For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

മോഹന്‍ജെദാരോ കോളനി



ജീവിതത്തില്‍ പരിചയപ്പെടുന്ന പലവിധം മനുഷ്യര്‍, ചോരയുടെ മണമുള്ളവര്‍, കണ്ണീരിന്‍റെ നനവുള്ളവര്‍.ചിലരെ നമ്മള്‍ പെട്ടന്ന് മറക്കും, എന്നാല്‍ മറ്റു ചിലരെ നമ്മള്‍ ഓര്‍ത്തിരിക്കും.അത്തരത്തില്‍ ഞാന്‍ ഓര്‍ത്തിരിക്കുന്ന ഒരു വ്യക്തിയെ കുറിച്ച് ഏതാനും വാക്കുകള്‍..

പെണ്ണ്‌ കെട്ടി ഒരു മാസം കഴിഞ്ഞപ്പോള്‍ പെമ്പ്രന്നോത്തിയെ നാട്ടില്‍ നിര്‍ത്തി ജോലിസംബന്ധമായി ഞാനിങ്ങ് ബാംഗ്ലൂരിലെത്തി.ഇങ്ങനൊരു സാഹചര്യത്തില്‍ അകപ്പെടുന്ന ഏതൊരു പുതുമാപ്ലയേയും പോലെ ആഴ്ചയില്‍ ആഴ്ചയില്‍ ഞാന്‍ ബാംഗ്ലൂരില്‍ നിന്നും നാട്ടിലേക്ക് വണ്ടി കേറും.
പണ്ട് മൂന്ന് മാസത്തില്‍ ഒരിക്കല്‍ വരുന്നവന്‍, എല്ലാ ആഴ്ചയിലും വരുന്നത് കണ്ടാകാം അച്ഛന്‍ ചോദിച്ചു:
"നീയെന്തിനാ ഇടക്കിടെ വരുന്നത്?"
നല്ല ബെസ്റ്റ് ചോദ്യം!!
ആ ചോദ്യത്തിനു മുമ്പില്‍ ആദ്യം ഒന്ന് പതറിയെങ്കിലും, ധൈര്യം സംഭരിച്ച് ഞാന്‍ തിരിച്ച് ചോദിച്ചു:
"നാട്ടിന്‍ പുറം നന്മകളാല്‍ സമൃദ്ധം എന്നല്ലേ അച്ഛാ?"
അത് കേട്ടതും അച്ഛന്‍ ഒന്ന് പൊട്ടിച്ചിരിച്ചു.
നാട്ടിന്‍പുറത്ത് നിന്നും എനിക്ക് എന്ത് നന്മയാ ലഭിക്കുന്നത് എന്ന് ബോധ്യമുള്ള അച്ഛന്‍ പറഞ്ഞു:
"ഈ കുറി ബാംഗ്ലൂര്‍ പോകുമ്പോള്‍ നിന്‍റെ പെണ്ണുമ്പിള്ളയെ കൂടി കൊണ്ട് പോയ്ക്കോ"
ങ്ങേ!!
അച്ഛനെന്താ അങ്ങനെ പറഞ്ഞത്??
അന്തം വിട്ട് നിന്ന എന്നെ നോക്കി അച്ഛന്‍ ഒരു വാചകം കൂടി പറഞ്ഞു:
"ഇനി ബാംഗ്ലൂരിലും നന്മ വിരിയട്ടെ"
അയ്യേ!!
അച്ഛന്‍ തെറ്റിദ്ധരിച്ചു!!
അങ്ങനെ ബാംഗ്ലൂരിലേക്ക് തിരിച്ചപ്പോള്‍ വാമഭാഗത്തിനു ഒരു സംശയം:
"നാട്ടിന്‍ പുറം നന്മകളാല്‍ സമൃദ്ധം എന്ന് ചേട്ടന്‍ പറഞ്ഞപ്പോള്‍ അച്ഛന്‍ എന്തിനാ ചിരിച്ചത്?"
അതോ, അതിനു കാരണം ഒരു സംഭവമാ, പത്താംക്ലാസ്സില്‍ വച്ച് നടന്ന ഒരു സംഭവം.

പത്താം ക്ലാസ്സിലെ ഒരു ദിവസം..
"നാട്യപ്രധാനം നഗരം ദരിദ്രം നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം"
ഈ വാമൊഴി ഈണത്തില്‍ പാടിയിട്ട് മലയാളം മാഷ് പറഞ്ഞു:
"എല്ലാരും ഇതൊന്ന് വിശദീകരിച്ച് എഴുതിയേ"
അത് കേട്ടപാതി കേള്‍ക്കാത്ത പാതി ഞാനെന്‍റെ ബുക്കില്‍ വിശദീകരിച്ചു എഴുതി,

നാട്യപ്രധാനം നഗരം:-
സിംപിള്‍!!
നഗരത്തില്‍ നാട്യശാസ്ത്രത്തിനാണ്‌ പ്രാധാന്യം!!

ദരിദ്രം നാട്ടിന്‍പുറം:-
വെരി സിംപിള്‍!!
നാട്ടിന്‍പുറത്തുകാര്‌ ദരിദ്രരാണ്!!

നന്മ കള്ളാല്‍ സമൃദ്ധം:-
ഇതും സിംപിള്‍!!
കള്ള്‌ കുടിച്ചാല്‍ നന്മ ലഭിക്കും!!

അതായത് നാട്യശാസ്ത്രത്തിനു പ്രാധാന്യമുള്ള നഗരവാസികളും, ദരിദ്രരായ നാട്ടിന്‍പുറത്തുകാരും മനസ്സില്‍ നന്മ വേണമെങ്കില്‍ കള്ള്‌ കുടിക്കണം.
ഹോ, എത്ര നല്ല വിശദീകരണം!!

വിശദീകരണം സാറിനെ കാണിക്കാന്‍ ഞാന്‍ പതുക്കെ എഴുന്നേറ്റ് നിന്നു.
എന്‍റെ വിശദീകരണം വായിച്ച് സാറിന്‍റെ കണ്ണ്‌ തള്ളി!!
പിന്നെ കുറേ നേരം നിശബ്ദത..
സാറ്‌ ബുക്കിലും എന്‍റെ മുഖത്തും മാറി മാറി നോക്കുന്നതല്ലാതെ ഒന്നും പറയുന്നില്ല.ഒരു അഞ്ച് മിനിറ്റ് നെഞ്ചും തടവി അദ്ദേഹം ഒരേ നില്‍പ്പ് തന്നെ.അവസാനം ബുക്ക് മടക്കി തന്നിട്ട് ദയനീയ സ്വരത്തില്‍ പറഞ്ഞു:
"മനു, നി ഇങ്ങനെ എഴുതുമെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല"
അതേയോ??
ഞാന്‍ സാറിന്‍റെ പ്രതീക്ഷകള്‍ക്കപ്പുറം വളര്‍ന്നിരിക്കുന്നു!!
ഭയങ്കരന്‍ തന്നെ!!
എന്‍റെ അച്ഛനും അമ്മയ്ക്കും സന്തോഷിക്കാന്‍ ഇതില്‍ കൂടുതല്‍ എന്തോ വേണം??
അന്ന് അങ്ങനെ സന്തോഷിച്ചത് ഓര്‍ത്താവാം അച്ഛന്‍ പൊട്ടിചിരിച്ചത്!!

പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞ് ബാംഗ്ലൂരില്‍ എത്തിയപ്പോഴാണ്‌ സാര്‍ അന്ന് പാടിയ വാമൊഴി ഞാന്‍ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടത്.ഇവിടെ എല്ലാവര്‍ക്കും സ്വന്തം കാര്യം മാത്രം, അയലത്തു വീട്ടില്‍ താമസിക്കുന്നവനെ പോലും അറിയില്ല.കഴിഞ്ഞ നാലു വര്‍ഷം കൊണ്ട് ഞാന്‍ മനസിലാക്കിയ മഹാ സത്യം.
ബാംഗ്ലൂരില്‍ വലതുകാല്‍ വച്ചപ്പോള്‍ തന്നെ വൈഫിനോട് ഞാന്‍ ഇവിടുത്തെ സ്ഥിതി വിശേഷം പറഞ്ഞു കൊടുത്തു:
"നമ്മുടെ നാട് പോലെയല്ല ബാംഗ്ലൂര്‍"
"എന്തേ?"
"ചത്താ കിടന്നാല്‍ പോലും തിരിഞ്ഞ് നോക്കാത്ത അയല്‍ക്കാരാ"
ഞാന്‍ പറഞ്ഞത് മനസിലായെങ്കിലും അവളുടെ ലോല മനസ്സില്‍ ഉണ്ടായ ഒരു സംശയം അവള്‍ തിരിച്ച് ചോദിച്ചു:
"ചത്ത് കിടക്കുമ്പോള്‍ എങ്ങനാ ചേട്ടാ തിരിഞ്ഞ് നോക്കുന്നത്?"
കഷ്ടം!!
എന്നെ അങ്ങ് കൊല്ല്!!

മോഹന്‍ജെദാരോ കോളനി..
ഇവിടെയാണ്‌ എന്‍റെ പുതിയ വാടകവീട്.ബാച്ചിലറായി താമസിക്കുമ്പോള്‍ എവിടെ താമസിച്ചാലും ഒന്നുമില്ല, പക്ഷേ ഫാമിലി ലൈഫില്‍ അത് പറ്റില്ലല്ലോ.അതിനാല്‍ മാത്രമാണ്‌ ഞാന്‍ ഈ കോളനി തിരഞ്ഞെടുത്തത്.അടുത്തടുത്ത് വീടുകള്‍, എല്ലാരും ഫാമിലി ലൈഫ്, അത്യാവശം നല്ല പോഷ് ഏരിയ.ഒരു കുടുംബമായി താമസിക്കാന്‍ എന്ത് കൊണ്ടും നല്ലത്.
ഗൃഹപ്രവേശം കഴിഞ്ഞപ്പോള്‍ തന്നെ വാമഭാഗത്തിനോട് ഞാന്‍ മൊഴിഞ്ഞു:
"ഇനി ഇതാ നമ്മുടെ വീട്, ഇവിടെ നമ്മളെ ശല്യപ്പെടുത്താന്‍ ഒരുത്തനും വരില്ല"
ഞാന്‍ പറഞ്ഞ് നാക്കെടുത്തില്ല, അപ്പോഴേക്കും കോളിംഗ് ബെല്ല്‌ ശബ്ദിച്ചു,
'ടിങ്ങ് ടോങ്ങ്, ടിങ്ങ് ടോങ്ങ്'
ങ്ങേ!!
ആരാ?

ഒരു ആഷ്പോഷ് കൊച്ചമ്മ, തലയില്‍ കരിയോയിലും പൂശി, മുഖത്ത് പുട്ടിയുമിട്ട്, വലിയൊരു കൂളിംഗ്ലാസ്സും വച്ച്, പട്ട് സാരി ചുറ്റി, സ്വര്‍ണ്ണ വളയിട്ട്, കൈയ്യിലൊരു ഹാന്‍ഡ് ബാഗും ആയി നില്‍ക്കുന്നു.പുറകില്‍ നിന്ന് നോക്കിയാല്‍ ശ്രീദേവിയെ പോലെയും, മുമ്പില്‍ നിന്ന് നോക്കിയാല്‍ മൂധേവിയെ പോലെയുമുള്ള അവരോട് ഞന്‍ ചോദിച്ചു:
"ആരാ?"
"ഞാന്‍ വനജ, വനജ കൊച്ചമ്മ എന്ന് എല്ലാവരും വിളിക്കും"
ഓഹോ!!
അന്തംവിട്ട് നിന്ന എന്നോട് അവര്‍ ചോദിച്ചു:
"വൈഫില്ലേ?"
എന്തേ, എനിക്ക് വൈഫില്ലെങ്കില്‍ വൈഫ് ആകാന്‍ വന്നതാണോ??
ഉണ്ട്, എനിക്കൊരു വൈഫ് ഉണ്ട്!!
"വിളിക്കൂ, ഞാന്‍ ഒന്ന് പരിചയപ്പെടട്ടേ" അവരുടെ ഓര്‍ഡര്‍.
അത് കേട്ടതും ഞാന്‍ വൈഫിന്‍റെ അടുത്തേക്ക് ഓടി.കോളിംഗ് ബെല്ല്‌ അടിച്ചത് ആരാ എന്ന് നോക്കാന്‍ പോയ കാന്തന്‍ ശരം വിട്ട പോലെ ഓടി വരുന്നത് കണ്ട് അവള്‍ ചോദിച്ചു:
"ആരാ വന്നത്?"
"പുടവ ചുറ്റിയ ഒരു പിടിയാന, നിന്നെ പരിചയപ്പെടാന്‍ വന്നതാ"
അങ്ങനെ ഞങ്ങള്‍ അവരെ പരിചയപ്പെട്ടു.

എന്‍റെ പ്രതീക്ഷ തെറ്റിയില്ല, അവര്‍ ഒരു സംഭവം ആയിരുന്നു!!
കോളനിയുടെ ഇപ്പോഴത്തെ സെക്രട്ടറി.സ്വന്തം ഹസ്സ്‌ബെന്‍റിനൊപ്പം, അവരുടെ ഭാഷയില്‍ പറഞ്ഞാല്‍ സ്വന്തം ഹസ്സിനൊപ്പം അടുത്ത വീട്ടില്‍ താമസിക്കുന്നു.പ്രോഡക്ഷന്‍ യൂണിറ്റിന്‍റെ മേന്മ കാരണം ജനിച്ചത് മൂന്നും പെണ്‍ മക്കളായിരുന്നു.ഒന്നാമത്തവള്‍ അമേരിക്കയില്‍ പോയി, രണ്ടാമത്തവള്‍ ഒമാനില്‍ പോയി, മൂന്നാമത്തവള്‍ ഒളിച്ചോടി പോയി.ഇത് പഴയ കഥ.
ഇപ്പോള്‍ സ്വസ്ഥം, കോളനി ഭരണം.
സ്വന്തം കഥ വിശദീകരിച്ചിട്ട് അവര്‍ ചോദിച്ചു:
"ഇതാണ്‌ എന്‍റെ ഭൂതകാലം, ഇനി നിങ്ങളുടെ ഭൂതം എന്താണ്?"
ഞങ്ങളുടെ ഭൂതമോ??
അതാ മുമ്പില്‍ ഇരിക്കുന്നത്!!

അവര്‍ ഒരു ഭൂതം തന്നെയായിരുന്നു.ദിവസവും വീട്ടില്‍ വരും, എന്നിട്ട് ലോകത്തുള്ളവരുടെ കുറ്റം മൊത്തം പറയും, കൂട്ടത്തില്‍ അവരുടെ വീരസാഹസിക കഥകളും.ഗതി കെട്ടാല്‍ പൊളവനും കടിക്കും എന്നല്ലേ, അത് തന്നെ ഇവിടെയും സംഭവിച്ചു.അവരുടെ പൊങ്ങച്ചങ്ങള്‍ കേട്ട് കേട്ട് ഭാര്യയും തിരിച്ച് പറയാന്‍ തുടങ്ങി..
കൊച്ചമ്മ: "ഞാന്‍ ചുട്ട കോഴിയെ പറപ്പിച്ചിട്ടുണ്ട്"
ഭാര്യ: "ഞാന്‍ ചുട്ട കോഴിയെ പറപ്പിച്ച് അതിനെ കൊണ്ട് ഒരു കൊത്തൂടെ കൊത്തിച്ചിട്ടുണ്ട്"
ഈശ്വരാ!!
അറിയാതെ ഞാന്‍ തലയില്‍ കൈ വച്ച് പോയി.
ഇപ്പോള്‍ നിങ്ങള്‍ക്ക് ഒരു ഏകദേശ സംഭവം പിടി കിട്ടി കാണുമല്ലോ??
പക്ഷേ എന്തിനും ഒരു അവസാനമുണ്ട്..
ആയൂര്‍വേദം ,ഹോമിയോ എന്നീ മേഖലകളില്‍ ഭാര്യയ്ക്കാ അറിവ് കൂടുതലെന്ന് കൊച്ചമ്മയും,
ആരോഗ്യ മേഖയില്‍ കൊച്ചമ്മയ്ക്കാ അറിവ് കൂടുതലെന്ന് ഭാര്യയും പ്രഖ്യാപിച്ചു.അങ്ങനെ അവര്‍ തമ്മില്‍ ഒരു ധാരണയായി, അതെനിക്കൊരു മാരണമായി.

കൊച്ചമ്മയുടെ ഹസ്സിനു എന്തെങ്കിലും അസുഖമുണ്ടായാല്‍ അവര്‍ എന്‍റെ വീട്ടിലോട്ട് ഓടി വരും, എന്നിട്ട് ഗായത്രിയുടെ കൈയ്യില്‍ നിന്ന് എന്തെങ്കിലും ഒരു ഗുളികയും വാങ്ങി തിരിച്ച് പോകും.അതേ മാതിരി ആരോഗ്യത്തെ കുറിച്ചുള്ള അവരുടെ അഭിപ്രായങ്ങള്‍ എന്‍റെ മേല്‍ പരീക്ഷിക്കാന്‍ അവര്‍ നിര്‍ബദ്ധിക്കുകയും ചെയ്യും.അങ്ങനെ എന്‍റെ കൊച്ച് വീട്ടില്‍ ദിവസവും ഒരോ സംഭവങ്ങള്‍ അരങ്ങേറാന്‍ തുടങ്ങി.എല്ലാമൊന്നും വിശദീകരിക്കാന്‍ സമയമില്ല, ഒരു മൂന്ന് സംഭവങ്ങള്‍ ഞാനിവിടെ വിശദീകരിക്കാം..

ഒന്നാമത്തെ സംഭവം..
എന്ത് അസുഖമായാലും, ഏത് പാതിരാത്രി ആയാലും ആ പെണ്ണുമ്പിള്ള എന്‍റെ വീട്ടിലോട്ട് ഓടി വരുന്നത് എനിക്ക് ഒരു കുരിശായി മാറി.ഇവരെ എങ്ങനെ ഒഴിവാക്കാം എന്നതായി എന്‍റെ ചിന്ത.ഉറക്കം വരാത്ത രാത്രികള്‍..
അങ്ങനെയിരിക്കെ ഒരു കൊച്ച് വെളുപ്പാന്‍ കാലത്ത്, ഒരു മൂന്ന് മണി ആയി കാണണം ആരോ കോളിംഗ് ബെല്ല്‌ അടിക്കുന്നത് കേട്ടാ ഞാന്‍ എഴുന്നേറ്റത്.കതക് തുറന്ന് നോക്കിയപ്പോള്‍ കൊച്ചമ്മ.അവര്‍ വെപ്രാളത്തോടെ ചോദിച്ചു:
"ഹസ്സ്‌ബെന്‍റിന്‍റെ ഗ്യാസ്സ് പോകാന്‍ എന്ത് ചെയ്യണം?"
ഒരു ഉലക്ക എടുത്ത് തലക്കടിച്ചാല്‍ മതി!!
ഗ്യാസ്സ് പോയി ആള്‌ പെട്ടന്ന് വടി ആകും.ഹല്ല പിന്നെ??
വാ തുറന്ന് ഇങ്ങനെ പറയാന്‍ പോയ എന്നോട് അവര്‍ പറഞ്ഞു:
"ഇന്നലെ രാത്രിയില്‍ ഉരുളന്‍ കിഴങ്ങ് കറി കൂട്ടിയതാ, ഇപ്പം ഗ്യാസ്സായി"
അയ്യോ, ആ ഗ്യാസ്സായിരുന്നോ??
എന്നാ വൈഫിനോട് ചോദിക്കാം.

രണ്ടാമത്തെ സംഭവം..
ഇക്കുറി ആരോഗ്യമാ സംസാര വിഷയം.
ആരോഗ്യത്തിന്‍റെ മേന്മകളെ കുറിച്ചും, ആരോഗ്യവാനായി ഇരിക്കേണ്ട ആവശ്യത്തെ കുറിച്ചും കൊച്ചമ്മ ഗായത്രിക്ക് ക്ലാസ്സെടുക്കുന്നു.ഗായത്രിയോടൊപ്പം ഞാനുമത് കേട്ടിരുന്നു..
"കൊളസ്ട്രോള്‍, പ്രഷര്‍, ഡയബറ്റീസ്സ്.. ആരോഗ്യം ശ്രദ്ധിച്ചില്ലേ ഭയങ്കര പ്രശ്നമാ"
നല്ല വിവരം ഉള്ള സ്ത്രീ!!
"മോളു വേണം മനുവിന്‍റെ ആരോഗ്യം നോക്കാന്‍"
ഹോ, എന്നോടെന്ത് വാത്സല്യമാ!!
"മനുവിന്‌ ദിവസവും വെളുപ്പിനെ ഒരോ ഗ്ലാസ്സ് പാവയ്ക്കാ ജൂസ്സ് കൊടുക്കണം"
പാവയ്ക്കാ ജ്യൂസ്സോ??
വെളുപ്പാന്‍ കാലത്തോ??
പരട്ട തള്ളേ..
അത് നിങ്ങടെ മറ്റവന്‌ കൊണ്ട് കൊട്!!
പിന്നീട് അവരുടെ സംസാരം ഹോളിവുഡിലെയും ബോളിവുഡിലെയും നായകന്‍മാരെ കുറിച്ചായി.അവരുടെ ആരോഗ്യ സംരക്ഷണം ആയിരുന്നു സംസാര വിഷയം.ശരീരഘടന, മസില്‍, വയര്‍..
സംസാരം ഇങ്ങനെ നീണ്ട് പോയി..
അവിടെ നായകന്‍മാരുടെ വയര്‍ സിക്സ്സ് പായ്ക്ക് ആണത്രേ!!
എന്‍റെയും, അവളുടെ അച്ഛന്‍റെയും കുടവയര്‍ മാത്രം കണ്ട് പരിചയമുള്ള ഗായത്രിയോട് കൊച്ചമ്മ ചോദിച്ചു:
"എന്‍റെ ഹസ്സിന്‍റെയും സിക്സ്സ് പായ്ക്കാ, മനുവിന്‍റെയോ?"
ആദ്യം ഒന്ന് അമ്പരന്നെങ്കിലും അവള്‍ വിക്കി വിക്കി മറുപടി പറഞ്ഞു:
"ചേട്ടന്‍റെ....ചേട്ടന്‍റെ ഫാമിലി പായ്ക്കാ"
കര്‍ത്താവേ!!
ഫാമിലി പായ്ക്കോ??
കുടവയറിനെ ആണോ ഇവള്‍ ഉദ്ദേശിച്ചത്??
കൊച്ചമ്മയ്ക്ക് ഒപ്പം ഞാനും ഞെട്ടി!!

മൂന്നാമത്തെ സംഭവം..
മറ്റ് കേസുകള്‍ പോലെ നിസ്സാരമായിരുന്നില്ല ഈ കേസ്സ്, പ്രശ്നം രോഗം തന്നെ.
ഫുഡ് പോയ്സ്സണ്‍!!
പതിവു പോലെ കൊച്ചമ്മ വീട്ടില്‍ ഓടിയെത്തി, എന്നിട്ട് പറഞ്ഞു:
"ഹസ്സിനു ലൂസ്സ് മോഷന്‍. എന്താ ചെയ്യുക?"
ടൊയിലറ്റില്‍ പോകണം എന്നാ വായില്‍ വന്നതെങ്കിലും, കാര്യത്തിന്‍റെ സീരിയസ്സ് അറിയാവുന്ന ഞാന്‍ പെട്ടന്ന് ഗായത്രിയോട് മരുന്നെടുക്കാന്‍ പറഞ്ഞു.അവള്‍ രണ്ട് 'ഡയാസിന്‍' ഗുളികയുമായി വന്നു.അത് കൈയ്യില്‍ വാങ്ങിയട്ട് അവര്‍ ചോദിച്ചു:
"ഇത് എങ്ങനെയാ യൂസ്സ് ചെയ്യണ്ടത്?"
എന്തിനും ഏതിനും വീട്ടില്‍ വന്ന് ശല്യപ്പെടുത്തുന്ന അവരെ നോക്കി ഞാന്‍ പിറുപിറുത്തു:
"ലൂസ്സ് മോഷന്‍ വരുമ്പോള്‍ ഒരെണ്ണം എടുത്ത് തിരുകി വച്ചാല്‍ മതി"
"എന്താ?"
ഭാഗ്യം, അവര്‍ കേട്ടില്ല!!
ഭാര്യ മറുപടി പറഞ്ഞു:
"ഒരെണ്ണം കഴിച്ചാല്‍ മതി"
"അത് കൊണ്ട് മാറുമോ?" അവര്‍ക്ക് പിന്നെയും സംശയം.
മാറിയില്ലങ്കില്‍ അടുത്തതും കൂടി തിരുകി വയ്ക്കണം!!
ഞാന്‍ എന്താ പറയാന്‍ വന്നത് എന്ന് മനസിലായ വൈഫ് അതേ അര്‍ത്ഥത്തില്‍ പറഞ്ഞു:
"അപ്പോള്‍ രണ്ടാമത്തതും യൂസ്സ് ചെയ്യണം"
"അത് മതിയോ?"
അത് മതി!!
ഗുളികയും കൊണ്ട് ഓടിയ അവര്‍ ഒരു നിമിഷം നിന്നു, എന്നിട്ട് തിരിഞ്ഞ് വിഷമത്തോടെ ചോദിച്ചു:
"എന്നിട്ടും മാറിയില്ലങ്കിലോ?"
നമുക്ക് ഒരു ആപ്പ് വയ്ക്കാം!!
പിന്നല്ല!!

147 comments:

അരുണ്‍ കരിമുട്ടം said...

ഞാന്‍ പരിചയപ്പെട്ടിട്ടുള്ള ഒരു കൊച്ചമ്മയായും ഇവര്‍ക്ക് ബന്ധമില്ല.
ഇത് സത്യം,സത്യം,സത്യം!!

ബഷീർ said...

ആദ്യം ഇവിടെ ഒരു സ്മൈലി .. :)

പിന്നെ വായിച്ച് അഭിപ്രായിക്കാം :)

Bindhu said...

ayoo.vayichittu comment cheyan poyatha kuzhappamayathu.thenga adikkan pattiyilla.
eda, beyond the limit.allathetha parayuka.chirichu marinju.kannil koodi ellam vellam varunnu.
super,super,super!

ബഷീർ said...

വായിച്ചാൽ ആരെങ്കിലും എന്തെങ്കിലുമൊക്കെ എടുത്ത് അടിക്കുമെന്ന് ഉറപ്പല്ലേ..അതിനാൽ ഞാൻ ഒരു തടയിട്ടു :)

കണ്ണിൽ കൂടി വെള്ളം വരുന്നതിനുള്ള മരുന്നും കൂടി പോരട്ടെ...

ഇത്തവണ പൊണ്ടാക്കിട്ടും കൊടുത്തല്ലോ.. പ്യാവം.. നിങ്ങളെ സഹിക്കുന്നതിനുള്ള പ്രതിഫലം. !


പത്താം ക്ലാസിലെ ആ വിശദീകരണം കലക്കി..

ചട്ടവരിയോലകൾ.. വിശദീകരിക്കുക..

‘ചട്ട വെച്ച് വരി വരിയായി ഓല മേയുന്നതിനെയാണ് ചട്ട വരിയോലകൾ എന്ന് പറയുന്നത്. ‘

ഈ വിശദീകരണം ക്ലാസിൽ വായിച്ച് അന്ന് ലാസർ മാഷ് (അതും പത്താം ക്ലാസിൽ തന്നെ) അതെഴുതിയവനെ വാഴ്ത്തിയത് മറന്നിട്ടില്ല്.. സത്യായിട്ടും ഞാനല്ല അതെഴുതിയത്.. എന്നെ വിശ്വസിക്കൂ..

ബാക്കി നേരിൽ വിളിച്ച് പറയാം.മനുഷ്യന്റെ വയറ് ഫാമിലി പാക്കായി ചിരിച്ചിട്ട്. പഹയാ...

അഭിനന്ദനനങ്ങൽ

Roshini said...

അരുണ്‍ ചെട്ടാ, ചേച്ചിയുമായി വഴ്ക്ക് വല്ലതും ഇട്ടോ?
ഒരുപാട് പണി കൊടുത്തേക്കുന്നു.
ഹി..ഹി..ഹി ചിരിച്ച് മറിഞ്ഞു.ഇടക്ക് ഞാന്‍ വായന നിര്‍ത്തി.ഒറ്റയടിക്ക് വായിച്ച്പ്പോള്‍ ശ്വാസം മുട്ടുന്നപോലെ, ചിരിച്ചിട്ടേ.അടിപൊളിയായി ട്ടോ

ramanika said...

"നാട്യപ്രകാരം നഗരം ദരിദ്രം നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം"
ഈ വാമൊഴി ഈണത്തില്‍ പാടിയിട്ട് മലയാളം മാഷ് പറഞ്ഞു:
"എല്ലാരും ഇതൊന്ന് വിശദീകരിച്ച് എഴുതിയേ"
അത് കേട്ടപാതി കേള്‍ക്കാത്ത പാതി ഞാനെന്‍റെ ബുക്കില്‍ വിശദീകരിച്ചു എഴുതി,

നാട്യപ്രകാരം നഗരം:-
സിംപിള്‍!!
നഗരത്തിലെ ജീവിതം നാട്യശാസ്ത്രപ്രകാരമാണ്!!

ദരിദ്രം നാട്ടിന്‍പുറം:-
വെരി സിംപിള്‍!!
നാട്ടിന്‍പുറത്തുകാര്‌ ദരിദ്രരാണ്!!

നന്മ കള്ളാല്‍ സമൃദ്ധം:-
ഇതും സിംപിള്‍!!
കള്ള്‌ കുടിച്ചാല്‍ നന്മ ലഭിക്കും!!

അതായത് നാട്യശാസ്ത്രപ്രകാരം ജീവിക്കുന്ന നഗരവാസികളും, ദരിദ്രരായ നാട്ടിന്‍പുറത്തുകാരും മനസ്സില്‍ നന്മ വേണമെങ്കില്‍ കള്ള്‌ കുടിക്കണം.
ഹോ, എത്ര നല്ല വിശദീകരണം!!

എത്ര നല്ല വിശദീകരണം!!

സന്തോഷ്‌ പല്ലശ്ശന said...

ചക്കിക്കൊത്തൊരു ചങ്കരന്‍ ....ചേച്ചിയും ആളു പുലിയാണ്‌ കെട്ടാ... സത്യ പറഞ്ഞാ ചിരിച്ചു മറിഞ്ഞു വല്ലോരു കണ്ടിരുന്നേല്‍ എന്‍റെ ബോണസ്സും ഇങ്ക്രിമെന്‍റും പ്രമോഷനും ഒന്നിച്ചു കിട്ടിയേനെ...കാരണം ഞാന്‍ ഇപ്പോള്‍ ഓഫീസിലാ...ഹേയ്‌ മനുഷ്യനേ..നിങ്ങളിക്കിതെന്തിന്‍റെ കേടാ മനുഷ്യന്‍മാരെ ചിരിപ്പിച്ചു കൊല്ലാനായി കരാറെടുത്തിരിക്കയാ.... ???

മൊട്ടുണ്ണി said...

ഹി..ഹി..ഹി
ഗുരുവേ നമഃ
അവസാനത്തെ പാരഗ്രാഫ് മാഷ് ശരിക്കും ഒരിക്കല്‍ പറഞ്ഞതല്ലേ?
:)
എന്‍റെ പുതിയ കഥയുടെ കാര്യം കൂട്ടുകാരോടൊക്കെ ഒന്ന് പറയണേ.

അരവിന്ദ് :: aravind said...

കലക്കീ..:-)

ശ്രീജിത്ത് said...

ഞാന്‍ സാറിന്‍റെ പ്രതീക്ഷകള്‍ക്കപ്പുറം വളര്‍ന്നിരിക്കുന്നു!!
ഭയങ്കരന്‍ തന്നെ!!

നീ ഭയങ്കരനല്ലടാ, അതി ഭയങ്കരനാ.ഞാന്‍ അനോണി ആയത് നിന്‍റെ കഷ്ടകാലം.എന്‍റെ ബ്ലോഗ്ഗില്‍ നിന്നെ പറ്റി ഞാന്‍ നാല്‌ എഴുതുന്നുണ്ട്.നിനക്ക് വേറെ ഒരു പണിയുമില്ലേടേ?ചിരിച്ച് പ്രാന്തായി.

ഓടേ: ഈ ഗായത്രി ദീപ തന്നെയാണോ?

Arun Sadasivan said...
This comment has been removed by the author.
കണ്ണനുണ്ണി said...

ഹി ഹി കോളനി വിശേഷം കൊള്ളാം അരുണേ.. ചിരിപ്പിച്ചു...
പക്ഷെ ശകുന്തളയുടെ അത്രേയ്ക്കന്ങടു സെറ്റ് അപ്പ്‌ ആയില്യട്ടോ...
ഈ സൈസ് ഒരു ആന്റി എന്റെ അയലത്തും ഉണ്ട്.. മുന്‍പ് അമ്മ എവിടെ ബന്ഗ്ലോരെ ഉണ്ടായിരുന്നപോ കമ്പനി ആയതാ..ഇപ്പൊ എനിക്കാ തലവേദന... അവരുടെ അനിയനെ കൊച്ചു വെളുപ്പാന്‍ കാലത്ത് എയര്‍പോര്‍ട്ടില്‍ ഡ്രോപ്പ് ചെയ്യണം... ഹസ്ബന്റിനെ നൈറ്റ്‌ ലേറ്റ് ആയി വരുമ്പോ പിക്ക് ചെയ്യണം... അതും പോരാഞ്ഞ്... അവര്‍ക്ക് ഓണ്‍ലൈന്‍ മൂവി or ബസ്‌ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യണമെങ്കില്‍ അതിനും എന്‍റെ കാര്‍ഡ്‌ വേണം... :(

അരുണ്‍ കരിമുട്ടം said...

ബഷീറിക്ക:നന്ദി, തേങ്ങായ്ക്കും,അഭിപ്രായത്തിനും.
ബിന്ദു:സന്തോഷമായി, ആദ്യം അഭിപ്രായം പറഞ്ഞത് ബിന്ദു അല്ലേ?
റോഷിനി:വെറുതെ കുടുംബകലഹം ഉണ്ടാക്കല്ലേ?:)
രമണിക:നന്ദി
സ്ന്തോഷ്:കൊള്ളാമോടേ?
മൊട്ടുണ്ണി:നന്ദി, ഏറ്റു
അരവിന്ദേട്ടാ:നന്ദി,നന്ദി,നന്ദി
ശ്രീജിത്ത്:എടാ നീ വീട്ടില്‍ വരുമ്പോള്‍ ദീപയോട് തന്നെ ചോദീര്.:)
കണ്ണനുണ്ണി:അപ്പം എല്ലാവര്‍ക്കും ഉണ്ട് ഈ മാതിരി കുരിശ് അല്ലേ?

VEERU said...

hei arunbhai...athu kalakki...ennaalum shakuthaledathrayum varilla..kuzhappamilla..adutha praavashyam kaanaam...

ഷാരോണ്‍ said...

കോളനി യുടെ പേരു തന്നെ ബെസ്റ്റ്!!
മൊഹന്ജദാരൊ കോളനി.....
ഇമ്മാതിരി അയല്‍ക്കാരും നിങ്ങളെ പോലെയുള്ള ചൊറി രാജാക്കന്മാരും ഒന്നിച്ചാല്‍
വല്യ താമസമില്ലാതെ അതും ഒരു ചരിത്ര സ്മാരകമാക്കാം....ഹരപ്പ-മൊഹന്ജദാരൊ
പോലെ...

കൊള്ളാം ജാഡ പോസ്റ്റ്....
കായംകുളം സൂപ്പര്‍ ഫാസ്റ്റ് തളരാതെ ഇങ്ങനെ അങ്ങട് പോട്ടെ...

Rajesh said...

arun,
ninte postil nalla onna ithu.shakunthalayekal enikku ishtapettu.nee kalyanam vilikan poyathinte athe range.ippozhe ini post idilla ennu paranjittu ittu alle.samayam kittumbol veruthe ezhuthi idade, njangalokke ividille vayikkan.hahaha

ശ്രീഇടമൺ said...

കിടിലന്‍ കിടുകിടിലന്‍...
പതിവുപോലെ ചിരിച്ച് ചിരിച്ച് ...ഹോ
കെടക്കട്ടെ ഒരഞ്ചാറ് സ്മൈലി...
:)
:)
:)
:)
:)

ഹന്‍ല്ലലത്ത് Hanllalath said...

..ഫാമിലി പായ്ക്ക് ബോഡിക്കാരാ..:)
കലക്കി ഇതും...

ഫോട്ടോഗ്രാഫര്‍ said...

അതായത് നാട്യശാസ്ത്രപ്രകാരം ജീവിക്കുന്ന നഗരവാസികളും, ദരിദ്രരായ നാട്ടിന്‍പുറത്തുകാരും മനസ്സില്‍ നന്മ വേണമെങ്കില്‍ കള്ള്‌ കുടിക്കണം

ഇത് എന്ത് കോപ്പിലെ വിശദീകരണമാണുവാ?
ചിരിച്ചു

Unknown said...

തുടക്കം മുതല്‍ ഒടുക്കം വരെ ചിരി ആയിരുന്നു. മിക്കവാറും ചിരിച്ചതിന് എന്നെ ഓഫീസില്‍ നിന്ന് പുറത്താക്കും. അവസാനത്തെ ആപ്പ് വായിച്ചിട്ട് പുറത്തേക്കോടി പോയി അല്ലേല്‍ ചിലപ്പോ ഇവന്മാര്‍ എല്ലാരും കൂടി എന്നെ മെന്റല്‍ ആശുപത്രിയിലേക്ക് കൊണ്ട് പോകും

അരുണ്‍ കരിമുട്ടം said...

വീരു: നന്ദി വീരു, പഴയ പോലെ ആയില്ലെങ്കിലും ഇഷ്ടപ്പെട്ടല്ലോ?
ഷാരോണ്‍,ഇടമണ്‍, hAnLLaLaTh :നന്ദി
രാജേഷ്:ആദ്യത്തെ കുറി വടക്ക് കിഴക്കാ എനിക്കും ഏറ്റവും ഇഷ്ടപ്പെട്ട പോസ്റ്റ്
അപരിചിതാ: ഇങ്ങനെയും വിശദീകരിക്കാം:)
പുള്ളിപുലി:അപ്പോള്‍ കുഴപ്പമില്ല അല്ലേ?(ഈ കഥ)

പ്രയാണ്‍ said...

അരുണെ കൊച്ചമ്മക്ക് ഒരു സുകുമാരിച്ചേച്ചി ലുക്കുണ്ടല്ലൊ....ഗായത്രിക്കൊരു ഊര്‍വ്വശി ലുക്കും.....എല്ല കോളനിയിലുമുണ്ട് ഇതുപോലൊരാള്‍...ഇതുവരെ പരിചയപ്പെട്ടിട്ടില്ലെങ്കില്‍ ഭാഗ്യം ചെയ്തവന്‍......:)

വിനോദ് said...

'പുറകില്‍ നിന്ന് നോക്കിയാല്‍ ശ്രീദേവിയെ പോലെയും, മുമ്പില്‍ നിന്ന് നോക്കിയാല്‍ മൂധേവിയെ പോലെയുമുള്ള അവരോട് ..'
ഹഹഹ..
ഈ വിശദീകരണമാ ആദ്യത്തെനെക്കാള്‍ ഇഷ്ടമായത്

സൂത്രന്‍..!! said...

പുറകില്‍ നിന്ന് നോക്കിയാല്‍ ശ്രീദേവിയെ പോലെയും

nalla imagination ...? ha ha ha ha

രാജീവ്‌ .എ . കുറുപ്പ് said...

അരുണ്‍ അണ്ണാ, ഓരോ ഉപമകളും എടുത്തു പറഞ്ഞാല്‍ ഒരു പോസ്റ്റിന്റെ വലിപ്പം വരും, തകര്‍ത്തു അണ്ണാ തകര്‍ത്തു. ചിരിച്ചു പണ്ടാരം അടങ്ങി.
ഫാമിലി പായ്ക്ക് കിടിലന്‍, എനിക്കും അത് തന്നെ ആണേ,

Visala Manaskan said...

"മനുവിന്‌ ദിവസവും വെളുപ്പിനെ ഒരോ ഗ്ലാസ്സ് പാവയ്ക്കാ ജൂസ്സ് കൊടുക്കണം"

പാവയ്ക്കാ ജ്യൂസ്സോ?? വെളുപ്പാന്‍ കാലത്തോ??

പരട്ട തള്ളേ....അത് നിങ്ങടെ മറ്റവന്‌ കൊണ്ട് കൊട്!!

:) അത് കലക്കി!

തോമ്മ said...

"ചേട്ടന്‍റെ....ചേട്ടന്‍റെ ഫാമിലി പായ്ക്കാ"
HA ........HA ....

അരുണ്‍ കരിമുട്ടം said...

പ്രയാന്‍:അപ്പോ നായകനു ശ്രീനിവാസന്‍റെ ലുക്കുണ്ടോ?:)
വിനോദ്,സൂത്രന്‍: രണ്ട് പേര്‍ക്കും അതങ്ങ് ബോധിച്ചു അല്ലേ?എല്ലാം മനസിലായി
കുറുപ്പേ:ഹേയ്, ഞാന്‍ ആ ടൈപ്പല്ല
വിശാലേട്ടാ: എങ്ങെനാ ചേട്ടാ പറയാതിരിക്കുന്നത്, കുറേ എണ്ണം ഇങ്ങനെ ഇറങ്ങിയിട്ടുണ്ട്.വെറുതെ പേടിപ്പിക്കാന്‍
തോമ്മാ:നന്ദി

..:: അച്ചായന്‍ ::.. said...

ശരം വിട്ട പോലെ ഓടി വരുന്നത് ... ഇത് ഇങ്ങനെ തന്നെ ആരുന്നോ ആദ്യം എഴുതിയെ ഹിഹിഹി ...
അപ്പൊ മാഷ് ആപ്പ് വെക്കാനും മിടുക്കനാ അല്ലേ .. കര്‍ത്താവെ കൊടണ്ണാ കൈ ഇടയ്ക്കു കുറച്ചു ലാഗ് ആയി എങ്കിലും തുടക്കവും ഒടുക്കവും സൂപ്പര്‍ ഒരു അലക്കരുന്നു അവസാനം ശരിക്കും ചിരിച്ചു മറഞ്ഞു

Sheeja said...

Arun, sathyam para ninakku officil shambalam tharunnathu kadha ezhuthanano.ella azhchayilum undallo.Padam varachu, mimikriyum katti nadanna nee ippol kadha ezhuthayi alle? ini ennanavo kavitha ezhuthunnathu.enthayalum nee kavitha ezhuthiyal athu parady kavitha arikkum.THIRCHAAA
ithum kalakkiyeda
Sheeja (Bnglr)

ആർപീയാർ | RPR said...

അരുണേ..

തിരക്കുകാരണം വായിക്കാൻ താമസിച്ചുപോയി..

പതിവുപോലെ അലക്കി..

പിന്നല്ല !!!

പാവപ്പെട്ടവൻ said...

നീയെന്തിനാ ഇടക്കിടെ വരുന്നത്?"
നല്ല ബെസ്റ്റ് ചോദ്യം!!
ആ ചോദ്യത്തിനു മുമ്പില്‍ ആദ്യം ഒന്ന് പതറിയെങ്കിലും, ധൈര്യം സംഭരിച്ച് ഞാന്‍ തിരിച്ച് ചോദിച്ചു:
"നാട്ടിന്‍ പുറം നന്മകളാല്‍ സമൃദ്ധം എന്നല്ലേ അച്ഛാ?"

മനോഹരം എന്ന് പറയണ്ടാതില്ലല്ലോ അടിപൊളി ഒരു വണ്ടി നിറയെ ചിരിച്ചു

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ആ ഫാമിലി പായ്ക്ക് ഒഴികെ ബാക്കിയെല്ലാം ഓകെ.. അതാ മോഹന്‍ലാലിന്റെ പടമുള്ള ഫോര്‍വേഡില്‍ വാ‍യിച്ചു മടുത്തതാ.. ആദ്യത്തെ അര്‍ത്ഥം വിശദമാക്കല്‍ കലക്കി.

അരുണ്‍ കരിമുട്ടം said...

അച്ചായാ:മനസിലായി, ഞാന്‍ ഇങ്ങനെ തന്നാ എഴുതിയത്:)
ഷീജേ:ഞാന്‍ നിന്നെം കെട്ടിയോനേം പറ്റി എഴുതാന്‍ തീരുമാനിച്ചു.'ഷീജാല്‍ബര്‍ട്ടം' അതാ കവിതയുടെ പേര്, നീയും നിന്‍റെ കെട്ടിയോനും.
ആര്‍പിയാര്‍:നന്ദി
പാവപ്പെട്ടവനേ: എന്താണാവോ ആ നന്മ?
കുട്ടിച്ചാത്താ: അത് അളിയന്‍ എപ്പോഴും പറയുന്ന കോമഡിയാ, ഫോര്‍വേഡില്‍ വന്ന കാര്യം അറിയില്ലാരുന്നു.നീ ക്ഷമി..:)

riyavins said...

"എന്നിട്ടും മാറിയില്ലങ്കിലോ?"
നമുക്ക് ഒരു ആപ്പ് വയ്ക്കാം!!
എന്നിട്ടും മാറിയില്ലങ്കിലോ??????????????
അല്ല മേസ്തിരി പറ .........ചൊതിച്ചതില്‍ വല്ല തെറ്റും ഉണ്ടൊ???..
അരുണ്‍ ചെട്ടാ കലക്കീ

Typist | എഴുത്തുകാരി said...

അരുണ്‍, അടിപൊളി.

കെ.കെ.എസ് said...

ഞാനൊരു രാജാവായിരുന്നെങ്കിൽ പട്ടും പവനും പാർസലിലെങ്കിലും അയച്ചേനെ ...പക്ഷെ ഇപ്പോൾ പണചിലവില്ലാത്ത ഒരു കാര്യം ചെയ്യാനെ നിവൃത്തിയുള്ളൂ‍.സ്ഥാനമാനങൾ കല്പിച്ചു നൽകുക..
ജൂനിയർ രാജസേനൻ എന്നായാലൊ(അതുവേണ്ട!അദ്ദേഹമിപ്പോൾ കോമഡി കൊണ്ട് കൊഞ്ഞനം കുത്തുകയാണ്)
പാവങളുടെ പീജീ വോഡ് ഹൌസ് എന്നായാ‍ലോ?(അതും വേണ്ട,പ്രശസ്തരെ നമുക്ക് വെറുതെ വിടാം)
നർമ്മ കോവിദൻ എന്നായാലോ?

Sudhi|I|സുധീ said...

യ്യോ... നല്ല റൊമാന്റിക്‌ തുടക്കം... ഒടുക്കത്തെ ആപ്പും കലക്കി...
അരുണേട്ടാ, പാവയ്ക്കാ ജ്യൂസ്‌ നല്ലതാ... നിങ്ങള് തന്നെ കുടിച്ചോ...

Albert said...

You are rocking again.
'ഷീജാല്‍ബര്‍ട്ടം'
athu veno boss?
:)

അരുണ്‍ കരിമുട്ടം said...

riyavins:നമുക്ക് സിമെന്‍റിട്ട് ഉറപ്പിക്കാം എന്താ?
എഴുത്തുകാരി:നന്ദി
കെ.കെ.എസ്സ്:ആക്കിയതാണോ?:)
സുധീഷ്:ഹി..ഹി..
ആല്‍ബര്‍ട്ട്:അത് നിന്‍റെ പെമ്പ്രന്നോത്തിയെ പേടിപ്പിക്കാന്‍ പറഞ്ഞതല്ലേ?:)

വാഴക്കോടന്‍ ‍// vazhakodan said...

വീണ്ടും കലക്കീ ഗെഡീ :)

nandakumar said...

അരുണേ തകര്‍ക്കുവാണല്ലോ (ഞാനെന്റെ ബ്ലോഗും പൂട്ടി പോകുവാ, പിന്നല്ല!!)

ഗൊള്ളാം.. അലക്കി പൊളിക്ക്..

Sabu Kottotty said...

ങ്ങള്‌ നേരത്തേ വന്നോ അതോ ഞമ്മള്‌ താമയിച്ചോ ? ത്താണേലും ഞമ്മള്‌ എത്തീക്ക്ണ്‌.

Unknown said...

ദൈവമേ, ഞാന്‍ എന്ത് പറയാന്‍?

ഗ്രഹനില said...

രസികൻ പോസ്റ്റ് !
====
“നാട്യപ്രധാനം നഗരം ദരിദ്രം
നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം“

എന്നാണ് ഒറിജിനൽ :-)

Anil cheleri kumaran said...

..പുടവ ചുറ്റിയ ഒരു പിടിയാന..
കലക്കി അരുൻ!!!
ഉപമകളെല്ലാം സൂപ്പർ..!!

പിന്നല്ല.!!

അരുണ്‍ കരിമുട്ടം said...

വാഴക്കോടാ:നന്ദി
നന്ദേട്ടാ:ഹേയ് അങ്ങനൊന്നും ചെയ്യരുത്
കൊട്ടോടിക്കാരാ:താമസിച്ചില്ല മാഷേ
ദീപ:ഓടടി...(എന്‍റെ സ്വന്തം ഭാര്യ ആണേ)
ഗ്രഹനില, കുമാരേട്ടാ:നന്ദി

anupama said...

dear arun,
i reached late and i didn't know!
a post that brought a:)
i know,u're a manu fan!is it,the hero's name manu?
upamas are ugran!
software+ayurveda,howz life?
next time,teach the kochamma,''gayathri manthram'.change route!that will be the end of her visit![free advices always!]
sasneham,
anu

Anonymous said...

manuji, chirichu pandaramadangi:))))))))

abhi said...

വാമഭാഗതിനിട്ടു ഒരു തേപ്പ് കൊടുത്തല്ലോ... മൂന്നു നേരം പാവയ്ക ജൂസ് കിട്ടുന്ന ലക്ഷണം ഒക്കെ കാണുന്നുണ്ട് :)

പോസ്റ്റ്‌ കലക്കിട്ടുണ്ട് !

കാപ്പിലാന്‍ said...

അരുണേ , കലക്കി മറിച്ചു കളഞ്ഞു :) വയറിന്റെ കാര്യമാണ് പറഞ്ഞത് :)
നാട്ടിന്‍ പുറം നന്മകളാല്‍ സമൃദ്ധം , കായംകുളത്തിന്റെ കാര്യമാണോ പറഞ്ഞത് :)

കെ.കെ.എസ് said...

അരുൺ,ആക്കിയതല്ല,ആത്മാർഥമായി തന്നെ.അതിലല്പം നർമ്മം കലർത്താൻ ശ്രമിച്ചെന്നു മാത്രം.ഈയിടെ എല്ലാവരുമെന്നെ തെറ്റിദ്ധരിക്കുന്നു.അഷ്ടമത്തിൽ കഷ്ടകാലം1

അരുണ്‍ കരിമുട്ടം said...

അനുപമ:ആ ചോദ്യത്തിനുള്ള മറുപടി എന്‍റെ അടുത്ത പോസ്റ്റില്‍ ഉറപ്പാ:)
അനോണീ, അബി:നന്ദി
കാപ്പിലാനെ: കായംകുളം നന്മ കള്ളാല്‍ അല്ല പനം കള്ളാല്‍ സമൃദ്ധം
കെ.കെ.എസ്സ്:ഹേയ്, ഞാന്‍ തെറ്റിദ്ധരിച്ചില്ല, നല്ല രീതിയിലാ ഉള്‍ക്കൊണ്ടത്

hi said...

നാട്യപ്രകാരം നഗരം:-
സിംപിള്‍!!
നഗരത്തിലെ ജീവിതം നാട്യശാസ്ത്രപ്രകാരമാണ്!!
:D :D :D
ആശാനെ കലക്കി...എന്നാലും പ്രതീക്ഷിച്ച അത്ര പോര കേട്ടോ..എനിക്ക് തോന്നിയതാണ് :)

വശംവദൻ said...

തകർപ്പൻ പോസ്റ്റ്‌! നന്നായി ചിരിപ്പിച്ചു.

"മനസ്സില്‍ നന്മ വേണമെങ്കില്‍ കള്ള്‌ കുടിക്കണം"
ഇതു ശരിക്കും ഇഷ്ടായി. :))

വശംവദൻ said...
This comment has been removed by the author.
ധൃഷ്ടദ്യുമ്നന്‍ said...

ഇതൊക്കെ വാമഭാഗം വായിച്ചോ???
ഒരു കുടുംബകലഹത്തിനുള്ള സ്കോപ്പ്‌ തന്നത്താനെ ഒപ്പിച്ചെടുത്തു..ഇല്ലേ???? :)

Ashly said...

"ഇനി ബാംഗ്ലൂരിലും നന്മ വിരിയട്ടെ" - ഈപ്പം ബാംഗ്ലൂരിൽ ഡെയിലീ നന്മ വിരിക്കൽ ആയിരിക്കും മെയീൻ റ്റാസ്ക്!!!

കുറെ ചിരിച്ഛൂ !!!! നല്ല പൊസ്റ്റ് !!

അരുണ്‍ കരിമുട്ടം said...

അബ്ക്കാരി:ഹി..ഹി..പ്രതീക്ഷ.അത് അനന്തമായ സായൂജ്യത്തിന്‍റെ മണ്ണപ്പമല്ലേ കൂട്ടുകാരാ?:)
വംശവദന്‍:മനസ്സില്‍ നന്മ വേണമെങ്കില്‍ കള്ള്‌ കുടിക്കണം, അത് സത്യമാ
ധൃഷ്ടദ്യുമ്നന്‍: വീട്ടില്‍ വഴക്കോ?ഒന്നും പറയണ്ട്.
Ashly :നന്ദി:)

ബിനോയ്//HariNav said...

അരുണ്‍‌മാഷേ, നിങ്ങള് കുടും‌ബത്തോടെ ഒരു സം‌ഭവമാണെന്നു മനസ്സിലായി :)

നന്നായി രസിച്ചൂട്ടോ :)

പഞ്ചാരക്കുട്ടന്‍.... said...

arun super..............
waiting for next post........
with love,
DeeP...

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

:D

chiripichu kalanju

കാസിം തങ്ങള്‍ said...

രസിപ്പിച്ചു.നാട്ടിന്‍ പുറങ്ങളിലെ സമൃദ്ധമായ നന്മകള്‍ മോഹന്‍‌ജെദാരോ കോളനിയില്‍ കിട്ടുന്നുണ്ടോ ആവോ.

Rare Rose said...

ഈശ്വരാ..!!..കലക്കിന്നു പറഞ്ഞാല്‍ പോരാ കല കലക്കി..പ്രത്യേകിച്ചും "നാട്യപ്രകാരം നഗരം ദരിദ്രം നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം" എന്നതിന്റെ വിശദീകരണം..:)

മുക്കുറ്റി said...

kalakkkkkiiiiiii.................

ആനക്കാട്ടില്‍ ചാക്കോച്ചി said...

arune ennatha njan parayande? kalakki... chirichu... kayamkulam superfast oru nonstop superfast ayi ennum ivide ondavatte ennashamsikkunnu. oru prashnam mathrame ollu... officil irunnu vayikkan pattunnilla... anneram dileep punjabi houseil chirikkunnath pole chirikkandi varunnu... ormayille?

Harisree ashokan shoe polish cheithu kondirikkumbo janardhanan vannu chodikkunnath,
“ningalil aarkka nannayi thuni alakkan ariyavunnath?”
harisree: “enikk nannayi thuni alakkan ariyam… ivanu theere ariyilla… njan padippikkam”
janardhanan: “venda venda valare vila koodiya thunikala nee thanne alakkiya mathi…”

anneram dileep chirikkunna oru chiri undallo(chiriyayi start cheithu athu thummal ayi convert avunna style)… ammathiri chiriya njan arunte blog vayikkumbo officil irunnu chirikunnath… ningalente pani kalanje adangu…

ഞാന്‍ ആചാര്യന്‍ said...

മന സമാധാനത്തോടെ ചിരിക്കാന്‍ സന്ദര്‍ശിക്കുവീന്‍ - ഷെര്‍ലക്, കായംകുളം സൂപ്പര്‍ഫാസ്റ്റ് (അരുണ്‍), വാഴക്കോടന്‍റെ പോഴത്തരങ്ങള്‍, ശ്രീഹരി(അടുത്തകാലത്ത്)...

അരുണ്‍ കരിമുട്ടം said...

ബിനോയ്, പഞ്ചാരക്കുട്ടാ, വഴിപോക്കന്‍:നന്ദി
കാസിം: നന്മകല്‍ എല്ലായിടവും ഉണ്ടല്ലോ?
റെയര്‍ റോസ്സ്,മുക്കുറ്റി:നന്ദി
ചാക്കോച്ചി:അത്ര പ്രശ്നമാ?:)
വെറുതെ ഒരു ആചാര്യന്‍:നന്ദി:)

Arun said...

ഒന്നാമത്തവള്‍ അമേരിക്കയില്‍ പോയി, രണ്ടാമത്തവള്‍ ഒമാനില്‍ പോയി, മൂന്നാമത്തവള്‍ ഒളിച്ചോടി പോയി
Entha prasam:)

Junaiths said...

അതായത് നാട്യശാസ്ത്രപ്രകാരം ജീവിക്കുന്ന നഗരവാസികളും, ദരിദ്രരായ നാട്ടിന്‍പുറത്തുകാരും മനസ്സില്‍ നന്മ വേണമെങ്കില്‍ കള്ള്‌ കുടിക്കണം.
ഹോ, എത്ര നല്ല വിശദീകരണം!!
:0)!(0:

smitha adharsh said...

നമ്മള് ബിസി ആയിരുന്നു സാറേ..
അതാ ഈ വഴി വരാതിരുന്നത്..
വായിക്കാതെ വിട്ട എല്ലാ പോസ്റ്റും ഒന്നിച്ചിരുന്നു വായിച്ചു.
എല്ലാം അതി ഗംഭീരം..അങ്ങനെ പറഞ്ഞാല്‍ ചിലപ്പോ കുറഞ്ഞു പോകും..

ഇടവത്തിലെ ചാപിള്ള : പ്രസവം ഇത്രയും സിമ്പിള്‍ പ്രോസെസ്സ് ആണ് എന്ന് മനസ്സിലാക്കി തന്നതിന് അതിയായ നന്ദി..എന്നാലും ഗര്‍ഭ ലക്ഷണങള്‍ മുഴുവന്‍ ശരിയായിരുന്നു അല്ലെ?
കേരളത്തിന്റെ ദേശീയ പക്ഷി: അതി ഭയങ്കരമായ ആരാധന തോന്നി..ഒരു പി.എസ്.സി. കോച്ചിംഗ് ക്ലാസ്സ്‌ സ്വന്തം ചിലവില്‍ നടത്താം..
ശകുന്തള : ആ ബ്രോക്കറെ ബ്രോക്ക് ചെയ്യണമായിരുന്നു..
പിന്നെ,ഇത്ര കഠിനമായി തമാശ എഴുതി മനുഷ്യനെ ദ്രോഹിക്കരുത്..ചിരിച്ചു,ചിരിച്ചു ഒരു വഴിക്കായി.
മോഹന്ജോദാരോ കോളനി : എന്നെ ചിരിപ്പിച്ചു വയ്യാതാക്കിയതിനു ഞാന്‍ കേസ് കൊടുക്കും..
പിന്നെ..ഒരു കാര്യം..ഇത്ര ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ഇത്രയും അധികം പോസ്റ്റ്‌ ഇടണം എന്നില്ല..നിര്‍ത്തി,നിര്‍ത്തി ഇട്ടാല്‍ മതി എന്നാലേ എന്നെപ്പോലുള്ള പ്രാരബ്ധക്കാരികള്‍ക്ക് വായിക്കാന്‍ പറ്റൂ.
അടുത്ത പോസ്റ്റ്‌ പോരട്ടെ...

Pongummoodan said...

മക്കളെ, നീ വീണ്ടും കലക്കിയെടാ :) ചിരിപ്പിച്ചു. രസിപ്പിച്ചു :)

Sureshkumar Punjhayil said...

നമുക്ക് ഒരു ആപ്പ് വയ്ക്കാം!! Nalla marunnu... Nannayirikkunnu. Ashamsakal...!!!

lalrenjith said...

"മനു, നി ഇങ്ങനെ എഴുതുമെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല"
അതേയോ??
ഞാന്‍ സാറിന്‍റെ പ്രതീക്ഷകള്‍ക്കപ്പുറം വളര്‍ന്നിരിക്കുന്നു!!
....................

ഈ ഭാഗം ഒഴികെ ബാക്കിയൊന്നും അത്രക്ക്‌ പോര....പതിവ്‌ നിലവാരവും രസവുമില്ലായെന്നേ ഉദ്ദേശിച്ചുള്ളൂ....

Unknown said...

നാട്ടിൻ പുറത്ത് ഇപ്പോ എവിടെയാ അരുണെ നന്മ
അതൊക്കെ പോയി
ഇപ്പോ നഗരം തന്നെയാ നല്ലത്

കുക്കു.. said...

അരുണ്‍ ചേട്ടാ.....ഇതും കലക്കി .....

:)

ഞാന്‍ ഇവിടെ എത്താന്‍ കുറച്ചു ലേറ്റ് ആയി പോയി..!!!

ജ്വാല said...

നന്നായി ചിരിച്ചു.നന്ദി

VEERU said...

ee train nammude stationilum onnu halt cheyyikkane...manuve...

ബോണ്‍സ് said...

വരാന്‍ വൈകി...പക്ഷെ എന്റമ്മോ...എനിക്ക് വയ്യ അരുണേ!!

"ഹസ്സ്‌ബെന്‍റിന്‍റെ ഗ്യാസ്സ് പോകാന്‍ എന്ത് ചെയ്യണം?"
ഒരു ഉലക്ക എടുത്ത് തലക്കടിച്ചാല്‍ മതി!!

ഹ ഹ ഹ....കലക്കി!!

G.MANU said...

ഐശ്വര്യം എന്നാല്‍ ബംഗ്ലൂര്‍ക്ക് കൂടി കൊണ്ടുപോ എന്ന പിതാശ്രീയുടെ ഡയലോഗ് കസറി

:))

സൂപ്പര്‍

siva // ശിവ said...

നല്ല തമാശ, പ്രത്യേകിച്ചും അ വരികളുടെ വ്യാഖ്യാനം...

Suмα | സുമ said...

:D :D :D :D :D :D :D :D :D
എന്താ പറയണ്ടേ അരുണേട്ടാ???

Sabu Kottotty said...

കായംകുളം സൂപ്പര്‍ ഫാസ്റ്റിന്‌ എവിടെയൊക്കെയാ സ്റ്റോപ്പുള്ളതെന്നു ഒന്നു പറഞ്ഞു തരുമോ.. ?

Sreejith said...

വളരെ നന്നായിരിക്കുന്നു അരുണ്‍ ... ആശംസകള്‍ .. ഇനിയും പോരട്ടെ

ഹാഫ് കള്ളന്‍||Halfkallan said...

അടിപൊളി സൂപ്പര്‍ .. ഹ ഹ ഹ ..

jayanEvoor said...

അടിപൊളി...!

(ഫാര്യ ആയുര്‍വേദ ഡോക്ടറാണല്ലേ!?)

അരുണ്‍ കരിമുട്ടം said...

അരുണ്‍,ജൂനിയത്ത്:നന്ദി
സ്മിതച്ചേച്ചി:ഇനി അടുപ്പിച്ച് പോസ്റ്റിടില്ല പോരേ, പിന്നെ എല്ലാം വായിച്ചു എന്ന് കേട്ടപ്പോള്‍ ഒരു സന്തോഷം
പോങ്ങുമൂടന്‍:നന്ദി ചേട്ടാ
സുരേഷ്:നന്ദി
ലാല്‍രഞ്ജിത്ത്:അതേയോ? ശരിയാണ്‌ തോന്നുന്നു
അനൂപ്,കുക്കു:നന്ദി

അരുണ്‍ കരിമുട്ടം said...

ജ്വാലാ,വീരു,ബോണ്‍സ്സ്:നന്ദി
മനുചേട്ടാ:ഇഷ്ടപ്പെട്ടോ?
ശിവാ:നന്ദി:)
സുമ,കൊട്ടോടിക്കാരന്‍,ശ്രീജിത്ത്:നന്ദി
ഹാഫ് കള്ളന്‍:പഴയ എല്ലാ പോസ്റ്റും വായിച്ചല്ലേ?കമന്‍റ്‌സ്സ് കണ്ടാരുന്നു.നന്ദി
ജയാ:ഹേയ്, അവളുടെ അമ്മാവന്‍ ഹോമിയോ ഡോക്ടറാ.അതാ ഈ അറിവ്.:)

krish | കൃഷ് said...

"മനുവിന്‌ ദിവസവും വെളുപ്പിനെ ഒരോ ഗ്ലാസ്സ് പാവയ്ക്കാ ജൂസ്സ് കൊടുക്കണം"

വേണം വേണം.. ഇങ്ങനെ ചിരിപ്പിക്കുന്നവര്‍ക്കുള്ള ഒറ്റമൂലിയാ‍ാ പാവയ്കാ ജൂസ്!!

രസ്സായിട്ട്ണ്ട്.

Unknown said...

kalakki.......

Kalesh said...

Adipoli....

ഘടോല്‍കചന്‍ said...

അപ്പൊ പറയാന്‍ വന്നതെന്താന്നു വച്ചാല്‍ .... മുകളിലെല്ലാരും പറഞ്ഞപോലെ തന്നെ ... തഹര്‍ത്തു....ഹല്ല പിന്നെ :)

മാഷ് വിചാരിച്ചപോലെ ‘വയറിളകുമ്പൊ' തിരുകി വക്കുന്ന ഗുളികകളുമുണ്ട് കേട്ടൊ.അങ്ങനെ കേട്ടിട്ടുണ്ട് .പട്ടാളത്തില്‍ ഒക്കെയുള്ളവര്‍ ഇത്തരം പ്രശ്നങ്ങളെ നേരിടാന്‍ ‘യുദ്ധകാലാടിസ്ഥാനത്തില്‍' ഉപയോഗിക്കറുണ്ടത്രെ :D

കുറ്റ്യാടിക്കാരന്‍|Suhair said...

bhayankaraaaaaaaaa...........

Sherlock said...

nice one arun...:)

വിനുവേട്ടന്‍ said...

മൂത്തവര്‍ തരുന്ന പാവയ്ക്കാ ജ്യൂസ്‌ ആദ്യം കയ്ക്കും ... പിന്നെ മധുരിക്കും ... ധൈര്യമായി കുടിക്കാമായിരുന്നില്ലേ? ... പിന്നെ, ഈ കായംകുളം സൂപ്പര്‍ ഫാസ്റ്റിന്‌ തൃശൂരില്‍ സ്റ്റോപ്പുണ്ടോ? .. ഉണ്ടെങ്കില്‍ നമ്മുടെ സ്റ്റേഷനില്‍ അല്‍പ്പം വിശ്രമിച്ചിട്ട്‌ യാത്ര തുടര്‍ന്നോളൂട്ടോ...

http://thrissurviseshangal.blogspot.com/

അരുണ്‍ കരിമുട്ടം said...

കൃഷ്,ചിത്ര,കലേഷ്:നന്ദി:)
ഘടോല്‍കചന്‍:ഓഹോ അങ്ങനെ ഒരു സംഭവമുണ്ടോ?
കുറ്റ്യാടിക്കാരാ,ഷെര്‍ലക്ക്:നന്ദി
വിനുവേട്ടാ:തൃശൂരില്‍ ഞാന്‍ കയറിയാരുന്നു:)

രതീഷ്കുമാര്‍ തങ്കപ്പമേനോന്‍ said...

:)
:)
:0
:(
:(

സ്മൈലിയില്‍ കാണിച്ച പോലാ കാര്യങ്ങള്‍ നടന്നത്.
ഇതും വായിച്ച് ചിരിച്ചോണ്ടിരിക്കുവായിരുന്നു. പെട്ടന്ന്‍ മാനേജര്‍ വന്നു. വിന്‍ഡോ + D അടിക്കാന്‍ ടെയിം കിട്ടിയില്ല. പിന്നെ പറയണ്ടല്ലോ സ്മൈലി കണ്ടാല്‍ മനസിലാകും. അല്ലെങ്കില്‍ പറയാം ###@@@@%%%&&&****##$$$$$$%% ഇത്രയും പറഞ്ഞു. "ഡ്യൂട്ടി റ്റൈമില്‍" ബ്രൌസ് ചെയ്തതിന് ഒരാഴ്ച ഒവെര്‍ റ്റൈം കട്ട്... താങ്ക്യു താങ്ക്യൂ....

രണ്ട്തവണകൂടി ഡ്യൂട്ടി റ്റൈമില്‍ വായിച്ച് ഞാനാ നഷ്ടം നികത്തികേട്ടോ... കിടിലന്‍ കിടിലോല്‍ കിടിലന്‍...

Hari said...

ellam vayichu, bodhichu.onninonnu mecham.iniyum ezhuthuka.chirikkan njangal thayar:))

Appu Adyakshari said...

അരുൺ,
അരുൺ എഴുതിയ ഒരു തമാശക്കുറിപ്പ് ഞാൻ ആദ്യമായിട്ട് വായിക്കുകയാണെന്നു തോന്നുന്നു. കുറേച്ചിരിച്ചു.. :-)

ഒരു സംശയം: “നാട്യപ്രകാരം നഗരം ദരിദ്രം എന്നാണോ? അതോ നാട്യപ്രധാനം നഗരം ദരിദ്രം, നാട്ടിൻ‌പുറം നന്മകളാൽ സ‌മൃദ്ധം” എന്നോ ?

അരുണ്‍ കരിമുട്ടം said...

രതീഷ്:പണി പോയാല്‍ പണി ആകുമേ
ഹരി:നന്ദി
അപ്പു: താങ്കള്‍ പറഞ്ഞതാണ്‌ കറക്ട്.ഇതേ കാര്യം ഗ്രഹനില എന്ന ബ്ലോഗെഴുതുന്ന സുഹൃത്തും ചൂണ്ടി കാട്ടിയട്ടുണ്ട്.നിങ്ങളുടെ അഭിപ്രായപ്രകാരം ഞാനത് പോസ്റ്റില്‍ തിരുത്തി.അബദ്ധത്തില്‍ പറ്റി പോയ ഈ തെറ്റു ചൂണ്ടി കാട്ടിയതിനു വളരെ നന്ദി.

Jaffer Ali said...

എന്നിട്ട് ആപ്പ് വെച്ചോ?.......................

poor-me/പാവം-ഞാന്‍ said...

ഞാന്‍ ഒ..രെ...ട്ടു കൊ...ല്ലാം അവിടെയുണ്ടായിരുന്നു പക്ഷെ എനിക്കിങനെ ഭാഗ്യമൊന്നുമുണ്ടായില്ല....
chennaagitharaa?

Anonymous said...

വരാനിത്തിരി വൈകി.ഇവിടില്ലാരുന്നു.
അരുണേട്ടോ,
തകർത്തടുക്കിയല്ലോ.കലക്കീണ്ട്‌.കലക്കീണ്ട് :)

കനല്‍ said...

വായിച്ചു ചിരിച്ചു....
പിന്നെ ഓരോ രംഗങ്ങള് ഓര്‍ത്തോര്‍ത്ത് ചിരിച്ചൂ..

പിന്നെയും ചിരി വന്നാ എന്തോ ചെയ്യും?

വേണ്ട്.... ആ‍പ്പ് പ്രയോഗം ന്നാവും...
യ്യോ ചിരി നിര്‍ത്താന്‍ പറ്റണില്ലേ!!

raadha said...

എന്റെ ഈശ്വരാ..പതിവ് പോലെ ചിരിച്ചു പോയി..അങ്ങനെ അല്ല..പൊട്ടി പൊട്ടി ചിരിച്ചു പോയി...
ഇങ്ങനെ മനുഷ്യരെ ചിരിപ്പിക്കാനുള്ള കഴിവ് അപാരം തന്നെ ട്ടോ. നമിക്കുന്നു മാഷേ.

അരുണ്‍ കരിമുട്ടം said...

ജാഫര്‍:ഹേയ്, ഇല്ല
പാവം-ഞാന്‍:അതിനും വേണം മാഷേ ഒരു യോഗം
വേറിട്ട ശബ്ദം:നന്ദി:)
കനല്‍:ആപ്പ് വയ്ക്കാറായോ?
രാധ:നന്ദി:)

K Vinod Kumar said...

ente daivame!
ugrrrrrrrrrrran

കാനനവാസന്‍ said...

ഹ ഹ .... അടിപൊളിയായി “മോഹന്‍ജദാരൊ കോളനി“ വിശേഷം.
ആദ്യമായിട്ടാ ഇവിടെ വരുന്നത്. എന്തായാലും ഇനിയും ഇടക്കിടെ വരാം............. :)

rock and roll said...

anna vayichathokke super, iniyum vayikkanundu.pathirupathu poste ullangilentha adipoli

Shinoj said...

അസ്സല്ലയിട്ടുണ്ട്... ചിരിച്ചു ക്ഷീണിച്ചു പോയി... ക്ഷീണം മാറ്റാന്‍ വല്ല ഗുളികയുമുന്ടെങ്ങില്‍ എനിക്കും താ..

അരുണ്‍ കരിമുട്ടം said...

വിനോദ് കുമാര്‍: ഒരുപാട് നാളായി കണ്ടിട്ട്, വീണ്ടും വന്നതില്‍ സന്തോഷം:)
കാനനവാസന്‍:ഇനിയും വരണേ
റോക്ക് ആന്‍ റോള്‍:നന്ദി:)
ക്രേസി മൈന്‍ഡ്:എന്താ സുഹൃത്തേ പ്രശ്നം?:))

വില്‍ഫ്രഡ് said...

ഡിയര്‍ അരുണ്‍, 2 ദിവസമെടുത്തു പോസ്റ്റുകള്‍ മൊത്തം വായിച്ച് തീരാന്‍.ഒരു പാട് ചിരിച്ചു.ബ്ലോഗ് പുരാണം എന്ന ബ്ലോഗില്‍ ജൂനിയര്‍ വിശാലന്‍ എന്ന് വിശേഷിപ്പിച്ചിരിക്കുന്ന കണ്ട് വന്നതാ.സത്യം.കൊടകരപുരാണത്തിനു ശേഷം ഇത്രയും ചിരിപ്പിക്കുന്ന ഒരു ബ്ലോഗ് കണ്ടിട്ടില്ല.പരിചയപ്പെടാന്‍ താല്‍പര്യമുണ്ട്, ഓര്‍ക്കുട്ടില്‍ ഒരു ഫ്രണ്ട്സ്സ് റിക്യുസ്റ്റ് അയക്കാം.സ്വീകരിക്കണെ

ശ്രീ said...

ശ്ശെടാ! അവരൊരു മാരണം തന്നെ ആണല്ലോ അല്ലേ?
:)

Suraj P Mohan said...

കഴിഞ്ഞ തവണത്തെ അത്രേം ചിരിച്ചില്ല കേട്ടോ... ഇത്തവണേം ഓഫീസില്‍ നിന്ന് തന്നെയാ...

Vellayani Vijayan/വെള്ളായണിവിജയന്‍ said...

ഹി.. ഹി...ഹി.....
:)
ആശംസകള്‍.............
വെള്ളായണി

Areekkodan | അരീക്കോടന്‍ said...

അടിപൊളിയായി...അടിപൊളി...അടി....

Sabu Kottotty said...

ആപ്പ് ഇരുമ്പില്‍ വേണമെങ്കില്‍ ഞാന്‍ പണിഞ്ഞുതരാം... നോക്കണാ....?

അരുണ്‍ കരിമുട്ടം said...

വില്‍ഫ്രഡ്: നന്ദി, ഇനിയും വരണേ
ശ്രീ: അതേ വല്ലാത്തൊരു മാരണം
സുരാജ്, വിജയന്‍ ചേട്ടാ, അരീക്കോടാ:നന്ദി
കൊട്ടോട്ടിക്കാരന്‍:പിന്നെ, അത് വേണ്ടി വരും:)

Phayas AbdulRahman said...

ആദ്യം തന്നെ രണ്ട് ഹായും കൂയിയും പിടിക്ക് അരുണേ... ബസ്സു കിട്ടാന്‍ താമസിച്ചു പോയി.. അല്ലേല്‍ കുറച്ചൂടെ നേരത്തെ വരായിരുന്നു... സദ്യ എല്ലാം കഴിഞൊ..?? ഒന്നും ബാക്കിയില്ലേടേയ്... :)

സംഭവം അടിപൊളി.. അപ്പൊ ഇപ്പൊഴെങ്ങന.. ബങ്കളുരു.. നന്മകളാല്‍ സമൃദ്ധമാക്കി കൊണ്ടിരികുകയാണെന്നു വിശ്വസിക്കട്ടെ... പിന്നെ മറ്റെ അമ്മച്ചിയോട് എന്റെ ഒരന്വേഷണം അറിയിക്കണേ.. മറക്കെണ്ട... :)

Saritha said...

oh you really made me laugh..thank you arun...gr8 post

വരവൂരാൻ said...

ശൊ.. ഒന്നു കമന്റിടാനും സ്ഥലമിലല്ലോ.. മനോഹരം

വര്‍ണ്ണക്കടലാസ്സ്‌ said...

രസകരമായിരിക്കുന്നു. വായിച്ചു കഴിഞ്ഞപ്പോള്‍ മനസ്സില്‍ ഒരേ ഒരു കഥാപാത്രം മാത്രം അവശേഷിച്ചതെന്താവോ?
നന്‍മയെ ബാംഗ്ലൂരിലേക്കു കൂട്ടിക്കൊണ്ടുപോകാന്‍ പറഞ്ഞ അച്ഛനെ മാത്രം. ചില കഥകള്‍ അങ്ങനെകൂടിയാണ്‌. അറിയാതെ പറഞ്ഞുപോകുന്ന ചില കഥാപത്രങ്ങള്‍ ആഴത്തിലിറങ്ങും. അരുണ്‍ അതറിഞ്ഞുകൂടി കാണില്ല. നന്‍മകള്‍ നേര്‍ന്നുകൊണ്ട്.

മീര said...

chrippichu arun thanks

BambooBoy said...

tharakedilla.

കൂട്ടുകാരന്‍ | Friend said...

"എന്‍റെ ഹസ്സിന്‍റെയും സിക്സ്സ് പായ്ക്കാ, മനുവിന്‍റെയോ?"
ആദ്യം ഒന്ന് അമ്പരന്നെങ്കിലും അവള്‍ വിക്കി വിക്കി മറുപടി പറഞ്ഞു:
"ചേട്ടന്‍റെ....ചേട്ടന്‍റെ ഫാമിലി പായ്ക്കാ"
കര്‍ത്താവേ!!
ഫാമിലി പായ്ക്കോ??
കുടവയറിനെ ആണോ ഇവള്‍ ഉദ്ദേശിച്ചത്??
കൊച്ചമ്മയ്ക്ക് ഒപ്പം ഞാനും ഞെട്ടി!!


കൊള്ളാം ചിരിപ്പിച്ചു.....തുടരുക കേട്ടോ..

ramanika said...

today 20/06/09 your first birthday in the blog world
last one year you were simply amazing
The way you see things and you write reflect the character you possess!
you keep things EASY and do not over do things! wonderful!
wish you many more happy blogging years
(so that we can enjoy the spontaneous
witty as well as thought provoking posts!)

അരുണ്‍ കരിമുട്ടം said...

കടിഞൂല്‍ പൊട്ടന്‍:ജ്ജ് ഫയാസ്സ് അല്ലേ?:) ഒരു പൊട്ടന്‍ ആണെന്ന് ഉള്‍വിളി ആയോ?
സരിത,വരവൂരാ,മീര,ബാംബൂബോയ്സ്സ്,കൂട്ടുകാരാ:നന്ദി
അക്ഷരശക്തി:അതേയോ, അത് ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല
രമണിക:അതേ ഇന്ന് ബ്ലോഗിനു ഒരു വര്‍ഷം തികയുവാ.പക്ഷേ ബ്ലോഗിലെ സമയം അനുസരിച്ച് ജൂണ്‍ 19 ആയേ ഉള്ളു.ഞാന്‍ കാത്തിരിക്കുവാ, ബ്ലോഗില്‍ ജൂണ്‍ 20 ആകാന്‍.എന്നിട്ട് വേണം വാര്‍ഷിക പോസ്റ്റ് ഇടാന്‍.എങ്കില്‍ തന്നെയും ഇവിടെ വന്ന് എനിക്ക് ആശംസകള്‍ നേര്‍ന്നതിനു ഒരായിരം നന്ദി

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അപ്പോള്‍ വാര്‍ഷികത്തിനുള്ള ആശംസകളും കൂടി അഡ്വാന്‍സായി ദാ പിടിച്ചോ

നല്ല രസമുള്ള എഴുത്ത്‌ വളരെ ഇഷ്ടപ്പെട്ടു

ശ്രീജിത്ത് said...

ഓടേ: ഇവിടെ ആശംസിക്കുന്നില്ല, ഇന്ന് നീ പോസ്റ്റിടുമല്ലോ.അപ്പോഴാട്ടേ.
എത്ര മണിക്കിടും. ഒരു തേങ്ങാ അടിക്കാനാ:)

ബഷീർ said...

ഒരു വർഷം ആളുകളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ( ശ്ശോ ..നല്ല ഒരു പയ്യനായിരുന്നു !, അയ്യോ.. ഇൻ എന്താ ചെയ്യാ ? etc.) ട്രെയിൻ ഓടിച്ച കായംകുളം കൊച്ച് ഉണ്ണി മോൻ അരുൺ കാ‍യം കുളം എന്ന മനുവിന് ...ഹാപ്പി ‘ബെർത്ത് ഡേ’‘ ..
മെനി മെനി..ഹാപ്പി റിട്ടേൺ ടിക്കറ്റ്സ് ഓഫ് ദിസ് ഡേ..

no post today ?

അരുണ്‍ കരിമുട്ടം said...

ഇന്‍ഡ്യാഹെറിറ്റേജ്‌: നന്ദി, ഈ ആശംസക്ക്:)
ശ്രീജിത്ത്: എടോ അത് മതി.ദേ ഇടാന്‍ പോകുവാ:)
ബഷീറിക്ക: നന്ദി, ദേ ഇട്ടു.

Phayas AbdulRahman said...

തന്നെ തന്നെ... ഫയസ്സ് തന്നെ അണ്ണോ.. എന്തരു ചെയ്യാനാ അണ്ണാ.... ഉള്വിളികളൊന്നും ഉണ്ടായതല്ല മച്ചൂ.. പൊളപ്പനായിട്ടു സത്യങ്ങളു രണ്ടും കല്പിച്ചു വെട്ടിത്തുറന്നു പറയാന്നു വെച്ചു.. നാട്ടുകാരു തല്ലി കൊല്ലാതിരുന്നാല്‍ ഭാഗ്യം.. അതു തന്നെ.. യേത്... അതേയ്.. വല്ലതും പുടി കിട്ട്യാ...??

അപ്പൊ ഞമ്മളു ബന്ന കാര്യം പറഞില്ലല്ല കുട്ട്യേ.. അന്റെ ബ്ലോഗിന്റെ ബര്‍ത്ത് ഡേ ക്ക് ഇരിക്കട്ടെ ഇന്റെ ബക ഒരു പൂച്ചെണ്ട്... അപ്പൊ ഇയ് ന്റെ പാര്‍ട്ടി എവിട്യാ...??

Sudhi|I|സുധീ said...

അരുണേട്ടാ.....
കൊച്ചുണ്ണീന്റെ ബണ്ടി ഒരു കൊല്ലം ഓടിച്ചതിന് ഒരായിരം ആശംസകള്‍ ...
പുതിയ മന്ത്രി വന്നെങ്കിലും ഇനിം എല്ലാടത്തും ആപ്പ്(സ്റ്റോപ്പ്‌) വച്ച് ഓടിക്കാന്‍ പറ്റട്ടെ...
(പിന്‍: വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വല്ല പരിപാടിം ബന്ഗ്ലൂരില്‍ വച്ച് നടത്തുന്നുണ്ടേല്‍ അറിയിക്കണേ.... ഫ്രീ ആണേല്‍ മാത്രം അറിയിച്ചാ മതിയേ ;-) )

അരുണ്‍ കരിമുട്ടം said...

സുധീഷ്,കടിഞ്ഞൂല്‍ പൊട്ടന്‍: ഒരു പാര്‍ട്ടി അല്ലേ? ശരിയാക്കാം:))

Sudhi|I|സുധീ said...

ഒരു അപകടം ഫീല് ചെയ്യുന്നോ എന്ന് ഒരു സംശയം...

അരുണ്‍ കരിമുട്ടം said...

സുധീഷ്: ഹേയ്..ഞാന്‍ വെറുതെ പറഞ്ഞതാ:)

അരുണ്‍ കരിമുട്ടം said...
This comment has been removed by the author.
Ashly said...

hey..Congrtzzzz Arun!!!

i visited the post last time itself, some how missed to comment.


Keep rocking. I like ur writing style.

അരുണ്‍ കരിമുട്ടം said...

Ashly :നന്ദി

Arun G S said...

ഹഹ നാട്യപ്രധാനം കിടു കിടു!!! :) അതെ, ഈ ഡോക്ടര്‍ പെണ്‍കുട്ടിയെ കല്യാണം കഴിച്ചാല്‍ ഇങ്ങനെ ചില ഗുണങ്ങള്‍ ഒക്കെ ഉന്ടല്ലേഎ.. ഹിഹി ;-) .... അല്ല, ഈ പെണ്‍കുട്ടി ആയുര്‍വേദം ആണോ ഹോമിഒപതി ആണോ അതോ ഇനി മൃഗോപതി ആണോ ?!! ;-)

മനുവേട്ടന്റെ (ബ്രിജ്വിഹാരം) വലിയ ഫാന്‍ ആണ് ഞാന്‍. അത് വേറൊരു ടൈപ്പ് കോമഡി, അങ്ങനത്തെ സംഭവങ്ങള്‍ ജീവിതത്തില്‍ ഉണ്ടായില്ലെങ്കിലും, സംഭവിച്ചാലും തരക്കേടില്ല എന്ന് തോന്നുന്ന കഥകള്‍. ആരുനേട്ടന്ടെ കഥകള്‍ ആണെങ്കില്‍, നമ്മുടെ ജീവിതത്തില്‍ നടന്നതോ അതോ നടക്കാന്‍ സാധ്യത ഉള്ളതോ ആയ സംഭവങ്ങള്‍. ആരുനേട്ടന് പറഞ്ഞ പല dialoguesum പല വട്ടം ഞാന്‍ മനസ്സില്‍ കരുതിയ കാര്യങ്ങള്‍ ആണ്. അപ്പൊ ഞാന്‍ പറഞ്ഞു വന്നത്, താങ്കളുടെ കഥകള്‍ വായിക്കുമ്പോ ഐ സീ മൈസെല്‍ഫ്‌ ഇന്‍ ദാറ്റ്‌, മോസ്റ്റ്‌ ഓഫ് ദി ടൈം!

തകര്‍ത്തു !!!

അരുണ്‍ കരിമുട്ടം said...

അരുണ്‍:വളരെ വളരെ നന്ദി :)

Sreeraj said...

"Pudavayudutha pidiyaana" --- Superb . . :)

ശോഭിത said...

ഞാന്‍ പരിചയപ്പെട്ടിട്ടുള്ള ഒരു കൊച്ചമ്മയായും ഇവര്‍ക്ക് ബന്ധമില്ല.
ഇത് സത്യം,സത്യം,സത്യം!!

ഇത് നുണ, നുണ , നുണ.....

Anonymous said...

entammo anna chirichu chirichu mannu kappi

super duper

Vee said...

heheh.. :)

ഹരി.... said...

കൊച്ചമ്മ ആള് കൊള്ളാമല്ലോ...ഇങ്ങനെയുള്ള കുറെ മരണങ്ങള്‍ ഉണ്ടാവും എവിടെയും...
പിന്നെ ഒരു ഗുണമുണ്ട്...." കളിയാക്കിയാലും മനസിലാവില്ല" ..ഹിഹി

ajith kumar said...

superb...

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com