For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

സനല്‍കുമാര്‍ ചികിത്സയിലാണ്‌



ഐ.ടി ഫീല്‍ഡിലുള്ള മിക്ക യുവതീ യുവാക്കളുടെയും മനസ്സില്‍ ഒരു ഗുരുവുണ്ട്, 'ഓര്‍ക്കാപ്പുറത്ത്' എന്ന പടത്തില്‍ മോഹന്‍ലാലിന്‍റെ രൂപത്തില്‍ വന്ന ഗുരു, 'ഒരു ജോലി കിട്ടിയട്ട് വേണം ലീവെടുക്കാന്‍' എന്ന് പ്രഖ്യാപിച്ച അതേ ഗുരു.ആ ഗുരുവിന്‍റെ കാല്പാദം പിന്തുടരുന്ന ഒരു ഉത്തമശിഷ്യനായിരുന്നു ഞാന്‍.എന്നാല്‍ ഒരു കാര്യവുമില്ലാതെ ലീവെടുക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല, എനിക്ക് ലീവെടുക്കണേല്‍ വ്യക്തമായ കാരണവും ആവശ്യമായിരുന്നു.

കൊച്ചിയില്‍ ജോയിന്‍ ചെയ്തതിന്‍റെ അടുത്ത ദിവസം തന്നെ അമ്മാതിരി ലീവെടുക്കാനുള്ള കാരണം ദൈവം കാട്ടി തന്നു, ആ കാരണമായിരുന്നു പല്ല്‌ വേദന.
'പല്ല്‌ വേദന സര്‍വ്വ വേദനാല്‍ പ്രധാനം' എന്നാണല്ലോ പഴഞ്ചൊല്ല്.അതിനാല്‍ തന്നെ ലീവെടുക്കാതെ മറ്റ് വഴി ഒന്നും ഉണ്ടായിരുന്നില്ല.
എന്നാലും ജോയിന്‍ ചെയ്ത് ഉടനെ ഒരു ലീവ്??
കമ്പനി എന്നെ പറ്റി എന്ത് കരുതും??
മനസ്സില്‍ ഒരായിരം ചോദ്യങ്ങള്‍.
എന്തായാലും ശ്രമിച്ച് നോക്കാം.

ലീവ് വേണേല്‍ പ്രോജക്റ്റ് മാനേജര്‍ സമ്മതിക്കണം.പക്ഷേ കല്യാണം കഴിക്കാന്‍ ലീവ് ചോദിച്ചാല്‍, 'അത് ഞാന്‍ മാനേജ് ചെയ്തോളാം താന്‍ വര്‍ക്ക് ചെയ്യ്' എന്ന് പറയുന്ന ജെനുസ്സില്‍ പെട്ടതാണത്രേ മാനേജര്‍.സംഭവം പല്ല്‌വേദന ആയതു കൊണ്ട്, 'തലവെട്ടി ഇവിടെ വച്ചേരെ ഞാന്‍ ശരിയാക്കി തരാം' എന്ന് പറയില്ലെന്ന സഹപ്രവര്‍ത്തകരുടെ ഉറപ്പില്‍ ലീവ് ചോദിക്കാന്‍ ഞാന്‍ തയ്യാറായി.
അങ്ങനെ ഉച്ചക്ക് കൃത്യം മൂന്ന് മണിക്ക് 'ടോം ആന്‍ഡ് ജെറി'യിലെ എലിയെ പോലെ പമ്മി പമ്മി പ്രോജക്റ്റ് മാനേജരുടെ റൂമിലേക്ക് ഞാന്‍ നടന്നു..
ബാക്ക്‌ഗൌണ്ടില്‍ അതേ മ്യൂസിക്ക്:
ട്യൂവ്..ട്യൂവ്..ട്യൂവ്..
എലിയുടെ തല ക്യാബിനിലേക്ക്...

ടോം പതിയെ തല ഉയര്‍ത്തി, എന്നിട്ട് വിഷ് ചെയ്തു:
"ഹായ് മനു"
ഹായ്.
തിരിച്ചും ഒരു വിഷ്.
"കമ്പനിയൊക്കെ ഇഷ്ടമായോ?" മാനേജരുടെ സ്നേഹാന്വേഷണം.
ഇഷ്ടമായില്ലെങ്കില്‍ വേറെ കമ്പനിയില്‍ ജോലി വാങ്ങി തരുമോന്ന് ചോദിക്കാന്‍ വന്നത് വിഴുങ്ങി, എന്നിട്ട് കാര്യം അവതരിപ്പിച്ചു:
"ഇഷ്ടായി..ഇഷ്ടായി...ഒരുപാട് ഇഷ്ടായി...പക്ഷേ...!!"
പക്ഷേ???
വാട്ട് ഹാപ്പന്‍ഡ്??
"എന്താണ്‌ മനു പ്രശ്നം? പറയൂ എന്താണേലും സാധിച്ച് തരാം? കമോണ്‍..." പ്രോജക്റ്റ് മാനേജര്‍ ദേ സ്നേഹിച്ച് കൊല്ലുന്നു.
ഇത്ര സ്നേഹസമ്പന്നനായ ഒരു മനുഷ്യനു മുന്നില്‍ എനിക്ക് ഒളിച്ച് വയ്ക്കാന്‍ ഒന്നുമില്ല, ഞാന്‍ സത്യം ബോധിപ്പിച്ചു:
"എനിക്ക് ഒരാഴ്ചത്തെ ലീവ് വേണം"
ങ്ങേ!!
പ്രോജക്റ്റ് മാനേജരുടെ കണ്ണ്‌ തള്ളി!!!
"ലീവോ?"
ഈ ചോദ്യത്തോടൊപ്പം ജീവിതത്തില്‍ ഇന്ന് വരെ 'ലീവ്' എന്നൊരു വാക്ക് കേള്‍ക്കാത്ത ഒരു സാധു മനുഷ്യന്‍റെ ഭാവപ്രകടനം മാനേജരുടെ മുഖത്ത് വിരിഞ്ഞു.മലയാള സിനിമയിലായിരുന്നു ഈ ഭാവാഭിനയമെങ്കില്‍ അള്ളാണേ അവാര്‍ഡ് ഉറപ്പ്.
"യൂ മീന്‍ ലീവ്?" കേട്ടത് അശരീരിയാണോ, അതോ എന്‍റെ വായീന്ന് തന്നാണോന്ന് ഉറപ്പിക്കാനാകാം വീണ്ടും ചോദിച്ചത്.
ആവശ്യക്കാരനു ഔചിത്യം പാടില്ലാത്തതിനാല്‍ ഉറപ്പിച്ച് പറഞ്ഞു:
"യെസ്സ്, ലീവ്"
എന്‍റെ അഹങ്കാരം കണ്ട് ഞാനൊരു സംഭവമാണെന്ന് കരുതിയാണോ അതോ പല്ല്‌ വേദന കാരണം മുഖത്ത് നീര്‌ വന്ന കണ്ടാണോന്ന് അറിയില്ല, ലീവ് സാങ്ങ്‌ഷനായി.
"താങ്ക്യൂ സാര്‍" ജെറിയുടെ വക നന്ദി.
എല്ലാ പ്രാവശ്യവും എലി വഴുതി പോകുമ്പോള്‍, 'അടുത്ത പ്രാവശ്യം നിന്നെ എടുത്തോളാമെടാ' എന്ന ടോമിന്‍റെ ഭാവം ഞാന്‍ ഒരിക്കല്‍ കൂടി ദര്‍ശിച്ചു, എന്നിട്ട് പതിയെ പുറത്തേക്ക് ഇറങ്ങി..

എറണാകുളത്ത് പല്ല്‌ എടുക്കണ്ടാന്നും, അതിനു പറ്റിയ ആളുകള്‍ ഹരിപ്പാട്ടുണ്ടെന്നും ഗായത്രി പ്രഖ്യാപിച്ചു.കൂടുതല്‍ അന്വേഷിച്ചപ്പോള്‍ അവള്‍ പറഞ്ഞത് ശരിയാണെന്നും, കവലയിലെ ചട്ടമ്പിയായ മാധവന്‍ ആ ജനുസ്സില്‍ പെട്ടതാണെന്നും മനസിലായി.ഒരിക്കല്‍ ഒറ്റയടിക്ക് ഒരു പോലീസ് ഏമാന്‍റെ പന്ത്രണ്ട് പല്ലാത്രേ അങ്ങേര്‌ എടുത്തത്.

ഈ മാധവനെ കൊണ്ടാണോ എന്‍റെ പല്ലെടുക്കാന്‍ പോകുന്നത് എന്ന എന്‍റെ ന്യായമായ സംശയത്തിനു, അങ്ങനെയല്ലെന്നും, പ്രസിദ്ധനായ ദന്തിസ്റ്റ് ഡോ.സനല്‍ കുമാര്‍ അവരുടെ കുടുംബസുഹൃത്താണെന്നും, വായ്ക്കും നാക്കിനും കേടില്ലാതെ അയാള്‍ പല്ലെടുത്ത് തരുമെന്നും അവള്‍ ഉറപ്പ് നല്‍കി.ഹരിപ്പാട്ട് പൂരത്തിനു പല്ല്‌ വേദന വന്ന് അലറിയ ഒരു ആനയുടെ പല്ല്‌ വരെ എടുത്തവനാണത്രേ ഡോ.സനല്‍കുമാര്‍.
അതോടെ ഞാനും പ്രഖ്യപിച്ചു...
എന്‍റെ പല്ല്‌, അത് ഡോ.സനല്‍കുമാറിനു അവകാശപ്പെട്ടതാണ്.
ഡോകടറേ, ഞാനിതാ വരുന്നു...
എന്നെ ധന്യനാക്കു!!!

മുഖത്ത് വായും, വായില്‍ പല്ലും, പല്ലില്‍ വേദനയുമായി ഞാന്‍ ഡോക്ടര്‍ക്ക് മുന്നിലെത്തി.അയാള്‍ എന്നെ പരിശോധിക്കാനായി അകത്തേ ഒരു മുറിയിലേക്ക് കൂട്ടി കൊണ്ട് പോയി...
പരിശോധന ആരംഭിച്ചു.
വേദനയുള്ള ഭാഗങ്ങളില്‍ അദ്ദേഹം ആഞ്ഞ് കുത്തി.ഒരോ കുത്ത് കൊള്ളുമ്പോഴും എന്‍റെ കണ്ണില്‍ പൊന്നീച്ച പറന്നു.അത് വക വയ്ക്കാതെ വീണ്ടും വീണ്ടും കുത്തി കൊണ്ട് അങ്ങേര്‌ ചോദിച്ചു:
"ഇവിടെ വേദനയുണ്ടോ?"
അതിനു മറുപടിയായി അസഭ്യം ചൊരിയുന്നത് എനിക്ക് ആത്മഹര്‍ഷം വരുത്തുമെങ്കിലും, മുന്നില്‍ നില്‍ക്കുന്നത് ഒരു ഡോക്ടറാണെല്ലോന്ന് ഓര്‍ത്ത് ഞാന്‍ സംയമനം പാലിച്ചു.
(ആ സമയത്തെ എന്‍റെ അവസ്ഥ ഇതിലും നല്ല സാഹിത്യഭാഷയില്‍ പറയാന്‍ എനിക്ക് അറിയില്ല, എന്നോട് ക്ഷമി!!)

ദീര്‍ഘനേരത്തെ ഗവേഷണത്തിനൊടുവില്‍ അണപല്ല്‌ മാംസത്തിലേക്ക് കിളിക്കുന്നതാണ്‌ കൊടിയ വേദനക്ക് കാരണമെന്ന് അദ്ദേഹം കണ്ടെത്തി.ആ പല്ലെടുക്കാന്‍ സാധാരണ ദന്ത ഡോക്ടര്‍ക്ക് പറ്റില്ലെന്നും, അതിനു സര്‍ജന്‍ തന്നെ വേണമെന്നും, ചെറിയൊരു സര്‍ജറിയിലൂടെ മാത്രമേ പല്ല്‌ എടുക്കാന്‍ കഴിയുള്ളന്നും അദ്ദേഹം ബോധിപ്പിച്ചു.ഞാന്‍ കൊച്ചിയില്‍ ജോലി ചെയ്യുന്നതിനാല്‍ വൈറ്റിലയിലുള്ള ഒരു ദന്താശുപത്രിയില്‍ ഒരു സര്‍ജനുണ്ടെന്നും, അദ്ദേഹത്തിനെ ഡോകടര്‍ പരിചയപ്പെടുത്തി തരാമെന്നും ഉറപ്പ്‌ നല്‍കി.
അങ്ങനെ ആദ്യ പരിശോധന അവസാനിച്ചു.
ഇരുട്ട് മുറിയില്‍ നിന്ന് വെളിയില്‍ വന്നപ്പോള്‍ ഗായത്രി ചോദിച്ചു:
"എന്താ ഡോക്ടര്‍ , എന്താണ്‌ പ്രശ്നം"
എന്നോട് പറഞ്ഞത് മയത്തില്‍ ഡോക്ടര്‍ അവളോടും പറഞ്ഞു:
"അണപല്ല്‌ അകത്തേക്ക് കിളിക്കുന്നതാ പ്രശ്നം, ഇപ്പോ ഇവിടെ എടുക്കാന്‍ പറ്റില്ല...."
ഒന്ന് നിര്‍ത്തിയട്ട് അദ്ദേഹം തുടര്‍ന്നു:
"..വൈറ്റിലക്ക് പോണം, അവിടാണേല്‍ സര്‍ജറി ചെയ്ത് എടുക്കാം"
സര്‍ജറീന്ന് കേട്ടതോടെ ഗായത്രിയുടേ മുഖമൊന്ന് വാടി, കണ്ണൊന്ന് നിറഞ്ഞു.അത് കണ്ടതും ഡോക്ടറോട് നന്ദി പറഞ്ഞ് അവളേം കൊണ്ട് ഞാന്‍ തിരികെ അവളുടെ വീട്ടിലേക്ക് പോയി.

വീട്ടിലെത്തിയതും പല്ല്‌ വേദന സഹിക്കാന്‍ കഴിയാത്തതിനാല്‍ എങ്ങനേലും കിടന്നൊന്ന് ഉറങ്ങാം എന്ന ഉദ്ദേശത്തില്‍ ഞാന്‍ മുകളിലത്തെ മുറിയിലേക്ക് പോയി, അതോടെ പ്രശ്നങ്ങള്‍ ആരംഭിക്കുകയായിരുന്നു, ഞാന്‍ സ്വപ്നത്തില്‍ പോലും കരുതാത്ത ചില വലിയ പ്രശ്നങ്ങള്‍...

ഞാന്‍ ഉറങ്ങിയട്ടും താഴത്തെ മുറിയിലിരുന്ന കരയുന്ന ഗായത്രിയുടെ അടുത്ത് വന്ന് അവളുടെ അമ്മ ചോദിച്ചു:
"എന്താ മോളേ, എന്ത് പറ്റി, ഡോക്ടര്‍ എന്ത് പറഞ്ഞു?"
കരച്ചിലിനു ഇടയില്‍ വിക്കി വിക്കി അവള്‍ക്ക് മനസിലായ സത്യം അവള്‍ ബോധിപ്പിച്ചു:
"അണപല്ല്‌ അകത്തേക്ക് കിളിക്കുന്നതാത്രേ പ്രശ്നം.അത് വായീന്ന് കീറി എടുക്കാന്‍ പറ്റില്ല പോലും.എങ്ങനേലും പല്ല്‌ ഊരി വയറ്റിലോട്ട് പോയാല്‍, ഒരു സര്‍ജറി ചെയ്ത് അവിടുന്ന് എടുക്കാമെന്നാ ഡോക്ടര്‍ പറഞ്ഞത്"
ഇത് കേട്ടതും അമ്മ ഞെട്ടിപ്പോയി!!!
ഒന്നൂടെ ഉറപ്പാക്കാന്‍ അമ്മ ചോദിച്ചു:
"ഡോക്ടര്‍ അങ്ങനെ പറഞ്ഞോ?"
"പറഞ്ഞമ്മേ, വയറ്റിലെത്തിയാല്‍ സര്‍ജറി ചെയ്ത് എടുക്കാമെന്ന് പറഞ്ഞു, സത്യം" ഗായത്രിയുടെ ഉറപ്പ്.

അമ്മ വിവരം അച്ഛനെ അറിയിച്ചു.പൊതുവേ സമാധാന പ്രിയനായ അച്ഛന്‍റെ വരെ കണ്‍ട്രോള്‌ പോയി..
"വയറ്റിലെത്തിയട്ട് പല്ലെടുക്കാനാണേല്‍ ഇയാളെന്തിനാ ദന്തഡോക്ടറാണെന്ന് പറഞ്ഞ് ഇരിക്കുന്നത്?"
ഈ ചോദ്യം ഡോക്ടറോട് ചോദിക്കാന്‍ പോകാനായി അച്ഛന്‍ ഷര്‍ട്ടും പാന്‍സും ഇട്ടപ്പോ എരിതീയില്‍ എണ്ണ എന്ന പോലെ, അച്ഛന്‍റെ ചോദ്യത്തിനുള്ള ഉത്തരമായി അമ്മ പറഞ്ഞു:
"ഈ ഡോക്ടറുടെ ഭാര്യ ഒരു ഗൈനക്കോളജിസ്റ്റാ, അവര്‌ വയറു കീറി കുഞ്ഞുങ്ങളെ എടുത്ത് ശീലമുള്ളവളാ, അതേ പോലെ പല്ലും എടുക്കാനാവും"
ഒന്ന് നിര്‍ത്തിയട്ട് അമ്മ അവസാനത്തെ ആണിയുമടിച്ചു:
"വാ കീറി എടുക്കുന്നതിന്‍റെ അഞ്ചിരട്ടിയെങ്കിലും വയറ്‌ കീറി എടുത്താല്‍ വാങ്ങിക്കാമല്ലോ, അതാ കാരണം"
അതായത് വെറുതെ പല്ലെടുത്താല്‍ മുന്നൂറ്‌ രൂപ.എന്നാല്‍ ഇതേ പല്ല്‌ ഊരി വയറ്റിലെത്തിയാല്‍ ഗൈനക്കോളജിസ്റ്റായ ഭാര്യയെ കൊണ്ട് സിസേറിയന്‍ നടത്തി എടുക്കാന്‍ മുവായിരം രൂപ.
ഹോ, വാട്ട് എ ഫൈന്‍ഡിംഗ്!!!

ഇങ്ങനെ രംഗം കഠോരമായിരിക്കുമ്പോഴാണ്‌ ഉറക്കച്ചെവിടോടെ ഞാന്‍ പതിയെ എഴുന്നേറ്റ് വന്നത്.അവസ്ഥ മോശമാണെന്ന് തോന്നിയപ്പോള്‍ അറിയാതെ ചോദിച്ചു:
"എന്താ അച്ഛാ, എന്ത് പറ്റി?"
മറുപടി ഒരു മറുചോദ്യമായിരുന്നു:
"വൈയറ്റിലെത്തിയാല്‍ സര്‍ജറി ചെയ്ത് പല്ലെടുക്കാമെന്ന് ഡോക്ടര്‍ പറഞ്ഞോ?"
"പറഞ്ഞു"
എന്‍റെ മറുപടി കേട്ടതും, 'ങാഹാ, അവന്‍ അത്രക്കായോ' എന്ന ചോദ്യത്തോടെ ബാധ കൂടിയ വെളിച്ചപ്പാടിനെ പോലെ അച്ഛന്‍ പുറത്തേക്ക് ഒറ്റ ഓട്ടം.
ശെടാ, ഇതെന്ത് പറ്റി??
എനിക്ക് ഒന്നും മനസിലായില്ല.

ഒടുവില്‍ ഗായത്രിയില്‍ നിന്ന് സത്യം മനസിലായപ്പോള്‍, 'വൈറ്റിലക്ക്' എത്തിയാല്‍ പല്ല്‌ സര്‍ജറി ചെയ്ത് എടുക്കാമെന്നത്, 'വയറ്റിലേക്ക്' എത്തിയാല്‍ പല്ല്‌ സര്‍ജറി ചെയ്ത് എടുക്കാമെന്ന് ഗായത്രി മനസിലാക്കിയതിന്‍റെ ആഫ്റ്റര്‍ ഇഫക്ടാണ്‌ അച്ഛന്‍റെ പ്രകടനമെന്ന് ബോധ്യമായപ്പോള്‍, എന്‍റെ വലത്തെ കാലില്‍ നിന്ന് ഒരു പെരുപ്പ് കയറി അങ്ങ് തല വരെയെത്തി.
കര്‍ത്താവേ, എന്തൊക്കെ ടൈപ്പ് കുരിശുകളാ??
ഇവക്ക് ഇത്രക്ക് ബോധമില്ലേ??
കാര്യം മനസിലാക്കുന്നേല്‍ മനസിലാക്കട്ടേന്ന് കരുതി ദയനീയ സ്വരത്തില്‍ ഞാന്‍ ചോദിച്ചു:
"ഒരു ദന്തഡോക്ടര്‍ക്ക് വയറ്റില്‍ ഓപ്പറേഷന്‍ നടത്താന്‍ പറ്റില്ലെന്ന് അറിയില്ലേ?"
"അതറിയാം മോനേ, പക്ഷേ അവന്‍റെ ഭാര്യ ഗൈനക്കോളജിസ്റ്റാ, അവളു കീറും" അമ്മയുടെ മറുപടി.
പഷ്ട്!!
അമ്മയും മകളും നല്ല കോമ്പിനേഷന്‍.
തലയില്‍ കൈ വച്ച് നിലത്തിരുന്നപ്പോള്‍ ഒരു ഫോണ്‍ കോള്‍...
വിവരമറിഞ്ഞ് കായംകുളത്ത് നിന്ന് അമ്മ വിളിക്കുകയാണ്, ഞാന്‍ ഫോണെടുത്തു.

"ഹലോ"
"മോനേ, ഞാനാടാ, അമ്മയാ"
"എന്താ അമ്മേ?"
"നീ വിഷമിക്കേണ്ടാ, ഓപ്പറേഷന്‍ ചെയ്യാതെ വായീന്ന് തന്നെ നമുക്ക് പല്ലെടുക്കാം, കാശ് എത്രയായലും"
ഓ.
"ദേ അപ്പച്ചിക്ക് എന്തോ പറയണമെന്ന്..."
ഞാന്‍ എന്തെങ്കിലും പറയുന്നതിനു മുമ്പ്, ഫോണ്‍ കൈക്കലാക്കി അപ്പച്ചി പറഞ്ഞു:
"മനുക്കുട്ടാ, അബദ്ധത്തിലിനി പല്ല്‌ വയറ്റി പോയാലും ഓപ്പറേഷനൊന്നും ചെയ്യിക്കണ്ടാ, ട്ടോ"
"ശരി അപ്പച്ചി"
"പല്ല്‌ വയറ്റി പോയെന്ന് തോന്നിയാ, ഒരു കിലോ പാളയന്‍തോടന്‍ പഴം വാങ്ങി തിന്നോ, പിറ്റേന്ന് ശൂന്ന് ഇങ്ങ് പോരും"
അയ്യേ!!!
കൂടുതല്‍ കേള്‍ക്കാന്‍ ശക്തിയില്ലാത്തതിനാല്‍ ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.

തുടര്‍ന്ന് അമ്മയോടും ഗായത്രിയോടും സത്യം ബോധിപ്പിച്ചു.സ്വല്പം നേരത്തേക്ക് അമ്മക്ക് മിണ്ടാട്ടമുണ്ടായിരുന്നില്ല, ബോധം വീണപ്പോള്‍ അമ്മ പറഞ്ഞു...
"അയ്യോ, അച്ഛന്‍ അങ്ങോട്ട് പോയേക്കുവാ, ആ ഡോക്ടര്‍..."
അപ്പോഴാണ്‌ ഞാനും ആ കാര്യം ഓര്‍ത്തത്.
പിന്നെ ഒറ്റ ഓട്ടമായിരുന്നു...
എന്‍റെ ഒരു പല്ലെടുക്കാനുള്ള വഴി പറഞ്ഞ് തന്ന ഡോക്ടറുടെ മുപ്പത്തിരണ്ട് പല്ലും അച്ഛന്‍ എടുക്കുന്നതിനു മുമ്പേ എനിക്കവിടെ എത്താന്‍ പറ്റി.സത്യം ബോധിപ്പിച്ച് അച്ഛനെയും കൊണ്ട് തിരിച്ച് വീട്ടിലെത്തി.
ഗായത്രിയെ കണ്ടപ്പോള്‍ അച്ഛന്‍ പറഞ്ഞു:
"ഒറ്റയടിക്ക് നിന്‍റെ അണപല്ലടിച്ച് താഴെയിടുകയാ വേണ്ടത്"
അത് കേട്ടതും അവള്‍ പറഞ്ഞു:
"ആ അടി മനുചേട്ടനു കൊടുത്താല്‍ സര്‍ജറിയുടെ കാശെങ്കിലും ലാഭിക്കാം"
'അത് ശരിയാ'ന്ന് അമ്മ പറയുമോന്ന് എനിക്ക് പേടിയുണ്ടായിരുന്നു, പക്ഷേ അമ്മ പറഞ്ഞില്ല.അതിനാലാവാം അച്ഛന്‍ അടിച്ചുമില്ല.പല്ല്‌ എന്‍റെ വായില്‍ തന്നെ ഇരുന്നു, അതേ വേദനയുമായി..

ബാക്കിപത്രം:
കൃത്യം മൂന്നാഴ്ചക്ക് ശേഷം വൈറ്റിലയിലെ ആശുപത്രിയില്‍ വച്ച് വിവാദ കഥാപാത്രമായ പല്ല്‌ ഞാന്‍ നീക്കം ചെയ്യിച്ചു.അങ്ങനെ എല്ലാം ശുഭമായി കലാശിച്ചു.

40 comments:

അരുണ്‍ കരിമുട്ടം said...

ക്രിസ്തുമസ്സ് വരികയായി, ഒപ്പം പുതുവര്‍ഷവും.
എല്ലാ സുഹൃത്തുക്കള്‍ക്കും ക്രിസ്തുമസ്സ് പുതുവര്‍ഷ ആശംസകള്‍!!

Ismail Chemmad said...

ഇത്തവണയും നര്‍മം കലക്കി ...
ആശംസകള്‍..

Sonu said...

ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി..സൂപ്പര്‍ പോസ്റ്റ്‌..

Unknown said...

ഹ ഹ .. അടിപൊളി

ഹരി.... said...

കലക്കി അരുണ്‍ ഭായ്...ഞാന്‍ കരുതി അച്ഛനെ വിളിക്കാന്‍ പോയ വഴി ആ ഡോക്ടര്‍ തന്നെ ഫ്രീ ആയി പല്ല് എടുത്തു കാണും എന്ന്..അമ്മാതിരി പണിയല്ലേ കാണിച്ചത്?..

SHANAVAS said...

നര്‍മ്മത്തില്‍ പൊതിഞ്ഞ പല്ല് പുരാണം കലക്കി..എന്നാലും ആനയുടെ പല്ലെടുത്ത ഡോക്ടര്‍ക്ക് അരുണിന്റെ പല്ലെടുക്കാന്‍ പറ്റിയില്ലല്ലോ...തൊലിക്കട്ടി ആയിരിക്കാം കാരണം..അല്ലെ???ആശംസകളോടെ..

MOIDUPPU said...

സൂപ്പര്‍ .ഇനിയും ഒരുപാട് പ്രദീക്ഷിക്കുന്നു .........

khaadu.. said...

നര്‍മ്മം കൊള്ളാലോ മാഷേ...

പോരട്ടെ ഇത്തരം പുരാണങ്ങള്‍...

ആശംസകള്‍..

കൊച്ചു കൊച്ചീച്ചി said...

നാട്ടില്‍ പ്രോജക്റ്റ് മാനേജറൊക്കെ വല്യ പുലിയാണല്ലേ. ഇവിടെ രാവിലെ എഴുന്നേറ്റ് 'ഞാന്‍ ഇന്നവധിയാണ്' എന്ന ഒരു ഇമെയില്‍ അയയ്ക്കുകയേ പതിവുള്ളൂ. ഒരാഴ്ചയാണെങ്കില്‍ ഒന്നു ചെന്നു പറയും - അപ്പോഴും ഈ ടോം ആന്റ് ജെറി കളിയൊന്നുമില്ല.

ഈ പ്രശ്നം എനിക്കും ഉണ്ടായി. എന്റെ ഒന്നല്ല, നാലെണ്ണമാണ് ഒരുമിച്ചെടുത്തത് :(

ജീവി കരിവെള്ളൂർ said...

കൊച്ചു കള്ളി വയറ്റിലുണ്ടോ അല്ലേ? ;)

ക്രിസ്തുമസ്-പുതുവത്സരാശംസകൾ !

mini//മിനി said...

കൃസ്തുമസ് ആശംസകളോടെയാണോ,, നന്നായി ചിരിച്ചു,,,

Manju Manoj said...

ഹഹഹ.... ചിരിച്ചു ഒരു വഴിക്കായി...

കാസിം തങ്ങള്‍ said...

അഞ്ച് കാശ് ചിലവില്ലാതെ അമ്മായിയപ്പന്‍ എടുത്ത് തന്നേനില്ലേ ആ പല്ല് അരുണ്‍.....

ഉഗ്രനായി. ആശംസകള്‍.

ഷബീര്‍ - തിരിച്ചിലാന്‍ said...

"പല്ല്‌ വയറ്റി പോയെന്ന് തോന്നിയാ, ഒരു കിലോ പാളയന്‍തോടന്‍ പഴം വാങ്ങി തിന്നോ, പിറ്റേന്ന് ശൂന്ന് ഇങ്ങ് പോരും"

ഹ..ഹ..ഹ... പൊളപ്പന്‍

Admin said...

"അണപല്ല്‌ അകത്തേക്ക് കിളിക്കുന്നതാത്രേ പ്രശ്നം.അത് വായീന്ന് കീറി എടുക്കാന്‍ പറ്റില്ല പോലും.എങ്ങനേലും പല്ല്‌ ഊരി വയറ്റിലോട്ട് പോയാല്‍, ഒരു സര്‍ജറി ചെയ്ത് അവിടുന്ന് എടുക്കാമെന്നാ ഡോക്ടര്‍ പറഞ്ഞത്"
ഭാര്യ കൊള്ളാലോ...
കിടിലന്‍ പോസ്റ്റ്, ശരിക്കും ചിരിപ്പിച്ചു

Manoraj said...

ആ ഡോക്ടറെ അച്ഛന്‍ കാണാതിരുന്നത് ഭാഗ്യം. അല്ലെങ്കില്‍ മേലാല്‍ എറണാകുളത്ത് ജോലി ചെയ്യേണ്ടിവരില്ലായിരുന്നു :)ബാഗ്ലൂര്‍ക്ക് തന്നെ വണ്ടി കയറാരുന്നു.

Bijith :|: ബിജിത്‌ said...

പല്ല് ഓട്ട അടക്കാന്‍ പോയപ്പോള്‍ ഡോക്ടര്‍ ഇങ്ങനെ വേദന / പുളിപ്പ് തോന്നുന്ന ഭാഗങ്ങളില്‍ ഒരു യന്ത്രം കൊണ്ടു കുത്തി ഇപ്പൊ എങ്ങനെയൊക്കെ ഉണ്ട് എന്ന് ചോദിച്ചപ്പോള്‍, 'ഡോക്ടറെ എന്തെങ്കിലും പ്രോഫ്ഫാനിടി പറഞ്ഞാല്‍ സന്ദര്‍ഭം കൊണ്ടു പറയുന്നതാണ്, മനസ്സില്‍ ഒന്നും വച്ചിട്ടല്ല' എന്ന് പറഞ്ഞത് ഓര്‍ക്കുന്നു. പുള്ളി അതു തമാശയായി എടുത്തു, അതൊക്കെ ഞാന്‍ കുറെ കണ്ടതാ എന്ന ഭാവത്തില്‍ തലയാട്ടി :)

ഓക്കേ കോട്ടക്കൽ said...

ഇതൊരു സൂപ്പര്‍ഫാസ്റ്റ് ചിരി എക്സ്പ്രസ്സ്‌ യാത്ര തന്നെ..

ഞാനും തുടങ്ങി , ബുലോകത്ത് ഒരെണ്ണം ..
തുടക്കം; ബൂലോകത്ത് ആദ്യ കയ്യൊപ്പ് ചാര്‍ത്തല്‍.

ചാണ്ടിച്ചൻ said...

സൂപ്പര്‍ അരുണ്‍ സൂപ്പര്‍...ഒരു വൈറ്റില മാത്രം വെച്ച് ഞങ്ങളെ നന്നായി ചിരിപ്പിച്ചു....

ചിതല്‍/chithal said...

തകർത്തപ്പാ തകർത്തു!
ഒരു പല്ലു പോയെങ്കിലെന്താ? ഉശിരൻ കഥ കിട്ടിയില്ലേ?

Kannur Passenger said...

കലക്കി ഗുരോ കലക്കി... :)

http://kannurpassenger.blogspot.com/

Rakesh KN / Vandipranthan said...

'ഒരു ജോലി കിട്ടിയട്ട് വേണം ലീവെടുക്കാന്‍' ഹ ഹ ഹ അടിപൊളി

രാജീവ്‌ .എ . കുറുപ്പ് said...

വേദനയുള്ള ഭാഗങ്ങളില്‍ അദ്ദേഹം ആഞ്ഞ് കുത്തി.ഒരോ കുത്ത് കൊള്ളുമ്പോഴും എന്‍റെ കണ്ണില്‍ പൊന്നീച്ച പറന്നു.അത് വക വയ്ക്കാതെ വീണ്ടും വീണ്ടും കുത്തി കൊണ്ട് അങ്ങേര്‌ ചോദിച്ചു:
"ഇവിടെ വേദനയുണ്ടോ?"
അതിനു മറുപടിയായി അസഭ്യം ചൊരിയുന്നത് എനിക്ക് ആത്മഹര്‍ഷം വരുത്തുമെങ്കിലും, മുന്നില്‍ നില്‍ക്കുന്നത് ഒരു ഡോക്ടറാണെല്ലോന്ന് ഓര്‍ത്ത് ഞാന്‍ സംയമനം പാലിച്ചു.

ഹഹഹഹ് മച്ചാ, അത് സത്യസന്ധമായ ഒരു കാര്യം തന്നെ, കിടു എന്ന് പറഞ്ഞാല്‍ കിടുകിടു.
പ്രൊജക്റ്റ്‌ മാനേജര്‍ സാബിന് ഇതിന്റെ ഒരു പ്രിന്റൌട്ട് എടുത്തു വായിക്കാന്‍ കൊട്, ലീവ് നീട്ടി കിട്ടും.

(കുറുപ്പിന്റെ കണക്കു പുസ്തകം)

Sukanya said...

വീണ്ടും ചിരിയൊരുക്കിയ കായംകുളം സൂപ്പര്‍ഫാസ്റ്റ്. ക്രിസ്മസ് പുതുവത്സരാശംസകള്‍.

Unknown said...

paavam docter.....:)

Hemu said...

കലക്കി.. കേട്ടോ.. ചിരിച്ചൊരു വഴിയായി

Anoop Gopinadh said...

കിടിലന്‍... എപ്പോഴത്തെയും പോലെ ഉഗ്രന്‍ അവതരണം...

akhil is back in action said...

manu cheta, kure kalam ayi oru post n vendi wait cheyunnu... enthayalum kalaki
kochil vannapol ee pani nirthiyonn onn samsayich poyirunnu... pakshe pall vedanayan karyam enn ippo manasilayi....

akhil is back in action said...

manu cheta, kure kalam ayi oru post n vendi wait cheyunnu... enthayalum kalaki
kochil vannapol ee pani nirthiyonn onn samsayich poyirunnu... pakshe pall vedanayan karyam enn ippo manasilayi....

ചെലക്കാണ്ട് പോടാ said...

അവസാനം പല്ലിനെ വയറ്റില്‍(വൈറ്റില) എത്തിച്ച് തന്നെ പൊരുച്ചു അല്ലേ...

ഇവിടേം പല്ലെടുക്കാനായി നടന്നിരുന്നു മ്മടെ പിഎല്‍. രണ്ട് ദിവസം നല്ല കവിള് എന്ന് പറഞ്ഞ് ടീംമേറ്റ്സ് മുഴുവന്‍ പുള്ളീടെ പുറകെയായിരുന്നു.....

Abi said...

arun nan oru blog undakkan sramikkukayanu pakshe malayalm type cheyyan oru vazhiyum kanunnilla..
can u help me to create a blog..

Kannur Passenger said...

@Habeeb... Go to gmail-click on Compose-select language as malayalam(near fonts and all)-then type manglish and click space button..
Firoz
http://kannurpassenger.blogspot.com/

Abi said...

firos@ i can't find that what u are said
can u explain
how can i write.malayalam

Kannur Passenger said...

Hi Habeeb,

Here is the site..

http://www.mymalayalam.com/

Go to the site and follow the instruction..

Dont forger to follow my blog..
http://kannurpassenger.blogspot.com/

Abi said...

thank u firos
ente blog posting thudangi..
ellavrum koode undakum allo alle..?

Abi said...

visit
http://pakalnakshathram.blogspot.com

Echmukutty said...

അൽഭുതപ്പല്ല്!
ഒരു പല്ലിന്റെ മായാജാലമേ.....

krish | കൃഷ് said...

അങ്ങനെ വയറ്റിലേ ചെന്ന് പല്ലെടുത്തൂല്ലേ.
പല്ല്പുരാണം കലക്കി.

Arun Kumar Pillai said...

ha ha..
but arun chetta.. thamasa kurachude venamarunnu

Jenish said...

സൂപ്പര്‍... ഒരു പല്ലെടുത്ത നിസാര സംഭവത്തെ ഇത്രയും നര്‍മ്മത്തില്‍ പൊതിഞ്ഞ് എഴുതിയ താങ്കളെ നമിച്ചു..

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com