For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

രാജാവിനെ സേവിക്കുന്നവന്‍



മക്കളെ നല്ല നിലയില്‍ എത്തിക്കുക എന്നത് ഏതൊരു മാതാപിതാക്കളുടെയും സ്വപ്നമാണ്.കഴിവതും തങ്ങളുടെ തന്നെ പാതയില്‍ മക്കള്‍ വരണമെന്നാണ്‌ അവരുടെ ആഗ്രഹം.മന്ത്രിക്ക് മകനെ മന്ത്രിയും, ഡോക്ടര്‍ക്ക് മകനെ ഡോക്ടറും, കള്ളനു മകനെ കള്ളനും ആക്കണമെന്ന് ആഗ്രഹിക്കുന്നടത്തോളം കാലം സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ എന്‍റെ അച്ഛനും അമ്മയും ഞാനൊരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാകണമെന്ന് ആഗ്രഹിച്ചതില്‍ തെറ്റ് പറയാനില്ല.അതിനാല്‍ തന്നെ കുട്ടിക്കാലത്ത് അവര്‍ എന്നെ കൃഷ്ണന്‍ കണിയാന്‍റെ മുമ്പിലെത്തിച്ചു, അതിയാന്‍ കവടി നിരത്തി...
"പത്തില്‍ സൂര്യനാ, മോനു രാജയോഗമുണ്ട്"
ലോകത്തിനു തന്നെ ജനാധിപത്യത്തിനു ഉദാഹരണമായ ഇന്ത്യാമഹാരാജ്യത്തില്‍ ഞാനൊരു രാജാവാകുമെന്ന് ഓര്‍ത്ത് അമ്മയൊന്ന് സന്തോഷിച്ചു, നാഷണല്‍ ഹൈവേയില്‍ കൂടി ഒരു കിരീടവും വച്ച്, കൈയ്യില്‍ വാളും പിടിച്ച് ഞാന്‍ കുതിര ഓടിച്ച് പോകുന്ന സീന്‍ അച്ഛന്‍ സ്വപ്നത്തില്‍ കണ്ടു.
അതേ, ഞങ്ങളുടെ മകനു രാജയോഗമുണ്ട്...
അവന്‍ നാളത്തെ രാജാവാണ്!!
അച്ഛനും അമ്മയും ഒരേ പോലെ സന്തോഷിച്ചു.

എന്നാല്‍ കൃഷ്ണന്‍ കണിയാരുടെ നാവില്‍ വിളയാടിയ രാജയോഗമെന്തെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കി...
"രാജയോഗമെന്ന് ഉദ്ദേശിച്ചത് രാജാവിനെ സേവിക്കാനുള്ള യോഗമാണ്, അതായത് സര്‍ക്കാരുദ്യോഗസ്ഥം ലഭിക്കുമെന്ന് സാരം"
അച്ഛന്‍റെ സ്വപ്നത്തില്‍ ഹൈവേയില്‍ കൂടി മുമ്പോട്ട് ഓടിയ കുതിര രണ്ട് മിനിറ്റ് പുറകോട്ട് ഓടി.അല്ലെങ്കില്‍ തന്നെ ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും രാജവാഴ്ചക്കൊന്നും ഇനി ഇവിടൊരു കാര്യവുമില്ലെന്നും അമ്മ ആത്മഗതം ചെയ്തു.
അതേ, ഞങ്ങളുടെ മകന്‍ രാജാവാകില്ല....
പക്ഷേ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാകും...
അങ്ങനെ അവന്‍ രാജാവിനെ സേവിക്കും!!!
അച്ഛനും അമ്മയും വീണ്ടും സന്തോഷിച്ചു.

അന്ന് മുതല്‍ അതിനായുള്ള ശ്രമങ്ങള്‍ തുടങ്ങി.കസേരയില്‍ ഇരുന്ന് ഉറങ്ങാനും, ചുവന്ന മഷിയുടെ പേന കൊണ്ട് കുത്തി വരക്കാനും ഞാന്‍ ചെറുപ്പത്തിലെ പഠിച്ചു.വിദ്യാഭ്യാസം കഴിഞ്ഞപ്പോള്‍ എന്‍റെ വിവരവും, വിദ്യാഭ്യാസവും, സൌന്ദര്യവും കണക്കിലെടുക്കാതെ എല്ലാ സര്‍ക്കാര്‍ ഉദ്യോഗത്തിനും ഞാന്‍ അപേക്ഷ സമര്‍പ്പിച്ചു...
ഒന്നും സംഭവിച്ചില്ല.
മനു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആയില്ല!!!
'മൂട്ടുവിന്‍ തുറക്കപ്പെടും' എന്നല്ലേ, ഞാന്‍ വീണ്ടും വീണ്ടും ശ്രമിച്ചു.ഒടുവില്‍ കേരളത്തില്‍ ഉടനീളമുള്ള ഒരു അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ ഒരു ജോലി ശരിയായി, ഒരു വിധത്തില്‍ പറഞ്ഞാല്‍ സര്‍ക്കാര്‍ ഉദ്യോഗം.

പോസ്റ്റിംഗ് കോഴിക്കോട്‌ റീജിയണില്‍...
അതായത് കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, പാലക്കാട്, കാസര്‍കോഡ് എന്നിങ്ങനെ ആറ്‌ ജില്ലയിലെ ആ സ്ഥാപനത്തിന്‍റെ ഓഫീസുകളിലെ കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട എന്ത് പ്രശ്നവും എന്‍റെ നെഞ്ചത്ത്.പക്ഷേ ഇവിടെ ഒരു ഗുണമുണ്ട്, എവിടെ എങ്കിലും ഒരു പ്രശ്നമുണ്ടായാല്‍ കോഴിക്കോട് ഓഫീസില്‍ നിന്ന് ആ കാരണം പറഞ്ഞ് ഇറങ്ങാം.പിന്നെ പ്രശ്നകാരിയായ ഓഫീസില്‍ ചെന്ന് കമ്പ്യൂട്ടറും പ്രോഗാമും നന്നാക്കാം.അതിനു ശേഷം നേരെ വീട്ടില്‍ പോകാം, പിന്നെ ഒരാഴ്ച കഴിഞ്ഞ് കോഴിക്കോട്ടെ ഓഫീസില്‍ ചെന്നാ മതി. അപ്പോഴത്തേക്കും പ്രശ്നകാരിയായ ഓഫീസിലെ എഞ്ചിനിയര്‍, 'മനു കഴിഞ്ഞ ഒരാഴ്ച ഇവിടെ ഭയങ്കര ജോലിയില്‍ ആയിരുന്നെന്ന്' പറഞ്ഞ് ഒരു ലെറ്റര്‍ കോഴിക്കോട്ടേക്ക് അയച്ചിരിക്കും.ഇത് ഞാനും മറ്റ് ഓഫീസിലെ സ്റ്റാഫും തമ്മിലുള്ള അഡ്ജസ്റ്റ്മെന്‍റ്.

അങ്ങനെയിരിക്കെയാണ്‌ കാസര്‍കോഡ് ഓഫീസില്‍ നിന്ന് ഒരു കാള്‍ വന്നത്.അവരുടെ കമ്പ്യൂട്ടറില്‍ ഒന്നും ചെയ്യാന്‍ പറ്റുന്നില്ല പോലും.ശരിക്കും കാസര്‍കോഡ് റീജിയനില്‍ എനിക്ക് അന്ന് വരെ ഒരു പ്രോബ്ലവും ഇല്ലായിരുന്നു, എന്തെന്നാല്‍ അവിടെ വര്‍ക്ക് ചെയ്യുന്ന വയനാടുകാരനായ സതീശന്‍ ഒരു വിധപ്പെട്ട പ്രോബ്ലമെല്ലാം സോള്‍വ് ചെയ്യും.ഇതിപ്പോ സതീശനിങ്ങ് വയനാട്ടിലാ...
എന്തായാലും കാസര്‍കോഡിനു പോകുന്നതിനു മുമ്പ് സതീശനെ ഒന്ന് വിളിച്ചു:
"ഹലോ മാഷേ, ഞാന്‍ ഇന്ന് നിങ്ങടെ ഓഫീസിലേക്ക് തിരിക്കുക"
"എന്ത് പറ്റി?"
"അറിയില്ല എന്തോ പ്രോബ്ലം, പോയി നോക്കട്ടെ.പിന്നെ ഒരാഴ്ചത്തെ അവധി ഒപ്പിച്ച് തരണേ"
"അതേറ്റു, ഞാന്‍ മൂര്‍ത്തി സാറിനെ വിളിച്ച് പറയാം"
അങ്ങനെ ഞാന്‍ കാസര്‍കോഡിനു യാത്രയായി...

മൂര്‍ത്തി സാര്‍...
കൃഷ്ണമൂര്‍ത്തി എന്ന പാലക്കാടന്‍ പട്ടര്‌!!!
അദ്ദേഹമാണ്‌ കാസര്‍കോഡിലെ ഓഫീസിലെ ഏമാന്‍, അഥവാ മെയിന്‍ എഞ്ചിനിയര്‍.ഫോണിലൂടെ സംസാരിക്കുമ്പോഴെല്ലാം ഒരു ഭാഗവതരുടെ ശബ്ദമുള്ള ഇദ്ദേഹത്തെ ഞാന്‍ ആദ്യമായി കാണുന്നത് അന്ന് വൈകിട്ട് കാസര്‍കോഡില്‍ ചെന്നപ്പോഴായിരുന്നു.സ്വല്പം കഷണ്ടി വന്ന തല, വലിയ വയറ്‌, വെളുത്ത നിറം, നെറ്റിയില്‍ കുറി, ആകെ മൊത്തത്തില്‍ ആര്യഭവന്‍ ഹോട്ടലിലെ കൌണ്ടര്‍ മേശയില്‍ തലയാട്ടി ഇരിക്കുന്ന ബൊമ്മകൊലുസ്സ് മോഡല്‍ സാധനം.
"മനു വന്നല്ലോ, നോമിനു സന്തോഷമായി"
നോമിനും സന്തോഷമായി!!!
"വരിക വരിക അതാ കമ്പ്യൂട്ടര്‍"
ഞാന്‍ ആ ഓഫീസിലേക്ക് വലതുകാല്‍ വച്ചു കേറി...

ഹൈവേ സൈഡിലുള്ള ഒരു കെട്ടിടത്തിന്‍റെ രണ്ടാം നിലയിലാണ്‌ ഓഫീസ്.സ്റ്റാഫിനിരുന്ന് വര്‍ക്ക് ചെയ്യാന്‍ ഒരു ഹാള്‍, മൂലയില്‍ കണ്ണാടി കൂടിനകത്ത് കമ്പ്യൂട്ടര്‍, കട്ടില്‍ അടക്കമുള്ള സാമഗ്രികള്‍ അടങ്ങിയ ഒരു ഗസ്റ്റ് റൂം, അതിനോട് ചേര്‍ന്ന് ഇടുങ്ങിയ ഒരു സ്റ്റോര്‍ റൂം, അതിനു ഒപ്പമായി വിശാലമായ ഒരു ബാത്ത് റൂമും.ഹാളില്‍ ചിതറി കിടക്കുന്ന കസേരയും മേശയും, പിന്നെ ഒരു മൂലയില്‍ എഞ്ചിനിയറുടെ ക്യാബിനും.
ഇതാണ്‌ ഓഫീസിന്‍റെ സെറ്റപ്പ്!!!
ഗസ്റ്റ് റൂമില്‍ രണ്ട് പേര്‍ക്ക് താമസിക്കാനുള്ള സൌകര്യമുള്ളതിനാല്‍ വേറെ ലോഡ്ജില്‍ റൂമൊന്നും നോക്കണ്ടാണെന്നും ഭാഗവതര്‍ ഉണര്‍ത്തിച്ചു.
സന്തോഷത്തോടെ ഞാന്‍ ജോലി തുടങ്ങി...
ആദ്യം കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്ത് നോക്കി, ഇല്ല മോണിറ്ററില്‍ ഒന്നും തെളിയുന്നില്ല.
"ഇദ് തന്നെ പ്രോബ്ളം, മൂന്ന് നാളായേ" പട്ടരുടെ പരിഭവം.
അത് പിന്നെ മോണിറ്ററിന്‍റെ പവര്‍ കേബിള്‍ ഊരി ഇട്ടാല്‍ ഇങ്ങനെ തന്നെ ആയിരിക്കും പട്ടരേന്ന് മനസില്‍ പറഞ്ഞ് കൊണ്ട് ഞാന്‍ പവര്‍ കേബിള്‍ കുത്തി, കമ്പ്യൂട്ടര്‍ ഓണായി!!
"യൂ ആര്‍ വെരി ബ്രില്യന്‍റ്" പട്ടരുടെ പ്രശംസ.
യെസ്, യെസ് ഐം വെരി ബ്രില്യന്‍റ്!!!
എന്‍റെ ആ ഓഫീസിലെ ജോലി തീര്‍ന്നു.

സമയം സന്ധ്യയായിരിക്കുന്നു...
ഇനിയിപ്പോ നാളെ രാവിലെ തിരികെ പോകാമെന്നും, ഇന്ന് ഇവിടെ കഴിയാമെന്നുമുള്ള മൂര്‍ത്തി സാറിന്‍റെ ക്ഷണം ഞാന്‍ സന്തോഷത്തോടെ സ്വീകരിച്ചു.വരുന്ന ഒരാഴ്ച ഞാന്‍ കാസര്‍കോഡില്‍ ഓണ്‍ഡ്യൂട്ടിയില്‍ ആയിരുന്നെന്ന് ലെറ്റര്‍ തരാമെന്ന പ്രലോഭനം വേറെ, എന്‍റെ നല്ല സമയം എന്നല്ലാതെ എന്ത് പറയാന്‍?
എനിക്കൂടെ ചേര്‍ന്ന് ആഹാരം വാങ്ങാന്‍ പുറത്തേക്ക് ഇറങ്ങിയ പട്ടര്‌ തിരിഞ്ഞ് നിന്ന് സംശയഭാവത്തില്‍ ഒരു ചോദ്യം:
"മനു വീശുമോ?"
ബിയറില്‍ സോഡ ഒഴിച്ച് കഴിച്ചിരുന്ന കാലഘട്ടത്തില്‍ നിന്ന് ഒരുപാട് പുരോഗമിച്ചിരുന്നെങ്കിലും, പെട്ടന്നുള്ള ആ ചോദ്യം എന്‍റെ മുഖത്ത് ഒരു വളിച്ച ചിരിയാണ്‌ ഉണ്ടാക്കിയത്.
"ശരി, ശരി, വരുമ്പോ ഞാന്‍ സാധനവുമായി വരാം"
തന്നെ, കുശാലായി!!

നെപ്പോളിയന്‍ ബ്രാണ്ടിയുടെ ഫുള്‍ കുപ്പിയും, ഫുഡുമായി സാര്‍ തിരിച്ച് വന്നു.ആദ്യത്തെ പെഗ് ചുണ്ടോട് അടുപ്പിച്ചപ്പോള്‍ കണിയാരുടെ വാക്കുകള്‍ ചെവിയില്‍ മുഴങ്ങി...
"രാജാവിനെ സേവിക്കാന്‍ യോഗമുള്ള കുഞ്ഞാ"
ശരിയാ, സാക്ഷാല്‍ 'നെപ്പോളിയന്‍' മഹാരാജാവിനെ അല്ലിയോ ഇപ്പൊ സേവിച്ച് കൊണ്ടിരിക്കുന്നത്, ഇതാ പറയുന്നത് ജ്യോത്സ്യത്തില്‍ കാര്യമുണ്ടെന്ന്.
ഞാന്‍ രണ്ട് പെഗ്ഗ് തീര്‍ത്ത സമയം കൊണ്ട് പട്ടര്‌ പത്ത് പെഗ്ഗ് തീര്‍ത്തു, കുപ്പി കാലിയായി.പൊതിയഴിച്ച് മൂന്ന് പൊറാട്ടയും കറിയും എനിക്ക് തന്നിട്ട് ബാക്കിയുള്ളത് കവര്‍ അടക്കം അതിയാന്‍ അകത്താക്കി.
കിലുക്കത്തിലെ ജഗതിയുടെ ഡയലോഗ് മനസ്സില്‍ ഓടിയെത്തി...
"ചിക്കന്‍റെ ചാറ്‌ നിനക്ക്, കഷ്ണം എനിക്ക്"
ആയിക്കോട്ടേ!!!

ഫുഡ് കഴിഞ്ഞ് ഭാഗവതര്‍ സിഗര്‍റ്റിനു തീ കൊളുത്തിയപ്പോള്‍ കൈ കഴുകാനും, പാത്രങ്ങളൊക്കെ കഴുകി വയ്ക്കാനുമായി ഞാന്‍ പതിയെ ബാത്ത് റൂമിലേക്ക് നടന്നു.നെപ്പോളിയന്‍ പതുക്കെ തലക്ക് പിടിച്ച് തുടങ്ങിയിരിക്കുന്നു.എല്ലാം കഴുകി വൃത്തിയാക്കിയിട്ട് റൂമില്‍ തിരികെ എത്തിയപ്പോഴും ആശാന്‍ സിഗര്‍റ്റ് ആസ്വദിച്ച് കൊണ്ടിരിക്കുകയാണ്.എന്നെ കണ്ടതും അദ്ദേഹം മൃദുവായി ഒന്ന് മന്ദഹസിച്ചു, എന്നിട്ട് ചോദിച്ചു:
"ആരാ?"
"എന്താ സാര്‍?"
"താന്‍ ആരാണെന്ന്?"
ങ്ങേ!!!
സാറിന്‍റെ ഒരോ തമാശകളേ??
ചിരിച്ച് കൊണ്ട് മറുപടി നല്‍കി:
"സാര്‍, ഞാന്‍ മനു"
"ഏത് മനു?"
കര്‍ത്താവേ!!!! കളി കാര്യമാവുകയാണോ??
"സാര്‍, ഞാന്‍ ഓഫീസിലെ....." വിക്കി വിക്കി എന്‍റെ മറുപടി.
"സീ മിസ്റ്റര്‍ മനു, എന്ത് ഓഫീസ് കാര്യമായാലും രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ച് വരെ.താന്‍ ഇന്ന് പോയിട്ട് നാളെ പത്ത് മണി കഴിഞ്ഞ് വാ" പട്ടരുടെ ഉപദേശം.
സ്വല്പം മുമ്പ് കുടിച്ച രണ്ട് പെഗ്ഗും ആവിയായി!!!
സമയം പാതിരാത്രി ആകുന്നു, കള്ള്‌ തലക്ക് പിടിച്ചപ്പോള്‍ ഭാഗവതര്‍ എന്നെ മറന്നെന്നാ തോന്നുന്നത്.പറഞ്ഞത് കേട്ടില്ലേ, പോയിട്ട് പിന്നെ വരാന്‍.
എവിടെ പോകന്‍???
ഭഗവതി, ഞാനിനി എന്തോ ചെയ്യും???
ഇനി അദ്ദേഹം എന്നെ കളിയാക്കുകയാണോന്ന് സംശയത്തില്‍ ഞാന്‍ ചിരിച്ച് കൊണ്ട് ചോദിച്ചു:
"സാര്‍, തമാശ പറയുകയാണോ?"
"ഫ്! റാസ്ക്കല്‍..പറഞ്ഞാല്‍ മനസിലാവില്ലേ?...ഗെറ്റ് ഔട്ട്!!" പട്ടര്‌ ഒരു അലര്‍ച്ച.
ആ അലര്‍ച്ചയുടെ കാഠിന്യമായിരിക്കണം, ഗസ്റ്റ് റൂമില്‍ ഇരുന്ന ഞാന്‍ ഹാളും മറി കടന്ന്, തമിഴ് നായകന്‍റെ ഇടി കൊണ്ട വില്ലനെ പോലെ, ഓഫീസിനു പുറത്ത് തെറിച്ച് വീണു.

നട്ടപാതിരാത്രിക്ക് ഓഫീസിനു മുമ്പില്‍ താഴെ റോഡിലേക്ക് നോക്കി ഒരു ജന്മം, അത് ഞാന്‍ ആയിരുന്നു.അടിച്ച് ഫിറ്റായി ഗസ്റ്റ് റൂമിലെ കസേരയില്‍ സിഗററ്റും പൊകച്ചു കൊണ്ട് മറ്റൊരു ജന്മം, അത് അയാളായിരുന്നു, കൃഷ്ണമൂര്‍ത്തി എന്ന വട്ടന്‍ പട്ടര്‌.
ആദ്യത്തെ ഷോക്ക് ഒക്കെ മാറിയപ്പോള്‍ സമയം നോക്കാതെ സതീശനെ വിളിച്ചു:
"ഹലോ"
"ഹലോ സതീശാ, ഇത് ഞാനാ മനു"
'ഏത് നാശംപിടിച്ചവനാ ഈ നേരത്ത്?'
ഫോണില്‍ കൂടി അവന്‍റെ ഭാര്യ അവനോട് ചോദിക്കുന്നത് ഞാന്‍ വ്യക്തമായി കേട്ടു.
'ഇത് ആ കോഴിക്കോട് ഓഫീസിലെ മനുവാ'
സതീശന്‍ 'നാശംപിടിച്ചവന്‍റെ' ഡീറ്റയില്‍സ് ഭാര്യക്ക് കൈമാറിയതും ഞാന്‍ വ്യക്തമായി കേട്ടു.
തുടര്‍ന്ന് സ്നേഹസമ്പന്നമായ സ്വരത്തില്‍ എന്നോട്:
"എന്താ മനു, എന്ത് പറ്റി?"
കാര്യം ബോധിപ്പിച്ചു!!!
അപ്പുറത്തേ സൈഡില്‍ സതീശന്‍ ഞെട്ടല്‍ രേഖപ്പെടുത്തി, എന്നിട്ട് ഒരു സത്യം എന്നോട് പറഞ്ഞു:
"മനു അബദ്ധമായി പോയി, കള്ള്‌ വയറ്റിലെത്തിയാല്‍ മൂര്‍ത്തി സാര്‍ വയലന്‍റാ, കഴിഞ്ഞ മാസം ഓഫീസിലെ ജയിംസിനെ തീവ്രവാദി ആണെന്ന് പറഞ്ഞ് തലക്ക് അടിച്ച് കൊല്ലാന്‍ ശ്രമിച്ച വ്യക്തിയാ, സോ ബീ കെയര്‍ഫൂള്‍"
എന്‍റമ്മച്ചിയേ.
അകത്ത് സിഗററ്റും പുകച്ച് എന്‍റെ തല തല്ലി പൊട്ടിക്കാന്‍ തയ്യാറായി നില്‍ക്കുന്ന് മൂര്‍ത്തി സാറിന്‍റെ ദൃശ്യം എന്‍റെ അകതാരില്‍ തെളിഞ്ഞു.
കര്‍ത്താവേ!!!!

പതിയെ തിരികെ ഓഫീസില്‍ കയറി...
കതക് കുറ്റിയിട്ട് ഗസ്റ്റ് റൂമിന്‍റെ സൈഡിലെത്തി അകത്തേക്ക് കാത് കൂര്‍പ്പിച്ചു...
"ഇവനും തീവ്രവാദിയാ, ഇവനെയും തട്ടണം" പട്ടരു പുലമ്പുന്നത് എനിക്ക് വ്യക്തമായി കേള്‍ക്കാം.തുടര്‍ന്ന് അങ്ങേരുടെ വക പ്രാസത്തില്‍ ഒരു പാട്ടും:

"അവനെ കൈയ്യില്‍ കിട്ടും
ഉടനെ റൂമില്‍ പൂട്ടും
കത്തി വെച്ച് വെട്ടും
വെട്ടി വെട്ടി തട്ടും"

പിന്നെ, പിന്നെ ഇയാളു കൊറെ ഞൊട്ടും!!!

രക്ഷപെടണേല്‍ സ്വയം ബുദ്ധി പ്രയോഗിച്ചേ പറ്റു.ഇങ്ങനെ ചിന്തിച്ചു നിക്കേ ഫിറ്റായ ഭാഗവതര്‍ പതിയെ റൂമിനു വെളിയിലിറങ്ങി, ഞാന്‍ ഓടി ഹാളിലെ കസേരക്ക് പിന്നില്‍ ഒളിച്ചു.അവിടിരുന്നു ചെറിയ കല്ലുകള്‍ മറു സൈഡിലേക്ക് എറിഞ്ഞ് അങ്ങേരുടെ ശ്രദ്ധ തിരിച്ചു, ഒപ്പം ഒരു പരിചയവും ഇല്ലാത്തവനു ഒപ്പമിരുന്ന് വെള്ളമടിക്കില്ലെന്ന് മനസില്‍ പ്രതിജ്ഞയെടുത്തു, ജാതി മത ഭേദമന്യേ എല്ലാ ദൈവങ്ങളോടും രക്ഷിക്കണേന്ന് അപേക്ഷിച്ചു, തുടര്‍ന്ന് അയാളുടെ നീക്കങ്ങള്‍ നിരീക്ഷിച്ചു..

അങ്ങേര്‌ വേച്ച്, വേച്ച് ബാത്ത് റൂമിലേക്ക്, അകത്ത് കേറിയതും ഒരു വലിയ ശബ്ദം, 'നെപ്പോളിയന്‍' മഹാരാജാവിന്‍റെ 'വാള്' ഉറയില്‍ നിന്ന് ഊരി തെറിച്ചതാണെന്ന് എനിക്ക് മനസിലായി, തുടര്‍ന്ന് പല പല ശബ്ദങ്ങള്‍, കിരീടവും ആടയാഭരണങ്ങളും അതാ ഒന്നൊഴിയാതെ പോകുന്നു.ആലോചിച്ച് നില്‍ക്കാന്‍ സമയമില്ല, ഓടിചെന്ന് ബാത്ത് റൂം പുറത്ത് നിന്ന് കുറ്റിയിട്ടു..
മനസില്‍ മാപ്പപേക്ഷിച്ചു...
ഐം വെരി സോറി പട്ടരേ...
എനിക്കും ജീവിക്കണം!!!
തുടര്‍ന്ന് ഗസ്റ്റ് റൂമിലെത്തി അതും അകത്തു നിന്ന് കുറ്റിയിട്ട് സുഖനിദ്രയിലേക്ക്...

പിറ്റേന്ന് പ്രഭാതം..
ആറു മണിയായപ്പോഴേ ഓടിയെത്തി ബാത്ത് റൂം തുറന്നു.അത്തപ്പൂവിനു നടുവില്‍ ശവാസനത്തില്‍ മൂര്‍ത്തി സാര്‍.പതിയെ തട്ടി ഉണര്‍ത്തി...
"ഹായ് മനു, സുഖമാണോ?" അദ്ദേഹത്തിന്‍റെ ചോദ്യം.
'നായിന്‍റെ മോനേന്ന്' വായില്‍ വന്നത് വിഴുങ്ങി, പകരം തിരികെ ചോദിച്ചു:
"സാര്‍, ഇന്നലെ ഇവിടാണോ കിടന്നത്?"
"ഹേയ് അല്ല, റൂമിലായിരുന്നു, രാവിലെ ഇങ്ങോട്ട് മാറി കിടന്നതാ"
ഉവ്വ!!!
"ഇന്നലത്തെ പാര്‍ട്ടി ഞാനങ്ങ് ആസ്വദിച്ചു മനു"
ഞാനും!!
"കഴിഞ്ഞ രാത്രി ഞാന്‍ ഒരിക്കലും മറക്കില്ല, മനുവോ?"
ഞാനും ഒരിക്കലും മറക്കില്ല സാര്‍!!!
"ഇന്നൂടെ നിന്നിട്ട് നാളെ പോയാല്‍ പോരേ?"
എന്‍റമ്മച്ചിയേ!!!!!!
"അയ്യോ സാര്‍, എനിക്ക് ഇന്ന് തന്നെ പോണം"

ഒടുവില്‍ ബസ്സ് കേറ്റി വിടാന്‍ സാര്‍ കൂടി കൂടെ വന്നു, ബസ്സ് പുറപ്പെടുന്നതിനു മുമ്പ് പുറത്ത് നിന്ന് സാര്‍ വിളിച്ചു ചോദിച്ചു:
"ഇനി എന്നാ ഇങ്ങട്ട്?"
"വരാം സാര്‍"
തന്‍റെ പതിനാറടിയന്തിരത്തിനു വരാം!!!

തുടര്‍ന്ന് 'രാജാവിനെ സേവിച്ചവന്‍' നാട്ടിലേക്ക്...
'ദേവീ, നല്ല കാലം വരുത്തേണമേന്ന്' മനസില്‍ പ്രാര്‍ത്ഥിച്ചു.ദേവി ആ പ്രാര്‍ത്ഥന കേട്ടെന്ന് തോന്നുന്നു, ബസ്സിന്‍റെ കണ്ടക്ടര്‍ ടിക്കറ്റിനൊപ്പം ബാക്കി ഒരു രൂപ അമ്പത് പൈസ കൃത്യമായി തിരികെ തന്നു...
അതേ, നല്ല കാലത്തേക്ക് ആദ്യ ചുവട്‌വപ്പ്.

68 comments:

അരുണ്‍ കരിമുട്ടം said...

ഒരു കേരളപ്പിറവി കൂടി വരുന്നു...
എല്ലാവര്‍ക്കും സ്നേഹത്തോടെ ആശംസകള്‍!!
:)

jayanEvoor said...

ഹ!!
“അത്തപ്പൂവിനു നടുവില്‍ ശവാസനത്തില്‍...”
അതു കലക്കി!
കേരളപ്പിറവി ആശംസകൾ!

ഒഴാക്കന്‍. said...

ആ പട്ടരുടെ പടമാണോ പോസ്റ്റില്‍ ആദ്യം കൊടുതിരിക്കുന്നെ?
ഏതായാലും ഞാനും ഒന്ന് തീരുമാനിച്ചു ഇനി പരിചയം ഇല്ലാത്തവരുടെ കൂടെ രാജസേവ നഹി നഹി

sainualuva said...

'നെപ്പോളിയന്‍' മഹാരാജാവിന്‍റെ 'വാള്' ഉറയില്‍ നിന്ന് ഊരി തെറിച്ചതാണെന്ന് എനിക്ക് മനസിലായി, തുടര്‍ന്ന് പല പല ശബ്ദങ്ങള്‍, കിരീടവും ആടയാഭരണങ്ങളും അതാ ഒന്നൊഴിയാതെ പോകുന്നു...ഹ ഹ ..ഏതായാലും രാജയോഗം ഇവിടം കൊണ്ടാവസാനിച്ചത് നന്നായി .....

ചാണ്ടിച്ചൻ said...

'ഏത് നാശംപിടിച്ചവനാ ഈ നേരത്ത്?'
ഫോണില്‍ കൂടി അവന്‍റെ ഭാര്യ അവനോട് ചോദിക്കുന്നത് ഞാന്‍ വ്യക്തമായി കേട്ടു.

ഇതാണ് ഇത്തവണത്തെ പഞ്ച്...

Unknown said...

ഓഹോ..അപ്പൊ കായംകുളം സൂപ്പര്‍ഫാസ്ടിന് നമ്മുടെ കാസറഗോടും സ്റ്റൊപ്പുണ്ടല്ലേ .അരുണ്‍.ആസ്വദിച്ചു.'നെപ്പോളിയന്‍' മഹാരാജാവിന്‍റെ 'വാള്' ഉറയില്‍ നിന്ന് ഊരി തെറിച്ചതാണെന്ന് എനിക്ക് മനസിലായി..സംഗതി സൂപ്പറായി.

വിരോധാഭാസന്‍ said...

അങ്ങേര്‌ വേച്ച്, വേച്ച് ബാത്ത് റൂമിലേക്ക്, അകത്ത് കേറിയതും ഒരു വലിയ ശബ്ദം, 'നെപ്പോളിയന്‍' മഹാരാജാവിന്‍റെ 'വാള്' ഉറയില്‍ നിന്ന് ഊരി തെറിച്ചതാണെന്ന് എനിക്ക് മനസിലായി, തുടര്‍ന്ന് പല പല ശബ്ദങ്ങള്‍, കിരീടവും ആടയാഭരണങ്ങളും അതാ ഒന്നൊഴിയാതെ പോകുന്നു.

ഹ ഹ ഹ
ഗംഭീരമായി...ഇവിടെ ശരിയ്ക്കും ചിരിച്ചു..!!

Junaiths said...

ബസ്സിന്‍റെ കണ്ടക്ടര്‍ ടിക്കറ്റിനൊപ്പം ബാക്കി ഒരു രൂപ അമ്പത് പൈസ കൃത്യമായി തിരികെ തന്നു...
അതേ, നല്ല കാലത്തേക്ക് ആദ്യ ചുവട്‌വപ്പ്.
അത് കറക്റ്റ്

കണ്ണനുണ്ണി said...

ഇത് വരെ കുഴപ്പം മാസ്സിലായില്ലേ... കുഴപ്പം നേപ്പോളിയന്റെയാ...
ക്രിസ്ത്യന്‍ ബ്രതെര്സ് മതിയാരുന്നു .. അപ്പൊ ഭായി ഭായി ആയി ഇരുന്നേനെ :)

ഹാപ്പി ബാച്ചിലേഴ്സ് said...

ചിരിയുടെ രാജാവേ നമസ്ക്കാരം.
"ഹായ് മനു, സുഖമാണോ?" അദ്ദേഹത്തിന്‍റെ ചോദ്യം.
'നായിന്‍റെ മോനേന്ന്' വായില്‍ വന്നത് വിഴുങ്ങി, പകരം തിരികെ ചോദിച്ചു:
"സാര്‍, ഇന്നലെ ഇവിടാണോ കിടന്നത്?"
"ഹേയ് അല്ല, റൂമിലായിരുന്നു, രാവിലെ ഇങ്ങോട്ട് മാറി കിടന്നതാ"
ഉവ്വ!!!

ഹിഹി ഹഹ. ശരിക്കും ചിരിപ്പിച്ചു. അഭിനന്ദനങ്ങള്‍.

smitha adharsh said...

എസ്..എസ്..യു ആര്‍ വെരി ബ്രില്ല്യന്റ് .. മൂന്നു നാളായി ഓണാവാതെ കിടന്ന സാധനം എത്ര പെട്ടെന്ന് ശരിയാക്കി?
പതിവ് പോലെ ചിരിപ്പിച്ചു ട്ടോ..രസികന്‍ പോസ്റ്റ്‌.

hi said...

"ഇന്നൂടെ നിന്നിട്ട് നാളെ പോയാല്‍ പോരേ?"
എന്‍റമ്മച്ചിയേ!!!!!!

ഹിഹിഹി...

Indiamenon said...

ഗംഭീരായിട്ടോ. എനിക്ക് മനു നാഷണല്‍ ഹൈവേയില്‍ കൂടി ഒരു കിരീടവും വച്ച്, കൈയ്യില്‍ വാളും പിടിച്ച് കുതിര ഓടിച്ച് പോകുന്ന സീന്‍ ആലോചിച്ചിട്ട് ചിരി അടക്കാന്‍ പറ്റുന്നില്ല്യ.

പിന്നെ ആ പാവം പട്ടരെ ബാത്‌റൂമില്‍ പൂട്ടിട്ടൂ അല്ലെ..എന്തൊരു ദുഷ്ടത്തരം.പൊറോട്ടേം നപ്പോളിയനും വാങ്ങി തന്നേനുള്ള പ്രതിഫലാവും അല്ലെ

kARNOr(കാര്‍ന്നോര്) said...

നാഷണല്‍ ഹൈവേയില്‍ കൂടി ഒരു കിരീടവും വച്ച്, കൈയ്യില്‍ വാളും പിടിച്ച് ഞാന്‍ കുതിര ഓടിച്ച് പോകുന്ന സീന്‍ അച്ഛന്‍ സ്വപ്നത്തില്‍ കണ്ടു. - അതൊരു ഭയങ്കര സ്വപ്നം തന്നെ .

poor-me/പാവം-ഞാന്‍ said...

അദ്ദേഹം ഇപ്പോൾ റിട്ടയറായി മകന്റെ കൂടെ ബംഗ്ലുരിൽ ഉണ്ട് ..ദൈവം അനുഗ്രഹിച്ചാൽ എവിടെയെങ്കിലും “പെട്രോൾ ബങ്കിൽ” കണ്ടു മുട്ടും...

Rakesh R (വേദവ്യാസൻ) said...

"അവനെ കൈയ്യില്‍ കിട്ടും
ഉടനെ റൂമില്‍ പൂട്ടും
കത്തി വെച്ച് വെട്ടും
വെട്ടി വെട്ടി തട്ടും"

പിന്നെ, പിന്നെ ഇയാളു കൊറെ ഞൊട്ടും!!!

:)

siya said...

പൊതിയഴിച്ച് മൂന്ന് പൊറാട്ടയും കറിയും എനിക്ക് തന്നിട്ട് ബാക്കിയുള്ളത് കവര്‍ അടക്കം അതിയാന്‍ അകത്താക്കി.

മൂര്‍ത്തി സാര്‍,മനുവിന് തന്നിട്ട് ആണല്ലോ കഴിച്ചത് . അതില്‍ ബാക്കി എത്ര പൊറാട്ട ഉണ്ടായിരുന്നു എന്ന് ഓര്‍മ്മ ഉണ്ടോ ?എന്തായാലും അദേഹം ഈ പോസ്റ്റ്‌ വായിച്ചാല്‍ മനുവിന് ഒരു ട്രീറ്റ്‌ കൂടി കിട്ടും .
കേരളപ്പിറവി ആശംസകള്‍

SHAJI said...

പോരട്ടെ അടുത്തത്

jamal|ജമാൽ said...
This comment has been removed by the author.
jamal|ജമാൽ said...

ഹാവൂ വന്നല്ലോ ഞാന്‍ കരുതി മറ്റു ബ്ലോഗെര്‍മാരെപ്പോലെ ബൂക്ക് ഇറ‍ക്കിയപ്പോള്‍ പരിപാടിപൂട്ടി പോയി എന്ന്

Anil cheleri kumaran said...

“അത്തപ്പൂവിനു നടുവില്‍ ശവാസനത്തില്‍...”

kalakki..

krishnakumar513 said...

നെപ്പോളിയന്‍' മഹാരാജാവിന്‍റെ 'വാള്' ഉറയില്‍ നിന്ന് ഊരി തെറിച്ചതാണെന്ന് എനിക്ക് മനസിലായി

നന്നായി ചിരിച്ചു “മനു”

ചെലക്കാണ്ട് പോടാ said...

കേരളപ്പിറവി ഇങ്ങെത്തിയല്ലേ....

Manoraj said...

'നെപ്പോളിയന്‍' മഹാരാജാവിന്‍റെ 'വാള്' ഉറയില്‍ നിന്ന് ഊരി തെറിച്ചതാണെന്ന് എനിക്ക് മനസിലായി,

അരുണ്‍..ശരിക്ക് ചിരിപ്പിച്ചു..

achu said...

'നെപ്പോളിയന്‍' മഹാരാജാവിന്‍റെ 'വാള്' ഉറയില്‍ നിന്ന് ഊരി തെറിച്ചതാണെന്ന് എനിക്ക് മനസിലായി, തുടര്‍ന്ന് പല പല ശബ്ദങ്ങള്‍, കിരീടവും ആടയാഭരണങ്ങളും അതാ ഒന്നൊഴിയാതെ പോകുന്നു.


സൂപ്പര്‍ കോമഡി ......
ചിരിച്ചു........

Unknown said...

"അവനെ കൈയ്യില്‍ കിട്ടും
ഉടനെ റൂമില്‍ പൂട്ടും
കത്തി വെച്ച് വെട്ടും
വെട്ടി വെട്ടി തട്ടും"
വേണ്ടിവരും...!!

Manju Manoj said...

ചിരിക്കാന്‍ മറ്റൊരു പോസ്റ്റ്‌.... അച്ഛന്റേം അമ്മയുടെയും സ്വപ്നദൃശ്യം ആണ് എന്നെ കൂടുതല്‍ ചിരിപ്പിച്ചത്... കലക്കി അരുണ്‍....

ഭായി said...

നെപ്പോളിയനായതുകൊണ്ട് ആ സ്റ്റാൻഡേർഡ് മെയിന്റൈൻ ചെയ്തു!!!
അതുകൊണ്ട് ഇങിനെ അവസാനിച്ചു!

പടക്കം പാറൂന്റ വാറ്റ് വല്ലതുമായിരുന്നെങ്കിൽ...? എന്റെ മുടിപ്പൊര അമ്മച്ഛീ...ഓർക്കാൻ കൂടി ഫയമാകുന്നു.!!!

ചിരിപ്പിച്ചു. നന്ദി :)

ഹംസ said...

ഏത് നാശംപിടിച്ചവനാ ഈ നേരത്ത്?'
ശരിക്കും ചിരിപ്പിച്ചു ഈ ഒരു ചോദ്യം .....
അത്തപ്പൂവിനു നടുവില്‍ ശവാസനത്തില്‍ കിടക്കുന്ന മൂര്‍ത്തി സാറിനെ ഒന്നു മനസ്സുകൊണ്ട് കണ്ടൂ.. ഹ ഹ ഹ..... നല്ല കാഴ്ച...

Pony Boy said...

നാണമില്ലേ...ഒരു പാവം പട്ടരെ വെള്ളമടിപ്പിച്ച് ചീത്തയാക്കിയിട്ട് ബ്ലോഗെഴുതുന്നു..ഹും.

അല്ലേലും താങ്കൾ മദ്യപിക്കും എന്നറിഞ്ഞിരുന്നെങ്കിൽ ഞാനീ ബ്ലോഗിൽ വരില്ലായിരുന്നു...ശാന്തം പാപം..

ആട്ടെ നെപ്പോളിയന് ഇപ്പോ എന്താ വില..ഫുള്ളിന്..കായംകുളംത്ത് ബാറില്ല എന്നാണു എന്റെ അറിവ്..നമുക്ക് വേറെ മാവേലിക്കര ഐ.പിയിലോ..സിക്സറിലോ വച്ച് കൂടാം.ചേട്ടന്റെ ചിലവിൽ..ഞാൻ കഴിക്കില്ല....പിന്നെ നിർബ്ബന്ധിച്ചാ..

krish | കൃഷ് said...

ഓരോരോ രാജയോഗമേ..
കൊള്ളാം.

ഹരി.... said...

സത്യം പറ അരുണ്‍ ഭായ്...
പട്ടരു തന്നെയാണോ വാള് വെച്ച് കിടന്നത്..അതോ...........:)

ഏത് നാശംപിടിച്ചവനാ ഈ നേരത്ത്?'..അത് ആ മനുവാ....

ഹിഹി..ഇത് കലക്കി..

Unknown said...

'കൈയ്യില്‍ വാളും പിടിച്ച് ഞാന്‍ കുതിര ഓടിച്ച് പോകുന്ന സീന്‍ അച്ഛന്‍ സ്വപ്നത്തില്‍ കണ്ടു'.

ഇപ്പൊ വാള്‍ കയ്യിലല്ലാ എന്ന് മാത്രം അല്ലെ?! :)
പതിവുപോലെ രസിപ്പിച്ചു.

The Admirer said...

"അവനെ കൈയ്യില്‍ കിട്ടും
ഉടനെ റൂമില്‍ പൂട്ടും
കത്തി വെച്ച് വെട്ടും
വെട്ടി വെട്ടി തട്ടും"
പിന്നെ, പിന്നെ ഇയാളു കൊറെ ഞൊട്ടും!!!
ഹ ഹ കൊള്ളാം അരുണ്‍ പതിവുപോലെ ചിരിപ്പിച്ചു.

വിജിത... said...

Eppozhatheyum pole nannai chirichu :)

ആളവന്‍താന്‍ said...

"രാജാവിനെ സേവിക്കാന്‍ യോഗമുള്ള കുഞ്ഞാ"
ശരിയാ, സാക്ഷാല്‍ 'നെപ്പോളിയന്‍' മഹാരാജാവിനെ അല്ലിയോ ഇപ്പൊ സേവിച്ച് കൊണ്ടിരിക്കുന്നത്, ഇതാ പറയുന്നത് ജ്യോത്സ്യത്തില്‍ കാര്യമുണ്ടെന്ന്.

ഇതാണ് എനിക്കിഷ്ട്ടപ്പെട്ടത്‌.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അരുണ്‍

ഇനി നമ്മള്‍ ശപഥം എടുത്തിട്ടും കാര്യമില്ലല്ലൊ
മൂപ്പര്‍ കുടിക്കുന്നതല്ലേ പ്രശ്നം

ഒരു കാര്യം ചെയ്‌ ഇനി ചാന്‍സ്‌ വരുമ്പോ ആ കുപ്പി ഇങ്ങോട്ടു കൊടുത്തു വിട്ടേരെ ആരോടും പറയണ്ടാ

:)

Anonymous said...

എന്റമ്മോ..ചിരിച്ച് ചിരിച്ച് ഒരു വഴിയായി..ആദ്യാവസാനം നർമ്മത്തിന്റെ തോരണം..കായംകുളം സൂപ്പർഫാസ്റ്റ് ഇനിയിങ്ങനെ സിഗ്നൽ പ്രശ്നമില്ലാതെ തുടരട്ടെ. ഇത്ര സുഗമമായിനർമ്മം വഴങ്ങുന്നത് ഒരു അനുഗ്രഹമാണ്.അഭിനന്ദനങ്ങൾ ആശംൻസകൾ. പുസ്തകം വാങ്ങിക്കുന്നുണ്ട്, കുടുംബത്ത് ചിരി കുറഞ്ഞ് വരുന്നു. അരുണിന്റെ പുസ്തകം ഒരു സഹായമാകും എന്ന പ്രതീക്ഷയുണ്ട്.

ശ്രീ said...

ഹ ഹ. കലക്കി. രാജ സേവകന്‍ തന്നെ.

അനൂപ്‌ said...

ഈ രാജയോഗമെന്നൊക്കെ പറയുന്നത് ഇതാണല്ലേ? കൊള്ളാം പതിവുപോലെ തകര്‍ത്തു

Typist | എഴുത്തുകാരി said...

രാ‍ജയോഗം ഗംഭീരമായി.

Kesavan Nair said...

തകര്‍ത്തു അരുണ്‍
മറ്റൊരു എളിയ രാജ സേവകന്‍ (നെപ്പോളിയന്‍ , സീസര്‍ ബാക്കി രാജാക്കന്മാരുടെ പേരുകള്‍ ഓര്‍മയില്ല)

വീകെ said...

മോണിറ്ററിന്റെ വയറൊന്നു കുത്തിയതിന് ഒരാഴ്ച അവധി അല്ലെ...!!
ഭയങ്കരാ....!!
ആ കമ്പനി ഇപ്പോഴും ഉണ്ടൊ...?

ആശംസകൾ...

Sukanya said...

വ്യക്തികളെ തന്നെ മാറ്റി മറിക്കുന്ന "നെപ്പോളിയന്‍ രാജാക്കന്മാര്‍ " പതിവുപോലെ ചിരി ഉണര്‍ത്തി.

ഭൂതത്താന്‍ said...

"അവനെ കൈയ്യില്‍ കിട്ടും
ഉടനെ റൂമില്‍ പൂട്ടും
കത്തി വെച്ച് വെട്ടും
വെട്ടി വെട്ടി തട്ടും"

പിന്നെ, പിന്നെ ഇയാളു കൊറെ ഞൊട്ടും!!!

;););)

തൃശൂര്‍കാരന്‍ ..... said...

"സീ മിസ്റ്റര്‍ മനു, എന്ത് ഓഫീസ് കാര്യമായാലും രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ച് വരെ.താന്‍ ഇന്ന് പോയിട്ട് നാളെ പത്ത് മണി കഴിഞ്ഞ് വാ" പട്ടരുടെ ഉപദേശം.

ഹ ഹ ..കലക്കി..ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി..കലക്കീട്ടുണ്ട് ട്ടോ ഗഡീ ..കേരളപിറവി ആശംസകള്‍

വേമ്പനാട് said...

കഥ മനോഹരം എങ്കിലും ചോയിക്കട്ടെ പുസ്തകം ഇറങ്ങിയതിനു ശേഷം ഒരു ഇത്തിരി ഗൌരവം കൂടിയോ എന്നൊരു സംശയം ... പഴയ, ഓരോ വാക്കിലും നോക്കിലും നര്‍മ്മം വിതറുന്ന, മനുവിനെയാണ് കൂടുതല്‍ പ്രതീഷിക്കുന്നത്

നല്ലി . . . . . said...

ഞാന്‍ ക്വോട്ടു ചെയ്യാന്‍ വന്നതെല്ലാം ഇവിടെല്ലാവരും പറഞ്ഞു കഴീഞ്ഞു, ഇനിയിപ്പോ ഞാനെന്നാ പറയാനാ, മൊത്തത്തിലങ്ങ് ക്വോട്ടാം അല്ലേ,

തകര്‍ത്തളഞ്ഞ്

കൃഷ്ണമൂര്‍ത്തി said...

കൊള്ളാം മനുവേ കഥ അങ്ങട്ട് തിരിചിട്ടല്ലേ
ഞാനന്നേ പറഞ്ഞതല്ലേ മൂന്നില്കൂടുതല്‍ കഴിക്കണ്ടാന്നു ( സതീശന്‍ എന്നോട് നേരത്തെ പറഞ്ഞതാ
ഓവറായാല്‍ അലമ്പാന്നു) അന്ന് ഞാനനുഭവിച്ച ടെന്‍ഷന്‍ ജീവിതത്തില്‍ ഒരിക്കലും മറക്കില്ല
ങാ എന്തായാലും കഥ കൊള്ളാം

നന്ദു said...

ഹ ഹ ഹ ചേട്ടോ,ഓഫീസില്‍ ഇരുന്ന് ചിരിച്ച് എല്ലാവരും എന്നെ നോക്കുന്നു, പണി പോയാല്‍ വേറേ ഒപ്പിച്ചു തരേണ്ടി വരും കേട്ടോ

വരയും വരിയും : സിബു നൂറനാട് said...

നാഷണല്‍ ഹൈവേയില്‍ കൂടി ഒരു കിരീടവും വച്ച്, കൈയ്യില്‍ വാളും പിടിച്ച് ഞാന്‍ കുതിര ഓടിച്ച് പോകുന്ന സീന്‍ അച്ഛന്‍ സ്വപ്നത്തില്‍ കണ്ടു..

ഹൈവയില്‍ കൂടി കൊച്ചി മഹാരാജ്യത്തേക്കാണെങ്കില്‍, ഹരിപ്പാട് മുതല്‍ ചേര്‍ത്തല വരെ കുതിര പോകില്ല അണ്ണാ...!!

ഇത്തവണയും ചിരിച്ചു...

ബുക്ക്‌ എങ്ങനെ പോകുന്നു..?

തമനു said...

ദേവി ആ പ്രാര്‍ത്ഥന കേട്ടെന്ന് തോന്നുന്നു, ബസ്സിന്‍റെ കണ്ടക്ടര്‍ ടിക്കറ്റിനൊപ്പം ബാക്കി ഒരു രൂപ അമ്പത് പൈസ കൃത്യമായി തിരികെ തന്നു...

ആദ്യാവസാനം രസിച്ചു, ചിരിച്ചു :)

Sreeraj said...

ഹ ഹ അത് കലക്കി. അല്ലെങ്കിലും പരിജയമില്ലാത്തവരുടെ ഒപ്പം വെള്ളമടിക്കുന്നത്, വല്യ റിസ്കാ. എന്നാലും ആ ജോലി എനിക്ക് അങ്ങ് ഇഷ്ടായി.

ManzoorAluvila said...

പട്ടരു പട്ടയും വട്ടും ചേർന്ന്താണെന്നറിഞ്ഞത്‌ തക്ക സമയത്തായത്‌ കാര്യമയി ഇല്ലെങ്കിൽ...!!

ബഷീർ said...

>>"അവനെ കൈയ്യില്‍ കിട്ടും
ഉടനെ റൂമില്‍ പൂട്ടും
കത്തി വെച്ച് വെട്ടും
വെട്ടി വെട്ടി തട്ടും"
<<

ഇതെവിടെയോ കേട്ടതാണല്ലോ :)

പിന്നെ പട്ടരെ എനിക്കിഷ്ടമായി..

അജ്ഞാതന്‍ said...

പൊളപ്പന്‍. എനിക്കിഷ്ടായി.

/അജ്ഞാതന്‍/

Admin said...

ബസ്സിന്‍റെ കണ്ടക്ടര്‍ ടിക്കറ്റിനൊപ്പം ബാക്കി ഒരു രൂപ അമ്പത് പൈസ കൃത്യമായി തിരികെ തന്നു...
അതേ, നല്ല കാലത്തേക്ക് ആദ്യ ചുവട്‌വപ്പ്.

ithu kalakki, oppam postum

Shaharas.K said...

നന്നായിട്ടുണ്ട്, എന്തായാലും പട്ടരെ സേവിച്ചതോടെ രാജയോഗം കഴിഞ്ഞു കാണുമോ? ഇനിയും ഇതുപോലുള്ള രാജയോഗം ഒരുപാട് ഉണ്ടാവട്ടെ, എങ്കിലല്ലേ ഞങ്ങള്‍ക്കു വായിച്ചുചിരിക്കാന്‍ പറ്റുള്ളൂ... അടുത്ത രാജയോഗത്തിനായി വെയിറ്റ് ചെയ്യുന്നു...

Unknown said...

ഇതാ പറയുന്നത് നല്ല കാലത്ത് ഗുണം വരുമെന്ന്

Echmukutty said...

നെപ്പോളിയൻ എന്നെഴുതിയത് വായിച്ചാലും കുഴപ്പമാകുമോ?
കമന്റിട്ടത് കാണാനില്ല.
ആ പാലക്കാടൻ പട്ടര് കൊഞ്ചം തമിഴ് പേശാത്തത് ശരിയായില്ല.

പിന്നെ ചിരിപ്പിച്ചതിന് നന്ദി.

rajan vengara said...

"രാജാവിനെ സേവിക്കാന്‍ യോഗമുള്ള കുഞ്ഞാ"
ശരിയാ, സാക്ഷാല്‍ 'നെപ്പോളിയന്‍' മഹാരാജാവിനെ അല്ലിയോ ഇപ്പൊ സേവിച്ച് കൊണ്ടിരിക്കുന്നത്, ഇതാ പറയുന്നത് ജ്യോത്സ്യത്തില്‍ കാര്യമുണ്ടെന്ന്.“ അപ്പൊ കേരളക്കര രാജസേവകരാല്‍ പൊറുതിമുട്ടിയാവുമല്ലൊ കഴിയുന്നതു..എന്‍റമ്മോ..ചിരിചു ചിരിചു..നോ വേഡ്സ് മൈ ഡീയര്‍...

Areekkodan | അരീക്കോടന്‍ said...
This comment has been removed by the author.
Areekkodan | അരീക്കോടന്‍ said...

പട്ടരുടെ പട്ട സേവ നന്നായി ആസ്വദിച്ചു.നെപ്പോളിയ്യന്‍ സേവ ഇനി സൂക്ഷിച്ചു വേണം കെട്ടോ..

ഓ.ടോ: കായംകുളം സൂപര്‍ഫാസ്റ്റ് നാല് ദിവസം മുമ്പ് വീട്ടിലെത്തി.മകള്‍ ഐഷനൌറ ഒറ്റ് ഇരിപ്പിനങ്ങ് വായിച്ചു തീര്‍ത്തു!

ഇഷ്ടിക ‍ said...

Dear Engine Driver,
ഈ അടുത്താണ് ഈ വണ്ടി കിട്ടിയത് ഒരു ഫ്രണ്ട് മെയിലില്‍ ഒരു ടിക്കറ്റ്‌ അയച്ചു തന്നതായിരുന്നു. വെറുതെ ഇരിക്കുകയല്ലേ ഒന്ന് യാത്ര ചെയ്തെച്ചും വരാമെന്ന് കരുതിയാണ് വണ്ടിയില്‍ യാത്ര ചെയ്തത്.. എല്ലാ ബോഗിയിലും കയറി.. വളരയധികം ഇഷ്ട്ടപെട്ടു. (ഇപ്പോഴത്തെ ഭാഷയില്‍ ഭയങ്കര ഇഷ്ടായി..) ഇറങ്ങാനേ തോന്നുനില്ല. ഒരു സീസണ്‍ ടിക്കറ്റ്‌ തരുമോ?.
ഇത്രയ്ക്കു ചിരിച്ചു തലതല്ലിയ ഒരു ബ്ലോഗ്‌ ഞാന്‍ വായിച്ചിട്ടില്ല.. ഉഷ ഉതുപ്പ് പറയുന്നത് പോലെ Superb, Fantastic... . പിന്നെ ചിരിയുടെ ഇലാസ്ടിക്.

മുത്താപ്പു said...

SUPERB.. AMAZING I LIKE IT..

Ashly said...

ഹ..ഹ.ഹ...കലക്കന്‍ ...

Benny George Moonnumury said...

രാജാവിനെ സേവിക്കാന്‍ യോഗമുള്ള കുഞ്ഞാ"
ശരിയാ, സാക്ഷാല്‍ 'നെപ്പോളിയന്‍' മഹാരാജാവിനെ അല്ലിയോ ഇപ്പൊ സേവിച്ച് കൊണ്ടിരിക്കുന്നത്, ......സംഗതി സൂപ്പറായി.

Hari said...

Very good. I am first time in your site.

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com