For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

അഗ്രജന്‍ ആധിയിലാണ്‌



(2010 ജനുവരി 9 നു വിവാഹിതരായ വിനോദിനും ചിത്രക്കും ഈ കഥ സമര്‍പ്പിക്കുന്നു)

ഒരു മുന്‍കൂര്‍ ജാമ്യം..
ഈ കഥയുടെ തലക്കെട്ട് കാണുമ്പോഴേ ഊഹിക്കാം, ഒരു ജ്യേഷ്ഠന്‍റെ വെപ്രാളമായിരിക്കും കഥയുടെ മൂലഹേതു എന്ന്.അതേ, അത് തന്നെയാണ്‌ കാരണം.
അപ്പോള്‍ സബജക്റ്റോ?
അത് മറ്റൊന്നുമല്ല, പെങ്ങളുടെ കല്യാണം!!
കായംകുളം, പെരുങ്ങാല മുറിയില്‍, പൂവണ്ണാര്‍മഠത്തില്‍, രാമന്‍ പിള്ള മകന്‍, രാധാകൃഷ്ണപിള്ളയുടെ സന്താനവും, അഞ്ചടി പത്തിഞ്ച് ഉയരത്തില്‍ അലമ്പ് സ്വഭാവത്തോട് കൂടിയവനുമായ, അരുണിന്‍റെ പെങ്ങളുടെ കല്യാണമല്ല സബ്ജക്റ്റ്.
പിന്നെയോ?
കായംകുളം സൂപ്പര്‍ഫാസ്റ്റെന്ന ബ്ലോഗിലെ മിക്ക കഥകളിലേ നായകനും, തികച്ചും സാങ്കല്‍പ്പിക കഥാപാത്രവുമായ മനുവിന്‍റെ പെങ്ങളുടെ കല്യാണമാ സബ്ജക്റ്റ്.മനുവിന്‍റെ പെങ്ങളായ മായ, അവരുടെ അമ്മാവന്‍റെ മകനായ രമേഷിനെ കല്യാണം കഴിക്കാന്‍ പോകുന്നു.
ടം ഡ ഡേ!!
മുന്‍കൂര്‍ ജാമ്യം ഇവിടെ അവസാനിക്കുന്നു.
ഇനി കഥ..

ഡയറി എഴുത്ത് ഒരു നല്ല സ്വഭാവമാ, നവോദയില്‍ പഠിക്കുന്ന കാലത്ത് ഡയറി എഴുതേണ്ടത് ജീവിതത്തിന്‍റെ ഒരു ഭാഗമായിരുന്നു.മറ്റൊരാളുടെ ഡയറി വായിക്കുന്നത് ശരിയല്ലെങ്കില്‍ തന്നെയും, കുട്ടികളുടെ ഡയറി എഴുത്തിന്‍റെ സ്റ്റാന്‍ഡേര്‍ഡ് അറിയാന്‍ ഇടക്കിടെ ഒരോരുത്തരെ കൊണ്ട് പ്രിന്‍സിപ്പാള്‍ ഡയറി വായിപ്പിക്കും.നല്ല രീതിയില്‍ ഡയറി എഴുതുന്നവരെ പ്രിന്‍സിപ്പാള്‍ അഭിനന്ദിക്കും, മോശം രീതിയില്‍ എഴുതിയാല്‍ ശിക്ഷിക്കും.ഈ പ്രപഞ്ചസത്യം അറിയാവുന്ന കൊണ്ട്, അന്നെല്ലാം ഞാന്‍ വിശദീകരിച്ച് ഡയറി എഴുതുമായിരുന്നു..

ആ കാലഘട്ടത്തിലെ ഒരു ദിവസം..
"ഇന്ന് മനു ഡയറി വായിക്കു" പ്രിന്‍സിപ്പാളിന്‍റെ ആജ്ഞ.
അസംബ്ലിയില്‍ കുട്ടികളെ അഭിമുഖീകരിച്ച് മൈക്കിലൂടെ വേണം ഡയറി വായിക്കാന്‍.മീനുവും, നീനുവും, സോനുവുമെല്ലാം നില്‍ക്കുന്ന അസംബ്ലി.മാത്രമല്ല, ആദ്യമായാണ്‌ എനിക്ക് ഡയറി വായിക്കാനുള്ള അവസരം കിട്ടുന്നതും.എങ്കില്‍ തന്നെയും തലേദിവസത്തെ സംഭവങ്ങള്‍ വിശദമായി എഴുതി വച്ചിരുന്നതിനാല്‍ ഒരു ടെന്‍ഷനും ഉണ്ടായിരുന്നില്ല, ഞാന്‍ ഉറക്കെ വായിച്ചു തുടങ്ങി:

"രാവിലെ എഴുന്നേറ്റു...
തൂറി പല്ല്‌ തേച്ച് പെടുത്ത് മുഖം കഴുകി ആഹാരം കഴിക്കാന്‍ പോയി...."
ഇത്രേം കേട്ടതും അസംബ്ലിയില്‍ ഒരു ആരവമുയര്‍ന്നു!!

എന്‍റെ ഡയറി എഴുത്തിന്‍റെ ഹൈ സ്റ്റാന്‍ഡേര്‍ഡ് കണ്ടിട്ടാണോ അതോ കളിയാക്കിയാണോ എന്നറിയില്ല, സോനുവും മീനുവും നീനുവും ചിരിയോട് ചിരി.ചില അധ്യാപകരുടെ മുഖത്ത് ഞാന്‍ വായിച്ചതെല്ലാം നേരില്‍ കണ്ട പോലത്തെ ഭാവം.
എന്തോ പറ്റി??
ഞാന്‍ കറക്റ്റായിട്ടാണല്ലോ വായിച്ചത്??
അമ്പരന്ന് നിന്ന എന്നോട് ദയനീയ സ്വരത്തില്‍ പ്രിന്‍സിപ്പാള്‍ ചോദിച്ചു"
"എന്തോന്നാടാ ഇത്?"
"ദിനചര്യയാണ്‌ സാര്‍" മാന്യമായ ഉത്തരം.
ഇത് കൂടി കേട്ടതോടെ അദ്ദേഹം അലറി ചോദിച്ചു:
"ഇതാണോടാ നിന്‍റെ ദിനചര്യ?"
ആ ചോദ്യത്തോടൊപ്പം അസംബ്ലിയില്‍ കൂട്ടച്ചിരി!!
അതോടെ എനിക്ക് ഒരു കാര്യം ഉറപ്പായി..
എവിടെയോ ഒരു പിശക് പറ്റി!!
എഴുതി വച്ചിരുന്ന വാചകം വായിച്ച ഈണത്തിനു മനസിലൊന്ന് പറഞ്ഞ് നോക്കി..
തൂറി പല്ല്‌ തേച്ച്, പെടുത്ത് മുഖം കഴുകി, ആഹാരം കഴിക്കാന്‍ പോയി!!
അയ്യേ!!
എന്തൊരു വൃത്തികേട്ട വാചകം??
കര്‍ത്താവേ, എന്നോട് ഈ ചതി വേണ്ടായിരുന്നു!!

ആകെ വിയര്‍ത്ത് കുളിച്ച്, മേലാകെ തൊലിയുരിഞ്ഞ ഫീലിംഗില്‍ നിന്ന എന്നോട് അദ്ദേഹം വീണ്ടും ചോദിച്ചു:
"ഇത് തന്നാണോടാ നിന്‍റെ ദിനചര്യ?"
"രണ്ട് കോമ കൂടിയുണ്ട് സാര്‍"
"എന്ത്?" സാറിന്‍റെ കണ്ണ്‌ തള്ളി.
വായിച്ചപ്പോള്‍ അബദ്ധം പറ്റിപോയി, വിശദീകരിക്കേണ്ടത് ആവശ്യവുമാണ്‌.അതിനാല്‍ തന്നെ രണ്ട് കോമ കൂടി ഇട്ട് ഞാന്‍ വിശദമാക്കി:
"തൂറി, പല്ല്‌ തേച്ച്, പെടുത്ത്, മുഖം കഴുകി, ആഹാരം കഴിക്കാന്‍ പോയി..."
അസംബ്ലിയില്‍ ഇക്കുറി പൊട്ടിച്ചിരി!!
എന്തോന്ന് ഇത്ര ചിരിക്കാന്‍??
എനിക്കാകെ കരച്ചില്‍ വന്നു, എങ്കിലും മസിലുപിടിച്ച് സാറിനോട് ഞാന്‍ ചോദിച്ചു:
"ബാക്കി കൂടി വായിക്കട്ടെ സാര്‍?"
പ്രിന്‍സിപ്പാളിനു മറുപടിയില്ല, അദ്ദേഹം തലക്ക് കൈയ്യും വച്ച് നിലത്തേക്കിരുന്നു.അത് കണ്ടിട്ടാകണം ക്ലാസ്സ് ടീച്ചര്‍ എന്‍റെ അരുകിലെത്തി ഡയറി കൈയ്യില്‍ വാങ്ങി, എന്നിട്ട് പറഞ്ഞു:
"മനു ഇനി ഡയറി എഴുതേണ്ട"
വേണ്ടങ്കില്‍ വേണ്ട..
ആര്‍ക്കാ ചേതം??
കൂട്ടച്ചിരി കേട്ടില്ലെന്ന് കരുതി ഞാന്‍ തിരികെ ക്ലാസിലേക്ക് നടന്നു.

വര്‍ഷങ്ങള്‍ കഴിഞ്ഞ് പോയി..
നവോദയിലെ സംഭവത്തിനു ശേഷം ഡയറി കൈ കൊണ്ട് തൊടാത്ത ഞാന്‍ കഴിഞ്ഞ മാസം ഒരു ഡയറി സ്വന്തമാക്കി.അത് കൈയ്യില്‍ കിട്ടിയപ്പോള്‍ തന്നെ ഒരു കാര്യം ഞാന്‍ മനസിലുറപ്പിച്ചു..
ഈ ഡയറി ദിനചര്യ എഴുതാനുള്ളതല്ല, പെങ്ങളുടെ കല്യാണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാത്രം.
ഫോര്‍ എക്സാമ്പിള്‍..
ആരെയൊക്കെ കല്യാണം വിളിക്കേണം, ആരെയൊക്കെ കല്യാണം വിളിക്കേണ്ടാ, ആരോടെല്ലാം 'വരണം എന്നാല്‍ വരരുത്' എന്ന് ഭാവത്തില്‍ കല്യാണം പറയണം, ആര്‍ക്കൊക്കെ തുണി വാങ്ങണം...
ലിസ്റ്റ് ഇങ്ങനെ പോകുന്നു.

മാത്രമല്ല, വാങ്ങേണ്ട സ്വര്‍ണ്ണത്തിന്‍റെ ലിസ്റ്റും ഇതില്‍ തന്നെ.
ആ ലിസ്റ്റെടുക്കല്‍ ചടങ്ങ്..
അമ്മുമ്മമാരും, അമ്മായിമാരും, അപ്പച്ചിമാരും, ചേച്ചിമാരും, പിന്നെ ഒരു പണിയുമില്ലാത്ത കുറേ നാട്ടുകാരു പെണ്ണുങ്ങളും, കൂടെ അമ്മയും മായയും ഗായത്രിയും..
ഒരു സൈഡില്‍ ഡയറിയുമായി ഞാനും, മറുസൈഡില്‍ വിശറിയുമായി അച്ഛനും..
ഡയറി ലിസ്റ്റ് എഴുതാന്‍, വിശറി അച്ഛനു വീശാന്‍!!

"നൂറ്‌ വള വേണം" അമ്മ.
"എന്തിനാ കഴുത്തില്‍ കൂടി ഇടാനാണോ?" അച്ഛന്‍.
ഒടുവില്‍ എഴുപത് വളയില്‍ ലേലം ഉറപ്പിച്ചു!!

"കാശ്മാല വേണം, കനകമാല വേണം, കരിമണിമാല വേണം" പെങ്ങള്‍.
"അരപ്പട്ട, അരിഞ്ഞാണം, നെക്ലസ്സ്,പാദസരം" ഗായത്രി.
ഡയറിയിലെ ലിസ്റ്റും, അച്ഛന്‍റെ മുഖത്തെ ടെന്‍ഷനും കൂടി കൂടി വരുന്നു..

"ഒരു പന്ത്രണ്ട് മോതിരം വേണം" അപ്പച്ചിമാര്.
"അതിന്‌ പത്ത് വിരലെല്ലേ ഉള്ളു" എന്‍റെ സംശയം.
"രണ്ടെണ്ണം ഞങ്ങള്‍ക്കാ" ക്ലാരിഫിക്കേഷന്‍.
ഓക്കേ, എഗ്രീഡ്!!

"മാട്ടി, പുട്ടി, ചുട്ടി ഇത്രേം മസ്റ്റാ"
ഇത് പറഞ്ഞ അയലത്തെ ചേച്ചിയെ നോക്കി അച്ഛന്‍ പതിയെ പറഞ്ഞു:
"പോടി പട്ടി"

ലിസ്റ്റ് എടുപ്പ് പുരോഗമിച്ചു കൊണ്ടിരുന്നു..
കമ്മല്, മൂക്കുത്തി, പത്ത് മാല...
ലിസ്റ്റ് എഴുതി ഒരു പരുവമായപ്പോള്‍ ഞാന്‍ കളിയാക്കി ചോദിച്ചു:
"കിരീടം വേണ്ടേ?"
അനുജത്തിയുടെ കണ്ണില്‍ ഒരു തിളക്കം!!
അവള്‍ തിരിച്ച് ചോദിച്ചു:
"എനിക്ക് മാത്രമാണോ അതോ രമേഷേട്ടനും വാങ്ങണോ?"
ങ്ങേ!!
കുരിശായോ??
അച്ഛന്‍ എന്നെ ഒരു നോട്ടം നോക്കി, അര്‍ത്ഥം മനസിലാക്കിയ ഞാന്‍ ആധിയോടെ ചോദിച്ചു:
"തലയില്‍ കിരീടം വച്ചാ മുല്ലപ്പൂ എന്തോ ചെയ്യും?"
"അത് വേണേല്‍ കവറിലാക്കി കൈയ്യില്‍ പിടിച്ചോളാം"
അമ്പട പുളുസു!!
കല്യാണ ദിവസം തലയില്‍ കിരീടവും, ഒരു കവറിലാക്കിയ മുല്ലപ്പൂവുമായി അവള്‍ നിന്നോളാമെന്ന്!!
ഹോ വാട്ട് എ ത്യാഗം.
ഡിയര്‍ സിസ്റ്റര്‍, പൊന്നിന്‍കുടത്തിനെന്തിനാ പൊട്ട്??
മുല്ലാപ്പൂ മാത്രം പോരേ??
സംഭവം പ്രശ്നമാവുമെന്ന് മനസിലായ അച്ഛന്‍ പ്രഖ്യാപിച്ചു:
"ഇത്രേം ഐറ്റം മതി, കിരീടം വേണ്ടാ.."
തുടര്‍ന്ന് ഫാദര്‍ എന്നോട് ചോദിച്ചു:
"ഭീമാ ജ്യുവലറി മൊത്തത്തില്‍ വാങ്ങുന്നതാണോ, അതോ ഇതെല്ലാം സെപ്പറേറ്റ് വാങ്ങുന്നതാണോ ലാഭം?"
അത് മൊത്തത്തില്‍ വാങ്ങുന്നതാ ലാഭം!!
അങ്ങനെ സ്വര്‍ണ്ണം വാങ്ങി ബാങ്കില്‍ കൊണ്ട് വച്ചു.

കല്യാണത്തിന്‍റെ തലേദിവസമായി..
സേഫ്റ്റീ ലോക്കറില്‍ നിന്ന് സ്വര്‍ണ്ണത്തെ എടുത്ത് വീട്ടില്‍ കൊണ്ട് വച്ചു..
ബ്യൂട്ടി പാര്‍ലറില്‍ നിന്ന് പെണ്ണിനെ എടുത്ത് വീട്ടില്‍ കൊണ്ട് നിര്‍ത്തി..
ലോക്കല്‍ ബാറില്‍ നിന്ന് ഫ്രണ്ട്സിനെ എടുത്ത് ലോഡ്ജില്‍ കൊണ്ട് കിടത്തി..
എല്ലാം ചെയ്യാന്‍ ഞാന്‍ മാത്രം!!
തളര്‍ന്ന് നിന്ന എന്നോട് ഒരു മഹാന്‍ പറഞ്ഞു:
"ഓഡിറ്റോറിയത്തിനടുത്തുള്ള കടയില്‍ പൊറോട്ടയും പോത്തിറച്ചിയും കിട്ടും, പോയി തട്ടിക്കോ, ഒരു ഉന്‍മേഷമാകും"
നേരേ ഹോട്ടലിലേക്ക്..

കൈ കഴുകി കസേരയില്‍ ഇരുന്ന എന്‍റെ മുന്നില്‍ പൊറോട്ട കൊണ്ട് വച്ചിട്ട് ആ പയ്യന്‍ ചോദിച്ചു:
"ഇക്ക പോത്താണോ?"
ഞാന്‍ പോത്താണോന്ന്??
അല്ല മോനേ, ഞാന്‍ പോത്തല്ല!!
മനസില്‍ ഇങ്ങനെ പറഞ്ഞിട്ട്, പതിയെ അവനോട് പറഞ്ഞു:
"അതേ"
അത് കേട്ടതും പയ്യന്‍ അകത്തേക്ക് നോക്കികൊണ്ട് എന്നെ ചൂണ്ടി വിളിച്ച് പറഞ്ഞു:
"ദേ..ഇവിടൊരു പോത്ത്"
ഈശ്വരാ!!
കയ്യിലുള്ള കാശ് കൊടുത്ത് എന്തെല്ലാം കേള്‍ക്കണം??
താമസിയാതെ പോത്ത് കറി മുന്നിലെത്തി.

കഴിക്കാന്‍ എടുത്തപ്പോള്‍ ഒരു സംശയം..
നാളെ കല്യാണമാ, ഇറച്ചി നല്ലതായിരിക്കുമോ?
സംശയം തീര്‍ക്കാന്‍ ഞാന്‍ കൌണ്ടറിലിരുന്ന ചേട്ടനോട് ചോദിച്ചു:
"കഴിക്കുന്ന കൊണ്ട് കുഴപ്പമില്ലല്ലോ, അല്ലേ?"
ഉടന്‍ വന്നു മറുപടി:
"സാറ്‌ നല്ല പോത്താണേല്‍ കഴിച്ചാല്‍ മതി"
കേട്ടില്ലേ??
ഞാന്‍ നല്ല പോത്താണേല്‍ കഴിച്ചാല്‍ മതിയെന്ന്!!
എന്തോ ചെയ്യാനാ??
ഒടുവില്‍ ഞാന്‍ ഒരു നല്ല പോത്താണേന്ന് സ്വയം സങ്കല്‍പ്പിച്ച്, പോറോട്ടയും കറിയും കഴിച്ചു.എന്നിട്ട് നേരെ ഓഡിറ്റോറിയത്തിലെത്തി ഉറക്കം പിടിച്ചു.
ആ ദിവസം അങ്ങനെ തീര്‍ന്നു.

പിറ്റേന്ന് പ്രഭാതം..
രാവിലെ മുതല്‍ തിരക്ക് തന്നെ.ഒരുങ്ങണം, ആളുകളെ മണ്ഡപത്തിലെത്തിക്കണം, അതിഥികളെ സ്വീകരിക്കണം.
ഇതിനിടയില്‍ ഒരു വല്യമ്മ വന്നു..
"അയ്യോ മോനങ്ങ് വളര്‍ന്നെല്ലോ, എന്നെ മനസിലായോ മോന്?"
കല്യാണത്തിനു വന്നവരെ അറിയില്ലെന്ന് എങ്ങനെ പറയുക, അതിനാല്‍ പതിയെ ചിരിച്ച് കൊണ്ട് പറയും:
"മനസിലായി മനസിലായി"
അത് കേട്ടതും അവര്‍ക്കങ്ങ് സന്തോഷമായി, അവരെല്ലാവരെയും നോക്കി പറഞ്ഞു:
"കണ്ടോ മോനെന്നെ മനസിലായി, ഇങ്ങനാ സ്നേഹമുള്ള കുഞ്ഞുങ്ങള്‍.."
തുടര്‍ന്ന് എന്നോടൊരു ആജ്ഞയും:
"മോന്‍ എല്ലാവര്‍ക്കുമൊന്ന് പറഞ്ഞ് കൊടുത്തേ ഞാന്‍ ആരാണെന്ന്"
കര്‍ത്താവേ!!
ഇവരാരാ??
തേന്‍മാവിന്‍ കൊമ്പത്തിലെ കുതിരവട്ടം പപ്പുവിന്‍റെ ഡയലോഗ് ഓര്‍മ്മ വന്നു:
"ഞാനാരാണെന്ന് നിനക്കറിയില്ലെങ്കി നീ എന്നോട് ചോദിക്ക് ഞാനാരാണെന്ന്, അപ്പോ നിനക്ക് ഞാന്‍ പറഞ്ഞ് തരും ഞാനാരെന്ന്, ഇനി നീ ആരാണെന്ന്...."
അപ്പോഴേക്കും അമ്മ ഓടിയെത്തി..
"ചേച്ചിയെന്താ ഇവിടെ തന്നെ നിന്നത് അകത്തോട്ട് വാ"
അവര്‍ അകത്തേക്ക് പോയി, അത് കണ്ടതും ഞാന്‍ അമ്മയോട് ചോദിച്ചു:
"ഏതാമ്മേ ആ മാരണം?"
എന്‍റെ ചോദ്യം കേട്ടതും വെപ്രാളത്തില്‍ അമ്മ തിരികെ ചോദിച്ചു:
"അവരെ നിനക്ക് മനസിലായില്ലേ?"
"ഇല്ല"
"എന്നാ നമുക്ക് അച്ഛനോട് ചോദിക്കാം"
ഹത്ശരി!!

തുടര്‍ന്ന് വന്നത് നാട്ടിലെ പ്രധാന രാഷ്ട്രീയക്കാരനും അയാളുടെ പി.എയുമാ, അവരെ കണ്ടതും സന്തോഷത്തോടെ ഞാന്‍ ചോദിച്ചു:
"ആഹാ, സാറ്‌ വന്നോ?"
"പിന്നെ, മോന്‍റെ കല്യാണത്തിനു വരാതിരിക്കാന്‍ പറ്റുമോ?"
"അയ്യോ, കല്യാണം പെങ്ങടയാ"
ഒരു നിമിഷം അയാളൊന്ന് അമ്പരന്ന് നിന്നു, എന്നിട്ട് പെട്ടന്ന് പറഞ്ഞു:
"ഞാനുദ്ദേശിച്ചത് മോന്‍റെ വീട്ടിലേ കല്യാണമെന്നാ"
ഇത്രേം പറഞ്ഞ് ഓഡിറ്റോറിയത്തിലോട്ട് കേറുന്ന വഴി അദ്ദേഹം പി.എ യോട് ചോദിക്കുന്ന കേട്ടു:
"ഇന്ന് വൈകിട്ട് ശവസംസ്ക്കാരമുള്ളത് മണിയന്‍റെയോ, അതോ അയാളുടെ ഭാര്യയുടെയോ"
അതിനു പി.എയുടെ മറുപടി:
"മണിയനും ഭാര്യയും ഒരു കൊല്ലം മുമ്പ് ചത്തു, ഇന്ന് ചത്തത് മണിയന്‍റെ മോനാ!"
ബെസ്റ്റ്!!
രാഷ്ട്രീയക്കാരനായാല്‍ ഇങ്ങനെ വേണം.
ഓര്‍ക്കുക, ഇവനൊക്കെയാ കേരളം ഭരിക്കുന്നത്!!

കല്യാണ സമയമായി..
ചെറുക്കനെയും പെണ്ണിനേയും കതിര്‍മണ്ഡപത്തില്‍ സ്വീകരിച്ചിരുത്തി.
ഓഡിറ്റോറിയത്തിലിരുന്ന ഒരു അമ്മാവന്‍ സ്റ്റേജില്‍ നിന്ന എന്നെ കൈയ്യാട്ടി വിളിച്ചു, ഞാന്‍ ഓടി ചെന്നു..
"എന്താ അമ്മാവാ?"
"ഞാന്‍ കെട്ട് കാണാന്‍ വന്നതാ, നാല്‌ കൊട്ട കാണാന്‍ വന്നതല്ല"
തിരിഞ്ഞ് നോക്കി..
അമ്മാവന്‍ പറഞ്ഞത് ശരിയാ!!
സ്റ്റേജിലിരിക്കുന്ന പെണ്ണിനെയും ചെറുക്കനേയും കാണാനില്ല, പകരം വീഡിയോയും ഫോട്ടോയും എടുക്കുന്ന നാല്‌ പേര്‌ പുറം തിരിഞ്ഞ് കുനിഞ്ഞ് നില്‍ക്കുന്ന കാഴ്ച..
നാല്‌ കൊട്ട തിരിച്ച് വച്ച പോലേ!!
ഞാന്‍ അവരുടെ അടുത്തേക്ക് ഓടി, എന്നിട്ട് പറഞ്ഞു:
"ചേട്ടന്‍മാരേ, അതൊന്ന് മാറ്റി വയ്ക്കണം"
അവര്‍ക്കെല്ലാം മനസിലായി, അവര്‍ നാലും മാറ്റി വച്ചു!!

തുടര്‍ന്ന് എന്‍റെ വക ഗോഡ്ഫാദര്‍ ഫിലിമിലെ ഡയലോഗ്:
"കൊട്ടടാ മേളം, കെട്ടടാ താലി"
അത് കേട്ടതും രമേഷ് കെട്ടി, മായ സുമംഗലിയായി!!

അതോടെ കൂടി ഉസ്താദിലെ മോഹന്‍ലാലിനെ പോലെ സ്റ്റേജിലൂടെ തെക്ക് വടക്ക് ഞാനൊന്ന് നടന്നു, കൂടെ ലാലേട്ടന്‍റെ പെങ്ങളായി അഭിനയിച്ച ദിവ്യാഉണ്ണിയുടെ കല്യാണത്തോട് അനുബന്ധിച്ചുള്ള പാട്ടും പാടി..

"വെണ്ണിലാ കുന്നിലെ രാപ്പാടി
ഇന്ന് നീ ഏട്ടന്‍റെ ശിങ്കാരി"

ആഹാ, പെര്‍ഫെക്റ്റ്!!

പിന്നെ സദ്യ, ഒരുക്ക്, സെറ്റ് സാരി ഉടുത്ത് നാല്‌ ഫോട്ടോ, മന്ത്രകോടി ഉടുത്ത് പത്ത് ഫോട്ടോ, ബന്ധുക്കളെ നിരത്തി നിര്‍ത്തി ഫോട്ടോ, അത്യാവശ്യക്കാരെ കമ്പേ കുത്തി നിര്‍ത്തി ഫോട്ടോ..
ചടങ്ങോട് ചടങ്ങ്!!

ഊണും കഴിഞ്ഞ് പല്ലും കുത്തി നില്‍ക്കുന്ന ഒരു വല്യപ്പന്‍.
വെറുതെ ഒരു കുശലം:
"കല്യാണത്തിനു മരുമോളുമൊന്നും വന്നില്ലേ അമ്മാവാ"
"ഹോ, അവളിത്തരം ഇടത്തരം കല്യാണത്തിനൊന്നും പോകത്തില്ല.."
ഒന്ന് നിര്‍ത്തിയട്ട് അമ്മാവന്‍ എന്‍റെ ചെവിയില്‍ പറഞ്ഞു:
"..അവരൊക്കെ വലിയ കുടുംബക്കാരാ"
ഓഹോ!!
ചോദിച്ച ഞാനാരായി??
വേറെ ആരെങ്കിലും കേട്ടോന്ന് ചുറ്റും നോക്കി നിന്ന എന്നോട് അദ്ദേഹം ഒരു ദയ കൂടി കാട്ടി:
"മോന്‍ ബാക്കിയുണ്ടെങ്കില്‍ ഒരു പൊതി ചോറിങ്ങ് പാഴ്സല്‌ താ, ഞാന്‍ മരുമോളേ കൊണ്ട് തീറ്റിക്കാം"
വേണ്ടാ, താന്‍ അങ്ങനെ തീറ്റിക്കണ്ടാ!!

പെണ്ണിനേം ചെറുക്കനേം യാത്രയാക്കേണ്ട സമയമായി..
അന്ന് കിട്ടിയ ഗിഫ്റ്റെല്ലാം കാറില്‍ കേറ്റി വച്ച് യാത്രയാക്കാന്‍ നേരം ഞാന്‍ അവളോട് പറഞ്ഞു:
"മോള്‌ ധൈര്യത്തേ പോയ്ക്കോ, വൈകിട്ട് ചേട്ടന്‍ ക്ഷേമം അന്വേഷിക്കാന്‍ വരാം"
അത് കേട്ടതും പൊട്ടിക്കരഞ്ഞു കൊണ്ടവള്‍ പറഞ്ഞു:
"വരുമ്പോള്‍ വീട്ടിലിരിക്കുന്ന ഗിഫ്റ്റൂടെ കൊണ്ട് വരണേ"
ഞാന്‍ എന്ത് പറയാന്‍??
ഒന്നും മിണ്ടാതെ തലകുലുക്കി.

ആ കാറ്‌ പതിയെ ഓഡിറ്റോറിയം വിട്ട് റോഡിലേക്കിറങ്ങിയപ്പോള്‍ പെങ്ങളുടെ കല്യാണമെന്ന വലിയൊരു ടെന്‍ഷന്‍ മനസില്‍ നിന്ന് ഇറങ്ങിയ പോലേ, അതേ സമയം ശരീരത്തിന്‍റെ ഒരു ഭാഗം അടര്‍ന്ന് പോയ പോലെ ഒരു വേദനയും.അറിയാതെ കണ്ണ്‌ നിറഞ്ഞു, പിന്നെ നല്ലൊരു ഭാവിക്കായുള്ള യാത്രയാണെന്നോര്‍ത്തപ്പോള്‍ മനസ്സും നിറഞ്ഞു.കണ്ണുനീരില്‍ കാഴ്ച മറഞ്ഞപ്പോള്‍, കൈ കൂപ്പി പ്രാര്‍ത്ഥിച്ചു:
"ഈശ്വരാ, അവരെ കാത്ത് കൊള്ളേണമേ"
ആ പ്രാര്‍ത്ഥന ഭഗവാന്‍ കേട്ടെന്ന് ഞങ്ങളെ മനസിലാക്കിക്കാന്‍ അന്ന് വൈകിട്ട് പതിവില്ലാതെ മഴ പെയ്തു.ഏതൊരു ശുഭകാര്യത്തിനു ശേഷവും ഒരു മഴ കാണുമെന്നാണ്‌ ശാസ്ത്രം സത്യമായി..
ആ മഴയില്‍ ഭൂമി തണുത്തു, കൂടെ ഞങ്ങളുടെ മനസ്സും!!
ഇനി എനിക്കൊരു പണിയുണ്ട്, ഈ കഥയുടെ തലക്കെട്ട് മാറ്റണം..
കാരണം, ഇപ്പോ അഗ്രജന്‍ ആധിയിലല്ല, ഹാപ്പിയിലാണ്!!
എല്ലാവര്‍ക്കും നന്ദി.

89 comments:

അരുണ്‍ കരിമുട്ടം said...

2010 ജനുവരി 9 നു വിവാഹിതരായ വിനോദിനും ചിത്രക്കും ഈ കഥ സമര്‍പ്പിക്കുന്നു..
നിങ്ങള്‍ നല്ലൊരു ഭാവി ജീവിതം ആശംസിച്ചു കൊണ്ട്..
സ്നേഹപൂര്‍വ്വം
അരുണും ദീപയും

Anonymous said...

ente ella prarthanayum avarkku nerunnu

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

"ഈശ്വരാ, അവരെ കാത്ത് കൊള്ളേണമേ"...

ആധികളെ നർമ്മത്തിൽ പൊതിഞ്ഞു അവതരിപ്പിച്ച അങ്ങയുടെ ഭാവനക്കു മുന്നിൽ അടിയന്റെ പ്രണാമം..

കൂടെ അനുജത്തിക്കും വരനും എല്ലാവിധ മംഗളങ്ങളും..

ഇതൊക്കെ എവിടന്നു വരണു??

ജോ l JOE said...

.

ലംബൻ said...

സര്‍വ്വ സൌഭാഗ്യങ്ങളും അവരോടൊപ്പം ഉണ്ടാകട്ടെ. ഒരാങ്ങളയുടെ ആധി ഇത്ര മനോഹരമായി അവതരിപ്പിക്കാന്‍ അരുണിനല്ലാതെ ആര്‍ക്കു കഴിയും. എഴുത്തു സൂപ്പര്‍.

പിന്നെ ഞാനും ഒരു പകുതി കായംകുളത്തുകാരനാ. വളഞ്ഞനടക്കവ്‌ സ്കൂളിലാ പഠിച്ചത്‌.

അരുണ്‍ കരിമുട്ടം said...

കല്യാണത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളുമായി ജയന്‍ ഏവൂരിന്‍റെ പോസ്റ്റ് വായിക്കണമെന്ന് ആഗ്രഹമുള്ളവര്‍ ദയവായി താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കായംകുളത്തെ കല്യാണം

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

Tracking..

krishnakumar513 said...

എല്ലാ ഭാവുകങ്ങളും....

Unknown said...

chetaaaa............. superb and thanks for all blessings.. :-) chithra&vinod

വശംവദൻ said...
This comment has been removed by the author.
വശംവദൻ said...

"ഡയറിയിലെ ലിസ്റ്റും, അച്ഛന്‍റെ മുഖത്തെ ടെന്‍ഷനും കൂടി കൂടി വരുന്നു.."

ഹ..ഹ..

പെങ്ങൾക്കും അളിയനും എല്ലാവിധ ആശംസകളും നേരുന്നു.

gopan m nair said...

Seriously...Humorous....!!!!!!!

ineem..ineem !!

Unknown said...

നല്ല ഗ്രാൻഡായിട്ടുണ്ട് ആശംസകൾ

Unknown said...

ചേട്ടന്റെ വ്യാകുലങ്ങള്‍ സരസമായി പറഞ്ഞു.
എല്ലാ ആശംസകളും.

കണ്ണനുണ്ണി said...

ചേട്ടന്‍ പോത്തല്ലേ ... എന്നല്ലേ ചോദിച്ചത്...സമാധാനം...
ചേട്ടന്‍ കൊഴിയല്ലേ.. എന്ന് ചോദിച്ചില്ലല്ലോ...

വിനോദിനും ചിത്രയ്ക്കും.. എല്ലാ മംഗളങ്ങളും നേരുന്നു...

..:: അച്ചായന്‍ ::.. said...

അപ്പൊ പെങ്ങളെ ഓടിച്ചു വിട്ടു അല്ലെ ഹിഹിഹി .. ചുമ്മാ ;) ... അപ്പൊ പെങ്ങള്‍ക്കും അളിയനും അഗ്രജനും ഒകെ എല്ലാ നന്മകളും നേരുന്നു ... ഇത് സനഗ്തി ഒത്തു .. കീരീടം കൂടി വാങ്ങി കൊടുക്കാരുന്നു ഹിഹിഹി .... പിന്നെ സത്യം പറ ഗിഫ്റ്റ് ഒകെ മുക്കിയോ കൊണ്ട്കൊടുത്തോ :D

ഭായി said...

കുറച്ച് കാലമായി ഇതു പോലെ നന്നായിട്ടൊന്ന് ചിരിച്ചിട്ട്! മുതലായി!

പെങള്‍ക്കും അളിയനും(എന്റെയും)എല്ലാവിധ നന്മകളും നേരുന്നു!

എന്ന് സ്വന്ത ഏട്ടന്‍,

ഭായി.

jayanEvoor said...

അരുൺ,

ആ ഡയറി വായന വേണ്ടാരുന്നു. ഒരു മംഗളകർമ്മത്തിനിടയിൽ...

പക്ഷേ, പോത്തു പുരാണം തകർത്തു!

കണ്ണനുണ്ണീ... വേണ്ട... ഡോണ്ട് ഡു,ഡോണ്ട് ഡു!

(ഇവിടെയും ‘അവിയൽ’ന്റെ ലിങ്ക് കൊടുത്തതിനു നന്ദി! അന്നു കല്യാണ സദ്യയ്ക്ക് രണ്ടു തവന അവിയൽ വിളമ്പിയിരുന്നു, കേട്ടോ! അതിനും നന്ദി!)

ചിതല്‍/chithal said...

കലക്കി അരുണ്‍! വിവരണം സൂപര്‍!
ഇനി ആ അവിയലും പായസവും പപ്പടവും ഒക്കെ ഇവിടെ ബാംഗ്ലൂരില്‍ കിടക്കുന്ന ഞങ്ങള്‍ക്കും കൂടി ഒന്നു കിട്ടിയാല്‍ തൃപ്തി ആയി!
പെങ്ങള്‍ക്കും അളിയനും സര്‍വ ആശംസകളും.
പോത്തേ, നീയൊരു മഹാന്‍!

Sukanya said...

ഡയറി എഴുത്തിലെ വാചകങ്ങള്‍ പാലക്കാട്‌ കണ്യാര്‍ കളിയില്‍ കേട്ടിട്ടുണ്ട്.
പെണ്ണായിട്ടുപോലും കല്യാണത്തിന് പോയി വന്നാല്‍ എന്ത് ആഭരണങ്ങള്‍ ആണ് വധു അണിഞ്ഞിരിക്കുന്നത് എന്ന് ആരെങ്കിലും ചോദിച്ചാല്‍ "അയ്യോ ഞാന്‍ നോക്കിയില്ല" എന്ന് പറയാറുള്ള ഞാന്‍ ശരിക്കും ഞെട്ടി പെങ്ങള്‍കുട്ടീടെ കഴുത്തും കയ്യും കണ്ട്. :-) പിന്നെ പറയാതെ വയ്യ, എന്നത്തേയും പോലെ രസകരം വായിക്കാന്‍. പിന്നെ ദീപയെയും കണ്ടുഫോട്ടോയില്‍. എല്ലാര്‍ക്കും പുതുവത്സരാശംസകള്‍.

pandavas... said...

കലക്കി അരുണേട്ടാ.....
അന്നാലും ആ ഡയറി!!1

Typist | എഴുത്തുകാരി said...

വിനോദിനും ചിത്രക്കും എല്ലാ മംഗളങ്ങളും.

വല്യമ്മായി said...

ആധി കഴിഞ്ഞ് ഹാപ്പിയായതില്‍ സന്തോഷം.അനിയത്തിക്ക് മംഗളാശംസകള്‍.

ഹന്‍ല്ലലത്ത് Hanllalath said...

...പെങ്ങള്‍ക്ക് സന്തോഷകരമായ ജീവിതം നേരുന്നു...

PONNUS said...

സേഫ്റ്റീ ലോക്കറില്‍ നിന്ന് സ്വര്‍ണ്ണത്തെ എടുത്ത് വീട്ടില്‍ കൊണ്ട് വച്ചു..
ബ്യൂട്ടി പാര്‍ലറില്‍ നിന്ന് പെണ്ണിനെ എടുത്ത് വീട്ടില്‍ കൊണ്ട് നിര്‍ത്തി..
ലോക്കല്‍ ബാറില്‍ നിന്ന് ഫ്രണ്ട്സിനെ എടുത്ത് ലോഡ്ജില്‍ കൊണ്ട് കിടത്തി..
എല്ലാം ചെയ്യാന്‍ ഞാന്‍ മാത്രം!!

:) :) :)

പെങ്ങള്‍ക്കും അളിയനും എല്ലാവിധ ആശംസകളും നേരുന്നു. !!!!

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ഒരു കാര്യം ചോദിക്കാൻ മറന്നു..

ആരോടെല്ലാം 'വരണം എന്നാല്‍ വരരുത്' എന്ന് ഭാവത്തില്‍ കല്യാണം പറയണം

ദിതു ബ്ലൊഗേർസിനെ ഉദ്ദേശിച്ചല്ലേ?

വാഴക്കോടന്‍ ‍// vazhakodan said...

എല്ലാവിധ ആശംസകളും നേരുന്നു. !!!!

ramanika said...

പെങള്‍ക്കും അളിയനും
എല്ലാവിധ ആശംസകളും നേരുന്നു!

അരുണ്‍ കരിമുട്ടം said...

നേഹ : നന്ദി

പ്രവീണ്‍:ഇതൊക്കെ എവിടുന്നു വരുന്നു എന്ന് ചോദിച്ചത് ആധിയുടെ കാര്യമാണോ?

ജോ:?

ലംബന്‍:അതിനടുത്താ എന്‍റെ വീട്, കരിമുട്ടം.

ശാരദനിലാവ്:നന്ദി:)

കൃഷ്ണകുമാര്‍:നന്ദി മാഷേ

അരുണ്‍ കരിമുട്ടം said...

ചിത്ര ആന്‍ഡ് വിനോദ്:
വിരുന്നിന്‍റെ തിരക്കിനിടയിലും നിങ്ങളിത് വായിച്ചെന്നറിഞ്ഞപ്പോ ചേട്ടനു സന്തോഷമായി
:)

ശ്രീ said...

പ്രയോഗങ്ങള്‍ പലതും കേട്ടിട്ടുള്ളതാണെങ്കിലും ചിരിപ്പിച്ചു, അരുണ്‍...

പെങ്ങള്‍ക്കും അളിയനും ആശംസകള്‍!

അരുണ്‍ കരിമുട്ടം said...

വശംവദന്‍:നന്ദി

ഖാന്‍ പോത്തന്‍കോട്: വാര്‍ത്ത ഇഷ്ടായേ

ഗോപന്‍:താങ്ക്സ്സ്

പുള്ളിപുലി:നന്ദി

തെച്ചിക്കോടന്‍:നന്ദി

കണ്ണനുണ്ണി:കോഴിയല്ലേ എന്നാ ആദ്യം എഴുതിയത്, പിന്നെ പോത്താക്കി

അച്ചായാ:ഒത്തെന്ന് പറഞ്ഞല്ലോ, നന്ദി

ഭായിചേട്ടാ: വളരെ നന്ദി:)

ജയന്‍:എല്ലാവരുടെയും ജീവിതത്തില്‍ സംഭവിക്കുന്നതല്ലേ, പിന്നെ അതെങ്ങനാ വേണ്ടാന്ന് വയ്ക്കുന്നത്(ഹ..ഹ..ഹ)

ചിതല്‍:ബാംഗ്ലൂരിലായിട്ടും നമ്മളൊന്നും നേരിട്ട് കണ്ടിട്ടില്ല(അത് നന്നായി, സദ്യ ഒഴിവായി)

അരുണ്‍ കരിമുട്ടം said...

സുകന്യ ചേച്ചി:ഡയറി എഴുത്ത് അച്ഛന്‍ പറഞ്ഞ് കേട്ടുള്ള അറിവേ എനിക്കുള്ളു:) നന്ദി

പാണ്ഡവാസ്സ്: ഡയറി??

എഴുത്തുകാരി ചേച്ചി:നന്ദി

വല്യമ്മായി:ആധി മാറി

ഹന്‍ലലത്ത്:നന്ദി

മുംബൈ മലയാളി:അതേ ഞാന്‍ മാത്രം

പ്രവീണ്‍:കലഹമുണ്ടാക്കും അല്ലേ??

വാഴക്കോടന്‍:നന്ദി

രമണിക:താങ്ക്സ്സ്

ശ്രീ:ഡയറി പ്രയോഗം പഴയതാ, പിന്നെ പോത്തിന്‍റെ കഥയില്‍ 'സാറ്‌ നല്ല പോത്താണേല്‍ കഴിച്ചാ മതി' എന്നുള്ളതും നാട്ടില്‍ വച്ച് കേട്ടിട്ടുണ്ട്.ഒത്ത് വന്നപ്പോള്‍ വച്ച് കാച്ചിയതാ :)

പട്ടേപ്പാടം റാംജി said...

രസമായി അവതരിപ്പിച്ചിരിക്കുന്നു. പ്രയോഗങ്ങളെല്ലാം നന്നായിരിക്കുന്നു.
അളിയനും പെങ്ങക്കും ആശംസകള്‍..

poor-me/പാവം-ഞാന്‍ said...

I too am happy...

Anonymous said...

Arun -
Good one. Which JNV? Chennithala?

വിജിത... said...

വായിച്ചപ്പോ... അനിയനെ ഓര്‍ത്തൂ.. എല്ലാ ആങ്ങളമാര്‍ക്കും കാണുമല്ലേ.. ഈ ആധി..

സുമേഷ് | Sumesh Menon said...

ഒരു പന്ത്രണ്ട് മോതിരം വേണം" അപ്പച്ചിമാര്.
"അതിന്‌ പത്ത് വിരലെല്ലേ ഉള്ളു" എന്‍റെ സംശയം.
"രണ്ടെണ്ണം ഞങ്ങള്‍ക്കാ" ക്ലാരിഫിക്കേഷന്‍.
ഓക്കേ, എഗ്രീഡ്!!
കലക്കി..

ഓ.ടോ.: പെങ്ങള്‍ക്കും, അളിയനും ആശംസകള്‍..

jamal|ജമാൽ said...

sarva magala mangalyeee.....

മാണിക്യം said...

"അഗ്രജന്‍ ആധിയിലാണ്‌"
അതെ അതെ ഈ കഥയുടെ തലക്കെട്ട് മാറ്റണം..
ഞാന്‍ ആദ്യം അന്തം ഒന്ന് രണ്ട അങ്ങു വിട്ടു,
കാരണം അഗ്രജന്റെ വിവാഹവാര്‍ഷികമാണ്,
അപ്പോള്‍ അതുകൊണ്ടെങ്ങാനും പുള്ളി ആധിയിലാണോ എന്നായി ചിന്ത പിന്നെ വായിച്ചപ്പോഴല്ലെ ‘കിണീ’പിടികിട്ടിയത്,
കല്യാണവിശേഷം ജയന്‍ നല്ലൊന്നാം തരം ‘അവിയല്‍’ ആയി ചൂടോടെ വിളമ്പി...ലീവ് രണ്ടാഴചകൂടീ നീട്ടാതെ തിരികെ പോന്നതില്‍ ലേശം കുണ്ഡിതം തോന്നുന്നു.
വിനോദിനും ചിത്രക്കും സര്‍‌വ്വമംഗളാശംസകള്‍ .

Anil cheleri kumaran said...

സേഫ്റ്റീ ലോക്കറില്‍ നിന്ന് സ്വര്‍ണ്ണത്തെ എടുത്ത് വീട്ടില്‍ കൊണ്ട് വച്ചു..
ബ്യൂട്ടി പാര്‍ലറില്‍ നിന്ന് പെണ്ണിനെ എടുത്ത് വീട്ടില്‍ കൊണ്ട് നിര്‍ത്തി..
ലോക്കല്‍ ബാറില്‍ നിന്ന് ഫ്രണ്ട്സിനെ എടുത്ത് ലോഡ്ജില്‍ കൊണ്ട് കിടത്തി..

പ്രാസം.. പ്രാസത്തോട് പ്രാസം.. കലക്കി.

വിനോദിനും ചിത്രക്കും പുതുവത്സരാശംസകളോടൊപ്പം എല്ലാ മംഗളാശംസകളും നേരുന്നു...

Rakesh R (വേദവ്യാസൻ) said...

അടിപൊളിക്കല്ല്യാണം :)

വിനോദിനും ചിത്രക്കും ആശംസകള്‍ :)

പാവത്താൻ said...

ഹഹ ഇതു തകര്‍ത്തു. അഗ്രജന്റെ ആധി നര്‍മത്തിലൂടെ ശരിക്കും ഫീല്‍ ചെയ്യിച്ചു. വീണ്ടും ഫോമിലായി..... ആശംസകള്‍.

ചെലക്കാണ്ട് പോടാ said...

അപ്പോ അതായിരുന്നു ഇവിടെ കുറച്ചു ദിവസം കാണാണ്ടിരുന്നതല്ലേ. പറഞ്ഞിരുന്നെങ്കിലും മറന്നു പോയി....


ആ രാഷ്ട്രീയക്കാരന്‍ സംഭവമെല്ലാം മുട്ടന്‍ പുളുവാണെങ്കിലും വായിച്ചു രസിച്ചു അരുണ്‍ഭായി.

പിന്നെ അനിയത്തിയുടെ ടിറ്റ് ഫോര്‍ ടാറ്റ് മറുപടികളും, ഹോ വയ്യ...

എന്നാലും അപ്പൂപ്പന് പൊതിച്ചോറ് കൊടുത്തു വിടാത്തതു മോശമായി. ഒന്നുമില്ലേലും അവരൊക്കെ വലിയ കുടുംബക്കാരല്ലിയോ....

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat said...

തൂറി പല്ല്‌ തേച്ച് പെടുത്ത് മുഖം കഴുകി

avide toothpasteum vellavum onnum undayirunnille..

enthayalum thirichu varavu aghoshikkunnundallo.. postinu pirake post..
;)

ചാണക്യന്‍ said...

കായങ്കുളത്തെ കല്യാണ വിശേഷങ്ങൾ കലക്കി അരുണേ....

ഫോട്ടോഗ്രാഫര്‍ said...

"ഭീമാ ജ്യുവലറി മൊത്തത്തില്‍ വാങ്ങുന്നതാണോ, അതോ ഇതെല്ലാം സെപ്പറേറ്റ് വാങ്ങുന്നതാണോ ലാഭം?"
ഇതൊരു ഒന്നൊന്നര ചോദ്യമാ :)

മൊട്ടുണ്ണി said...

അഗ്രജന്‍ ഹാപ്പിയാണ്‌

ആശംസകള്‍

Unknown said...

കൊള്ളാം..

കാര്‍ത്ത്യായനി said...

വിവാഹമംഗളാശംസകള്‍ :)

വിനുവേട്ടന്‍ said...

അരുണ്‍ഭായ്‌... മനുഷ്യനെ ഇങ്ങനെ ചിരിപ്പിക്കരുത്‌... എന്റെ ശ്രീമതി ഇത്‌ വായിച്ച്‌ ചിരിച്ച്‌ ചിരിച്ച്‌ ക്ഷീണിച്ച്‌ ഒരു വിധമായി ... ചിരി അടക്കാന്‍ പറ്റാതെ കട്ടിലില്‍ പോയിക്കിടക്കുകയാ ഇപ്പോള്‍...

ചിത്രയ്ക്കും വിനോദിനും മംഗളാശംസകള്‍...

വേണു venu said...

"മണിയനും ഭാര്യയും ഒരു കൊല്ലം മുമ്പ് ചത്തു, ഇന്ന് ചത്തത് മണിയന്‍റെ മോനാ!"
ബെസ്റ്റ്!!
രാഷ്ട്രീയക്കാരനായാല്‍ ഇങ്ങനെ വേണം.
എനിക്കു വയ്യ എന്‍റെ കായംകുളം കൊച്ചു..അരുണേ..
ആസ്വദിച്ചു.
ഒപ്പം നവ വധൂവര്‍ന്മാര്‍ക്ക് മംഗളാശംസകള്‍.!

വരയും വരിയും : സിബു നൂറനാട് said...

ആ കിരീടം കൂടി വാങ്ങി കൊടുക്കാമായിരുന്നു....!! ഒരു കെട്ടു മുല്ലപൂ ത്വജിക്കാമെന്നു പറഞ്ഞതല്ലേ..!!
പെങ്ങള്‍ക്കും അളിയനും ആശംസകള്‍ :-)

മുരളി I Murali Mudra said...

"നൂറ്‌ വള വേണം" അമ്മ.
"എന്തിനാ കഴുത്തില്‍ കൂടി ഇടാനാണോ?" അച്ഛന്‍.
ഒടുവില്‍ എഴുപത് വളയില്‍ ലേലം ഉറപ്പിച്ചു!!

എന്റെ അരുണേ...
ഒരു ആറ് മാസം മുന്‍പ് ഞാനും 'അനുഭവിച്ചറിഞ്ഞതാ' ഇതേ ഡയലോഗുകള്‍...
"എന്റെ വെണ്ണിലാ കൊമ്പിലെ രാപ്പാടി" യെ ഒരു കൊമ്പത്താക്കിയതിന്റെ പാടേ....!
ഇത് വായിക്കുമ്പോള്‍ മനസ്സ് മുഴുവന്‍ ആറ് മാസം പിറകോട്ടു പോയി.
ഈ പോസ്റ്റിലെ നാലഞ്ചു പേരുകള്‍ അങ്ങോട്ടുമിങ്ങോട്ടും മാറ്റിയാല്‍ ഞങ്ങളുടെയും കഥയായി..!

അഖില കേരള ഏട്ടന്‍സ് അസോസിയേഷന്‍ സിന്ദാബാദ്..!!
:)

Manoraj said...

കല്യാണം കഴിഞ്ഞതു വരെ കാത്തിരുന്ന ശേഷം വന്ന് തേറി വിളീക്കുന്ന കല്യാണം വിളിക്കാൻ മറന്നുപോയ വേണ്ടപെട്ടവരെ കുറിച്ച്‌ മന:പൂർവ്വം വിട്ടതാണോ? അതോ, അത്തരം സംഭവം ഒന്നും ഉണ്ടായില്ലേ.. എന്നാൽ ക്ഷണക്കത്ത്‌ ഔദ്യ്യോഗികമായി തരാത്തതിനു ആദ്യ തെറി എന്റേതാകട്ടെ... ഹ..ഹ.. അനുജത്തിക്ക്‌ ണല്ലോരു കുടുംബജിവിതത്തിനായി പ്രാർത്ഥിക്കുന്നു.

മാട്ടി, ചുട്ടി, ... പോടി പട്ടി.. അച്ഛൻ കലക്കി കേട്ടോ?

ചാണ്ടിച്ചൻ said...

തൂറി പല്ല്‌ തേച്ച് പെടുത്ത് മുഖം കഴുകി ആഹാരം കഴിക്കാന്‍ പോയി....
ഒറക്കെ ചിരിച്ചു ആളുകളെ പേടിപ്പിച്ചു...ഈ ഞാന്‍...

nandakumar said...

നന്നായിട്ടുണ്ട്. ഡയറിയിലെ ലിസ്റ്റും അച്ഛന്റെ റ്റെന്‍ഷനും :)

പ്രാസമെല്ലാം ഒന്നിനൊന്ന് മെച്ചം

Ashly said...

കലക്കി....നല്ല എഴുത്ത്...ചിരിചു പരിപ്പിളകി....

ലാ‍സ്റ്റ് പാർട്ടും നന്നായി.

Rare Rose said...

ഒരു കല്യാണ വീട്ടിലെ ആധിയും,നെട്ടോട്ടവും അവസാന നിമിഷം പിരിയുന്ന നേരത്തെ കൊച്ചു സങ്കടവും ഒക്കെ നര്‍മ്മത്തില്‍ ചാലിച്ച് രസായി പറഞ്ഞിരിക്കുന്നു..
അങ്ങനെ അഗ്രജന്റെ ആധി മാറി ഹാപ്പിയായത് കണ്ടു ഞങ്ങള്‍ വായനക്കാരും ഹാപ്പി.:)

ManzoorAluvila said...

athi manoharamaaya narmmam...vekthamaaya dishaabodam kadhayil udaneelam nila nirthaan aruninu..kazhinju...orupaadu santhosham raavilai thanne chirippicchathinu..dairyile aadhya varikal njagalude cheruppakaalathu naattil paranju chirikkumaayirunnu..aa bhaakam vayicchappol chiriyadakkan kazinjilla...best wishes and God Bless You...bye

അരുണ്‍ കരിമുട്ടം said...

റാംജി:നന്ദി

പാവം ഞാന്‍: ഞാനും :)

അനോണി: അതേ, ചെന്നിത്തലയില :)

വിജിത:ആധിയില്ലാത്ത ആങ്ങളമാരില്ലന്നാ എന്‍റെ വിശ്വാസം

സുമേഷ്: നന്ദി

ജമാല്‍: അത് ദേവിസ്തുതിയുടെ ആദ്യമാ..:)

മാണിക്യം ചേച്ചി: വരാമായിരുന്നു..

കുമാരന്‍:പ്രാസമാണഖിലസാരമൂഴിയില്‍ എന്നല്ലേ?

വേദവ്യാസന്‍:നന്ദി

പാവത്താന്‍:ടെന്‍ഷന്‍ മാറിയപ്പോള്‍ മനസ്സ് തുറന്ന് എഴുതാന്‍ പറ്റി

വിനോദ് said...

Thanks for this post
:)

കരിമുട്ടം അരവിന്ദ് said...

ആശംസകള്‍

അരുണ്‍ കരിമുട്ടം said...

ചെലക്കാണ്ട് പോടാ:സംഭവം മൊത്തം പുളുവാ :)

കിഷോര്‍:അതാണ്, കുറേ നാളു കൂടിയട്ടല്ലേ:)

ചാണക്യാ:നന്ദി മാഷേ

പോരാളി:ഹ..ഹ..ഹ

മൊട്ടുണ്ണി:നന്ദി

നന്ദ വര്‍മ്മ:നന്ദി

കാര്‍ത്യായനി: വളരെ നന്ദി

വിനുവേട്ടാ:പണ്ട് കേട്ട് മറന്ന നമ്പരുകളാ, ഒന്ന് പൊടി തട്ടി ഇട്ടതാ

വേണു:അതൊക്കെ രാഷ്ട്രീയക്കാരുടെ പതിവാ

സിബു:അമ്പട പുളുസു, നടന്നു :)

അരുണ്‍ കരിമുട്ടം said...

മുരളി: ഇതേ പോലെ ഒരുപാട് ഏട്ടന്‍മാരെ അറിയാം:)

മനോരാജ്:അടുത്ത പോസ്റ്റിനായി കുറേ ഭാഗം വിഴുങ്ങി

ചാണ്ടിക്കുഞ്ഞ്:ആഹാ, പണി കളയുമോ??

നന്ദേട്ടാ:നന്ദിയേട്ടാ

ക്യാപ്റ്റന്‍:താങ്സ്സ്

റെയര്‍ റോസ്സ്: എല്ലാവരും ഹാപ്പി ആയാല്‍ ഞാനും ഹാപ്പി

മന്‍സൂര്‍: ഈ വാക്കുകള്‍ക്ക് നന്ദി.പോസ്റ്റ് എത്രത്തോളം ഇഷ്ടായി എന്നത് താങ്കളുടെ ഒരോ വരിയില്‍ നിന്നും മനസിലാകുന്നു, നന്ദി സുഹൃത്തേ

വിനോദ്: വെല്‍ക്കം

കരിമുട്ടം അരവിന്ദ്: നന്ദി

Arun G S said...

soooooooooper!!! :)

I wish them a very happy blessed married life! :)

അരുണ്‍ കാക്കനാട് said...

ഒരു കല്യാണത്തിന് പോയ പ്രതീതി .താങ്കള്‍ക്ക് എല്ലാവിധ ആശംസകള്‍ 1

sm sadique said...

ഉഗ്രന്‍ അവതരണം .ചിരിച്ചു കൊണ്ട് വായിച്ചു .പ്രാര്‍ത്ഥനയോടെ വായന തീര്‍ത്തു .

വീകെ said...

സേഫ്റ്റീ ലോക്കറില്‍ നിന്ന് സ്വര്‍ണ്ണത്തെ എടുത്ത് വീട്ടില്‍ കൊണ്ട് വച്ചു..
ബ്യൂട്ടി പാര്‍ലറില്‍ നിന്ന് പെണ്ണിനെ എടുത്ത് വീട്ടില്‍ കൊണ്ട് നിര്‍ത്തി..
ലോക്കല്‍ ബാറില്‍ നിന്ന് ഫ്രണ്ട്സിനെ എടുത്ത് ലോഡ്ജില്‍ കൊണ്ട് കിടത്തി..

കലക്കി അരുൺ...
ചിരിച്ചു മണ്ണു കപ്പിന്നു പറഞ്ഞാൽ ഇതാ..!!

കുഞ്ഞൂസ് (Kunjuss) said...

നേരത്തെ അരുണിന്റെ കല്യാണ വിശേഷങ്ങള്‍ വായിച്ചിരുന്നു.ഇപ്പോള്‍, ഒരു ചേട്ടന്റെ ആധിയും പെങ്ങളുടെ കല്യാണവും സരസമായി അവതരിപ്പിച്ചു...ആശംസകള്‍...!!!
ഞാന്‍ കായകുളം പുതുപ്പള്ളിയില്‍ ആണു വന്നു പെട്ടത്.

ബഷീർ said...

>>ഏതാമ്മേ ആ മാരണം?"
എന്‍റെ ചോദ്യം കേട്ടതും വെപ്രാളത്തില്‍ അമ്മ തിരികെ ചോദിച്ചു:
"അവരെ നിനക്ക് മനസിലായില്ലേ?"
"ഇല്ല"
"എന്നാ നമുക്ക് അച്ഛനോട് ചോദിക്കാം"
ഹത്ശരി!! <<


മോന്റെ അമ്മ തന്നെ.. :)

എല്ല്ലാ ആശംസകളും നേരുന്നു.

ബീമാപള്ളി / Beemapally said...

കാണാന്‍ വൈകി ...ആശംസകള്‍ നേരാനും ...

നല്ല പോസ്റ്റ്‌..

ആശംസകള്‍

ഉസ്മാന്‍ പള്ളിക്കരയില്‍ said...

മംഗളാശംസകള്‍

അഭി said...

എല്ലാവിധ ആശംസകള്‍

Sabu Kottotty said...

ഹ..ഹ..ഹ..ഹ..!!

പാവപ്പെട്ടവൻ said...

അമ്പരന്ന് നിന്ന എന്നോട് ദയനീയ സ്വരത്തില്‍ പ്രിന്‍സിപ്പാള്‍ ചോദിച്ചു"
"എന്തോന്നാടാ ഇത്?"
"ദിനചര്യയാണ്‌ സാര്‍" മാന്യമായ ഉത്തരം.

സഗൌരവമായ ഈ പ്രയോഗം വായിച്ചാല്‍
ചിരിക്കാത്തവര്‍ ആരാണ് ......അതും മൈക്കില്‍
കൂടി വിളിച്ചു പറഞ്ഞാല്‍ .... ബെഹുകേമ തന്നെ .....ഞാനും പറഞ്ഞിട്ടുണ്ട് ഇത് പോലെ " നാളെ എല്ലാരും പുലര്‍ച്ചെ കുളിച്ചു അശുദ്ധിയായി വരണമെന്ന് " നവവധുവരന്‍മാര്‍ക്ക് ആശംസകള്‍

പാവപ്പെട്ടവൻ said...

"കല്യാണത്തിനു മരുമോളുമൊന്നും വന്നില്ലേ അമ്മാവാ"
"ഹോ, അവളിത്തരം ഇടത്തരം കല്യാണത്തിനൊന്നും പോകത്തില്ല.."
ഒന്ന് നിര്‍ത്തിയട്ട് അമ്മാവന്‍ എന്‍റെ ചെവിയില്‍ പറഞ്ഞു:
"..അവരൊക്കെ വലിയ കുടുംബക്കാരാ"
ഓഹോ!!
ചോദിച്ച ഞാനാരായി??
വേറെ ആരെങ്കിലും കേട്ടോന്ന് ചുറ്റും നോക്കി നിന്ന എന്നോട് അദ്ദേഹം ഒരു ദയ കൂടി കാട്ടി:
"മോന്‍ ബാക്കിയുണ്ടെങ്കില്‍ ഒരു പൊതി ചോറിങ്ങ് പാഴ്സല്‌ താ, ഞാന്‍ മരുമോളേ കൊണ്ട് തീറ്റിക്കാം"
വേണ്ടാ, താന്‍ അങ്ങനെ തീറ്റിക്കണ്ടാ!!

കീറിയ കോണകമാണേലും അത് പുരപ്പുറത്ത്‌ തന്നെ കിടക്കട്ടെ .... ഇത്രയേറെ ചിരിപ്പിച്ച ഒരു പോസ്റ്റ്‌ ..............

Raveesh said...

രസിച്ച് ട്ടോ!

വിവാഹിതരായവർക്ക് നല്ലൊരു ജീവിതം ആശംസിക്കുന്നു

രവീഷ് & നീതു

അമ്മേടെ നായര് said...

കേമം ! രസായിരിക്കണൂ ട്വോ! എന്നാ നായരങ്ങട്.....

ചന്ദ്രകാന്തം said...

ആധി മാറിയ മനസ്സിനും, നവദമ്പതിമാര്‍ക്കും ആശംസകള്‍.

അഗ്രജന്‍ said...

അതെ, തലക്കെട്ട് മാറ്റിയേ തീരൂ... കാരണം അഗ്രജന്‍ ഹാപ്പിയാണ് :)
____________

അമ്മയോട് ചോദിച്ചു:
"ഏതാമ്മേ ആ മാരണം?"
എന്‍റെ ചോദ്യം കേട്ടതും വെപ്രാളത്തില്‍ അമ്മ തിരികെ ചോദിച്ചു:
"അവരെ നിനക്ക് മനസിലായില്ലേ?"
"ഇല്ല"
"എന്നാ നമുക്ക് അച്ഛനോട് ചോദിക്കാം"

:))

സന്തോഷ്‌ പല്ലശ്ശന said...

വായന തുടങ്ങിയതും കഴിഞ്ഞതും ഒരുമിച്ച്‌...!!!!! എന്തൊരു സ്മൂത്ത്‌....!!! നന്നായി ഈ പോസ്റ്റും ... :):)::)

Anonymous said...

സർവ്വ മംഗളാശംസകൾ

അരുണ്‍ കരിമുട്ടം said...

അരുണ്‍: നന്ദി

അരുണ്‍ കാക്കനാട്: ഇനിയും വരണേ

റ്റോംസ്:കാണാം

സുബൈര്‍:വളരെ നന്ദി:)

വീകെ: അപ്പോ ഇഷ്ടായി അല്ലേ?

കുഞ്ഞൂസ്സ്:എന്തേലും എഴുതേണ്ടേ:)

ബഷീറിക്ക:നന്ദി

ബീമാപള്ളി:ഇനിയും വരണേ

പള്ളിക്കരയില്‍:നന്ദി

അഭി: താങ്ക്സ്സ്

അരുണ്‍ കരിമുട്ടം said...

കൊട്ടോട്ടിക്കാരന്‍:ഹ..ഹ..ഹ

പാവപ്പെട്ടവന്‍: അതേ, പുരപ്പറത്ത് തന്നെ!

രവീഷ്:നന്ദി ട്ടോ

അമ്മേടെ നായര്‌:നന്ദി:)

ചന്ദ്രകാന്ദം:ദൈവാധീനം

അഗ്രജന്‍:വേറെയും അഗ്രജനോ??

സന്തോഷ്:നണ്‍ടി

പാലക്കുഴി:ഇനിയും വരണേ

ഗോപീകൃഷ്ണന്‍:നന്ദി

anthappan said...

ella aiswaryavum santhooshavum vinoodinum chithrakkum neerunnu...pinne ee anubhavan athinu shesham anubhavichathukondu ellaam manasil kidannu pulichu thikattunnu

music of love said...

he is college mate ..........can u remenmber me

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഇപ്പോഴാ ഈ വഴി വന്നത്...
കല്യാണം വിളിച്ചില്ല..അതു കൊണ്ട് വന്നില്ല..
ആ പരിഭവം ഇതു വായിച്ചപ്പോ തീര്‍ന്നു...
പെങ്ങള്‍ക്കും അളിയനും ആശംസകള്‍ അറിയിക്കണേ..

shajitha said...

valara nannayirikkunnu

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com