,ഞാന്‍ കല്യാണം വിളിച്ചിരുന്നു.വീട്ടില്‍ നിന്നും പറയാന്‍ മറന്നതായിരിക്കും.
എന്തായാലും ഇവിടെ വന്നതിനു നന്ദി.
എന്നാ തിരിച്ച് വരിക?
"മോനേ,നമുക്ക് ഈ ബന്ധം വേണോ?"
വേണ്ടാ അമ്മാവാ,വേണ്ടാ.അമ്മാവന്‍റെ മോള്‍ ഇത്ര പെഴയാണന്ന് അറിഞ്ഞില്ല.
ഹ ഹ...ചിരിച്ചു...
മുണ്ഡിത ശിരസ്കന്‍:നന്ദി
വളരെ നന്നായിട്ടുണ്ട്...
വായിച്ച് നന്നേ ചിരിച്ചു...
സൂപ്പര്‍ ഡ്യുപ്പര്‍ എഴുത്ത്,
പറയാതിരിക്കാന്‍ വയ്യ...
ആശംസകള്‍...*
ശ്രീഇടിമണ്‍:സന്തോഷമായി ഇടിമണ്‍ ചേട്ടാ,സന്തോഷമായി
ചുറ്റും നിന്നവരുടെ കണ്ണിലൊക്കെ എന്നോട് ഒരു ആരാധന ഞാന്‍ കണ്ടു.സ്വന്തം പെണ്ണിനെ മറന്ന് പശുവിനെ സ്നേഹിച്ചവന്‍,യഥാര്‍ത്ഥ മൃഗസ്നേഹി!!!
ente ishtaa.. enne chirippichu kollum :( :D
ഷമ്മി :)നന്ദി
ഇത് പോസ്റ്റു തന്നാ സമ്മതിച്ചു. ഇതില്‍ എന്റെ ആത്മകഥാംശമുണ്ടല്ലോ...
“അവസാനം പോയത് നാലുവര്‍ഷം മുമ്പാണ്,..... കിട്ടിയ ലേറ്റസ്റ്റ് ന്യൂസ്സ്“.
വടക്ക് കിഴക്ക് ഒരു ...... തെക്കോട്ട് പോയി... എവിടുന്നാ ഇതൊക്കെ..?
കൊട്ടോട്ടിക്കാരന്‍: ഇതാ ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന എന്‍റെ പോസ്റ്റ്:)
പടച്ചോനേ,കാത്തോളണേ....
ആര് ആരെ കാത്തു എന്നത് ഇനിയുള്ള പോസ്റ്റുകളില്‍ ആരെയെങ്കിലും പേസ്റ്റാക്കി ഇറക്കുമല്ലോ അല്ലേ..
ഒന്നും ക്വോട്ടുന്നില്ല..കാരണം എടുത്തെഴുതാനാണെങ്കില്‍ ഈ പോസ്റ്റ് മുഴുവന്‍ ഇവിടെ വയ്ക്കണം...
തകര്‍ത്തു പൊളിച്ചടുക്കി.....
ശരിക്കും ആസ്വദിച്ചു....
ഓരോ സംഭാഷണവും ചിരിയുണര്‍ത്തി....
എനിക്ക് വയ്യ ... ചിരിച്ചു ചിരിച്ചു അവശതയായിപ്പോയി ....
കല്യാണം ക്ഷണിക്കാനും ജ്യോത്സനെക്കാണണോ..
'മനുകുട്ടന്‍റെ ജീവിതത്തില്‍ പലതും സംഭവിക്കാന്‍ പോകുകയാ'
വല്ലോം സംഭവിച്ചോ കായംകുളം അരുണുണ്ണീ.... നന്നായോ...ചുമ്മാ..
കിണ്ണം കാച്ചിയ ഒരു പോസ്റ്റ് ആണേ... :)
സുചാന്ദ്
കല്യാണം വിളി സൂപ്പര്‍ ആയി
നന്നായിരിക്കുന്നു
നാട്ടിന്‍ പുറത്ത് പപ്പടം ഉണ്ടാക്കി അമേരിക്കയിലേക്ക് കയറ്റി അയക്കുന്നതിനേകുറിച്ചുള്ള ഡിസ്ക്കഷനിലായിരുന്നു അവര്‍...
ഇതുപോലെ മരഞ്ഞു കിടക്കുന്ന ചില നമ്പരുകൾ 'ക്ഷ' പിടിച്ചു
:)
Just Superb !. u really have that gift of Humour.
അരുണ്‍ ചേട്ടാ, ഓണം കഴിഞ്ഞിട്ട് ഇപ്പോളാ ബ്ലോഗില്‍ തല കാണിക്കുന്നത്. കുറെ പോസ്റ്റുകള്‍ ഉണ്ടല്ലോ..എല്ലാം ഒന്നിനൊന്നു കിടിലങ്ങള്‍. അതിനിടക്ക് പുതിയൊരു ബ്ലോഗും. സമ്മതിക്കണം. ഒറ്റ ഇരുപ്പിന് എല്ലാം വായിച്ചു തീര്‍ത്തു. ഇത് എല്ലാത്തിനും കൂടെ ഉള്ള കമന്റ് ആണ് കേട്ടോ. പ്രത്യേകിച്ച് വല്ലതും എടുത്തു പറയണം എന്നുണ്ടെങ്കില്‍ അതൊരു പോസ്റ്റ് ആക്കേണ്ടി വരും...:)
പോസ്റ്റ് ക്ഷ പിടിച്ചു ട്ടോ.....
കല്യാണം ഒരു സംഭവമാക്കി അല്ലെ...
വായിച്ചു ചിരിച്ചു മണ്ണ് കാപ്പി...
പുതിയ പുതിയ നമ്പരുകള്‍ സൂപ്പര്‍..
ഇനീം വരട്ടെ കിടിലന്‍ സാധനങ്ങള്‍...
ആശംസകള്‍..
ഒരു ഫോട്ടോ ഇടതു ചേര്‍ന്ന് അല്പം മുകളില്‍ ആയി പോയി അരുണേ..
ഒന്ന് ഇത്തിരി വലുതും ആയി പോയി..
രണ്ടും നടുക്ക് ഒരുമിച്ചു ഇട്ടിരുന്നേല്‍...പറയാരുന്നു
"മെഡ് ഫോര്‍ ഈച്ച് അദര്‍"
പക്ഷെ ഈ കണ്ണാടി ഒന്നേ കിട്ടിയുല്ലോ..ഒരെന്നോടെ വേണ്ടായിരുന്നോ ?
അരുണ്‍,
തകര്‍ത്തു ! സൂപ്പര്‍!!!!!
ആശംസകള്‍ !!!!!
വായിക്കാൻ വൈകി.
സൂപ്പർ.
“ഇതെതാ വൈക്കോലാണോ”
ഹഹ. തകർത്തുകളഞ്ഞു.
കായംകുളത്തുകാരനായതുകൊണ്ട് ഈ ഭാഷ നന്നായി ആസ്വദിക്കാനാവുന്നുണ്ട്.
പടച്ചോനേ,കാത്തോളണേ ഞങ്ങളെ! ഹി ഹി ഹി
അരുൺ മാഷെ...
ഇതു ഞാൻ മുന്പ് വായിച്ചിട്ടുള്ളതാണല്ലൊ......
ഇതെന്തിനാ റീപോസ്റ്റ് ചെയ്തെ മാഷെ?
രസിച്ചു
ആശംസകള്‍
കെട്ടിയോനോടും മക്കളോടും കായംകുളത്ത് നിന്നും ഒരുത്തന്‍ പശുവിനെയും കൊണ്ട് കല്യാണം വിളിക്കാനായി വന്ന കഥ പറയാനായി ഒരോരുത്തര്‍ അരങ്ങ് ഒഴിഞ്ഞു
അടിപൊളി മച്ചു കലക്കി ചിരിക്കാനുള്ള വക വെറുതെ ഇങ്ങനെ ഇട്ടുതന്നിട്ട് ഇരുന്നു വിശ്രമിക്കുകയാണോ
"ഇങ്ങോട്ട് വന്നപ്പോഴേ ഞാന്‍ കണ്ടായിരുന്നു.എന്തേ വൈഫിനെ അവിടെ കെട്ടി ഇട്ടേച്ച് പോകുന്നത്?"
..ചിരിച്ചു ചിരിച്ചു ഒരു പരുവമായി ... അടിപൊളി നമ്പറുകള്‍ ... കല്യാണം ഒരു സംഭവം ആക്കി അല്ലെ .."മോന്‍റെകൈയ്യിലെന്താ,പശുവിനുള്ള വൈക്കോലാ" വല്ല കാര്യവും ഉണ്ടായിരുന്നൊ എത്ര പൈസ മുടക്കി ചമ്മാന്‍ ...
കവടി നിരത്ത്,മുഖത്ത് കുറേ നേരം നോക്കിയിരിക്കുക,എന്തോ ചിന്തിക്കുന്നതായി ഭാവിക്കുക,കണക്ക് കൂട്ടുക ഇത്യാദി സ്ഥിരം ഐറ്റംസ്സ്.പണ്ട് മുതലെ എനിക്ക് ഇങ്ങേരെ പഥ്യമല്ല,എനിക്ക് വന്ന ഒരുപാട് ആലോചന മുടക്കിയ മഹാനാണ്.നിരവധി ആലോചനകള്‍ക്ക് ഈ പഹയന്‍ ജാതകം ചേരുമോന്നു നോക്കി മുടക്കാന്‍ പറഞ്ഞ വാചകങ്ങള്‍ വിചിത്രമാണ്,മോന്‍റെ ഏട്ടില്‍ നിന്ന് നോക്കുമ്പോള്‍ പെണ്ണിന്‍റെ ഏഴില്‍ ഒരു ദൃഷ്ടിയുണ്ട്,പെണ്ണിന്‍റെ പത്തില്‍ നിന്നും നോക്കുമ്പോള്‍ മോന്‍റെ ഏട്ട് ശൂന്യമാണ്` എന്നു വോണ്ടാ ഒന്നിനും പന്ത്രണ്ടിനും ഇടയ്ക്കുള്ള അക്കങ്ങള്‍ കൊണ്ട് പത്ത് മുപ്പത് ആലോചനകള്‍ നിര്‍വീര്യമാക്കിയ മഹാന്‍.
അലക്കി പൊളിച്ചു ഗഡ്യേ.ഇത് ഞാന്‍ മൂന്നാം വരവാ
ചെലക്കാണ്ട് പോടാ:നന്ദി മാഷേ:)
ശാരദനിലാവ്:അങ്ങനെയും ഒരു വിളി:)
സുചാന്ദ്, അഭി, വയനാടന്‍, പൊട്ട സ്ലേറ്റ്:നന്ദി:)
കൂട്ടുകാരന്‍: എല്ലാത്തിനൂടെ നന്ദി:)
മുരളി നായര്‍ : നന്ദി:)
കണ്ണനുണ്ണീ:അത് ശരിയാക്കാം:)
മഹി, പള്ളിക്കുളം, രമണിക:നന്ദി
ചേര്‍ത്തലക്കാരന്‍:മറുപടി പ്രത്യേകം തരാട്ടോ:)
ഗിരീഷ്, പാവപ്പെട്ടവന്‍, റാണി, പോരാളി: വളരെ വളരെ നന്ദി:)
2008 ഡിസംബര്‍ 22 നു ആയിരുന്നു എന്‍റെ കല്യാണം.അതിനു മുന്നോടിയായി ഇട്ട പോസ്റ്റാണിത്.വ്യക്തിപരമായി പറഞ്ഞാല്‍ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന പോസ്റ്റ്.ബ്ലോഗ് ഒന്ന് റീ അറേഞ്ച് ചെയ്തപ്പോള്‍ ഈ പോസ്റ്റ് എടുത്ത് ആദ്യമാക്കി, ഒരു സന്തോഷത്തിനു.എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടെന്ന് കരുതുന്നു:)
അരുണേ ഇന്നലെ രാത്രി ഒരു രോഗി കാരണം ഉറങ്ങാന്‍ കഴിയാതെ വിഷമിച്ചതിന്റെ ക്ഷീണമെല്ലാം തീര്‍ന്നേ ചിരിച്ചു ചിരിച്ചു ഉഷാറായി. ആദിമുതല്‍ അവസാനം വരെ ഇത്ര മനോഹരമ്നായി എഴുതിയതിനുള്ള ഒരു പ്രത്യേക അഭിനന്ദനം.
അല്ല ഇതു ഗായത്രി വായിച്ചോ? ഒരു പുതിയ സാരി കൂടി വാങ്ങി ബാഗില്‍ വച്ചോ എന്നാ വായിക്കുന്നതെന്നറീയില്ലല്ലൊ :)
അരുണേ വധുവിന്റെ ഫോട്ടോ കണ്ടു. ആള്‍ അല്പം മോഡേണ്‍ ആണെന്ന് തോന്നുന്നു. ആ കണ്ണട വെച്ച് കൊണ്ടുള്ള പോസ് കലക്കി.
പോസ്റ്റ് വായ്ച്ചപോള്‍ ആകെ ഒരു കണ്‍ഫ്യൂഷന്‍.... വീണ്ടും വീണ്ടും ഡേറ്റ് നോക്കി....ഇത് എന്ത് പറ്റി? അരുണിന് വീണ്ടും കല്യാണമോ? ഇത് എന്ത് കൊലച്ചതിയാണ് എന്റെ ദൈവമേ എന്ന് ഓര്‍ത്തു കമന്റ് നോക്കിയപോഴാ എല്ലാം മനസ്സിലായത്.... :) എനിക്കും ഏറെ ഇഷ്ടപെട്ട പോസ്റ്റ് ആണ് ഇത്...:)
എന്റമ്മോ എന്നാലും അമ്മാവൻ ഇങ്ങനെ ഒരു ചതി ചെയ്യണ്ടായിരുന്നു.നല്ല പോസ്റ്റ് :0)
ha ha enthokke kaaryangalaa kavadi nirathi nokkendath..
manu-kalyaani..
ishtaayi...
സത്യം പറഞ്ഞാൽ നിങ്ങളുടെ ഏറ്റവും നല്ല പോസ്റ്റുകളിലൊന്നു തന്നെയാ ഇതു..സംശയല്യ!! മറ്റുള്ളവയൊന്നും മോശമാണെന്നുള്ള ധ്വനി ഈ കമന്റിനില്ലാട്ടാ..!!
അതല്ലേ ഞാന്‍ ഓര്‍ക്കണേ...കല്യാണം കഴിഞ്ഞൂന്ന് എവിടെയോ വായിച്ചു...
ഇപ്പോ വീണ്ടും കല്യാണമായി....
പിന്നെ കമന്റസൊക്കെ നോക്കിയപ്പോള്‍ മിക്കവയും 2008....
ആകെ കണ്‍ഫ്യൂഷന്‍....ഡിസംബര്‍ 22ന് അവിടെയെങ്ങാനും വന്ന് നിന്നിരുന്നേല്‍ :)
റീപോസ്റ്റിന് ശേഷം ആദ്യ കമന്റ് എന്റെ ആയിരുന്നു അല്ലേ...അതിന് പുറകെ കുറേ പേരും....
അന്നു മീറ്റിനു കണ്ടപ്പോള്‍ കൂടെ ഭാര്യയുണ്ടായിരുന്നു. ഇപ്പോ ദാ കല്യാണമാണെന്നു പറയുന്നു. ആകെ കണ്‍ഫ്യൂഷന്‍. നോക്കിയപ്പോള്‍ 2009 സെപ്റ്റംബര്‍ തന്നെ. കമെന്റ് നോക്കിയപ്പോള്‍ ഡിസംബര്‍ 2008. വായിച്ചു കമെന്റ് ഒന്നുമെഴുതാതെ പോയി. പിന്നെ ഇടക്ക് നോക്കിയപ്പോള്‍ കണ്ടില്ല. ഇന്നിതാ വീണ്ടും കണ്ടു. കണ്‍ഫ്യൂഷനും തീര്ന്നു.
സ്വന്തം ഭാര്യയേയും,അളിയനേയും മീറ്റിൽ വെച്ചുകണ്ടീരുന്നൂ..
അപ്പോ..തളിയോലയുമായി ഇറങ്ങിയത് ,ഈ കല്ല്യാണിയുമായുള്ള(ചുള്ളത്തിയുടെ പോട്ടം കൊള്ളാം കേട്ടൊ)ചിന്നവീട് “സംബന്ധം” ക്ഷണിക്കാനാണെന്ന് ഇപ്പളാ മനസ്സിലായേട്ടാ...
ചിരിച്ചു ചിരിച്ച് മണ്ണു കപ്പ്യന്റെ..മാഷേ...
ഇത് മൊത്തം സത്യാണോ എന്ന് ചോദിക്കാനില്ല ....
ചിരിച്ചു ചിരിച്ചു ഒരു കോലം ആയി !
ദേ ലാബില്‍ വന്ന ഒരു ടീച്ചര്‍ , എന്റെ മെയില്‍ ഐഡിലേക്ക് ഒന്ന് ഫോര്‍വേഡ് ചെയ്യാന്‍ പറയുന്നു ..
ഞാന്‍ ലിങ്ക് പറഞ്ഞു കൊടുത്തു
aa thaliyola onnu scan cheythu postu pls !
ഈ പോസ്റ്റ് കുറച്ചു നാള്‍ മുന്‍പ് വായിച്ചിട്ടുള്ളത് പോലെ ഒരു തോന്നല്‍
ഇന്‍ഡ്യാഹെറിറ്റേജ്, രാധ, ഷീല ചേച്ചി, ഗന്ധര്‍വ്വന്‍, the man to walk with
: നന്ദി:)
വീരു:അതേ വീരു, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പോസ്റ്റ്:)
ചെലക്കാണ്ട് പോടാ: അതേ, റീ പോസ്റ്റായിരുന്നു:)
എഴുത്തുകാരി ചേച്ചി, ബിലാത്തിപ്പട്ടണം:നന്ദി:)
ചേച്ചിപ്പെണ്ണ്: ഇനിയും വരണേ:)
രഘുനാഥന്‍:റീ പോസ്റ്റ്, റീ പോസ്റ്റ്
പഴംപുരാണം വീണ്ടും കാച്ചി അല്ലേ?
അരുണേ, ഇത് മുമ്പിലത്തെ പോസ്റ്റിനെക്കാള്‍ മനോഹരം.ചിരിച്ച് കുടല്‍ വെളിയില്‍ വന്നു.
ഞാന്‍ രണ്ടാമതാണേ..
:):)
ചിറ്റപ്പാ, ശ്രിജിത്ത്, മൊട്ടുണ്ണി, കൃഷ്ണകുമാര്‍:എല്ലാവര്‍ക്കും നന്ദി.
:)
ഇത് പഴയ പോസ്റ്റായിരുന്നു.റീ പോസ്റ്റ് ചെയ്തപ്പോഴും വന്ന് വായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തത് എനിക്ക് കൂടുതല്‍ ധൈര്യം തരുന്നു:)
തകര്‍ത്തു!
2-3 പോസ്റ്റ് ഇടാനുള്ള വകയുണ്ടല്ലോ!
ഓഫീസിലിരുന്നു് കുറച്ചു നേരം ചിരിച്ചു. ഇന്നു് ഒഴിവായതു ഭാഗ്യം! ആരും കണ്ടില്ല :)
അപ്പം പശുവിന്‍റെ പേരല്ലേ ചോദിച്ചത്,പെണ്ണിന്‍റെ പേരായിരുന്നോ?അയ്യോ..
ഞാന്‍ പെട്ടന്ന് തിരുത്തി:
"കല്യാണി ഈ പശുവാ,പെണ്ണിന്‍റെ പേര് ഗായത്രി"
:) ഇനി എന്തൊക്കെ കിടക്കുന്നു കേൾക്കാൻ.. കാത്തിരിക്കുന്നു...
ചിതന്‍,Aisibi : നന്ദി :)
വളരെ നല്ല ശൈലി . ജീവിതത്തില്‍ കാണുന്ന കാര്യങ്ങള്‍ കുറച്ചു ഉപ്പും കുറച്ചു പുളിയും അത്യാവശ്യം മസാലയും ചേര്‍ത്താല്‍ ആര്‍കും എഴുതാം . പക്ഷെ ഈ പറഞ്ഞവ ചെര്‍കുമ്പോള്‍ പാകത്തില്‍ ആയിലെങ്ങില്‍ വളരെ ബോര്‍ ആകും . അവിടെ ആണ് കൊല്ലംകാരുടെ വിജയം (മുല്ല പൂമ്പൊടി എറ്റു കിടക്കും കല്ലിനും ഉണ്ടാകും സൌരഭ്യം)
ഇപ്പഴാ വായിക്കുന്നത്..റീപോസ്റ്റിയത് നന്നായി..
മ്മളെ സുധാറാണിയ്ക്ക് ഒടുക്കത്തെ ഹ്യുമര്‍ സെന്സാണല്ലോ ചേട്ടായീ..
നമിച്ചു അണ്ണാ...തകര്‍പ്പന്‍..
[URL=http://imgwebsearch.com/35357/link/buy%20viagra%20online/15_viagra1.html][IMG]http://imgwebsearch.com/35357/img0/buy%20viagra%20online/15_viagra1.png[/IMG][/URL]
[URL=http://imgwebsearch.com/35357/link/buy%20viagra%20online/20_buygenericviagra.html][IMG]http://imgwebsearch.com/35357/img0/buy%20viagra%20online/20_buygenericviagra.png[/IMG][/URL]
[URL=http://imgwebsearch.com/35357/link/buy%20viagra%20online/12_buygenericviagra1.html][IMG]http://imgwebsearch.com/35357/img0/buy%20viagra%20online/12_buygenericviagra1.png[/IMG][/URL]
[URL=http://imgwebsearch.com/35357/link/buy%20viagra%20online/12_viagra1.html][IMG]http://imgwebsearch.com/35357/img0/buy%20viagra%20online/12_viagra1.png[/IMG][/URL]
[URL=http://imgwebsearch.com/35357/link/buy%20viagra%20online/10_buygenericviagra.html][IMG]http://imgwebsearch.com/35357/img0/buy%20viagra%20online/10_buygenericviagra.png[/IMG][/URL]
[URL=http://imgwebsearch.com/35357/link/buy%20viagra%20online/15_buygenericviagra1.html][IMG]http://imgwebsearch.com/35357/img0/buy%20viagra%20online/15_buygenericviagra1.png[/IMG][/URL]
കലക്കി അരുണേ.
Post a Comment