For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

ചലോ ചലോ ചെറായി



ഇന്‍ ഹരിഹര്‍നഗറിനും, ടു ഹരിഹഹര്‍നഗറിനും ശേഷം അതിന്‍റെ മൂന്നാം ഭാഗം വന്നു, ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍.ആദ്യത്തെ രണ്ട് സിനിമകളുടെ പ്രേതമാ മൂന്നാമത്തേതെന്ന് കുറേ ആളുകള്‍, അതല്ല ഇതില്‍ വേറെ പ്രേതമാണെന്ന് ബാക്കി ആളുകള്‍.എന്തായാലും സംഭവം പ്രേതമാ, ഭയങ്കര പ്രേതം.

ഈ പോസ്റ്റും ഏകദേശം ആ ഗതിയിലുള്ളതാ...
അതായത് ഈ പോസ്റ്റ് ഒരു പ്രേതമാണെന്നല്ല, ഒരു മൂന്നാം ഭാഗമാണ്..

ഒന്നാം ഭാഗം.
ദേവാംഗന കാത്തിരിക്കുന്നു

രണ്ടാം ഭാഗം..
ഉറക്കമില്ലാത്ത രാത്രി

ഇനി മൂന്നാം ഭാഗം..
ഇത് ആരംഭിക്കുന്നത് ഒരു രാത്രിയില്‍ നിന്നാണ്..
പ്രോജക്റ്റ് മാനേജരുടെ ഉറക്കം കളഞ്ഞ ആ രാത്രിയില്‍ നിന്ന്..
ഞാനും മാദാമ്മയും ആലപ്പുഴയില്‍ തങ്ങാന്‍ തീരുമാനിച്ച ആ മുടിഞ്ഞ രാത്രിയില്‍ നിന്ന്..

ഓര്‍ക്കുന്നില്ലേ, അന്ന് രാത്രി എനിക്കൊരു ഫോണ്‍ വന്നത്..
ആ ഫോണിന്‍റെ മറുതലക്കിരുന്ന് പ്രോജക്റ്റ് മാനേജര്‍ ചോദിച്ചത്:
"എവിടെയാ?"
"ആലപ്പുഴയില്‍, മാദാമ്മയും കൂടെ ഉണ്ട്.ഉറങ്ങാന്‍ പോകുവാ"
മറുഭാഗത്ത് നിശബ്ദത, പിന്നെ പതിഞ്ഞ സ്വരത്തില്‍ ചോദ്യം:
"ട്രിപ്പൊക്കെ എങ്ങനുണ്ട്?"
വണ്ടര്‍ഫുള്‍!!
എന്ന് വച്ചാ?
എ ട്രിപ്പ് വിത്ത് ഫുള്‍ ബ്ലണ്ടര്‍!!

ബോസിന്‍റെ ഒപ്പം യാത്ര ചെയ്യാത്ത മാദാമ്മ, ജൂനിയറായ എന്‍റെ കൂടെ കേരളത്തിലേക്ക് തിരിച്ചതോടെ അതിയാന്‍ ഹാലിളകി നില്‍ക്കുകയാണ്.അപ്പോഴാണ്‌ മാദാമ്മയുടെ കൂടെ ഞാന്‍ താമസിക്കുന്ന കാര്യം പറഞ്ഞത്.സുന്ദരനും, സുമുഖനും, സത്‌സ്വഭാവിയും, സുഗുണനും, സര്‍വ്വോപരി സര്‍വ്വാംഗ സാധകനുമായ എന്‍റെ പ്രിയ പ്രോജക്റ്റ് മാനേജരുടെ കണ്‍ട്രോള്‌ പോകാന്‍ ഇതില്‍ കൂടുതല്‍ എന്നാ വേണം?
പ്രോജക്റ്റ് മാനേജര്‍ക്ക് ഇന്ന് ഉറക്കമില്ലാത്ത രാത്രി തന്നെ..
ശരിക്കും കാളരാത്രി!!!

അപ്പോള്‍ എന്‍റെ ആ രാത്രിയോ?
അത് പറയാം..

മാനേജരുടെ രാത്രി ഉറക്കമില്ലാത്തതാകാനുള്ള വെടിമരുന്നിനു തീ കൊളുത്തിയട്ട് മാദാമ്മക്ക് അരികിലെത്തിയപ്പോഴാണ്‌ വൈകുന്നേരത്തെ ആഹാരകാര്യത്തെ കുറിച്ചോര്‍ത്തത്.ഒന്നും കഴിച്ചില്ല, വയറ്‌ കാലിയാണ്.അതിനൊരു ശമനം ആകട്ടെ എന്ന് കരുതി ആഹാരം കഴിക്കാന്‍ മാദാമ്മയുമായി ഞാന്‍ പതിയെ റെസ്റ്റോറന്‍റില്‍ കയറി.അവിടെ നില്‍ക്കുന്ന കുട്ടിച്ചാത്തന്‍മാര്‍ ആദ്യം പ്ലേറ്റ് കൊണ്ട് വച്ചു.അധികം താമസിച്ചില്ല, വെറും അരമണിക്കൂറിനുള്ളില്‍ അതില്‍ ചോറും മീന്‍ കറിയും വിളമ്പി.
"വാട്ടീസ് ദിസ്?"
"ദിസീസ്സ് ചോര്‍ ആന്‍ഡ് മീന്‍"
"ചോരാമീന്‍?"
യേസ്സ്, ദാറ്റ് മീന്‍!!

അങ്ങനെ അത്താഴം ആരംഭിച്ചു...
മാദാമ്മ പതുക്കെ കത്തിയും മുള്ളും കൈയ്യിലെടുത്തു..
മുള്ളേല്‍ കുത്തി ചോറുണ്ണാനാ പെമ്പ്രന്നോത്തിയുടെ പരിപാടിയെന്നറിഞ്ഞപ്പോ ഒന്നുറപ്പായി, പാതിരാത്രി ആയാലും ഉണ്ട് തീരില്ല!!
അതിനാല്‍ ഉരുള ഉരുട്ടാന്‍ പറഞ്ഞു..
ഉടനെ മറുചോദ്യം വന്നു:
"വാട്ടീസ് ഉരുള?"
കര്‍ത്താവേ!!!!
ഉരുളക്ക് എന്തുവാ ഇംഗ്ലീഷ്??
കുറേ ആലോചിച്ചു, ഒടുവില്‍ ജര്‍മ്മന്‍ ഗുണ്ടര്‍ട്ടിനു പോലും അറിയാത്ത വാക്കാണിതെന്ന് ബോധ്യമായപ്പോള്‍, 'ഉരുള ഈസ് എ ബോള്‍ വിത്ത് റൈസ്' എന്ന് ഇംഗ്ലീഷില്‍ പറഞ്ഞിട്ട് ഉരുട്ടി കാണിച്ച് കൊടുത്തു.അവര്‍ക്ക് സന്തോഷമായി, ആ മഹത് കാര്യത്തിനു പകരമായി അവരെന്നെ കത്തിം മുള്ളും ഉപയോഗിച്ച് മീന്‍ തിന്നാന്‍ പഠിപ്പിച്ചു..
സൂപ്പര്‍!!
മീന്‍റെ മുള്ള്‌ തൊണ്ടേല്‍ കൊള്ളില്ല!!
പക്ഷേ രണ്ട് കഷ്ണം തിന്ന് കഴിഞ്ഞപ്പോ കയ്യിലിരുന്ന കത്തിയും മുള്ളും തൊണ്ടേല്‍ കുരുങ്ങി, അങ്ങനെ ആ പണി അവസാനിപ്പിച്ചു.മാദാമ്മയെ മുന്നിലിരുത്തി രണ്ട് കൈയ്യും വച്ച് ചോറും മീനും കഴിച്ച് കാണിച്ചു.

ഞാന്‍ ഉണ്ട് കഴിഞ്ഞിട്ടും മാദാമ്മ അതേ ഇരുപ്പ് തന്നെ.അവരെ കുറ്റം പറയേണ്ടാ, ഒരോ ഉരുളയും ഉരുട്ടിയ ശേഷം, ഡയമീറ്ററും റേഡിയസ്സും ശരിയാണോന്ന് പരിശോധിച്ചട്ടാ കഴിക്കുന്നത്.അവരുടെ ആ കലാപരിപാടി നോക്കി നില്‍ക്കെ എന്‍റെ കൈ ഉണങ്ങി തുടങ്ങി.കൈയ്യ് ഉണങ്ങിയാല്‍ കല്യാണം താമസിക്കും എന്ന പഴഞ്ചൊല്ല്‌ ഓര്‍ത്തപ്പോള്‍ കൈ ഉണങ്ങാതിരിക്കാന്‍ പതിയെ കൈയ്യില്‍ നക്കി.ഇത് ആചാരമാണെന്ന് കരുതിയാകും ചോറുണ്ടിരുന്ന മാദാമ്മ ഊണ്‌ നിര്‍ത്തി കുറേ നേരം അവരുടെ കൈയ്യും നക്കി.പിന്നെയും ഊണ്‌ തുടര്‍ന്നു..
സമയം കുറേ കഴിഞ്ഞപ്പോ എന്‍റെ കൈ ശരിക്കും ഉണങ്ങി.
ഈശ്വരാ, എന്‍റെ കല്യാണം??
കൈ കഴുകിയെ പറ്റു!!
അതിനാല്‍ പതിയെ എഴുന്നേറ്റു, എന്നിട്ട് സത്യം ബോധിപ്പിച്ചു:
"നോട്ട് ഹാന്‍ഡ് വാഷ് ഈക്യുല്‍ റ്റൂ ലേറ്റ് മാര്യേജ് "
വാട്ട്???
മാദാമ്മ കസേരയില്‍ കണ്ണും തള്ളി ഇരിക്കുന്നു!!
അത് കണ്ടില്ലെന്ന് നടിച്ചു കൊണ്ട് പൈപ്പിന്‍ ചുവട്ടിലേക്ക്..

ഊണ്‌ കഴിഞ്ഞ് റൂമിലെത്തിയപ്പോള്‍ മാദാമ്മ ചോദിച്ചു:
"ഡു യൂ സ്മോക്ക്?"
ഞാന്‍ വലിക്കുമോന്ന്??
സാധാരണ വലിക്കാറില്ല, വലിപ്പിക്കാറേ ഉള്ളു.പക്ഷേ മാദാമ്മയുടെ കയ്യില്‍ മുന്തിയ സിഗര്‍റ്റ് കാണുമെന്ന് കരുതി മിണ്ടാതെ നിന്നു.എന്നാല്‍ അവര്‍ ബാഗ് തുറന്ന് കാജാ ബീഡി പോലൊരു സാധനം തന്നപ്പോള്‍ അറിയാതെ പറഞ്ഞു:
"സ്മോക്കിംഗ് ഈസ് ഇന്‍ജ്യൂറിയസ്സ് റ്റു ഹെല്‍ത്ത്"
പുകവലി ആരോഗ്യത്തിനു ഹാനികരം!!
എവിടെ??
അത് ആരോഗ്യത്തിനല്ലേ, എനിക്കല്ലല്ലോ എന്ന മട്ടില്‍ മാദാമ്മ പുകച്ച് തള്ളുന്നു.കൂടെ അവര്‍ തെക്ക് വടക്ക് ഉലാത്തുന്നുമുണ്ട്.ആ നടപ്പിനിടയില്‍ അവര്‍ എന്തൊക്കെയോ പറയുന്നുമുണ്ട്.സത്യം പറയണമല്ലോ, അവരുടെ ആ നടപ്പും, വായീന്ന് പോകുന്ന പൊകയും, പാറപ്പുറത്ത് ചിരട്ട ഉരച്ചപോലത്തെ സൌണ്ടും കൂടി ആയപ്പോള്‍ ഒരു കല്‍ക്കരി തീവണ്ടി കൂകി വിളിച്ച് പായുന്ന പ്രതീതി.കൊതുകിനെ ഓടിക്കാന്‍ ചപ്പ് കത്തിക്കുമ്പോളുള്ള പോലെ പുക മുറിയില്‍ നിറഞ്ഞതോടെ അവര്‍ വലി നിര്‍ത്തി, എന്നിട്ട് എന്നോട് പറഞ്ഞു:
"ഗുഡ് നൈറ്റ്"

അത് വരെ എല്ലാം സ്മൂത്തായിരുന്നു, ആ ഗുഡ് നൈറ്റ് വരെ.അവരത് പറഞ്ഞതോടെ എന്‍റെ മനസ്സൊന്ന് പിടഞ്ഞു...
ഞാനെവിടെ കിടക്കും??
കമ്പനി തരുന്ന കാശ് ഇവിടുത്തെ ഒരു മുറിക്കേ തികയു, എന്‍റെ കൈയ്യിലാണെങ്കില്‍ കാശും കമ്മി.മാദാമ്മ കട്ടിലേല്‍ കിടക്കുമ്പോള്‍ താഴെ പാ വിരിച്ച് കിടക്കാമെന്നായിരുന്നു ഇത് വരെ കരുതിയത്.
ഇത് ഇപ്പോ??
"ഗുഡ് നൈറ്റ്" വീണ്ടൂം മാദാമ്മ.
ഇറങ്ങി പോടാന്ന്!!
പതുക്കെ പുറത്തേക്കിറങ്ങി, പോകുന്ന വഴിയില്‍ തിരിഞ്ഞ് നിന്ന് പറഞ്ഞു:
"ഗുഡ് നൈറ്റ്"
നീ നശിച്ച് പോകുമെടി!!

വരാന്തയില്‍ കൂനി പിടിച്ചിരുന്നു..
പിന്നൊന്ന് ഉലാത്തി(തെക്ക്-വടക്ക് നടന്നെന്ന്, തെറ്റിദ്ധരിക്കരുത്), വീണ്ടും വരാന്തയിലേക്ക്..
ഒന്ന് ഉറങ്ങി വന്നപ്പോള്‍ ചെവിയില്‍ കൊതുകു മൂളുന്ന സ്വരം.പാവം, മാദാമ്മ അതിനോടും ഗുഡ് നൈറ്റ് പറഞ്ഞ് കാണും.പതിയെ പതിയെ ഉറക്കത്തിലേക്ക്..
"ഹലോ, ഹലോ..." ആരോ വിളിക്കുന്ന സ്വരം.
കണ്ണ്‌ തുറന്ന് നോക്കിയപ്പോ രണ്ട് ചേട്ടന്‍മാര്‍.
"എന്താ?"
അതിനു മറുപടിയായി അവര്‍ തിരികെ ചോദിച്ചു:
"ആരാ അകത്ത്?"
പണ്ടത്തെ കാളിദാസന്‍റെ കഥയാ ഓര്‍മ്മ വന്നത്..
പുറത്ത് കാളി, അകത്ത് ദാസന്‍!!!
ഇവിടെ നേരെ തിരിച്ചാണെന്ന് പറഞ്ഞില്ല, പകരം സത്യം പറഞ്ഞു:
"അകത്ത് എന്‍റെ ക്ലൈന്‍റാ"
അത് കേട്ടതും ചേട്ടന്‍മാര്‍ക്ക് സന്തോഷമായി, അവര്‍ ചോദിച്ചു:
"എത്രാ റേറ്റ്?"
എന്‍റമ്മച്ചിയേ.
ഒരു നിമിഷം കൊണ്ട് ഉറക്കം പമ്പ കടന്നു!!
"അയ്യോ ചേട്ടന്‍മാരെ, ഇത് ആ ക്ലൈന്‍റല്ല, ഓഫീസിലെ ബോസ്സാ"
ഓ എന്ന്...
അവര്‍ ഇച്ഛാഭംഗത്തോടെ മൊഴിഞ്ഞു:
"ഞങ്ങള്‍ കരുതി....!!"
ഞാന്‍ മാമയാണെന്ന് അല്ലേ??
ഹേയ്, അതല്ല..
ഉവ്വ, ഉവ്വ പോയാട്ടെ.
അവര്‍ പോയി, പിന്നെ ഞാനുറങ്ങിയില്ല.വല്ല അവന്‍മാരും വിവരക്കേട് കാണിച്ചാല്‍ ഞാനൂടെ ഏഴ് വര്‍ഷം ഉണ്ട തിന്നണമെന്ന് ഓര്‍ത്തപ്പോള്‍ ഉറക്കം വന്നില്ലെന്നതാ സത്യം.

പ്രഭാതത്തില്‍ പ്രതീക്ഷിച്ച പോലെ പ്രോജക്റ്റ് മാനേജര്‍ വിളിച്ചു..
"ഗുഡ് മോര്‍ണിംഗ് മനു"
"ഗുഡ് മോര്‍ണിംഗ്"
"ഇന്നലെ രാത്രി എങ്ങനുണ്ടായിരുന്നു"
മറുപടിയായി സത്യം ബോധിപ്പിച്ചു:
"ഉറങ്ങിയില്ല"
"ഭാഗ്യവാന്‍"
ങ്ങേ!!!!
അന്ന് ആദ്യമായി അങ്ങേരടെ കീഴിയില്‍ ജോലി ചെയ്യുന്നതില്‍ പുച്ഛം തോന്നി.നെല്ലേതാ, പതിരേതാ എന്ന് ബോധ്യമില്ലാത്ത ഇങ്ങേര്‌ നയിക്കുന്ന പ്രോജക്റ്റിന്‍റെ കാര്യമോര്‍ത്തപ്പോള്‍ കഷ്ടം തോന്നി.
ദൈവമേ, ഞങ്ങളുടെ കമ്പനിയെ കാത്ത് കൊള്ളേണമേ!!

തുടര്‍ന്ന് കൊച്ചിക്ക്..
മാദാമ്മയുടെ ആഗ്രഹപ്രകാരം ബുള്ളറ്റിലായിരുന്നു യാത്ര.അറുപത് കിലോമീറ്റര്‍ സ്പീഡീല്‍ ഞാന്‍ പറപ്പിക്കുന്ന ബുള്ളന്‍റിനു പിന്നില്‍, തോളില്‍ തൂക്കിയിട്ട ബാഗുമായി അള്ളിപിടിച്ച് മാദാമ്മ.
ഇടക്ക് അവര്‍ പറഞ്ഞു:
"ഡോണ്ട് ഗോ ലൈക്ക് ദിസ്"
പാവം..
അറുപത് കിലോമീറ്റര്‍ സ്പീഡില്‍ ബൈക്ക് പറത്തിയപ്പം ഞെട്ടികാണും.പറഞ്ഞത് കേട്ടില്ലേ, ഇങ്ങനെ പോകാതെന്ന്.ഞാന്‍ സ്പീഡ് കുറച്ചു, എത്ര ഒക്കെ ശ്രമിച്ചിട്ടും നാല്‍പ്പത്തിയഞ്ചില്‍ കുറക്കാന്‍ എനിക്ക് തോന്നുന്നില്ല.അത് മാദാമ്മയെ ചൊടിപ്പിച്ചു..
"സ്റ്റോപ്പ് ഇറ്റ്!!"
ഞാന്‍ വണ്ടി നിര്‍ത്തി.മാദാമ്മയുടെ മുഖത്ത് പഴയ സ്നേഹമില്ല.അവര്‍ ബാഗ് എന്‍റെ കൈയ്യില്‍ തന്നിട്ട് കീ വാങ്ങി ബൈക്കില്‍ കയറി.ബാഗ് തോളിലിട്ടപ്പോള്‍ ഒരു കാര്യം മനസിലായി, കരുതിയ പോലല്ല, നല്ല വെയ്റ്റ്.അമേരിക്കയില്‍ നിന്ന് അമ്മിക്കല്ലുമായാണോ വന്നതെന്ന് ചോദിക്കണമെന്നുണ്ടായിരുന്നു, ചോദിച്ചില്ല.
മാദാമ്മ ബൈക്ക് ഓടിച്ച് തുടങ്ങി..

വണ്ടി ഓടി തുടങ്ങിയപ്പോള്‍ എനിക്കൊരു കാര്യം ബോധ്യമായി, മാദാമ്മക്ക് അറുപത് കിലോമീറ്ററില്‍ പോയപ്പോള്‍ ദേഷ്യം വന്നത് സ്പീഡ് കൂടിയട്ടല്ല, കുറഞ്ഞിട്ടാണ്.ആ പരിഭവം അവര്‍ ഓടിച്ച് തീര്‍ത്തു, ബൈക്ക് നൂറ്റി ഇരുപത് കിലോമീറ്റര്‍ സ്പീഡില്‍ കൊച്ചിക്ക്..
"വി ആര്‍ ഗൊയിംഗ് റ്റു സൌത്ത് ഓര്‍ നോര്‍ത്ത്?" മാദാമ്മയുടെ ചോദ്യം.
യാത്ര തെക്കോട്ടാണോ വടക്കോട്ടാണൊന്ന്??
ദിശ നോക്കിയാല്‍ യാത്ര വടക്കോട്ടാണ്, പക്ഷേ മാദാമ്മയുടെ ഓടീര്‌ കണ്ടപ്പോള്‍ തെക്കോട്ട് എടുക്കാനും ചാന്‍സ് ഉണ്ടെന്ന് മനസ്സ് പറഞ്ഞു.അതിനാല്‍ ഞാന്‍ അപേക്ഷിച്ചു:
"ഗോ സ്ലോ"
അവരത് 'റ്റൂ സ്ലോ' എന്നാ കേട്ടതെന്ന് തോന്നുന്നു, ഇപ്പം സ്പീഡ് നൂറ്റി അമ്പത്..
ഈശോയേ, കൈ വിടല്ലേ!!

കര്‍ത്താവ് കാത്തു, ബൈക്ക് കൊച്ചിയിലെത്തി..
"വെയര്‍ ഈസ് ബീച്ച്?" മാദാമ്മയുടെ ചോദ്യം.
'ബിച്ച്' എന്നോ 'വിച്ച്' എന്നോ ആയിരുന്നു ചോദ്യമെങ്കില്‍ ഞാന്‍ അവരെ തന്നെ ചൂണ്ടി കാട്ടിയേനെ, ഇതിപ്പം ബീച്ചാ, അതെവിടാ?
അടുത്ത് കണ്ട ചേട്ടനോട് ചോദിച്ചു:
"ചേട്ടാ, ബീച്ചെവിടാ?"
"ഇവിടുന്ന് കുറേ പോകണം, കടല്‍തീരത്താ"
ആണല്ലേ??
അതെനിക്ക് അറിയില്ലായിരുന്നു..
ബീച്ച് കടല്‍ത്തീരത്താണ്‌ പോലും!!
ആ പരമദ്രോഹി എന്നെ ആക്കിയതാണോ, അല്ലെയോ എന്ന് മനസിലാകാത്തതിനാല്‍ വേറെ അന്വേഷിച്ചു, അപ്പോള്‍ അറിഞ്ഞു, തിരക്ക് ഒഴിഞ്ഞ് ഒരു ബീച്ചുണ്ടത്രേ.കൊച്ചിയില്‍ നിന്ന് കുറേ അകലെ ചെറായില്‍ ആണ്‌ ഈ ബീച്ച്.
നേരെ അങ്ങോട്ട്..
ചലോ ചലോ ചെറായി..

പ്രഭാതത്തില്‍ തന്നെ ആലപ്പുഴയില്‍ നിന്ന് തിരിച്ചതിനാല്‍ പത്തര ആയപ്പോള്‍ ചെറായില്‍ എത്തി, അവിടെ ഞങ്ങളെ സ്വീകരിച്ചത് ചിരട്ടയും കമ്പും കൊണ്ട് വയലിന്‍ വായിക്കുന്ന ഒരു മിടുക്കന്‍ പയ്യന്‍.'വാട്ട് ഈസ് ദിസ്'എന്ന മാദാമ്മയുടെ ചോദ്യത്തിനു 'മ്യൂസിക്ക് ഓഫ് കേരള' എന്ന് അവന്‍റെ റെഡിമെയ്ഡ് മറുപടി.അത് കേട്ടപാതി കേരളത്തിന്‍റെ സംഗീതമൊരെണ്ണം മാദാമ്മ വാങ്ങി ബാഗില്‍ വച്ചു.എന്നിട്ട് എങ്ങനുണ്ട് എന്ന മട്ടില്‍ എന്നെ ഒരു നോട്ടം.അറിയാവുന്ന ഇംഗ്ലീഷില്‍ ഞാന്‍ അഭിപ്രായം പറഞ്ഞു:
"നൌ യൂ ഹാവ് മൈ മ്യൂസിക്ക്"
"വാട്ട്?"
അത് തന്നെ!!

തുടര്‍ന്ന് അവിടൊരു റിസോര്‍ട്ടില്‍ റൂമെടുത്തു.തൊട്ടടുത്ത് കടലാണ്, ആഞ്ഞടിക്കുന്ന തിരമാല കണ്ടപ്പോള്‍ മാദാമ്മ പറഞ്ഞു:
"ഐ വാണ്ട് സണ്‍ ബാത്ത്"
അതെന്ത്??
സണ്‍ എന്നാല്‍ സൂര്യന്‍, ബാത്ത് എന്നാല്‍ കുളി..
ഇതെന്താ സണ്‍ ബാത്ത്??
ഇനി സൂര്യപ്രകാശത്തില്‍ കുളിക്കണമെന്നായിരിക്കുമോ??
അയ്യേ, മ്ലേച്ഛം!!

എന്തായാലും മാദാമ്മയുടെ ആഗ്രഹം സാധിച്ച് കൊടുക്കാന്‍ ഞാന്‍ തീരുമാനിച്ചു.സൂര്യപ്രകാശം ഏറ്റവും കൂടുതല്‍ കിട്ടുന്ന, സൂര്യന്‍ ഉച്ചിയില്‍ നില്‍ക്കുന്ന നട്ടുച്ചക്ക് ഞാന്‍ അവരെ സണ്‍ബാത്തിനു ക്ഷണിച്ചു..
പ്രേതത്തെ കണ്ടപോലെ അവരൊന്ന് വിരണ്ടു, എന്നിട്ട് ചോദിച്ചു:
"നൌ?"
എന്ന് വച്ചാല്‍ ഈ നട്ടുച്ചക്കോന്ന്??
"യെസ്"
വിശ്വാസം വരാതെ അവര്‍ വീണ്ടും ചോദിച്ചു:
"നൌ, ആര്‍ യൂ മാഡ്?"
നട്ടുച്ചക്ക് കുളിക്കാന്‍ എനിക്ക് പ്രാന്താണോന്ന്??
അമേരിക്കയില്‍ ഉച്ചക്ക് പ്രാന്തന്‍മാര്‍ക്ക് മാത്രമേ കുളിക്കാന്‍ പറ്റു എന്ന് എനിക്ക് അറിയില്ലാരുന്നു, അതിനാല്‍ ഞാന്‍ ക്ഷമ ചോദിച്ചു:
"സോറി മാഡം, നോ മാഡ്"
കുളിക്കണ്ടങ്കില്‍ കുളിക്കണ്ടാ!!
എനിക്ക് എന്തിനു വമ്പ്.

എന്നാല്‍ എന്നെ ഞെട്ടിച്ച് കൊണ്ട് വൈകുന്നേരം അവര്‍ സണ്‍ബാത്തിനു തയ്യാറായി.വിചാരിച്ച പോലെ നൂല്‌ വച്ച് നാണം മറച്ച് അവര്‍ ബീച്ചിലേക്ക് നടന്നു.പുറകിനു അവര്‍ ചൂണ്ടി കാട്ടിയ ചാരുകസേരയും എടുത്ത് ബാംഗ്ലൂരിലെ ഒരു സോഫ്റ്റ് വെയര്‍ എഞ്ചിനിയറും.
വട്ടമിട്ട സ്ഥലത്ത് ചാരുകസേര വച്ചു, അവര്‍ അതില്‍ കയറി ഇരുപ്പായി..
അത് കണ്ടതും എനിക്ക് ആകെ സംശയമായി..
എന്താ കുളിക്കുന്നില്ലേ??
ഈശ്വരാ, ഇനി ഞാന്‍ കുളിപ്പിക്കണോ??
സംശയം തീര്‍ക്കാന്‍ എടുത്ത് ചോദിച്ചു:
"സണ്‍ ബാത്ത്?"
"യെസ്"
കര്‍ത്താവേ, പണിയായി!!!

മാദാമ്മയെ കുളിപ്പിക്കേണ്ടി വരുമെങ്കില്‍ ഈ നാറിയ പണിക്ക് ഇറങ്ങില്ലാരുന്നു എന്ന് മനസില്‍ കരുതിയെങ്കിലും, ക്ലൈന്‍റിനെ സന്തോഷിപ്പിക്കാന്‍ ഞാന്‍ തയ്യാറായി...
കുളിപ്പിക്കുക തന്നെ!!
നേരെ റിസോര്‍ട്ടില്‍ പോയി ഒരു ബക്കറ്റ് എടുത്ത് കൊണ്ട് വന്നു, കടലില്‍ പോയി ബക്കറ്റ് നിറയെ ഉപ്പ് വെള്ളം കോരി, നേരെ മാദാമ്മക്ക് അരികിലെത്തി..
അവര്‍ ചോദ്യ ഭാവത്തില്‍ എന്നെ ഒന്ന് നോക്കി,എന്നിട്ട് പറഞ്ഞു:
"യെസ്സ്"
അത് കേട്ടതും അവര്‍ അനുമതി തന്നതാണെന്ന് കരുതി ഈ പാവം പിടിച്ച ഞാന്‍ ബക്കറ്റിലെ വെള്ളം അവരുടെ തലവഴി ഒഴിച്ചു!!!
ടമാര്‍ പടാര്‍!!!!
എന്താ സംഭവിച്ചതെന്ന് മാദാമ്മക്ക് മനസിലായില്ല, ബോധം വീണപ്പോള്‍ അലറി വിളിച്ച് കൊണ്ട് അവര്‍ റിസോര്‍ട്ടിലേക്ക് ഓടി.മാദാമ്മക്ക് വെള്ളം ഇത്ര അലര്‍ജിയാണോന്ന് ആലോചിച്ച് അന്തം വിട്ട് നിന്ന എന്നോട് കാര്യം അറിഞ്ഞപ്പോള്‍ ഒരു ചേട്ടന്‍ പറഞ്ഞുതന്നു, സണ്‍ബാത്ത് എന്നാല്‍ വെയില്‌ കായുന്നതാണെന്ന്!!!
കര്‍ത്താവേ!!!!
അതായിരുന്നോ??
കൂടുതല്‍ ആലോചിക്കാന്‍ നിന്നില്ല, ബക്കറ്റി ബാക്കി ഉണ്ടായിരുന്ന വെള്ളം എന്‍റെ തലവഴി ഒഴിച്ചു!!
തലയൊന്ന് തണുക്കട്ടെ.
ഈശ്വരാ, ഇനി എന്നാ ചെയ്യും??

ഒരുപാട് കള്ളത്തരങ്ങള്‍ ആലോചിച്ചാണ്‌ റിസോര്‍ട്ടില്‍ ചെന്നതെങ്കിലും ഒന്നും വേണ്ടി വന്നില്ല.കാരണം ഞാന്‍ ചെന്നപ്പോള്‍ മാദാമ്മ പായ്ക്ക് ചെയ്ത് തിരിച്ച് പോകാന്‍ തയ്യാറായി നില്‍പ്പുണ്ടായിരുന്നു.ഒന്നും മിണ്ടാതെ പുറകിനു ഇറങ്ങി, ഫ്ലൈറ്റില്‍ കേറി ബാംഗ്ലൂരെത്തി, കാറില്‍ കയറി ഓഫീസിലെത്തി.വിവരം അറിഞ്ഞ് പ്രോജക്റ്റ് മാനേജര്‍ ഓടി വന്നു..
"എന്താ മനു, എന്ത് പറ്റി?"
"മാദാമ്മ പിണക്കത്തിലാ"
"എന്താ കാര്യം?"
"അവരെ ഞാനൊന്ന് കുളിപ്പിച്ചു, അത് ഇഷ്ടപ്പെട്ടില്ല"
അത് കേട്ടതും അങ്ങേര്‌ എനിക്കൊരു കൈ തന്നിട്ട് പറഞ്ഞു:
"ലക്കി ഫെലോ"
ഞാനാണോ??
നാണം കെട്ട് നാറാണത്ത് കല്ലായിരിക്കുന്ന ഞാനെങ്ങനെ ഭാഗ്യവാന്‍ ആകുമെന്ന് ഓര്‍ത്തിരിക്കേ അദ്ദേഹം വീണ്ടും പറഞ്ഞു:
"മാദാമ്മേ കുളിപ്പിക്കുന്നതിനു ഒരു നെയ്ക്ക് വേണം, നീ ഇനി അത് പഠിക്കണം"
ശരിയാ, പഠിക്കണം..
കമ്പനിയില്‍ നിന്ന് പറഞ്ഞ് വിട്ടാലും ഒരു വരുമാനം ആകുമല്ലോ!!

അന്ന് രാത്രിയില്‍ ഞാന്‍ ഉറങ്ങിയില്ല.മാദാമ്മയില്‍ നിന്ന് ക്ഷമിച്ചു എന്നൊരു വാക്ക് കിട്ടാതെ ഒരു രക്ഷയുമില്ല.എന്‍റെ ടെന്‍ഷന്‍ കണ്ടാകണം, പിറ്റേന്ന് പ്രോജക്റ്റ് മാനേജര്‍ സംസാരിക്കാന്‍ തയ്യാറായി.അകത്ത് കേറിയ അതിയാന്‍ പത്ത് മിനിറ്റിനു ശേഷം വിയര്‍ത്തൊലിച്ച് തിരികെ വന്നു.പിന്നെയും ഒരു അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ ഒരു മെയില്‍ വന്നു..
മാദാമ്മയുടെ മെയില്‍..
കമ്പനിയിലെ എല്ലാവര്‍ക്കും നന്ദി പറഞ്ഞുള്ള ആ മെയിലില്‍ എനിക്ക് സ്പെഷ്യല്‍ നന്ദി ഉണ്ടായിരുന്നു.
ഭാഗ്യം മാദാമ്മ ക്ഷമിച്ചിരിക്കുന്നു!!
താങ്ക്സ്സ് ഗോഡ്!!
പോകുന്നതിനു മുമ്പ് മാദാമ്മ എന്നെ നോക്കി ഒരിക്കല്‍ കൂടി നന്ദി പറഞ്ഞിട്ടാണ്‌ പോയത്.പ്രോജക്റ്റ് മാനേജര്‍ ആള്‌ വിവരക്കേടാണെങ്കിലും ഇന്ന് എന്നെ സഹായിച്ചിരിക്കുന്നു.എനിക്ക് ഒരു പ്രൊമോഷനുള്ള കോള്‌ ഒത്തിരിക്കുന്നു!!

പ്രോജക്റ്റ് മാനേജര്‍ക്ക് ഒരു പാര്‍ട്ടി കൊടുക്കണമെന്ന് കരുതി ഇരുന്ന എനിക്ക് അരികെ അദ്ദേഹം വന്നു.
ആ മുഖത്ത് ഒരു വിഷമ ഭാവം..
"എന്ത് പറ്റി?"
"മാദാമ്മ നിനക്ക് വരെ നന്ദി പറഞ്ഞു, എനിക്ക് പറഞ്ഞില്ല"
അപ്പോഴാണ്‌ ഞാന്‍ ആ മെയില്‍ നോക്കിയത്.ശരിയാണ്, നന്ദി സൂചിപ്പിച്ച കൂട്ടത്തില്‍ അദ്ദേഹത്തിന്‍റെ പേരില്ല.
ശെടാ, അതെന്താ??
അന്തം വിട്ട് നിന്ന എന്നോട് അദ്ദേഹം തുടര്‍ന്നു:
"നിന്‍റെ കാര്യത്തിനു ക്ഷമ ചോദിച്ചപ്പോള്‍ അവര്‍ ഓ.ക്കെ പറഞ്ഞു.പക്ഷേ....."
പക്ഷേ??
"..വേണേല്‍ ഞാന്‍ കുളിപ്പിച്ച് തരാം എന്ന് പറഞ്ഞപ്പോ അവര്‍ ഗെറ്റൌട്ട് അടിച്ചു"
ഓഹോ...
ഇതിന്‍റെ ഇടക്ക് ഇത്രേം സംഭവിച്ചോ??
ചുമ്മാതല്ല ടിയാന്‍ വിയര്‍ത്ത് കുളിച്ച് ഇറങ്ങി വന്നത്!!
"അതില്‍ തെറ്റില്ലല്ലോ അല്ലേ?" മാനേജരുടെ ചോദ്യം.
ഹേയ്, എന്ത് തെറ്റ്??
എല്ലാ ദിവസവും കുളിക്കതെയും നനക്കാതെയും സെന്‍റ്‌ പൂശി വരുന്ന മാനേജര്‍ക്ക്, മാദാമ്മയെ കുളിപ്പിക്കാന്‍ പറ്റാത്തതിലുള്ള സങ്കടത്തില്‍ ഞാനും പങ്ക് ചേര്‍ന്നു.

അന്ന് വൈകുന്നേരമായി..
കുരിശെല്ലാം ഒഴിഞ്ഞു എന്ന് സമാധാനിച്ചിരിക്കെ പതിവില്ലാതെ ദേവാംഗനയുടെ ഫോണ്‍കോള്‍:
"മനു, ഈ വരുന്ന വെള്ളിയാഴ്ച നമ്മുടെ കമ്പനിയില്‍ റീജണല്‍ ഡ്രസിംഗ് ഡേയാണ്"
"അതിന്?"
"മനു അന്ന് മുണ്ട് ഉടുത്ത് വരണം"
ഹും, വരും..വരും...
എന്‍റെ പട്ടി വരും!!
അനുഭവം ഗുരു.

96 comments:

അരുണ്‍ കരിമുട്ടം said...

ദേവാംഗന കാത്തിരിക്കുന്നു മൂന്നാംഭാഗം..

ചലോ ചലോ ചെറായി!!!

പാവം ദേവാംഗന..
മനു മുണ്ടുടുത്ത് വരുമെന്ന് കരുതി ഇരിക്കുകയാ..
വീണ്ടും ഒരു കാത്തിരുപ്പ്.
:)

അരുണ്‍ കരിമുട്ടം said...

ഈസ്റ്റര്‍..
ഉയര്‍ത്തെഴുന്നേല്‍പ്പിന്‍റെ വിശുദ്ധ ദിനം.

വിഷു..
കൈ നീട്ടവും കണി കൊന്നയും മനസിനുള്ളില്‍.

പത്താമുദയം..
കരിമുട്ടത്തമ്മയുടെ ഉത്സവ മാമാങ്കം,

എല്ലാം ഈ ഏപ്രിലില്‍..

എല്ലാവര്‍ക്കും ആശംസകള്‍!!

വരയും വരിയും : സിബു നൂറനാട് said...

"ഠപ്പേ.."
ഇത്തവണ തേങ്ങ അടിക്കാനുള്ള അവസരം എനിക്കാ..
"മദാമ്മക്ക് കുളിക്കാന്‍ കിട്ടിയ വെള്ളം കൊള്ളാം...ചെറായി ബീച്ചിലെ..!! ഭാഗ്യവതി..!!!"
ഹരിഹര്‍ നഗര്‍ മൂന്നാം ഭാഗം പൊട്ടിയാലും വിജയിച്ചാലും...ഈ ചെറായി സംഭവം സൂപ്പര്‍ ഹിറ്റാ :-)

കൊച്ചുമുതലാളി said...

ചെറായി കലക്കി... കലക്കി എന്നു മാത്രം പറഞ്ഞാല്‍ പോരാ.. ഗംഭീരം...

sm sadique said...

വായിച്ചതെല്ലാം (മുമ്പ് വായിച്ചതും ) സൊയമ്പന്‍ ; അവതരണമോ ഉഗ്രന്‍ !

Renjith Kumar CR said...

"അകത്ത് എന്‍റെ ക്ലൈന്‍റാ"
അത് കേട്ടതും ചേട്ടന്‍മാര്‍ക്ക് സന്തോഷമായി, അവര്‍ ചോദിച്ചു:
"എത്രാ റേറ്റ്?"

അരുണ്‍ കൊള്ളാട്ടോ :))

കുഞ്ഞൂസ് (Kunjuss) said...

ചെറായി ബീച്ചിലെ സണ്‍ ബാത്ത് ഗംഭീരമായി അരുണ്‍. അതിലൂടെ ഒരു പ്രൊമോഷനും ഒപ്പിച്ചെടുത്തു അല്ലേ?

ഇത്തവണ ഓണ്‍ലൈനില്‍ ഉണ്ടായതു കൊണ്ട് ആദ്യമേ എത്താന്‍ പറ്റി.ഈസ്റ്റര്‍ - വിഷു ആശംസകളും നേര്‍ന്നു
കൊള്ളുന്നു.

Junaiths said...

വണ്ടര്‍ഫുള്‍!!
എന്ന് വച്ചാ?
എ ട്രിപ്പ് വിത്ത് ഫുള്‍ ബ്ലണ്ടര്‍!!
hahha

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat said...

"ചേട്ടാ, ബീച്ചെവിടാ?"
"ഇവിടുന്ന് കുറേ പോകണം, കടല്‍തീരത്താ"
ആണല്ലേ??

kalakki bhai.. suupper..

april dinashamsakal..

Febin Joy Arappattu said...

kollaaaamm... kalakki... :)

G.MANU said...

:)

Unknown said...

ഹും, വരും..വരും...
എന്‍റെ പട്ടി വരും!!

ചാണ്ടിച്ചൻ said...

സൂപ്പര്‍....മൂന്നാം ഭാഗം അത്യുഗ്രന്‍...ചിരിച്ചതിനെക്കാള്‍ കൂടുതല്‍ അസൂയപ്പെട്ടു...പ്രോജക്റ്റ് മാനേജറിന്റെ അതേ പ്രശ്നം...
ഒരു അച്ചടി പിശാശ് ഉണ്ടോ...'ഉരുള ഈസ് എ ഗോള്‍ വിത്ത് റൈസ്' എന്നാണോ...'ഉരുള ഈസ് എ ബോള്‍ വിത്ത് റൈസ്' എന്നാണോ....

രഘുനാഥന്‍ said...

ഹ ഹ അരുണേ...ഉഗ്രന്‍.. മദാമ്മ പുരാണം...!!

ചാര്‍ളി (ഓ..ചുമ്മാ ) said...

എന്റെ ഭായി ...രാവിലെ തന്നെ ഇങ്ങനെ ചിരിപ്പിച്ചു കൊല്ലാതെ..
ക്വോട്ടന്‍ നിന്നാല്‍ തീരില്ല..
ചിരിച്ചു ചിരിച്ചു കണ്ണു നിറഞ്ഞൊഴുകി..
അടുത്ത സീറ്റിലിരുന്ന ശ്രീലങ്കക്കാരി തമിഴ് കലര്‍ന്ന മലയാളത്തില്‍ ചോദിച്ചു..
"ഏന്നാ പട്ടി.."
നിന്റെ തന്തയാടി പട്ടി...മനസ്സില്‍ പറഞ്ഞെങ്കിലും പുറത്തു വന്നതിങ്ങനെ..
"ഇനി മൂന്നു ദിവസം നിന്നെ കാണാതിരിക്കുന്ന കാര്യമോര്‍ത്താ..." പാവം പെണ്ണ് .

ചാര്‍ളി (ഓ..ചുമ്മാ ) said...
This comment has been removed by the author.
തൂലിക said...

ഈശ്വരാ, എന്‍റെ കല്യാണം??
കൈ കഴുകിയെ പറ്റു!!
അതിനാല്‍ പതിയെ എഴുന്നേറ്റു, എന്നിട്ട് സത്യം ബോധിപ്പിച്ചു:
"നോട്ട് ഹാന്‍ഡ് വാഷ് ഈക്യുല്‍ റ്റൂ ലേറ്റ് മാര്യേജ് "
വാട്ട്???
മാദാമ്മ കസേരയില്‍ കണ്ണും തള്ളി ഇരിക്കുന്നു!!
കൊള്ളാം കലക്കി .....................ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി................നല്ല അവതരണം ........................എന്നാലും ആ മദാമ്മ പാവം ഇത്രേം നല്ല ഇംഗ്ലീഷ് ജീവിതത്തില്‍ കേട്ട് കാണില്ല ............................

krishnakumar513 said...

അരുണ്‍,രസകരമായിട്ടുണ്ട്.ശരിക്കും ചിരിപ്പിച്ചു..

jayanEvoor said...

"നിന്‍റെ കാര്യത്തിനു ക്ഷമ ചോദിച്ചപ്പോള്‍ അവര്‍ ഓ.ക്കെ പറഞ്ഞു.പക്ഷേ....."
പക്ഷേ??
"..വേണേല്‍ ഞാന്‍ കുളിപ്പിച്ച് തരാം എന്ന് പറഞ്ഞപ്പോ അവര്‍ ഗെറ്റൌട്ട് അടിച്ചു"
ഓഹോ...
ഇതിന്‍റെ ഇടക്ക് ഇത്രേം സംഭവിച്ചോ??

thakarppan!

.

Santosh Wilson said...

very nice Arun! keep it up!

ശ്രീ said...

ഹ ഹ. മൂന്നാം ഭാഗവും ചിരിപ്പിച്ചു. :)

സുമേഷ് | Sumesh Menon said...

ഹ ഹ.... അരുണേ തകര്‍ത്തു...

വിറ്റുകളുടെ ഒരു പ്രവാഹം....

മൂന്നാംഭാഗവും ഗംഭീരം...

(ഇനി നാലാം ഭാഗവും ഉണ്ടാവ്വോ, പറയാന്‍ പട്ടില്ലാല്ലേ, ഇനിയും മദാമ്മ വന്നുകൂടാ എന്നില്ലല്ലോ? താന്‍ ഈ അനുഭവിച്ചതോന്നും പോരാ..:))

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഗോസ്റ്റ് ഹൌസ് പോലെ തന്നെ അവിശ്വസനീയത തളം കെട്ടി നില്‍ക്കുന്നു.

അഭി said...

അരുണ്‍ ഏട്ടാ ചിരിച്ചു ഒരു വഴിക്കായി

രാവിലെ വന്നു ഓഫീസിലിരുന്നു ചിരിച്ചതിനു ഇനി ആരുടെ തെറി കേള്‍ക്കും എന്ന് അറിയില്ല

ബഷീർ said...

കായം കുളം,

അങ്ങിനെ ആകെ ചേറാക്കി അല്ലേ !

ആ കടൽ തീരത്തുള്ള ബീ‍ച്ചിൽ നിങ്ങൾ മദാമ്മയെ സൺ ബാത് കുളിപ്പിച്ച കാര്യം.. പാവം മദാമ്മ

സോഫ്റ്റ്വെയർ എഞ്ചിനീയർമാരിലും ഇങ്ങിനെയും ആളുകൾ ഉണ്ടെന്ന് അന്നാവും അറിയുന്നത് :)

ബഷീർ said...

120 സ്പിഡിൽ എന്തെങ്കിലും ഒന്ന് അഡ്ജസ്റ്റ് ചെയ്യണം.

Suraj P Mohan said...

മുള്ളേല്‍ കുത്തി ചോറുണ്ണാനാ പെമ്പ്രന്നോത്തിയുടെ പരിപാടിയെന്നറിഞ്ഞപ്പോ ഒന്നുറപ്പായി, പാതിരാത്രി ആയാലും ഉണ്ട് തീരില്ല!!
ഞാന്‍ ഉണ്ട് കഴിഞ്ഞിട്ടും മാദാമ്മ അതേ ഇരുപ്പ് തന്നെ.അവരെ കുറ്റം പറയേണ്ടാ, ഒരോ ഉരുളയും ഉരുട്ടിയ ശേഷം, ഡയമീറ്ററും റേഡിയസ്സും ശരിയാണോന്ന് പരിശോധിച്ചട്ടാ കഴിക്കുന്നത്.
ഉണങ്ങാതിരിക്കാന്‍ പതിയെ കൈയ്യില്‍ നക്കി.ഇത് ആചാരമാണെന്ന് കരുതിയാകും ചോറുണ്ടിരുന്ന മാദാമ്മ ഊണ്‌ നിര്‍ത്തി കുറേ നേരം അവരുടെ കൈയ്യും നക്കി
കൊതുകിനെ ഓടിക്കാന്‍ ചപ്പ് കത്തിക്കുമ്പോളുള്ള പോലെ പുക മുറിയില്‍ നിറഞ്ഞതോടെ അവര്‍ വലി നിര്‍ത്തി, എന്നിട്ട് എന്നോട് പറഞ്ഞു:

"അകത്ത് എന്‍റെ ക്ലൈന്‍റാ"
അത് കേട്ടതും ചേട്ടന്‍മാര്‍ക്ക് സന്തോഷമായി, അവര്‍ ചോദിച്ചു:
"എത്രാ റേറ്റ്?"

നല്ല വെയ്റ്റ്.അമേരിക്കയില്‍ നിന്ന് അമ്മിക്കല്ലുമായാണോ വന്നതെന്ന് ചോദിക്കണമെന്നുണ്ടായിരുന്നു, ചോദിച്ചില്ല.

തല്‍ക്കാലം ഇവിടെ നിര്‍ത്തുന്നു..
എനിക്ക് ചിരി കണ്ട്രോള്‍ ചെയ്യാന്‍ പറ്റുന്നില്ല. I am at office.. will come later

അഖില്‍ ചന്ദ്രന്‍ said...

മീന്‍റെ മുള്ള്‌ തൊണ്ടേല്‍ കൊള്ളില്ല!!
പക്ഷേ രണ്ട് കഷ്ണം തിന്ന് കഴിഞ്ഞപ്പോ കയ്യിലിരുന്ന കത്തിയും മുള്ളും തൊണ്ടേല്‍ കുരുങ്ങി. കിടിലന്‍ അരുണ്‍ സാറേ കിടിലന്‍.. വിഷു ഈസ്ടര്‍ ആശംസകള്‍.. ശരിക്കും എഴുതാന്‍ ഉള്ള ഒരു ഇന്‍സ്പിരേഷന്‍ ആണ് മാഷിന്റെ ഓരോ എഴുത്തും.. കൊള്ളാം..

Unknown said...

അരുണ്‍ കലക്കി, എല്ലാം ഒന്നിനൊന്നു മെച്ചപ്പെട്ട വിറ്റുകള്‍.
ആശംസകള്‍ തിരിച്ചും.

Unknown said...

അത് തന്നെയാ മാഷേ,
അനുഭവം ഗുരു............ പോസ്റ്റ്‌ കലക്കന്‍

Sulthan | സുൽത്താൻ said...

അരുൺ,

സത്യം പറ, ആ പ്രോജക്റ്റ്‌ മാനേജർ ആരാണെന്ന്?. ഞാനാരോടും പറയില്ലാന്നെ.

പതിവുള്ള വെടികെട്ടുകൾ കുത്തിനിറച്ച, സുപ്പർ ഫാസ്റ്റിന്‌ ആശംസകൾ.

Sulthan | സുൽത്താൻ

വിനയന്‍ said...

Unlimited Laughter...

കൂതറHashimܓ said...

ഹ ഹ ഹാ.. നല്ല രസായി വായിച്ചു, ശരിക്കും ഇഷ്ട്ടായി..!!!

ചിതല്‍/chithal said...

മനു, ഇത്രക്കു വിവരമില്ലാതായിപ്പോയല്ലോ. ആ മാനേജരേയും കൂടി കൂട്ടാമായിരുന്നില്ലേ, കേരളത്തിലേക്കു്? അപ്പൊ ബുള്ളറ്റ്‌ എങ്ങിനെ ഓടിക്കണം, സണ്‍ബാത്‌ എങ്ങിനെയെടുക്കണം, ക്ലയന്റ്‌ കിടക്കുന്ന മുറിക്കു് എങ്ങനെ കാവല്‍ ഇരിക്കണം മുതലായ സംഭവങ്ങള്‍ മൂപ്പര്‍ പഠിപ്പിച്ചു തന്നേനെ. ഇതിപ്പൊ ചാന്‍സ്‌ പോയില്ലേ?
ഞാന്‍ ആ മാനേജരുടെ ഭാഗത്താ. പാവം. മനു ദുഷ്ടന്‍. കശ്മലന്‍.

ഭായി said...

തുടക്കം മുതൽ ഒടുക്കം വരെ ചിരിച്ചു.
ബുള്ളറ്റ് യാത്ര- ഒടുക്കത്തെ ചിരി ചിരിച്ചു :-)

ഈസ്റ്റര്‍,വിഷു,പത്താമുദയം ആശംസകൾ തിരിച്ചും.

mini//മിനി said...

എന്റമ്മോ, ജീവിതത്തിൽ ജീവനോടെ ഒരിക്കൽ‌മാത്രം കുളിക്കുന്ന മദാമ്മയെ രണ്ടാമതായി കുളിപ്പിച്ച ഭാഗ്യവാൻ!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

എന്റെ അരുണെ ചിരിച്ചു ചിരിച്ചൊരു വഴിക്കായി
പ്രത്യേകിച്ചൊരു ഭാഗവും എടുത്തു പറയുന്നില്ല മൊത്തം സൂപ്പര്‍

RIYA'z കൂരിയാട് said...

ആ ‘സിദ്ധീക്‘എങ്ങാനും ഇത് വായിചാല് “ഇന് ചെറായി നഗര്“ എന്ന പേരില് ഒരു സിനിമ എടുക്കും..അത്ര നല്ല തിരക്കത ..

Anonymous said...
This comment has been removed by the author.
Anonymous said...

ethiri thaamasichupoyiiiiiiii,april 1 aayadkond,ennarum mentelaanenn parayillallo?adkond urakke thanne chirichu...........pinne easter vishu,ulsavaashamsakal,manuvettanodumparayaneeeeeeee

ഷൈജൻ കാക്കര said...

ചിരിപ്പിച്ചു...

എറക്കാടൻ / Erakkadan said...

കഴിഞ്ഞ പോസ്റ്റിന്റെ ക്ഷീണം ഈ പോസ്റ്റങ്ങു തീർത്തു. പിന്നെ വേറൊരു കാര്യം അരുണേട്ടന്റെ എഴുത്തിൽ കൂടി കരിമുട്ടത്തമ്മയെ കുറിച്ച്‌ പുറലോകമറിയട്ടെ എന്ന ആ നല്ലമനസ്സിനു 100 ൽ നൂറ്റമ്പതു മാർക്കാണ​‍്‌ എറക്കാടന്റെ വക

Ashly said...

എന്റെ അരുണ്‍...ചിരിച്ചു..ശരിയുകം ചിരിച്ചു.......

പിന്നെ, മാനേജര്‍ മാരെ പറ്റി അപവാദം പറഞ്ഞാല്‍...ഹും...പൂശി കളയും....ഹ...

Radhika Nair said...

ചേട്ടാ, ബീച്ചെവിടാ?"
"ഇവിടുന്ന് കുറേ പോകണം, കടല്‍തീരത്താ"
ആണല്ലേ?? :)

വിജിത... said...

അരുണ്‍ചേട്ടാ.. കിടു.. കിടു

Manoraj said...

അരുൺ പോസ്റ്റ് ഒക്കെ കലക്കി.. ഞാൻ സമ്മതിച്ചു. പക്ഷെ അന്ന് ചെറായിയിൽ വച്ച് നടന്ന മറ്റേ കാര്യം എന്താ ഇഷ്ടാ പറയാത്തത്.. ഞാൻ കണ്ടതല്ലെ.. വേണ്ട ഇനി ഇത് പുറത്ത് വിട്ടതിന് എന്നെ നാറ്റിക്കാനാവും ഉദ്ദേശം.. ഹാ.. ഞാൻ ഒന്നും പറയുന്നില്ല..

Anil cheleri kumaran said...

മദാമ്മ ഇനിയും വരുമോ..?

ക്ഷമ said...

ചേട്ടായീ ഞാനും തുടങ്ങി ഒരു ബ്ലോഗ്..

Anonymous said...

ക്ഷമ പരീക്ഷിക്കരുത്..ഇതോടെ അവസാനിപ്പിച്ചോണം.

കൊലകൊമ്പന്‍ said...

എന്റെ പോന്നോ.. ഒന്നും പറയാന്‍ ഞാന്‍ ആളില്ലേയ്...
ഈസ്റ്റര്‍ , വിഷു ,കരിമുട്ടം ഉത്സവം - ആശംസകള്‍ അരുണേട്ടാ ..
അടുത്ത ഒരു ഇരുപത് കഥയ്ക്കുള്ള സ്കോപ് ഈ ഏപ്രില്‍ തരട്ടെ !

കുട്ടന്‍ said...

"ചേട്ടാ, ബീച്ചെവിടാ?"
"ഇവിടുന്ന് കുറേ പോകണം, കടല്‍തീരത്താ"
ആണല്ലേ??
അതെനിക്ക് അറിയില്ലായിരുന്നു..
ബീച്ച് കടല്‍ത്തീരത്താണ്‌ പോലും!!

സൂപ്പര്‍ !!!!

അതെ ആദ്യം മുന്നാം ഭാഗം ആണ് വായിച്ചേ ..........കൊള്ളാം ട്ടോ മാഷെ ........ബാക്കി കൂടി വായിക്കട്ടെ .....

Balu said...

എനിക്കാ ക്ലൈമാക്സാണ് ശരിക്കും ഇഷ്ടമായത്.. “മുണ്ട് എന്റെ പട്ടി ഉടുക്കും..!” ദേവാംഗനയ്ക്കറിയില്ലല്ലോ ഒരു മുണ്ടുണ്ടാക്കിയ ദുരിതങ്ങള്‍!!! :)

കണ്ണനുണ്ണി said...

കേരളം പാവയ്ക്ക പോലെ ഇങ്ങനെ നീണ്ടു കിടക്കുന്ന കാലത്തോളം മാദാമ്മ മാര്‍ ഇനിയും വരും...
സണ്‍ ബാത്തിന് ഇനിയും അവസരം വരും...
കസേര ചുമക്കെണ്ടാതായും വരും...
പക്ഷെ കുളിപ്പിക്കാന്‍ മാത്രം നിക്കണ്ടാ... എപ്പോഴും രക്ഷപെട്ടു പോവത്തില്ല :)

വീകെ said...

കുളിപ്പിച്ചു കുളിപ്പിച്ച് മദാമ്മയെ വരെ കുളിപ്പിച്ചുവല്ലെ...?
വാസ്തവത്തിൽ ഇങ്ങനെയൊന്ന് നടന്നതല്ലെ...?!!

poor-me/പാവം-ഞാന്‍ said...

ഹി..ദായിരുന്നൊ” എന്ന് മദാമ ചൊദിച്ചു അല്ലെ!!!!

പയ്യന്‍സ് said...

തകര്‍ത്തു!

ആകെ തിരക്കുകളില്‍ ആയിരുന്നതിനാല്‍ ബ്ലോഗ്സ് എല്ലാം കറക്റ്റ് ആയി ഫോളോ ചെയ്യാന്‍ പറ്റിയില്ല. ഉടന്‍ തന്നെ പഴയ ഫോമില്‍ വരുന്നതായിരിക്കും

അരവിന്ദ് :: aravind said...

മോശമായിട്ടില്ല.
എന്നാലും ഒന്നാം ഭാഗവും രണ്ടാം ഭാഗവും സൂപ്പര്‍‌ഹിറ്റുകളായ ശേഷം മൂന്നാം ഭാഗവും എടുത്ത് താരതമ്യേന ചളമാക്കുന്നത് പ്രതിഭകളുടെ വീക്ക്‌നെസ്സ് ആണോ?
:-)

ശ്രദ്ധേയന്‍ | shradheyan said...

ചേട്ടാ, ബീച്ചെവിടാ?"
"ഇവിടുന്ന് കുറേ പോകണം, കടല്‍തീരത്താ"

:))

Unknown said...

നല്ല രസമുള്ള എഴുത്ത് അരുൺ ഞാൻ വായിക്കാൻ വൈകി നോക്കട്ടെ ബാക്കീ

Unknown said...

എന്റെ ഭായീ......
ചിരിച്ചു ചിരിച്ചു വയറുളുക്കുന്ന പരിപാടിയാണ് നിങ്ങളുടെ ബ്ലോഗ്‌ വായിക്കല്‍....

മദാമ്മയുടെ കയ്യില്‍ നിന്നും താങ്ക്സ് എങ്കിലും കിട്ടിയല്ലോ.....

ചെലക്കാണ്ട് പോടാ said...

ഒരോ ഉരുളയും ഉരുട്ടിയ ശേഷം, ഡയമീറ്ററും റേഡിയസ്സും ശരിയാണോന്ന് പരിശോധിച്ചട്ടാ കഴിക്കുന്നത്



ബക്കറ്റ് പുളു...ഉം ഉം...

Vayady said...

അരുണ്‍, ഞാനാദ്യമായിട്ടാണ്‌ ഈ കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ കയറുന്നത്. ഇനി കയറിയ സ്ഥിതിക്ക്, ഇതില്‍ യാത്ര തുടരാന്‍ തീരുമാനിച്ചു. സ്ഥിരം യാത്രക്കാര്‍ക്ക് വല്ല കണ്‍‌സെഷനും ഉണ്ടോയെന്തോ? :)

എഴുത്തില്‍ ഉടനീളം നര്‍മ്മം തുളുമ്പുന്നു.

anthappan said...

kalakki ethethaayaalam in harihar nagarineekaal super anu

ഒഴാക്കന്‍. said...

മനു ഒന്നും ഉടക്കാതെ വരണ്ടല്ലോ എന്ന് കരുതിയാണോ ദേവാംഗന " മുണ്ടെങ്കിലും" ഉടുത്തു വരണേ എന്ന് പറഞ്ഞത്?.... മൂന്നാം ഭാഗവും കലക്കി കേട്ടോ

Sukanya said...

ഒരു മുണ്ടുടുത്തതിന്റെ പ്രശ്നങ്ങള്‍ തീര്‍ന്നിട്ടില്ല, അപ്പോഴാ... അടുത്ത R D day.എന്നാലും പോയിക്കൂടെ മുണ്ട് ഉടുത്ത്. ദേവാംഗന കാത്തിരിക്കുന്ന പോലെ ഞങ്ങളും കാത്തിരിക്കാം ഇമ്മാതിരി എടാകൂടങ്ങള്‍ വായിക്കാന്‍. ഇപ്പൊ അരുണിന്റെ മുഖം വ്യക്തമായി കാണുന്നു. ഹഹഹ...

തൃശൂര്‍കാരന്‍ ..... said...

ഹ ഹ...കലക്കി...പിന്നെ ആ മദാമ്മ കേരളം കാണണം ന്നു പറഞ്ഞിട്ടുണ്ടോ?

Faizal Kondotty said...

കൊള്ളാം ..,വായിച്ചിട്ട് നല്ലൊരു ഫീലിംഗ്

Echmukutty said...

ഞാൻ ടിക്കറ്റെടുത്ത് കയറിയിട്ടുണ്ടേ.....
ഗംഭീരമായിട്ടുണ്ട് എഴുത്ത്.
നന്മയും ഐശ്വര്യവുമൊക്കെ കപ്പലു കണക്കിന് ഉണ്ടാകട്ടെ.

പട്ടേപ്പാടം റാംജി said...

മൂന്നാമത്തേത് ആദ്യത്തേതിലും നന്നായി.
ചെറായി ബീച്ചും മദാമ്മക്കുളിയും ഒക്കെ നന്നായി രസിപ്പിച്ചു.

അരുണ്‍ കരിമുട്ടം said...

സിബു:തേങ്ങാ ഉടച്ചതിനു നന്ദി

കൊച്ചുമുതലാളി:നന്ദി

സാദിഖ്:കമന്‍റ്‌ സന്തോഷം പകരുന്നു

രഞ്ജിത്ത്:നന്ദി

കുഞ്ഞൂസ്:തിരിച്ചും ആശംസകള്‍ :)

ജുനിയത്ത്:അത് കഴിഞ്ഞ പോസ്റ്റിലെയാ :)

കിഷോര്‍:നന്ദി

ഫെബിന്‍:നന്ദി

മനുചേട്ടാ:സ്മൈലി മനസിലായി, ശരിയായില്ല അല്ലേ?

റ്റോംസ്:ഹ..ഹ..ഹ

അരുണ്‍ കരിമുട്ടം said...

ചാണ്ടികുഞ്ഞേ:അത് മാറ്റി

രഘുനാഥന്‍:നണ്‍ട്റി

ചാര്‍ളി:അപ്പോ ശരിക്കും ഇഷ്ടായോ?

തൂലിക:മലയാളികളല്ലേ ഇംഗ്ലീഷ് കണ്ട് പിടിച്ചത്?

കൃഷ്ണകുമാര്‍:നന്ദി

ജയന്‍:സന്തോഷമായി

സാന്തിവില്ലി:താങ്ക്സ്

ശ്രീ:നന്ദി

സുമേഷ്:ഇല്ല, ശരിക്കും ഇത് എഴുതി ഒതുക്കിയതാ

കുട്ടിച്ചാത്താ:അറിയാം, തീര്‍ക്കാന്‍ വേണ്ടി എഴുതിയതാ

അരുണ്‍ കരിമുട്ടം said...

അഭി:എന്നെ പറയല്ലേ!

ബഷീറിക്ക:ഹത് ശരി :)

സുരാജ്:ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം

അഖില്‍:എഴുതുക:)

തെച്ചിക്കോടന്‍:നന്ദി

മുരളിക:അതേ അത് തന്നെ ഗുരു

സുല്‍ത്താന്‍:ഞാന്‍ കാണാറുണ്ട് താങ്കളുടെ പൊസ്റ്റുകള്‍.തിരക്ക് കാരണമാ കമന്‍റ്‌ ഇടാത്തത്

കാട്ടിപ്പരുത്തി:നന്ദി

വിനയന്‍:നന്ദി

കൂതറഹാഷിം:സന്തോഷമായി :)

അരുണ്‍ കരിമുട്ടം said...

ചിതല്‍:മനു ആദ്യമായല്ലേ മാദാമ്മയുടെ കൂടെ, അതാ..

ഭായി:ഇഷ്ടായെന്ന് കേട്ടപ്പോള്‍ സന്തോഷമായി

മിനിചേച്ചി:നന്ദി

ഇന്‍ഡ്യാഹെറിറ്റേജ്:നന്ദി

മോനൂസ്:സിദ്ധിക്കോ, ഹേയ് ആള്‌ അത്ര മണ്ടനല്ല

കാന്താരി:നന്ദി

കാക്കര:താങ്കസ്

എറക്കാടാ:ആരുടെയും ആസ്വാദന രീതി മനസിലാവുന്നില്ല :(

ക്യാപ്റ്റന്‍:ചാറ്റിലൂടെ അഭിപ്രായം കിട്ടിയപ്പോഴേ സന്തോഷമായി

രാധിക:നന്ദി

മത്താപ്പ് said...

NAmoVAAkaM.....

Kalesh said...

kollam....pinneyum client visit undayirunno :)

ഹരിയണ്ണന്‍@Hariyannan said...

മദാമ്മേടെ വിധി!!
:)

വെള്ളത്തിലാശാന്‍ said...

കായംകുളം സൂപ്പര്‍ ഫാസ്റ്റ് ന്റെ പേര് മാറ്റി കായംകുളം എക്സ്പ്രസ്സ്‌ എന്നാക്കണമെന്ന് ആശാന്‍ ഒരു ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.. വിധി എന്തായോ എന്തോ?? :) :)

Kishore said...

ayyo... easter nu naattil poi vannappolekkum postum ittu kure comentsum adicheduthu alle anna..
annante time nalla best time.. :)
easter okke engane undayirunnu.. pinne post kuzhappamilla ennu parnaju njaan kayi kazhukunnu.. :) .. nammude peelaathosineppole..appo aaarkku poi .. peelaathosinu poi... sheri enna.. :)

പ്രവീണ്‍ said...

ഇതൊരു തകര്‍പ്പന്‍ സാധനം തന്നെ..
sun bath ആണ് കിടിലന്‍..

nandakumar said...

അനിയാ ഒന്നു കന്യാകുമാരികു വരാമോ കുറച്ചു മദാമ്മമാരെ സണ്‍ ബാത്ത് ചെയ്യിക്കാനുണ്ട് ;) പോരുമ്പോള്‍ മുണ്ടുടുത്തു വരണേ :)

priyag said...

enittu annum mundu uduthu poyi ennanallo arinjathu

ചേച്ചിപ്പെണ്ണ്‍ said...

chirichu ennu parayano ?

ജോയ്‌ പാലക്കല്‍ - Joy Palakkal said...

ഗംഭീരമായിരിക്കുന്നു!!!!
ഹ...ഹ...ഹ..
അഭിനന്ദനങ്ങള്‍!!

ഉല്ലാസ് said...

അരുണ്‍, ബംഗളൂരുവില്‍ താങ്കള്‍ ഇപ്പോള്‍ സണ്‍ ബാത്‌ ചെയ്യാറുണ്ടോ? :-)

ഹരിശ്രീ said...

ഹ ഹ അരുണേ...ഉഗ്രന്‍


:)

മാത്തൂരാൻ said...

"മാദാമ്മേ കുളിപ്പിക്കുന്നതിനു ഒരു നെയ്ക്ക് വേണം, നീ ഇനി അത് പഠിക്കണം"
ശരിയാ, പഠിക്കണം..
കമ്പനിയില്‍ നിന്ന് പറഞ്ഞ് വിട്ടാലും ഒരു വരുമാനം ആകുമല്ലോ!!


ഈ വരി തകർത്തു

അരുണ്‍ കരിമുട്ടം said...

വിജിത:നന്ദി

മനോരാജ്:ചെറായിയില്‍ എന്നാ കണ്ടതെന്നാ?

കുമാരന്‍:വരില്ലായിരിക്കും:)

ക്ഷമ:കഷമിക്കണേ, നോക്കാം

അനോണി:ഇല്ലേ, വേറെ പോസ്റ്റ് ഇട്ട് ക്ഷമ പരീക്ഷിക്കാമേ :)

കൊലകൊമ്പാ:ഈ ഏപ്രില്‍ തരും..തരും

കുട്ടാ:ബാക്കി ഭാഗങ്ങളുടെ അഭിപ്രായം പറ

ബാലൂ:ശരിയാ, ചൂട് വെള്ളത്തില്‍ വീണ പൂച്ച

കണ്ണനുണ്ണി:അസൂയ, അസൂയ

വീകെ:ഹേയ്..ചുമ്മാ

അരുണ്‍ കരിമുട്ടം said...

പാവം ഞാന്‍:ഉം...!!!

പയ്യന്‍സ്:എല്ലാവര്‍ക്കും തിരക്കാണ്‌ മാഷേ :)

അരവിന്ദേട്ടാ:ശരിയായില്ല അല്ലേ? :)

ശ്രദ്ധേയന്‍:നന്ദി

അനൂപ്:ശരി, ബാക്കി നൊക്കീട്ട് വാ :)

ഒറ്റയാന്‍:ബാക്കി കിട്ടിയതൊന്നും പറയാന്‍ കൊള്ളരുത് :)

ചെലക്കാണ്ട് പോടാ:മൊത്തം പുളുവാ

വായാടി:ഇനിയും വരണേ..

അന്തപ്പാ:നന്ദി

ഓഴാക്കന്‍:ഇത് കൊണ്ട് മാദാമ്മയെ ഉപേക്ഷിച്ചു

അരുണ്‍ കരിമുട്ടം said...

സുകന്യ ചേച്ചി: ഈ മനുവിന്‍റെ ഒരു കാര്യം.അല്ലേ?

തൃശൂര്‍ക്കാരന്‍:ഹേയ്, ഇല്ല

ഫൈസല്‍:നന്ദി:)

എച്ചുമിക്കുട്ടി:ഇടക്കിടെ വരണേ

റാംജി സാര്‍:നന്ദി

മത്താപ്പ്:താങ്ക്സ്സ്

കലേഷേ:ഇല്ലായിരുന്നു

ഹരിയണ്ണാ: എന്‍റെ ആദ്യ പോസ്റ്റിനു കമന്‍റിട്ടതാ, പിന്നെ ഇപ്പോഴാ

വെള്ളത്തിലാശാന്‍:ഹര്‍ജി പരിഗണനയിലുണ്ട് ട്ടോ

കിഷോര്‍:ഹ..ഹ..ഹ

അരുണ്‍ കരിമുട്ടം said...

പ്രവീണ്‍:നന്ദി

നന്ദേട്ടാ:കന്യാകുമാരി കിടന്ന് ചെത്തുവാ ല്ലേ?

ഉണ്ണിമോള്‍:അറിഞ്ഞതൊക്കെ സത്യാ

ചേച്ചിപെണ്ണ്:ഉം..പറയണം:)

ജോയി:നന്ദി

ചങ്കരാ:ഇല്ലേ

ഹരിശ്രീ:നന്ദി

മാത്തൂരാന്‍: :)

Sherlock said...

ന്നാലും കുളിപ്പിക്കണ്ടാര്‍ന്നു..:)

Anonymous said...

arun...enthaanu parayendathu ennariyilla...thankalude blog vaayikkan thudangiyittu 1 maasame aayullu...enkilum thankalude oru fan aayi maari njan...randaazhcha kondu muzhuvan post-ukalum njan vaayichu theerthu...ee narmathinte express orupaadu kaalam ingane kuthichu paayatte ennu aashamsikkunnu....

Aneesh said...

Arun SUPERB .... PROJECT MANAGER KALAKKI.....
hahaha...Like Jagathy In MINNARAM

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഭായ്...ഒരുപാട് ചിരിച്ചു..അതു കണ്ടിട്ട് എന്റെ ഒരു റൂംമേറ്റ് കാര്യം അന്വേഷിച്ചു..
ലിങ്ക് ഞാന്‍ അവനു പാസ് ചെയ്തു..ദാ ഇപ്പൊ അവന്‍ തലേം കുത്തി നിന്നു ചിരിക്കുന്നു..
സോറി...എന്നെ കൊണ്ട് ഇത്രയൊക്കെയേ ചെയ്യാന്‍ പറ്റൂ...

വേമ്പനാട് said...

"നോട്ട് ഹാന്‍ഡ് വാഷ് ഈക്യുല്‍ റ്റൂ ലേറ്റ് മാര്യേജ് "

പച്ചപരമാര്‍ത്ഥം ... ശരിക്കും ആസ്വതിച്ചു കേട്ടോ ... എന്താ ഒരു എഴുത്ത് ഒറ്റയിരിപ്പിനു മൂന്നു ഭാഗവും വായിച്ചു തീര്‍ത്തു...

Mack said...

120 സ്പിഡിൽ എന്തെങ്കിലും ഒന്ന് അഡ്ജസ്റ്റ് ചെയ്യണം.

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com