For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

ദേവാംഗന കാത്തിരിക്കുന്നു




ബാംഗ്ലൂര്‍ നഗരം..
ഇന്ത്യയുടെ സിലിക്കണ്‍ വാലിയെന്ന് അറിയപ്പെടുന്ന ഇവളൊരു സുന്ദരിയാണ്!!
ചെമ്പരത്തി പൂ ചെവിയില്‍ വച്ചത് പോലെ തെക്ക് വടക്ക് ഓടുന്ന സോഫ്റ്റ്വെയര്‍ പുലികളും, കൈലേസ്സ് കൊണ്ട് നാണം മറക്കുന്ന തരുണിമണികളും, നട്ടുച്ചക്ക് നാണം കെട്ട് പിരിവ് ചോദിക്കുന്ന ട്രാഫിക്ക് ഏമാന്‍മാരും, കൂളിംഗ്‌ഗ്ലാസ്സ് വച്ച കോര്‍പറേറ്റ് കഴുതകളും ഈ നഗരത്തിന്‍റെ പ്രത്യേകതയാണ്.കൂളിംഗ്‌ഗ്ലാസ്സിന്‍റെ അഭാവം മാറ്റി നിര്‍ത്തിയാല്‍ ഈയുള്ളവനും ഈ നഗരത്തിലെ ഒരു കോര്‍പ്പറേറ്റ് അംഗമാണെന്നത് അഭിമാനകരമായ ഒരു കാര്യം തന്നെ.

ഇനി നാട്ടിന്‍പുറങ്ങളിലേ ഒരു സംസാരം ശ്രദ്ധിക്കൂ..
"മകന്‍ എവിടെയാ?"
"മോനങ്ങ് ബാംഗ്ലൂരിലാ, അവിടെ അവന്‍ നല്ല സെറ്റപ്പിലാ"
"ജോലിയുണ്ടോ?"
"അവനവിടെ വല്യ എഞ്ചിനീറയല്ലിയോ?"
"അല്ലിയോ??"
"അതേ, അതേ, ആണെന്നാ പറഞ്ഞത്"
ഭാഗ്യവാന്‍!!

നാട്ടിന്‍പുറങ്ങളില്‍ ബാംഗ്ലൂരിനെ പറ്റിയുള്ള കാഴ്ചപ്പാടും, പൊതുവേ ബാംഗ്ലൂരിനെ കുറിച്ചുള്ള കാഴ്ചപ്പാടും മേല്‍ സൂചിപ്പിച്ച വരികളില്‍ ദര്‍ശിക്കാവുന്നതാണ്.എന്നാല്‍ ബാംഗ്ലൂരിലെ ഒരു സോഫ്റ്റ്വെയര്‍ എഞ്ചിനീരുടെ പച്ചയായ ജീവിതം അറിയേണമെങ്കില്‍ ആദ്യം ബാംഗ്ലൂര്‍ എന്തെന്ന് അറിയണം, പിന്നെ ബാച്ചി എന്തെന്ന് അറിയണം, തുടര്‍ന്ന് ബാച്ചിലര്‍ ലൈഫിനെ കുറിച്ച് അറിയണം.
ഇതാ എന്‍റെ ബാച്ചിലര്‍ ലൈഫില്‍ നിന്നും അടര്‍ത്തിയെടുത്ത മലരുകള്‍..

കേരളത്തിലെ കുത്തഴിഞ്ഞ ജീവിതം.
അച്ഛനും അമ്മയും എനിക്കൊരു നല്ല ഭാവിക്കായി പ്രാര്‍ത്ഥിച്ചു, നാട്ടുകാര്‌ അവര്‍ക്ക് മനസമാധാനം കിട്ടണേന്ന് പ്രാര്‍ത്ഥിച്ചു, പെണ്‍കുട്ടികള്‍ അവരുടെ കല്യാണം നടക്കാന്‍ പ്രാര്‍ത്ഥിച്ചു.ദൈവം എല്ലാ പ്രാര്‍ത്ഥനയും കേട്ടു, എനിക്ക് ബാംഗ്ലൂരില്‍ ജോലി തന്നു..
കര്‍ത്താവിനു ഒരു വെടിക്ക് മൂന്ന് പക്ഷി!!

ബാച്ചി ലൈഫ് ആരംഭം..
ഞാനും സന്ദീപും പിന്നൊരു തടിയനും.ജീവിതം ഒരു കൊച്ച് മുറിയില്‍, വിത്ത് ബാത്ത് റൂം അറ്റാച്ചഡ്.കാലയില്‍ ജോണേട്ടന്‍റെ വീട്ടീന്ന് പുട്ടും മൊട്ടയും, ഉച്ചക്ക് ഓഫീസ്സ് ക്യാന്‍റീനീന്ന് ചോറും മൊട്ടയും, രാത്രിയില്‍ മീനാഷി ബാറീന്ന് പട്ടയും മൊട്ടയും.
ആഹാ, ജീവിതം കുശാല്‍.
തടിയന്‍ നട്ടുച്ച വരെ ഉറക്കവും, ഉച്ച ശേഷം ക്ഷീണം തീര്‍ക്കാന്‍ മയക്കവും ജീവിതചര്യയായി കാത്തു സൂക്ഷിച്ചിരുന്നു.ഉണര്‍ന്നിരിക്കുന്ന സമയങ്ങളില്‍ ഭക്ഷണത്തില്‍ മാത്രം ശ്രദ്ധ ചെലുത്തിയിരുന്ന അവന്‍ നാക്കിന്‍റെ ഉപയോഗം മറന്ന് പോയ ഒരു പാവം മിണ്ടാപ്രാണി ആയിരുന്നു.
പിന്നെയുള്ളത് സന്ദീപും ഞാനും.
മെക്കാനിക്കല്‍ എഞ്ചിനിയറായ സന്ദീപിന്‍റെ ഓഫീസ്സ് എട്ട് മണിക്കാണ്‌ തുറക്കുന്നത്.മറ്റ് ജീവനക്കാര്‍ വരുന്നതിനു മുന്നേ തൂത്ത് തുടച്ച് പുണ്യാഹം തളിക്കാനാണെന്ന് തോന്നുന്നു, അതിയാന്‍ രാവിലെ ഏഴുമണിക്കേ ഓഫീസില്‍ പോകും.തുടര്‍ന്ന് വാടിയ ചേനത്തണ്ട് പോലെ രാത്രി എട്ട് മണിക്ക് ആഗതന്‍ ആകുകയും, കിടക്കയിലേക്ക് ചരിയുകയും ചെയ്യും.

ഇനി എന്‍റെ ജീവിതചര്യ..
ഒമ്പതരക്ക് എഴുന്നേല്‍ക്കും, വാച്ചിലൊന്ന് നോക്കും, തുടര്‍ന്ന് 'നാശം പിടിക്കാന്‍, മണി പത്താകുന്നു, എട്ടരക്ക് ഓഫീസില്‍ ചെല്ലേണ്ടതാണ്' എന്നൊരു ആത്മഗതത്തില്‍ ചാടി എഴുന്നേല്‍ക്കും.ആഹാരം കഴിക്കാന്‍ പല്ലും തേച്ച്, ആള്‍ക്കാരെ കാണിക്കാന്‍ കുളിയും പാസാക്കി, ബൈക്കിന്‍റെ അടുത്തേക്ക് ഒരു ഓട്ടം.
ബൈക്ക്, യമഹ ലിബറോ!!
ആളൊരു നാണം കുണുങ്ങിയാ, ഞാന്‍ മുകളില്‍ കയറുമ്പോ വിനയത്തിലൊന്ന് താഴും.ആദ്യത്തെ കിക്കിന്‌ ഉറക്കത്തില്‍ നിന്ന് ഉണരും, രണ്ടാമത്തെ കിക്കിന്‌ ചൂളമടി പോലൊരു ശബ്ദം, മൂന്നാമത്തെ കിക്കിന്‌ മാക്രി മൂളുന്ന പോലൊരു ശബ്ദം, അടുത്ത കിക്കിന്‌ വണ്ടി സ്റ്റാര്‍ട്ട്.തുടര്‍ന്ന് ഫസ്റ്റ് ഇട്ട് റെയിസ്സ് ചെയ്യുമ്പോള്‍ വണ്ടി ഓഫ്.
ഇത് ബൈക്കിന്‍റെ ദിനചര്യ.

ജോണേട്ടന്‍റെ അടുത്ത് ആഹാരം.
കൊണ്ട് വക്കുമ്പോഴേ പറയും:
"തിരക്കായിരുന്നു, അത് കൊണ്ടിന്ന് പുട്ടും മൊട്ടയുമാ"
ആദ്യമൊക്കെ ഇത് കേള്‍ക്കുമ്പോള്‍ തിരക്കില്ലാത്ത ഒരു ദിവസം വരുമെന്നും, അന്ന് വിഭവസമൃദ്ധമായി കഴിക്കാമെന്നും വെറുതെ മോഹിച്ചിരുന്നു, ഇപ്പോ ശീലമായി.അടുത്തിരുന്ന് കഴിക്കുന്ന പുതിയ പയ്യന്‍റെ മുഖത്തൊരു പ്രതീക്ഷ പോലെ..
നാളെ തിരക്ക് കാണില്ലായിരിക്കും!!
എവിടെ??
തുടര്‍ന്ന് ഓഫീസിലേക്ക്..

എട്ടരക്ക് ചെല്ലണ്ടവന്‍ പത്തരക്ക് ചെല്ലുന്ന കാണുമ്പോള്‍ സെക്യൂരിറ്റി ചോദിക്കും:
"സാര്‍, ഐഡി കാര്‍ഡ്?"
ഇപ്പോഴും എനിക്ക് ജോലിയുണ്ടോ എന്നാണ്‌ ആ ചോദ്യത്തിനു അര്‍ത്ഥം.
പാവപ്പെട്ടവന്‌ റേഷന്‍ കാര്‍ഡ്, പണക്കാരന്‌ ക്രെഡിറ്റ് കാര്‍ഡ്, വോട്ടേഴ്സിന്‌ തിരിച്ചറിയല്‍ കാര്‍ഡ്, ഫൌള്‌ കളിക്കുന്നവന്‌ ചുവപ്പ് കാര്‍ഡ്, എനിക്ക് ഐഡി കാര്‍ഡ്.
"ഓക്കെ സാര്‍, കേറിക്കോ"
പ്രോജക്റ്റ് മാനേജര്‍ മലയാളിയാണ്.എന്‍റെ തിരുമോന്ത കാണുമ്പോഴേ അങ്ങേരുടെ മൊകമൊന്ന് കറക്കും, തുടര്‍ന്ന് എന്നെ കാണിക്കാന്‍ വാച്ചേലൊന്ന് നോക്കും.പതിയെ അടുത്ത് ചെന്ന് ഒരു നമ്പര്‍:
"എയര്‍പോര്‍ട്ട് വരെ പോയി, ഒരു കൂട്ടുകാരന്‍ ഗള്‍ഫീന്ന് വന്നു, സ്ക്കോച്ച് ഉണ്ട്"
അതിയാന്‍റെ മൊകം വെളുക്കും, ചിരിച്ചോണ്ട് പറയും:
"എന്നാ ഇന്ന് വൈകിട്ട് നേരത്തെ ഇറങ്ങാം"
അതോടെ എന്‍റെ മൊകം കറക്കും, വൈകിട്ട് അങ്ങേര്‍ക്ക് സ്ക്കോച്ച് വാങ്ങി കൊടുക്കുന്നതോടെ ഞാന്‍ മൊത്തത്തിലൊന്ന് വെളുക്കും.
തുടര്‍ന്ന് കട്ടിലിലേക്ക്.

അങ്ങനെയുള്ള കാലഘട്ടത്തിലെ, മകരത്തിലെ കുളിരുള്ള ഒരു സുപ്രഭാതം.
പതിവില്ലാതെ ഞാന്‍ അഞ്ചമണിക്ക് എഴുന്നേറ്റു.അഞ്ചരക്കുള്ളില്‍ പല്ല്‌ തേച്ച്, ഷേവ് ചെയ്തു.ഇന്ന് എട്ടരക്ക് ഓഫീസില്‍ എത്തണം, അതിനൊരു കാരണമുണ്ട്..
ഇന്നാണ്‌ റീജണല്‍ ഡ്രസ്സിംഗ് ഡേ!!
അതായത് കേരളത്തിന്‍റെ തനതായ മുണ്ടും ഷര്‍ട്ടും ധരിച്ച് ഐടി കമ്പനിയില്‍ ചെത്താന്‍ പറ്റുന്ന ദിവസം.ടീം ലീഡിന്‍റെ മുന്നില്‍ പോയി മുണ്ട് മടക്കി കുത്തി, 'വഴി മാറടാ, മുണ്ടക്കല്‍ ശേഖരാന്ന്' മനസില്‍ പറയാന്‍ പറ്റിയ ദിവസം.അതുമല്ലെങ്കില്‍ മടക്കി കുത്തിയ മുണ്ട് പൊക്കി തുടയില്‍ രണ്ട് അടി അടിച്ച് പല വേഷത്തില്‍ വരുന്ന തരുണീമണികളെ വഷളന്‍ നോട്ടം നോക്കാന്‍ പറ്റിയ ദിവസം.ഇത് മാത്രമല്ല, അമേരിക്കയില്‍ നിന്ന് വന്ന ക്ലൈന്‍റ്‌ മാദാമ്മയുടെ മുന്നില്‍ മുണ്ട് ഉടുത്ത് സെമിനാര്‍ അവതരിപ്പിക്കാന്‍ പറ്റും എന്നതും ഈ ദിവസത്തെ ഞാന്‍ ഇഷ്ടപ്പെടാന്‍ കാരണമായി..
ഹോ, വാട്ട് എ ഡേ!!

റീജിയണല്‍ ഡ്രസിംഗ് ഡേയുടെ മെയില്‍ കിട്ടിയപ്പോഴേ പോയി ഒരു അടിപൊളി മുണ്ടും ഷര്‍ട്ടും വാങ്ങി.തുടര്‍ന്ന് ഒരു രാത്രിയിലെ നീണ്ട കാത്തിരുപ്പിനു ശേഷമാണ്‌ സന്ദീപിനു മുന്നേ ഉണര്‍ന്നത്.മരം കോച്ചുന്ന തണുപ്പാണെങ്കിലും അവനു മുന്നേ കുളിച്ച് റെഡിയാകണം.പ്രോജക്റ്റ് വിഷയമായി രാവിലെ ഏഴുമണിക്ക് പോകണം എന്ന് പ്രഖ്യാപിച്ചാണ്‌ ഇന്നലെ അവന്‍ കിടന്നത് തന്നെ.ഇപ്പോ മണി ആറാകുന്നു, എന്നിട്ടും പാവം ഉറക്കത്തില്‍ തന്നെ.എത്രയും വേഗം കുളിച്ചൊരുങ്ങി അവനെ ഞെട്ടിക്കണം എന്ന ഉദ്ദേശത്തില്‍ ഞാന്‍ ബാത്ത് റൂമില്‍ കയറി.
ഉദ്ദേശം രണ്ടാണ്, യൂറോപ്യന്‍ ക്ലോസറ്റില്‍ കാര്യം സാധിക്കണം, പിന്നെ കുളിക്കണം!!
ബാത്ത് റൂമില്‍ രണ്ട് പൈപ്പുണ്ട്..
ഒന്നില്‍ ചൂട് വെള്ളം ഒന്നില്‍ പച്ച വെള്ളം..
ചൂട് വെള്ളത്തിനു വെട്ടി തിളക്കുന്ന ചൂടും, പച്ച വെള്ളത്തിനു ഐസിന്‍റെ തണുപ്പും!!
ഇവിടെയാണ്‌ മിക്സിംഗ് എന്ന കലയുടെ ഗുണം.പാതി ചൂട് വെള്ളത്തില്‍ പാതി പച്ചവെള്ളം ഒഴിച്ച സമീകൃത വാട്ടര്‍.യൂറോപ്പ്യന്‍ ക്ലോസറ്റില്‍ ആസനസ്ഥനായപ്പോള്‍ തന്നെ ഇതിനായുള്ള ശ്രമം ഞാന്‍ ആരംഭിച്ചു.ആദ്യം ബക്കറ്റ് കാലിയാക്കി, പകുതി ചൂട് വെള്ളം നിറച്ചു.വെട്ടിത്തിളക്കുന്ന ചൂട് ആയതിനാല്‍ ബക്കറ്റ് നിരക്കി അടുത്ത പച്ചവെള്ളം ടാപ്പിന്‍റെ കീഴിലെത്തിച്ചു, ടാപ്പ് തുറന്നു..
ഒന്നും സംഭവിച്ചില്ല, 'ശൂശൂശൂശൂ..'ന്ന് ഒരു ശബ്ദം മാത്രം.
കര്‍ത്താവേ!!!
അടിവയറ്‌ ശൂന്യമാകുന്നതും, തലയിലൊരു മിന്നല്‍ പീണര്‍ പാഞ്ഞതും, കണ്ണില്‍ പൊന്നീച്ച പറന്നതും നിമിഷ നേരം കൊണ്ടായിരുന്നു.
എവിടെ ഗ്രീന്‍വാട്ടര്‍??

ചുട്ട് പൊള്ളുന്ന ചൂട് വെള്ളത്തില്‍ ചന്തി കഴുകിയാല്‍, റോക്കറ്റിന്‍റെ ആസനത്തില്‍ തീ കൊളുത്തിയ പോലെ തല പോയി ഉത്തരത്തില്‍ ഇടിക്കും.കഴുകാതെ സായിപ്പിനെ പോലെ പേപ്പര്‍ വച്ച് തുടക്കാമെന്ന് വച്ചാല്‍ ബാത്ത് റൂമില്‍ പേപ്പറില്ല.ആ നല്ല തണുപ്പിലും അടിമുടി ഞാനൊന്ന് വിയര്‍ത്തു!!
"അളിയാ നീ എന്ത് ചെയ്യുവാ, കുളിക്കുവാണോ?" സന്ദീപിന്‍റെ സ്വരം.
ഹാവൂ, പൂര്‍ത്തിയായി!!!!
ഇപ്പോ ഈ ഒരു ചോദ്യത്തിന്‍റെ കുറവേ ഉണ്ടായിരുന്നുള്ളു!!!
മറുപടിയായി വെറുതെ മൂളി.
അവനു സമാധാനമായെന്ന് തോന്നുന്നു, അനക്കമില്ല.വന്നത് വന്നു, ഇനി ഒരു വഴിയെ ഉള്ളു, ചൂട് വെള്ളം തണുക്കണം.തനിയെ തണുത്തില്ലെങ്കില്‍ തണുപ്പിക്കണം.അതിനായി അടുത്ത ശ്രമം..
രണ്ട് ബക്കറ്റുണ്ട്, ഒരു ബക്കറ്റ് കാലിയാ, മറ്റേതില്‍ പകുതി ചൂട് വെള്ളവും..
ആറിക്കുക തന്നെ!!
ചായക്കടയില്‍ കുട്ടന്‍നായര്‍ ചായ അടിച്ച ശേഷം ആറിക്കാനായി രണ്ട് ഗ്ലാസില്‍ തിരിച്ചും മറിച്ചും ഒഴിക്കുന്ന പോലെ രണ്ട് ബക്കറ്റില്‍ ഞാന്‍ വെള്ളം ആറിച്ച് തുടങ്ങി.
"എന്തോന്നാടേ, കുളം വെട്ടി കുളിക്കുവാണോ?" വീണ്ടും സന്ദീപ്.
'അല്ലേ, അടിയന്‍ വെള്ളം ആറിക്കുവാണേ' ഇങ്ങനെ മനസില്‍ മൊഴിഞ്ഞ് കൊണ്ട്, മറുപടി ഉറക്കെ പറഞ്ഞു:
"അല്ലടാ, ലണ്ടനിലാ"
"അരമണിക്കൂറായല്ലോടാ, നീ ഇന്നലെ ആനയെ ആണോ തിന്നത്?" അവന്‍റെ സംശയം.
നിന്‍റെ മറ്റവനാടാ ആനയെ തിന്നത്!!

"എന്താ, എന്ത് പറ്റി?"
പതിവില്ലാതെ രാവിലെ സന്ദീപ് ശബ്ദം വയ്ക്കുന്നത് കണ്ടാവാം തടിയന്‍ ഉണര്‍ന്നിരിക്കുന്നു.
"മനു കക്കൂസിലാ" സന്ദീപിന്‍റെ മറുപടി.
"അണ്ണന്‍ ഇന്നലെ അവിടാണോ കിടന്നത്?" വീണ്ടൂം തടിയനു സംശയം.
എന്ത് മറുപടി പറയാന്‍??
കേട്ടില്ലെന്ന് നടിച്ചു.

അരമണീക്കൂറത്തെ ഭഗീരഥപ്രയത്നത്തിനു ശേഷം കഴുകി കുട്ടപ്പനാക്കിയ ആസനവുമായി വെളിയിലേക്ക്.എന്തേ താമസിച്ചതെന്ന് സന്ദീപ് ചോദിച്ചുമില്ല, ഞാന്‍ പറഞ്ഞുമില്ല.കുളിക്കാനും പ്രഭാതകൃത്യങ്ങള്‍ക്കുമായി അവന്‍ ബാത്ത് റൂമില്‍ കയറുന്നത് ഒരു ഊറിയ ചിരിയോടെ ഞാന്‍ നോക്കി.
പച്ചവെള്ളം കിട്ടാതെ അനുഭവിക്കട്ടെ!!!
ചൂടുവെള്ളം തണുപ്പിക്കാന്‍ പാട് പെടുന്ന സന്ദീപിനെ ആലോചിച്ച സമയത്ത് ഒരു കൂര്‍ക്കം വലിയുടെ സൌണ്ട്, തടിയനാ.രാവിലത്തെ ഡയലോഗിനു ശേഷം സുഖമായി ഉറങ്ങുന്നു.തട്ടി ഉണര്‍ത്തി, എന്നിട്ട് ചോദിച്ചു:
"ഉറങ്ങുവാണോ?"
"ഉം...എന്താ അണ്ണാ?"
"കക്കൂസില്‍ കിടന്നുറങ്ങിയത് നിന്‍റെ തന്തയാ"
ഠിം!!!
അവന്‍റെ വയര്‍ നിറഞ്ഞു, വീണ്ടും ഉറക്കത്തിലേക്ക്.

പത്ത് മിനിറ്റ് കഴിഞ്ഞപ്പോ കുളിച്ചൊരുങ്ങി വന്ന സന്ദീപിനെ കണ്ട് ഞാനൊന്ന് ഞെട്ടി.അറിയാതെ ചോദിച്ചു പോയി:
"പച്ചവെള്ളം ഉണ്ടായിരുന്നോ?"
"ഉണ്ടല്ലോ"
"എനിക്ക് കിട്ടിയില്ല"
"അതിനു മുകളിലത്തെ ടാപ്പ് കൂടി തിരിക്കണം"
ഠോ!!!
വീണ്ടും തലയില്‍ വെള്ളിടി!!
ആദ്യം ഇങ്ങനൊരു ബാത്ത് റൂം പണിയിച്ച ഹൌസ് ഓണറെ തന്തക്ക് വിളിച്ചു, പിന്നെ മുകളില്‍ ടാപ്പ് വച്ചവനെ തന്തക്ക് വിളിച്ചു, ഒടുവില്‍ ലീക്ക് കാരണം ആ ടാപ്പ് അടച്ച് വച്ച സന്ദീപിനെയും തന്തക്ക് വിളിച്ചു, ഇപ്പോ സുഖം സ്വസ്ഥം ശാന്തം!!
പെട്ടന്ന് കുളിച്ചൊരുങ്ങി മുണ്ടും ഷര്‍ട്ടും ഇട്ട് ബൈക്കില്‍ ജോണേട്ടന്‍റെ അടുത്തോട്ട്..
"ചേട്ടാ, പുട്ടെട്"
എന്നാല്‍ എന്നെ അമ്പരിപ്പിച്ച് കൊണ്ട് പാലപ്പവും ചിക്കന്‍കറിയും.
മൈ ഗോഡ്, ഇന്ന് എന്തെങ്കിലുമൊക്കെ നടക്കും!!
അത് ശരിയായിരുന്നു..

ബൈക്കില്‍ ഓഫീസിലേക്ക്..
നെയ്യില്‍ ചുട്ട പോലത്തെ പളപളാന്ന് മിന്നുന്ന ഷര്‍ട്ടും, കസവ് മുണ്ടും ഉടുത്ത് വലത് കാല്‍ വച്ചപ്പോള്‍ സെക്യൂരിറ്റിയുടെ കണ്ണ്‌ തള്ളി.അകത്തേക്ക് ചെന്നപ്പോള്‍ റിസപ്ഷനിസ്റ്റ് അറിയാതെ എഴുന്നേറ്റു.
എന്തിര്‌ ഗ്ലാമര്‍, എന്തിര്‌ ഗ്ലാമര്‍!!!
എന്നാല്‍ ഓഫീസിനു അകത്ത് ചെന്നപ്പോള്‍ പ്രോജക്റ്റ് മാനേജര്‍ പതിവില്ലാതെ കോട്ടും സ്യൂട്ടുമിട്ട് ടൈയ്യും കെട്ടി നില്‍ക്കുന്നു.ടീം ലീഡിനും ടീംമേറ്റ്സിനും സെയിം വേഷം..
എന്നാ പറ്റി??
ഓ, സെമിനാറിനു മാദാമ്മയെ ഇംപ്രസ്സ് ചെയ്യാനുള്ള വിദ്യ!!

അത്ഭുതത്തോടെയും അമ്പരപ്പോടെയും എന്നെ നോക്കുന്നവരെ മൈന്‍ഡ് ചെയ്യാതെ നേരെ സീറ്റിലേക്ക്.പല ക്യാബിനില്‍ നിന്നും തല ഉയര്‍ത്തി പലരും നോക്കുന്ന കണ്ടപ്പോ വീണ്ടും സംശയം..
എന്നാ പറ്റി??
ഷര്‍ട്ടും മുണ്ടും നോക്കി, ഇല്ല കുഴപ്പമില്ല!!
അപ്പോഴാണ്‌ അബിയുടെ ഫോണ്‍ വന്നത്..
"മനുവേ, ഇന്ന് ഞങ്ങടെ ഓഫീസില്‍ റീജിയണല്‍ ഡ്രസ്സ് ഡേയാ"
"ഞങ്ങടെയും"
"എന്നിട്ട് നീ എന്നോട് പറഞ്ഞില്ലല്ലോ?"
"അതിനു നീയും ഇപ്പോഴല്ലേ പറയുന്നത്?"
മറുഭാഗത്ത് നിശബ്ദത, അല്പം കഴിഞ്ഞപ്പൊ അബി പതിയെ ചോദിച്ചു:
"ഞാന്‍ അയച്ച മെയില്‍ കിട്ടിയില്ലേ?"
അബി അയച്ച മെയിലോ??
പതുക്കെ മെയില്‍ ബോക്സ് തുറന്ന് നോക്കി.
ഒരു നിമിഷം..
കണങ്കാലില്‍ നിന്ന് ഒരു പെരുപ്പ് മുകളിലോട്ട് കേറിയ പോലെ!!
അബിയുടെ കമ്പനിയിലാ റീജിയണല്‍ ഡ്രസ്സ് ഡേ.അത് കാണിച്ച് അവന്‍ ഫോര്‍വേഡ് ചെയ്ത മെയില്‍ കണ്ടാ ഞാന്‍ മുണ്ടും ഷര്‍ട്ടും ഇട്ട് വന്നിരിക്കുന്നത്.
ഠോ ഠോ ഠോ!!!
ഇക്കുറി തലയില്‍ വെള്ളിടിയല്ല, അണുബോംബാ പൊട്ടിയത്!!!
സെക്യൂരിറ്റിയുടെ നോട്ടം, റിസപ്ഷനിസ്റ്റിന്‍റെ നില്‍പ്പ്, മാനേജരുടെ അന്ധാളിപ്പ്..
എന്‍റെ റബ്ബേ, പണി പോകാന്‍ ഇനി എന്തോ വേണം???
എന്നാലും എന്‍റെ അബി, നീ എന്നാത്തിനാടാ ഇത് ഫോര്‍വേഡ് ചെയ്ത് തന്നത്.അല്ല, അവനെ പറഞ്ഞിട്ട് കാര്യമില്ല, ആരുടെ മെയില്‍, എന്ത് മെയില്‍ എന്ന് നോക്കാതെ കെട്ടി ഒരുങ്ങി വന്ന എന്നെ പറഞ്ഞാ മതിയല്ലോ.

പ്രോജക്റ്റ് മാനേജര്‍ അടുത്തേക്ക് വന്നു, ആ മുഖം വലിഞ്ഞ് മുറുകിയിരിക്കുന്നു..
"വാട്ട് ഈസ്സ് ദിസ്സ്?"
ദിസ്സ് ഈസ്സ് എ മുണ്ട് വിത്ത് ഷര്‍ട്ട്!!
ഞാന്‍ മിണ്ടാതെ നില്‍ക്കുന്ന കണ്ടാകാം മഹാന്‍റെ ശബ്ദം ഉയര്‍ന്നു:
"എന്തേ പാന്‍റ്‌സ്സ് ഇടാഞ്ഞേ? എന്തിനാ ഇങ്ങനെ വന്നത്?"
പാന്‍റ്‌സ്സ് എന്താ ഇടാഞ്ഞതെന്ന് എന്‍റെ വായീന്ന് അറിയാതെ കാലമാടന്‍ പോകുന്ന ലക്ഷണമില്ല.അങ്ങേരുടെ മനശാന്തിക്കായി മൊഴിഞ്ഞു:
"ഉണങ്ങാന്‍ ഇട്ടേക്കുവാ"
ഉടന്‍ വന്നു ഉപദേശം:
"മുണ്ടുടുത്താല്‍ കാറ്റ് കൊള്ളുമെന്ന് കേട്ടിട്ടുണ്ട്, ഉണങ്ങുമെന്ന് തോന്നുന്നില്ല"
അയ്യേ!!
ഇയാള്‍ ഏത് പൊനത്തിലെ മാനേജരാ??
എടോ കോപ്പേ ഞാന്‍ പാന്‍റ്‌സ്സിന്‍റെ കാര്യമാ പറഞ്ഞത്!!
പല്ല്‌ കടിച്ച് നിന്ന എന്നേ നോക്കി ഒരു അഭിപ്രായം കൂടി പറയാന്‍ അതിയാന്‍ മറന്നില്ല:
"ഇത് വൃത്തികേടായി പോയി മനു, തനിക്ക് ഇന്നെങ്കിലും മുണ്ടുടുക്കാതെ വരാമായിരുന്നു"
മുണ്ട് ഉടുക്കാതെയോ??
അത് ഇതിലും വൃത്തികേടാണ്‌ സാര്‍!!!
"നടന്നത് നടന്നു. വാ, സെമിനാര്‍ എട്"
നേരെ സെമിനാര്‍ ഹാളിലേക്ക്...

എച്ച.ആര്‍ ജീവികളൂം, മാനേജര്‍ ചാത്താന്‍മാരും, ക്ലൈന്‍റ്‌ മാദാമ്മയും അടങ്ങിയ സദസ്സ്.വല്യ മാനേജര്‍ പ്രസംഗത്തിലാണ്.ഞാന്‍ സ്ഥലത്തെത്തി എന്ന വാര്‍ത്ത അറിഞ്ഞപ്പോള്‍ അയാള്‍ പ്രസംഗം നിര്‍ത്തി, എന്നിട്ട് പറഞ്ഞു:
"നെക്സ്റ്റ് മനു വില്‍ ടേക്ക് സെക്ഷന്‍ ഓണ്‍ ..."
തുടര്‍ന്ന് എന്നെ ഹാളിലേക്ക് ക്ഷണിക്കാന്‍ അങ്ങേര്‌ തല തിരിച്ചു..
അവിടെ കണ്ട കാഴ്ച..
പളപള മിന്നുന്ന ഷര്‍ട്ടും കസവ് മുണ്ടും ഉടുത്ത് പുതുമണവാളനെ പോലെ ഞാന്‍!!!
ഹേയ്, എന്തായീ കാണുന്നേ??
അതിയാന്‍ തലയൊന്ന് വെട്ടിച്ചു, കൈയ്യിലൊന്ന് പിച്ചി, എന്നിട്ട് വീണ്ടും നോക്കി..
എഗൈന്‍ ഞാന്‍ വിത്ത് മുണ്ട്!!
അങ്ങേരുടെ ആ മുഖഭാവം കണ്ടപ്പോ ഒരു കാര്യം ഉറപ്പായി, എന്നെ തന്തക്ക് വിളിക്കുവാ..
കൊടുത്താല്‍ കൊല്ലത്തും കിട്ടും!!
എന്ത് ചെയ്യാന്‍??
കതിര്‍മണ്ഡപത്തില്‍ കയറുന്ന നവവരനെ പോലെ ഞാന്‍ അകത്തേക്ക്.മാദാമ്മയുടെ വായീന്ന് 'വാവ്വ്...വാവ്വ്' സൌണ്ട്.എന്‍റെ നെഞ്ചില്‍ 'അയ്യക്കാവോ' സൌണ്ട്.കമ്പനിയിലെ അവസാനത്തെ സെമിനാര്‍ എന്ന് മനസില്‍ ഉറപ്പിച്ചു ഞാനത് പൂര്‍ത്തിയാക്കി.

ഒരു മണിക്കൂര്‍ കഴിഞ്ഞ് പ്രോജക്റ്റ് മാനേജര്‍ അടുത്തെത്തി, എന്നിട്ട് പറഞ്ഞു:
"ദേവാംഗന വിളിക്കുന്നു"
എന്‍റെ ഉള്ളൊന്ന് കാളി!!
എച്ച്.ആര്‍ മാനേജരാണ്‌ മുപ്പത്തിയാറ്‌കാരിയായ ദേവാംഗന.
സുന്ദരി, സുമുഖി, വര്‍ക്കലക്കാരി!!
അവളാണ്‌ ഇപ്പോ കാണണമെന്ന് പറഞ്ഞിരിക്കുന്നത്..
ഒന്നുങ്കില്‍ രാജി എഴുതിക്കാന്‍ അല്ലേല്‍ ടെര്‍മിനേറ്റ് ചെയ്യാന്‍!!!
ആനന്ദലബ്ധിക്കിനു എന്തോ വേണം???
എങ്കിലും മാനേജരോട് വെറുതെ ചോദിച്ചു:
"എന്തിനാ?"
"മോളേ കെട്ടിച്ച് തരാനായിരിക്കും" മറുപടി.
കശ്മലന്‍!!

ദേവാംഗനയുടെ ക്യാബിന്‍..
"മനു എന്തിനാ ഇന്ന് മുണ്ട് ഉടുത്തത്?"
വളരെ അര്‍ത്ഥവത്തായ ചോദ്യം!!!
എന്തോ പറയും??
പാന്‍സിന്‍റെ മൂട് കീറി എന്ന് പറഞ്ഞാലോ??
അതോ മാനേജരോട് പറഞ്ഞ പോലെ ഉണങ്ങാന്‍ ഇട്ടേക്കുവാണെന്ന് പറയണോ??
ജ്യോതിഷികളുടെ വിശദീകരണം പോലെയായി എന്‍റെ അവസ്ഥ..
മെയില്‍ കണ്ട് തെറ്റിദ്ധരിച്ചാണെന്ന് പറഞ്ഞാ മാനഹാനി, സൌകര്യമുണ്ടായിട്ടാന്ന് പറഞ്ഞാ ജോലിനഷ്ടം!!!
ഒടുവില്‍ പറഞ്ഞ് ഒപ്പിച്ചു:
"ഇന്നെന്‍റെ പിറന്നാളാ"
"ആശംസകള്‍" ദേവാംഗനയുടെ വിഷസ്സ്.
തുടര്‍ന്ന് അവര്‍ വിശദീകരിച്ചതെല്ലാം എന്‍റെ കാതില്‍ പൂമഴയായി..
മാദാമ്മക്ക് എന്‍റെ വേഷം ഇഷ്ടപ്പെട്ടു പോലും.ജീവനക്കാര്‍ക്ക് ഇഷ്ടമുള്ള ഡ്രസ്സ് ധരിക്കാനുള്ള സ്വാതന്ത്യം നല്‍കിയ കമ്പനിയെ പറ്റി അവര്‍ അഭിമാനിക്കുന്നത്രേ.അത് കേട്ടപ്പോ ഇതൊക്കെ ഇവിടെ സര്‍വ്വസാധാരണമാണെന്ന് വല്യ മാനേജര്‍ അവകാശപ്പെട്ടത്രേ, പഹയന്‍!!
അല്ലേലും അങ്ങേര്‌ എട്ടുകാലി മമ്മുഞ്ഞിനെ പോലാ, ക്രെഡിറ്റ് കിട്ടിയാ അപ്പോ പറയും:
"എല്ലാം ഞമ്മളാ!!"

രക്ഷക മാദാമ്മയാണെന്ന് മനസ്സ് തീരുമാനിച്ച നിമിഷം.
അമേരിക്കയെ പറ്റിയുള്ള പൊതുവായ ധാരണയില്‍ മാദാമ്മക്ക് വേണ്ടി ഒന്ന് പ്രാര്‍ത്ഥിച്ചു..
കര്‍ത്താവേ, ആ മാദാമ്മക്ക് ഒരുപാട് ഭര്‍ത്താക്കന്‍മാരെ കൊടുക്കേണമേ!!
തുടര്‍ന്ന് ദേവാംഗനയെ ഡൈവോഴ്സ്സ് ചെയ്ത് പുറത്തേക്ക് ഇറങ്ങിയപ്പോള്‍ അവള്‍ കാതരയായി മൊഴിഞ്ഞു, മാദാമ്മക്ക് മനുവിനെ പേഴ്സണലായി ഒന്ന് കാണണമത്രേ.
ഈ വിവരം അറിഞ്ഞപ്പോ പ്രോജക്റ്റ് മാനേജര്‍ ആകാംക്ഷയോടെ ചോദിച്ചു:
"മാദാമ്മക്ക് കാണണമെന്ന് പറഞ്ഞത് എന്തിനായിരിക്കും?"
ഒരുപക്ഷേ മോളേ കെട്ടിച്ച് തരാനായിരിക്കും!!

(തുടരും)

രണ്ടാം ഭാഗം..
ഉറക്കമില്ലാത്ത രാത്രി
(പതിനെട്ട് വയസ്സിനു താഴെ പ്രായമുള്ളവര്‍ രക്ഷിതാക്കളുടെ അനുവാദത്തോട് കൂടി മാത്രം വായിക്കുക)

110 comments:

അരുണ്‍ കരിമുട്ടം said...

"അങ്കണമെല്ലാം ഒരുങ്ങി, അമ്മ പറക്കെഴുന്നെള്ളി
മനം നിറയെ കാണാന്‍, മക്കളെ അനുഗ്രഹിക്കാനെഴുന്നെള്ളി
ചെട്ടികുളങ്ങരയമ്മയെഴുന്നെള്ളി...."

ഓണാട്ടുകരക്കാര്‍ക്ക് സുപരിചിതമായ വരികളാണിവ, ചെട്ടികുളങ്ങരയമ്മ പറയ്ക്ക് എഴുന്നെള്ളുന്നതിനെ വര്‍ണ്ണിച്ച വരികള്‍...
ഞങ്ങളുടെ കരിമുട്ടത്തമ്മയും പറയ്ക്ക് എഴുന്നെള്ളുകയാണ്..
ഫെബ്രുവരി അഞ്ച് മുതല്‍ എട്ട് ദിവസം...

"പഞ്ചവാദ്യം കേട്ട് നാടുണര്‍ന്നു
ശംഖ്നാദം കേട്ട് വീടുണര്‍ന്നു..."

ഓര്‍മ്മയില്‍ ആ രംഗങ്ങള്‍ തെളിയുകയായി..
ചെവിയില്‍ ചെണ്ട കൊട്ടും, വെടിക്കെട്ടും മാത്രം..
മനസില്‍ ദേവിയുടെ എഴുന്നെള്ളിപ്പും..

അപ്പോ ഇനി നാട്ടിലേക്ക്..
പറയും, പ്രോജക്റ്റുമെല്ലാം ഈ മാസവും ബിസിയാക്കും :)
അടുത്ത മാസം വീണ്ടും കാണാം.കഥയും പടവും ഇഷ്ടമായെങ്കില്‍ അറിയിക്കണേ...

Anonymous said...

coconut ente vaka

Anonymous said...

എന്തൊരു ആശ്വാസം ഇപ്പൊ ,ആദ്യത്തെ കമന്റിട്ടപ്പോള്‍ , നല്ല പോസ്റ്റ്‌ ആണ് അരുണ്‍ ചേട്ടാ ,ഇപോഴ വായിച്ചത്

Ashly said...

എന്‍റെ മനു....കലക്കി...രണ്ടു തവണ ലാവിഷ് ആയി ചിരിച്ചു. (വീട്ടില്‍ ആണേ..)

Manoraj said...

അരുൺ: പടം കലക്കി. വരച്ചതാരാ.. പിന്നെ, അരുൺ പറഞ്ഞ പോലെ നമ്മുടെ വലിയ മുതലാളിമാരെല്ലാം തന്നെ എട്ടുകാലി മമ്മുഞ്ഞുമാരാ.. അത്‌ ഞമ്മളാ എന്നത്‌ അവർ ഫീഡ്‌ ചെയ്ത്‌ വെചേക്കുവാ.. ഏതായാലും പോസ്റ്റ്‌ വായിച്ച്‌ കുറെ ചിരിച്ചു. നിങ്ങൾക്കൊക്കെ റിജിയണൽ ഡ്രസ്സ്‌ ഡെയും മറ്റുമുണ്ടല്ലേ.. ഇവിടെ നവംബർ ഒന്നിന്റെ കേരള സാരിയിലാ മലയാളി കമ്പനി ജീവനക്കാരുടെ ആകെയുള്ള വസന്ത കാലം

എറക്കാടൻ / Erakkadan said...

ഇനി നാട്ടിന്‍പുറങ്ങളിലേ ഒരു സംസാരം ശ്രദ്ധിക്കൂ..
"മകന്‍ എവിടെയാ?"
"മോനങ്ങ് ബാംഗ്ലൂരിലാ, അവിടെ അവന്‍ നല്ല സെറ്റപ്പിലാ"
"ജോലിയുണ്ടോ?"
"അവനവിടെ വല്യ എഞ്ചിനീറയല്ലിയോ?"
"അല്ലിയോ??"
"അതേ, അതേ, ആണെന്നാ പറഞ്ഞത്"
ഭാഗ്യവാന്‍!!

അതിക്കിഷ്ടായി അരുണേട്ടാ...ഗൾഫും ഏകദേശം ഇതുതന്നെയാ

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

അരുണേ ..
ഹ ഹ ഹ ...കൊള്ളാം.. അരുണ്‍ .. ആരെങ്കിലും അരുണിനെ അന്വേഷിച്ചാല്‍ ഉടനെ മകളെ കെട്ടിച്ചു താരാനാണെന്നു വിചാരിക്കുന്നത് അത്ര നല്ല സ്വഭാവമാണെന്ന് തോന്നുന്നില്ല.. എങ്ങിനെ അരുണിനോട് ഒരു അന്വേഷണം പറയും ....

ramanika said...

മാദാമ്മക്ക് വേണ്ടി ഒന്ന് പ്രാര്‍ത്ഥിച്ചു..
കര്‍ത്താവേ, ആ മാദാമ്മക്ക് ഒരുപാട് ഭര്‍ത്താക്കന്‍മാരെ കൊടുക്കേണമേ!!

prarthikkan oro karanam cycle brand chandanathiri!
post jor!

anupama said...

Dear Arun,
Good Evening!
You are improving a lot on your drawings!it's nice to have aregional dress day!I make my female clleagues wear the traditional Kerala saree.but gents can't wear that mundu even on that day.[but they look handsome in mundu and full sleeve shirt]:)
Arun,I recently realised,many devaganas are living more happily wth just one hubby.:)the family relations are getting stronger.
Good luck,you can attend Para.when I was in Trichur,Para had started in many temples.you know what,twenty three paras used to come to our tharavadu!
wishing you a safe and happy journey,
Sasneham,
Anu

Renjith Kumar CR said...

"മാദാമ്മക്ക് കാണണമെന്ന് പറഞ്ഞത് എന്തിനായിരിക്കും?"
എന്നാലും അതിനാരിക്കില്ല...
എന്നത്തെയും പോലെ ഇതും കലക്കി അരുണ്‍:)

മുരളി I Murali Mudra said...

ഞാന്‍ ഇവിടത്തെ ഒന്നുരണ്ട് സായിപ്പന്‍മാര്‍ക്ക് മുണ്ടുകൊടുത്ത്, ഇതാണ് ഞങ്ങളുടെ റീജണല്‍ ഡ്രസ്സ്‌ എന്നു പറഞ്ഞു ആളാകാന്‍ നോക്കിയതാ....അപ്പോള്‍ എല്ലാവര്ക്കും വേണം ഓരോന്ന്...എന്റെ കയ്യിലാണെങ്കില്‍ അന്ന് മുണ്ട് ഷോര്‍ട്ട്.. പിന്നെ രണ്ടു ബെഡ് ഷീറ്റ് കൊടുത്താണ് അഡ്ജസ്റ്റ് ചെയ്തത്...അവര്‍ക്ക് മുണ്ടും ബെഡ് ഷീറ്റും എല്ലാം ഒന്നു തന്നെ..
ഹഹ..
കുറെ ചിരിച്ചു അരുണ്‍...

മുഫാദ്‌/\mufad said...

ആദ്യം മധുരിമ ചിരിപ്പിച്ചു.
ഇപ്പൊ ദേവംഗനയും.
ബാംഗ്ലൂര്‍ നഗരത്തിലെ കോര്‍പറേട്ട് ജീവിതതിനിടയില്‍
ഒരു ദിവസം രണ്ടു നേരം ചിരിപ്പിച്ചതിനോരായിരം നന്ദി.

ചെലക്കാണ്ട് പോടാ said...

തുടര്‍ന്ന് വാടിയ ചേനത്തണ്ട് പോലെ രാത്രി എട്ട് മണിക്ക് ആഗതന്‍ ആകുകയും, കിടക്കയിലേക്ക് ചരിയുകയും ചെയ്യും. :)

എന്നും സ്കോച്ച് ദിനചര്യയുണ്ടോ?

കര്‍ത്താവേ, ആ മാദാമ്മക്ക് ഒരുപാട് ഭര്‍ത്താക്കന്‍മാരെ കൊടുക്കേണമേ!!


ശരിയ്ക്കും എന്തരിനായിരുന്നു മല്‍ദാമ്മ കാണണമെന്ന് പറഞ്ഞേ...

Joe Mathew said...

Blogging becomes a pain for you, Right?

Rakesh R (വേദവ്യാസൻ) said...

അരുണേട്ടാ ഇത് ശരിയ്ക്കും കലക്കി :)

ഇനി ഒന്നേ അറിയാന്‍ ബാക്കിയുള്ളു :P എന്നിട്ടെന്തായീഈഈഈഈഈഈഈഈഈഈഈ :)

ഷിബിന്‍ said...

ഏതോ ഒരു ബ്ലോഗരുടെ ബ്ലോഗില്‍ നിന്നും ലിങ്ക് വഴിയാണ് ഞാന്‍ ആദ്യമായി ഇവിടുതെക്ക് എത്തുന്നത്‌. ആരായിരുന്നു ആ ബ്ലോഗ്ഗര്‍ എന്ന് ഓര്‍മയില്ല. ആരായിരുന്നാലും ആ ബ്ലോഗര്‍ക്ക് നന്ദി.. അല്ലെങ്കില്‍ കൊച്ചു ത്രേസ്യയും കുറുമാനും കൊടകര പുരാണവും ഒക്കെ എഴുത്ത് നിര്‍ത്തിയ ഈ സമയത്തും എനിക്ക് ഇങ്ങനെ ആര്‍ത്തു ചിരിക്കാന്‍ പറ്റുമായിരുന്നോ.... നന്ദി അരുണ്‍.. അടുത്ത രചനക്ക് വേണ്ടി കാത്തിരിക്കുന്നു...

..:: അച്ചായന്‍ ::.. said...

അണ്ണാ ഇതുവരെ വന്ന എല്ലാ പോസ്റ്കളുടെം കുഴപ്പം ഒറ്റ ഒരെണ്ണം കൊണ്ട് തീര്‍ത്തു അണ്ണോ തീര്‍ത്തു :D... ഇതുവരെ ഉള്ളത് എല്ലാം പറഞ്ഞു എന്നാലും മദാമ്മ എന്തിനാ കാണാന്‍ പറഞ്ഞെ ?? കണ്ടിട്ട് എന്നാ ഉണ്ടായി അതുടെ പറ അണ്ണോ അല്ലെ നമ്മള് തെറ്റുധരിക്കും ഹിഹിഹി

പയ്യന്‍സ് said...

ഈ ചതി എന്നോട് വേണ്ടാരുന്നു മാഷേ. ഓഫീസില്‍ ഇരുന്നു ഈ പോസ്റ്റ്‌ വായിച്ചപ്പം ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അടുത്തിരുന്ന സായിപ്പ് ക്ലയന്റ് എത്തി നോക്കി. അയാളോട് 'ദിസ്‌ ഈസ്‌ മലയാളം ബ്ലോഗ്‌, വ്രിട്ടന്‍ ബൈ ദി ഫേമസ് അരുണ്‍ കായംകുളം' എന്നൊക്കെ പറഞ്ഞു മനസ്സിലാക്കാന്‍ ഞാന്‍ പെട്ട പാട്! ഇനി അങ്ങേരു മലയാളം പഠിക്കണം എന്ന് പറയാതിരുന്നാല്‍ മതിയാരുന്നു

വാഴക്കോടന്‍ ‍// vazhakodan said...

ഒരു മാസം എടുക്കണോ? പെട്ടെന്നിങ്ങു പോരെ!
:)

Muralee Mukundan , ബിലാത്തിപട്ടണം said...

സവാരി ഗിരിഗിരിഗിരി.....അതും കായകുളം സൂപ്പർഫാസ്റ്റിൽ,മതിമറന്നുചിരിച്ചുകൊണ്ട് ബാംഗലൂരുനഗരത്തിലൂടെ...ആ ബാച്ചിവർണ്ണക്കാഴ്ച്ചകൾ കണ്ടുകൊണ്ട്...

കണ്ണനുണ്ണി said...

വന്നു വന്നു കമ്പ്ലീറ്റ്‌ പെണ്ണുങ്ങളെ പറ്റി ആയല്ലോ ...
പെങ്ങടെ കല്യാണം കൂടെ കഴിഞ്ഞപ്പോ പിന്നെ ഇനി എന്തും ആവാം ന്നായോ ...ചേച്ചിയെ ഞാനൊന്ന് കാണുന്നുണ്ട്.. :)

Typist | എഴുത്തുകാരി said...

പതിവുപോലെ കലക്കി, അരുണ്‍.

ഒരു മാസമോ,അത്രക്കു വേണോ?

PONNUS said...

ജോണേട്ടന്‍റെ വീട്ടീന്ന് പുട്ടും മൊട്ടയും, ഉച്ചക്ക് ഓഫീസ്സ് ക്യാന്‍റീനീന്ന് ചോറും മൊട്ടയും, രാത്രിയില്‍ മീനാഷി ബാറീന്ന് പട്ടയും മൊട്ടയും. !!!!!!!!!!!!!!!!!!!!


ബാച്ചി ലൈഫ് കലക്കി മാഷെ !!!
പടം നന്നായിട്ടുണ്ട് !!!
പോസ്റ്റും !!!

ശ്രീ said...

എന്തായാലും വീണിടം വിദ്യയാക്കി അല്ലേ?

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

അതെ, ഈ ദേവാംഗനയുടെ മോൾ ഇപ്പോഴും ഫ്രീ ആണോ?

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat said...

post muzhuvan oru appiyidal mayam anallo arunetta..

entha vayarinu sukhamille??

enthayalum mundinte mahathmyam madammakku kattikoduthallo.. :)

murali nair,Dubai said...

Dear Arun(manu)
good post.
Then what happend to madamma?
Murali Nair-Dubai

ചാണ്ടിച്ചൻ said...

ചായക്കടയില്‍ കുട്ടന്‍നായര്‍ ചായ അടിച്ച ശേഷം ആറിക്കാനായി രണ്ട് ഗ്ലാസില്‍ തിരിച്ചും മറിച്ചും ഒഴിക്കുന്ന പോലെ രണ്ട് ബക്കറ്റില്‍ ഞാന്‍ വെള്ളം ആറിച്ച് തുടങ്ങി.

ജോലി പോയാലും ജീവിക്കാം...

അടിപൊളി മച്ചൂ....

ഫോട്ടോഗ്രാഫര്‍ said...

"മുണ്ടുടുത്താല്‍ കാറ്റ് കൊള്ളുമെന്ന് കേട്ടിട്ടുണ്ട്, ഉണങ്ങുമെന്ന് തോന്നുന്നില്ല"

ഹ..ഹ..ഹ..ഹ
അരുണേ, കോട്ടുവാണേല്‍ ബ്ലോഗ് മൊത്തം കോട്ടണം.ചിരിച്ച് പണ്ടാരമടങ്ങി.ഇടക്കിടെ പോസ്റ്റ് ഇടണമെന്നില്ല, വല്ലപ്പോഴും ഇമ്മാതിരി ഒന്ന് മതി എന്നാ എന്‍റെ അഭിപ്രായം.അടുത്ത മാസമേ ബൂലോകത്തേക്ക് ഉള്ളെന്ന് കമന്‍റില്‍ കണ്ടു, അത് മതി.ഈ മാസം വേറെ പോസ്റ്റ് ഇടല്ലേ, ഇത് മാക്സിമം ഓടിക്കണേ, പ്ലീസ്സ്.

രാജീവ്‌ .എ . കുറുപ്പ് said...

ആളൊരു നാണം കുണുങ്ങിയാ, ഞാന്‍ മുകളില്‍ കയറുമ്പോ വിനയത്തിലൊന്ന് താഴും.ആദ്യത്തെ കിക്കിന്‌ ഉറക്കത്തില്‍ നിന്ന് ഉണരും, രണ്ടാമത്തെ കിക്കിന്‌ ചൂളമടി പോലൊരു ശബ്ദം, മൂന്നാമത്തെ കിക്കിന്‌ അപ്പിയിടുന്നതിനു മുന്നേ ഉള്ള ശബ്ദം, അടുത്ത കിക്കിന്‌ വണ്ടി സ്റ്റാര്‍ട്ട്.തുടര്‍ന്ന് ഫസ്റ്റ് ഇട്ട് റെയിസ്സ് ചെയ്യുമ്പോള്‍ വണ്ടി ഓഫ്.
ഇത് ബൈക്കിന്‍റെ ദിനചര്യ.

അളിയോ നാടുവിട്ടു മറുനാട്ടില്‍ എത്തി ബാച്ചി ലൈഫ് എല്ലാത്തിലും വണ്ടിയുടെ അവസ്ഥ ഇങ്ങനെ തന്നെ, പലതും ഓര്‍ത്തു അളിയോ, പിന്നെ നല്ല തണുപ്പാണേല്‍ പറയുകയും വേണ്ട,
പിന്നെ പോസ്റ്റ്‌ വായിച്ചിട്ടും വായിച്ചിട്ടും മതി വരുന്നില്ല, ബാംഗ്ലൂര്‍ നഗരത്തെ വര്‍ണിച്ചതും, ഐ ഡി കാര്‍ഡിന്റെ ഉപമയും ഒക്കെ ഓര്‍ത്തു ചിരിക്കാന്‍ പറ്റിയ സാധനം തന്നെ. പിന്നെ തടിയന്റെ തന്തക്കു വിളിച്ചപ്പോള്‍ കാര്യങ്ങള്‍ ഒന്ന് കൂടെ ഉഷാറായി.
എന്തായാലും മദാമ്മ എന്തോ പറഞ്ഞു. അത് എന്താണെന്നു കൂടി പറ അളിയാ??

Akbar said...

Good write up. Keep going. All the best.

പ്രവാസിയുടെ മണവാട്ടി

അഭി said...

അരുണ്‍ ഏട്ടാ , അത് കലക്കിട്ടോ . എന്നാലും മദാമ രക്ഷിച്ചില്ലേ

പിന്നെ ബാച്ചിലേര്‍ ലൈഫ് ഉം ഓഫീസ് ഒക്കെ ഏകദേശം പറഞ്ഞത് പോലെ തന്നെയാ ....

hi said...

haha arun bhai ithu kidilan! climax trajedy ayirrunnu pratheekshichathu,,
toiletil irunnulla chaya adi :D orthorthu chirikkunnu :D

hi said...

pinne picture kollam ketto..

സുമേഷ് | Sumesh Menon said...

"മകന്‍ എവിടെയാ?"
"മോനങ്ങ് ബാംഗ്ലൂരിലാ, അവിടെ അവന്‍ നല്ല സെറ്റപ്പിലാ"
"ജോലിയുണ്ടോ?"
"അവനവിടെ വല്യ എഞ്ചിനീറയല്ലിയോ?"
"അല്ലിയോ??"
"അതേ, അതേ, ആണെന്നാ പറഞ്ഞത്"
ഭാഗ്യവാന്‍!!

ഗള്‍ഫിന്റെ കാര്യവും ഇങ്ങനെയോക്കെതന്നെയാ..

രാജന്‍ വെങ്ങര said...

ആരുണ്‍...എന്നത്തേയും പോലെ..മനോഹരം.ചിരിയുടെ വണ്ടി നിര്‍ത്തതെ പായട്ടെ...

Unknown said...

കേരളീയ വസ്ത്രത്തിന്റെ ഐശ്വര്യം മനസ്സിലായില്ലേ. ഇവിടെ അങ്ങിനെ പ്രാദേശിക വസ്ത്രം അനുവദിച്ചാല്‍ ഒരു ഫാഷന്‍ പാര്‍ട് തന്നെയായിരിക്കും, അത്രക്കും വിവിധ നാട്ടുകാടല്ലേ.
പോസ്റ്റ്‌ കലക്കി, രസികന്‍.

ജോ l JOE said...

....കൂളിംഗ്‌ഗ്ലാസ്സ് വച്ച കോര്‍പറേറ്റ് കഴുതകളും ഈ നഗരത്തിന്‍റെ പ്രത്യേകതയാണ്.കൂളിംഗ്‌ഗ്ലാസ്സിന്‍റെ അഭാവം മാറ്റി നിര്‍ത്തിയാല്‍ ഈയുള്ളവനും ഈ നഗരത്തിലെ ഒരു കോര്‍പ്പറേറ്റ് കഴുത ആണെന്നത് അഭിമാനകരമായ ഒരു കാര്യം തന്നെ......

എന്തായാലും കുറെ ചിരിച്ചു.... ബാക്കി ഫോണില്‍....

ബഷീർ said...

ഇങ്ങിനെ ചിരിപ്പിക്കാനുള്ള കഴിവ് എല്ലാവർക്കുമുണ്ടാവില്ല..അഭിനന്ദനങ്ങൾ

മദാമ്മയെ കണ്ടിട്ട് എന്തായി ?

ജോ l JOE said...

" HEARTY CONGRATS "

അരവിന്ദ് :: aravind said...

തകര്‍ത്തൂ മനു!. :-)

("അപ്പിയിടല്‍" എന്ന വാക്കിന്റെ ഉപയോഗം അല്പം കൂടിയോന്നൊരു...)

Unknown said...

ഉഗ്രൻ വയറ് നിറച്ചു ചിരിച്ചൂ

മൊട്ടുണ്ണി said...

തകര്‍ത്ത് വാരി :)

വിനോദ് said...

അരുണ്‍ ചേട്ടാ, ഇങ്ങനെ ഒരു പോസ്റ്റ് ഒരു മാസത്തി ഇട്ടാ മതി, സൂപ്പര്‍ ഡ്യൂപ്പറാ:)ഇതിപ്പോ രണ്ടാം തവണയാ വായിക്കാന്‍ വരുന്നത്, ചിരിച്ച് കുടല്‌ മറിഞ്ഞു

deepa said...

officil ayathu kondu ethu vayichu urake chirikan patiyilla
good one

അരുണ്‍ കരിമുട്ടം said...

നേഹ: ഐശ്വര്യമായി തേങ്ങ അടിച്ചതിനു നന്ദി :)

ക്യാപ്റ്റന്‍:ഇപ്പോ എനിക്കും സന്തോഷമായി

മനോരാജ്:പടം ഞാന്‍ വരച്ചതാ :)

എറക്കാടന്‍:ഗള്‍ഫ് മാത്രമല്ല, മിക്ക ദേശത്തിന്‍റെയും കഥ ഇതാ

ശാരദനിലാവ്:ഇപ്പോ ആ ചിന്തയില്ല

രമണിക:ഇങ്ങനെയും പ്രാര്‍ത്ഥിക്കാം

അനുപമ:നന്ദി

രഞ്ജിത്ത്:എന്തിനാരിക്കില്ലന്നാ?

മുരളി:നന്ദി

മുഫാദ്:ബാംഗ്ലൂരിലാണോ??

അരുണ്‍ കരിമുട്ടം said...

ചെലക്കാണ്ട് പോടാ: അല്ല എന്തിനായിരിക്കും??

ജോയി:യെസ്സ്, സോ വാട്ട്? സുഖമുള്ള വേദന നല്ലതാ മാഷേ

വേദവ്യാസാ:അത് ഞാന്‍ ഒരിക്ക പറയാം

കൊസ്രാ കൊള്ളി:ശരിയാണ്, താങ്കള്‍ ആദ്യമായിട്ടാണെന്നാ എന്‍റെ ഓര്‍മ്മ.ഇനിയും വരണേ

അച്ചായാ:അങ്ങനെ തെറ്റിദ്ധരിക്കല്ലേ

പയ്യന്‍സ്സ്:ഹത് ശരി, പോസ്റ്റ് ശരിയാകുന്നില്ല എന്ന് പറഞ്ഞ് എന്നെ കൊണ്ട് എഴുതിച്ചട്ട് ചതിച്ചെന്നോ

വാഴക്കോടാ:ഒരു വഴി കിട്ടിയാ ഞാന്‍ ഉടനെ ഇങ്ങെത്തും

ബിലാത്തിപ്പട്ടണം:നന്ദി

കണ്ണനുണ്ണി:പ്രകൃതി ഉണ്ടേലേ പുരുഷനുള്ളു:)

എഴുത്തുകാരിചേച്ചി:നന്ദി

അരുണ്‍ കരിമുട്ടം said...

മുംബൈമലയാളീസ്സ്:നന്ദി

ശ്രീ:അതാണ്.

പ്രവീണ്‍:എന്നാത്തിനാ

കിഷോര്‍:ആരും ചെയ്യാത്തതല്ലല്ലോ മാഷേ :)

മുരളിച്ചേട്ടാ:നന്ദി

ചാണ്ടിക്കുഞ്ഞേ:ജീവിച്ചെല്ലേ പറ്റു

പോരാളി:ആഗ്രഹമില്ലാഞ്ഞിട്ടല്ല, ആശയദാരിദ്യം

കുറുപ്പേ:മാദാമ്മയുടെ കാര്യം പറയാം

അക്ബര്‍:നന്ദി

അഭി:അത് എല്ലാടവും ഒരുപോലാ

അബ്ക്കാരി:രണ്ട് നന്ദി:)

സുമേഷ്:ഉം..സത്യമാ

അരുണ്‍ കരിമുട്ടം said...

തെച്ചിക്കോടന്‍:വളരെ നന്ദി

ജോ:ഇഷ്ടമായതിനും മനം നിറഞ്ഞ അഭിനന്ദനത്തിനും നന്ദി :)

ബഷീറിക്ക:മാദാമ്മ വിശേഷങ്ങള്‍ തുടരനാ

അരവിന്ദേട്ടാ:....കൂടിയോന്നൊരു സംശയമല്ലേ?(ലണ്ടന്‍ വിശേഷത്തിന്‍റെ ആഫ്റ്റര്‍ ഇഫക്ടാ ഈ പോസ്റ്റ്)

പുള്ളിപ്പുലി:നന്ദി

മൊട്ടുണ്ണി:താങ്ക്സ്സ്

വിനോദ്:കുടല്‍ മറിക്കല്ലേ :)

പാറു:വളരെ നന്ദി

jayanEvoor said...

"അമേരിക്കയെ പറ്റിയുള്ള പൊതുവായ ധാരണയില്‍ മാദാമ്മക്ക് വേണ്ടി ഒന്ന് പ്രാര്‍ത്ഥിച്ചു..
കര്‍ത്താവേ, ആ മാദാമ്മക്ക് ഒരുപാട് ഭര്‍ത്താക്കന്‍മാരെ കൊടുക്കേണമേ!!"

ഇങ്ങനെ പ്രാർത്ഥിച്ചിട്ട്, ആ മദാമ്മേടെ അടുത്തോട്ടു തന്നെ പോണം, കേട്ടോ!

siva // ശിവ said...

ഹ ഹ അരുണേ കലക്കി :)

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

പറയാന്‍ വന്നതാ??
ഇഷ്ടായീന്നന്നെ..
:)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

"ഇറങ്ങിയപ്പോള്‍ അവള്‍ കാതരയായി മൊഴിഞ്ഞു, മാദാമ്മക്ക് മനുവിനെ പേഴ്സണലായി ഒന്ന് കാണണമത്രേ."

അപ്പോള്‍ മദാമ്മയെ കണ്ടതിന്റെ ബാക്കി അടുത്ത കഥ ഉടന്‍ പ്രതീക്ഷിക്കാമല്ലൊ ല്ലെ?

Rejitha said...

arun ,

ithrayum chirippichathinu thanks.

adutha postinayi kathirikkunnu.

the man to walk with said...

ha ha ishtaayi..

ജയരാജ്‌മുരുക്കുംപുഴ said...

ashamsakal............

gopan m nair said...

"ചുമന്ന് നടക്കേണ്ടാന്ന് കരുതി അപ്പിയുമിട്ട്,....."

ബുഹഹഹ..അരുണ്‍ഭായീ...സേം പിച്ച് !!

gopan m nair said...

"ചുമന്ന് നടക്കേണ്ടാന്ന് കരുതി അപ്പിയുമിട്ട്,....."

ബുഹഹഹ..അരുണ്‍ഭായീ...സേം പിച്ച് !!

ഒഴാക്കന്‍. said...

അത് കലക്കി!!!

അരുണ്‍ പിടിച്ച പുലിവാല്‍!!

മുണ്ടുടുക്കല്‍ ഒഴിവാക്കിയാല്‍ ഈ പാവവും പലതവണ ഇതൊക്കെ അനുഭവിച്ചതാ.. ഇപ്പോഴും അനുഭവിക്കുന്നതാ... ബാംഗ്ലൂര്‍ ബാച്ചിലര്‍ ജീവിതം!!

kichu... said...

kalakki annaaa ......


njaanum oru divasam mundumuduthu officeil poyathaaa.....

ellaarum entho? bheekarajeeviye nokkum poleyaa enne nOkiye....

പാട്ടോളി, Paattoli said...

"എന്തേ പാന്‍റ്‌സ്സ് ഇടാഞ്ഞേ? എന്തിനാ ഇങ്ങനെ വന്നത്?"
"ഉണങ്ങാന്‍ ഇട്ടേക്കുവാ"
"മുണ്ടുടുത്താല്‍ കാറ്റ് കൊള്ളുമെന്ന് കേട്ടിട്ടുണ്ട്, ഉണങ്ങുമെന്ന് തോന്നുന്നില്ല"

ഗുണ്ടു തന്നെ !!!

ഒന്നാംകുറ്റിക്കാർ ഒണക്കും,
കാറ്റും കൊള്ളിക്കും !!!

അളിയനും പെങ്ങക്കും സുഖം തന്നേ ??

അളിയനു കൊടുത്തതിന്റെ ബാക്കിയുണ്ടെങ്കിൽ
വിളിക്കണേ........

കൂട്ടുകാരൻ said...

അരുണ്‍ ചേട്ടാ,, എന്നി പറയാന്‍ ആണേല്‍ കുറെ ഉണ്ട്...നല്ല അവതരണം....ബൈക്കിന്റെ കാര്യം ഓര്‍ത്തപ്പോളും, ബാച്ചി ലൈഫിലെ അവതരണങ്ങളും വായിച്ചപ്പോള്‍ അരവിന്ദേട്ടന്റെ സീറോ ഹോണ്ടാ കലാശം ഓര്‍മ വന്നു....ബാംഗ്ലൂര്‍ ബാച്ചി ലൈഫിന് മിക്കവാറും ഒരു മുഖം ആണ് അല്ലെ.

yousufpa said...

പളപള ഷര്‍ട്ടും ഡബിള്‍ വേഷ്ടിയും സിന്ദാബാദ്.പക്ഷെ എനിയ്ക്കത് നേരാം വണ്ണം ഉടുക്കാനറിഞ്ഞൂട.ഞാന്‍ പാവം മലയാളി.

മൂര്‍ത്തി said...

ചിരിച്ച് വയറുവേദനിക്കുന്നെന്ന് പറയാന്‍ വന്നതാണേ!

Anil cheleri kumaran said...

ദേവാംഗന കലക്കി.. അരുണ്‍..
തുടരുക മദാമ്മ ചരിതങ്ങള്‍.

sunil panikker said...

ഹി ഹി ഹി ഇതു കലക്കി..
അടുത്ത ഒരു മാസത്തേക്ക്‌ വേറെ പോസ്റ്റ് വേണ്ട..!
"തിരക്കായിരുന്നു, അത് കൊണ്ടിന്ന് പുട്ടും മൊട്ടയുമാ" ആദ്യമൊക്കെ ഇത് കേള്‍ക്കുമ്പോള്‍ തിരക്കില്ലാത്ത ഒരു ദിവസം വരുമെന്നും, അന്ന് വിഭവസമൃദ്ധമായി കഴിക്കാമെന്നും വെറുതെ മോഹിച്ചിരുന്നു, ഇടയ്ക്കിടയ്ക്ക്‌ ഇതു പോലുള്ള വെടിമരുന്നുകൾ ശരിക്കും ആസ്വദിച്ചു..

Unknown said...

ഹ..ഹ.. അരുണേ... തകർപ്പൻ...

ഭായി said...

ചിത്രം മനോഹരന്‍!
കഥ ചിരിപ്പനീയം! :-)

Jinto Devasia Pulimoottil said...

തകര്‍പ്പന്‍ പോസ്റ്റ്‌. തോഴുതിരിക്കുന്നു. എന്നാലും മദാമ്മ വിളിച്ചത്‌ എന്തിനായിരുന്നു എന്നു പറയാത്തത് മോശായിപ്പോയി.

പട്ടേപ്പാടം റാംജി said...

"ചുട്ട് പൊള്ളുന്ന ചൂട് വെള്ളത്തില്‍ ചന്തി കഴുകിയാല്‍, റോക്കറ്റിന്‍റെ ആസനത്തില്‍ തീ കൊളുത്തിയ പോലെ തല പോയി ഉത്തരത്തില്‍ ഇടിക്കും"

പതിവുപോലെ നന്നായി രസിപ്പിച്ചു അരുണ്‍.

അനൂപ്‌ said...

അരുണ്‍ജി കലക്കി.....

ബാംഗ്ലൂര്‍ ബാച്ചിലര്‍ ജീവിതം വീണ്ടും ഓര്‍ത്തു പോയി....
ബൈക്ക്, യമഹ ലിബറോ!!
ആളൊരു നാണം കുണുങ്ങിയാ, ഞാന്‍ മുകളില്‍ കയറുമ്പോ വിനയത്തിലൊന്ന് താഴും.ആദ്യത്തെ കിക്കിന്‌ ഉറക്കത്തില്‍ നിന്ന് ഉണരും, രണ്ടാമത്തെ കിക്കിന്‌ ചൂളമടി പോലൊരു ശബ്ദം, മൂന്നാമത്തെ കിക്കിന്‌ അപ്പിയിടുന്നതിനു മുന്നേ ഉള്ള ശബ്ദം, അടുത്ത കിക്കിന്‌ വണ്ടി സ്റ്റാര്‍ട്ട്.തുടര്‍ന്ന് ഫസ്റ്റ് ഇട്ട് റെയിസ്സ് ചെയ്യുമ്പോള്‍ വണ്ടി ഓഫ്.
ഇത് ബൈക്കിന്‍റെ ദിനചര്യ. എന്‍റെ ലിബറോയും ഇങനെ തന്നെയായിരുന്നു
...............................ഒരു മാസം കുറേ കൂടുതലാ

Sukanya said...

"അത് കേട്ടപ്പോ ഇതൊക്കെ ഇവിടെ സര്‍വ്വസാധാരണമാണെന്ന് വല്യ മാനേജര്‍ അവകാശപ്പെട്ടത്രേ, പഹയന്‍!!അല്ലേലും അങ്ങേര്‌ എട്ടുകാലി മമ്മുഞ്ഞിനെ പോലാ, ക്രെഡിറ്റ് കിട്ടിയാ അപ്പോ പറയും:"എല്ലാം ഞമ്മളാ!!" "
വളരെ ശരി. ഇഷ്ടമായി, ചിരിച്ചു മതിയായി.

ടിന്റുമോന്‍ said...

ഹ ഹ ഓരോരോ കോർപ്പറേറ്റ് ഐറ്റംസേ...

വശംവദൻ said...

:)

പടം കലക്കി, കഥയും.

ചേച്ചിപ്പെണ്ണ്‍ said...

അരുണ്‍ .... കൊച്ചുത്രേസ്സ്യ പറഞ്ഞ പോലെ ചിരി കരച്ചില്‍ ദേഷ്യം ഇവ ഒന്നും കണ്ട്രോള്‍ ചെയ്യാന്‍ പറ്റാത്ത ഒരുത്തി ആണ് ഞാനും ...
കുട്യോള്‍ ലാബില്‍ ഇല്ലാത്തത് എന്റെ ഭാഗ്യം ....
"വട്ടാണല്ലേ മിസ്സിന് .. ?" എന്ന രീതീലുള്ള നോട്ടത്തില്‍ നിന്നും രക്ഷ പെട്ടു .....
ചിരിച്ചു .... ചിരിച്ചു ...ഒരു വഴിയായി ...

ഖാന്‍പോത്തന്‍കോട്‌ said...

കലക്കി

nandakumar said...

പഴയതു പോലെ തകര്‍പ്പന്‍:) ചിരിച്ചു വശായി.

(അപ്പിയിടല്‍ ഇത്രക്കിഷ്ടമാണോ?) :)

poor-me/പാവം-ഞാന്‍ said...

good work.congrats..will come again..

Sandeepkalapurakkal said...

തകര്‍ത്തു മാഷേ.........

smitha adharsh said...

ഞാന്‍ ചിരിച്ചു മരിച്ചു...കൊലപാതകി!!
ദൈവം ഒരു ദിവസത്തില്‍ ഒരു ഇരുപത്തിയാറു മണിക്കൂര്‍ തന്നിരുന്നെങ്കില്‍ ഇതൊക്കെ അപ്പപ്പോ വായിക്കായിരുന്നു..

smitha adharsh said...

ഞാന്‍ ചിരിച്ചു മരിച്ചു...കൊലപാതകി!!
ദൈവം ഒരു ദിവസത്തില്‍ ഒരു ഇരുപത്തിയാറു മണിക്കൂര്‍ തന്നിരുന്നെങ്കില്‍ ഇതൊക്കെ അപ്പപ്പോ വായിക്കായിരുന്നു..

വിന്‍സ് said...

//അച്ഛനും അമ്മയും എനിക്കൊരു നല്ല ഭാവിക്കായി പ്രാര്‍ത്ഥിച്ചു, നാട്ടുകാര്‌ അവര്‍ക്ക് മനസമാധാനം കിട്ടണേന്ന് പ്രാര്‍ത്ഥിച്ചു, പെണ്‍കുട്ടികള്‍ അവരുടെ കല്യാണം നടക്കാന്‍ പ്രാര്‍ത്ഥിച്ചു.ദൈവം എല്ലാ പ്രാര്‍ത്ഥനയും കേട്ടു, എനിക്ക് ബാംഗ്ലൂരില്‍ ജോലി തന്നു..
കര്‍ത്താവിനു ഒരു വെടിക്ക് മൂന്ന് പക്ഷി!!
//

hahaha

Rajesh said...

അരുണേ,
തന്റെ സാധാരണ പോസ്റ്റുകള്‍ വെച്ച് നോക്കുമ്പോ ബിലോ ആവറേജ് ആണ് ഇത്. അപ്പിക്ക് ഒരു പാട് importance കൊടുത്തത് ചിരിപിക്കാന്‍ ഒരു desperate attempt ആയി തോന്നി.

SreeDeviNair.ശ്രീരാഗം said...

അരുണ്‍,
നല്ല രസമുണ്ട് കേട്ടോ?
(ദേവാംഗനയെ കാണാന്‍
വന്നതാണ്)


ചേച്ചി

സിനോജ്‌ ചന്ദ്രന്‍ said...

കാലയില്‍ ജോണേട്ടന്‍റെ വീട്ടീന്ന് പുട്ടും മൊട്ടയും, ഉച്ചക്ക് ഓഫീസ്സ് ക്യാന്‍റീനീന്ന് ചോറും മൊട്ടയും, രാത്രിയില്‍ മീനാഷി ബാറീന്ന് പട്ടയും മൊട്ടയും.
ആദ്യമായി ഇവിടെ വന്നതാണെങ്കിലും വന്നത് വെറുതെ ആയില്ല.

abhi said...

കലക്കി :)
കുറെ ചിരിച്ചു !

sreejith said...

Hi arun chetta adi poli..........ee maasathe ettavum nalla blog

അരുണ്‍ കരിമുട്ടം said...

ജയന്‍: പോകാതിരിക്കാന്‍ പറ്റുമോ??

ശിവ: നന്ദി

രാമചന്ദ്രന്‍:അതേയോ

ഇന്‍ഡ്യാഹെറിറ്റേജ്‌: പിന്നെ, തീര്‍ച്ചയായും പ്രതീക്ഷിക്കാം

രജിത:നന്ദി

ദ മാന്‍ ടു വാക്ക് വിത്ത്:നന്ദി

ജയരാജ്:എന്തിന്??

ഗോപന്‍:പിന്നല്ല

ഒഴാക്കാന്‍:ഇത് ഒരാടെ കാര്യമല്ല, പൊതുവായുള്ളതാ :)

കിച്ചു:മുണ്ട് ഇവിടെ നിഷിധമാണോ?? എന്തോ?

അരുണ്‍ കരിമുട്ടം said...

പട്ടോളി:ഉണങ്ങുമോ??

കൂട്ടുകാരാ:അരവിന്ദേട്ടന്‍ നമ്മടെ ഗുരുവല്ലേ, അപ്പോ ആ ഒരു ശൈലി വരും:)

യൂസഫ്:എന്നാ ഉടുക്കാതിരിക്കുവാ നല്ലത്:)

മൂര്‍ത്തി:നന്ദി

കുമാരന്‍:ഒരു തുടരന്‍ ഉടനെ കാണും

സുനിലേ:ഇതൊക്കെയാ ബാച്ചി ലൈഫ്

ജിമ്മി:നന്ദി

ഭായി:കമന്‍റ്‌ കുടുകുടീയം

ജിന്‍റോ:അത് ഞാന്‍ പറയാം

റാംജി:നന്ദി:)

പ്രവീണ്‍ said...

"മുണ്ടുടുത്താല്‍ കാറ്റ് കൊള്ളുമെന്ന് കേട്ടിട്ടുണ്ട്, ഉണങ്ങുമെന്ന് തോന്നുന്നില്ല"
ithu kidilam ..

raadha said...

അരുണേ, പതിവ് പോലെ ചിരിപ്പിച്ചു ട്ടോ. എന്തൊക്കെ സംഭവിച്ചാലും പൂച്ച നാല് കാലേല്‍ എന്ന് പറയുമ്പോലെ വീണിടം വിദ്യയാക്കി ല്ലേ?
പടം കൊള്ളാട്ടോ

Akbar said...

Good one. best wished.

ഉല്ലാസ് said...

Arun,

Valare nannayitundu...

അരുണ്‍ കരിമുട്ടം said...

നൂലന്‍:തിരിച്ച് വന്നു ട്ടോ

സുകന്യചേച്ചി:സന്തോഷമായി

ടിന്‍റുമോന്‍:ചുമ്മാ :)

വശംവദന്‍:താങ്സ്സ്

ചേച്ചിപ്പെണ്ണ്:എല്ലാരും വായിക്കുന്നതില്‍ സന്തോഷമുണ്ട്, പിന്നെ ഇടക്ക് മാതൃഭൂമിയില്‍ വന്നത് കണ്ടാരുന്നു

ഖാന്‍പോത്തന്‍കോട്:നന്ദി

നന്ദേട്ടാ:അത് മോശമാ

പാവം ഞാന്‍:വരണം

സന്ദീപ്:നന്ദി

സ്മിത ചേച്ചി: നല്ല ആഗ്രഹമാ കേട്ടോ:)

അരുണ്‍ കരിമുട്ടം said...

വിന്‍സ്:നന്ദി

രാജേഷ്:ശരിയാ മാഷേ, ഇട്ട് പോയില്ലേ, ഡിലീറ്റ് ചെയ്യുന്നതെങ്ങനാ?

ശ്രീരാഗം:കണ്ട് ഇഷ്ടായല്ലൊ അല്ലേ?

സിനോജ്:സന്തോഷമായി

അബി:നന്ദി

ശ്രീജിത്ത്:അപ്പോ ഇഷ്ടായി അല്ലേ?

പ്രവീണ്‍:ചുമ്മാ കിടക്കട്ടെ

രാധാ:അതാണ്, എന്ത് സംഭവിച്ചാലും നാല്‌ കാലില്‍ തന്നെ:)

അക്ബര്‍:താങ്ക്സ്സ്

ചങ്കരന്‍:ഇനിയും വരണേ

വിനുവേട്ടന്‍ said...

ഒരു സംശയം അരുണ്‍ഭായ്‌... അപ്പോള്‍ അന്നായിരുന്നോ ആദ്യമായിട്ട്‌ ബാത്ത്‌റൂമില്‍ കയറിയത്‌?

അങ്ങനെ നമ്മുടെ മുണ്ടുടുത്ത്‌ മദാമ്മയുടെ മുന്നില്‍ ഒന്നു വിലസി അല്ലേ?... കൊള്ളാം...

കരിമുട്ടം അരവിന്ദ് said...

nannayirikkunnu :)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ബാക്ക് ഇന്‍ ട്രാക്ക്! കലക്കി.

ഉപാസന || Upasana said...

Fine post
:-)))
Upasana

അരുണ്‍ കരിമുട്ടം said...

വിനുവേട്ടാ:അല്ല, പക്ഷേ ആദ്യമായാണ്‌ സന്ദീപിനു മുന്നേ കയറുന്നത് :)

ചിറ്റപ്പാ:നന്ദി

കുട്ടിച്ചാത്താ: ഇങ്ങനെ ഒരു വാക്ക് കുറേ നാളായി പ്രതീക്ഷിച്ചിരിക്കുവാരുന്നു

ഉപാസന:നന്ദി:)

Suraj P Mohan said...

ആളൊരു നാണം കുണുങ്ങിയാ, ഞാന്‍ മുകളില്‍ കയറുമ്പോ വിനയത്തിലൊന്ന് താഴും.ആദ്യത്തെ കിക്കിന്‌ ഉറക്കത്തില്‍ നിന്ന് ഉണരും, രണ്ടാമത്തെ കിക്കിന്‌ ചൂളമടി പോലൊരു ശബ്ദം, മൂന്നാമത്തെ കിക്കിന്‌ അപ്പിയിടുന്നതിനു മുന്നേ ഉള്ള ശബ്ദം, അടുത്ത കിക്കിന്‌ വണ്ടി സ്റ്റാര്‍ട്ട്.തുടര്‍ന്ന് ഫസ്റ്റ് ഇട്ട് റെയിസ്സ് ചെയ്യുമ്പോള്‍ വണ്ടി ഓഫ്.
അമേരിക്കയെ പറ്റിയുള്ള പൊതുവായ ധാരണയില്‍ മാദാമ്മക്ക് വേണ്ടി ഒന്ന് പ്രാര്‍ത്ഥിച്ചു..
കര്‍ത്താവേ, ആ മാദാമ്മക്ക് ഒരുപാട് ഭര്‍ത്താക്കന്‍മാരെ കൊടുക്കേണമേ!!
ഇത് കിടിലന്‍ ആയിരുന്നു.
അരുണിന്‍റെ കൊറച്ചു posts ഞാന്‍ മിസ്സ്‌ ചെയ്തിട്ടുണ്ട്. കൊറച്ചു നാള്‍ തിരക്കിലായിരുന്നു.
അതൊക്കെ വായിച്ചു തീര്‍ക്കണം.

സന്തോഷ്‌ പല്ലശ്ശന said...

ഈ കഥ നന്നായി നല്ല സ്റ്റോറിയുള്ള കഥ... എനിക്കൊരു പാഠമായി... ന്നാലും ആ മദാമ്മ എന്തിനായിരുന്നു വിളിച്ചത്‌ എന്നു മാത്രം പറഞ്ഞില്ല... :(

അരുണ്‍ കരിമുട്ടം said...

ഉടന്‍ വരുന്നു..
ദേവാംഗന കാത്തിരിക്കുന്നു എന്നതിന്‍റെ രണ്ടാം ഭാഗം..
ഉറക്കമില്ലാത്ത രാത്രി
(പതിനെട്ട് വയസ്സിനു താഴെ പ്രായമുള്ളവര്‍ രക്ഷിതാക്കളുടെ അനുവാദത്തോട് കൂടി മാത്രം വായിക്കുക)
(ചുമ്മാ ഒരു പരസ്യം)

രാജന്‍ വെങ്ങര said...

രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു.പെട്ടെന്നാവട്ടെ..ഉള്ളു തുറന്നു ചിരിച്ചിട്ടു കുറച്ചു ദിവസമായി...അരുണിന് എല്ലാവിധ ആയുരാരോഗ്യ സൌഖ്യവും നേരുന്നു.ചിരിയുടെ ഈ വണ്ടി നിര്‍ത്താതെ പായട്ടെ...സ്നേഹപൂര്‍വ്വം രാജന്‍ വെങ്ങര

Pd said...

രണ്ടാം ഭാഗം പോരട്ടെ പരസ്യം വായിച്ചപ്പൊ ഒരു ആകാംക്ഷ മദാമ്മയല്ലെ ഹീറൊയിന്‍

കൊലകൊമ്പന്‍ said...

കൊള്ളാംട്ടോ ...
മദ്ദാമ്മ എന്തിനാ വിളിപ്പിച്ചത് എന്ന ടെന്‍ഷന്‍ഇല്‍ ദേ ഇപ്പൊ തന്നെ മൂന്ന് പെഗ് അടിച്ചു തീര്‍ത്തു !

ഉല്ലാസ് said...

പതിനെട്ടിനു മുകളില്‍ പ്രായമുള്ളവര്‍ പ്രതീക്ഷയോടെ കണ്ണും നട്ട്‌ ഇരിക്കുന്നു! ദേവാംഗന എങ്ങനെ വരുന്നു എന്നറിയാന്‍.

Unknown said...

ഹോ,വാട്ട് എ ഡേ!!
ഹോ, വാട്ട് എ ഹോട്ട് ഡേ എന്ന് തിരുത്തി വായിക്കാന്‍ അപേക്ഷ..
ചിരിച്ചോ മോട്ടയിട്ടല്ലോടെയ്....(എം ജി ശ്രീകുമാര്‍ സ്റ്റൈല്‍ മൊട്ട.. )

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

കമന്റൊന്നും എഴുതാന്‍ കിട്ടണില്ല ഭായ്..................

വേമ്പനാട് said...

പറയാന്‍ വന്നത് എന്താച്ചാല്‍ സൂപ്പര്‍ അത്ര തന്നെ വേറെന്താ പറയുകാ ...

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com