For reading Malayalam
ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font.
(Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.
സീതാ കല്യാണാ..
കല്യാണത്തിന്റെ മുന്നോടിയായ ചടങ്ങുകള്‍ രസകരമാണ്..
പെണ്‍കുട്ടിക്ക് കല്യാണപ്രായം ആവുന്ന മുതലാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്.കുട്ടിക്കാലം മുതല്‍ വളര്‍ത്തിക്കൊണ്ട് വന്ന മാതാപിതാക്കളെക്കാള്‍, വളര്‍ന്ന് വന്ന പെണ്കുട്ടിയെക്കാള്, ഈ കല്യാണത്തിനു ഉത്സാഹം മറ്റ് പലര്‍ക്കുമാണ്.സമാധാനത്തില്‍ ജീവിക്കുന്ന കുടുംബത്തിലേക്ക് ഒരു സുപ്രഭാതത്തില്‍ അവര്‍ വന്ന് കേറും.കല്യാണ മാമാങ്കം എന്ന മഹോത്സവം അവിടെ ആരംഭിക്കുകയായി.എന്റെ വീട്ടിലും അങ്ങനെ കുറേ ചടങ്ങുകള്‍ അരങ്ങേറി.
ആ ചടങ്ങുകള്‍ ഞാനിവിടെ വിശദീകരിക്കട്ടെ...
രണ്ട് വര്‍ഷം മുമ്പുള്ള ഒരു സുപ്രഭാതം.
അമ്മ തന്ന ചൂട് ചായയും കുടിച്ച്, ഭാവിജീവിതം സ്വപ്നം കണ്ട് ഞാനിങ്ങനെ ഇരിക്കുന്നു.ഇന്നത്തേ പോലൊന്നുമല്ല, അന്നെനിക്ക് വ്യക്തമായ രണ്ട് ഉദ്ദേശങ്ങളുണ്ട്..
ഒന്ന്, ഓണം ബമ്പര്‍ ലോട്ടറി അടിക്കണം.അതിനുമുണ്ട് നിബന്ധന, കൂടെ കിട്ടുന്ന ഒരു കിലോ സ്വര്‍ണ്ണവും മാരുതി കാറും തന്നില്ലെങ്കിലും ഒരു കോടി രൂപ കാശായി കിട്ടണം.രണ്ട്, കാവ്യാമാധവനെ പോലൊരു പെണ്‍കുട്ടിയെ കല്യാണം കഴിക്കണം, അതിപ്പോ ശരിക്കുള്ള കാവ്യയാണെങ്കിലും അഡ്ജസ്റ്റ് ചെയ്യാന്‍ ഞാന്‍ തയ്യാറായിരുന്നു എന്നതാണ് സത്യം.
ഈ സമയത്താണ് അവതാര്‍ അവതരിക്കുന്നത്..
കെ.പി,എസി ലളിതയുടെ ഭാവവും, ഫിലോമിനയുടെ നാക്കുമായി ഒരു മുറ്റ് സാധനം.എനിക്ക് പണ്ടേ ഇമ്മാതിരി ഐറ്റംസിനോട് ഒരു അലര്‍ജിയാ, അതിനാല്‍ തന്നെ ഇരുന്ന പൊസിഷനില്‍ തന്നെ ആസനം ഉറപ്പിച്ച് ഞാന്‍ അവരെ ഒന്ന് നോക്കി, എന്നിട്ട് ബാസ്സ് കൂട്ടി ചോദിച്ചു:
"ആരാ?"
മറുപടി ഒരു മറുചോദ്യമായിരുന്നു:
"നിന്റെ തന്തയില്ലിയോടാ ഇവിടെ?"
അള്ളാ, അമ്മച്ചി പുലിയാരുന്നോ!!
ഗുരുത്വാകര്‍ഷണബലം ഉണ്ടെന്ന് പറയുന്നത് വെറുതെയാ..
അല്ലേല്‍ ആ സമയത്തെങ്ങനാ നിലത്ത് ഉറപ്പിച്ച് വച്ചിരുന്ന ആസനം ഉയര്‍ന്ന് പോയത്!!
പണ്ട് അസംബ്ലിക്ക് 'ഓള് ഓഫ് യൂ, അറ്റന്ഷന്' എന്ന് കേള്‍ക്കുമ്പോ ചാടി നില്ക്കുന്ന പോലെ ഞാന്‍ നിന്ന് പോയി, സത്യം.
എന്താണെന്ന് അറിയില്ല, എനിക്ക് അവരോട് ഒരു ബഹുമാനമൊക്കെ വന്ന പോലെ..
"അച്ഛന് അമ്പലത്തിലോട്ട് പോയി, ആരാ മനസിലായില്ല"
"അത് നിന്റെ തള്ളയോട് പറഞ്ഞോളാം"
ഇങ്ങനെ ഒരു പ്രഖ്യാപനം നടത്തി അവര്‍ നേരെ അടുക്കളയിലേക്ക്.
അവരുടെ വരവും ചോദ്യവും സ്വാതന്ത്യവും കണ്ടപ്പോ ഒന്ന് ഉറപ്പായി, സാധാരണ ബാധയൊന്നുമല്ല സാക്ഷാല്‍ കള്ളിയങ്കാട്ട് നീലിയാ.'എന്റെ കടമറ്റത്തച്ചാ' എന്ന് ആര്‍പ്പ് വിളിച്ചു കൊണ്ട് അടുക്കളയിലേക്ക് ഞാനും ഓടി.
അവിടെ കണ്ട കാഴ്ച..
പൊന്നുമോനു വേണ്ടി അമ്മ തയ്യാറാക്കിയ പുട്ട് വിത്ത് കുറ്റി, അവര്‍ അണ്ണാക്കിലോട്ട് താഴ്ത്തുന്നു.തുടര്‍ന്ന് തൊണ്ടയില്‍ തങ്ങിയിരിക്കുന്നത് കുത്തിയിറക്കാന്‍ ഒരു ഏത്തപ്പഴവും കൂടെ ഒരു മൊന്ത ചായയും.
ഭവതി ആരാണാവോ??
അമ്മയുടെ കുടുംബത്തിലെ ആരെങ്കിലും ആണെങ്കില്‍, അമ്മ ഒരു പുട്ട് കൂടി അവര്‍ക്ക് കൊടുത്തേനെ.ഇനി അച്ഛന്റെ കുടുംബത്തിലേ ആരെങ്കിലും ആണെങ്കില്‍, അമ്മ ഒരു തട്ട് കൂടി അവര്‍ക്ക് കൊടുത്തേനെ.ഇവിടെ രണ്ടും സംഭവിച്ചില്ല!!
ദെന്‍ ഹൂ ഈസ് ദിസ്??
കഥ അവിടെ തുടങ്ങുകയായി..
അവരൊരു ബ്രോക്കറി ആയിരുന്നു...
രണ്ട് ഹൃദയങ്ങളെ, രണ്ട് മനുഷ്യരെ, രണ്ട് സമൂഹങ്ങളെ ഒന്നിച്ച് ചേര്‍ക്കുന്ന ബ്രോക്കര്‍ വിഭാഗത്തിന്റെ സ്ത്രീലിംഗം.കുറ്റം പറയരുത് പെണ്ണുമ്പിള്ളക്ക് നല്ല രാശിയാ, അവര്‍ക്ക് പുറകേ പലരും വന്നു.എല്ലാം കല്യാണ ആലോചനക്കാര്..
"തെക്കൊരു പയ്യനുണ്ട്, നല്ല കുടുംബമാ, മോക്ക് ചേരും"
"തെക്കെന്ന് പറഞ്ഞാ?"
"തെക്കെന്ന് പറഞ്ഞാ കുറേ തെക്കാ, ദോ അവിടെ"
വിശ്വാസം വരാനായി അയാള്‍ തെക്കോട്ട് കൈ ചൂണ്ടി!!
ശരിയാ, തെക്ക് തന്നെ!!
"പയ്യന് എന്തോ ചെയ്യുന്നു?"
ഈ ചോദ്യത്തിനും വ്യക്തമായ മറുപടിയുണ്ട്:
"പയ്യന് ഗള്ഫിലല്ലിയോ!! വല്യ ജോലിയാ"
ഓഹോ!!
"ഗള്‍ഫില്‍ എവിടാ?"
"ഗള്‍ഫില്‍ എവിടാന്ന് ചോദിച്ചാ....അമേരിക്കയില്‍"
തുടര്‍ന്ന് വിശ്വാസം വരാന്‍ ഒരു വിശദീകരണവും:
"അമേരിക്കയിലെ അറബിയുടെ അടുത്താളാ ഈ പയ്യന്"
ഇത്രേം പറഞ്ഞ്, ഒരു ജാതകവും കൊടുത്ത്, നൂറ് രൂപയും വാങ്ങി അവതാര്‍ അപ്രത്യക്ഷനാകും.
തുടര്‍ന്ന് അമ്മയുടെ റോള്‍..
അമ്മ നേരെ ഫോണെടുത്ത് വല്യമ്മയെ വിളിക്കും..
"ചേച്ചി, മായക്ക് ഇന്നൊരു ആലോചന വന്നു"
കേട്ടപാതി കേള്‍ക്കാത്ത പാതി വല്യമ്മയുടെ ഡയലോഗ്:
"നല്ലതാണേ നീയങ്ങ് ഉറപ്പിച്ചേരെ, നമുക്കിത് ഉടനെ നടത്താം"
അതിനു ശേഷമാണ് അന്വേഷണം:
"ആട്ടെ, പയ്യനെവിടുന്നാ"
"തെക്കൂന്നാ"
"ആണോ, അത് നന്നായി"
വല്യമ്മ ഇങ്ങനാ, തെക്കൂന്നായാലും വടക്കൂന്നായാലും കിഴക്കൂന്നായാലും, പടിഞ്ഞാറൂന്നായാലും നന്നായി എന്നല്ലാതെ ഒന്നും പറയില്ല, എല്ലാം നന്നായി.
വല്യമ്മ എഗൈന്‍:
"ആട്ടെ, പയ്യനു ജോലിയുണോ?"
"അമേരിക്കയിലാ, ഒരു അറബിയുടെ കൂടാ"
"ആണോ, അതും നന്നായി"
വല്യമ്മയുടെ കൂടെ പണ്ട് ജോലി ചെയ്തിരുന്ന വസുമതി ടീച്ചറിന്റെ മോന് ഇപ്പോ കുവൈറ്റിലാണത്രേ.അവിടുത്തെ പേര് കേട്ട ഒരു അറബിയുടെ കൂടെയാണ് അയാളുടെ ജോലി.ടീച്ചറിന്റെ മോനോട് പറഞ്ഞ് കുവൈറ്റിലുള്ള അറബിയെ കൊണ്ട് അമേരിക്കയിലുള്ള അറബിയോട് ചോദിച്ച് പയ്യന്റെ വിവരങ്ങള്‍ അറിഞ്ഞ് തരാമെന്ന് വല്യമ്മ ഏറ്റു.
അത് കേട്ടതും അമ്മയുടെ സന്തോഷത്തോടുള്ള ആത്മഗതം:
"ചേച്ചി പണ്ടേ സ്നേഹമുള്ളതാ"
വല്യമ്മയുടെ മാസ്റ്റര്‍പ്ലാന്‍ കേട്ട് തലയില്‍ കൈ വച്ച് കസേരയില്‍ ഇരിക്കുന്ന അച്ഛനെ ഞാന്‍ കണ്ടില്ലെന്ന് നടിച്ചു.
പാവം അച്ഛന്!!
ഇനി എന്റെ റോള്‍..
ജാതകം നോക്കിക്കാനുള്ള ചുമതല എനിക്കാണ്.ആദ്യമൊക്കെ ഒന്നോ രണ്ടോ ജാതകം മാത്രമേ ഉണ്ടായിരുന്നുള്ളു.ക്രമേണ അവയങ്ങ് പെറ്റു പെരുകി.പല ബ്രോക്കര്‍മാര്‍ നല്കിയ ജാതകങ്ങള്‍ അക്കമിട്ട് എഴുതി വയ്ക്കുക, അത് ജ്യോത്സ്യനെ കൊണ്ട് പോയി കാണിക്കുക, തിരികെ ആള് മാറാതെ കൊടുക്കുക എന്നിവയെല്ലാം എന്റെ ജോലി ആയിരുന്നു...
എല്ലാ ശനിയാഴ്ചയും ആ വാരത്തിലെ കളക്ഷനുമായി ഞാന്‍, ബ്രഹ്മശ്രീ കുടുംബശ്രീ ജ്യോതിഷശ്രീ ആക്രാനന്ദസ്വാമിയെ കാണാന്‍ യാത്രയാകും.സ്വാമി പറയുന്നതാണ് വീട്ടില്‍ വേദവാക്യം.ഒരു നാള് സൈക്കളിനു പുറകില്‍ ഒരു കെട്ട് പേപ്പറുമായി പോകുന്ന എന്നെ ഒരു അപരിചിതന് തടഞ്ഞു, എന്നിട്ട് പറഞ്ഞു:
"ആക്രിക്കാര്‍ക്കും യൂണിയനുണ്ട്, വെറുതെ പേപ്പര്‍ കൊണ്ട് പോയി ചന്തയില്‍ വിറ്റാല്‍ കാല് ഞങ്ങള്‍ തല്ലിയൊടിക്കും"
എന്റമ്മച്ചിയേ.
ചേട്ടാ, ഇത് ജാതകമാ!!
സ്വാമിയുടെ വീട്..
ജാതകവുമായി എപ്പോ ഞാന്‍ ചെന്നാലും അങ്ങേരുടെ കൊച്ച് മോള് കമ്പ്യൂട്ടറില്‍ ഒരു പാട്ടിടും..
"ചാകര ചാകര കടപ്പുറത്തിന്നുത്സവമായി
ചാകര ചാകര ചാകര!!!!!"
ശരിയാ, സ്വാമിക്ക് ചാകരയാ!!
സ്വാമികള്‍ ജാതകം നിരത്തി വയ്ക്കും, എന്നിട്ട് പറയും:
"ഇതൊന്നും ചേരില്ല"
ഒരു ദിവസം കണ്ട്രോള് നഷ്ടപ്പെട്ട ഞാന്‍ ചോദിച്ചു:
"അപ്പോ എന്റെ പെങ്ങക്ക് മാംഗല്യ യോഗമില്ലേ?"
ഇക്കുറി സ്വാമി ഞെട്ടി, അദ്ദേഹം വിക്കി വിക്കി ചോദിച്ചു:
"അപ്പോ ഇത്രേം നാളും ജാതകം നോക്കിയത് മോള്‍ക്കായിരുന്നോ, മോനല്ലേ?"
ഈശ്വരാ!!!
ഇത് വരെ ഇങ്ങേര് എന്റെ ജാതകവുമായാണോ ചേര്‍ച്ച നോക്കിയത്??
ഒന്നും മിണ്ടിയില്ല, സ്വാമി സമാധിയാകുമ്പോ വരാമെന്ന് മനസില്‍ പറഞ്ഞു പുറത്തേക്ക്.
ഒടുവില്‍ ജാതകവും ജനിതകവും ഒത്ത് വന്നു.
തുടര്‍ന്ന് പെണ്ണ് കാണല്‍..
പയ്യന്, പയ്യന്റെ അച്ഛന്, അമ്മാവന്, അപ്പുപ്പന് എല്ലാവരുമുണ്ട്.ഞങ്ങളുടെ ഭാഗത്ത് ഞാന്‍, അച്ഛന്, അമ്മ, അനുജത്തി.
ചടങ്ങ് തുടങ്ങുകയായി..
മുമ്പിലിരിക്കുന്ന മിക്ചറിനു ഉപ്പുണ്ടോന്ന് നോക്കുന്ന പയ്യന്റച്ഛന്‍, ലഡുവെടുത്ത് കടിച്ചിട്ട് പല്ല് ഊരിയെടുക്കാന്‍ പാട് പെടുന്ന അമ്മാവന്, പെങ്ങടെ കയ്യീന്ന് ചായ വാങ്ങി പന്തം കണ്ട പെരുഞ്ചാഴിയെ പോലെ പയ്യന്, ന്യൂസ്സ് പേപ്പര്‍ കുമ്പിള് കുത്തി മിക്ചറും ലഡുവും കൈയ്യിലെടുക്കുന്ന ബ്രോക്കര്‍..
"മോള് എത്ര വരെ പഠിച്ചു?"
"എഞ്ചിനിയറിംഗ്"
"അത്രേ ഉള്ളോ, എന്റെ മോന് ഡിഗ്രിയാ"
"എന്ത് ഡിഗ്രി?"
"അതിപ്പോ എന്തോ ഉണ്ടല്ലോ, എന്തുവാടാ അത്...?"
"ഡിപ്ലോമാ"
"ങ്ഹാ, ഡിപ്ലോമാ ഡിഗ്രി!"
അങ്ങനെ പെണ്ണ് കാണല്‍ കഴിഞ്ഞു!!
"അപ്പോ ബാക്കി കാര്യം എങ്ങനാ?" അച്ഛന്.
മറുപടി പയ്യന്റെ അമ്മാവന് വക:
"എന്റെ മോളേ കെട്ടിച്ചപ്പോ നൂറ് പവനും, പത്ത് ലക്ഷം രൂപയും കൊടുത്തു, കുറ്റം പറയരുത് എന്റെ മോന് അതീ കൂടുതല്‍ കിട്ടി.ഈ പയ്യന്റെ പെങ്ങള്‍ക്ക് നൂറ്റി ഇരുപത്തി അഞ്ച് പവനും, പതിനഞ്ച് ലക്ഷവും കൊടുത്തു, പക്ഷേ പയ്യന് സ്ത്രീധനത്തിനു എതിരാ, നിങ്ങള്‍ ഇഷ്ടമുള്ളത് കൊടുത്താ മതി"
ഹോ, വാട്ട് ആന്‍ ഐഡിയ സേഡ്ജീ!!!
വിട്ട് കൊടുക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല, വച്ച് കാച്ചി:
"ഞാന്‍ സ്ത്രീധനം വേണം എന്ന കൂട്ടത്തിലുള്ളതാ, എന്റെ കല്യാണത്തിനു ഒരു നൂറ്റി അമ്പത് പവനും, ഇരുപത് ലക്ഷവും കിട്ടിയാലേ ഞാന്‍ കെട്ടു.പക്ഷേ..........!!!"
ഞാന്‍ ഒന്ന് നിര്‍ത്തി എല്ലാവരെയും ഒന്ന് നോക്കി.
എല്ലാവരുടെയും മുഖത്ത് നൂറ് വാട്ട് പ്രകാശം, എങ്കില്‍ തന്നെയും ഞാന്‍ പറഞ്ഞതിന്റെ ബാക്കിക്കായി ആകാംക്ഷയോടെ അമ്മാവന് തിരക്കി:
"പക്ഷേ....??"
"പക്ഷേ എന്റെ പെങ്ങക്ക് ഒന്നും കൊടുക്കേണ്ടാന്നാ എന്റെ തീരുമാനം"
ഠിം!!!!
എല്ലാവരുടെയും മുഖം ഇരുണ്ടിരിക്കുന്നു!!
ഇതെന്താ പവര്ക്കെട്ടോ??
കഥാപാത്രങ്ങള്‍ പതിയെ എഴുന്നേറ്റു..
"എന്നാ ഞങ്ങളങ്ങട്ട്.."
"ഓ, ആയിക്കോട്ടേ"
അവര്‍ പോയി.
ദിവസങ്ങള്‍ കഴിഞ്ഞു..
നാട്ടുകാര്‍ രംഗത്തെത്തി, അവര്‍ ആരാഞ്ഞു തുടങ്ങി:
"മനുവേ, മായയുടെ കല്യാണമൊന്നുമായില്ലേ?"
"ഇല്ല"
"ജാതകം കുഴപ്പമുള്ളതാണോ?"
"അയ്യോ, അല്ല"
"വരുന്നവര്‍ വല്യ ചോദ്യമായിരിക്കും?"
"ഹേയ്, ഇല്ല"
"പിന്നെന്താ?"
"അത് അച്ഛനും അമ്മക്കും വേറെ വീട്ടിലോട്ട് അയക്കാനൊരു മടി"
"എന്നാ നിങ്ങടെ അമ്മാവന്റെ മോന് ഗള്ഫിലല്ലിയോ, ഒന്ന് ആലോചിച്ച് കൂടെ?"
ഒരു സ്പാര്‍ക്ക്!!
അത് ശരിയാണെല്ലോ മാതാവേ!!!
ഈ സമയത്ത് തന്നെയാണ് അമ്മാവന് ആലോചനയുമായി ഇങ്ങോട്ട് വന്നത്..
ദൈവം സഹായിച്ച് എല്ലാം മംഗളമായി!!
തുടര്‍ന്ന് നാട്ടുകാര്‍ വാ അടക്കുമെന്ന് നമ്മള് കരുതും, എന്നാല്‍ അന്വേഷണങ്ങള്‍ തുടരുന്നേ ഉള്ളു..
"കല്യാണം ഭംഗിയായി കഴിഞ്ഞു അല്ലേ?"
"ദൈവാധീനം"
"പയ്യന് ഗള്‍ഫിലല്ലേ?"
"അതേ"
"പോകുമ്പോ മോളേ കൊണ്ട് പോകുമോ?"
"അറിയില്ല"
"മോനിങ്ങ് അടുത്ത് വന്നേ, ഒരു കാര്യം ചോദിക്കട്ടെ..."
"എന്തേ?"
"കല്യാണം കഴിഞ്ഞ് രണ്ടാഴ്ച ആയില്ലേ, വിശേഷം വല്ലതും.....?"
ഈശ്വരാ!!!
അന്വേഷണങ്ങള്‍ അവസാനിക്കുന്നില്ല..
കല്യാണ വിശേഷങ്ങള്‍ തുടരുന്നു.
ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..
All rights reserved
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com
81 comments:
ഇത് പെങ്ങമ്മാരുടെ കല്യാണ സീസണാ!!
നേരിട്ട് കണ്ടിട്ടില്ലെങ്കിലും, ഒരു അനുജത്തിയായ വിജിതയുടെ വിവാഹമാണ് 2010 ജനുവരി 26 ന്.ഈ കഥ വിജിതക്കും, മണവാളന് സജീവിനുമായി സമര്‍പ്പിക്കുന്നു.
അവര്‍ക്ക് നല്ലൊരു ദാമ്പത്യം ആശംസിച്ച് കൊണ്ട്..
സ്നേഹപൂര്‍വ്വം
അരുണ്‍ ആന്‍ഡ് ഫാമിലി
(ഫെബ്രുവരി ഒന്നാം തീയതി ഈ കഥ റീ പോസ്റ്റ് ചെയ്യുന്നതായിരിക്കും, ഭീഷണി!!)
അമ്മയുടെ കുടുംബത്തിലെ ആരെങ്കിലും ആണെങ്കില്‍, അമ്മ ഒരു പുട്ട് കൂടി അവര്‍ക്ക് കൊടുത്തേനെ.ഇനി അച്ഛന്റെ കുടുംബത്തിലേ ആരെങ്കിലും ആണെങ്കില്‍, അമ്മ ഒരു തട്ട് കൂടി അവര്‍ക്ക് കൊടുത്തേനെ........
"ഗള്‍ഫില്‍ എവിടാന്ന് ചോദിച്ചാ....അമേരിക്കയില്‍"
അരുണേ..
അന്വേഷണങ്ങള്‍ അവസാനിക്കുന്നില്ല..
കല്യാണ വിശേഷങ്ങള്‍ തുടരട്ടെ..!!
ഇനിയും നല്ല കല്യാണവിശേഷങ്ങളുമായി എത്തുക
"ഗള്‍ഫില്‍ എവിടാ?"
"ഗള്‍ഫില്‍ എവിടാന്ന് ചോദിച്ചാ....അമേരിക്കയില്‍"
തുടര്‍ന്ന് വിശ്വാസം വരാന്‍ ഒരു വിശദീകരണവും:
"അമേരിക്കയിലെ അറബിയുടെ അടുത്താളാ ഈ പയ്യന്"
ഗള്‍ഫില്‍ ജാംഗ്ഷനിലാണന്നു പറയാന്‍ മറന്നത് ഭാഗ്യം .
അരുണേ ഈ കാവ്യാമാധവനെയും അഡ്ജസ്റ്റു ചെയ്യാം എന്ന് പറഞ്ഞത് വെറുതെയല്ലല്ലോ ..?
അരുണേ: കവ്യാ മധവൻ കേൾക്കണ്ട കേട്ടോ.. കക്ഷി വെറുതെ നിൽക്കുകയ...
"ചാകര ചാകര കടപ്പുറത്തിന്നുത്സവമായി
ചാകര ചാകര ചാകര!!!!!"
ശരിയാ, സ്വാമിക്ക് ചാകരയാ!!
കൊള്ളാം അരുണ്‍ ....:)
സംഭവം നല്ല രസമായി !
സഹോദരി മാരുള്ള എല്ലാവരുടേയും അനുഭവം ഇതുപ്പോലെ തന്നെ
അമ്മയുടെ കുടുംബത്തിലെ ആരെങ്കിലും ആണെങ്കില്‍, അമ്മ ഒരു പുട്ട് കൂടി അവര്‍ക്ക് കൊടുത്തേനെ.ഇനി അച്ഛന്റെ കുടുംബത്തിലേ ആരെങ്കിലും ആണെങ്കില്‍, അമ്മ ഒരു തട്ട് കൂടി അവര്‍ക്ക് കൊടുത്തേനെ.ഇവിടെ രണ്ടും സംഭവിച്ചില്ല!!!!!!!!!!!
ഇനി സംഭവിക്കുന്നത് !!!!!
ഇ ബ്ലോഗ് വായിച്ച അച്ഛനും അമ്മയും കൂടി അരുണിനെ കൊട്ടാതിരുന്നാല്‍ മതി
അരുണേ ഒരു സംശയം ഇത് കല്യാണ പോസ്റ്റുകളുടെ കാലമാണോ?
നന്നായിട്ടുണ്ട് !!!!! ഇനിയും പോരട്ടെ !
നല്ല തമാശയുടെ തമ്പുരാനു ഭാവുകങ്ങള്‍.... അരുണ്‍ കായംകുളം എഴുതൂ അല്ലെങ്കില്‍ വളിപ്പ് എഴുതുന്നവര്‍ അഗ്രിഗേറ്റര്‍ നിറക്കും....
നന്നായി! 1-2 സ്ഥലങ്ങളില്‍ നല്ലപോലെ ചിരിച്ചു!
നമ്മടെ ഐ ടി കാരെക്കള് കാള്‍ സ്കോപ്പ് ബ്രോക്കറിനു അല്ലെ...
അത്യാവശ്യം ജ്യോതിഷവും അറിയാല്ലോ..
ഒരു കൈ നോക്കിയാലോ അരുണേ...?
നാട്ടില്‍ തന്നെ ജീവിക്യേം ചെയ്യാം...
മോനിങ്ങ് അടുത്ത് വന്നേ, ഒരു കാര്യം ചോദിക്കട്ടെ..."
"എന്തേ?"
"കല്യാണം കഴിഞ്ഞ് രണ്ടാഴ്ച ആയില്ലേ, വിശേഷം വല്ലതും.....?"
ഈശ്വരാ!!!ithentha 2weeks akumbolkeum ..vishesham chodhikan thudagiyo? 1mnth kazhiju mathi ennu parayu
ithaanu arun chetta njan broker illatha kalyanam anu nallathu ennu paranjathu :P
കൊള്ളാം..കല്യാണ സീസണാണല്ലേ?
ഒന്നര വർഷം മുന്നെ അനുഭവിച്ച അതേ സ്ഥിതിവിശേഷം.... നൊസ്റ്റാൾജിയ..നൊസ്റ്റാൾജിയ..
:) കഥ പതിവുപോലെ സൂപ്പർ....
മനു ഇനി ബേജാറാവണ്ട, ജനനതീയതീം സമയോം ഇങ്ങട്ട് മെയിലാക്ക്. നല്ല ഒന്നാന്തരം നോട്ടങ്ങട്ട് നോക്കിത്തരാം. ജാതകോ.. പൊരുത്തോ... ന്താ വേണ്ടേച്ചാ തരാം...
“കല്യാണം കഴിഞ്ഞ് രണ്ടാഴ്ച ആയില്ലേ, വിശേഷം വല്ലതും.....?"
ഇവിടെ എത്തിയപ്പോള്‍ പൊട്ടിച്ചിരിച്ചു പോയി...
കല്ല്യാണരാമാ... തുടരുക വിശേഷങ്ങള്‍!
ബൂലോകത്തെ സകല പെങ്ങമ്മാര്‍ക്കും ആങ്ങളന്മ്മാര്ക്കും സമര്‍പ്പണം എന്നൊരു വരികൂടി ഇടാമായിരുന്നു...
ഹ ഹ ......
:)
അരുണ്‍ നായരേ ഒന്ന് മാറ്റിപ്പിടിച്ചൂടെ ഈ ശൈലി? അധികമായാല്‍ കല്യാണവും ദഹിക്കാതെ വരും! എന്നാ നായരങ്ങട്...
nannayee mashe , kollallo
കാവ്യാമാധവനെ പോലൊരു പെണ്‍കുട്ടിയെ കല്യാണം കഴിക്കണം, അതിപ്പോ ശരിക്കുള്ള കാവ്യയാണെങ്കിലും അഡ്ജസ്റ്റ് ചെയ്യാന്‍ ഞാന്‍ തയ്യാറായിരുന്നു എന്നതാണ് സത്യം.
അമ്പടാ... അന്റെ ഒരു പൂതിയേ...!!
ചേട്ടായീ , കല്യാണവിശേഷങ്ങള്‍ ഒരുപാടായി :)
വളരെ ധൃതിയോടെഴുതിയതാണോ??
മാഷേ, വിഷമം തോന്നരുത്. പോസ്റ്റ് കൊള്ളാമെങ്കിലും ഇതിനു മുന്‍പുള്ള പോസ്റ്റുകളുടെ നിലവാരം വച്ച് നോക്കുമ്പോള്‍ ഇത് പോര. ആ ഒരു ഇത് മിസ് ആയതുപോലെ!
കിടുക്കന്‍ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു. ആശംസകള്‍
"മുമ്പിലിരിക്കുന്ന മിക്ചറിനു ഉപ്പുണ്ടോന്ന് നോക്കുന്ന പയ്യന്റച്ഛന്‍, ലഡുവെടുത്ത് കടിച്ചിട്ട് പല്ല് ഊരിയെടുക്കാന്‍ പാട് പെടുന്ന അമ്മാവന്, പെങ്ങടെ കയ്യീന്ന് ചായ വാങ്ങി പന്തം കണ്ട പെരുഞ്ചാഴിയെ പോലെ പയ്യന്, ന്യൂസ്സ് പേപ്പര്‍ കുമ്പിള് കുത്തി മിക്ചറും ലഡുവും കൈയ്യിലെടുക്കുന്ന ബ്രോക്കര്‍.."
അസ്സലായി...അടുത്ത വെടിക്കെട്ടിനുള്ള ഒരു സാമ്പിള്‍ ആണെന്ന് മനസ്സിലായി....തുടര്ക്കഥക്കായി കാത്തിരിക്കുന്നു....
അള്ളാ, അമ്മച്ചി പുലിയാരുന്നോ!!
ഗുരുത്വാകര്‍ഷണബലം ഉണ്ടെന്ന് പറയുന്നത് വെറുതെയാ..
thakarthu chekka..
pengalku mangalaasamsakal...
"അപ്പോ ഇത്രേം നാളും ജാതകം നോക്കിയത് മോള്‍ക്കായിരുന്നോ, മോനല്ലേ?"
ഈശ്വരാ!!!
ഇത് വരെ ഇങ്ങേര് എന്റെ ജാതകവുമായാണോ ചേര്‍ച്ച നോക്കിയത്??
ഒന്നും മിണ്ടിയില്ല, സ്വാമി സമാധിയാകുമ്പോ വരാമെന്ന് മനസില്‍ പറഞ്ഞു പുറത്തേക്ക്.
തകര്‍ത്തു മച്ചാ, ഉപമകള്‍ തകര്‍ത്തു വാരി.
(പിന്നെ ആരാധകര്‍ പറയുന്ന കേട്ടില്ലേ, കല്യണം ഒന്ന് മാറ്റി പിടിക്കേണ്ടേ. )
ഹ! ഹ!! ഹ!!! രസിച്ചു..
>>>കേട്ടപാതി കേള്‍ക്കാത്ത പാതി വല്യമ്മയുടെ ഡയലോഗ്:
"നല്ലതാണേ നീയങ്ങ് ഉറപ്പിച്ചേരെ, നമുക്കിത് ഉടനെ നടത്താം"
അതിനു ശേഷമാണ് അന്വേഷണം <<<
അത് കല കലക്കി.. അരുൺ ഇങ്ങിനെ ഉറപ്പിച്ചതിന്റെ പരിണിത ഫലങ്ങൾ അനുഭവിക്കുകയാ പലരും (അതിൽ എന്റെ ഭാര്യ വീട്ടുകാരും പെടും എന്ന് അസൂയക്കാർ പറയുന്നു )
കലക്കി, അരുണേ...
വല്യമ്മയെ ആണ് ഏറ്റവും ഇഷ്ടപ്പെട്ടത്.
പിന്നെ, അവസാനം പറഞ്ഞതു ശരിയാ. കല്യാണം കഴിഞ്ഞതിന്റെ പിറ്റേന്ന് മുതല്‍ ചിലര്‍ ഈ അന്വേഷണവുമായി ഇറങ്ങും - വിശേഷം വല്ലതുമായോ എന്നറിയാന്‍!
കല്യാണവിശേഷങ്ങള്‍ തീരുന്നില്ല. ശരിയാണ്.
ഒരുപാട് ചിരിക്കാനുള്ള വകയുണ്ട്. അതിലൊന്ന് ഇതാണ്.
"പക്ഷേ എന്റെ പെങ്ങക്ക് ഒന്നും കൊടുക്കേണ്ടാന്നാ എന്റെ തീരുമാനം"ഠിം!!!!
എല്ലാവരുടെയും മുഖം ഇരുണ്ടിരിക്കുന്നു!!ഇതെന്താ പവര്ക്കെട്ടോ??കഥാപാത്രങ്ങള്‍ പതിയെ എഴുന്നേറ്റു.."എന്നാ ഞങ്ങളങ്ങട്ട്.."
യാത്ര പറയുമ്പോള്‍ ഒന്നുകൂടി തിരിഞ്ഞു നോക്കിയോ ആങ്ങളയുടെ തീരുമാനത്തിന് എന്തെങ്കിലും മാറ്റം?????? ;)
ഒന്നാമനാവാനായി ഒരേ വളിപ്പുകൾ എഴുതിവിടല്ലടെ?
ശരിക്കും നിന്നക്കൊന്നും ഒരു പണിയില്ലെ ഓപ്പിസിൽ.
പുലിയമ്മച്ചിയും പിന്നെ വല്ല്യമ്മച്ചിയും ശരിക്ക് ചിരിപ്പിച്ചു! :-)
രണ്ടും നല്ല മുതലുകളാ!
അരുണ്‍, ആത്മാര്‍ത്ഥമായി പറഞ്ഞാല്‍ നന്നായിട്ടുണ്ട്.നേരത്തെ ഉള്ള പോസ്റ്റുകളുമായി കമ്പയര്‍ ചെയ്യാതെ ഇതൊരു പോസ്റ്റായി കരുതി നോക്കിയതിനാലാവണം ഇഷ്ടായി.
പിന്നെ അസൂയക്കാര് കൂടുന്നു, ചില കമന്രുകള് കണ്ടില്ലേ ഹിഹിഹി
അതെന്ന മാഷെ ഒരു ഭീഷണി ഹിഹിഹി ... പിന്നെ എങ്ങനെ ഒന്നുടെ കെട്ടാന്‍ പ്ലാന്‍ ഉണ്ടോ കല്യാണം ഒകെ കൂടി കൂടി ഹിഹിഹി ... പിന്നെ പന്തം കണ്ട പെരുച്ചാഴിയെ പോലെ ഇരുന്നു ഒരു കാവ്യയെ കെട്ടിയില്ലേ ഹിഹിഹി ...തകര്തുട്ട്ടാ :D
ഹ ഹ അരുണേ കൊള്ളാം...കല്യാണ വിശേഷങ്ങള്‍..കൂടുതല്‍ പോരട്ടെ..
ഇത് പെങ്ങമ്മാരുടെ കല്യാണ സീസണാ!!
ഒരു സംശയം ഇത് കല്യാണ പോസ്റ്റുകളുടെ കാലമാണോ?
Good... Work...
:)
ആക്രിക്കാര്‍ക്കും യൂണിയനുണ്ട്, വെറുതെ പേപ്പര്‍ കൊണ്ട് പോയി ചന്തയില്‍ വിറ്റാല്‍ കാല് ഞങ്ങള്‍ തല്ലിയൊടിക്കും..
kollam..
Happy Married life to Vijitha and Sajeev.. :)
"അള്ളാ, അമ്മച്ചി പുലിയാരുന്നോ!!
ഗുരുത്വാകര്‍ഷണബലം ഉണ്ടെന്ന് പറയുന്നത് വെറുതെയാ.."
:)
അരുണേട്ടാ, കൊള്ളാം നന്നായെഴുതി..
വളരെയധികം ഇഷ്ടപ്പെട്ടു....
എഴുത്തിന്റെ ശൈലി എനിക്കിഷ്ടായി.
കാവ്യാമാധവനും വിശേഷം ചോതിക്കലുമൊക്കെ നന്നായി ചിരിപ്പിച്ചു.
"അപ്പോ ഇത്രേം നാളും ജാതകം നോക്കിയത് മോള്‍ക്കായിരുന്നോ, മോനല്ലേ?"
ഈശ്വരാ!!!
കലക്കി അരുൺ!
Arun, Kalakkiyittundu..Should say thanks to Sijoy(Blog name-Chandikkunju) too for letting me know about this Kayamkulam superfast..I read all your blogs today..Very nice...
good yaaar.......... All the Best.
കല്യാണ സീസണല്ലേ, കല്യാണവിശേഷങ്ങള്‍ പോന്നോട്ടെ.
ഇതാണു അരുൺ ശൈലി..!!
ഇതു മാറ്റിയാൽ അരുൺ വേറേ ആരെങ്കിലുമായിപ്പോവില്ലേ..
പതിവു പോലെ സൂപ്പർ !!!
:)
കല്യാണവിശേഷങ്ങൾ നന്നായി. ബാക്കി കൂടി പോരട്ടെ !
കുറച്ചായി,അരുണിന്റെ തമാശക്കു മുന്നിലിരുന്നിട്ട്.
നന്നായിട്ടുണ്ടെടോ.
:):)
കൊള്ളാം അരുണ്‍ .... നന്നായിട്ടുണ്ട് ഇനിയും പോരട്ടെ ....
അരുൺ നന്നായി രസിച്ചു . സ്വതസിദ്ധമായ നല്ല ശൈലി
കൊള്ളാം അരുണ്‍ ...സംഭവം നല്ല രസമായി ..
ങ്ഹാ .. എന്താ പറയാന്‍ വന്നത് ?
നന്നായിട്ടുന്റ്റ്.
കല്യാണം കൊണ്ട് പലതുണ്ട് കാര്യം, നാട്ടുകാര്‍ക്ക് രസികന്‍ പോസ്റ്റുകള്‍ വായിക്കാം.
പോസ്റ്റ് കിടിലനല്ല... എന്നാ ബോറുമല്ല..!! ;) ...(ഫെബ്രുവരി ഒന്നാം തീയതി ഈ കഥ റീ പോസ്റ്റ് ചെയ്യുന്നതായിരിക്കും, ഭീഷണി!!)........ ഭീഷണിയാ..??? എന്നാ ഞാന്‍ ക്വട്ടേഷന്‍ കൊടുക്കുന്നതായിരിക്കും..!! ജാഗ്രതൈ..!! <):)
കാവ്യാമാധവനെ പോലൊരു പെണ്‍കുട്ടിയെ കല്യാണം കഴിക്കണം, അതിപ്പോ ശരിക്കുള്ള കാവ്യയാണെങ്കിലും അഡ്ജസ്റ്റ് ചെയ്യാന്‍ ഞാന്‍ തയ്യാറായിരുന്നു എന്നതാണ് സത്യം.
നല്ല പൂതി....
ഗുരുത്വാകര്‍ഷണബലം ഉണ്ടെന്ന് പറയുന്നത് വെറുതെയാ..
അല്ലേല്‍ ആ സമയത്തെങ്ങനാ നിലത്ത് ഉറപ്പിച്ച് വച്ചിരുന്ന ആസനം ഉയര്‍ന്ന് പോയത്!!
അത് ആസനം ആയോണ്ടാ, ആപ്പിളായിരുന്നേല് താഴോട്ട് തന്നെ പോയേനെ....
"അപ്പോ ഇത്രേം നാളും ജാതകം നോക്കിയത് മോള്‍ക്കായിരുന്നോ, മോനല്ലേ?"
ഈശ്വരാ!!!(ഇത് ഞാന്‍ വിളിച്ച ഈശ്വരാ ആണ്, നിങ്ങള്‍ വിളിച്ചത് ഇവിടെ ക്വോട്ടിയില്ല)
"കല്യാണം കഴിഞ്ഞ് രണ്ടാഴ്ച ആയില്ലേ, വിശേഷം വല്ലതും.....?"
ഈശ്വരാ!!!..........
പറഞ്ഞ പോലെ വിശേഷമൊന്നുമായില്ലേ അരുണ്‍ജി.....
''വിശ്വാസം വരാനായി അയാള്‍ തെക്കോട്ട് കൈ ചൂണ്ടി!!
ശരിയാ, തെക്ക് തന്നെ!!''
തുടരട്ടെ...തുടരട്ടെ..!!
Nannayirikkunnu. Kooduthal detailaaan samyam anuvadikkunnilla.
Bye
valare sathyam aanu...engane ariyam ennu chodichal, ee post il ulla maayayude place il aanu ente stand ippol... Oru kolapathakam vaikathe cheyyendi varumo ennoru doubtum illathilla .. :)
Again best wishes for your sister.she has escapped from "your house"...Thank you for forgetting me for ever!
ബ്രഹ്മശ്രീ കുടുംബശ്രീ ജ്യോതിഷശ്രീ ആക്രാനന്ദസ്വാമി കലക്കി ...നല്ലപോലെ ചിരിച്ചു
ജോ:നന്ദി
കേളി കലാസാംസ്കാരിക വേദി:അത് ചവറാണെന്ന് അറിയാം, എന്നാലും കിടക്കട്ടെ
റ്റോംസ്:ഏറ്റു:))
പാവപ്പെട്ടവന്:ഹേയ്, വെര്‍തേ
മനോരാജ്:ആ പാവം ജീവിച്ചോട്ടേ മാഷേ
രഞ്ജിത്ത്:നന്ദി
രമണിക:അത് സത്യമാ
മുംബൈമലയാളീസ്സ്:അവര്‍ ബ്ലോഗ് വായിക്കാറില്ല
സാപ്പി:നന്ദി മാഷേ
ചിതല്:അത്രേം കേട്ടാല്‍ മതി, ഹാപ്പി ആയി
കണ്ണനുണ്ണി:മിക്കവാറും ഞാന്‍ ബോര്‍ഡ് വെക്കും
സ്മിത:ഇത് കലികാലമാ
നേഹ:കൊള്ളാം :)
പാവത്താന്‍:യെസ്സ്
പ്രവീണ്‍:അതാണ് വേണ്ടത്
കൊട്ടോട്ടിക്കാരന്:ഇപ്പോ അതാണോ പണി?
കുമാരാ:യെസ്സ് ബോസ്സ്
മുരളി:എല്ലാം സമര്‍പ്പണമാ
അമ്മേടെ നായര്‍:ആര്‍ക്കാ ഇഷ്ടാ കല്യാണം ദഹിക്കാതെ വരുന്നത്, അതൊരു രസല്ലേ?
അനോണി ചേട്ടാ:നന്നായി
വീ കെ:ഹി..ഹി..ഹി
വേദവ്യാസന്:ആ ഹാങ് ഓവര്‍ മാറിയില്ലിഷ്ടാ
പയ്യന്‍സ്:ആശയദാരിദ്ര്യം തന്നെ കാരണം.എന്താ ചെയ്യുക?
ചാണ്ടികുഞ്ഞേ:അതേ, കാര്യമുണ്ട് :)
മനുചേട്ടാ:നന്ദി
കുറുപ്പേ:കല്യാണം മാറ്റി പിടിച്ചാ ഇപ്പോ വിഷയമില്ല, എന്താ ചെയ്യുക?
സുമേഷ്:നന്ദി
ബഷീറിക്ക:അത് അസൂയക്കാരാവില്ല :)
ശ്രീ:അതാണ് നാട്ടിന്‍പുറം നന്മകളാല് സമൃദ്ധം
സുകന്യ ചേച്ചി:ആ വിഷമം അറിയണേല്‍ പെങ്ങമാരെ കെട്ടാന്‍ വരുന്നവരുമായി സംസാരിക്കണം, ചിലപ്പോ പൊട്ടിക്കാന്‍ തോന്നും
അനോണി ചേട്ടാ:വളിപ്പെഴുതിയെങ്കിലും ജീവിച്ച് പോയ്ക്കോട്ടെ
ഭായി:നന്ദി
പോരാളി:ചില കാര്യങ്ങള്‍ക്ക് മരുന്നില്ല:(
അച്ചായാ:വേറെ പോസ്റ്റ് എഴുതിയില്ലേല്‍ ഇത് റീ പോസ്റ്റും, ഉറപ്പാ
രഘുനാഥന്:അഭിപ്രായങ്ങള്‍ മാനിച്ച് കല്യാണവിശേഷങ്ങള്ക്ക് അവധി
കുര്യന്:നന്ദി
ക്യാപ്റ്റന്‍:നന്ദി
കിഷോര്‍:നന്ദി, അവര്‍ക്കൊരു വിഷസ്സ് നേര്ന്നതിനു
സുചന്ദ്:നന്ദി
ഷിനോ:താങ്സ്സ്
റാംജി:നന്ദി
ജയന്:മാഷേ ഇതൊക്കെ നടക്കുന്നതാ
ഷീജ:ചാണ്ടികുഞ്ഞിനോട് എനിക്കും നന്ദിയുണ്ട്, ഒരാളെ കൂടി വായിക്കാന്‍ പ്രേരിപ്പിച്ചതിനു
കാസിം:നന്ദി
എഴുത്തുകാരി ചേച്ചി:ശരി ചേച്ചി
വീരു:ശൈലി മാറ്റാന്‍ പറ്റണില്ല മാഷേ
വശംവദന്‍:നന്ദി
വികടശിരോമണി:ഇടക്കിടെ വരണേ
കുക്കു:നന്ദി
നൂലന്:ഹ..ഹ..ഹ
പാലക്കുഴി:നന്ദി
ലക്ഷ്മി:താങ്ക്സ്സ്
കൃഷ്:ഓക്കെ
തെച്ചിക്കോടന്:ഹത് ശരി
അബി:അത് ചുമ്മാ:)
ചെലക്കാണ്ട് പോടാ:ഇതൊക്കെ തന്നെ വിശേഷങ്ങള്‍
മുരളിക:പിന്നല്ല
രാഹുല്‍:ഇത് തന്നെ ധാരാളം
രമ്യ:ഇങ്ങനെ പോയാല്‍ കൊലപാതകം വേണ്ടി വരും
പാവം ഞാന്‍:മറന്നതല്ല, തിരക്കാ
റാണി:നന്ദി
എനിക്ക് തോന്നുന്നത് ഞാന്‍ ആദ്യമായിട്ടാണ് ഇവിടെ വരുന്നത് എന്നാണ്.
എന്തായാലും ചിരിക്കാനുള്ള വകയുണ്ട് എഴുത്തില്‍.
മനസ്സ് വച്ചാല്‍ ക്വാളിറ്റി ഇനിയും കൂട്ടാം.
സ്നേഹപൂര്‍വ്വം
രാജു ഇരിങ്ങല്‍
കല്യാണ വിശേഷങ്ങള്‍ ഉഗ്രന്‍ ........ വൈകിയാണെങ്കിലും വിജിതക്കും മണവാളന് സജിവിനും വിവാഹ മംഗളാശംസകള്‍
കലക്കന്‍. കാത്തിരിക്കുന്നു......
nanmaniranja manassinte udamaikku nandi.......................
valare manoharamaya avatharanam, Narmam niranju thulumbunnu..
ithu vayikkan ithra vaikiyallo enna kundithavum. Enikku ee blog parichayapeduthiyathu Kayam kulam karanaya Oru sreejith anu. Ivide Abudhabil joli cheyyunnu.
Keep Posting....
Thank u for making us happy..
Dear Arun,
Good Evening!
Yesterday I published a post on Achu's and Appu's marriage.lots more to write on the wedding reception held in Chennai.A marriage is alovely theme where we can share a lot of experiences.It's a time to rejoice and have fun!
As usual,your posts make the readers laugh and that is a great quality to have.blogger Raman of Ramavicharam got married[Trichur].
Wishing you a wonderful weekend,
Sunday
പുതിയ പോസ്റ്റ് ഇട്ട ഉടനെ ടിലീട്ടു ചെയ്തോ മാഷേ? കൊലച്ചതിയാട്ടോ, വായിക്കാന്‍ ക്ലിക്ക് ചെയ്ത എന്നെ തീര്‍ത്തും നിരാശപ്പെടുത്തി. കുറച്ചു കൂടി അമിട്ട് തമാശകള്‍ ചേര്‍ത്തു വീണ്ടും ഇടുമെന്ന് പ്രതീക്ഷിക്കുന്നു
കമന്റ് ഇടാൻ വൈകിയതിൽ ഖേദം പ്രകടിപ്പിക്കുന്നു..സംഭവം ഞാൻ വായിച്ചു ചിരിച്ചതാ
"കല്യാണം കഴിഞ്ഞ് രണ്ടാഴ്ച ആയില്ലേ, വിശേഷം വല്ലതും.....?"
നന്നായിരിക്കുന്നു...
ഞാനും...ആലോചിയ്ക്കാറുണ്ട്..
ഈ നാട്ടുകാര്‍ക്കൊക്കെ അല്‍പ്പം ഉത്തവാദിത്വം കൂടുതലല്ലേ..എന്ന്!!!
ആശംസകള്‍!!
ഒരു പ്രവാസിയുടെ നേർകാഴ്ച്ച,
പെണ്ണുകാണൽ ഇനിയെങ്കിലും ആണുകാണൽ എന്നാക്കിമാറ്റാം
hi arun chetta njan ee link othiri alkkarkku koduthittundu ....ellarkkum valare ishtamayi....... enikkum
പ്രിയപ്പെട്ട അരുണിന് വിജിതയുടെ മണവാളന് സജീവ് ഞാന്‍ ആണ്. നിങള്‍ പറഞ്ഞത് വളരെ ശരിയാണ് അക്കങ്ങളും കളംഗളും ശരിയാകുമ്പോള്‍ അടുത്തത് സ്ത്രീധനം എന്നാ കടമ്പയാണ്,എന്തായാലും നിങള്‍ ഇത് അവതരിപിചിരിക്കുന്ന രീതി വളരെ നന്നായിരിക്കുന്നു നല്ല ശൈലി (എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ).ഞങ്ങള്‍ക്ക് വേണ്ടി തന്ന ആശംസകള്‍ക്ക് നന്ദി(മനസിന്റെ അടിത്തട്ടില്‍ നിന്നും).ഒത്തിരി സ്നേഹതോടെ
രണ്ട് ഹൃദയങ്ങളെ, രണ്ട് മനുഷ്യരെ, രണ്ട് സമൂഹങ്ങളെ ഒന്നിച്ച് ചേര്‍ക്കുന്ന ബ്രോക്കര്‍ വിഭാഗത്തിന്റെ സ്ത്രീലിംഗം.കുറ്റം പറയരുത് പെണ്ണുമ്പിള്ളക്ക് നല്ല രാശിയാ, അവര്‍ക്ക് പുറകേ പലരും വന്നു.എല്ലാം കല്യാണ ആലോചനക്കാര്..
ടീച്ചറിന്റെ മോനോട് പറഞ്ഞ് കുവൈറ്റിലുള്ള അറബിയെ കൊണ്ട് അമേരിക്കയിലുള്ള അറബിയോട് ചോദിച്ച് പയ്യന്റെ വിവരങ്ങള്‍ അറിഞ്ഞ് തരാമെന്ന് വല്യമ്മ ഏറ്റു.
കൊള്ളാമായിരുന്നു.
ഭായ്...ഞാനെന്താ പറയാ..ഒന്നും മനസ്സില്‍ തോന്നണില്ലല്ലോ പടച്ചോനെ...
നന്നായി വരട്ടെ...അത്രമാത്രം
Post a Comment