For reading Malayalam
ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font.
(Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.
സായിപ്പിന്‍റെ നാട്ടിലേക്ക്..
ബ്രട്ടീഷുകാരെ നാടുകടത്തിയതോടെ ഇന്ത്യക്ക് സ്വാതന്ത്യം കിട്ടി, പക്ഷേ എല്ലാ ഇന്ത്യക്കാരും ഈ സ്വാതന്ത്യം ആഗ്രഹിച്ചില്ലെന്ന് തോന്നുന്നു.കാരണം ഇന്നും പലരും ഇവിടെ നിന്ന് അവരുടെ നാട്ടിലേക്ക് ജോലിക്കായി പോകുന്നു എന്നത് തന്നെ.അതില്‍ ചിലര്‍ അവിടെ രാജാക്കന്‍മാരാകുന്നു, എന്നാല്‍ മറ്റ് ചിലര്‍ മറ്റൊരു അടിമത്വത്തിലേക്ക് വഴുതി വീഴുന്നു.
ഈ കഥ ഇവിടെ തുടങ്ങുന്നു..
ഒരു മാസം മുമ്പുള്ള ഒരു വ്യാഴാഴ്ച...
ഓഫീസിലെ കമ്പ്യൂട്ടറിനു മുമ്പില്‍ പല്ലും കുത്തി നിന്ന എന്‍റെ മുമ്പില്‍ പെട്ടന്ന് ഒരു അജാനബാഹു പ്രത്യക്ഷനായി, എന്‍റെ പ്രോജക്റ്റ് മാനേജര്‍.
"മനു എന്തെങ്കിലും അര്‍ജന്‍റ് ജോലിയിലാണോ?"
അതേ സാര്‍, ഞാന്‍ പല്ല് കുത്തികൊണ്ടിരിക്കുകയാ!!
ഇങ്ങനെ ഒരു മറുപടി പറയണോന്ന് ആലോചിച്ച് ഇരിക്കുന്ന എന്നോട് അദ്ദേഹം വീണ്ടും പറഞ്ഞു:
"മനുവിനോട് എനിക്ക് ഒരു കാര്യം പറയാനുണ്ട്, മീറ്റിങ്ങ് റൂമിലേക്ക് വാ"
എന്‍റെ ചങ്കൊന്ന് കത്തി.
എന്തായിരിക്കും??
ഞാന്‍ ആ മീറ്റിംഗ് റൂമിലേക്ക് നടന്നപ്പോള്‍ കൂടെ ജോലി ചെയ്യുന്നവര്‍ എന്നെ ദയനീയമായി നോക്കി, എല്ലാവരും പരസ്പരം പറഞ്ഞു...
എന്തോ ഭയങ്കര പ്രശ്നമാ!!!
മീറ്റംഗ് റൂമില്‍ ഞാനും മാനേജരും മുഖാമുഖം...
"മനു, ഇവിടുന്ന് രണ്ട് പേര്‍ ജോലി സംബന്ധമായി യൂക്കെ പോകണം"
"ഓക്കേ"
"നോ നോ, യൂക്കേ"
ശെടാ!!
മണ്ടനു ഞാന്‍ വിശദീകരിച്ചു കൊടുത്തു:
"യൂക്കെ എന്നത് ഓക്കേ ആണെന്നാ ഉദ്ദേശിച്ചത്"
"ഓക്കേ"
"അല്ല സാര്‍, യൂക്കേ. അതാണ് ഓക്കേ"
പ്രോജക്റ്റ് മാനേജര്‍ പതിയെ തല ചൊറിഞ്ഞ് തുടങ്ങി, എന്നിട്ട് ശാന്തനായി പറഞ്ഞു:
"എന്തായാലും പോകണം"
അതിന്??
"മനു വേണം ആദ്യം പോകാന്‍"
ഞാനോ????
അറിയാതെ കസേരയില്‍ നിന്ന് എഴുന്നേറ്റ് പോയി!!
അത് പിന്നെ ഇംഗ്ലണ്ടിലെ സംസാരമോ, അവരുടെ പെരുമാറ്റ രീതികളോ എനിക്കറിയില്ല.പിന്നെ ഞാന്‍ ഒറ്റക്ക് പോയി എന്നാ ചെയ്യാനാ, അതിനാല്‍ തന്നെ സത്യം ബോധിപ്പിച്ചു:
"സോറി സാര്‍, അവിടെ എന്ത് സംസാരിക്കണമെന്നോ എങ്ങനെ സംസാരിക്കണമെന്നോ എനിക്ക് അറിയില്ല"
ഇങ്ങനെ ഒരു മറുപടി അദ്ദേഹം പ്രതീക്ഷിച്ചില്ലെന്ന് തോന്നുന്നു, കുറേ ആലോചിച്ചിട്ട് അദ്ദേഹം ചോദിച്ചു:
"സോറി പറയാന്‍ അറിയാമോ?"
"അറിയാം"
"താങ്ക്യൂ പറയാന്‍ അറിയാമോ?"
"അതും അറിയാം"
"മനുവിന്‍റെ സ്വഭാവം വച്ച് ഇത് രണ്ടും പറയാനെ അവിടെ നേരം കാണു, സോ ഡോണ്ട് വറി"
പോടാ പുല്ലേ!!!
എന്തായാലും എന്നെയും കൂടെ വേറൊരു ടെസ്റ്ററെയും വിടാന്‍ തീരുമാനമായി.അപ്പോഴാണ് കൂടെ ഉള്ള വേറെ ഒരുത്തനു കൂടി യൂക്കെയില്‍ പോകണമെന്ന് മോഹമുദിച്ചത്.രാമനെ മോഹിച്ച ശൂര്‍പ്പണഖയെ പോലെ അവനെന്‍റെ പിന്നാലെ കൂടി, നാശം.
ഒടുവില്‍ എന്‍റെ നിസ്സഹായവസ്ഥ ഞാന്‍ വ്യക്തമാക്കി:
"അളിയാ, കമ്പനി കാര്യമാ, ഞാന്‍ എന്ത് ചെയ്യാനാ?"
മറുപടിയായി 'അക്കരെ അക്കരെ അക്കരെ' യിലെ ശ്രീനിവാസന്‍റെ ഡയലോഗുകള്‍ അവനെടുത്ത് വീശി...
യൂക്കെയില്‍ ആര് നിനക്ക് താരാട്ട് പാടും?
യൂക്കെയില്‍ ആര് നിനക്ക് പാചകം ചെയ്യും?
യൂക്കെയില്‍ ആര് നിന്‍റെ കോണകം കഴുകും?
ഒരു കൂട്ടം ചോദ്യങ്ങള്‍.
അന്തിച്ച് നിന്ന എനിക്ക് അവന്‍ തന്നെ മറുപടിയും തന്നു:
"ഞാന്‍ ചെയ്യാം അളിയാ, എല്ലാം ഞാന്‍ ചെയ്യാം"
തന്നെ??
തന്നെ!!
അങ്ങനെ കമ്പനിയില്‍ കാര്യം അവതരിപ്പിച്ചു, രാകേഷിനെ കൂടി കൂടെ കൊണ്ട് പോകാനുള്ള കാരണവും വ്യക്തമാക്കി:
"ഒരാള്‍ കൂടി ഉണ്ടെങ്കില്‍ ജോലി പെര്‍ഫെക്റ്റാവും"
പ്രോജക്റ്റ് മാനേജര്‍ രാകേഷിനെ വിളിച്ചു:
"മനുവിന്‍റെ കൂടെ പോയി ജോലി വൃത്തിയായി ചെയ്യാമെന്ന് ഉറപ്പുണ്ടോ?"
"ഉണ്ട് സാര്‍, ഒറ്റക്കണെങ്കില്‍ തന്നെ പെര്‍ഫെക്റ്റായി ചെയ്യാമെന്ന് എനിക്ക് ഉറപ്പുണ്ട്" അവന്‍റെ സാക്ഷ്‌യം.
അത് കേട്ടതും പ്രോജക്റ്റ് മാനേജര്‍ എന്നോട് ചോദിച്ചു:
"അങ്ങനാണേല്‍ രാകേഷ് മാത്രം പോയാല്‍ പോരെ മനു?"
ങ്ങേ!!!!
ഞെട്ടിപ്പോയ ഞാന്‍ രാകേഷിനെ ദയനീയമായി നോക്കി...
എടാ രാകേഷേ,...താരാട്ട്....പാചകം...കോണകം....
അവനു എല്ലാം മനസിലായി.
"മനുവും കൂടി വന്നോട്ടെ സാര്‍" അവന്‍റെ ഔദാര്യം.
അങ്ങനെ ടെസ്റ്ററായ പ്രിന്‍സും, ഞാന്‍ കാരണം യൂക്കെയില്‍ പോകാന്‍ അവസരം ലഭിച്ച രാകേഷും, അവന്‍ കാരണം യൂക്കെയില്‍ പോകാന്‍ അവസരം ലഭിച്ച ഞാനും, ആ മഹാദൌത്യത്തിനു തയ്യാറായി.
ആദ്യപടി ബാംഗ്ലൂരിലെ വി.എഫ്.എസ്സ് ഓഫീസില്‍ പോയി വിസക്ക് വേണ്ട ഡോക്യുമെന്‍റ്‌സ്സ് സബ്മിറ്റ് ചെയ്യുക എന്നതാണ്.ബാങ്ക് സ്റ്റേറ്റ്മെന്‍ഡ്, സാലറി സര്‍ട്ടിഫിക്കേറ്റ്, കമ്പനി ലെറ്റര്‍, എന്ന് തുടങ്ങി, ഇംഗ്ലണ്ടില്‍ ചെന്ന് മദാമ്മമാരെ കെട്ടാതിരിക്കാന്‍ നാട്ടില്‍ വച്ചേ കുരുക്കു വീണതാണെന്ന് ബോധ്യപ്പെടുത്തുന്ന മ്യാരേജ് സര്‍ട്ടിഫിക്കേറ്റ് വരെ ഫയലിലാക്കി.തുടര്‍ന്ന് അവയുമായി മൂന്ന് ജന്മങ്ങള്‍ ഒരു തിങ്കളാഴ്ച രാവിലെ ബാംഗ്ലൂര്‍ വി.എഫ്.എസ്സ് ഓഫീസിനു മുമ്പില്‍ ഹാജരായി.
സമയം ഏഴ് മണി.
ഓഫീസ്സ് ആരംഭിക്കുന്നത് ഒമ്പതിനു ശേഷം.ഡോക്യുമെന്‍റ് കൊടുക്കുന്നതിനൊപ്പം അവരോട് ഇംഗ്ലീഷില്‍ തട്ടി വിടേണ്ട വാചകങ്ങളെ പറ്റിയും യൂക്കെയിലെ ലൈഫിനെ കുറിച്ചും ഒരു ചെറിയ ഡിസ്കഷന്‍.തുടര്‍ന്ന് വയറ്റില്‍ കാറ്റ് കയറിയപ്പോള്‍ വിശപ്പ് മാറ്റാനായി അരകിലോമീറ്റര്‍ അകലെയുള്ള ബേക്കറിയിലേക്ക് പതിയെ നടന്നു.
അങ്ങനെ ഞങ്ങള്‍ ബേക്കറിയിലെത്തി.
അതൊരു വലിയ ബേക്കറി ഒന്നും ആയിരുന്നില്ല, ആകെ അവിടെ ഇരിക്കാന്‍ സൌകര്യം എന്ന് പറയാന്‍ റോഡിനോട് ചേര്‍ന്നുള്ള നാല് കസേര മാത്രം.ഒരോരുത്തരും നാല് ബണ്‍ വീതം വാങ്ങി കസേരയില്‍ സ്ഥാനം പിടിച്ചു.അങ്ങനെ ബ്രേക്ക് ഫാസ്റ്റ് തുടങ്ങി..
ആദ്യത്തെ ബണ്‍ എടുത്ത് വായിലോട്ട് വയ്ക്കാന്‍ തുടങ്ങിയപ്പോള്‍ അരികില്‍ എവിടെ നിന്നോ ഒരു മുരള്‍ച്ച കേട്ട പോലെ...
ഹേയ്, തോന്നിയതാവും!!
വീണ്ടും കഴിക്കാന്‍ വായിലേക്ക് വച്ചപ്പോള്‍ അതേ മുരള്‍ച്ച.
ശെടാ, ഇതാര്??
തിരിഞ്ഞ് സൈഡിലേക്ക് നോക്കിയപ്പോള്‍ സൌണ്ട് എഞ്ചിനിയറെ മനസിലായി...
എല്ലും തോലുമായ ഒരു ചാവാലി പട്ടി!!!
അത് വളരെ ദയനീയമായി എന്നെയും ബണ്ണിനെയും മാറി മാറി നോക്കുന്നു.അത് കണ്ടതോടു കൂടി കൈയ്യിലിരിക്കുന്ന ബണ്‍ മനസമാധാനത്തോടെ കഴിക്കാം എന്നുള്ള വിശ്വാസം എനിക്ക് നഷ്ടപ്പെട്ടു.ഒരു മനുഷ്യജന്മത്തിനു ഒരു പട്ടിജന്മത്തോടെ തോന്നാവുന്നതില്‍ വച്ച് മാക്സിമം സിംപതി എന്നില്‍ ഉടലെടുത്തു.ഒരാഴ്ചക്ക് ശേഷം യൂക്കെയില്‍ പോയി ലക്ഷകണക്കിനു രൂപ സമ്പാദിക്കേണ്ട എന്‍റെ മുമ്പില്‍ ഒരു നേരത്തെ ആഹാരത്തിനായി ഒരു പട്ടി ആര്‍ത്തിയോടെ നില്‍ക്കുന്നു.
സഹായിക്കണം, ഈ പട്ടിയെ എങ്ങനെയും സഹായിക്കണം!!
എന്‍റെ മനസ്സ് മന്ത്രിച്ചു.
ഒടുവില്‍ കഴിക്കാന്‍ എടുത്ത ബണ്ണില്‍ നിന്ന് ഒരു ചെറിയ കഷ്ണം അടര്‍ത്തി പട്ടിക്ക് മുമ്പിലേക്കിട്ടു.ആ പട്ടി അത് കുനിഞ്ഞ് തിന്നുമ്പോഴേക്കും ബണ്ണിന്‍റെ ബാക്കി ഭാഗം സമാധാനമായി അകത്താക്കാം എന്നായിരുന്നു എന്‍റെ പ്രതീക്ഷ.എന്നാല്‍ ഞാന്‍ വലിച്ചെറിഞ്ഞ ബണ്‍ നിലത്തെത്തുന്നതിനു മുമ്പ്, യുവരാജ് സിംഗ് ക്യാച്ച് എടുക്കുന്ന പോലെ ഒറ്റ ചാട്ടത്തിനു പട്ടി വായിലാക്കിയതും, കാലുകള്‍ നിലത്ത് കുത്തുന്നതിനു മുമ്പ് തന്നെ വായിലുള്ള ബണ്‍ വയറ്റിലാക്കിയതും ഒരു ഞെട്ടലോടെയാണ് ഞാന്‍ കണ്ടത്.എന്താ സംഭവിച്ചതെന്ന് മനസിലാകാതെ അന്തിച്ച് നിന്ന എന്നെ നോക്കി അത് വീണ്ടും മുരണ്ടു...
ഗഗഗര്‍ര്‍ര്‍ര്‍....വണ്‍ മോര്‍ പീസ്, പ്ലീസ്സ്!!
കടവുളെ, കുരിശായി.
പട്ടി ബണ്ണ് തിന്നുകയും ചെയ്യും, മനുഷ്യനെ കൊണ്ട് തീറ്റിക്കുകയുമില്ല!!!
ശരിക്കും ആ അവസ്ഥ ഗംഭീരമായിരുന്നു...
മൂന്നേ മുക്കാല്‍ പീസ് ബണ്ണുമായി ഒരു കസേരയില്‍ ഞാന്‍, കയ്യിലുള്ള ബണ്ണെല്ലാം എനിക്ക് ദാനം ചെയ്യടാന്ന മട്ടില്‍ മുരണ്ട് കൊണ്ട് വാലാട്ടി നില്‍ക്കുന്ന പട്ടി സൈഡില്‍, ഇതൊന്നും ഞങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്നും, മുമ്പിലിരിക്കുന്ന തൊട്ടിയേയും സൈഡിലിരിക്കുന്ന പട്ടിയെയും ഞങ്ങള്‍ക്ക് അറിഞ്ഞേ കൂടാന്നും ഉള്ള മട്ടില്‍ രാകേഷും പ്രിന്‍സ്സും.
ഇനി എന്ത് ചെയ്യും??
ഒടുവില്‍ ബണ്‍ പട്ടിക്ക് കൂടി ഷെയര്‍ ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു, അങ്ങനെ ഒരുവിധത്തില്‍ ആ ബ്രേക്ക് ഫാസ്റ്റ് അവസാനിപ്പിച്ചു.ബേക്കറിയില്‍ കാശ് കൊടുത്ത് തിരികെ നടന്നപ്പോള്‍ രാകേഷ് പറഞ്ഞു:
"മനുവേ, നീയും ആ പട്ടിയും തമ്മില്‍ ഒരു വ്യത്യാസവുമില്ല"
ങ്ങേ!!
എന്തിര്??
ഞെട്ടി നിന്ന എനിക്ക് അവന്‍ വിശദീകരണവും തന്നു:
"നീയും രണ്ട് ബണ്‍ തിന്നു, ആ പട്ടിയും രണ്ട് ബണ്‍ തിന്നു"
ഓഹോ, അത്രേ ഉള്ളോ??
അതേ, അത്രേയുള്ളു!!
തിരിച്ച് വി.എഫ്.എസ്സ് ഓഫീസിലേക്ക് നടത്തം...
ഞങ്ങള്‍ പടിഞ്ഞാറ് ഭാഗത്തേക്കാണ് നടക്കുന്നത്, ഇത് പറയാന്‍ കാരണമുണ്ട്, സൂര്യന്‍ ഉദിച്ചിരിക്കുന്നത് പുറകിലായാണ്.ഞങ്ങളുടെ നിഴലുകള്‍ ഞങ്ങളെക്കാള്‍ മുമ്പേ മുന്നിലേക്ക് സഞ്ചരിക്കുന്നു.നടക്കുന്ന കൂട്ടത്തില്‍ വെറുതെ നിഴലുകളെ എണ്ണി...
ഒന്ന്..രണ്ട്.. മൂന്ന്..നാല്...
നാല് നിഴലുകള്‍..
ഞങ്ങള്‍ മൂന്നു പേരും, ആകെ നാല് നിഴലുകളും!!!
അതെങ്ങനെ??
ഒരു നിഴല്‍ രാകേഷിന്‍റെ കാല്‍പാദത്തില്‍ നിന്ന് തുടങ്ങുന്നു, രണ്ടാമത്തെത് പ്രിന്‍സില്‍ നിന്നും, മൂന്നാമത്തെത് എന്നില്‍ നിന്നും, നാലാമത്തേത് മാത്രം എന്‍റെ സൈഡില്‍ ബാക്കില്‍ നിന്നും.
തിരിഞ്ഞ് നോക്കി...
അതാ അവിടെ, നമ്മുടെ കഥാനായകന്‍...
ദി ഗ്രേറ്റ് ചാവാലി പട്ടി, എന്നെ നോക്കി തലകുലുക്കി വാലാട്ടി നില്‍ക്കുന്നു!!
എന്‍റമ്മേ.
"എടാ പട്ടി" അറിയാതെ അലറി പോയി.
"എന്നെയാണോ?" രാകേഷ്.
അവനെ അങ്ങനെ വിളിക്കേണ്ട പല സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും, ഇപ്പോള്‍ വിളിച്ചത് അവനെ ആയിരുന്നില്ല.
"അല്ലെടാ, ദേ നോക്കിയേ"
അവരും ആ കാഴ്ച കണ്ടു...
വാലാട്ടി ചിരിച്ച് കൊണ്ട് സെയിം പട്ടി!!!
"ഭാഗ്യം, ഇത് മനുവിനെ മാത്രമാ നോക്കുന്നത്" രാകേഷിന്‍റെ കമന്‍റ്.
"ഒഴിവാക്കിയട്ട് വാടാ" പ്രിന്‍സിന്‍റെ ഉപദേശം.
എങ്ങനെ??
രണ്ട് ബണ്ണ് കൊടുത്ത ഒറ്റ കാരണം കൊണ്ട് വാലാട്ടി എന്‍റെ പിന്നാലെ കൂടിയ പട്ടിയാ, ഒഴിവാക്കാന്‍ കല്ലെടുത്ത് എറിഞ്ഞാല്‍ ചാടി കേറി കടിച്ചാലോ?
ഞാന്‍ ആശയകുഴപ്പത്തിലായി.
ഒടുവില്‍ രണ്ടും കല്‍പ്പിച്ച് മുന്നിലേക്ക് നടന്നു....
ബാംഗ്ലൂര്‍ നഗരത്തില്‍ അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമായ ഒരു കാഴ്ച..
ടിപ്പ് ടോപ്പില്‍ നടക്കുന്ന രണ്ട് മഹാന്‍മാര്‍, അവരില്‍ നിന്ന് ഒരടി മാറി നടക്കുന്ന മറ്റൊരു മഹാന്‍, അദ്ദേഹത്തിനു പിന്നാലെ വാലാട്ടി സ്നേഹം പ്രകടിപ്പിച്ച് എല്ലും തോലുമായ ഒരു നായ.
കണ്ടവര്‍ കണ്ടവര്‍ വീണ്ടും നോക്കി...
ഹോ, വാട്ട് എ വാക്ക്!!!
അല്ല, എന്നെ കുറ്റം പറഞ്ഞാല്‍ മതി.വെറുതെ ഇരുന്നു അവനവന്‍റെ കാര്യം നോക്കി പോകുന്നതിനു പകരം മൃഗസ്നേഹി ആയാല്‍ ഇങ്ങനെയിരിക്കും.പണ്ടൊക്കെ ഒരോ കാര്യങ്ങള്‍ ചെയ്തിട്ട് 'ഒരു പട്ടി പോലും തിരിഞ്ഞ് നോക്കുന്നില്ല' എന്ന് കുറ്റം പറഞ്ഞത് ദൈവം കേട്ടെന്ന് തോന്നുന്നു.അതാവാം ഒരു പട്ടിയെ എന്നെ തന്നെ നോക്കാന്‍ ഏല്‍പ്പിച്ച് വിട്ടത്, എന്‍റെ വിധി.
സംഘം വി.എഫ്.എസ്സിനു മുമ്പിലെത്തി...
സെക്യൂരിറ്റിക്കാര്‍ പാസ്സ്‌പോര്‍ട്ട് ഉള്ളവരെ മാത്രം അകത്ത് കയറ്റി, പാസ്സ്‌പോര്‍ട്ട് ഇല്ലാത്തതിനാല്‍ പട്ടിയെ പുറത്ത് നിര്‍ത്തി.അകത്ത് കയറി ഡോക്യുമെന്‍റെ സബ്മിറ്റ് ചെയ്തപ്പോള്‍ എന്തിനാണ് യൂക്കെയില്‍ പോകുന്നതെന്ന് അവര്‍ ചോദിച്ചു, ഇംഗ്ലണ്ടിനെ പുനരുദ്ധരീകരിക്കാനാണെന്ന് മറുപടി നല്‍കി.ആ ചടങ്ങ് കഴിഞ്ഞ് തിരികെ വന്നപ്പോഴേക്കും സ്നേഹസമ്പന്നനായ പട്ടി മറ്റേതോ ഹതഭാഗ്യന്‍റെ പിന്നാലെ പോയിരുന്നു, ഭാഗ്യം.
ദിവസങ്ങള്‍ പെട്ടന്ന് കടന്ന് പോയി...
വെള്ളിയാഴ്ച രാവിലെ ചെന്നയിലെ വിസ ഓഫീസില്‍ നിന്ന് കൊറിയര്‍ അയച്ചതായി അറിയിപ്പ് വന്നു.ഞയറാഴ്ച യൂക്കെയില്‍ പോകാന്‍ തീരുമാനിച്ചു.ബാഗ്, ജാക്കറ്റ്, ഷര്‍ട്ട്, പാന്‍സ്, ചെരുപ്പ്, ഷൂസ്സ്, പല്ല്‌കുത്തി, ചെവിതോണ്ടി തുടങ്ങിയ എല്ലാം പലരില്‍ നിന്നും കടം വാങ്ങി.
ശനിയാഴ്ച കൊറിയര്‍ വന്നു...
തുറന്നപ്പോള്‍ എന്‍റെ വിസ മാത്രം റിജക്റ്റായി!!!
എനിക്ക് യൂക്കെയില്‍ പോകാന്‍ പറ്റില്ല...
കാരണം എന്‍റെ ബാങ്കില്‍ കാശില്ലത്രേ.
കഷ്ടം.
രാകേഷും, പ്രിന്‍സും യൂക്കേക്ക് പോയി...
കരയില്‍ ഞാന്‍ മാത്രമായി!!!
രണ്ട് ദിവസത്തിനു ശേഷം സംഭവമറിഞ്ഞ് പലരും വിളിച്ച് തുടങ്ങി, അതും ഒന്നും അറിയാത്ത പോലെ:
"ഹലോ മനു, ഇപ്പോ എവിടാ?"
വിട്ട് കൊടുത്തില്ല, വച്ച് കാച്ചി:
"ഞാന്‍ യൂക്കേയിലാ"
മറുഭാഗത്ത് നിശബ്ദത, അഞ്ച് മിനിറ്റിനു ശേഷം സംശയഭാവത്തില്‍ വീണ്ടും:
"യൂക്കേ?""
"അതേ, അതേ, യൂക്കേ...ഉത്തര കര്‍ണ്ണാടക"
ഠിം.
ഫോണ്‍ ഡിസ്കണക്റ്റഡ്.
ഇങ്ങനെ വിളിക്കുന്നവര്‍ക്കെല്ലാം ഒന്നു മാത്രം അറിഞ്ഞാല്‍ മതി...
മനു സായിപ്പിന്‍റെ നാട്ടില്‍ പോയോ??
ഹും! സായിപ്പിന്‍റെ നാട്ടിലേക്ക് എന്‍റെ പട്ടി പോകും...
ആ പഴയ ചാവാലി പട്ടി!!
ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..
All rights reserved
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com
56 comments:
യൂക്കെയിലൊക്കെ ഭയങ്കര തണുപ്പാത്രേ, മനുവിനു അവിടെ പോകുന്നത് ഇഷ്ടമല്ല പോലും!!!
(ഹും! കുറുക്കന്‍, കുറുക്കന്‍)
ഐ ഹെയിറ്റ് ദാറ്റ് കണ്ട്രി .. യു നോ !
അതല്ലേ ഞാന്‍ പോവാത്തത് !
പോവാഞ്ഞതെ യൂക്കേക്കാരുടെ ഭാഗ്യം :-)
മുന്തിരി ഇപ്പഴും പുളിക്കുന്നുണ്ടോ ;-)
ഒരിക്കല്‍ ഓടിച്ചു വിട്ടതിനു ബ്രിട്ടീഷ്കാരോട് ക്ഷമ പറയാന്‍ വേണ്ടി ലണ്ടനിലേക്ക് പോകാന്‍ പറ്റിയില്ലല്ലേ. മിക്കവാറും ആ പട്ടിയുടെ ശാപം ആയിരിക്കും. വേറെ ആര് കൊടുക്കും അതിനു ഇങ്ങിനെ ഒരു ബ്രേക്ക് ഫാസ്റ്റ് .
നമുക്ക് ആഫ്രിക്കയെ ഉദ്ധരിക്കാം
യൂക്കെക്കാര് രക്ഷപ്പെട്ടു ...
ഓ...അവിടെ പോയിട്ടും വല്യ കാര്യമൊന്നുമില്ലാന്നെ....സായിപ്പന്‍മാരൊക്കെ റിസഷന്‍ ബാധിച്ചു ഇപ്പോ ചാവാലിപ്പട്ടി കണക്കാ....പോവാതിരുന്നത് നന്നായി....
ഹും! സായിപ്പിന്‍റെ നാട്ടിലേക്ക് എന്‍റെ പട്ടി പോകും...
ആ പഴയ ചാവാലി പട്ടി!!
പട്ടീടെ ഭാഗ്യം. പിന്നേ...ഇനി ചാന്‍സ് വന്നാല്‍ ... ആ അത് അപ്പോഴല്ലേ..?
എന്നാ ഈ യൂകെ ഒക്കെ ഉണ്ടായേ...
ശ്ശോ.. വായിച്ച് തുടങ്ങി പകുതി ആയപ്പോളേ, ‘കായംകുളത്തിന്റ്റെ, ബൂലോകത്തിന്റെ പൊന്നോമന പുത്രന് ലണ്ടനിലേക്ക് സ്വാഗതം‘ എന്ന ബാനർ പ്രിന്റ് ചെയ്യാനായി യുകേ ബ്ലോഗ് അസ്സോസിയേഷൻ കോർപറേഷന്റെ പ്രസിഡണ്ടും കൊണാണ്ടറുമായ മുരളീ മുകുന്ദനെ വിളിച്ച് പറഞ്ഞതേയുള്ളു. പിന്നെ ബാക്കി വായിച്ചപ്പോളാല്ലേ, പട്ടി ചന്തക്ക് പോയപോലെയായിന്നറ്ഞ്ഞത്. എനിവേ, ആ ബനറിന്റെ കാശ് തന്നോളൂട്ടോ
നിങ്ങള്‍ രണ്ടു പേര്‍ക്കു വേണ്ടി വിസയെടുക്കാന്‍ പോയപ്പൊ പ്രിന്‍സിനെതിനാ വിസ എടുത്തത്?
അല്ലേലും ഭയങ്കര തണുപ്പാ :)
പിന്നെ ഇംഗ്ലീഷ് പറയാന്‍ മൂന്നു വാക്കു മതി എന്നൊരു കഥ പണ്ടുണ്ടായിരുന്നു (Yes, No, alright)
വിസ കിട്ടാത്തത് സായിപ്പന്മാരുടെ ഭാഗ്യം... അവിടുള്ള ചാവാലി പട്ടികളുടെ നിര്‍ഭാഗ്യം...
Ok,.nannayirikunu..
ആ പട്ടിയെ കൂടി കൊണ്ടുപോകാന്‍ തയ്യാറായിരുന്നെങ്കില്‍ ചിലപ്പോ കാര്യം നടന്നേനെ, ല്ലേ?
ഹും പിന്നേ യൂക്കെ ..... അവിടെയൊന്നും പോയിട്ട് കാര്യമില്ലെന്നേ ....
"ഉത്തര കര്‍ണാടക "........... ഒന്നുകൊണ്ടും ധൈര്യപ്പെടെണ്ട ....... യൂക്കെ കാളും മെച്ചം... കലക്കി.....
ഹ ഹ ഹ .... ചിരിച്ചു. നന്നായി ചിരിച്ചു.
ആ പട്ടിയുടെ പ്രാര്‍ത്ഥന ആയിരിക്കും. അതിനും വരാന്‍ പറ്റില്ലല്ലോ.. പാസ്പോര്‍ട്ട് ഇല്ലല്ലോ.....
"സോറി പറയാന്‍ അറിയാമോ?"
"അറിയാം"
"താങ്ക്യൂ പറയാന്‍ അറിയാമോ?"
"അതും അറിയാം"
"മനുവിന്‍റെ സ്വഭാവം വച്ച് ഇത് രണ്ടും പറയാനെ അവിടെ നേരം കാണു, സോ ഡോണ്ട് വറി"
മാനേജര്‍ക്ക് നല്ല മതിപ്പാ അല്ലെ അരുണ്‍ ഭായ്........വീണ്ടും തകര്‍ത്തു ട്ടാ..
ഇടക്കൊക്കെ കുറച്ചു കാശ് ബാങ്കില്‍ ഇട്ടു കൂടെ.ബുക്ക് വിട്ടു കിട്ടിയ പൈസാ ഒക്കെ എന്തിയെ പുട്ടടിച്ചോ?
എവിടെ പോകാനിറങ്ങിയാലും ഒരോ പട്ടികൾ കൂടെ കാണുമല്ലേ. ഇനി ഈ പട്ടികൾക്കൊന്നും കൊടുക്കരുത്. വഴിമുടക്കികൾ.
പാസ്പോര്‍ട്ട് ഇല്ലാത്തതുകൊണ്ട് പട്ടിയെ അകത്തേക്ക് കടത്തിവിട്ടില്ലാ... വിസ ഇല്ലാത്തതുകൊണ്ട് മനുവിന് യൂക്കെയില്‍ പോവാനും പറ്റിയില്ലാ... രാകേഷുപറഞ്ഞതു എത്ര ശരി... :)
ബാംഗ്ലൂര്‍ നഗരത്തില്‍ അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമായ ഒരു കാഴ്ച..
ടിപ്പ് ടോപ്പില്‍ നടക്കുന്ന രണ്ട് മഹാന്‍മാര്‍, അവരില്‍ നിന്ന് ഒരടി മാറി നടക്കുന്ന മറ്റൊരു മഹാന്‍, അദ്ദേഹത്തിനു പിന്നാലെ വാലാട്ടി സ്നേഹം പ്രകടിപ്പിച്ച് എല്ലും തോലുമായ ഒരു നായ.
കണ്ടവര്‍ കണ്ടവര്‍ വീണ്ടും നോക്കി...
ഹോ, വാട്ട് എ വാക്ക്!!!
കിടു 'വാക്ക് 'അല്ല 'പോസ്റ്റ്'...
യൂ ക്കേ യില്‍ പോകാത്തത് നന്നായി, ഭയങ്കര തണുപ്പാണത്രേ !! :)
ഹി ഹി ഞാന്‍ ഒരു അമേരിക്ക വിസ റെടി ആക്കി തരട്ടെ
കായംകുളം സൂപ്പര്‍ഫാസ്റ്റിന്റെ 2 മത് എഡിഷന്‍ പ്രകാശനം നമുക്ക് U . K യില്‍ വച്ചാക്കിയാലോ?
പോവാതിരുന്നത് നന്നായി.
ദേ...സൂയസ് കനാല്‍ വഴി യു കെ യിലേക്ക് പോകുന്ന ഒരു ഉരു നമ്മട കൊച്ചീ വന്നിട്ടുണ്ട് നമ്മട പഴേ ..ഗഫൂര്‍ക്കയാണ് അതിന്റെ ഇടപാടുകാരന്‍ ...കാശ് അധികം മാണ്ട ...ഒരു അമ്പയിനായിരം ഒക്കെ ഒണ്ടാക്കാന്‍ പറ്റില്ലേ ..റെഡിയാക്കി എന്ന വിളി ...
adipoli..............
യുക്കെ രക്ഷപെട്ടു .........
യൂക്കേക്കാരുടെ ഭാഗ്യം!
ബേക്കറിയിലിരുന്ന് പട്ടിക്ക് ബന്ന് കൊടുത്തതും, പട്ടിയുമായി സിറ്റിയിലൂടെ നടക്കുന്നതും ഓർത്തോർത്ത് ചിരിച്ചു :)
പാസ്പോര്‍ട്ട് ഇല്ലാത്തത് കൊണ്ടു പട്ടി യെ പുറത്ത് നിര്‍ത്തി..
.ഹ ഹ..
book okke vittu othiri kashu kanendathallee pinnengane visa reject ayi....:)
ശ്ശൊ കഷ്ടമായിപ്പോയല്ലോ..തുടക്കം തമാശയാണേലും അവസാനം പ്രതീക്ഷകളെ തകർത്തുകൊണ്ട് ട്രാജിക്ക് എൻഡ്..എനിക്കും വെഷമം വരുന്നു..
എന്നോടും പോകാൻ പറഞ്ഞതാ. ഒന്നല്ല രണ്ട് തവണ. എനിക്ക് അവരെ ഇഷ്ടമല്ല. നമ്മളെ പണ്ട് ഭരിച്ചവരല്ലേ? ഞാൻ പോകില്ലെന്ന് തീർത്ത്പറഞ്ഞു.
അല്ലേലും ഈ യൂക്കെന്നൊക്കെ പറഞ്ഞാ വല്യ ഗുണവൊന്നും ഇല്ലെന്നേ!
എന്നേ വിളിച്ചില്ല. ഞാൻ പോണ്ടാന്നു വച്ച്!
അപ്പ; പോയില്ല അല്ലിയോ??
ha ha....:)
post adipoli....pavam manu...saralyattooo..allelum ee uk okkke enna undayeee....
പിന്നെ പട്ടി പോകും.. ഏത് പട്ടി എന്നതിലേ തര്‍ക്കമുള്ളൂ:):)
chey..chance miss aayo arun..saramilla, adutha varsha pokam :)
അപ്പ പോയില്ല അല്ല്യോ, റോമിങ്ങില്‍ ആവും എന്നോര്‍തല്ലേ ഞാന്‍ വിളിക്കാഞ്ഞേ :)
ഞാന്‍ കരുതി ഇപ്പോള്‍ സായിപ്പിന്റെ നാട്ടില്‍ ഇരുന്ന ഇതെഴുതിയത് എന്ന് .
അടുത്ത തവണ നോക്കാം അല്ലെ അരുണേട്ടാ ?
ഇനി കായംകുളം സൂപ്പര്‍ ഫാസ്റ്റ് എന്ന ബ്ലോഗ്,അല്ലങ്കില്‍ ബുക്ക് അവരെങ്ങാനും വായിച്ചു കാണുമോ...?
ഉണ്ടായിരിക്കും..അതാ വിസ റിജെക്റ്റ് ചെയ്തത്...
ശ്ശോ ....പോകാന്‍ പറ്റാത്തത ഞങ്ങള്‍ക്കും നഷ്ടമായി ...ഇല്ലെങ്കില്‍ അവിടത്തെ മനുവിന്റെ വിശേഷങ്ങളും അരുണിന്റെ ഭാഷയില്‍ അറിയയിരുന്നുവല്ലോ ...
അങ്ങനെ ടെസ്റ്ററായ പ്രിന്‍സും, ഞാന്‍ കാരണം യൂക്കെയില്‍ പോകാന്‍ അവസരം ലഭിച്ച രാകേഷും, അവന്‍ കാരണം യൂക്കെയില്‍ പോകാന്‍ അവസരം ലഭിച്ച ഞാനും, ആ മഹാദൌത്യത്തിനു തയ്യാറായി.
ശ്ശോ എന്നാലും അത് ഭയങ്കര പറ്റായിപ്പോയി....
പോനാൽ പോഹട്ടും പോടാ........
നമുക്ക് ഉത്തര കർണാടകം മതി.
പോസ്റ്റ് കണ്ടപ്പോള്‍ ഞാനും വിചാരിച്ചു ,മനു അവിടേക്ക് വരുന്നു എന്ന് .. ... സിജോ പറഞ്ഞപോലെ
''കായംകുളത്തിന്റ്റെ, ബൂലോകത്തിന്റെ പൊന്നോമന പുത്രന്'' ലണ്ടനിലേക്ക് വരുമ്പോള്‍ എനിക്ക് കാണാന്‍ പറ്റില്ലല്ലോ ..... ഞാന്‍ അവിടെ നിന്നും യാത്ര പറഞ്ഞു .യൂ ക്കേയില്‍ തണുപ്പ് ആയാലും ,ഒന്ന് പോയി താമസിക്കു ..ഇഷ്ട്ടം ആവും .
അരുണ്‍...:))))
"സെക്യൂരിറ്റിക്കാര്‍ പാസ്സ്‌പോര്‍ട്ട് ഉള്ളവരെ മാത്രം അകത്ത് കയറ്റി, പാസ്സ്‌പോര്‍ട്ട് ഇല്ലാത്തതിനാല്‍ പട്ടിയെ പുറത്ത് നിര്‍ത്തി. " - hahhaha...too good ---- ethu thakarthu....
മറുരാജ്യങ്ങളില്‍ കുറച്ചുനാള്‍ താമസിക്കുന്നതു നല്ലതാണ്. ജീവിത വീക്ഷണത്തിനും ചിന്താഗതിക്കും നല്ല രീതിയില്‍ ഒരു മാറ്റം സംഭവിക്കാം. വിവിധ സംസ്കാരങ്ങള്‍ മനസിലാക്കാനുള്ള നല്ലൊരു ചാന്‍സ്.
ഏതായാലും വിസ കിട്ടാതിരുന്നത് കഷ്ടമായി.
തകര്‍ത്തു ട്ടാ.:)
യു കെ യിലേക് പോകാതിരുന്നത് നന്നായി.
വല്ല ക്യുബയിലെക്യോ ചൈന്നയിലെക്യോ ആണെങ്ങില്‍ പോകാം.
സായിപ്പാരാ മോൻ
ഇവിടെയൊരു മണ്ടനുള്ളപ്പോൾ വേറൊരു മണ്ടൻ വേണ്ടാന്ന് നിശ്ചയിച്ചു!
അളിയാ....അപ്പ, അളിയന്‍ ഇവിടെ തന്നെ ഉണ്ടോ ?
കലക്കി മാഷെ ഒരു IT എമ്പ്ലോയീടെ വികാരങ്ങള്‍ നന്നായി വിവരിച്ചു.ഇഷ്ടായി ട്ടോ(അരുണിനെ അല്ല,ബ്ലോഗ്)
പേടിക്കേണ്ട അടുത്ത പ്രാവശ്യം പോകാം..
Post a Comment